KRKT2/11/03TRISULA/24

KRKT2/11/03TRISULA/24
Topic :palavaka
By :abcde
Play This Crossword
Top Player’s List

  • സലില്‍

    (((((((((((((((((((((((((((((( O ))))))))))))))))))))))))))))))))))))

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    അടുത്ത രണ്ടു പദപ്രശ്നങ്ങള്‍ എങ്കിലും എനിക്ക് പ്രശ്നമാകും ഈനു കരുതുന്നു. എല്ലാവര്ക്കും വിജയാശംസകള്‍

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    അഡ്മിന്‍,

    പദപ്രശ്നം കളിക്കനുള്ളതില്‍ ഒരു വലിയ ഗാപ്‌ കാണുന്നു. പതിവിന്‍ പടി 8 എ എം കഴിഞ്ഞാല്‍ ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് അടുത്ത പദപ്രശ്നം വരേണ്ടത്…………. ഇവിടെ നാല് മണി എന്ന് കാണുന്നു. അതും ഇനി ആറു ദിവസത്തിന് ശേഷം … ഒരു തരത്തിലാണ് പദപ്രശ്നം കളിക്കാതെ ദിവസങ്ങള്‍ തള്ളി നീക്കേണ്ടി വരുന്ന ദുരവസ്ഥ… അതിനിടയിലാണ് ഇത്രയും നീണ്ട കാത്തിരിപ്പ്‌… ഗള്‍ഫില്‍ നിന്നും വരാനുള്ള ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയുടെ അവസ്ഥയിലാണ് ഞങ്ങള്‍.

  • vivek

    Very Good Crossword ……

    Thanks Suresh for this wonderful one, you are not active though

  • anjanasatheesh

    @ SURESH,

    നല്ല പദപ്രശ്നം, വളരെ എളുപ്പവും. തുടങ്ങാന്‍ അല്പം വൈകിപോയി . അഭിനന്ദനങ്ങള്‍

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

    ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍!!!

  • സലില്‍

    അര മണിക്കൂര്‍ കൊണ്ടു ഞാന്‍ തീര്‍ത്തു !!!! പറയാനുണ്ടോ .. വളരെയധികം എളുപ്പമുള്ള പദപ്രശ്നം… :) :)

  • ഷണ്‍മുഖപ്രിയ

    വളരെ നല്ല പദപ്രശ്നം!!! ഉന്നത വിജയികള്‍ക്ക് അഭിനന്ദങ്ങള്‍ :)

  • ജലജ

    ഇത് ഒരു എബിസിഡി‌ഇ പദപ്രശ്നം തന്നെ.:) അഭിനന്ദനങ്ങള്‍!!

  • ജലജ

    ആദ്യമായിട്ടായിരിക്കണം ഒരു പദപ്രശ്നം നാലുപേര്‍ ആദ്യ അരമണിക്കൂറിനുള്ളില്‍ മുഴുമിപ്പിച്ചത്. :)

  • Ramesh Raju PN

    Clues for 8A, 11A and 34A pls.

  • NOUFI

    Pls Help
    14u
    8a
    25a last letter

  • ബാലചന്ദ്രന്‍

    വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പദപ്രശ്നം .അഭിനന്ദനങ്ങള്‍ abcdef…
    വളരെ ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു തീര്‍ത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്‍
    ഇത്രയും സിമ്പിള്‍ ആകുന്നതു നന്നല്ല എന്ന് തോന്നുന്നു .
    സമയച്ചുരുക്കവും അത് കഴിഞ്ഞപ്പോള്‍ നെറ്റ് കിട്ടാഞ്ഞതുകൊണ്ടും എനിക്ക് സമയത്ത് ചെയ്യാന്‍ കഴിഞ്ഞില്ല .മറ്റഭിപ്രായങ്ങള് പിന്നീട്

  • ജലജ

    രമേഷ് ,
    8A, ഭീഷണിയുള്ളവരുടേത് റെഡ് ലിസ്റ്റ് ആണ്.
    11A ഒരു ഇന്ധനം. പണ്ട് തീവണ്ടി ഓടിക്കാനുപയോഗിച്ചിരുന്നു.ഒരു തരം കരി.
    34A .ഇന്ത്യയിലെ പ്രധാനനദികളില്‍ ഒന്ന് . വളരെ വലിയ ഒരു നദി.
    വിജയാശംസകള്‍

  • ജലജ

    നൌഫി,
    14u കിളിവാതില്‍– small window
    8a
    25a figure carved in wood—മഷിനിഘണ്ടു.
    വിജയാശംസകള്‍!!!

  • NOUFI

    Thank you Jalaja chechi………….
    Completed………………

  • Prasanth

    ടമാര്‍.. പടാര്‍…എല്ലാം കിട്ടിപ്പോയ്…

  • Ramesh Raju PN

    വളരെ നന്ദി ജലജ ജി

  • കഥാകാരന്

    അധികം വിവാദങ്ങള്‍ക്ക് അവസരമില്ല എന്നു തോന്നുന്നു…..28U ഒഴികെ

    “പ്രഹ്ലാദ” എന്നല്ലേ സിനിമയുടെ പേര്? ‘പ്രഹ്ലാദന്‍’ എന്നുണ്ടോ?

    മാഷേ, ‘ഹ്ള’ എന്നെഴുതുന്നതാണോ അതോ ‘ഹ്ല’ എന്നതാണോ ശരി?

  • സലില്‍

    1941ലെ സിനിമയാ … പോസ്റ്റര്‍ ഉണ്ടോ കാണിക്കാന്‍.. എന്നാല്‍ സമ്മതിക്കാം.. :)

  • ampilymanoj

    34 u and 40 u plz help…

  • ampilymanoj

    no need… i got it….

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    വളരെ നല്ല പദപ്രശ്നം ….. മാഷോട് ഞാന്‍ യോജിക്കുന്നു പദപ്രശ്നം ഇത്രയും സിമ്പിള്‍ ആക്കാന്‍ പാടില്ല. പിടി കിട്ടാപ്പുള്ളികള്‍ ഒന്ന് രണ്ടെണ്ണം എങ്കിലും വേണം ഓരോന്നിലും

    ഉന്നത വിജയികള്‍ക്ക് ആശംസകള്‍. ഇന്നലെ ഉച്ചക്ക് ഞങ്ങളുടെ ഹൌസിംഗ് കോളനിയില്‍ ഓണ സദ്യയും കലാപരിപാടികളും ആയിരുന്നത് കാരണം രാവിലെ മുതല്‍ രാത്രി പത്തര വരെ നല്ല തിരക്കായിരുന്നു.

  • ജലജ

    1941ലെ സിനിമയാണല്ലേ ഞാന്‍ കണ്ടിട്ടുണ്ട് എന്ന് പറയാനും നിവൃത്തിയില്ലാതായല്ലോ എന്റെ നരസിംഹമൂര്‍ത്തി…….

    എന്നാലെന്താ ഞാന്‍ ഭക്തപ്രഹ്ലാദ കണ്ടിട്ടുണ്ടല്ലോ.( മനസ്സിലായല്ലോ പ്രഹ്ലാദ എഴുതുന്നതെങ്ങനെയാണെന്ന്. പോസ്റ്റര്‍ നോക്കിയെങ്കിലും ഇതൊക്കെയൊന്നു പഠിച്ചുകൂടേ? :) )

    നരസിംഹവും കണ്ടിട്ടുണ്ട്. പിന്നെന്തു വേണം!!!!!!!!!!

  • ജലജ

    വളരെ എളുപ്പമുള്ള പദപ്രശ്നങ്ങളോട് എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ ആരും അനുകൂലിക്കാനുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടില്ലേ ആ അഭിപ്രായമുള്ളവര്‍ ദിനം പ്രതി കൂടി വരുന്നു. വളരെ നല്ലത്.

  • doney

    10D മാത്രം കിട്ടിയില്ല…സഹായിക്കൂ…

  • കഥാകാരന്‍

    ഗാന്ധിജയന്തി ദിനത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍ കട പോലെ,

    തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും കിട്ടാത്ത പ്രാദേശികപാര്‍ട്ടിയുടെ ഓഫീസ് പോലെ,

    അവാര്‍ഡ് പടം പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ പോലെ,

    കമന്റുപേജുകള്‍ വരണ്ടുണങ്ങിക്കിടക്കുന്നു.

    വിവാദങ്ങളില്ലാത്ത പദപ്രശ്നമാണെങ്കില്‍ ഇതാ കുഴപ്പം. ഏളുപ്പമുള്ള പദപ്രശ്നമാണെങ്കില്‍ രണ്ടു ദിവസത്തില്‍ ഒരെണ്ണമെങ്കിലും വേണം.

  • doney

    കിട്ടിപ്പോയേ….

  • ബാലചന്ദ്രന്‍

    “എല്ലാവര്‍ക്കും ഈദ് ആശംസകള്”‍

  • ബാലചന്ദ്രന്‍

    >>>>കഥാകാരന്‍ Says:
    August 30th, 2011 at 11:07 am
    അവാര്‍ഡ് പടം പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ പോലെ,
    കമന്റുപേജുകള്‍ വരണ്ടുണങ്ങിക്കിടക്കുന്നു.

    എല്ലാവര്ക്കും
    കുറച്ചു ദിവസങ്ങളായി ഞാന്‍ നല്ല തിരക്കിലായിരുന്നു .നാട്ടില്‍ പോകുന്നത് പ്രമാണിച്ചും ഈദിന്റെ അവധിവരുന്നതിനാലും ചെയ്തു തീര്‍ക്കേണ്ടതായ ഏറെ കാര്യങ്ങളുണ്ടായിരുന്നു .അതിനാല്‍ കമന്റുപേജുകള്‍ സന്ദര്‍ശിക്കാന്‍ പോലും പറ്റിയില്ല .
    പക്ഷേ ആരും സജീവമാക്കാന്‍ ശ്രമിച്ചില്ല എന്നത് നിരാശാജനകമായിപ്പോയി .
    കമന്റു പേജുകള്‍ സജീവമാക്കാന്‍ പദപ്രശ്നത്തില്‍ തെറ്റുകള്‍ വേണമെന്ന് നിര്‍ബന്ധമില്ല .അതില്‍ പ്രതിപാദിച്ചിരിക്കുന്ന ഏതെങ്കിലും വിഷയത്തെക്കുറിച്ച് വിശദീകരണം എഴുതിയാല്‍ പോരെ .
    ഇനി ഉടനെ സജീവമാക്കാന്‍ എനിക്ക് കഴിയുന്നില്ല ,കാരണം ഞാന്‍ നാളെ നാട്ടിലേക്കുപോകുന്നു . നാട്ടില്‍ എത്തിയാലും പങ്കെടുക്കാന്‍ ശ്രമിക്കാം .
    സമയക്കുറവുണ്ടാകും എങ്കിലും .ഇരുപതു ദിവസം കഴിയുമ്പോള്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .

  • ബാലചന്ദ്രന്‍

    >>>>കഥാകാരന് Says:
    August 28th, 2011 at 9:20 pm
    അധികം വിവാദങ്ങള്‍ക്ക് അവസരമില്ല എന്നു തോന്നുന്നു…..28U ഒഴികെ
    “പ്രഹ്ലാദ” എന്നല്ലേ സിനിമയുടെ പേര്? ‘പ്രഹ്ലാദന്‍’ എന്നുണ്ടോ?
    മാഷേ, ‘ഹ്ള’ എന്നെഴുതുന്നതാണോ അതോ ‘ഹ്ല’ എന്നതാണോ ശരി?
    ******************
    സിനിമയുടെ പേര് പ്രഹ്ലാദ എന്നാണ്.അതനുസരിച്ച് ഉത്തരം തെറ്റാണ് .സംസ്കൃതത്തിലെ
    ‘പ്രഹ്ലാദ’ മലയാളത്തില്‍ ‘പ്രഹ്ലാദന്‍’ എന്നാണ് അതുകൊണ്ട് വാക്കില്‍ തെറ്റില്ല .
    ‘ഹ്ല,’‘ഹ്ള’ രണ്ടും ശരിതന്നെ . ല ,ള രണ്ടിനും ഉപയോഗിക്കുന്ന ചിഹ്നമാണല്ലോ അത് .
    ‘ല’ ‘ള’ യുടെ ഇരട്ടിപ്പിനും ചിഹ്നനത്തിനും ഉപയോഗിക്കുന്നു എങ്കിലും ള യുടെ ഇരട്ടിപ്പിനു ഇതുപയോഗിക്കാറില്ല. തള്ള,പള്ള,കള്ളം,കുള്ളന്‍,ചള്ള എന്നിങ്ങനെ .എന്നാല്‍ ല യുടെ ഇരട്ടിപ്പ് ചിഹ്നം ഇട്ടു തന്നെ. കല്ല്‌ ,പുല്ലു,കല്ലറ,ചെല്ലി,മില്ല് ,തുല്ല് തുടങ്ങിയവ .
    ഇവിടെ ചിഹ്നം ഇല്ലാതെ എഴുതിയെന്നേയുള്ളൂ .മഷിത്തണ്ടില്‍ (പദപ്രശ്നത്തില്‍ )ചിഹ്നം കൊടുത്തിട്ടില്ല ‘ള’ തന്നെയാണ്. ‘ല’ യ്ക് മാത്രമാണ് ചിഹ്നം കൊടുത്തിട്ടുള്ളത് .അതുകൊണ്ടായിരിക്കും അങ്ങനെ വന്നത് .

  • ജലജ

    മാഷ്‌ടെ ഒഴിവുകാലം ആഹ്ലാദകരമാവട്ടെ!!!!!!!!!!!!

    ഹ്‌ള എഴുതിക്കാണുമ്പോള്‍ ഒരു സുഖം തോന്നാറില്ല.

  • ബാലചന്ദ്രന്‍

    >>>>ജലജ Says:
    August 29th, 2011 at 12:23 pm
    വളരെ എളുപ്പമുള്ള പദപ്രശ്നങ്ങളോട് എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ ആരും അനുകൂലിക്കാനുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടില്ലേ ആ അഭിപ്രായമുള്ളവര്‍ ദിനം പ്രതി കൂടി വരുന്നു. വളരെ നല്ലത്.
    ***************************
    ചേച്ചീ ഈ അഭിപ്രായം ഞാന്‍ നേരത്തെ എഴുതിയിരുന്നു .അതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ കൂടുതല്‍ പ്രതികരിക്കാഞ്ഞത് .
    balachandran Says:
    July 23rd, 2011 at 12:46 pm
    എല്ലാം വേണം. അത്ര സിമ്പിള്‍ ആകയുമാരുത് ,പുതിയ വാക്കുകള്‍ പരിചയപ്പെടുകയും വേണം .

  • ബാലചന്ദ്രന്‍

    >>>>ജലജ Says:
    August 31st, 2011 at 9:27 am
    മാഷ്‌ടെ ഒഴിവുകാലം ആഹ്ലാദകരമാവട്ടെ!!!!!!!!!!!!
    ഹ്‌ള എഴുതിക്കാണുമ്പോള്‍ ഒരു സുഖം തോന്നാറില്ല.
    **************
    നന്ദി ചേച്ചീ .
    ഹ്ല എന്നതിന് പകരം ‘ഹ്‌ള’ എന്നെഴുതുമ്പോള്‍ ഒരു വല്ലായ്മ എനിക്കും അനുഭവപ്പെടാറുണ്ട് .
    മഷിത്തണ്ടില്‍ വേറെ ഓപ്ഷന്‍ ഇല്ലല്ലോ ?

  • കഥാകാരന്‍

    @മാഷ് “ഹ്ല എന്നതിന് പകരം ‘ഹ്‌ള’ എന്നെഴുതുമ്പോള്‍ ഒരു വല്ലായ്മ എനിക്കും അനുഭവപ്പെടാറുണ്ട്. മഷിത്തണ്ടില്‍ വേറെ ഓപ്ഷന്‍ ഇല്ലല്ലോ” –

    ഓപ്ഷന്‍ ഇല്ലെങ്കില്‍ ജലജച്ചേച്ചിയും ഞാനും എങ്ങനെയാണ് ‘ഹ്ല’ എഴുതിയതെന്ന് മാഷ് ചിന്തിച്ചില്ലേ?

  • ബാലചന്ദ്രന്‍

    കഥാകാരന്,
    അതറിയാം .ഇംഗ്ലിഷ് ഡയറക്റ്റ് ടൈപ് ചെയ്യുക .അല്ലെ .
    അല്ലെങ്കില് യൂണികോഡില്‍ ടൈപ് ചെയ്തു പേസ്റ്റു ചെയ്യുക .
    പക്ഷേ അതുപോലെ പദപ്രശ്നം നിര്‍മ്മിക്കുന്നവര്‍ ചെയ്‌താല്‍ പൂരിപ്പിക്കുന്നവര്‍ വലയുകയില്ലേ ?‍

  • Vivek

    @ Balachandran Mash,

    hla – ഹ്ല
    hLa – ഹ്‌ള

  • ജലജ

    മാഷേ,
    ഞാന്‍ കീമാന്‍ ഉപയോഗിച്ചു നേരിട്ട് ടൈപ്പ് ചെയ്യുകയാണ് പതിവ്. പദപ്രശ്നനിര്‍മ്മാണത്തിലും അങ്ങനെ തന്നെ. പൂരിപ്പിക്കുന്നവര്‍ വലഞ്ഞ ഒരു അനുഭവം ഇതു വരെയില്ല.

  • Rida

    Hi

    17 A, 28B, 4D & 34 U ..help me

  • Vivek

    17 A – Check mashithantu dictionary for “swan”
    28B – Check mashithantu dictionary for “wisdom”
    4D – http://ml.wikipedia.7val.com/;s=_FQNM_Y8cfwWFu_bcEH1601/wiki/%E0%B4%9A%E0%B5%86%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%87%E0%B4%B3%E0%B4%82
    34 U – Name of a latin american country from where Rubber reached India

  • സുബൈര്‍

    @Rida

    17A search in mashi dictionary : swan
    28B search in mashi dictionary : wisdom
    (ഒരു വിവാദ സംന്യാസിനിയുടെ പേരിന്റെ ഒരു ഭാഗം )
    4D http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%AE%E0%B5%87%E0%B4%B3%E0%B4%82
    34U ലോകഫുട്ബാളിലെ രാജാക്കന്മാര്‍

    പദപ്രശ്നങ്ങളുടെ കുടിശ്ശിക തീര്‍ത്ത്‌ വേഗം ഒപ്പമെത്തട്ടെ എന്നാശംസിക്കുന്നു.!!!

  • Rida

    വിവേക് & സുബൈര്‍…
    നന്ദി നന്ദി…
    സുബൈര്‍ പറഞ്ഞപോലെ എല്ലാ കടമ്പയും കടന്നു ഞാനും ഒപ്പമെത്തി (വൈകി ആണെങ്കിലും)