പേരില്‍ വിവേകമുള്ള എനിക്ക് ഇതു വരെ വന്നിട്ടില്ല. പിന്നെയാ നിങ്ങള്‍ക്ക്
മുജീബുര്‍ റഹ്മാന്‍
വിവേകമില്ലാത്തവരെ വിവേകമുള്ളവനെന്നു വിളിക്കല്ലെ! വിവേകമുള്ളവര്‍ എന്തു വിചാരിക്കും!!!!!!!!!!1
മുജീബുര്‍ റഹ്മാന്‍
Admin says “It is on Thursaday”
വ്യാഴായ്ചയുണ്ടായിരുന്ന ഒരു പരിപാടി വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു!!!
ഇനിയെന്തു ചെയ്യും?
ഈ അഡ്മിന്‍റെ ഒരു കാര്യം….
ജലജ
വെള്ളിയാഴ്ച വൈകീട്ട് പ്രണയം കാണാന്‍ പോകണമെന്ന് വിചാരിച്ചതാണ്. ഇനിയിപ്പോള്‍ അത് നടക്കില്ലാന്നുണ്ടോ?
സുബൈര്‍
അട്മിന്റെ വാക്കും പഴയ ചാക്കും…….:)
കഥാകാരന്‍
“വെള്ളിയാഴ്ച വൈകീട്ട് പ്രണയം കാണാന്‍ പോകണമെന്ന് വിചാരിച്ചതാണ്”
ഇത് പദപ്രശ്നനിര്‍മ്മാതാവിനോടുള്ള ചോദ്യമാണോ?
കഥാകാരന്‍
@ സുബൈര്‍ – അട്മിന്റെ വാക്കും പഴയ ചാക്കും…….:)
ശ്രീപത്മനാഭസ്വാമിസ്ക്ഷേത്രത്തില്‍ നിന്നും കിട്ടിയപോലുള്ള പഴയ ചാക്കാണോ?
ജലജ
കഥാകാരന്‍ Says:
October 6th, 2011 at 5:58 am edit
“വെള്ളിയാഴ്ച വൈകീട്ട് പ്രണയം കാണാന്‍ പോകണമെന്ന് വിചാരിച്ചതാണ്”
ഇത് പദപ്രശ്നനിര്‍മ്മാതാവിനോടുള്ള ചോദ്യമാണോ?
ഇനി ആരോടും ചോദിച്ചിട്ടു കാര്യമില്ല. സിനിമ മാറി.
admin
sorry. my memory is bad. It was on Friday. I didn’t change anything in the settings. just approved as it is.
ഷണ്‍മുഖപ്രിയ
എല്ലാവര്‍ക്കും സ്വാഗതം,
അഡ്മിന്റെ അപായ സൂചന കണ്ടുകാണുമല്ലോ, ഈ പ്രശ്നം കഠിനം തന്നെയാണ്!!! പക്ഷേ ജെനിഷ് പറഞ്ഞതുപോലെ വിവേകമുള്ളവര്‍ പുഷ്പം പോലെ ചെയ്തു തീര്‍ക്കും എന്തായാലും ജലജേച്ചിക്ക് പ്രണയം കാണാതെ പദപ്രശ്നം കളിക്കുന്നല്ലോ എന്ന സങ്കടം വരില്ല, സിനിമ മാറിയതു കൊണ്ട്, അല്ലേ ചേച്ചീ. ഓര്‍മ്മപ്പിശക് അഡ്മിന് മാത്രമല്ല എല്ലാര്‍ക്കും ഉണ്ടെന്ന് തോന്നുന്നു, കാരണം ഈ പദപ്രശ്നം കഴിഞ്ഞ മാസം 28-ന് അപ്രൂവ് ചെയ്തപ്പോഴേ ഇന്ന് തന്നെയാ ഷെഡ്യൂള്‍ ചെയ്തിരുന്നത്, പിന്നീട് ഞാന്‍ തിരുത്താന്‍ വാങ്ങിയപ്പോള്‍ ഒന്ന് അപ്രത്യക്ഷമായതാ, പക്ഷേ അതാരും ഓര്‍മ്മിച്ചില്ല എന്നു തോന്നുന്നു!!! എന്തായാലും അടിപിടിക്കുള്ള സംഭവങ്ങള്‍ ഒന്നു രണ്ടെണ്ണമുണ്ടെന്ന് തോന്നുന്നു. അടുത്ത പ്രശ്നം വരെ കമന്റ് പേജ് വിരസമാകരുതല്ലോ കുറച്ച് നാളായി കമന്റ് പേജ് തീരെ തണുപ്പന്‍ മട്ടിലാ
എല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍
vivek
@ Shanmukhapriya
“അഡ്മിന്റെ അപായ സൂചന കണ്ടുകാണുമല്ലോ, ഈ പ്രശ്നം കഠിനം തന്നെയാണ്!!! എന്തായാലും അടിപിടിക്കുള്ള സംഭവങ്ങള്‍ ഒന്നു രണ്ടെണ്ണമുണ്ടെന്ന് തോന്നുന്നു. അടുത്ത പ്രശ്നം വരെ കമന്റ് പേജ് വിരസമാകരുതല്ലോ ”
Correctly said ….. Let the comment approver and CW creator busy for some reason …
അഡ്മിന്റെ ഭീഷണി കണ്ടിട്ടാണ് ഞാന്‍ പ്രണയത്തെക്കുറിച്ചെഴുതിയത്. വ്യാഴവും വെള്ളിയുമോര്‍ത്തിട്ടല്ല. ചുറ്റിക്കുന്ന “പ്രശ്നം” വൈകീട്ട് 7.30 യ്ക്കും തീര്‍ന്നില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമല്ലോ എന്ന അര്‍ത്ഥത്തിലാണെഴുതിയത്. 7.30 ന് ഇറങ്ങിയാല്‍ മതി സിനിമയ്ക്ക് പോകാന്‍.
എന്നിട്ടിപ്പോ എന്താ ഉണ്ടായേ? പ്രശ്നം 4 മണിക്ക് തീര്‍ന്നു. പ്രണയം മാറി സ്നേഹവീട് ആയി (പ്രണയിച്ചവരുടെ കല്യാണം കഴിഞ്ഞയുടനെയുള്ള വീട് ആയിരിക്കും). എന്തായാലെന്താ എനിക്ക് ഫ്ലൂ ആണെന്ന് ഡോക്ടര്‍. വിശ്രമം വേണമത്രെ. എന്നാല്‍ പിന്നെ മഷിത്തണ്ടിന്റെ പച്ചപ്പിലും തണുപ്പിലും വിശ്രമിക്കാമെന്ന് വച്ചു.
സത്യമായിട്ടും ഇന്ന് എനിക്ക് ഒന്നാം റാങ്ക് കിട്ടേണ്ടതായിരുന്നു. എന്തുചെയ്യാം ഫ്ലൂ ആയിപ്പോയി. രോഗിണികള്‍ക്ക് സ്പെഷല്‍ പരിഗണന വല്ലതും ഉണ്ടോ റാങ്കിന്റെ കാര്യത്തില്‍ . ഇത്തിരി ഗ്രേസ് മാര്‍ക്ക് വല്ലതും?
Ranjith
what is the relation between the question and answer of 31B?
ജലജ
പദപ്രശ്നം ഇത്തിരി മെനക്കെടുത്തി. സൂചനകള്‍ കൊള്ളാമെങ്കിലും ആകപ്പാടെ എന്തോ ഒന്ന് മിസ്സിങ്ങ് ആയി തോന്നുന്നു. ഷണ്മുഖപ്രിയയുടെ പഴയ പദപ്രശ്നങ്ങളുടെ നിലവാരം ഇതിനില്ലെന്ന് പറയേണ്ടി വന്നതില്‍ സങ്കടമുണ്ട്.
മുജീബുര്‍ റഹ്മാന്‍
പെണ്ണൊരുമ്പെട്ടാല്‍………….
ജിനു
@ Ranjith,
there is a tv channel in that name…some sort of devotional channel….
http://1 Jenish
Pls give clues for
2d-
4a-
5a-
6a-
10a-
29b-
സുബൈര്‍
മുക്കാലേമുണ്ടാണി ചോദ്യങ്ങളും നന്നായിരുന്നുവെങ്കിലും
ബാക്കിയുള്ളവ തൊണ്ടയില്‍ മുള്ള് കുടുങ്ങിയ പോലെ
മുന്നോട്ടുള്ള വഴി മുടക്കി!
ബോട്സ്വാനയിലെ ജലാശയത്തില്‍ മുങ്ങിപ്പോയത് മൂന്നു നാല് മണിക്കൂറുകളാണ്….:)
വിവേകെ … ജല സ്രോതസ്സ് എങ്ങിനെ കിട്ടി … അത്ഭുതം നിന്റെ ലീല ഭഗവാന്‍… പേരില്‍ വിവേക മുള്ളതുകൊണ്ടാണോ ഇത്ര പെട്ടെന്ന് ഉത്തരം കിട്ടുന്നത്… ആ നദിയുടെ പേര് ഒന്ന് രണ്ടു മനികൂരില്‍ കിട്ടിയിരുന്നു എങ്കിലും പെ ദി എന്നീ രണ്ടു അക്ഷര്നഗല്‍ മാത്രമേ യോജിച്ചുള്ളൂ . ചാനല്‍ എന്ന് മാത്രം കൊടുത്തിരുന്നത് കാരണം ഇംഗ്ലീഷ് ചാനലും മറ്റും തേടി പോയത് മിച്ചം … ഏതായാലും നല്ല പദപ്രശ്നം…. കൂടുതല്‍ അറിവ് നേടാനായില്ലെങ്കിലും തല വേദനക്ക് ഒരു വഴിയായി… കണ്ണുകള്‍ കഴച്ചു തുടങ്ങി… ഇനി പിന്നെയാവാം.
ജലജ
ജെനിഷ്,
2d-ആദ്യ അക്ഷരം കിട്ടിയിരിക്കുമല്ലോ. മോദകം പോലെ യൊരു പദം. ലഘുശബ്ദതാരാവലിയില്‍ ഉണ്ടെന്ന് തോന്നുന്നു.
4a-ദിവാന്റെ സ്ത്രീലിംഗം –ഒരു കുസൃതി സൂചന
5a-worked as lyricist for
Razia Sultan (film)
Sur-The melody of life
Is Raat Ki Subah Nahin
Aap To Aise Na The
Yatra (movie)
Sarfarosh
6a-lonely wife . google search.ടാഗോര്‍ കൃതി, സത്യജിത് റേ സിനിമ
10a- മോഹന്‍ലാല്‍ ശോഭന അഭിനയിച്ച ഒരു പ്രിയദര്‍ശന്‍ സിനിമ
29b- കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ .
വിജയാശംസകള്‍!!!
ജലജ
അജിത്,
23u ഇറച്ചിയുപയോഗിച്ച് തയ്യാറാക്കുന്ന ഒരു അറബ് ഭക്ഷണമാണ് . tikka എന്ന് കേട്ടിട്ടുണ്ടെങ്കില്‍ ഇതും കേട്ടിരിക്കും.
34u രജകന്റെ സ്ത്രീലിംഗം. വള്ളി ചേര്‍ത്താല്‍ മതി
33a ഇനി ‘ബാക്കി’ നടുവിലെ അക്ഷരം മാത്രം. ആലോചിച്ചാല്‍ കിട്ടും
മറ്റുള്ളവ നേരത്തെ എഴുതിയവയാണ്.
വിജയാശംസകള്‍!!!
നിളാ പൗര്‍ണമി
ജലജേച്ചി ,
ഞാന്‍ അല്പം തിരക്കിലാണ് .
എങ്കിലും പദപ്രശ്നം സമയം കിട്ടുന്നതിനനുസരിച്ച് കളിക്കാന്‍ ശ്രമിക്കുന്നുണ്ട് .
കമന്റടിക്കാനുള്ള സമയം കിട്ടുന്നില്ല .
കുറേ നാള്‍ കൂടിയാണ് ഒരു പദപ്രശ്നം സമയത്ത് കളിച്ചത് . അത് ‘ചാനലില്‍’ പോയി .
beegees
9 വലത്തോട്ട്??????
http://1 Jenish
@jalaja
വളരെ നന്ദി ചേച്ചീ…
ജലജ
ബീജീസ്, അത് ശരിക്കും നല്ല ഒരു സൂചനയായിരുന്നു. അല്ലേ? കടല്‍ തീരത്ത്, പുഴയില്‍ (വാരി വാരി ഇല്ലാതായിക്കൊണ്ടിരിക്കുന്നു) . ഇതിന്റെ പേരില്‍ ഒരു മാഫിയയും ഉണ്ടത്രെ. മനസ്സിലായല്ലോ? വിജയാശംസകള്‍!!!
ജലജ
നിളാ പൌര്‍ണ്ണമി,
ഞാന്‍ ആദ്യം ദക്ഷിണേന്ത്യന്‍ ചാനല്‍ തപ്പി പിന്നെ ഹിന്ദിയിലേയ്ക്ക് പോയി .പിഷാരടിയെപ്പോലെ ഇംഗ്ലീഷ് ചാനലില്‍ പോയില്ല ഭാഗ്യം. ബോട്സ്വാനയാണെന്നെ വിഷമിപ്പിച്ചത്. ആദ്യത്തെ അക്ഷരം കിട്ടിയിരുന്നു. സാമ്യമുള്ള വേറെ ഒരു പേരു കണ്ട് അതാണെന്നു വിചാരിച്ച് അക്ഷരങ്ങള്‍ മാറി മാറി എഴുതുകയായിരുന്നു കുറെ നേരം .പിന്നെ ലൈഫ് ലൈന്‍ കിട്ടിയതോടെ നൂറിലെത്തി .അതുപോലെ ആ ഉര്‍ദു കവിയെനോക്കി കണ്ണ് ക്ഷീണിച്ചു.
ഷണ്മുഖപ്രിയ,
നമ്മള്‍ ഏതായാലും ഉര്‍ദു കവിതയൊന്നും വായിക്കാന്‍ പോകുന്നില്ല. പിന്നെന്തിനാ വെറുതെയിങ്ങനെ?
beegees
നന്ദി ജലജ……ക്ലു കിട്ടുന്നതിനു മുന്പു തന്നെ പദപ്രശ്നം പൂര്തിയാക്കി……എന്നാലും ഒരുപാടു നന്ദി
http://1 Jenish
@Priya
ഒരുപാട് അവ്യക്തമായ സൂചനകള്‍ കൊണ്ട് നിറഞ്ഞ പദപ്രശ്നം എന്ന് പറയാതെവയ്യ.
“ബോട്സ്വാനയിലെ ഒരു പ്രകൃതിദത്ത ജല സ്രോതസ്സ്“ – ഉത്തരം കിട്ടിയിട്ടുപോലും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല..
“ഉറുദു കവി” – എത്ര കവികളുണ്ട് ഉറുദു ഭാഷയില്‍?
“ഏകാകിനിയായ ഭാര്യ” -???
“കര, കടല്‍, ആകാശം” – ???
“ജനങ്ങളെ വന്‍ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു സ്ഥലം” -അത് ജനങ്ങളെ ആകര്‍ഷിക്കുന്ന വെറും ഒരു സ്ഥലമാണോ?
“വളര്‍ത്ത് ജീവി“ – എന്ത് ജീവിയാണിത്?
ജലജ
>>>>> എങ്കിലും പെ ദി എന്നീ രണ്ടു അക്ഷര്നഗല്‍ മാത്രമേ യോജിച്ചുള്ളൂ .
പിഷാരടീ, ദി കിട്ടിയ ഉടനെ നദി എന്ന് എഴുതിനോക്കേണ്ടതായിരുന്നില്ലേ?. ഞാന്‍ ആദ്യം തന്നെ വെറുതെ നദി എന്നെഴുതിനോക്കുകയാണ് ചെയ്തത്.
Rajith Ravi
33 എ 2ഡി നടുക്കഷ്ണങ്ങളെ കിട്ടുന്നില്ലല്ലോ
ജലജ
rivers of botswana wikipedia ഗൂഗിളില്‍ ഒറ്റ ക്ലിക്കില്‍ സംഗതി വന്നു. molopo എന്ന പേരിലും ഒരു നദിയുണ്ട്. മോ ശരിയായപ്പോള്‍ അതാണ് ശരിയുത്തരം എന്ന് വിചാരിച്ച് വേറൊന്നും ഞാന്‍ നോക്കിയില്ല. അതു തന്നെ എഴുതിക്കൊണ്ടിരുന്നു. ലയുടെയും ളയുടെയും എല്ലാ രൂപങ്ങളും രണ്ട്പ്രാവശ്യം നോക്കി. വിക്കിയില്‍ ലിസ്റ്റില്‍ molopo വിന്റെ താഴെ തന്നെ ഉത്തരമുണ്ട്. അത് നോക്കാനുള്ള വിവേകം ആ നേരത്തുണ്ടായില്ല. ( വിവേകം വിവേകിന്റെയടുത്ത് പോയിരിക്കുകയായിരുന്നു)
മുജീബുര്‍ റഹ്മാന്‍
ബോട്സ്വാനയിലെ ഒരു പ്രകൃതിദത്ത ജല സ്രോതസ്സ്
ഇങ്ങനെയൊരു സ്രോതസ് ബോട്സ്വാനയിലുണ്ടോ?
വിവേകിന് ഇതെവിടുന്നുകിട്ടിയെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
ലൈഫ്ഫൈന്‍ ഉള്ളതുകൊണ്ടുമാത്രമാണ് മിക്കവരും ഇത് പൂര്‍ത്തിയാക്കിയത് എന്നാണ് എനിക്ക് തോന്നുന്നത് വിവേകിനൊഴികെ.
29 a ബ്രഹ്മാവും എന്നേ കണ്ടിട്ടുള്ളു.
http://1 Jenish
@jalaja
Your search – rivers of botswana wikipedia – did not match any documents.
Suggestions:
Make sure all words are spelled correctly.
Try different keywords.
Try more general keywords.
Try fewer keywords.
ഇതാണ് എനിക്ക് കിട്ടിയത്…
ജലജ
രജിത്,
2ഡി നടുവിലുണ്ടാ അക്ഷരം
33എ അംബരവും വിവിധനിറത്തിലുണ്ട്.
വിജയാശംസകള്‍!!!
ജലജ
ജെനിഷ്, എനിക്ക് കിട്ടിയത് ഇങ്ങനെയാണ്.
Category:Rivers of Botswana – Wikipedia, the free encyclopedia
en.wikipedia.org/wiki/Category:Rivers_of_BotswanaWikimedia Commons has media related to: Rivers of Botswana … Pages in category “Rivers of Botswana”. The following 16 pages are in this category, out of 16 …
ഇതില്‍ ക്ലിക്ക് ചെയ്തപ്പോള്‍ കുറെ പുഴകളൊഴുകുകയും ചെയ്തു.
ഒരു നല്ല ഗൂഗിള്‍ വാങ്ങിക്കൂടേ?
ജലജ
ജെനിഷിന്റെ കമന്റിലെ rivers of botswana wikipedia ഇത്രയും ഭാഗം കോപ്പിയടിച്ച് ഗൂഗിളില്‍ ഒട്ടിച്ചപ്പോഴും മേല്പറഞ്ഞ പേജ് വന്നല്ലോ. ഞാന്‍ പറഞ്ഞാല്‍ മാത്രമേ ഗൂഗിള്‍ അനുസരിക്കുന്നുള്ളൂ എന്നു തോന്നുന്നു.
http://1 Jenish
@Jalaja
OK…ഇപ്പോ കിട്ടി.. പക്ഷേ അതിനകത്ത് ഉത്തരം ഉണ്ടോ?
ജലജ
is a natural watercourse in Botswana, passing through the village of moshupa. The—- River joins the Koloben
മുജീബുര്‍ റഹ്മാന്‍
ജലജേച്ചി,
പറഞ്ഞതുപോലെ ഇതില്‍പറഞ്ഞതുപോലൊരു നദി അതില്‍ കണ്ടില്ലല്ലോ
ജലജ
അതില്‍ Mല്‍ നാലാമത്തേത്.
The following 16 pages are in this category, out of 16 total. This list may not reflect recent changes (learn more).
List of rivers of Botswana
B
Boteti River
C
Cuando River
K
Khwai River
L
Lepashe River
Limpopo River
M
Marico River
Molopo River
Mosetse River
——– River ഇതല്ലേ ഉത്തരം? ഇതില്‍ ക്ലിക്ക് ചെയ്താല്‍ natural resource ആണെന്ന് കാണാം.
N
http://1 Jenish
@Jalaja
ആ ഉത്തരം ഒറ്റവാക്കായി സൂചന കൊടുത്തിരിക്കുന്നത് കണ്‍ഫ്യൂഷന്‍ ഇരട്ടിപ്പിച്ചു..
ampilymanoj
need clue for 28u and
not getting 2d plz help…
ജലജ
അമ്പിളി,
28u international women’s day wikipedia history
2ഡി. മോദകം, നാടകം. ചേര്‍ക്കേണ്ട പോലെ ചേര്‍ക്കുക
വിജയാശംസകള്‍!!!
ampilymanoj
Thanks Jalechi…
Rajith Ravi
@ജലജേച്ചി നന്ദി
സുബൈര്‍
എന്റെ അടുത്ത പദപ്രശ്നത്തില്‍ വരാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങള്‍:
-ഉഗാണ്ടയിലെ ഒരു മല
-ടാന്‍സാനിയയിലെ ഒരു വൃക്ഷം
-അറബിക്കടലിലെ ഒരു ജീവി
-ഒരു ലാറ്റിനമേരിക്കന്‍ നാടകകൃത്ത്
-ഒരു അഫ്ഗാനിസ്ഥാന്‍ ഗായകന്‍
Vivek
@ Mujeeb – “ബോട്സ്വാനയിലെ ഒരു പ്രകൃതിദത്ത ജല സ്രോതസ്സ്
ഇങ്ങനെയൊരു സ്രോതസ് ബോട്സ്വാനയിലുണ്ടോ?
വിവേകിന് ഇതെവിടുന്നുകിട്ടിയെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു”
@Chandni – “വിവേകെ … ജല സ്രോതസ്സ് എങ്ങിനെ കിട്ടി”
ഒത്തിരി നാളായി കമന്റ് പേജില്‍ വല്ലതും കാര്യമായി എഴുതിയിട്ട്. എന്നാല്‍ പിന്നെ ഈ പദ”പ്രശ്നം” എങ്ങനെ പൂരിപ്പിച്ചു എന്നെഴുതാം എന്നു വെച്ചു (ജലജേച്ചി പലപ്പോഴും ആവശ്യപ്പെടാറുള്ളത് പോലെ). വല്ലവര്‍ക്കും പ്രയോജനപ്പെട്ടാല്‍ അത്രയും നല്ലത് . കുറച്ച് മെനക്കേടാണ് എന്നാലും ….
First phase:
ഞാന്‍ സാധാരണ ചെയ്യുന്നത് പോലെ അറിയാവുന്നതതും direct ചോദ്യങ്ങളും പൂരിപ്പിക്കാന്‍ ശ്രമിച്ചു.
പി ജി വിശ്വംഭരന്, തുളസീദാസ്, റിയ/മാരുതി,ടുണീഷ്യ, ബ്രഹ്മന്‍, ഇല കൊഴിയും ശിശിരം, മിസ്റ്റര്‍, ബ്രഹ്മോസ് (അദ്യാക്ഷരം നേരത്തെ കിട്ടിയതിനാല്‍), ഹൂണ നേതാവ്, 3 idiots, കുറവന്‍/കുറത്തി ഇവയാണ് ആദ്യ സ്കാനിംഗില്‍ കിട്ടിയത്. (വളരെ കുറവ്)
Second phase:
രണ്ടാമത്തെ സ്കാനിംഗില്‍ നിഘണ്ടുവാണ് കൂടുതല്‍ നോക്കിയത് (മഷിത്തണ്ട്, ഓളം, websters, varamozhi etc). കൂടെ ആദ്യ സ്കാനിംഗില്‍ കിട്ടിയ അക്ഷരങ്ങള്‍ എവിടെയെങ്കിലും പ്രയോജനപ്പെടുമോ എന്നും നോക്കുന്നു.
രക്തധമനി – മലയാളം വിക്കിയില്‍ ഇട്ടപ്പോള്‍ കിട്ടിയതില്‍ നിന്നും ശരി കണ്ടു പിടിക്കാന്‍ വലിയ പാടില്ല. ആദ്യ അക്ഷരം നേരത്തെ കിട്ടിയല്ലോ.
ഖാലിദാസിയ – ആദ്യ അക്ഷര്ത്തില്‍ നിന്നും ഊഹിച്ചു
അജ്ഞത – ആദ്യാക്ഷരം ഉണ്ട്. മഷിത്തണ്ടില്‍ ഇട്ടു. കിട്ടി
ലക്ഷ്മിയും തഥൈവ
22B- google “shining mountain”
ഗുളിക, വിഭജിക്കപ്പെട്ട – നിഘണ്ടുവില്‍ തപ്പി, കിട്ടി
എഴുത്തുകാരിയുടെ അവസാന നോവല്‍ – “വണ്ടി” യും അവസാന അക്ഷരമായ ‘ള്‍’ കൂടി ചേര്‍ന്നപ്പോള്‍ very easy
ദേശാടനപ്പക്ഷി – “സൈബീ” ഉണ്ടല്ലോ പിന്നെയൊരു “ന്‍”. ഒന്നുമാലോചിക്കേണ്ടി വന്നില്ല
നിര്‍മ്മാതാവ് ആദ്യാക്ഷരത്തില്‍ നിന്നും ഊഹിച്ചെടുത്തു (not really difficult)
ആകാശഗംഗ – എവിടെയോ കേട്ട ഓര്‍മ്മ ഉണ്ടായിരുന്നു (പഴയ ഏതൊ പപ്രയില്ലണെന്നു തോന്നുന്നു. മൂന്നാമത്തെ അക്ഷരമുള്ളതിനാല്‍ എളുപ്പം)
ചീട്ടുകളി – രണ്ടാമത്തെ അക്ഷരം കിട്ടിയതിനാല്‍ ഊഹിച്ചു.
മഹശ്വേതാദേവിയുടെ കഥയെ ആധാരമാക്കിയാണ് ഈ സിനിമ – ആദ്യാക്ഷരത്തില്‍ നിന്നുമുള്ള വെറും ഊഹം. search
ചെയ്യുന്നതിനു മുന്പേ കിട്ടി. ഭാഗ്യം …
മാര്‍ച്ച് 8 – ലോക വനിതാ ദിനമാണെന്നറിയാം. ആദ്യ അക്ഷരം “ക്ലാ”. അറിയാവുന്ന സ്ത്രീനാമമായ ക്ലാര എന്നിട്ടു. എടുത്തു. പിന്നെ എളുപ്പം. Google with “march 8 clara”
ക്രിക്കറ്റ് – അവസാന രണ്ടക്ഷരമുള്ളതിനാല്‍ എളുപ്പം കിട്ടി
നെയ്ത്ത് – രണ്ടാമക്ഷരം ഉള്ളതിനാല്‍ ഊഹം
Second phase finished here
Third phase:
————-
This needs more smart searching and brain/memory usage
ബോട്സ്വാനയിലെ ഒരു പ്രകൃതിദത്ത ജല സ്രോതസ്സ് – ആദ്യ അക്ഷരവും അവസാന അക്ഷരവും കിട്ടിയിട്ടുണ്ട്. അവസാന അക്ഷരം “ദി” ആയതിനാല്‍ വെറുതെ നദി എന്നിട്ടു നോക്കി. clean …പിന്നെ എളുപ്പം. Search with “list of rivers botswana” ആദ്യ അക്ഷരമായ “മോ” യില്‍ തുടങ്ങുന്ന നദി കിട്ടി. (ജലജേച്ചി പിന്തുടര്‍ന്ന അതേ വഷി. അതേ ലിങ്ക്)
കരിംഭൂതവും കൊച്ചുമക്കളും – ആദ്യം ഒന്നും മനസ്സിലായില്ല. പുസ്തകങ്ങളും മറ്റും search ചെയ്തു നോക്കി. സിനിമയാണെന്നു പെട്ടെന്ന് തോന്നി. അപ്പോള്‍ ഭാര്യയുടെ സഹായത്താല്‍ ഉത്തരം റെഡി
അഷ്ടമുടിക്കായല്‍ – ആദ്യാക്ഷരവും നാലാം അക്ഷരവും ആറാം അക്ഷരവും റെഡി. ഒറ്റ നോട്ടത്തില്‍ ഉത്തരം കിട്ടും
ഒന്നു കൂടി ആദ്യം മുതല്‍ സ്കാന്‍ ചെയ്തു.
ഏകാകിനിയായ ഭാര്യ – നാലക്ഷരത്തില്‍ രണ്ടെണ്ണമുണ്ട് : ഊഹം
വാണിജ്യതലസ്ഥാനം – First letter is ready. only a few cities starting with that. easy guess
ചിലരുടെ സ്വഭാവം ഇങ്ങനെയാണ് – കിട്ടിയ മൂന്നക്ഷരങ്ങളും peculiar. ഊഹിക്കാനെന്തെളുപ്പം
വിഭവം – രണ്ടാമക്ഷരം കിട്ടിയിട്ടുണ്ട്. അല്പം സമയം കളഞ്ഞു
കുബേരനും നിലക്കടലയും സിലിക്കയും ഉറക്കവും ആദ്യ അക്ഷരത്തില്‍ നിന്നും ഊഹം. എല്ലാത്തിനും കൂടി ഒരു പത്തു മിനുട്ടെടുത്തു കാണും
വളര്‍ത്ത് ജീവി – ഇതിലെന്നെ ആകര്‍ഷിച്ചത് “ജീവി” എന്ന പ്രയോഗമാണ് (ജെനീഷ് ചോദിച്ചത് പോലെ). പക്ഷിയോ മൃഗമോ ആയിരിക്കില്ല എന്നു തോന്നി. പിന്നെ ആദ്യാക്ഷരവും ഉണ്ട്. ഊഹം
ദാര്‍ശനിക കൃതി – അതേപടി ഗൂഗിളിലിട്ടാല്‍ കിട്ടും.
അതില്‍ നിന്നും കിട്ടിയ ആദ്യാക്ഷരമുപയോഗിച്ച് 33 വലത്തോട്ടുള്ളത് നിഘണ്ടുവില്‍ തപ്പി.
അപ്പോള്‍ കിട്ടിയതില്‍ നിന്നും അലക്കുകാരിയെ കിട്ടാന്‍ ഒരു പത്ത് മിനുറ്റെടുത്തു.
Last phase:
മിച്ചമുള്ളത് നാലെണ്ണം :
അറബി ലിപി
ഉറുദു കവി
നോബല്‍ സമ്മാനം കിട്ടിയ ജര്‍മ്മന്‍
ചാനല്‍
ആദ്യ മൂന്നും പരസ്പരം ബന്ധപ്പെട്ടതാണ്.
ഏറ്റവുമെളുപ്പം ജര്‍മ്മന്‍ തന്നെ. Searched in “list of nobel awardees of germany” and got it. അപ്പോള്‍ കിട്ടിയ “സ്” എന്നതില്‍ നിന്നും ഉറുദു കവിയെ തപ്പിയെടുക്കാന്‍ കഷ്ടപ്പെട്ടു. സ്നി, സ്മി തുടങ്ങിയവ ഇട്ടു നോക്കിയിരുന്നെങ്കിലും വിജയിച്ചില്ല. Then did a search in the huge list of “Urudu poets” for similar names. found സ്ലി . മുഴുവന്‍ പേരും കിട്ടി.
അറബി ലിപിയുടെ രണ്ടാമത്തെ അക്ഷരം കറക്കിക്കുത്തി (എന്താണുദ്ദേശിച്ചതെന്ന് ഇപ്പോളും അറിയില്ല )
Only left is the chanel – First looking for English canal and all. ആറ് എന്നു വരെ ഇട്ടു നോക്കി. ഇനി തോടിന് ആറ് എന്നുദ്ദേശിച്ചതാണോ എന്നറിയില്ലല്ലോ …
പിന്നെ റ്റി വി ചാനലുകളിലെക്ക് കടന്നു. ആജ് തുടങ്ങിയവ ഇട്ടു നോക്കി. പഴയ കാണ്‍പൂര്‍ ജീവിതം പകുതി സഹായിച്ചു. ഹിന്ദിയില്‍ ഒരു ഭക്തി ചാനല്‍ ഉണ്ടെന്നറിയാമായിരുന്നു. പേര് നാവിന്റെ തുമ്പത്തിരുന്നതല്ലാതെ പുറത്ത് വന്നില്ല. അവസാനം ഉത്തരം കിട്ടി – (http://en.wikipedia.org/wiki/List_of_Hindi_language_television_channels)
Vivek
ഇതേ പാത പിന്തുടര്‍ന്ന് ആരെങ്കിലും പൂരിപ്പിച്ച് നോക്കൂ … വളരെ എളുപ്പമായിരിക്കും ….
ചില ദിവസങ്ങളില്‍ ഊഹക്കച്ചവടം വിജയിക്കില്ല. അപ്പോഴാണ് കുഴഞ്ഞുപോകുന്നത്.
സുബൈര്‍
4A,6A,20A, ഉത്തരങ്ങളെപ്പറ്റി കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാം.
21D “ജനങ്ങളെ വന്‍ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു സ്ഥലം” ???
33A ശബ്ദതാരാവലിയില്‍ ഈ വാക്ക് കണ്ടില്ല
സുബൈര്,
4എ. ദിവാനി അറബി ഭാഷ ഇങ്ങനെ ഗൂഗിളില്‍ നോക്കിയാല്‍ ഒരു വാക്യം വരുന്നുണ്ട്. ഇന്നലെ ലിപിയുമായി ബന്ധപ്പെട്ട പലയിടത്തും നോക്കിയെങ്കിലും അവിടെയൊന്നും ഈ പേര് കണ്ടിരുന്നില്ല.
6എ ടാഗോറിന്റെ നോവല്‍ , സത്യജിത് റേയുടെ സിനിമ. ചാരുലത എന്ന് ഇംഗ്ലീഷില്‍ തിരഞ്ഞാല്‍ വിക്കിപേജ് വരുന്നുണ്ടല്ലോ.lonely wifeനെ അവിടെക്കാണാം.
20എ. ആദ്യത്തെ രണ്ടുപേരുടെയും മുഴുവന്‍ പേര് ഓര്‍ത്തുനോക്കൂ. അത്രയേയുള്ളൂ.
33എ. ലഘുശബ്ദതാരാവലിയില്‍ ഈ വാക്ക് ഉണ്ട്.
ജലജ
സുബൈര്‍, താങ്കളുടെ അടുത്ത പദപ്രശ്നത്തില്‍ ആ ചോദ്യങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ക്ക് എന്റെ വക ഒരു സമ്മാനം ഉണ്ടായിരിക്കും. അറബിക്കടലിലെ ഒരു ജീവി ആയിരിക്കും സമ്മാനം. സ്വന്തമായി പോയി പിടിക്കണമെന്ന് മാത്രം. (മാര്‍ക്കറ്റില്‍ നിന്ന് സ്വയം കാശ് കൊടുത്ത് വാങ്ങുകയും ആവാം.
Jenish
@Vivek,
ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി.. ഞങ്ങളെല്ലാം പെട്ടിക്കുള്ളില്‍ കിടന്ന് കൈകാലിട്ടടിക്കുമ്പോള്‍ താങ്കള്‍ പെട്ടിയുടെ മുകളിലിരുന്നാണ് കാര്യങ്ങള്‍ നീക്കുന്നതെന്ന്…
എനിക്ക് ഒന്നാം സ്ഥാനം കിട്ടാതിരുന്നതിനുള്ള കാരണങ്ങള്‍..
1. കരിംഭൂതം – ഭാര്യയും മോനും നാട്ടിലായതിനാല്‍ ഇത് decode ചെയ്യാന്‍ കഴിഞ്ഞില്ല..
2. ശബ്ദതാരാവലി വാങ്ങിയത് ഒരു പാരയായി.. “ഏകാകിനിയായ ഭാര്യ, കര-കടല്‍-ആകാശം, ജീവി” എന്നിവ തിരഞ്ഞുതിരഞ്ഞ് ഒരു പരുവമായി..
3. 5 അക്ഷരമുള്ള നദി തപ്പി നടക്കുമ്പോള്‍ River-ന് നദിയെന്നാണ് മലയാളമെന്ന് ഓര്‍ത്തില്ല..
4. ഇന്ന് cable-കാരനെ വിളിച്ച് മുട്ടന്‍ വഴക്കിടാന്‍ തീരുമാനിച്ച്. എനിക്ക് ആ ചാനല്‍ കിട്ടുന്നില്ല…
ഇത്രയും കിട്ടുകയും ഒരു മൂന്ന് മണിക്കൂര്‍ വിവേകിന്റെ ഓഫീസില്‍ കറന്റുമില്ലാതിരുന്നെങ്കില്‍ എനിക്ക് കിട്ടിയേനെ…
ജലജ
വിവേക്,
എഴുതിയത് നന്നായി. ഇത് പലര്‍ക്കും ഉപകരിക്കും എന്നതില്‍ എനിക്ക് സംശയമില്ല.
മഷിനിഘണ്ടുവില്‍ ഇംഗ്ലീഷ് നോക്കിയാല്‍ പര്യായപദങ്ങളുടെ കലവറ തുറക്കുമെന്ന് വികാസ് പറഞ്ഞിട്ടാണറിഞ്ഞത്. അത് വലിയൊരു ഉപകാരമായിരുന്നു.
പദപ്രശ്നപൂരണത്തില്‍ എന്റെ മാര്‍ഗ്ഗവും ഏതാണ്ടിതുപോലൊക്കെത്തന്നെ.
എന്നാലും വെബ്‌സ്റ്റര്‍ നിഘണ്ടുവിനെക്കുറിച്ച് അറിയില്ലായിരുന്നു.അതില്‍ കുറെ ഭാഷകള്‍ കണ്ടെങ്കിലും മലയാളം കണ്ടില്ല. ഓളം അറിയാം .കൈലാഷ്‌നാഥ് മഷിത്തണ്ട് അംഗമാണല്ലോ.
>>>>>> ഗുളിക, വിഭജിക്കപ്പെട്ട – നിഘണ്ടുവില്‍ തപ്പി, കിട്ടി. ഏതു നിഘണ്ടുവില്‍ നിന്നാണ് കിട്ടിയത്? ഓണ്‍ലൈനില്‍ നിന്ന് കിട്ടാതിരുന്നത് കൊണ്ട് ഞാന്‍ ശബ്ദതാരാവലി നോക്കി. ഉത്തരം കിട്ടിയശേഷം മഷിയില്‍ നോക്കിയപ്പോള്‍ അതിലുണ്ട്.
മാര്‍ച്ച് 8 ഞാനും അതുപോലെ തന്നെയാണ് കണ്ടുപിടിച്ചത്.
മഹാശ്വേതാദേവിയുടെ ആ കഥ ഞാന്‍ വായിച്ചിട്ടുള്ളതാണ്. സിനിമയും കണ്ടിട്ടുണ്ട്. അതെല്ലാം ഓര്‍മ്മ വന്നെങ്കിലും ആദ്യ അക്ഷരം കിട്ടുന്നതുവരെ പേര് ഓര്‍മ്മ വന്നില്ല.
ലക്ഷ്മിയുടെ വാക്ക് അറിയാമായിരുന്നു. അറിയുന്ന അര്‍ത്ഥം ഭൂമി എന്നാണ്. എന്നാലും വെറുതെ എഴുതിനോക്കിയപ്പോള്‍ ശരിയായി. ലഘുശബ്ദതാരാവലിയില്‍ ഇങ്ങനെ ഒരര്‍ത്ഥം ആ വാക്കിനില്ല. മഷിയില്‍ കണ്ടു.
ദേശാടനപ്പക്ഷിയുടെ നെടുവീര്‍പ്പ് (സൈ) കണ്ടപ്പോഴേ എനിക്ക് കിട്ടി. സ്വയും മയും കിട്ടിയതോടെ വളര്‍ത്തുജീവിയും എളുപ്പമായി. കരിംഭൂതം വെറും ഊഹം.
33എ ശബളത്തിന് ഈ അര്‍ഥമാണെന്നറിയുന്നതുകൊണ്ട് അതെഴുതിനോക്കിയിരുന്നു. അപ്പോള്‍ നടുവിലെ അക്ഷരം കിട്ടി. ദാര്‍ശനികപുസ്തകത്തില്‍ നിന്ന് ആദ്യാക്ഷരവും ശബ്ദതാരാവലിയില്‍ നിന്ന് അന്ത്യാക്ഷരവും കിട്ടി.
അലക്കുകാരി അറിയുന്ന വാക്കായിരുന്നു. രജകന്‍ മിക്കവര്‍ക്കും അറിയുന്നുണ്ടായിരിക്കുമല്ലോ.
ജര്‍മന്‍ കാരന്റെ വഴിയെ വിവേക് പോയതുപോലെ ത്തന്നെ. ലിപി കുറെ സമയം കളഞ്ഞു. അവസാനം കറക്കിക്കുത്തി. ഈ പദവും ദിവാനി ഖാസ്, ദിവാനി ആം ഇവയുമായി എന്തെങ്കിലും ബന്ധം?? തോടിന് ആറ് എന്ന് ഞാനും ഇട്ടുനോക്കിയിരുന്നു അതിനുശേഷമാണ് ടിവി ചാനല്‍ നോക്കിയത്.
Select “M” and malayalam from the the pop-down menu on the right hand side. You will get malayalam meaning of any english word.
“ഗുളിക, വിഭജിക്കപ്പെട്ട – നിഘണ്ടുവില്‍ തപ്പി, കിട്ടി. ഏതു നിഘണ്ടുവില്‍ നിന്നാണ് കിട്ടിയത്??”
വരമൊഴി ആണെന്ന് തോന്നുന്നു.
ഇതില്‍ വലിയ കാര്യമൊന്നുമില്ല. ഒരോ ദിവസവും ഓരോ നിഘണ്ടുവായിരിക്കും സഹായിക്കുന്നത്. ചില ദിവസം ഒന്നും സഹായിക്കില്ല. അപ്പോള്‍ ഞാന്‍ ശബ്ദതാരാവലിയെ കുറ്റം പറയും
കഥാകാരന്‍
അടി നടക്കുമോ? ഷണ്മുഖപ്രിയയെ കണ്ടവരുണ്ടോ?
(ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. സ്വന്തം പദപ്രശ്നം വരുന്നതിന് രണ്ട് ദിവസം മുമ്പേ ആളുകള്‍ മൗനികളാകും. അതു വരെ എന്നും അഞ്ച് നേരം കമന്റടിച്ചിരുന്നവര്‍ക്കൊക്കെ തിരക്കാകും). ചിലരെയാണെങ്കില്‍ തങ്ങളുടെ പദപ്രശ്നത്തിന്റെ കമന്റ് പേജില്‍ കിട്ടിയതും വാങ്ങിച്ച് വെച്ച് നല്ല കുട്ടികളാകും.)
നല്ല മലയാളം
—————-
ഏകാകിനിയായ ഭാര്യ – ഇതെന്താ സംഭവം? വിരഹിണി എന്നല്ലേ നല്ല പ്രയോഗം?
പി ജിവിശ്വംഭരന്‍ – “ജി”, “വി”യോട് ഒട്ടിപ്പോയി
“ലോകത്തിന്റെ ഒരു വാണിജ്യതലസ്ഥാനം” – വാണിജ്യ തലസ്ഥാനങ്ങളിലൊന്ന് എന്നതല്ലേ നല്ലത്?
“സുഷ്മിത” – സുസ്മിത എന്നു പോരേ?
“ഈ ഹൂണനേതാവ് അവന്തി ആക്രമിച്ചു കീഴ്പ്പെടുത്തി” – അവന്തി ആക്രമിച്ചു കീഴ്പ്പെടുത്തിയ ഹൂണ നേതാവ്
“പ്രശസ്തയായ എഴുത്തുകാരിയുടെ അവസാന നോവല്‍” – “പ്രശസ്തയായ എന്ന വിശേഷണത്തിന് പകരം മറ്റെന്തെങ്കിലും ഉപയോഗിച്ചാല്‍ മതിയായിരുന്നു. (കഴിഞ്ഞ പദപ്രശ്നത്തിലെ ‘ഫെമിനിസ്റ്റ് എഴുത്തുകാരി പോലെ). എല്ലാ എഴുത്തുകാരും പ്രശസ്തരല്ലേ? അല്ലാത്തവരെ പദപ്രശ്നത്തിലുപയോഗിച്ചാല്‍ കളിക്കാര്‍ വെറുതെ വിടുമോ?
“ജനങ്ങളെ വന്‍ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു സ്ഥലം” – ഇതെന്താണാവോ? വിനോദസഞ്ചാര കേന്ദ്രം? തീര്‍ഥാടന കേന്ദ്രം? വാണിജ്യ കേന്ദ്രം? മ്യൂസിയം? കടല്‍ത്തീരം? ഉത്സവപ്പറമ്പ്?
“മഹശ്വേതാദേവി” – പേരില്‍ ചെറിയ തെറ്റില്ലേ?
ജലജ
>>>>>>ഏകാകിനിയായ ഭാര്യ – ഇതെന്താ സംഭവം? വിരഹിണി എന്നല്ലേ നല്ല പ്രയോഗം?
പ്രസ്തുതപുസ്തകത്തില്‍/സിനിമയില്‍ അവരെ വിരഹിണി എന്ന് പറയാന്‍ കഴിയുമോ?
കഥാകാരന്‍
“ബ്രഹ്മാവും എന്നേ കണ്ടിട്ടുള്ളു”
മുജീബേ,
ഷണ്മുഖപ്രിയ ഒരുമ്പെട്ടാല്‍ അപ്രൂവറും തടുക്കില്ല എന്നു മനസ്സിലായില്ലേ?
വിവേകേ, കൊള്ളാം … പക്ഷെ ഒരു പ്രധാന കാര്യം വിട്ടുപോയി. ഊഹിക്കുന്നതെങ്ങനെ എന്നു പറഞ്ഞില്ലല്ലോ? അതെന്താ trade secret ആണോ?
കഥാകാരന്‍
“പ്രസ്തുതപുസ്തകത്തില്‍/സിനിമയില്‍ അവരെ വിരഹിണി എന്ന് പറയാന്‍ കഴിയുമോ?”
വിശദീകരണം ആവശ്യമാണ്
കഥാകാരന്‍
@ ജെനീഷ്
“കരിംഭൂതം – ഭാര്യ നാട്ടിലായതിനാല്‍ ഇത് decode ചെയ്യാന്‍ കഴിഞ്ഞില്ല”
വൈഫ് നാട്ടിലായത് നന്നായി. ഇതു കണ്ടിട്ടുണ്ടാവുന്ന കഷ്ടനഷ്ടങ്ങളോര്‍ത്താല്‍ ….. ഹോ പേടിയാവുന്നു.
നമുക്ക് ഒരു സ്ഥിരം കമന്ററെ നഷ്ടമാവുമായിരുന്നു.
കഥാകാരന്‍
@ സുബൈര്
എന്റെ അടുത്ത പദപ്രശ്നത്തില്‍ വരാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങള്‍:
-ഉഗാണ്ടയിലെ ഒരു മല
-ടാന്‍സാനിയയിലെ ഒരു വൃക്ഷം
-അറബിക്കടലിലെ ഒരു ജീവി
-ഒരു ലാറ്റിനമേരിക്കന്‍ നാടകകൃത്ത്
-ഒരു അഫ്ഗാനിസ്ഥാന്‍ ഗായകന്‍
ചുമ്മാ പേടിപ്പിക്കാതെ. ഉത്തരങ്ങള്‍ വേണ്ടവര്‍ താഴെപ്പറയുന്ന പേജുകള്‍ കാണുക
28 U -രണ്ടാം ഭാഗം . ആരെങ്കിലും ഒന്ന് സഹായിച്ചാല്‍ നന്നായിരുന്നു
ബാലചന്ദ്രന്‍
എല്ലാം കിട്ടി. അഭിപ്രായങ്ങള്‍ പിന്നീട്
ജലജ
സുഷ്മിതാ സെന്‍ എന്നാണ് അവര്‍ തന്നെ പറയാറുള്ളതെന്ന് എന്റെ മകള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ അതു തന്നെ ശരി. അവര്‍ ബംഗാളിയാണല്ലോ. എന്റെ അയല്‍ വാസി മലയാളി സുസ്മിത സ്വന്തം പേര് പറയാറുള്ളത് സുശ്മിത എന്നാണ്.
ഞാന്‍ ജലജ ഒരു മലയാളിയാണ്. താരാവലിയൊക്കെ കയ്യിലുള്ള ഒരു അസ്സല്‍ മലയാളി.
ജലജ
എന്നെ കണ്ടാല്‍ മലയാളിയെന്ന് തോന്നുകയില്ലെന്ന് കേരളത്തില്‍ പലരും പറഞ്ഞിട്ടുണ്ട്. ഇത് മുജീബ് എങ്ങനെ അറിഞ്ഞു? അതോ എപ്പോഴെങ്കിലും എന്നെ കണ്ടോ? ആണെങ്കില്‍ എപ്പോള്‍?
മുജീബുര്‍ റഹ്മാന്‍
ജലജേച്ചിയെ കണ്ടിട്ടുണ്ട്. ഫോട്ടോയില്‍, ഇത് കണ്ടാല്‍ മലയാളിയല്ലെന്ന് ആരും പറയുമെന്ന് തോന്നില്ലഠ!!!
>>>>ഷണ്മുഖപ്രിയയുടെ പഴയ പദപ്രശ്നങ്ങളുടെ നിലവാരം ഇതിനില്ലെന്ന് പറയേണ്ടി വന്നതില്‍ സങ്കടമുണ്ട്.
ചേച്ചി ഇങ്ങനെയെഴുതിയത് എന്തുകൊണ്ട് ? വിശദീകരിക്കാമോ ?
ബാലചന്ദ്രന്‍
എന്റെ നോട്ടത്തില്‍ പലസൂചനകളും അപൂര്‍ണ്ണമാണ് .
എല്ലാവരെയും ഇത്രയും ചുറ്റിക്കേണ്ട ആവശ്യമുണ്ടോ?
പലരും എഴുതിയ അഭിപ്രായങ്ങള്‍ ശരിയാണെന്ന് പറയാം .
തെറ്റുകള്‍ കഥാകാരനും മറ്റും ചൂണ്ടിക്കാണിച്ചിട്ടുണ്ട് .
‘മണക്കുന്ന ജന്തു (ജീവി),എന്നൊരു സൂചനതന്നാല്‍, നായ/പട്ടി എന്നല്ലാതെ ,ഡോബര്‍മാന്‍ എന്ന് ചിന്തിക്കണോ?
അതുപോലെയാണ് ‘വളര്‍ത്തു ജീവി ‘ വളര്‍ത്തു മത്സ്യം എന്നായിരുന്നെങ്കില്‍ സൂചന ശരി .
മീന്‍ ,നായ,പൂച്ച ,പശു,കോഴി , കിളികള്‍ ഇതെല്ലാം വളര്‍ത്തു ജീവികളാകാം.
പക്ഷേ അവയില്‍ ഏതെങ്കിലും ഒരു ഇനത്തെ കാണിക്കാന്‍ ‘ജീവി’ എന്ന് മാത്രം സൂചന മതിയോ ?
അങ്ങനെയെങ്കില്‍ ‘ദേശാടനം നടത്തുന്ന പക്ഷി’എന്ന് വേണ്ടാല്ലോ . ജീവി എന്ന് മതിയായിരുന്നല്ലോ .പക്ഷികള്‍ ജീവികള്‍ അല്ല എന്ന് തോന്നിയോ ?
“ജനങ്ങളെ വന്‍ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു സ്ഥലം” സൂചനകൊണ്ട് മലയാളികള്‍ക്ക് പെട്ടെന്ന് കിട്ടുന്ന ഉത്തരം – ബിവരേജസ് ഷോപ്പ് /ബാര്‍ എന്നിങ്ങനെയാണ് .ഇപ്പോഴത്തെ ഉത്തരത്തിന് ‘തീര്‍ഥാടന കേന്ദ്രം’ എന്ന ചെറിയ സൂചന മതിയായിരുന്നു .
“കുറവന്‍, കുറത്തി” ഉത്തരം കിട്ടും പക്ഷേ കുറവന്‍ മല ,കുറത്തിമല എന്നിങ്ങനെ വേണ്ടിയിരുന്നു .
‘മാര്‍ച്ച് 8 ‘ ഉത്തരവും സൂചനയും തമ്മിലുള്ള ബന്ധം മനസിലായില്ല .
ഇതുപോലെ പലതും .
ഏഴ് അക്ഷരമുള്ള ഒരുത്തരത്തിന്റെ എല്ലാ അക്ഷരത്തിനും ലിങ്ക് കൊടുത്തു എന്ന പ്രത്യേകത കൂടിയുണ്ട് (3D )
ബാലചന്ദ്രന്‍
മറ്റു ഭാഷകളില്‍ ‘സ’ ‘ഷ’ ആയി ഉച്ചരിക്കുന്നുണ്ടാവാം .പക്ഷേ ‘സുസ്മിത’ എന്ന വാക്ക് തനി സംസ്കൃതമാണ് .സ്മിതം=ചിരി ,സ്മിത=ചിരിക്കുന്നവള്‍ .’സു ‘ എന്ന ഉപസര്‍ഗം ചേര്‍ക്കുമ്പോള്‍ ‘സുസ്മിത’.നല്ല പോലെ ചിരിക്കുന്നവള്‍ എന്നര്‍ഥം . ‘ഷ്മിതം’ എന്നൊരു വാക്ക് സംസ്കൃതത്തില്‍ ഞാന്‍ കണ്ടിട്ടില്ല .അങ്ങനെയൊരു വാക്കുണ്ടെങ്കില്‍ ‘സുഷ്മിത’
ശരിയാകും .അല്ലെങ്കില്‍ സുസ്മിത തന്നെ ശരി (ഷരി അല്ല ).മലയാളികള്‍ മലയാലികളും
കേരളം കേരലവും ആകാതിരുന്നാല്‍ നന്ന് .
തകഷി ഷിവഷങ്കരപ്പില്ലയുടെ കയര്‍ വായിയ്ക്കെണ്ടിവരുമോ ഭാവിയില്‍
Baijo
ബാലചന്ദ്രന്‍ Says:
October 9th, 2011 at 3:39 pm
>>>>>>>മീന്‍ ,നായ,പൂച്ച ,പശു,കോഴി , കിളികള്‍ ഇതെല്ലാം വളര്‍ത്തു ജീവികളാകാം.
പക്ഷേ അവയില്‍ ഏതെങ്കിലും ഒരു ഇനത്തെ കാണിക്കാന്‍ ‘ജീവി’ എന്ന് മാത്രം സൂചന മതിയോ ?<<<<<<<<<<
* കോഴി കിളിയല്ലേ?
* എല്ലാ മത്സ്യങ്ങളെയും മീന്‍ എന്ന ഒറ്റ വാക്കില്‍ ഉള്‍ക്കൊള്ളിക്കാമെങ്കില്‍ മറ്റുള്ളവയെ സസ്തനികള്‍ എന്ന ഒറ്റവാക്കില്‍ ഒതുക്കണം
ജലജ
മാഷേ,
ഓരോ നിര്‍മ്മാതാക്കളുടെയും പദപ്രശ്നത്തെക്കുറിച്ച് അവരുടെ ഇതേവരെയുള്ള പ്രകടനം വച്ച് നമ്മുടെ മനസ്സില്‍ ഒരു അഭിപ്രായം ഉണ്ടാവില്ലേ? അത് വച്ച് പറഞ്ഞതാണ്. ഇത് എന്റെ അഭിപ്രായം മാത്രമാണ്. ശരിയായിരിക്കണമെന്നില്ല മറ്റുള്ളവര്‍ യോജിക്കണമെന്നുമില്ല.
Baijo
@all, who is fighting on sushmitha sen
But sushmitha sen is not a malayali, so we should pronounce her name in the style of that language, not from the etymological root percpective.
it won’t be good to here your name in some other way.
Jenish
@Mash
ഒരാളുടെ പേര് എങ്ങനെയെഴുതണമെന്നുള്ള തീരുമാനം അയാള്‍ക്കോ അയാളുടെ രക്ഷിതാക്കള്‍ക്കോ കൊടുക്കുന്നതല്ലേ നല്ലത്? അന്യഭാഷക്കാരിയായ ഒരാളുടെ പേര് ഇന്നതുപോലെയെഴുതുന്നതാണ് ശരിയെന്ന് നമ്മള്‍ ശഠിക്കുന്നതെന്തിന്?
Jenish
എന്റെ “ഇക്കാമ” യില്‍ പേരെഴുതിയിരിക്കുന്നത് “ജാന്‍സെ” എന്നാണ്.. ഞാന്‍ അത് തിരുത്താന്‍ പരമാവധി ശ്രമിച്ചു.. അപ്പോള്‍ സൌദികളുടെ വക ഉപദേശം.. അറബിയില്‍ ജനിഷ് എന്ന വാക്കില്ല.. “ജാന്‍സെ” ആണ് ശരി.. ഞാന്‍ പേര് മാറ്റുന്നതാണ് നല്ലത് എന്ന്.. ആര് എന്തൊക്കെ പറഞ്ഞാലും ഞാനെന്റെ പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.. അറബികള്‍ പേര് വിളിക്കുമ്പോള്‍ ഝാന്‍സിറാണിയെ മനസ്സില്‍ വിചാരിച്ചു നില്‍ക്കാം… അതേ രക്ഷയുള്ളൂ..
ജലജ
അപ്പോള്‍ ജാന്‍സെ മാര്‍ ഡാലേഗാ എന്ന് ഹിന്ദി സിനിമയില്‍ കേള്‍ക്കുന്നതിന്റെ അര്‍ത്ഥമെന്താണാവോ?
Jenish
@Jalaja
“ജെനിഷിനെ തല്ലിക്കൊല്ല്” എന്ന് കേള്‍ക്കാന്‍ വേണ്ടിയാണോ ആ ചോദ്യം എന്ന് ഞാന്‍ സംശയിക്കുന്നു..
ജലജ
ജെനിഷ്,
ഇത്രനേരമായിട്ടും അങ്ങനെയൊന്ന് കേട്ടില്ല.എന്റെ ശബ്ദം പോലും.
വയസ്സായപ്പോള്‍ കേള്‍വിശക്തിയും കുറഞ്ഞതാണോ എന്തോ?
ജലജ
മുജീബ്,
ഞാന്‍ എഴുതിയത് സത്യമാണ്. പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കോ എന്റെ പരിചയക്കാര്‍ക്കോ അങ്ങനെ തോന്നിയിട്ടില്ല.
ഒരിക്കല്‍ തൃശ്ശൂര്‍ മിഷന്‍ ആസ്പത്രിയില്‍ വച്ച് രണ്ട് നെഴ്സുമാര്‍ (ഒരാള്‍ കന്യാസ്ത്രീയാണ്) ഞാന്‍ ഒരു നേപ്പാളിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കുറെ പണിപ്പെട്ടു. എന്റെ പൂര്‍വ്വികര്‍( എന്ന് വച്ചാല്‍ രണ്ടോ മൂന്നോ തലമുറ മുന്‍പുള്ളവര്‍, അല്ലതെ കുരങ്ങന്മാരല്ല) നേപ്പാളില്‍ നിന്ന് വന്നതാണെന്ന അവരുടെ വാദം പോലും ഞാന്‍ സമ്മതിക്കാതെ വന്നപ്പോള്‍ അവര്‍ക്ക് വലിയ നിരാശയായെന്ന് തോന്നുന്നു.
കഴിഞ്ഞ കൊല്ലം കോട്ടയ്ക്കലില്‍ എല്ലാവരും എന്നോട് ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെയാണ് സംഭാഷണം തുടങ്ങിയത്. തിരിച്ച് ഞാന്‍ മലയാളം പറഞ്ഞപ്പോള്‍ അയ്യോ മലയാളിയാണോ എന്ന അവരുടെ അദ്ഭുതം കാണേണ്ടതായിരുന്നു.
Jenish
@Jalaja
എല്ലാവരും തിരക്കിലാണെന്ന് തോന്നുന്നല്ലോ… ചേച്ചി ഏതെങ്കിലും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടോ?
ജലജ
ഉണ്ടെങ്കില്‍?
ഇല്ലെങ്കില്‍?
Jenish
@Jalaja
ഏതോ ഒരു പരസ്യത്തില്‍ കണ്ടതുപോലൊരു തോന്നല്‍…
Vivek
എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞിട്ടു പോയ ഷണ്മുഖപ്രിയയെ കണ്ടവരുണ്ടോ? നാല് ദിവസമായിട്ട് ഒരനക്കുവുമില്ലല്ലൊ? മൗനം വിദ്വാന് ഭൂഷണം എന്ന വഴിയാണോ എന്തോ?
സുബൈര്‍
മൌനം വിദ്വാന്മാര്‍ക്കും വിദുഷികള്‍ക്കും
വേറെ ചിലര്‍ക്കുമൊക്കെ ഭൂഷണം തന്നെ. പക്ഷെ ഒളിച്ചോട്ടമോ?
ഈ പദപ്രശ്നത്തിന് അഞ്ജനയുടെ കമന്റൊന്നും കണ്ടില്ലല്ലോ?
മുകളില്‍ പറഞ്ഞ കാരണം കൊണ്ടാണോ?
ജലജ
എനിക്ക് തോന്നുന്നത് ഷണ്മുഖപ്രിയയുടെ കമ്പ്യൂട്ടറിനെന്തെങ്കിലും പ്രശ്നം കാണുമെന്നാണ്.
Jenish
@Subair
കഴിഞ്ഞ തവണ അഞ്ജനയുടെ കമന്റിനെ ആരോ വിമര്‍ശിച്ചു … അപ്പോഴേ എനിക്ക് തോന്നി നല്ലകുട്ടി ആകാന്‍ പോയിക്കാണുമെന്ന്…
ജലജ
ജെനിഷ്,
ഇതുവരെ അഭിനയിച്ചിട്ടില്ല.
വേണമെങ്കില്‍ ഒരു കൈ നോക്കാം.(conditions apply)
കഥാകാരന്‍
@ ജലജേച്ചി – എന്റെ പൂര്‍വ്വികര്‍( എന്ന് വച്ചാല്‍ രണ്ടോ മൂന്നോ തലമുറ മുന്‍പുള്ളവര്‍, അല്ലതെ കുരങ്ങന്മാരല്ല).
ജലജേച്ചി ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അംഗീകരിച്ചെന്നാ തോന്നുന്നേ …
** പ്രസവിക്കുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന ജീവികളാണ് സസ്തനികള്‍
കഥാകാരന്‍
അഞ്ജനയേയും ഷണ്മുഖപ്രിയയേയും കാണാനില്ല
ഇനി രണ്ടു പേരും ഒരാളാണോ?
മാലിനിയേയും ഇപ്പോള്‍ കമന്റ് പേജില്‍ കാണാറില്ല.
നിളാ പൗര്‍ണമി
കുട്ടികളുടെ ഉത്തരക്കടലാസുകള്‍ വെട്ടിയും തിരുത്തിയും
മടുത്ത ഞാന്‍ ഇതാ ഇവിടെ ഹാജരായിരിക്കുന്നു .
ഇനി വേണം കമന്റടിക്ക് മാര്‍ക്കിടാന്‍ .
വെട്ടാനും കുത്തനുമുള്ള ‘ മലപ്പുറം കത്തി’
എവിടെ കിട്ടുമോ എന്തോ ?
@ പ്രിയ ,മാലിനി , അഞ്ജന
എവിടെപ്പോയി ?
ബാലചന്ദ്രന്‍
Baijo Says:
October 9th, 2011 at 3:59 pm
>>>>എല്ലാ മത്സ്യങ്ങളെയും മീന്‍ എന്ന ഒറ്റ വാക്കില്‍ ഉള്‍ക്കൊള്ളിക്കാമെങ്കില്‍ മറ്റുള്ളവയെ സസ്തനികള്‍ എന്ന ഒറ്റവാക്കില്‍ ഒതുക്കണം
ബുദ്ധിമുട്ടാണല്ലോ ബൈജോ
സസ്തനി = സ്തനമുള്ള ജീവി (കുട്ടികളെ പാലൂട്ടി വളര്‍ത്താന്‍)
കോഴിക്ക് സ്തനം ഉണ്ടാകുമ്പോള്‍ നമുക്ക് ആലോചിക്കാം .
ബാലചന്ദ്രന്‍
പലരും പറഞ്ഞതുപോലെ മറ്റു ഭാഷകളിലെ പേരുകള്‍ ഇന്ന തരത്തിലേ ഉച്ചരിക്കാവൂ എന്ന പിടിവാശിയൊന്നും എനിക്കില്ല.
എങ്കിലും സുസ്മിതാ സെന്‍ ബംഗാളീ ഭാഷയിലും ‘സുസ്മിതാ സെന്‍’ എന്ന് തന്നെയാണ് എഴുതിക്കാണുന്നത്.
সুস্মিতা সেন
ബംഗാളി അക്ഷരങ്ങള്‍ക്ക് http://www.omniglot.com/writing/bengali.
‘സ’ ‘ഷ’ ലിപി രണ്ടും വ്യത്യസ്തം .
‘ഷ’യ്ക് വേറെ ലിപി ഉള്ള സ്ഥിതിയ്ക് ‘സ’ എഴുതി ‘ഷ’ എന്നുച്ചരിക്കാന്‍ സാധ്യത കാണുന്നില്ല .
Aishwarya Rai – ഐശ്വര്യാ റായ് എന്നല്ലാതെ, ഐഷ്വര്യാറായ് എന്ന് പറഞ്ഞു കാണുന്നുമില്ല .
ബാലചന്ദ്രന്‍
നിള തിരികെ കമന്റു പേജിലെത്തിയതില്‍ സന്തോഷം .
‘പ്രിയ’ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്താത്തതില്‍ വിഷമവും
http://1 Jenish
@Mash
Su – സു
Shu – ശു അല്ലെങ്കില്‍ ഷു
ഇതല്ലാതെ വേറെ ഏതെങ്കിലും രീതി ഉപയോഗിക്കുനുണ്ടോ?
നിളാ പൗര്‍ണമി
ജലജ Says:
October 10th, 2011 at 1:59 pm
മുജീബ്,
ഞാന്‍ എഴുതിയത് സത്യമാണ്. പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കോ എന്റെ പരിചയക്കാര്‍ക്കോ അങ്ങനെ തോന്നിയിട്ടില്ല.
ഒരിക്കല്‍ തൃശ്ശൂര്‍ മിഷന്‍ ആസ്പത്രിയില്‍ വച്ച് രണ്ട് നെഴ്സുമാര്‍ (ഒരാള്‍ കന്യാസ്ത്രീയാണ്) ഞാന്‍ ഒരു നേപ്പാളിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കുറെ പണിപ്പെട്ടു. എന്റെ പൂര്‍വ്വികര്‍( എന്ന് വച്ചാല്‍ രണ്ടോ മൂന്നോ തലമുറ മുന്‍പുള്ളവര്‍, അല്ലതെ കുരങ്ങന്മാരല്ല) നേപ്പാളില്‍ നിന്ന് വന്നതാണെന്ന അവരുടെ വാദം പോലും ഞാന്‍ സമ്മതിക്കാതെ വന്നപ്പോള്‍ അവര്‍ക്ക് വലിയ നിരാശയായെന്ന് തോന്നുന്നു.
ജലജേച്ചി ,
നേപ്പാളിനെക്കുറിച്ചു ഒരു പദപ്രശ്നം ആയാലോ ?
ഇരിക്കട്ടെ നേപ്പാളുമായി ഒരു പുതിയ പദപ്രശ്നസഖ്യം .
Baijo
@Balachandran,
kili=pakshi, so kozhi, tharav kilikal aanu
i didn’t include kozhi in the coment abt mammals, only dog, cat, cow…
വിശദമായുള്ള പരിണാമസിദ്ധാന്തവും പണ്ട് നാട്ടിന്‍പുറത്തുകാര്‍ പറയാറുണ്ടായിരുന്ന മനുഷ്യനപ്പുറത്തേയ്ക്കുള്ള
പരിണാമസിദ്ധാന്തവും ആണെനിക്ക് കൂടുതല്‍ വിശ്വാസം.
ജലജ
നിളാപൌര്‍ണ്ണമി, എന്തിനാ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ വെട്ടിയും തിരുത്തിയും മിനക്കെടുന്നത്? എന്നോട് വിശേഷിച്ച് തെറ്റൊന്നും ചെയ്യാത്ത കുട്ടികളല്ലേ എന്ന് കരുതി നല്ല മാര്‍ക്ക് ഇട്ടുകൊടുത്തുകൂടേ?
നേപ്പാള്‍ പദപ്രശ്നം വേണോ???????? അതില്‍ ഒന്നാം സ്ഥാനം ഒരു നേപ്പാളുകാരിയായിട്ടും എനിക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ???
ജലജ
ജെനിഷ്,
ഞങ്ങളുടെ തലമുറയില്‍ su —സു , ശു, shu –ഷു ഇങ്ങനെയായിരുന്നു ഉപയോഗിച്ചിരുന്നത്. sasi(ശശി) , santha (ശാന്ത), sobha (ശോഭ) എന്നിങ്ങനെ. ശയ്ക്ക് sh ഉപയോഗിക്കുമെന്നറിഞ്ഞത് ഹിന്ദി സിനിമയില്‍ shashikapoor എന്നെഴുതിക്കണ്ടപ്പോഴാണ്. അപ്പോഴും വിചാരിച്ചത് അത് ഹിന്ദി സ്റ്റൈല്‍ ആണെന്നാണ്. ഇപ്പോള്‍ മലയാളികളും ഇത് ധാരാളം ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു.
Jenish
@Jalaja
ചേച്ചി പറഞ്ഞത് ശരിയാണ്.. അതുകൊണ്ടാണല്ലോ ദോശ – dosa എന്ന് എഴുതുന്നത്..
നിളാ പൗര്‍ണമി
@ ജലജേച്ചി
ഇല്ലെങ്കില്‍ അവര്‍ എന്നെ വെട്ടി നിരത്തില്ലേ .
സുരേഷ്,
29a ഇത് സാധാരണ പറയാറുള്ളതല്ലേ.. പെണ്ണൊരുമ്പെട്ടാല്‍ ആരു തടുക്കുമെന്ന്
9a ഭാരതപ്പുഴയുടെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് പ്രധാനകാരണം ഇത് വാരലല്ലേ?
വിജയാശംസകള്‍!!!
സുരേഷ്
thanks jalajachechi. finished all backlogs of crossword.
shanmukhapriya
എല്ലാ മഷിത്തണ്ട് സുഹൃത്തുക്കള്‍ക്കും നമസ്കാരം,
ഈ പദപ്രശ്ന മത്സരത്തില്‍ നിങ്ങളോടൊപ്പം സഞ്ചരിക്കാനോ, നിങ്ങളുടെ സംശയത്തിന് വിശദീകരണം
നല്കുവാവാനോ അധിക സൂചനകള്‍ നല്കി സഹായിക്കാനോ എനിക്ക് കഴിയാത്തതില്‍ എല്ലാവരും എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. മനപ്പൂര്‍വ്വം മൗനം പാലിച്ചതോ, ഒളിച്ചോടിയതോ അല്ല, കമ്പൂട്ടര്‍ പണിമുടക്കിയതിനാലാണ് ഇവിടെ സമയത്തിന് എത്താന്‍ കഴിയാത്തത്. വളരെ വിഷമമുണ്ട് പക്ഷെ എന്തു ചെയ്യാന്‍ ഇതൊന്നും ആരും മനപ്പൂര്‍വ്വം ചെയ്യുന്നതല്ലല്ലോ പ്രായം കൂടുമ്പോള്‍ വിവേകവും ബുദ്ധിയും കൂടും എന്ന് നമ്മുടെ ജലജേച്ചിയും ഇവിടെ തെളിയിച്ചിരിക്കുന്നു!! എന്റെ കമ്പ്യൂട്ടര്‍ പണിമുടക്കിയതാകാമെന്ന് എത്ര കൃത്യമായി ചേച്ചി പറഞ്ഞു, നന്ദി ജലജേച്ചീ പക്ഷേ ജലജേച്ചീ ഇനീപ്പോ ഞാനും ചേച്ചിയും ബന്ധുക്കളോ അല്ലെങ്കില്‍ ഒരേ വീട്ടിലുള്ളവരോ ആണെന്നോ ഞാന്‍ ചേച്ചിയെ ഫോണ്‍ മുഖേനയോ മറ്റോ വിവരമറിയിച്ചതാകാമെന്നോ ആരെങ്കിലും സംശയിക്കും ഞാന്‍ വരാഞ്ഞത് കൊണ്ട് പാവം അഞ്ജനയ്ക്കും പഴി കേള്‍ക്കേണ്ടി വന്നല്ലോ എന്നാ എനിയ്ക്കു വിഷമം എനിയ്ക്ക് ഈ മഷിത്തണ്ട് വിട്ട് അങ്ങനെയൊന്നും പോകാന്‍ കഴിയില്ല. ഞാന്‍ ഇവിടെ നിന്ന് പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമായാല്‍ അത് തീര്‍ച്ചയായും രണ്ട് കാരണങ്ങള്‍ കൊണ്ടാകും ഒന്നാമത് എന്റെ കമ്പ്യൂട്ടര്‍ പണിമുടക്കിയതാകും അല്ലെങ്കില്‍ എനിക്കെന്തെങ്കിലും സംഭവിച്ചിരിക്കും!!! എന്റെ കമ്പ്യൂട്ടര്‍ വെറുമൊരു പണിമുടക്കല്ല നടത്തിയത്, മൊത്തത്തില്‍ എല്ലാം അടിച്ചു പോയി, ഇനീപ്പോ പൂജ വച്ചിട്ടെടുത്ത് എല്ലാം ഹരിശ്രീ കുറിച്ച് തുടങ്ങുന്നതു പോലെ ആദ്യം മുതല്‍ ചെയ്യണം. എന്നാലും ഭഗവാനേ ഒരു കഠിന പദപ്രശ്നത്തിന്റെ ഫലമേ, എന്റെ കമ്പ്യൂട്ടര്‍ തന്നെ അടിച്ചു പോയില്ലേ
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us