KRKT2/11/04MANDALA/30

KRKT2/11/04MANDALA/30
Topic : മലയാളസാഹിത്യം
By :aparichithan
Play This Crossword
Top Player’s List

  • സുരേഷ്

    ഓം .
    അവിഘ്നമസ്തു.
    ശ്രീഗുരുഭ്യോനമ:
    ശ്രീ വാഗ്​ദേവീം നമ:

    കഥാകാരനെയും , സലിലിനെയും , ജെനീഷിനെയും , മനസ്സില്‍ ധ്യാനിച്ചുകൊണ്ട്
    ഒരു മുട്ടറുക്കല്‍ നടത്തട്ടെ. കണ്ണുടയാതെ, ആണ്‍ പെണ്‍ മുറിക്കഷണങ്ങള്‍ തുല്യമായി
    വീഴട്ടെ.

    ഓം.———— ഠോ ————

  • malini

    congrats vivek…close finish… :)
    nice crossword a.parichithan.

  • vivek

    തരക്കേടില്ല സുബൈര്‍ ….

    ഇനി നീണ്ടൊരിടവേളയ്ക്കു ശേഷം കാണുന്നത് വരെ എല്ലാവര്‍ക്കും നമസ്കാരം.

    (രണ്ടു പദപ്രശ്നമെങ്കിലും സമയത്ത് കളിക്കാന്‍ കഴിയില്ല. നാട്ടിലെ ബി എസ് എന്‍ എല്‍ ലാന്റ് ലൈന്‍ കണക്ഷനില്‍ ഇല്‍ കളിക്കാന്‍ പറ്റിയാല്‍ ഭാഗ്യം.)

  • Retheesh

    രാ & പാന
    കടുകട്ടി
    ആരും തേങ്ങ ഉടക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു :)

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • ജലജ

    അപ്പോള്‍ വിവേക് എന്റെ പദപ്രശ്നസമയത്ത് ഹാജരുണ്ടാവില്ല അല്ലേ? കഷ്ടമായിപ്പോയി .എനിക്കല്ല വിവേകിന്. :)

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    need clue for 21b & 35b

  • neema

    when time allows pls give me clue for 1 D , 9 A , 17 A , 26 B , 10 D , 12 D , 13 D & 19 D pls

  • ജലജ

    ലളിതം . സുഖപ്രദം .

    എന്നാലും എം ടിയുടെ ഒരു കാര്യത്തിനുവേണ്ടി എനിക്കിത്രയും ആലോചിക്കേണ്ടിവന്നതോര്‍ക്കുമ്പോള്‍ ഇത്തിരി വിഷമം.

    സി വി രാമന്‍ പിള്ളയെത്തേടി സ്വര്‍ഗ്ഗത്തിലും നരകത്തിലുമൊക്കെ പോയി നോക്കിയതുകൊണ്ടാണ് പിന്നെയും വൈകിയത്.

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    ജലജേച്ചി, എന്നെയും കുഴക്കുന്നത് രാമന്‍പിള്ളയും എം ടിയുമാണ്.

  • beegees

    chandni, Bamboohill kavu …..
    35b>സി.വി. രാമന്പിള്ളയുടെ വീട്

  • beegees

    21b>സ്വര്‍ഗം തുറക്കുന്ന സമയം

  • anjanasatheesh

    തുടക്കം മുതലേ തുടര്‍ച്ചയായി കളിക്കാന്‍ കഴിഞ്ഞില്ല . ഈ സമയം ഇവിടെ ഉച്ചവിശ്രമത്തിന്റെയും ഓഫീസ്സിലേക്കുള്ള പോക്കുവരവിന്റെയും നേരം. പിന്നെ മലയാളസാഹിത്യ അറിവുകള്‍ വട്ടപൂജ്യം. എന്നിരുന്നാലും റാങ്കു പത്തിലെത്തി. അധികസൂചനകള്‍ ഒന്നും തന്നെ വേണ്ടിവന്നില്ല. പദപ്രശ്നത്തിന് അതിന്റെതായ ഭംഗിയുണ്ടായിരുന്നു. കുറെ പുതിയ അറിവുകള്‍ നല്‍കി. അഭിനന്ദനങ്ങള്‍ സുബൈര്‍

    37B – ആരെങ്കില്ലും ഒന്നു പറഞ്ഞുതരണം എന്താണ് ചോദ്യോത്തരങ്ങള്‍ തമ്മിലുള്ള ബന്ധംഎന്നത്

  • ഷണ്‍മുഖപ്രിയ

    അല്പം ബുദ്ധിമുട്ടുള്ള, നല്ല പദപ്രശ്നം!! ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ :) ജ്ഞാനപ്പാനയും എം.ടിയും സി.വിയും കുറേ ചുറ്റിച്ചു :(

  • ജലജ

    ഇതിലെ ഒരു സൂചനയും ഉത്തരവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്നൊരു സംശയം ഉണ്ട്. കൂടുതല്‍ നാളെ എഴുതാം.

  • സുബൈര്‍

    എല്ലാവര്ക്കും നമസ്കാരം!

    ഒരുപാട് തിരക്കുകള്‍ കാരണം ഈ വഴി വരാന്‍ പറ്റിയത് ഇപ്പോള്‍ മാത്രം. പപദപ്രശ്നം ഒരുവിധം എല്ലാവര്ക്കും എളുപ്പമാവും എന്ന എന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. 13 പേര്‍ ഇതിനകം നൂറു തികച്ചല്ലോ. എങ്കിലും ഈ പദപ്രശ്നം അന്യൂനമാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല നിശ്ചിത സമയത്തിനകം തീര്‍ക്കുന്നതിനായി വളരെ തിരക്കിട്ട് ചെയ്തതാണ്.

    അപ്പ്രൂവര്‍ ഒരു ചോദ്യത്തില്‍ മാത്രമാണ് ചെറിയൊരു മാറ്റം വരുത്തിയത്. അതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് നിര്‍മ്മാതാവ് തന്നെ മറുപടി പറയുന്നതാണ്.

  • മുജീബുര്‍ റഹ്മാന്‍

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
    സുബൈര്‍ നല്ല പദ’പ്രശ്നം’
    28 d യും മലയാളസാഹിത്യവും തമ്മിലുള്ള ബന്ധം?

  • sham2010

    Dear Administrator,
    രാവിലെ 8 മണിക്കുള്ള പദപ്രശ്നം ഒഴിവാക്കി അത് 10 മണിക്കാക്കിയാല്‍ കൊള്ളാമായിരുന്നു. കാരണം ഞങ്ങള്‍ക്ക് ആ സമയം സൗദി അറേബ്യയില്‍ രാവിലെ 5.30 മണിയേ ആകുകയുള്ളൂ. കഴിയുമെങ്കില്‍ മാറ്റം വരുത്തുക.

  • malini

    @അഞ്ജന
    37B – ആരെങ്കില്ലും ഒന്നു പറഞ്ഞുതരണം എന്താണ് ചോദ്യോത്തരങ്ങള്‍ തമ്മിലുള്ള ബന്ധം
    ഒമര്‍ ഖയ്യാം – റുബായിയാത്ത്
    രണ്ടു സ്വതന്ത്ര വിവര്‍ത്തനങ്ങള്‍

  • സുബൈര്‍

    വിവേക്, മാലിനി, ജലജേച്ചി, വിനോദ്, ബീജീസ്, പ്രിയ, മുജീബ്, ഉണ്ണി, പിഷാരടി, അഞ്ജന, സിജില്‍, പാര്‍ഥന്‍, രാജലക്ഷ്മി

    അഭിനന്ദനങ്ങള്‍!

    മറ്റെല്ലാവര്‍ക്കും വിജയാശംസകള്‍!

  • http://1 Jenish

    @Subair

    നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍..

  • anjanasatheesh

    1D- എം.ടി. വാസുദേവന് നായര് – എന്.പി. മുഹമ്മദ് ഒന്നിച്ചെഴുതി

    9A – കെ.പി. കേശവമേനോന്

    17A – അര്‍ണോസ് പാതിരി

    26B – കൈരളി ചാനലില്‍ ഒരു പരമ്പര ഉണ്ടായിരുന്നു. കഥാപാത്രങ്ങളെല്ലാം പഴയനടന്മാരുടെ ഡ്യൂപ്പുകള്‍. ആ പരമ്പരയുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ – മാറ്റം വേണം

    10D – “ഒരു ദേശത്തിന്റെ കഥ” ാകാരനെ ഓര്‍മ്മിക്കൂ

    12D – അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്

    13D – ചെറിയ ആണ്‍കുട്ടികളെയൊക്കെ ഇങ്ങനെ വിളിക്കാറുണ്ട്. വാക്കിന്റ ഘനം കുറച്ചെഴുതൂ

    19D- ഈ ബാങ്കിപ്പോള്‍ നിലവിലില്ല . പഞ്ചാബ് നാഷണല്‍ ബാങ്കായി മാറിയെന്നാണെന്റെ ഓര്‍മ്മ. “കൃത്തിനെ” ഓര്‍മ്മ വന്നോ ? പിന്നാലെ വരും “കൃതി”

  • കഥാകാരന്‍

    ഇതിലെ ചോദ്യങ്ങളില്‍ “നല്ല മലയാളം” അന്വേഷിക്കല്‍ സാധ്യമല്ല.

  • സുരേഷ്

    37 b,
    17d,
    3d – last three,
    35b,
    21b. clues pelase

  • സുരേഷ്

    17d also

  • Ramesh Raju PN

    6A, 13A, 26B, 37B, 15D, 18D എന്നിവയ്ക് എന്തെങ്കിലും സൂചനകള്‍ pls

  • ampilymanoj

    37b, 3d 19d and 22d
    for 19 d the above mentioned clue is not getting correctly…sorry..
    thx
    Ampily

  • സുരേഷ്
  • സുരേഷ്

    ampily

    19D – search appu nedungadi
    22d – search ORMAKALILE VASANTHAKALAM

  • ജിനു

    6A-short story by padmarajan (later taken by Blessy for making a lalettan movie)
    13A-a ‘tharavadu’ , character in that novel (not a good clue, but I’m helpless)
    37B-translation of rubaiyat (omar khayyam) by G
    15D-poem by changampuzha
    18D-search “ആദ്യ രാഷ്ട്രീയ നോവല്‍” in google, work by narayanakkurukkal…

    best wishes….

  • മുജീബുര്‍ റഹ്മാന്‍

    suresh
    37 B http://www.google.com/search?q=%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF&hl=en
    17 d http://pachamalayalam.blogspot.com/2011/07/1959.html
    3 d http://www.google.com/url?q=https://plus.google.com/110145712971766461721/posts/ao5TkvNu1Uz&sa=U&ei=OR96Tp_pIsPwrQfJ8dy5Dw&ved=0CA8QFjAB&usg=AFQjCNHO1upD53pTp8P7ls1ElvBO7RY40Q
    35 B http://www.google.com/url?q=http://manoramanews.manoramaonline.com/cgi-bin/MMOnline.DLL/portal/ep/malayalamContentView.do%3FcontentId%3D7944798%26b programId%3D7940883%26channelId%3D-1073882402%26BV_ID%3D%40%40%40%26tabId%3D8&sa=U&ei=pR96Tr-oAcTTrQfz__DLDw&ved=0CA8QFjAB&usg=AFQjCNFcXBar7YRWi2h5RQxqJliU5jXYnQ
    21 b http://indulekha.com/malayalambooks/2007_06_01_archive.html
    Ramesh raju
    6 a ‘തന്‍മാത്ര’ ബ്ലസിക്ക് പ്രചോദനം
    13 ദ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് ഗ്രാമം
    26 B ahttp://buy.mathrubhumi.com/books/autherdetails.php?id=468
    26 B above
    37 B http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%9C%E0%B4%BF._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D
    15 d http://ml.wikisource.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%B0%E0%B4%BE%E0%B4%97%E0%B4%B8%E0%B5%81%E0%B4%A7/%E0%B4%AE%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%A8%E0%B4%BF
    18 d http://wwwknowledgezone.blogspot.com/2009/12/blog-post.html

  • ജിനു

    3D- ‘desom’ in the famous work of ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് (S K Pttekkatt)
    22D-author of “കാല്പനികത”, sister of very famous poet
    35B-use lifeline and search using that ( donno how to give clue for that..:( )
    21B-use lifeline
    17D-1987 kerala sahitya academy award for short story

  • ജിനു

    (S K Pottekkatt)

  • ampilymanoj

    i got 19d…

  • ജിനു

    19D – founder of Nedungadi bank is the author of this

  • ampilymanoj

    thx Jinu and suresh..

  • സുരേഷ്

    മുജീബുര്‍ റഹ്മാന്‍ നന്ദി.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    26 ബി ഉത്തരത്തിലെ അവസാന വാക്ക് ശരിയാണോ? താഴെ പറയുന്ന ലിങ്കില്‍ ഉത്തരം ഇങ്ങനെ

    http://thatsmalayalam.oneindia.in/news/2003/08/05/ker-balachandar.html

    ഏതായാലും വളരെ നല്ല പ പ്ര … അ പരിചിത നന്നായിട്ടുണ്ട്. ലളിതം സുന്ദരം… പക്ഷെ രാമന്‍ പിള്ളച്ചേട്ടനും എം ടി സാറും പിടി തന്നില്ല

  • http://kpcpisharody.blogspot.com Chandni, Bamboohilltemple,

    26 ബി ഉത്തരത്തിലെ അവസാന അക്ഷരം ശരിയാണോ? താഴെ കൊടുക്കുന്ന ലിങ്കില്‍ ഇങ്ങനെ കാണുന്നു
    http://thatsmalayalam.oneindia.in/news/2003/08/05/ker-balachandar.html
    മലയാളിയാണെങ്കിലും ജീവിതത്തില്‍ നല്ലൊരു ശതമാനം പ്രവാസിജീവിതം നയിക്കേണ്ടിവന്ന അദ്ദേഹത്തിന്റെ സാഹിത്യവും പ്രവാസജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഭൂട്ടാന്‍, ഹിമാലയ പ്രദേശങ്ങള്‍ എന്നിവ പശ്ചാത്തലമാക്കിയുള്ള രചനകളില്‍ ജീവിതത്തിന്റെ ചൂടും ചൂരുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആവേശത്തോടെ മലയാളികള്‍ ഈ നോവലുകള്‍ ഏറ്റുവാങ്ങി. മലയാള സാഹിത്യത്തില്‍ ഏതാണ്ട് ഇരുപത് കൊല്ലം മുമ്പ് സജീവ സാന്നിധ്യമായി മാറിയ നോവലിസ്റാണ് ബാലചന്ദ്രന്‍.

    ജഗ, മോചനം, കാട്ടുനീതി, ഉറുമ്പുകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. ഹിമാലയത്തില്‍ കേരളീയന്‍ എന്ന രചനയും ശ്രദ്ധേയമായി. മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു നോവലുകള്‍ പ്രസിദ്ധീകരിച്ചത്. അവസാന നോവലായ ഉറുമ്പുകള്‍ ഇപ്പോള്‍ മാതൃഭൂമിയില്‍ ഖണ്ഡഃശ പ്രസിദ്ധീകരിച്ചു വരുകയാണ്

  • http://kpcpisharody.blogspot.com Chandni, Bamboohilltemple,

    മോനെ വിവേകെ…. നാട്ടിലെ ബി എസ്‌ എന്‍ എല്‍ ലാന്‍ഡ്‌ ലൈന്‍ (ബ്രോഡ് ബാന്‍ഡ്) അത്ര മോശമൊന്നുമല്ല കേട്ടോ… ഒരു വിധം നല്ല സ്പീടുണ്ട്. എക്സ്ചേഞ്ച് പരിധിയില്‍ ഒരു രണ്ടു കിലോ മീടറിനകത്തണെങ്കില്‍ നല്ല സ്പീഡ് കിട്ടും. ഞാന്‍ ഇപ്പോള്‍ ബ്രോഡ് ബാന്‍ഡ് ആണ് ഉപയോഗിക്കുന്നത്.

  • ജലജ

    സുബൈര്‍,
    12ഡി സൂചന എവിടെ നിന്ന് കിട്ടി? എന്റെ അറിവില്‍ ആ പദത്തിനു വേറെ അര്‍ത്ഥമാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്.
    ലഘുശബ്ദതാരാവലിയില്‍ കൊടുത്തിരിക്കുന്നത് കാലം, യൌവനം നശിക്കാത്തവന്‍ എന്നിങ്ങനെ രണ്ട് അര്‍ത്ഥങ്ങളാണ്.
    ശബ്ദതാരാവലിയുള്ളവര്‍ ഒന്നു നോക്കിപ്പറയാമോ?

    മറ്റു നിഘണ്ടൂകാരനമാര്‍ പറയുന്നതെന്താണെന്നറിയാനും ആകാംക്ഷയുണ്ട്.

  • സുബൈര്‍

    പദപ്രശ്നം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍!
    നല്ല വാക്കുകള്‍ പറഞ്ഞവര്‍ക്കും ക്ലൂ കൊടുത്ത് സഹായിച്ചവര്‍ക്കും നന്ദി!

    ആദ്യമായി ഒഴിവുദിനങ്ങളിലും പദപ്രശ്നത്തില്‍ സജീവമായി പങ്കെടുക്കാമെന്ന് കരുതിയതാണ്.
    (ഇന്നലെയാണ് വീട്ടില്‍ ‘വലബന്ധം’ കിട്ടിയത്!)
    പക്ഷെ ‘തൊമ്മന്‍ മുറുകുമ്പോള്‍ ചാണ്ടി അയയും’ എന്ന് പറഞ്ഞ പോലായി.
    സിസ്റ്റത്തിന് ഒരു സൗന്ദര്യപ്പിണക്കം. പല തവണ ശ്രമിച്ചിട്ടും ശരിയായില്ല.
    അതിനാല്‍ പിന്നെയും ഓഫീസിനെ ആശ്രയിക്കേണ്ടി വന്നു.

    മറുപടികള്‍ വൈകിയതില്‍ ക്ഷമിക്കുക.
    ജോലിയെ ബാധിക്കാത്ത തരത്തില്‍ ഓരോരുത്തര്‍ക്കും മറുപടി പറയാന്‍ ശ്രമിക്കാം.
    ദയവായി ലൈനില്‍ തുടരുക!:) :)

  • Rajith Ravi

    33 യു
    25ഡി
    29എ

    ബാക്കിയെല്ലാം മറ്റുള്ളവര്‍ ക്ലൂ ചോദിച്ചോണ്ട് കിട്ടി :P

    എന്തായാലും പുതുതായി വായിച്ചിരിക്കേണ്ട/വാങ്ങിക്കാന്‍ പറ്റിയ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറായി :)

  • Ramesh Raju PN

    വളരെനന്ദി സുരേഷ്, മുജീബുര്‍

  • സുബൈര്‍

    >>> ജലജ Says:
    September 22nd, 2011 at 10:08 am

    12ഡി സൂചന എവിടെ നിന്ന് കിട്ടി? എന്റെ അറിവില്‍ ആ പദത്തിനു വേറെ അര്‍ത്ഥമാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്>>>
    ഇതൊരു അറബി വാക്കാണ്‌. അര്‍ഥം അസ്തമയം എന്നുതന്നെ.
    ചോദ്യത്തില്‍ സൂചിപ്പിച്ച സാഹിത്യകാരന്റെ ഒരു പുസ്തകത്തിന്റെ
    അവതാരികയിലാണ് ഇക്കാര്യം കണ്ടത് എന്നാണോര്‍മ്മ.

    >>>>Chandni, Bamboohilltemple, Says:
    September 22nd, 2011 at 9:51 am

    26 ബി ഉത്തരത്തിലെ അവസാന അക്ഷരം ശരിയാണോ?>>>>

    ഈ നോവല്‍ മാതൃഭൂമിയില്‍ വായിച്ച ഓര്‍മ്മയില്‍ നിന്നാണ് ചോദ്യം കൊടുത്തത്.
    എനിക്ക് തെറ്റ് പറ്റിയില്ല എന്ന് മാതൃഭൂമി സാക്ഷ്യപ്പെടുത്തുന്നത് കണ്ടോളൂ:

    http://www.google.co.in/url?sa=t&source=web&cd=19&ved=0CEUQFjAIOAo&url=http%3A%2F%2Fbuy.mathrubhumi.com%2Fbooks%2Fautherdetails.php%3Fid%3D468&rct=j&q=%E0%B4%9C%E0%B4%95&ei=T9p6TtzdCIXLrQeJzfTDDw&usg=AFQjCNHLtRKGsxQWozmsT9RdsXAl3OC7kA&cad=rja

    >>>> മുജീബുര്‍ റഹ്മാന്‍ Says:
    September 21st, 2011 at 8:58 pm

    28 d യും മലയാളസാഹിത്യവും തമ്മിലുള്ള ബന്ധം?>>>

    ഐതിഹ്യമാല മലയാളസാഹിത്യത്തില്‍ പെടില്ലെന്നാണോ?

    >>>> anjanasatheesh Says:
    September 21st, 2011 at 8:11 pm

    37B – ആരെങ്കില്ലും ഒന്നു പറഞ്ഞുതരണം എന്താണ് ചോദ്യോത്തരങ്ങള്‍ തമ്മിലുള്ള ബന്ധംഎന്നത്>>>>

    .ഇതിന്റെ മറുപടി നേരത്തെ മാലിനി പറഞ്ഞിട്ടുണ്ട്.
    എങ്കിലും വിശദമാക്കാം.
    ഒമര്‍ ഖയ്യാമിന്റെ പ്രശസ്ത കൃതിയായ ‘റുബായിയത്തി’നു
    മലയാളത്തിലുണ്ടായ രണ്ടു സ്വതന്ത്രവിവര്‍ത്തനങ്ങളില്‍ ഒന്ന് ചങ്ങമ്പുഴയുടെതും
    മറ്റൊന്ന് ജി.ശങ്കരക്കുറുപ്പിന്റെതുമാണ്.
    ചങ്ങമ്പുഴയുടെ വിവര്‍ത്തനമാണ് മദനോത്സവം. ഉത്തരത്തില്‍ വരുന്നത് ‘ജി’യുടെതും.

  • സുബൈര്‍

    കഥാകാരന്‍ Says:
    September 21st, 2011 at 10:01 pm

    ഇതിലെ ചോദ്യങ്ങളില്‍ “നല്ല മലയാളം” അന്വേഷിക്കല്‍ സാധ്യമല്ല.

    വിഷയം മലയാളസാഹിത്യമായിട്ടും സുല്ലിട്ടുവോ കഥാകാരാ? :P

    @ Rajith Ravi

    33 യു ‘ചോരന്‍’ എന്നും പറയും
    25ഡി ചങ്ങമ്പുഴ എഴുതിയ നോവല്‍
    29എ മഹാകവി, കലാമണ്ഡലസ്ഥാപകന്‍

  • Rajith Ravi

    @സുബൈര്‍

    നന്ദി മഹാകവി ബാക്കി എല്ലാത്തിനെയും ലിങ്കി തന്നു….

  • കഥാകാരന്‍

    @ സുബൈര്‍

    എങ്ങനെ സുല്ലിടാതിരിക്കും? ഒരു വാചകമെങ്കിലും പൂര്‍ണ്ണമായുണ്ടേങ്കിലില്ലേ പരിശോധിക്കാന്‍ പറ്റൂ ;)

  • ജലജ

    സുബൈര്‍,
    അറബി വാക്കാണെന്ന് ലഘുശബ്ദതാരാവലിയില്‍ കൊടുത്തിട്ടുണ്ട്. അര്‍ത്ഥം വേറെ കൊടുത്തതെന്താണാവോ? ഇനി രണ്ട് അര്‍ത്ഥവും ഉണ്ടാകുമോ?

  • ജലജ

    സുബൈര്‍,
    ഞാനുമിതൊരു പദപ്രശ്നത്തില്‍ ഇട്ടിട്ടുണ്ട്. ( മഹാന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നു അല്ലേ? :) )

  • സുബൈര്‍

    ജലജ Says:
    September 22nd, 2011 at 2:51 pm

    സുബൈര്‍,
    ഞാനുമിതൊരു പദപ്രശ്നത്തില്‍ ഇട്ടിട്ടുണ്ട്. ( മഹാന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നു അല്ലേ? :) )

    എന്റെ പദപ്രശ്നം വെളിച്ചം കാണുന്നതിനു മുന്‍പേ അതിലെ ചോദ്യങ്ങള്‍ മറ്റുള്ള പദപ്രശ്നങ്ങളില്‍ കാണുമ്പോള്‍ ഞാനും ഇങ്ങനെ കരുതാറുണ്ട്! :) :)

    >>>കഥാകാരന്‍ Says:
    September 22nd, 2011 at 1:13 pm

    @ സുബൈര്‍

    എങ്ങനെ സുല്ലിടാതിരിക്കും? ഒരു വാചകമെങ്കിലും പൂര്‍ണ്ണമായുണ്ടേങ്കിലില്ലേ പരിശോധിക്കാന്‍ പറ്റൂ >>>>

    കഥാകാരന്‍ ഭാഷാനിരൂപണം തുടങ്ങുന്നതിനും മുന്‍പാണ്
    ഈ പദപ്രശ്നത്തിന്റെ നിര്‍മ്മിതി.

    എങ്കിലും കഥാകാരന്റെ ശസ്ത്രക്രിയയില്‍ നിന്ന് രക്ഷപ്പെടണമെന്നാഗ്രഹമുള്ളവര്‍
    പുതുതായി പദപ്രശ്നം നിര്‍മ്മിക്കുമ്പോള്‍ ഇതിലെ മാതൃക പിന്തുടര്‍ന്നാല്‍ മതിയാവും. അല്ലേ? :)

    ബാലന്‍ മാഷിനെ ഈ വഴി കണ്ടതേയില്ലല്ലോ?
    കഥാകാരനും കയ്യൊഴിഞ്ഞ സ്ഥിതിക്ക്,
    എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുമെന്ന് ആകെയൊരു പ്രതീക്ഷ ഇനി മാഷിലാണ്!! :)

  • malini

    @സുബൈര്‍
    എന്നാല്‍ ഒരു തെറ്റ് പറയാം
    ചങ്ങമ്പുഴയുടെ വിവര്‍ത്തനം മദിരോത്സവം ആണ്.

  • malini

    @സുബൈര്‍
    തിക്കൊടി അല്ലെ ശരി?
    :)

  • ajith raj

    36a ?

  • malini

    @ajith
    ഒരേ പേരുള്ള കഥകള്‍

  • anjanasatheesh

    @ malini & Subair

    thanks

  • ബാലചന്ദ്രന്‍

    സുബൈര്‍,
    സമയച്ചുരുക്കമാണ് പങ്കെടുക്കാനും അഭിപ്രായങ്ങള്‍ പറയാനും താമസിക്കുന്നതിന്റെ കാരണം .
    കാര്യമായ ഒരു തെറ്റും ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിഞ്ഞില്ല .
    തരക്കേടില്ലാത്ത പദപ്രശ്നം .അതില്‍ താങ്കളെ അഭിനന്ദിക്കുന്നു .
    മാലിനി ചൂണ്ടിക്കാണിച്ച ‘തിക്കൊടി’,എന്റെ നോട്ടത്തില്‍ ‘തിക്കോടി’
    തന്നെ ശരി .

    പക്ഷെ പൊതുവേ ഒരു അഭിപ്രായം പറയാനുള്ളത് ,പലരും
    1 എ -ചക്ക
    2 എ -മാങ്ങാ
    3 എ -തേങ്ങാ
    4 എ -കഴുത
    5 എ -കുതിര ,എന്നിങ്ങനെ സൂചനകളില്‍ വാക്യങ്ങള്‍ ഒന്നുമില്ലാതെ കുറെ പദങ്ങള്‍ മാത്രം കൊടുത്തുകാണുന്നു. ഒരു സൂചന കൊടുക്കുമ്പോള്‍ നാലോ അഞ്ചോ ഉത്തരങ്ങള്‍ മനസ്സില്‍ വരണം എന്ന് നിയമം .
    പക്ഷേ പല സൂചനകളിലും നാല്‍പ്പതോ അന്‍പതോ ഉത്തരങ്ങള്‍ മനസില്‍ വന്നാലും ഉത്തരം കിട്ടുകയില്ല .സൂചനകള്‍ ഒന്നുകൂടി വിശദീകരിച്ചാല്‍ അന്‍പതില്‍ നിന്നും അഞ്ചിലെക്കെത്താന്‍ കഴിയും.
    ഈ പദപ്രശ്നവും അതില്‍ നിന്നും വ്യത്യസ്തമല്ല .
    സൂചനകളുടെ രീതിയനുസരിച്ച്,’തിരുവിതാംകൂര്‍ നിയമസഭാംഗമായിരുന്ന കവി’
    എന്ന് വേണ്ടാല്ലോ . ‘തിരുവിതാംകൂര്‍ നിയമസഭാംഗം’ എന്ന് മതിയല്ലോ . പദപ്രശ്നം മലയാള സാഹിത്യം ആയതിനാല്‍ ബാക്കി ഊഹിക്കണം .
    ‘പ്രണയിക്കാന്‍ രൂപമെന്തിന്? ശബ്ദം തന്നെ ധാരാളം’ എന്ന് സൂചന കൊടുത്ത സ്ഥിതിക്ക്, ‘തനിക്ക് ഈ ഭ്രാന്തുണ്ടെന്നാണ് സൂരിനമ്പൂതിരിപ്പാട് പറയുന്നത്’
    എന്ന് വേണ്ടാ , ‘തനിക്ക് ഈ ഭ്രാന്ത്’ എന്ന് പോരെ .
    ഈ പദപ്രശ്നത്തിന്റെ മാത്രം കാര്യമല്ല ,പലതും ഇങ്ങനെയാണ്.
    ഈ കാര്യം കഥാകാരനും സൂചിപ്പിച്ചിരിക്കുന്നു

  • സുബൈര്‍

    >>>> malini Says:
    September 22nd, 2011 at 4:41 pm

    @സുബൈര്‍
    എന്നാല്‍ ഒരു തെറ്റ് പറയാം
    ചങ്ങമ്പുഴയുടെ വിവര്‍ത്തനം മദിരോത്സവം ആണ്.>>>>>

    ആധികാരികമാണെന്നു തോന്നിയ ഒരു പുസ്തകത്തില്‍ നിന്നാണ് ‘മദനോത്സവം’ കിട്ടിയത്.
    നെറ്റില്‍ പരതിയപ്പോഴും ഒന്നുരണ്ടു മലയാളാധ്യാപകരോട് അന്വേഷിച്ചപ്പോഴും
    ‘മദിരോത്സവം’ തന്നെയാണ് ശരി എന്ന് മനസ്സിലാവുന്നു.
    ഇങ്ങനെയൊരു തെറ്റ് പറ്റിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
    അത് ചൂണ്ടിക്കാണിച്ചതിന് മാലിനിയോട് പ്രത്യേകം നന്ദി പറയുന്നു.

  • സുബൈര്‍

    @ ബാലന്‍ മാഷ്‌,

    മാഷ്‌ പ്രതീക്ഷ തെറ്റിച്ചില്ല.:)

    >>>>ഒരു സൂചന കൊടുക്കുമ്പോള്‍ നാലോ അഞ്ചോ ഉത്തരങ്ങള്‍ മനസ്സില്‍ വരണം എന്ന് നിയമം .>>>>
    അങ്ങിനെയൊരു നിയമമുണ്ടോ? :)

    >>>പക്ഷേ പല സൂചനകളിലും നാല്‍പ്പതോ അന്‍പതോ ഉത്തരങ്ങള്‍ മനസില്‍ വന്നാലും ഉത്തരം കിട്ടുകയില്ല .സൂചനകള്‍ ഒന്നുകൂടി വിശദീകരിച്ചാല്‍ അന്‍പതില്‍ നിന്നും അഞ്ചിലെക്കെത്താന്‍ കഴിയും.>>>

    അങ്ങിനെ നേര്‍ക്കുനേരെയുള്ള ചോദ്യോത്തരങ്ങള്‍ മാത്രമായാല്‍
    അതിനു പ്രശ്നോത്തരി എന്നാ പേരല്ലേ കൂടുതല്‍ ഉചിതം?
    ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കിയുള്ള പദപ്രശ്നത്തില്‍
    ഒറ്റവാക്കിലുള്ള സൂചനകള്‍ അത്ര പ്രശ്നമാവുമെന്ന് തോന്നുന്നില്ല.
    പ്രത്യേക വിഷയം ഇല്ലെങ്കില്‍ മാഷ്‌ പറഞ്ഞത് ശരി.
    ഒരു സാഹിത്യകാരന്റെ പേര് കാണുമ്പോള്‍ അദ്ദേഹത്തിന്റെ കൃതികളെല്ലാം
    ഓര്‍മ്മ വരുന്നുവെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?
    പിന്നെ മനസ്സില്‍ വരുന്ന നിരവധി ഉത്തരങ്ങളില്‍ നിന്ന് ശരിയായത്
    കണ്ടെത്താന്‍ ലിങ്കുകളുടെ സഹായവും ഉണ്ടല്ലോ.

    >>>സൂചനകളുടെ രീതിയനുസരിച്ച്,’തിരുവിതാംകൂര്‍ നിയമസഭാംഗമായിരുന്ന കവി’
    എന്ന് വേണ്ടാല്ലോ . ‘തിരുവിതാംകൂര്‍ നിയമസഭാംഗം’ എന്ന് മതിയല്ലോ >>>.
    മതിയായിരുന്നു. എങ്കിലും സാഹിത്യവുമായുള്ള ബന്ധം പ്രകടമായിത്തന്നെ കൊടുത്തുകളയാം എന്ന് കരുതി.

    >>>>‘പ്രണയിക്കാന്‍ രൂപമെന്തിന്? ശബ്ദം തന്നെ ധാരാളം’ എന്ന് സൂചന കൊടുത്ത സ്ഥിതിക്ക്, ‘തനിക്ക് ഈ ഭ്രാന്തുണ്ടെന്നാണ് സൂരിനമ്പൂതിരിപ്പാട് പറയുന്നത്’
    എന്ന് വേണ്ടാ , ‘തനിക്ക് ഈ ഭ്രാന്ത്’ എന്ന് പോരെ .>>>

    ഇപ്പറഞ്ഞത്‌ മനസ്സിലായില്ല.
    ഈ രണ്ടു ചോദ്യങ്ങളും താരതമ്യം ചെയ്തതിന്റെ യുക്തി എന്താണ്?
    രണ്ടും രണ്ടു തരത്തിലുള്ളവയല്ലേ?
    ആദ്യത്തേത് ആ കൃതിയുടെ പ്രമേയത്തെ സൂചിപ്പിക്കുമ്പോള്‍
    രണ്ടാമത്തേത് ഒരു കഥാപാത്രത്തിന്റെ പ്രത്യേകത സൂചിപ്പിക്കുന്നു.
    പിന്നെ ഈ താരതമ്യത്തിനെന്തു പ്രസക്തി?

  • anjanasatheesh

    @ SUBAIR & ALL,

    ചില ഓര്‍മ്മപ്പെടുത്തലുകള്‍

    balachandran Says:
    August 17th, 2011 at 3:33 pm

    4 .എറണാങ്കുളത്തപ്പന്‍ = ശിവക്ഷേത്രം ?
    എറണാകുളത്തപ്പന്‍ എന്നത് ക്ഷേത്രമാകില്ല . ആ ചോദ്യത്തിന്റെ ശരിയായ ഉത്തരം -ശിവന്‍ എന്നാണ് .ശിവക്ഷേത്രം എന്നുത്തരം വരണമെങ്കില്‍ ചോദ്യം മാറ്റണമായിരുന്നു

    Jenish Says:
    August 17th, 2011 at 5:30 pm

    @Mash

    4. എറണാകുളത്തപ്പന്‍ – ശിവക്ഷേത്രം

    ഇതിലെന്താണ് തെറ്റ്. ഇത് പദപ്രശ്ന സൂചനയല്ലേ.. Quiz ചോദ്യോത്തരിയല്ലല്ലോ? പദപ്രശ്നത്തില്‍ സൂചനയേയുള്ളൂ.. ചോദ്യങ്ങളില്ല.. എറണാകുളത്തപ്പന്‍ എന്ന് പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ടതെന്തും ഊഹിച്ചെടുക്കാന്‍ കളിക്കാര്‍ ബാധ്യസ്ഥരല്ലേ?
    ———————————————————————————————

    balachandran Says:
    August 17th, 2011 at 11:35 pm

    സമാനമായ രണ്ടു ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ പറയാം .
    ചോദ്യം – മുഖ്യമന്ത്രി
    ഉത്തരം – നിയമസഭാമന്ദിരം .(ഇ എം എസ് മുതല്‍ ഉമ്മന്‍ ചാണ്ടിവരെ നമ്മള്‍ തപ്പുമ്പോള്‍ നിയമസഭാമന്ദിരം എന്ന കെട്ടിടം നമ്മളെ നോക്കി കൊഞ്ഞനം കുത്തുകയായിരിക്കും )
    ചോദ്യം – അച്ഛന്‍/അപ്പന്‍
    ഉത്തരം – പുര/വീട്
    എന്റെ അഭിപ്രായം പറയാം. ശിവക്ഷേത്രം എന്ന് ഉത്തരം വരണമെങ്കില്‍ ചോദ്യം അതിനനുസരിച്ചാക്കിയാല്‍ പോരെ. “എറണാകുളത്തെ ഒരു പ്രധാന അമ്പലം”എന്നത് പോലെ. അല്ലാതെ അപ്പന്‍ ആര് എന്ന് ചോദിച്ചിട്ട് വീട് എന്നുത്തരം വേണോ ?
    യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്‌ പദപ്രശ്നം നിര്‍മ്മിക്കുന്ന സമയത്ത് അത് ശ്രദ്ധിക്കുന്നില്ല പിന്നീട് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ സൂചനയില്‍ നിന്ന് ഉത്തരം കിട്ടിയില്ലേ എന്ന് ചോദിക്കുന്നു എന്നേയുള്ളു . ഇതില്‍ മാത്രമല്ല മറ്റുള്ളതിലും ഇങ്ങനെ തന്നെ .

    Jenish Says:
    August 18th, 2011 at 10:32 am

    @Mash

    എറണാകുളത്തപ്പന്‍:

    ചേരും‌പടി ചേര്‍ക്കുക എന്ന രീതിയിലായിരിക്കണം പദപ്രശ്നത്തിലെ സൂചനകള്‍. ഒരു സൂചനയ്ക്ക് 3-4 ഉത്തരങ്ങള്‍ വരണം. അതില്‍ നിന്നും ശരിയായത് തിരഞ്ഞെടുക്കുന്നത് ലിങ്കുകളും അക്ഷരങ്ങളുടെ എണ്ണവും കണക്കാക്കിയാകണം.. ഇതാണ് പദപ്രശ്നസൂചനകളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്.. ഇവിടെ “എറണാകുളത്തപ്പന്‍ കുടിയിരിക്കുന്ന ക്ഷേത്രം” എന്നായിരുന്നെങ്കില്‍ ആര്‍ക്കും പരാതി കാണില്ല.. പക്ഷേ പദപ്രശ്നങ്ങളില്‍ “എറണാകുളത്തപ്പന്‍” എന്നോ “എറണാകുളത്തെ ക്ഷേത്രം” എന്നോ കൊടുക്കാവുന്നതാണ്..

    “ഗാന്ധിജി“ എന്നാണ് സൂചനയെങ്കില്‍ കസ്തൂര്‍ബ, സ്വാതന്ത്ര്യസമരം, രാഷ്ട്രപിതാവ്, അഹിംസ എന്നിങ്ങനെ നിരവധി ഉത്തരങ്ങള്‍ വരാം.. “ഗാന്ധിജി(3)” എന്നതും മറ്റുലിങ്കുകളും നോക്കുമ്പോഴാണ് അഹിംസയിലേക്കുള്ള വഴി തുറക്കുന്നത്.. ഇത് പദപ്രശ്നത്തിലെ നല്ല സൂചനകളുടെ ഗണത്തിലാണ് പെടുന്നത്.. “പ്രവര്‍ത്തി”യും “തൈയ്യ”വും സൂചനയില്‍ നിന്നും കിട്ടിയില്ലേ എന്ന ചോദ്യവും അപ്രസക്തമാണ്.. രണ്ടിനും വ്യത്യസ്തമായ തെറ്റുകളാണ് മാഷ് തന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.. :)
    ————————————————————————————–

    balachandran Says:
    August 18th, 2011 at 9:15 pm

    2 . സൂചന-പദപ്രശ്നം
    പലരും പറഞ്ഞതായി കണ്ടു ഇതൊരു ക്വിസ് പ്രോഗ്രാമല്ല പദപ്രശ്നമാണെന്ന് .
    എന്തുപറയാന്‍. ക്വിസ് = പ്രശ്നോത്തരി (പ്രശ്നം =ചോദ്യം )
    പ്രശ്നോത്തരിയില്‍, ഉത്തരം വാക്ക് മാത്രമല്ല വാചകവും ആകാം .
    പദപ്രശ്നത്തില്‍ വാചകം പാടില്ല വാക്ക്(പദം) മാത്രമേ ആകാവു .
    ലിങ്ക് ഉള്ളതിനാല്‍ വിശദീകരണം വേണമെന്നില്ല എന്നൊരു വ്യത്യാസം .
    അതിനാല്‍ ശരിയായ സൂചന കൊടുത്തുകൂടാ എന്നാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടെങ്കില്‍ ഞാന്‍ എന്ത് പറയാന്‍ .

  • Vivek

    @ Chandni, Bamboohilltemple
    മോനെ വിവേകെ…. നാട്ടിലെ ബി എസ്‌ എന്‍ എല്‍ ലാന്‍ഡ്‌ ലൈന്‍ (ബ്രോഡ് ബാന്‍ഡ്) അത്ര മോശമൊന്നുമല്ല കേട്ടോ… ഒരു വിധം നല്ല സ്പീടുണ്ട്

    This is not broadband connection. Dial-up ….

    I just tested this. It took five minutes to open this comment page. So the speed is too good ;)

  • സുബൈര്‍

    @ജലജേച്ചി,

    >>>> 12ഡി സൂചന എവിടെ നിന്ന് കിട്ടി? എന്റെ അറിവില്‍ ആ പദത്തിനു വേറെ അര്‍ത്ഥമാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്.
    ലഘുശബ്ദതാരാവലിയില്‍ കൊടുത്തിരിക്കുന്നത് കാലം, യൌവനം നശിക്കാത്തവന്‍ എന്നിങ്ങനെ രണ്ട് അര്‍ത്ഥങ്ങളാണ്.
    ശബ്ദതാരാവലിയുള്ളവര്‍ ഒന്നു നോക്കിപ്പറയാമോ?>>>>

    ശബ്ദതാരാവലിയില്‍ ‘അസ്തമയം’ എന്ന അര്‍ഥം കൊടുത്തിട്ടുണ്ട്‌.
    ഇക്കാര്യം ഞാന്‍ നേരത്തെ എഴുതാന്‍ വിട്ടുപോയതാണ്.

    മറ്റൊരു കാര്യം കൂടി,
    മുകളിലത്തെ ബാലന്‍ മാഷിന്റെ കമന്റ് വായിച്ചിട്ടുണ്ടാവുമല്ലോ.
    ഒറ്റവാക്കിലുള്ള ചോദ്യങ്ങളെപ്പറ്റി ചേച്ചിയുടെ അഭിപ്രായമെന്താണ്?

  • ജലജ

    നന്ദി സുബൈര്‍.

    എന്നാലും യൌവനം നശിക്കാത്തവന്‍ എന്ന അര്‍ത്ഥത്തിലായിരിക്കും ഉറൂബ് ആ പദം എടുത്തിരിക്കുക എന്ന് തോന്നുന്നു. യൌവനത്തില്‍ തന്നെ അസ്തമയം എന്ന് പേരിടാന്‍ ഒരു ന്യായം കാണുന്നില്ല. എന്തു തോന്നുന്നു? :)

    ഒറ്റവാക്കിലുള്ള ചോദ്യങ്ങളെപ്പറ്റി എനിക്ക് എതിരഭിപ്രായം ഒന്നുമില്ല. ഇതില്‍ തന്നെ എംടിയുടെ ഒരു ചെറുകഥ , വൈലോപ്പിള്ളിയുടെ ഒരു കവിത , പദ്മരാജന്റെ ഒരു ചെറുകഥ എന്നൊക്കെയെഴുതേണ്ട ആവശ്യമില്ല. ഞാന്‍ ആദ്യം അങ്ങനെ എഴുതാറുണ്ടായിരുന്നു. പിന്നെ വേണ്ടെന്ന് വച്ചതാണ്. പിന്നെ വാക്യം വേണ്ടിടത്ത് വാക്യം എഴുതുന്നുണ്ടല്ലോ. കവിതകളില്‍ നിന്ന് വരികളും എഴുതാറുണ്ട്.( അത് വെറുതെ ഒരു രസത്തിനെഴുതുന്നതാണ്. ആ വരികള്‍ വായിച്ചിട്ട് ആര്‍ക്കെങ്കിലും മുഴുവനും വായിക്കണമെന്നു തോന്നിയാല്‍ അതുമായി.)
    പിന്നെ 24എ സിനിമ വന്ന് അത് ഒന്നുകൂടി പ്രസിദ്ധിയാര്‍ജ്ജിച്ചതുകൊണ്ട് പുസ്തകം വായിക്കാത്തവര്‍ക്കും മനസ്സിലാകും.

  • ജലജ

    മാഷേ,
    ഇതിലെ എംടി, വൈലോപ്പിള്ളി, പദ്മരാജന്‍ (വെറുതെ മൂന്നെണ്ണം തിരഞ്ഞെടുത്തു എന്നേയുള്ളൂ.) ചോദ്യങ്ങള്‍ എങ്ങനെയായിരിക്കണമെന്നാണ് മാഷ്‌ടെ അഭിപ്രായം?

    ഈ ചര്‍ച്ച വേണമെങ്കില്‍ മറ്റേതെങ്കിലും പേജിലേയ്ക്ക് മാറ്റാം അല്ലേ?

  • സലില്‍

    അങ്ങനെ ഞാന്‍ ഓടി ഇവിടെ വരെ എത്തി….. ഇനി അടുത്ത അങ്കത്തിനുള്ള തയ്യാറെടുപ്പ്‌… അതിനായ്‌ ഒരു 6 മണിക്കൂര്‍ ഉറങ്ങട്ടെ.. അലാറം വച്ച് എണീക്കേണ്ടി വരും :) :)