ഇതെന്താണ് അഡ്മിന്‍ ഇങ്ങനെ ? ഞായറാഴ്ചത്തെ പ പ്ര കഴിഞ്ഞാല്‍ പിന്നെ നവംബറിലെ മത്സരമുള്ളൂ ? രണ്ടും തമ്മില്‍ അമ്പത് ദിവസത്തെ വ്യത്യാസം.. ഇത് ശരിയോ അക്ഷര (അച്ചടി) പിശാചോ?
admin
ഇത് കുട്ടികള്‍ക്ക് വേണ്ടിയാണ്. മുതിര്‍ന്നവര്‍ ഗസ്റ്റ് ലോഗിനില്‍ കളിക്കുക.
കുട്ടികള്‍ എന്നതിന്റെ നിര്‍വചനം എന്ത്?
പ്രായം കൂടിയാലും കുട്ടിത്തമുള്ളവരെ കൂട്ടുമോ?
admin
കുട്ടികള്‍ എന്നതിന്റെ നിര്‍വചനം എന്ത്?
16 വയസ് എത്താത്ത മുതിര്‍ന്നവര്‍ എന്ന് കൊടുക്കാം. (less than 16 years old)
ജലജ
വയസ്സ് 16ല്‍ കുറവാണെന്നതിന് സ്കൂളധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കണോ?
http://1 Jenish
@Admin
ഒന്നരവയസ്സുള്ള എന്റെ മകന്‍ കിട്ടുണ്ണിക്കുവേണ്ടി ഞാന്‍ കളിച്ചാലോ എന്ന് ആലോചിക്കുന്നു… ആരോടും പറഞ്ഞ് ഒരു പ്രശ്നമാക്കണ്ട!!
admin
>>സ്കൂളധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കണോ?
കളിക്കുന്നതിന് വേണ്ട. സമ്മാനം കിട്ടിയാല്‍ ആവശ്യമെങ്കില്‍ ആവശ്യപെടാം.
അതിലൊന്നും വലിയ കാര്യമില്ല. കുട്ടികള്‍ക്കുള്ള മത്സരം അവര്‍ കളിക്കട്ടെ എന്ന്.
ജലജ
അഡ്‌മിന്‍,
ജെനിഷിനെപ്പറ്റിത്തന്നെയാണ് ഞാന്‍ എഴുതിയത്.
ഇനിയിപ്പോള്‍ ആദിത്യയുടെ പേരില്‍ എനിക്ക് ധൈര്യമായി കളിക്കാം അല്ലേ? സ്കൂളില്‍ പോകുന്നില്ല, പാസ്സ്പോര്‍ട്ട് എടുത്തിട്ടില്ല എന്നൊക്കെ തത്ക്കാലം പറയാമല്ലോ.
http://1 Jenish
ചേച്ചീ,
അതു കലക്കി… തൊട്ടിലില്‍ കിടക്കുന്ന പേരക്കുഞ്ഞും പദപ്രശ്നം കളിക്കുന്നു.. ഇപ്പൊഴേ കളിപ്പിക്ക്.. വളരുമ്പോഴേക്കും അവനെ ഒരു ‘വിവേക്’ ആക്കിയെടുക്കാം…
ജലജ
ജെനിഷ്,
ആദിത്യ ജനിച്ച് നാലാം നാള്‍ തന്നെ അവന്റെ ചേട്ടന്‍ അഞ്ചു വയസ്സുകാരന്‍ വിഷ്ണു dinosaurs എന്ന ഒരു പുസ്തകം മുഴുവന്‍ അവനെ പഠിപ്പിച്ചു. പിറ്റേന്ന് അതിലെ സംശയം തീര്‍ത്തുകൊടുക്കുന്നതും കണ്ടു. അപ്പോള്‍ അവന് പദപ്രശ്നം കളിച്ചുകൂടേ? വിവേകിനേക്കാളും മുന്നിലെത്തിക്കൂടേ?
Vivek
Your efforts are highly appreciated.
Shall try creating one once I’m back
Prasad
admin Says:
September 22nd, 2011 at 11:07 am
ഇത് കുട്ടികള്‍ക്ക് വേണ്ടിയാണ്. മുതിര്‍ന്നവര്‍ ഗസ്റ്റ് ലോഗിനില്‍ കളിക്കുക.
എന്റെ മോള്‍ ദേവികയാണ് കളിച്ചത് ഞാന്‍ പിന്നിലിരുന്നു ഉത്തരങ്ങള്‍ സൂചിപ്പിച്ചു. ഞാന്‍ പ പ്ര കളിക്കുന്നത് അവര്‍ കണ്ടിട്ടുള്ളത് കൊണ്ടും മോള്‍ക്ക് അക്ഷരങ്ങള്‍ പിക്ക് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്ങിനെയാണ് അവളുടെയോ മോന്റെയോ പേരില്‍ ഒരു ലോഗിന്‍ തുറക്കുക? ഐ പി അഡ്രസ് ഒന്നായാല്‍ കുഴപ്പമുണ്ടോ?
admin
മകളുടെ പേരില്‍ ലോഗിന്‍ ഉണ്ടാക്കുകയാണ് നല്ലത്.
സുരേഷ്
ദെന്തൂട്ട്ണ് ഈ ക്ടാങ്ങള്ടെ കളീല് കാര്‍ന്നമ്മാര് കളിക്കേ,
മോശം ണ്ട് ട്രാ ജോസൂട്ട്യേ,
കോര്‍ച്ച് കഴിഞ്ഞാലെന്നേം കൂട്ട്ണ ട്ടോ.
കുട്ട്യോള്‍ക്ക് ഒരു പത്തു പതിനഞ്ച് റാങ്ക് കിട്ടീട്ട്
പോരേ ഈ മൂത്തോര്ടെ കസര്‍ത്ത് !!
Baijo
Please Leave Kids competition for them….
Vivek
കുട്ടിത്തം മറന്നു പോകാത്തവരാകാം കളിച്ചത്
ഞാന്‍ ഏതായാലും അഞ്ചെണ്ണവും തീര്‍ന്നിട്ടേ കളിക്കുന്നുള്ളൂ..
anjanasatheesh
കുട്ടികള്‍ക്കു വേണ്ടിയുള്ള പദപ്രശ്നം മുത്തവര്‍ കളിക്കരുതായിരുന്നു. നഷ്ടപ്പെടുന്നത് കൊച്ചുങ്ങളുടെ സ്ഥാനങ്ങളാണല്ലോ. കൂടാതെ മത്സരിക്കാനുള്ള അവരുടെ ത്വരയും
ഷണ്‍മുഖപ്രിയ
ശ്രീയ്ക്കും മറ്റെല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
http://nil മുജീബുര്‍ റഹ്മാന്‍
ശ്രീക്കും മറ്റു വിജയികള്‍ക്കും പ്രിയക്കും അഭിന്ദനങ്ങള്‍ !!!!!!!!!!!!!!!!!!!!!!!
കുട്ടികളുടെ പദപശ്നം കളിച്ച മുതിര്‍ന്നവരെ റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കുക……………………
ഷണ്‍മുഖപ്രിയ
ഇതിപ്പോ വലിയവര്‍ക്കൊന്നും മനസ്സിലായില്ല എന്നു തോന്നുന്നു ഇത് കുട്ടികളുടെ പദപ്രശ്നമാണെന്ന്!!!
സുബൈര്‍
‘കുട്ടികളുടെ’ എന്ന് പ്രത്യേകം കൊടുത്തിട്ടും അത് മനസ്സിലായില്ല എന്ന് പറയുന്നത് മനസ്സിലാവുന്നില്ല.
കുരുക്ഷേത്രത്തില്‍ സ്ഥിരമായി ഒന്നാം സ്ഥാനം വിവേകിന് സംവരണം ചെയ്തത് കൊണ്ട്
ഈ കുട്ടിക്കളിയിലെങ്കിലും അത് തരാവ്വ്വോന്ന് നോക്കാനുള്ള ബാലിശമായ ആഗ്രഹവുമാവാം!!
ഈ അതിക്രമം കാണിച്ചവര്‍ക്ക് ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിന്നും
വിലക്ക് ഏര്‍പ്പെടുത്താന്‍ അഡ്മിന്‍ തയ്യാറാവണം
കഥാകാരന്‍
ഹിതെനിക്കിഷ്ടപ്പെട്ടു.
ഷണ്മുഖപ്രിയേ, ഒരു സംശയം. “ബുദ്ധമതത്തിന്റെ സ്ഥാപകന്‍” എന്നു പറയാമോ?
കഥാകാരന്‍
എനിക്കിത് കളിക്കാമല്ലോ അല്ലേ? 16 വയസ്സില്‍ താഴെയാണ് എന്നു വല്ല സര്‍ട്ടിഫിക്കറ്റും വേണോ?
ഷണ്‍മുഖപ്രിയ
കഥാകാരന്‍ Says:
ഷണ്മുഖപ്രിയേ, ഒരു സംശയം. “ബുദ്ധമതത്തിന്റെ സ്ഥാപകന്‍” എന്നു പറയാമോ?
അപ്പോള്‍ ബുദ്ധമതത്തിന്റെ സ്ഥാപകന്‍ ശ്രീബുദ്ധന്‍ അല്ലേ ജൈനമത സ്ഥാപകന്‍ മഹാവീരന്‍ ആണെന്നും ബുദ്ധമത സ്ഥാപകന്‍ ശ്രീബുദ്ധന്‍ ആണെന്നും ചെറിയ ക്ലാസ് മുതലേ പഠിച്ചിട്ടുള്ളതാ. അതുകൊണ്ട് നെറ്റില്‍ പ്രത്വേകിച്ച് അന്വേഷണമൊന്നും നടത്തിയില്ല!! അത് കുഴപ്പമായോ
അനില്‍ കുമാര്‍
Admin,
മകള്‍ക്കു വേണ്ട് അച്ഛന്റെ Login ID ഉപയോഗിക്കാമൊ?
admin
>>> മകള്‍ക്കു വേണ്ട് അച്ഛന്റെ Login ID ഉപയോഗിക്കാമൊ?
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us