KRKT2/11/04MANDALA/37

KRKT2/11/04MANDALA/37
Topic :സാഹിത്യം
By :ponnilav
Play This Crossword
Top Player’s List

  • കഥാകാരന്‍

    ഒരു തേങ്ങ കിടക്കട്ടെ …

    കഴിഞ്ഞ തവണത്തെ പദപ്രശ്നത്തിന്റെ ക്ഷീണം തീര്‍ക്കുമോ എന്തോ …

    നിളാ പൗര്‍ണ്ണമി, എന്തെങ്കിലും അധിക സൂചനകള്‍ ഇപ്പോളേ കൊടുത്ത് ആ പാവങ്ങളെ സഹായിക്കൂ …

  • നിളാ പൗര്‍ണമി

    ആ ‘ പാവങ്ങളെ ‘ സഹായിക്കാന്‍ ശ്രമിക്കണോ
    അതോ സ്ഥലം കാലിയാക്കണോ എന്നേ
    ഇനി ആലോചിക്കാനുള്ളൂ .

    ഇത്തവണ മാതൃഭാഷ വിട്ടൊരു കളിയില്ല .
    ഇനി മലയാളവും ഗ്രീക്ക് പോലെ പാരയാവുമോ ?
    അമ്മ മലയാളമേ കാത്തു രക്ഷിക്കണേ !!!!1

  • നിളാ പൗര്‍ണമി

    ഇനി ഇതിന്റെ ഗതി എന്താവുമോ എന്തോ ?

    എല്ലാവര്‍ക്കും വിജയാശംസകള്‍ …

    കഥാകാരന്‍ ആവശ്യപ്പെട്ടതുപോലെ
    അധികസൂചന മുന്‍കൂറായി ഇരിക്കട്ടെ .
    ഇത് ഒരു സാഹിത്യപ്രശ്നം മാത്രമാണ് .
    ശുദ്ധമായ മലയാള സാഹിത്യം ( ഗ്രീക്ക് ഇല്ലേയില്ല )
    ശബ്ദതാരാവലി പോലും വേണ്ടി വരില്ല .

  • Vivek

    Don’t think I can play this in time … Or if can finish in time ……

    Best of luck !!!!

  • Vivek

    പെട്ടെന്ന് തീര്‍ക്കാന്‍ പറ്റിയത് കൊണ്ട് രക്ഷപെട്ടു.

    അഭിനന്ദനങ്ങള്‍ നിള !!!

  • ജലജ

    കുറെയൊക്കെ അറിയാമായിരുന്നു. ബാക്കി ഗൂഗിള്‍ (പദപ്രശ്നത്തിന്റെ ഭരദേവത) സഹായം !!! എന്തായാലും പെട്ടെന്ന് കഴിഞ്ഞു. ഗാന്ധിജിയാണിത്തിരി സമയമെടുത്തത്.

  • ജലജ

    സലില്‍,
    പറഞ്ഞ മലയാളം ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു. ഇത്തവണ ശരിയായി. ഇനി അതിലെ അക്ഷരങ്ങള്‍ പഠിക്കണം.
    ctrl+g പോലെ കീമാനില്‍ ഒന്നുമില്ലേ?

  • anjanasatheesh

    Good CW, Congrats Nila

  • Jenish

    @Nila

    നല്ല പദപ്രശ്നം.. Congrats..

  • ajith raj

    നല്ല പദപ്രശ്നം….
    മലയാള ഭാഷയില്‍ നിന്നുള്ള ചോദ്യങ്ങള്‍ മാത്രം…താരതമ്യേന ലളിതം ,എന്നാല്‍ വിജ്ഞാനപ്രദം…
    ഗാന്ധിജിക്കു മാത്രം കറക്കിക്കുത്തി….

  • സുബൈര്‍

    നിള യവനദേശക്കാരെ വിട്ടു മലയാളത്തില്‍ തിരികെ വന്നപ്പോള്‍
    ഫലം ലളിതസുന്ദരമായ ഒരു പദപ്രശ്നം..
    അഭിനന്ദനങ്ങള്‍,
    നിര്‍മ്മാതാവിനും മുന്‍പേ പറന്നെത്തിയവര്‍ക്കും…..

    (ഒരു മണിക്കൂറിനകം തീരേണ്ടതായിരുന്നു.
    ഗാന്ധിയെ കിട്ടിയെങ്കിലും ഇന്ത്യയെ കണ്ടെത്താന്‍ വൈകിപ്പോയി! :)
    അവസാനം 45 മിനുട്ടോളം ഊഹക്കച്ചവടം നടത്തേണ്ടി വന്നു. )

  • Ramesh Raju PN

    Pls. give further clue for 25U when due.

  • neema

    when the time permits pls give me clue for 1 a , 15 a , 25 u & 26 u

  • Baijo

    list of sahithya academy award winners from official website for 1995. where is the said book?
    1995 Maharathi(Novel) Chandra Prasad Saikia ASSAMESE
    1995 Kavita Sangraha (Poetry) Naresh Guha BENGALI
    1995 Lalsa(Poetry) Abhishap DOGRI
    1995 Ansar(Novel) Varsha M. Adalja GUJARATI
    1995 Koi Doosra Nahin (Poetry) Kunwar Narain HINDI
    1995 Uriya Nalage (Criticism) Kirtinath Kurtkoti KANNADA
    1995 Naar Hatun Kazal Wanas (Poetry) M. Farooq Nazki KASHMIRI
    1995 Gomanchal Te Himachal (Travelogue) Dilip Borkar KONKANI
    1995 Kavita Kusumanjali (Poetry) Jayamanta Mishra MAITHILI
    1995 Arangu Kanatha Natan (Memoirs) Thikkodiyan (P. K. Nair) MALAYALAM
    1995 Leipkalei(Play) Arambam Somorendra Singh MANIPURI
    1995 Raghavavel(Novel) Namdeo Kamble MARATHI
    1995 Dr. Parasmani Ko Jiwan Yatra (Biography) Nagendramani Pradhan NEPALI
    1995 Kavyasilpi Gangadhara (Criticism) Govind Chandra Udgata ORIYA
    1995 Jugnoo Deeva Te Darya (Poetry) Jagtar PUNJABI
    1995 Kookh Padyai Ree Peed (Poetry) Kishore Kalpanakant RAJASTHANI
    1995 Sri Radha Panchashati (Poetry) Rasik Vihari Joshi SANSKRIT
    1995 Ajho (Novel) Hari Motwani SINDHI
    1995 Vaanam Vasappadum (Novel) Prapanchan TAMIL
    1995 Yajnam To Tommidi (Short stories) Kalipatnam Rama Rao TELUGU
    1995 Sakhtiyat, Pas-Sakhtiyat Aur Mashriqi Sheriyat (Literarycriticism) Gopi Chand Narang URDU

  • Baijo

    Nila, your question should have mentioned “kerala” sahithya academy award. otherwise it goes for national…

  • Ramesh Raju PN

    25U കിട്ടി. വളരെ നന്ദി സുബൈര്‍

  • neema

    Sorry i want clue for 25 U 3rd and 4th letter only

  • ജലജ

    നീമാ,
    25U സുബൈറിന്റെ കമന്റ് നോക്കൂ. ക്ലൂ അതിലുണ്ട്.
    വിജയാശംസകള്‍!!!!

  • ബാലചന്ദ്രന്‍

    നിളാ,
    രാജാവ് സുവര്‍ണ്ണ നൂലുകള്‍ ഇഴയിട്ട പട്ടുചേല ഉടുത്തിരിക്കുന്നതായി എനിക്ക് കാണാന്‍ കഴിയുന്നു .അതുറക്കെ വിളിച്ചുപറയാന്‍ മടിക്കുന്നില്ല .
    അഭിനന്ദനങ്ങള്‍ .

  • Harilal

    Pls give clues for 1A 5th Letter

  • http://deleted Shanmukhapriya

    Nice one!! Congrajulations toppers :)
    need clue for 1 A last 3 letters, plss help

  • രജിത്ത് രവി

    23എ രണ്ടാമത്തെ അക്ഷരം

  • രജിത്ത് രവി

    @harilal
    1901 മാസിക ആരംഭിച്ചു എന്ന് ഗൂഗിളില്‍ തിരയുക

    നാലാമത്തെ ലിങ്ക് നോക്കുക

  • ജലജ

    രജിത്,

    മുത്തും പവിഴവും. മണി+ പവിഴം . പവിഴത്തിന്റെ പര്യായങ്ങള്‍ മഷിത്തണ്ട് നിഘണ്ടുവില്‍ നോക്കൂ.

    വിജയാശംസകള്‍!!!

  • രജിത്ത് രവി

    ജലജേച്ചി വീണ്ടുമൊരു നന്ദി :)

  • ampilymanoj

    need clues for 15a and 26u..

  • ampilymanoj

    no need i got it…

  • നിളാ പൗര്‍ണമി

    ഇത് വരെ ഈ വഴിക്ക് വരാന്‍ കഴിഞ്ഞില്ല .
    അഭിനന്ദനങ്ങള്‍ക്ക് നന്ദി .
    എല്ലാവര്‍ക്കും എളുപ്പത്തില്‍
    പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍
    സന്തോഷം .
    ഗാന്ധിഭാരതം ശ്രദ്ധേയമായ ഒരു കൃതിയാണ് .
    മഹാത്മജിയുടെ ജീവചരിത്രം പന്ത്രണ്ടു സര്ഗ്ഗങ്ങളിലായി ആവിഷ്കരിച്ച ഖണ്ഡകാവ്യം
    ആണ് ആ കൃതി .പാലാ നാരായണന്‍ നായര്‍ ആണ് കര്‍ത്താവ്‌

  • സുരേഷ്

    കാക്കാനാടന്‍ അന്തരിച്ചു. മഹാനായ ആ സാഹിത്യകാരന്` ആദരാഞ്ജലികള്‍ !

  • കഥാകാരന്‍

    ബൈജോ പറഞ്ഞത് ശരിയാണ്. സാഹിത്യക്കാദമി അവാര്‍ഡ് എന്നു പറഞ്ഞാല്‍ അത് നമ്മുടെ ഭാഷയില്‍ “കേന്ദ്ര”സാഹിത്യ അക്കാദമി അവാര്‍ഡ് എന്നാണ്

  • കഥാകാരന്‍

    ഇവിടെ വലിയ തെറ്റുകളൊന്നും കാണുന്നില്ല.

    1A തിരുവനന്തപുരത്തുനിന്നു – “തിരുവനന്തപുരത്തു നിന്നും”
    10A – കാവാലത്തിന്റേതാണ് ഈ കൃതി – കാവാലത്തിന്റെ കൃതി എന്നു മതി 22B യും
    27A – ‘തട്ടക’ ത്തിന്റെ കര്ത്താവ്?

    പിന്നെ ആനുകാലികം എന്ന അര്ത്ഥത്തില് “മാസിക” എന്നുപയോഗിക്കുന്ന പ്രവണതയുമുണ്ട്. ഉദാ. 1A & 9B

  • കഥാകാരന്‍

    ഇവിടെയും ……

  • ബാലചന്ദ്രന്‍

    കഥാകാരന്,
    >>>10A – കാവാലത്തിന്റേതാണ് ഈ കൃതി – കാവാലത്തിന്റെ കൃതി എന്നു മതി
    22B യും
    ഇതില്‍ തെറ്റ് ഇല്ല. ‘ഈ’ എന്ന് ചൂണ്ടിക്കാണിക്കുന്നു, എന്നേയുള്ളു .
    ഉദാ:- പനിനീര്‍ക്കാറ്റ് തഴുകി വരുന്നത് ഈ നദിയുടെ തീരങ്ങളാണ് .
    ഇതുചിരിച്ചാല്‍ നീര്‍മുത്ത്.
    മാണിക്യക്കുടം നിറഞ്ഞത് ഇതു കൊണ്ടാണ് . തുടങ്ങിയവ .

    >>>27A – ‘തട്ടക’ ത്തിന്റെ കര്ത്താവ്?
    ‘തട്ടകം’ ഇദ്ദേഹത്തിന്റെ കൃതിയാണ്

    ഇതു തമ്മില്‍ ശൈലിയില്‍ വ്യത്യാസമുന്ടെന്നല്ലാതെ അര്ഥത്തിനു ക്ളിഷ്ടതയില്ലല്ലോ.

    >>> പിന്നെ ആനുകാലികം എന്ന അര്ത്ഥത്തില് “മാസിക” എന്നുപയോഗിക്കുന്ന പ്രവണതയുമുണ്ട്. ഉദാ. 1A & 9B

    മാസിക ആനുകാലികമാകാം. പക്ഷേ എല്ലാ ആനുകാലികവും മാസികയാകില്ല.
    മാസിക = മാസം തോറും പ്രസിദ്ധീകരിക്കുന്നത് .
    ത്രൈമാസികം = മൂന്നു മാസം കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്നത്.
    ദ്വൈമാസികം = രണ്ടു മാസം കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്നത്.
    വാരിക = വാരം തോറും പ്രസിദ്ധീകരിക്കുന്നത്.
    ദൈവാരിക = രണ്ടു വാരം കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്നത്.
    ഇതെല്ലാം ആനുകാലികങ്ങളാണ്. പക്ഷേ എല്ലാം മാസികയല്ല .

  • കഥാകാരന്‍

    @ Mash
    “മാസിക ആനുകാലികമാകാം. പക്ഷേ എല്ലാ ആനുകാലികവും മാസികയാകില്ല.”

    ഇത് തന്നെയാണ് ഞാനും പറഞ്ഞത്