KIDS/SET-0002

KIDS/SET-0002
Topic :kids
By :menonjalaja
Play This Crossword
Top Player’s List

  • സലില്‍

    ചേച്ചീ… ഇതില്‍ കുഞ്ഞു (ലഘു) ശബ്ദതാരവലി ഉപയോഗിച്ചിട്ടുണ്ടോ…… :) :) :)

  • ജലജ

    ഒരു കുഞ്ഞു ശബ്ദതാരാവലി കാണാപ്പാഠമാണ്. എല്ലാം അതില്‍ നിന്നുള്ളതാണ്. അതുകൊണ്ട് നിര്‍മ്മാണം വളരെ എളുപ്പമായിരുന്നു. ചെയ്യാന്‍ കുട്ടികള്‍ക്ക് എളുപ്പമായിരിക്കും. ഗസ്റ്റ് റോളുകാരുടെ കാര്യം കണ്ടറിയണം. :)

  • ജലജ

    എല്ലാ കുട്ടികള്‍ക്കും സ്വാഗതം!!!!!

  • ഷണ്‍മുഖപ്രിയ

    ഉന്നത വിജയികളായ കുട്ടികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!!

  • Jenish

    Pls help!!

    6D-

    10A-

    9D-

  • ജലജ

    ഉനതവിജയികളായ കുട്ടികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!!!!

    പദപ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായം എഴുതൂ.

  • Jenish

    Help Pls………

  • http://na Mujeebuurrahman

    ഇവിടെ clue കൊടുക്കാന്‍ ആരുമില്ലാതായോ, ജലജേച്ചി നാട്ടിലായതു കഷ്ടം!!!
    jeneesh ,
    എനിക്കു താങ്കളെ സഹായിക്കണമെന്നുണ്ട് പക്ഷെ ഇതിനു clue തരാനെനിക്കറിയില്ല sorry…
    സാരമില്ല ജലജേച്ചി ഉടന്‍ തിരിച്ചെത്തും അപ്പോള്‍ എന്തായാലും സഹായിക്കാതിരിക്കില്ല… Good Luck…

  • സുരേഷ്

    jenish

    6d – വെറുതെ ‘സല്ലപിച്ചു’ സമയം കളഞ്ഞു
    9D – search dictionary.mashithantu.com for “tree”

  • Jenish

    @Suresh

    Thanks.. :)

    @Jalaja

    കൊച്ചുപിള്ളാര് ഇതെല്ലാം മഷിത്തണ്ടിലും ഗൂഗിളിലും തിരഞ്ഞ് നടക്കണമെന്ന് പറഞ്ഞാല്‍ കുറച്ചു കഷ്ടമല്ലേ ചേച്ചീ… :)

  • ജലജ

    വിജയശ്രീലാളിതരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!

  • ജലജ

    ജെനിഷ്,
    മരത്തിന്റെ പര്യായം ലോവര്‍പ്രൈമറിയില്‍ പഠിക്കുന്നതാണ്. സല്ലാപം സിനിമക്കെന്തിന് അധികസൂചന? വിദ്യാര്‍ത്ഥികളുടെ അറിവിനെ കുറച്ചു കാണുന്നതെന്തിന്?

    9ഡി കുട്ടികള്‍ക്ക് ഇത്തിരി പ്രയാസമുണ്ടാകുമെന്ന് എനിക്കും തോന്നിയിരുന്നു.

    ഈ ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെയോ വീട്ടിലെ മുതിര്‍ന്നവരുടേയോ സഹായം തേടുകയോ അധികസൂചനകള്‍ ആവശ്യപ്പെടുകയോ ആണ് വേണ്ടത്. അല്ലാതെ ഗൂഗിളും മഷിത്തണ്ടും ഉപയോഗിക്കുകയല്ല . സ്കൂള്‍ കുട്ടികള്‍ നിഘണ്ടു നോക്കരുതെന്ന് പണ്ട് അദ്ധ്യാപകര്‍ പറയുമായിരുന്നു.

    സലില്‍, ഞാന്‍ നേരത്തെ പറഞ്ഞത്(ഗസ്റ്റ് റോളുകാരുടെ കാര്യം കണ്ടറിയണം. ) ഇപ്പോള്‍ ശരിയായില്ലേ ? :) :)

  • ജലജ

    >>>>>ജലജേച്ചി ഉടന്‍ തിരിച്ചെത്തും അപ്പോള്‍ എന്തായാലും സഹായിക്കാതിരിക്കില്ല

    മുജീബ്,
    ആ പ്രതീക്ഷ അസ്ഥാനത്താണ്. ക്ലൂ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. :)

  • Jenish

    @Jalaja

    മരത്തിന്റെ പര്യായം പ്രൈമറി ക്ലാസില്‍ പഠിപ്പിച്ചിരുന്നതായി എന്റെ അന്നത്തെ കൂട്ടുകാര്‍ പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്നെനിക്ക് പനിയായിരുന്നു…:)

    ###ഈ ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെയോ വീട്ടിലെ മുതിര്‍ന്നവരുടേയോ സഹായം തേടുകയോ അധികസൂചനകള്‍ ആവശ്യപ്പെടുകയോ ആണ് വേണ്ടത്.

    വീട്ടിലെ മുതിര്‍ന്നയാള്‍ ഞാനാണെങ്കില്‍ കുട്ടികള്‍ പൂരിപ്പിച്ചതുതന്നെ…

  • ജലജ

    ജെനിഷ്,

    ടീച്ചര്‍മാരുടെ മക്കള്‍ക്കും ഇത്തരം പനി വരുമോ!!!!!!

    വീട്ടിലെ മുതിര്‍ന്നയാള്‍ എന്നു പറഞ്ഞാല്‍ അറിവില്‍ മുതിര്‍ന്നവന്‍ എന്നാണിവിടെ അര്‍ത്ഥം. ജ്ഞാനവൃദ്ധന്‍ എന്നുപറയുന്ന പോലെ. :) :)