(((((((((((((((((((((((((((((((((((OOOOOOO)))))))))))))))))))))))))))))))))))))))))))
നിര്‍മ്മാതാവ് ഉടയ്ക്കുന്ന തേങ്ങ പൊട്ടുമോ എന്ന് നോക്കട്ടെ….
വിഘ്നേശ്വരാ…..ജന്‍മ നാളികേരം നിന്റെ തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു.
ഇപ്പൊ എന്താ തേങ്ങ ഉടയ്ക്കുവാന്‍ ആരെയും കാണുന്നില്ലല്ലോ…. സ്ത്രീ ജനങ്ങള്‍ക്കും ഉടയ്ക്കാം എന്ന് പ്രത്യേകം പറയണോ? സുബൈറും, കഥാകാരനും ഒന്നിനേം കാണുന്നില്ലല്ലോ ഈശ്വരാ
ഈ പ പ്ര യില്‍ തെറ്റുണ്ടെങ്കില്‍ നിര്‍മ്മാതാവിനെ മാത്രം കല്ലെറിഞ്ഞു കൊള്ളൂ…. കാരണം അപ്പ്രൂവര്‍മാര്‍ ഇതില്‍ കാര്യമായി യത്നിചിട്ടില്ല എന്ന് തോന്നുന്നു. . ഒന്ന് രണ്ടു ഇംഗ്ലീഷ് പദങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. അറിഞ്ഞോണ്ടല്ല ….. അത് സേഗ്മന്റ്സ് യോജിപ്പിക്കാന്‍ വേണ്ടിയാണു. മുന്‍കൂറായി മാപ്പപേക്ഷിച്ചു കൊള്ളുന്നു.
പ പ്ര എളുപ്പമുല്ലതക്കുവാന്‍ പരിശ്രമിച്ചിട്ടുണ്ട്. പഴയ നിയമം നിലവിലുണ്ടായിരുന്ന കാലത്തേ ആയതിനാല്‍ ധാരാളം ലിങ്കുകള്‍ കാണാം. പിന്നെ ഡെഡ് സെല്ല്സ് കുറവാണു. ക്ഷമീ…..
ജലജ
ഒരു സംശയം പിഷാരടി. അമ്പലങ്ങളില്‍ സ്ത്രീകള്‍ നാളികേരം ഉടയ്ക്കാറുണ്ടോ? അതിനുള്ള വകുപ്പ് ഉണ്ടോ?
നാളികേരം ഉടയ്ക്കുന്നതിനും വിലക്കോ… ആര്‍ക്കും ഉടയ്ക്കാം നാളികേരം… പൊട്ടണം എന്നേയുള്ളൂ.. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ എന്റെ നല്ലപാതിയെക്കൊണ്ട് കൊട്ടാരക്കര ഗണപതി അമ്പലത്തില്‍ നാളികേരം ഉടപ്പിച്ചു.. എവിടെ പൊട്ടാന്‍!!
ജലജ
ജെനിഷ്,എനിക്കു ശരിക്കും സംശയമായിരുന്നു. സ്ത്രീകള്‍ ഉടയ്ക്കുന്നത് ഞാന്‍ കണ്ടതായ ഒരോര്‍മ്മയില്ല. പിന്നെ ഇതൊക്കെ കാണുന്നതും അപൂര്‍വ്വമാണ്.
ജലജെചിയോടു സ്ത്രീകള്‍ തേങ്ങ അടിക്കരുതെന്ന് ആര് പറഞ്ഞു. മലയ്ക്ക് പോകുന്നവര്‍ (മാളികപ്പുറം)തേങ്ങ ഉടചിട്ടല്ലേ പോകുന്നത്? അത് പോട്ടെ ജെനിഷിന്റെ നല്ല പാതി കൊട്ടാരക്കര അമ്പലത്തില്‍ ഉടച്ചിട്ട് പൊട്ടിയില്ല എന്ന് പറഞ്ഞുവല്ലോ. അല്ലെങ്കില്‍ ഇന്ന് ഏതെങ്കിലും ഒരു കാര്യത്തിന് സ്ത്രീകളെ മാറ്റി നിര്‍ത്താ റില്ലല്ലോ? ഞങ്ങളുടെ ഹൌസിംഗ് കോളനിയില്‍ ഓണാഘോഷ ത്തിന്റെ ഭാഗമായി നടന്ന വടംവലിയില്‍ ഞാനുള്‍പ്പെട്ട പുരുഷന്മാര്‍ ഒന്നാം സ്ഥാനവും നല്ല പാതി ഉള്‍പ്പെട്ട സ്ത്രീകള്‍ മൂന്നാം സ്ഥാനവും നേടി. ആദ്യമായാണെങ്കിലും സ്ത്രീകളുടെ വടം വലി ആവേശകരം ആയിരുന്നു.
സുബൈര്‍
Chandni, Bamboohilltemple, Says:
September 23rd, 2011 at 9:54 am
ഇപ്പൊ എന്താ തേങ്ങ ഉടയ്ക്കുവാന്‍ ആരെയും കാണുന്നില്ലല്ലോ…. സ്ത്രീ ജനങ്ങള്‍ക്കും ഉടയ്ക്കാം എന്ന് പ്രത്യേകം പറയണോ? സുബൈറും, കഥാകാരനും ഒന്നിനേം കാണുന്നില്ലല്ലോ ഈശ്വര>>>>>
പിഷാരടിച്ചേട്ടാ,
തേങ്ങയടിയുടെ കൊട്ടേഷന്‍ നേരത്തെ തന്നെ ചിലര്‍ ഏറ്റെടുത്തിട്ടുണ്ടല്ലോ.
അക്കൂട്ടത്തിലൊന്നും ഈയുള്ളവന്‍ ഇല്ലല്ലോ.
അതിനാല്‍ ഈ പാവത്തിനെ വെറുതെ വിടുക!
പിന്നെ പറയണമെന്ന് മുന്‍പേ കരുതിയ മറ്റൊരു കാര്യം കൂടി,
മുളങ്കുന്നത്തുകാവ് എന്ന നല്ല മലയാള പദത്തെ കഷ്ടപ്പെട്ട് ആംഗലത്തിലാക്കണോ?
ജലജ
>>>>>> ജലജെചിയോടു സ്ത്രീകള്‍ തേങ്ങ അടിക്കരുതെന്ന് ആര് പറഞ്ഞു.
ആരും പറഞ്ഞതല്ല പിഷാരടി. ഞാന്‍ തനിയെ വിചാരിച്ചതാണ്. ശബരിമലയുടെ കാര്യം ഇതുമായി ബന്ധപ്പെടുത്തി ഓര്‍ത്തതുമില്ല.
സലില്‍
അങ്ങനെ ആരും തേങ്ങ അടി കൂടണ്ട…. ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു…..
ആദ്യമായാണ് രണ്ടാം റാങ്ക് കിട്ടുന്നത്. ഇടയില്‍ ഒരു ആറ് മിനിട്ടോളം കളി നിര്‍ത്തേണ്ടി വന്നിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഒന്നാം റാങ്ക് തന്നെ കിട്ടിയേനെ! എന്തായാലും സന്തോഷം!
രാത്രിയിലെ യുദ്ധം തേടിപ്പിടിക്കാന്‍ ഇത്തിരി പാടുപെട്ടു.
എങ്കിലും വിചാരിച്ചത്ര പ്രയാസമുണ്ടായില്ല.
ചോദ്യങ്ങളെ സംബന്ധിച്ചുള്ള വിശദമായ അഭിപ്രായങ്ങള്‍ വഴിയേ…..
ജലജ
അങ്ങനെ ഇത്തിരി വൈകിയാണെങ്കിലും എന്റെ വീട്ടിലും സൂര്യനുദിച്ചു.
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍!!!
anjanasatheesh
1D – രണ്ടാമത്തെ അക്ഷരം ചതിച്ചു. ഇനിവയ്യ കാത്തിരിക്കാം
ജലജ
പിഷാരടി,
പദപ്രശ്നം കൊള്ളാം. എന്നാലും എന്‍ എന്‍ പിള്ളയെ നോവലിസ്റ്റ് ആക്കേണ്ടിയിരുന്നില്ല. അത് നാടകം ആണ്.
പതിവു പോലെ ക്രിക്കറ്റ് എന്നെ നന്നായി ബുദ്ധിമുട്ടിച്ചു. എന്നാലും സൂര്യന്‍ തന്നെയാണ് ശരിക്കും കഷ്ടപ്പെടുത്തിയത്. ഓരോന്നും എഴുതിനോക്കണം ഓരോ തവണയും സേവ് ചെയ്തു നോക്കുകയും വേണമല്ലോ. കണ്ണിനു നല്ല ആയാസം തന്നെ.
മുജീബുര്‍ റഹ്മാന്‍
പിഷാരടിച്ചേട്ടാ പ. പ്ര നന്നായിരുന്നു.
ബൈജോയ്ക്കും ആദ്യമായി രണ്ടാമതെത്തിയ സുബൈറിനും അഭിന്ദനങ്ങള്‍
anjanasatheesh
പദപ്രശ്നം ശരാശരി നിലവാരത്തില്‍.
ലിങ്കുകള്‍ കുറവ്. .
1D വൃക്തമല്ലാത്ത സൂചന, രണ്ടാമത്തെ അക്ഷരത്തിനുവേണ്ടി മണിക്കൂര്‍ ഒന്ന് പോയി. രണ്ടക്ഷരപദമായാല്‍ പോലും രണ്ടക്ഷരത്തിനും ലിങ്കുവേണമെന്നല്ലേ ? ഒരക്ഷരത്തിനുവേണ്ടി സമയം വെറുതെ നഷ്ടപ്പെട്ടു. റാങ്കും മാര്‍ക്കും.
സൂര്യന് ലിങ്കു കുറവ്.
പണ്ട് ഇത്തരത്തിലുള്ള പദപ്രശ്നങ്ങള്‍ വന്നിരുന്നു. എല്ലാം പൂര്‍ത്തിയാക്കിയാലും ഒരക്ഷരത്തിനുവേണ്ടിയുള്ള കാത്തിരിപ്പും ബദ്ധപ്പാടും??????????????:)
ജിനു
പിഷാരടിച്ചേട്ടാ,
നല്ല പദപ്രശ്നം….സൂര്യനെ അന്വേഷിച്ച് കുറേ നടന്നതൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല…. ഇത്രയധികം പര്യായങ്ങള്‍ ഉള്ള സൂര്യന് ഒരു ലിങ്കുകൂടെ ആവാമായിരുന്നു…..
ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!
admin
മാതൃഭുമിയുടെ വക ഒരു ഇംഗ്ലീഷ് പദപ്രശ്ന മത്സരം. ഇത് ഹിറ്റായാല്‍ മഷിത്തണ്ട് സെര്‍വര്‍ മേയിന്ടയില്‍ ചെയ്യുന്ന ചെലവ് അവര്‍ വഹിക്കും എന്നറിയാന്‍ കഴിഞ്ഞു. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇംഗ്ലീഷ് കളിക്കാന്‍ താത്പര്യം ഉണ്ടാവുകയില്ല. എന്നിരുന്നാലും അറിയുന്ന സുഹൃത്തുക്കളോട് പറയൂ. അവര്‍ക്ക് ഒരു പക്ഷെ മലയാള പദപ്രശ്ന കളിക്കാന്‍ താത്പര്യം ഇല്ലെങ്കിലും ഇംഗ്ലീഷ് പദപ്രശ്ന മത്സരം കളിക്കാന്‍ താത്പര്യം കാണും.
@Pisharadi
* No Proper links, (eg. where you can have more than 100 answers for sun which satisfy the link, even in mashithantu. Only spread sheet helped me there for eliminating the wrong one)
* Too much dependency on dictionaries again, (But it gave a way to device a method for listing all words in mashithantu)
* NN Pilla became novelist
* I have never heard that Dynasty of Pataliputhra
I ADMIT THAT SOME MISTAKES CAME IN PA PRA. THE OTHER MEANING OF SUN AS MENTIONED IN MASHITHNDU DICTIONARY AND THE WORD I CHOSEN IS MOST SUITABLE OUT OF THEM. AS THE SUN GOES IN THE CHARIOT …..(I CAN’T MENTION THE DIRECT CLUE FOR THAT).
I AM EXTREMELY SORRY TO MAKE N N PILLAI AS A NOVELIST. I WONDER HOW APP- ROVERS DID NOT NOTICE IT. AS I MENTIONED IN MY COMMENTS EARLIER, I HAVE MENTIONED THAT I FORCED TO USE SOME ENGLISH WORDS.
ANJANA,
IN DELHI NOBODY WILL CALL ASHUPATHRI FOR HOSPITAL. SO I ADOPTED THE SAME NAME.
SHORTAGE OF LINKS FOR SUN AND ATTACK IN NIGHT …. I COULD NOT FIND ANY OTHER ANSWERS SUITS AT THAT MOMENT. LATER I THOUGHT I COULD HAVE GIVE ANOTHER CLUE FOR THEM BUT SOME HOW I FORGOT TO DO SO.
1D – search ‘asleep’ in mashi dictionary
6D – search ‘mars study without telescope’ in google,one wiki page will be there which is the answer..
all the best..
അനിൽകുമാർ, തട്ടയിൽ
THANK YOU BAIJO, ANJANA,
I ADMIT THAT SOME MISTAKES CAME IN PA PRA. THE OTHER MEANING OF SUN AS MENTIONED IN MASHITHNDU DICTIONARY AND THE WORD I CHOSEN IS MOST SUITABLE OUT OF THEM. AS THE SUN GOES IN THE CHARIOT …..(I CAN’T MENTION THE DIRECT CLUE FOR THAT).
I AM EXTREMELY SORRY TO MAKE N N PILLAI AS A NOVELIST. I WONDER HOW APP- ROVERS DID NOT NOTICE IT. AS I MENTIONED IN MY COMMENTS EARLIER, I HAVE MENTIONED THAT I FORCED TO USE SOME ENGLISH WORDS.
ANJANA,
IN DELHI NOBODY WILL CALL ASHUPATHRI FOR HOSPITAL. SO I ADOPTED THE SAME NAME.
SHORTAGE OF LINKS FOR SUN AND ATTACK IN NIGHT …. I COULD NOT FIND ANY OTHER ANSWERS SUITS AT THAT MOMENT. LATER I THOUGHT I COULD HAVE GIVE ANOTHER CLUE FOR THEM BUT SOME HOW I FORGOT TO DO SO.
somany excuses there
its not fair
ഷണ്‍മുഖപ്രിയ
ടീസ്സയും മഹേന്ദ്രനും എന്ന് ഗൂഗിളില്‍ കൊടുത്താല്‍ മതി രശ്മി, അപ്പോള്‍ വിക്കിയുടെ പേജ് കിട്ടും അവര്‍ ആരാണെന്ന് അത് വായിച്ചാല്‍ അറിയാം. പക്ഷേ കുന്ന് എങ്ങനെ മലയായി എന്നൊരു സംശയം ഉണ്ട്!!!
Vivek
@Baijo – “But it gave a way to device a method for listing all words in mashithantu”
Could you please share this trick?
Vivek
@ Admin
“മാതൃഭുമിയുടെ വക ഒരു ഇംഗ്ലീഷ് പദപ്രശ്ന മത്സരം. ”
Isn’t there a new comment page?
മാതൃഭൂമിയുടെ പദപ്രശ്നമത്സരമെന്ന് കേള്‍ക്കുമ്പോള്‍ കഴിഞ്ഞ മത്സരം ഓര്‍മ്മ വരും.
“ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലറയ്ക്കും” എന്നാണല്ലോ
പിന്നെ ഒരു നല്ല കാര്യമുള്ളതെന്താണെന്ന് വെച്ചാല്‍ അന്ന് കളിച്ച (മലയാളം) പദ പ്രശ്നങ്ങള്‍ ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട് (അടിപിടിയും)
admin
>>>> Isn’t there a new comment page?
comment page ഇല്ലെന്നു തോന്നുന്നു. ഉണ്ടായിരുന്നെങ്കില്‍ അത് ഇവിടെ കണ്ടേനെ.
കൂടാതെ, trail and error ഇംഗ്ലീഷ് പദപ്രശ്നത്തില്‍ സാധ്യമല്ല എന്ന് കാണുന്നു. അതിനു ചുരുങ്ങിയത് 80 point കിട്ടണം.
Ajith Raj
13d, 40 B clue venam
Baijo
@vivek,
till not yet able to device a method to device complete alphabetical list, and go back option.
for next page select next in the end of page.
——admin says—-
this method is not reliable. those pages are not intact. repeated words are present. some words are missing. hence I change Baijo’s link.
ജലജ
അജിത്,
13d, ആദ്യത്തെ അക്ഷരം കിട്ടിയല്ലോ. ഇനി നമ്രമുഖനായി ആലോചിക്കൂ.
40 B മഷിനിഘണ്ടുവില്‍ ഉണ്ട്. ഏഴു അശ്വങ്ങള്‍ വലിക്കുന്ന തേരിലാണ് യാത്ര എന്നാണ് പറയുന്നത്.
വിജയാശംസകള്‍!!!
Vivek
@ Admin
“this method is not reliable. those pages are not intact. repeated words are present. some words are missing. hence I change Baijo’s link”
ഏതായാലും വലിയ ചതിയായിപ്പോയി
Ramesh Raju PN
വളരെ നന്ദി ജിനു
anjanasatheesh
സ്വന്തം പദപ്രശ്നമായപ്പോള്‍ പിഷാരടിചേട്ടനെ കാണാനേയില്ലല്ലോ ? അതിനെന്താണാവോ ഒഴികഴിവുകള്‍ ?
അല്ലെങ്കില്‍ നിറയെ അഭിപ്രായങ്ങളുമായികാണാം അതാചോദിച്ചത്
ajith raj
നന്ദി ജലജേച്ചീ….
സമയക്കുറവു കാരണം പലപ്പോഴും കളിക്കന്‍ ഒക്കുന്നത് വളരെ വൈകി ആണ്….
അന്നേരം എന്നെ പോലുള്ള ഭാഷാ പരിജ്ഞ്ഞാനം കുറഞ്ഞവരെ കൊഞ്ഞനം കുത്തുന്ന പ.പ്ര ങ്ങളും…..
Baijo
@Admin………………………………….
Baijo
@Vivek,
Sorry, scissors by admin….
admin
Baijo,
did you checked all pages?
did you saw some pages are empty?
these pages are dynamically get created and get deleted.
do not relay on this technique.
Rajith Ravi
7ബി ഭക്ഷണം ഏതാ?
anjanasatheesh
rajith,
……………. plus baji
anjanasatheesh
where is mash ………………..? No comments from him in recent days
Baijo
@Admin,
that’s true. But to get some listing of words when you got a first letter it works. Any way I got one answer in yesterdays crossword through it. Googled, start letter, with mashithantu dictionary also in query….
I AM NOT IN THE OFFICE TODAY.. MORNING I WAS HERE AND I WENT OUT FOR SOME OFFICIAL JOBS. AND JUST I CAME IN.
AT 2.30 AGAIN I HAVE TO OUT. THAT’S WHY TODAY I COULD NOT APPEAR IN THE COMMENT PAGE.
I COULD NOT GO UP… WHAT IS THE PROBLEM ADMIN / VIVEK. I THINK YOU ALL ARE IN SOME OTHER DISCUSSION.
Rajith Ravi
7 B എണ്ണയില്‍ വറുത്തു കോരുന്ന ചപ്പാത്തി പോലത്തെ
Rajith Ravi
ഒട്ടുമുക്കാല്‍ ദിവസവും ഇവിടെ രാവിലെ അതാണ് കഴിക്കുന്നത്, എന്നിട്ടും അത് ഓര്‍മ്മയിലേക്ക് വന്നതേയില്ല..
ജലജ
1എ,39എ,6ബി, 11ബി, 12ബി,15ബി, 19ബി,2,4,6,21,26,33, ,34ഡികള്‍, 18യു, 29യു ഇവയെല്ലാം കൊള്ളാം. വിശേഷിച്ചും വിദ്യാരംഭം.
17ബി രണ്ടാമത്തെ അക്ഷരത്തില്‍ ദീര്‍ഘം വേണോ? നെറ്റില്‍ അങ്ങനെയില്ല.
40ബി അര്‍ക്കന്‍ എന്നോ ആദിത്യന്‍ എന്നോ ആയിരുന്നെങ്കില്‍ പ്രശ്നം വരില്ലായിരുന്നു. എന്നാലും ആ സൂചന തെറ്റു തന്നെ. ഏഴുകുതിരയൊക്കെ വെറും സങ്കല്‍പ്പം. പകലോന്‍, കതിരോന്‍, താപനന്‍ തുടങ്ങി പലതും യാഥാര്‍ത്ഥ്യം. അപ്പോള്‍ അവയല്ലേ കൂടുതല്‍ suitable?
ഒരു സൂചന വായിക്കുമ്പോള്‍ ഒന്നിലധികം ഉത്തരങ്ങള്‍ മനസ്സില്‍ വരണം പക്ഷേ എഴുതുമ്പോള്‍ ഒറ്റ ഉത്തരമേ ഉണ്ടാകാന്‍ പാടുള്ളൂ.അതിനനുസരിച്ചുള്ള ലിങ്ക് ഉണ്ടാവേണ്ടതാണ്. 40 ബിയില്‍ അതില്ല.
ജലജ
‘രാത്രിയിലെ ആക്രമണ’ത്തിന് എന്നെ സഹായിച്ചത് ആദ്യത്തെ അക്ഷരവും ലഘുശബ്ദതാരാവലിയുമാണ്.
ജലജ
അജിത്, ഇത്തരം പദപ്രശ്നങ്ങള്‍ കളിക്കുമ്പോള്‍ ഭാഷാപരിജ്ഞാനം വര്‍ദ്ധിക്കും എന്ന് വിചാരിച്ചുകൂടേ?
ബാലചന്ദ്രന്‍
ജഗദീഷ്, സിദ്ദിഖ്, അശോകന്‍, സുനിത, സുചിത്ര എന്നിവര്‍ അഭിനയിച്ച ഒരു ചിത്രം (3,3)
neema
pls give clue for 36 A 3rd and 4th letter
സുബൈര്‍
ചോദ്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ സമയം കിട്ടിയത് ഇപ്പോഴാണ്.
കഥാകാരനും മാഷും ഇതുവരെ ഒന്നും പറയാത്ത സ്ഥിതിക്ക് ഞാന്‍ ചിലത് പറയട്ടെ
10U ‘ദുല്‍ഹജ്ജ്’ എന്നാണ് ശരി.
19B ‘ലോകത്തിലെ’ എന്നല്ലേ ശരിയായ പ്രയോഗം?
>>>>ലോകത്തെ ഏറ്റവും “വലിയ” തേക്ക് തോട്ടം ഇവിടെയാണ്- വലിയതോ……പഴയതോ?>>>
അഞ്ജന പറഞ്ഞത് ശരിയാണ്.പഴയത് തന്നെ.
ഏറ്റവും വലിയ തോട്ടം അവിടെയാണ് എന്നതിന് വല്ല തെളിവും നല്‍കാമോ?
26D വാക്യഘടന ശരിയല്ല.
ഒന്നുകില്‍ ‘സര്‍ക്കാരിന്‍റെ’ കഴിഞ്ഞു അങ്കുശം വേണം.അല്ലെങ്കില്‍ ‘സ്ത്രീകളെ മികച്ച രീതിയില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ക്കുള്ള തമിള്‍നാട് സര്‍ക്കാരിന്‍റെഅവാര്‍ഡ് നേടിയ മലയാളീ സംവിധായകന്‍’ എന്ന് വേണം.
14U ‘കാണപ്പെടുന്ന’ കഴിഞ്ഞ് അങ്കുശം വേണം
28U … വിശാലമായ കാന്‍വാസില്‍ ധാരാളം കഥാപാത്രങ്ങളും പാശ്ചാതലവും ഇണങ്ങിയ രചന’
‘പശ്ചാത്തലം’ ശരി. ‘പാശ്ചാതലം’ തെറ്റ്.
’29D ‘ബ്രിട്ടീഷുകാര്‍’ കഴിഞ്ഞ് അങ്കുശം വേണം
12B പ്രതീപരാജാവിന്റെ ഏറ്റവും ഇളയ പുത്രന്‍ (3)
ഇവിടെ ‘ഏറ്റവും’ എന്ന് ആവശ്യമില്ല. ‘ഏറ്റവും ഇളയ അനിയന്‍/അനിയത്തി’ എന്നൊക്കെ പറയുന്നത് ശരി. ‘ഏറ്റവും ഇളയ പുത്രന്‍’ തെറ്റ്.
17B ആരോഗ്യപരിശീലന മാര്‍ഗമായീ യോഗയെ ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പതഞ്‌ജലി മഹര്‍ഷി ഈ രാജകുടുംബത്തിന്റെ തലസ്ഥാനമായ പാടലിപുത്രത്തിലാണ് ജീവിച്ചിരുന്നത്. (2)
ഇത്ര ദീര്‍ഘമായ ചോദ്യം ആവശ്യമുണ്ടോ? പതഞ്‌ജലി മഹര്‍ഷിയും ആ രാജകുടുംബവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെങ്കില്‍ ചോദ്യത്തില്‍ മഹര്‍ഷിയെ കൊണ്ടുവരേണ്ട കാര്യമുണ്ടോ?
4D കര്‍ണാടക സംഗീതത്തിലെ മേളകര്‍ത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി കണക്കാക്കപ്പെടുന്ന രാഗമാണ് .
‘രാഗം’ എന്ന് മതി.
5Dപുരസ്സരണം കാരണം ക്രാന്തിവൃത്തത്തിലെ ബിന്ദുക്കള്‍ക്ക് സംഭവിക്കുന്ന സ്ഥാനചനം (3)
‘പുരസ്സരണം’ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? ‘സ്ഥാനചലനം’ അക്ഷരത്തെറ്റുണ്ട്.
6D ദൂരദര്‍ശിനി കണ്ടുപിടിക്കുന്നതിനു മുന്‍പ് ഇദ്ദേഹം ജ്യോതിശാസ്ത്ര സംബന്ധമായി ചൊവ്വയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കി (2,2)
‘ജ്യോതിശാസ്ത്ര സംബന്ധമായി’ ആവശ്യമുണ്ടോ?
34D ലോകത്ത് ഏറ്റവും കൂടുതലായി എലികളെ പിടിക്കുന്ന ജീവി
‘കൂടുതല്‍’ അല്ലേ ശരി?
18U ‘ഇന്ത്യയിലെങ്ങും ഈ ദിവസം കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും….’
തുടങ്ങിക്കുകയോ എഴുതിക്കുകയോ?
37U ‘ദേവീ’ എന്ന് വേണം.
31A >>എന്നാലും എന്‍ എന്‍ പിള്ളയെ നോവലിസ്റ്റ് ആക്കേണ്ടിയിരുന്നില്ല. അത് നാടകം ആണ്….>>
ഈ പിഴവ് അപ്പ്രൂവര്‍ തിരുത്തേണ്ടതായിരുന്നു!
സുബൈര്‍
@മാഷ് ,
കലാഭവന്‍, ഗിന്നസ്, ഹരിശ്രീ ……ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന പരിപാടി
ബാലചന്ദ്രന്‍
സുഹൃത്തുക്കളേ,
സമയച്ചുരുക്കം കൊണ്ടാണ് കമന്ടുകളിലോന്നും പങ്കെടുക്കാന്‍ കഴിയാത്തത് .
ഇതിന്റെ പകുതിയില്‍ കൂടുതല്‍ പൂരിപ്പിച്ചത് മകനായിരുന്നു .ബാക്കി ഇപ്പോള്‍ ഞാന്‍ പൂര്‍ത്തിയാക്കിയതാണ്.എല്ലാവരുടെയും അന്വേഷണങ്ങള്‍ക്ക് നന്ദി .
ബാലചന്ദ്രന്‍
പിഷാരടീ,
നല്ല പദപ്രശ്നം .നന്ദി .തെറ്റുകളൊക്കെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട് .എന്റെ അഭിപ്രായങ്ങള്‍ സമയം കിട്ടുന്നതിനനുസരിച്ച് എഴുതാം
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us