KRKT2/11/03TRISULA/25

KRKT2/11/03TRISULA/25
Topic :uncategorized
By :suresh_1970
Play This Crossword
Top Player’s List

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    <<<<<<<<<<<<<<<<>>>>>>>>>>>>>>>>>

    ചെറിയ തേങ്ങകളെ കിട്ടാനുള്ളു അതിവിടെ ഉടച്ചിരിക്കുന്നു

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    ((((((((((((( OOOOOOOOOOO ))))))))))))

    ആദ്യം ഉടച്ച തേങ്ങകളെ പൊട്ടിയില്ല ഇനിയെങ്കിലും പൊട്ടണേ

  • സലില്‍

    സമ്മാനം ഉണ്ടെന്നു കേട്ടപ്പോള്‍ പലരും പല വിധത്തിലും തേങ്ങ അടിക്കുന്നു… :) :)

  • സുരേഷ്

    സുസ്വാഗതം.

    ശബ്ദമുള്ളതോ ഇല്ലാത്തതോ ആയ താരാവലികളില്ലാതെയും.
    പാമരന്റെ പരിമിത അറിവിനുള്ളില്‍ നിന്നു കൊണ്ട്
    ലാപ്ടോപ്പില്‍ മുങ്ങിത്തപ്പി, നെറ്റായസാഗരത്തില്‍ നിന്നെടുത്ത
    (മുത്തും പവിഴവുമല്ല) കുറെ മണല്‍തരികളാണീ പ്രശ്നം.
    എല്ലാ തെറ്റുകള്‍ക്കും , വ്യാകരണ പിശകുകള്‍ക്കും , അഭിപ്രായ വ്യത്യാസങ്ങള്‍ക്കും
    മുന്‍കൂറായി ക്ഷമ ചോദിക്കുന്നു.
    ഇതിന്റെ പേരില്‍ അഡ്മിന്‍ , അപ്പ്രൂവര്‍ തുടങ്ങിയ സാധുക്കളെ ക്രൂശിക്കരുത്.
    എന്റെ ഈ ആദ്യ സംരംഭത്തില്‍ എല്ലാവര്‍ക്കും വിജയാശംസകള്‍

    ദേ – വേന്ദ്രന്‍ (സുരേഷ്)

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    കലക്കീട്ടുണ്ട് ട്ടോ മോനെ സു രേശാ…. താങ്കള്‍ ഒരു വേന്ദ്രന്‍ തന്നെ എന്ന് മുന്‍കൂറായി ക്ഷമ ചോദിച്ചപ്പോഴേ വ്യക്തമായി…. നല്ല പദപ്രശ്നം ആവട്ടെ എന്ന് എല്ലാ വിജയികള്‍ക്കും മുന്‍കൂറായി ഞാനും ആശംസിക്കുന്നു.

    സലിലേ …..പാവങ്ങളും ജീവിച്ചു പൊയ്ക്കോട്ടെ.

  • സുബൈര്‍

    സുരേഷ് Says:
    August 26th, 2011 at 10:43 pm

    സുസ്വാഗതം.

    സുരേഷ്,
    ആ ബാലന്‍ മാഷ്‌ കാണേണ്ട!!
    ആദ്യ കമന്റിനെത്തന്നെ നിരൂപണം നടത്തിക്കളയും!
    കാര്യം മനസ്സിലായില്ല അല്ലേ?
    ‘സുസ്വാഗതം’.
    എന്ന് പറയേണ്ട ആവശ്യമില്ല, ‘സ്വാഗതം’ മതി.
    സു+ ആഗതം= സ്വാഗതം എന്നാണ് ഈയുള്ളവന്റെ അറിവ് .
    തെറ്റാണെങ്കില്‍ മാഷ് പറയട്ടെ.

  • ബാലചന്ദ്രന്‍

    >>>>സുബൈര്‍ Says:
    August 27th, 2011 at 1:30 പം
    ‘സുസ്വാഗതം’.
    എന്ന് പറയേണ്ട ആവശ്യമില്ല, ‘സ്വാഗതം’ മതി.
    സു+ ആഗതം= സ്വാഗതം എന്നാണ് ഈയുള്ളവന്റെ അറിവ് .
    തെറ്റാണെങ്കില്‍ മാഷ് പറയട്ടെ.
    ***************************************
    സുബൈര്‍ ,
    ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കൈയില്‍ വച്ചുകൊണ്ടാണോ ഒന്നും അറിയാത്തവനെപ്പോലെ പമ്മിയിരുന്നത്‌.
    പറഞ്ഞത് വളരെ ശരിയാണ് .സുസ്വാഗതം ആവശ്യമില്ല . സു+ ആഗതം= സ്വാഗതം തന്നെയാണ് .സുഖമായി വന്നു ചേരല്‍ എന്നര്‍ഥം .

  • ബാലചന്ദ്രന്‍

    >>>സുരേഷ് Says:
    August 26th, 2011 at 10:43 പം
    എല്ലാ തെറ്റുകള്‍ക്കും , വ്യാകരണ പിശകുകള്‍ക്കും , അഭിപ്രായ വ്യത്യാസങ്ങള്‍ക്കും
    മുന്‍കൂറായി ക്ഷമ ചോദിക്കുന്നു.
    ഇതിന്റെ പേരില്‍ അഡ്മിന്‍ , അപ്പ്രൂവര്‍ തുടങ്ങിയ സാധുക്കളെ ക്രൂശിക്കരുത്.
    എന്റെ ഈ ആദ്യ സംരംഭത്തില്‍ എല്ലാവര്‍ക്കും വിജയാശംസകള്‍
    ദേ – വേന്ദ്രന്‍ (സുരേഷ്)
    ***************************************
    തെറ്റുണ്ടെന്ന് മുന്‍കൂറായി ഉറപ്പിച്ച മട്ടുണ്ടല്ലോ ?
    എന്തായാലും പദപ്രശ്നം വരട്ടെ .അപ്പോളറിയാം ആളു വേന്ദ്രനാണോ അല്ലിയോ എന്ന് .
    ‘സുരേഷ്’ എന്നതിന് ദേവേന്ദ്രന്‍ എന്ന് മാത്രമല്ല ,സുര (മദ്യം)യുടെ ഈശന്‍ ,അതായത് മുന്തിയ ഇനം മദ്യം ((like johny walker ) എന്നും അര്‍ഥം പറയാം .

  • ജലജ

    >>>>>ഇതിന്റെ പേരില്‍ അഡ്മിന്‍ , അപ്പ്രൂവര്‍ തുടങ്ങിയ സാധുക്കളെ ക്രൂശിക്കരുത്.

    ഏയ് ഇല്ല. നിര്‍മ്മാതാവിനെ മാത്രമേ ക്രൂശിക്കൂ.

  • സുരേഷ്

    ഹായ് , ഹായ്,

    ജെനീഷു നാട്ടിപ്പോയി, പിന്നാലെയിതാ മാഷും .
    ഇനി ജലജ ചേചിയെ പേടിച്ചാല്‍ മതീലൊ.
    അതൊ ഈ പദ “പ്രശ്ന” ക്കാരൊക്കെ നാട്ടീപ്പോണത്
    കുട്ടികളെക്കൊണ്ടു തല്ലിക്കാനാണോ ആവോ.

    എന്റെ നെറ്റി​കടവു മുത്തപ്പാ,എല്ലാവരേയും കാത്തോളണേ.

    നോട്ട് :- തേങ്ങയുടക്കുന്ന വെളിച്ചപ്പാടുമാര്‍ക്ക് – മുട്ടറുക്കുന്നതിന്റെ കൂടെ ഒരു ശത്രുസംഹാര പുഷ്പാഞ്ജലി കൂടികഴിപ്പിക്കണേ.

    (അടുത്ത വടി കൊടുത്തു കഴിഞു, ഉശിരുള്ളവര്‍ക്കു സ്വാഗതം)

  • ജലജ

    സുരയുടെ ഈശന്റെ കാര്യം ഞാന്‍ ഇന്നലെ മകളോട് പറഞ്ഞതേയുള്ളൂ. നാളെ കമന്റ് പേജില്‍ സന്ദര്‍ഭം കിട്ടിയാലെഴുതാമെന്നും വിചാരിച്ചിരുന്നു. അപ്പോഴേയ്ക്കും മാഷ് എഴുതി അല്ലേ?

    സുരയുടെ ഈശന്‍ എന്നു പറഞ്ഞാല്‍ മുന്തിയ ഇനം മദ്യമാണോ? ബാക്കസ് ആണ് റോമന്‍ മിഥോളജിയില്‍. ഹിന്ദു മിഥോളജിയില്‍ ആരാണാവോ? വാരുണി എന്ന ഒരു ദേവതയുണ്ടെന്ന് തോന്നുന്നു.

  • സലില്‍

    ഇവിടെ ഞാന്‍ തേങ്ങ ഉടച്ചില്ല… നാളെ രാത്രി ഞാന്‍ യാത്രയിലായതു കൊണ്ട് ഇത് കളിക്കാനും പറ്റില്ല…

  • കഥാകാരന്‍

    @ Suresh – “ഹായ് , ഹായ്,
    ജെനീഷു നാട്ടിപ്പോയി, പിന്നാലെയിതാ മാഷും. ഇനി ജലജ ചേചിയെ പേടിച്ചാല്‍ മതീലൊ.”

    പിന്നെ എന്നെയാണോ പേടിക്കണ്ടാത്തത്? പേടിക്കണം …(രാവണപ്രഭുവിലെ മനോജ് കെ ജയന്‍ സ്റ്റൈല്‍)

  • ബാലചന്ദ്രന്‍

    >>>>സുരയുടെ ഈശന്‍ എന്നു പറഞ്ഞാല്‍ മുന്തിയ ഇനം മദ്യമാണോ? ബാക്കസ് ആണ് റോമന്‍ മിഥോളജിയില്‍. ഹിന്ദു മിഥോളജിയില്‍ ആരാണാവോ? വാരുണി എന്ന ഒരു ദേവതയുണ്ടെന്ന് തോന്നുന്നു.
    ചേച്ചീ,
    മുന്തിയ ഇനം മദ്യമാണ് എന്നല്ല .സുര=മദ്യം,ഈശന്‍=രാജാവ് .അപ്പോള്‍ മദ്യങ്ങളുടെ രാജാവ് ,മുന്തിയ ഇനം മദ്യം .അല്ലെ .അങ്ങനെ വ്യാഖ്യാനിച്ചെന്നെയുള്ളൂ .
    ഹിന്ദു മിഥോളജിയില്‍ വാരുണീ ദേവി അഥവാ സുരാദേവിയാണ് അധിഷ്ടാന ദേവത.
    പൊതുവേ ദേവന്മാരെല്ലാം ഫുള്‍ വെള്ളമായിരുന്നു എന്ന് പുരാണങ്ങള്‍ വായിച്ചാല്‍ വ്യക്തമാണ് .

  • ബാലചന്ദ്രന്‍

    കഥാകാരന്‍ Says:
    August 31st, 2011 at 10:39 pm
    >>>>പിന്നെ എന്നെയാണോ പേടിക്കണ്ടാത്തത്? പേടിക്കണം …

    ശരി ,എന്റെയും ജെനിഷിന്റെയും അഭാവത്തില്‍ എല്ലാവരെയും പേടിപ്പിക്കാനുള്ള ചുമതല കഥാകാരനെ ഏല്‍പ്പിക്കുന്നു .
    അല്ലെ ഇതെന്തു കഥ,അപ്പോള്‍ ഇതുവരെ ഞങ്ങള്‍ എല്ലാവരെയും പേടിപ്പിക്കുകയായിരുന്നെന്നല്ലേ അതിന്റെ അര്‍ഥം .അങ്ങനെയാണോ ?
    ഞാന്‍ നാട്ടില്‍ ചെന്ന് ജെനീഷുമായി ഒന്ന് കൂടിയാലോചിക്കട്ടെ ,എന്നിട്ട് തീരുമാനിക്കാം .
    എല്ലാവര്ക്കും എന്റെ ഓണാശംസകള്‍ (മുന്‍കൂറായി).

  • സുരേഷ്

    ഹാവൂ ഒരിരയിട്ടപ്പോള്‍ കഥയുള്ളവരും , മാഷും ഒന്നു മുട്ടി.
    നന്നു. എനിക്കിഷ്ടായീട്ടോ.
    പിന്നെ പേടിടെ കാര്യം.
    ജീവന്‍ രക്ഷിക്കണ ഡോക്ടറെ പേടിക്കുന്നു.
    തല്ലിപ്പടിപ്പിക്കണ അദ്ധ്യാപകരെ പേടിക്കുന്നു.
    സുരക്ഷ നല്കണ പോലീസിനെ പേടിക്കുന്നു.
    ഭാര്യയെ, അച്ഛനെ, മക്കളെ, നാട്ടുകാരെ
    അങ്ങിനെ തുടങ്ങി എത്രയെത്ര പേടികള്‍.
    ഈ പേടിയിലൂടെയുള്ള യാത്രയല്ലേ ജീവിതം .

  • ജലജ

    സുരേഷ്,
    കമന്റ് എനിക്കിഷ്ടായീട്ടോ.

  • സുരേഷ്

    Welcom to crossword. wish you a enjoyable, challenging crossword !.

  • സുരേഷ്

    first fifteen minutes over.
    malini scores fifty, keep it up.

  • സുരേഷ്

    first thirty minutes over. 10 have scored above fifty. well done.

  • vivek

    Nice Cross Word Suresh … Congratulations !!!!

    ചില ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ലിങ്ക് ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായെനെ എന്നു തോന്നി… പ്രത്യേകിച്ച് നാലും അതിലധികവും അക്ഷരങ്ങളുള്ള ഉത്തരങ്ങള്‍ക്ക് ….

  • സുരേഷ്

    vivek congrats. you have proved once again that you are brilliant.

    krishnakumar – congrats. do keep up this good work.

  • സുരേഷ്

    malini congrats. you played very well.

  • സുരേഷ്

    bindu muraleedharan congrats. well done.

  • സുരേഷ്

    rajeesh congrats. well done.

  • സുരേഷ്

    congrats vinod.

  • സുരേഷ്

    congrats anjana.

  • സുരേഷ്

    congrats baijo joy

  • anjanasatheesh

    ആദ്യ ഉദ്യമം നന്നായിരുന്നു. അഭിനന്ദനങ്ങള്‍.
    പക്ഷേ ഒന്നു പറഞ്ഞോട്ടെ സുരേഷ് വിവാദങ്ങള്‍ക്കുസ്കോപ്പുണ്ട് . എന്റെ ഒരു വീക്ഷണം പറഞ്ഞതാ കെട്ടോ. പിണങ്ങരുത്

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    give me clue for 12 a second letter

  • സുരേഷ്

    ranjith, vineetha & shanmukhapriya congrats.

  • ഷണ്‍മുഖപ്രിയ

    നല്ല പദപ്രശ്നം സുരേഷ്, ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദങ്ങള്‍!!!

  • സുരേഷ്

    jalaja chechi congrats. why so late ?

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!!!!

    നല്ല പദപ്രശ്നം. ആദ്യത്തെ പുസ്തകത്തിന്റെ പേര് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ബാക്കിയെല്ലാം എളുപ്പമായിരുന്നു.

  • സുരേഷ്

    വിവാദങ്ങളോ, തര്‍ക്കങ്ങളോ, പരാതികളോ, നിര്‍ദ്ദേശങ്ങളോ
    ഉണ്ട് എങ്കില്‍ സദയം അറിയിക്കുക.
    നേരത്തെ പറഞ്ഞതുപോലെ പരിമിതമായ അറിവില്‍ നിന്നു
    കൊണ്ട് നിര്‍മ്മിച്ച പദപ്രശ്നത്തില്‍ തെറ്റുകളുണ്ടാവാം.

    വിവേക്. അഭിപ്രായത്തിനു നന്ദി. ലിങ്കുകള്‍ കുറഞ്ഞത്
    പരിചയക്കുറവു കൊണ്ടാണെന്നു സമ്മതിക്കുന്നു.

    ജലജ , എസ് പ്രിയ. നല്ലവാക്കുകള്‍ക്കു നന്ദി.

  • മുജീബുര്‍ റഹ്മാന്‍

    നല്ല ‘പ്രശ്നം’
    congrats suresh and toppers
    clue വേണം
    12 a 2nd letter
    17 a 4th letter
    and 15 U

  • vineetha_m

    Chandni, Bamboohillkavu, Says:
    September 1st, 2011 at 5:55 pm
    give me clue for 12 a second letter

    search for 2nd word of question in wiki

  • ഉണ്ണികൃഷ്ണന്‍

    തിലകം കണ്ടു പിടിക്കാന്‍ വേണ്ടി കുറെ സമയം പോയി…

  • ampilymanoj

    8a 12a and 3b need help plz…

  • ജലജ

    മുജീബ്,
    12 a 2nd letter കേരളത്തിലുള്ള തമിഴ് ബ്രാഹ്മണര്‍
    17 a 4th letterകേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ വിക്കി
    and 15 U ചട്ടയും മുണ്ടും ധരിച്ച് വട്ടത്തില്‍ നിന്ന് കളിക്കുന്ന നൃത്തം. ഒരു അനുഷ്ഠാനകല. വിജയാശംസകള്‍!!!

  • ജലജ

    അമ്പിളി,
    8a സുജലാം സുഫലാം…..
    12a
    and 3b അത് ഒരു നരകമാണ് . നരകം എന്ന് ഗൂഗിളില്‍ നോക്കൂ. ലിസ്റ്റ് ഉണ്ട്.
    വിജയാശംസകള്‍!!!

  • മുജീബുര്‍ റഹ്മാന്‍

    Jalaja chechi Thanks

  • Prasanth

    13 A
    6 B
    10 D

    Clue please

  • ampilymanoj

    Jalechi Thx…

  • സുരേഷ്

    its 10:45, going to sleep. hope jalaja chechi will the clue shop open for some more time.

  • anjanasatheesh

    സംശയങ്ങള്‍ :

    26 U – സൂചനയിലൂടെ – ഈ ഉത്തരത്തിന്റെ ബന്ധം ? ഒരേ എഴുത്തുകാരന്റെ എന്നാണോ ?

    11D – ആദ്യഅക്ഷരം രണ്ടുതരത്തില്‍ കാണുന്നു ? “ഗു” അല്ലേ ശരി – മറ്റേത് നാട്ടുഭാക്ഷയല്ലേ

    5B- റഫറന്‍സ് തരാമോ ? മറ്റുത്തരങ്ങള്‍ കിട്ടിയപ്പോഴാണ് അവസാന രണ്ടക്ഷരങ്ങള്‍കിട്ടിയത്. മഷിത്തണ്ടു പറയുന്ന അര്‍ത്ഥം വേറെയാണ്

    11b – ഒരു തരം ചെറിയ പക്ഷി എന്നാവാമായിരുന്നു

  • സുരേഷ്

    അഞനക്ക്,

    11 d – ആ പദത്തിനു ശബ്ദതാരാവലിയില്‍ കൊടുത്ത അര്‍ത്ഥമാണ് ക്ലു വിലുള്ളത്. ## “ഗു” അല്ലേ ശരി – മറ്റേത് നാട്ടുഭാക്ഷയല്ലേ ## no comments.

    26 u – ശരിയാണു്. അതൊരു ഇന്‍ഡയറക്ട് ക്ലു ആണെന്ന് അപ്പ്റൂവറും പറഞ്ഞിരുന്നു. പക്ഷേ അതാരേയും വലച്ചിട്ടുണ്ടാവില്ല എന്നെനിക്കുറപ്പുണ്ട്.

    11b – തന്നിട്ടുള്ള ക്ലുവിനു് എന്താ കുഴപ്പം ?

    5 b – സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമര്‍പ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. ഈ സോമരസം നുകര്‍ന്ന് ഉന്മേഷവാനായി ഇന്ദ്രന്‍, വായു എന്നിവര്‍ ഹീനന്മാര്‍ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥമാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്.ഋക്‌വേദ പ്രകാരം യാഗങ്ങള്‍ നടത്തുന്നത് അതിനാണ്. സോമരസം കലര്‍ന്നാല്‍ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു.

    സോമലത (//Harmal//) എന്ന അപൂര്‍വ്വ സസ്യം പുഴയിലെ പാറക്കല്ലു കൊന്‍ണ്ട് ഇടിച്ചു പിഴിഞ്ഞാണ് സോമരസം എടുക്കുന്നത് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ്വ സസ്യം. എന്നാല്‍ വിവിധയിനം ചെടികളുടേയും കൂണുകളുടേയും (//Amanita muscaria//) കുറ്റിച്ചെടികളുടേയും (//Ephedra distachya//) മറ്റും കലര്‍പ്പാണ് ഇത് എന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സോമരസം അഗ്നിയില്‍ അര്‍പ്പിക്കാന്‍ താമസിച്ചാല്‍ കുപിതരായി ദേവന്മാര്‍ യാഗത്തിന്റെ യജമാനനെ ഉപദ്രവിക്കും എന്നണ് വിശ്വസം. സോമരസം അര്‍പ്പിക്കല്‍ സോമയാഗത്തിന്റെ നാലാം ദിവസമാണ്. യാഗശാലയിലെ രാജാവാണ് സോമലത…..

    ഇതു നെറ്റില്‍ നിന്നും കിട്ടിയതാണു്

  • BALACHANDRAN

    clue for 1A

  • BALACHANDRAN

    got it
    I am sorry to tell you that I have no time to participate in comments now.
    Hope, soon I can join with everybody .Thank You.
    @ suresh
    good crossword. Thank you.
    some mistakes and doubts , everything later .

  • ജലജ

    പ്രശാന്ത്,
    13 A ഇത് വച്ചും ചന്ദ്രാലും ആണ് ജ്യോത്സ്യന്മാര്‍ ഫലം പറയുക. ജാതകത്തില്‍ ല എന്നെഴുതിയിട്ടുണ്ടാവും. ജാതകം വിക്കിപീഡിയ രണ്ടാമത്തെ ഖണ്ഡിക രണ്ടാമത്തെ വരി . ഇനി ഊഹിക്കാവുന്നതേയുള്ളൂ.
    6 Bകേരളത്തിലെ അനുഷ്ഠാനകലകള്‍—വിക്കി
    10 Dആദവും ഹവ്വയും തിന്ന ഫലം. forbidden മഷിനിഘണ്ടു.
    വിജയാശംസകള്‍!!!

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    ജലജേച്ചി

    സുരയുടെ ഈശന്‍ അല്ലല്ലോ സുരന്മാരുടെ ഈശന്‍ എന്ന അര്‍ത്ഥത്തിലല്ലേ ദേവേന്ദ്രനെ സുരേശന്‍ എന്ന് വിളിക്കുന്നത്‌. ഇനി സുരയുടെ ഈശന്‍ എന്നാണെങ്കില്‍ അത് ചന്ദ്രന്‍ ആണോ? കാരണം നിലാവും മദ്യവും ഒരു പോലെ ലഹരി പിടിപ്പിക്കുന്നതാണെന്നു ഈയുള്ളവന്‍ വിശ്വസിക്കുന്നു. അല്ലെ ആണോ ആണല്ലേ?

  • ജലജ

    സുരേഷ്,

    3ബി. സൂചന വായിച്ചാല്‍ ഇഹലോകത്തുള്ള ശിക്ഷയായല്ലേ തോന്നുകയുള്ളൂ?

    18ഡി. സൂചന ബഹുവചനവും ഉത്തരം ഏകവചനവുമായിപ്പോയി.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    എന്ത് ചെയ്യാം സുരേഷേ,
    വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് ഇന്നലെ ഒന്ന് കൂടി മനസ്സിലായി. പട്ടരു കാരണം ഇന്നലെ വൈകീട്ട് നാല്‍പതു മിനിട്ടോളം പോയി. 99 ല്‍ വച്ച് പബ്ലീഷ് ചെയ്തു വീട്ടില്‍ പോയി സുഖമായി കിടന്നുറങ്ങി രാവിലെ വന്നു നോക്കിയപ്പോള്‍ ദാ കിടക്കുന്നു. ഉത്തരം.

    അഡ്മിന്‍

    ഇന്നലെ ത, ട ഇതിന്റെ ഒക്കെ എല്ലാ കാരവും ഇരട്ടിപ്പും ഒക്കെ നോക്കി ട്ട അടക്കം. ഒന്നും ശരിയായില്ല. ദേ ഇന്നതിന്റെ ഉത്തരം അത് തന്നെ? വീണ്ടും പഴയ പ്രശ്നം തല പൊക്കുന്നോ?

  • ജലജ

    പിഷാരടി,
    സുരേശന്‍ എന്ന പദത്തിന്റെ വിഗ്രഹാര്‍ത്ഥം രണ്ടുതരത്തില്‍ പറഞ്ഞു എന്നേയുള്ളൂ.
    സുരന്മാരുടെ ഈശന്‍ –ദേവേന്ദ്രന്‍
    സുരയുടെ ഈശന്‍ എന്നും ഈ പദത്തിനു അര്‍ത്ഥമെടുക്കാം.

  • ജലജ

    സുരേഷ്,
    ചോഴിയില്‍ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടോ?( വിക്കിയിലുണ്ടെന്നറിയാം) കുറെ ശ്രമിച്ചിട്ടും അങ്ങനെയൊന്ന് ഓര്‍മ്മയില്‍ വന്നില്ല.കണ്ടിട്ട് വളരെക്കാലമായല്ലോ. ഈ കഥാപാത്രത്തിന്റെ റോള്‍ എന്താണ്?

  • ജലജ

    1എ ധാരാളം പേര്‍ക്ക് പെട്ടെന്ന് കിട്ടിയല്ലോ. അതെങ്ങനെയാണ് കിട്ടിയതെന്ന് ആരെങ്കിലും എഴുതിയാല്‍ നന്ന്. എനിക്ക് ഒരു പാട് ( മണിക്കൂറുകളോളം) അതിനു പിന്നാലെ അലയേണ്ടി വന്നു അവസാ‍നം ചെറിയ ഒരു കറക്കിക്കുത്തലില്‍ ശരിയായി.

  • vineetha_m

    @Jalaja
    1a, got last letter from kumbhipakam, 4th from thiri, so a guess it to be thilakam, since most ancient books are some thilakam, thanthram, samhitha, etc.
    then search “തന്ത്രശാസ്ത്രം” in google, you get “തന്ത്രശാസ്ത്രം – സര്വ്വവിജ്ഞാനകോശം” this page. in this find “തിലകം”. the first hit is the answer….

  • സുരേഷ്

    1. എ. ഹൈന്ദവ വൈദിക രീതികളെ മന്ത്രശാസ്ത്രം ആധാരപ്പെടുത്തിയാണു എന്നു പൊതുവെ പറയുന്നു. മന്ത്രശാസ്ത്രത്തിനു വേണ്ടി റഫര്‍ ചെയ്യപ്പെട്ട പുസ്തകങ്ങളിലെന്നാണത്. wiki. mantra.

  • ജലജ

    വിനീത,
    ആ ശാസ്ത്രം ഞാന്‍ രണ്ടുതവണ നോക്കിയതാണ്. ഉത്തരം കണ്ണില്‍ പെട്ടില്ലെന്ന് മാത്രം. പിന്നെ കുറെ മലയാളവും ഇംഗ്ലീഷും തിരഞ്ഞുകഴിഞ്ഞപ്പോള്‍ ശാക്തേയം എന്നൊരു വാക്ക് മനസ്സില്‍ വന്നു. എഴുതിനോക്കിയപ്പോള്‍ ഒരു പിടിവള്ളി കിട്ടി. അവിടെ നിന്ന് കറക്കിക്കുത്തിയപ്പോള്‍ പെട്ടെന്ന് കിട്ടി. അവസാന മൂന്നക്ഷരം ആദ്യമേ കിട്ടിയിരുന്നു.

  • സുരേഷ്

    ## ചോഴിയില്‍ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടോ?

    ചോഴിയില്‍ ഇന്നു നിലവിലുള്ള രീതിയില്‍ പട്ടരില്ല എന്നു തന്നെ യാണു എന്റെയും വിസ്വസം. ഒരു പക്ഷെ നടത്തിപ്പിന്റെ ബുദ്ധിമുട്ടുകൊണ്ടു കുറച്ചതാവാനും മതി. ഞങ്ങടെ ഭാഗത്ത് കുറച്ചു ചപ്പില പൂതങ്ങളും , കാലനും , ചിത്രഗുപ്തനും , തള്ളയും , മാത്രമെ കണ്ടിട്ടുള്ളൂ.

    പിന്നെ ഇങ്ങിനെ ഒന്നു പദപ്രശ്നത്തിലിട്ടത് വിക്കിയിലുള്ളതുകൊണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല എന്നതിനാലും , ഈ ഒരു കലയെ കുറിച്ചു് ആരോഗ്യകരമായ ഒരു സംവാദത്തിനു വാതില്‍ തുറക്കാലോ എന്നു കരുതിയാണ്.

  • Prasanth

    Thank you Jalajechi…

  • സുബൈര്‍

    സുരേഷ്,
    പദപ്രശ്നം നന്നായിരുന്നു.അഭിനനന്ദങ്ങള്‍!!

    ചില ചില്ലറ കാര്യങ്ങള്‍:
    സൂചനകള്‍ പലപ്പോഴും അപര്യാപ്തമായിരുന്നു എന്ന് തോന്നി. പിന്നെ,
    12b : ആ അരുവി കൊല്ലം ജില്ലയില്‍ തന്നെയോ?
    ഇടുക്കിയിലുള്ളതും കൊല്ലത്തുള്ളതും ഒന്ന് തന്നെയാണോ?
    വിശദീകരണം പ്രതീക്ഷിക്കുന്നു.

    ഒന്നുകൂടി,

    >>>>സുരേഷ് Says:
    July 13th, 2011 at 9:50 pm

    –> രണ്ടക്ഷരം മാത്രമുള്ള ചോദ്യങ്ങളരുത്
    –> എല്ലാ അക്ഷരത്തിനും ലിങ്കുകളുണ്ടാവരുത്
    –> ആദ്യാക്ഷരത്തിനും അവസാന അക്ഷരത്തിനും ലിങ്കുകളരുത്
    –> ഒന്നില്‍ കൂടുതല്‍ വാക്കുകളുള്ള ഉത്തരത്തിലെ ലിങ്കുകള്‍ വ്യത്യസ്ഥ വാക്കുകളിലായിരിക്കണം
    –> ഒന്നില്‍ കൂടുതല്‍ വാക്കുകളുള്ള ഉത്തരത്തിലെ എല്ല വാക്കുകളിലും ലിങ്കുകള്‍ ഉണ്ടാവണം
    ഇത്രയും സീരിയസായി പറഞ്ഞതാ>>>>

    ഇതില്‍ പലതും താങ്കളുടെ പദപ്രശ്നത്തിലും കണ്ടില്ല.

  • കഥാകാരന്‍

    ഉത്തരങ്ങളെപ്പറ്റി കളിച്ചവര്‍ പറയട്ടേ …

    എന്റെ വിഷയം – തെറ്റില്ലാത്ത മലയാളം

    18A – എന്നിവരുടെ മന്തിസഭയിലംഗം എന്നു വേണം
    22B – നായകനടന് എന്നു വേണം
    24B – “ജനങ്ങളിലേക്കെത്തിച്ചു”- ജനങ്ങളിലെത്തിച്ചു എന്നു മതി
    18D – “തൊട്ടടുത്തല്ലാത്തവയെ” – തൊട്ടടുത്തില്ലാത്തതിനെ എന്നതാണ് ശരിയായ ചോദ്യം
    22D, 23U – അക്ഷരത്തെറ്റ്

  • ജലജ

    സുരേഷ്,
    ഞാന്‍ ചോഴി കണ്ടിട്ട് 35ല്‍ പരം വര്‍ഷങ്ങളായിക്കാണും. അന്ന് ഇങ്ങനെയൊരു കഥാപാത്രം ഉണ്ടായിരുന്ന ഓര്‍മ്മ ഇല്ല. സുരേഷ് പറഞ്ഞവരൊക്കെയേയുള്ളൂ. അന്ന് രാത്രി കൃത്യം 12 മണിക്ക് പ്രസവിക്കും എന്നു പറയുന്ന ഒരു പൂര്‍ണ്ണഗര്‍ഭിണി കൂടി ഉണ്ടാകാറുണ്ടായിരുന്നു എന്നു തോന്നുന്നു. ഇപ്പോള്‍ ചോഴി ഇല്ല എന്നാണറിവ്.

  • ജലജ

    ചോഴി കേരളത്തില്‍ എല്ലായിടത്തുമുണ്ടോ? ഇല്ലാത്ത സ്ഥിതിക്ക് സംവാദത്തിന് സദ്ധ്യത കുറവാണ്.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    പ്രവാചകന്റെ മാതാവിന്റെ പേരിലെ രണ്ടാമത്തെ ഭാഗം ബിന്റ്റ് എന്നാണ് ഒരിടത് കണ്ടത്. മറ്റൊരിടത്ത് ബിന്‍ എന്ന് മാത്രവും. ഇവിടെ ബിന്‍ത് ഈനും ഇതാണ് ശരി എന്നറിയാന്‍ ഒരു ആകാംഷ.

    26 യു ആ സൂചന ശരിയാണോ സുരേശാ……അതൊരു വല്ലാത്ത ചോദ്യമായി പോയി മോനെ സുരേശാ….

  • ജലജ

    കഥാകാരാ,
    18എ അങ്ങനെയൊരു ചോദ്യം ഇല്ല.എന്നിട്ടും തെറ്റ് കണ്ടുപിടിച്ചു !!!
    18ഡി ഞാന്‍ എഴുതിയത് തന്നെയല്ലേ?
    22ഡി അങ്ങനെയൊരു ചോദ്യം ഇല്ല.

    കഥാകാരന്‍ പറഞ്ഞ ബാക്കി കാര്യങ്ങളോട് യോജിക്കുന്നു.

    എന്റെ ചില നിരീക്ഷണങ്ങള്‍ കൂടി ചേര്‍ക്കട്ടെ.

    13എ യില്‍ ഒരു അക്ഷരത്തെറ്റ് ഉണ്ട്. ടൈപ്പിങ്ങ് എറര്‍ ആയിരിക്കാം
    .4ഡി വാക്യഘടനയ്ക്ക് ഇത്തിരി സുഖക്കുറവ് തോന്നി.
    വീട്ടിലേയ്ക്കുള്ള വഴിക്ക് ഉദ്ധരണി ചിഹ്നം ചേര്‍ത്ത സ്ഥിതിക്ക് ആത്മാവി……കാര്യങ്ങള്‍ക്കും ചേര്‍ക്കാമായിരുന്നു. അതോ ഇനിയത് മനഃപൂര്‍വ്വം ചെയ്തതാണോ ഒന്ന് വട്ടം ചുറ്റിക്കാന്‍ ?
    വേറെ എന്തെങ്കിലുമുണ്ടോ എന്നറിയില്ല. വിസ്തരിച്ച് നോക്കിയില്ല.

    ഇതൊക്കെ എഴുതിയില്ലെങ്കില്‍ മാഷ്‌ക്ക് വിഷമമായാലോ?!. :)

  • ജലജ

    11ബി. ചെറിയ പക്ഷികള്‍ പലതുള്ള സ്ഥിതിക്ക് ഒരു ചെറിയ പക്ഷി എന്നെഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു ഒരു അനുഷ്ഠാനകല എന്ന് മറ്റൊരു സൂചനയില്‍ എഴുതിയ പോലെ.

  • സുബൈര്‍

    Chandni, Bamboohillkavu, Says:
    September 2nd, 2011 at 3:39 pm

    പ്രവാചകന്റെ മാതാവിന്റെ പേരിലെ രണ്ടാമത്തെ ഭാഗം ബിന്റ്റ് എന്നാണ് ഒരിടത് കണ്ടത്. മറ്റൊരിടത്ത് ബിന്‍ എന്ന് മാത്രവും. ഇവിടെ ബിന്‍ത് ഈനും ഇതാണ് ശരി എന്നറിയാന്‍ ഒരു ആകാംഷ.

    ഉത്തരം ശരിയാണ്. ‘ബിന്‍ത്‌ ‘ എന്നാല്‍ മകള്‍ എന്നര്‍ത്ഥം. അറബികളുടെ രീതിയനുസരിച്ച് പേര് പറഞ്ഞതിന് ശേഷം ഇന്നയാളുടെ മകന്‍/മകള്‍ എന്ന് പറയും.അതായത് വഹാബിന്റെ മകള്‍ ആമിന എന്ന്. (Amina D/o Vahab)
    മകന്‍ എന്ന് പറയാന്‍ ‘ഇബ്നു’ എന്നാണ് പറയുക. ഉദാ:- ഉമര്‍ ഇബ്നു ഖതാബ്‌

    26u താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

  • സുരേഷ്

    1. കഥാകാരന്‍ :- അക്ഷരത്തെറ്റുകള്‍ക്ക് / വ്യാകരണ ത്തെറ്റുകള്‍ക്ക് നേരത്തെ തന്നെ ക്ഷമ ചോദിച്ചതാണ്.

    2. സുബൈര്‍ :- ഈ പദപ്രശ്നങ്ങളൊക്കെ വളരെ നേരത്തെ പണിഞ്ഞതാണ്`. സ്ഥിരം തെറ്റുകള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ ശ്രമിക്കാം . പിന്നെ ഇതൊന്നും മഷിത്തണ്ട് നിയമമാക്കിയിട്ടില്ലല്ലോ. ” ഞാന്‍ ചൂണ്ടിക്കാണിക്കുന്ന തെറ്റുകള്‍ എന്റെ പദപ്രശ്നത്തിലുണ്ടാകില്ല എന്നു ഉറപ്പിച്ചു പറയാനെത്രപേര്‍ക്കാകും ” എന്നും ഞ്ഞാന്‍ ചോദിച്ചിട്ടുണ്ട് .

    3. ചാന്ദ്നി – വിദേശികളെ മലയാളീകരിക്കുമ്പോള്‍ ഉണ്ടാവുന്ന വിഷയങ്ങള്‍ ഇപ്പോഴും തുടങ്ങിയേടത്തു തന്നെ നില്കുന്നു.

    4. ജലജ :- ചോഴി ഞങ്ങടെ ഇപ്പോഴുമുണ്ട്. നാട്ടിന്‍പുരത്തുകാരനായതിന്റെ ഗുണം.

  • സുരേഷ്

    4. ജലജ :- ചോഴി ഞങ്ങടെ നാട്ടില്‍ ഇപ്പോഴുമുണ്ട്. നാട്ടിന്‍പുരത്തുകാരനായതിന്റെ ഗുണം. //correction//

  • സുരേഷ്
  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    ഇന്റര്‍നെറ്റിലെ മലയാളത്തിന്റെ പ്രചാരത്തിനായി മഴിതണ്ട് ഒരുക്കിയ ഈ സ്വപ്ന പദ്ധതി ആര്‍ക്കും ആവേശം ഒന്നും പകരാതെ പോകയാണോ? മാതൃഭൂമി പദപ്രശ്നങ്ങള്‍ക്ക് മാതൃഭുമിയുടെ ഭാഗത്ത്‌ നിന്ന് പോലും കാര്യമായ പിന്തുണ കിട്ടിയില്ല. കേരളത്തിലും പുറത്തുമായി ഒരു പത്തിരുപത്തഞ്ചു ലക്ഷം മല്ലൂസ് എങ്കിലും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ കാണില്ലേ? ഒരു വ്യത്യസ്തമായ മലയാളി ഇന്റര്‍നെറ്റ്‌ കൂട്ടായ്മയിലേക്ക്‌ സ്വാഗതം എന്ന തല വാചകം പോലും മഴിതണ്ടില്‍ വരുമ്പോഴേ കാണുന്നുള്ളൂ. ഫെസ്ബൂക്കും ഓര്‍ക്കൂട്ടും കൂട്ടവും പോലെ എത്രയോ സൌഹൃദ കൂട്ടായ്മകള്‍ നെടിലുണ്ടയിട്ടും വെറും നൂറില്‍ താഴെ ആള്‍ക്കാരെ ഇപ്പോഴും പദപ്രശ്നം കളിയ്ക്കാന്‍ എത്തുന്നുള്ളൂ എന്നത് സങ്കടകരമാണ്. KRKT2/11/01MALA/01 പടപ്ര്ഷണത്തില്‍ 169 പേര്‍ കളിച്ചതാണ് ഹിറ്റ്‌. പിന്നീടൊരിക്കലും 150 പേര്‍ കളിച്ചിട്ടില്ല

    KRKT2/11/01MALA/02 137
    KRKT2/11/01MALA/03 129
    KRKT2/11/01MALA/04 135
    KRKT2/11/01MALA/05 106
    KRKT2/11/01MALA/06 105
    KRKT2/11/01MALA/07 96
    KRKT2/11/01MALA/08 107
    KRKT2/11/02MAKARA/09 96
    KRKT2/11/02MAKARA/10 103
    KRKT2/11/02MAKARA/11 88
    KRKT2/11/02MAKARA/12 97
    KRKT2/11/02MAKARA/13 90
    KRKT2/11/02MAKARA/14 83
    KRKT2/11/02MAKARA/15 87
    KRKT2/11/02MAKARA/16 79
    KRKT2/11/02MAKARA/17 81
    KRKT2/11/03TRISULA/18 81
    KRKT2/11/03TRISULA/19 71
    KRKT2/11/03TRISULA/20 84
    KRKT2/11/03TRISULA/21 77
    KRKT2/11/03TRISULA/22 73
    KRKT2/11/03TRISULA/23 73
    KRKT2/11/03TRISULA/24 75
    KRKT2/11/03TRISULA/25 47*

    ഈ പോക്ക് എങ്ങോട്ടാണ്?

  • സുരേഷ്

    സുബൈര്‍ :- wiki says :- കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണു അച്ചൻകോവിൽ. പുനലൂർ പട്ടണത്തിൽനിന്ന് 80 കി.മീ. വടക്ക് കിഴക്ക് സഹ്യപർവതനിരകളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവിൽ ഒരു ഹൈന്ദവതീർഥാടനകേന്ദ്രമാണ്. അച്ചൻകോവിൽ പ്രദേശത്തും പരിസരങ്ങളിലും റബർതോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസൽ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രംവരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.

  • സുരേഷ്

    ഇതിന്റെ പ്രചാരത്തിനായി facebook / orkut / twitter കൂട്ടായ്മകള്‍ ശ്രമിക്കാവുന്നതാണോ ? ആവോ ?

  • സുരേഷ്

    jalaja – ഇനിയത് മനഃപൂര്‍വ്വം ചെയ്തതാണോ ഒന്ന് വട്ടം ചുറ്റിക്കാന്‍ ? YES !!!!!!!
    ചെറിയ പക്ഷികള്‍ പലതുള്ള സ്ഥിതിക്ക് ഒരു ചെറിയ പക്ഷി എന്നെഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു – Noted for future complaince. !!!!!!!!!

  • ജലജ

    ദിനപത്രത്തില്‍ ഒരു പരസ്യം ഇട്ടിരുന്നെങ്കില്‍ നല്ലതായിരുന്നു. അതുപോലെ കൂട്ടം മലയാളികള്‍ മാത്രമുള്ളതായതുകൊണ്ട് അതില്‍ ഒരു പരസ്യം മുന്‍പേജില്‍ ഇട്ടുനോക്കാമായിരുന്നു.

    • admin

      >>.ദിനപത്രത്തില്‍ ഒരു പരസ്യം ഇട്ടിരുന്നെങ്കില്‍ നല്ലതായിരുന്നു. അതുപോലെ കൂട്ടം മലയാളികള്‍ മാത്രമുള്ളതായതുകൊണ്ട് അതില്‍ ഒരു പരസ്യം മുന്‍പേജില്‍ ഇട്ടുനോക്കാമായിരുന്നു.

      ഒരു വാര്‍ത്ത പ്രിന്‍റ് എഡിഷനില്‍ കൊടുക്കാന്‍ എന്തോ പ്രമുഖ പത്രങ്ങള്‍ ഒന്നും തയ്യാറാവുന്നില്ല.

      ആരെങ്കിലും ഫേസ്ബുക്കില്‍ സജീവമാണോ ? മഷിത്തണ്ട് പേജ് അഡ്മിന്‍ ആക്കാം :-)

  • ജലജ

    സുരേഷ്,
    ഞാനും ഒരു നാട്ടിന്‍‌പുറത്തുകാരിതന്നെ. ചോഴിയുടെ ജന്മദേശം തളിയാണെന്ന് ഗൂഗിളിലെ ഏതോ പേജില്‍ വായിച്ചു. അതുകൊണ്ടായിരിക്കും ഇപ്പോഴും ആ പ്രദേശങ്ങളില്‍ അതുള്ളത്.

  • ജലജ

    സുബൈര്‍ ,
    ഷേഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൂം എന്നാണല്ലോ ഷേഖിന്റെ പേര്‍.( ഷേഖ് റാഷിദിന്റെ മകനാണിദ്ദേഹം) ഇബ്സ ഇല്ലല്ലോ അതില്‍. മറ്റ് ഷേഖുമാരുടെ പേരും അങ്ങനെ തന്നെ.
    ഷേഖാ ഫാതിമ ബിന്റ് മുബാരക്ക് ഉണ്ട്.

  • സുരേഷ്
  • സുരേഷ്

    നാളെ നാട്ടിലേക്കു പോകുന്നു. പഴമക്കാരോട് ചോദിച്ചു നോക്കട്ടെ ചോഴിയില്‍ ഒരു പട്ടര്‍ വേഷം ഉണ്ടോ എന്ന്`.

    wiki may not be correct always !.

  • anjanasatheesh

    for arabs, they are using “bin” for instead of S/O (example: Ali bin ali) and bint instead of D/O(example: souda bint ali) , I didn’t see “ibn” anywhere …… !!!!!!!!!!!!!

  • Salil

    not able to complete this still… all sort of official issues… hope will be able to complete tomorrow….

  • Rajith Ravi

    മലയാളത്തെ പ്രോത്സാഹിപ്പിക്കാനുള്ള സംരംഭത്തിലെ കമന്റുകളും മലയാളത്തില്‍ എന്താ ആക്കാത്തെ?

    26 U 3rd letter?

  • BALACHANDRAN

    എല്ലാവര്ക്കും നമസ്കാരം,
    ഞാനില്ലെങ്കിലും തെറ്റുകളൊക്കെ ചൂണ്ടിക്കാണിക്കുന്നതിലും ചര്‍ച്ചകള്‍ നടക്കുന്നതിലും സന്തോഷമുണ്ട് .
    എന്റെ നോട്ടത്തില്‍ തെറ്റുകള്‍ ഇവയാണ് -
    13 A – ജോതിഷം തെറ്റാണ് .ജ്യോതിഷം ശരി .(ജ്യോതിസ്=പ്രകാശം)
    17 A – വാക്യ ഘടന മാറ്റിയിരുന്നെങ്കില്‍ നന്ന് .’പ്രസിദ്ധമായ ഒരു കാവ്
    20 A – ആമിനാ എന്ന് ദീര്‍ഘം നന്ന് . ‘ബിന്ത്’ അറബ് ഉച്ചാരണം ഇങ്ങനെ തന്നെയാണ് കേട്ടിട്ടുള്ളത്. ബിന്‍ = മകന്‍ ,ബിന്ത്=മകള്‍ . ഫാത്തിമാ ബിന്ത് മുബാറക് =മുബാറക്കിന്റെ മകള്‍ ഫാത്തിമ.
    5 B – സംശയമുണ്ട്‌ .ഉത്തരം ‘സോമരസം’ അല്ലെ കുറേക്കൂടി നല്ലത് .
    11 B – ഒരു ചെറിയ പക്ഷി എന്ന് തന്നെയായിരുന്നു നല്ലത് .
    18 B – വാക്യ ഘടന കൊണ്ട് ,രാജീവ് ഗാന്ധിയും നരസിംഹ റാവുവും വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്നു എന്ന ധാരണ ജനിക്കാം .
    കഥാകാരന്‍ പറഞ്ഞതുപോലെ ‘എന്നിവര്‍’ എന്ന് ചേര്‍ത്തിരുന്നുവെങ്കില്‍ ആ ധാരണ ഒഴിവാക്കാമായിരുന്നു .
    “രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും വാജ്പേയിയുടെയും മന്ത്രിസഭയിലംഗം” എന്നത് ശരിയായ ഘടന .
    22 B -ചോദ്യം തെറ്റാണ് .ആ സിനിമയിലെ നായകന്‍ വെളിച്ചപ്പാടാണ്‌. മഹാനായ ആ കലാകാരന്‍ ആ നായകനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയാണ് .
    അതിനാല്‍ ‘നായക നടന്‍’ എന്ന് കഥാകാരന്‍ ചൂണ്ടിക്കാണിച്ചത് ശരി .
    11 D -’ഗുരുത്വം ‘ ആണ് യഥാര്‍ഥ ഉത്തരം .അതിന്റെ തത്ഭവം ആണ് ഇത്.
    ഗുരുത്വം >കുരുത്വം >കുരുത്തം .(നാടന്‍ ശൈലിയാണ് എങ്കിലും തെറ്റല്ല )
    14 D – ‘ പന്തിരുകുലത്തിലെ അവസാന സന്താനത്തിനു നഷ്ടമായത്’
    എന്ന പ്രയോഗം ശരിയല്ല .ഉള്ളത് ഇല്ലാതായെങ്കില്‍ മാത്രമേ “നഷ്ടം” ആകൂ .
    ജനിച്ചപ്പോള്‍ തന്നെ ഇല്ലായിരുന്നു .അപ്പോള്‍ പിന്നെ നഷ്ടം അല്ല .അതിനാല്‍
    ‘പന്തിരുകുലത്തിലെ അവസാന സന്താനത്തിനു ഇല്ലാതിരുന്നത് ‘ എന്ന് മതിയായിരുന്നു .
    23 U – ‘ഭഗവാനെ രൂപത്തെ ശിരസ്സിലേറ്റിയുള്ള ആട്ടം’ അല്ല ‘ഭഗവാന്റെ ‘ ശരി .
    26 U -’ ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍.’ കാമത്തിന് ആത്മാവ് എന്നര്‍ഥമുണ്ടോ?
    “മാ നിഷാദ, പ്രതിഷ്ഠാം ത്വ-
    മഗമഃ ശാശ്വതീസമാഃ
    യത്‌ ക്രൌഞ്ചമിഥുനാദേക-
    മവധീഃ കാമമോഹിതം”.
    ചോദ്യത്തിനനുസരിച്ചല്ലാത്ത, ഏറ്റവും തെറ്റായ ഉത്തരം .

    ഇങ്ങനെയൊക്കെയാണെങ്കിലും നല്ല പദപ്രശ്നമായിരുന്നു.അഭിനന്ദനങ്ങള്‍ സുരേഷ് . മുന്‍‌കൂര്‍ ജാമ്യം എടുത്തിരുന്നതിനാലും തെറ്റുകള്‍ മനസിലാക്കാനുള്ള ആര്‍ജ്ജവം കാണിച്ചതിലും പ്രത്യേകം നന്ദി .

  • BALACHANDRAN

    പട്ടര് എന്നെയും വലച്ചു.തെക്കന്‍ നാട്ടിന്‍ ചോഴി ഇല്ലാത്തതിനാല്‍ അതിനെക്കുറിച്ച് ഒരു രൂപവും ഉണ്ടായിരുന്നില്ല. പട്ടര് അതിലുണ്ടോ എന്നൊന്നും പറയാന്‍ കഴിയുന്നില്ല .മുത്തിയും ചോഴിയും കവിത കേട്ടിട്ടുണ്ടായിരുന്നു .അത് എന്താണെന്ന് ഇപ്പോഴാണ് പിടി കിട്ടിയത് .
    ……..തിലകം , ………..തിലകതന്ത്രം എന്നല്ലേ ഗ്രന്ഥ നാമം എന്നൊരു സംശയമുണ്ട്‌ .

  • ജലജ

    രജിത്,
    മോഹം കൊള്ളാം. (ഇത് ക്ലൂ)

    അഭിപ്രായത്തിനു പിന്നാലെ ഇംഗ്ലീഷില്‍ ക്ലൂ ചോദിച്ചത് അസ്സലായി.

  • Ramesh Raju PN

    4എ,23യു എന്നിവക്ക് എന്തെങ്കിലും സൂചന

  • Rajith Ravi

    അത് അറിഞ്ഞ് കൊണ്ട് ചോദിച്ചതാ(ക്ലൂ ഇംഗ്ലീഷില്‍) :)

  • സുബൈര്‍

    >>>>ഷേഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൂം എന്നാണല്ലോ ഷേഖിന്റെ പേര്‍.( ഷേഖ് റാഷിദിന്റെ മകനാണിദ്ദേഹം) ഇബ്സ ഇല്ലല്ലോ അതില്‍. മറ്റ് ഷേഖുമാരുടെ പേരും അങ്ങനെ തന്നെ.
    ഷേഖാ ഫാതിമ ബിന്റ് മുബാരക്ക് ഉണ്ട്.>>>>

    >>>> anjanasatheesh Says:
    September 2nd, 2011 at 10:24 pm

    for arabs, they are using “bin” for instead of S/O (example: Ali bin ali) and bint instead of D/O(example: souda bint ali) , I didn’t see “ibn” anywhere …… !!!!!!!!!!!!!…>>>>

    അറബിയില്‍ ‘മുഹമ്മദ്‌ ഇബ്നു റാഷിദ് ‘ എന്ന് തന്നെയാണ് എഴുതുന്നത്. പക്ഷെ ഉച്ചാരണത്തില്‍ ‘ഇ’ സൈലെന്റ് ആണ്. അതായത് ‘മുഹമ്മദിബ്നു റാഷിദ് ‘എന്ന് വരും. ഇതിനെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുമ്പോഴാണ് ‘ബിന്‍’ എന്ന് കാണുന്നത്. അതുപോലെ മകള്‍ എന്നതിന്റെ അറബി പദം ‘ബിന്‍ത്’ എന്ന് തന്നെ. ഇവിടെയും ഭാഷാന്തരം ചെയ്യുമ്പോള്‍ ബിന്റ്, ബിന്ത് എന്നൊക്കേയാവുന്നതാണ്.

    ഇനിയും സംശയം ബാക്കിയെങ്കില്‍ അറബി നന്നായി അറിയുന്ന ആളുകളോട് ചോദിക്കൂ. (കൂടുതല്‍ പേരും അറബിനാട്ടിലാണല്ലോ)

    പിന്നെ ‘ഞാന്‍’ കണ്ടതിനപ്പുറത്തും ശരികളുണ്ടാവാം എന്ന് കൂടി ഓര്‍മിക്കുന്നത് നന്നായിരിക്കും!! :)

  • സുബൈര്‍

    26 U -’ ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍.’ കാമത്തിന് ആത്മാവ് എന്നര്‍ഥമുണ്ടോ?
    “മാ നിഷാദ, പ്രതിഷ്ഠാം ത്വ-
    മഗമഃ ശാശ്വതീസമാഃ
    യത്‌ ക്രൌഞ്ചമിഥുനാദേക-
    മവധീഃ കാമമോഹിതം”.
    ചോദ്യത്തിനനുസരിച്ചല്ലാത്ത, ഏറ്റവും തെറ്റായ ഉത്തരം .

    മാഷേ,
    ‘ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍’എഴുതിയ
    സി വി ബാലകൃഷ്ണന്റെ മറ്റൊരു പുസ്തകമാണ് ‘കാമമോഹിതം’.
    അല്ലാതെ ആത്മാവും കാമവും തമ്മില്‍ വേറെ ബന്ധമൊന്നുമില്ല.
    എന്തായാലും ഈ സൂചന ശരിയായില്ല എന്ന കാര്യത്തില്‍ എനിക്കും എതിരഭിപ്രായമില്ല.
    ഇത്തരത്തില്‍ സൂചന നല്‍കാമെങ്കില്‍ ഇനിപ്പറയുന്ന ചോദ്യങ്ങളും ഉത്തരങ്ങളും സ്വീകാര്യമാണെന്ന് വരും.
    1 ഹംസവും ദമയന്തിയും. ഉത്തരം : ജടായു വധം/ശകുന്തള /അര്‍ജ്ജുനനും സുഭദ്രയും…
    2 ഒരു വടക്കന്‍ വീരഗാഥ. ഉത്തരം : പരിണയം/സര്‍ഗ്ഗം/മയൂഖം…..
    3 ഇന്ത്യ ഉത്തരം : നൈജീരിയ/ഓസ്ട്രേലിയ…
    ………………………………….
    അതിനാല്‍ ഇത്തരം സൂചനകള്‍ ഒഴിവാക്കുന്നതാവും ഉചിതം.

  • സുബൈര്‍

    Rajith Ravi Says:
    September 3rd, 2011 at 1:05 am

    മലയാളത്തെ പ്രോത്സാഹിപ്പിക്കാനുള്ള സംരംഭത്തിലെ കമന്റുകളും മലയാളത്തില്‍ എന്താ ആക്കാത്തെ?

    26 U 3rd letter?

    രജിത്ത്,
    അവനവനില്‍ നിന്നുതന്നെ തുടങ്ങുന്നതല്ലേ നല്ലത്?

  • സുരേഷ്

    ശാരദാതിലകം , തന്ത്രസമുച്ചയം , കുഴിക്കാട്ട് പച്ച എന്നിവ താന്ത്രിക വിധികളുടെ ആധാരമായ ഗ്രന്ഥങ്ങളാണ്. സാംശയം വേണ്ട.
    മറ്റെല്ലാ കമന്റുകള്‍ക്കും എല്ലാവര്‍ക്കും നന്ദി. വിമര്‍ശനങ്ങളേയും അഭിനന്ദനങ്ങളേയും അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്തുകൊള്ളാമെന്നു ഉറപ്പു നല്കിക്കൊണ്ട്. നിറുത്തുന്നു.

    “പദപ്രശ്നം നിര്മ്മിച്ചിട്ട് മാസങ്ങളായതിനാല്‍
    എല്ലാമൊന്നോര്‍ത്തെടുക്കാന്‍ പാടുപെട്ടു, പലതും ഞ്ഞാന്‍ തന്നെ എഴുതിയതാണോന്നു തോന്നിപ്പോയി.” . ഉത്തരവാദിത്വം എനിക്കു തന്നെ. നിസ്സംശയം.

  • Ramesh Raju PN

    എല്ലാം കിട്ടി

  • ജലജ

    സുബൈര്‍,
    ആദ്യം സുബൈര്‍ എഴുതിയത് ഇബ്‌സ ആണെന്നാണ് ഞാന്‍ വിചാരിച്ചത്. ബിന്‍ എന്നത് മകന്‍ എന്ന അര്‍ത്ഥത്തിലാണെഴുതുന്നതെന്ന് അറിയാമായിരുന്നു. പുതിയ അറിവിന് നന്ദി. ഇബ്‌ന്‍ ബത്തൂത്തയും ഇങ്ങനെയാണോ?

  • ബാലചന്ദ്രന്‍

    ഇപ്പോള്‍ അറബി നാട്ടിലല്ലെങ്കിലും അറബികളോട് തന്നെ ചോദിച്ചു .
    ഇബിന്‍ തന്നെയാണ് വാക്ക് . പക്ഷേ മറ്റു വാക്കുകളുടെ ഇടയില്‍ പ്രയോഗിക്കുമ്പോള്‍ ബിന്‍ എന്ന് മതി. തുടക്കത്തില്‍ പ്രയോഗിച്ചാല്‍ മാത്രം
    ഇബിന്‍ എന്ന് വേണം .ഇബിന്‍ ബത്തൂത്ത പോലെ . Ibn എന്ന് വാക്ക് . വാക്കുകളുടെ മധ്യത്തില്‍ പ്രയോഗിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ bn .പക്ഷേ ഇംഗ്ലിഷില്‍എഴുതുംപോഴുള്ള സൗകര്യത്തിന് bin എന്ന് എഴുതിയാണ് Muhammed bin rashid എന്നൊക്കെ വന്നത് .

  • ബാലചന്ദ്രന്‍

    കാമമോഹിതം സുബൈര്‍ പറഞ്ഞതുപോലെയാണോ ?എങ്കില്‍ സൂചന തെറ്റ് തന്നെ
    @suresh
    ശാരദാ തിലകം എന്നുള്ളതില്‍ സംശയം വേണ്ടാ എന്നതില്‍ സന്തോഷം .
    ഒരു സംശയം മാത്രമായിരുന്നു .

  • സുബൈര്‍

    >>>>ആരെങ്കിലും ഫേസ്ബുക്കില്‍ സജീവമാണോ ? മഷിത്തണ്ട് പേജ് അഡ്മിന്‍ ആക്കാം >>>
    @admin,
    എന്നിട്ട് വേണം ബാക്കിയുള്ളവരുടെ മുഴുവന്‍ ചീത്ത കേള്‍ക്കാന്‍!! :-) :-)

    @മാഷ്‌ ,
    >>>ഇപ്പോള്‍ അറബി നാട്ടിലല്ലെങ്കിലും അറബികളോട് തന്നെ ചോദിച്ചു .>>>>
    മാഷ്‌ നാട്ടിലെത്തിയോ? ഓണത്തല്ലിനുള്ള സ്ഥലവും സമയവും നിശ്ചയിച്ചോ? :-) :-) :-)

    @ജലജേച്ചി,
    >>>ഇബ്‌ന്‍ ബത്തൂത്തയും ഇങ്ങനെയാണോ?>>>>
    അതെ. ബത്തൂത്തയുടെ മകന്‍ എന്നര്‍ത്ഥം. അദ്ദേഹത്തിന്റെ പൂര്‍ണ നാമം ‘അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്നു ബത്തൂത്ത’ എന്നാണ്.മാഷിന്റെ മുകളിലത്തെ കമന്റും കണ്ടിരിക്കുമല്ലോ.

    • admin

      സ്വന്തമായി ബ്ലോഗ്‌ ഉള്ളവര്‍ മഷിത്തണ്ടിനെ പറ്റിയോ, ഇതില്‍ ഉള്ള അനുഭവങ്ങളെ പറ്റിയോ, ഏതെന്കിലും ഫീച്ചരിനെ പറ്റിയോ, ഒരു പോസ്റ്റു ഇടുകയാണെങ്കില്‍ നല്ലതായിരിക്കും എന്ന് തോന്നുന്നു.

      സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ഉള്ളവര്‍ http://mashithantu.com നെ പരിചയപെടുതുന്നത് നല്ലതായിരിക്കില്ലേ?

  • Sarath.

    wiki says :- കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണു അച്ചൻകോവിൽ. പുനലൂർ പട്ടണത്തിൽനിന്ന് 80 കി.മീ. വടക്ക് കിഴക്ക് സഹ്യപർവതനിരകളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവിൽ ഒരു ഹൈന്ദവതീർഥാടനകേന്ദ്രമാണ്. അച്ചൻകോവിൽ പ്രദേശത്തും പരിസരങ്ങളിലും റബർതോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസൽ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രംവരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.// ഇതു തെറ്റാണ്, പത്തനാപുരം താ‍ലൂക്കില്‍ ഉള്ള ആളാണു ഞാന്‍ അവിടെ ‘പള്ളിവാസല്‍”എന്ന പേരില്‍ അരുവി ഇല്ല….കുംഭാവുരിട്ടി,പാലരുവി,എന്നിവയുണ്ട്

  • സുരേഷ് കെ
  • സുരേഷ് കെ

    ജലജ – ചോഴിയില്‍ പട്ടരില്ല, അല്ലെങ്കില്‍ പട്ടരു തന്നെയാണു ചിത്രഗുപ്തന്‍ എന്നാണു പഴമക്കാരു പറയുന്നതു. ചിത്രഗുപ്തന്‍ എന്ന പേരു വഴങ്ങാതതുകൊണ്ടാവാം പട്ടരെന്നു വിളിച്ചത്. അതോ ഒരു വൈഷ്ണവ ലിങ്ക് കൂടെ കിടക്കട്ടേ എന്നുവച്ചോ ആവോ ?

  • ജലജ

    ഞാനും ഇന്നലെ നാട്ടിലുള്ള ചേച്ചിയോട് ചോദിച്ചിരുന്നു. നാലഞ്ച് വര്‍ഷമായി ചോഴി വരാറില്ലെന്ന് പറഞ്ഞു. പട്ടരുടെ കാര്യം ചേച്ചിക്കറിയുകയുമില്ല. എന്തായാലും അറിഞ്ഞത് നന്നായി.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    Suresh

    I have stopped arguing since a long. but I have to dis agree with you in this pallivasal. I was told by many that do not depend or rely wiki as a authentic reference book. It is only informative not as a guide to rely up on.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    എന്റെ ബ്ലോഗില്‍ (കേപിസിപിഷാരോടി.ബ്ലോഗ്സ്പോട്ട്.കോം)രണ്ടു പ്രാവശ്യം ഞാന്‍ മഴിതണ്ടിനെ കുറിച്ചും കുരുക്ഷേത്ര രണ്ടിനെ കുറിച്ചും എഴുതിയിരുന്നു. വിവേക് ഒരു കമന്റും എഴുതിയിരുന്നു. പിന്നെ എന്നെ അറിയുന്ന ഞാന്‍ അറിയുന്ന എല്ലാവരോദ്യം ഇങ്ങനെ ഒരു സംരഭം ഉണ്ടെന്നും അത് പ്രോത്സാഹിപ്പിക്കുവാനായി അതില്‍ പങ്കു ചേരണം എന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. .

  • സലില്‍

    2 Am.. എങ്ങനെയെങ്കിലും പഴയ രണ്ടു പദപ്രശ്നങ്ങള്‍ തീര്‍ക്കാമെന്നു വിചാരിച്ചു… ഒന്ന് തീര്‍ന്നു… ഇനിയൊന്നിനു ക്ലൂ വേണം… 23U.. ആരേലും സഹായിക്കൂ…

  • ജലജ

    സലില്‍,
    കേരളത്തിലെ തനതു കലകൾ വിക്കിപീഡിയ .( തിരുവാതിരക്കളിയുടെ അടുത്ത്)
    വിജയാശംസകള്‍!!!

  • സലില്‍

    അങ്ങനെ തീര്‍ത്തു….. :) :) … ഇനി 27ലേക്ക്‌ പോട്ടെ… ഓണാശംസകള്‍ ചേച്ചീ….