KRKT2/11/03TRISULA/23

KRKT2/11/03TRISULA/23
Topic :കേരളം, മലയാളം
By :anilabad
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((((((((((((((((((((((((( O ))))))))))))))))))))))))))))))))))))

  • salil

    കഥാകാരാ… അടുത്ത അവസരം മാഷിനു കൊടുക്കൂ… നല്ല കൈപ്പുണ്യമല്ലേ… എന്നെപ്പോലെ…. :) :)

  • കഥാകാരന്‍

    സലിലേ … ഇപ്പോള്‍ എന്റെ കൈപ്പുണ്യമാണു മോശം എന്നു തോന്നുന്നു … :(

  • ബാലചന്ദ്രന്‍

    ആ വേലയങ്ങു മനസ്സിലിരിക്കട്ടെ .ഞാനെന്തായാലും കൈപ്പുണ്യം പരീക്ഷിക്കുന്നില്ല . :) :)

  • അനില്‍ കുമാര്‍

    പ്രിയ സുഹൃത്തുക്കളേ…….,,,,,

    ഒരു ഇടവേളയ്ക്കു ശേക്ഷം ഞാന്‍ വീണ്ടും എത്തിയിരിക്കുന്നു.
    എല്ലാപേര്‍ക്കും ഒരിക്കല്‍കൂടി സ്വാഗതം……

    ഞാന്‍ ഒരു പാവമാണു എന്നെ ആരും കല്ലെറിയരുതേ

    കഥാകാരനോട്,
    മാഷേ ഇങ്ങനെ എല്ലയിടവും കയറി പൊട്ടിക്കരുതെ….., മറ്റുള്ളവര്‍ക്കുകൂടി ഒരു അവസരം നല്കൂ…….!!!!!!!!!!

  • അനില്‍ കുമാര്‍

    ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ചു `മാലിനി’ അതിവേഗം പായുകയാണു, ഏതു നിമിഷവും സെഞ്ച്വറി തികയ്ക്കും എന്നണു പ്രതീക്ഷിക്കുന്നത്. തൊട്ടു പിന്നലെതന്നെ `വിവേകും’ ഉണ്ട്, വിവേകിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണു `ബൈജൊ’ യുടെ പൊക്ക്, അതിനു പിന്നലെയായി `അഞ്ജനയും’ `ബീഗീഷും’ ഒപ്പത്തിനൊപ്പമുണ്ട്. തുടര്‍ന്നുള്ള വിവരണങ്ങള്‍ ഞാന്‍ `അഡ്മിനു’ കീബോര്‍ഡ് കൈമാറുന്നു.

  • അനില്‍ കുമാര്‍

    സുഹൃത്തുക്കളെ പ്രതീക്ഷിച്ചതുപോലെ `മാലിനി’ തന്നെ ഒന്നമതായി ഫിനിഷിങ്ങ് പോയിന്റില്‍ എത്തിയിരിക്കുകയണു.

    `മാലിനി’ക്ക് അഭിനന്ദനങ്ങള്‍

    `വിവേകിനും’, `ബൈജൊ’ യ്ക്കും തൊട്ടു പിന്നലെയുള്ള മറ്റുള്ളവര്‍ക്കും ആശംസകള്‍

  • അനില്‍ കുമാര്‍

    അങ്ങനെ വിവേകും രണ്ടാമതായി ഫിനിഷിങ് പോയിന്റില്‍ എത്തിയിരിക്കുകയാണു.

    `വിവേക്’ അഭിനന്ദനങ്ങള്‍.

    അടുത്ത ഊഴം `ബൈജൊ’യുടെതാണെന്നു തൊന്നുന്നു.

  • അനില്‍ കുമാര്‍

    ബൈജൊ… അഭിനന്ദങ്ങള്‍

    ഇനിയുള്ളത് ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നുകൊട്ടിരിക്കുന്നത്.

    സുഹൃത്തുക്കളെ, എറ്റവും പുതിയ വിവരങ്ങള്‍ക്കയി ഈ പേജ് സന്ദര്‍ശിച്ചുകൊണ്ടിരിക്കു…

  • bijoy

    കൊച്ചു കള്ളാ… നൂറടിക്കാന്‍ പുതിയ അടവോ…

    ഓണ്‍ ലൈനില്‍ ഉണ്ടായിരുന്നെങ്കില്‍ ഏറ്റുപിടിക്കാമായിരുന്നു. മിസ്സായി :-(

  • അനില്‍ കുമാര്‍

    സുഹൃത്തുക്കളെ, ഒരു പൊട്ടിത്തെറി ഞാന്‍ പ്രതീക്ഷിക്കുന്നില്ല, അങ്ങനയല്ലെ…

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!!
    ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍!!!

  • അനില്‍ കുമാര്‍

    അങ്ങനെ ആദ്യത്തെ 5 റാങ്കുകാര്‍ എത്തിയിരിക്കുകയണ്, Malini, Vivek, Baijo, Vinita & Anjana, ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍

  • Vivek

    Congrats Malini !!!!

    Nice onw Anil. Thank you for that ……

  • അനില്‍ കുമാര്‍

    ആദ്യത്തെ 8 റാങ്കു കഴിഞ്ഞിരിക്കുന്നു. എല്ലാപേര്‍ക്കും അഭിനന്ദനങ്ങള്‍.
    പോക്കു കണ്ടിട്ടു ഇന്നുതന്നെ 25 റാങ്കു തികയുമെന്നു തോന്നുന്നു.

  • anjanasatheesh

    അനില്‍,
    നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍.

  • ഷണ്‍മുഖപ്രിയ

    ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ :)

  • ജലജ

    നല്ല പദപ്രശ്നം. വളരെ എളുപ്പവും

  • anjanasatheesh

    thank you anil :D ,B-)

  • anjanasatheesh

    :) , B-), :D

  • അനില്‍ കുമാര്‍

    ഇതൊരു 20:20 പോലെയുണ്ട്

  • ഷണ്‍മുഖപ്രിയ

    വളരെ നല്ല പദപ്രശ്നം അനില്‍ :)
    24ഡി ആവര്‍ത്തിച്ചതായി കാണുന്നു!!!

  • ജിനു

    അനില്‍, നന്ദി ഇത്രയും എളുപ്പമാക്കിയതിന്..
    ഒരു ഇടവേളക്കു ശേഷം വീണ്ടും മഷിത്തണ്ട് നിഘണ്ടു ഉപയോഗിക്കേണ്ടി വന്നു.. എങ്കിലും എളുപ്പം തീര്‍ക്കാന്‍ സാധിച്ചു….

  • സുരേഷ്

    ‘pro’grats anil ! (i dont know why , when some body want to appreciate ‘con’ is used ?

    പ്രസിദ്ധ ക്വട്ടേഷന്‍കാരൊക്കെ ഓണത്തിനും പെരുനാളിനും പോയതോണ്ടാണോ അഡ്മിനേ തമ്മിത്തല്ലാന്‍ സ്കോപ്പില്ലാത്ത ഈ പദപ്രശ്നം തന്നത്.

  • മുജീബുര്‍ റഹ്മാന്‍

    Good crossword
    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!
    അനില്‍ നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍!

  • ampilymanoj

    need clue for 12 A and 24D
    plz help..

  • ബാലചന്ദ്രന്‍

    അനില്‍,
    ചില സംശയങ്ങള്‍ ഒഴിച്ചാല്‍, നല്ല പദപ്രശ്നം .അഭിനന്ദനങ്ങള്.

    >>>മറ്റുള്ളവര്‍ക്കുകൂടി ഒരു അവസരം നല്കൂ…….!!!!!!!!!!
    അവസരം ഉപയോഗിക്കാന്‍ അനിലിനെ കമന്റു പേജില്‍ കാണാറില്ലല്ലോ ?

  • സലില്‍

    നല്ല പദപ്രശ്നം… ഇന്റര്‍നെറ്റ് പണി മുടക്കിയെങ്കിലും ഡാറ്റാ കാര്‍ഡ്‌ ഉപയോഗിച്ചു സാവധാനം തീര്‍ത്തു… :)

  • ബാലചന്ദ്രന്‍

    അനില്‍ ,
    വലിയ തെറ്റൊന്നും കാണുന്നില്ല .
    സംശയങ്ങള്‍ .29 D – ‘യ’ ആണോ ,’യ്യ’ അല്ലെ .അതോ അങ്ങനെയൊരു പദം എവിടെയെങ്കിലും കണ്ടോ ?
    18 A -’വ’ ആണോ .’വെ’ അല്ലെ .

    തെറ്റുകള്‍ .(ചോദ്യത്തില്‍ )
    ‘സമ്മോഹനം ‘ എന്ന് ശരി .അനുസ്വാരവും മയുടെ ഇരട്ടിപ്പും .രണ്ടും കൂടി വേണ്ട .(ചിത്രത്തിന്‍റെ പോസ്റ്ററില്‍ അങ്ങനെയടിച്ചിട്ടുന്ടെങ്കില്‍ ഞാന്‍ പറഞ്ഞത് തെറ്റ് .ആ തെറ്റ് അടിച്ചവന്‍ ശരി )
    മറ്റുള്ളവ അക്ഷരപ്പിശാചുക്കള്‍ മാത്രം .

    പേരിന്റെ അഗ്രത്തോ, ഒറ്റയ്ക്ക് നില്‍ക്കുമ്പോഴോ ‘രാജ’ എന്നുപയോഗിക്കുന്നതു നന്നല്ല.
    ‘രാജാ’ എന്നുവേണം .പദം സംസ്കൃതമാണ് .മലയാളത്തില്‍ ‘രാജാവ്’
    പഴശ്ശിരാജാ,മഹാരാജാ,ഇളയരാജാ എന്നിങ്ങനെ .
    വിശേഷണമായി ഉപയോഗിക്കുമ്പോള്‍ ‘രാജ’എന്നുമതി .
    രാജഹംസം ,രാജകിങ്കരന്‍ ,രാജയോഗി തുടങ്ങി

  • ബാലചന്ദ്രന്‍

    സഞ്ചാര സാഹിത്യം എന്നാല്‍ , യാത്രാ വിവരണം സാഹിത്യ രൂപത്തില്‍ എഴുതുന്നതാണല്ലോ. അപ്പോള്‍ പിന്നെ സൂചന അത്തരത്തില്‍ വേണ്ടിയിരുന്നില്ല.

  • ബാലചന്ദ്രന്‍

    കമന്റു 100 പോലും ആകാനുള്ള സാധ്യത കാണുന്നില്ല .
    പ്രത്യേകിച്ചും പ്രതിപക്ഷനേതാവ് സ്ഥലത്തില്ലാത്തതിനാല്‍. :) :)

  • സലില്‍

    ഏറ്റവും കൂടുതല്‍ തേങ്ങ അടിക്കുന്നവര്‍ക്ക്‌ എന്തെങ്കിലും സമ്മാനം ഉണ്ടോ… :) :)

  • beegees

    ampilymanoj >
    12 A …….കാവിവസ്ത്രം in mashithantu dictionary

    24D………ആദ്യത്തെ രണ്ടക്ഷരം കിട്ടിയാല്‍…….ബാക്കി രണ്ടക്ഷരം “thrown” in mashithantu dictionary

  • കഥാകാരന്‍

    കുറ്റം പറയണോ അനില്‍? (സമ്മതം ചോദിച്ചിട്ടേ ഉള്ളൂ ഇനി എന്തും)

  • ampilymanoj

    thx Beegees..

  • കഥാകാരന്‍

    “ഏറ്റവും കൂടുതല്‍ തേങ്ങ അടിക്കുന്നവര്‍ക്ക്‌ എന്തെങ്കിലും സമ്മാനം ഉണ്ടോ… ”

    - ഉണ്ടല്ലോ …. കേരഫെഡിന്റെ വകയായി ആസ്ഥാന “നാളികേരോപാസകന്‍” എന്നൊരു സര്‍ട്ടിഫികേറ്റ് കൊടുക്കുന്നുണ്ട്. വില്ലേജോഫീസറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കുക

  • Binjose

    @ ബാലചന്ദ്രന്‍
    29D ‘യ’ എന്നാണു മഷിതണ്ടില്‍ കൊടുത്തിരിക്കുന്നത്.
    18A ഇംഗ്ളീഷില്‍ അദ്ദേഹത്തിന്റെ പേരു കൂടുതലും കണ്ടതു “Va” എന്നാണ്‍. അതുകൊണ്ടാണ് പേരു ‘വ’ എന്നു തുടങ്ങിയത്.

    ‘സംമ്മോഹനം’ എന്നു വന്നത് ഒരു അക്ഷരപിശാചാണ്. ക്ഷമിക്കുക.

    ആ വ്യക്തിയുടെ പേരു ‘രാജ’എന്നാണ് കണ്ടിട്ടുള്ളത് രാജാ എന്നു കണ്ടിട്ടില്ല.

  • മുജീബുര്‍ റഹ്മാന്‍

    കഥാകാരന്‍ Says:

    August 25th, 2011 at 7:14 am
    കുറ്റം പറയണോ അനില്‍? (സമ്മതം ചോദിച്ചിട്ടേ ഉള്ളൂ ഇനി എന്തും)

    കഥാകാരാ
    കുറ്റം പറയുന്നതിന് സമ്മതമോ? ആരു പറഞ്ഞു സമ്മതം വേണമെന്ന്?
    ധൈര്യമായിപ്പറയൂ, അങ്ങിനെയെങ്കിലും കമന്റ് പേജൊന്നു കൊഴുക്കട്ടെ!!!!!!!!
    അടുത്ത അങ്കത്തിന് ഇനി നാലു ദിവസമുണ്ടല്ലോ? …………………

  • ജലജ

    കഥാകാരാ,

    കുറ്റം പറയണ്ട. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചോളൂ. അത് കുറ്റം പറയലല്ലല്ലോ. കല്ലേറുമല്ല

    “ആ സെക്രട്ടറിയേറ്റിന്റെ” ചോദ്യത്തില്‍, അതിന്റെ വാക്യഘടനയില്‍ ചെറിയ തെറ്റ് (കുറ്റമല്ല) ഉണ്ടെന്ന് എനിക്കു തോന്നുന്നു. മറ്റു തെറ്റുകളെല്ലാം മാഷ് പറഞ്ഞല്ലോ.

  • Ajith Raj

    ക്ളൂ വേണം ക്ളൂപ്പട വേണം ക്ളൂവിളി വേണം…
    15 b രണ്ടാമക്ഷരം…
    9d

  • ജലജ

    അജിത്,
    15 b രണ്ടാമക്ഷരം…അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് എന്ന പാട്ടിലെ മൂന്നാമത്തെ വരിയിലുണ്ട്.
    9d വേണാടു ഭരിച്ചിരുന്ന റാണി.
    വിജയാശംസകള്‍!!!

  • കഥാകാരന്‍

    “തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഭാവിയില്‍ തിരുത്താന്‍ വേണ്ടിയാണ്. അല്ലാതെ അടിയുണ്ടാക്കാന്‍ വേണ്ടിയല്ല” എന്ന് പണ്ടൊരു മഹാന്‍ പറഞ്ഞത് കേട്ടിട്ടില്ലേ? (പ്രസിദ്ധ ചിന്തകനായിരുന്ന മിസ്ക്രോവസ്ലാനിസാംസിസ് ആണെന്നു തോന്നുന്നു. ഓര്‍ക്കുന്നില്ല. )

  • കഥാകാരന്‍

    ഉത്തരങ്ങളിലൊന്നും തെറ്റില്ലെന്നു കളിച്ചവര് പറഞ്ഞുകഴിഞ്ഞല്ലോ? ചില അക്ഷരത്തെറ്റുകള് മാത്രമേ ചോദ്യങ്ങളിലുമുള്ളൂ.

    അക്ഷരത്തെറ്റുകള്
    —————————-
    1A
    20A
    32A
    23B
    31B
    1D
    3D
    9D
    14D

    കൂടാതെ, വ്യാകരണപരമായി നോക്കുകയാണെങ്കില്

    13A “ഇപ്പോഴത്തെ സെക്രട്ടറിയേറ്റിനെ പണ്ട് ഈ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്” – ഇപ്പോഴത്തെ സെക്രട്ടറിയേറ്റ് എന്നു മതി

    20U – “ട്രിപ്പിള്ജംപിലും മാറ്റുരച്ചെങ്കിലും” എന്നു മതി. ലോംഗ് ജംപ് ആവര്ത്തിക്കേണ്ട കാര്യമില്ല

    35U – “‘നാരദന് കേരളത്തില്’ സംവിധാനം ചെയ്തയാളുടെ തന്നെയാണ് ഇതും …” – എന്ന് മതിയായിരുന്നു

    30A, 31B – Last letter മാഷ് പറഞ്ഞല്ലോ? പേരായതിനാല്‍ കുഴപ്പമില്ലായിരിക്കാം

    24 D ചോദ്യം ആവര്ത്തിച്ചിട്ടുണ്ട്. Admin, please correct that.

  • അനില്‍ കുമാര്‍

    സുഹൃത്തുക്കളേ,
    ആശംസകള്ക്കും വിമര്‍ശനങ്ങള്ക്കും നന്ദി…
    ചെറിയതെറ്റുകളും കുറ്റങ്ങളുമൊക്കെയുണ്ട്, ക്ഷമിക്കണം… ഇനി വരാതെ ശ്രദ്ധിയ്ക്കാം

  • അനില്‍ കുമാര്‍

    ഞാന്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു, തെറ്റുകള്‍ ആവര്‍ത്തിക്കതിരിക്കന്‍ ശ്രദ്ധിയ്ക്കാം.
    ഇനി എന്റെ പേരില്‍ ആരും തമ്മില്‍ തല്ലണ്ട

  • ajith raj

    നന്ദി ജലജേച്ചീ….കിട്ടി…
    പക്ഷെ നെല്ലിന്റെ രണ്ടാമക്ഷരം
    “കുടമ്പുളിയിട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട്” എന്നതില്‍ എവിടെ???
    എല്ലാ അക്ഷരവും മാറി മാറി ശ്രമിച്ചു കുഴഞ്ഞെങ്കിലും അവസാനം കിട്ടിപ്പോയി…..

  • ജലജ

    അജിത്,
    അത് രണ്ടാമത്തെ വരിയാണ്.
    നോക്കൂ.

    അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
    കൊടമ്പുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട്

    തുമ്പപ്പൂ നിറമുള്ള ——————

  • ജലജ

    welcome anil.

    ഇവിടെ തോല്‍‌വി,ജയം അങ്ങനെയൊക്കെയുണ്ടോ? ഇല്ലെന്നാണെന്റെ തോന്നല്‍.

  • സുബൈര്‍

    @ അനില്‍,
    പദപ്രശ്നം നന്നായിരുന്നു. അഭിനന്ദനങ്ങള്‍!!

    @കഥാകാരന്‍
    താങ്കള്‍ വിട്ടുപോയ ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി.

    23B ഇദ്ദേഹം ഒരു സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍, അവതാരകന്‍ എന്നി നിലകളില്‍ വളരെ പ്രസിദ്ധാനാണു
    ഇവിടെ ഒരു ആവശ്യമില്ല. ‘ഇദ്ദേഹം സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍, അവതാരകന്‍ എന്നി നിലകളില്‍ വളരെ പ്രസിദ്ധാനാണ്’ എന്നുമതി.

    1D കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലര്‍ അവാര്‍ഡ് എന്നിവ നേടിയ അയ്യപ്പപ്പണിക്കരുടെ കൃതി

    മാഷേ, ഇവിടെ ‘സജി സുരേന്ദ്രന്‍ പ്രശ്നം’ വരുന്നില്ലേ?

    ഈ ചോദ്യത്തിന് ഉത്തരമായി അയ്യപ്പപ്പണിക്കരുടെ ഏതെങ്കിലും ഒരു കൃതി വന്നാലും മതിയല്ലോ .
    യഥാര്‍ത്ഥത്തില്‍, ചോദ്യകര്‍ത്താവ് ഉദ്ദേശിച്ച രീതിയില്‍ വരണമെങ്കില്‍
    ‘കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ നേടിയ അയ്യപ്പപ്പണിക്കര്‍ കൃതി”‘
    എന്നല്ലേ വേണ്ടത്? അല്ലെങ്കില്‍ ‘അയ്യപ്പപ്പണിക്കരുടെ’ കഴിഞ്ഞ് അങ്കുശം വേണ്ടേ?

  • Prasad

    Need clues for 27A,22D pls..

  • Harilal

    Clues for 1A,25D, 22U pls…

  • Harilal

    Clues for 4A, 22U pls…

  • NOUFI

    Completed…………….
    Without clues………….

  • NOUFI

    Harilal,
    1a http://www.akshaya.kerala.gov.in/
    4a ഗണിതശാസ്ത്രജ്ഞർ wiki
    22u check hope in mashithandu
    25d malayalam actress

  • സുബൈര്‍

    @Prasad& Harilal,
    1Aനാശമില്ലാത്തത് എന്നര്‍ത്ഥം
    25D ഈ പേരില്‍ ഒരു മലയാളം നടിയുണ്ട്.( ……..സുനില്‍ )
    22u hope
    27 a Refer mashithantu dictionary
    4A http://en.wikipedia.org/wiki/Puthumana_Somayaji

  • anjanasatheesh

    @prasad

    27A -മഷിത്തണ്ടിലുണ്ട്, കൃത്യമായി, ചോദ്യം അതേപടി തിരയൂ – firefly എന്നുതിരഞ്ഞാലെളുപ്പം

    22D – ? or 22 U – if it is 22U – it is a “hope”

    @ harilal

    1A – ഒരു പാത്രത്തിനീ പേരുണ്ട് , മഹാഭാരതത്തില്‍ , സൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു സമ്മാനിച്ച പാത്രമാണ്

    25D – സിനിമാനടി – നോട്ടം സിനിമയില്‍

    22 U – it is a “hope”

    4A – കേരളീയ ഗണിതം – ഗൂഗിളില്‍ തിരയൂ

  • Prasanth

    24 D ?

  • ബാലചന്ദ്രന്‍

    >>>>>കഥാകാരന്‍ Says:
    August 25th, 2011 at 7:26 am
    “ഏറ്റവും കൂടുതല്‍ തേങ്ങ അടിക്കുന്നവര്‍ക്ക്‌ എന്തെങ്കിലും സമ്മാനം ഉണ്ടോ… ”
    - ഉണ്ടല്ലോ …. കേരഫെഡിന്റെ വകയായി ആസ്ഥാന “നാളികേരോപാസകന്‍” എന്നൊരു സര്‍ട്ടിഫികേറ്റ് കൊടുക്കുന്നുണ്ട്. വില്ലേജോഫീസറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കുക.
    *******************
    “നാളികേരധ്വംസകന്” എന്നല്ലേ ആ അവാര്‍ഡിന് പറ്റിയ നല്ല പേര് .
    സര്‍ട്ടിഫിക്കറ്റു മാത്രം പോരാ . കാനായി നിര്‍മ്മിച്ച നാളീകേര ശില്പവും .‍ :) :)

  • ബാലചന്ദ്രന്‍

    സുഹൃത്തുക്കളേ,
    എന്തായാലും വളരെ പുരോഗതി കാണുന്നുണ്ട് .
    പദ,വാക്യ ദോഷങ്ങളെല്ലാം സസൂക്ഷ്മം പരിശോധിക്കാനുള്ള താത്പര്യം പലര്‍ക്കും ഉണ്ടായിരിക്കുന്നു . വളരെ നല്ല ലക്ഷണം .
    ഞാന്‍ വിശദ പരിശോധനയ്ക് എത്തിയപ്പോഴേക്കും എല്ലാം കീറിമുറിച്ചു പരിശോധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ .

  • കഥാകാരന്‍

    @ Subair

    1D ചോദ്യം ശരിയാണ്. ആ കൃതിക്കാണ് രണ്ടു അവാര്‍ഡും കിട്ടിയത്

    23B താങ്കളോട് യോജിക്കുന്നു

  • ബാലചന്ദ്രന്‍

    >>>>>Binjose Says:
    August 25th, 2011 at 7:39 am
    @ ബാലചന്ദ്രന്‍
    29D ‘യ’ എന്നാണു മഷിതണ്ടില്‍ കൊടുത്തിരിക്കുന്നത്.
    ***************
    ഈ മഷിത്തണ്ടിനെക്കൊണ്ട് വലഞ്ഞു.അവ്ര്‍ക്കെവിടുന്നു കിട്ടിയോ എന്തോ ‘ചെയല്’‍
    ‘ചെയ്യുക’ എന്ന് ക്രിയ .അതിന്റെ നാമരൂപം ‘ചെയ്യല്‍’
    ‘ചെയല്’‍ ഒരു നാമമാകും .(ഭംഗി,ഒഴുക്ക്,ഒരുതരം മത്സ്യം) പക്ഷേ ജോലി എന്ന് സൂചനവന്നാല്‍ ക്രിയാനാമമായ ചെയ്യല്‍ വേണം .
    ഇനി പ്രാദേശികമായി അങ്ങനെ വല്ല രൂപവും ആരെങ്കിലും കേട്ടിട്ടുണ്ടോ ?

    >>>>18A ഇംഗ്ളീഷില്‍ അദ്ദേഹത്തിന്റെ പേരു കൂടുതലും കണ്ടതു “Va” എന്നാണ്‍. അതുകൊണ്ടാണ് പേരു ‘വ’ എന്നു തുടങ്ങിയത്.
    **************
    ‘വള്ളൂര്‍ ‘ എന്ന സ്ഥലം ഉണ്ടോ എന്ന് തന്നെ സംശയം . കണ്ണൂര്‍-വെള്ളൂര്‍ കാരനാണ് അദ്ദേഹം എന്ന് തോന്നുന്നു .കുറെ സ്ഥലങ്ങളില്‍ താങ്കള്‍ പറഞ്ഞതുപോലെ “Va” എന്ന് കൊടുത്തിട്ടുണ്ട് എന്നത് ശരിയാണ് .’ve ‘ എന്നും ഉണ്ട് .

    VOLLEYBALL
    Kerala Police has the credit of winning the All India Volleyball tournament continuously for 6 years. By winning the Federation Cup, the Kerala Police could become the best team in India. International players like Udayakumar, Cyril C Vellore and Abdul Razak gave strength and power to the team. Udayakumar and Cyril C Vellore who lead the team were also honoured by giving the Arjuna award. Among the Arjuna award winners the name of the late Jimmi George is most memorable. Smt. Elamma, who lead the women team was also honoured with Arjuna Award.

    >>>>>ആ വ്യക്തിയുടെ പേരു ‘രാജ’എന്നാണ് കണ്ടിട്ടുള്ളത് രാജാ എന്നു കണ്ടിട്ടില്ല.
    *************അതുകൊണ്ടാണ് “‘രാജ’ എന്നുപയോഗിക്കുന്നതു നന്നല്ല.”എന്നുമാത്രം ഞാനെഴുതിയത് .

  • ബാലചന്ദ്രന്‍

    >>>>ജലജ Says:
    August 25th, 2011 at 9:38 am
    “ആ സെക്രട്ടറിയേറ്റിന്റെ” ചോദ്യത്തില്‍, അതിന്റെ വാക്യഘടനയില്‍ ചെറിയ തെറ്റ് (കുറ്റമല്ല) ഉണ്ടെന്ന് എനിക്കു തോന്നുന്നു. മറ്റു തെറ്റുകളെല്ലാം മാഷ് പറഞ്ഞല്ലോ.
    >>>>>കഥാകാരന്‍ Says:
    August 25th, 2011 at 10:22 am
    13A “ഇപ്പോഴത്തെ സെക്രട്ടറിയേറ്റിനെ പണ്ട് ഈ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്” – ഇപ്പോഴത്തെ സെക്രട്ടറിയേറ്റ് എന്നു മതി
    *********************
    രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ ശരിയാണ് .
    ‘പെട്ടിരുന്നത്’ വന്നതിനാല് ‘പണ്ട്’ വേണ്ട. “സെക്രട്ടറിയേറ്റ്” അചേതനം ആയതിനാല്‍
    പ്രതിഗ്രാഹികാ പ്രത്യയമായ ‘എ’ ചേര്‍ക്കേണ്ടതില്ല .
    വാക്യം ഇങ്ങനെ മതിയാകും- “ഇപ്പോഴത്തെ സെക്രട്ടറിയേറ്റ് ഈ പേരില്‍ അറിയപ്പെട്ടിരുന്നു ” ഇതാണ് നമുക്ക് പ്രയോഗിക്കാവുന്ന രൂപം .

  • ബാലചന്ദ്രന്‍

    >>>>>23B ഇദ്ദേഹം ഒരു സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍, അവതാരകന്‍ എന്നി നിലകളില്‍ വളരെ പ്രസിദ്ധാനാണു
    ഇവിടെ ഒരു ആവശ്യമില്ല. ‘ഇദ്ദേഹം സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍, അവതാരകന്‍ എന്നി നിലകളില്‍ വളരെ പ്രസിദ്ധാനാണ്’ എന്നുമതി.
    **********************
    ‘ഒരു’ ആവശ്യമില്ല .പക്ഷേ തെറ്റാണെന്ന് പറയാന്‍ വയ്യ .ഒരുപാട് സംവിധായകര്‍ ഉണ്ട് അതിലൊരാള്‍ എന്ന് കാണിക്കാന്‍ വേണ്ടിയാണ് പലയിടങ്ങളിലും ചേര്‍ക്കുന്നത് .
    ഉദാ:-”എം. ടി .ഒരു ചെറുകഥാകൃത്താണ്” . ഇതിനു രണ്ടര്ഥങ്ങള്‍ ദ്യോതിക്കുന്നുണ്ട്.
    1 . പല ചെറുകഥാ കൃത്തുക്കളും ഉണ്ട് .എം.ടി .അതിലൊരാളാണ് .
    2 . എം ടി .നമ്മള്‍ ധരിച്ചതുപോലെ മറ്റൊന്നുമല്ല ,ചെറുകഥാകൃത്താണ്.

  • ബാലചന്ദ്രന്‍

    >>>>>സുബൈര്‍ Says:
    August 25th, 2011 at 1:05 pm
    യഥാര്‍ത്ഥത്തില്‍, ചോദ്യകര്‍ത്താവ് ഉദ്ദേശിച്ച രീതിയില്‍ വരണമെങ്കില്‍
    ‘കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ നേടിയ അയ്യപ്പപ്പണിക്കര്‍ കൃതി”‘
    എന്നല്ലേ വേണ്ടത്? അല്ലെങ്കില്‍ ‘അയ്യപ്പപ്പണിക്കരുടെ’ കഴിഞ്ഞ് അങ്കുശം വേണ്ടേ
    ********************************
    ചോദ്യം ശരിയാണ് .രണ്ട്‌ അവാര്‍ഡുകളും ആ കൃതിയ്ക്ക് കിട്ടിയിട്ടുണ്ട് .
    അര്‍ഥം കൂടുതല്‍ വ്യക്തമാകാന്‍ അയ്യപ്പപ്പണിക്കരുടെ എന്ന് വേണം .
    ‘അയ്യപ്പപ്പണിക്കര്‍ കൃതി’ എന്നായാല്‍ അയ്യപ്പപ്പണിക്കര്‍ ഒരു കൃതിയാണ് എന്ന് അര്ഥ ശങ്ക ഉണ്ടാകും .
    അയ്യപ്പപ്പണിക്കരുടെ’ കഴിഞ്ഞ് അങ്കുശം വേണ്ടേ വേണ്ട .
    കാരണം അര്‍ഥം ഭാഗികമായി അവിടെ വിരമിക്കുന്നില്ല .

  • ബാലചന്ദ്രന്‍

    >>>>കഥാകാരന്‍ Says:
    August 25th, 2011 at 10:22 am
    20U – “ട്രിപ്പിള്ജംപിലും മാറ്റുരച്ചെങ്കിലും” എന്നു മതി. ലോംഗ് ജംപ് ആവര്ത്തിക്കേണ്ട കാര്യമില്ല
    ******************************
    ശരിയാണ് . ആവര്‍ത്തനം ആവശ്യമില്ല .
    >>>>>>35U – “‘നാരദന് കേരളത്തില്’ സംവിധാനം ചെയ്തയാളുടെ തന്നെയാണ് ഇതും …” – എന്ന് മതിയായിരുന്നു.
    ******************************************
    കുറച്ചുകൂടി നല്ലത് ” ഇതിന്റെ സംവിധായകനാണു `നാരദന്‍ കേരളത്തില്‍’ സംവിധാനം ചെയ്തത് ” എന്നാണു .
    കാരണം ഇതിന്റെ സംവിധായകന്‍ ‘നാരദന്‍ കേരളത്തില്‍’ നിര്‍മിക്കുകയും ,കലാസംവിധാനം നടത്തുകയും ഒക്കെയാകാമല്ലോ .ആ സംശയം ദൂരീകരിക്കാന്‍ രണ്ടാമത്തെ ‘സംവിധാനം’ കൊണ്ട് കഴിയും .

  • ബാലചന്ദ്രന്‍

    >>>>>അനില്‍ കുമാര്‍ Says:
    August 25th, 2011 at 10:53 am
    ഞാന്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു, തെറ്റുകള്‍ ആവര്‍ത്തിക്കതിരിക്കന്‍ ശ്രദ്ധിയ്ക്കാം.
    ഇനി എന്റെ പേരില്‍ ആരും തമ്മില്‍ തല്ലണ്ട
    ********************************
    ചേച്ചി പറഞ്ഞതുപോലെ ഇവിടെ തോല്‍വി, ജയം ഒന്നുമില്ല .തെറ്റ് ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം .
    >>>>>>ചെറിയതെറ്റുകളും കുറ്റങ്ങളുമൊക്കെയുണ്ട്, ക്ഷമിക്കണം… ഇനി വരാതെ ശ്രദ്ധിയ്ക്കാം.

    ഒരു കാരണവശാലും ക്ഷമയൊന്നും ചോദിക്കരുത് . അതിനുതക്ക കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ .അതിനാല്‍ “ചെറിയതെറ്റുകളും കുറ്റങ്ങളുമൊക്കെയുണ്ട്, ഇനി വരാതെ ശ്രദ്ധിയ്ക്കാം.” അത്രയും മതി .അതുതന്നെ നല്ല മനസ്സിന്റെ തെളിവാണ് ,വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ആര്‍ജ്ജവവും .

    തെറ്റ് മനസ്സിലാക്കുകയും കുറേക്കൂടി നല്ല മലയാളം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം .അതില്‍ താങ്കള്‍ കൂടി അണി ചേരുക.

  • prasanth

    24D clues pls

  • ബാലചന്ദ്രന്‍

    പ്രശാന്ത് ,
    ക്ലൂ പലരും 24 ഡി യ്ക് കൊടുത്തിട്ടുള്ളതിനാലാണ് എഴുതാഞ്ഞത്‌.
    ആദ്യത്തെ രണ്ടക്ഷരം ലിങ്കില്‍ നിന്ന് കിട്ടിയല്ലോ .അടുത്ത രണ്ടക്ഷരം
    മഷിത്തണ്ടില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു .ഇതിലൊന്നാണ്.
    thrown

  • ജലജ

    >>>> ഈ മഷിത്തണ്ടിനെക്കൊണ്ട് വലഞ്ഞു.അവ്ര്‍ക്കെവിടുന്നു കിട്ടിയോ എന്തോ ‘ചെയല്’‍
    ‘ചെയ്യുക’ എന്ന് ക്രിയ .അതിന്റെ നാമരൂപം ‘ചെയ്യല്‍’

    മാഷേ, ഈ അഭിപ്രായം മാറ്റാന്‍ വേണ്ടിയാണ് dictionary mass action. നിഘണ്ടു പരിഷ്ക്കരണത്തില്‍ വേണ്ടതെന്തെല്ലാ‍മാണെന്ന് മാഷ് തന്നെ എഴുതൂ. അതിന്റെ പേജിലായാല്‍ കൂടുതല്‍ നന്ന്. ഒരു നിഘണ്ടുവില്‍ എന്തു വേണം, എന്തു വേണ്ട എന്ന് മാഷ്‌മാര്‍ക്കാണല്ലോ കൂടുതല്‍ നന്നായി അറിയുക.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    കുറച്ചു സംശയങ്ങള്‍ .
    പുതുമന ചോമാതിരി ജനിച്ചത്‌ 1660 കാലഘട്ടത്തിലും നീലകണ്‌ഠ സോമയാജി 1444 ഡിസംബറിലും . പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച എന്ന് പറയുമ്പോള്‍ രണ്ടാമതെതല്ലേ ശരി? ചോമാതിരി സോമയാജി ആകുമോ?
    യാഗം സംബന്ധിച്ച ചോദ്യത്തില്‍ അവസാനം ” നന്‍ ” എന്നല്ലേ ശരി?

    സിറില്‍ സി വെള്ളൂര്‍ എന്നാണ് കണ്ടിരിക്കുന്നത് പുതിയ “അറിവിന്‌” നന്ദി.

  • ബാലചന്ദ്രന്‍

    പിഷാരടീ,
    ചോമാതിരി സോമയാജി ആകുകയല്ല .മറിച്ചാണ് സോമയാജി എന്ന സംസ്കൃത പദം
    മലയാളത്തില്‍ ചോമാതിരി ആയതാണ് .തത്ഭവം ആണ് .കോഷ്ഠാഗാരം >കൊട്ടാരം,
    ദേവന്‍ > തേവന്‍ ,ലക്ഷണം >ഇലക്കണം,ലക്ഷ്മണന്‍ >ഇലക്കണന്‍(പഴയ മലയാളം )
    തുടങ്ങിയവ പോലെ .
    പുതുമന സോമയാജി ജനിച്ചത്‌ 15 -ആം നൂറ്റാണ്ടിലാണെന്നു വിക്കി .
    സമകാലികനായി വടശ്ശേരി നമ്പൂതിരിയെക്കുറിച്ച് കൊടുക്കുന്നുമുണ്ട്‌ (1360 -1450 )
    പക്ഷേ ശതവര്‍ഷ പഞ്ചാംഗത്തില്‍ പുതുമന സോമയാജി -(1660 -1740 )
    നീലകണ്‌ഠ സോമയാജി -(1465 -1545 ) എന്നാണ് കൊടുത്തിരിക്കുന്നത് .
    ഏതാണ് സത്യം എന്നറിയാന്‍ മാര്‍ഗമില്ല .

    >>>> യാഗം സംബന്ധിച്ച ചോദ്യത്തില്‍ അവസാനം ” നന്‍ ” എന്നല്ലേ ശരി?

    സൂചന യാഗം ചെയ്യുന്നവന്‍ എന്നായിരുന്നുവെങ്കില്‍ ….മാനന്‍ എന്ന് വന്നേനെ .
    പക്ഷേ സൂചന ‘യാഗം ചെയ്യുന്ന’ എന്നേയുള്ളു .അതുകൊണ്ടാണ് ഉത്തരം അങ്ങനെ വന്നത്

  • Prasanth

    Kittippoy…

    Thank you so much…

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    നന്ദി മാഷിനോട് ഞാന്‍ ചൊല്ലേണ്ടു….. ഇന്ന് ആകെ രണ്ടു പേരെ 100 എത്തിയുള്ളോ ? ഞാന്‍ ഇന്നലെ ഒരു യാത്രയിലായിരുന്നു. കോട്ടയം വരെ പോയി. മടങ്ങി വന്നപ്പോളേക്കും 41 പേര്‍ നൂറടിചിരിക്കുന്നു. അനില്‍ വളരെ നല്ല പ്രശ്നം….പക്ഷെ ഇന്ന് ആകെ രണ്ടു പേര്‍ … എന്ത് പറ്റി? …

  • neema

    hello , pls provide some clue for 20 U , 14 D , 23 B , 20 A , 13 A

  • neema

    only for 23 B pls

  • vineetha_m

    @neema
    23 b director, and hero of bharya onnu makkal moonnu

  • Vivek

    @ neema – Director of “Meleparampil aanveedu”

  • Hitha

    24 U – Please help!

  • vineetha_m

    @hitha
    try “palace” in mashithantu