KRKT2/11/03TRISULA/22

KRKT2/11/03TRISULA/22
Topic :സിനിമ, സാഹിത്യം
By :m.s.priya
Play This Crossword
Top Player’s List

  • salil

    ((((((((((((((((((((((((((( O ))))))))))))))))))))))))))))))

    ദേ പൊട്ടിച്ചു…. എന്‍റെ കൈപ്പുണ്യം ഒന്നൂടെ പരീക്ഷിക്കണം….

  • കഥാകാരന്‍

    നന്നായി സലില്‍ …. എന്റെ അഭാവത്തില്‍ തേങ്ങാ ഉടക്കാന്‍ ഒരാളെങ്കിലുമുണ്ടല്ലോ? നന്നായി വരട്ടെ

  • Shanmukhapriya

    @Admin/Approver

    Pls check my offline chat of this cw………..

  • salil

    നമ്മളെ പറ്റി വല്ല കുറ്റവുമാണോ…. :) :)

  • jalaja

    സലില്‍,
    നാളികേരം നന്നായുടഞ്ഞു. പൊട്ടിച്ചിതറാതെ കൃത്യം രണ്ടു മുറിയായി എന്നാല്‍ പെണ്മുറി അല്‍പ്പം വലിപ്പത്തില്‍. അഭിനന്ദനങ്ങള്‍!!!! ഷണ്മുഖപ്രിയയുടെ പദപ്രശ്നം പൊതുവേ നന്നാവാറുണ്ട്. ഒരു ചോദ്യം ഞാന്‍ ഇപ്പോള്‍ തന്നെ പറഞ്ഞുതരാം. തിരുവിതാംകൂര്‍ ചരിത്രം. :) മാഷ് പറഞ്ഞ മുഖ്യമന്ത്രി പോലെയാണെന്റെ ക്ലൂ അല്ലേ?

  • shanmukhapriya

    എല്ലാവര്‍ക്കും സ്വാഗതം, ഒപ്പം വിജയാശംസകളും :)

  • shanmukhapriya

    അഭിനന്ദങ്ങള്‍ വിവേക്………… :)

  • vivek

    Good Crossword …. Congrats Shanmukhapriya ..

  • Shanmukhapriya

    അഭിനന്ദങ്ങള്‍ പിഷാരടി മാഷ്, വിനോദ്, അനില്‍, ഉണ്ണി, മാലിനി, രഞ്ജിത്…………

  • Shanmukhapriya

    ഷാജിക്കും രജിത്തിനും അഭിനന്ദങ്ങള്‍………..

  • Shanmukhapriya

    അഭിനന്ദങ്ങള്‍ സ്മിത, ജലജേച്ചീ………..

  • Shanmukhapriya

    സലില്‍, അഞ്ജന അഭിനന്ദങ്ങള്‍………

  • salil

    13ല്‍ നിന്നും ഒരു പടി മുകളിലേക്ക്‌ കയറാന്‍ പറ്റി…. നല്ല പദപ്രശ്നം…

  • ജലജ

    നന്ദി, ഷണ്മുഖപ്രിയ.

    നല്ല പദപ്രശ്നം. സൂചനകള്‍ എല്ലാം പൊതുവേ നന്നായിരിക്കുന്നു.

    മകളുടെയും ഗൂഗിളിന്റെയും സഹായത്തോടെയും കറക്കിക്കുത്തിയും ഒരു വിധം മുഴുവനാക്കി. ഇതില്‍ ചില സിനിമകളുടെ പേര് ഞാന്‍ കേട്ടിട്ടുപോലുമില്ല. എന്നിട്ടും പതിനൊന്നാമത്തെ സ്ഥാനം കിട്ടിയല്ലോ. വളരെ സന്തോഷം.

  • Shanmukhapriya

    മാഷ്,
    സൂചനകളിലേയും ഉത്തരങ്ങളിലേയും വ്യാകരണത്തിലെ തെറ്റുകളും അക്ഷരത്തെറ്റുകളും ചെറുതായാലും വലുതായാലും തീര്‍ച്ചയായും ചൂണ്ടിക്കാണിച്ച് തിരുത്തിത്തരണം. മലയാളം തെറ്റ് കൂടാതെ എഴുതണം എന്ന് എനിക്ക് വലിയ ആഗ്രഹമാണ്, എല്ലായ്പ്പോഴും അതിനു ശ്രമിക്കാറുമുണ്ട്. തെറ്റുകള്‍ കണ്ടുപിടിക്കാനുള്ള പുസ്തകങ്ങള്‍ ഒന്നും കൈവശം ഇല്ലാത്തതിനാല്‍ നെറ്റും മഷിത്തണ്ടുമൊക്കെയാ എനിക്കാശ്രയം. അതിനാല്‍ തെറ്റുകള്‍ തിരുത്തി മാഷിന്റെ നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകണം.

  • Shanmukhapriya

    ജിനു, ബൈജോ, മുജീബ്, പാര്‍ത്ഥന്‍ അഭിനന്ദങ്ങള്‍……….

    നന്ദി വിവേക്, ജലജേച്ചീ, സലില്‍ :)

  • Jenish

    @Shanmukhapriya

    നല്ല പദപ്രശ്നം… ‘ദോഹ’ എന്നെ ശരിക്കും ചുറ്റിച്ചു.. സൂചന കവിത ആരുടെയാണ് ? :)

  • ജിനു

    @ ഷണ്മുഖപ്രിയ,

    നന്ദി, എളുപ്പമുള്ള ഒരു പദപ്രശ്നത്തിനു…
    പക്ഷെ 8D കുറച്ചു വലച്ചൂട്ടോ….
    പറ്റിയാല്‍ reference തരണേ….

  • Shanmukhapriya

    വിനീതയ്ക്കും ജെനിഷിനും അഭിനന്ദങ്ങള്‍………

  • mujeeb Rahman

    വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്ന നല്ല പദപ്രശ്നം.
    Congrats Shanmukhapriya and All Toppers.

  • Shanmukhapriya

    ജലജേച്ചീ,
    നല്ല സൂചനകള്‍ക്കുള്ള അഭിനന്ദനത്തിന്റെ പകുതി ജയകുമാറിന് അവകാശപ്പെട്ടതാണ്…..
    ഈ പദപ്രശ്നത്തിനെ ഇപ്പോഴുള്ള അവസ്ഥയിലാക്കിയെടുക്കാന്‍ സഹായിച്ച ജയകുമാറിന് വളരെ വളരെ നന്ദി :)

  • Shanmukhapriya

    അഭിനന്ദങ്ങള്‍ ബിജീസ്, രാജലക്ഷ്മി…..
    ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വിജയാശംസകള്‍……..

  • neema

    Congratulations to all.

    Pls provide some clues for 5 D , 6D , 8D , 13 U , 22 D , 4 A , 21 A , 30 A & 33 A .

    Pls

  • Raj

    pls give clue for

    26D
    36A

  • Raj

    need clue for

    26D
    36A

    pls………………….

  • balachandran

    പ്രിയാ,
    നല്ല പദപ്രശ്നം .
    എന്റെ അഭിപ്രായത്തില്‍ ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ ഭാഷാപരമായി ഒരു തെറ്റും (ഒറ്റ നോട്ടത്തില്‍ )ചൂണ്ടിക്കാണിക്കാണില്ലാത്ത,ഞാന്‍ മഷിത്തണ്ടില്‍ പൂരിപ്പിച്ച, ആദ്യത്തെ പദപ്രശ്നം .അഭിനന്ദനങ്ങള്‍ .
    ഒന്ന് രണ്ട് ഉത്തരങ്ങള്‍ കറക്കിക്കുത്തേണ്ടി വന്നു എന്ന് മാത്രം.

  • Shanmukhapriya

    Jenish Says:
    August 20th, 2011 at 6:23 pm

    @Shanmukhapriya

    നല്ല പദപ്രശ്നം… ‘ദോഹ’ എന്നെ ശരിക്കും ചുറ്റിച്ചു.. സൂചന കവിത ആരുടെയാണ് ? :)

    ജെനിഷിന് എന്ത് തോന്നുന്നു? ആരുടേതായിരിക്കും കവിത!!!

  • balachandran

    എടുത്തു പറയേണ്ട ഒരു കാര്യം കളം തികയ്കാന്‍ വേണ്ടി സൗകര്യം പോലെ കൂട്ടക്ഷരങ്ങള്‍ കുറെയെണ്ണം പിരിക്കുകയും കുറെ കൂട്ടക്ഷരമായിത്തന്നെ കൊടുക്കുകയും ചെയ്യുന്ന രീതി പരമാവധി ഒഴിവാക്കിയിരിക്കുന്നു .’അബ്ദുള്ള ‘എന്ന ഒരു പദം മാത്രമേ
    ഇതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ളൂ.

  • കഥാകാരന്‍

    ഒന്നാം സ്ഥാനം നേടിയ എനിക്കഭിനന്ദനങ്ങള്‍ !!!

    പുറപ്പെട്ടു പോയ അഞ്ജന തിരിച്ചെത്തിയതില്‍ അതിയായ സന്തോഷം …..

    സലിലിന്റെ കൈപ്പുണ്യം മോശമല്ല ….. സ്ഥിരമായി ഇതങ്ങേറ്റെടുത്തുകൂടേ?

  • കഥാകാരന്‍

    “സൂചനകളിലേയും ഉത്തരങ്ങളിലേയും വ്യാകരണത്തിലെ തെറ്റുകളും അക്ഷരത്തെറ്റുകളും ചെറുതായാലും വലുതായാലും തീര്‍ച്ചയായും ചൂണ്ടിക്കാണിച്ച് തിരുത്തിത്തരണം”

    - “എന്നെ തല്ലൂ എന്നെ തല്ലൂ എന്നും പറഞ്ഞ് വടിയെടുത്തു കയ്യില്‍ തരും …. എന്നിട്ട് ഒന്നോങ്ങിയാല്‍ തന്നെ അയ്യോ എന്നെ കൊല്ലുന്നേ എന്നു നില വിളിക്കും” ഈ ലൈനിലാണോ ഇതും ഷണ്മുഖപ്രിയേ?

  • http://1 Jenish

    @Shanmughapriya

    അപ്രൂവര്‍ കവിയാണോ? അതോ പ്രിയയുടെ തന്നെയോ..

    സൂചനയും ഉത്തരവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.. അദ്ദേഹം “ദോഹ” എന്നോ മറ്റോ കവിത എഴുതിയിട്ടുണ്ടോ? :)

  • Raj

    no need of clues

    all got

  • Shanmukhapriya

    കഥാകാരന്‍ Says:
    August 20th, 2011 at 10:00 pm

    “സൂചനകളിലേയും ഉത്തരങ്ങളിലേയും വ്യാകരണത്തിലെ തെറ്റുകളും അക്ഷരത്തെറ്റുകളും ചെറുതായാലും വലുതായാലും തീര്‍ച്ചയായും ചൂണ്ടിക്കാണിച്ച് തിരുത്തിത്തരണം”

    - “എന്നെ തല്ലൂ എന്നെ തല്ലൂ എന്നും പറഞ്ഞ് വടിയെടുത്തു കയ്യില്‍ തരും …. എന്നിട്ട് ഒന്നോങ്ങിയാല്‍ തന്നെ അയ്യോ എന്നെ കൊല്ലുന്നേ എന്നു നില വിളിക്കും” ഈ ലൈനിലാണോ ഇതും ഷണ്മുഖപ്രിയേ?

    കഥാകാരാ,
    ഞാനിതുവരെ അയ്യോ എന്നെ തല്ലുന്നേ എന്നു നിലവിളിച്ച് ഓടിയിട്ടില്ല….ആരും ഇതുവരെ തല്ലാനുള്ള വകയൊന്നും ഉണ്ടാകിയിട്ടില്ലാല്ലോ. തെറ്റ് വന്നിട്ടുണ്ടെങ്കില്‍ അതെന്റെ അറിവില്ലായ്മ കൊണ്ടാണല്ലോ, അത് എന്തൊക്കെയാണെന്നറിയാനാണ് എന്റെ ശ്രമം. അതിനിപ്പോ നിലവിളിക്കേണ്ട കാര്യമുണ്ടോ!!! പക്ഷേ കഥാകാരന്റെ ഈ “ലൈന്‍” എനിക്കടിവാങ്ങിത്തരുമോ എന്നാ എന്റെ സംശയം ;)

  • jalaja

    ജെനിഷ്, ഹിന്ദി ക്ലാസില്‍ ദോഹ പഠിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ തന്നെയും ആരെങ്കിലും പറഞ്ഞു കേള്‍ക്കുകയോ പരീക്ഷാപേപ്പറില്‍ കാണുകയോ ചെയ്തിട്ടുണ്ടാവണമല്ലോ.

  • Malini

    ഇന്ന് തുടക്കം തന്നെ മോശം ആയി. കളത്തില്‍ ടൈപ്പ് ചെയ്തു കയറ്റാന്‍ കഴിയുന്നില്ല. അവസാനം മാഷ് കീ ബോര്‍ഡ്‌ തന്നെ ശരണം…
    നല്ല പദപ്രശ്നം…
    എങ്കിലും എന്തെങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാണിക്കണ്ടേ….
    10A – ‘ല്‍’ ആണ് വരേണ്ടത്. ആ ചിത്രത്തില്‍ തന്നെ അങ്ങനെയുള്ള ഒരു പാട്ടുണ്ട്.
    ഒരു ലിങ്കും ഇരിക്കട്ടേ…
    http://www.youtube.com/watch?v=K3Upw8BPk48

  • Malini

    മാഷല്ല…മഷി കീ ബോര്‍ഡ്‌.. :)

  • സലില്‍

    കഥാകാരാ…. സന്തോഷത്തോടെ ഏറ്റെടുക്കാം… താങ്കള്‍ക്ക് കുറേക്കൂടി വിപുലമായി മറ്റു മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ….. :) :)

  • balachandran

    >>>>കഥാകാരാ,
    തെറ്റ് വന്നിട്ടുണ്ടെങ്കില്‍ അതെന്റെ അറിവില്ലായ്മ കൊണ്ടാണല്ലോ, അത് എന്തൊക്കെയാണെന്നറിയാനാണ് എന്റെ ശ്രമം. അതിനിപ്പോ നിലവിളിക്കേണ്ട കാര്യമുണ്ടോ!!!

    പ്രിയാ,
    ഉന്നതമായ ചിന്ത.വിവേകമുള്ള വാക്കുകള്‍ .ഈ ചിന്താഗതി സൂക്ഷിക്കുക .

  • സലില്‍

    10A… മാലിനിയോട് ഞാനും യോജിക്കുന്നു… :)

  • Shanmukhapriya

    @neema
    5D–എഷ്യാനൈറ്റില്‍ വൈകിട്ട് ഒരു സീരിയല്‍ ഉണ്ട് ഈ പേരില്‍
    6D–search poomaname
    8D–http://en.wikipedia.org/wiki/Doha_%28poetry%29
    13U-http://en.wikipedia.org/wiki/Ponkunnam_Varkey
    22D-പാടാന്‍ നിനക്കൊരു പാട്ടു തന്നെങ്കിലും പാടാത്തതെന്തു നീ സന്ധ്യേ……..
    4A–ഇപ്പോള്‍ കുറേ അക്ഷരങ്ങള്‍ കിട്ടിയല്ലോ ഇനി സൂര്യനെക്കുറിച്ച് ചിന്തിക്കൂ
    21A-His initial is M.G
    30A-എനിക്കു മരണമില്ല
    33A-പൂവള്ളി ഇന്ദുചൂഢന്‍

  • Shanmukhapriya

    മാലിനി,
    പാട്ട് ഞാന്‍ കേട്ടിട്ടുള്ളതാണ്, ഹിന്ദിയില്‍ ള എന്നൊരക്ഷരം ഇല്ല എന്നിരുന്നാലും അതിന്റെ ഉച്ചാരണം ള എന്ന് തന്നെയാണെന്ന് കേള്‍ക്കുമ്പോള്‍ അറിയാമല്ലോ. താളത്തിന് താലമെന്ന് പറയുമോ?? എന്തായാലും നമ്മുടെ മാഷിന്റെ അഭിപ്രായം കൂടെ ഒന്നറിയട്ടെ…..

    മാഷേ ഈ സംശയം ഒന്ന് ദൂരീകരിക്കുമല്ലോ……..

  • Shanmukhapriya

    Jenish Says:
    August 20th, 2011 at 10:26 pm

    @Shanmughapriya

    അപ്രൂവര്‍ കവിയാണോ? അതോ പ്രിയയുടെ തന്നെയോ..

    സൂചനയും ഉത്തരവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.. അദ്ദേഹം “ദോഹ” എന്നോ മറ്റോ കവിത എഴുതിയിട്ടുണ്ടോ? :)

    സംശയം വേണ്ടാ അപ്രൂവര്‍ കവി തന്നെ :)

    ജലജേച്ചി ദോഹയും തിരഞ്ഞ് ഗൂഗിളില്‍ നടന്നുവെന്നാ കരുതിയത്, പക്ഷെ ചക്കിന് വച്ചത് കൊക്കിനു കൊണ്ടതു പോലെയായി, ആ രണ്ടക്ഷരം ജെനിഷ് കേട്ടിട്ടേ ഇല്ല എന്നൊരിക്കലും കരുതിയില്ല. ജെനിഷിനെ കണക്ക് പഠിപ്പിച്ചത് മലയാളം മാഷാണെന്നറിയാം ഹിന്ദി പഠിപ്പിച്ചത് സയന്‍സ് മാഷാണോ ;)

  • Shanmukhapriya

    ജിനു Says:
    August 20th, 2011 at 6:25 pm

    @ ഷണ്മുഖപ്രിയ,

    നന്ദി, എളുപ്പമുള്ള ഒരു പദപ്രശ്നത്തിനു…
    പക്ഷെ 8D കുറച്ചു വലച്ചൂട്ടോ….
    പറ്റിയാല്‍ reference തരണേ….

    http://en.wikipedia.org/wiki/Doha_%28poetry%29

  • Jenish

    @Jalaja, Shanmukhapriya

    എന്റെ ചെറിയ ബുദ്ധിക്ക് ഹിന്ദിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല… :) ഞാന്‍ ഖത്തര്‍ മുഴുവന്‍ അരിച്ചുപെറുക്കുന്ന തിരക്കിലായിപ്പോയി…

    “ദോഹ” പഠിച്ചിട്ടുണ്ട്.. ഹിന്ദി പഠിപ്പിച്ചത് ഹിന്ദി സാറു തന്നെ.. :)

  • Jenish

    @Shanmukhapriya

    ഒരിടവേളയ്ക്ക് ശേഷം ഉത്തരങ്ങളിലെ അക്ഷരതെറ്റുകള്‍ കാണപ്പെട്ട പദപ്രശ്നം എന്ന് പറയാതിരിക്കാന്‍ വയ്യ… :)

    10A – മാലിനിയോട് യോജിക്കുന്നു.. പേര് പേരായിട്ടല്ലേ എഴുതുക!! അതിനേയും മലയാളീകരിക്കണോ?

    12D – “സ” ഇരട്ടിക്കണ്ടേ?

    17A -രണ്ടാമത്തെ “സ” ഇരട്ടിക്കണ്ടേ?

    ഇതെല്ലാം എനിക്ക് രണ്ടുപ്രാവശ്യം ടൈപ്പ് ചെയ്യേണ്ടിവന്ന ഉത്തരങ്ങളാണ്.. അതുകൊണ്ട് മാത്രം സൂചിപ്പിക്കുന്നു..

  • anjanasatheesh

    കഥാകാരന്‍ Says:
    August 20th, 2011 at 9:58 pm

    പുറപ്പെട്ടു പോയ അഞ്ജന തിരിച്ചെത്തിയതില്‍ അതിയായ സന്തോഷം …..

    കഥാകാരാ, ഞാനെങ്ങും പോയതില്ല. അഡ്മിന്‍ എന്നോടു പദപ്രശ്നം കളിക്കേണ്ട എന്നുപറയുന്നതു വരെ എനിക്കു കളിക്കാമല്ലോ ? അതുവരെ ഞാനിവിടെയൊക്കെ കാണും

    ഈ പദപ്രശ്നത്തിലെ സൂചനകളേയും ഉത്തരങ്ങളേയും എങ്ങിനെ വിലയിരുത്തുന്നു എന്ന ആകാംക്ഷയോടെ. ഒരു ചോദ്യത്തിന് പല ഉത്തരങ്ങള്‍ പാടില്ലന്നല്ലേ ശാസന .

    ഒന്നു ഞാന്‍ വ്യക്തമായി പറയാം ഇത് വളരെ നല്ലൊരു പദപ്രശ്നമായിരുന്നു. അഭിനന്ദനങ്ങള്‍ പ്രിയ. എളുപ്പമായതിനാല്‍ സംതൃപ്തി കിട്ടാതെയുമിരുന്നില്ല,

  • Malini

    തമിഴില്‍ ‘ഖ’ ‘ഷ’ അങ്ങനെ പലതും ഇല്ല അത് കൊണ്ട് ‘സണ്മുകപ്രിയ’ എന്ന് പറഞ്ഞാല്‍ പ്രിയക്ക് ഇഷ്ടമാകുമോ ? താല്‍ എന്നാണ് ആ ചിത്രത്തിന്റെ പേര്. അപ്പോള്‍ അത് അങ്ങനെ തന്നെ ഉപയോഗിക്കുന്നതല്ലേ ഉചിതം.

  • Shanmukhapriya

    Jenish Says:
    August 21st, 2011 at 9:31 am

    @Shanmukhapriya

    ഒരിടവേളയ്ക്ക് ശേഷം ഉത്തരങ്ങളിലെ അക്ഷരതെറ്റുകള്‍ കാണപ്പെട്ട പദപ്രശ്നം എന്ന് പറയാതിരിക്കാന്‍ വയ്യ… :)

    10A – മാലിനിയോട് യോജിക്കുന്നു.. പേര് പേരായിട്ടല്ലേ എഴുതുക!! അതിനേയും മലയാളീകരിക്കണോ?

    12D – “സ” ഇരട്ടിക്കണ്ടേ?

    17A -രണ്ടാമത്തെ “സ” ഇരട്ടിക്കണ്ടേ?

    ഇതെല്ലാം എനിക്ക് രണ്ടുപ്രാവശ്യം ടൈപ്പ് ചെയ്യേണ്ടിവന്ന ഉത്തരങ്ങളാണ്.. അതുകൊണ്ട് മാത്രം സൂചിപ്പിക്കുന്നു..

    ജെനിഷ്,

    പേര് പേരായിട്ട് മലയാളീകരിക്കാതെ എഴുതുമ്പോള്‍ 1ഡി അവസാനത്തെ അക്ഷരം ‘ല്‍’ തന്നെ വരണമല്ലോ, പക്ഷേ ‘ള്‍’ ആണ് മുന്‍പുള്ള പദപ്രശ്നങ്ങളില്‍ എല്ലായിടത്തും ഉപയോഗിച്ച് കണ്ടത്, അങ്ങനെ വരുമ്പോള്‍ അതേ ഉച്ചാരണത്തില്‍ തന്നെയുള്ള 10എ മാത്രം തെറ്റാകുന്നതെങ്ങനെ???

    12ഡി ശരിക്കുള്ള വാക്ക് നോക്കിയാല്‍ അവിടെ രണ്ട് സ് കൊണ്ടും മതിയാവില്ല :(

    17A http://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%B9%E0%B5%88%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3

    ഇതൊന്നും ആധികാരികമായിപ്പറയാന്‍ എന്റെ കയ്യില്‍ റഫറന്‍സ് പുസ്തകങ്ങളൊന്നും തന്നെയില്ല. എന്റെ ചെറിയ ബുദ്ധിക്ക് ശരിയാണെന്നാണ് കരുതുന്നത് :)

  • എം.കെ.അനിൽകുമാർ, തട്ടയിൽ

    6a what is the relation between answer and this song? this song sang by G Venugopal.
    I cant understant. pls clear it

  • Mani

    36 a Please

  • ഷണ്‍മുഖപ്രിയ

    ആരും ക്ലൂ ഒന്നും ചോദിക്കുന്നില്ലല്ലോ!!!

  • Jenish

    @Shanmukhapriya

    17A- ഞാന്‍ പറഞ്ഞതല്ലേ ശരി? ലിങ്കിലും അങ്ങനെയാണല്ലോ? :)

  • jalaja

    ജലജേച്ചി ദോഹയും തിരഞ്ഞ് ഗൂഗിളില്‍ നടന്നുവെന്നാ കരുതിയത്,

    എനിക്ക് പെട്ടെന്ന് കിട്ടിയ ഉത്തരമാണത്. പുറത്തെവിടെയും അന്വേഷിക്കേണ്ടിവന്നില്ല. :)

  • ജലജ

    10A എന്തെങ്കിലും തീരുമാനത്തില്‍ എത്തിയോ? :)

  • NOUFI

    21A FIRST LETTER
    4A FIRST LETTER
    14A 2ND LETTER
    32 A 3RD AND 4TH LETTER
    34 U
    35 D
    PLS HELP ME

  • ജലജ

    നൌഫി,
    21A FIRST LETTER ഇതാ ഇവിടെ വരെ ഇദ്ദേഹത്തിന്റെ പ്രശസ്തചിത്രമാണ്. എം. ജി. —–
    4A FIRST LETTER ഈ പേരിന്റെ ആദ്യത്ത രണ്ടക്ഷരങ്ങള്‍ ചേര്‍ന്നാല്‍ സൂര്യന്റെ പര്യായമാകും.
    14A 2ND LETTER തൊഴുതുനോക്കൂ.
    32 A 3RD AND 4TH LETTER സന്ദേശം ദൌത്യം എന്നൊക്കെ ആലോചിക്കൂ.
    34 U ബ്ലെസ്സി, മോഹന്‍ലാല്‍
    35 D കാരാട്ട് അച്യുതമേനോന്‍ രചിച്ച നോവല്‍. സിനിമയായിട്ടുണ്ട്. കാരാട്ട് അച്യുതമേനോന്‍ എന്ന് ഗൂഗിളില്‍ നോക്കൂ.

    വിജയാശംസകള്‍!!!
    PLS HELP

  • NOUFI

    THANK YOU JALAJA CHECHI………..
    GOOD CLUES
    1A I THINK കളള്ചെത്ത് BUT SECOND LETTER NOT TAKING

  • jalaja

    നൌഫി ,
    1എ ശരിയാണ്. രണ്ടാമത്തെ അക്ഷരം ചെറുതായൊന്ന് പരിഷ്കരിക്കൂ. സംവൃതോകാരം മാറ്റി വിവൃതോകാരമാക്കുക.
    വിജയാശംസകള്‍!!!

  • balachandran

    >>>>പാട്ട് ഞാന്‍ കേട്ടിട്ടുള്ളതാണ്, ഹിന്ദിയില്‍ ള എന്നൊരക്ഷരം ഇല്ല എന്നിരുന്നാലും അതിന്റെ ഉച്ചാരണം ള എന്ന് തന്നെയാണെന്ന് കേള്‍ക്കുമ്പോള്‍ അറിയാമല്ലോ. താളത്തിന് താലമെന്ന് പറയുമോ?? എന്തായാലും നമ്മുടെ മാഷിന്റെ അഭിപ്രായം കൂടെ ഒന്നറിയട്ടെ…..
    മാഷേ ഈ സംശയം ഒന്ന് ദൂരീകരിക്കുമല്ലോ……..

    പ്രിയാ,
    ഹിന്ദിയില്‍ ‘ള’ എന്ന അക്ഷരം ഇല്ലെന്നാരു പറഞ്ഞു. ലിപിയില്ലെന്നേയുള്ളൂ.
    എഴുതുന്നത്‌ ल എന്നാണെങ്കിലും അതിനു ‘ള’ എന്നും ‘ല’എന്നും ഉച്ചാരണം ഉണ്ട് .
    ജനതദള്,സേവാദള്‍,ലോക്ദള്‍,ദളിത്‌ ,അബ്ദുള്‍ കലാം ……………………
    ഇവിടെ ‘താള്‍’ ആണോ ‘താല്‍’ ആണോ എന്ന് അതിന്റെ തിരക്കഥാകൃത്തിനെ പറയാന്‍ പറ്റു. മാലിനി തന്നിരുന്ന ലിങ്ക് അനുസരിച്ച് താല്‍ ആണ് .പക്ഷെ ഇതേ സിനിമ തമിഴില്‍
    ‘താളം,(താളം ,താലം,താള്‍ മൂന്നിനും അര്‍ഥം വേറെയാണെങ്കിലും )എന്ന പേരിലാണ് ഇറങ്ങിയത്‌ .

  • balachandran

    പ്രിയാ,
    >>>>ഒരിടവേളയ്ക്ക് ശേഷം ഉത്തരങ്ങളിലെ അക്ഷരതെറ്റുകള്‍ കാണപ്പെട്ട പദപ്രശ്നം എന്ന് പറയാതിരിക്കാന്‍ വയ്യ…
    ഇതു കേട്ട് അയ്യോ തെറ്റുണ്ടല്ലോ എന്ന് പേടിക്കണ്ട .അത് ഞാന്‍ അതിനുമുന്പെഴുതിയ -
    “എന്റെ അഭിപ്രായത്തില്‍ ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ ഭാഷാപരമായി ഒരു തെറ്റും (ഒറ്റ നോട്ടത്തില്‍ )ചൂണ്ടിക്കാണിക്കാണില്ലാത്ത,ഞാന്‍ മഷിത്തണ്ടില്‍ പൂരിപ്പിച്ച, ആദ്യത്തെ പദപ്രശ്നം .അഭിനന്ദനങ്ങള്‍ .”

    എന്ന കമന്റിനുള്ള മറുപടി ജെനിഷ് എഴുതിയതാണ് .ഞാന്‍ പറഞ്ഞത് ശരിയല്ല എന്ന് കാണിക്കാന്‍ .:) :)
    കാരണം പദപ്രശ്നത്തിലെ തെറ്റുകളെക്കാള്‍ ഞാന്‍ പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടോ എന്ന് നോക്കണ്ടേ ? :) :)

    his എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തില്‍ ഹിസ്സ് എന്നാരും എഴുതുമെന്നുതോന്നുന്നില്ല .
    highness എന്നത് ‘സ്സ്’ എന്ന് കട്ടിയായിട്ട് ഉച്ചരിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടില്ല .
    മനസ് ,തപസ് എന്നിങ്ങനെ മലയാള വാക്കുകള്‍ പോലും കട്ടിയായിട്ടുച്ചരിക്കാത്തതിനാല്‍
    ‘സ’ ഇരട്ടിക്കണ്ട എന്നാണു നിയമം .പിന്നെയാണോ ഇംഗ്ലീഷ് വാക്കുകള്‍ മലയാളീകരിക്കുമ്പോള്‍ .

  • http://1 Jenish

    @Mash

    കഷ്ടം.. ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ ഇനി മിണ്ടാതിരിക്കുന്നതാവും നല്ലത്..

    ആ സിനിമകളുടെ പോസ്റ്ററില്‍ അങ്ങനെയാണ് കൊടുത്തിരിക്കുന്നത് അതുകൊണ്ടാണ് അത് ചൂണ്ടിക്കാണിച്ചത്.. അതിന് വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കണമായിരുന്നോ? :)

  • ഷണ്‍മുഖപ്രിയ

    Malini Says:
    August 21st, 2011 at 11:55 am

    തമിഴില്‍ ‘ഖ’ ‘ഷ’ അങ്ങനെ പലതും ഇല്ല അത് കൊണ്ട് ‘സണ്മുകപ്രിയ’ എന്ന് പറഞ്ഞാല്‍ പ്രിയക്ക് ഇഷ്ടമാകുമോ ? താല്‍ എന്നാണ് ആ ചിത്രത്തിന്റെ പേര്. അപ്പോള്‍ അത് അങ്ങനെ തന്നെ ഉപയോഗിക്കുന്നതല്ലേ ഉചിതം.

    തമിഴില്‍ സ എന്ന അക്ഷരം കൂടി ഇല്ല എന്നാണ് എന്റെ അറിവ്, തെറ്റായ അറിവാണോ എന്നറിയില്ല, ശരിയാണെങ്കില്‍ എന്റെ പേര് ചണ്മുകപ്രിയ എന്നേ തമിഴില്‍ എഴുതാന്‍ കഴിയൂ, അവര്‍ക്ക് അങ്ങനെയെഴുതാനുള്ള അക്ഷരങ്ങളേ ഉള്ളൂവെങ്കില്‍ എന്റെ ഇഷ്ടം നോക്കി എങ്ങനെ എഴുതാന്‍ കഴിയും!!!

    താള്‍, കജോള്‍ ഇവ രണ്ടും പേരാണല്ലോ, രണ്ടിനും അവസാനത്തെ ഹിന്ദി അക്ഷരം ल, അങ്ങനെയെങ്കില്‍ മാലിനി എഴുതയതു പോലെ മലയാളത്തില്‍ താല്‍ എന്നാണ് ആ ചിത്രത്തിന്റെ പേര് എഴുതുന്നതെങ്കില്‍ കജോല്‍ എന്നല്ലേ ആ പേരും എഴുതൂ, അങ്ങനെയെങ്കില്‍ രണ്ടും തെറ്റാവണമല്ലോ, പക്ഷേ ഒന്നു മാത്രം തെറ്റ് എന്ന് എന്തുകൊണ്ട് പറയുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത് :(

    Jenish Says:
    August 21st, 2011 at 1:58 pm

    @Shanmukhapriya

    17A- ഞാന്‍ പറഞ്ഞതല്ലേ ശരി? ലിങ്കിലും അങ്ങനെയാണല്ലോ? :)

    ക്ഷമിക്കൂ ജനിഷ്, ഒരു ലിങ്ക് കൂടി കൊടുക്കാന്‍ ഞാന്‍ വിട്ടുപോയി http://www.malayalamsongslyrics.com/mal_lyrics/showsongs.php?id=7214 ഇത് നോക്കൂ ഒരു സ മാത്രമേ രണ്ടാമത് വരുന്നുള്ളൂ. നെറ്റില്‍ പലയിടത്തും രണ്ട് രീതിയിലും എഴുതിക്കണ്ടു, ഉചിതമെന്ന് തോന്നിയതാണ് ഞാന്‍ കൊടുത്തത്. ഏതക്ഷരം എവിടെ ഇരട്ടിക്കണം, എവിടെ പിരിച്ചെഴുതണം എവിടെ കൂട്ടിയെതണം എന്ന് ആധികാരികമായി പറയാന്‍ എനിക്കറിയില്ല, ഈ പുസ്തകത്തില്‍ ഉണ്ടല്ലോ ഇങ്ങനെ എന്നെഴുതാന്‍ ഒരു വ്യാകരണ പുസ്തകവും കയ്യില്ലില്ല :(

  • http://1 Jenish

    @Mash

    12D – ആ ഹിന്ദി സിനിമയുടെ പേര് “His” ആണെന്നാരാ പറഞ്ഞത്.. അത് “Hissssss” ആണ്.. പാമ്പിന്റെ സീല്‍ക്കാര ശബ്ദം..

    17A- http://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%B9%E0%B5%88%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3

    ഈ ലിങ്ക് നോക്കൂ സംശയം മാറിക്കിട്ടും.. :)

  • ബാലചന്ദ്രന്‍

    ജെനിഷ് ,
    പ്രതിപക്ഷത്ത് ആളുണ്ടെന്നു കാണിക്കാന്‍ പറഞ്ഞതല്ലേ ?
    വിലകുറഞ്ഞതൊന്നുമല്ല . :) :)

  • ഷണ്‍മുഖപ്രിയ

    മാഷ്,
    താള്‍, കജോള്‍ ഇവ രണ്ടും പേരാണല്ലോ, രണ്ടിനും അവസാനത്തെ ഹിന്ദി അക്ഷരം ल, അങ്ങനെയെങ്കില്‍ മാലിനി എഴുതയതു പോലെ മലയാളത്തില്‍ താല്‍ എന്നാണ് ആ ചിത്രത്തിന്റെ പേര് എഴുതുന്നതെങ്കില്‍ കജോല്‍ എന്നല്ലേ ആ പേരും എഴുതൂ, അങ്ങനെയെങ്കില്‍ രണ്ടും തെറ്റാവണമല്ലോ, പക്ഷേ ഒന്നു മാത്രം തെറ്റ് എന്ന് എന്തുകൊണ്ട് പറയുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഇത് കൂടി ഒന്ന് വിശദീകരിച്ച് തരാമോ മാഷേ.

    പ്രിയാ,
    ഹിന്ദിയില്‍ ‘ള’ എന്ന അക്ഷരം ഇല്ലെന്നാരു പറഞ്ഞു. ലിപിയില്ലെന്നേയുള്ളൂ.

    ലിപി, അക്ഷരം ഇത് രണ്ടും രണ്ടാണോ?? മണ്ടത്തരമായ ചോദ്യമായോ മാഷേ!!!

  • malini

    ജെനിഷ് മാഷിനു തെറ്റ് പറ്റിയതാണ് … മാഷേ അത് ഹിസ്‌ അല്ല , സര്‍പ്പങ്ങളുടെ ചീറ്റല്‍ ഇല്ലേ അതാണ്.
    Hisss എന്ന് സിനിമാപ്പേര്..ഹിസ്‌സ് സ്…എന്ന് വേണം അല്ലേ?
    ആ സിനിമയുടെ പേര് താള്‍ എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞു കേട്ടിട്ടില്ല. അത് തെറ്റായ പ്രയോഗം ആണ്. തമിഴ് വെര്‍ഷന്‍ ടൈറ്റില്‍ ‘താളം’ എന്നുപയോഗിച്ചത് ശെരിയാണ്‌.

    പിന്നെ ഹിസ്‌ ഹൈനസ്സ് അബ്ദുള്ള യുടെ പോസ്റ്റര്‍ എല്ലാം ‘സ്സ്’ എന്നാണ് പ്രിന്റ്‌ ചെയ്തിരിക്കുന്നത്.
    രണ്ടു ലിങ്കും കൂടി അങ്ങ് കിടക്കട്ടേ

    http://www.freeonlinemoviestore.com/malayalam-movies/watch-his-highness-abdullah-1990-free-malayalam-movie-online/
    http://www.forumkeralam.com/malayalam-cinema/30921-paper-advts-posters-post-original-items-only-368.html

  • ഷണ്‍മുഖപ്രിയ

    എം.കെ.അനിൽകുമാർ, തട്ടയിൽ Says:
    August 21st, 2011 at 1:18 pm

    6a what is the relation between answer and this song? this song sang by G Venugopal.
    I cant understant. pls clear it

    @Anil
    http://www.youtube.com/watch?v=rLXMi9bzgqU

    Clarfication is also there in youtube comments….plss read it

  • ഷണ്‍മുഖപ്രിയ

    ഇതിപ്പോ മാഷും ജനിഷും കൂടി ശരിക്കും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായെന്നു തോന്നുന്നല്ലോ!! മാഷെ പറയുന്നതു ജനിഷ് ഖണ്ഡിക്കും ജനിഷ് പറയുന്നതു മാഷും :)

  • ബാലചന്ദ്രന്‍

    പ്രിയാ,
    >>>>>ലിപി, അക്ഷരം ഇത് രണ്ടും രണ്ടാണോ?? മണ്ടത്തരമായ ചോദ്യമായോ മാഷേ
    ഒരു മണ്ടത്തരവുമില്ല .പലര്‍ക്കും ആ വ്യത്യാസം അറിയുകയില്ല .
    ‘ക’ എന്ന് ‘പറഞ്ഞാല്‍’ അത് അക്ഷരം .(ക എന്ന ശബ്ദം)
    ‘ക’ എന്ന് എഴുതുന്നത്‌ ലിപി .
    ക എന്ന ശബ്ദം എല്ലാ ഭാഷയിലും പറയും ഒരേ രീതിയില്‍ .പക്ഷേ എഴുതുന്നത്‌ പലരീതിയില്‍ .
    നമുക്ക് ‘ആന’ എന്നതിലെ ‘ന’ പറച്ചിലിലേ ഉള്ളൂ .എഴുതുന്നത്‌ ‘നമുക്ക്’ എന്നതിലെ ‘ന’
    ആണ് .
    >>>>മാഷ്,
    താള്‍, കജോള്‍ ഇവ രണ്ടും പേരാണല്ലോ, രണ്ടിനും അവസാനത്തെ ഹിന്ദി അക്ഷരം ल, അങ്ങനെയെങ്കില്‍ മാലിനി എഴുതയതു പോലെ മലയാളത്തില്‍ താല്‍ എന്നാണ് ആ ചിത്രത്തിന്റെ പേര് എഴുതുന്നതെങ്കില്‍ കജോല്‍ എന്നല്ലേ ആ പേരും എഴുതൂ, അങ്ങനെയെങ്കില്‍ രണ്ടും തെറ്റാവണമല്ലോ, പക്ഷേ ഒന്നു മാത്രം തെറ്റ് എന്ന് എന്തുകൊണ്ട് പറയുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഇത് കൂടി ഒന്ന് വിശദീകരിച്ച് തരാമോ മാഷേ.

    പ്രിയയുടെ അഭിപ്രായം നിലനില്‍ക്കില്ല കാരണം താള്‍ എന്നതിന് ഇതള്‍ (പേജ്)എന്നും ‘താല്’ എന്നതിന് താലം,തട്ടം എന്നൊക്കെ ഹിന്ദിയില്‍ അര്‍ഥം വരും .
    ‘താല് ‘ എന്നത് തമിഴില്‍ ‘താള്‍’ എന്ന് പ്രയോഗിക്കുകയും ചെയ്യുന്നു .
    താള്‍ എന്നതിനെ കാജളുമായി ചേര്‍ത്ത് പറയുകയും വേണ്ട .കാരണം കാജല്‍ ബംഗാളി പേരാണെന്ന് തോന്നുന്നു .എന്തര്‍ഥത്തിലാണെന്നു നമുക്കറിയില്ലല്ലോ .
    ല് ,ള് എന്നിവ പദങ്ങളുടെ അര്‍ഥത്തില്‍ വ്യത്യാസം ഉണ്ടാക്കും .
    പ്രിയ താള്‍ എന്നുപയോഗിച്ചതില്‍ എനിക്ക് കുറ്റം പറയാന്‍ പറ്റുന്നില്ല .കാരണം ഹിന്ദിയിലെ പേര് ഇംഗ്ലിഷില്‍ രണ്ടുതരത്തിലും വായിക്കാമല്ലോ .നമുക്കാര്‍ക്കും ഹിന്ദി വലിയ പിടിയുമില്ല .നേരത്തെ എഴുതിയതുപോലെ തിരക്കഥാകൃത്ത് എന്ത് അര്‍ഥം ഉദ്ദേശിച്ചു എന്ന് പിടിയുമില്ല .തന്മാത്ര എന്ന് പേരുള്ള സിനിമയുടെ പേരില്‍ ബ്ലെസ്സി എന്താനുദ്ദേശിച്ചത് എന്ന് നമുക്ക് പറയാന്‍ കഴിയില്ലല്ലോ .

  • ഷണ്‍മുഖപ്രിയ

    Mani Says:
    August 21st, 2011 at 1:18 pm

    36 a—ഈ ലോകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജ സ്രോതസ്

  • malini

    പ്രിയ
    ഹിന്ദിയില്‍ കാജല്‍ ,ബംഗാളിയില്‍ കാജോള്‍ , നടി കജോള്‍ പകുതി ബംഗാളി ആണ്.

  • Krishna Kumar

    10A തെറ്റുതന്നെയാണ്. ഇനി മലയാളീകരിക്കുകയാണെങ്കില്‍ കൂടി അതു “ളം” എന്നാണ് വേണ്ടത്. പോട്ടെ, കുഞ്ഞു തെറ്റല്ലേ, അതങ്ങു ക്ഷമിക്കാം :) പദപ്രശ്നം രസകരമായിട്ടുണ്ട്.

  • NOUFI

    Thanks Jelaja Chechi………..

  • സുബൈര്‍

    ഇപ്പോഴാണ് പദപ്രശ്നം തീര്‍ക്കാന്‍ പറ്റിയത്.
    പദപ്രശ്നം നന്നായിരുന്നു. നിര്‍മ്മാതാവിനും സംവിധായകനും മുന്‍നിര താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!!!

    @മാഷ്,
    ഒരു സംശയം

    11A മുത്തച്ഛനെ കണ്ടിട്ടില്ലാത്ത കൊച്ചുമകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വീട്ടില്‍ എത്തുന്നു

    ഇവിടെ “വര്‍ഷങ്ങള്‍ക്കു ശേഷം ” എന്ന് പറയേണ്ട കാര്യമുണ്ടോ? മുമ്പ് വന്നിട്ടുണ്ടെങ്കിലല്ലേ അങ്ങിനെ പറയേണ്ടതുള്ളൂ?

  • bindu

    pls help 15A, 38b, 6d, 31d, 11u & 25u

  • കഥാകാരന്‍

    ഹിന്ദി വന്നപ്പോള് മാഷിനു തെറ്റി എന്നു തോന്നുന്നു.

    ഹിന്ദിയില് ള എന്ന ശബ്ദമില്ല. ळ എന്നൊരു ശബ്ദമുണ്ടായിരുന്നു. ഇപ്പോള് അതിന്റെ ലിപി പ്രയോഗിച്ചു കാണാറില്ല. (മലയാളത്തിലെ പോലെ ചില ലിപികള് ഒഴിവാക്കിയതാണെന്നു തോന്നുന്നു. BTW, ഹിന്ദിയുടെ ലിപി ദേവനാഗിരിയാണ്). പിന്നെ മറ്റു ഭാഷകളില് നിന്നും വരുന്ന അതുപോലെയുള്ള വാക്കുകള് ഉച്ചരിക്കാന് അവര് ल യുടെ അടിയില് ‘.’ ഇട്ട ഒരു ലിപി ഉപയോഗിച്ചു കാണാറുണ്ട്. എന്നാലും ഉച്ചാരണം ള് അല്ല. ‘ള്’, ‘ല്’ ഇതിനു രണ്ടിനും ഇടയ്ക്കു നില്ക്കുന്ന ഒരു ശബ്ദമാണത്.

    ആരൊക്കെ എന്തൊക്കെ പറാഞ്ഞാലും ഇവിടുത്തെ ഉത്തരം തെറ്റാണ്! “താല്” ആണു ശരിയായ ഉത്തരം (കാരണം അത് ഒരു പേരായിട്ടാണ് (സിനിമയുടെ) ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.). മലയാളം പത്രങ്ങള് തെറ്റെഴുതുന്നതില് മറ്റുള്ളവര്ക്കെന്തു കാര്യം.

    അതുപോലെ തന്നെ ഹിസ് ഹൈനസ്സ് അബ്ദുള്ളയും ഹിസ് സ് സ് ഉം …. പോസ്റ്ററില് കാണുന്നതാണ് ശരിയായ ഉത്തരം (അത് തെറ്റായി അടിച്ചതാണെങ്കിലും…. പുസ്തകങ്ങളുടെ പേരുകള്ക്കും ഇതു ബാധകമാണ്)

  • കഥാകാരന്‍

    മാഷിനറിയില്ലെങ്കില് അതു പറഞ്ഞാല് പോരെ ? “നമ്മള് എന്നപയോഗിക്കണോ? (വല്ല പ്രിയദര്ശന് ചിത്രത്തിന്റെ പേരുമായിരുന്നെങ്കില് മാഷ് പറഞ്ഞതില് കാര്യമുണ്ടായിരുന്നു). ;) ;)

    എന്തിന്റെയെങ്കിലും എല്ലാ സ്വഭാവവിശേഷങ്ങള് പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര (നിര്വ്വചനം വേണമെങ്കില് http://ml.wikipedia.org/wiki/%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0_(%E0%B4%B0%E0%B4%B8%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82).

    അതുപോലെ സമൂഹത്തിന്റെ തന്മാത്രയാണ് ഒരു കുടുംബം. ഒരാള്ക്കുണ്ടാകുന്ന ദുരന്തം അതിനെ തകര്ക്കുന്നതാണ് കഥാതന്തു.

  • bindu

    got 6d

  • anjanasatheesh

    ഏറ്റവും നല്ല തമാശയ്ക്കുള്ള പുസ്കാരം നേടിയ അഭിപ്രായം :)

    പ്രിയ താള്‍ എന്നുപയോഗിച്ചതില്‍ എനിക്ക് കുറ്റം പറയാന്‍ പറ്റുന്നില്ല .കാരണം ഹിന്ദിയിലെ പേര് ഇംഗ്ലിഷില്‍ രണ്ടുതരത്തിലും വായിക്കാമല്ലോ .നമുക്കാര്‍ക്കും ഹിന്ദി വലിയ പിടിയുമില്ല .നേരത്തെ എഴുതിയതുപോലെ തിരക്കഥാകൃത്ത് എന്ത് അര്‍ഥം ഉദ്ദേശിച്ചു എന്ന് പിടിയുമില്ല .തന്മാത്ര എന്ന് പേരുള്ള സിനിമയുടെ പേരില്‍ ബ്ലെസ്സി എന്താനുദ്ദേശിച്ചത് എന്ന് നമുക്ക് പറയാന്‍ കഴിയില്ലല്ലോ .

    ഏറ്റവും കാമ്പുള്ള അഭിപ്രായത്തിനുള്ള പുരസ്കാരം നേടിയത് :)

    എന്തിന്റെയെങ്കിലും എല്ലാ സ്വഭാവവിശേഷങ്ങള് പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണികയാണ്അതുപോലെ സമൂഹത്തിന്റെ തന്മാത്രയാണ് ഒരു കുടുംബം. ഒരാള്ക്കുണ്ടാകുന്ന ദുരന്തം അതിനെ തകര്ക്കുന്നതാണ് കഥാതന്തു.

    ‘)’(:)

  • ജലജ

    ബിന്ദു,
    15A,തകഴിയുടെ നോവല്‍
    38b,സിഐഡി മൂസ
    ,
    31d,ബസുചാറ്റര്‍ജിയുടെ സിനിമ ഇംഗ്ലീഷില്‍ നോക്കൂ
    11u മീന, നെടുമുടി അഭിനയിച്ച ചിത്രം. മീനയുടെ ആദ്യത്തെ മലയാളം സിനിമയാണെന്ന് തോന്നുന്നു.ഏഷ്യാനെറ്റില്‍ ഒരു സീരിയല്‍ ഉണ്ടായിരുന്നു ചിപ്പി അഭിനയിച്ചത് സ്ത്രീ ഒരു ——–
    25u നയന്‍‌താരയുടെ ആദ്യത്തെ പടമാണെന്നാണോര്‍മ്മ.നായകന്‍ മോഹന്‍ലാല്‍. ഇനിയും വിസ്മയിച്ചുനില്‍ക്കുകയാണോ?

    വിജയാശംസകള്‍!!!

  • bindu

    thanks

  • ബാലചന്ദ്രന്‍

    സുബൈര്‍ Says:
    August 22nd, 2011 at 11:53 am
    @മാഷ്,
    ഒരു സംശയം
    11A മുത്തച്ഛനെ കണ്ടിട്ടില്ലാത്ത കൊച്ചുമകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വീട്ടില്‍ എത്തുന്നു
    ഇവിടെ “വര്‍ഷങ്ങള്‍ക്കു ശേഷം ” എന്ന് പറയേണ്ട കാര്യമുണ്ടോ? മുമ്പ് വന്നിട്ടുണ്ടെങ്കിലല്ലേ അങ്ങിനെ പറയേണ്ടതുള്ളൂ?

    സുബൈര്‍ ,
    താങ്കളുടെ സംശയം ശരിയാണ് .“വര്‍ഷങ്ങള്‍ക്കു ശേഷം ” ആവശ്യമില്ല .

  • ബാലചന്ദ്രന്‍

    കഥാകാരന്,
    ഹിന്ദി വാക്കുകളുടെ കാര്യത്തില്‍ എനിക്ക് യാതൊരു അഭിപ്രായങ്ങളും ഇല്ല.
    ഞാന്‍ പറഞ്ഞത് തെറ്റായിരിക്കും .അതാണ്‌ ഞാന്‍ തീര്‍ത്തോരഭിപ്രായം പറയാഞ്ഞത്.
    മേരോ കോ ഹിന്ദി ബില്‍ക്കുല്‍ മാലും നഹി ഹേ.
    >>>>ഹിന്ദിയില് ള എന്ന ശബ്ദമില്ല.
    സേവാദള്‍,ക്രാന്തിദള്‍,അകാലിദള്‍,അബ്ദുള്‍ കലാം ,കരോള്‍ ബാഗ് ,ലോക്ദള്‍
    ഐസാ ജ്യാദാ ജഗാ മേം ‘ള്’ ആത്താ ഹേ .യേ കൈസേ ആയാ,കിതര്സേ ആയാ?
    ആപ്കോ മാലൂം ഹേ തോ ബതാവോ. :) :)

  • ബാലചന്ദ്രന്‍

    >>>> മലയാളം പത്രങ്ങള് തെറ്റെഴുതുന്നതില് മറ്റുള്ളവര്ക്കെന്തു കാര്യം.
    കഥാകാരന് ,
    മറ്റുള്ളവര്‍ എന്നുദ്ദേശിച്ചത് ആരെയാണ് ?
    ഹിന്ദിക്കാരെയാണോ ?
    അതോ പത്രത്തിന്റെ വായനക്കാരെയാണോ ?

    >>>> പോസ്റ്ററില് കാണുന്നതാണ് ശരിയായ ഉത്തരം (അത് തെറ്റായി അടിച്ചതാണെങ്കിലും…. പുസ്തകങ്ങളുടെ പേരുകള്ക്കും ഇതു ബാധകമാണ്)

    ഇതിനോട് യോജിക്കാന്‍ കഴിയുന്നില്ല .അച്ചടിച്ചതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നത് തികച്ചും തെറ്റാണ് .
    ഞാന്‍ ഈയിടെ നാട്ടില്‍ ചെന്നപ്പോള്‍ ഒരു കല്യാണഎഴുത്ത് കിട്ടി .
    തലക്കെട്ട്‌ ഇങ്ങനെ “വിവാഹ ക്ഷണനപത്രിക ”
    (തുടര്‍ന്ന് ഒരുപാടു തെറ്റുകള്‍ ) ഈ കത്ത് കിട്ടിയാല്‍ ഞാന്‍ കല്യാണം നടക്കുന്ന അമ്പലത്തിന്റെ പരിസരത്തുപോലും എത്താന്‍ പാടില്ല .കാരണം കൃത്യം 10 .30 നും 11 നുമിടയ്ക് നടക്കുന്ന വിവാഹത്തിന് ഒരു വധം ഉറപ്പാണെന്നല്ലെ.

    ഇന്നലത്തെ മാതൃഭൂമി വാര്‍ത്ത (കൊല്ലം എഡിഷന്‍)
    കൊട്ടിയം: “നോക്കുകൂലി നിര്‍ത്തലാക്കി പകരം ട്രേഡ് യൂണിയനുമായി സഹകരിച്ച് കമ്മിറ്റീ രൂപവത്കരിച്ച്പുതിയ തൊഴില്‍സംരംഭം കണ്ടെത്തുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.”
    ഇതിന്റെ അര്‍ഥം നോക്കുകൂലി ഒരു തൊഴിലായിരുന്നു ,ഇപ്പോള്‍ അത് നിര്‍ത്തി .പകരം മറ്റൊരു തൊഴില്‍ ?
    ഇന്നത്തെ മാതൃഭൂമി (on line)
    പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ മന്‍മോഹന്‍ സിങ്ങിനും പോലും എതിര്‍പ്പ് കാണുമെന്ന് തോന്നുന്നില്ല-പ്രിയ ദത്ത് പറഞ്ഞു.
    (‘സിങ്ങിനും’ തെറ്റ് . സിങ്ങിനു പോലും എന്ന് വേണം .പ്രിയാദത്ത് എന്ന് വേണം )
    തൊട്ടടുത്ത വരി ഇങ്ങനെ…”ഹസാരെ അനുകൂലികള്‍ക്കൊപ്പം ഗാന്ധി തൊപ്പി ധരിച്ചാണ് സഞ്ജയ് നിരുപം ഏവരേയും ഞെട്ടിച്ചത്.”
    എന്ത് മരിച്ചു പോയ ഗാന്ധി വന്നു തൊപ്പി ധരിച്ചെന്നോ? ‘ഗാന്ധിത്തൊപ്പി’എന്ന് ത കാരം ഇരട്ടിച്ചില്ലെങ്കില്‍ തൊപ്പിയുടെ വിശേഷണം ആകില്ല ഗാന്ധി .ഇങ്ങനെയെത്ര.

    സിനിമ .
    ‘സുഖമോ ദേവി ‘ ദേവിയോട് വിളിച്ചു ചോദിക്കുകയാണല്ലോ ‘സുഖമോ’എന്ന് .വിളിച്ചു ചോദിക്കുമ്പോള്‍,സംബോധന ചെയ്യുമ്പോള് ദീര്‍ഘം വേണം .’സുഖമോ ദേവീ ‘ എന്ന് വേണം .
    ‘അമൃതം ഗമയ’ = അമരത്വത്തിലേക്ക് നയിച്ചാലും .
    സിനിമയുടെ പേര് ‘അമൃതം ഗമയഃ ‘ എന്ന് പോസ്റ്റര്‍ .യാതോരാവശ്യവുമില്ലാതെ, (തെറ്റായി ) വിസര്‍ഗം ചേര്‍ത്തിരിക്കുന്നു .
    ‘രാപ്പകല്‍ ‘ ഇതിനു മുന്‍പ് പറഞ്ഞു കഴിഞ്ഞു .ഇതുപോലെ ധാരാളം .ഇതൊക്കെ പോസ്റ്ററില്‍ അച്ചടിച്ചത് കൊണ്ട് ശരിയാകുമോ ? ‍

  • ബാലചന്ദ്രന്‍

    >>>>അവര് ल യുടെ അടിയില് ‘.’ ഇട്ട ഒരു ലിപി ഉപയോഗിച്ചു കാണാറുണ്ട്. എന്നാലും ഉച്ചാരണം ള് അല്ല. ‘ള്’, ‘ല്’ ഇതിനു രണ്ടിനും ഇടയ്ക്കു നില്ക്കുന്ന ഒരു ശബ്ദമാണത്.

    മലയാളി ഏതക്ഷരം ഉപയോഗിച്ച് ഉച്ചരിക്കണം ?
    ദൂരദര്‍ശന്‍ ‘തകഴി’യെ ‘തകഷി’ ആക്കിയതുപോലെ എന്തെങ്കിലും …

  • കഥാകാരന്‍

    സേവാദള്‍,ക്രാന്തിദള്‍,അകാലിദള്‍,അബ്ദുള്‍ കലാം ,കരോള്‍ ബാഗ് ,ലോക്ദള്‍ –
    ഞാന്‍ പറഞ്ഞല്ലോ അതിന്റെ ഉച്ചാരണം ള് അല്ല; ‘ള്’, ‘ല്’ ഇതിനു രണ്ടിനും ഇടയ്ക്കു നില്ക്കുന്ന ഒരു ശബ്ദമാണെന്ന്.

    “മലയാളി ഏതക്ഷരം ഉപയോഗിച്ച് ഉച്ചരിക്കണം?” കഴിയുമെങ്കില്‍ ഹിന്ദിക്കാര്‍ ഉച്ചരിക്കുന്നതുപോലെ തന്നെ …

    ഇനി സിനിമാപ്പേരുകളുടെ കാര്യം – പദപ്രശ്നത്തില്‍ ഉത്തരമായി വന്നാല്‍ തെറ്റാണെങ്കിലും അതേപടി ഉപയോഗിക്കുക ….

    ചോദ്യം – മമ്മൂട്ടിയും ശാരദയും ഒന്നിച്ച കമല്‍ ചിത്രം(4)
    ശരിയുത്തരം – രാപ്പകല്‍ (തെറ്റായ ഉത്തരം – രാപകല്‍)

  • കഥാകാരന്‍

    >>>> മലയാളം പത്രങ്ങള് തെറ്റെഴുതുന്നതില് മറ്റുള്ളവര്ക്കെന്തു കാര്യം.
    കഥാകാരന് ,
    മറ്റുള്ളവര്‍ എന്നുദ്ദേശിച്ചത് ആരെയാണ് ? ഹിന്ദിക്കാരെയാണോ ?>>>>>

    അതെ

  • Sarath.

    @admin
    പുതിയ ആളായതുകൊണ്ടുള്ള സംശയമാ…അപ്രൂവര്‍ പദപ്രശ്നങ്ങളില്‍ പങ്കെടുക്കാറുണ്ടോ?

  • കാണി

    >>>ഇതൊക്കെ പോസ്റ്ററില്‍ അച്ചടിച്ചത് കൊണ്ട് ശരിയാകുമോ ? >>>

    ശരിയാവില്ല പക്ഷെ ചോദ്യത്തിന് ഉത്തരമായി വരുമ്പോള്‍ അങ്ങിനെത്തന്നെ ഉപയോഗിക്കണം. വ്യക്തികള്‍,പുസ്തകങ്ങള്‍ സ്ഥലങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.
    ഇക്കാര്യത്തില്‍ കഥാകാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു

  • jalaja

    കഥാകാരന്റെയും കാണിയുടെയും അഭിപ്രായത്തോട് യോജിക്കുന്നു.
    പോസ്റ്ററില്‍ അടിച്ചതുകൊണ്ട് ശരിയാവില്ലെങ്കിലും പദപ്രശ്നത്തില്‍ ഉത്തരമായി ആ തെറ്റെഴുതുന്നതാണ് ശരി. അത് തെറ്റാണെന്ന് കമന്റ് പേജില്‍ എഴുതിയാല്‍ അറിയാത്തവര്‍ക്ക് മനസ്സിലാകുകയും ചെയ്യും.

  • ബാലചന്ദ്രന്‍

    നിങ്ങള്‍ പറഞ്ഞത് ശരി .തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് ശരിയുത്തരം എഴുതുക ?
    എന്നാലും നോക്കണേ മലയാള ഭാഷയുടെ ഒരവസ്ഥ.
    ആദ്യം തെറ്റ് അച്ചടിച്ചുവരുക.
    പിന്നെ ശരിയായ പദം എഴുതിയാല്‍ മാര്‍ക്ക് കിട്ടാതെ വരുക.
    ( ആടിനെ പട്ടിയാക്കുക എന്നിട്ട് തല്ലിക്കൊല്ലുക .)

    ഇംഗ്ലിഷിലാണെങ്കില് ഇങ്ങനെയുണ്ടാകും എന്ന് തോന്നുന്നില്ല .

  • ബാലചന്ദ്രന്‍

    >>>>“മലയാളി ഏതക്ഷരം ഉപയോഗിച്ച് ഉച്ചരിക്കണം?” കഴിയുമെങ്കില്‍ ഹിന്ദിക്കാര്‍ ഉച്ചരിക്കുന്നതുപോലെ തന്നെ …

    കഥാകാരന് ,
    നമ്മള്‍ക്ക് അതുപോലെ ഉച്ചരിക്കാം. പക്ഷേ ഏതു ലിപി ഉപയോഗിച്ച് എഴുതും?
    കൂടാതെ ഹിന്ദിക്കാര്‍ ഉപയോഗിക്കുന്നു എന്ന് പറയുന്ന ആ ശബ്ദം ഏതു സ്ഥാനം കൊണ്ടുച്ചരിക്കും .
    ‘ല’ ദന്ത്യമാണ്, ‘ള’ മൂര്ധന്യമാണ് .’ല’ യ്കും ‘ള’യ്കും ഇടയിലുള്ളത് ഏതു സ്ഥാനം
    കൊണ്ടുച്ചരിക്കും .
    വിശദമാക്കാന്‍ കഴിയുമോ ?

  • ഷണ്‍മുഖപ്രിയ

    ജലജ Says:
    August 21st, 2011 at 3:14 pm
    10A എന്തെങ്കിലും തീരുമാനത്തില്‍ എത്തിയോ? :)

    എവിടെ എത്താന്‍, ഇന്നലെ ഒരു ദിവസം ഇവിടെ വരാന്‍ കഴിഞ്ഞില്ല അപ്പോള്‍ ഞാന്‍ കരുതി ഇവിടെ ഒരു തീരുമാനം ആയിക്കാണുമെന്ന്!!! മാഷിനെ ഓണത്തല്ലിന് ക്ഷണിച്ചിട്ട് ജെനിഷ് നാട്ടില്‍ പോയപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം നമ്മുടെ കഥാകാരന്‍ ഏറ്റെടുത്തിരിക്കുന്നു :) ഇതൊക്കെ വായിച്ചിട്ട് എന്റെ സംശയം കൂടി :( എന്തായാലും 10എ, 12ഡി, 17എ ഇവരാണല്ലോ പ്രശ്നക്കാര്‍, ഇവയെല്ലാം തെറ്റാണെങ്കില്‍ എല്ലാവരും എന്നോടു ക്ഷമിക്കുക, ശരിയാണെങ്കില്‍ ഞാന്‍ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു ;) പക്ഷെ ഒരു കാര്യം പിടികിട്ടി, തെറ്റായാലും ധൈര്യമായി പദപ്രശ്നത്തിലിടാം പോസ്റ്റര്‍ ഒരെണ്ണം അടിച്ച് വച്ചിരുന്നാല്‍ മതി :P

  • കഥാകാരന്‍

    @ Ginu “പുതിയ ആളായതുകൊണ്ടുള്ള സംശയമാ…അപ്രൂവര്‍ പദപ്രശ്നങ്ങളില്‍ പങ്കെടുക്കാറുണ്ടോ? >>>>>>>

    ഇല്ല …..

  • കഥാകാരന്‍

    <<<>>>

    @ Sarath “പുതിയ ആളായതുകൊണ്ടുള്ള സംശയമാ…അപ്രൂവര്‍ പദപ്രശ്നങ്ങളില്‍ പങ്കെടുക്കാറുണ്ടോ? >>>>>>>

    ഇല്ല …..

  • ഷണ്‍മുഖപ്രിയ

    ഇന്നലത്തെ മാതൃഭൂമി വാര്‍ത്ത (കൊല്ലം എഡിഷന്‍)
    കൊട്ടിയം: “നോക്കുകൂലി നിര്‍ത്തലാക്കി പകരം ട്രേഡ് യൂണിയനുമായി സഹകരിച്ച് കമ്മിറ്റീ രൂപവത്കരിച്ച്പുതിയ തൊഴില്‍സംരംഭം കണ്ടെത്തുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.”

    മാഷേ മന്ത്രി പറഞ്ഞത് അപ്പടി ശരിയാ, നോക്കുകൂലി എന്ന സംഭവം ദേഹാധ്വാനം ആവശ്യമില്ലാത്ത ഒരു തൊഴില്‍ എന്നാണ്. സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്ന സ്ഥലത്ത് ചെന്ന് നോക്കി നില്ക്കേണ്ട താമസം കൂലി കിറു കൃത്യം കയ്യില്‍ കൊടുത്തിരിക്കണം ഇല്ലെങ്കില്‍ സാധനങ്ങളുടെ ഉടമസ്ഥന് കിട്ടേണ്ടത് കിട്ടും :)

  • ബാലചന്ദ്രന്‍

    പ്രിയാ ,
    അങ്ങനെയാണെങ്കില് നമുക്ക് ആ വാര്‍ത്ത ഇങ്ങനെയൊന്നു പരിഷ്കരിക്കാം
    “നോക്കുകൂലി എന്ന പിടിച്ചുപറി നിര്‍ത്തലാക്കി, പകരം ട്രേഡ് യൂണിയനുമായി സഹകരിച്ച് കമ്മിറ്റീ രൂപവത്കരിച്ച്പുതിയ തൊഴില്‍സംരംഭം കണ്ടെത്തുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.” :) :)
    ഇങ്ങനെയൊക്കെയാണെങ്കിലും ഈ വാര്‍ത്തയില്‍ മറ്റൊരു കാര്യം കൂടിയുണ്ട് .
    ഈയിടെയായി പല പത്രങ്ങളും ഭാഷാപരമായ തെറ്റുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട് .അതിനൊരുദാഹരണമാണ് ‘രൂപവത്കരണം’.
    അടുത്തകാലം വരെ മാതൃഭൂമിയും (ഇപ്പോഴും പലപത്രങ്ങളും) രൂപീകരിക്കുക എന്നാണെഴുതിയിരുന്നത്.

  • കാണി

    ഇതാ കുഴപ്പം.
    വിവാദങ്ങള്‍ക്ക് സ്കോപ്പില്ലാത്ത പദപ്രശ്നമായാല്‍
    കമന്റ് പേജിങ്ങനെ വരണ്ടു പോവും!
    100 തികയ്ക്കാന്‍ തന്നെ വലിയ പാട്.
    ‘കനോപ്പി’, ‘കന്ദര’, ‘രണ്ടായിരത്തി രണ്ടര’ പോലെ എന്തെങ്കിലുമൊക്കെ എല്ലാ പദപ്രശ്നങ്ങളിലും വേണം.

  • കാണി

    :) :):) :) :) :)

  • ജലജ

    അപ്പോള്‍ പദപ്രശ്നത്തിനാണോ കമന്റ് പേജിനാണോ പ്രാധാന്യം?