അഭിനന്ദനങ്ങള്‍ നിളാ .. താങ്കള്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കി. 80 ത്തിലധികം മനസ്സില്‍ നിന്നാണ് പൂരിപ്പിച്ചതെങ്കില്‍ വീണ്ടും ഒരഭിനന്ദനം കൂടി പിടിച്ചോളൂ
കഥാകാരന്‍
പടുപാട്ട് പാടാത്ത കഴുതയില്ല എന്നല്ലേ? .. ഒരു മൂളിപ്പാട്ടെങ്കിലും പാടാത്ത ആരും നമ്മളിലുണ്ടെന്നും തോന്നുന്നില്ല.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ഗാനങ്ങളും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. ഓര്‍മ്മയി തിരയൂ … കുസൃതി ആയതിനാല്‍ സ്ഥാനത്തെ പറ്റി ചിന്തിക്കാതെ കളിക്കാം. അല്പം സമയമെടുത്താലും കുഴപ്പമില്ല. എങ്കിലേ പ്രയോജനമുള്ളൂ. ഗൂഗിളിലും മറ്റും തിരഞ്ഞ് വെറുതേ ആ രസം കളഞ്ഞ് കുളിക്കരുതേ …
നിളാ പൗര്‍ണമി
@ കഥാകാരന്‍
ചുമ വില്ലനായി ഉറക്കം കെടുത്തിയത് കൊണ്ട് മാത്രം സമയത്ത്
കളിച്ചതാണ് .
ഉത്തരം 90 മനസ്സില്‍ നിന്ന് തന്നെയാണ്. ബാക്കി ഊഹിച്ചു .
നല്ല പദപ്രശ്നം എനിക്കിഷ്ടപ്പെട്ടു .
ജലജ
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !!!
കുറെ വൈകിത്തുടങ്ങി ഇടയ്ക്കിടെ ഇന്റര്‍വെല്‍ എടുത്തു തന്നെയാണ് മുഴുവനാക്കിയത്. ഗൂഗിള്‍ നന്നായി സഹായിച്ചു. ലൈഫ് ലൈന്‍ ഒന്നും കിട്ടിയതുമില്ല.
പദപ്രശ്നം നന്നായി എന്നുപറയാം. തെറ്റുകള്‍ ഒഴിവാക്കേണ്ടതായിരുന്നു. തെറ്റുകള്‍ എന്തെന്ന് വേറാരും എഴുതിയില്ലെങ്കില്‍ ഞാന്‍ തന്നെ പിന്നീട് എഴുതാം.
ജലജ
രാവിലെ 7 മണി എന്നുപറഞ്ഞാല്‍ ഇവിടെ അഞ്ചര. അപ്പോള്‍ അഞ്ചുമണിക്കെഴുന്നേല്‍ക്കണം. കുസൃതികാണിക്കാന്‍ വേണ്ടി ഏഴരവെളുപ്പിനുണരുകയൊന്നും വേണ്ടെന്ന് തോന്നി.
ബാലചന്ദ്രന്‍
കഥാകാരന് ,
തമാശയ്ക്ക് ആണെങ്കിലും ഇതിന്റെ പുറകിലുള്ള താങ്കളുടെ പരിശ്രമം അങ്ങേയറ്റം അഭിനന്ദനമര്‍ഹിക്കുന്നു .
വെറും തമാശയായി ഇതിനെ കാണാന്‍ കഴിയുന്നുമില്ല .
നിളാ പൗര്‍ണമി
@jalajechi
രാവിലെ 7 മണി എന്നുപറഞ്ഞാല്‍ ഇവിടെ നാലര .
നേരത്തെ ഉണര്‍ന്നു കളിക്കണ്ട എന്ന് കരുതിയിരുന്നതാണ് .
പക്ഷെ ചുമ ഉറങ്ങാന്‍ സമ്മതിച്ചില്ല .
എന്നാല്‍ പിന്നെ കുസൃതി തന്നെ നടക്കട്ടെ എന്ന് കരുതി .
ചില ചെറിയ പരാതികള്‍ എനിക്കുമുണ്ട് .
എല്ലാവരും കളിച്ചു കഴിഞ്ഞിട്ടാവാം ചര്‍ച്ച .
http://1 Jenish
Pls help…
33A-
30D-
24U-
25U-
22B-
5D-
സുബൈര്‍
കഥാകാരാ,
ഇതില്‍ വലിയ തമാശയൊന്നും കണ്ടില്ലല്ലോ?
എന്തായാലും സംഭവം കൊള്ളാമായിരുന്നു.
ഒരുപാട് പാട്ടുകളെ ഓര്‍മ്മയില്‍ കൊണ്ടുവന്നു ഈ പദ പ്രശ്നം…
34A യിലെ മൂന്നാമക്ഷരമൊഴിച്ചു ബാക്കിയെല്ലാം എവിടെയും നോക്കാതെ കണ്ടുപിടിക്കാനായി.11മണിക്ക് ശേഷം കളി തുടങ്ങിയിട്ടും ഏഴാം റാങ്കും കിട്ടി.
(ചില തെറ്റുകള്‍ ഞാനും ശ്രദ്ധിച്ചു.
സമയക്കുറവുള്ളതിനാല്‍ പിന്നീട് പറയാം )
ജലജ
ജെനിഷ്,
33A- ഗോഡ്‌ഫാദര്‍. കോളേജ് കുട്ടികള്‍ കനകയെ കളിയാക്കി പാടുന്നു.
30D-അയല പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട്…. കുറച്ചു കൂടി പാടിനോക്കൂ. വെജ് ആണ്.
24U- —– പുഴ ——– പാരാവാരം തേടുന്നു. സിനിമയുടെ പേര് —–പുഴ
25U———-നിന്നൊരു മാപ്പിള മാലാഖപോലൊരു പെമ്പിള ( ആദ്യകിരണങ്ങള്‍)
“എന്തായാലും സംഭവം കൊള്ളാമായിരുന്നു.
ഒരുപാട് പാട്ടുകളെ ഓര്‍മ്മയില്‍ കൊണ്ടുവന്നു ഈ പദ പ്രശ്നം…” –
അതു തന്നെയാണാതിന്റെ ഉദ്ദേശവും. അഭിനന്ദനങ്ങള്‍ …. ഓര്‍മ്മയില്‍ നിന്നും പൂരിപ്പിച്ചതിന്
കഥാകാരന്‍
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !!! അഭിപ്രായം അറിയിച്ചതിന് നന്ദിയും
Vivek
Good Effort !!!!
ചാന്ദ്നി, മുളങ്ങുന്നതുകാവ് Says: clue for 37a 2nd & 3rd letter
- ——————————–
അല്ലിക്കുടങ്ങളിലഴകുമായ് നില്‍ക്കും അജന്താശില്പമേ
അലങ്കരിക്കൂ എന്നന്ത:പുരം, അലങ്കരിക്കൂ നീ
anjanasatheesh Says: CLUE REQUIRED FOR 23 U LAST TWO LETTER
തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം
കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം
beegees
CLUES PL……
4 താഴോട്ട്
29 മുകളിലോട്ട്
29 വലത്തോട്ട്
beegees
FINISHED ……………….
ampilymanoj
25u need help
ജലജ
അമ്പിളി,
25u ———-നിന്നൊരു മാപ്പിള മാലാഖപോലൊരു പെമ്പിള ( ആദ്യകിരണങ്ങള്‍)
വിജയാശംസകള്‍!!!
ampilymanoj
thx Jelechi…..
സുരേഷ്
23a & 23U
12U – 9a – second letter
3 down
സുരേഷ്
12U – 9a – second letter
3 down clues please
സുരേഷ്
12U – 9a – second letter only please.
ജലജ
സുരേഷ്,
23a സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ (ദേവാസുരം)
& 23U കന്മദത്തിലെ പാട്ട്
12U – ഞാനൊരു പാട്ടുപാടാം…… (മേഘം) അടുത്തവാക്ക് എഴുതിക്കോളൂ.
9a – second letter ഒരു ആഭരണം,കയ്യിലണിയുന്നത്
3 down———- കളം വരച്ചു. ഭാസകാളിദാസർ കരുക്കൾ വച്ചു. കറുപ്പും വെളുപ്പും കരുക്കൾ നീക്കി. (യവനിക)
വിജയാശംസകള്‍!!!
സുരേഷ്
thanks jalajachechi !!!!
സുരേഷ്
but 12U – ഞാനൊരു പാട്ടുപാടാം…… (മേഘം) അടുത്തവാക്ക് എഴുതിക്കോളൂ.
– nni — – key combination is not working , tried ni, Ni, etc ?
സുരേഷ്
kitti, ഞ്ഞു ന് പകരം ന്നി ആണ് ശ്രമിച്ചത്. നന്ദി.
സുബൈര്‍
ഇതുവരെ തെറ്റുകളൊന്നും ആരും എഴുതിക്കണ്ടില്ല.
എങ്കില്‍ പിന്നെ ഞാന്‍ തന്നെ ആയിക്കളയാം.
14A പനിനീര്‍ക്കാറ്റ് തഴുകി വരുന്നത് ഈ നദിയുടെ തീരങ്ങളാണ്
‘…….തീരങ്ങളെയാണ്’ എന്നാണു ശരി.
34A വാലിട്ടെഴുതിയതെന്ത്
ഇതിന്റെ ഉത്തരം ‘വേല്‍മുനക്കണ്ണ്‍’ എന്നല്ലേ ?
“വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ വേല്മുനക്കണ്ണുമായി
വന്ന വേശുക്കിളിമകളേ…”
എന്നല്ലേ പാട്ടിലെ വരി? വാലിട്ടെഴുതിയത് വാലിന്മേല്പൂവാണെന്ന് പറയുന്നത് എങ്ങിനെ ശരിയാവും?
26B ഭൂമിയ്ക്ക് കിട്ടിയ സ്ത്രീധങ്ങളിലൊന്ന്
അക്ഷരത്തെറ്റ്. (“സ്ത്രീധനങ്ങളിലൊന്ന്”)
4D ചന്ദ്രകാന്തക്കല്‍പ്പടവിലേക്ക് ക്ഷണിക്കുന്നതാരേ
‘ക്ഷണിക്കുന്നതാരേ’ എന്ന് ദീര്‍ഘം വേണ്ട.
12U ഞാന്‍ പാട്ടു പാടുമ്പോള്‍ വീണ മീട്ടാമെന്ന് വാഗ്ദാനം ചെയ്തതാര്?
അങ്ങിനെ ആരും വാഗ്ദാനം ചെയ്തിട്ടില്ല!
“ഞാനൊരു പാട്ടുപാടാം കുഞ്ഞുമണിവീണ മീട്ടാം…..”
എന്ന് പറയുമ്പോള്‍ വീണയുടെ വിശേഷണമല്ലേ ‘കുഞ്ഞുമണി’?
(അതെന്തുതരം വീണയാണെന്നൊന്നും ചോദിക്കരുത്! അത് കവിക്കേ അറിയൂ)
അപ്പോള്‍ വീണ മീട്ടുന്നതും ഞാന്‍ തന്നെയല്ലേ?
17U ഖല്‍ബിന്റെ കടലാസില്‍ മാപ്പിളപ്പാട്ട് കുറിച്ചത് ഇതു വെച്ചാണ്
‘മയില്‍പ്പീലിക്കണ്ണ്‍ കൊണ്ട്’ എന്നല്ലേ പാട്ടിലുള്ളത്?
അപ്പോള്‍ ശരിയുത്തരം കണ്ണ് എന്നല്ലേ?
(മയില്‍പ്പീലി എന്നെഴുതുമ്പോള്‍ നാലാമാക്ഷരം ഇരട്ടിക്കുകയും വേണം.)
കഥാകാരന്‍
കുസൃതി പപ്രയില്‍ തെറ്റില്ല എന്നല്ലേ പ്രമാണം ?
കഥാകാരന്‍
നന്ദി സുബൈര്‍ (ബാക്കിയുള്ളവരൊക്കെ എഴുതാം എന്നു പറയുന്നതല്ലാതെ കഴിഞ്ഞ രണ്ടു മൂന്നു പദപ്രശ്നങ്ങളിലായി ഒന്നും എഴുതിക്കാണാറില്ല)
ബാക്കി തെറ്റുകള്‍ ആരും ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ അതും കാണിക്കും …. ങ്ഹാ
കഥാകാരന്‍
പിന്നെ കുഞ്ഞുമണിവീണയുടെ കാര്യം. ആദ്യം ഈ പദപ്രശ്നം ശരിക്കും ഒരു കുസൃതിയായി തുടങ്ങാനായിരുന്നു എന്റെ ശ്രമം. പക്ഷെ അത് വിജയിച്ചില്ല. ഒരു കുസൃതി “കുഞ്ഞുമണി” ആയിരുന്നു. വേറൊന്നു കൂടിയേയുള്ളൂ ആ വിഭാഗത്തില്‍ – “ജാനകിയുടെ ഇനീഷ്യല്‍”. അതിനാലാണ് ആ രണ്ടു ചോദ്യങ്ങളും മറ്റുള്ളവയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്.
കഥാകാരന്‍
ശ്രീ മുല്ലനേഴിക്ക് ആദരാഞ്ജലികള്‍ …
47U അദ്ദേഹത്തിന്റെ രചനയാണ്
ജലജ
ഇത് ആകെ 52 പേരേ കളിച്ചുള്ളൂ. എന്തുപറ്റി?
ഷണ്‍മുഖപ്രിയ
Need clue for 10B & 17D…..
ബാലചന്ദ്രന്‍
>>>കഥാകാരന്‍ Says:
October 23rd, 2011 at 8:42 am
കുസൃതി പപ്രയില്‍ തെറ്റില്ല എന്നല്ലേ പ്രമാണം ?
കഥാകാരന്,
തമാശയായാലും കാര്യമായാലും തെറ്റ്, തെറ്റ് തന്നെയാണ് .
ബാലചന്ദ്രന്‍
>>>കഥാകാരന്‍ Says:
October 21st, 2011 at 5:58 pm
@ സുബൈര്
“ഇതില്‍ വലിയ തമാശയൊന്നും കണ്ടില്ലല്ലോ?” –
പദപ്രശ്നത്തില്‍ തമാശയുണ്ടെന്ന് ഞാന്‍ അവകാശപ്പെട്ടില്ലല്ലോ?
അചേതനങ്ങളായ ജഡവസ്തുക്കളെക്കുറിക്കുന്ന നപുംസകനാമങ്ങളില്‍ പ്രതിഗ്രാഹികാവിഭക്തി പ്രയോഗിക്കാതെതന്നെ അതിന്റെ അര്‍ത്ഥമായ കര്‍മ്മസംബന്ധത്തിനു പ്രതീതി വന്നുകൊള്ളും; അതിനാല്‍ മിക്ക ദിക്കിലും പ്രതിഗ്രാഹികയെ നിര്‍ദ്ദേശികപോലെ ഒരു പ്രത്യയവും കൂടാതെ ഉപയോഗിച്ചാല്‍ മതിയാവും. ഉദാ: വെള്ളം കുടിക്കുന്നു; പുസ്തകം വായിക്കുന്നു; ചോറുണ്ണുന്നു; കാര്യം പറയുവന്നു. “കരുതി’ എന്നതിന്റെ താല്‍പ്പര്യം സചേതനം കര്‍ത്താവും, അചേതനം കര്‍മ്മവുമായി വരുന്നിടത്തു് കര്‍ത്തൃത്വം പ്രകൃത്യാ സചേതനധര്‍മ്മവും, കര്‍മ്മത്വം അചേതനധര്‍മ്മവും ആകയാല്‍ വിഭക്തിക്കുറി കൂടാതെയും കര്‍ത്തൃകര്‍മ്മങ്ങല്‍ക്കു പ്രതീതി വരുന്നതിനാല്‍ ആമാതിരി സ്ഥലങ്ങളില്‍ കര്‍മ്മത്തിനു പ്രതിഗ്രാഹിക വേണമെന്നില്ല എന്നാകുന്നു;
ബാലചന്ദ്രന്‍
>>>12U ഞാന്‍ പാട്ടു പാടുമ്പോള്‍ വീണ മീട്ടാമെന്ന് വാഗ്ദാനം ചെയ്തതാര്?
അങ്ങിനെ ആരും വാഗ്ദാനം ചെയ്തിട്ടില്ല!
“ഞാനൊരു പാട്ടുപാടാം കുഞ്ഞുമണിവീണ മീട്ടാം…..”
എന്ന് പറയുമ്പോള്‍ വീണയുടെ വിശേഷണമല്ലേ ‘കുഞ്ഞുമണി’?
(അതെന്തുതരം വീണയാണെന്നൊന്നും ചോദിക്കരുത്! അത് കവിക്കേ അറിയൂ)
അപ്പോള്‍ വീണ മീട്ടുന്നതും ഞാന്‍ തന്നെയല്ലേ?
****വീണയുടെ വിശേഷണം മണി = മണിവീണ .
കുഞ്ഞുമണിവീണ = ചെറിയ മണിവീണ .
മണിവീണയുടെ വിശേഷണമാകും കുഞ്ഞ്
ബാലചന്ദ്രന്‍
പ്രിയാ,
10 ബി MAHINDRA യാണ് പ്രധാന നിര്‍മ്മാതാക്കള്‍ . മലമ്പ്രദേശങ്ങളില്‍ യാത്രയ്ക് പ്രധാനമായി ഉപയോഗിക്കുന്ന വാഹനം
17 D -”ആലില മഞ്ചലില്‍ നീയാടുമ്പോള്‍” ഇതിലുണ്ട്
ബാലചന്ദ്രന്‍
>>> താന്തോന്നിക്കാറ്റ് തട്ടിച്ചിതറിയത്.
“പൂവട്ടക തട്ടിച്ചിന്നി പൂമലയില് പുതുമഴചിന്നി പൂക്കൈതക്കയ്യുംവീശി ആ മലയീമല പൂമലകേറീ”
ചിന്നുക എന്നതിന് ചിതറുക എന്ന് സാധാരണ പ്രയോഗിക്കുന്നുണ്ടെങ്കിലും .അര്‍ഥം അതല്ല . ചിന്നുക = പൊട്ടുക .
‘ചിന്നിച്ചിതറി’ എന്ന പ്രയോഗം നോക്കുക .പൊട്ടിച്ചിതറി എന്നര്‍ഥം .
“താന്തോന്നിക്കാറ്റ് തട്ടിയപ്പോള്‍ ചിന്നിയത് “എന്നായിരുന്നു കൂടുതല്‍ ശരി .
Additional clues for 37A, 31B, 4D and 31D required.
ബാലചന്ദ്രന്‍
@രമേശ് രാജു
37 A
……… അഴകേ അല്ലിക്കുടങ്ങളില് അമൃതുമായ് നില്ക്കും അജന്താ ശില്പമേ അലങ്കരിക്കൂ എന്നന്തപുരം അലങ്കരിക്കൂ നീ
31 B -കിന്നാരം ചൊല്ലിച്ചൊല്ലി.
4D – ഓ മാമ മാമ മാമ മാമ ചന്ദാമാമ..
31D – വൃക്ഷത്തണലില്‍/ചില്ലകളില്‍ ഇരുന്നു പാടുന്നത് എന്തായാലും മനുഷ്യനല്ലല്ലോ ?
എഴുത്തച്ചന്‍ പോലും പാടിച്ചത് ഒരു പ്രൈവറ്റ് ബസ്സിലെ ജോലിക്കാരനെക്കൊണ്ടല്ലേ .:)
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us