It’s a tough one with non common words from dictionary. I don’t like such.
Anyway, Preethy is not playing now to own this.
Best wishes for those playing.
സുരേഷ്
6d, 9u, 20u. clues
നിളാ പൗര്‍ണമി
Congrats vivek
Best wishes for those who are playing .
ജലജ
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !!!
നിളാ പൗര്‍ണമി
നല്ല പദപ്രശ്നം .
ചില വാക്കുകള്‍ക്ക് അല്പം ബുദ്ധിമുട്ടി . മഷിത്തണ്ടില്‍ ഇല്ലാത്തത് കൊണ്ട്
പൊന്മാനും കര്‍പ്പൂരതുളസിയും കറക്കിക്കുത്തി കണ്ടെത്തേണ്ടി വന്നു .
Baijo
oh god, finished…
3hr 30 mins,
2 life lines,
infinite number of trial and errors………………..
Baijo
if anybody got 1d without trial and error, please explain the keywords for the search.
unable to understand how it became sanskrit. i was thinking it was a malayalam book.
ampilymanoj
നാടന്‍ കലാരൂപം ആണോ ഇത്?
കുറച്ച് കഠിനം തന്നെ
ജിനു
congrats all toppers….
really difficult one…
@ Admin,
where is the ‘More Clues’ link in crossword play page, removed for malayalam CW too…?
THIS TYPE OF CROSSWORDS WOULD KILL THE INTEREST OF PLAYING. 1 D COULD HAVE MORE LINKS. SINCE THE QUESTION MENTIONED ABOUT SANSKRIT BOOK. OVERALL NOT BAD. BUT NOTHING NEW INFORMATION IN THE CROSSWORD. ANY BODY CAN TAKE THE WORD OUT OF THE DICTIONARY AND MASHITHANDU, BUT LIKE PONMAN THE MEANING ARE VERY FEW. AND CAMPHOR IS THAT WORD OK?
FROM THE PLAYING CROSSWORD SCENE ADMIN HAS TAKEN OUT THE MORE CLUE LINK. IS IT BY MISTAKE HAPPENED OR PURPOSELY
ഒന്ന് ഡി യുടെ ലിങ്ക് കുറവാണു എല്ലാവര്ക്കും പ്രശ്നം ആയതു എന്ന് കരുതുന്നു. രണ്ടോ മൂന്നോ ലിങ്ക് കൊടുത്തിരുന്നുവെങ്കില്‍ കുറച്ചു ആശ്വസമായേനെ
നിളാ പൗര്‍ണമി
@priya
1d ജീവാത്മാപരമാത്മാക്കള്‍ക്കു തമ്മിലുള്ള google it
3a google the clue and read the first search result
3d ജംഭാരിജിത്തും നികുംഭില പുക്കിതു
സംഭാരജാലവും സംപാദ്യ സാദരം
സംഭാവ്യ ഹോമമാരംഭിച്ച
9u ഛത്രം ചെറിയ മാറ്റത്തോടെ ഉപയോഗിക്കൂ
പ പ്ര കളിക്കുന്ന സ്ക്രീനില്‍ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. കളങ്ങളുടെ മുകളിലായി സ്റ്റൈല്‍ മാറ്റാനും മോര്‍ ക്ലൂസ് എന്ന് രണ്ടു ടാബുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നേ കാണാനുള്ളൂ. അതാണ് ഞാന്‍ ചോദിച്ചത്
നിളാ പൗര്‍ണമി
@ Baijo
1D
അത് വളരെ നല്ല ഒരു ചോദ്യമായിരുന്നു .
ഈ സംസ്കൃതം പുസ്തകത്തെ
ഉപജീവിച്ചാണ് എഴുത്തച്ഛന്‍ രാമായണം കിളിപ്പാട്ട് എഴുതിയത് .
എനിക്ക് ഉത്തരം അറിയാമായിരുന്നു .അതിനാല്‍ അന്വേഷിക്കേണ്ടി വന്നില്ല .
ചോദ്യത്തിലെ ‘ജീവാത്മാപരമാത്മാക്കള്‍ക്കു തമ്മിലുള്ള’ എന്ന ഭാഗം ഗൂഗിള്‍ ചെയ്‌താല്‍ ഉത്തരം കിട്ടും .
നിളാ പൗര്‍ണമി
@ ചാന്ദ്നി, മുളങ്കുന്നത്തുകാവ്
പദപ്രശ്നം പുതിയ അറിവ് നല്‍കിയില്ല എന്ന് പറയുന്നത് ശരിയാണോ ?
എങ്കില്‍ താങ്കള്‍ക്കു ഇതിലും മികച്ച റാങ്ക് കിട്ടേണ്ടതല്ലേ ?
അറിയാത്ത ഉത്തരങ്ങളുണ്ടായിരുന്നത് കൊണ്ടാണല്ലോ
കൂടുതല്‍ അന്വേഷിക്കേണ്ടിവന്നത് ?
reshmi
clue venam
21 A
25 A
Jenish
11A – second letter
ജലജ
ഇത് ഒരു സാമാന്യം നല്ല ഒരു പദപ്രശ്നമായിട്ടാണെനിക്ക് തോന്നിയത് സൂചനകളില്‍ കുറെ തെറ്റുകള്‍ ഉണ്ടായിരുന്നുവെങ്കിലും.
1ഡി ഞാനും സെര്‍ച്ച് ചെയ്യാതെയാണെഴുതിയത്. അത് നല്ല ചോദ്യമായിരുന്നു.
കര്‍പ്പൂരത്തുളസി (ത കൂട്ടക്ഷരം ആവശ്യമില്ലെന്നാണറിവ്) എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഉത്തരമായി മഷിത്തണ്ട് പേജ് വരുന്നുണ്ട്. ത ഇരട്ടിക്കാതെ എഴുതിയാല്‍ വരില്ല.
അതുപോലെ കര്‍പ്പുരം എന്ന് ഗൂഗിള്‍ ചെയ്യുമ്പോള്‍ ഉത്തരം മഷിത്തണ്ട് പേജില്‍ വരുന്നുണ്ട്. ഞാന്‍ കര്‍പ്പൂരം എന്നെഴുതി തിരഞ്ഞ് ക്ഷീണിച്ചതുമാത്രം മിച്ചം. ഇനി കര്‍പ്പുരം എന്ന് ഒരു വസ്തുവുണ്ടോ?
ദൈവത്തെ പ്രകാശിപ്പിക്കാനോ അതോ പ്രസാദിപ്പിക്കാനോ? അക്ഷരത്തെറ്റുകളും കണ്ടു വിശേഷിച്ചും ഗ്രഹപ്രവേശനം അക്ഷന്തവ്യം തന്നെ
Jenish
@Mujeeb
Thanks.. എല്ലാം കിട്ടി..
ജലജ
രശ്മി,
21 A ആദിവാസി വിക്കിയിലെ കാണിക്കാര്‍ നോക്കൂ
25 Aസൂചന അങ്ങനെ തന്നെ ഗൂഗിള്‍ ചെയ്താല്‍ ഉത്തരംവരുമല്ലോ. പഴയൊരു സിനിമാഗാനരചയിതാവ് ആണ് വിജയാശംസകള്‍!!!
Jenish
@Admin
The link to the “comment page” is missing in the crossword page…
beegees
Jenish……
11A>ഗ’ഫൂ’ര്‍ കാ ദോസ്ത്
Jenish
@Beegees
Thanks… കിട്ടി..
anjanasatheesh
കഴിഞ്ഞ പദപ്രശ്നങ്ങള്‍ സമയത്തിനൊത്ത് കളിക്കാന്‍ കഴിഞ്ഞില്ല. പദപ്രശ്നത്തിന്റെ സമയക്രമം തന്നെകാരണം.അഭിപ്രായങ്ങള്‍ കാണാറുണ്ട് വായിക്കാറുണ്ട് പക്ഷേ എന്തോ സ്വല്പം മാറി നില്‍ക്കാമെന്നു കരുതി. അന്വേഷിച്ചവരോടുള്ള സ്നേഹവും സന്തോഷവും പ്രകടിപ്പിച്ചു കൊണ്ടുതന്നെ ഈ പദപ്രശ്നത്തെക്കുറിച്ച് രണ്ടുവരി .
വളരെ നല്ലൊരു പദപ്രശ്നമായിരുന്നു. പ്രീതി സ്വന്തം നിലവാരത്തില്‍ നിന്നും കടുകിട വ്യതിചലിച്ചിട്ടില്ലെന്നു വ്യക്തം. ഇതിലെ ഏറ്റവും നല്ല സൂചന (അടുത്തക്കാലത്ത് കണ്ടതില്‍)1D ആയിരുന്നു എന്നു പറയാതെ വയ്യ. വളരെ ബുദ്ധിമുട്ടിതന്നെയായിരുന്നു ഈ പദപ്രശ്നം മുഴുമിപ്പിച്ചത്. കൂടാതെ ലിങ്കുകള്‍ കുറവായിരുന്നു എന്നതും അതിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. ലിങ്കുകളുടെ കുറവ് അഡ്മിന്‍/അപ്രൂവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.
11 A – ഉത്തരം മലയാളമാണോ ? എന്തോ എനിക്കു പിടിയില്ല!!!!!!! ബാക്കിയെല്ലാം മനോഹരങ്ങളായിരുന്നു എന്നുതന്നെവേണം പറയാന്‍. പിന്നെ ഇതിലെ നല്ലമലയാളത്തെക്കുറിച്ച് പറയാന്‍ ഞാനാള്ല്ല. മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കാന്‍ കാത്തിരിക്കുന്നു . നല്ലപദപ്രശ്നം തന്നതിന് അഭിനന്ദനങ്ങള്‍ പ്രീതി,അപ്രൂവര്‍,അഡ്മിന്‍
Prasad
need clues for 13A,12U,17U
anjanasatheesh
ചാന്ദ്നി, മുളങ്കുന്നത്തുകാവ്, Says:
October 15th, 2011 at 9:49 am
“THIS TYPE OF CROSSWORDS WOULD KILL THE INTEREST OF PLAYING”
സ്വന്തം പദപ്രശ്നത്തിന്റെ അഭിപ്രായം പേജ് ചാന്ദിനി ഈ അവസരത്തില്‍ ഒന്നുകൂടി വായിക്കുന്നതു നന്നായിരിക്കും എന്നു തോന്നിപോകുകയാണ്.
anjanasatheesh
ഒന്നുകൂടി പറയാന്‍ വിട്ടുപോയി എവിടെയും പരതാതെ ഒറ്റസൂചനാ വായനയിലൂടെയാണ് ഞാന്‍ 1D യ്ക്ക് ഉത്തരം കണ്ടുപിടിച്ചതും എഴുതിയതും. ആ സുചന ഒരുതരത്തിലും എന്നെ വലച്ചില്ല
Jenish
@Preethy
നല്ല പദപ്രശ്നം… പുതിയ കാര്യങ്ങള്‍ ഒരുപാട് മനസ്സിലാക്കാന്‍ സാധിച്ചു..
എങ്കിലും അറിയാത്ത കാര്യങ്ങളെല്ലാം ഒരേ പദപ്രശ്നത്തില്‍ വന്നതിലുള്ള ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചു…
Jenish
@Jalaja, Nila, Anjana
ഫെമിനിസ്റ്റുകളാണോ എന്ന് സംശയം..
നിളാ പൗര്‍ണമി
ജലജേച്ചി ,
കര്‍പ്പൂരത്തുളസി തന്നെ ശരി .
കര്‍പ്പുരം എനിക്കും പിടികിട്ടിയില്ല . ഉത്തരം മഷിത്തണ്ടില്‍ നിന്നും കിട്ടി .
അര്‍ഥം അന്വേഷിച്ചു കണ്ടെത്തണം .
അല്ലെങ്കില്‍ മഷിത്തണ്ട് തന്നെ പറഞ്ഞു തരട്ടെ .
beegees
Prasad……
13A>”രാജ്യമായി അറിയപ്പെട്ടിരുന്നത് ഇന്നത്തെ അമ്പലപ്പുഴയാണ്” copy. paste and search in google
12U>”ഒരു അരുവിയുടെ വെള്ളച്ചാട്ടമുള്ള പുണ്യസ്ഥലത്തിന്റെ പേരാണ്” copy,paste and search in google
17U>”ഒരു വ്യക്തിഗത കലാരൂപമാണ് ” copy,paste and search in google
നിളാ പൗര്‍ണമി
@PRASAD
13A ഇന്നത്തെ അമ്പലപ്പുഴ
12U A river that originates from Brahmasaras google
17U ml.wikipedia.org/wiki/തായമ്പക
Rajith Ravi
12യു
21യു അവസാന രണ്ടക്ഷരം
ജലജ
രജിത്,
12യു നേരെ മുകളില്‍ നോക്കൂ. നിളാപൌര്‍ണ്ണമി ക്ലൂ ഇട്ടിരിക്കുന്നത് കാണാം. അത് പോരേ?
21യു അവസാനത്തെ രണ്ടക്ഷരം.. കേരളത്തിന്റെ ഗവര്‍ണ്ണറും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന ഒരാളുടെ പേര്‍ , മല എന്ന് അര്‍ത്ഥം
വിജയാശംസകള്‍!!!
Rajith Ravi
@ജലജേച്ചി & @നിളാ
താങ്ക്സ്
anjanasatheesh
Jenish Says:
October 15th, 2011 at 11:31 am
@Jalaja, Nila, Anjana
ഫെമിനിസ്റ്റുകളാണോ എന്ന് സംശയം..
കാര്യങ്ങള്‍ പറയാന്‍ അതിന്റെ പുറംച്ചട്ടയെന്തിന് ജെനീഷേ……………?
നിളാ പൗര്‍ണമി
@jenish
ഈ പദപ്രശ്നം നല്ലതാണ് എന്ന് പറഞ്ഞാല്‍
ഫെമിനിസ്റ്റാവുമെങ്കില്‍ ജെനിഷും ഫെമിനിസ്റ്റ് തന്നെ .
Baijo
@Jalaja, and Nila
thanks about 1D, a new information.
I was searching ramacharitham along jeevathmaparamaathma, so didn’t work out.
at last one letter matched in trial and error, and one an impulse I tried the answer. It clicked.
But I feel there should have been at least one more link for that question.
ഒന്ന് ഡിയുടെ ഉത്തരം ആണോ പുതിയ അറിവെന്നു ഉദ്ദേശിച്ചത്. അതൊരു സംസ്കൃത പുസ്തകമാണോ ? ആ സൂചന എല്ലാവരെയും പോലെ എന്നെയും വലച്ചിട്ടുണ്ട്. അത്രേ ഞാന്‍ ഉധേശിച്ചുള്ളൂ . പിന്നെ പൊന്മാനും കര്‍പ്പൂരവും കിട്ടാന്‍ കുറച്ചു അന്സ്വെഷിക്കേണ്ടി വന്നു എന്നത് ശരി തന്നെ പക്ഷെ ആ പദങ്ങള്‍ എനിക്ക് കിട്ടിയത് ശബ്ദ താരാവലിയില്‍ നിന്നാണ്.
ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടുള്ള പദപ്രശ്നങ്ങള്‍ എല്ലാം നല്ലതാണെന്നാണോ
anjanasatheesh
ചാന്ദ്നി, മുളങ്കുന്നത്തുകാവ്, Says:
October 15th, 2011 at 4:14 pm
"ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടുള്ള പദപ്രശ്നങ്ങള്‍ എല്ലാം നല്ലതാണെന്നാണോ" ആരുപറഞ്ഞു അങ്ങിനെ ?
പിന്നെ 1D മാത്രമായിരുന്നോ ഈ പദപ്രശ്നത്തില്‍ പുതിയ അറിവ് ????അങ്ങിനെയായിരുന്നില്ല എന്നുതന്നെയാണെന്റെ അഭിപ്രായം. മറിച്ചൊരഭിപ്രായം നിളയും പറഞ്ഞു കണ്ടില്ല എവിടെയും. പിന്നെ നിര്‍മ്മാതാവിനെ സ്ഥലത്തൊന്നും കാണാനില്ല എന്നത് ഖേദകരം തന്നെയാണ്.
നിളാ പൗര്‍ണമി
@ ചാന്ദ്നി, മുളങ്കുന്നത്തുകാവ്
അത് ഒരു സംസ്കൃതപുസ്തകം തന്നെ .
ആ സൂചന എല്ലാവരെയും വലച്ചിട്ടില്ല എന്ന് പ്രതികരണങ്ങളില്‍ നിന്ന്
മനസിലാകുന്നു .
പൊന്മാനും കര്‍പ്പൂരവും പുതിയ അറിവല്ലേ ?
അതുപോലെ നെറ്റില്‍ നിന്ന് തപ്പിയെടുത്ത ബാക്കി ഉത്തരങ്ങളും .
ഈ പദപ്രശ്നത്തിലെ എല്ലാ ഉത്തരങ്ങളും താങ്കള്‍ക്കു അറിയാമായിരുന്നു
എന്നാണെങ്കില്‍ പുതിയൊരറിവും ഇല്ല തന്നെ .
ഒന്നോ രണ്ടോ ചോദ്യങ്ങള്‍ക്ക് മാത്രം
ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടുള്ള പദപ്രശ്നം
അത്ര മോശമാണെന്ന് പറയാന്‍ പറ്റുമോ ?
“THIS TYPE OF CROSSWORDS WOULD KILL THE INTEREST OF PLAYING.”
ഈ കമന്റ് ഈ പദപ്രശ്നത്തിനു ചേരുന്നതല്ല എന്ന് ഞാന്‍ കരുതുന്നു .
അത് സൂചിപ്പിച്ചു എന്ന് മാത്രം
നിളാ പൗര്‍ണമി
anjanasatheesh Says:
October 15th, 2011 at 11:20 am
11 A – ഉത്തരം മലയാളമാണോ ? എന്തോ എനിക്കു പിടിയില്ല!!!!!!!
ഇത് കര്‍പ്പൂരത്തിന്റെ അറബി വാക്കാണ് എന്ന് ശബ്ദതാരാവലി പറയുന്നു .
അറബിയില്‍ നിന്ന് മലയാളം കടം കൊണ്ടത് .
സുബൈര്‍
>>>നിളാ പൗര്‍ണമി Says:
October 15th, 2011 at 11:48 am
ജലജേച്ചി ,
കര്‍പ്പൂരത്തുളസി തന്നെ ശരി .
കര്‍പ്പുരം എനിക്കും പിടികിട്ടിയില്ല.>>>
‘കര്‍പ്പുരം’ എന്നൊരു വാക്കില്ല. സംഗതി കര്‍പ്പൂരം തന്നെ. ഉത്തരമായി വരുന്ന പദം അറബിയില്‍ നിന്ന് വന്നതാണ്. തത്സമം എന്ന് പറയാം.
കര്‍പ്പൂരത്തുളസി തന്നെ ശരി . പക്ഷെ ചോദ്യത്തില്‍ ‘കര്‍പ്പുരത്തുളസി’
എന്നാണല്ലോ ഉള്ളത്. ഭാഷാപരമായ തെറ്റുകള്‍ വേറെയുമുണ്ട്. അതിന്റെ നിരൂപണം കഥാകാരന്‍ മൊത്തമായി ഏറ്റെടുത്തിട്ടുള്ളത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല.
പ്രയാസമുള്ള പദപ്രശ്നങ്ങളൊക്കെ മോശമാണെന്നും എളുപ്പമുള്ളവയെല്ലാം നല്ലതാണെന്നും ഞാന്‍ കരുതുന്നില്ല. ബോട്സ്വാനയിലെ ജലാശയത്തിന്റെ പേര് പഠിക്കുന്നതിലും നല്ലത് രണ്ടു മലയാളം വാക്കുകള്‍ അധികം അറിയുന്നതല്ലേ? ചോദ്യങ്ങളിലെ അക്ഷരത്തെറ്റുകളും ചില ഉത്തരങ്ങള്‍ക്ക് ലിങ്കുകള്‍ തീരെ കുറഞ്ഞുപോയതും ഒഴിച്ചാല്‍ ഈ പദപ്രശ്നം ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയിട്ടുണ്ട് എന്ന് പറയാന്‍, ഫെമിനിസ്റ്റല്ലെങ്കില്‍ കൂടി എനിക്ക് മടിയില്ല.
നിളാ പൗര്‍ണമി
@ subair
‘കര്‍പ്പൂരത്തുളസി തന്നെ ശരി . പക്ഷെ ചോദ്യത്തില്‍ ‘കര്‍പ്പുരത്തുളസി’
എന്നാണല്ലോ ഉള്ളത്’”
അത് ജലജേച്ചിയുടെ സംശയത്തിനുള്ള മറുപടി ആയിരുന്നു
ജലജ Says:
October 15th, 2011 at 11:05 am
ഇത് ഒരു സാമാന്യം നല്ല ഒരു പദപ്രശ്നമായിട്ടാണെനിക്ക് തോന്നിയത് സൂചനകളില്‍ കുറെ തെറ്റുകള്‍ ഉണ്ടായിരുന്നുവെങ്കിലും.
1ഡി ഞാനും സെര്‍ച്ച് ചെയ്യാതെയാണെഴുതിയത്. അത് നല്ല ചോദ്യമായിരുന്നു.
കര്‍പ്പൂരത്തുളസി (ത കൂട്ടക്ഷരം ആവശ്യമില്ലെന്നാണറിവ്) എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഉത്തരമായി മഷിത്തണ്ട് പേജ് വരുന്നുണ്ട്. ത ഇരട്ടിക്കാതെ എഴുതിയാല്‍ വരില്ല.
ബാലചന്ദ്രന്‍
സുഹൃത്തുക്കളേ,
സമയച്ചുരുക്കം കൊണ്ടാണ് കമന്റുപേജിലെത്താന്‍ കഴിയാത്തത് .
പദപ്രശ്നത്തെക്കുറിച്ച് കൊള്ളാമെന്നും മോശമെന്നും പല അഭിപ്രായങ്ങള്‍ വന്നു കഴിഞ്ഞു .ഇതില്‍ നിന്നും വ്യത്യസ്തമാണ് എന്റെ അഭിപ്രായം .
ഒരു കാരണവശാലും നേരിട്ട് കണ്ടുപിടിക്കാന്‍ കഴിയാത്ത, (ഉത്തരം കിട്ടിയതിനു ശേഷം മാത്രം റഫറന്‍സ് സാദ്ധ്യമാകുന്ന ) കുറച്ചു വാക്കുകള്‍ കണ്ടുപിടിക്കാന്‍ പ്രീതി എത്രമാത്രം കഷ്ടപ്പെട്ട് കാണും .അത് നമ്മള്‍ കാണാതെ പോകരുത് .പുതിയ വാക്കുകള്‍ നമ്മെ പരിചയപ്പെടുത്താന്‍ വേണ്ടി ,പാവം എത്ര സമയം കളഞ്ഞുകാണും.
കര്‍പ്പൂരവും ഉണക്കലരിയുമൊന്നും ആരും മറക്കുകയില്ല എന്ന് മാത്രമല്ല ,ഇതുപോലെ കുറച്ചു വാക്കുകള്‍ എല്ലാ പദപ്രശ്നത്തിലും ഉള്പ്പെടുത്താമെങ്കില്‍ ലോകത്ത് ഏതെല്ലാം അരിയുണ്ടോ അതിന്റെ പേരെല്ലാം പദപ്രശ്നം ചെയ്യുന്നവര്‍ പഠിച്ചിരിക്കും.ഈ പദപ്രശ്നത്തിന് ശേഷം ലോകത്തുള്ള എല്ലാ നാടന്‍ കലകളുടെയും കര്പ്പൂരമെന്നല്ല,എല്ലാ പൂരത്തിന്റെയും പേര് എല്ലാവരും പഠിച്ചുകാണുമെന്നും കരുതട്ടെ . അങ്ങനെ നോക്കുമ്പോള്‍ ഈ പദപ്രശ്നം നല്ലത് തന്നെ .
മറ്റെന്തെങ്കിലും ജോലിയുള്ളവര്‍ക്കും ,കംപുട്ടരിന്റെ മുമ്പിലിരുന്നു കണ്ണടിച്ചുപോയവര്‍ക്കും കറക്കിക്കുത്തലില്‍ വലിയ താത്പര്യമില്ലാത്തവര്‍ക്കും ഈ പദപ്രശ്നം അത്ര നല്ലതല്ലായിരുന്നു എന്നും പറയാം .
കര്‍പ്പൂരത്തിന്റെ വാക്ക് മഷിത്തണ്ടില്‍ നിന്ന് കിട്ടി എന്ന് ആരൊക്കെയോ എഴുതിയിരുന്നു . ഉണക്കലരിയുടെയും .
പക്ഷെ ഞാന്‍ camphor ,കര്‍പ്പൂരം തുടങ്ങിയ വാക്കുകളൊക്കെ തിരഞ്ഞു .എന്റെ മഷിത്തണ്ടില്‍ കിട്ടിയില്ല .ഉത്തരം കിട്ടിക്കഴിഞ്ഞപ്പോള്‍ അതുവച്ചുനോക്കിയപ്പോള്‍ ഉണ്ട് .
അങ്ങനെ മഷിത്തണ്ടില്‍ ഉണ്ടെന്നാണോ ഉദ്ദേശിച്ചത് ?
അത്തരം വാക്കുകള്‍ തന്നിട്ട് പുതിയ വാക്കുകള്‍ പഠിപ്പിക്കാനാണെങ്കില് ഞാനും രണ്ടു മൂന്നു വാക്കുകള്‍ പഠിപ്പിക്കാനുദ്ദേശിക്കുന്നു .
1 . ഒരു അപ്സരസ് (4 ) നാലാമത്തെ അക്ഷരത്തിനു ലിങ്ക് -’രാ’.
2 .കൃഷ്ണമൃഗത്തിന്റെ പിതാവ് (4 )-ഒന്നാമത്തെ അക്ഷരം ‘അ’
3 . കാഫര്‍ (3 ) മൂന്നാമത്തെ അക്ഷരം ‘ര്’
പദപ്രശ്നത്തില്‍ കൊടുത്ത് എല്ലാവരെയും കൂടി ബുദ്ധിമുട്ടിക്കെണ്ടാല്ലോ എന്ന് കരുതിയാണ് .
ഇഷ്ടമുള്ളവര്‍ മാത്രം പൂരിപ്പിക്കുക .
പദപ്രശ്നത്തെ സംബന്ധിച്ച് ഞാനെഴുതിയത് എന്റെ മാത്രം അഭിപ്രായങ്ങളാണ് .അതുപോലെ യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട് .
തെറ്റുകള്‍ കഥാകാരന്‍ വിശദീകരിക്കുന്നില്ലെങ്കില്‍ നാളെ ഞാന്‍ എഴുതും.കഥാകാരന്‍ എന്റെ ക്ഷമ പരീക്ഷിക്കരുത്
Jenish
@Mash
അതു കലക്കി….. ഈ പദപ്രശ്നത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഞാനും കണ്ടെത്തി ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത കുറച്ച് പദങ്ങള്‍… അതെല്ലാം ഉള്‍പ്പെടുത്തി ഒരെണ്ണം തട്ടിക്കൂട്ടി… ഇനി പ്രദര്‍ശനത്തിന് അനുമതി കിട്ടിയാല്‍ മതി…
ബാലചന്ദ്രന്‍
ജെനിഷ്,
നന്ദി .
ഇവിടെ ചിലരുടെ പ്രശ്നം ‘രാജാവ് നഗ്നനാണെന്ന്’ എങ്ങനെ പറയും എന്നുള്ളതാണ് .താന്‍ ബുദ്ധി കുറഞ്ഞ ആളാണെന്ന് മറ്റുള്ളവര്‍ ധരിച്ചാലോ ?
മറ്റുള്ളവര്‍ക്ക് ഒരു മുന്‍കൂര്‍ ജാമ്യം . ചുരുക്കത്തില്‍ മണിക്കൂറുകള്‍ പൊന്മാനേയും തപ്പിയിറങ്ങി ,കണ്ണും നടുവും എല്ലാം ഒടിഞ്ഞ്,, സകല കര്‍പ്പൂരവും സകല അമ്പലങ്ങളിലും നേര്‍ന്ന്,പദപ്രശ്ന നിര്‍മ്മാതാവിനെ മനസ്സില്‍ അറിയാതെ ശകാരിച്ച്, കറക്കിക്കുത്തി ഒപ്പിച്ചു കഴിയുമ്പോള്‍ ഉണക്കലരിയിട്ട് കഞ്ഞിയും കുടിച്ചിട്ട് ,അഭിപ്രായം എഴുതും,’നല്ല പദപ്രശ്നം’
ഒരു പരിധി വരെ ഇതാണ് നടക്കുന്നത് .:)
അതിരിക്കട്ടെ ,ജെനിഷ് ഞാന്‍ തന്ന മൂന്നു വാക്കുകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നില്ലേ ?
ശ്രമം വിജയിപ്പിക്കാന്‍ വലിയ പ്രയാസം ഇല്ല.
>>>അതെല്ലാം ഉള്‍പ്പെടുത്തി ഒരെണ്ണം തട്ടിക്കൂട്ടി… ഇനി പ്രദര്‍ശനത്തിന് അനുമതി കിട്ടിയാല്‍ മതി…
തീയതി നേരത്തെ അറിയുമല്ലോ ,സ്ഥലം വിടാനാണ്
ബാലചന്ദ്രന്‍
കഥാകാരന് സമയം ഇല്ലെന്നു തോന്നുന്നു .
ഞാന്‍ തന്നെ തുടങ്ങാം .
1 .താമരപൊയ്ക . താമര + പൊയ്ക =താമരപ്പൊയ്ക
2 . കര്‍പ്പുരം – കര്‍പ്പൂരം (കര്‍പ്പൂരം കിട്ടാഞ്ഞ് ,കര്‍പ്പുരം ഏതെങ്കിലും ‘പുരം’ആണെന്ന് കരുതി തപ്പിയവരും കാണും )
3 .ദൈവത്തെ പ്രകാശിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നത് .
ദൈവം പ്രകാശിക്കാന്‍ വിളക്ക് കൊളുത്തിയാല്‍ മതി .
അതിനു ‘ദീപാരാധന’ എന്നുത്തരം വന്നിരുന്നെങ്കില്‍ നന്നായിരുന്നു .
പക്ഷേ നിര്‍മ്മാതാവ് ചേച്ചി എഴുതിയത് പോലെ പ്രസാദിപ്പിക്കുക എന്നായിരിക്കും ഉദ്ദേശിച്ചത്.
4 .’കര്‍പ്പൂരത്തുളസി’ ശരിയാണ് .നിള പറഞ്ഞതുപോലെ ‘ത’ ഇരട്ടിപ്പിക്കാതെയല്ല എഴുതുന്നത് .’ത’ ഇരട്ടിച്ചാലേ കര്‍പ്പൂരം തുളസിയുടെ വിശേഷണം ആകൂ .
‘തെച്ചിമന്ദാരംതുളസി’ എന്ന പോലെ എഴുതിയാല്‍ വെവ്വേറെ നില്‍ക്കും .
5 .”ചുവന്നതും വെളുത്തതുമായ പൂക്കള്‍ ഇണചേര്‍ത്ത് കെട്ടിയ മാല”
ഇടചെര്‍ത്ത് എന്നല്ലേ കൂടുതല്‍ ശരി (സംശയം) .പൂക്കള്‍ ജോടിയായിട്ടാണ് വയ്കുന്നതെങ്കില്‍ പ്രയോഗം ശരിയാകും .
6 . “ലോകത്തിലെ എറ്റവും പുരാതനമായ ആചാരം”
ഇതിനോട് വിയോജിപ്പുണ്ട് . അതിരാത്രം തുടങ്ങുന്നതിനും എത്രയോ മുന്‍പ് മനുഷ്യന്‍ വൃക്ഷങ്ങളേയും മൃഗങ്ങളേയും ആരാധിച്ചിരുന്നു ? പ്രാകൃതമനുഷ്യന്‍ പ്രകൃതി ശക്തികളെ ആരാധിച്ചുതുടങ്ങി വളരെ കഴിഞ്ഞാണ് ,വ്യവസ്ഥാപിത മതങ്ങളും വിശ്വാസങ്ങളും രൂപപ്പെടുന്നത് .അതിരാത്രമൊക്കെ രൂപപ്പെടുന്നത് പില്‍ക്കാലത്താണെന്നു സാരം .ചോദ്യകര്‍ത്താവ് ഒരുപക്ഷേ ഉദ്ദേശിച്ചത് “ലോകത്തിലെ എറ്റവും പുരാതനവും ഇപ്പോഴും തുടരുന്നതുമായ ആചാരം” എന്നായിരിക്കണം .എന്നാല്‍ പോലും വൃക്ഷാരാധന പോലുള്ള പല വിചിത്രമായ ആചാരങ്ങളും ലോകത്ത് ഇന്നും നിലനില്‍ക്കുന്നു .
7 . “രാമചരിതം മുഖേന ജീവാത്മാപരമാത്മാക്കള്‍ക്കു തമ്മിലുള്ള സുദൃഡ ബന്ഡം വെളിപ്പെടുത്തുന്ന ഒരു സംസ്കൃത ഗ്രന്ഥം”
അഞ്ജനയും മറ്റും എഴുതിയതുപോലെ ,ഈ പദപ്രശ്നത്തിലെ ഏറ്റവും നല്ലതും വിലപ്പെട്ടതുമായ ചോദ്യമാണിത് .സംശയമില്ല .
എനിക്കും ഉത്തരം ആദ്യം തന്നെ കിട്ടി .പക്ഷേ ‘രാമചരിതം’ എന്ന പ്രയോഗം പലര്‍ക്കും സംശയം ജനിപ്പിച്ചുകാണും .കാരണം ആ പേരില്‍ ചില കൃതികള്‍ ഉണ്ടെന്നതുതന്നെ .
രാമന്റെ ചരിതമാണ് ‘രാമചരിതം’ എങ്കിലും “രാമന്റെ ചരിതം അടിസ്ഥാനമാക്കി ജീവാത്മാപരമാത്മാക്കള്‍ക്കു തമ്മിലുള്ള സുദൃഡ ബന്ഡം വെളിപ്പെടുത്തുന്ന ഒരു സംസ്കൃത ഗ്രന്ഥം” എന്നായിരുന്നു സൂചനയെങ്കില്‍ നന്നായിരുന്നു .
ചിലര്‍ അധ്യാത്മ രാമായണത്തെക്കുറിച്ച് സംശയം ചോദിച്ചിരുന്നു .
അത് സാഹിത്യം പേജില്‍ കഴിവതും ഇന്ന് തന്നെ വിശദീകരിക്കാം .
ഇനിയും തെറ്റുകളുണ്ട് .ഇപ്പോള്‍ സമയം കഴിഞ്ഞു .ബാക്കി ഉച്ചയ്കുശേഷം .
Jenish
@Mash
ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം…. അതില്‍ നിന്നല്ലേ ഞാന്‍ തപ്പിയെടുക്കേണ്ടത്… ഒരു പദപ്രശ്നം കളിച്ചതിന്റെ തലപെരുപ്പ് മാറിവരുന്നതേയുള്ളൂ… എന്നെ വിട്ടേരേ……
ഇണ്ടകെട്ടുക എന്നാല്‍ ഇണചേരുക എന്ന് അര്‍ത്ഥം കാണുന്നു…
കര്‍പ്പൂരത്തുളസി, കര്‍പ്പുരത്തുളസി ആയതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് മണിക്കൂറുകള്‍… ചോദ്യം അതേപടി search ചെയ്യാന്‍ google-ല്‍ ഇടുന്ന പരിപാടി ഇതോടെ നിര്‍ത്തിയെന്ന് തീരുമാനിച്ചിരിക്കുന്നു..
സലില്‍
ഗുരോ… ഇവിടെ എന്റെ തേങ്ങയടി ഗുണം ചെയ്തു…..
നിളാ പൗര്‍ണമി
മാഷിനു ഒരു വിയോജനക്കുറിപ്പ്
ഈ പദപ്രശ്നം നല്ലതാണ് എന്ന് ആദ്യം പറഞ്ഞ വ്യക്തി എന്ന നിലയിലും
ഏറ്റവും കൂടുതല്‍ ശകാരം ഏറ്റു വാങ്ങിയ നിര്‍മാതാവ് എന്ന നിലയിലും ഒരു
പ്രതികരണം നല്ലതാണ് എന്ന് തോന്നുന്നു .
പദപ്രശ്നം ഓരോരുത്തര്‍ക്കും വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത് .
ഈ പദപ്രശ്നത്തില്‍ പ്രശ്നമായി പലര്‍ക്കും തോന്നിയ 1d എളുപ്പം കിട്ടി എന്ന്
മാഷ് തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ .
ഈ പദപ്രശ്നത്തില്‍ എനിക്ക് ഒരു ചോദ്യവും വിഷമമുള്ളതായി തോന്നിയില്ല .
സംസ്കൃതകൃതി , ഉണക്കലരി ഇവ എനിക്ക് അറിയാമായിരുന്നു .
കര്‍പ്പൂരം സൂചന ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടി . കര്‍പ്പൂരത്തുളസി ,പൊന്മാന്‍
ഇവ കണ്ടുപിടിക്കാന്‍ അല്പം സമയമെടുത്തു. പക്ഷെ അധികം ബുദ്ധിമുട്ടനുഭവപ്പെട്ടില്ല.
ഇടയ്ക്കു കളി അല്പം തടസപ്പെട്ടു . അത് കൊണ്ടാണ് തീര്‍ക്കാന്‍ താമസിച്ചത് .
കമ്പ്യൂട്ടര്‍ ,ടി .വി . ഇവ മൂലം നല്ല അയല്‍ക്കാരെ നഷ്ടപ്പെടരുതല്ലോ .
എനിക്ക് ബുദ്ധി ഉണ്ട് എന്ന് ആരെയും ബോധ്യപ്പെടുത്താനല്ല
നല്ല പദപ്രശ്നം എന്ന് പറഞ്ഞത് . ഇനി നൂറു പേര്‍ മോശമെന്ന് പറഞ്ഞാലും
(ഈ പദപ്രശ്നത്തെക്കുറിച്ച് ) ഞാന്‍
അഭിപ്രായം മാറ്റുകയില്ല .കാരണം ഇത് നല്ല ഒരു പദപ്രശ്നമായി
കളിച്ച സമയത്ത് എനിക്ക് അനുഭവപ്പെട്ടു .
അക്ഷരത്തെറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇതൊരു മികച്ച പദപ്രശ്നം തന്നെ .
രാജാവ് നഗ്നനാണ് എങ്കിലല്ലേ അങ്ങനെ പറയേണ്ടൂ .
രാജകീയവസ്ത്രങ്ങളിഞ്ഞ രാജാവ് നഗ്നനാണ് എന്ന് പറയേണ്ടതില്ലല്ലോ ?
മാഷേ , ഒരു ഉത്തരം തെറ്റിയാല്‍ മുഴുവന്‍ മാര്‍ക്കും കുറക്കുന്നത്
ശരിയാണോ ? അതുകൊണ്ട് ബാക്കി എഴുതിയത് മുഴുവന്‍ മോശമാകുമോ ?
അല്ലെങ്കിലും കര്‍പ്പൂരവും ഉണക്കലരിയും അങ്ങനെ മറക്കേണ്ടത് ആണോ ?
പൊന്മാന് ഇങ്ങനെ ഒരു പേര് കൂടിയുണ്ടെന്ന് (മനോഹരമായ പേര്)
മനസിലാക്കാന്‍ കഴിഞ്ഞത് നല്ല കാര്യമല്ലേ ?
മാഷ് ഉത്തരം കിട്ടിയില്ലെങ്കില്‍ നിര്‍മാതാവിനെ ശകാരിക്കുമല്ലേ ?
എല്ലാവരില്‍ നിന്നും എന്റെ കഴിഞ്ഞ പദപ്രശ്നത്തിനു കിട്ടിയ ശകാരം
എത്രയായിരിക്കും ? ശിവ!!!!!!! ശിവ!!!
ആ പദപ്രശ്നം നിര്‍മിച്ച സമയത്ത് എല്ലാവര്‍ക്കും
എളുപ്പത്തില്‍ തീര്‍ക്കാന്‍ കഴിയും എന്നാണു കരുതിയത് .
തീര്‍ക്കരുത് എന്ന് ചിന്തിച്ചിട്ടുപോലും ഇല്ല .
എന്നിട്ടും എന്തായി കാര്യങ്ങള്‍ കുറെ ശകാരം കിട്ടിയത് മിച്ചം .
ഇനി മുതല്‍ ഞാനും ശകാരിക്കാന്‍ ശ്രമിക്കാം .
ഇത് വരെ എന്റെ അജ്ഞതയെക്കുറിച്ചോര്‍ത്തു
വിഷമിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ .
സ്നേഹത്തോടെ
നിളാ പൗര്‍ണമി
സുബൈര്‍
@മാഷ്
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!!!!:)
http://1 Jenish
@Nila
പദപ്രശ്നം നല്ലതുതന്നെ… ചോദ്യങ്ങള്‍ മിക്കവയും കൊള്ളാം… പക്ഷേ എല്ലാ ചോദ്യങ്ങളും ബുദ്ധിമുട്ടിക്കുന്നവയാവുമ്പോഴാണ് പലര്‍ക്കും ക്ഷമ കെടുന്നത്… ഏത് പദപ്രശ്നം കിട്ടിയാലും 30 മിനിട്ടുകൊണ്ട് പൂര്‍ത്തിയാക്കുന്ന വിവേകിന് ഇത് തീര്‍ക്കാന്‍ രണ്ടുമണിക്കൂര്‍ വേണ്ടിവന്നെന്ന് പറഞ്ഞാല്‍ തന്നെ എന്തെങ്കിലും കുഴപ്പം ഇതിലുണ്ടെന്നല്ലേ അര്‍ത്ഥമാക്കേണ്ടത്?
ബാലചന്ദ്രന്‍
എടുത്തു കാണിക്കാനുള്ള മറ്റൊരു തെറ്റ് ചേച്ചി എഴുതിയത് തന്നെയാണ് .
‘ഗ്രഹപ്രവേശം’
“രാഷ്ട്രീയക്കാരുടെ തൊലിക്കട്ടിയെ ഇവയോട് ഉപമിക്കുന്നു”
ബഹുവചനം വേണ്ടിയിരുന്നില്ല ‘ഇതിനോട്’ എന്നുമതിയായിരുന്നു.
ബാലചന്ദ്രന്‍
വിയോജനക്കുറിപ്പുകള്‍ക്കെല്ലാം സ്വാഗതം .
ഒരുപക്ഷേ ഒരേ വിഷയവും സാധനവും രണ്ടു വ്യത്യസ്ഥ വ്യക്തികളില്‍ രണ്ടു വിധത്തിലാണ് അനുഭവപ്പെടുന്നത് .
എനിക്ക് അനുഭവപ്പെട്ട രീതി ഞാന്‍ അവതരിപ്പിച്ചു എന്നേയുള്ളു .
എങ്കിലും നിളയ്ക് ‘കര്‍പ്പൂരം’ഗൂഗിള്‍ ചെയ്തപ്പോള്‍ ഉത്തരം കിട്ടിയ സൈറ്റ് ഒന്ന്
പോസ്റ്റ് ചെയ്യണേ.ഞാന്‍ നോക്കിയിട്ട് ഉത്തരം കൊടുത്താലേ ആ അര്‍ഥത്തില്‍ ഒരു സൈറ്റ് കിട്ടുന്നുള്ളൂ .ഇനി എന്റെയും നിങ്ങളുടെയുമൊക്കെ ഗൂഗിളില്‍ വ്യത്യാസമുണ്ടോ ?
അതുപോലെ , പൊന്മാന്,ഉണക്കലരി ,കുറ്റൂശ തുടങ്ങിയവയും .
http://nil മുജീബുര്‍ റഹ്മാന്‍
ഈ പദപ്രശ്നത്തില് ഉത്തരങ്ങളിലൊന്നും ഒരുകുഴപ്പങ്ങളുമില്ലെന്നാണ് എന്റെ അഭിപ്രായം.
വിജ്ഞാനപ്രദം തന്നെയുമാണ് അതില് ആര്ക്കും തര്ക്കമുണ്ടെന്നു തോന്നുന്നുമില്ല.
സൂചനകളില് ചില തെറ്റുകള് കടന്നുകൂടിയിരുന്നു .അത് അപ്രൂവര്മാര് ശ്രദ്ധിച്ചാല് നന്നായിരുന്നു.
1 a 1 a താമരപൊയ്ക (തെറ്റ്) — താമരപ്പൊയ്ക (ശരി)
11 a കര്പ്പുരം. (തെറ്റ്) — കര്പ്പൂരം (ശരി)
18 a കര്പ്പുരത്തുളസി (തെറ്റ്) — കര്പ്പൂരത്തുളസി
12 d ഗ്രഹപ്രവേശന ചടങ്ങ് (തെറ്റ്) — ഗൃഹപ്രവേശന ചടങ്ങ് (ശരി)
മുകളില്പ്പറഞ്ഞ സൂചനകളിലെ ഉത്തരങ്ങള് കണ്ടെത്താനായിരുന്നു ബുദ്ധിമുട്ടുകളും,സമയനഷ്ടത്തിന് ഇടവരുത്തിയതും. ഈ സൂചനകള് മഷിത്തണ്ടിലും തെറ്റായരീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് തോന്നുന്നു. മഷിത്തണ്ടില് നിന്നും നേരിട്ട് copy, paste നടത്തിയതാവാനാണ് സാധ്യത. അതുകൊണ്ട് സൂചനകളായി മഷിത്തണ്ടില് നിന്നും നേരിട്ട് copy, paste നടത്തുന്ന നിര്മ്മാതാക്കള് ശ്രദ്ധിക്കുന്നത് നന്നായി രിക്കുമെന്ന് എനിക്ക് തോന്നുന്നു.
ബാലചന്ദ്രന്‍
>>>സുബൈര്‍ Says:
October 16th, 2011 at 7:58 pm
@മാഷ്
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!!!!:)
****ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലെക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്ദ്രയെ ശാന്തരായി
സൌമ്യരായി എതിരേല്‍ക്കാം
സുരേഷ്
വസ്ത്രം മാത്രമല്ല , വാക്കും നോക്കും പ്രവര്‍ത്തിയും നന്നായാല്‍ മാത്രമേ യഥാര്‍ത്ഥ രാജാവാകുകയുള്ളൂ. അല്ലാത്തരാജാക്കന്മാര്‍ നഗ്നരാണ് ഒരര്‍ത്ഥത്തില്‍ !!!
പദപ്രശ്നം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതു കളിക്കണ്ടാന്നു വയ്ക്കലല്ലേ ഉചിതം . മഷിത്തണ്ടില്‍ വരാതിരിക്കണമെന്നല്ല പറഞ്ഞതിനര്‍ത്ഥം , എനിക്കിഷ്ടമാവാത്ത പദപ്രശ്നം ഒരെണ്ണം കളിക്കാത്തതിനാല്‍ കളിക്കുന്ന മറ്റുള്ളവര്‍ക്കോ എനിക്കോ ഒന്നും സംഭവിച്ചില്ല. അല്ലേല്‍ പിന്നെ മനുഷ്യരുടെ സമയം കൊല്ലുന്നതും താത്വികമായി ശരിയുമായ ഒരു പദപ്രശ്നം നിര്‍മ്മിച്ചു കൊടുത്തു തിരിച്ചൊരു പണികൊടുക്കുക.
പദപ്രശ്നം മറ്റുള്ളവരുടെ അറിവളക്കുന്നതിനു പകരം അറിവില്ലായ്മ അളക്കാനുള്ളതാവരുതെന്നു ഒരു തോന്നലുണ്ട് . എന്തു ചെയ്യാം ബഹുജനം പലവിധം .
സംവാദത്തില്‍ വിയോജനക്കുറിപ്പുവരുമ്പോള്‍ അതു തന്റെ മൊഴി / അഭിപ്രായം മാറ്റിക്കാനാണെന്നൊരു തോന്നല്‍ പൊതുവെ കണ്ടുവരുന്നു. ഇതു കോടതിയൊന്നുമല്ലല്ലോ, തന്റെ അഭിപ്രായമാണു കേമം എന്നു തോന്നുന്നിടത്തു അറിവ് അവസാനിക്കുന്നു.
ഈ പദപ്രശ്നം നന്നായീന്നോ നന്നായില്ല്യാന്നോ ഞാന്‍ പറയില്ല. കമന്റുകള്‍ പലതും മുന്‍വിധികളോടെയോ, പക്ഷപാതപരമോ ആകുന്നുണ്ടോന്നു തോന്നുന്നു. സം ശയം മാത്രാണേ.
കഥാകാരന്‍
കൊള്ളാമല്ലോ … പിന്നെയും ഇവിടെ ചൂടു പിടിച്ചല്ലോ?
സലിലേ, വത്സാ താങ്കളടിച്ച തേങ്ങ എവിടുന്നാ മേടിച്ചേ? കുറേയെണ്ണം കൂടി ഒരുക്കിക്കോ… സംഗതികള്‍ ഉഷാറാകട്ടെ …
അത്യാവശ്യസഞ്ചാരമായതിനാല്‍ നോക്കാന്‍ പറ്റിയില്ല. മാഷ് നോക്കിയ സ്ഥിതിക്ക് ഇനിയൊരു അവലോകനം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
കഥാകാരന്‍
@ മാഷ്
“അത്തരം വാക്കുകള്‍ തന്നിട്ട് പുതിയ വാക്കുകള്‍ പഠിപ്പിക്കാനാണെങ്കില് ഞാനും രണ്ടു മൂന്നു വാക്കുകള്‍ പഠിപ്പിക്കാനുദ്ദേശിക്കുന്നു .
1 . ഒരു അപ്സരസ് (4 ) നാലാമത്തെ അക്ഷരത്തിനു ലിങ്ക് -’രാ’.
2 .കൃഷ്ണമൃഗത്തിന്റെ പിതാവ് (4 )-ഒന്നാമത്തെ അക്ഷരം ‘അ’
3 . കാഫര്‍ (3 ) മൂന്നാമത്തെ അക്ഷരം ‘ര്’ ”
Baijo Says:
October 15th, 2011 at 12:11 am
if anybody got 1d without trial and error, please explain the keywords for the search.
unable to understand how it became sanskrit. i was thinking it was a malayalam book.
***ഈ സംശയം പലര്‍ക്കും ഉണ്ടാകും എന്ന് കരുതുന്നു .
അദ്ധ്യാത്മരാമായണം സംസ്കൃതം തന്നെയാണ് .
വാത്മീകി രാമായണത്തില്‍ രാമന്‍ മര്യാദാപുരുഷനായ ഒരു രാജാവ് മാത്രമാണ് .
രാജഭക്തി കൊടുമുടി കയറിനിന്ന ആ കാലഘട്ടത്തില്‍ രാജാവിനെ ദൈവീക പുരുഷനായി
സങ്കപിച്ചുവെന്നു മാത്രം .
തുടര്‍ന്ന് വന്ന കാലഘട്ടത്തില്‍ രാമനെ തികച്ചും ദൈവമായി അവതരിപ്പിക്കുന്ന കൃതിയാണ് അദ്ധ്യാത്മരാമായണം.
ഈ അദ്ധ്യാത്മരാമായണം അടിസ്ഥാനമാക്കി എഴുത്തച്ചന്‍ എഴുതിയ “അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” ആണ് നാം മിക്കപ്പോഴും രാമായണം,അദ്ധ്യാത്മരാമായണം എന്നീ പേരുകളില്‍ കാണുന്നത് .എഴുത്തച്ചനിലെത്തിയപ്പോള്‍ രാമന്‍ വലിയ ദൈവമായി,ദൈവത്തിന്റെ പര്യായങ്ങള്‍ കൊണ്ട് എഴുത്തച്ചന്‍ കൃതിനിറച്ചു .
“പരമന്‍ പരാപരന്‍ പരബ്രഹ്മാഖ്യന്‍ പരന്‍
പരമാത്മാവു പരന്‍പുരുഷന്‍ പരിപൂര്‍ണ്ണന്‍
അച്യുതനനന്തനവ്യക്തനവ്യയനേകന്‍
നിശ്ചലന്‍ നിരുപമന്‍ നിര്‍വ്വാണപ്രദന്‍ നിത്യന്‍
നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വ്വികാരാത്മാ ദേവന്‍
നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി
നിഷ്കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്കല്‍മഷന്‍
നിര്‍ഗ്ഗുണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍
നിഷ്ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍
നിഷ്കാമന്‍ നിയമിനാം ഹൃദയനിലയനന്‍
അദ്വയനജനമൃതാനന്ദന്‍ നാരായണന്‍ ” എന്നിങ്ങനെ
അദ്ധ്യാത്മരാമായണം മൂലത്തിന്റെ കര്‍ത്താവ് ആരാണെന്നു അറിയില്ല .വരരുചിയാണെന്ന് ഒരു കൂട്ടരും ,അതല്ല വ്യാസനാണെന്ന് മറ്റൊരു കൂട്ടരും കരുതുന്നു . ഗോകര്‍ണ്ണത്തെ ബന്ധപ്പെടുത്തി ഒരു ഐതിഹ്യം പ്രചരിച്ചിരുന്നു .അതിനാല്‍ വരരുചിയാകാനും സാധ്യത .
എഴുത്തച്ചന്‍ കിളിപ്പാട്ട് എഴുതിയകാലഘട്ടം , ഭക്തിയിലൂടെ ജനങ്ങളെ നേര്‍വഴിക്കു നയിക്കാന്‍ കഴിയും എന്ന ചിന്തയ്ക് കൂടുതല്‍ പ്രാധാന്യം കിട്ടിയ സമയമായിരുന്നു .
അതിനാല്‍ ഇതേ കാലഘട്ടത്തില്‍ തന്നെ കമ്പരും തുളസീദാസുമെല്ലാം അതേവഴിക്കുതന്നെ ചിന്തിച്ചു .
Ramesh Raju PN
13D, 20A, 23B, 21U require additional clues.
11A first letter. Pls help
http://1 Jenish
@Ramesh
13D-ഭംഗിയുള്ള ഉദ്യാനം (google)
20A-ധർമപുത്രരുടെ ശങ്ഖിന്റെ പേർ (google)
23B-ചുവന്നതും വെളുത്തതുമായ പൂക്കൾ ചേർത്തു കെട്ടിയ (google)
21U-ശങ്കരഭാഷ്യത്തിന്റെ വ്യാഖ്യാതാവ്. (google)
11A-കര്പ്പുരം (google)
Ramesh Raju PN
വളരര നന്ദി, ജനീഷ്
Jenish
“ഗൃഹപ്രവേശനചടങ്ങ്” എവിടുന്ന് കിട്ടിയെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ? അങ്ങനൊരു വാക്ക് ഗൂഗിളിലും കണ്ടില്ല, മഷിത്തണ്ടിലും കണ്ടില്ല… ഇനി എന്റെ ഗൂഗിളിന്റെ കുഴപ്പമാണോ?
Baijo
@Balachandran,
thanks for taking the pain to explain it.
Baijo
@Jenish,
that word is used by muslims around kozhikode and malappuram for house warming
സുബൈര്‍
ജെനീഷ്,
ഞങ്ങളുടെ നാട്ടിലൊക്കെ പ്രചാരത്തിലുള്ള വാക്കാണിത്. ‘കുറ്റൂജ’ എന്നും പറയാറുണ്ട്.
ബാലചന്ദ്രന്‍
Baijo,
thank you and welcome
ജലജ
ജെനിഷ്,
ഞങ്ങളും കുറ്റൂശ എന്നാണ് പറയുന്നത്. കുറ്റൂശ വിക്കിപീഡിയയില്‍ ഉണ്ടല്ലോ. പ്രീതി അതില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് തോന്നുന്നു. അതിലും ഗ്രഹപ്രവേശനമാണ്.
പുതിയ ഒരു പദപ്രശ്നത്തില്‍ ഞാന്‍ ഈ വാക്ക് ചേര്‍ത്തിട്ടുണ്ട്. ഇനിയിപ്പോള്‍ അത് മാറ്റണം.
Jenish
@Baijo, Subair
അവസനം കണ്ടെത്തി… നിങ്ങള്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമാണല്ലോ ഇതില്‍..
ഗ്രഹപ്രവേശന ചടങ്ങിനു കേരളത്തിൽ ചില പ്രദേശങ്ങളിൽ പറഞ്ഞുവരുന്ന പേരാണ് കുറ്റൂശ. കുറ്റിയിട്ടുപൂജ അഥവാ കുറ്റൂശയ്ക്ക് പുരാവസ്തു ബലി എന്നും പറയാറുണ്ട്. പുരപ്പണി പൂർത്തിയായാൽ ആശാരിമാർ ആചാരവിധി പ്രകാരം ഗൃഹത്തിൽ നടത്തുന്ന പൂജയാണിത്. വീടിൻറെ അധിഷ്ഠാനദേവത വാസ്തുദേവത അഥവാ വാസ്തുപുരുഷനാണെന്നാണ് സങ്കൽപം. വാസ്തുപുരുഷൻ തല വടക്കുകിഴക്കും കാൽ തെക്കുപടിഞ്ഞാറുമായി ശയിക്കുന്നു. വാസ്തുദേവതയെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന കർമ്മമാണ് കുറ്റിയിട്ടുപൂജ. വാസ്തുപുരുഷൻറെ ദേഹത്ത് അമ്പത്തിനാല് ദേവതകൾ വസിക്കുന്നു എന്നും പൂജനടത്തി പ്രസാദിപ്പിച്ചില്ലെങ്കിൽ ഉപദ്രവങ്ങൾ ഉണ്ടാവുമെന്നുമാണ് വിശ്വാസം. കുറ്റിയിട്ടുപൂജ ആശാരിമാർ നടത്തിക്കഴിഞ്ഞാൽ പുര താമസസജ്ജമാകുന്നു.
Jenish
@Jalaja
ചേച്ചിക്ക് കിട്ടുമായിരുന്നത് പ്രീതിക്ക് കിട്ടിയെന്ന് കരുതിക്കോളൂ… ചേച്ചിയുടെ പദപ്രശ്നമായിരുന്നെങ്കില്‍ ഇവിടെ ഒരു ലാത്തിച്ചാര്‍ജ്ജ് വേണ്ടി വന്നേനെ..
ജലജ
കുറ്റൂശ ദിവസം വീടുപണിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സദ്യ നല്‍കും. അതാണ് ഇന്നത്തെ ഗൃഹപ്രവേശന ചടങ്ങായി മാറിയിരിക്കുന്നത്. എന്റെ അറിവ് ഇതാണ്. പണ്ട് ഗൃഹപ്രവേശം എന്നൊന്നും പറഞ്ഞുകേട്ടിട്ടില്ല.
ബാലചന്ദ്രന്‍
എന്തായാലും കമന്ടു പേജ് സജീവമായല്ലോ .അതില്‍ സന്തോഷം .
പക്ഷേ KRKT – 1 -ല്‍ പങ്കെടുത്തവര്‍ 163 ,KRKT – 36 ആയപ്പോള്‍ പങ്കെടുത്തവര്‍-57
KRKT – 50 ആകുമ്പോള്‍ അഞ്ചോ ആറോ ആളിലേക്ക് ചുരുങ്ങുമോ ?
ഇതാണ് ഒരു വിഷമം .
ജലജ
കര്‍പ്പുരത്തുളസി എന്ന് ഗൂഗിളില്‍ ഇടുമ്പോള്‍ മഷിത്തണ്ട് പേജ് വരുന്നുണ്ടല്ലോ. അതുപോലെ കര്‍പ്പുരം എന്നിടുമ്പോഴും വരുന്നുണ്ട്. കര്‍പ്പൂരത്തുളസി എന്നിടുമ്പോഴും ശരിയുത്തരമുള്ള പേജ് വരുന്നുണ്ട്. എനിക്ക് കര്‍പ്പൂരത്തുളസി ഒറ്റക്ലിക്കില്‍ കിട്ടി.
എന്നിട്ട് ഞാന്‍ കര്‍പ്പൂരം തിരഞ്ഞുനടന്നു. ചോദ്യം കോപ്പിയടിച്ചാല്‍ മതിയായിരുന്നു.സൂചനയ്ക്കുള്ള ഉത്തരമാണല്ലോ കൊടുക്കേണ്ടത്. സൂചന മാറ്റാന്‍ എനിക്കെന്തധികാരം?
കര്‍പ്പൂരം എന്നാണ് ശരിയായ വാക്ക് എന്ന് പ്രീതിക്ക് അറിയാതെ വരുമോ? അപ്പോള്‍ പിന്നെ അങ്ങനെയിട്ടത് കോപ്പി പേസ്റ്റ് ചെയ്ത് ഉത്തരം കണ്ടുപിടിച്ചോട്ടെ എന്നു കരുതിയായിരിക്കുമോ? ഇന്നലെ ഇങ്ങനെ ചില ഭ്രാന്തന്‍ ചിന്തകളും മനസ്സില്‍ വന്നു.
കര്‍പ്പുരം എന്ന് ഗൂഗിള്‍ ചെയ്തു നോക്കിയപ്പോള്‍ അതാ കുറെ സൈറ്റ് കര്‍പ്പുരം എന്നെഴുതിയിട്ട്. മലയാളം വളരുകയാണോ ഇത്തരം പുതിയ പദങ്ങളൊക്കെയായി!!!!!!!!!!
സുബൈര്‍
>>>ഒരുപക്ഷേ ഒരേ വിഷയവും സാധനവും രണ്ടു വ്യത്യസ്ഥ വ്യക്തികളില്‍ രണ്ടു വിധത്തിലാണ് അനുഭവപ്പെടുന്നത് .>>>
തീര്‍ച്ചയായും.പദപ്രശ്നങ്ങളോടുള്ള സമീപനം തികച്ചും ആപേക്ഷികം തന്നെ.
ഒരു പദപ്രശ്നം എളുപ്പമോ പ്രയാസമോ എന്ന് നോക്കിയല്ല വിലയിരുത്തേണ്ടത്.
പദപ്രശ്നത്തിന് അവരവര്‍ക്ക് കിട്ടിയ റാങ്ക് നോക്കിയുമല്ല.
അതിലെ ചോദ്യസൂചനകള്‍, ലിങ്കുകള്‍, ഉത്തരങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കപ്പെടണം.
അങ്ങിനെ നോക്കുമ്പോള്‍ ഇതിലും പ്രശ്നങ്ങളുണ്ട്.
പല ചോദ്യങ്ങളിലും അക്ഷരത്തെറ്റുകളുണ്ട്.
പക്ഷെ അതുകൊണ്ട് മാത്രം ഉത്തരം കണ്ടെത്താന്‍ പ്രയാസമുണ്ടായി എന്ന് പറയാനാവില്ല.
ഉത്തരങ്ങളില്‍, ‘അതിരാത്ര’ത്തെപ്പറ്റി മാഷ് സൂചിപ്പിച്ച സംശയം എനിക്കുമുണ്ടായിരുന്നു.
അതൊഴികെ വേറെ തെറ്റുകളൊന്നും ഇല്ല എന്ന് തോന്നുന്നു.
ഈ പദപ്രശ്നത്തിന്റെ ഏറ്റവും വലിയ പ്രശ്നം ലിങ്കുകളുടെ കുറവാണെന്ന് ഞാന്‍ കരുതുന്നു.
‘പൊന്മാന് ‘ആദ്യാക്ഷരത്തിന് ലിങ്ക് ഉണ്ടായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.
അന്യഭാഷാ പദങ്ങള്‍ മനോധര്‍മ്മമാനുസരിച്ചു എഴുതുന്നതുകൊണ്ട്
ഉത്തരം അറിഞ്ഞിട്ടും പൂര്‍ത്തിയാക്കാനാവാത്ത,
ഒരൊറ്റയക്ഷരത്തിനായി മണിക്കൂറുകള്‍ പാഴാക്കേണ്ടി വന്ന
പദപ്രശ്നങ്ങള്‍ പലതും കഴിഞ്ഞുപോയിട്ടുണ്ട്.
അവയേക്കാളും എന്തുകൊണ്ടും ഭേദമാണ് ഈ പദപ്രശ്നം എന്ന് തന്നെയാണെന്റെ വിശ്വാസം..
വാല്‍ക്കഷ്ണം:
ഈ രാജാവ് നഗ്നനാണെങ്കില്‍ തീര്‍ത്തും ദിഗംബരന്മാരായ വേറെ പലരെയും എന്തു വിളിക്കും?
ബാലചന്ദ്രന്‍
സുരേഷ് ,
>>>>പദപ്രശ്നം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതു കളിക്കണ്ടാന്നു വയ്ക്കലല്ലേ ഉചിതം . മഷിത്തണ്ടില്‍ വരാതിരിക്കണമെന്നല്ല പറഞ്ഞതിനര്‍ത്ഥം .
എന്താണ് സുരേഷേ ഇങ്ങനെയൊക്കെ പറയുന്നത് .
ഒരു പദപ്രശ്നം ഇഷ്ടപ്പെട്ടു /ഇല്ല എന്ന് തോന്നുന്നത് എപ്പോഴാണ് . കുറെയേറെ ചെയ്തു കഴിയുമ്പോഴല്ലേ ,അപ്പോള്‍ ചൂട് ഗുണ്ട് വായിലിട്ട അവസ്ഥയല്ലേ ഉണ്ടാവുക .
പിന്നെ വേണ്ടാന്നു വച്ചിട്ട് പോകാന്‍ പറ്റുമോ . ഒരുപക്ഷേ അങ്ങനെ പോയവരല്ലേ കൊഴിഞ്ഞവരില്‍ പലരും . ഒറ്റ നോട്ടത്തില്‍ കൊള്ളാമോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ ഇതു പെണ്ണ് കാണല്‍ ഒന്നുമല്ലല്ലോ .
>>>പദപ്രശ്നം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതു കളിക്കണ്ടാന്നു വയ്ക്കലല്ലേ ഉചിതം . മഷിത്തണ്ടില്‍ വരാതിരിക്കണമെന്നല്ല പറഞ്ഞതിനര്‍ത്ഥം .
എന്ന് പറഞ്ഞാല്‍ പദപ്രശ്നം കളിക്കണ്ട ,മഷിത്തണ്ടില്‍ വരണം .അതെങ്ങനെ .പദപ്രശ്നം കളിക്കുന്നതുകൊണ്ടല്ലേ ഇതുപോലെ എഴുതാന്‍ കഴിയുന്നത് .കളിക്കാതെയെങ്ങനെ കമന്റില്‍ വരും .അതോ കമന്ടുപേജില്‍ വന്ന്,കഥയും കവിതയുമൊക്കെ എഴുതിയാല്‍ മതിയോ ?
>>>>പദപ്രശ്നം ഒരെണ്ണം കളിക്കാത്തതിനാല്‍ കളിക്കുന്ന മറ്റുള്ളവര്‍ക്കോ എനിക്കോ ഒന്നും സംഭവിച്ചില്ല.
സുരേഷേ , അത് നമ്മളാരും പദപ്രശ്നം കളിച്ചില്ലെങ്കിലും മഷിത്തണ്ട് എന്നൊന്ന് ഇല്ലെങ്കിലും ആര്‍ക്കെങ്കിലും ഒരപകടവും സംഭവിച്ചതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല .അതുകൊണ്ട് മഷിത്തണ്ട് വേണ്ടാ എന്നാണോ .അങ്ങനെയെങ്കില്‍ മഷിത്തണ്ടിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം ആഗ്രഹിക്കാത്ത പരിശ്രമങ്ങളെ നിന്ദിക്കലാകില്ലേ .
പദപ്രശ്നം കളിക്കാഞ്ഞതുകൊണ്ട് നമുക്ക് ഒരുകുഴപ്പവും ഉണ്ടായില്ല എന്ന് ചിന്തിക്കാതെ , കളിച്ച്തുകൊണ്ട് പുതുതായി എന്തെങ്കിലുമൊക്കെ അറിവ് കിട്ടി എന്ന് ചിന്തിക്കുക .കൂടുതല്‍ അറിവ് കിട്ടാനായി, ഇതു നിലനില്‍ക്കാന്‍ ,എല്ലാവരും മടുത്തു പിന്തിരിയാതിരിക്കാന്‍ താത്പര്യമുണ്ടാകുന്ന തരത്തില്‍ പദപ്രശ്നം നിര്‍മ്മിക്കാന്‍ പരിശ്രമിക്കുക .
>>>അല്ലേല്‍ പിന്നെ മനുഷ്യരുടെ സമയം കൊല്ലുന്നതും താത്വികമായി ശരിയുമായ ഒരു പദപ്രശ്നം നിര്‍മ്മിച്ചു കൊടുത്തു തിരിച്ചൊരു പണികൊടുക്കുക.
ഇതിന്റെ ഉത്തരം മുകളിലുണ്ടല്ലോ .
എന്റെ ചിന്ത മറിച്ചാണ് .തിരിച്ചു പണി കൊടുക്കുന്നത് ലളിതമായത് നിര്‍മ്മിച്ചുകൊണ്ടാവണം.പെട്ടെന്ന് സന്തോഷകരമായി പൂരിപ്പിച്ചു തീര്‍ക്കാന്‍ കഴിയുമെങ്കില്‍ പങ്കെടുക്കുന്നവര്‍ക്ക് താത്പര്യം കൂടും .കൊഴിച്ചില്‍ കുറയും .
>>>>>പദപ്രശ്നം മറ്റുള്ളവരുടെ അറിവളക്കുന്നതിനു പകരം അറിവില്ലായ്മ അളക്കാനുള്ളതാവരുതെന്നു ഒരു തോന്നലുണ്ട് .
രണ്ടും ഒന്ന് തന്നെ .അറിവളന്നാല്‍ അറിവില്ലായ്മ അളക്കാം .അറിവില്ലായ്മ അളന്നാല്‍ അറിവളക്കാം.
>>>തന്റെ അഭിപ്രായമാണു കേമം എന്നു തോന്നുന്നിടത്തു അറിവ് അവസാനിക്കുന്നു.
അങ്ങനെ വല്ലതും ഞാന്‍ ചിന്തിച്ചതായി എവിടെങ്കിലും കണ്ടോ ?
>>>> കമന്റുകള്‍ പലതും മുന്‍വിധികളോടെയോ, പക്ഷപാതപരമോ ആകുന്നുണ്ടോന്നു തോന്നുന്നു.
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല .കാരണം ആരും തമ്മില്‍ വ്യക്തിപരമായി ഒരു വൈരാഗ്യത്തിനും അവസരം ഉണ്ടായിട്ടില്ല . പിന്നെ കമന്ട് എഴുതുന്നതുകൊണ്ട് ആര്‍ക്കും അങ്ങനെ തോന്നലുണ്ടാവാന്‍ വഴിയില്ല .
കാരണം ചില അഭിപ്രായങ്ങളില്‍ വിയോജിക്കുന്നവര്‍ മറ്റു ചിലതില്‍ യോജിക്കുന്നതായും കാണുന്നു .പക്ഷപാതമോ മുന്‍വിധിയോ ഉണ്ടെങ്കില്‍ അങ്ങനെയുണ്ടാകില്ല.
ബാലചന്ദ്രന്‍
ചേച്ചി പറഞ്ഞത് ശരിയാണ് .’കര്‍പ്പുരം’ ഗൂഗിള്‍ ചെയ്‌താല്‍ കിട്ടും .പക്ഷേ നമ്മള്‍ തെറ്റ് അതുപോലെ ഗൂഗിള്‍ ചെയ്യാന്‍ ശ്രമിക്കുമോ ?ശരിയെഴുതിയല്ലേ നോക്കൂ അതാണ് കുഴപ്പം .
>>>മലയാളം വളരുകയാണോ ഇത്തരം പുതിയ പദങ്ങളൊക്കെയായി!!!!!!!!!!
എന്റെ അഭിപ്രായത്തില്‍ വരളുകയാണ് .ഉള്ള താത്പര്യം നശിച്ചു വരളുന്നു .
പുതിയ വാക്കുകള്‍ പഠിപ്പിക്കണമെന്നുള്ളവര്‍ ദിവസേന രണ്ടുതവണ ആഹാരത്തിനുശേഷം രണ്ടെണ്ണം വീതം കമന്ട് പേജില്‍ എഴുതട്ടെ .
ഒരുപാട് വിലപ്പെട്ട സമയം പാഴാക്കണ്ടാല്ലോ ? പദപ്രശ്നം എളുപ്പമുള്ളതാക്കിയാല്‍/ തിരച്ചില്‍ സാധ്യമാകുന്നതരത്തില്‍ ഉള്ളതാക്കിയാല്‍ താത്പര്യവും ആളുകളുടെ എണ്ണവും കൂടും.
അങ്ങനെ മഷിത്തണ്ടിന്റെ വണ്ണം കൂടട്ടെ .
Jenish
@Mash
അറിവ് കൂടിയാലും പാരയാകുമെന്ന് ഇപ്പോ മനസ്സിലായില്ലേ മാഷേ.. കര്‍പ്പുരത്തെ തെറ്റായി തിരഞ്ഞിരുന്നെങ്കില്‍ മണിക്കൂറുകള്‍ നഷ്ടപ്പെടില്ലായിരുന്നു..
##It’s a tough one with non common words from dictionary. I don’t like such.
ഒരു പദപ്രശ്നത്തെക്കുറിച്ചും വിവേക് അടുത്തകാലത്തായി ഇങ്ങനൊരു പ്രതികരണം നടത്തിയിട്ടില്ല..
രാജാവ് നഗ്നന്‍ തന്നെ…….
anjanasatheesh
ബാലന്‍ മാഷുടെ അഭിപ്രായങ്ങള്‍…………….
1. ഇവിടെ ചിലരുടെ പ്രശ്നം ‘രാജാവ് നഗ്നനാണെന്ന്’ എങ്ങനെ പറയും എന്നുള്ളതാണ് .താന്‍ ബുദ്ധി കുറഞ്ഞ ആളാണെന്ന് മറ്റുള്ളവര്‍ ധരിച്ചാലോ ?
മറ്റുള്ളവര്‍ക്ക് ഒരു മുന്‍കൂര്‍ ജാമ്യം . ചുരുക്കത്തില്‍ മണിക്കൂറുകള്‍ പൊന്മാനേയും തപ്പിയിറങ്ങി ,കണ്ണും നടുവും എല്ലാം ഒടിഞ്ഞ്,, സകല കര്‍പ്പൂരവും സകല അമ്പലങ്ങളിലും നേര്‍ന്ന്,പദപ്രശ്ന നിര്‍മ്മാതാവിനെ മനസ്സില്‍ അറിയാതെ ശകാരിച്ച്, കറക്കിക്കുത്തി ഒപ്പിച്ചു കഴിയുമ്പോള്‍ ഉണക്കലരിയിട്ട് കഞ്ഞിയും കുടിച്ചിട്ട് ,അഭിപ്രായം എഴുതും,’നല്ല പദപ്രശ്നം’
ഒരു പരിധി വരെ ഇതാണ് നടക്കുന്നത് .
>>>>>>>>>>>
മേല്‍പറഞ്ഞപോലെ അഭിപ്രായം എഴുതിയിട്ട് ആര്‍ക്ക് എന്തുനേടാനാണ് ? സ്വന്തംകാലില്‍ നിന്നുകൊണ്ടുതന്നെയാണ് അഭിപ്രായം പറഞ്ഞത്. നിളയും അങ്ങിനെയാണെന്നു വ്യക്തമാക്കിയല്ലോ. ഇവിടെ മനപ്പൂര്‍വ്വം ആരെയും പുകഴ്ത്തേണ്ടതോ ഇകഴ്ത്തേണ്ടതോ ഉണ്ടെന്നു തോന്നുന്നില്ല. മാഷ് ഈ പദപ്രശ്നത്തെക്കുറിച്ച് പറഞ്ഞപോലെ തന്നെയല്ലേ മറ്റുള്ളവരും അഭിപ്രായം പറയുന്നത്. തെറ്റുക്കള്‍ കണ്ടേക്കാം. അതു തിരുത്തേണ്ടതും തന്നെ. എങ്കില്ലും മറ്റൊരാളുടെ അഭിപ്രായങ്ങളെ പാഷാണം മധുരത്തില്‍ പൊതിഞ്ഞെന്നപോലെ വിമര്‍ശിക്കുന്നത് ,അത് വ്യക്തിപരമല്ലെങ്കില്‍ കൂടി, ശരിയല്ല എന്നാണെനിക്കു തോന്നുന്നത്. അഭിപ്രായം ആര്‍ക്കും പറയാം. പക്ഷേ ഞാന്‍ തന്നെ അവസാനവാക്ക് എന്നായികൂടാ. ഏല്ലാവരും സംസാരിക്കട്ടെ . ചര്‍ച്ചകളിലൂടെ സത്യങ്ങള്‍ പുറത്തുവരട്ടെ.
ഇവിടെ രാജാവ് നഗ്നനല്ല എന്നുറക്കെ വിളിച്ചു പറയാനാണെനിക്കിഷ്ടം. കാരണം ഇവിടെ അദ്ദേഹത്തിന്റെ വസ്ത്രവും,നോക്കും,വാക്കും,പ്രവൃത്തിയുമെല്ലാം അന്തസത്ത കാത്തുസൂക്ഷിക്കുന്നുണ്ട് വലിയൊരുപരിധിവരെ. അല്ലാതെ പദപ്രശ്നം നിര്‍മ്മിക്കുമ്പോള്‍ സമയംകിട്ടിയില്ല, അപ്പോള്‍ കൈയ്യില്‍ വന്ന ഉത്തരം അതായിരുന്നു. നോവലിനെ കഥയാക്കുന്നു, നാടകരചയിതാവിനെ നോവലെഴുത്തുകാരനാക്കുന്നു എന്നപോലത്തെ ക്ഷമാപണങ്ങളൊക്കെയുള്ള പദപ്രശ്നത്തെയും പലരും പുകഴ്ത്തികണ്ടു.അന്നൊക്കെ രാജാവ് എവിടെയായിരുന്നു ?
2. ഒരു കാരണവശാലും നേരിട്ട് കണ്ടുപിടിക്കാന്‍ കഴിയാത്ത, (ഉത്തരം കിട്ടിയതിനു ശേഷം മാത്രം റഫറന്‍സ് സാദ്ധ്യമാകുന്ന ) കുറച്ചു വാക്കുകള്‍ കണ്ടുപിടിക്കാന്‍ പ്രീതി എത്രമാത്രം കഷ്ടപ്പെട്ട് കാണും .അത് നമ്മള്‍ കാണാതെ പോകരുത് .പുതിയ വാക്കുകള്‍ നമ്മെ പരിചയപ്പെടുത്താന്‍ വേണ്ടി ,പാവം എത്ര സമയം കളഞ്ഞുകാണും.
കര്‍പ്പൂരവും ഉണക്കലരിയുമൊന്നും ആരും മറക്കുകയില്ല എന്ന് മാത്രമല്ല ,ഇതുപോലെ കുറച്ചു വാക്കുകള്‍ എല്ലാ പദപ്രശ്നത്തിലും ഉള്പ്പെടുത്താമെങ്കില്‍ ലോകത്ത് ഏതെല്ലാം അരിയുണ്ടോ അതിന്റെ പേരെല്ലാം പദപ്രശ്നം ചെയ്യുന്നവര്‍ പഠിച്ചിരിക്കും.ഈ പദപ്രശ്നത്തിന് ശേഷം ലോകത്തുള്ള എല്ലാ നാടന്‍ കലകളുടെയും കര്പ്പൂരമെന്നല്ല,എല്ലാ പൂരത്തിന്റെയും പേര് എല്ലാവരും പഠിച്ചുകാണുമെന്നും കരുതട്ടെ . അങ്ങനെ നോക്കുമ്പോള്‍ ഈ പദപ്രശ്നം നല്ലത് തന്നെ .
മറ്റെന്തെങ്കിലും ജോലിയുള്ളവര്‍ക്കും ,കംപുട്ടരിന്റെ മുമ്പിലിരുന്നു കണ്ണടിച്ചുപോയവര്‍ക്കും കറക്കിക്കുത്തലില്‍ വലിയ താത്പര്യമില്ലാത്തവര്‍ക്കും ഈ പദപ്രശ്നം അത്ര നല്ലതല്ലായിരുന്നു എന്നും പറയാം .
>>>>>>>>
ഇവിടെയും കാണാന്‍ കഴിയുന്നത് ഞാന്‍ നേരത്തെ പറഞ്ഞ അതേ മനോഭാവം തന്നെയാണ്.ഒരു സൂചനയ്ക്ക് പല ഉത്തരങ്ങള്‍ കണ്ടേക്കാം പദപ്രശ്നത്തില്‍ . അത് നാം കളിക്കുന്ന പദപ്രശ്നത്തിന് യോജിക്കുന്ന ലിങ്കുകള്‍ ചേര്‍ത്ത് ഉത്തരത്തിലെത്തുക. അത് കളിക്കുന്നവന്റെ മിടുക്ക്. അല്ലെങ്കില്‍ സുരേഷ് പറഞ്ഞപോലെ കളിക്കാതെയിരിക്കുക.
@ suresh,
ഇവിടെയാരും സുരേഷിന്റെ സംശയംപോലെ മുന്‍വിധിയോടുകൂടിയോ പക്ഷംപ്പിടിച്ചോ അഭിപ്രായം പറയുന്നുണ്ടോ ? . ചിലരെ വേണമെങ്കില്‍ ആക്കുട്ടത്തില്‍ കാണാം എന്നുതോന്നുന്നു. കാരണം ചിലപദപ്രശ്നങ്ങളുടെ നേരത്ത്, തെറ്റുകള്‍ പ്രത്യേകിച്ചും ഉത്തരങ്ങളില്‍, അക്കൂട്ടരെ ഈവഴിക്കൊന്നും കാണാറേയില്ല. എന്റെയും ഒരു നിരീക്ഷണം മാത്രമാണിത് അതായത് എന്റെ സ്വന്തം അഭിപ്രായം.
————————— ———————————————–
കളപറിക്കുമ്പോള്‍ ഏല്ലാ പാടങ്ങളില്‍ നിന്നുമായിക്കോട്ടെ ? പണ്ടുകളപറിച്ചപ്പോള്‍ പ്രോത്സാഹിപ്പിച്ചവരുടെ പാടങ്ങള്‍ കളകളാല്‍ മൂടപ്പെട്ടുകിടന്നപ്പോള്‍ ഏല്ലാരും കാണാമറയത്തായിരുന്നു. സുബൈര്‍ പറഞ്ഞപോലെ “ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം”!!!!!!!
Jenish
ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത, അഞ്ജനയുടെ നിലപാടുമാറ്റമാണ്… എന്നും പ്രയാസമുള്ള വാക്കുകള്‍ പദപ്രശ്നങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെയും അതുമൂലം ആള്‍ക്കാര്‍ കുറയുന്നതിനെയും കുടിച്ച് വാതോരാതെ വിലപിച്ചയാള്‍ ഇപ്പോള്‍ മൃദുസമീപനം കാണിച്ചിരിക്കുന്നു… നല്ലകുട്ടിയായപ്പോള്‍ സംഭവിച്ച മാറ്റമാണോ?
admin
ആദ്യമേ പറയട്ടെ, ഇവിടെ നടക്കുന്ന ചര്‍ച്ചയുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് ഞാന്‍ വായിച്ചില്ല.
മഷിത്തണ്ടിനെ സംബന്ധിച്ച് ഒന്നേ ചെയ്യുവാനുള്ളൂ. മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള സ്ഥലം ഒരുക്കി തരിക എന്നത് മാത്രം. വളര്‍ത്തണോ തളര്‍ത്തണോ എന്നത് അത് ഉപയോഗിക്കുന്നവരുടെ ഇഷ്ടം.
എന്നെ സംബന്ധിച്ച് ഇവിടെ വല്ല പദപ്രശ്നവും നിര്‍മ്മിക്കപ്പെട്ടു കിടക്കുന്നുണ്ടെങ്കില്‍ അതിനെ ഒരു മോഡറേറ്റരെ ഏല്‍പ്പിക്കുക. ഷെഡ്യൂള്‍ ചെയ്യുക.
അടുത്ത മത്സരത്തില്‍ എളുപ്പം / കഠിനം എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ ആക്കി മത്സരം നടത്താം. പക്ഷെ എല്ലാവരും പറയുന്നത് അവരുടെ പ.പ്ര. എളുപ്പമുള്ളതാണ് എന്നാണ്. കളിച്ചു കഴിമ്പോള്‍ ആണറിയുന്നത് അത് അങ്ങിനെയല്ല എന്ന്. തീരുമാനങ്ങള്‍ നിങ്ങള്‍ എടുക്കൂ. ഒരു യോജിപ്പില്‍ എത്തിയാല്‍ , ഇവിടെ ചെയ്യുവാന്‍ പറ്റുന്നതാണ് എങ്കില്‍ , നമുക്ക് ചെയ്യാം.
അവസാനത്തെ പ.പ്ര. ഷെഡ്യൂള്‍ ചെയ്തിട്ടേ ഈ കട അടച്ചു പൂട്ടുകയുള്ളൂ. അത്ര മാത്രം ഉറപ്പു വാങ്ങി വെയ്ക്കാം.
Jenish
@Admin
വേറുതെ ലാത്തിച്ചാര്‍ജ്ജ് നടത്തണ്ട കാര്യമുണ്ടായിരുന്നോ ആഡ്മിന്‍… ഒന്നാമത് പ്രീതി ഇവിടെ ഇല്ല.. ഈ കമന്റ് പേജും വരണ്ടു വിണ്ടുകീറിയേനെ.. അപ്പോഴാണ് പദപ്രശ്നങ്ങള്‍ക്ക് കടുപ്പം വേണോ എളുപ്പം വേണോ എന്ന ചര്‍ച്ച വന്നത്… ചെറിയ ഒരു അടി പ്രതീക്ഷിച്ചതാരുന്നു.. എല്ലാം നശിപ്പിച്ചു..
i didn’t mean to moderate/stop any discussion. continue….. summarize the final findings at the end…thats all.
anjanasatheesh
ബാലചന്ദ്രന്‍ Says:
October 17th, 2011 at 12:23 pm
>>>>>ഒരു പദപ്രശ്നം ഇഷ്ടപ്പെട്ടു /ഇല്ല എന്ന് തോന്നുന്നത് എപ്പോഴാണ് . കുറെയേറെ ചെയ്തു കഴിയുമ്പോഴല്ലേ ,അപ്പോള്‍ ചൂട് ഗുണ്ട് വായിലിട്ട അവസ്ഥയല്ലേ ഉണ്ടാവുക .
പിന്നെ വേണ്ടാന്നു വച്ചിട്ട് പോകാന്‍ പറ്റുമോ . ഒരുപക്ഷേ അങ്ങനെ പോയവരല്ലേ കൊഴിഞ്ഞവരില്‍ പലരും
>>>>>എന്റെ ചിന്ത മറിച്ചാണ് .തിരിച്ചു പണി കൊടുക്കുന്നത് ലളിതമായത് നിര്‍മ്മിച്ചുകൊണ്ടാവണം.പെട്ടെന്ന് സന്തോഷകരമായി പൂരിപ്പിച്ചു തീര്‍ക്കാന്‍ കഴിയുമെങ്കില്‍ പങ്കെടുക്കുന്നവര്‍ക്ക് താത്പര്യം കൂടും .കൊഴിച്ചില്‍ കുറയും .
“കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം”
സുബൈര്‍
>>>>##It’s a tough one with non common words from dictionary. I don’t like such.
ഒരു പദപ്രശ്നത്തെക്കുറിച്ചും വിവേക് അടുത്തകാലത്തായി ഇങ്ങനൊരു പ്രതികരണം നടത്തിയിട്ടില്ല..
രാജാവ് നഗ്നന്‍ തന്നെ……. >>>>
ചിലര്‍ക്കൊക്കെ സ്വന്തം കണ്ണുകളെക്കാള്‍ മറ്റു ചിലരുടെ വാക്കുകളാണ് വിശ്വാസം!
ഇനിയിപ്പോള്‍ വിവേക് മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയാവുമോ?
>>>>ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത, അഞ്ജനയുടെ നിലപാടുമാറ്റമാണ്…>>>
അഭിപ്രായം ഇരുമ്പുലക്കയല്ല!!!!
നിര്‍മ്മാതാവ് കളിക്കുന്നില്ലല്ലോ അഡ്മിന്‍,
അപ്പോള്‍ പിന്നെ എളുപ്പമുള്ളതു പടച്ചുവിടുന്നത് കൊണ്ട്
അയാള്‍ക്ക്/അവള്‍ക്ക് പ്രത്യേകിച്ച് ഗുണമോന്നുമില്ലല്ലോ!!
anjanasatheesh
Jenish Says:
October 17th, 2011 at 1:53 pm
ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത, അഞ്ജനയുടെ നിലപാടുമാറ്റമാണ്… എന്നും പ്രയാസമുള്ള വാക്കുകള്‍ പദപ്രശ്നങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെയും അതുമൂലം ആള്‍ക്കാര്‍ കുറയുന്നതിനെയും കുടിച്ച് വാതോരാതെ വിലപിച്ചയാള്‍ ഇപ്പോള്‍ മൃദുസമീപനം കാണിച്ചിരിക്കുന്നു… നല്ലകുട്ടിയായപ്പോള്‍ സംഭവിച്ച മാറ്റമാണോ?
കൂടാതെ മനുഷ്യനുമുന്നേ എന്നസൂചനയ്ക്കുപോലും ഉത്തരകണ്ടെത്തിയവരാണ്. പഴയ പല പദപ്രശ്നങ്ങളിലും രണ്ടക്ഷര,മൂന്നക്ഷര പദവിന്യാസം കൊണ്ട് ചക്രശ്വാസം വലിപ്പിക്കാറുണ്ടായിരീന്നു പലരും. നിശിതവിമര്‍ശനങ്ങളിലൂടെ തന്നെയാണ് അവരൊക്കെ മാറിചിന്തിക്കാന്‍ തുടങ്ങിയതും പുതിയ പദപ്രശ്നങ്ങള്‍ നമ്മള്‍ക്ക് കിട്ടാന്‍ തുടങ്ങിയതും. അഡ്മിനടക്കം എന്റെ പല അഭിപ്രായങ്ങളും പ്രാവര്‍ത്തികമാക്കിയിട്ടില്ല ഇപ്പോള്‍ ? ഞാനൊട്ടും മാറിയിട്ടില്ല. അഭിപ്രായങ്ങള്‍ – എന്നും അതിലുറച്ചു നില്‍ക്കാനും മറ്റുള്ളവരാല്‍ കിട്ടുന്ന നല്ലവയെ സ്വീകരിക്കാനും എനിക്കാവും . ( നല്ലവയെമാത്രം).
ജലജ
വിവേക് ക്ലൂ ചോദിക്കുന്ന ഒരു പദപ്രശ്നം ഉണ്ടാക്കാനാണെന്റെ ശ്രമം.
Jenish
@Subair
വിവേക് വെറും ഒരാളല്ല.. പദപ്രശ്നങ്ങളുടെ മര്‍മ്മമറിഞ്ഞയാളാണ്… അയാളുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കേണ്ടതല്ലേ?
വളരെ നല്ല പദപ്രശ്നം.. എനിക്ക് ഇതിലെ ചോദ്യങ്ങളൊന്നും ഒരു പ്രയാസവുമുള്ളതായി തോന്നിയില്ല എന്ന് പറയുന്നവര്‍ 3-4 മണിക്കൂര്‍ കിടന്ന് നട്ടം തിരിഞ്ഞ് ആറ് ലൈഫ് ലൈനും വാങ്ങി പൂര്‍ത്തിയാക്കിയിട്ടാണ് ഇത് പറയുന്നതെന്നുകൂടി ഓര്‍ക്കുക.. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..
സുബൈര്‍
>>>വിവേക് വെറും ഒരാളല്ല.. പദപ്രശ്നങ്ങളുടെ മര്‍മ്മമറിഞ്ഞയാളാണ്… അയാളുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കേണ്ടതല്ലേ?>>>
തീര്‍ച്ചയായും വിവേക് ഒരു പ്രസ്ഥാനം തന്നെ. എങ്കിലും പുള്ളിക്കാരന്‍ ഇതിലും കൂടുതല്‍ സമയമെടുത്ത് പൂര്‍ത്തിയാക്കിയ പദപ്രശ്നങ്ങളും കഴിഞ്ഞുപോയിട്ടുണ്ട് എന്നോര്‍ക്കുക.
>>>വളരെ നല്ല പദപ്രശ്നം.. എനിക്ക് ഇതിലെ ചോദ്യങ്ങളൊന്നും ഒരു പ്രയാസവുമുള്ളതായി തോന്നിയില്ല എന്ന് പറയുന്നവര്‍ 3-4 മണിക്കൂര്‍ കിടന്ന് നട്ടം തിരിഞ്ഞ് ആറ് ലൈഫ് ലൈനും വാങ്ങി പൂര്‍ത്തിയാക്കിയിട്ടാണ് ഇത് പറയുന്നതെന്നുകൂടി ഓര്‍ക്കുക.. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം>>>>
ഇതിനെ ‘വളരെ നല്ല പദപ്രശ്നം’ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മാത്രമല്ല, ചില കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിചിട്ടുമുണ്ട്. എന്നാല്‍ മറ്റു പലതിനെയും അപേക്ഷിച്ച് ഇതൊരു ഭേദപ്പെട്ട പദപ്രശ്നം തന്നെ. പിന്നെ പ്രിയയുടെ കഴിഞ്ഞ പ്രശ്നം മൂന്നു മണിക്കൂറിനകം തീര്‍ത്തത് ഒരേയൊരാള്‍ മാത്രമല്ലേ? അന്ന് ഇത്ര തീവ്രമായി പലരും പ്രതികരിച്ചുകണ്ടില്ല.
(ഞാന്‍ 9.40നാണ് കളിച്ചു തുടങ്ങിയത്. അവസാനിപ്പിച്ചത് 12നും. 11.30ന് കിട്ടിയ ‘ഛ’ എന്നൊരു അക്ഷരമാണ് ലൈഫ് ലൈനായി ഉപയോഗിച്ചത്. )
ഒന്നും മറന്നുപോയിട്ടില്ല….
Baijo
ATTENTION PLEASE….
ശ്രദ്ധിക്കുക
+തെറ്റുകള്‍ തിരുത്താനോ നിര്‍മ്മാതാവിനെ നിങ്ങളുടെ അഭിപ്രായം അറിയിക്കാനോ ഇതുപയോഗിക്കാം.
MOTO OF COMMENT PAGE….
Jenish
@Anjana
മാറിയിട്ടില്ലെങ്കില്‍ നല്ലത്… പിന്നെ രണ്ടക്ഷരപദങ്ങളെയും മൂന്നക്ഷരപദങ്ങളെയും കുറ്റം പറയാന്‍ വരട്ടെ.. അവ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരെണ്ണം ഇപ്പോള്‍ അപ്രൂവല്‍ കാത്ത് കിടപ്പുണ്ട്..
@Subair
എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല… കിട്ടാവുന്ന ലൈഫ് ലൈന്‍ എല്ലാം വാങ്ങിയിട്ട് പിന്നെയും അവശേഷിച്ചു 3 എണ്ണം.. പിന്നെ മുജീബിന്റെ സഹായവും കിട്ടിയാണ് പൂര്‍ത്തിയാക്കിയത്… അതും 15മണിക്കൂറിന് ശേഷം.. അങ്ങനെപൂര്‍ത്തിയാക്കിവന് വെറുതെയെങ്കിലും കുറ്റം പറയാന്‍ അവകാശമില്ലേ?
Vivek
എന്നേ വെറുതേ വിടണേ ….. ഒരു (നിരുപദ്രവമായ) കമന്റ് ഇത്ര മാത്രം പ്രശ്നങ്ങളുണ്ടാക്കുമോ? കമന്റ് പിന്‍വലിക്കാനുള്ള അവസരം വേണമെന്ന് ഞാന്‍ പണ്ടേ പറഞ്ഞതാ …
പദപ്രശ്നങ്ങളെപ്പറ്റി എന്റെ (മാത്രം)അഭിപ്രായം മറ്റൊരു പദ പ്രശ്നത്തിന്റെ കമന്റ് പേജില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. മറ്റൊന്നും പറയാനില്ല.
ചുമ്മാതിരിക്കുന്ന എന്നെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കരുതേ ….(അതാ നിങ്ങള്‍ക്കും എനിക്കും നല്ലത് )
Vivek
@ ADMIN
ദയവായി “വിവേക്” “വിവേകം” തുടങ്ങിയ വാക്കുകള്‍ കമന്റ് പേജില്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ കഴിയുമോ?
Baijo
@vivek
Admin told a method to withdraw comment sometime earlier. You just put a comment adressing admin to withdraw your so and so comment….
സുബൈര്‍
>>>>…..വെറുതെയെങ്കിലും കുറ്റം പറയാന്‍ അവകാശമില്ലേ? >>>>
തീര്‍ച്ചയായും. കുറ്റം പറയാനും മറുപടി പറയാനും എല്ലാവര്ക്കും അവകാശമുണ്ട്.
>>>>ദയവായി “വിവേക്” “വിവേകം” തുടങ്ങിയ വാക്കുകള്‍ കമന്റ് പേജില്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ കഴിയുമോ?>>>>
അഡ്മിന്‍ വിലക്കാതെ തന്നെ, രണ്ടാമത് പറഞ്ഞ കാര്യം ഈ പേജിലെ പല പ്രതികരണങ്ങളിലും കാണാറില്ലല്ലോ..!!
http://nil മുജീബുര്‍ റഹ്മാന്‍
കമന്‍റ് പേജ് ഉഷാറായതില്‍ വളരെ സന്തോഷം.
ചുമ്മാതിരിക്കുന്ന എന്നെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കരുതേ ….(അതാ നിങ്ങള്‍ക്കും എനിക്കും നല്ലത്)
‘ഭീഷണിയുടെ സ്വരം’ എല്ലാവരും സൂക്ഷിച്ചോ!!!!!!!!!
അവസാനത്തെ പ.പ്ര. ഷെഡ്യൂള്‍ ചെയ്തിട്ടേ ഈ കട അടച്ചു പൂട്ടുകയുള്ളൂ. അത്ര മാത്രം ഉറപ്പു വാങ്ങി വെയ്ക്കാം.
അഡ്മിന്‍ ധൈര്യമായി കട തുറന്നു വച്ചോ പ.പ്ര. നിര്‍മ്മിക്കുന്നത് അവസാനിക്കാന്‍ പോകുന്നില്ല അതുകൊണ്ട് കട പൂട്ടാനും പോണില്ല
ജയ്,ജയ് മഷിത്തണ്ട്
ജയ്,ജയ് അഡ്മിന്‍
http://nil മുജീബുര്‍ റഹ്മാന്‍
കഥാകാരന്‍ Says:
October 16th, 2011 at 10:52 pm
1 . ഒരു അപ്സരസ് (4 ) നാലാമത്തെ അക്ഷരത്തിനു ലിങ്ക് -’രാ’.
2 .കൃഷ്ണമൃഗത്തിന്റെ പിതാവ് (4 )-ഒന്നാമത്തെ അക്ഷരം ‘അ’
3 . കാഫര്‍ (3 ) മൂന്നാമത്തെ അക്ഷരം ‘ര്’ ”
1. ഗുണുവരാ
2. —— (കൂടുതല്‍ ലിങ്ക് വേണം. ഓര്‍മ്മ കിട്ടുന്നില്ല.
3. ഖാദര്‍
കഥാകാരാ
‘ഖാദര്‍’ എന്നയാള്‍ പ.പ്ര.കളിക്കാരനല്ലാത്തത് നന്നായി .
ഉണ്ടായിരുന്നെങ്കില്‍?!!!!!!!!!!!1
സുരേഷ്
ബാലചന്ദ്രന്‍ മാഷേ,
ഒരാളേയും പ്രകോപിപ്പിക്കേണ്ട എന്നു കരുതി ആകാശത്തേക്കു വെടി വച്ചതായിരുന്നു, ആ സമയത്ത് മാഷ് കറക്ട് തെങ്ങിന്റെ മണ്ടക്കുണ്ടായിപ്പോയി, ക്ഷമീര്. ഞാനെഴുതിയതു് മാഷേക്കാളും ചേരുന്ന ചിലരെങ്കിലും ഇല്ലേ, പോട്ടെ, കമന്റിന്റെ ബോറഡി മാറിയല്ലോ.
ബാലചന്ദ്രന്‍
ഹായ് ….
ചര്‍ച്ചകള്‍ ഇത്രകണ്ട് സജീവമാകും എന്ന് കരുതിയില്ല .
പക്ഷേ ചര്‍ച്ചയുടെ പോക്ക് കണ്ടിട്ട്, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്ന്നതിനേക്കാള്‍ വലിയ സംഭവമാണ് പദപ്രശ്നത്തിലെ തെറ്റും കാഠിന്യവും ചൂണ്ടിക്കാട്ടുന്നതെന്നു തോന്നുന്നു.
ആരും അങ്ങനെയൊന്നും ധരിക്കരുതെന്ന് എന്ന് ഒരപേക്ഷ .അഭിപ്രായങ്ങള്‍ പ്രകോപനപരം ആകാതിരിക്കാന്‍ പരമാവധി ശ്രമിക്കുക .ഒരാള്‍ കഠിനമാണ് എന്ന് പറഞ്ഞാല്‍ ,കഠിനമല്ലെന്ന് തോന്നുന്നവര്‍ അങ്ങനെ ശാന്തമായി മറുപടിയെഴുതാതെ,
പണ്ട് അയാള്‍ അങ്ങനെ പറഞ്ഞില്ലയോ ഇപ്പോള്‍ ഇങ്ങനെ പറയുന്നോ,വേണ്ടങ്കില്‍ നിര്‍ത്തിയ്ടിട്ടു പോടോ , എന്നുള്ള തരത്തില്‍ ഗോഗ്വാ വിളികളുടെ ആവശ്യമുണ്ടോ ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് .
ബാലചന്ദ്രന്‍
@suresh,
നന്ദി .
ഞാന്‍ അങ്ങനെയൊന്നും ധരിച്ചല്ല എഴുതിയത് .ഈ പദപ്രശ്നത്തിലെ എല്ലാ കമന്റുകളും അല്‍പ്പം തമാശയോടെ എഴുതിയെന്നേയുള്ളൂ .പക്ഷേ അത് പ്രത്യക്ഷത്തില്‍ ഗുരുതരമായാണ് മുന്നോട്ടു നീങ്ങിയത് .
ബോറടി മാറ്റി ഒന്നുഷാറാക്കാനാണ് ഞാനും തുടക്കമിട്ടത് .അത് ഞാന്‍ ധരിച്ച രീതിയിലല്ല മുന്നോട്ടുപോയത് .കല്ലേറ്, അട്മിന്റെ വക ലാത്തിച്ചാര്‍ജ് തുടങ്ങി ,കേരളാ നിയമസഭ പോലായി .
Ajith Raj
എന്റമ്മേ…. രണ്ട് മൂന്നു ദിവസം ഈ വഴി വന്നില്ല..ഇപ്പൊ ദേ കിടക്കുന്നു….
നമ്മളൊക്കെ ഇവിടെ മുട്ടിലിഴഞ്ഞ് തുടങ്ങിയിട്ടേ ഒള്ളൂ..വിവേകും ജലജേച്ചിയും മാഷും ജെനീഷും അഞ്ജനയും ബാമ്ബൂ ഹില്ലും സുബൈറും എല്ലാം പദപ്രശ്ന കസര്ത്തുകള്‍ നടത്തുമ്പോള്‍ കയ്യടിക്കുന്ന എന്നെപ്പോലുള്ള തുടക്കക്കാരെ സംബന്ധിച്ച് ഒട്ടും ഭൂഷണമല്ലാത്ത രീതിയിലേക്കാണ് ഈ കമന്റ് പെയ്ജിന്റെ സഞ്ചാരം..
തുടക്കക്കാരെ മടുപ്പിക്കും ബുദ്ധിമുട്ടുള്ള , സൂചനകള്‍ കുറഞ്ഞ പദപ്രശ്നങ്ങള്‍….
എങ്കിലും ഒരു പദപ്രശ്നത്തിന്റെ അവസാനം അതു നമുക്കു പകര്ന്നു നല്കുന്ന പദ സമ്പത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ പദപ്രശ്നം ഒരു പടി മുന്നില്‍ തന്നെ എന്നു തോന്നുന്നു ….
കേവലം റാങ്കിനെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ ആരോഗ്യകരമാവേണ്ട ഇത്തരം സംവാദങ്ങള്‍ ചെളിവാരി എറിയലുകള്‍ ആവില്ലേ?
ബാലചന്ദ്രന്‍
കഥാകാരന്‍ Says:
October 16th, 2011 at 10:52 pm
@ മാഷ്
“അത്തരം വാക്കുകള്‍ തന്നിട്ട് പുതിയ വാക്കുകള്‍ പഠിപ്പിക്കാനാണെങ്കില് ഞാനും രണ്ടു മൂന്നു വാക്കുകള്‍ പഠിപ്പിക്കാനുദ്ദേശിക്കുന്നു .
1 . ഒരു അപ്സരസ് (4 ) നാലാമത്തെ അക്ഷരത്തിനു ലിങ്ക് -’രാ’.
2 .കൃഷ്ണമൃഗത്തിന്റെ പിതാവ് (4 )-ഒന്നാമത്തെ അക്ഷരം ‘അ’
3 . കാഫര്‍ (3 ) മൂന്നാമത്തെ അക്ഷരം ‘ര്’ ”
1. ഗുണുവരാ
2. —— (കൂടുതല്‍ ലിങ്ക് വേണം. ഓര്‍മ്മ കിട്ടുന്നില്ല.
3. ഖാദര്‍
***ഉത്തരം കണ്ടുപിടിക്കാന്‍ കഥാകാരന്‍ ശ്രമിച്ചതില്‍ നന്ദി .എല്ലാം റഫറന്‍സ് കിട്ടുന്നവ തന്നെയാണ് .ഉദാഹരണത്തിനുവേണ്ടി എഴുതിയെന്നേയുള്ളൂ .താങ്കളുടെ ഉത്തരം തെറ്റാണ് .
1 . കര്‍പ്പൂരാ .(താരാവലിയിലുണ്ട്)
2 . അബുദാബി ( http://en.wikipedia.org/wiki/Abu_Dhabi)
3 . ഗാബര്‍ (ഇസ്ലാം മതത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ Zoroastrian മതത്തിന്റെ അവസാനത്തെ കേന്ദ്രമായിത്തീര്‍ന്നത് ഇറാനിലെ കെര്മാന്‍(khorasan ) പ്രവിശ്യ ആയിരുന്നു .ജെന്‍സിയ എന്ന നികുതി ഏര്‍പ്പെടുത്തിയും സാമൂഹികമായി ഒറ്റപ്പെടുത്തിയും ഖലീഫമാര്‍ ഇവരെ ഏറെപ്പെരെയും ഇസ്ലാം മതത്തിലേക്ക് കൂടിച്ചെര്‍ത്തെങ്കിലും ഒരുവിഭാഗം, പ്രതിസന്ധികളെ അതിജീവിച്ച് തങ്ങളുടെ മതവിശ്വാസത്തില്‍ തന്നെ ഏറെനാള്‍ തുടര്‍ന്നു.അവരുടെ ഭാഷ gabar ആയിരുന്നു .
അന്യമത വിശ്വാസികള്‍,വെറുക്കപ്പെട്ടവര്‍ എന്ന രീതിയില്‍ അവരെ ഗാബരുകള്‍ എന്ന് വിളിച്ചുവന്നു.അതാണ് പില്‍ക്കാലത്ത് കാഫര്‍ ആയതു എന്ന് കരുതപ്പെടുന്നു .
എട്ടാം നൂറ്റാണ്ടോടു കൂടി അവശേഷിച്ച Zoroastrian മാരില്‍ ഒരു ഗണ്യമായ വിഭാഗം പീഡനങ്ങള്‍ സഹിക്കാനാവാതെ ,സമുദ്രമാര്‍ഗം ഹോര്മൂസിലെക്കും അവിടെനിന്നും ഗുജറാത്തിലേക്കും എത്തി .പേര്‍ഷ്യയില്‍ നിന്നും വന്നതിനാല്‍ ഇവരെ ‘പാര്‍സികള്’എന്ന് വിളിച്ചു . ആദ്യം കത്തിയവാര്‍ ആയിരുന്നു കേന്ദ്രമെങ്കിലും ഗുജറാത്തില്‍ പലസ്ഥലങ്ങളിലും നല്ല കൃഷിക്കാരായി 800 വര്‍ഷത്തോളം താമസിച്ചു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടെ ബോംബെ തുറമുഖം ശക്തി പ്രാപിക്കുകയും വ്യാപാരവും വ്യവസായവും വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ പാര്‍സികള്‍ വ്യവസായികളും ബിസിനെസ്സുകാരുമായി മാറുകയാനുണ്ടായത് .19 -താം നൂറ്റാണ്ടായപ്പോഴേക്കും വളരെ wealthy community ആയി അവര്‍ മാറി .
ഇറാനില്‍ ഇന്നും ആയിരത്തോളം വരുന്ന ഒരു ചെറിയ വിഭാഗം ഉണ്ട് .ഇന്ത്യയിലും അവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു .
ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അധ്യായമാണ് പാര്‍സികളുടെ ചരിത്രം .
Tata,Godrej,Modi,Palkiwala,Nariman,Wadia(Nusli wadia)തുടങ്ങിയ ബിസിനസ് family കളും ഹോമി ഭാഭ ,ഫിറോസ് ഗാന്ധി ,ഫിറോസ് ഷാ മേഹ്ത ,
സാം മനേക്ഷാ ,ദാദാ ഭായ് നവറോജി തുടങ്ങി പല പ്രമുഖരും പാര്‍സി വംശത്തില്‍ പെട്ടവരാണ് . ഇന്ത്യയില്‍ highest literacy rate പാര്സികള്‍ക്കാണ്.97 .9 % .)
Vivek
@Baijo
“Admin told a method to withdraw comment sometime earlier. You just put a comment adressing admin to withdraw your so and so comment…. ”
പദപ്രശ്നം തുടങ്ങിയ കാലത്തിട്ട എന്റെ ഒരു വെറും കമന്റിനെ നിങ്ങളെല്ലാവരും എടുത്ത് പെരുമാറി ഒരു പരുവമാക്കി. ഒരാഴ്ച കഴിഞ്ഞ് ഞാന്‍ അത് പിവലിച്ചിട്ടെന്തു കാര്യം?
കഥാകാരന്‍
ഉത്സവം കഴിഞ്ഞു ….
ആനകളും അമ്പാരിയും മേളക്കാരും അടുത്ത സ്ഥലത്തേക്ക് നീങ്ങിക്കഴിഞ്ഞു ….
1A താമരപൊയ്ക – അക്ഷരത്തെറ്റ്; “പ” ഇരട്ടിക്കണം
11A കര്പ്പുരം – അക്ഷരത്തെറ്റ്
15A ദൈവത്തെ “പ്രകാശിപ്പിക്കാന്” ??? ദീപം പ്രകാശിപ്പിക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. ദൈവത്തെ പ്രകാശിപ്പിക്കുക എന്നാദ്യമാ …
18A കര്പ്പുരത്തുളസി – അക്ഷരത്തെറ്റ്
21A അക്ഷരത്തെറ്റ്. താരാശങ്കര് എന്നു വേണമ്
1D – ബന്ധം എന്ന വാക്കില് അക്ഷരപ്പിശക്. കൂടാതെ “ജീവാത്മാപരമാത്മാക്കള്ക്കു” എന്നത് ജീവാത്മാവും പരമാത്മാവും എന്നായിരുന്നെങ്കില് നന്നായേനെ
2D അക്ഷരത്തെറ്റ്. ക ഇരട്ടിക്കണം
3D “പഞ്ചിമ” അക്ഷരത്തെറ്റ്
12D പ്രവേശനം – തെറ്റല്ലേ? പ്രവേശം എന്നല്ലേ ശരി?
13D – ഭംഗിയുള്ള ഉദ്യാനം. ഭംഗിയില്ലാത്ത ഉദ്യാനവുമുണ്ടോ?
14D – രാഷ്ട്രീയക്കാരുടെ തൊലിക്കട്ടിയെ ഇവയോട് ഉപമിക്കുന്നു. “ഇതിനോട്”
16U ഹിന്ദിയില് ചാന്ദിനി- “ചാന്ദ്നി”
കഥാകാരന്‍
മാഷേ ഞാന്‍ പറഞ്ഞ ഉത്തരങ്ങളും ശരിയാണ്. അതേ ചോദ്യങ്ങള്‍ എന്റെ പദപ്രശ്നത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍
കഥാകാരന്‍
മാഷേ, ഇവിടെക്കൊന്ന് തിരിഞ്ഞു നോക്കണേ ….
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ വല്ല തെറ്റുകളും ?
ബാലചന്ദ്രന്‍
കഥാകാരന്,
സമയച്ചുരുക്കം കൊണ്ടാണ് മറുപടിയൊന്നും എഴുതാതിരുന്നത് .
>>>>മാഷേ ഞാന്‍ പറഞ്ഞ ഉത്തരങ്ങളും ശരിയാണ്. അതേ ചോദ്യങ്ങള്‍ എന്റെ പദപ്രശ്നത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍
തീര്‍ച്ചയായും . അത് വിശദീകരിക്കാന്‍ കഴിഞ്ഞാല്‍.എന്നാല്‍പ്പോലും രണ്ടാമത്തേതിന്റെ ഉത്തരം ?
ബാലചന്ദ്രന്‍
>>>>തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ വല്ല തെറ്റുകളും ?
കഥാകാരന്,
ഇത്രയും സൂക്ഷ്മമായി പരിശോധിച്ചതിന് നന്ദി അറിയിക്കുന്നു .
പ്രധാനപ്പെട്ടത് മാത്രമേ ഞാന്‍ ചൂണ്ടിക്കാണിച്ചുള്ളൂ.
താങ്കള്‍ എഴുതിയതും മിക്കവാറും ശരി തന്നെ .
എങ്കിലും …..
>>>>കൂടാതെ “ജീവാത്മാപരമാത്മാക്കള്ക്കു” എന്നത് ജീവാത്മാവും പരമാത്മാവും എന്നായിരുന്നെങ്കില് നന്നായേനെ.
അതില്‍ എനിക്ക് വ്യത്യാസം കാണാന്‍ കഴിയുന്നില്ല .
ജീവാത്മാപരമാത്മാക്കള്ക്ക് = ജീവാത്മാവിനും പരമാത്മാവിനും
മാതാപിതാക്കള്‍ക്ക് = മാതാവിനും പിതാവിനും .
രണ്ടും ശരിയല്ലേ? . വേശം,വേശനം=അകത്തു കടക്കല്‍ .”പ്രകൃഷ്ടേന വേശയതെ ഇതി”
(നല്ല രീതിയിലുള്ള അകത്തു കടക്കല്‍)
>>>13D – ഭംഗിയുള്ള ഉദ്യാനം. ഭംഗിയില്ലാത്ത ഉദ്യാനവുമുണ്ടോ?
തീര്‍ച്ചയായും .
നിര്‍മ്മിക്കുന്ന എല്ലാ ഉദ്യാനത്തിനും ഭംഗി വരണമെന്നില്ലല്ലോ.
നിര്‍മ്മാണത്തിലെ പോരായ്മകൊണ്ടും ചെടികളുടെ തെരഞ്ഞെടുപ്പിലെ അപാകത കൊണ്ടും ഭംഗിയില്ലായ്മ വരാം.
കഥാകാരന്‍
കാഫര്‍ – ഖാദര്‍ ആലപ്പുഴയുടെ കൃതിയാണ്
ഗുണുവരാ – ഇതും ഒരപ്സരസിന്റെ പേരു തന്നെ
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us