KRKT2/11/05GARUDA/39

KRKT2/11/05GARUDA/39
Topic :ശാസ്ത്രം
By :unnikmp
Play This Crossword
Top Player’s List

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    ((((((((((((((((((((((((((((OOO)))))))))))))))))))))))))))))))

    ആരുമില്ലാതായോ ഈ പുത്തൂരം തറവാട്ടില്‍ ഒരു തേങ്ങ ഉടക്കാന്‍?

  • കഥാകാരന്‍

    തേങ്ങ അടിക്കാനേല്‍പ്പിച്ചവരെല്ലാം എവിടെ പോയോ എന്തോ?

  • ഉണ്ണികൃഷ്ണന്‍

    കുറെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പദപ്രശ്നം ഇതാ…’ശാസ്ത്രം’ ഇതിനു മുമ്പേ ഉണ്ടായിരുന്നോ എന്നറിയില്ല, എത്ര പേര്‍ക്ക് ഇതിനോട് താല്പര്യം ഉണ്ടാവും എന്നും ഒരു ഊഹവുമില്ല…സംഭവം ശാസ്ത്രം ആയതു കൊണ്ട് കാര്യങ്ങള്‍ അധികം വളച്ചു കെട്ടൊന്നും ഇല്ലാതെയാണ് ചോദിച്ചിരിക്കുന്നത്…കഴിയുന്നത്ര പദങ്ങള്‍ മലയാളീകരിച്ചിട്ടുണ്ട്, എന്നാലും ചില വാക്കുകള്‍ അത് പോലെ തന്നെ ഇടുകയും ചെയ്തിട്ടുണ്ട്….ഗൂഗിള്‍ ഉള്ളത് കൊണ്ട് ഉത്തരങ്ങള്‍ കണ്ടു പിടിക്കാനും ഏറെ ആയാസപ്പെടേണ്ടി വരില്ല…എല്ലാവര്ക്കും ആശംസകള്‍….

  • ജലജ

    ശാസ്ത്രത്തില്‍ ഒരു പദപ്രശ്നം ആദ്യമായാണെന്നാണെന്റെ ഓര്‍മ്മ.

    ശാസ്ത്രപുസ്തകങ്ങള്‍ അടച്ചുവച്ചിട്ട് കൊല്ലം കുറെ ആയീലോ. ചിതലരിച്ചുതുടങ്ങിയ അവ വീണ്ടും തുറക്കണമെന്നാണോ?????? :)

  • Unnikrishnan

    ജലജേച്ചി അങ്ങിനെ പഴയ ഭൌതികശാസ്ത്ര പുസ്തകം പൊടി തട്ടി എടുക്കുകയൊന്നും വേണ്ടി വരില്ല….എല്ലാം ഗൂഗിളിന്റെ സഹായത്താല്‍ കിട്ടും…നിഘണ്ടുവും തുറക്കേണ്ടി വരില്ല…പ്രീ ഡിഗ്രീ വരെ പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടെങ്കില്‍ എല്ലാം എളുപ്പമാവും…

  • രജിത്ത് രവി

    പഠിക്കേണ്ട സമയത്ത് പഠിക്കാതിരുന്നാല്‍ പിന്നീടൊരിക്കല്‍ പദപ്രശ്നം കളിക്കാന്‍ പറ്റില്ലെന്ന് അന്നാര് ഓര്‍ത്തു….

  • Vivek

    ഹോ കഴിഞ്ഞു. അഭിനന്ദനങ്ങള്‍!!! ധാരാളം കാര്യങ്ങളില്‍ ഓര്‍മ്മ പുതുക്കാന്‍ കഴിഞ്ഞു.

    ഉണ്ണീ, ഒരു സംശയം. 24D പര്യായപദത്തിനു പകരം, സാധാരണ ഉപയോഗത്തിലുള്ള വാക്ക് തന്നെ ഉപയോഗിച്ചാല്‍ പോരായിരുന്നോ?

  • Baijo

    ഉണ്ണികൃഷ്ണാ…..

  • Unnikrishnan

    അഭിനന്ദനങ്ങള്‍ വിവേക്‌, ബൈജോ,നിള….പടിവാതുക്കല്‍ എത്തി നില്‍ക്കുന്ന കുറെ പേര്‍ ഉണ്ടല്ലോ, എവിടെയാണ് പ്രശ്നം??…ആരുടേയും കമന്റ്സ് കാണാനും ഇല്ല ഇവിടെ…

  • Unnikrishnan

    അഭിനന്ദനങ്ങള്‍ വിനീത,ജിനു, ജലജേച്ചി…
    @വിവേക്‌: ആ പറഞ്ഞ ഒന്ന് മാത്രമായിരുന്നു ഞാന്‍ അല്പം വളഞ്ഞു കൊണ്ട് ഉള്‍പ്പെടുത്തിയത്..പക്ഷെ അതിനു നിഘണ്ടു പോലും വേണ്ടാ കണ്ടു പിടിക്കാന്‍…

  • http://1 Jenish

    @Unnikrishnan

    കൊള്ളാം.. നല്ല പദപ്രശ്നം.. പക്ഷേ ആ ആയുര്‍വേദസസ്യം ഒരൊന്നൊന്നര സസ്യമായിപ്പോയി… മണിക്കൂറ് മൂന്നാണ് ആ ഒരു ചോദ്യത്തില്‍ നഷ്ടം.. :)

  • നിളാ പൗര്‍ണമി

    @ ഉണ്ണി,
    നല്ല പദപ്രശ്നം .
    പ്രീ ഡിഗ്രീ വരെ പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടെങ്കില്‍ എല്ലാം എളുപ്പമാവും
    എന്ന് പറഞ്ഞത് കൊണ്ട് കുറച്ചുകൂടി എളുപ്പമാവും എന്ന് കരുതി .
    നിഘണ്ടുവും തുറക്കേണ്ടി വന്നു ഔഷധസസ്യം കണ്ടു പിടിക്കാന്‍ .
    ശാസ്ത്രം അത്ര കുഴപ്പമുണ്ടാക്കിയില്ല .
    ഉണ്ടാക്കിയത് ചോളകൃഷിയും ഔഷധ സസ്യവുമാണ് .
    അതിനു വേണ്ടി ഒരുപാട് സമയം കളഞ്ഞു .
    പ്രീഡിഗ്രീ കഴിഞ്ഞു മലയാളത്തിലേക്ക് ചാടിയതാണ് .
    ഇന്നാണ് ഒന്ന് തിരിച്ചു ചാടുന്നത് . ചാട്ടം മോശമല്ല എന്ന് വേണം കരുതാന്‍ .

  • anjanasatheesh

    എനിക്ക് അഭിപ്രായങ്ങള്‍ ഒന്നും തന്നെയില്ല. പത്താം തരത്തില്‍ നിര്‍ത്തിയ ശാസ്ത്രം പഠിപ്പ് ….പിന്നെ കോമേഴ്സിന്റെ ലോകത്ത് എഴുവര്‍ഷങ്ങള്‍ എല്ലാം കഴിഞ്ഞിട്ടും വര്‍ഷങ്ങള്‍ പത്തിരുപതായി. ശാസ്ത്രത്തെ സംബന്ധിച്ച് ശൂന്യമായതലയുമായി നല്ലവണ്ണം അധ്വാനിച്ച് നേടി. പക്ഷേ മനസ്സില്‍ സന്തോഷം തോന്നുന്നു. വരും ദിനങ്ങളില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ വായിക്കാമെന്നു കരുതുന്നു.
    അഭിനന്ദനങ്ങള്‍ ഉണ്ണികൃഷ്ണാ……………..!!!!!!:)

    ഒരു ഭീഷണികൂടി – കോമേഴ്സ് സംബന്ധിയായി ഒരു പദപ്രശ്നം ഉടന്‍ പ്രതീക്ഷിപ്പിന്‍!!!!!!!!!:):):)

    PS:- ഉണ്ടാക്കിയിട്ടുവേണം, അഡ്മിന്റെ കൈയ്യൊപ്പും

  • ജലജ

    തുടങ്ങാനിത്തിരി എന്നുവച്ചാല്‍ കഷ്ടി 55മിനിട്ട് വൈകി.

    കൃത്യസമയത്ത് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് പുറത്തേയ്ക്കൊന്ന് പോയത്. വഴിയിലെ ട്രാഫിക്കും മറ്റു ചില അപ്രതീക്ഷിതകാര്യങ്ങളും എല്ലാം ചേര്‍ന്ന് എല്ലാ പ്ലാനും തെറ്റിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

    തിരിച്ചെത്തിയ ഉടനെ പദപ്രശ്നം ഒന്ന് വായിച്ചുനോക്കിയിട്ടാണ് ഊണുകഴിച്ചത്. എന്നാലുമെന്താ ആറാമതായി മുഴുമിക്കാന്‍ കഴിഞ്ഞു. വളരെ വളരെ സന്തോഷം. മൂന്നര മണിക്കൂര്‍ മതിയായല്ലൊ.

    21ബി ഉത്തരം അറിഞ്ഞിട്ടും അക്ഷരം ഒത്തുകിട്ടാന്‍ വളരെ പണിപ്പെട്ടു. അതിന് ഒരു 10 മിനിട്ട് പോയിട്ടുണ്ടാവും. ശരിയായ അക്ഷരം അതാവില്ല എന്ന വിചാരത്തില്‍ എഴുതിനോക്കിയതുപോലുമില്ല. പിന്നെങ്ങനെ സമയം പാഴാകാതിരിക്കും. :) . ഇതുപോലെ വേറെ ചിലയിടത്തും സമയം മിനക്കെട്ടു.

    ആദ്യസൂചനയില്‍ അപവര്‍ത്തനം എന്ന് കണ്ടപ്പോഴേ ഇതിപ്പോഴൊന്നും തീരില്ല എന്ന് മനസ്സിലായി. ഇതിന്റെയും ഇത്തരം പലവാക്കുകളുടെയും ഇംഗ്ലീഷ് വാക്കുകള്‍ മഷിനിഘണ്ടുവില്‍ നോക്കിയിട്ടാണ് കണ്ടുപിടിച്ചത്. ഉണ്ണികൃഷ്ണാ നിഘണ്ടു വേണ്ടിവന്നൂ ട്ടോ. ശബ്ദതാരാവലിയല്ലെന്നു മാത്രം.

    എന്തായാലും പദപ്രശ്നം ഇഷ്ടമായി. പഴയപാഠങ്ങള്‍ പലതും ഇത്തിരി ഓര്‍മ്മിച്ചു കാലം കുറെയായതുകൊണ്ട് മറവിക്ക് ആഴം കൂടുതലാണ്. എന്നാലും ചില ഉത്തരങ്ങള്‍ ഗൂഗിളിന്റെ സഹായമില്ലാതെ കിട്ടി. ചിലത് ഗൂഗിളില്‍ നോക്കിയിട്ടും കിട്ടാന്‍ വിഷമിച്ചു, എങ്ങനെ നോക്കണമെന്നറിയാത്തതുകൊണ്ട്.

    ഉണ്ണികൃഷ്ണന്‍ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ടാവും ഇത് നിര്‍മ്മിക്കാന്‍ അല്ലേ? ശ്രമം പാഴായില്ല. വ്യത്യസ്തമായ ഈ പദപ്രശ്നത്തിന് നന്ദി. ഉണ്ണികൃഷ്ണന്റെ മുമ്പത്തേതും ഇത്തിരി വ്യത്യസ്തതയുള്ളതായിരുന്നു(രാഷ്ട്രീയം) എന്ന് ഓര്‍ക്കുന്നു.

    ഞാന്‍ മുന്‍പൊരെണ്ണം ഗണിതം വിഷയമായി നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നു നാലു പദങ്ങള്‍ കിട്ടിയതോടെ അത് നിന്നു പോയി.

  • Vivek

    ഉണ്ണീ, ആ വാക്ക് കിട്ടാന്‍ എനിക്ക് പോയത് 45 മിനുറ്റാണ്. അവസാന മൂന്നക്ഷരം കിട്ടിയിട്ടും പിന്നെയുമെടുത്തു 30 മിനുറ്റ്, ആടലോടകമാണെന്നറിയാമായിരുന്നിട്ടും. (ഒരു നിഘണ്ടുവും സഹായിച്ചുമില്ല).

    ഇതൊക്കെ എവിടുന്ന് തപ്പിയെടുക്കുന്നു? സമ്മതിച്ചിരിക്കുന്നു. വ്യത്യസ്തമായ വിഷയങ്ങളുമായി ഇനിയും വരൂ ….

  • Vivek

    രജിത്ത് – “പഠിക്കേണ്ട സമയത്ത് പഠിക്കാതിരുന്നാല്‍ പിന്നീടൊരിക്കല്‍ പദപ്രശ്നം കളിക്കാന്‍ പറ്റില്ലെന്ന് അന്നാര് ഓര്‍ത്തു….”

    :) :) :)

  • Unnikrishnan

    ജെനീഷ്‌,അഞ്ജന,സുബൈര്‍ – അഭിനന്ദനങ്ങള്‍…എല്ലാവരെയും കുഴപ്പിച്ചത് ഔഷധം ആയിരുന്നു എന്ന് മനസ്സിലായി, പ്രതീക്ഷിച്ച പോലെ തന്നെ…ഇതിനു മുമ്പും ഔഷധ സസ്യങ്ങള്‍ പദപ്രശ്നത്തിലെ കഥാപാത്രങ്ങള്‍ ആയി വന്നത് കൊണ്ട് ഞാന്‍ വിചാരിച്ചു അത് കണ്ടു പിടിക്കാന്‍ അത്ര ബുദ്ധിമുട്ടില്ല എന്ന് (പര്യായം ഇട്ടതു ഒന്ന് കുഴപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്ന് സമ്മതിക്കുന്നു)…

    @ജെനീഷ്‌, തുടക്കത്തില്‍ ജെനീഷ്‌ കുതിക്കുന്നതായിരുന്നു ഞാന്‍ കണ്ടത്….അവസാനം ആയപ്പോള്‍ തളര്‍ന്നു പോയത് കണ്ടു, ഊഹിച്ചു അത് ‘ഔഷധം’ കിട്ടാത്തത് കൊണ്ട് തന്നെയാവും എന്ന്…

    @നിള: നന്ദി…ആ മണ്ണ് നമ്മള്‍ നാലാം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്, ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു സാമൂഹ്യം പഠിപ്പിച്ച രാമചന്ദ്രന്‍ മാഷിന്റെ ശബ്ദം…പ്രകാശത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ കൂടുതല്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം എനിക്ക് ആ വിഷയത്തോടുള്ള ആഭിമുഖ്യം തന്നെയാണ്….ഇപ്പോള്‍ ജോലി ചെയ്യുന്നതും ആ മേഖലയില്‍ തന്നെ…

    @അഞ്ജന: കൊമേഴ്സ്‌ പഠിച്ചാലും ശാസ്ത്രം പഠിച്ചാലും സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകള്‍ മാത്രം മതി ഇതിലുള്ള പലതിന്റെയും സമസ്യ പൂരിപ്പിക്കാന്‍ വേണ്ടി…’ആഡം സ്മിത്തിന്റെ’ നിര്‍വചനങ്ങളും, അനുമാനങ്ങളും ഒക്കെ ആയി വരല്ലേ അഞ്ജന, പണ്ട് തൊട്ടേ ഞാന്‍ ‘പണത്തിന്റെ കണക്ക് കൂട്ടലില്‍’ മോശമാ, മറ്റുള്ള കണക്ക് കൂട്ടലില്‍ മോശമല്ലെങ്കിലും…..

    @ജലജേച്ചി: ഞാനും ശ്രദ്ധിച്ചു ആദ്യമൊന്നും ചേച്ചിയെ കണ്ടില്ല, പക്ഷെ പിന്നീട് കുതിച്ചു മുന്നേറുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്…പല വാക്കുകളുടെയും മലയാള പദം ഞാന്‍ കഴിയുന്നത്ര മനസ്സില്‍ സൂക്ഷിക്കും, പണ്ട് തൊട്ടേ ഉള്ള ശീലം ആണ്…മലയാളം മീഡിയം ആയിരുന്നത് കൊണ്ട് ഭൌതിക ശാസ്ത്രത്തില്‍ പഠിച്ച പലതും മലയാളം വാക്കുകള്‍…ആക്കം, പിണ്ഡം, ത്വരണം, അപവര്‍ത്തനം,പ്രവേഗം, …അങ്ങിനെ പോകുന്നു….പക്ഷെ എന്റെ മനസ്സിലെ ഒരു ആഗ്രഹം ആയിരുന്നു ശാസ്ത്രം വിഷയമായി ഒരു പദപ്രശ്നം, അത് നിറവേറിയത്തില്‍ കുറെ സന്തോഷം ഉണ്ട്, ചാരിതാര്‍ത്ഥ്യമുണ്ട്….എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി….

  • ഷണ്‍മുഖപ്രിയ

    Nice crossword!!
    Toppers congratulations :)

  • ജിനു

    lifeline ഉണ്ടായിരുന്നതു കൊണ്ട് അവസാനിപ്പിക്കാന്‍ സാധിച്ചു….നല്ല പദപ്രശ്നം…plus 2 നും B Tech നും പഠിച്ച കുറച്ചു കാര്യങ്ങള്‍ വീണ്ടും ഓര്‍ക്കാന്‍ സാധിച്ചു….എങ്കിലും ഔഷധസസ്യം കുറച്ചു വലച്ചു….
    നന്ദി..അഭിനന്ദനങ്ങള്‍……

  • Vivek

    @ ഉണ്ണി

    ശരിയാണുണ്ണീ. പഴയ വാക്കുകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി. ശരിക്കും പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം ആ വാകുകളൊന്നും ഉപയോഗിച്ചിട്ടു കൂടിയില്ല.

    viscosity യുടെ മലയാളം കൂടിയാകാമായിരുന്നു.

  • ജലജ

    ഉണ്ണികൃഷ്ണന്‍,
    ഞാനും മലയാളം മീഡിയം തന്നെയായിരുന്നു. എന്നാലും ഈ വാക്കുകളൊന്നും പഠിച്ചിട്ടില്ല. അന്ന് ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാണ് ഉപയോഗിക്കാറുണ്ടായിരുന്നത്.. പുസ്തകത്തിലും അങ്ങനെ തന്നെയാണുണ്ടായിരുന്നത്. മാസ്സ്, സ്പീഡ്, വെലോസിറ്റി, ഡെന്‍സിറ്റി എന്നൊക്കെ മലയാളത്തിലെഴുതും. കണക്കും അങ്ങനെ തന്നെ സര്‍ക്കിള്‍, ട്രയാംഗിള്‍, തിയറം എന്നിങ്ങനെ.

    എന്റെ പത്താം ക്ലാസ്സ് കഴിഞ്ഞ് അഞ്ചെട്ടുകൊല്ലം കഴിഞ്ഞപ്പോഴാണ് ശാസ്ത്രം മലയാളത്തില്‍ വേണമെന്ന നിയമവുമായി പുതിയ രീതി തുടങ്ങിയത്. പിണ്ഡം, സാന്ദ്രത , ആപേക്ഷികസാന്ദ്രത, ഇലാസ്തികത ഇങ്ങനെ ഒരു പാട് വാക്കുകള്‍ അന്ന് പുതുതായി വന്നു. ആരാ‍ണിവയൊക്കെയുണ്ടാക്കിയതെന്നറിയില്ല. ഇവയിലെ പലവാക്കുകളും എനിക്ക് ഇന്നും അറിയില്ല. അപവര്‍ത്തനമൊക്കെ അതില്‍ പെടും. ജനറല്‍ സയന്‍സ് എന്ന പേരില്‍ ഒരു ചെറിയ പുസ്തകമാണ് ഞങ്ങള്‍ പഠിച്ചത്. പക്ഷേ പുതിയ രീതിയില്‍ വളരെ വലിയ രണ്ടോ മൂന്നോ പുസ്തകം ഉണ്ടായിരുന്നു. സിലബസ്സ് വളരെക്കൂടുതല്‍. ഞാന്‍ പ്രീ ഡിഗ്രീക്കു പഠിച്ച ചിലതൊക്കെ എട്ടാം ക്ലാസ്സിലെ പുസ്തകത്തില്‍ ഉണ്ടായിരുന്നു. സെറ്റ് തിയറി, trigonometry എന്നിവയൊന്നും സ്കൂളില്‍ ഞാന്‍ പഠിച്ചിട്ടില്ല. ഫസ്റ്റ് ഗ്രൂപ്പ് ആയിരുന്നതുകൊണ്ട് പ്രീ ഡിഗ്രീക്ക് പഠിച്ചു. മറ്റു ഗ്രൂപ്പുകാര്‍ക്ക് ബേസിക് മാത്‌സ് പഠിച്ചവര്‍ക്ക് മാത്രമേ ഇവയൊക്കെ അറിയൂ. ( അന്ന് പ്രീ ഡിഗ്രീക്ക് അങ്ങനെയും ഒന്നുണ്ടായിരുന്നു, പകരം ഫസ്റ്റ് ഗ്രൂപ്പുകാര്‍ക്ക് സോഷ്യല്‍ സ്റ്റഡീസ്, ആര്‍ട്‌സ്‌കാര്‍ക്ക് ജനറല്‍ സയന്‍സ് ഇവയുമുണ്ടായിരുന്നു)
    ഇതു കാരണം ഇപ്പോള്‍ ആഴ്ചപ്പതിപ്പില്‍ വരുന്ന ശാസ്ത്രലേഖനങ്ങള്‍ വായിക്കാനെനിക്ക് വലിയ പ്രയാസമാണ്.പല വാക്കുകളും മനസ്സിലാവില്ല.

    അപ്പോള്‍ എന്റെ പത്താം ക്ലാസ്സ് അറിവ് പോര ഈ പദപ്രശ്നം ചെയ്യാന്‍ എന്ന് മനസ്സിലായില്ലേ? :) ( വാസ്തവത്തില്‍ ഗൂഗിള്‍ സെര്‍ച്ച് അറിവ് മതി). മാഷും പിഷാരടിയും പോലും പുതിയ സിലബസ്സ് പഠിച്ചവരായിരിക്കുമെന്ന് തോന്നുന്നു. അതവര്‍ പറയട്ടെ.

  • സുബൈര്‍

    ഉണ്ണി,
    വ്യക്തിപരമായി എനിക്ക് കൂടുതല്‍ താല്പര്യമോ അറിവോ ഉള്ള വിഷയമല്ലെങ്കില്‍ കൂടി വ്യത്യസ്തമായ ഒരു പ. പ്ര എന്ന നിലക്ക് സംഗതി കൊള്ളാമായിരുന്നു.

    ആയുര്‍ വേദസസ്യമല്ല എനിക്ക് പ്രശ്നമായത്. ആ ചോദ്യം വായിച്ച ഉടനെ മനസ്സില്‍ വന്ന പേര് ആടലോടകം എന്നാണ്. (അവസാന അക്ഷരം നേരത്തെ കിട്ടിയിരുന്നു.) എങ്കിലും ഉത്തരതിലെത്തിയത് ഊഹക്കച്ചവടം നടത്തിയും നിഘണ്ടു നോക്കിയുമാണ്.
    ഗൂഗിളില്‍ തപ്പിപ്പിടിക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെ പുറകിലാണ്. അത് കൊണ്ട് ‘ശ്രേണിയിലെ വിഖ്യാതനാമം’ കണ്ടുപിടിക്കാന്‍ വല്ലാതെ കഷ്ടപ്പെട്ടു.
    അവിടെയും ആദ്യാക്ഷരവും അവസാനാക്ഷരവും ഊഹിച്ചെടുത്തു.
    ബാക്കി എങ്ങിനെയൊക്കെയോ ഗൂഗിളില്‍ നിന്ന് തന്നെ തരായി!
    ലൈഫ് ലൈന്‍ ഒന്നും പ്രയോജനപ്പെട്ടില്ല. അതില്‍ വന്നതൊക്കെ നേരത്തെ കിട്ടിയത് തന്നെ.പിന്നെന്തു കാര്യം?

    അമേരിക്കന്‍ പട്ടണവും യോഗയും വിഷയത്തില്‍ നിന്ന് മാറിപ്പോയില്ലേ?

    @ അഞ്ജന:
    ഒരു ഭീഷണികൂടി – കോമേഴ്സ് സംബന്ധിയായി ഒരു പദപ്രശ്നം ഉടന്‍ പ്രതീക്ഷിപ്പിന്‍!!!!!!!!!:):):)

    അങ്ങനെ പേടിപ്പിക്കാതെ! കോമേഴ്സ് പഠിച്ചവര്‍ വേറെയുമുണ്ട്! :)

  • കഥാകാരന്‍

    ഇതിന്റെ ചോദ്യങ്ങളിലെ നല്ല മലയാളം പരിശോധിക്കാന്‍ എന്നെ കിട്ടില്ല. ചോദ്യങ്ങള്‍ കണ്ടിട്ട് തല പെരുക്കുന്നു.

    പ്രീഡിഗ്രി വരെയുള്ള കാര്യങ്ങളാണെന്നാണ് ഉണ്ണി പറയുന്നത്. അത്രയും പഠിച്ചാല്‍ ഞാന്‍ എവിടെയെത്തിയേനേ? വല്ല രണ്ടാം ക്ലാസ് വരെയുള്ള ശാസ്ത്രമായിരുന്നെങ്കില്‍ അരക്കൈ നോക്കാമായിരുന്നു.

    രജിത്ത് പറഞ്ഞതുപോലെ ഈ ശല്യങ്ങളൊക്കെ പരീക്ഷ കഴിഞ്ഞാലും ആവശ്യം വരുമെന്ന് ആരു കണ്ടു?

    ശാസ്ത്രം തോല്‍ക്കട്ടെ … മനുഷ്യന്‍ ജയിക്കട്ടേ …

  • കഥാകാരന്‍

    ഇപ്പോള്‍ കമന്റ് പേജുകള്‍ക്കൊന്നും ഒരുശിരില്ല. എല്ലവരും ഒതുങ്ങിപ്പോയെന്നു തോന്നുന്നു. വല്ല തീപ്പൊരിയും വീണാലും അതെല്ലാം നനഞ്ഞ പടക്കങ്ങളായി തീരുന്നു.

    പുതിയ വല്ല വിവാദത്തിനും സ്കോപ്പുണ്ടോ? ജെനീഷേ ഒരു കൈ നോക്കുന്നോ? ഈ പദപ്രശ്നത്തിലെ ഉത്തരങ്ങളെല്ലാം ശരിയാണോ? അതോ പുരാതന ഭാരതീയര്‍ക്കറിയാമായിരുന്ന വല്ലതുമാണോ ഈ പാശ്ചാത്യര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്? ;)

  • ampilymanoj

    കഠിനം

  • Baijo

    ഉണ്ണീ പദപ്രശ്നം മോശമായി എന്ന് പറയുവാനാവില്ല.
    പക്ഷേ വിനാഗിരി, ആടലോടകം, പരാദസസ്യത്തിനു പകരം ഉപയോഗിച്ച വാക്ക് ഇവ ശരിക്കും കറക്കിക്കളഞ്ഞു…

  • സുബൈര്‍

    എന്തെങ്കിലും കുറ്റം പറയാമെന്നു വിചാരിച്ചു പ.പ്ര വീണ്ടും പരിശോധിച്ചു. :)
    ഉത്തരങ്ങളെപ്പറ്റി പറയാന്‍ മാത്രം വിവരമില്ലാത്തത് കൊണ്ട് അതിനു നിവൃത്തിയില്ല. ചോദ്യങ്ങളിലാവട്ടെ, കാര്യമായ പ്രശ്നങ്ങള്‍ (ഭാഷാപരമായി) കാണുന്നുമില്ല. ഇനിയിപ്പോള്‍ കഥാകാരന്‍ പറഞ്ഞ പോലെ ആയുധം വച്ച് കീഴടങ്ങുകയേ വഴിയുള്ളൂ.
    എന്നാലും ഒരു തെറ്റുമില്ല എന്നുപറഞ്ഞാല്‍ ഉണ്ണിക്ക് തലക്കനം കൂടിയാലോ?! :)
    അതിനാല്‍ ഇതാ ചില ചില്ലറ പിഴവുകള്‍:
    2A “പ്ലാറ്റ്ഫോറത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്‌……”
    ‘ഒരാള്‍’ എന്ന് പോരേ?
    28U ” …….. മൃഗചികിത്സയില്‍ ഔഷദമായി ഉപയോഗിക്കുന്നു”
    ‘ഔഷധമായി’ ( അക്ഷരത്തെറ്റ്)

  • സുബൈര്‍

    കടുപ്പം കൂടിയ പ്രശ്നമായിട്ടും ആരും ക്ലൂ ചോദിക്കുന്നില്ലല്ലോ!! :)

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    ജലജേച്ചി,

    എന്നെ ഓര്‍മിച്ചതിന് നന്ദി, ഞാന്‍ 77 ല്‍ പത്താം ക്ലാസ്സ്‌ പസ്സായതാണ്. വര്ഷം മുപ്പത്തി അഞ്ച് ആകുന്നു. അന്നൊക്കെ ശാസ്ത്രത്തിനു ഞാന്‍ importance കൊടുത്തിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ ഈ പദ പ്രശ്നത്തിന്റെ സ്കോര്‍ നോക്കിയാലറിയാം എന്റെ അറിവ് എത്രയാണെന്ന്. പിന്നെ ആരുമൊട്ടു ക്ലു ഒന്ന് ചോദിക്കാത്തത് കാരണം ഞാന്‍ ഇപ്പോളും തിരുനക്കരെ തന്നെ നില്‍ക്കുന്നു. ഈ അമ്പതാം വയസ്സില്‍ ഇങ്ങനെ ഒരു പ പ്ര കളിക്കേണ്ടി വരുമെന്നും കരുതിയില്ല. (യോദ്ധയില്‍ ജഗതി പറയുമ്പോലെ ഇങ്ങനെ ഒക്കെ കാണിക്കേണ്ടി വരുമെന്റിഞ്ഞിരുന്നെങ്കില്‍ നാട്ടില്‍ നിന്നും കളരി കൂടി പഠിച്ചിട്ടു വരാമായിരുന്നു)

    പക്ഷെ ഉണ്ണിയുടെ attempt നന്നായിരുന്നു. ഒരു പുതുമ,,,,, ഇതെന്നും ഇങ്ങനെ തന്നെ നിലനില്‍ക്കട്ടെ…. തലച്ചോറ് വര്‍ക്ക്‌ ചെയ്യിച്ചതിനും പൊടി പിടിച്ചു കിടന്ന കുറെ അറിവുകളെ ഉണര്‍തിയതിനും ഉണ്ണിക്കു ഒരായിരം നന്ദി.

    എല്ലാത്തിനും ക്ലൂ വേണം ക്ലുവട വേണം ക്ലുവിളി വേണം

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    14 ബി പേരിന്റെ അവസാന അക്ഷരം ഗ്ലി എന്ന് വേണ്ടേ? ഇന്‍റര്‍നെറ്റില്‍ അങ്ങനെ കണ്ടു

  • Jenish

    @Kadhakaran

    വിവാദങ്ങളുണ്ടാക്കാന്‍ ഞാന്‍ ആരാ പി.സി.ജോര്‍ജ്ജോ? ;)

    ഒന്ന് നാം മനസ്സിലാക്കണം… വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ടെലിഫോണ്‍ കാളിന് 2രൂപയായിരുന്നു.. ഒരു ബോണ്ടയ്ക്കോ 50 പൈസ.. ഇന്ന് ഒരു കോളിന് 10 പൈസയായപ്പോള്‍ ബോണ്ടയുടെ വില 5 രൂപയായി…

    അതായത് ഉണ്ണികൃഷ്ണന്റെ ശാസ്ത്രം തോറ്റു.. ബോണ്ട ജയിച്ചു..

    (NB :- ആരും എന്നെ തല്ലല്ലേ.. വളിച്ച വിറ്റ് അടിച്ചതിന്) :)

  • anjanasatheesh

    മലയാളം , സാഹിത്യം -2 – യിലേക്ക്സ്വാഗതം- ഞാനവിടെ ഒരു ചോദ്യമെറിഞ്ഞിട്ടുണ്ട് !!!!!:)

  • neema

    Oh god , nit reaching any where . Can somebody prvide some clue for this . its a long list . sorry for that . 9 A last 3 letters , 17 A , 17 U , 10 B , 34 A, 35 A , 15 B , 4 D & 31 B

  • neema

    Oh god , not reaching any where . Can somebody provide some clue for all this . its a long list . sorry for that . 9 A last 3 letters , 17 A , 17 U , 10 B , 34 A, 35 A , 15 B , 4 D & 31 B

  • ജിനു

    @ Neema
    9A malayalam of law
    17A search ‘uncertainity principle’
    17U a term similar to electrolysis
    10B search ‘another for food’ in mashi dictionary
    34A search ‘lancity’ in google
    35A search “പലേഡിയം” malayalam wiki
    15B person behind ‘avagadro’s law’
    4D search “taylor series’ in google, look at 5th search result
    31B search ‘മണിച്ചോളം” in malayalam wiki

  • ഷണ്‍മുഖപ്രിയ

    @neema
    9 A –In 1851 George Gabriel Stokes derived an expression
    17A–Won Nobel Prize for Physics in 1932
    17U–a chemical reaction during which molecules of water
    10B–വിരന്നൂണി in mashithandu
    34A–ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സ്സസ് പ്രദാനം ചെയ്യാൻ
    35A–രാസപ്രക്രിയയിൽ ഉൽപ്രേരകമായി
    15B–People from the Kingdom of Sardinia
    4 D–a type of series expansion in which
    31B–search മണിച്ചോളം in wiki

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    AT LAST…. I AM ON 92…. EVER GREAT ADVENTUROUS JOURNEY IN CROSSWORDS

    NEED CLUE FOR 1 A SECOND, FOURTH, & FIFTH LETTERS
    4 D

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    ONE MORE 11 A GOT FIRST LETTER ONLY NEED 2ND, 3RD, 4TH LETTERS

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    യൂറേക്കാ യൂറേക്കാ ഞാന്‍ ഫിനിഷ് ചെയ്തേ ഹൂയ് ഹൂയ് സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ…..

  • ഷണ്‍മുഖപ്രിയ

    25 മണിക്കൂര്‍ കഴിഞ്ഞിട്ടും 20 പേര്‍ മാത്രമേ പൂര്‍ത്തിയാക്കിയുള്ളല്ലോ!!!!

  • ജലജ

    പങ്കെടുത്തത് ആകെ 42പേര്‍. കഴിഞ്ഞ നാലെണ്ണത്തിലും 65ല്‍ പരം പേരുണ്ടായിരുന്നതാണല്ലോ. എന്തുപറ്റി? ശാസ്ത്രം ആര്‍ക്കും വേണ്ടേ? അവധിദിനങ്ങളായതുകൊണ്ടാണോ?

    ശാസ്ത്രമായതുകൊണ്ടാണോ അധികം പേരും സ്വയം ഗവേഷണം ചെയ്ത് ഉത്തരം കണ്ടെത്താമെന്ന് വിചാരിച്ചത്? അതു നന്നായി.

  • reshmi

    31 B
    24 D

    clue please.

  • ബാലചന്ദ്രന്‍

    എന്നെപ്പോലുള്ള പാവം ‘മലയാളി’കള്‍ക്ക് കുറച്ചു കഠിനം ആണെങ്കിലും പതിവില്‍ നിന്ന് വ്യത്യാസം ആയതുകൊണ്ടും പഴയ പാഠങ്ങള്‍ ഓര്‍ക്കാന്‍ കിട്ടിയ സാഹചര്യം കൊണ്ടും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു .
    ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങള്‍ .
    കുറച്ചു സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ട് .അത് നാളെ .
    സമയച്ചുരുക്കം കൊണ്ട് രാത്രിയില്‍ കുറച്ചു സമയം മാത്രമേ പദപ്രശ്നം നോക്കാന്‍ കഴിയുന്നുള്ളൂ .

  • O.P.Jayaraj

    Please provide clue for 26 U & 28 U

  • O.P.Jayaraj

    Got it . But pls five 28 u 5th letter

  • സുരേഷ്

    8d last letter
    22a & 11A,
    21b first letter. glue pleae !!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    RESHMI

    31 B ഈ മണ്ണിനു ബലം കുറവായിരിക്കും പുഴകളോട് ചേര്‍ന്ന സ്ഥലങ്ങളില്‍ ചെളിയോടു കൂടി ഇത്തരം മാന് കാണാം. തെങ്ങ് കൃഷിക്ക് പറ്റിയ മണ്ണാണ് പ യില്‍ ആരംഭം അവസാന അക്ഷരം കിട്ടിയിരിക്കുമല്ലോ (ശി)
    24 D ആടലോടകം വികി (കുതിരയുടെ പര്യായത്തില്‍ തുടങ്ങുന്നു)

  • anjanasatheesh

    @ reshmi,

    31B – http://olam.in/Dictionary/en_ml/loam – നാലാമത്തേത്

    24D -http://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B4%B2%E0%B5%8B%E0%B4%9F%E0%B4%95%E0%B4%82

    ആടലോടകം ഇതിന്റെ മറ്റോരുപേരാണ് വേണ്ടത്

  • anjanasatheesh

    @ suresh,

    8D – അങ്കത്തിലുണ്ട്

    22A – http://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D

    11A – http://en.wikipedia.org/wiki/Sintering

    21B – ചക്കയിലും, ചര്‍ക്കയിലും

  • Krishna Kumar

    clue please, 2D and 15D

  • Krishna Kumar

    My bad, mistaken 2U as 2D!!! got that one.

    15D please

  • anjanasatheesh

    @ Jayaraj,

    28U – type writing – മലയാളത്തിലെഴുതിനോക്കൂ…..കിട്ടും വേണ്ട അക്ഷരം രണ്ടുസ്ഥലങ്ങളില്‍ കാണാം

  • Prasad

    22A-http://en.wikipedia.org/wiki/Gamma_ray
    8D-gold
    11A-http://en.wikipedia.org/wiki/Sintering
    21-B-വിനാഗരി

  • സുബൈര്‍

    @ Krishna Kumar,

    15D submarine

  • suresh

    Disgusting. 21b – first letter.
    cha
    chi
    chee
    chu
    ——-
    sa t- sa: tried ? No hope ?

  • suresh

    got it. this i tried very first itself. dont know. where was the problem.

  • ജലജ

    സുരേഷ്,
    ഞാനും കുറെ സമയം ഇതുമായി അങ്കം വെട്ടിയതാണ്. ch അല്ല . സുരേഷിന്റെ പേരിലെ അക്ഷരം . സിം‌പിള്‍ .
    വിജയാശംസകള്‍!!!

  • ജലജ

    >>>>>>വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ടെലിഫോണ്‍ കാളിന് 2രൂപയായിരുന്നു.. ഒരു ബോണ്ടയ്ക്കോ 50 പൈസ.. ഇന്ന് ഒരു കോളിന് 10 പൈസയായപ്പോള്‍ ബോണ്ടയുടെ വില 5 രൂപയായി…

    അതായത് ഉണ്ണികൃഷ്ണന്റെ ശാസ്ത്രം തോറ്റു.. ബോണ്ട ജയിച്ചു..

    ജെനിഷ്, ഈ ഫോണ്‍ ബോണ്ടക്കണക്കെനിക്കിഷ്ടമായി. എന്നാലും ഒരു വിയോജിപ്പുണ്ട്. ഇവിടെയും ശാസ്ത്രമല്ലേ ജയിച്ചത്? മനുഷ്യനെ അടിമകളാക്കി ശാസ്ത്രം ജയിച്ചു. മനുഷ്യനാണെങ്കില്‍ ബോണ്ടയുടെ വിലയുടെ കുതിച്ചു ചാട്ടത്തിനുമുന്നില്‍ തോറ്റുപോയി. ബോണ്ട വേണ്ടെന്ന് വയ്ക്കാന്‍ കഴിയാത്തതുകൊണ്ട് തോല്‍‌വി പൂര്‍ണ്ണവുമായി. :)

  • Jenish

    @Jalaja

    എന്താ ഫിലോസഫി? :) വയസ്സ് കുറയുന്തോറും ചേച്ചിയുടെ ബുദ്ധി തെളിഞ്ഞു തെളിഞ്ഞു വരുന്നു…..

  • Ramesh Raju PN

    32A, 30B, 35B, 8D, 23D എന്നിവയ്ക് അധികസൂചന ആവശ്യമാണ്. pls help

  • ജലജ

    രമേഷ്,
    32A,ഇടവപ്പാതിയും തുലാവര്‍ഷവും തന്നെ . ഇംഗ്ലീഷ് വാക്കാണുത്തരം.
    30B,അച്ചുതണ്ടില്‍ തിരിയുന്ന ഗോളം . ഭൂമി തന്നെ.
    35B,ഇതു നമ്മുടെ നോബല്‍ സമ്മാനജേതാവ്. സി വി എന്നാണ് ഇനീഷ്യല്‍

    ഇവ മൂന്നിനും ക്ലൂ ചോദിക്കേണ്ടായിരുന്നു എന്നിപ്പോള്‍ തോന്നുന്നുണ്ട് അല്ലേ? :)

    8D,ആദ്യത്തെ ചോദ്യത്തിലെ നിയമം ഏതിന്റെയാണെന്ന് നോക്കൂ. refractive index
    23D ഇതിന്റെ ആദ്യത്തെ മൂന്നക്ഷരങ്ങളും കിട്ടിയില്ലേ? ഇനി ഒരക്ഷരമല്ലേ വേണ്ടൂ? ഒരു inert gas ആണ്.
    വിജയാശംസകള്‍!!!

  • ജലജ

    എവിടെയൊക്കെ ഇംഗ്ലീഷ് വാക്കെഴുതണം, എവിടെയൊക്കെ മലയാളം വാക്കെഴുതണം എന്നത് ഈ പദപ്രശ്നത്തിലെ ഒരു പ്രശ്നമായിരുന്നു. :)

  • Ramesh Raju PN

    വളരെ നന്ദി, ജലജാജി

  • anjanasatheesh

    ജലജ Says:
    November 1st, 2011 at 10:30 am

    എവിടെയൊക്കെ ഇംഗ്ലീഷ് വാക്കെഴുതണം, എവിടെയൊക്കെ മലയാളം വാക്കെഴുതണം എന്നത് ഈ പദപ്രശ്നത്തിലെ ഒരു പ്രശ്നമായിരുന്നു. :)

    yes, very correct- especially 1D, 11A,20A & 17U -

  • jisha

    15 d,42d more clue please.

    @ജലജാജി: ( “ഞാനും കുറെ സമയം ഇതുമായി അങ്കം വെട്ടിയതാണ്. ch അല്ല . സുരേഷിന്റെ പേരിലെ അക്ഷരം . സിം‌പിള്‍ .”)—-ഞാന്‍ ഈ അക്ഷരം എഴുതീട്ട് ശരിയാവുന്നില്ലല്ലോ.

  • jisha

    15d ,24d more clue please
    @ജലജാജി: ( “ഞാനും കുറെ സമയം ഇതുമായി അങ്കം വെട്ടിയതാണ്. ch അല്ല . സുരേഷിന്റെ പേരിലെ അക്ഷരം . സിം‌പിള്‍ .”)—-ഞാന്‍ ഈ അക്ഷരം എഴുതീട്ട് ശരിയാവുന്നില്ലല്ലോ.

  • jishasnl

    15 d കിട്ടി.
    24d more clue please
    @ജലജാജി: ( “ഞാനും കുറെ സമയം ഇതുമായി അങ്കം വെട്ടിയതാണ്. ch അല്ല . സുരേഷിന്റെ പേരിലെ അക്ഷരം . സിം‌പിള്‍ .”)—-ഞാന്‍ ഈ അക്ഷരം എഴുതീട്ട് ശരിയാവുന്നില്ലല്ലോ.

  • jishasnl

    24d യും കിട്ടി.

  • bindu

    pls help 2a, 6b, 13b, 1d and 28u

  • ജലജ

    ജിഷാ,
    ഇനിയും ശരിയായില്ലേ?
    സിര്‍ക്കോണ്‍ എന്ന പദവുമായി ബന്ധപ്പെടുത്തിനോക്കൂ. (അര്‍ത്ഥമല്ല ട്ടോ).
    വിജയാശംസകള്‍!!!

  • ജലജ

    ബിന്ദു,
    2a,Christian Doppler ആണിതിന്റെ ഉപജ്ഞാതാവ്.
    6b ക്യൂറിദമ്പതിമാരിലെ പുരുഷന്‍
    13bThe Nobel Prize in Physics 1935
    , 1d rubber google search . wiki
    28u ദേവദാരുതൈലം ഗൂഗിള്‍.
    വിജയാശംസകള്‍!!!

  • jishasnl

    1A-രണ്ടാമത്തെ അക്ഷരം -a,aa,e,ya,yaaa.?അല്ല.
    നാലാമത്തെ അക്ഷരം – S,s, Sa,sa?അല്ല.
    അഞ്ചാമത്തെ അക്ഷരം -nae,na,n,N?അല്ല.
    ശ്ശൊ!ഞാന്‍ തോറ്റു!

  • ജലജ

    ജിഷാ
    ഇത്ര വേഗം തോല്‍‌വി സമ്മതിച്ചാലോ?

    http://en.wikipedia.org/wiki/Ibn_Sahl

    2 . a ആണ് ചേര്‍ക്കേണ്ട ചിഹ്നം
    4. a(ജിഷ എഴുതിയതിലെ നാലാമത്തേത്. sa
    5. a ആണ് ചേര്‍ക്കേണ്ട ചിഹ്നം.

    ഇങ്ങനെ എഴുതിയിട്ടും പിങ്ക് നിറം വരുന്നുണ്ടെങ്കില്‍ സേവ് ചെയ്തു നോക്കൂ. ചിലപ്പോള്‍ ശരിയാകും . എന്നിട്ടും ശരിയായില്ലെങ്കില്‍ വേറെ ക്ലൂ തരാം.
    വിജയാശംസകള്‍!!!

  • സുബൈര്‍

    @jishasnl
    ഇബനെക്കൊണ്ട് സത്യത്തില്‍ വല്യ ഹലാക്കായി അല്ലേ?

  • jishasnl

    @ജലജാജി: thank u.

  • bindu

    thanks a lot jalaja chechi

  • രജിത്ത് രവി

    14ബി ലൂയി കിട്ടി ബാക്കി കിട്ടണില്ല

    21ബി ആദ്യ അക്ഷരം

    8ഡി അവസാന അക്ഷരം

    33 യു രണ്ടാമത്തെ അക്ഷരം

  • http://nil മുജീബുര്‍ റഹ്മാന്‍

    രജിത്ത് രവി

    14 b പ്രകാശം വിക്കിപീടിയ നോക്കൂ
    21 b ഇംഗ്ലീഷ് അക്ഷരമാലയിലുണ്ട്
    8 d ഇതിനിത്ര അ’ങ്കം’ വെട്ടേണ്ട കാര്യമൊന്നുമില്ല
    33 uചുഴലിക്കാറ്റ്

  • രജിത്ത് രവി

    നന്ദി മുജീബുര്‍