KRKT2/11/04MANDALA/33

KRKT2/11/04MANDALA/33
Topic :സാഹിത്യം ,നിഘണ്ടു
By :sangeethac
Play This Crossword
Top Player’s List

  • സലില്‍

    (((((((((((((((((((((((((((((((((O))))))))))))))))))))))))))))))))))))))

  • vivek

    Tougher one !!!!

    കറക്കിക്കുത്തിയാല്‍ എളുപ്പമായിരിക്കും (രണ്ടക്ഷര ഉത്തരങ്ങള്‍ക്ക്) :)

    നിര്‍മ്മാതാവ് ഹാജരില്ലെന്ന് തോന്നുന്നു.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    Tough

  • ജലജ

    അഭിനന്ദനങ്ങള്‍ വിവേക്.

    അഭിനന്ദനങ്ങള്‍ വിനോദ്

  • ജലജ

    2D.കൃതിയുടെ പേരിന്റെ ആദ്യഭാഗം വിട്ടുകളയുകയും ചെറുകഥയെ നോവലെന്നു വിശേഷിപ്പിക്കുകയും ചെയ്താല്‍ പിന്നെന്തു ചെയ്യാന്‍?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    Need Clues for 15d, 29a, 30u, 25a, 21u, 13b, 23u,18u

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    What a crossword? Congrats to Vivek and Jalajechi

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    This is really a cross for us.

  • Ajith Raj

    പദപ്രശ്നം എന്നതു തന്നെ പദങ്ങള്‍ കൊണ്ടുള്ള പ്രശ്നമെന്നാണല്ലോ…
    ഈ മഹാപര്വ്വം കീഴടക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ തികച്ചും നിരുല്സാഹപ്പെടുത്തി പദപ്രശ്നത്തില്‍ നിന്നകറ്റി നിര്ത്തുന്ന ഇത്തരം പദപ്രശ്നങ്ങള്‍ കൊണ്ടെന്ത് പ്രയോജനം..
    ലിങ്കുകള്‍ തീരെ കുറവ്…
    ഇതെന്റെ മാത്രം അഭിപ്രായം..വിവാദങ്ങളില്‍ താല്പര്യമില്ല…

  • vinodpl

    Congrats vivek and jalaja chechi

    It was tough. Completed with lot of guess working .

  • ജലജ

    15 താഴോട്ട്
    തസ്ലീമാ നസ്രീന്റെ ആത്മകഥയുടെ വിവര്‍ത്തനം [4] (5)

    25 വലത്തോട്ട്
    രാമായണത്തിന്റെ പുനര്‍വായന (5)

    അക്ഷരവിന്യാസം ഒരേപോലെ കൊടുത്തിരുന്നെങ്കില്‍ !!!!!!

  • സുബൈര്‍

    പദപ്രശ്നം ഒറ്റനോട്ടത്തില്‍:

    കഠിനം,
    ലിങ്കുകള്‍ വളരെ കുറവ്,
    ‘ഊഹക്കച്ചവടം’ മാത്രം രക്ഷ! :)

    വിവേക്,ജലജേച്ചി,വിനോദ്, രാജലക്ഷ്മി അഭിനന്ദനങ്ങള്‍!

    ചില സംശയങ്ങള്‍ ബാക്കിയുണ്ട്,
    നാളെയാവട്ടെ.

    ശുഭരാത്രി!

  • കഥാകാരന്

    സുബൈറേ ഇതിന്റെ അവലോകനം നടത്തുന്നുണ്ടോ? അതോ എന്റെ കറുത്തകൈകള്‍ തന്നെ വേണോ?

  • anjanasatheesh

    clue required..

    25A, 29A,5B, 9B,13B & 15D & 18U

  • Baijo

    Oh GOD…………….

    ഭഗവാന്‍ തേരീ മായ….

  • ജിനു

    when time permits, plz giv clues for
    25A, 29A, 17B, 15D, 19U…
    Thanks in advance….

    its not a good time for wild guessing..so stopping nw…
    good night to all……

  • മുജീബുര്‍ റഹ്മാന്‍

    ഒരു മണിക്കൂറിനുള്ളില്‍ ‘ഊഹക്കച്ചവടം’ നടത്തി ഒന്നാമതെത്തിയ വിവേകിനെ സമ്മതിക്കണം!!!!!!!!!!!
    കറക്കിക്കുത്ത് വീരന്‍ വിവേകിന് അഭിനന്ദനങ്ങള്‍ ………
    കഠിനം, കൂടെ പവര്‍കട്ടും.

  • ampilymanoj

    plz give clue for 25A

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ആറു മണിക്കൂര്‍ കഴിഞ്ഞാലും ക്ലൂ കൊടുക്കരുതെന്നുണ്ടോ? ആദ്യമായി പദപ്രശ്നം കളിക്കുന്ന ഒരാള്‍ ഈ പ പ്ര കണ്ടാല്‍ ബോധം കേട്ട് വീഴും എന്ന് തോന്നുന്നു.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    21 u ഇതെന്നെ വട്ടം ചുറ്റിക്കുന്നു only this

  • vinod

    @Anjana and ginu

    25a- famous drama of CN sreekandan nair
    5b- search “കവിത എ.ആർ. രാജരാജവർമ്മ”
    9b- മഹാഭാരതത്തിന്റെ മറ്റൊരു പേര്
    13B – search in mashitandu for “crane”
    15D- malayalam word for “mine”
    18U- dew,fog
    17B- famous poetry of kumaranasan
    15D-search “തസ്‌ലിമ നസ്‌റീന്റെ ആത്‌മകഥയുടെ മൂന്നാം ഭാഗമായ ദ്വിഖണ്ധിതയുടെ രണ്ടാം ഭാഗമായ ”
    19U-novel of രാധാലക്ഷ്മി പത്മരാജന്
    25a- do not know how to give clue . i guessed 8 letetrs- it is sort of ” before end of day(pakal)

  • vinod

    ginu @ anjana

    please read last clue “29a “

  • Baijo

    25A ലങ്കയിലെ ഒരു ദ്വാരപാലിക
    29A buy.mathrubhumi.com/books/bookdetails.php?id=942 (1982)
    17B kumaranaasan
    15D her autobiography 5th part, green books publication
    19U wife of pathamrajan is the auther
    5B ar rajarajavarmma (1889)
    9B mahabharatha’s other name
    13B search in TBS publishers website
    18U ഹിമം other word
    30u auther, നഷ്ടപ്പെട്ട നീലാംബരി
    21u mammootty, meera jasmin
    23u http://www.mathrubhumi.com/static/about/award/story.php?id=122674

  • ജലജ

    29എ.

    കവിതകള്ക്ക് കക്കാട് എഴുതിയ അനുബന്ധക്കുറിപ്പുകള്ക്ക് പുറമെ

    ഇങ്ങനെ ഗൂഗിളില്‍ എഴുതിനോക്കിയാല്‍ കിട്ടാന്‍ സാദ്ധ്യതയുണ്ട്.

    വിജയാശംസകള്‍!!!

  • Baijo

    @Pisharadi,
    ആറു മണിക്കൂറിനു ശേഷം എന്നു പറയുമ്പോള്‍ രാത്രി രണ്ടു മണി അല്ലേ?

  • anjanasatheesh

    THANKS VINOD FOR THE 29a’S CLUE. BALANCE EVERYTHING I GOT BEFORE THE CLUES

  • ജിനു

    Vinod & Jalaja chechi….

    Thanks a lot

  • vinodpl

    @ചാന്ദ്നി,

    21u – mammotty meera jasmine film

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    thanks all….
    നിര്‍മാതാവിനെ കണ്ടവരുണ്ടോ?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    വെറുതെ ബംഗാളി സിനിമകളുടെ പേരും തപ്പി നടന്നു സമയം കളഞ്ഞത് മിച്ചം

  • Prasad

    8A. clue please..

  • ജലജ

    പ്രസാദ്,
    സാറാജോസഫിന്റെ കൃതി.വിക്കിയില്‍ ഉണ്ട്.
    വിജയാശംസകള്‍!!

  • Prasad

    നന്ദി ജലജ ചേച്ചി .ഉത്തരം കിട്ടിയിരുന്നു . ഞാന്‍ സെര്‍ച്ച്‌ ചെയ്തത് വേറെ പേരുകള്‍ ആയിരുന്നു

  • ജലജ

    കുറച്ചുകൂടി ലിങ്ക് ഉണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നു. എന്നാലും പദപ്രശ്നം പൊതുവില്‍ നന്നായിട്ടുണ്ട്. അറിയുന്ന കാര്യങ്ങള്‍ തന്നെ അല്പം ചിന്തിച്ച് എഴുതേണ്ടിവന്നു. അത് നന്നായി. സൂചനകളുടെ ഗുണം. ഇനിയും ഇത്തരത്തിലുള്ളവ പ്രതീക്ഷിക്കുന്നു.

    വായനാശീലമില്ലാത്തവര്‍ക്ക് കുറച്ചധികം ബുദ്ധിമുട്ടായിട്ടുണ്ടാകും.

    22A,25A,8A,6A,12A ഇവ നല്ല സൂചനകളായിരുന്നു.

    25എ,29എ,13ബി,2ഡി ഇവയാണ് എന്നെ വിഷമിപ്പിച്ചത്.

    29എ കിട്ടിയതോടെ 30യു എളുപ്പമായി, അത് കിട്ടിയതോടെ 25എയും

    2ഡി. ആ കൃതിയുടെ പേരില്‍ എന്റെ എന്ന ഒരു വാക്ക് ആദ്യം ഇല്ലേ? മാതൃഭൂമിയുടെ സൈറ്റില്‍ അങ്ങനെയാണ് കണ്ടത്.

    29ബി കുറച്ചേറെ കഷ്ടപ്പെടുത്തി.

    എന്നാലും 13 ബി തന്നെ കഷ്ടപ്പെടുത്തിയതില്‍ ഒന്നാമന്‍. ചോദ്യം തെറ്റാണോ എന്നുപോലും ചിന്തിച്ചുപോയി.

    ചലചിത്രം(ചലച്ചിത്രം), കഥ സമാഹാരം (കഥാസമാഹാരം) ഇവയാണ് പെട്ടെന്ന് കണ്ണില്‍പ്പെട്ട തെറ്റുകള്‍. കമല സുരയ്യയാണോ കമലാ സുരയ്യയാണോ എന്നൊരു സംശയവും ഉണ്ട്.

  • anjanasatheesh

    ഈ പദപ്രശ്നത്തെപ്പറ്റി പറയുകയാണെങ്കില്‍, അതും ഇത്തിരി കടുപ്പിച്ച്

    സൂചനകളും ഉത്തരങ്ങളുമൊക്കെ കൊള്ളാം. പക്ഷെ വ്യക്തമല്ലാത്ത പല സൂചനകളുടെ ഉത്തരങ്ങള്‍ക്കും മതിയായ ലിങ്കുണ്ടായിരുന്നില്ല.കറക്കിക്കുത്തിയാണ് പല ഉത്തരങ്ങളിലുമെത്തിയത്. അതിലെന്തു ത്രില്‍ ????????? എന്തൊക്കെയായിരുന്നു നിബന്ധനകള്‍…… മലപ്പുറം കത്തി….എന്നു തുടങ്ങും പൊലെ രണ്ടക്ഷരഉത്തരങ്ങള്‍ രണ്ടിനും ലിങ്ക്……നാലക്ഷരപദങ്ങള്‍ക്കു രണ്ടുലിങ്ക്…..!!!! എന്നിട്ടിപ്പോ പവനായി ശവമായി….ഇവിടെ ഒമ്പത്തക്ഷര ഉത്തരങ്ങള്‍ക്കു പോലും രണ്ടേരണ്ടു ലിങ്ക്. പിന്നെ ഉത്തരങ്ങളുടെ അക്ഷര എണ്ണം പലതിനും കൃത്യമായിരുന്നില്ല. 3D – ചോദ്യം മനോഹരം ഉത്തരവും. ഇനി ഞാനും ഒരു ബ്ലോഗുണ്ടാക്കി ചോദ്യമായെറിയും. വേണമെങ്കില്‍ കണ്ടുപിടിച്ചോ ഉത്തരം എന്നമട്ടില്‍

    എല്ലാറ്റിനും പുറമെ ഈപദപ്രശ്നം നിര്‍മ്മിക്കുക എന്ന ചുമതലയേ എനിക്കുള്ളൂ ബാക്കി നിങ്ങളൊക്കെ എന്തുവേണേലായിക്കോ എന്ന നിര്‍മ്മാതാവിന്റെ നാട്യവും. ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ഇതൊക്കെ കളിക്കാനിരിക്കുന്നത്. അവരെ നോക്കി കൊഞ്ഞനം കുത്തരുത് ദയവായി……………..

  • sham2010

    need help for 9u, 18a and 22a pl

  • neema

    please provide some clue for 2nd letters of 18 A , 3 D & 9 U pls Thanks in advance

  • ajith raj

    1a clue please

  • Jenish

    @Anjana

    ###എല്ലാറ്റിനും പുറമെ ഈപദപ്രശ്നം നിര്‍മ്മിക്കുക എന്ന ചുമതലയേ എനിക്കുള്ളൂ ബാക്കി നിങ്ങളൊക്കെ എന്തുവേണേലായിക്കോ എന്ന നിര്‍മ്മാതാവിന്റെ നാട്യവും.

    നമുക്ക് കളിക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കുന്നവരെ ഇങ്ങനെ നിരുത്സാഹപ്പെടുത്തരുതെന്ന അപേക്ഷയാണ് എനിക്കുള്ളത്.. :)

    നമുക്ക് ഉത്തരം കിട്ടിയില്ലെന്നുപറഞ്ഞ് പദപ്രശ്നത്തെ കുറ്റം പറഞ്ഞിട്ടെന്തുകാര്യം? വിവേകൊക്കെ പുഷ്പം പോലാണ് പദപ്രശ്നം പൂര്‍ത്തിയാക്കി പോയത്.. അതും നാട്ടിലെ ലാന്‍ഡ് ലൈന്‍ ഉപയോഗിച്ച്..

    തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക.. എന്തായാലും അടുത്ത തവണ ഞാന്‍ എന്റെ ബ്ലോഗിന്റെ പേര് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.. :)

  • ajith raj

    venda kitti….

  • ജലജ

    ഷാജി,
    9u, ഇത് സുബൈറിന്റെ ഇക്കഴിഞ്ഞ പദപ്രശ്നത്തില്‍ (നംബര്‍ 30) ഉണ്ടായിരുന്നുവല്ലോ.
    18a ഈ കഥയെ അവലംബിച്ച് ലെനിന്‍ രാജേന്ദ്രന്‍ എടുത്ത സിനിമ . ബിജുമേനോന്‍, സംയുക്ത അഭിനയിച്ചത്.
    22a സി വി ശ്രീരാമന്റെ കഥ . ഇതിനെ അവലംബിച്ച് അരവിന്ദന്‍ അതേ പേരില്‍ സിനിമ എടുത്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകന്‍
    വിജയാശംസകള്‍!!!

  • ജലജ

    നീമാ,

    18 A ,നേരത്തെ എഴുതിയിട്ടുണ്ട്.
    3 D റ്റി പി വിനോദ് എന്ന് ഗൂഗിളില്‍ നോക്കൂ. അതില്‍ വരുന്ന എതിരന് കതിരവന്: January 2009
    ethiran.blogspot.com/2009_01_01_archive.html ഇത് വായിക്കൂ. തുടക്കത്തില്‍ തന്നെയുണ്ട്.
    9 U ,നേരത്തെ എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • Vivek

    “വിവേകൊക്കെ പുഷ്പം പോലാണ് പദപ്രശ്നം പൂര്‍ത്തിയാക്കി പോയത്.. അതും നാട്ടിലെ ലാന്‍ഡ് ലൈന്‍ ഉപയോഗിച്ച്..”

    I’m back in Bangalore … So no speed issues …. :)

  • Vivek

    “രണ്ടക്ഷരഉത്തരങ്ങള്‍ രണ്ടിനും ലിങ്ക്” – Is there any rule currently? I believe even in the new rule, it is not strict. It was just a suggestion ….

  • sham2010

    thank you very much jalajechi

  • Jenish

    @Vivek

    Ohh.. Welcome back.. :)

  • Reshmi

    6A clue venam.

  • ജലജ

    രശ്മി,
    ഞാനെന്ന ഭാവം നോവല്‍ എന്നു ഗൂഗിളില്‍ നോക്കൂ. ആത്മഹത്യ ചെയ്ത ഒരെഴുത്തുകാരി .
    വിജയാശംസകള്‍!!!

  • http://deleted Reshmi

    Jalajechi,

    Thanks. I was searching in Sabdatharavali.

  • സുബൈര്‍

    ഈ പദപ്രശ്നം തന്ന ചില പുതിയ അറിവുകള്‍:
    1. തസ്ലീമ നസ്രീന്‍ ഇതിനോടകം തന്നെ നാല് ആത്മകഥകള്‍ എഴുതിയിട്ടുണ്ട്.(ഇനിയെത്രയെണ്ണം കൂടി കാണുമോ എന്നാര്‍ക്കറിയാം!! . :) )
    2. മുകുന്ദനും മലയാറ്റൂരും ‘നാലാള്‍ കേട്ടിട്ടില്ലാത്ത’ ചില നോവലുകളും എഴുതിയിട്ടുണ്ട്.
    3. ‘ഫെമിനിസ്റ്റ് കഥാകാരികള്‍’ എന്നൊരു വിഭാഗം കഥാകാരികളുണ്ട്.
    . :) . :) . :)

  • മുജീബുര്‍ റഹ്മാന്‍

    റ്റി.പി.വിനോദ് ആരാണാവോ? അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും അറിയുന്നവര്‍ അറിയിക്കുമല്ലോ?
    പദപ്രശ്നം നിര്‍മ്മിക്കുന്നവരെ ഇങ്ങനെ ക്രൂശിക്കരുത് അഞ്ജനെ! ഒരു പ.പ്ര. നിര്‍മ്മിക്കുന്നവര്‍ക്കേ അതിന്‍റെ ബുദ്ധിമുട്ടറിയൂ. അഞ്ജനക്കുമറിയില്ലേ?
    പിന്നെ അവ്യക്തമായ സൂചനകളും ലിങ്കുകളുടെ അഭാവും ഒരു പ്രശ്നം തന്നയാണ്.
    അത് അപ്രൂവര്‍മാര്‍ ഒന്നുശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
    സമയമില്ലാത്ത ഈ കാലത്ത് പ.പ്ര ത്തോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് നമ്മില്‍ മിക്കപേരും പ.പ്ര കളിക്കുന്നത് എന്നാണെന്നാണ് എനിക്കു തോന്നുന്നത്.
    ഈ.പ.പ്ര നിര്‍മ്മിച്ച നിര്‍മ്മാതാവ് ഇപ്പോള്‍ ആക്ടീവല്ലെന്നു തോന്നുന്നു
    അപ്പോള്‍ ഇത് അപ്രൂവ് ചെയ്ത ആരെങ്കിലും ക്ലിയര്‍ ചെയ്യണമായിരുന്നു.
    ഈ പ.പ്ര ത്തില്‍ വലിയ തെറ്റൊന്നുമുണ്ടെന്നു ഒറ്റ നോട്ടത്തില്‍ തോന്നുന്നില്ല പിന്നെ ഒരു നോവലിനെ കഥയാക്കിയെന്നു തോന്നുന്നു.
    @ജെനീഷ് അഞ്ജന പുതിയ ബ്ലോഗുണ്ടാക്കി പ.പ്ര കളിക്കുന്നവരെ ചുറ്റിക്കല്ലേ

  • സുബൈര്‍

    കഥാകാരന് Says:
    October 3rd, 2011 at 11:08 pm

    സുബൈറേ ഇതിന്റെ അവലോകനം നടത്തുന്നുണ്ടോ? അതോ എന്റെ കറുത്തകൈകള്‍ തന്നെ വേണോ?

    നിരൂപണം നടത്താന്‍ എന്നെക്കാളും യോഗ്യന്‍ താങ്കള്‍ തന്നെ.. (താങ്കള്‍ കളിക്കാരനല്ലല്ലോ, നിരീക്ഷകനല്ലേ?നിഷ്പക്ഷനിരൂപണത്തിനു കാഴ്ച്ചക്കാര്‍ക്കല്ലേ കൂടുതല്‍ യോഗ്യത?)
    കഴിഞ്ഞ തവണ സ്ഥിരം നിരൂപകരെയാരെയും കാണാതിരുന്നതുകൊണ്ടാണ് ഞാന്‍ അങ്ങിനെയൊരു കടുംകൈ ചെയ്തത്!
    എന്തായാലും ഇത്തവണ കാര്യമായ ഭാഷാപ്രശ്നങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
    നേരത്തെ ജലജേച്ചി എഴുതിയ അക്ഷരത്തെറ്റുകള്‍ മാത്രമാണ് ഞാനും കണ്ടത്.

    എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്.
    25A ഈ സൂചന ശരിയാണോ? യഥാര്‍ത്ഥത്തില്‍ ആ പുസ്തകം രാവണനെയല്ലേ പുനര്നിര്‍മ്മിക്കുന്നത്? രാമായണ കഥാപാത്രങ്ങളെ ആസ്പദമാക്കി ഇതേ സാഹിത്യകാരന്‍ തന്നെ വേറെയും രണ്ടു നാടകങ്ങള്‍ (കാഞ്ചനസീത, സാകേതം) എഴുതിയിട്ടുണ്ടല്ലോ? അവയോരോന്നും രാമായണത്തിന്റെ പുനര്‍വായനകള്‍ എന്ന് പറയാമോ? അങ്ങിനെ പറയാമെങ്കില്‍ ‘ഇനി ഞാനുറങ്ങട്ടെ’ മഹാഭാരതത്തിന്റെ പുനര്‍ വായനയും ആവില്ലേ?

  • സുബൈര്‍

    anjanasatheesh Says:

    >>>………????????? …… മലപ്പുറം കത്തി….എന്നു തുടങ്ങും പൊലെ രണ്ടക്ഷരഉത്തരങ്ങള്‍ രണ്ടിനും ലിങ്ക്……..>>>>>

    മലപ്പുറം കത്തി എന്നതുകൊണ്ട്‌ ഉദ്ദേശിച്ചതെന്താണാവോ?

  • Ramesh Raju PN

    1A സൂചന പ്ലീസ്

  • സുബൈര്‍

    @Ramesh Raju PN,

    famous malayalam novelist.
    His works include pullippulikalum vellinakshathrangalum, spandamaapinikale nandi, munpe parakkunna pakshikal, ellaam maaykkunna kadal, ……..etc

  • ജലജ

    രമേഷ്,
    മുന്‍പേ പറക്കുന്ന പക്ഷികള്‍, സ്പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, തീക്കടല്‍ കടഞ്ഞ് തിരുമധുരം ഇവ അദ്ദേഹത്തിന്റെ രചനകളില്‍ ചിലതാണ്.
    വിജയാശംസകള്‍!!!

  • ജലജ

    രശ്മി,
    ആ നോവല്‍ മാതൃഭൂമിയില്‍ വന്നിരുന്ന കാലത്ത് ഞാന്‍ വായിച്ചിട്ടുണ്ട്. ആ സമയത്ത് തന്നെയായിരുന്നു അവരുടെ ആത്മഹത്യ.

    മുജീബ്,
    റ്റിപി വിനോദ് ആ ബ്ലോഗിന്റെ ഉടമ.
    എന്തായാലും ആ ബ്ലോഗിനൊരു പബ്ലിസിറ്റി.( എന്നാലും ബ്ലോഗല്ലേ ആരും വായിക്കുകയൊന്നുമില്ല.)

    >>>>പിന്നെ ഒരു നോവലിനെ കഥയാക്കിയെന്നു തോന്നുന്നു.

    അതോ കഥയെ നോവലോ? 2ഡി എന്റെ —– ——- എന്ന കഥ എന്നാണ് നെറ്റില്‍ മാതൃഭൂമി സൈറ്റില്‍ കണ്ടത്. ഏതാണ് ശരി?

    സുബൈര്‍,
    25A ഞാനീ പുസ്തകം വായിച്ചിട്ടില്ല, നാടകം കണ്ടിട്ടുമില്ല. എന്നാലും പേരിതായതുകൊണ്ടും ഇത് ഒരു സീരീസിലെ മൂന്നാമത്തെ പുസ്തകമായതുകൊണ്ടും രാമായണം മുഴുവനായി ഇതില്‍ പുനര്‍വായന നടത്തിയിരിക്കാന്‍ ഇടയില്ലെന്നു എനിക്കും തോന്നിയിരുന്നു. എന്റെ മനസ്സില്‍ പെട്ടെന്ന് വന്ന ഉത്തരം കെ സുരേന്ദ്രന്റെ സീതായനം ആയിരുന്നു.

  • anjanasatheesh

    സുബൈര്‍ Says:
    October 4th, 2011 at 3:31 pm

    anjanasatheesh Says:

    >>>………????????? …… മലപ്പുറം കത്തി….എന്നു തുടങ്ങും പൊലെ രണ്ടക്ഷരഉത്തരങ്ങള്‍ രണ്ടിനും ലിങ്ക്……..>>>>>

    മലപ്പുറം കത്തി എന്നതുകൊണ്ട്‌ ഉദ്ദേശിച്ചതെന്താണാവോ?

    ….നാടോടിക്കാറ്റ് സിനിമ കണ്ടിട്ടില്ലേ സുബൈര്‍………. അതിലെ ഹിറ്റ് ഡയലോഗ് കുറച്ചു കടമെടുത്തതല്ലേ

  • Ramesh Raju PN

    വളരെ നന്ദി, സുബൈര്‍ & ജലജാജി

  • കഥാകാരന്

    @സുബൈര്
    ശരി, ഇതിനെ ഒന്നു അവലോകനം ചെയ്തു കളയാം ..പക്ഷെ കളിക്കാത്തതിനാല്‍ ഉത്തരങ്ങളുടെ ആധികാരിത പരിശോധിക്കാന്‍ പറ്റുമോ എന്നറിയില്ല …

    @ജലജേച്ചി
    നോക്കട്ടെ …. പറ്റിയാല്‍ കളിച്ചിട്ടായാലും ശരി, ഇതിനൊരു തീരുമാനമുണ്ടാക്കാം …

    കളിക്കാന്‍ സമയം വേണം … നാളെയാകട്ടെ. ക്ലൂ തന്നു സഹായിക്കുമോ?

  • ജലജ

    കഥാകാരാ,

    നാം മുന്നോട്ട്. :)

  • anjanasatheesh

    സുബൈര്‍ Says:
    October 4th, 2011 at 2:44 pm

    ഈ പദപ്രശ്നം തന്ന ചില പുതിയ അറിവുകള്‍:
    <<<<<<<3. ‘ഫെമിനിസ്റ്റ് കഥാകാരികള്‍’ എന്നൊരു വിഭാഗം കഥാകാരികളുണ്ട്.<<<<<<
    . :) . :) . :)

    നമ്മുടെ "കഥാകാരനു" കൂട്ടാവുമോ…..? :) :):)

  • Rajith Ravi

    സൂചന നല്‍കാമോ?
    2ഡി
    29എ(സൂചന പറഞ്ഞിട്ടും പുടി കിട്ടണില്ല)

  • anjanasatheesh

    @ RR

    “Night & day – മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യൂ

    29A – http://buy.mathrubhumi.com/books/bookdetails.php?id=942

  • കഥാകാരന്‍

    അക്ഷരപ്പിശകുകള് ഉണ്ട് – 26A, 21U, 22U, 28U –

    29A – “പകലറുതിക്ക് മുമ്പ്” എന്നതല്ലേ ശരി?
    13B – നോവലല്ല, ചെറുകഥയുമല്ല …. നോവലൈറ്റ്

    പുനര്‍വായനയെപ്പറ്റി മാഷോ നിളാപൗര്ണ്ണമിയോ പറയട്ടെ …. (അവര് ഈ വഴി ഇപ്പോള് വരവില്ലേ?)

  • കഥാകാരന്‍

    @ ജലജേച്ചി
    2D – കൊടുത്തിരിക്കുന്ന ഉത്തരം ശരിയാണ്

  • Rajith Ravi

    2ഡി കിട്ടി

  • Rajith Ravi

    29എയും കിട്ടി :)

  • Rajith Ravi

    10എ ആദ്യ അക്ഷരം

  • neethu

    need clue for 31u,9u,10a,20a…..

  • കഥാകാരന്‍

    ചില മറുമൊഴികള്‍

    1. “ഫെമിനിസ്റ്റ് കഥാകാരികള്‍’ എന്നൊരു വിഭാഗം കഥാകാരികളുണ്ട്” – ഫെമിനിസ്റ്റ് ആയ കഥാകാരികള്‍ എന്ന് സമാസം.

    @അഞ്ജന – “നമ്മുടെ “കഥാകാരനു” കൂട്ടാവുമോ?” – ഫെമിനിസ്റ്റല്ലെങ്കിലും ഞാന്‍ ആരുമായും കൂട്ടു കൂടും …

    2. മുജീബുര്‍ റഹ്മാന്‍ “റ്റി.പി.വിനോദ് ആരാണാവോ?” പുതു തലമുറയിലെ ശ്രദ്ധേയനായ കവിയാണ് ടി പി വിനോദ് (അദ്ദേഹത്തിന്റെ പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്).

    3. ജലജേച്ചി – “എന്തായാലും ആ ബ്ലോഗിനൊരു പബ്ലിസിറ്റി.( എന്നാലും
    ബ്ലോഗല്ലേ ആരും വായിക്കുകയൊന്നുമില്ല.)”

    ആ ബ്ലോഗിന് വേറെ പബ്ലിസിറ്റിയുടെ ആവശ്യമില്ല കേട്ടോ.. കവിതാസ്വാദകര്‍ക്കിടയില്‍ വളരെയധികം പ്രചാരമുള്ള ബ്ലോഗ്ഗാണിത്. നമ്മളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ബ്ലോഗ്ഗുകളാണല്ലോ നമ്മള്‍ വായിക്കുക. അതിനാലാവാം കേള്‍ക്കാത്തത് …

    മാസം പതിനായിരത്തിലധികം ഹിറ്റുകളുള്ള മൂവായിരത്തിലധികം മലയാളം ബ്ലോഗുകളുണ്ടെന്നാണ് കണക്ക്.

    (ഈ പദപ്രശ്നം അല്പം പഴയതാണെന്ന് തോന്നുന്നു. അതുണ്ടാക്കിയ സമയത്ത് വിനോദ് ചില വിവാദങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു (കേരളകൗമുദി ആയിരുന്നു തുടക്കമിട്ടത് എന്നാണെന്റെ ഓര്‍മ്മ) എന്നാല്‍ പിന്നെ പദപ്രശ്നത്തില്‍ കിടക്കട്ടെ എന്ന് കവിതയുടെ അല്പസ്വല്പം അസ്കിതയുള്ള നിര്‍മ്മാതാവ് കരുതിക്കാണും. അതിന് പാവം വിനോദ് എന്തു തെറ്റ് ചെയ്തു? വിട്ടുകള.)

    4. “മലപ്പുറം കത്തി എന്നതുകൊണ്ട്‌ ഉദ്ദേശിച്ചതെന്താണാവോ”

    മലപ്പുറം കത്തിയുടെ പ്രത്യേകതയെന്താണ്?
    രണ്ടു വശത്തും മൂര്‍ച്ചയുണ്ടതിന്. അതു പോലെ തന്നെ രണ്ടക്ഷരമുള്ള പദങ്ങളും നമ്മെ കഷ്ടപ്പെടുത്തുന്നു എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. നല്ല ഭാഷാ പരിജ്ഞാനവും കയ്യടക്കവുമുള്ള ഒരാള്‍ക്കേ സന്ദര്‍ഭോചിതമായി ഇത്തരം പ്രയോഗങ്ങള്‍ നടത്താന്‍ കഴിയൂ.

    (അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല .. പഴയൊരു ഹിറ്റ് ഡയലോഗ് പറഞ്ഞതാണെന്നൊക്കെ ലേഖിക പറഞ്ഞെന്നിരിക്കും… അത് നമ്മള്‍ കാര്യമാക്കരുത്.. വെറുതെ വിനയം കൊണ്ട് പറയുന്നതാ ….) :) :)

  • മുജീബുര്‍ റഹ്മാന്‍

    @കഥാകാരന്‍
    Thanks for your comment

  • മുജീബുര്‍ റഹ്മാന്‍

    31 u 1948ല് തൃശൂരിലെ അവിണിശ്ശേരിയില് ജനിച്ചു.
    09 u 9u, ഇത് ഇക്കഴിഞ്ഞ പദപ്രശ്നത്തില്‍ (നംബര്‍ 30) ഉണ്ടായിരുന്നുവല്ലോ
    10 a മലയാറ്റൂർ രാമകൃഷ്ണന്റെ
    സൈക്കോളജിക്കൽ ത്രില്ലർ നോവലാണ്.
    20 a ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ നോവലാണ്.

  • Jenish

    @Kadhakaran

    മലപ്പുറം കത്തി അടിപൊളി….. :)

  • Rajith Ravi

    @മുജീബുര്‍ നന്ദി

  • ജലജ

    കഥാകാരാ,

    ഞാന്‍ കൊടുത്ത ക്ലൂ നോക്കൂ.

    ബുക്ക് റിപബ്ലിക് ബുക്ക് … – എതിരന് കതിരവന്
    ethiran.blogspot.com/2009/01/blog-post_08.html8 ജനു 2009 – അതും ബ്ലോഗിലെ ശക്തകവിസാന്നിദ്ധ്യമായ ലാപുട (റ്റി. പി. വിനോദ്)യുടെ കവിതാസമാഹാരമായ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ’ പ്രകാശനം ചെയ്തു കൊണ്ട്. പുസ്തകത്തിന്റെ കവർ ഡിസൈൻ, രൂപകൽപ്പന, പ്രിന്റിങ്, ലൊജിസ്റ്റിക്സ്, …
    എതിരന് കതിരവന്: January 2009

    ഈ ശക്തകവിസാന്നിദ്ധ്യത്തില്‍ നിന്നാണ് എനിക്ക് ഉത്തരം കിട്ടിയത്.

    ഹരികുമാറുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും ഏതോ പേജില്‍ കണ്ടു. പദപ്രശ്നം ചെയ്തുകഴിഞ്ഞശേഷം മൂന്നു നാലു കവിതകള്‍ വായിക്കുകയും ചെയ്തു.

    ശക്തകവിസാന്നിദ്ധ്യത്തിനെന്തിന് പബ്ലിസിറ്റി?

    ഇതൊക്കെ ഗൂഗിളില്‍ നിന്ന് മുജീബും മനസ്സിലാക്കിയിരിക്കുമല്ലോ എന്ന് കരുതി തമാശയായി എഴുതിയതാണ്.

  • ജലജ

    കഥാകാരന്‍, 2ഡി. സംശയം തീര്‍ന്നു നന്ദി.

  • ജലജ

    >>>>മാസം പതിനായിരത്തിലധികം ഹിറ്റുകളുള്ള മൂവായിരത്തിലധികം മലയാളം ബ്ലോഗുകളുണ്ടെന്നാണ് കണക്ക്.

    അത് ശരിയായിരിക്കാം.എന്നാലും ബ്ലോഗിന്റെ തുടക്കത്തില്‍ നല്ല പബ്ലിസിറ്റി കൊടുത്ത് ആളുകളെക്കൊണ്ട് വായിപ്പിക്കണമെന്നും അതിന് ചില സൂത്രങ്ങളൊക്കെയുണ്ടെന്നും ഒരു ബ്ലോഗ്ഗര്‍ തന്നെ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. ശരിയാണെന്നെനിക്കും തോന്നി. ബ്ലോഗ് ഉണ്ടെന്ന് ആരെങ്കിലും അറിഞ്ഞാലല്ലേ വായിക്കൂ.

  • ജലജ

    കഥാകാരന്‍ എഴുതിയത് കണ്ടപ്പോള്‍ ഞാന്‍ മലപ്പുറം കത്തിയെക്കുറിച്ച് ഗൂഗിളിലൊന്നു നോക്കി. ആ കത്തി ആരെയും കുത്താനുപയോഗിക്കുന്നതല്ലെന്നും വെറുതെ അലങ്കാരമായി ഉപയോഗിക്കുന്നതാണെന്നും ഒരു മലപ്പുറത്തുകാരന്‍ എഴുതിയിരിക്കുന്നു. അതായിരിക്കും സത്യം.

  • സുബൈര്‍

    @കഥാകാരന്‍ & ജലജ

    മലപ്പുറത്തുകാരനായ ഞാന്‍ ഇതുവരെ ഇരുതല മൂര്‍ച്ചയുള്ള മലപ്പുറം കത്തി കണ്ടിട്ടില്ല. കഥാകാരന്‍ ഇതെവിടെ കണ്ടതാണെന്ന് മനസ്സിലായില്ല.
    അതല്ല, ഇത് സാഹിത്യനിരൂപണം സ്റ്റൈലില്‍
    പുതുവ്യാഖ്യാനം ചമച്ചതാണെങ്കില്‍ സംഗതി കൊള്ളാം.
    (പിന്നെ മറ്റൊരു തരം മലപ്പുറം കത്തിയുമുണ്ട്.
    ഇരുതല മൂര്‍ച്ചയുള്ളത് തന്നെ, ചിലര്‍ക്ക് ജന്മനാ ലഭിക്കുന്നത്…..:) :) )

    >>>>> “ഫെമിനിസ്റ്റ് കഥാകാരികള്‍’ എന്നൊരു വിഭാഗം കഥാകാരികളുണ്ട്” – ഫെമിനിസ്റ്റ് ആയ കഥാകാരികള്‍ എന്ന് സമാസം. >>>>

    അതിന്റെ വ്യാകരണത്തെറ്റല്ല ഉദ്ദേശിച്ചത്.
    ഫെമിനിസ്റ്റ് എഴുത്ത് , ആണെഴുത്ത്, പെണ്ണെഴുത്ത്, തുടങ്ങിയ
    കള്ളികളില്‍ ചിലരെ മാറ്റി നിര്ത്തുന്നതിനോടാണ് വിയോജിപ്പ്.

    >>>>>25A ഞാനീ പുസ്തകം വായിച്ചിട്ടില്ല, നാടകം കണ്ടിട്ടുമില്ല…….>>>>
    >>>>പുനര്‍വായനയെപ്പറ്റി മാഷോ നിളാപൗര്ണ്ണമിയോ പറയട്ടെ …>>>>

    ആ പുസ്തകം ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചിട്ടുണ്ട്.
    അതിലെ പല ഡയലോഗുകളും ഇപ്പോഴും ഓര്‍മ്മിക്കുന്നുമുണ്ട്.
    എന്നിട്ടും ആ ചോദ്യത്തിന് ഉത്തരം ലഭിച്ചത് വളരെ സമയം കഴിഞ്ഞാണ്,
    തെറ്റായ സൂചന തന്നെ കാരണം.

    ഈ നാടകത്തില്‍ രാവണനെ പുതിയൊരു വീക്ഷണ കോണിലൂടെ അവതരിപ്പിക്കുന്നു.ലോകത്തിലെ അമൂല്യ വസ്തുക്കളെല്ലാം ലങ്കക്ക് അലങ്കാരമാവണമെന്ന് ആഗ്രഹിക്കുന്ന ലങ്കാധിപനായാണ് രാവണന്റെ പാത്ര സൃഷ്ടി. സ്ത്രീയില്‍ ഭ്രമിച്ചത് കൊണ്ടല്ല, ശ്രീയില്‍ ഭ്രമിച്ചത് കൊണ്ടാണ് താന്‍ സീതയെ അപഹരിച്ചത് എന്നാണ് രാവണന്റെ ന്യായം ( ‘സ്ത്രീജിതനല്ല ശ്രീജിതനാണ് രാവണന്‍’ എന്ന ഡയലോഗ് വളരെ പ്രസിദ്ധം)

    രാമരാവണ യുദ്ധം ആസന്നമാവുന്ന ഘട്ടത്തില്‍ തുടങ്ങി രാവണന്റെ പതനത്തില്‍ അവസാനിക്കുന്ന രാമായണ ത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കഥാസന്ദര്‍ഭം.

    അപ്പോള്‍ ഇതിനെ ‘രാമായണ പുനര്‍വായന’ എന്ന് പറയാമോ?

  • കഥാകാരന്‍

    മലപ്പുറം കത്തി കാണാന്‍
    http://naduvattamedappal.blogspot.com/2010/08/blog-post_27.html

    ആര്‍ക്കും കാണാം .. എപ്പോളും കാണാം ..
    ഏതു മലപ്പുറംകാര്‍ക്കും കാണാം
    ഏതു ബ്ലോഗ്-വായിക്കാത്തവര്‍ക്കും കാണാം

    :) :) :)

  • കഥാകാരന്‍

    @ സുബൈര്‍
    “ഫെമിനിസ്റ്റ് എഴുത്ത് , ആണെഴുത്ത്, പെണ്ണെഴുത്ത്, തുടങ്ങിയ
    കള്ളികളില്‍ ചിലരെ മാറ്റി നിര്ത്തുന്നതിനോടാണ് വിയോജിപ്പ്”

    വിയോജിപ്പ് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല … അതാണ് നാട്ടുനടപ്പ്

    വഴിയെ പോകുന്നവനെ പട്ടി കടിക്കുന്നതിനോട് ഞാനും വിയോജിക്കുന്നു. എന്തു പ്രയോജനം ?

  • ജലജ

    കാര്യമുണ്ടായാലും ഇല്ലെങ്കിലും എനിക്ക് വിയോജിപ്പ് തന്നെ.

  • ജലജ

    >>>>>മലപ്പുറം കത്തി കാണാന്‍
    ഈ കത്തിയുടെയും മലപ്പുറത്തുകാരന്റെയും കാര്യം തന്നെയാണ് ഞാന്‍ പറഞ്ഞതും

  • സുബൈര്‍

    കഥാകാരന്‍ Says:
    October 5th, 2011 at 10:24 pm

    മലപ്പുറം കത്തി കാണാന്‍
    http://naduvattamedappal.blogspot.com/2010/08/blog-post_27.html

    ഇതില്‍ എവിടെയാണ് മലപ്പുറംകത്തിക്ക് രണ്ടു തലയ്ക്കും മൂര്ച്ചയുണ്ടെന്നു പറയുന്നത്? ചിത്രം കണ്ടിട്ട് തോന്നിയതാണോ?
    ഞാന്‍ ഒന്നിലധികം മലപ്പുറം കത്തികള്‍ കണ്ടിട്ടുണ്ട്.
    അതിനൊന്നിനും രണ്ടു ഭാഗവും മൂര്ച്ചയുണ്ടായിരുന്നില്ല.
    നല്ല മാന്‍ കൊമ്പിന്റെ പിടിയിട്ടത് ഒരെണ്ണം എന്റെ വീട്ടിലും ഉണ്ടായിരുന്നു.
    (ഇപ്പോഴും നെടുനീളന്‍ ഒരെണ്ണം ഉണ്ടല്ലോ എന്ന് സുഹൃത്തുക്കള്‍!):) :) :)

    >>>വിയോജിപ്പ് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല … അതാണ് നാട്ടുനടപ്പ്>>>

    അങ്ങനെ നാടോടുമ്പോള്‍ നടുവേ ഓടാന്‍ വേറെ ആളെ നോക്കണം :) :)

  • ജലജ

    സുബൈര്‍, അതുകൊണ്ട് ആരെയെങ്കിലും അല്ലെങ്കില്‍ വേണ്ട എത്രപേരെ കഷ്ടപ്പെടുത്തിയിട്ടുണ്ട്?

  • സുബൈര്‍

    ചേച്ചി,
    അങ്ങനെ കൃത്യം കണക്കൊന്നും വച്ചിട്ടില്ല.
    പക്ഷെ ഒരു കാര്യം ഉറപ്പ്,
    ഒരുമാതിരിപ്പെട്ട പരിചയക്കാരൊക്കെ അനുഭവിച്ചിട്ടുണ്ട് :) :) :) :)

  • കഥാകാരന്‍

    @ Subair

    മലപ്പുറം കത്തിയുടെ പ്രത്യേകത അതിന്റെ രണ്ട് വശത്തുമുള്ള മുനകളാണെന്ന് ഞാന്‍ പണ്ടു കേട്ടിട്ടുള്ളതാണ് ആദ്യം എഴുതിയത് … പിന്നെ ചിത്രത്തിനു വേണ്ടി പരതിയപ്പോള്‍ കിട്ടിയ ബ്ലോഗ് പോസ്റ്റിയെന്ന് മാത്രം …. (ചുമ്മാ ഗൂഗിള്‍ തുറന്ന് “Malappuram Kathi” എന്ന് ഇംഗ്ലീഷില്‍ തിരയൂ. എന്നിട്ട് Images ക്ലിക്ക് ചെയ്യൂ ….

    നാടോടുമ്പോള്‍ നടുവെ ഓടിയില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ദൂരെ മാറി നിന്നോണം. അല്ലെങ്കില്‍ ഓടുന്നവര്‍ ചവിട്ടിക്കൂട്ടും ;) ;)

  • സലില്‍

    ഞമ്മടെ മലപ്പുറം കത്തീനെ പറ്റി വിക്കി പറയുന്നു…

    http://en.wikipedia.org/wiki/Malappuram_Kathi

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    എന്റെ ഒരു വിനീതമായ അഭിപ്രായം പറയട്ടെ… ഒരിക്കല്‍ polum കമന്റ് പേജില്‍ പ്രത്യക്ഷപ്പെടാത്ത പ പ്ര നിര്‍മാതാക്കളുടെ പ പ്ര ഉള്‍പ്പെടുത്താതിരിക്കുക. പിന്നെ പ പ്ര അപ്പ്രൂവ് ചെയ്യണമെങ്കില്‍ കുറഞ്ഞത്‌ ഇത്ര പ പ്ര കളിച്ചിട്ടുണ്ടെന്നു ഒരു പരിധി വയ്ക്കണം. അതുമല്ലെങ്കില്‍ നിര്‍മാതാവിന് വരുന്ന കമന്റുകളോട് പ്രതികരിക്കാന്‍ കഴിയണം എന്ന ഒരു നിബന്ധന എങ്കിലും കൂടിയേ തീരൂ.

    അഞ്ജന പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. ഒരു കുഞ്ഞിനെ പ്രസവിച്ചാല്‍ മാത്രം പോര. അതിനെ വളര്‍ത്തുവാന്‍ കൂടി തയ്യാറാവണം. ഇത് ഒരു മാതിരി അമ്മതോട്ടിലില്‍ നിക്ഷേപിച്ച പോലെ.

  • ജലജ

    മലപ്പുറം കത്തിയെപ്പറ്റി വിക്കി പറയുന്നത് ഇട്ടത് നന്നായി. ഞാന്‍ സുബൈറിനോട് ചോദിക്കാനിരിക്കുകയായിരുന്നു അതിന്റെ പ്രശസ്തിക്ക് കാരണമെന്താണെന്ന്.

    വിക്കി എന്തെങ്കിലും പറഞ്ഞോട്ടെ. മലപ്പുറത്തുകാര്‍ എന്തു പറയുന്നു അവരുടെ ദേശത്തിന്റെ ഈ അഭിമാനത്തെക്കുറിച്ച്.?

  • bindu

    28u pls help

  • bindu

    got it