KRKT2/11/04MANDALA/28

KRKT2/11/04MANDALA/28
Topic :uncategorized
By :anjana
Play This Crossword
Top Player’s List

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    (((((((((((((((((((((((((((((((((O))))))))))))))))))))))))))))))))))))))
    അഞ്ജനയുടെ പദപ്രശ്നം എല്ലാവര്‍ക്കും എളുപ്പമുള്ളതാവാന്‍ ഇതാ ഒരു തേങ്ങ ഉടക്കുന്നു.
    സ്വാമിയേ ശരണമയ്യപ്പ

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    320 പേര്‍ മഷിത്തണ്ട് ഇഷ്ടപെടുന്നതായി ഫേസ്ബുക്കില്‍ കാണുന്നു. പക്ഷെ ഇതില്‍ ശരിക്കും പദപ്രശ്നം കളിക്കുന്നവര്‍ എത്ര പേരുണ്ട്. ഞാന്‍ മഷിത്തണ്ട് പ പ്ര കളിക്കുന്നില്ലെങ്കില്‍ ഇനി അത് ഒരു കുറചിലായേങ്കിലോ എന്ന് കരുതി വെറുതെ ഇഷ്ടപ്പെടുന്നു എന്നെഴുതിയവരാണോ ഭൂരിഭാഗവും

    320 people like mashithantu.

    Joju , Achu, Vinu, Mohammed, Baijo, Rakkili, Jalaja, Rashvin, Suneesh, Renjith
    Facebook social plugin

  • anjanasatheesh

    പ്രിയമുള്ളവരെ,

    പ്രതിസന്ധികള്‍ക്കിടയില്‍ ഇതാ എന്റെ ഒരു പദപ്രശ്നംകൂടി . അപ്രൂവരുടെ വന്‍ സഹായം ഇതിനു പിന്നിലുണ്ടെന്ന് പറയാതെ വയ്യ. ലഘുവായ ഒന്ന്. KRKT2 ന്റെ പുതിയ ഘട്ടം തുടങ്ങുകകൂടിയാണല്ലോ. എളുപ്പത്തില്‍ തുടങ്ങാം എന്ന് അഡ്മിന്‍ കരുതികാണും. എന്തുതന്നെയായാലും എല്ലാവര്‍ക്കും വിജയാശംസകള്‍!!!!!!!!!!!!

  • admin

    Two updates…

    1. You can play Sudoku in Malayalam numbers.
    details here..
    http://www.facebook.com/mashithantu

    2. Joju and Anila are blessed with a Baby Boy last week.
    yasj.blogspot.com

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    CONGRATS TO JOJU AND ANILA……

  • anjanasatheesh

    My hearty congratulations to Mr. Joju and Anila

  • Prasanth

    Done..
    Simple, but good one.

  • anjanasatheesh

    പ്രശാന്ത്………….
    അഭിനന്ദനങ്ങള്‍, ഇതാ പുതിയൊരു താരം ഉദിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

  • anjanasatheesh

    വിവേക്,

    അഭിനന്ദനങ്ങള്‍ ……!!!!!!!

  • anjanasatheesh

    ആദ്യ അരമണിക്കൂറില്‍ ആരും ഒന്നാമത് എത്താതിരുന്നതില്‍ വിഷമം തോന്നുന്നു

  • vivek

    Good Crossword Anjana … Congrats !!!!

    Well Done Prasanth!!!!!!!!!

  • anjanasatheesh

    മണികണ്ഠന്‍
    അഭിനന്ദനങ്ങള്‍ ………. പുതിയ നക്ഷത്രം വീണ്ടും

  • anjanasatheesh

    ബൈജോ, ഉണ്ണി, ജലജചേച്ചി………അഭിനന്ദനങ്ങള്‍

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
    ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍!!!

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    give me clue for 30 a second and third letter

  • anjanasatheesh

    അഭിനന്ദനങ്ങള്‍ നിള ……….. welcome back

  • anjanasatheesh

    ജികെ സാബ് & പ്രസാദ് ………… അഭിനന്ദനങ്ങള്‍

  • anjanasatheesh

    അങ്ങിനെ ആദ്യപത്തെത്തി . വിജയത്തിനായ് ശ്രമിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ . ഇനി നാളെയാകട്ടെ ബാക്കി. ശുഭരാത്രി.

  • anjanasatheesh

    പ്രിയാ………അഭിനന്ദനങ്ങള്‍

  • anjanasatheesh

    നന്ദി…..വിവേക്

  • ഷണ്‍മുഖപ്രിയ

    വളരെ നല്ല പദപ്രശ്നം അഞ്ജന!!!
    പുതിയ ഒന്നാം റാങ്കുകാരനായ പ്രശാന്തിനും മറ്റ് ഉന്നത വിജയികള്‍ക്കും അഭിനന്ദങ്ങള്‍ :)

  • മുജീബുര്‍ റഹ്മാന്‍

    അഞ്ജന നല്ല പദപ്രശ്നം
    പുതിയ ഒന്നാം റാങ്കുകാരനും മറ്റ് ഉന്നതവിജയികള്‍ക്കും അഭിനന്ദനങ്ങള്‍

  • ഷണ്‍മുഖപ്രിയ

    30എ എന്താണെന്ന് മനസ്സിലായില്ല :( 22യു നാലാമത്തെ അക്ഷരത്തിന് യ കൂടെ ചേര്‍ക്കണ്ടെ എന്നൊരു സംശയം

  • സുരേഷ്

    good Xword. congrats.

  • malini

    നന്ദി അഞ്ജന…
    ഉത്തരാ സ്വയംവരം കഥകളി
    ചില ചിന്തകള്‍…
    1992 മുതല്‍ എന്റെ സംശയം ആണ്…ശ്രീകുമാരന്‍ തമ്പി സാറിനെ നിന്ദിക്കാന്‍ പറ്റില്ലല്ലോ..
    വെറുതേ സ്ഥലം കളയണ്ട ഈ വരികള്‍ പോരേ..
    ….
    ആയിരം സങ്കല്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍
    അര്‍ജുനനായി ഞാന്‍ അവള്‍ ഉത്തരയായി ….

    ഉത്തര ബ്രിഹന്നളയെ കാമിച്ചിരുന്നോ?? ഉത്തമ തരുണികള്‍ക്ക്‌ അത് സ്വീകാര്യം ആകില്ലല്ലോ ?
    അര്‍ജുനന്‍ ആകാന്‍ അജ്ഞാത വാസം അനുവദിക്കില്ലല്ലോ… അങ്ങനെ കാമിച്ച പെണ്ണിനെ വിട്ട ചരിത്രം അര്‍ജുനനും ഇല്ല..രണ്ടാമൂഴത്തില്‍ അങ്ങനെ ഒരു താല്പര്യം കാണുന്നുമുണ്ട്…

    ഒരു അബദ്ധം എന്ന് കാണാനും പറ്റുന്നില്ല…

    മുഴുവന്‍ വരികള്‍ …..(ഓര്‍മയില്‍ നിന്നും…ചില തെറ്റുകള്‍ കാണും സദയം ക്ഷമിക്കുക )

    ഉത്തരാസ്വയംവരം കഥകളി കാണുവാൻ
    ഉത്രാടരാത്രിയിൽ പോയിരുന്നു…
    കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
    നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു..

    ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി….
    ഇരുസ്വപ്നവേദികളിൽ അലിഞ്ഞു ചേർന്നു..
    കരളിലെ കളിത്തട്ടിൽ അറുപതു തിരിയിട്ട
    കഥകളി വിളക്കുകൾ എരിഞ്ഞു നിന്നു…

    കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
    ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി…
    ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
    വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു…

    ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
    അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി…
    അതുകഴിഞ്ഞ് ആട്ടവിളക്കണഞ്ഞു പോയി
    എത്ര എത്ര അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ…

    ഒരു പക്ഷെ രാജാവിനു ഒരു പ്രൊപ്പോസല്‍ വക്കാന്‍ പറ്റും എന്ന കണക്കിലാണോ? വിരാടന്‍ മഹാരാജാവിനു ????
    ഒരു ഡിസ്കഷന്‍ ആകാം…

  • malini

    കുറിക്കു കൊള്ളുമാറു് ഉടനുടന്‍ മറുപടി
    ക്ലൂ : അഞ്ജന

  • malini

    to : മോഡേണ്‍ ഗൈസ് : ഉത്തര അര്‍ജുനന്റെ മരുമകള്‍ ആണ്…അഭിമന്യുവിന്റെ ഭാര്യ…

  • malini

    രണ്ടാമൂഴപ്രകാരം അഭിമന്യുവിനെ കാണാന്‍ ഉത്തരക്ക് അവസരവും ഇല്ല…ഇതിപ്പോ ആര്‍ക്കു തെറ്റി? എം ടി ക്കോ അതോ പ്രിയ തമ്പി സാറിനോ? ഇനി അതല്ല സാക്ഷാല്‍ വേദവ്യാസനോ?

  • malini
  • malini

    കരയുഗളം എന്നുണ്ട് .. ഈ അക്ഷിയുഗളം ശെരിയായ പ്രയോഗം ആണോ?

  • Ramesh Raju PN

    9A any clue or link pls

  • ബാലചന്ദ്രന്‍

    അഞ്ജനാ,
    നല്ല പദപ്രശ്നം . എളുപ്പത്തില്‍ തീര്‍ക്കാവുന്നത് .നന്ദി.

  • ജലജ

    രമേഷ്,
    മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി ഗൂഗിളിലില്‍ നോക്കൂ. സപര്യ എന്ന ബ്ലോഗ്.
    വിജയാശംസകള്‍!!!

  • Ramesh Raju PN

    ജലജാജി, വളരെ ഉപകാരം

  • Ranjith

    @Malini:

    Below is an explanation to your ഉത്തരാ സ്വയംവരം കഥകളി:

    Sreekumaran Thampi has clarified this many times, I was puzzled in the beginning too – shouldn’t it have been Abhimanyu? The situation in the movie is that Nazeer needs Sadhana’s (I believe she’s the female shown in the song) help to nab the villains and Sadhana has a thing for him. But Nazeer is already in love with Sheela and hence can’t return Sadhana’s feelings. In the Mahabharatha, King Virata initially asks Arjuna to marry Uthara. But Arjuna says he’s helpless as he has already stayed with Uthara (as Brihannala, the eunuch) and this will damage her reputation (‘perudosham’). So he suggests Abhimanyu as the groom. This is the parallel with the movie situation – it’s not that Nazeer does not like Sadhana; just that he’s helpless. Hence the Arjuna-Uthara situation :)

  • ജലജ

    പദപ്രശ്നം കൊള്ളാം. വിശേഷിച്ചും സൂചനകള്‍ നന്നായിത്തോന്നി. ഉത്തരങ്ങളാവട്ടെ മുക്കാലേ മുണ്ടാണിയും ശരിയാണ് താനും.

  • ajith raj

    26 A clue plz…

  • anjanasatheesh

    Priya ,

    http://ml.wiktionary.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%AF%E0%B5%81%E0%B4%97%E0%B4%B3%E0%B4%82

    http://ml.wiktionary.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%AF%E0%B5%81%E0%B4%97%E0%B4%82

    22U – യ വേണമെന്നു നിര്‍ബന്ധമുണ്ടോ അതും പുതിയലിപിയില്‍ ?

  • ജലജ

    അജിത്,
    തമിഴിലെ ഇരട്ടക്കാവ്യങ്ങള്‍ എന്ന് ഗൂഗിളില്‍ നോക്കിയാല്‍ കിട്ടുമല്ലോ.
    വിജയാശംസകള്‍!!!

  • anjanasatheesh

    malini Says:
    September 14th, 2011 at 6:13 am

    കുറിക്കു കൊള്ളുമാറു് ഉടനുടന്‍ മറുപടി
    ക്ലൂ : അഞ്ജന

    നന്ദി മാലിനി കൂട്ടത്തില്‍ സന്തോഷവും

    രണ്ടുകണ്ണുകള്‍ – പ്രിയക്കു കൊണ്ടുത്ത ലിങ്കുകള്‍ നോക്കുക.

  • neema

    please provide some clue for 9 A , 32 A , 31 b & 36 U

  • anjanasatheesh

    ജലജ Says:
    September 14th, 2011 at 10:09 am

    പദപ്രശ്നം കൊള്ളാം. വിശേഷിച്ചും സൂചനകള്‍ നന്നായിത്തോന്നി. ഉത്തരങ്ങളാവട്ടെ മുക്കാലേ മുണ്ടാണിയും ശരിയാണ് താനും.

    നന്ദി. ചേച്ചി

    “ഉത്തരങ്ങളാവട്ടെ മുക്കാലേ മുണ്ടാണിയും ശരിയാണ് താനും.” ഇതെന്താണെന്നു മനസ്സിലായില്ല ?:)

  • neema

    only 32 A & 31 B pls

  • Rajith Ravi

    20ബി രണ്ടാമത്തെ അക്ഷരം

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    തമ്പി സാറിനു പറ്റിയ ഒരബദ്ധം നമ്മുടെ പ്രിയങ്കരനായ ഭാസ്കരന്‍ മാഷിനും പറ്റി. പകല്‍ക്കിനാവ് എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം എഴുതിയ ഈ ഗാനം നോക്കൂ

    നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
    സ്വപ്നത്തിന്‍ കളിയോടം കിട്ടി…

    നിദ്ര താന്‍ നീരാഴി നീന്തികടക്കുവാന്‍ സ്വപ്നത്തിന്‍ കളിയോടം കിട്ടി എന്നായിരുന്നെങ്കില്‍ ശരിയായേനെ. നീരാഴി നീന്തി കടന്നു കഴിഞ്ഞപ്പോള്‍ കളിയോടം കിട്ടിയിട്ടെന്തു കാര്യം ?

    നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
    സ്വപ്നത്തിന്‍ കളിയോടം കിട്ടി…
    കളിയോടം മെല്ലെത്തുഴഞ്ഞു ഞാന്‍ മറ്റാരും
    കാണാത്ത കരയില്‍ ചെന്നെത്തി…
    കാണാത്ത കരയില്‍ ചെന്നെത്തി.. (നിദ്രതൻ‍)

    വെള്ളാരംകല്ല് പെറുക്കിഞാനങ്ങൊരു
    വെണ്ണക്കൽക്കൊട്ടാരം കെട്ടീ
    എഴുനിലയുള്ള വെണ്മാടക്കെട്ടില്‍ ഞാന്‍
    വേഴാമ്പല്‍ പോലെയിരുന്നു…
    രാജകുമാരനെ കാണാന്‍ (നിദ്രതൻ‍)

    ഏതോ മരച്ചോട്ടില്‍ വേണു വായിക്കുമെന്‍
    രാജകുമാരനെ കാണാന്‍
    വേഴാമ്പല്‍ പോലെയിരുന്നു
    ചിന്തുന്ന കണ്ണീരെന്‍ മാറത്തെ മാലയില്‍
    ചന്ദ്രകാന്തക്കല്ല് ചാര്‍ത്തി…
    ചന്ദ്രകാന്തക്കല്ല് ചാര്‍ത്തി (നിദ്ര തൻ)

    ഇവിടെ തമ്പി സാര്‍ ഒരു പക്ഷെ അര്‍ജുനന്റെ അടുക്കല്‍ പ്രണയം പറഞ്ഞ ഉത്തരയെ താന്‍ പുത്ര വധു ആയി സ്വീകരിക്കാം എന്ന് പറഞ്ഞ സന്ദര്‍ഭം ഓര്‍ത്താല്‍ ഇത് ഒരു പക്ഷെ ശരിയാവാം.

    ഏതായാലും ഒരു വിവാദത്തിനുള്ള സ്കോപ്പുണ്ട്.

    അഞ്ജന,

    ഇത്തരം പദപ്രശ്നങ്ങള്‍ കൂടുതല്‍ പേരെ പ പ്ര കളിയ്ക്കാന്‍ കംപുട്ടെറിനു മുമ്പിലേക്ക് ആകര്‍ഷിക്കും എന്നതില്‍ ഒരു സംശയവും ഇല്ല. വളരെ നല്ല പ പ്ര. ഉരുള + ഉപ്പേരി ഉരുളയ്ക്കുപ്പേരി എന്നല്ലേ മാഷെ പഴമൊഴി. അത് മാത്രമേ ഒരു പ്രശ്നം എന്ന് പറയാനുള്ളൂ.
    അഞ്ജനയ്ക്ക് അഭിമാനിക്കാം.

  • ajith raj

    നന്ദി ജലജേച്ചീ…
    “തമിഴ് ഇരട്ട കാവ്യം ” എന്നൊക്കെ സെര്‍ച് ചെയ്ത എന്നെ കാവ്യ മാധവന്റെ അടുത്തേക്കൊക്കെയാണ് ഗൂഗിള്‍ സാര്‍ കൊണ്ടു പോയത്…
    ഈ സേര്‍ച്ചിങ്ങും ഒരു കലയാണല്ലോ….

  • Prasanth

    Thank you for all your wishes..

  • anjanasatheesh

    @ neema

    32A – തലമുടിയുടെ പര്യായത്തോട് സാമ്യം വരുന്ന പദം-

    കുടമുല്ലപൂവിനും മലയാളിപ്പെണ്ണിനും കുളിക്കാന്‍ പനിനീര്‍ച്ചോല
    —————- മിനുക്കുവാന്‍ ഞാറ്റുവേല എന്ന ഗാനം ഓര്‍ത്തുനോക്കൂ

    31B- http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%96%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E2%80%8C

  • സുബൈര്‍

    അഞ്ജന,
    പദപ്രശ്നം നന്നായിരുന്നു. അഭിനന്ദനങ്ങള്‍!!
    വിവാദങ്ങള്‍ക്കൊന്നും വകയുണ്ടെന്നു തോന്നുന്നില്ല!
    എന്തായാലും, ഇടയ്ക്ക് ഇത്തരം പദപ്രശ്നങ്ങളും ആവശ്യമാണ് .
    സമയം കുറവുള്ളവര്‍ക്ക് വേഗം തീര്‍ത്ത് മറ്റു ജോലി നോക്കാമല്ലോ?

  • സുബൈര്‍

    Chandni, Bamboohillkavu, Says:
    September 14th, 2011 at 11:36 am

    തമ്പി സാറിനു പറ്റിയ ഒരബദ്ധം നമ്മുടെ പ്രിയങ്കരനായ ഭാസ്കരന്‍ മാഷിനും പറ്റി. പകല്‍ക്കിനാവ് എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം എഴുതിയ ഈ ഗാനം നോക്കൂ …………………………..

    ചാന്ദ്നി,
    ഈ വക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ടല്ലോ? അങ്ങോട്ട്‌ പോവുന്നതല്ലേ ഉചിതം?

  • malini

    @രഞ്ജിത്ത്`
    വീണിടത്ത് കിടന്നുരുളാന്‍ പ്രതിഭാശാലികള്‍ക്ക് എത്രയോ കാരണങ്ങള്‍ നിരത്തി വക്കാവുന്നതേ ഉള്ളു. എങ്കിലും അങ്ങീകരിക്കാവുന്ന ന്യായീകരണം..

  • സുരേഷ്

    ??? ….വീണിടത്ത് കിടന്നുരുളാന്‍ പ്രതിഭാശാലികള്‍ക്ക് എത്രയോ കാരണങ്ങള്‍ നിരത്തി വക്കാവുന്നതേ ഉള്ളു <<

    ഈശ്വരാ, വീഴാതെ നിന്നിടത്തു നിന്നു ഉരുളുന്ന വിദ്യ എങ്ങിനെ യാണാവോ. അറിയാവുന്ന പ്രതിഭാശാലികള്‍ പറഞ്ഞു തരുമെന്ന പ്രതീക്ഷയോടെ.

  • NOUFI
  • NOUFI
  • സുരേഷ്

    >> ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു ?

    വികടം :- (ശ്രീനാരായണ ) ഗുരു ദുര്യോധന വേഷത്തില്‍ ചെങ്ങന്നൂരു വന്നു !!!! എന്നാരേലും നാളെ പറയരുത്.

  • Rajith Ravi

    @NOUFI

    ഇന്നലെ ലി ശ്രമിച്ചായിരുന്നു… ലിം എന്നത് തീരെ പോയില്ല :)

  • ജലജ

    >>>>>>ഈ വക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ടല്ലോ? അങ്ങോട്ട്‌ പോവുന്നതല്ലേ ഉചിതം?

    അതുകൊണ്ടാണ് ഞാന്‍ ആട്ടക്കഥയെക്കുറിച്ചുള്ള മാലിനിയുടെ ചോദ്യത്തിന്റെ മറുപടി സാഹിത്യത്താളില്‍ എഴുതിയത്.

  • ജലജ

    “ഉത്തരങ്ങളാവട്ടെ മുക്കാലേ മുണ്ടാണിയും ശരിയാണ് താനും.” ഇതെന്താണെന്നു മനസ്സിലായില്ല ?:)

    ഇതില്‍ ഏതാണ് മനസ്സിലാവാത്ത ഭാഗം? മുക്കാലേ മുണ്ടാണിയും എന്നതാണോ? അത് ഗൂഗിളില്‍ ഇട്ടുനോക്കിയാല്‍ മതിയായിരുന്നു. ധാരാളം വാക്യങ്ങള്‍ ആ ശൈലിയുപയോഗിച്ച് ഉണ്ട്. പെട്ടെന്ന് അര്‍ത്ഥം മനസ്സിലാകും.

  • ജലജ

    കാല്‍——–1/4
    അരയ്ക്കാല്‍— 1/8
    മാഹാണി —1/16
    ( മാകാണി)
    മുണ്ടാണി— 3/16 ( മൂന്നു മാഹാണി കൂടിയത്)

    ഇങ്ങനെ കേട്ടിട്ടുണ്ടോ? ഞാന്‍ കണക്കുക്ലാസ്സില്‍ പഠിച്ചിട്ടുള്ളതാണ് . ഈ വാക്കുകള്‍ ഓര്‍മ്മയുണ്ടായിരുന്നുവെങ്കിലും മാഹാണിയും മുണ്ടാണിയും എത്രയാണെന്നോര്‍മ്മയുണ്ടായിരുന്നില്ല. അത് നിഘണ്ടു നോക്കിക്കണ്ടുപിടിച്ചതാണ്.മഷിനിഘണ്ടുവിലും ഉണ്ട്.

    അപ്പോള്‍ മുക്കാലേ മുണ്ടാണി എത്രയാണ്? ചെറിയ ഒരു കണക്ക് കിടക്കട്ടെ. ( ഇനി അഡ്‌മിന്‍ ഇതിനും ഒരു പേജ് അനുവദിക്കുമോ ആവോ :) ) ആരെങ്കിലും ഉത്തരം പറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയിപ്പോള്‍ ആരും പറഞ്ഞില്ലെങ്കിലും വിരോധമില്ല. ഉത്തരം എനിക്കറിയാമല്ലോ. :)

  • GK

    അപ്പോള്‍ മുക്കാലേ മുണ്ടാണി എത്രയാണ്? ചെറിയ ഒരു കണക്ക് കിടക്കട്ടെ. -
    Utharam 1 (one) aano? In this context, the meaning is ‘answers are almost correct’. Correct? :)

  • കഥാകാരന്‍

    സുഹൃത്തുക്കളേ ഞാന്‍ വന്നു … (വരാനുള്ളത് വഴിയില്‍ തങ്ങിയില്ല)

    ഓണം കഴിഞ്ഞു …. ഉണ്ണികള്‍ പലതും പിറന്നെന്നും കേട്ടു …. പദപ്രശ്നത്തിന്റെ കമന്റു പേജ് നിറയ്ക്കാനുള്ളവര്‍ കുമ്പിളില്‍ കഞ്ഞി കുടിച്ചിട്ട് ഇതു വരെ വന്നില്ലേ?

    രണ്ടുമൂന്നു പദപ്രശ്നങ്ങളുടെ അവലോകനങ്ങള്‍ ബാക്കിയുണ്ട്. സാവകാശം അതിലേക്ക് നാളെ കടക്കാം ….

  • കഥാകാരന്‍

    മുക്കാലേ മുണ്ടാണി എന്നു പറഞ്ഞാല്‍ 93.75%. എന്താണ് 6.25% തെറ്റുള്ളതെന്ന് ജലജേച്ചി പറയുമായിരിക്കും. ;)

  • കഥാകാരന്‍

    @ Malini, Chandni and Others

    ഭാസ്കരന്‍ മാഷേയും തമ്പി സാറിനേയും വെറുതെ വിടൂ … (ഞാന്‍ വിഷയമെടുത്ത് സാഹിത്യം പേജിലേക്കെറിഞ്ഞിട്ടുണ്ട്.) അവിടെ കാണാം …

  • കഥാകാരന്‍

    ഇതിന്റെ ചോദ്യങ്ങളും കുറ്റവിമുക്തമാണെന്നു തോന്നുന്നു. അഭിനന്ദനങ്ങള്‍ അഞ്ജന !!!!

    (കഴിഞ്ഞ പദപ്രശ്നത്തില്‍ കുറ്റം പറഞ്ഞതിന്റെ ഗുണം കണ്ടോ? നല്ല മലയാളമുപയോഗിക്കണമെന്ന് ഒരാള്‍ക്കെങ്കിലും തോന്നിയല്ലോ. സന്തോഷമായി ….. )

  • ജലജ

    ജികെ,

    അഞ്ജന ചോദിച്ചതുകൊണ്ടാണ് വിശദീകരണം എഴുതിയത്. അത് വേസ്റ്റ് ആയില്ല അല്ലേ? ജികെയും കഥാകാരനും വായിച്ചു എന്നു മനസ്സിലാക്കുന്നു.

    മുക്കാലേ മുണ്ടാണിയോട് ഒരു മാഹാണി കൂട്ടിയാല്‍ 1 ആകും. മുക്കാല്‍ (3/4)+ മുണ്ടാണി(3/16) = 15/16.

    സാധാരണ 99 ശതമാനം, 99.9%, എന്നൊക്കെ പറയാറില്ലേ . അതിനു സമാനമാണ് മുക്കാലേ മുണ്ടാണി. ( 16ല്‍ 15ഉം എന്ന്)

    കഥാകാരന്റെ 93. 75% കണക്കിലാണ് മലയാളത്തിലല്ല.

  • ജലജ

    (ഞാന്‍ വിഷയമെടുത്ത് സാഹിത്യം പേജിലേക്കെറിഞ്ഞിട്ടുണ്ട്.) അവിടെ കാണാം …

    കഥാകാരാ, ഞാനിത് വളരെ നേരത്തെ സാഹിത്യം പേജിലേയ്ക്ക് പറിച്ചുനട്ടതാണല്ലോ. വേരു പിടിച്ചില്ല അല്ലേ?

  • കഥാകാരന്‍

    ജലജേച്ചീ, 15/16 = 93.75 തന്നെയല്ലേ?
    (കണക്കിലായാലും മലയാളത്തിലായാലും ഇംഗ്ലീഷിലായാലും) ;)

  • anjanasatheesh

    കഥാകാരന്‍ Says:
    September 15th, 2011 at 12:36 pm

    ഇതിന്റെ ചോദ്യങ്ങളും കുറ്റവിമുക്തമാണെന്നു തോന്നുന്നു. അഭിനന്ദനങ്ങള്‍ അഞ്ജന !!!!

    (കഴിഞ്ഞ പദപ്രശ്നത്തില്‍ കുറ്റം പറഞ്ഞതിന്റെ ഗുണം കണ്ടോ? നല്ല മലയാളമുപയോഗിക്കണമെന്ന് ഒരാള്‍ക്കെങ്കിലും തോന്നിയല്ലോ. സന്തോഷമായി ….. )

    നന്ദി കഥാകാരാ നല്ലവാക്കുകള്‍ക്ക്. പിന്നെ അതിന്റെ വലിയ പങ്കും അപ്രൂവര്‍ക്കുള്ളതാണെന്നു പറയാന്‍ എനിക്കു വളരെയധികം സന്തോഷമുണ്ട്.

    പദപ്രശ്നം അതിന്റെ വീര്യത്തോടും സ്വാദോടയും ആസ്വദിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  • സുബൈര്‍

    >>>>>മുക്കാലേ മുണ്ടാണിയോട് ഒരു മാഹാണി കൂട്ടിയാല്‍ 1 ആകും. മുക്കാല്‍ (3/4)+ മുണ്ടാണി(3/16) = 15/16.>>>>>

    ജലജേച്ചീ,
    ഇതിങ്ങനെ തുറന്നു പറഞ്ഞത് കൊണ്ട് ഒരു കിടിലന്‍ ചോദ്യത്തിനുള്ള അവസരം നഷ്ടമായില്ലേ?
    15/16.എന്നോ 93.75% എന്നോ ചോദ്യം കൊടുത്തിട്ട്
    ‘മുക്കാലേ മുണ്ടാണി’ എന്ന് ഉത്തരം കൊടുത്തിരുന്നെങ്കില്‍,
    സംഗതി ‘രണ്ടായിരത്തിരണ്ടര’യേക്കാള്‍ ഉഗ്രനായേനെ!!!:) :) :)

  • ജലജ

    കഥാകാരാ,
    15/16 = 93.75 ഇത് ശരി തന്നെ എന്നാലും മലയാളവും കണക്കുമാകുമ്പോള്‍ ഒരു വ്യത്യാസമുള്ളതു പോലെയില്ലേ? 93% ശരി എന്നു പറയുന്നതും 99% ശരി എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമില്ലേ? മുക്കാലേ മുണ്ടാണി എന്ന് ശൈലിയായി പ്രയോഗിക്കുമ്പോള്‍ 99% എന്ന അര്‍ത്ഥമല്ലേ വരുന്നത്.അല്ലാതെ 93.75 %എന്നല്ലല്ലോ.അതാണ് ഞാന്‍ പറഞ്ഞത് ഒന്ന് കണക്കും ഒന്ന് മലയാളവുമാണെന്ന്.

  • ജലജ

    സുബൈര്‍,
    കഷ്ടമായിപ്പോയി. ഇനി ഇപ്പോള്‍ എന്താണ് ചെയ്യുക. കിടിലന്‍ ചോദ്യം മാത്രമല്ല അതികിടിലന്‍ കമന്റ് പേജുമായേനെ.

    ഇത്തരത്തില്‍ വേറെയും വാക്കുകളുണ്ടോ എന്ന് നോക്കാം. ഇനിയിപ്പോള്‍ അതല്ലേയുള്ളൂ നിവൃത്തി.

  • http://1 Jenish

    Jalaja,

    മലയാളത്തിലായാലും ഇംഗ്ലീഷിലായാലും കണക്ക് കണക്കായിരിക്കണ്ടേ ചേച്ചീ… ഇതിപ്പോ പണ്ടാരാണ്ട്, “പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാലുപോലെ നാലുപേര്‍” എന്ന് പറഞ്ഞതുപോലെയായി… :)

  • http://1 Jenish

    34A- please help…

  • http://1 Jenish

    clue-വേണ്ട… കിട്ടി!! :)

  • ജലജ

    ജെനിഷ്,
    ഇത് മലയാളത്തിലെ ശൈലിയാണ്. അക്ഷരാര്‍ത്ഥത്തില്‍ എടുക്കണമെന്നില്ല.
    കണക്കെവിടെയും കണക്ക് തന്നെ .എന്റെ പ്രിയപ്പെട്ട വിഷയം

    പണ്ടാരാണ്ട് പറഞ്ഞത് പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാലുപോലെ മൂന്ന് എന്നാണ്. രണ്ട് വിരല്‍ കാട്ടി ഡെമോയും ഉണ്ടായിരുന്നു.

  • http://1 Jenish

    @Jalaja,

    എന്റെ കണക്ക് പിന്നയും തെറ്റി.. :) ഇപ്പോ എനിക്കും ഒരു സംശയം.. മലയാളം സാറാണോ എന്നെ കണക്കുപഠിപ്പിച്ചത്?