KRKT2/11/03TRISULA/27

KRKT2/11/03TRISULA/27
Topic :സാഹിത്യം
By :gopankonni
Play This Crossword
Top Player’s List

  • കഥാകാരന്‍

    ((((((((((((((((((((((((((( O )))))))))))))))))))))))))

    ശിഷ്യരെല്ലാം അവധിയാണെന്നു തോന്നുന്നു. അതിനാല്‍ നോം തന്നെ തേങ്ങ അടിച്ചേക്കാം

    ഇനി ഓണം കഴിഞ്ഞു കാണാം. ഇതിന്റെ നിരൂപണം ഓണം കഴിഞ്ഞ് ….

  • സലില്‍

    ഗുരോ.. അവധിയിലല്ല…. നല്ല ‘പണി’ കിട്ടിയിട്ടുണ്ട്… അതു ചെയ്തില്ലെങ്കില്‍ പണി പോകും….

  • ജലജ

    സലില്‍,
    അവിടെയും ഒരു നാളികേരമടിച്ചു നോക്കായിരുന്നില്ലേ???????? :)

  • ഗോപകുമാർ

    പ്രിയ സുഹൃത്തുക്കളെ  :)
    ഈ പദപ്രശ്നത്തിലെ ഉത്തരങ്ങളിലും സൂചനകളിലും
    ഒരുമാറ്റവും അഡ്മിനും അപ്രൂവറും (ഒരുത്തരവും ചില പദവിന്യാസങ്ങളുമൊഴികെ)
    വരുത്തിയിട്ടില്ല ……അതുകൊണ്ട് പദപ്രശ്നത്തിലെ
    എല്ലാ ’പ്രശ്ന’ങ്ങൾക്കും ഞാൻ തന്നെ ഉത്തരവാദി :(
    എല്ലാ നിർമാതാക്കളും പറയുന്നതുപോലെ ഇതു താരതമ്യേന
    എളുപ്പമുള്ളതാണെന്നു ഞാനും അവകാശപ്പെടുന്നു…..
    വിരസമായ ഒരു പദപ്രശ്നം തീർത്തതിന്റെ ക്ഷീണത്തിലാണു
    നിങ്ങൾ എന്നറിയാം, എങ്കിലും…..
    ഏവർക്കും വിജയാശംസകൾ :) :)

  • മുജീബുര്‍ റഹ്മാന്‍

    ഗോപകുമാര്‍ എന്‍റെ പദപ്രശ്നം വളരെ വിരസമായിരുന്നോ?

  • ഗോപകുമാർ

    Sorry Mujeeb…..
    Comment page says like that

  • ഗോപകുമാർ

    മുകളിലെ കമന്റിൽ ഞാനെഴുതിയ
    ‘വിരസമായ’എന്നത് ’ബുദ്ധിമുട്ടേറി’യതെന്നു
    തിരുത്തി വായിക്കാനപേഷിക്കുന്നു ………

  • മുജീബുര്‍ റഹ്മാന്‍

    @gopakumar
    Ok, no problem.
    Thanks

  • ഗോപകുമാർ

    ഏവർക്കും ഓണാശംസകൾ ……..

  • ജലജ

    ഗോപകുമാര്‍, ഇതാണോ താങ്കളുടെ ‘പ്രസ്റ്റീജ് പദപ്രശ്നം’. കമന്റ് പേജ് എത്ര സജീവം ആകുമെന്ന് താങ്കള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്??

  • ഗോപകുമാർ

    ജലജചേച്ചി,
    അങ്ങിനെയൊന്നുമില്ല എങ്കിലും മോശമാകില്ല
    എന്നു പ്രതീഷിക്കുന്നു ……..
    പ്രതീഷ മാത്രം :)

  • ഗോപകുമാർ

    ‘ഷ’ അല്ല ’ക്ഷ’ :)

  • ഗോപകുമാർ

    Congrats Vivek and Malini :)

  • vivek

    Good One ….

  • ഗോപകുമാർ

    Congrats to Baijo and Krishnakumar

  • ഗോപകുമാർ

    Congrats to Subair

  • അനില്‍ കുമാര്‍

    ഹോ…….. വിശ്വസിക്കനാകുന്നില്ല……….
    ആദ്യമായ് ടോപ് 10 എത്തി
    നന്ദി ഗോപകുമാര്‍..

  • അനില്‍ കുമാര്‍

    എല്ലാ മഷിത്തണ്ട് സുഹൃത്തുക്കള്ക്കും
    ഹൃ.ദ.യം. നി.റ.ഞ്ഞ.
    ഓ..ണാ..ശം..സ..ക..ള്‍..

  • ഷണ്‍മുഖപ്രിയ

    വളരെ നല്ലപദപ്രശ്നം ഗോപകുമാര്‍!!!
    ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)

  • ജലജ

    നല്ല പദപ്രശ്നം . പെട്ടെന്ന് തീരുകയും ചെയ്തേനെ . ഏകദേശം 40 മിനിറ്റായപ്പോള്‍ ഒരുത്തരം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. മുട്ടത്ത് വര്‍ക്കി സമ്മാനം കഷ്ടത്തിലാക്കി. തിരഞ്ഞ് തിരഞ്ഞ് ക്ഷീണിച്ചുപോയി. നിര്‍ത്താന്‍ തുടങ്ങുകയായിരുന്നു.

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!

  • ജലജ

    ടോപ്പ് ടെന്നില്‍ എത്തിയതിന് അനിലിന് അഭിനന്ദനങ്ങള്‍!!!

  • ജലജ

    ഒറ്റനോട്ടത്തില്‍ തെറ്റുകളൊന്നുമില്ല. രണ്ടാമത് നോക്കാനുദ്ദേശവുമില്ല. നല്ല പദപ്രശ്നം. നിര്‍മ്മാണസമയത്ത് കുറച്ച് കഷ്ടപ്പെട്ടുകാണുമല്ലോ? :)

  • anjanasatheesh

    എന്റെ എല്ലാ സഹോദരങ്ങള്‍ക്കും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഓണാശംസകള്‍

  • ഗോപകുമാർ

    നല്ലവാക്കുകൾ പറഞ്ഞ ഏവർക്കും നന്ദി
    അഭിനന്ദനങ്ങൾ അനിൽ
    കുറഞ്ഞസമയത്തിനുള്ളിൽ ഇത്രയും പേർ
    ഹൊ! ആശ്വാസമായി… :) :)
    പിഷാരോടി ഇപ്പഴും 97-ല്‍ .. മുൻപിലുണ്ടായിരുന്നവരുടെ
    കൂട്ടത്തിൽ താങ്കളും ഉണ്ടായിരുന്നല്ലോ, എന്തുപറ്റി? :(
    ജലജ ചേച്ചി 16 മത് .. :(
    ആദ്യത്തെ 35 മിനിറ്റിൽ വിവേകും, മാലിനിയും, ജലജചേച്ചിയും, അഞ്ജനയും
    പിഷാരോടിയും ഒപ്പത്തിനൊപ്പമായിരുന്നു …..

  • Ajith Raj

    3 D???

  • ജിനു

    ഹാവൂ..അങ്ങനെ ഒരുവിധം അവസാനിപ്പിച്ചു…മുട്ടത്തുവര്‍ക്കി കുറച്ച് ചുറ്റിച്ചു…എങ്കിലും ഒരുവിധം തീര്‍ക്കാന്‍ സാധിച്ചു….. എങ്ങനെ തപ്പിയെടുക്കുന്നു ഇതുപോലുള്ള സംഗതികള്‍!!!!

  • ജിനു

    എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!!!!!

  • ഗോപകുമാർ

    Ajith Raj
    ആ ഉത്തരത്തിന്റെ പകുതിയും താങ്കളുടെ
    പേരിൽ തന്നെയുണ്ട് :)

  • മുജീബുര്‍ റഹ്മാന്‍

    ഗോപകുമാര്‍ നല്ല പദപ്രശ്നം, പെട്ടന്നുതീര്‍ക്കാവുന്ന വളരെ എളുപ്പമുള്ളത്.
    കളിക്കാന്‍ താമസിച്ചുപോയി………..
    മുന്‍നിരക്കാര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!!!!!!!!!!!!!!
    ‍എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

  • സുരേഷ് കെ

    3d – 2nd letter
    21d – second letter

  • സുരേഷ് കെ

    thanks, kitti. finished.

  • neema

    pls give me clue for 19 A & B pls

  • anjanasatheesh

    @ gopakumar,

    എന്നെ ചുറ്റിച്ചത് മുട്ടത്തു വര്‍ക്കി അല്ലെങ്കില്‍ ആദ്യസ്ഥാനങ്ങളില്‍ വന്നേനെ :) . കുറെകറങ്ങി പിന്നെയുപേക്ഷിച്ചു ഇവിടുത്തെ ഉച്ചമയക്കത്തിനുപോയി . അതു നഷ്ടപ്പെട്ടാല്‍ രണ്ടാം ഷിഫ്ടിലെ ജോലി അവതാളത്തിലാവും. ഇപ്പോ ഇതിനേക്കാള്‍ വലുതല്ലേ അത് :)

    പിന്നെ വന്നു നോക്കിയപ്പോ കിട്ടി റാങ്കു പതിനാലായെന്നുമാത്രം (: . ഒരുപുതിയ അറിവുകൂടി. പദപ്രശ്നം നല്ലതായിരുന്നു അഭിനന്ദനങ്ങള്‍ :) . ഓണാശംസകളും

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    give me clue for 3 d 2nd letter
    ഞാന്‍ ഇന്നലെ അഞ്ചു മണിക്കേ 97 ല്‍ എത്തിയതായിരുന്നു. പക്ഷെ മുട്ടത്തു വര്‍ക്കി അവാര്‍ഡ്‌ ചുറ്റിച്ചു.

    പക്ഷെ ഒരു സന്തോഷ വാര്‍ത്ത‍. ഇന്ന് മുതല്‍ എനിക്കും വീട്ടിലിരുന്നു മഷിത്തണ്ട് കളിക്കാം. കാരണം ഇപ്പോള്‍ ഞാന്‍ ബി എസ എന്‍ എലിന്റെ ബ്രോട്ബാണ്ട് connection എടുത്തു.

  • ബാലചന്ദ്രന്‍

    ഗോപകുമാര്‍,
    നല്ല പദപ്രശ്നമായിരുന്നു.നന്ദി .
    സംശയങ്ങളും തെറ്റുകളും സമയം പോലെ ചര്‍ച്ച ചെയ്യാം

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    ഗോപ, വളരെ നല്ല പദപ്രശ്നം ആയിരുന്നു. ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. പൂരാടം നാളിലെ ഓണ തിരക്കില്‍ അഞ്ചു മണിക്കപ്പുറം ഇരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നെ കുറച്ചു നല്ല അറിവ് കിട്ടുന്നതല്ലേ നല്ലത്.

  • ഗോപകുമാർ

    Thanks to Anjana, Pisharody, Mujeeb and Balachandran

  • Ramesh Raju PN

    4ബി ഉത്തരത്തിന് ‘സ്’കൂടി വേണമെന്ന് തോന്നുന്നു

  • ഗോപകുമാർ
  • Rajith Ravi

    17എ അവസാന രണ്ടക്ഷരം

  • ഗോപകുമാർ

    Rajith,
    ഭഗവാന്റെ ലീലാവിലാസങ്ങൾ ….. :)

  • ബാലചന്ദ്രന്‍

    ഗോപന്,
    1 . ഇദ്ദേഹത്തിന്റെ നിലാവിന്റെ ഭംഗി എന്ന കുട്ടികള്‍ക്കുള്ള നോവല്‍ കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടി
    ഈ വാചകം-
    ഇദ്ദേഹത്തിന്റെ, നിലാവിന്റെ ഭംഗി എന്ന നോവല്‍, കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടി .എന്ന് മതി .കാരണം ബാലസാഹിത്യ പുരസ്കാരം കിട്ടുന്നത് കുട്ടികളുടെ സാഹിത്യ രചനയ്കു തന്നെയാണ് .
    ‘നിലാവിന്റെ ഭംഗി’ എന്ന് ഉദ്ധരണിയില്‍ കൊടുത്തിരുന്നെങ്കില്‍, എന്ന നോവല്‍,എന്ന ഭാഗം കൂടി ഒഴിവാക്കാമായിരുന്നു.അങ്കുശം ഇടേണ്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമായും അത് ചേര്‍ക്കുക .
    2 . കൊച്ചി മഹാരാജാവ് ‘സാഹിത്യ നിപുണന്‍’ പട്ടം നല്‍കി ആദരിച്ചിട്ടുണ്ട് .
    ‘കൊച്ചി മഹാരാജാവ്’ കഴിഞ്ഞ്‌ അങ്കുശം വേണം .
    ഇതുപോലെ അങ്കുശം ചേര്‍ക്കാത്ത ധാരാളം സ്ഥലങ്ങള്‍ ഉണ്ട് .ശ്രദ്ധിക്കുക .
    3 . റാളെഗണ്‍ സിദ്ധി – അണ്ണാഹജാരെയുടെ മാതൃകാഗ്രാമം .ഇതും പെരുമണ്‍ ഗോപാലകൃഷ്ണനുമായുള്ള ബന്ധം എനിക്ക് മനസിലായില്ല .
    4 . ഇദ്ദേഹം നിര്‍മ്മാതാവും തിക്കോടിയന്‍ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകന്‍ അരവിന്ദനായിരുന്നു .
    ഇതുകൊണ്ടുദ്ദേശിച്ചത്,ആരംഭിച്ചതേയുള്ളൂ സിനിമ പൂര്‍ത്തീകരിച്ചില്ല എന്നാണോ ?
    5 . സ്റ്റെയിംഗ് അലൈവ് രചിച്ചതാര് .
    ‘സ്റ്റെയിംഗ് അലൈവ്’ ഉദ്ധരണിയില്‍ കൊടുത്താല്‍ നന്നായിരുന്നു.
    6 .ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം നാരായണഗുരു (സമാഹാര ഗ്രന്ഥം).
    സമാഹാര ഗ്രന്ഥം എന്ന പ്രയോഗം തെറ്റാണ് .വിക്കിയില്‍ അങ്ങനെ കൊടുത്തിരിക്കുന്നത് പ്രമാണമാക്കേണ്ട.’സമാഹാര ഗ്രന്ഥം’ എന്ന് പറഞ്ഞാല്‍,ഗ്രന്ഥങ്ങളുടെ സമാഹാരം ആണ് .അതായത് ‘നാരായണഗുരു’
    എന്ന പി.കെ.ബാലകൃഷ്ണന്റെ ഗ്രന്ഥം ,മറ്റു പല ഗ്രന്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്,എന്ന് അര്‍ഥം കിട്ടും .
    യഥാര്‍ഥത്തില്‍ അത്, ‘ലേഖനസമാഹാരം’ആണ് .
    http://www.pkbalakrishnan.com/nguruanthology.htm

  • ഗോപകുമാർ

    മാഷ്, 
    തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനു നന്ദി
    അടുത്തതിൽ തീർച്ചയായും ശ്രദ്ധിക്കാം.

    1, 2, 5 & 6. ഇനിമുതൽ ശ്രദ്ധിക്കാം 

    3. റാളെഗണ്‍ സിദ്ധി – അണ്ണാഹജാരെയുടെ മാതൃകാഗ്രാമം .ഇതും പെരുമണ്‍ ഗോപാലകൃഷ്ണനുമായുള്ള ബന്ധം എനിക്ക് മനസിലായില്ല .
    http://www.puzha.com/malayalam/bookstore/content/books/html/utf8/2318.html

    4. പിയേഴ്സ് ലെസ്ളി കമ്പനിയിൽ കോഴിക്കോട്ട് മാനേജരായി നിയമിതനായ പട്ടത്തുവിള കരുണാകരന്‌ നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയൻ, കാർട്ടൂണിസ്റ്റും സിനിമാ തത്പരനുമായ അരവിന്ദൻ ‍ തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.‍ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായനം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

    ചോദ്യം ഇതിൽനിന്നും അതേപടി പകർത്തിയതാണ്.

  • ബാലചന്ദ്രന്‍

    ഗോപന്‍,
    വിശദീകരണത്തിനു നന്ദി .
    അപ്പോള്‍ 4 .(എന്റെ സൂചന)ആരംഭിക്കലല്ല,പൂര്‍ത്തീകരണം തന്നെയല്ലേ .കാരണം അവര്‍ ആരംഭിച്ചു ,പൂര്‍ത്തീകരിച്ചു , പ്രദര്‍ശിപ്പിച്ചു , ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടുകയും ചെയ്തു. അതിനാല്‍ ചോദ്യം “ഇദ്ദേഹം നിര്‍മ്മാതാവും തിക്കോടിയന്‍ കഥാകൃത്തുമായ സിനിമയുടെ സംവിധായകന്‍ അരവിന്ദനായിരുന്നു “.എന്ന്‌ വേണം .
    ഇങ്ങനെയല്ല എങ്കില്‍ സിനിമാ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് ഇവരിലാരോക്കെയോ പിരിഞ്ഞു പോയി എന്ന്‌ വരും . കാരണം സൂചന ‘ആരംഭിച്ചത് ഇവരായിരുന്നു’. അതായത് പൂര്‍ത്തീകരിച്ചത് ഇവരല്ലായിരുന്നു എന്ന്‌ വ്യംഗ്യം .

  • bindu

    pls hepl 19a and 11d

  • ജലജ

    ബിന്ദു,
    19a ഉജ്ജയിനി വിവര്‍ത്തനം ഗൂഗിള്‍ സെര്‍ച്ച്
    and 11d അമ്പാടിക്കണ്ണന്‍ തന്നെ.
    വിജയാശംസകള്‍!!!

  • ഗോപകുമാർ

    ശരിയാണു മാഷ്
    അങ്ങിനെതന്നെയാണു വേണ്ടിയിരുന്നത്…

  • bindu

    thanks jalaja chechi

  • സുബൈര്‍

    ഗോപന്‍,

    പദപ്രശ്നം വളരെ എളുപ്പമായിരുന്നു.
    നേരത്തെ പറയണമെന്ന് കരുതിയ ഒരു കാര്യം ഇപ്പോള്‍ സൂചിപ്പിക്കട്ടെ,
    . 19a ഉത്തരം ‘ഉണിത്തിരി’ എന്നാണ് ശരി. നെറ്റില്‍ ‘ഉണ്ണി’ എന്ന് കാണുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പേര് ഉണിത്തിരി’ എന്നാണ്.
    (ഇദ്ദേഹത്തിന്റെ മകന്‍ സ്കൂളില്‍ എന്റെ സഹപാഠിയായിരുന്നു.)

  • ജലജ

    ഈ ഉണിത്തിരിയെക്കുറിച്ച് ഞാനും ഇത്തിരി അന്വേഷിച്ചതാണ്. പൊതുവേ ഉണിത്തിരി എന്നാണ് കണ്ടിട്ടുള്ളത്. വിക്കിയില്‍ ഉണിത്തിരിയും ഉണ്ണിത്തിരിയും ശരിയാണെന്ന് കണ്ടു. അദ്ദേഹം സാധാരണ ഉപയോഗിക്കുന്നതെന്താണന്നറിയണമെങ്കില്‍ പുസ്തകം കാണണമല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ആ സംശയം തീര്‍ന്നു. നന്ദി,സുബൈര്‍.

  • കഥാകാരന്‍

    മാഷ് അവലോകനം നടത്തിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാന്‍ എന്തു പറയാന്‍ !?

  • ഗോപകുമാർ

    സുബൈർ,
    നന്ദി  :)