KRKT2/11/04MANDALA/31

KRKT2/11/04MANDALA/31
Topic :സാഹിത്യവും മറ്റുള്ളവയും
By :menonjalaja
Play This Crossword
Top Player’s List

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    ആരുമില്ലേ ഇവിടെ ഒരു തേങ്ങ ഉടയ്ക്കാന്‍? എല്ലാ ഗുരു കാരണവന്മാരെയും മനസ്സില്‍ ധ്യാനിച്ച് ഇതാ ഞാന്‍ തേങ്ങ ഉടക്കുന്നു

    ((((((((((((((((((((((((((((((((((((((((((((((((OOO)))))))))))))))))))))))))))))))))))))))))))))))

    ശംഭോ മഹാദേവാ….. ഇനി എല്ലാം വരുന്നത് പോലെ വരട്ടെ…. നല്ല കാലത്ത് എല്ലാവര്ക്കും നല്ലത് വരട്ടെ…

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    ജലജേച്ചി,,,, സാഹിത്യം എന്ന് പറഞ്ഞാല്‍ എനിക്ക് ബാലി കേറാ മലയാണ്….കാത്തോളണേ അയ്യപ്പാ

  • ഷണ്‍മുഖപ്രിയ

    പിഷാരടി മാഷേ, തേങ്ങ ഉടയ്ക്കുന്നത് സാധാരണ ഗണപതിക്കാ, എല്ലാം ആദ്യം സമര്‍പ്പിക്കേണ്ടത് ഗണപതി ഭഗവാനാണല്ലോ, മാഷാണെങ്കില്‍ തേങ്ങായടിച്ചിട്ട് ശിവനെയാണല്ലോ വിളിച്ചത്, ഇനി അച്ഛനെ വിളിച്ചത് മകന് ഇഷ്ടപ്പെട്ടില്ലാ എന്നാവുമോ! ഒന്നാമത് ജലജേച്ചീടെ പ്രശ്നമാ ഇത്, എന്താകുമോ എന്തോ :(

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    ഇതെന്താണ് അഡ്മിന്‍ ഇങ്ങനെ ? ഞായറാഴ്ചത്തെ പ പ്ര കഴിഞ്ഞാല്‍ പിന്നെ നവംബറിലെ മത്സരമുള്ളൂ ? രണ്ടും തമ്മില്‍ അമ്പത് ദിവസത്തെ വ്യത്യാസം.. ഇത് ശരിയോ അക്ഷര (അച്ചടി) പിശാചോ?

    പ്രിയ…
    അച്ഛനെ വിളിച്ചു എന്നെ ഉള്ളൂ. തേങ്ങ സാധാരണ ഉടയ്ക്കുന്നത് മകന്‍ ഗണേശന് തന്നെയാണ്. പിന്നെ മറ്റൊരു പ്രത്യേകത ഗണേശന് കഴുത് വെട്ടിയതും രണ്ടാം ജന്മം നല്കിയതും അച്ഛനാണ്.

  • anjanasatheesh

    @ VINOD,

    CONGRATS ……………CLOSE TO FINISH

  • ജലജ

    അഭിനന്ദനങ്ങള്‍ വിനോദ്!!! ആദ്യത്തെ ഒന്നാം സ്ഥാനം ആണെന്ന് തോന്നുന്നു. അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി

    അഭിനന്ദനങ്ങള്‍ അഞ്ജന!!!

    കുറച്ചുകൂടി ലിങ്ക് ഉണ്ടായിരുന്നുവെങ്കില്‍ ഇതിലും നേരത്തെ മുഴുമിപ്പിക്കാന്‍ കഴിഞ്ഞേനെ അല്ലേ?

  • vinod

    ആദ്യമായ് ഒന്നാമതായ് I am Very happy

    Thank you Jalaja chechi

  • Vivek

    Finished finally ….. (fighting against the dial-up connection ;) ).

    Congrats Vinod and Anjana

    Nice one JalajEchi ….

    (what is the relation between aalila and bharatharathana?)

  • vinod

    Congrats Anjana and Vivek

    Thank you Anjana

  • anjanasatheesh

    പദപ്രശ്നം നന്നായിരുന്നു . അഭിനന്ദനങ്ങള്‍!!!!!!!!!!!!! . ഉത്തരങ്ങളിലെ അക്ഷരങ്ങളുടെ എണ്ണം വ്യക്തമായി കാണിക്കാത്തതുകൊണ്ട് ലേശസമയനഷ്ടവും ഒന്നാം റാങ്കും നഷ്ടപ്പെടുത്തിയെന്നു തോന്നുന്നു.

    ഉദാ: 12 b, 2A, 38u, 36U,32U,31U, 30D, 16D,13D,41B, 12B തുടങ്ങിയവ. എന്തായാലും ജലജചേചിയുടെ പദപ്രശ്നത്തില്‍ രണ്ടാംസ്ഥാനംനേടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

  • http://kpcpisharody.blogspot.com chandni, Bamboohilltemple

    clue reqd for 39 u

  • http://baijose.blogspot.com Baijo

    list of authers in puzha with list of actors in wiki…
    hell lot to compare….

  • ജലജ

    അഭിനന്ദനങ്ങള്‍ വിവേക്!!!

    ഞാന്‍ പറഞ്ഞില്ലേ കഷ്ടമാകുമെന്ന്. സാധാരണഗതിയില്‍ ഇത് തീര്‍ക്കാന്‍ വിവേകിനു അരമണിക്കൂര്‍ മതിയാകുമെന്ന് എനിക്ക് തോന്നിയിരുന്നു.

    അഭിനന്ദനങ്ങള്‍ ബൈജോ!!!

    ഏത് കളമാണ് ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത്?

  • http://kpcpisharody.blogspot.com chandni, Bamboohilltemple

    39യുവിനു ഒന്നില്‍ കൂടുതല്‍ ലിങ്കുകള്‍ ആക്കാമായിരുന്നു

  • ജലജ

    അഞ്ജനയുടെ കമന്റ് വായിച്ചപ്പോള്‍ മാത്രമാണ് ഞാന്‍ അത് ശ്രദ്ധിക്കുന്നത്. ഉടനെത്തന്നെ അഡ്‌മിന്/ അപ്രൂവര്‍ക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട്. ഇനി വല്ലതും ചെയ്യാന്‍ കഴിയുമോ എന്നറിയില്ല. ബാക്കിയുള്ളവര്‍ക്കെങ്കിലും കുറച്ച് എളുപ്പമാവട്ടെ.

    എന്റെ പദപ്രശ്നത്തില്‍ തന്നെയാണ് ആദ്യമായി മൂന്നാം റാങ്കും കിട്ടിയതെന്ന് ഓര്‍ക്കുന്നു.

  • ജലജ

    ബൈജോവിന്റെ അഭിപ്രായം മനസ്സിലായില്ല .

    ഞാന്‍ പുഴയിലൊന്നും പോയില്ലല്ലോ. സത്യം പറഞ്ഞാല്‍ എനിക്ക് പുഴ മലയാളത്തില്‍ വരുന്നില്ല. വേറെ ഏതോ ഫോണ്ട് ആണ് വരുന്നത്. അതിനെ മലയാളം ആക്കാനുള്ള അറിവ് എനിക്കില്ല. അത്യാവശ്യം ഇല്ലാത്തതുകൊണ്ട് വേറെ ആരോടെങ്കിലും ചോദിച്ച് ചെയ്യണമെന്ന് തോന്നിയുമില്ല. പിന്നെ പുസ്തകങ്ങളുടെ ലിസ്റ്റ് എല്ലായിടത്തും ഒരു പോലെ തന്നെ ആയിരിക്കും.അല്ലേ?

    വായിച്ചിട്ടുള്ള പുസ്തകങ്ങള്‍ , കേട്ടിട്ടുള്ള കാര്യങ്ങള്‍ ഇവയെ അവലംബിച്ചാണീ പദപ്രശ്നം തയ്യാറാക്കിയത്. പിന്നെ സാഹിത്യവിഷയങ്ങളില്‍ എന്നെ സഹായിക്കുന്ന വേറെ ഒരു പേജും ഉണ്ട്.

  • സലില്‍

    അങ്ങനെ ഞാന്‍ ആദ്യ പത്തിലെത്തി… :) നാടകം തപ്പി കുറേ നടന്നു…..

  • ജലജ

    അഭിനന്ദനങ്ങള്‍ സലില്‍!!! അടുത്ത തവണ ആദ്യത്തെ അഞ്ചിലെത്താം അല്ലേ? പിന്നെ ഒന്നിലും.

    അഭിനന്ദനങ്ങള്‍ പിഷാരടി.!!!

  • http://kpcpisharody.blogspot.com chandni, Bamboohilltemple

    സലില്‍ Says:
    September 25th, 2011 at 10:50 am
    അങ്ങനെ ഞാന്‍ ആദ്യ പത്തിലെത്തി… നാടകം തപ്പി കുറേ നടന്നു….

    ഞാനും …….ഇതിനു ഒരു ലിങ്ക് കൂടി ആകാമായിരുന്നു വെറുതെ ഒന്ന് മൂകാംബിക ഓര്‍ത്തു ….

    ജലജേച്ചി വളരെ നല്ല പ പ്ര. …. വളരെ എളുപ്പം ജലജേച്ചി എന്ന് കേട്ടപ്പോഴേ ശബ്ദ താരാവലി അടുത്ത് വെച്ച് എന്നത് നേര്. പക്ഷെ ഒന്ന് മറിച്ചു നോക്കേണ്ടി വന്നില്ല.

  • ജലജ

    അഭിനന്ദനങ്ങള്‍ പാര്‍ത്ഥന്‍!!!

    ഇപ്പോള്‍ കമന്റ് പേജില്‍ പാര്‍ത്ഥന്‍ പറയട്ടെ കാണാറില്ലല്ലോ. എന്തു പറ്റി? വിദ്വാന്‍ ആയോ? (മൌനം വിദ്വാനു ഭൂഷണം )

  • ജലജ

    പിഷാരടി, അപ്പോള്‍ മൂകാംബികയാണ് പദപ്രശ്നം മുഴുവനാക്കിത്തന്നത് അല്ലേ? :)

    ഈ ഒരെണ്ണമല്ലേ കാര്യമായി നേരെ ചൊവ്വെ അല്ലാതുള്ളൂ.

    എന്റെ സാഹിത്യപദപ്രശ്നമാകുമ്പോള്‍ ശബ്ദതാരാവലിക്കു പകരം സാഹിത്യപ്രശ്നോത്തരി തുറന്ന് വച്ചാല്‍ മതി. :)

  • Parthan

    പാര്‍ത്ഥന്‍ പറയട്ടെ….

    മറഞ്ഞിരുന്നാലും എല്ലാം അറിയുന്നു പിന്നതിലലിയുന്നു

  • neema

    when time pemits pls give clue for 39u , 19U ,26 D , 3 A & 19 u 22 B last letter , 33 ist letter pls

  • ജലജ

    പാര്‍ത്ഥന്‍,
    വിദ്വാനാണെന്ന് സമ്മതിച്ചുതരാന്‍ വയ്യാത്തതുകൊണ്ടാണോ മൌനത്തിന്റെ വാല്‌മീകം പൊട്ടിച്ചത്??????

  • സലില്‍

    നന്ദി ചേച്ചീ… ഞാന്‍ അഞ്ചില്‍ തന്നെ ഉണ്ട്… ബാക്കി സ്ഥാനങ്ങള്‍ .. ശ്രമിക്കുന്നുണ്ട്.. കിട്ടണ്ടേ….. :) :)

  • മുജീബുര്‍ റഹ്മാന്‍

    ജലജച്ചേച്ചി നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!!!!
    പുതിയ ഒന്നാം റാങ്കുകാരനും!!!!!!!!!!!!

  • neema

    pls give clue only for 19U ,26 D , 22 B last letter , 33 ist letter pls

  • Jenish

    @Jalaja

    നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍ :)

  • ഷണ്‍മുഖപ്രിയ

    ഈ ഒരെണ്ണമല്ലേ കാര്യമായി നേരെ ചൊവ്വെ അല്ലാതുള്ളൂ.

    ഒരെണ്ണം പോരേ ചേച്ചീ, ചേച്ചീടെ അടുത്ത പ്രശ്നത്തില്‍ ഇതു പോലുള്ളതിന്റെ എണ്ണം കൂട്ടാന്‍ വല്ല ഉദ്ദേശവുമുണ്ടോ :P നല്ല പദപ്രശ്നം വിനോദിനും മറ്റ് ഉന്നത വിജയികള്‍ക്കും അഭിനന്ദങ്ങള്‍ :)

  • കഥാകാരന്‍

    നല്ല മലയാളം
    —————-

    3A – ഈ നൃത്തവിശേഷം ‘നരകാസുരവധം’ തുടങ്ങിയ ചില ആട്ടക്കഥകളിലും രംഗത്തവതരിപ്പിക്കാറുണ്ട് – ഈ വാചകത്തിന് ആ നൃത്തവിശേഷം സ്വതന്ത്രമായും അവതരിപ്പിക്കപ്പെടാറുണ്ടെന്ന് അര്ഥം കിട്ടുന്നു. അങ്ങനെയുണ്ടോ? ഉണ്ടെങ്ക്ലില് കുഴപ്പമില്ല. ഇല്ലെങ്കില് “ഈ നൃത്തവിശേഷം നരകാസുരവധം തുടങ്ങിയ ചില ആട്ടക്കഥകളില്” എന്നു മതി.

    12A – മുസ്ലിം ചേച്ചി ???? –

    പിന്നെ ചില ഉദ്ധരണികളില് ചിഹ്നങ്ങള് ശരിയായി ഉപയോഗിച്ചു കണ്ടില്ല

  • Prasad

    19U clue please

  • Prasad

    Got it

  • Rajith Ravi

    26ഡി(രണ്ട് മൂന്ന് അക്ഷരങ്ങള്‍)
    18യു

  • ജലജ

    രജിത്,
    Vedartha Prakasha wikipedia 18യു. രണ്ട് അക്ഷരങ്ങള്‍ കിട്ടിയിരിക്കുമല്ലോ. രശ്മി എന്ന് മഷിനിഘണ്ടുവില്‍ നോക്കിയാല്‍ നടുവിലെ അക്ഷരം കണ്ടുപിടിക്കാം.
    വിജയാശംസകള്‍!!!

  • neema

    pls give me only one clue – 22 B 3rd letter

  • ജലജ

    നീമ,
    19U ,ലഘുവായി ചിന്തിക്കൂ.
    26 D ,
    22 B last letter ,ആറ്റുകാല്‍ പൊങ്കാല
    33 ist letter pl know mashi dict.
    വിജയാശംസകള്‍

  • Rajith Ravi

    @ജലജേച്ചി

    നന്ദി

  • Ramesh Raju PN

    30D സൂചന/ആദ്യത്തെ രണ്ടക്ഷരം

  • Retheesh

    7u and 18 u
    clue ndd

  • Baijo

    @Jalaja,
    39U ഈ നാടകത്തിന്റെ രചയിതാവ് ഒരു ചലച്ചിത്രതാരമായും അറിയപ്പെട്ടു

    your question gave a meaning, his main profession as playwright, and secondary as actor. And since, I’m not a very good reader of malayalam literature, I couldn’t bring out the name of book. So, I compared each actor with published authors in malayalam. When reached narendraprasad, his books list gave me the name…, But it took quiet some time.

    I’m not criticizing ur question, I just told, since you asked. May be my problem in understanding the question.

  • ജലജ

    രമേഷ്,
    സനാതനനിയമം ലംഘിക്കാമോ എന്നു മാത്രം ഗൂഗിളില്‍ ഇട്ടുനോക്കൂ. എന്നിട്ട് ഓര്‍മ്മകള്‍ കാത്തിരുപ്പ് എന്നത് നോക്കൂ. അതിലെ കമന്റ്സ് നോക്കിയാല്‍ കിട്ടും . ഈ കവിതയിലെ കുറെ വരികള്‍ ഉണ്ട്. ചിലര്‍ ഹൈസ്കൂളില്‍ പഠിച്ചിട്ടുണ്ടാകും ഈ കവിത .
    വിജയാശംസകള്‍!!!

  • ജലജ

    രതീഷ്,
    7u മുസ്ലിം പെണ്‍കുട്ടികള്‍ തല മറയ്ക്കാനുപയോഗിക്കുന്നു.
    18 u നേരത്തെ എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • സുബൈര്‍

    ആദ്യമായാണ്‌ അവധിദിനത്തില്‍ പദപ്രശ്നം കളിക്കുന്നത്.
    ആദ്യമായി വീട്ടിലിരുന്ന് കളിക്കുന്ന പദപ്രശ്നവും ഇതുതന്നെ.
    അങ്ങിനെ ‘ചരിത്രപ്രാധാന്യ’മുള്ള ഈ മത്സരത്തില്‍
    ആദ്യപത്തിലെത്താനായതില്‍ സന്തോഷം.
    കുറേക്കൂടി നല്ല റാങ്ക് കിട്ടിയേനെ, തുടങ്ങാന്‍ വൈകിയിരുന്നില്ലെങ്കില്‍.

    പദപ്രശ്നം താരതമ്യേന എളുപ്പമായിരുന്നു. ചില ചോദ്യങ്ങള്‍ക്ക് ലിങ്കുകള്‍ അപര്യാപ്തമായിരുന്നു എന്നൊരു ചെറിയ പ്രശ്നമോഴികെ വേറെ പ്രശ്നങ്ങളൊന്നും കണ്ടില്ല.അതുകൊണ്ടുതന്നെ ജലജേച്ചിയുടെ പദപ്രശ്നങ്ങളുടെ കമന്റ് പേജില്‍ സാധാരണ കാണുന്ന ചൂടുപിടിച്ച ചര്ച്ചയ്ക്കൊന്നും ഇടയുണ്ടെന്ന് തോന്നുന്നില്ല.

    ചില സംശയങ്ങള്‍;
    22B ആ പലഹാരത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്നുണ്ട്.
    28A അത് വേറെ പക്ഷിയല്ലേ? കോഴികളുടെ കൂട്ടത്തില്‍ പെടുമോ?
    24U ‘ആലില’ സമാഹാരത്തിലെ കവിതയാണോ ‘ഭാരതരത്നം’?

  • സുബൈര്‍

    >>>Baijo Says:
    September 25th, 2011 at 3:15 pm

    @Jalaja,
    39U ഈ നാടകത്തിന്റെ രചയിതാവ് ഒരു ചലച്ചിത്രതാരമായും അറിയപ്പെട്ടു

    your question gave a meaning, his main profession as playwright, and secondary as actor>>>>

    ചോദ്യം വായിക്കുമ്പോള്‍ ഇങ്ങിനെയൊരു ധാരണ ഉണ്ടാവുമെന്ന് എനിക്കും തോന്നിയിരുന്നു. ആ ഉത്തരത്തിന്റെ ലിങ്കുകള്‍ തീര്‍ത്തും അപര്യാപ്തവും.

    >>>>ഈ ഒരെണ്ണമല്ലേ കാര്യമായി നേരെ ചൊവ്വെ അല്ലാതുള്ളൂ. >>>

    നഞ്ഞെന്തിനാ നന്നാഴി? :P

    >>>Parthan Says:
    September 25th, 2011 at 11:26 am

    പാര്‍ത്ഥന്‍ പറയട്ടെ….

    മറഞ്ഞിരുന്നാലും എല്ലാം അറിയുന്നു പിന്നതിലലിയുന്നു>>>

    ഇവിടെ പ്രച്ഛന്ന വേഷത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടോ
    എന്നൊരു സംശയം ഇല്ലാതില്ല! :)

  • Ajith Raj

    9A and 11 a clue please..

  • ജലജ

    അജിത്,

    9A എസ് ഗുപ്തന്‍നായര്‍ എന്ന് ഗൂഗിളില്‍ ഇട്ട് നോക്കൂ. അദ്ദേഹത്തിന്റെ ആത്മകഥയാണ്.

    11 a ചുള്ളിക്കാട് വിക്കിപീഡിയ . മരണവും ആസ്പത്രിയുമായി ബന്ധം.

    വിജയാശംസകള്‍!!!

  • ജലജ

    ഇന്ന് രാവിലെ മുതല്‍ നല്ല തലവേദനയായിരുന്നു. ഇന്നലെ സ്റ്റാര്‍ സിങ്ങര്‍ കണ്ടതിന്റെ ഫലം. അതുകൊണ്ടാണ് പ്രതികരണത്തിനു വൈകിയത്.

  • ജലജ

    അഞ്ജന,
    ഉത്തരങ്ങളുടെ അക്ഷരവിന്യാസത്തെക്കുറിച്ച്.
    മിക്കവാറും ഉത്തരങ്ങള്‍ ക്വിസ് രൂപത്തിലായതുകൊണ്ടാണ് ആ അധികസൂചന ഒഴിവാക്കിയതെന്ന് അപ്രൂവര്‍
    36U ഒറ്റപ്പദമാണല്ലോ അല്ലേ?

  • ജലജ

    10.10നു പിഷാരടിയും 11.34നു നീമയും ക്ലൂ ചോദിച്ചിരിക്കുന്നു. അതായത് 3 മണിക്കൂറിനുള്ളില്‍. അതുകൊണ്ട് എന്താണ് കാര്യം? അവ സാധാരണ ഗതിയില്‍ അപ്പോള്‍ പ്രസിദ്ധീകരിക്കില്ല. കുറെക്കഴിഞ്ഞ് പ്രസിദ്ധീകരിച്ചാലും ആരും ശ്രദ്ധിക്കില്ല. കണ്ടെന്ന് പോലും വരില്ല. അതിനു ശേഷം വന്ന കമന്റുകളുടെയടിയില്‍ അവ മുങ്ങിപ്പോകും. എന്തായാലും 6 മണിക്കൂര്‍ കഴിഞ്ഞല്ലേ ക്ലൂസ് പ്രസിദ്ധീകരിക്കൂ. അതുകൊണ്ട് ഇത് ഒരു വൃഥാവ്യായാമമാണെന്ന് മനസ്സിലാക്കൂ.

  • ജലജ

    സലില്‍, എന്നെങ്കിലുമൊരിക്കല്‍ ഒന്നാം സ്ഥാനത്തെത്താം. ഇനിയും പദപ്രശ്നങ്ങളുണ്ടല്ലോ.

  • ജലജ

    മുജിബ്, ജെനിഷ്, വളരെ സന്തോഷം നന്ദി

  • ജലജ

    ഷണ്മുഖപ്രിയ, വളരെ സന്തോഷം. എല്ലാ സൂചനകളും ഇതുപോലെ ആക്കണമെന്നാണ് ആഗ്രഹം. കഴിയണ്ടേ??

  • ജലജ

    വിവേക്,
    ചോദ്യം കൊള്ളാം. ഉത്തരം ആദ്യമേ തന്നെ കമന്റ് പേജില്‍ ഇട്ടിരിക്കുകയാണോ?

    ഭാരതരത്നം ആലിലയുടെ ആകൃതിയിലാണെന്ന് വിക്കി

  • Ajith Raj

    thanks jalajechee…

  • ജലജ

    കഥാകാരന്‍,
    ഈ നൃത്തവിശേഷം ‘നരകാസുരവധം’ തുടങ്ങിയ ചില ആട്ടക്കഥകളിലും രംഗത്തവതരിപ്പിക്കാറുണ്ട് – ഈ വാചകത്തിന് ആ നൃത്തവിശേഷം സ്വതന്ത്രമായും അവതരിപ്പിക്കപ്പെടാറുണ്ടെന്ന് അര്ഥം കിട്ടുന്നു. അങ്ങനെയുണ്ടോ?

    ഞാനും ചോദിക്കുന്നു അങ്ങനെയുണ്ടോ? അതിനുള്ള ഉത്തരം ആധികാരികമായി ആര്‍ക്കെങ്കിലും പറയാമോ?എനിക്കും അറിയണമെന്നുണ്ട്.
    വിക്കി നിഘണ്ടുവില്‍ കഥകളിയിലെയായിട്ടാണ് കൊടുത്തിരിക്കുന്നത്. ശരിയാണോ എന്നറിയില്ല.

    മയിലാട്ടം, മയൂരനൃത്തം അങ്ങനെയൊക്കെയുണ്ടല്ലോ. അവയിലേതിനെങ്കിലും ഈ പേരുകൂടി ഉണ്ടോ എന്നറിയില്ല. ഈ നൃത്തവിശേഷം നരകാസുരവധത്തിലും ഉത്തരാസ്വയംവരത്തിലുമുണ്ടെന്നറിയാം. കീചകവധത്തിലുമുണ്ടെന്ന് തോന്നുന്നു.
    ചെറുതായി അന്വേഷിച്ചിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല. പദപ്രശ്നം കുറെപ്പേര്‍ ചെയ്യുന്നതല്ലേ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ എഴുതുക.
    ഇതിനുത്തരം കിട്ടിയാലേ വാക്യത്തില്‍ തെറ്റുണ്ടോ എന്ന് പറയാന്‍ കഴിയൂ.

    മുസ്ലിം ചേച്ചി . ആദ്യം ഒരു ബന്ധു എന്നോ ചേച്ചി എന്നോഇടാമെന്ന് വിചാരിച്ചതാണ്. കഴിഞ്ഞ പദപ്രശ്നത്തില്‍ ഇത്തരം രണ്ടക്ഷരപദങ്ങള്‍ എല്ലവരെയും വട്ടം ചുറ്റിച്ചതല്ലേ .അതുകൊണ്ട് ഇങ്ങനെ മതി എന്ന് വച്ചു. കേരളത്തിലെ ഇസ്ലാം മതവിഭാഗക്കാര്‍ ചേച്ചിയെ വിളിക്കാനുപയോഗിക്കുന്ന പദം എന്നൊക്കെ നീട്ടി വലിച്ചെഴുതേണ്ട എന്നു കരുതി. തെറ്റുണ്ടോ അതില്‍?

    ഈ ഉദ്ധരണിയെക്കൊണ്ട് ശരിക്കും വലഞ്ഞു. അത് പലപ്പോഴും തിരിച്ചാണ് വരുന്നത്. എന്റെ കണ്ണില്‍ പെട്ടവയൊക്കെ ഞാന്‍ തിരുത്താറുണ്ട്. വളരെ ചെറുതായതുകൊണ്ട് പലപ്പോഴും കണ്ണില്‍ പെടാറില്ല. അതുകൊണ്ട് അത്തരം അബദ്ധങ്ങള്‍ ഇനിയും സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്.

  • ജലജ

    ഈ വാചകത്തിന് ആ നൃത്തവിശേഷം സ്വതന്ത്രമായും അവതരിപ്പിക്കപ്പെടാറുണ്ടെന്ന് അര്ഥം കിട്ടുന്നു.

    കഥാകാരാ, നല്ല മലയാളത്തില്‍ വാചകം എന്നതിനുപകരം വാക്യം എന്നെഴുതണം

    എനിക്ക് ഒരു സംശയം ഉണ്ടായിരുന്നത്. നരകാസുരവധം തുടങ്ങിയ എന്നെഴുതിയതിലാണ്. തുടങ്ങിയ എന്നെഴുതുമ്പോള്‍ ഒരെണ്ണം സൂചിപ്പിച്ചാല്‍ മതിയോ. മുതലായവ എന്നെഴുതുമ്പോള്‍ ഒന്നില്‍ കൂടുതല്‍ വേണമല്ലോ.

    നിളാപൌര്‍ണ്ണമി എന്തു പറയുന്നു?

  • ജലജ

    ബൈജോ,
    നരേന്ദ്രപ്രസാദ് തന്നെ പറഞ്ഞിരിക്കുന്നത് ഒരു സിനിമാക്കാരനായി അറിയപ്പെടുന്നതിനേക്കാള്‍ ഒരു നാടകപ്രവര്‍ത്തകനായി അറിയപ്പെടാനാണദ്ദേഹത്തിനിഷ്ടം എന്നാണ്.
    നരേന്ദ്രപ്രസാദിനെ ഞാന്‍ ആദ്യം ശ്രദ്ധിക്കുന്നത് തന്നെ ഇതില്‍ പറഞ്ഞ നാടകത്തിന്റെ പേരിലാണ്. ഞാന്‍ അത് വായിച്ചിട്ടില്ല. എന്നാലും അതിനെക്കുറിച്ച് കുറെ വായിച്ചിട്ടുണ്ട്. പിന്നെ മാതൃഭൂമിയില്‍ വരാറുണ്ടായിരുന്ന അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ വായിച്ചിട്ടുണ്ട്.
    അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ആ പ്രതിഭ പാഴായിപ്പോകുന്നല്ലോ എന്നാണ്.
    നരേന്ദ്രപ്രസാദ് എന്ന് ഇംഗ്ലീഷ് വിക്കിയിലും മലയാളം വിക്കിയിലും വായിച്ചുനോക്കൂ. അപ്പോള്‍ എന്റെ ക്ലൂ ശരിയായിരുന്നുവെന്ന് താങ്കള്‍ക്ക് തോന്നിയേയ്ക്കാം. അദ്ദേഹം അദ്ധ്യാപകനായിരുന്നു. എം ജി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വകുപ്പദ്ധ്യക്ഷന്‍ (Director of School of Letters)

    സിനിമയില്‍ വന്നതില്‍ പിന്നെ അദ്ദേഹം കാര്യമായി ഒന്നുമെഴുതിയിട്ടില്ലെന്ന് തോന്നുന്നു.

  • ജലജ

    സുബൈര്‍,
    മിക്ക ഉത്തരങ്ങളും ഓരോ പേരുകള്‍ ആയതിനാല്‍ ലിങ്ക് കുറഞ്ഞാലും കിട്ടാന്‍ എളുപ്പമാവുമെന്ന് തോന്നി.

    പലഹാരം ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉണ്ടാക്കുന്നതാണ് എനിക്കും പത്രത്തില്‍ കണ്ട വിവരമേയുള്ളൂ. ആ പേര് തനിയെയോ അപ്പം എന്ന് ചേര്‍ത്തോ ഗൂഗിളില്‍ ഇട്ടാല്‍ അറിയാന്‍ കഴിയും ആറ്റുകാല്‍ പൊങ്കാല എന്ന് തിരഞ്ഞാലും മതി.

    ആ പക്ഷിയുടെ പേരിനോട് കോഴി എന്നു കൂടി ചേര്‍ത്ത് ഗൂഗിളിലിട്ടുനോക്കൂ.

    ഏതോ ഒരാഴ്ച്ചപ്പതിപ്പിലാണ് ഞാന്‍ യൂസഫലി കേച്ചേരിയുടെ ആ കവിത വായിച്ചിട്ടുള്ളത്. ഭാരതരത്നത്തിന്റെ ആകൃതിയാണത്. ഞാന്‍ ഇത്തിരി മുമ്പ് എഴുതിയിട്ടുണ്ട്.

  • ജലജ

    ബൈജോ,
    ഒരു കാര്യം എഴുതാന്‍ വിട്ടുപോയി. നാടകരചയിതാവായി അറിയപ്പെട്ടശേഷം സിനിമയില്‍ വന്നിരിക്കുന്നത് നരേന്ദ്രപ്രസാദും എന്‍ എന്‍ പിള്ളയും മാത്രമേയുള്ളൂവെന്ന് തോന്നുന്നു. എന്‍ എന്‍ പിള്ള അധികം സിനിമയില്‍ അഭിനയിച്ചിട്ടുമില്ല.

  • ജലജ

    his main profession as playwright, and secondary as actor
    സുബൈര്‍, ഒരര്‍ത്ഥത്തില്‍ ഇത് ശരിയാണ്. നാടകരംഗത്ത് അദ്ദേഹത്തിനുള്ള സ്ഥാനവും സിനിമാരംഗത്തുള്ള സ്ഥാനവും താരതമ്യപ്പെടുത്തിയാല്‍ നാടകരംഗത്തേത് ഉയര്‍ന്ന് നില്‍ക്കും.

    >>>ഈ ഒരെണ്ണമല്ലേ കാര്യമായി നേരെ ചൊവ്വെ അല്ലാതുള്ളൂ. >>>

    നഞ്ഞെന്തിനാ നന്നാഴി? ( നാനാഴി എന്നാണ് ഞങ്ങള്‍ പറയാറുള്ളത്)

    അമൃത് കണ്ടിട്ട് നഞ്ഞാണെന്ന് സംശയിക്കുന്നതിനെന്ത് ചെയ്യാന്‍!!!!!!!!

  • ജിനു

    26D third letter plz (clues given above not helping… :( )

  • ജലജ

    നരേന്ദ്രപ്രസാദിനെക്കുറിച്ച് ചിലരെങ്കിലും അജ്ഞരാണെന്നറിഞ്ഞതില്‍ സങ്കടമുള്ളതുകൊണ്ട് ഞാന്‍ വിക്കിയില്‍ നിന്നു കുറച്ച് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

    ആധുനിക സാഹിത്യത്തെ സ്വീകരിക്കാത്ത നിലപാടു സ്വീകരിച്ചിരുന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിൽ നിന്നും പിരിഞ്ഞുപോന്ന നരേന്ദ്രപ്രസാദ് താമസിയാതെ നാടകരംഗത്തേക്ക് ചുവടുമാറി. ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാരംഭിച്ച നരേന്ദ്രപ്രസാദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമ നടത്തിയ അദ്ധ്യാപകർക്കായുള്ള നാടകക്യാമ്പിൽ പങ്കെടുക്കുകയും, നാടകം വ്യക്തിത്വവും സ്വതന്ത്രവുമായ കലയാണെന്നു മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പിനുശേഷം ആദ്യ നാടകമായ മൂന്നു പ്രഭുക്കന്മാർ രംഗത്തവതരിപ്പിച്ചു. അദ്ദേഹം പതിനാലു നാടകങ്ങൾ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിട്ടുണ്ടായിരുന്നു. സൗപർണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട നാടകം, അത് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങൾ നേടി. നാടകസംഘം അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടം വരുത്തിയിരുന്നു. സാമ്പത്തിക കാരണങ്ങളാൽ തന്നെ 1988-ൽ നാടകസംഘം തകർന്നു. 1989-ൽ മഹാത്മാഗാന്ധി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഡിറക്ടർ ആയി. അവിടെ ഒരു നാടകവേദി സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫിൽ. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങി.

    Narendra Prasad’s love of theatre prompted him to create “Natyagriham”, a drama troupe, in the early 1980s. He composed, directed and produced plays for the troupe. Some of those who associated themselves with “Natyagriham” later became great actors in Malayalam films– ‘Bharat’ Murali, Gopakumar, Aliyar Kunju and Rashid, to name a few. Kaithapram Damodaran Nambudiri, the noted Malayalam lyricist, used to compose music for the troupe.”Sowparnika” a play written & directed by him won the Sangeetha Nataka Academy Award in many categories in 1983.Other productions include”Velliyazcha”, “Shanidasha”, “Marthandavarma Engane Rakshapettu”,”Moonu Prabhukkanmar”,”Satheerthian ” etc.
    Prasad’s noted literary works include the novel “Alanjavar Anveshichavar” , the critical works entitled “Nishedhikalae Manasilakku”, “Adhunikathinte Madyanu”, “Ente Sahitya Nirupanangal”, “Jadi Paranjal Enthe”, and the critically acclaimed and award-winning play “Souparnilka”. It is as a playwright and critic that Prasad became known in the Malayalam literary world. He won the Sangeetha Nataka and Sahitya Akademi awards for his contributions to drama.

    വായിച്ചിട്ടെന്തു തോന്നുന്നു?

  • Jenish

    ചേച്ചീ,

    ആ പലഹാരം ആറ്റുകാല്‍ പൊങ്കാലയ്ക്ക് മാത്രമല്ല ഉണ്ടാക്കുക.. ഞങ്ങള്‍ സാധാരണ വീട്ടിലും ഉണ്ടാക്കാറുണ്ട്.. ചിലപ്പോള്‍ പ്രാതലും അതാകാറുണ്ട്.. വീട്ടില്‍ വയണ ഉള്ളതിനാല്‍ ഇലയ്ക്കും പഞ്ഞമില്ല..

    ‘മുസ്ലിം ചേച്ചി‘ എന്ന ചോദ്യം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. വ്യാകരണവും വാക്യവും വാചകവും ഒന്നുമില്ലെങ്കിലും എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാകും..

  • ജലജ

    ജിനു,
    26ഡി.vedartha prakasha എന്ന് നോക്കുമ്പോള്‍ സാ യില്‍ തുടങ്ങുന്ന പേരുമായി ഒരു വിക്കി പേജ് വരുന്നില്ലേ. അത് തുറന്ന് നോക്കൂ. അതില്‍ അദ്ദേഹത്തിന്റെ പേര് ഹിന്ദിയിലുണ്ട്. അതില്‍ നിന്ന് മനസ്സിലാക്കാമല്ലോ. അല്ലെങ്കിലും മലയാളം ഇംഗ്ലീഷിലെഴുതുമ്പോള്‍ naഎന്ന് ഉപയോഗിക്കുന്നത് ന യ്ക്ക് മാത്രമല്ലല്ലോ.ഉദാഹരണം narayanan
    വിജയാശംസകള്‍!!

  • ജിനു

    ചേച്ചി,

    നന്ദി….ആ പേജ് കുറച്ചു നേരമായി നോക്കുന്നു എങ്കിലും ഹിന്ദി നോക്കാനുള്ള ബുദ്ധി തോന്നിയില്ല :P ….’ന’ യുടെ പല വെറൈറ്റികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു….

    എന്തായലും നല്ല പദപ്രശ്നമായിരുന്നു… പലതും പുതിയ അറിവുകളും….

  • ജലജ

    ജെനിഷ്,

    വയണയില എന്ന് പറഞ്ഞാല്‍ കറുവപ്പട്ടയുടെ (cinnamon) ഇലയാണോ?

    ഞങ്ങള്‍ ഇതുപോലെ ഉണ്ടാക്കുന്നതില്‍ ചക്ക വരട്ടിയത് ചേര്‍ക്കും. വാഴയിലയിലാണുണ്ടാക്കുന്നത്. കുമ്പിളപ്പം, കടമ്പ്, പൊതിയപ്പം എന്നൊക്കെയാണ് പേര്.

    നെറ്റിലെ പാചകവിധി കണ്ടപ്പോള്‍ തോന്നി ഉണ്ണിയപ്പത്തിന്റെ കൂട്ട് ഇലയില്‍ പുഴുങ്ങുന്നതാണെന്ന്. എന്തായാലും നല്ലതായിരിക്കും.

  • ജലജ

    ജിനു,
    കുറെ പദപ്രശ്നം ചെയ്തുകഴിയുമ്പോള്‍ ഈ ബുദ്ധിയൊക്കെ തനിയെ വരും. ( ഞാനൊരിക്കല്‍ ബംഗാളി കൂടി വായിച്ചിട്ടുണ്ട്. :) )

    ഈ പദപ്രശ്നം കൊണ്ടുള്ളവലിയ ഒരു നേട്ടം നമ്മള്‍ നല്ല ഗൂഗിള്‍ സെര്‍ച്ച് കാരായി എന്നതല്ലേ? :)

  • ജലജ

    എല്ലാവര്‍ക്കും ഞാന്‍ മറുപടി എഴുതിയിട്ടുണ്ട്. ഇനി അവ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടോ ഇല്ലയോ എന്ന് നിങ്ങള്‍ എഴുതുക . എന്നാലല്ലെ ഞാന്‍ എഴുതിയത് നിങ്ങള്‍ വായിച്ചു എന്ന് എനിക്ക് മനസ്സിലാകുകയുള്ളൂ. വൃഥാവ്യായാമം തുടരാന്‍ എനിക്ക് താല്പര്യമില്ല.

  • ജിനു

    ചേച്ചി,

    ഗൂഗിളില്‍ ഇങ്ങനെയും സേര്‍ച്ച് ചെയ്യാം എന്നു മനസ്സിലാക്കിയത് ഇവിടെ എത്തിയതിനു ശേഷമാണ് :P … അതു മാത്രമല്ല, ഇതുപോലെ ‘കറക്കിക്കുത്തി’ ഉത്തരത്തിലെത്താം എന്നു എനിക്കു മനസ്സിലായതും ഇവിടെ എത്തിയതിനു ശേഷമാണ്…

  • സുബൈര്‍

    ജലജേച്ചി, ഇത്ര മിനക്കെട്ടിരുന്നു ഓരോരുത്തര്‍ക്കും മറുപടി എഴുതാന്‍ ശുഷ്കാന്തി കാണിക്കുന്നതിനെ ആദ്യമേ അഭിനന്ദിക്കട്ടെ,
    കമന്റ് പേജില്‍ വലതു ഭാഗത്തിപ്പോള്‍ ജലജ എന്ന പേര് മാത്രമേ കാണാനുള്ളൂ.!

    ഇനി ഒരു വിയോജനക്കുറിപ്പ്.
    നരേന്ദ്രപ്രസാദും നാടകവുമായുള്ള നന്ധം
    എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.
    പക്ഷെ, ‘ഈ നാടകത്തിന്റെ രചയിതാവ് ഒരു ചലച്ചിത്രതാരമായും അറിയപ്പെട്ടു’ എന്ന് പറയുമ്പോള്‍ അദ്ദേഹം കൂടുതല്‍ അറിയപ്പെട്ടത് നാടകക്കാരന്‍ എന്ന നിലയിലാണ് എന്നല്ലേ വിവക്ഷ?
    അദ്ദേഹത്തിന്റെ സിനിമാജീവിതത്തെക്കാളും
    നാടകരംഗത്തെ സംഭാവനകളാണ് മികച്ചത് എന്ന കാര്യവും അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹത്തിന് കൂടുതല്‍ പ്രശസ്തി (popularity) ഉണ്ടാക്കിയത് സിനിമ തന്നെയല്ലേ?
    ഒരു സിനിമാനടനായിട്ടല്ലേ കൂടുതല്‍ മലയാളികളും അദ്ദേഹത്തെ അറിയുന്നത്? (ഇവിടെ കാണുന്ന ചില പ്രതികരണങ്ങളും അത് ശരിവയ്ക്കുന്നു.)

    ‘ഈ നാടകത്തിന്റെ രചയിതാവ് ഒരു ചലച്ചിത്രതാരമെന്ന
    നിലയിലാണ് കൂടുതല്‍ അറിയപ്പെട്ടത്”
    എന്നായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നില്ലേ?

  • Baijo

    @Jalaja,
    I knew, he has done plays, but didn’t knew he was mainly a playwright than actor.
    The thing was as I was not familiar with that particular play, I couldn’t make the connection fast.

    Further It wasnot criticism, just my reply to that question you put to me about which cell troubled me and the trouble I faced.

    And about NN Pillai, as far as I know, he has done only 2 movies, not sure.

  • http://1 Jenish

    ചേച്ചീ,

    കറുവയും വയണയും ഒന്നല്ല.. ഒരുപോലെ ഇരിക്കുമെങ്കിലും.. വയണയുടെ ഇലയും പൂവുമാണ് ഉപയോഗിക്കുക…

    വയണയിലയില്‍ ഉണ്ടാക്കിയാല്‍ ഒരു പ്രത്യേക മണം കിട്ടും.. വാഴയിലയില്‍ ഉണ്ടാക്കുന്നതിന് വേറെ പേരാണ്.. വയണയിലയ്ക്ക് ആ “പലഹാരം”യില എന്നും പേരുണ്ട്..

  • Ramesh Raju PN

    Thanks, Jalajaji

  • സുരേഷ് കെ

    പ്രിയപ്പെട്ടവരെ,

    അച്ഛന്‍ 22-09-2011 20:15 നു ഞങ്ങളെ വിട്ടു പോയി.
    75 വയസ്സ്, ചെറിയ ശാരീരിക വിഷമതകളുണ്ടായിരുന്നു.
    ഹൃദയാഘാതം ആയിരിക്കുമെന്ന്` ഡോക്ടര്‍.
    അച്ഛന്‍ മരിച്ചുപോകുന്നത് അച്ചന്‍ പോലുമറിഞില്ല.
    ഇനി കുറച്ചുനാള്‍ മഷിത്തണ്ടിലെത്താനാവുകയില്ല.
    കമന്റുകളും പദപ്രശ്നങ്ങളും പിന്നീടുകളിക്കുന്നതായിരിക്കും .

    നന്ദി. നമസ്കാരം .

  • ജലജ

    >>>>>‘ഈ നാടകത്തിന്റെ രചയിതാവ് ഒരു ചലച്ചിത്രതാരമെന്ന
    നിലയിലാണ് കൂടുതല്‍ അറിയപ്പെട്ടത്”
    എന്നായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നില്ലേ?

    സുബൈര്‍, ശരിയാണ്.

  • ജലജ

    ബൈജോ, നമുക്ക് പരിചിതമല്ലാത്ത മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ആരെയും കുഴക്കും. പരിചയമുള്ള മേഖലയാണെങ്കിലും എല്ലാം ഓര്‍മ്മയുണ്ടായിക്കൊള്ളണമെന്നുമില്ല. ഇതൊക്കെ പദപ്രശ്നപൂരണത്തില്‍ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അങ്ങനെ കണ്ടാല്‍ മതി.

  • ജലജ

    സുരേഷ്,
    ഇത് ജീവിതത്തില്‍ മിക്കവര്‍ക്കും എന്നെങ്കിലുമൊരിക്കല്‍ അനുഭവിക്കേണ്ടിവരുന്ന കാര്യമാണ്. ഞാന്‍ ഇത് കുറെ നേരത്തെ അനുഭവിച്ചു. ഇപ്പോള്‍ സുരേഷിന്റെ ഊഴമായി. സമാധാനിക്കുക.
    ദുഃഖത്തില്‍ പങ്കുചേരുന്നു.
    അച്ഛന് ആദരാഞ്ജലികള്‍!

  • http://1 Jenish

    @സുരേഷ്

    താങ്കളുടെ ദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു…

  • Baijo

    @jalaja,
    if i had felt bad about the question, like the 2002.5, in your previous cw, my reaction would have been in that way. I thought positively only about this. Just explained, as you asked. But since the author himself wants be known as a playwright, your question is right, even though, for common people, he was just an actor….

  • Baijo

    @Suresh,
    May his soul rest in peace.
    Mourns with you.

  • സലില്‍

    സുരേഷ്,

    ദുഃഖത്തില്‍ പങ്കു ചേരുന്നു.

  • ജിനു

    @Suresh,

    My heartfelt condolences…
    May his soul rest in peace..

  • ഷണ്‍മുഖപ്രിയ

    സുരേഷ്,
    താങ്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു…
    അച്ഛന് ആദരാഞ്ജലികള്‍!

  • ഷണ്‍മുഖപ്രിയ

    ഷണ്മുഖപ്രിയ, വളരെ സന്തോഷം. എല്ലാ സൂചനകളും ഇതുപോലെ ആക്കണമെന്നാണ് ആഗ്രഹം. കഴിയണ്ടേ??

    ചേച്ചീ അപ്പോള്‍ എല്ലാവരുടേയും നടുവൊടിക്കണമെന്നാണല്ലേ മനസ്സിലിരിപ്പ് ;)

  • malini

    @സുരേഷ്
    അച്ഛന് അന്ത്യാഞ്ജലികള്‍…താങ്കളുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു…

  • മുജീബുര്‍ റഹ്മാന്‍

    Suresh
    താങ്കളുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു…
    അച്ഛന് ആദരാഞ്ജലികള്‍…

  • admin

    സുരേഷ്,
    താങ്കളുടെ ദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.
    അച്ഛന് ആദരാഞ്ജലികള്‍

  • ജലജ

    ബൈജോ, ഞാനും മോശമായി ഒന്നും വിചാരിച്ചിട്ടില്ല. ആദ്യത്തെ കമന്റ് മനസ്സിലായിരുന്നില്ല. പിന്നെ താങ്കള്‍ വിശദമാക്കിയപ്പോള്‍ മനസ്സിലായി.

  • anjanasatheesh

    @Suresh,

    My heartfelt condolences…
    May his soul rest in peace..

  • Krishna Kumar

    please help to complete, 30D, 21U and 3rd letter of 40B.

  • സുബൈര്‍

    സുരേഷ്,
    ചില നഷ്ടങ്ങള്‍ അപരിഹാര്യമാണ്, പക്ഷെ അനിവാര്യവും.
    അലംഘനീയമായ വിധിവിഹിതമാണെന്ന് കരുതി സമാധാനിക്കുക…
    പതറാതെ യാത്ര തുടരുക…

    അച്ഛന് ആദരാഞ്ജലികള്‍..

  • സുബൈര്‍

    21U’ ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ’ എന്ന് വിക്കിയില്‍ കൊടുത്തുനോക്കൂ
    30D ജി യുടെ കവിത, My wife എന്നതിന്റെ മലയാളം.(ഭാര്യ= നമ്പൂതിരി ഭാര്യ)
    40B http://www.google.co.in/url?sa=t&source=web&cd=1&ved=0CBsQFjAA&url=http%3A%2F%2Fwww.mathrubhumi.com%2Fbooks%2Fstory.php%3Fid%3D202&rct=j&q=%20%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%87%E0%B4%B8%E0%B5%8D&ei=TxyATuDrJ4OurAeUwqz0Dw&usg=AFQjCNFfxK8XoJkDNGMtLp_MNvSKtzWj6w&cad=rja

  • Krishna Kumar

    ok.. completed now!

  • vinodpl

    സുരേഷ്,

    താങ്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു…

    അച്ഛന് ആദരാഞ്ജലികള്‍

  • Ampily

    need more clue for 22b and 30d
    thx

  • Ampily

    need more clue for 22b , 18 d and 30d
    thx

  • ampilymanoj

    18 d plzzz

  • vinodpl

    @ ampily

    18d- search ” ബ്രഹ്മാവിന്റെ മാനസപുത്രനായ മഹർഷിയാണു “

  • http://kpcpisharody.blogspot.com Chandni, Bamboohilltemple,

    പ്രിയപ്പെട്ട സുരേഷ്,

    എന്റെയും കുടുംബത്തിന്റെയും അനുശോചനങ്ങള്‍ അറിയിക്കുന്നു. എല്ലാവര്ക്കും ഒരു ദിവസം ഈ ലോകം വിട്ടു പോയെ തീരൂ. പക്ഷെ ആരും സ്വമനസ്സാലെ ഈ മനോഹര തീരം വിട്ടു പോവില്ലല്ലോ…..
    വല്ലാത്തൊരു മാനസികവസ്തയിലവും സുരേഷ്…. സുരേഷിന്റെ കുടുംബങ്ങങ്ങളും എന്റെ അനുശോചനം അറിയിക്കുന്നു.

  • bindu

    pls help 33b

  • bindu

    got 33b

  • ജലജ

    ഇത്തവണ മാഷ് ചെയ്തിട്ടില്ലല്ലോ . തിരക്കിലാണോ?

  • ജലജ

    കേകിയാട്ടത്തെക്കുറിച്ച് ആരുമിതുവരെ എഴുതിയില്ല.

    ഞാന്‍ ചിലരോടന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് കേകിയാട്ടം കഥകളിയില്‍ മാത്രമേയുള്ളുവെന്നാണ്.

  • ബാലചന്ദ്രന്‍

    സമയക്കുറവുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ല .
    ഒരു വിനോദയാത്രയിലായിരുന്നു.
    ചേച്ചീ, നല്ല പദപ്രശ്നം . അഭിനന്ദനങ്ങള്‍ .

  • ബാലചന്ദ്രന്‍

    സുരേഷ്,
    താങ്കളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു .
    ഞാന്‍ ഈയവസ്ഥ 2004 ല്‍ അനുഭവിച്ചു .

  • ബാലചന്ദ്രന്‍

    ചേച്ചീ, കൂടുതല്‍ വിശദമായി പങ്കെടുക്കാന്‍ സമയം താത്ക്കാലമില്ല .
    എങ്കിലും ശ്രദ്ധയില്‍ പെട്ട ഒരു പ്രധാന തെറ്റ് ചൂണ്ടിക്കാണിക്കട്ടെ.
    “ഈ നൃത്തവിശേഷം ‘നരകാസുരവധം’ തുടങ്ങിയ ചില ആട്ടക്കഥകളിലും രംഗത്തവതരിപ്പിക്കാറുണ്ട്”
    ‘ആട്ടക്കഥ’ നൃത്ത വിശേഷമല്ല .ആട്ടക്കഥ കഥകളി അല്ലെങ്കില്‍ ആട്ടത്തിന്റെ സാഹിത്യ രൂപമാണ്. രംഗത്തവതരിപ്പിക്കുന്നത് കഥകളിയും അതിന്റെ സാഹിത്യ രൂപം നരകാസുരവധം മുതലായ ആട്ടക്കഥകളും .
    വ്യത്യാസം ഗ്രഹിച്ചു എന്ന് കരുതുന്നു .
    മറ്റെല്ലാം പിന്നീട് .

  • ബാലചന്ദ്രന്‍

    ഈ പദപ്രശ്നം പൂരിപ്പിക്കുന്നതിനു മുന്‍പ്,വൈകിട്ട് കൊട്ടാരക്കര വഴി വന്നപ്പോള്‍, ഒരു കടയില്‍ നിന്നും തിരളി വാങ്ങിക്കഴിച്ചിട്ടാണ് വന്നത് .ഇവിടെ വന്നു നോക്കിയപ്പോള്‍ അതും ഒരു ചോദ്യം .എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് .

  • Krishna Kumar

    @jalaja, കേകിയാട്ടത്തെ ഒരു പ്രത്യേക നൃത്തവിശേഷം എന്നൊന്നും പറയാനില്ല. മയിലിന്റെ നൃത്തത്തെ കഥകളി ചിട്ടയില്‍ അവതരിപ്പിക്കുന്നു എന്നേയുള്ളു. ചില വര്‍ണ്ണനകളെ അങ്ങനെയോരോ പേരില്‍ വിളീക്കുന്നു എന്നു മാത്രം. കേകിയാട്ടം, ഏകലോചനം, ചാഞ്ചാടി മോദം തുടങ്ങിയവയെല്ലാം ഇതുപോലെ ഓരോ അഭിനയ ഭാഗങ്ങള്‍.

    കേകിയാട്ടം ദേ ഇതാണ് സംഭവം

    http://www.youtube.com/watch?v=rD0JzBDzkpo

  • ജലജ

    മാഷേ, സമ്മതിക്കുന്നു. എന്നാലും ഒരു സംശയം.

    >>>>>“ഈ നൃത്തവിശേഷം ‘നരകാസുരവധം’ തുടങ്ങിയ ചില ആട്ടക്കഥകളിലും രംഗത്തവതരിപ്പിക്കാറുണ്ട്”

    സൂചനയിലെ നൃത്തവിശേഷം കേകിയാട്ടമാണ്, ആട്ടക്കഥയല്ല.

    പിന്നെ “ചില ആട്ടക്കഥകളിലും രംഗത്തവതരിപ്പിക്കാറുണ്ട്” എന്നുപറയുമ്പോള്‍ അത് കഥകളി തന്നെയല്ലേ? രംഗത്തവതരിപ്പിക്കുന്ന ആട്ടക്കഥ.

    ശരിയാണോ?

  • ജലജ

    കൃഷ്ണകുമാര്‍,

    വിശദമാക്കിയതില്‍ സന്തോഷം. യു ട്യൂബ് വീഡിയോ രണ്ട് പ്രാവശ്യം കണ്ടു. കഥകളി കാണാന്‍ ഇഷ്ടമാണെങ്കിലും അധികമൊന്നും കാണാന്‍ സാധിച്ചിട്ടില്ല. കഥകളിയെക്കുറിച്ച് അറിവ് നന്നേ പരിമിതവുമാണ്.

    ഞാന്‍ ആ ക്ലൂ ഇട്ടത് താഴെപ്പറയുന്നവയുടെ അടിസ്ഥാനത്തിലാണ്.

    കഥയറിഞ്ഞ് ആട്ടം കാണൂ: നരകാസുരവധം ആറാം രംഗം
    kathayarinjuattamkanu.blogspot.com/2011/07/blog-post_24.html –

    ഇതില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു.

    “കേകികളുടെ നല്ല കേളികൾ” എന്നഭാഗത്ത് നരകാസുരൻ മയിലുകളുടെ നൃത്തം വിസ്തരിച്ച് പകർന്നാടും. ‘കേകിയാട്ടം’ എന്ന ഒരു നൃത്തവിശേഷമാണിത്.

    വിക്കിനിഘണ്ടുവിലും അങ്ങനെ തന്നെ.

    എന്റെ ഒരു സുഹൃത്ത് എനിക്കെഴുതിയത് താഴെ.

    നടന്‍റെ നടന നൃത്തവൈഭവം തെളിയിക്കുന്ന കഥകളിയിലെ ഒരഭിനയരീതി-ശൃംഗാരപ്പദങ്ങള്‍ അഭിനയിക്കുമ്പോള്‍ മയില്‍ നൃത്തം ചെയ്യുന്നതായി അഭിനയിച്ച് നായകന്‍ നായികയെ കാണിക്കുന്ന അഭിനയരീതി-“കേകികളാധുനാ കേളിയാടുന്നു”എന്നും മറ്റുമുള്ള പദങ്ങള്‍ ഈ രംഗത്തെ ഉജ്ജ്വലമാക്കുന്നു……ഇതൊക്കെ കേകിയാട്ടത്തെക്കുറിച്ച് ഗോപിയാശാന്‍ പറഞ്ഞു തന്നതാണ്…

  • Krishna Kumar

    @jalaja, ഗോപിയാശാന്‍ പറഞ്ഞതും ആ ബ്ലോഗ്ഗില്‍ മണി എഴുതിയതുമൊക്കെ ശരിയാണ്. ഇതിനെ കഥകളിക്കുള്ളില്‍ നില്‍ക്കുന്ന ഒരു സവിശേഷ നൃത്തം എന്നു വേണേല്‍ പറയാം, അതിനു പുറത്തു ഒറ്റക്ക് ഒരു നിലനില്‍പ്പില്ല. മറ്റേതെങ്കിലും നൃത്തരൂപത്തില്‍ നിന്നുമാണോ ഇതു കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് എന്നു ചോദിച്ചാല്‍ എനിക്കറിയത്തില്ല. പക്ഷേ, ഞാന്‍ കണ്ടിട്ടുള്ള മയൂര നൃത്തവുമായി ഇതിനു സാമ്യമൊന്നുമില്ല. കഥകളി പഠിച്ചശേഷം മറ്റു നൃത്തമേഖലയിലേക്കു പോയിട്ടുള്ള കലാകാരന്മാര്‍ ഒരു പക്ഷേ കേകിയാട്ടമൊക്കെ fusion ചെയ്തിട്ടുണ്ടാകാം, (അങ്ങനെ ഒരിക്കല്‍ കണ്ടിട്ടുള്ളതായി ഒരു ഓര്‍മ്മ)

  • ജലജ

    >>>>>>ചേച്ചീ അപ്പോള്‍ എല്ലാവരുടേയും നടുവൊടിക്കണമെന്നാണല്ലേ മനസ്സിലിരിപ്പ്

    അല്ല ഷണ്മുഖപ്രിയ, എല്ലാവരുടെയും തലച്ചോറിന് ഇത്തിരി വ്യായാമം നല്‍കുക എന്നതാണുദ്ദേശം. ഇത്തരം ചോദ്യങ്ങള്‍ ആലോചനാശീലം വളര്‍ത്തും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും എന്നൊക്കെ പല ലേഖനങ്ങളിലും കണ്ടിട്ടുണ്ട്. തന്മാത്ര രോഗം വരാതിരിക്കാന്‍ പദപ്രശ്നം ചെയ്യുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ? ഗൂഗിളില്‍ നിന്ന് കോപ്പിയടിക്കുന്നതുകൊണ്ട് ആ ഫലം കിട്ടുമോ? :)

  • ജലജ

    കൃഷ്ണകുമാര്‍,

    കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. നന്ദി.

    എന്റെ അടുത്ത പദപ്രശ്നത്തിലും കഥകളി ഉണ്ട്. അപ്പോഴും താങ്കള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നു തരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  • ജലജ

    എന്റെ ഈ പദപ്രശ്നത്തെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതിയ എല്ലാവര്‍ക്കും നന്ദി.

    എന്റെ അഭിപ്രായത്തില്‍ ഇത് വെറും ഒരു പദപ്രശ്നം മാത്രം എന്നു വച്ചാല്‍ എനിക്ക് വലിയ തൃപ്തി തരാത്ത ഒന്ന്. കടമ്മനിട്ട, നരേന്ദ്രപ്രസാദ് ഇവരുമായി ബന്ധപ്പെട്ട സൂചനകള്‍ മാത്രം കൊള്ളാം. ബാക്കിയൊക്കെ ഒരു മാതിരി പ്രശ്നോത്തരി. എന്നാലും ഇടയ്ക്ക് ഇങ്ങനെയുമൊന്ന് ആകാം എന്ന് കരുതി ഇട്ടതാണ്.

  • Vivek

    @ Jalajechi, “ചോദ്യം കൊള്ളാം. ഉത്തരം ആദ്യമേ തന്നെ കമന്റ് പേജില്‍ ഇട്ടിരിക്കുകയാണോ? ഭാരതരത്നം ആലിലയുടെ ആകൃതിയിലാണെന്ന് വിക്കി”

    Sorry for the mistake. :(

    Thank you Jalajechi for the new information.