KRKT2/11/03TRISULA/21

KRKT2/11/03TRISULA/21
Topic :uncategorized
By :anjana
Play This Crossword
Top Player’s List

  • കഥാകാരന്‍

    ((((((((((((((((((((((((((( O ))))))))))))))))))))))))))))))

    ((((((((((((((((((((((((((( O ))))))))))))))))))))))))))))))

    കഴിഞ്ഞ തവണത്തെ പരാതി തീര്‍ക്കാന്‍ രണ്ടെണ്ണം ഉടച്ചതാ …..

  • anjanasatheesh

    പ്രിയമുള്ളവരെ,
    തേങ്ങായുടക്കുന്നതിനുമുന്നെ ഞാനൊരു ഗണപതിഹോമം നടത്തിക്കോട്ടെ ? എല്ലാവര്‍ക്കും എളുപ്പമുള്ള ഒന്നായിരിക്കും എന്നെനിക്ക് ഉറപ്പാണ്, വേഗത്തില്‍ കളിക്കൂ കുടുതല്‍ ബോണസ്സ് മാര്‍ക്ക് സ്വന്തമാക്കു…..ആശംസകള്‍

    കുഴപ്പങ്ങള്‍ കാര്യമായില്ലെന്നു വിശ്വസിക്കുന്നു . വിമര്‍ശനങ്ങള്‍ക്കു സ്വാഗതം

  • കഥാകാരന്‍

    തേങ്ങ അടിച്ചു കഴിഞ്ഞല്ലോ അഞ്ജനേ ….
    കുഴപ്പമില്ലല്ലൊ അല്ലേ?

  • jalaja

    അഞ്ജന, കൂട്ടുകൂട്ടിയ(അഷ്ടദ്രവ്യ) ഗണപതിഹോമം ആണോ? ആണെങ്കില്‍ ഇത്തിരി പ്രസാദം ( നാളികേരം) എനിക്കും………….എനിക്ക് വലിയ ഇഷ്ടമാണ്. (എനിക്ക് തരാതെ കഴിക്കുന്നവര്‍ക്ക് കൊതി പറ്റും. സൂക്ഷിച്ചോളൂ. :) )

  • anjanasatheesh

    അയ്യോ ചേച്ചീ, കഴിഞ്ഞയാഴ്ച അച്ഛനും അമ്മേം എത്തീട്ടുണ്ട് ദോഹയില്‍. അവരുകൊണ്ടു വന്നിരുന്നു ഗണപതിപൂജയുടെ അഷ്ടദ്രവ്യപ്രസാദം ചേച്ചി ദോഹയിലായിരുന്നെങ്കില്‍ എത്തിക്കാമായിരുന്നു :) :)

  • anjanasatheesh

    ന്നാലും ന്റ കഥാകാരാ…….ഞാന്‍ നിരീച്ചു ഞാനാ നേരത്തേന്ന്…!!!! ഇതിപ്പോ പൂജയ്കു മുന്നേ ?ഹും……നിപ്പോ കെടക്കട്ടെ…..

  • Jenish

    @Anjana

    രണ്ട് തേങ്ങയടിച്ചാല്‍ കുഴപ്പമാണ് അഞ്ജനേ.. ഉടയ്ക്കുമ്പോള്‍ ഒറ്റസംഖ്യ വെണം ഉടയ്ക്കാന്‍..

    ദോഹയില്‍ തേങ്ങകിട്ടുമെങ്കില്‍ പെട്ടന്ന് ഒരെണ്ണം വാങ്ങി ഉടച്ചോളൂ… :)

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    @ അഡ്മിന്‍,

    ഓഗസ്റ്റ്‌ പതിനഞ്ച് എന്നുള്ള പദപ്രശ്നം പതിനാറു ആക്കാന്‍ പറ്റുമോ. അന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം അല്ലെ? ഞങ്ങള്‍ക്ക് ഇവിടെ പായസ വിതരണം ഉണ്ട്.

    • admin

      >>ഓഗസ്റ്റ്‌ പതിനഞ്ച് എന്നുള്ള പദപ്രശ്നം പതിനാറു ആക്കാന്‍ പറ്റുമോ. അന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം അല്ലെ? ഞങ്ങള്‍ക്ക് ഇവിടെ പായസ വിതരണം ഉണ്ട്.

      we are thinking about a server upgrade on Aug-15th.
      lets postpone the crossword.
      ./Bijoy

      • admin

        This server upgrade may fail :-(
        if so, we may not able play this crossword on 16th.
        they are taking a conscious steps to avoid this crisis.

  • Vivek

    ഇടക്കാലത്ത് ഇങ്ങനെ schedule ചെയ്താല്‍ പദപ്രശ്നം തീരില്ല എന്നു പറഞ്ഞ് രണ്ടു ദിവസത്തിലൊരിക്കലാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും നീണ്ടുപോകുമോ അഡ്മിന്?

    രണ്ടു തേങ്ങയടിച്ചപ്പോളേ ജെനീഷ് പറഞ്ഞതാ ഇത് നേരെ പോകില്ലെന്ന്. ആരു കേള്‍ക്കാന്‍ ;) ;)

  • salil

    ചതിക്കല്ലേ….

  • mujeeb Rahman

    സ്വാതന്ത്ര ദിനത്തില്‍ സ്വതന്ത്രമായി കളിക്കാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു അപ്പോള്‍ ദാ കിടക്കുന്നു -postponed………………
    കഥാകാരാ രണ്ടെണ്ണം വേണ്ടായിരുന്നു!!!!!!!!!!!!!

  • Vivek

    @ Admin “we may not able play this crossword on 16th”

    അപ്പോള്‍ പതിനാറിനും ഇല്ലേ? അതോ അക്ഷരപ്പിശാചോ?

  • salil

    Best wishes for your (our) server upgradation….

  • Shanmukhapriya

    അയ്യോ സമയം മാറ്റിയോ!!! ഒരു ദിവസം പിന്നിലേക്ക് ആക്കിയാലും വേണ്ടില്ലായിരുന്നു, സ്വാതന്ത്ര്യ ദിനത്തില്‍ സമാധാനമായി കളിക്കാമെന്ന് കരുതിയതാ ഇതിപ്പോ 16-നും കളിക്കാന്‍ കഴിയില്ലേ???

    കഥാകാരാ തേങ്ങാ അടിച്ചില്ലെങ്കിലും വേണ്ട പക്ഷെ ഈ രണ്ടടി ഇനി വേണ്ടേ വേണ്ടാ :(

  • salil

    തേങ്ങയടി ========>((((( O )))))<=========== ഗണപതി ഹോമം

    പദപ്രശ്നം ആകെ കണ്ഫ്യൂഷനിലായി…… :) :) ഏതെങ്കിലും ഒന്ന് മതിയായിരുന്നു…

  • http://1 Jenish

    ‌@Anjana

    വേഗം ഗണപതിപൂജ നടത്തിക്കോ… പോക്ക് കണ്ടിട്ട് ഇത് ഗണപതിയുടെ കല്ല്യാണം പോലെയാകുമെന്നാ തോന്നുന്നേ…:)

  • സുരേഷ് കെ

    വികടം

    എല്ലാവരുടെയും അഭ്യര്‍ത്ഥനമാനിച്ച് പദപ്രശ്നം രണ്ട് മൂന്നു് ദിവസം നേരത്തെ യാക്കാനാവുമോ ?
    സെറുവറു പുനരുദ്ധാരണം (ജീര്‍ണൊദ്ധാരണം ) ബിജാരിച്ച പോലെ കയിഞ്ഞു വെക്കം കയിച്ചിലാകട്ടെ എന്നു ആസംസിക്കുന്നു.

    പദപ്രശ്ന മന്ത്രവാദികളെകണ്ട് ഗണപതി ഹോമമോ, തേങ്ങയുടക്കലോ, നടത്തി ജോറായിക്കോട്ടെ. ഒരു നല്ല കാര്യത്തിനിറങ്ങല്ലേ.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    ഞങ്ങളുടെ പായസ വിതരണം സുഗമായി നടക്കുന്നത്നോടൊപ്പം വിവേക് പറഞ്ഞത് പോലെ ജീര്നോധാരണം അല്ല പുനരുദ്ധാരണം സുഗമമായി നടക്കട്ടെ..

    അഡ്മിന് ആയിരം ആയിരം അഭിവാദ്യങ്ങള്‍

    മാഷെ ഇനി ഞങ്ങളുടെ കമന്റ്സിലും മാഷിന്റെ അഭിപ്രായ പ്രകടനം ഉണ്ടാകുമോ? തെറ്റുകള്‍ തിരുത്തുന്നത് നല്ലത് തന്നെ. മാഷെ നിങ്ങള്‍ പ്രക്രിയ തുടര്‍ന്നോളൂ കഴിഞ്ഞ പദപ്രശ്നത്തിലെ മാഷിന്റെ പ്രകടനം കണ്ടു വിരണ്ടിരിക്കുകയാണ് ഞാന്‍. എന്റെ പദപ്രശ്നങ്ങളിലെ പൊട്ട തെറ്റുകളെ ഇനി മാഷ് എങ്ങിനെ ആണാവോ കീറി മുറിക്കാന്‍ പോകുന്നത്? എന്നോര്‍ക്കുമ്പോള്‍ ഒരു വിറയല്‍ സിരകളില്‍ കൂടി പാഞ്ഞു പോകുന്ന പോലെ…

    പ്രീതിയുടെ മനോഹരമായ പദപ്രശ്നം തന്നെ എന്ന് ഞാന്‍ കരുതുന്നു. എന്റെ ചീത്ത ദിനം ആയിരുന്നു അന്ന്. കമ്പ്യൂട്ടര്‍ പണി മുടക്കിയത് നീണ്ട ഏഴു മണിക്കൂര്‍ ആണ്.

  • anjanasatheesh

    എന്തായാലും ഏന്നായാലും ഏല്ലാവര്‍ക്കും ആശംസകള്‍.

    പിന്നങ്ങിനെയൊക്കെ പറഞ്ഞാല്‍ ഈ വെള്ളിയാഴ്ച പദപ്രശ്നം ഞങ്ങള്‍ ഗള്‍ഫ് പ്രവാസികള്‍ക്കു വളരെ കഷ്ടമാണ്. കാരണം ആഴ്ചയിലെ ഒരൊഴിവു ദിനത്തില്‍ ചെയ്യാന്‍ ഒരുപാടു പണികള്‍ കാണും. അതിനിടക്ക് ? ഈ വെള്ളിയാഴ്ചയെങ്കില്ലും ഒഴിവാക്കണേ പ്ളീസ്

    പിന്നെ ഒരു സംശയം – കളിച്ചു തുടങ്ങാത്ത പദപ്രശ്ന അഭിപ്രായതാളില്‍ അതിന്റെ നിര്‍മ്മാതാവിനെ കൂടാതെ സഹകളിക്കാര്‍ എങ്ങിനെയാണ് എഴുതാന്‍ കഴിയുന്നത് – ആ വിദ്യ എനിക്കും പരീക്ഷിക്കാനാണ്

  • Jenish

    @Anjana

    അങ്ങനെയാണെങ്കില്‍ ഇവിടെ വ്യാഴവും അവധിയാണ്.. അതും കൂടി ഒഴിവാക്കണം.. :)

    വീട്ടില്‍(ഹോം) പൊയാല്‍ എല്ലാ അപ്രൂവായി ഡേറ്റ് കിട്ടിയ പദപ്രശ്നങ്ങളുടെ കമന്റു പേജിലും കമന്റാവുന്നതാണ്..

  • jalaja

    അഞ്ജന,
    ഈ കമന്റ് പേജിന്റെ മുകളിലുള്ള ഹോമില്‍ പോയി മുട്ടി വിളിക്കൂ. തുറക്കുമോ എന്നു നോക്കാലോ.

    വെള്ളിയാഴ്ച പദപ്രശ്നത്തെക്കുറിച്ച് എനിക്കുമിത് തോന്നാറുണ്ട്. എന്നാലും പരാതിപ്പെടുന്നത് ശരിയല്ല എന്ന് തോന്നുന്നു. ഞായര്‍ മറ്റെല്ലാവിടെയും ഒഴിവല്ലേ? അപ്പോള്‍ അന്നും പ്രശ്നം. :)

  • Shanmukhapriya

    അഞ്ജന, കമന്റ് പേജില്‍ ഏറ്റവും മുകളില്‍ Home എന്ന് കണ്ടോ, അതില്‍ ക്ലിക്ക് ചെയ്താല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ പദപ്രശ്നങ്ങളുടേയും കമന്റ് പേജിലേക്കുള്ള ലിങ്ക് ലഭിക്കും!!!

  • Shanmukhapriya

    ഞായര്‍ മറ്റെല്ലാവിടെയും ഒഴിവല്ലേ? അപ്പോള്‍ അന്നും പ്രശ്നം. :)

    ഇല്ലാ ജലജേച്ചീ ഞായര്‍ ഒഴിവായത് കൊണ്ട് പദപ്രശ്നം വേണ്ടാന്ന് ആരും പറയുമെന്ന് തോന്നുന്നില്ല, ഗള്‍ഫില്‍ വെള്ളിയാഴ്ച മാത്രമേ ഒഴിവുള്ളത് കൊണ്ടാകാം അങ്ങനെ, ഇവിടെ ഞങ്ങള്‍ക്ക് ഞായാറാഴ്ച കൂടാതേയും ഒഴിവു ദിനങ്ങള്‍ കിട്ടുന്നുണ്ടല്ലോ.

    @Admin
    ന്നാലും ഈ 3 ഒഴിവു ദിവസങ്ങളില്‍ ഒന്നില്‍ പോലും പദപ്രശ്നം ഇല്ലാത്തതിനാല്‍ അതിയായ ഖേദം രേഖപ്പെടുത്തുന്നു :(
    ഇത് ഇന്ത്യയിലുള്ളവര്‍ക്കു മാത്രമേ ബാധകമാവൂ, മറ്റുള്ളവര്‍ സദയം ക്ഷമിക്കുക :P

  • anjanasatheesh

    ചേച്ചി,
    പരാതിപ്പെടുന്നത് ശരിയല്ല എന്നറിയാം. പക്ഷേ കഷ്ടപ്പാടു എല്ലാരും അറിഞ്ഞോട്ടേന്നു കരുതി

    ജെനീഷ്, നന്ദി കെട്ടോ (ചേച്ചിക്കും)- ഇനി ഞാനും മുട്ടി നോക്കട്ടെ തുറക്കുമോ എന്നറിയണമല്ലോ

  • admin

    this is not just because somebody requested to postpone.

    two days earlier, Joju said about this upgradation for some other new project. mobile version I believe. and he suggested this Monday. (offday for him and his teammates)

    I would never prefer to prepone.
    you may always throw your feedback. If it matches with our schedule, we will adjust.

  • admin

    >>>പിന്നെ ഒരു സംശയം – കളിച്ചു തുടങ്ങാത്ത പദപ്രശ്ന അഭിപ്രായതാളില്‍ അതിന്റെ നിര്‍മ്മാതാവിനെ കൂടാതെ സഹകളിക്കാര്‍ എങ്ങിനെയാണ് എഴുതാന്‍ കഴിയുന്നത് – ആ വിദ്യ എനിക്കും പരീക്ഷിക്കാനാണ്

    @anjana
    anyone can write their comment on any page at any time.

  • balachandran

    >>>മാഷെ ഇനി ഞങ്ങളുടെ കമന്റ്സിലും മാഷിന്റെ അഭിപ്രായ പ്രകടനം ഉണ്ടാകുമോ? തെറ്റുകള്‍ തിരുത്തുന്നത് നല്ലത് തന്നെ. മാഷെ നിങ്ങള്‍ പ്രക്രിയ തുടര്‍ന്നോളൂ കഴിഞ്ഞ പദപ്രശ്നത്തിലെ മാഷിന്റെ പ്രകടനം കണ്ടു വിരണ്ടിരിക്കുകയാണ് ഞാന്‍. എന്റെ പദപ്രശ്നങ്ങളിലെ പൊട്ട തെറ്റുകളെ ഇനി മാഷ് എങ്ങിനെ ആണാവോ കീറി മുറിക്കാന്‍ പോകുന്നത്? എന്നോര്‍ക്കുമ്പോള്‍ ഒരു വിറയല്‍ സിരകളില്‍ കൂടി പാഞ്ഞു പോകുന്ന പോലെ…

    ചാന്ദ്നീ,
    എന്താണിത് ? വിറയ്കുകയോ ?അത്തരത്തിലൊന്നും ചിന്തിക്കുക പോലും ചെയ്യരുത് .
    കുറെ തെറ്റുകളെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞാല്‍ അവനവന്റെ ഭാഷ അത്രയും ശുദ്ധമായി എന്ന് കരുതണം .തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ആരെയും കുറ്റപ്പെടുത്തുന്ന തരത്തിലല്ലല്ലോ .തെറ്റുകള്‍ മനസിലാക്കാന്‍ വേണ്ടിയല്ലേ .
    ചെറിയ തെറ്റുകള്‍ (ഉച്ചാരണത്തില്‍ പോലും )വന്നാല്‍ അത് വിപരീത ഗുണം ചെയ്യും എന്നതിന് സംസ്കൃതത്തില്‍ ഒരു ശ്ലോകമുണ്ട് .
    “ദുഷ്ട: ശബ്ദ: സ്വരതോ വര്‍ണതോ വാ
    മിജ്യാപ്രയുക്തേ ന തമര്‍ഥമാഹ
    സ വാഗ് വജ്രോ യജമാനം ഹിനസ്തി
    യധേന്ദ്ര ശത്രുര്‍ വര്ധസ്വ .”
    (തെറ്റായ ശബ്ദം സ്വരമായോ വര്‍ണ്ണമായോ പ്രയോഗിച്ചാല്‍ പോലും അത് വാക്കാകുന്ന വജ്രായുധമായിത്തീര്‍ന്നിട്ടു യജമാനനെത്തന്നെ കൊല്ലും.അതിനുവേണ്ടിപ്പറയുന്നു “ഇന്ദ്ര ശത്രുര്‍ വര്ധസ്വ”)
    പണ്ട് അസുരന്മാര്‍ ഒരു യാഗം നടത്തി “ഇന്ദ്ര ശത്രുര്‍ വര്ധസ്വ” എന്നായിരുന്നു മന്ത്രം .
    (ഇന്ദ്രന്റെ ശത്രുക്കള്‍ വര്‍ദ്ധിക്കട്ടെ) ഇന്ദ്രന്റെ ശത്രുക്കളായ അസുരന്മാരുടെ ശക്തി വര്‍ദ്ധിക്കുകയും അങ്ങനെ ഇന്ദ്രനെ തകര്‍ക്കുകയും ചെയ്യുക എന്നതായിരുന്നു ലക്‌ഷ്യം .
    പക്ഷേ യാഗം കഴിഞ്ഞപ്പോള്‍ വര്‍ധിച്ചത് ഇന്ദ്രന്റെ ശക്തിയായിരുന്നു .ശക്തി വര്‍ധിച്ച ഇന്ദ്രന്‍ അസുരന്മാരെ കൊന്നൊടുക്കി .
    ഇതെങ്ങനെ സംഭവിച്ചു. “ഇന്ദ്ര ശത്രുര്‍ വര്ധസ്വ” എന്ന പദത്തിന് ഉച്ചരിക്കുമ്പോള്‍ കൊടുക്കുന്ന തീവ്രതയും ലാളിത്യവും അനുസരിച്ച് രണ്ടു തരത്തില്‍ അര്‍ഥം വരാം .
    ‘ഇന്ദ്രശത്രു:’എന്ന് ചേര്‍ത്തുച്ചരിച്ചാല്‍ “ഇന്ദ്രനാകുന്ന ശത്രു” എന്നും അത് തന്നെ തീവ്രമായി ഉച്ചരിച്ചാല്‍ “ഇന്ദ്രന്റെ ശത്രു” എന്നും അര്‍ഥം വരും .
    അവര്‍ മന്ത്രം ഉച്ചരിച്ചത് ആദ്യം പറഞ്ഞ തരത്തിലായിരുന്നു .അങ്ങനെ ഇന്ദ്രന്റെ ശക്തി തന്നെ വര്‍ധിച്ചു .
    ഉച്ചാരണത്തില്‍ വരുന്ന പിഴവ് പോലും ഉപയോഗിക്കുന്നവനെ (യജമാനന്‍ )ത്തന്നെ കൊല്ലാന്‍ പര്യാപ്തമാണ് .അപ്പോള്‍ പദത്തിലും വാചകത്തിലും വരുന്ന തെറ്റുകളെക്കുറിച്ചു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

    ( തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ബുദ്ധിമുട്ടായി ആര്‍ക്കെങ്കിലും തോന്നുന്നു വെങ്കില്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി (ഒരാള്‍ പോരാ പലരും )അപ്പോള്‍ ഞാന്‍ എന്റെ ശ്രമത്തില്‍ നിന്നും പിന്തിരിയാം .)

  • balachandran

    എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ .
    അഴിമതിരഹിത നവ ഭാരതത്തിനുവേണ്ടി നമുക്കൊത്തൊരുമിച്ചു പ്രയത്നിക്കാം .
    ജനാധിപത്യത്തിന്റെ മൂല്യങ്ങളും സ്വാതന്ത്ര്യവും ഒരിക്കലും നഷടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. ജയ് ഹിന്ദ്‌ .

  • കഥാകാരന്‍

    രണ്ടു തേങ്ങ ഉടച്ചതു കൊണ്ടാണോ പദപ്രശ്നം നീട്ടി വെച്ചത്??? ഒരു തേങ്ങ എടുത്ത് സെര്‍വറിനിട്ടെറിഞ്ഞാലോ?

  • Vivek

    Hi Admin,

    Any news on the server upgrade? What about tmrw schedule?

  • നിളാ പൗര്‍ണമി

    കഥാകാരന്‍ ,
    നാളെ ഇത് കൂടി കളിച്ചിട്ടുവേണം നാട്ടിലേക്കുള്ള വണ്ടിപിടിക്കാന്‍ .
    അതിനിടക്ക് ഇനിയും തേങ്ങയുടച്ചു പ്രശ്നമുണ്ടാക്കല്ലേ .

  • balachandran

    >>>കഥാകാരന്‍ Says:
    August 15th, 2011 at 8:39 am
    രണ്ടു തേങ്ങ ഉടച്ചതു കൊണ്ടാണോ പദപ്രശ്നം നീട്ടി വെച്ചത്??? ഒരു തേങ്ങ എടുത്ത് സെര്‍വറിനിട്ടെറിഞ്ഞാലോ?

    എന്തായാലും ഇനി വേണ്ട .ഇന്ന് പദപ്രശ്നം വരുകയല്ലെ അതിന്റെ അടി കൂടി കഴിയുമ്പോള്‍ ഒന്നല്ല രണ്ടെണ്ണം എടുത്തു എറിഞ്ഞേര്.നേരെയാവുന്നെങ്കില്‍ നേരെയവട്ടെ .

  • Vivek

    How is the server after the upgrade?

  • anjanasatheesh

    എന്താ ആരും നൂറിലെത്താതെ ? അര മണിക്കൂറില്‍ ആരെങ്കില്ലും തീര്‍ക്കുമെന്നു കരുതി

  • anjanasatheesh

    അഭിനന്ദനങ്ങള്‍ നിള………………:)

  • vivek

    Hi All,

    Did anybody face any issue with mashithantu during the first 30-45 minutes?

  • vivek

    Admin, please check the mail.

  • anjanasatheesh

    അഭിനന്ദനങ്ങള്‍ വിവേക് :)

  • anjanasatheesh

    കൃഷ്ണകുമാര്‍ എന്തുപറ്റി ? വരൂ മുന്നോട്ട്

  • anjanasatheesh

    congratulations Smitha…..:)

  • anjanasatheesh

    congratulations Smitha & Prasad :)

    “Puthiya tharangal ” santhosham

  • anjanasatheesh

    അഭിനന്ദനങ്ങള്‍ അനില്‍, ഉണ്ണി & ജെനിഷ്

  • Jenish

    @Anjana

    Good crossword… Congrats!1 :)

  • anjanasatheesh

    ഇനി കുറച്ചു കഴിഞ്ഞു വരാം… ഇത്തിരി ജോലിയുണ്ടേ…

    വിജയത്തിനായ് ശ്രമിക്കുന്ന ഏല്ലാവര്‍ക്കും ആശംസകള്‍!!!!!!!!!!!1

  • നിളാ പൗര്‍ണമി

    വിവേക് ,എനിക്കും അനുഭവപ്പെട്ടിരുന്നു പ്രശ്നം .
    അല്ലെങ്കില്‍ കുറേക്കൂടി നേരത്തെ തീര്‍ക്കാന്‍ കഴിയുമായിരുന്നു .

    നല്ല പദപ്രശ്നം .
    അഞ്ജനക്കും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍

  • neema

    When somebody start to give clue, pls give clue for 13 A2nd letter and 19 A . 10 B last letter and 30 B 2nd letter is showing pink???

  • Prasad

    anjanasatheesh Says:

    congratulations Smitha & Prasad

    “Puthiya tharangal ” santhosham

    മികച്ച കളിക്കാര്‍ (താരങ്ങള്‍) വൈകിയതുകൊണ്ട് എന്നെപോലുള്ള പിന്‍ നിരക്കാര്‍ അല്‍പ്പം മുന്നിലെത്തി

    Thanks

  • smitha

    thank you anjana

  • അപരിചിതന്‍

    #
    vivek Says:
    August 16th, 2011 at 1:14 pm

    Hi All,

    Did anybody face any issue with mashithantu during the first 30-45 minutes?
    #
    എനിക്കും പ്രശ്നങ്ങളുണ്ടായിരുന്നു ഉത്തരങ്ങള്‍ സേവ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിസ്റ്റം ത്രിശന്കുവിലായി. പിന്നെ കളിക്കളത്തില്‍ തിരിച്ചെത്താന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. ഉത്തരങ്ങള്‍ ശരിയോ എന്നറിയാനും കാത്തിരിപ്പ് വേണ്ടിവന്നു. മനമില്ലാമനസ്സോടെയാണ് പലപ്പോഴും കളം നിറം മാറിയത്!

    ഫലം സമയനഷ്ടം, മാനഹാനി, ……

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    need clue for 16b 2nd letter, 27 d third , 30b second
    pls

  • Prasad

    കിട്ടിയ ഉത്തരങ്ങള്‍ കൈയും “കാലും” ഉപയോഗിച് mashithandu dictionary ല്‍ തിരയൂ

  • ajith raj

    Clue needed only for 30B 2nd letter..

    I faced server issues for the first 30-45 minutes..difficulty in loading the page..

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    വളരെ നല്ല പദപ്രശ്നം….അഞ്ജന… അഭിമാനിക്കാന്‍ ഏറെ … തെയ്യത്തിനെ തൈയ്യം ആക്കിയതൊഴിച്ചാല്‍

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    വിവാദങ്ങള്‍ക്ക് സ്കോപ്പ് ഇല്ലാത്ത ഒരു ലളിത പദപ്രശ്നം …
    മാഷെ
    തെയ്യം എന്നാണ് കാണുന്നത്, തൈയ്യവും ശരിയാവാം അല്ലെ? .

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    @ അഡ്മിന്‍,
    എനിക്കും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഉദാഹരണം കുംഭ മാസവും ആയി ബന്ധപെട്ട ചോദ്യത്തിന്റെ മൂന്നാമത്തെ ലെറ്റര്‍ മൂന്നോ നാലോ പ്രാവശ്യം ട്രൈ ചെയ്തിട്ടും റോസ് നിറം വന്നു. പെട്ടെന്ന് അത് സ്വീകരിക്കുകയും ചെയ്തു. പിന്നെ ഒന്നാമത്തെ ചോദ്യത്തിലെ സ്വാ എന്ന അക്ഷരം ആദ്യം ട്രൈ ചെയ്തപ്പോള്‍ കളര്‍ വന്നു എങ്കിലും പെട്ടെന്ന് ശരിയായി. ഇടക്ക് ലിങ്ക് പോകുന്നുണ്ടായിരുന്നു. പക്ഷെ ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ തടസ്സം അനുഭവപെട്ടില്ല.

  • Anil

    രണ്ടുതവണ നെറ്റ്വര്‍ക്ക് പ്രോബ്ലവും, കുറേ തവണ സേവ് ചെയ്യാന്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നു.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    അജിത്‌

    മാലാഖ പോലൊരു വാക്ക്

  • Krishna Kumar

    “കൃഷ്ണകുമാര്‍ എന്തുപറ്റി ? വരൂ മുന്നോട്ട്”

    മത്സ്യത്തില്‍ തട്ടി വീണുപോയി. ഒരു രക്ഷയുമില്ല. ഇനി ആരുടെയെങ്കിലും കാലു പിടിക്കാം :) :)

    • admin

      സങ്കേതിക പ്രശ്നങള്‍ വരുന്നതു സെര്‍വരില്‍ നിഘണ്ടുവിനും പദപ്രശ്നത്തിനും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സ്ഥലം ഇല്ലാത്തതിനാലാണ്. അതു കൊണ്ട് പന്ത്രണ്ട് മണിയിലും നാലു മണിയിലും പദപ്രശ്നങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നില്ല.

      അടുത്ത പദപ്രശ്നതിനായി സംവിധായകരും നിര്‍മ്മാതാക്കളും ചര്‍ച്ച തുടരുകയാണ്. ഒരെണ്ണം ശനിയാഴ്ച 4 നു പ്രതീക്ഷിക്കാം. (ശനിയാഴ്ച നിഘണ്ടു ഉപയോഗിക്കുന്നവര്‍ കുറവാണ്‌ ..ഭാഗ്യം)

  • Jenish

    @Admin

    ചുരുക്കം പറഞ്ഞാല്‍ പദപ്രശ്നമെല്ലാം 12AM-ല്‍ ആക്കിയാല്‍ ഒരു പ്രശ്നവും വരില്ലെന്ന് സാരം.. :)

    —- admin says—
    Yes. thats why I tried it once for fun crossword :-)

  • anjanasatheesh

    എല്ലാവിജയികള്‍ക്കും അഭിനന്ദനങ്ങള്‍

  • Shanmukhapriya

    വളരെ നല്ല പദ പ്രശ്നം അഞ്ജന!! സമയത്തിനു കളിക്കാന്‍ കഴിയാത്തതിലാ വിഷമം :( ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദങ്ങള്‍ :)

  • Rajith Ravi

    കുംഭ മാസത്തിലെ ജ്യോതിഷം മൂന്നാമത്തെ അക്ഷരം

  • Rajith Ravi

    കിട്ടീ…. ലൈഫ്ലൈനില്‍ കിട്ടി…..

  • anjanasatheesh
  • സലില്‍
  • beegees

    Krishna Kumar >
    search in google …..വാള, കൂരി

  • beegees

    neema>
    13A……search for “crystal” in mashithantu dictionary
    19A……..search in google വിദ്യാപദ്ധതി
    (GOVT: TRIBAL HIGHER SECONDARY SCHOOL) .

    10 B last letter ………..”come”(malayalam)
    30B……..search in google …..വാള, കൂരി

  • Vivek

    അടുത്ത പദപ്രശ്നതിനായി സംവിധായകരും നിര്‍മ്മാതാക്കളും ചര്‍ച്ച തുടരുകയാണ്. ഒരെണ്ണം ശനിയാഴ്ച 4 നു പ്രതീക്ഷിക്കാം” –

    അപ്പ്രൂവേഴ്സിനു ക്ഷാമമാണോ ? എല്ലാവരും ബിസിയാണോ?

    —–admin says–
    Yes, all are busy.
    പിന്നെ സജീവമായി ഉണ്ടായിരുന്ന ഒരുത്തനെ എല്ലാവരും കൂടി വധിക്കുകയും ചെയ്തു :-(

  • jalaja

    പദപ്രശ്നം കൊള്ളാം. വിദ്യാഭ്യാസപദ്ധതിയാണെന്നെ കഷ്ടത്തിലാക്കിയത്. സെര്‍ച്ച് ചെയ്ത് മണിക്കൂറുകള്‍ പാഴായപ്പോള്‍ ആണ് കറക്കിക്കുത്താമെന്ന് തോന്നിയത്. അപ്പോള്‍ വലിയ വിഷമം കൂടാതെ കിട്ടുകയും ചെയ്തു. കഴിഞ്ഞപ്പോഴേയ്ക്കും നല്ല തലവേദനയായതുകൊണ്ട് പതിവുപോലെ കമന്റ് പേജ് സന്ദര്‍ശിക്കാനൊന്നും നിന്നില്ല.

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!

    തെയ്യം എന്നാണ് സാധാരണ എഴുതുന്നത്. തൈയ്യം എന്ന് വേണ്ടിയിരുന്നില്ല. 36ഡി രണ്ടാമത്തെ അക്ഷരം ദീര്‍ഘം വേണ്ടിയിരുന്നു. കുംഭമാസം ജ്യോതിഷപ്രകാരമല്ലേ? ഞാന്‍ ജ്യോതിശ്ശാസ്ത്രം കുറെ തപ്പി.

  • അനിൽകുമാർ, തട്ടയിൽ

    ഇന്നാണ് പദപ്രശ്നം അതേ ദിവസം തന്നെ കളിക്കാൻ സാധിച്ചത്. കുറച്ചു നാളായി ഭയങ്കര ജോലിത്തിരക്കായിരുന്നു. ഇന്ന് ബോസിന്റെ വിളിയൊന്നും ഇടക്കു വരാഞ്ഞതുകൊണ്ട് അഞ്ചാം സ്ഥാനം കിട്ടി. വളരെ നല്ല പദപ്രശ്നം.(‘’മത്സ്യം’‘ ഒഴികെ). ഈ മത്സ്യം എവിടെ കിട്ടും? അതിന്റെ പിന്നിൽ 20മിനിറ്റ് കളഞ്ഞു.

  • സുരേഷ്

    clues 1a, 38A, 38B, 37U , 39U, 40U second ltr.

  • balachandran

    അഞ്ജനാ,
    നല്ല പദപ്രശ്നം .
    ആഹാരം കഴിക്കാന്‍ ഒരുമണിക്ക് (IST 2 .30 )വീട്ടിലെത്തിയപ്പോഴാണ് തുടങ്ങിയത് തീര്‍ത്തിട്ടു പോകാന്‍ കഴിയും എന്ന് വിചാരിച്ചില്ല .പക്ഷേ വളരെ എളുപ്പത്തില്‍ തീര്‍ക്കാന്‍ കഴിഞ്ഞു .മീന്‍ എന്റെയും സമയം കളഞ്ഞു .അതിന്റെ ‘ന്‍’.പ്രാദേശിക പ്രയോഗമാണെന്നു കരുതുന്നു.

  • balachandran

    >>>>മാഷെ
    തെയ്യം എന്നാണ് കാണുന്നത്, തൈയ്യവും ശരിയാവാം അല്ലെ? .
    ചാന്ദ്നീ,
    ഞാന്‍ ഒരു തെറ്റും പറയുകയില്ല .ഒരുപക്ഷേ അഞ്ജനയ്കതിഷ്ടപ്പെട്ടില്ലെങ്കിലോ ? :) :)
    അന്ജനയെ ഞാന്‍ അധിക്ഷേപിച്ചു എന്ന് വല്ലതും പറഞ്ഞാല്‍ എനിക്ക് വലിയ വിഷമമാകും .
    :-$ :-$ :-$

  • balachandran

    ഞാന്‍ ഈ പദപ്രശ്നത്തിലെ തെറ്റുകളുടെ കാര്യത്തില്‍ 36 D ചോദ്യവും അതിന്റെ ഉത്തരവും പോലെ :) :)

  • Krishna Kumar

    anjana, salil, beegees.. thanks. എന്നാലും നാലാമനായിരുന്ന ഞാന്‍ നാല്പത്തിയഞ്ചാമനായി :) വെജിറ്റേറിയനായതിന്റെ കുഴപ്പം :)

  • Jenish

    @Admin

    ഹിതെന്താണ് ഹേ!! നല്ലൊരു തല്ലുണ്ടാക്കാമെന്ന് കരുതി വരുമ്പോഴെല്ലാം പദപ്രശ്നങ്ങള്‍ ഉഗ്രനാകുന്നു… നല്ലൊരു തല്ല് കണ്ട കാലം മറന്നു.. ഈ വ്യൂഹത്തില്‍ അപ്രൂവര്‍മാര്‍ തലകുത്തിനിന്നാണെന്ന് തോന്നുന്നു പദപ്രശ്നങ്ങള്‍ പരിഷ്ക്കരിക്കുന്നത്.. എല്ലാ അപ്രൂവര്‍മാര്‍ക്കും അയിരമായിരം അഭിവാദ്യങ്ങള്‍.. Sorry, രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയാണെന്ന് വിചാരിച്ചുപോയി.. അപ്രൂവര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍!! :)

    —-admin says—
    definitely they deserve your appreciation.
    but nowadays crossword-compilers are taking cautious editing by themselves.
    it makes approvers life easier

  • Jenish

    @Anjana

    ഞാന്‍ ബാലരമ്മയും പൂമ്പാറ്റയും നാട്ടില്‍ നിന്ന് വരുത്തിയത് വെറുതെയായില്ല.. :) എന്റെ മകനെ ചിലപ്പോഴൊക്കെ ഞാന്‍ വിളിക്കാറുള്ള പേരാണ്…

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    ഈ പദപ്രശ്നം കളിച്ചതിലെ പ്രധാന അറിവ് ദര്‍ശന്‍ രാമന്‍ എന്ന സംഗീത സംവിധായകനെ കുറിച്ചുള്ള അറിവാണ്. നന്ദി അഞ്ജന. അദ്ധേഹത്തിന്റെ ഒരു മാസ്റ്റര്‍ പീസ്‌ സോംഗ് തകിലു കൊട്ടാമ്പുറം എന്ന ചിത്രത്തിലെ സ്വപ്നങ്ങളെ വീണുറങ്ങൂ

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    അദ്ദേഹം ബിച്ചുതിരുമലയുടെ സഹോദരനാണെന്നു ഇപ്പോള്‍ ആണറിഞ്ഞത്

  • jalaja

    സുരേഷ്,
    1a ലക്ഷം കോടിയില്‍ കവിയും സ്വര്‍ണ്ണശേഖരം തന്നെ.
    38A,മേടം , തുലാം എന്നീ മാസങ്ങളിലെ പത്താം തിയതി . തുലാമാസത്തിലെ ഈ പുലരി മുതലാണത്രെ തെയ്യക്കാലം തുടങ്ങുന്നത്.
    38B, ഇത് വിക്കിയിലുണ്ടല്ലോ. നക്ഷത്രം/നക്ഷത്രരാശി എന്നിട്ടാല്‍ ലിസ്റ്റ് കാണാം. വാളും ———-
    37U ,പണ്ടിത് മാതൃഭൂമിയിലെ പതിനൊന്നാം പേജിലായിരുന്നു. മരണം.
    40U ഇത് സിനിമയായിട്ടുണ്ട്. ലളിത (ശബ്ദം മാത്രമേയുള്ളൂ) അവതരിപ്പിച്ച കഥാപാത്രം. നായകന്‍ മമ്മൂട്ടി.

    വിജയാശംസകള്‍!!!

  • കഥാകാരന്‍

    ഒരാള്‍ക്കിഷ്ടപ്പെടില്ല എന്നു വിചാരിച്ച് കുറ്റം പറയാതിരിക്കുന്നത് ശരിയാണോ മാഷേ? ഏതായാലും മാഷ് കുറ്റം പറയാത്ത സ്ഥിതിക്ക് ഞാന്‍ മാഷിന്റെ ചെരിപ്പൊന്നിട്ടു നോക്കട്ടെ (stepping in to Mash’s shoes)

    ഉദ്ദേശങ്ങള്‍:

    1. ഇത്രയും സംവാദങ്ങള്‍ എന്റെ മലയാളത്തെ എങ്ങനെയെങ്കിലും സഹായിച്ചോ എന്നറിയുക.
    2. അഞ്ജനയുടെ പ്രതികരണശേഷി കുറഞ്ഞോ എന്നറിയുക
    3. കമന്റ് പേജിന്റെ നീളം കൂട്ടുക

  • anjanasatheesh

    balachandran Says:
    August 16th, 2011 at 11:10 pm

    >>>>മാഷെ
    തെയ്യം എന്നാണ് കാണുന്നത്, തൈയ്യവും ശരിയാവാം അല്ലെ? .
    ചാന്ദ്നീ,
    ഞാന്‍ ഒരു തെറ്റും പറയുകയില്ല .ഒരുപക്ഷേ അഞ്ജനയ്കതിഷ്ടപ്പെട്ടില്ലെങ്കിലോ ? :) :)
    അന്ജനയെ ഞാന്‍ അധിക്ഷേപിച്ചു എന്ന് വല്ലതും പറഞ്ഞാല്‍ എനിക്ക് വലിയ വിഷമമാകും .
    :-$ :-$ :-$

    മാഷേ,
    അതു മുഴുവനായിട്ടും ശരിയല്ല. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇഷ്ടംപോലെയാവാം തെറ്റു കണ്ടാല്‍ തീര്‍ച്ചയായും.പക്ഷേ അതു പറയുന്നവിധത്തിലും ഉദാഹരിക്കുന്നിടത്തും ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ചും രീതിയെക്കുറിച്ചും മാത്രമേ ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നുള്ളൂ.മാഷുടെ പഴയ അഭിപ്രായങ്ങള്‍ ഒന്നുകൂടി മറ്റു കൂട്ടിവായിച്ചു നോക്കൂ. അതെഴുതിയ ആളായിട്ടല്ല അത് ആരെ ഉദ്ദേശിച്ചാണോ എഴുതിയത് ആ ഭാഗത്ത് നിന്ന്.

    പിന്‍കുറിപ്പ്:
    പണ്ട് ഒഎന്‍വി സാറും എതിരായി എ,ചാള്‍സും ലോകസഭയിലേക്ക് മത്സരിച്ചു അനന്തപുരിയില്‍ നിന്നും. അന്ന് ഒരുപ്രശസ്തപത്രത്തില്‍ വന്ന തലക്കെട്ട് ഇങ്ങിനെയായിരുന്നു “പൊന്‍താരവും പുല്‍ക്കൊടിയും”
    മാഷേ അറിവുകളുടെ ലോകത്ത് ഞാന്‍ കേവലം പുല്‍ക്കൊടി മാത്രം. ഇവിടെ പൊന്‍താരങ്ങളാണധികവും മാഷ്, ജലജചേച്ചി,നിള,വിവേക്,പ്രിയ,പിഷാരടി ചേട്ടന്‍,ജെനിഷ്,ബൈജോ, മാലിനി,പ്രീതി, ജയകുമാര്‍,വികാസ് അങ്ങിനെയങ്ങിനെ ഒരുപാടുപേര്‍……

    30B —
    മത്സ്യത്തിന്റെ പേര്‍ അങ്ങിനെയാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. മറ്റു പ്രാദേശിക മാറ്റങ്ങള്‍ കണ്ടേക്കാം. തിരച്ചിലിനൊടുവിലും അങ്ങിനെ കണ്ടു. വലിയതെറ്റല്ല എന്നു കരുതുന്നു

  • കഥാകാരന്‍

    8A – should be “കൈരളി ചാനലിലെ”
    12A – “ശസ്ത്രജ്ഞന്‍” – അക്ഷരത്തെറ്റ്
    23A – “അമരസിംഹന്റെ” എന്നായാലെ ഉദ്ദേശിച്ച അര്‍ഥം കിട്ടൂ
    28A – Should use “” to high light തച്ചന്‍റെ മകന്‍റെ മകന്‍
    29A – പ ഇരട്ടിക്കണം
    32A – should be
    “ഇതിലുടെയാണ് കിണറ്റില്‍ നിന്നും വെള്ളം കോരിയെടുക്കാനെളുപ്പം സാധിക്കുന്നത്”
    Or “ഇതിലുടെ കിണറ്റില്‍ നിന്നും വെള്ളം കോരിയെടുക്കാനെളുപ്പം”

    better – ഇതുപയോഗിച്ചാല്‍ കിണറ്റില്‍ നിന്നും വെള്ളം കോരിയെടുക്കാനെളുപ്പം സാധിക്കും
    38A – കേരളത്തില്‍ കര്‍ഷകര്‍ വിത്തിറക്കുന്ന ദിവസങ്ങളിലൊന്ന്
    6B – എറണാ’ങ്കു’ളത്തപ്പന് ‍അക്ഷരത്തെറ്റ്
    17B – തെയ്യം is correct
    32B – ക ഇരട്ടിക്കണം
    5D- “ശിക്ഷവിധി” – “ശിക്ഷാവിധി” is the correct one
    6D – “തായമ്പകയിലും സോപാനസംഗീതത്തിലും ‘അഗ്രജനാ’യിരുന്നു ഇദ്ദേഹം” should be “തായമ്പകയിലും സോപാനസംഗീതത്തിലും ‘അഗ്രഗണ്യനാ’യിരുന്നു ഇദ്ദേഹം”

    Also in the answer, പ ഇരട്ടിക്കണം. or it should be “Sivaraman Poduval”

    27D- ജ്യോതിശാസ്ത്രവും ജ്യോതിഷവും രണ്ടാണ്`.
    36D – പ ഇരട്ടിക്കണം. (കൂടാതെ “ഈയൊരക്ഷരം” എന്നത് തെറ്റായ സൂചനയാണ്. ആ പ്രയോഗത്തിന്റെ അര്‍ഥം ക മുതല്‍ മ വരെയുള്ള ഒരക്ഷരവും മിണ്ടരുത് എന്നാണ്)
    39U – സംവിധാകന്‍ – അക്ഷരത്തെറ്റ്

  • anjanasatheesh

    Krishna Kumar Says:
    August 17th, 2011 at 8:39 am

    anjana, salil, beegees.. thanks. എന്നാലും നാലാമനായിരുന്ന ഞാന്‍ നാല്പത്തിയഞ്ചാമനായി :) വെജിറ്റേറിയനായതിന്റെ കുഴപ്പം :)

    Don’t worry Krishnakumar, still time is waiting for you..:) congratulations. But I expected you will be the one

  • Rahman

    ഇന്ന് ചിങ്ങം ഒന്ന്
    എല്ലാവര്‍ക്കും നല്ല ഒരു പുതുവര്‍ഷം നേരുന്നു!

  • Jenish

    @Anjana

    മാഷായിരുന്നു ഭേദമെന്ന് ഇപ്പോള്‍ തോന്നുന്നോ? :)

  • anjanasatheesh

    പ്രതികരണശേഷി കുറഞ്ഞതായി കൂട്ടിക്കോളൂ വിവേക് (കഥാകാരാ).എല്ലാം അംഗീകരിച്ചു എന്നും കരുതിക്കോളൂ ഏല്ലാ അര്‍ത്ഥത്തിലും. എണ്ണിയെണ്ണി മറുപടി പറയാന്‍ ഇത് പദപ്രശ്ന അന്യോന്യം ഒന്നുമല്ലല്ലോ. പിന്നെയത് ജലജചേച്ചിക്കേ കഴിയൂ.

    കാര്യങ്ങള്‍ വായിച്ചാല്‍ മനസ്സിലാകണം ഉത്തരങ്ങള്‍ കിട്ടണം. അത്രയേ കരുതിയുള്ളൂ. അതില്‍ വിജയവും കണ്ടൂ എന്നു ഞാന്‍ വിശ്വസിക്കുന്നു.
    പദപ്രശ്നം സിന്ദാബാദ് പദപ്രശ്നം ജയിക്കട്ടെ, പദപ്രശ്നം നീണാള്‍ വാഴട്ടെ

  • bindu

    pls help 32b

  • അപരിചിതന്‍

    കഥാകാരന്‍ Says:

    29A – പ ഇരട്ടിക്കണം
    36D – പ ഇരട്ടിക്കണം
    ഏത് പ?

    32B – ക ഇരട്ടിക്കണം

    “ക്കശപിശ” എന്ന് വേണമെന്നോ?
    ഇതൊന്നും ചോദിക്കാനും പറയാനും ഇവിടാരുമില്ലേ?!

  • balachandran

    അഞ്ജനാ,
    പ്രതികരിച്ചതില്‍ നന്ദി .
    അഞ്ജന മിക്കപ്പോഴും ചെയ്യുന്നതാണ് ആത്മ നിന്ദ .അതൊരിക്കലും ശരിയല്ല .
    ആത്മ നിന്ദ (ഞാനൊന്നുമല്ല എന്ന തോന്നല്‍ )തീര്‍ത്തും ശരിയല്ല .എല്ലാവര്ക്കും ഒരേ വിഷയത്തില്‍ ഒരേ പോലെ അറിവുണ്ടാകണമെന്നില്ല.എനിക്ക് ഒരു പക്ഷേ ഒരുവിഷയത്തില്‍ അറിവുണ്ടാകാം അന്ജനയ്കു മറ്റൊരുവിഷയത്തില്‍ എന്നെക്കാള്‍ അറിവുണ്ടാകും .അതുപോലെ ഓരോരുത്തര്‍ക്കും .പിന്നെ ആത്മ നിന്ദയില്‍ എന്ത് അര്‍ഥം . അന്ജനയെ സംബന്ധിച്ച് എനിക്ക് അങ്ങനെയുള്ള പരാതികള്‍ ഒന്നുമില്ല .
    പിന്നെ കുറച്ചു എടുത്തുചാട്ടം ഇല്ലേ……………………എന്നൊരു സംശയം അത്രേയുള്ളൂ
    30 B തീര്‍ത്തും ശരിയാണ് .തെറ്റല്ല .ഞങ്ങള്‍ അതിനു കണമ്പ്,മാലാ എന്നാണു പറയുക .പിന്നെ മാലാവ് എന്ന് അപൂര്‍വമായി .അതുകൊണ്ട് മാലാന്‍ പ്രതീക്ഷിച്ചില്ല .ഞാനത് ഇന്ന് അന്വേഷിച്ചു. വടക്കോട്ട്‌ ആ പേരും ഉണ്ടെന്ന്‌ അറിഞ്ഞു

  • കഥാകാരന്‍

    പ്രതികരണശേഷി കുറഞ്ഞതായി കൂട്ടിക്കോളൂ വിവേക് (കഥാകാരാ). –

    അങ്ങനെ എല്ലാവരും തപ്പിക്കൊണ്ടിരുന്ന കഥാകാരനെ അഞ്ജന തപ്പിയെടുത്തു. എല്ലാവര്‍ക്കും സമാധാനമായല്ലോ? വിവേകിവിടൊക്കെയുണ്ടോ ആവോ?

  • balachandran

    കഥാകാരന് ,
    എന്റെ ചെരുപ്പ് എളുപ്പം പാകമാകും ഇന്ന് തോന്നുന്നില്ല . :) :)
    പക്ഷേ ഇങ്ങനെ ഒരാറു മാസം പോയാല്‍ ശരിയാകും .അതുറപ്പ്‌ .
    എന്തായാലും എന്റെ ശ്രമം വിജയിച്ചു എന്നറിയുന്നതില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു .വാക്കുകളെയും വാചകങ്ങളെയും സൂക്ഷ്മമായി പരിശോധിക്കാനുള്ള ഒരു മനസും ശ്രമവും താങ്കളുടെ ഭാഗത്തുന്നുണ്ടായി .മറ്റുള്ളവരും അങ്ങനെ ശ്രദ്ധിക്കുന്നുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു .ഇതാണ് ഭാഷാ ശുദ്ധീകരണത്തിന്റെ ആദ്യ പടി .പിന്നീട് അതിനു ഭാഷ കുറച്ചൊക്കെ അറിയാവുന്ന ഒരാളുടെ സഹായം കൂടി വേണം അപ്പോള്‍ ആറു മാസം മുതല്‍ ഒരു വര്ഷം വരെ സമയം കൊണ്ട് 80 % എങ്കിലും ഭാഷ ശരിയാകും .അഭിനന്ദനങ്ങള്‍.

  • salil

    പാണ്ടന് നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല…

  • ഉണ്ണികൃഷ്ണന്‍

    ‘മാലാന്‍’ എന്ന് നമ്മള്‍ വടക്കോട്ടുള്ളവര്‍ വിളിക്കുന്ന മീനിനെ തെക്കോട്ട്‌ ‘തിരുത’ എന്നൊക്കെ വിളിക്കും…

  • anjanasatheesh

    അപരിചിതന്‍ Says:
    August 17th, 2011 at 1:51 pm

    കഥാകാരന്‍ Says:

    29A – പ ഇരട്ടിക്കണം
    36D – പ ഇരട്ടിക്കണം
    ഏത് പ?

    32B – ക ഇരട്ടിക്കണം

    “ക്കശപിശ” എന്ന് വേണമെന്നോ?
    ഇതൊന്നും ചോദിക്കാനും പറയാനും ഇവിടാരുമില്ലേ?!

    എന്തെങ്കില്ലും, എങ്ങിനെയെങ്കില്ലും…….. ??????????????????????????

  • balachandran

    അപ്പോള്‍ നമുക്ക് തുടങ്ങാം അല്ലേ .
    എന്റെ പപ്പനാവാ കാത്തോളണേ
    അഞ്ജനാ,
    ശരിക്കും തെറ്റെന്നു പറയാവുന്നവ അഞ്ചെണ്ണം ഉണ്ട് .
    1 . പ്രവര്‍ത്തി ചെയ്യുന്നവന്‍ -കര്‍ത്താവ് ?
    പ്രവര്‍ത്തിക്കുക = നല്ല രീതിയില്‍ സ്ഥിതി ചെയ്യുക(ടൈറ്റാനിയം ഫാക്ടറി ചവറയില്‍ പ്രവര്‍ത്തിക്കുന്നു, ആ ഉപകരണം നന്നായി പ്രവര്‍ത്തിക്കുന്നു,ആലപ്പുഴ മെഡിക്കല്‍ കോളേജ് മുളങ്കുന്നത്തുകാവില്‍ പ്രവര്‍ത്തിക്കുന്നു ..എന്നിങ്ങനെ )
    പ്രവൃത്തി = തൊഴില്‍ .നമുക്ക് വേണ്ടത് പ്രവൃത്തി ആണ് .
    (ക്രിയ=പ്രവൃത്തി ,ചെയ്യുന്നവന്‍ ആരോ അവന്‍ =കര്‍ത്താവ് )
    സാധാരണ എല്ലാവര്ക്കും പറ്റുന്ന തെറ്റാണിത് .
    2 . കന്ദര = ഗുഹ ?
    കന്ദരം എന്നാണു ശരി .വിശേഷണമായി പ്രയോഗിക്കുമ്പോള്‍ കന്ദര എന്നു കാണുന്നു എന്നേയുള്ളു .കന്ദരഭവം,കന്ദരവാസന്‍ എന്നിങ്ങനെ നാമമാകുംപോള്‍ കന്ദരം എന്നു തന്നെ വേണം .പദ്മം =താമര .പദ്മ = ലക്ഷ്മി.
    ഇതു വായ്കുംപോള്‍ ചിലര്‍ക്ക് തോന്നും അതൊരു വലിയ തെറ്റല്ലല്ലോ എന്ന്‌.അല്ല വലിയ തെറ്റാണ് . ഒരനുസ്വാരം ഉണ്ടാക്കുന്ന അര്‍ഥവ്യത്യാസം നോക്കൂ -
    കരം – കര ,മലം – മല ,കലം- കല ,പുരം – പുര,പഴം-പഴ(പഴയത്)എന്നിങ്ങനെ ധാരാളം .
    ഇതില്‍ തന്നെയുള്ള ഭാസുരം.ഭാസുര എന്നായാല്‍ മറ്റൊരു നാമത്തോടു കൂടിയേ നില്‍ക്കൂ , അനുദിന എന്നായാലും ഒറ്റയ്ക്ക് നില്‍ക്കില്ല .അനുദിനം എന്ന്‌ തന്നെ വേണം .അതുപോലെ കന്ദരം .
    3 . ആത്മവും ബ്രഹ്മവും?
    ആത്മം എന്നല്ല രൂപം .ആത്മാ എന്ന്‌ സംസ്കൃതം .മലയാളത്തില്‍ ആത്മാവ് .കാരണം പദാന്തത്തില്‍ വരുന്ന ദീര്‍ഘത്തിനു “യ്”"വ്” ഇവ ആഗമിക്കും (കാ-കായ്,പൂ- പൂവ് ,നീ – നീയ്,പാ- പായ്,നാ- നായ് …എന്നിങ്ങനെ ) സംസ്കൃതത്തില്‍ ആത്മന്‍ എന്നും പറയും .അപ്പോള്‍ ചോദ്യം ‘ആത്മാവും ബ്രഹ്മവും”അല്ലെങ്കില്‍ “ആത്മനും ബ്രഹ്മവും” എന്നിങ്ങനെ വേണം .
    കൂടാതെ ‘ആത്മാവും ബ്രഹ്മവും’ ദ്വൈതം മാത്രമേ ആകൂ . ന ദ്വൈതം = അദ്വൈതം .
    (രണ്ടില്ലാത്തത്) അപ്പോള്‍ അദ്വൈതം എന്നാല്‍ ‘ബ്രഹ്മം’ മാത്രമേ ആകൂ .
    4 .എറണാങ്കുളത്തപ്പന്‍ = ശിവക്ഷേത്രം ?
    എറണാകുളത്തപ്പന്‍ എന്നത് ക്ഷേത്രമാകില്ല . ആ ചോദ്യത്തിന്റെ ശരിയായ ഉത്തരം -ശിവന്‍ എന്നാണ് .ശിവക്ഷേത്രം എന്നുത്തരം വരണമെങ്കില്‍ ചോദ്യം മാറ്റണമായിരുന്നു.
    ( കു-ങ്കു ആയത്‌ അക്ഷരപ്പിശകാണെന്നു കരുതുന്നു )
    5 . എല്ലാവരും പറഞ്ഞതുപോലെ ‘തൈയ്യം’.അതെങ്ങനെ വന്നു പെട്ടു.സാധാരണ അങ്ങനെ ഉപയോഗിക്കാറില്ലല്ലോ .അതില്‍ തന്നെ രണ്ടുതരം തെറ്റ് .’തെയ്യം’ എന്നുവേണം . കൂടാതെ ‘തൈ’എന്ന്‌ വന്നാല്‍ പിന്നെ ‘യ്യ’വേണ്ട .(കൈയ്,അല്ലെങ്കില്‍ കയ്യ് )

    മറ്റെല്ലാം ചെറിയ തെറ്റുകളാണ് (കാര്യമാക്കേണ്ടതില്ലാത്തവ) അതെഴുതാം .ഇന്ന്‌ രാത്രി .ഇപ്പോള്‍ സമയം കഴിഞ്ഞു .

  • balachandran

    മേല്‍പ്പറഞ്ഞ അഞ്ചുതെറ്റുകള്‍ക്കും നിര്‍മ്മാതാവിനേക്കാള്‍ ഉത്തരവാദി
    approver ആണെന്ന് ഞാന്‍ കരുതുന്നു .കാരണം അത് ശ്രദ്ധിക്കാതെ വിട്ടതിന്,തിരുത്താഞ്ഞതിന്.
    മലയാളം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം എന്ന് പറഞ്ഞാല്‍ നല്ല മലയാളം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം എന്നാണല്ലോ !

  • NOUFI

    19A 3RD LETTER PLEASE……………………
    URGENT

  • അപരിചിതന്‍

    @കഥാകാരന്‍

    >>>>>>32B – ക ഇരട്ടിക്കണം

    വെറുതെ കശപിശ ഉണ്ടാക്കാന്‍ പറഞ്ഞതാണോ?

    നേരത്തെ എഴുതിയതിനു മറുപടി കാണാത്തത് കൊണ്ട് ഒരു സംശയം!

  • jalaja

    നൌഫി,

    19A വിദ്യാപദ്ധതി എന്ന് ഗൂഗിളില്‍ എഴുതിനോക്കൂ പെട്ടെന്ന് കിട്ടും.

    വിജയാശംസകള്‍!!!

  • jalaja

    അ. പരിചിതന്‍, 32ബി ക ഇരട്ടിക്കണം . ക്കശപിശയല്ല, കൂടി‘ക്ക’ലര്‍ന്നുകിടക്കുന്ന

  • salil

    അപരിചിതാ…..

    അതെല്ലാം…. ചോദ്യങ്ങളിലാണ്… ഒന്നുമില്ലാതെ പാവം കഥാകാരന്‍ ഒന്നും പറയില്ല…

  • jalaja

    മാഷേ,
    ഒരാള്‍ക്കിഷ്ടപ്പെടില്ല എന്ന് വിചാരിച്ച് തെറ്റ് തിരുത്താതിരിക്കുന്നത് ശരിയാണോ? തെറ്റ് തിരുത്തുന്നത് നിര്‍മ്മാതാവിനെ ഉദ്ദേശിച്ചു മാത്രം അല്ലല്ല്ലോ. തിരുത്തിയാലതിന്റെ ഫലം അനുഭവിക്കുന്നത് നിര്‍മ്മാതാവ് മാത്രവുമല്ല. ഇപ്പോള്‍ പിഷാരടി തെയ്യത്തിന്റെ കാര്യത്തില്‍ ഒരു സംശയം ചോദിച്ചു. അത് തീര്‍ത്തുകൊടുക്കേണ്ടതല്ലേ?

  • jalaja

    കഥാകാരാ,
    മറ്റുള്ളവരുടെ ചെരിപ്പിടുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന് അറിയില്ലേ? സ്വന്തമായി ഒരു ജോടി വാങ്ങിക്കൂടേ?
    താങ്കളുടെ മലയാളം പുരോഗമിച്ച് കഥയെഴുതാറായ സ്ഥിതിയിലെത്തിയോ?
    കണ്ടുപിടിച്ച തെറ്റുകള്‍ കൊള്ളാം. പക്ഷേ അവയില്‍ രണ്ടെണ്ണം മാത്രമേ ഈ പദപ്രശ്നപൂരണത്തെ ബാധിക്കുന്നുള്ളൂ.ബാക്കിയുള്ളവ പരീക്ഷാപേപ്പറില്‍ മാഷ് മാര്‍ക്ക് കുറയ്ക്കാത്തവയായതുകൊണ്ട് സാരമില്ല എന്ന് വയ്ക്കേണ്ടിവരും. മാഷ് അങ്ങനെ പാസ്സാക്കി വിടുന്നവര്‍ക്ക് ഈ തെറ്റുകളൊന്നും പ്രശ്നമായി തോന്നില്ല. :) അവരാണല്ലോ പുതിയ തലമുറ.

  • NOUFI

    Thank you jalajachechi……………..
    Completed

  • jalaja

    മാഷേ ,

    ഗുഹയുടെ കാര്യം ഞാന്‍ ഇന്നലെത്തന്നെ ലഘുശബ്ദതാരാവലിയില്‍ നോക്കിയിരുന്നു.കന്ദര, കന്ദരി, കന്ദരം ഇവ മൂന്നിനും ഗുഹ എന്ന് അര്‍ത്ഥം കൊടുത്തിട്ടുണ്ട്.

    ആത്മാവും ബ്രഹ്മവും ഒന്നാകുന്നതല്ലേ അദ്വൈതം.

    എറണാകുളത്തപ്പന്‍ എന്റെ പദപ്രശ്നത്തിലെ പതപോലെയാണ്. :) എറണാകുളം ശിവക്ഷേത്രത്തിലുള്ള ദേവത എറണാകുളത്തപ്പന്‍.

  • jalaja

    അഞ്ജന പറയുന്നു വിവേക് ആണ് കഥാകാരന്‍ എന്ന്. ( ആദ്യം കഥാകാരനോ കഥാകാരിയോ എന്ന് സംശയിച്ചിരുന്നയാളാണിത് കണ്ടുപിടിച്ചിരിക്കുന്നത്.) എന്ന് വച്ചാല്‍ വിവേക് കഥാകാരന്റെ വേഷംകെട്ടുന്നു. കഥാകാരന്‍ മാഷ്‌ടെ ചെരിപ്പിടുന്നു. ആകപ്പാടെ ഒരു കണ്‍ഫ്യൂഷന്‍ .

    വിവേകും കഥാകാരനും ഇവിടെയൊന്നുമില്ലേ? എന്നെ ഒന്നു സഹായിക്കൂ.

  • Jenish

    @Mash

    വിയോജനക്കുറിപ്പ് :)

    2. കന്ദര = ഗുഹ

    പദപ്രശ്നം ചെയ്തപ്പോള്‍ എനിക്കും തോന്നിയ സംശയം. സംശയനിവൃത്തി വരുത്തിയപ്പോള്‍ ശരിയാണെന്നു കണ്ടു. “കന്ദരം“, “കന്ദര“ ഇവ രണ്ടും ഗുഹ തന്നെയാണ്.. രണ്ടും “നാമം“ ആയിട്ടാണ് ഉപയോഗിക്കുന്നത്. സംസ്കൃതത്തില്‍ “കംദരാ”.. മലയാളത്തില്‍ വരുമ്പോളത് കന്ദര ആകും. (അവലംബം നിഘണ്ടുക്കള്‍)

    4. എറണാകുളത്തപ്പന്‍ – ശിവക്ഷേത്രം

    ഇതിലെന്താണ് തെറ്റ്. ഇത് പദപ്രശ്ന സൂചനയല്ലേ.. Quiz ചോദ്യോത്തരിയല്ലല്ലോ? പദപ്രശ്നത്തില്‍ സൂചനയേയുള്ളൂ.. ചോദ്യങ്ങളില്ല.. എറണാകുളത്തപ്പന്‍ എന്ന് പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ടതെന്തും ഊഹിച്ചെടുക്കാന്‍ കളിക്കാര്‍ ബാധ്യസ്ഥരല്ലേ?

  • കഥാകാരന്‍

    “ആകപ്പാടെ ഒരു കണ്‍ഫ്യൂഷന്‍. വിവേകും കഥാകാരനും ഇവിടെയൊന്നുമില്ലേ? എന്നെ ഒന്നു സഹായിക്കൂ”

    ഞാനിവിടെയൊക്കെത്തന്നെയുണ്ട് ജലജേച്ചീ.
    കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന പാട്ടു പാടി നോക്കൂ…. ചിലപ്പോള്‍ കിട്ടിയാലോ :) ;)

    അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ

  • കഥാകാരന്‍

    പോയിന്റുകള്‍ 2,3 എന്നിവയില്‍ മാഷിനോട് വിയോജിക്കുന്നു.

  • കഥാകാരന്‍

    “വെറുതെ കശപിശ ഉണ്ടാക്കാന്‍ പറഞ്ഞതാണോ? നേരത്തെ എഴുതിയതിനു മറുപടി കാണാത്തത് കൊണ്ട് ഒരു സംശയം!”

    അല്ല അപരിചിതാ…..അക്ഷരതെറ്റുകള്‍ ചോദ്യങ്ങളിലാണ്

  • കഥാകാരന്‍

    അഞ്ജനേ, നല്ല പദപ്രശ്നമാണെന്നെല്ലാവരും പറഞ്ഞു കഴിഞ്ഞല്ലോ. ചില കല്ലുകടികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നേനെ എന്നെനിക്കു തോന്നി. (മുഴുവന്‍ കളിച്ചു നോക്കിയില്ല, ചോദ്യങ്ങളിലൂടെ ഒന്നോടിച്ചു പോയി അത്ര മാത്രം)

  • anjanasatheesh

    ഇനി ഞാനും,

    കന്ദര = ഗുഹ എന്നു മഷിത്തണ്ടില്‍ നിന്നാണെടുത്തത് , തിരഞ്ഞാല്‍ കാണാം തെറ്റാണെങ്കില്‍ മഷിത്തണ്ടിലാവട്ടെ ആദ്യം തിരുത്ത്

    എറണാകുളത്തപ്പന്‍ – ശിവക്ഷേത്രം = “ങ്കു” – ” കു” – ഈതെറ്റുണ്ട് ശരിതന്നെ – അതു സൂചനയിലാണ് ഒരു സൂചനക്ക് പല ഉത്തരങ്ങള്‍ കാണാം (പലരും മുന്നേ ഇതു പറഞ്ഞിട്ടുണ്ട്) പദപ്രശ്നത്തിനു യോജിച്ചത് നാം ഉപയോഗിക്കണം എന്നു മാത്രം

    ആത്മവും ബ്രഹ്മവും

    http://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%B5%E0%B5%88%E0%B4%A4_%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82

    തൈയ്യം – ok am agreed.

    പിന്നെ കണ്ടതും കേട്ടതും ചോദ്യങ്ങളിലെ അക്ഷരപിശകുകള്‍ മാത്രം. പദപ്രശ്നത്തോടുള്ള ഇഷ്ടം കൊണ്ട് നിരവധി ജോലിത്തിരക്കുകള്‍ ക്കിടയില്‍ എഴുതിയുണ്ടാക്കുന്നതാണിതൊക്കെ. സൂചനകള്‍ (ചോദ്യങ്ങളല്ല) മത്സരാര്‍ത്ഥിക്കു മനസ്സിലാവുകയും ഉത്തരങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നതിന് ഇതൊരു തടസ്സമായിയെന്നെനിക്കു തോന്നിയിട്ടില്ല. മാഷു /കഥാകാരന്‍ പറയുന്നതു പോലെ യിരുന്നു നോക്കിയാല്‍ ഇനിയാരും ഈവഴിക്കു വരുമെന്നുതോന്നുന്നില്ല. വിരലിലെണ്ണാവുന്നവര്‍ ഒഴികെ. പിന്നെ ഒരുവര്‍ഷമെടുക്കും ഒരു പദപ്രശ്നനിര്‍മ്മിതിക്ക്. ഇപ്പോള്‍ത്തന്നെ ദിനംപ്രതി പങ്കെടുക്കുന്നവരുടെയെണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ഞാന്‍ നിറുത്തുന്നു ഇനി അഭിപ്രായമില്ല

    പദപ്രശ്നം സിന്ദാബാദ് പദപ്രശ്നം ജയിക്കട്ടെ, പദപ്രശ്നം നീണാള്‍ വാഴട്ടെ

  • സുരേഷ്

    ### ( ആദ്യം കഥാകാരനോ കഥാകാരിയോ എന്ന് സംശയിച്ചിരുന്നയാളാണിത് കണ്ടുപിടിച്ചിരിക്കുന്നത്.)
    അങ്ങനെ ചേച്ചിക്കു ജാമ്യം കിട്ടി.

  • balachandran

    @Jenish,Jalaja,kadhakaran,anjana….
    1 . ആത്മവും ബ്രഹ്മനും .
    അഞ്ജന തന്ന ലിങ്ക് നോക്കുക .അത് വിക്കിയിലെ തെറ്റാണെന്ന് അത് വായ്ച്ചാല്‍ തന്നെ മനസിലാകും.
    “അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.”
    ഇങ്ങനെ ആദ്യം കൊടുത്തിട്ട് അതിന്റെ മൂന്നാമത്തെ പാരഗ്രാഫില്‍ അവസാനത്തെ വരി ഇങ്ങനെ”ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ്‌ ബ്രഹ്മം, ആത്മാവ്‌.” തുടര്‍ന്ന് അഞ്ചാം പാരഗ്രാഫില്‍- “അദ്വൈതം ആത്മാവിനെ ബ്രഹ്മമെന്ന്‌ തിരിച്ചറിയുന്നതും ഇതു പോലെ എല്ലാ ഉപാധികളെയും മാറ്റി നിർത്തിയിട്ടാണ്‌. എന്നിലെ ഞാനാണ്‌ ആത്മാവ്‌” ഇപ്പോള്‍ എങ്ങനെ ?ആത്മാവ് ആണോ ആത്മവ് ആണോ ?
    കൂടാതെ അതേ ലേഖനത്തില്‍ മറ്റു തെറ്റുകള്‍ നോക്കൂ -
    “അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്”
    വാക്യം തെറ്റ് .”അദ്വൈതവും വിശിഷ്ടാദ്വൈതവും ” എന്ന് വന്നാലല്ലേ വാക്യം ശരിയാകൂ .
    “അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീത്മായിരിക്കൂ”
    അതീതമായിരിക്കൂ എന്ന് വേണം .
    “തത്വമസി എന്ന വേദ വാക്യത്തിലൂടെ” തത്ത്വമസി എന്ന് ശരി .

  • balachandran

    അദ്വൈതം .
    അഞ്ജന തന്ന ലിങ്കില്‍ അതുമുണ്ടല്ലോ .
    “വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.”
    അതായത് ആത്മാവുംബ്രഹ്മാവും എന്ന രണ്ടല്ലാത്തത് -പരബ്രഹ്മം=അദ്വൈതം
    അതായത് ആത്മാവും ബ്രഹ്മാവും =ദ്വൈതം ,അതല്ലാത്തത് -നേരെ വിപരീതം =അദ്വൈതം
    അപ്പോള്‍ ചോദ്യത്തിന്റെ യഥാര്‍ഥ ഉത്തരം ദ്വൈതം .അതിനു നേര്‍ വിപരീതം-അദ്വൈതം

  • balachandran

    കന്ദര – കന്ദരം.
    എന്റെ അഭിപ്രായത്തില്‍ കന്ദര എന്ന വാക്ക് അര്‍ഥത്തില്‍ ഗുഹ എന്നാണെങ്കിലും ഒറ്റയ്ക്ക് നില്‍ക്കുകയില്ല .’കന്ദരഭവം’ എന്നൊരു വാക്ക് വരാം .പക്ഷെ എവിടെ ഭവിച്ചത് എന്നൊരു ചോദ്യം വന്നാല്‍ ഉത്തരം കന്ദരത്തില്‍ (കന്ദരം+ഇല്‍) എന്നേ വരൂ .അല്ലാതെ
    കന്ദരയില്‍ (കന്ദര+ഇല്‍ )എന്നുത്തരം വരില്ല .
    നരസിംഹം എന്നതില്‍ നര ശബ്ദത്തിന് മനുഷ്യന്‍ എന്നര്‍ഥം .പക്ഷേ ഒരു ചോദ്യത്തിനുത്തരമായി ‘നര’ എന്ന് വരില്ല .നരന്‍ എന്നേ വരൂ .
    ‘കരപരിലാളനം’ കര എന്നതിന് കൈയ് എന്നര്‍ഥം .പക്ഷേ എന്ത് കൊണ്ടുള്ള പരിലാളനം എന്നൊരു ചോദ്യത്തിന് ‘കര’കൊണ്ടുള്ള പരിലാളനം എന്ന് ഉത്തരം തെറ്റ് .’കരം’കൊണ്ടുള്ള എന്നേ ശരിയാകൂ .
    പിന്നെ അന്ജനപറഞ്ഞത്‌ പോലെ ഞാന്‍ മഷിത്തണ്ട് തിരുത്തണമെങ്കില്‍ അതൊന്നു നോക്കാം എന്ന് കരുതി .നോക്കിയപ്പോള്‍ അതിലിങ്ങനെ മാത്രമേ ഉള്ളു .
    cave
    ചാണി, വിലം, പുടം, പുലിമട, ഗുഹ, ഗഹ്വരി, ഗഹ്വരം, രോകം, രന്ധ്രം, കരിണി, കേവടം, കന്ദരം, സ്വാന്തം, ശൈലരന്ധ്രം, ദരി, ദരഥം, ദേവഖാതം, നിര്‍ദ്ദരം, നികുഞ്ജം, ബിലം, ഭൂകം

    ഇതിനകത്ത് ‘കന്ദര’ എവിടെ ? കന്ദരം അല്ലെ ഉള്ളു .കന്ദരാ എന്ന് സംകൃത രൂപം ശരിയാണ് .

  • balachandran

    ശിവക്ഷേത്രം
    ജെനീഷും അഞ്ജനയും പറഞ്ഞതുപോലെ സൂചനകൊണ്ടുത്തരം കിട്ടുമെങ്കില്‍ അത് ശരിയാണ് .എങ്കില്‍ ഈ തെറ്റ് ചൂണ്ടിക്കാണിക്കലില്‍ ഒരര്‍ഥവുമില്ല .
    പ്രവൃത്തി – പ്രവര്‍ത്തി ആയാലും കര്‍ത്താവ് എന്നുത്തരം എല്ലാവര്ക്കും കിട്ടിയില്ലേ .(ആരും അതിനെക്കുറിച്ചൊന്നും പറഞ്ഞു കണ്ടില്ല)
    ‘തൈയ്യം’ തെറ്റാണ് എന്നെന്തിനു സമ്മതിച്ചു .ആ സൂചനയില്‍ നിന്നും ഉത്തരം കിട്ടിയില്ലേ ?
    സമാനമായ രണ്ടു ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ പറയാം .
    ചോദ്യം – മുഖ്യമന്ത്രി
    ഉത്തരം – നിയമസഭാമന്ദിരം .(ഇ എം എസ് മുതല്‍ ഉമ്മന്‍ ചാണ്ടിവരെ നമ്മള്‍ തപ്പുമ്പോള്‍ നിയമസഭാമന്ദിരം എന്ന കെട്ടിടം നമ്മളെ നോക്കി കൊഞ്ഞനം കുത്തുകയായിരിക്കും )
    ചോദ്യം – അച്ഛന്‍/അപ്പന്‍
    ഉത്തരം – പുര/വീട്
    എന്റെ അഭിപ്രായം പറയാം. ശിവക്ഷേത്രം എന്ന് ഉത്തരം വരണമെങ്കില്‍ ചോദ്യം അതിനനുസരിച്ചാക്കിയാല്‍ പോരെ. “എറണാകുളത്തെ ഒരു പ്രധാന അമ്പലം”എന്നത് പോലെ. അല്ലാതെ അപ്പന്‍ ആര് എന്ന് ചോദിച്ചിട്ട് വീട് എന്നുത്തരം വേണോ ?
    യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്‌ പദപ്രശ്നം നിര്‍മ്മിക്കുന്ന സമയത്ത് അത് ശ്രദ്ധിക്കുന്നില്ല പിന്നീട് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ സൂചനയില്‍ നിന്ന് ഉത്തരം കിട്ടിയില്ലേ എന്ന് ചോദിക്കുന്നു എന്നേയുള്ളു . ഇതില്‍ മാത്രമല്ല മറ്റുള്ളതിലും ഇങ്ങനെ തന്നെ .

  • balachandran

    ഞാനെഴുതിയ എല്ലാ അഭിപ്രായങ്ങളും എന്റെ അറിവും ധാരണകളും വച്ചുള്ള വിമര്‍ശനങ്ങളാണ് .അതില്‍ നിങ്ങള്ക്ക് വിയോജിക്കാം .പക്ഷേ കഴിവതും എന്തുകൊണ്ട്, എങ്ങനെ എന്ന് വിശദീകരിച്ചാല്‍ എല്ലാവര്ക്കും പ്രയോജനം ചെയ്യും.
    അഞ്ജന പറഞ്ഞതുപോലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ എല്ലാവരും ഇട്ടേച്ചു പോകും എന്നൊരു ധാരണ എനിക്കില്ല .കാരണം എന്തെങ്കിലും ഒക്കെ എഴുതി വച്ച് ഒരു കാട്ടിക്കൂട്ടല്‍ നടത്താന്‍ വരുന്നവരാണ് എല്ലാവരും എന്നെനിക്കു തോന്നുന്നില്ല .നമ്മുടെ ഭാഷയില്‍ നാമുപയോഗിക്കുന്ന തെറ്റുകള്‍ ഏത് ശരിയേത് എന്ന് തിരിച്ചറിയാന്‍ എല്ലാവര്ക്കും താത്പര്യമുണ്ടാകും .അല്ലാത്തവര്‍ മലയാളത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഇത്തരമൊരു സംരംഭത്തില്‍ പങ്കാളികളാകുകയില്ല .അതിന്റെ ഉദാഹരണമാണ് മഷിത്തണ്ടിന്റെ ഇംഗ്ലീഷ് പദപ്രശ്നത്തിലേക്ക് ആരും തിരിഞ്ഞു നോക്കാത്തത് .
    പിന്നെ എല്ലാവര്ക്കും അതേ അഭിപ്രായമാണെങ്കില്‍ വിമര്‍ശനങ്ങള്‍ നമുക്ക് നിര്‍ത്തണം .
    “കളപറിക്കാത്ത വയലില്‍ വിള കാണില്ല” എന്നാണെന്റെ അഭിപ്രായം .

  • salil

    ബാക്കി പദപ്രശ്നങ്ങളൊക്കെ 100 കമന്റ് തികയ്ക്കാന്‍ പാടു പെടുമ്പോള്‍ ഇത് മാത്രം 120 ആയതെങ്ങനെ….

    മനപ്പൂര്‍വ്വമല്ലേ… അത്രയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടോ ഇതില്‍… :) :)

  • jalaja

    സുരേഷ്,
    അത് വെറുമൊരു ജാമ്യമല്ലേ? വിവേകിന്റെ പ്രതികരണം വരുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുമോ എന്തോ?

    എന്തായാലും ആ പദവി ഞാന്‍ മുന്‍പും നിഷേധിച്ചിട്ടില്ല. ഇപ്പോഴും നിഷേധിക്കുന്നില്ല. :) :) അടിസ്ഥാനമില്ലാതെ , അല്ലെങ്കില്‍ അടിസ്ഥാനം സൂചിപ്പിക്കാതെയുള്ള ഊഹോപാഹങ്ങളല്ലേ എല്ലാം. എന്തിനു കാര്യമാക്കണം?

    എന്തായാലും ഒരു സാഹിത്യകാരി(creative writer) ആകണമെന്ന ജീവിതാഭിലാഷം ചുളുവില്‍ നിറവേറിയതായിരുന്നു. :)

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    കഴിഞ്ഞ പദപ്രശ്നഗളില്‍ കണ്ട ഒരു അറിവ് പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ കുറവാണ്. ആദ്യം 125 ലേറെപ്പേര്‍ പങ്കെടുത്തു തുടങ്ങിയ മത്സരങ്ങള്‍ പുരോഗമിക്കുന്തോറും എഴുപതും എന്പതും ആകുന്നു. കാരണം അഡ്മിന്‍ അന്വേഷിക്കുന്നത് നന്നായിരിക്കും

    പദപ്രശ്നങ്ങള്‍ നിര്മിക്കുന്നവരും അപ്പ്രൂവ് ചെയ്യുന്നവരും ഒന്ന് കൂടി മനസ്സിരുത്തിയാല്‍ ചോദ്യങ്ങളിലെ / സൂച്ചനകളിലെ അക്ഷരതെറ്റുകള്‍ കുറയ്ക്കാം. ഇപ്പോള്‍ വാ വിട്ട വാക്ക് പോലെയാണ് പദപ്രശ്നം. ഒരിക്കല്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ നിര്‍മാതാവിന് അതൊന്നു കണി കാണാന്‍ പോലും കിട്ടില്ല. പിന്നെ ബോള്‍ അപ്പ്രൂവരുടെ കോര്‍ട്ടില്‍ ആണ്. നിര്‍മാതാക്കള്‍ക്ക് ചീത്ത പേര് കേള്‍പ്പികാതിരിക്കാന്‍ അപ്പോള്‍ അപ്രൂവര്‍ ശ്രദ്ധിക്കണം എന്ന് മാത്രമല്ല നിലവാരം ഉയര്‍ത്തേണ്ട ബാധ്യതയും വന്നുചേരും.
    ഈ വിഷമഘട്ടം ഒഴിവാക്കാനാണ് ഒരിക്കല്‍ ഞാന്‍ അട്മിനോദ് അഭ്യര്‍ത്തിച്ചത് ഒരിക്കല്‍ അപ്പ്രോവര്‍ പദപ്രശ്നം അപ്രൂവ് ചെയ്തു കഴിഞ്ഞാല്‍ നിര്‍മാതാവിന് അതൊന്നു കൂടി കാണാന്‍ ഒരു അവസരം കൊടുക്കുക. പടപ്രശ്നതില്‍ നിര്‍മാതാവിന് പിന്നെ തിരുത്താന്‍ ഉള്ള അവസരം അല്ല ഞാന്‍ ചോദിക്കുന്നത്. എന്തെങ്കിലും തെറ്റോ അല്ലെങ്കില്‍ അധിക സൂചനയോ കൊടുക്കാന്‍ ഉധേഷിക്കുന്നുന്ടെങ്കില്‍ നിര്‍മാതാവിന് അത് അപ്പ്രൂവരെ അറിയിക്കാന്‍ (ഓഫ്‌ ലൈന്‍ ചാറ്റ് ഉണ്ടല്ലോ ) കഴിയുകയും തെറ്റുകള്‍ കുറയ്ക്കാനും കഴിയും

    ഒരുപാടു തിരക്കുകള്‍ ഉണ്ട് ഇപ്പോള്‍ സെപ്റ്റംബര്‍ ആദ്യ വാരത്തോടെ വീണ്ടും സജീവമാകും എന്ന് കരുതുന്നു. കൂടുതല്‍ എഴുതുവാന്‍ ഇപ്പോള്‍ സമയ കുറവുണ്ട്. ഇതിനോട് യോജിപ്പുള്ളവര്‍ ദയവായി പിന്താങ്ങുക. അല്ലാത്തവര്‍ ….

    • admin

      >>>കഴിഞ്ഞ പദപ്രശ്നഗളില്‍ കണ്ട ഒരു അറിവ് പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ കുറവാണ്. ആദ്യം 125 ലേറെപ്പേര്‍ പങ്കെടുത്തു തുടങ്ങിയ മത്സരങ്ങള്‍ പുരോഗമിക്കുന്തോറും എഴുപതും എന്പതും ആകുന്നു. കാരണം അഡ്മിന്‍ അന്വേഷിക്കുന്നത് നന്നായിരിക്കും >>>

      I am just a scheduler. players are creating the crosswords.some players are helping the creators to make it best.Yes, I agree that there are mistakes in every crosswords.

      I welcome the discussion about it.
      do not get emotional on it.
      if someone is trying to correct, listen it.
      It is a good way to improve next crossword.

      ചെറിയ കളകള്‍ വിട്ടു കള.
      പദപ്രശ്നത്തിന്റെ ഉത്തരങ്ങള്‍ ക്ക് ക്ഷതം വരുത്താത്ത സൂചനകളിലെ അക്ഷരതെറ്റുകള്‍ ചര്‍ച്ച വരുത്തുന്നതിനോട് താത്പര്യമില്ല. അങ്ങിനെ ഉണ്ടെങ്കില്‍ അതു എനിക്ക് മെയില്‍ അയയ്ക്കൂ. അതു തിരുത്താവുന്നതെ ഉള്ളൂ. വെറുതെ ചര്‍ച്ച ചെയ്തു സമയം കളയണോ? think about it please

  • jalaja

    മാഷേ ,
    ഞാന്‍ വിക്കിയിലെ ലിങ്ക് നോക്കിയിരുന്നു, മുഴുവന്‍ വായിച്ചില്ലെന്നു മാത്രം.
    പദപ്രശ്നത്തിലെ ചോദ്യത്തെക്കുറിച്ച് എനിക്കും മാഷ്‌ടെ അഭിപ്രായം തന്നെ ലിങ്ക് വായിക്കുന്നതിന് മുന്‍പും പിന്‍പും.

    “നമ്മുടെ ഭാഷയില്‍ നാമുപയോഗിക്കുന്ന തെറ്റുകള്‍ ഏത് ശരിയേത് എന്ന് തിരിച്ചറിയാന്‍ എല്ലാവര്ക്കും താത്പര്യമുണ്ടാകും”. അല്ലാത്തവരും ഉണ്ടെന്ന് മാഷ്‌ക്ക് ഇത് വരെ മനസ്സിലായില്ലേ?!?!?!?!!!!

    വിക്കിപീഡിയയില്‍ അങ്ങനെ പലതും കാണാം. നമ്മുടെ ത്യാജ്യഗ്രാഹ്യബുദ്ധി ഇത്തിരി ഉപയോഗിച്ചാല്‍ നല്ലതാണ്. ചിലപ്പോള്‍ ഇംഗ്ലീഷ് വായിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ശരിയാവ തന്നെ ലഭിച്ചെന്നിരിക്കും. ഗവേഷണകൌതുകമുണ്ടെങ്കില്‍ രണ്ടും വായിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.

    കന്ദര എന്ന വാക്ക് മഷിത്തണ്ടില്‍ തിരഞ്ഞാല്‍ ഗുഹ എന്ന് അര്‍ത്ഥംകിട്ടും.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    “കളപറിക്കാത്ത വയലില്‍ വിള കാണില്ല” എന്നാണെന്റെ അഭിപ്രായം .

    I strongly agree mashu.. You may continue with the corrections so that not only the creator but also the whole participants can improve their standard in their mother tongue.

    I have no time (now for a week or so) to write any thing but only one thing that every body should play the crosswords promoted by mazhithandu with a good aim. TO PROMOTE MALAYALAM ONLINE.

    Spelling mistakes regretted.

  • jalaja

    ” ഒരിക്കല്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ നിര്‍മാതാവിന് അതൊന്നു കണി കാണാന്‍ പോലും കിട്ടില്ല”

    പിഷാരടി,
    നമുക്ക് വേണമെന്നുണ്ടെങ്കില്‍ കിട്ടും. ഓഫ്‌ലൈന്‍ ചാറ്റിലൂടെ ഒരു സന്ദേശം കൊടുത്താല്‍ മതി. അപ്പോള്‍ ഹിസ്റ്ററി പേജില്‍ continue to complete എന്ന് വരും. ആ സമയത്ത് തിരുത്തലും വേണമെങ്കില്‍ ആകാം.

    ”അപ്പ്രോവര്‍ പദപ്രശ്നം അപ്രൂവ് ചെയ്തു കഴിഞ്ഞാല്‍ നിര്‍മാതാവിന് അതൊന്നു കൂടി കാണാന്‍ ഒരു അവസരം കൊടുക്കുക.”

    ഈ അവസരം കിട്ടാറുണ്ടല്ലോ ടെസ്റ്റ് പ്ലേ എന്നെഴുതിക്കാണാറില്ലേ? ഈ സമയത്ത് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ ചാറ്റിലൂടെ അപ്രൂവറെ അറിയിച്ചാല്‍ നന്ന്.

  • http://1 Jenish

    @Mash

    ശബ്ദതാരാവലി ഉള്‍പ്പെടെയുള്ള എല്ലാ നിഘണ്ടുക്കളിലും “കന്ദര” യ്ക്ക് “ഗുഹ” എന്ന് വ്യക്തമായി അര്‍ത്ഥം കൊടുത്തുകാണുന്നു.. മഷിത്തണ്ടിലും “കന്ദര” എന്ന് കൊടുത്താല്‍ “ഗുഹ” എന്ന് അര്‍ത്ഥം ലഭിക്കും.

    “വേണിയാകിയ വെളുത്ത നിര്ഝര-
    ശ്രേണി ചിന്നിവിരഹാര്ത്തിയാര്ന്നു താന്
    ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
    കേണിതാ മുറയിടുന്നു കേള്ക്ക നീ!“ -നളിനി

    എറണാകുളത്തപ്പന്‍:

    ചേരും‌പടി ചേര്‍ക്കുക എന്ന രീതിയിലായിരിക്കണം പദപ്രശ്നത്തിലെ സൂചനകള്‍. ഒരു സൂചനയ്ക്ക് 3-4 ഉത്തരങ്ങള്‍ വരണം. അതില്‍ നിന്നും ശരിയായത് തിരഞ്ഞെടുക്കുന്നത് ലിങ്കുകളും അക്ഷരങ്ങളുടെ എണ്ണവും കണക്കാക്കിയാകണം.. ഇതാണ് പദപ്രശ്നസൂചനകളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്.. ഇവിടെ “എറണാകുളത്തപ്പന്‍ കുടിയിരിക്കുന്ന ക്ഷേത്രം” എന്നായിരുന്നെങ്കില്‍ ആര്‍ക്കും പരാതി കാണില്ല.. പക്ഷേ പദപ്രശ്നങ്ങളില്‍ “എറണാകുളത്തപ്പന്‍” എന്നോ “എറണാകുളത്തെ ക്ഷേത്രം” എന്നോ കൊടുക്കാവുന്നതാണ്..

    “ഗാന്ധിജി“ എന്നാണ് സൂചനയെങ്കില്‍ കസ്തൂര്‍ബ, സ്വാതന്ത്ര്യസമരം, രാഷ്ട്രപിതാവ്, അഹിംസ എന്നിങ്ങനെ നിരവധി ഉത്തരങ്ങള്‍ വരാം.. “ഗാന്ധിജി(3)” എന്നതും മറ്റുലിങ്കുകളും നോക്കുമ്പോഴാണ് അഹിംസയിലേക്കുള്ള വഴി തുറക്കുന്നത്.. ഇത് പദപ്രശ്നത്തിലെ നല്ല സൂചനകളുടെ ഗണത്തിലാണ് പെടുന്നത്.. “പ്രവര്‍ത്തി”യും “തൈയ്യ”വും സൂചനയില്‍ നിന്നും കിട്ടിയില്ലേ എന്ന ചോദ്യവും അപ്രസക്തമാണ്.. രണ്ടിനും വ്യത്യസ്തമായ തെറ്റുകളാണ് മാഷ് തന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.. :)

  • അപരിചിതന്‍

    അക്ഷരത്തെറ്റുകളും വ്യാകരണ പ്രശ്നങ്ങളും ഉള്ള ചോദ്യങ്ങള്‍ മുന്‍പും, പല പദ പ്രശ്നങ്ങളിലും കണ്ടിട്ടുണ്ട്. അന്നൊന്നും ചോദ്യങ്ങളിലെ വ്യാകരണത്തെറ്റിനെക്കുറിച്ച് ആരും പറഞ്ഞുകണ്ടിട്ടില്ല. ഇതിപ്പോള്‍ അഞ്ജനയല്ലേ ഒന്ന് പ്രകോപിപ്പിച്ചു കളയാം എന്ന് കരുതി എഴുതുന്നതല്ലേ എന്നൊരു സംശയം.

    >>>>>>>>എന്റെ അഭിപ്രായം പറയാം. ശിവക്ഷേത്രം എന്ന് ഉത്തരം വരണമെങ്കില്‍ ചോദ്യം അതിനനുസരിച്ചാക്കിയാല്‍ പോരെ. “എറണാകുളത്തെ ഒരു പ്രധാന അമ്പലം”എന്നത് പോലെ. അല്ലാതെ അപ്പന്‍ ആര് എന്ന് ചോദിച്ചിട്ട് വീട് എന്നുത്തരം വേണോ ?>>>>>>>>

    ‘നമുക്ക് മുന്‍പേ’ എന്ന് സൂചനയ്ക്ക് ‘കുരങ്ങന്‍’ എന്ന് ഉത്തരം നല്‍കിയിരുന്ന പദപ്രശ്നങ്ങളും കഴിഞ്ഞു പോയിട്ടുണ്ട് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

    ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!!!

  • anjanasatheesh

    മാഷു രണ്ടും കല്‍പ്പിച്ചാണെന്നു തോന്നുന്നു ? വാദങ്ങള്‍കെതിരെ വാദങ്ങള്‍ നിരത്താന്‍ ഞാനാളല്ല ഇതിപ്പോ മാഷ് സുപ്രീംകോടതിയ്ക്ക് സമമായികരുതുകയാണല്ലോ !!!! . അടുത്ത സെക്ഷനില്‍ ഞാന്‍ മറുപടിയു മായ് വരുമ്പോള്‍ അത് ഖണ്ഡിക്കാന്‍ മാഷുവീണ്ടും അത്രക്കൊക്കെ പോണോ മാഷേ ?
    ഒരു പദപ്രശ്നം അതിലൂടെ മത്സരിക്കുന്നവര്‍ക്ക് ഇത്തിരി മനസ്സിനാശ്വാസം സംതൃപതി സന്തോഷം.അതിനപ്പുറം പുതിയമാനങ്ങള്‍ പണിയാന്‍ ശ്രമം നടക്കുന്നു എന്നു തോന്നുന്നു. ഞാന്‍ മിണ്ടിയാലും മിണ്ടാതിരുന്നാലും അതിനും പുതിയ അര്‍ത്ഥങ്ങള്‍ എന്തൊക്കെ തന്നെയായാലും ചില ചില ചെറിയ വലിയ വായ്ത്താരികള്‍ക്കിടയില്‍ നശിച്ചു പോകാതിരിക്കട്ടെ ഈ നല്ല സംരഭം.

    സാധാരണക്കാരന്‍ ഉപയോഗിക്കുന്ന മലയാളത്തിനപ്പുറം ഉള്ള മലയാളത്തിലെ പദപ്രശ്നങ്ങള്‍ കളിക്കൂ സുഹൃത്തുക്കളേ……..കളകളില്ലാത്ത പദപ്രശ്നം. ഞാന്‍ അരങ്ങൊഴിയുകയാണ്. വെറുതേയെന്തിന് മറ്റുള്ളവരാല്‍ ? ഇനി ഒരാത്മനിന്ദകൂടി. എനിക്കറിയാവുന്ന മലയാളം ഇത്രയൊക്കയേ ഉള്ളൂ….കൂടുതല്‍ അറിയുന്നവര്‍ പറയട്ടെ കളകളൊഴിവാക്കി വിള കൊയ്യട്ടെ..

    എന്നിരുന്നാലും മറ്റു പലപദപ്രശ്നങ്ങളേക്കാള്‍ ലഘുവും പങ്കെടുക്കുന്നവര്‍ക്ക് ആത്മസംതൃപ്തിയും നല്‍കിയവതന്നെയായിരുന്നു എന്റെ പദപ്രശ്നങ്ങള്‍ എന്നെനിക്കു വിശ്വാസമുണ്ട്. നൂറുശതമാനം. ചിലരുടെ പദപ്രശ്നങ്ങളെടുത്തനോക്കിയാല്‍ അതുമനസ്സിലാകും. ഒരിക്കലും മത്സരാര്‍ത്ഥിക്ക് ഉത്തരം ലഭിക്കരുതെന്നു തോന്നുന്ന സൂചനകളും ഉത്തരങ്ങളുടെ പിരിച്ചെഴുതലുകളും അന്നൊന്നും ആരേയും കണ്ടില്ല ഇവിടെങ്ങും.

    എന്റെ രണ്ടു പദപ്രശ്നങ്ങള്‍കൂടി വരാനുണ്ടെന്നു തോന്നുന്നു അത് അഡ്മിനിഷ്ടമുണ്ടെങ്കില്‍ പബ്ലിഷ് ചെയ്യട്ടെ. അല്ലാതെനിക്കെന്തു പറയാന്‍. ഏല്ലാവര്‍ക്കും നമസ്കാരം

    കള പറിച്ചോളൂ മാഷേ നല്ലവിളവു ലഭിക്കട്ടെ (? ) ആശംസകള്‍.:)
    കള പറിച്ചോളൂ മാഷേ നല്ലവിളവു ലഭിക്കട്ടെ (? ) ആശംസകള്‍.:)
    കള പറിച്ചോളൂ മാഷേ നല്ലവിളവു ലഭിക്കട്ടെ (? ) ആശംസകള്‍.:)

  • anjanasatheesh

    Jenish Says:
    August 18th, 2011 at 10:32 am

    @Mash

    ശബ്ദതാരാവലി ഉള്‍പ്പെടെയുള്ള എല്ലാ നിഘണ്ടുക്കളിലും “കന്ദര” യ്ക്ക് “ഗുഹ” എന്ന് വ്യക്തമായി അര്‍ത്ഥം കൊടുത്തുകാണുന്നു.. മഷിത്തണ്ടിലും “കന്ദര” എന്ന് കൊടുത്താല്‍ “ഗുഹ” എന്ന് അര്‍ത്ഥം ലഭിക്കും.

    മാഷു പറയട്ടെ ജനീഷ് ഇനിയും ഇനിയും….

  • anjanasatheesh

    അപരിചിതന്‍ Says:
    August 18th, 2011 at 11:07 am

    ‘നമുക്ക് മുന്‍പേ’ എന്ന് സൂചനയ്ക്ക് ‘കുരങ്ങന്‍’ എന്ന് ഉത്തരം നല്‍കിയിരുന്ന പദപ്രശ്നങ്ങളും കഴിഞ്ഞു പോയിട്ടുണ്ട് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

    ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!!!

    അന്നൊന്നും മാഷു “കള” ത്തില്ലില്ലല്ലോ അപരിചിതാ….!!!!!!!!!!!!! .

  • കഥാകാരന്‍

    നേരത്തെ പറഞ്ഞതു പോലെ എന്തെ ഉദ്ദേശങ്ങള്‍ താഴെ പറയുന്നവയായിരുന്നു
    1. ഇത്രയും സംവാദങ്ങള്‍ എന്റെ മലയാളത്തെ എങ്ങനെയെങ്കിലും സഹായിച്ചോ എന്നറിയുക. —
    2. അഞ്ജനയുടെ പ്രതികരണശേഷി കുറഞ്ഞോ എന്നറിയുക —
    3. കമന്റ് പേജിന്റെ നീളം കൂട്ടുക —

    Progress Report :

    1. അല്പം മെച്ചപ്പെട്ടു എന്നു തോന്നുന്നു
    2. ഒട്ടും കുറഞ്ഞിട്ടില്ല. തന്നെയുമ്മല്ല പൂര്‍വ്വാധിക ശക്തിയോടെ തുടരുന്നു. അഭിനന്ദനങ്ങള്‍ !!!
    3. തീര്‍ച്ചയായും സാധിച്ചു

  • കഥാകാരന്‍

    @ Admin – “പദപ്രശ്നത്തിന്റെ ഉത്തരങ്ങള്‍ ക്ക് ക്ഷതം വരുത്താത്ത സൂചനകളിലെ അക്ഷരതെറ്റുകള്‍ ചര്‍ച്ച വരുത്തുന്നതിനോട് താത്പര്യമില്ല. അങ്ങിനെ ഉണ്ടെങ്കില്‍ അതു എനിക്ക് മെയില്‍ അയയ്ക്കൂ. അതു തിരുത്താവുന്നതെ ഉള്ളൂ. വെറുതെ ചര്‍ച്ച ചെയ്തു സമയം കളയണോ? think about it please” – GOOD IDEA

    ശരിയാ …. ചുമ്മാ എന്തിനാ മനസ്സു വിഷമിപ്പിക്കുന്നേ?

  • കഥാകാരന്‍

    anjanasatheesh Says
    August 9th, 2011 at 1:13 pm
    “വിമര്‍ശനങ്ങള്‍ക്കു സ്വാഗതം”

    വിമര്‍ശനങ്ങള്‍ താങ്കളെ വിഷമിപ്പിക്കുമെന്നറിഞ്ഞില്ല :( :( :( . എങ്കില്‍ ഒഴിവാക്കിയെനേ

    “എന്നിരുന്നാലും മറ്റു പലപദപ്രശ്നങ്ങളേക്കാള്‍ ലഘുവും പങ്കെടുക്കുന്നവര്‍ക്ക് ആത്മസംതൃപ്തിയും നല്‍കിയവതന്നെയായിരുന്നു എന്റെ പദപ്രശ്നങ്ങള്‍ എന്നെനിക്കു വിശ്വാസമുണ്ട്. ” – IT IS TRUE. എല്ലാവരും നല്ല പദ പ്രശ്നമാണെന്നു പറഞ്ഞു കഴിഞ്ഞല്ലോ? കളിക്കാത്ത ഞാന്‍ പറയുന്നത് പിന്നെ കാര്യമാക്കാനുണ്ടോ?

    “ഒരിക്കലും മത്സരാര്‍ത്ഥിക്ക് ഉത്തരം ലഭിക്കരുതെന്നു തോന്നുന്ന സൂചനകളും ഉത്തരങ്ങളുടെ പിരിച്ചെഴുതലുകളും അന്നൊന്നും ആരേയും കണ്ടില്ല ഇവിടെങ്ങും.” – ഇതു തെറ്റാണ് … തെറ്റാണ് … നൂറു ശതമാനം തെറ്റാണ് …. മറ്റുള്ള കമന്റു പേജുകള്‍ ഇപ്പോഴും കാണാം.

  • anjanasatheesh

    എന്റെ മറുപടികള്‍ കഥാകാരനെ ബാധിക്കുന്നതല്ലായിരുന്നു. വിമര്‍ശനങ്ങള്‍ക്കിന്നും എന്നും സ്വാഗതം . പക്ഷേ കരുതികൂട്ടിയാവരുത് എന്ന് മാത്രം

    “ഒരിക്കലും മത്സരാര്‍ത്ഥിക്ക് ഉത്തരം ലഭിക്കരുതെന്നു തോന്നുന്ന സൂചനകളും ഉത്തരങ്ങളുടെ പിരിച്ചെഴുതലുകളും അന്നൊന്നും ആരേയും കണ്ടില്ല ഇവിടെങ്ങും.” – ഇതു തെറ്റാണ് … തെറ്റാണ് … നൂറു ശതമാനം തെറ്റാണ് …. മറ്റുള്ള കമന്റു പേജുകള്‍ ഇപ്പോഴും കാണാം.

    ശരിയാണ് അതെനിക്കറിയാമല്ലോ ? ഞാനിവിടെ പുതുമുഖവുമല്ല ? കണ്ണികണ്ണിയായ് ഒരു പദപ്രശ്നമത്സരത്തെ എഴുത്തും വരയും കുറിയുമെല്ലാം ഇനിയിപ്പോ പദപ്രശ്നമുണ്ടാക്കുന്നവരുടെ ശ്വാസനിശ്വാസത്തെ വരെ വിമര്‍ശിക്കുന്നവരെയാണ് ഞാനുദ്ദേശിച്ചത്

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    “admin Says:
    August 18th, 2011 at 11:26 am
    >>>കഴിഞ്ഞ പദപ്രശ്നഗളില്‍ കണ്ട ഒരു അറിവ് പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ കുറവാണ്. ആദ്യം 125 ലേറെപ്പേര്‍ പങ്കെടുത്തു തുടങ്ങിയ മത്സരങ്ങള്‍ പുരോഗമിക്കുന്തോറും എഴുപതും എന്പതും ആകുന്നു. കാരണം അഡ്മിന്‍ അന്വേഷിക്കുന്നത് നന്നായിരിക്കും >>>

    I am just a scheduler. players are creating the crosswords.some players are helping the creators to make it best.Yes, I agree that there are mistakes in every crosswords.

    I welcome the discussion about it.
    do not get emotional on it.
    if someone is trying to correct, listen it.
    It is a good way to improve next crossword.”

    TRUE TRUE TRUE 100 % TRUE

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    ANJANA,

    DON’T BE EMOTIONAL…. DON’T GO AWAY.. THIS IS ONLY A GAME…. YOUR LAST CROSSWORD WAS A SIMPLE ONE. VERY NICE TO PLAY….. I LIKE IT 100 TIMES.
    WE ALL ARE HUMAN AND ERROR IS COMMON…

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    ജലജെച്ജി, ഹിസ്റ്ററി പേജ് കണ്ടില്ല ഒന്ന് ഹെല്പണേ

    PLEASE SEE MY COMMENTS IN THE INTRODUCTION PAGE TO CHECHI AND APARICHITHAN

  • അപരിചിതന്‍

    anjanasatheesh Says

    >>>സാധാരണക്കാരന്‍ ഉപയോഗിക്കുന്ന മലയാളത്തിനപ്പുറം ഉള്ള മലയാളത്തിലെ പദപ്രശ്നങ്ങള്‍ കളിക്കൂ സുഹൃത്തുക്കളേ……..കളകളില്ലാത്ത പദപ്രശ്നം. ഞാന്‍ അരങ്ങൊഴിയുകയാണ്. വെറുതേയെന്തിന് മറ്റുള്ളവരാല്‍ ? ഇനി ഒരാത്മനിന്ദകൂടി. എനിക്കറിയാവുന്ന മലയാളം ഇത്രയൊക്കയേ ഉള്ളൂ….കൂടുതല്‍ അറിയുന്നവര്‍ പറയട്ടെ കളകളൊഴിവാക്കി വിള കൊയ്യട്ടെ.. .>>>>

    അങ്ങിനെ ഒളിച്ചോടേണ്ട കാര്യമെന്ത്? സാഹിത്യവാരഫലം വായിച്ച് ഇവിടുത്തെ സാഹിത്യകാരൊക്കെ എഴുത്ത് നിര്‍ത്തിയിരുന്നെങ്കില്‍ എന്താവുമായിരുന്നു കഥ?
    അതിനാല്‍ സധൈര്യം മുന്നോട്ട് പോവുക. വിമര്‍ശനങ്ങള്‍ ഒഴിവായിട്ട് ആര്‍ക്കും ഇവിടെ തുടരാനാവില്ല. പിന്നെ ആരോഗ്യകരങ്ങളായ വിമര്‍ശനങ്ങള്‍ എപ്പോഴും നല്ലതല്ലേ?

    @മാഷ് ,
    വിമര്‍ശം ആണോ വിമര്‍ശനം ആണോ ശരി/

  • അപരിചിതന്‍

    Jenish Says:
    August 17th, 2011 at 9:29 am

    @Admin

    ഹിതെന്താണ് ഹേ!! നല്ലൊരു തല്ലുണ്ടാക്കാമെന്ന് കരുതി വരുമ്പോഴെല്ലാം പദപ്രശ്നങ്ങള്‍ ഉഗ്രനാകുന്നു… നല്ലൊരു തല്ല് കണ്ട കാലം മറന്നു.. ഈ വ്യൂഹത്തില്‍ അപ്രൂവര്‍മാര്‍ തലകുത്തിനിന്നാണെന്ന് തോന്നുന്നു പദപ്രശ്നങ്ങള്‍ പരിഷ്ക്കരിക്കുന്നത്.. എല്ലാ അപ്രൂവര്‍മാര്‍ക്കും അയിരമായിരം അഭിവാദ്യങ്ങള്‍.. Sorry, രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയാണെന്ന് വിചാരിച്ചുപോയി.. അപ്രൂവര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍!! :)

    ജനീഷിന്റെ ആഗ്രഹം പെട്ടെന്ന് തന്നെ സഫലമായി എന്ന് തോന്നുന്നു!!!!

  • കഥാകാരന്‍

    @മാഷ് ,
    വിമര്‍ശം ആണോ വിമര്‍ശനം ആണോ ശരി?

    I like this :) :)

  • http://1 Jenish

    @Aparachithan

    ഇല്ല അപരാചിതന്‍… ഈ പദപ്രശ്നത്തില്‍ സാരമായ തെറ്റുകളൊന്നും ഉണ്ടായിരുന്നില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം… പിന്നെ ഇവിടെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെല്ലാം ശരിയാവണമെന്നില്ലല്ലോ!! വിമര്‍ശിക്കുന്നവരും അവരവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നുവെന്നല്ലേയുള്ളൂ..

    എന്തായാലും ഇത്രയും പെട്ടന്ന് ഒരടി ഞാനും പ്രതീക്ഷിച്ചില്ല.. ആഡ്മിന് ലാത്തിച്ചാര്‍ജ്ജ് വരെ നടത്തേണ്ടിവന്നു.. :)

    @Admin

    ഏതുതരം തെറ്റായാലും കമന്റുപേജില്‍ തന്നെ സൂചിപ്പിക്കുന്നതാണ് നല്ലതെന്നാണ് എന്റെ എളിയ അഭിപ്രായം.. തെറ്റുകള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ ഉപകരിക്കും.. അഡ്മിന്‍ സൂചിപ്പിച്ചതുപോലെ പദപ്രശ്നത്തെ സാരമായി ബാധിക്കാത്ത തെറ്റുകള്‍ വലിയ തെറ്റുകളായി കാണുന്നതിലേയുള്ളൂ എനിക്ക് അഭിപ്രായ വ്യത്യാസം..

    ഈ പദപ്രശ്നത്തില്‍ പലരും ചൂണ്ടിക്കാണിച്ച അക്ഷരതെറ്റുകളൊന്നും തന്നെ പദപ്രശ്നത്തെ സാരമായി ബാധിക്കുന്നവയായിരുന്നില്ല.. അവ ഉണ്ടായിരുന്നതുകൊണ്ട് ആരും മണിക്കൂറുകളോളം ഉത്തരം കിട്ടാതെ അലഞ്ഞിട്ടുമില്ല..

    പിന്നെ “കന്ദര” എന്ന വാക്കിനെച്ചൊല്ലിയുള്ള വിവാദം.. ആ വാക്ക് ശരിയായാലും തെറ്റായാലും (ശരിയാണെന്നുതന്നെയാണ് എന്റെ വിശ്വാസം) അതിന്റെ പേരില്‍ നിര്‍മ്മാതാവിനേയോ അപ്രൂവറിനെയോ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതിനേക്കാള്‍ ശബ്ദതാരാവലിയേയോ മറ്റ് നിഘണ്ടു നിര്‍മ്മാതാക്കളേയോ വിമര്‍ശിക്കുന്നതായിരിക്കും അഭികാമ്യം… :)

  • anjanasatheesh

    കഥാകാരന്‍ Says:
    August 18th, 2011 at 11:42 am

    2. അഞ്ജനയുടെ പ്രതികരണശേഷി കുറഞ്ഞോ എന്നറിയുക —

    2. ഒട്ടും കുറഞ്ഞിട്ടില്ല. തന്നെയുമ്മല്ല പൂര്‍വ്വാധിക ശക്തിയോടെ തുടരുന്നു. അഭിനന്ദനങ്ങള്‍ !!!

    നന്ദി, കഥാകാരാ, നന്ദി.

    ഇവിടെയാരും ശരിയായി പ്രതികരിക്കാത്തതാണ് കാതലായപ്രശ്നം. എന്നും വച്ച് ആരേയും കെട്ടഴിച്ചു വിടുകയും അരുത്.

    ഇവിടെ നഷ്ടപ്പെടുവാനൊന്നുമില്ല നേടാനല്ലാതെ. പ്രതികരണശേഷി നഷ്ടപ്പെടുന്നയാള്‍ ജീവച്ഛവമയായിരിക്കും.പ്രതികരണങ്ങളിലൂടെ കിട്ടുന്ന ഊര്‍ജ്ജത്തിന് ശക്തി കൂടും

  • anjanasatheesh

    anjanasatheesh Says:
    July 23rd, 2011 at 1:57 pm

    29A – സോപ്പും – ഉത്തരവും , ഇത്തിരി കടന്നകൈയ്യായിപോയി ചേച്ചി. ഒരുകാരണം ആ ഉത്തരം സോപ്പില്‍ നിന്നു മാത്രമാണോ കിട്ടുന്നത് ? രണ്ടാമത്തേത് : കുളി.അലക്ക് , സോപ്പിന്റെ പേര് എന്നിങ്ങനെയൊക്ക വഴിതെറ്റിക്കുന്ന സൂചന (ഞാന്‍ സോപ്പിന്റെ പേരും തേടിനടന്നു ആദ്യം)

    jalaja Says:
    July 23rd, 2011 at 4:00 pm

    സോപ്പും ഉത്തരവും ശരിയാണ്. ഒറ്റ ഉത്തരം മാത്രമേയുള്ളൂ ചോദ്യത്തിനെങ്കില്‍ അത് ക്വിസ് ആണ്. കിട്ടുന്ന പല ഉത്തരങ്ങളില്‍ നിന്ന് ലിങ്ക് അനുസരിച്ച് ഒരു ഉത്തരം തിരഞ്ഞെടുത്ത് എഴുതുന്നതല്ലേ പദപ്രശ്നം. ഒരു മഹര്‍ഷി, ഒരു പക്ഷി എന്നെല്ലാം ചോദ്യങ്ങള്‍ ഇടാറില്ലേ? ഉള്ള ലിങ്ക് വച്ച് ഏതു മഹര്‍ഷി വേണം ഏതു പക്ഷി വേണം എന്ന് നാം കണ്ടുപിടിക്കുന്നു.ഇത്തരം ചോദ്യങ്ങള്‍ സാധാരണ പതിവുണ്ട്.

    സോപ്പ് എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഇതെല്ലാം ഓര്‍മ വരും . അതില്‍ നിന്നൊരെണ്ണം ലിങ്ക് അനുസരിച്ച് എഴുതുകയാണ് വേണ്ടത്. ഒരു അക്ഷരം കിട്ടിയിരുന്നുവെങ്കില്‍ അത് വളരെ എളുപ്പമായിരുന്നേനെ. ശരിയല്ലേ?

    സോപ്പിന്റെ പേര് തേടിനടക്കല്‍ ഇതൊക്കെ എല്ലാ പദപ്രശ്നത്തിലും സംഭവിക്കുന്നതാണ്. ഞാന്‍ കഴിഞ്ഞതവണ ഒപ്പ് മറുകാണെന്ന് വിചാരിച്ച് കുറെ തിരഞ്ഞതാണ്. പിന്നെ സോപ്പിന്റെ ഉത്തരത്തിന്റെ രണ്ട് അക്ഷരത്തിനും ലിങ്കുണ്ട്.

    mashe,
    jalaja chechiyude marupadi vayikoo mashude chila samsayagalkku marupadiyavum.

  • അപരിചിതന്‍

    @All,

    പ്രതികരണമാവാം, പ്രതികാരമരുത്!!!

    പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തഎല്ലാവര്ക്കും അഭിവാദ്യങ്ങള്‍!!!!

  • അപരിചിതന്‍

    മാഷ്‌ എവിടെപ്പോയി? പ്രതികരണങ്ങള്‍ക്കൊക്കെ അവധി കൊടുത്തോ?

  • jalaja

    പിഷാരടി,
    ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഹിസ്റ്ററി പേജിലല്ലേ എത്തുന്നത്. അതില്‍ ക്രിയേറ്റ് ഹിസ്റ്ററിയും പ്ലേ ഹിസ്റ്ററിയും കണ്ടിട്ടില്ലേ? ക്രിയേറ്റ് ചെയ്ത പദപ്രശ്നങ്ങള്‍ അവെയിറ്റിങ് ഫോര്‍ അപ്രൂവല്‍ എന്നെഴുതി കാണാനില്ലേ? അവിടെ ആ‍ക്‍ഷന്‍ എന്നതിനടിയില്‍ ഓഫ്‌ലൈന്‍ ചാറ്റ് കാണാം. അതില്‍ എഴുതിയാല്‍ മതി. പദപ്രശ്നപേജിലെ ഹിസ്റ്ററിയില്‍ ക്ലിക്കിയാലും ആ പേജില്‍ എത്താം. മൈ അക്കൌണ്ട് ക്ലിക്ക് ചെയ്താലും മതി.

  • jalaja

    അഡ്‌മിന്‍,
    വിട്ടു പോകുന്നവര്‍ എന്തുകൊണ്ടങ്ങനെ പോകുന്നു എന്നറിയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?. ആദ്യം പ്രദീപ് പോയി. പിന്നെ വികാസ് എങ്ങോ പോയ്‌ മറഞ്ഞു. ജയകുമാര്‍ ഇടയ്ക്കിടെ കമന്റ് പേജ് സന്ദര്‍ശിക്കുന്ന ഒരു അതിഥിയായി മാറി. മഷിത്തണ്ടിന്റെ വലിയ നഷ്ടങ്ങള്‍. എന്തുകൊണ്ട്?

    ഇനി കമന്റ് പേജില്‍ പ്രത്യക്ഷപ്പെടാത്ത കുറെപ്പേരും അപ്രത്യക്ഷമാവുന്നുണ്ട്.

    ഞാന്‍ മകരയില്‍ ഒരു ചെറിയ ഗവേഷണം നടത്തിനോക്കി.
    9–95
    10—102
    11–88
    12–96
    13-89
    14–79
    15–84
    16–76
    17–78
    18–76
    19–67
    20–77

    ഇതില്‍ 10 വളരെ എളുപ്പമുള്ള പദപ്രശ്നമായിരുന്നു. എന്നിട്ടും അടുത്തതിനു 12 പേര്‍ കുറഞ്ഞു. 13 വളരെ വിഷമമുള്ളതായിരുന്നു.അടുത്തതിന് 10 പേര്‍ കുറഞ്ഞു. 15 എളുപ്പമായിരുന്നു. 16 നു 8 പേര്‍ കുറഞ്ഞു. വിഷമായിരുന്ന 16 കഴിഞ്ഞപ്പോള്‍ 17 നു രണ്ടുപേര്‍ കൂടി.

    അപ്പോള്‍ പദപ്രശ്നം എളുപ്പമാണോ വിഷമമാണോ എന്നതല്ല പ്രശ്നം. വേറെന്തോ ആണ്.

    എനിക്ക് തോന്നുന്നത് താല്പര്യക്കുറവ്, സമയക്കുറവ് ഇവയെല്ലാമാണെന്നാണ്.

    ഒരു അഭിപ്രായം കൂടിയുള്ളത് പദപ്രശ്നത്തിന്റെ പരസ്യം പ്രിന്റ് മീഡിയയില്‍ കൂടി വരേണ്ടതായിരുന്നു എന്നാണ്. കേരളത്തില്‍ അധികം പേരും വായിക്കുന്നത് അതല്ലേ?

    ഒരു പരാമര്‍ശം ഇതില്‍ വന്നതുകൊണ്ട് ഇതില്‍ എഴുതിയെന്നേയുള്ളൂ. ഇത് അഡ്‌മിന്റെ പേജിലും കൂടി എഴുതുന്നുണ്ട്.കൂടുതല്‍ അഭിപ്രായങ്ങള്‍ അവിടെ

  • balachandran

    സുഹൃത്തുക്കളേ,
    എല്ലാത്തിനും കൂടി ചേര്‍ത്താകാം മറുപടി.
    മാഷങ്ങനെ ഓടാനോ ? നല്ല കഥ .ഓടിയാല്‍ പിന്നെ ഒടാനല്ലേ സമയം കാണൂ.
    1 . കന്ദര
    കന്ദര എന്ന ശബ്ദത്തിന് ഗുഹ എന്നര്‍ഥം ഇല്ലെന്നു ഞാന്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ ?ചര്‍ച്ചയുടെ പോക്ക് ആ വഴിക്കായതുകൊണ്ട് ചോദിച്ചതാണ് .
    “മനുഷ്യജന്മം’ എന്ന് പറഞ്ഞാല്‍ ‘
    മനുഷ്യ’ ശബ്ദത്തിന് നരന്‍ എന്നല്ലേ അര്‍ഥം .
    നരന്‍ എന്നൊരു സൂചനതന്നാല്‍ ഉത്തരം ‘മനുഷ്യ’എന്നെഴുതാമെങ്കില്‍ ‘കന്ദര’ ശരി .’മനുഷ്യ’ ശരിയല്ല ‘മനുഷ്യന്‍’ ശരിയെങ്കില്‍ ‘കന്ദരം’ ശരി .
    ഇനി നിഘണ്ടുക്കളില്‍ കൊടുക്കുന്ന വാക്ക് അതേപടി ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണെങ്കില്‍ ഞാന്‍ ഉണ്ടാക്കുന്ന(ഞാന്‍ അങ്ങനെ തീരുമാനിച്ചു) പദപ്രശ്നത്തിലെ
    ഒരു സൂചന ‘രണ്ടിന്റെയും ഇടയില്‍ ” ഉത്തരം ‘മദ്ധ്യ’ . (മദ്ധ്യം എന്ന് വേണമെന്നില്ല .
    കാരണം ‘മദ്ധ്യ’ എന്നതിന് നിഘണ്ടുവില്‍ നടുവില്‍ എന്ന് തന്നെ അര്‍ഥം.)
    വേണമെങ്കില്‍ ഒരു സൂചനകൂടി ‘മദിപ്പിക്കുന്നത്’ ഉത്തരം ‘മദ്യ’
    (മദ്യം എന്ന് വേണമെന്നില്ല .കാരണം ‘മദ്യ’ എന്ന വാക്കിനു മദിപ്പിക്കുന്ന എന്നര്‍ഥം നിഘണ്ടുവിലുണ്ട്)
    നിഘണ്ടു നമ്മളായി തിരുത്തണ്ട നിഘണ്ടുവിനനുസരിച്ചു നമ്മള്‍ വളഞ്ഞാല്‍ മതിയല്ലോ .
    ഈ പദത്തിന്റെ കാര്യത്തില്‍ ഇതിലപ്പുറം എനിക്കഭിപ്രായമില്ല .

  • Malini

    @അഞ്ജന
    കമന്റാന്‍ സമയം കിട്ടിയില്ല…വളരെ രസകരമായ പദപ്രശ്നം…അഭിനന്ദനങ്ങള്‍…
    എന്റെ എളിയ അഭിപ്രായങ്ങള്‍
    ഏറണാകുളത്തപ്പന്‍ അത്ര മോശം ക്ലൂ ഒന്നും അല്ല…അതും അതിനപ്പുറവും ഇവിടെ വന്നില്ലേ..പിന്നെ നമ്മള്‍ മുന്‍പും പറഞ്ഞിട്ടുള്ളത് പോലെ അതിപ്രശസ്തമായ ബീഹാര്‍ സ്ഥലത്തിനും , ഇറ്റാലിയന്‍ ഫാഷന്‍ കേന്ദ്രത്തിനും കുറേകൂടെ നല്ല സൂചന ഉണ്ടായിരുന്നെങ്കില്‍ ഒന്ന് കൂടെ തിളങ്ങിയേനെ അഞ്ജനയുടെ പദപ്രശ്നം..

  • balachandran

    2 . സൂചന-പദപ്രശ്നം
    പലരും പറഞ്ഞതായി കണ്ടു ഇതൊരു ക്വിസ് പ്രോഗ്രാമല്ല പദപ്രശ്നമാണെന്ന് .
    എന്തുപറയാന്‍. ക്വിസ് = പ്രശ്നോത്തരി (പ്രശ്നം =ചോദ്യം )
    പ്രശ്നോത്തരിയില്‍, ഉത്തരം വാക്ക് മാത്രമല്ല വാചകവും ആകാം .
    പദപ്രശ്നത്തില്‍ വാചകം പാടില്ല വാക്ക്(പദം) മാത്രമേ ആകാവു .
    ലിങ്ക് ഉള്ളതിനാല്‍ വിശദീകരണം വേണമെന്നില്ല എന്നൊരു വ്യത്യാസം .
    അതിനാല്‍ ശരിയായ സൂചന കൊടുത്തുകൂടാ എന്നാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടെങ്കില്‍ ഞാന്‍ എന്ത് പറയാന്‍ .

  • balachandran

    സൂചന- ചോദ്യം ഇതിനു വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല .
    എഴുതുന്നതിനു എളുപ്പം ഉണ്ടെന്നേ ഉള്ളു.
    എറണാകുളത്തപ്പന് എന്ന് സൂചനതന്നാല്‍ അതിന്റെ യഥാര്‍ഥ അര്‍ഥം എന്താണ് .
    എറണാകുളത്തപ്പന് ആര് ? എന്നല്ലേ .അവിടെ ചോദ്യം നിശബ്ദം (silent )ആണെന്നെ ഉള്ളു .
    ഒരു ബീഹാര്‍ നഗരം എന്ന സൂചനയില്‍ ഏത് എന്ന് ചോദ്യം ഇതുപോലെ എല്ലാം

  • balachandran

    3 . വൈകാരിക പ്രതികരണങ്ങള്‍
    പലരുടെയും പദപ്രശ്നങ്ങള്‍ വരുന്നു .ധാരാളം തെറ്റുകള്‍ കാണുന്നു .പലരും അത് ചൂണ്ടിക്കാട്ടുന്നു .വ്യാഖ്യാനിക്കാവുന്നവ നിര്‍മ്മാതാവ് വ്യാഖ്യാനിക്കുന്നു .അല്ലാത്തവ വിമര്‍ശകരോട് യോജിക്കുന്നു .ചേച്ചിയുടെ ഒരു പദപ്രശ്നത്തിന് കമന്റു 306 ആണെന്നോര്‍ക്കുക .എന്നിട്ടും അന്ജനയ്കല്ലാതെ ആര്‍ക്കും കമന്റുകള്‍ വൈകാരികമായി തോന്നുന്നില്ല .ആരും ഓടുന്നതുമില്ല. അടുത്തിടെ വന്ന പദപ്രശ്നത്തിലെ നിര്‍മ്മാതാക്കളെല്ലാം ഇപ്പോഴും സ്ഥലത്തുതന്നെയുണ്ട്‌ .കാരണം ഇതില്‍ വഴിത്തര്‍ക്കമോ,ഭാഗം വയ്കലിന്റെ പ്രശ്നമോ , അസൂയയോ,കുശുമ്പോ,അമ്മാവിയമ്മപ്പോരോ , പീഡനമോ,വാണിഭമോ ഒന്നുമില്ല അതുകൊണ്ടുതന്നെ .
    പക്ഷെ അഞ്ജനയുടെ അഭിപ്രായത്തില്‍ തെറ്റ് ചൂണ്ടിക്കാണിക്കുന്നത് മഹാപരാധം . എനിക്ക് ഇത്രയും മലയാളമേ അറിയാവൂ (അതായത് അറിയാവുന്നതില്‍ കൂടുതല്‍ മനസിലാക്കാന്‍ എനിക്ക് താത്പര്യമില്ല എന്നര്‍ഥം. അങ്ങനെ ചിന്തിക്കാന്‍ അന്ജനയ്കെ കഴിയൂ .)

    ചേച്ചി നടത്തിയ ഗവേഷണവും വിശദീകരണവും ഞാന്‍ ഇന്ന് എഴുതാനിരുന്നതാണ് .
    അത് മുന്‍പേ എഴുതിയതിനു നന്ദി .
    അഞ്ജന പറഞ്ഞതുപോലെ ഇത്രയും വിമര്‍ശനങ്ങളുണ്ടാകുന്നതുകൊണ്ടാണ് ആള് കുറയുന്നത് എന്നാണെങ്കില്‍ അത് തെറ്റാണ് .കാരണം വിമര്‍ശനം പദപ്രശ്ന നിര്‍മ്മാതാക്കള്‍ക്ക് നേരെയാണല്ലോ . അല്ലാതെ പൂരിപ്പിക്കുന്നവര്‍ക്ക് നേരെയല്ലല്ലോ ?
    കുറയുന്നത് പൂരിപ്പിക്കുന്നവരല്ലേ ?നിര്‍മ്മാതാക്കളല്ലല്ലോ?’പദപ്രശ്നം ഇനിയാരും അയയ്കല്ലേ ,ഇവിടെ ചാക്കില്‍ അട്ടിയിട്ടിരിക്കുകയാണേ’ എന്ന അട്മിന്റെ നിലവിളി കേട്ടാണ് ഞാന്‍ ആ പരിപാടി വേണ്ടെന്നു വച്ചതുതന്നെ .അപ്പോള്‍ നിര്‍മ്മാതാക്കള്‍ കുറയുന്നില്ല .
    പൂരിപ്പിക്കുന്നവര്‍ കുറയുന്നതിന്റെ കാരണം ചേച്ചി എഴുതിയത് തന്നെ .
    മാതൃഭൂമിയില്‍ ഒരു വാര്‍ത്ത പഴയതുപോലെ കൊടുത്തിരുന്നുവെങ്കില്‍ ആള് പഴയതുപോലെ കൂടിയേനെ .കൂടാതെ ഇപ്പോഴുള്ള 50 പേര്‍ ഓരോരുത്തരെ ചേര്‍ത്താല്‍ 100 ലധികമാക്കാവുന്നതെയുള്ളൂ .
    എന്റെ അഭിപ്രായത്തില്‍ വിമര്‍ശനങ്ങള്‍ വലിയ ഗുണം ചെയ്യുന്നുണ്ട് .കാരണം വിമര്‍ശനങ്ങള്‍- ചര്‍ച്ചകള്‍ പുതിയ കാര്യങ്ങള്‍ അവതരിപ്പിയ്ക്കല്‍ എന്നിവ ഒരുതരം adiction പലര്‍ക്കും ഉണ്ടാക്കുന്നതായി കാണുന്നുണ്ട് .അവര്‍ക്ക് ഇത് വിട്ടു പോകാന്‍ വിഷമമാണ് .പിന്നെങ്ങനെ ചര്‍ച്ചകള്‍ ആളെ കുറയ്ക്കും ?
    ചര്‍ച്ചകളില്ലെങ്കില്‍ ഒരെണ്ണം വന്നു അത് പൂരിപ്പിച്ചു .കഴിഞ്ഞു .പിന്നെ അടുത്തതിന്റെ തീയതി പോലും മറന്നുപോയെന്നു വരാം .ഇതങ്ങനെയല്ലല്ലോ അടുത്ത പദപ്രശ്നം പെട്ടെന്ന് കേറി വന്നു എന്നാണു പരാതികള്‍. കാരണം പഴയതിന്റെ ചര്‍ച്ചകള്‍ തീര്‍ക്കാന്‍ പറ്റിയില്ല ,അടുത്തത്‌ വന്നതിനാല്‍ മറ്റേതു തുടരാന്‍ പറ്റത്തില്ലല്ലോ എന്ന വിഷമം .
    അത് കൊണ്ടല്ലേ ചര്‍ച്ച മുറിയാതിരിക്കാന്‍ അഡ്മിന്‍ സ്ഥിരം ചര്‍ച്ചയ്കുള്ള സ്ഥലം വരെ നിര്‍മ്മിച്ചത് .ഇതൊന്നും ആരും ചിന്തിക്കുന്നില്ലെന്നു തോന്നുന്നു ?

  • http://1 Jenish

    @Mash

    മാഷിന്റെ വിശദീകരണം എനിക്ക് ശരിയായി തോന്നുന്നില്ല.. കാരണം “കന്ദര” എന്നത് തെറ്റാണ് എന്ന് സമര്‍ത്ഥിക്കാന്‍ മാഷ് ഉപയോഗിച്ചിരിക്കുന്ന ഉപമകളെപ്പോലെ വിശേഷണമെന്നോ, അവ്യയമെന്നോ ധാതുരൂപമെന്നോ ഒന്നുമല്ല നിഘണ്ടുക്കളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത് നാമമായിത്തന്നെയാണ് കൊടുത്തിരിക്കുന്നത്.. ഒരു പദത്തെ തന്നെ നാമമായും വിശേഷണമായും ഉപയോഗിക്കാന്‍ കഴിയില്ല എന്നാണോ മാഷിന്റെ അഭിപ്രായം!! നളിനിയില്‍ കുമാരനാശാന്‍ “കന്ദര” എന്ന പദം എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത്? :)

  • balachandran

    I welcome the discussion about it.
    do not get emotional on it.
    if someone is trying to correct, listen it.
    It is a good way to improve next crossword.
    അട്മിന്റെ ഈ അഭിപ്രായം വിലപ്പെട്ടതാണെന്നു കരുതുന്നു .പക്ഷേ തെറ്റുകള്‍ മനസിലാക്കാന്‍ കിട്ടിയ അവസരം മുതലാക്കി ഇതിലും നല്ലത് സൃഷ്ടിക്കാന്‍ ശ്രമിക്കലാണ് ഏറ്റവും മഹത്തരം .പക്ഷേ “എന്നെ തല്ലണ്ടമ്മാവാ” എന്ന് പറഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും .
    പക്ഷേ അട്മിന്റെ രണ്ടാമത്തെ അഭിപ്രായത്തോട് അനുകൂലിക്കുന്നില്ല .
    “ചെറിയ കളകള്‍ വിട്ടു കള.”
    ഒരു പദപ്രശ്നം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അത് പിന്നെ നിര്‍മ്മാതാവിന്റെ സ്വന്തമല്ല .
    അതിലെ ഏതു ചോദ്യത്തിനെ സംബന്ധിച്ചും ചര്‍ച്ച ചെയ്യാന്‍ പങ്കെടുക്കുന്ന ആര്‍ക്കും അവകാശമുണ്ട്‌ .
    ഇവിടെ അഞ്ജനയുടെ പദപ്രശ്നം നന്നായിരുന്നു എന്ന അഭിപ്രായം ഞാനുള്‍പ്പെടെ എല്ലാവരും ആദ്യമേ പ്രകടിപ്പിച്ചു .പിന്നീട് ആ പദപ്രശ്നത്തെ അധികരിച്ച് ചര്‍ച്ച നടത്തിയാല്‍ അത് കുറ്റപ്പെടുത്തലാണ് എന്ന് കരുതുന്നെങ്കില്‍ എന്ത് പറയാനാണ് ?
    എന്റെ അഭിപ്രായത്തില്‍ ചെറിയ കളകളെ വിട്ടു കളയുകയല്ല വേണ്ടത് .
    പദാനുപദം കീറി മുറിച്ചു പരിശോധിക്കണം .കാരണം ഭാഷയെക്കുറിച്ച് ചര്‍ച്ചകളിലൂടെ കൂടുതല്‍ ഗ്രഹിക്കാന്‍ കിട്ടുന്ന അവസരമാണിത് .വായിച്ചാല്‍ മനസ്സില്‍ പതിയുന്നതുപോലെയല്ല ചര്‍ച്ചകളിലൂടെ ഉറപ്പിച്ചാല്‍ .അത് പിന്നെ മായുകയില്ല .
    അതിനു ഈ പദപ്രശ്നങ്ങള്‍ നിമിത്തമാകുന്നു എന്നേയുള്ളൂ .
    തെറ്റുകള്‍ ചെറുതായാലും വലുതായാലും തെറ്റ് തന്നെ .
    (ഇരുന്നൂറു രൂപാ കട്ടവനും ഒരുലക്ഷത്തി എഴുപത്തയ്യായിരം കോടി കട്ടവനും തുല്യമെന്നല്ലേ കോടതികള്‍ പോലും പറയുന്നത്)
    അല്ലെങ്കില്‍ അന്നന്നത്തെ പത്രത്തിലെ ഓരോ വാര്‍ത്തകള്‍ എടുത്തു വച്ച് വിശകലനം
    ചെയ്യണം .അപ്പോള്‍ മാതൃഭൂമിക്കാര്‍ വഴക്കുമായി വരുമോ ?

  • jalaja

    മാഷേ,
    എനിക്ക് ശരിക്ക് മനസ്സിലായില്ല. കന്ദരയ്ക്ക് ഗുഹ എന്ന അര്‍ത്ഥം നിഘണ്ടുവിലുണ്ട്. ചില പദങ്ങളുടെ അര്‍ത്ഥം കൊടുക്കുമ്പോള്‍ പദാ‍ദ്യ എന്നു പറഞ്ഞ് അര്‍ത്ഥം കൊടുക്കാറുണ്ട്. കന്ദര അങ്ങനെ കൊടുത്തിട്ടില്ല.
    പിന്നെ മാഷ് പറഞ്ഞ മദ്ധ്യ യുടെ അര്‍ത്ഥം ഇങ്ങനെ കൊടുത്തിരിക്കുന്നു. നടുവിലുള്ള, ഇടയ്ക്കുള്ള, നിഷ്പക്ഷമായ. (നാമം) നടുവിരല്‍ . മദ്ധ്യം എന്നതിന്റെ അര്‍ത്ഥം നടു(വ്), അരക്കെട്ട്, ഉദരം, ഉള്ള്, ഇട…………
    ഒന്നുകൂടി വിശദമാക്കാമോ?

  • balachandran

    >>>>സുഹൃത്തുക്കളേ……..കളകളില്ലാത്ത പദപ്രശ്നം. ഞാന്‍ അരങ്ങൊഴിയുകയാണ്. വെറുതേയെന്തിന് മറ്റുള്ളവരാല്‍ ? ഇനി ഒരാത്മനിന്ദകൂടി

    അഞ്ജനാ അങ്ങനെ അറം പറ്റുന്ന വാക്കുകളൊന്നും പറയാതെ. ‘അരങ്ങൊഴിയുക’.എന്ന് പറഞ്ഞാല്‍ മരിക്കുക എന്നാണ് അര്‍ഥം (ശൈലി ).അരങ്ങില്‍ നിന്ന് ഇറങ്ങുക എന്നല്ല .
    ഓ എനിക്ക് പിന്നെയും തെറ്റി .തെറ്റ് കണ്ടപ്പോള്‍ എഴുതിപ്പോയി .

  • jalaja

    എന്നിരുന്നാലും മറ്റു പലപദപ്രശ്നങ്ങളേക്കാള്‍ ലഘുവും പങ്കെടുക്കുന്നവര്‍ക്ക് ആത്മസംതൃപ്തിയും നല്‍കിയവതന്നെയായിരുന്നു എന്റെ പദപ്രശ്നങ്ങള്‍ എന്നെനിക്കു വിശ്വാസമുണ്ട്.

    മറ്റുള്ളവരുടെ ആത്മസംതൃപ്തിയുടെ കാര്യം എങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുക?
    എന്നാലും വിശ്വാസം രക്ഷിക്കട്ടെ!!!

  • jalaja

    അക്ഷരത്തെറ്റുകളും വ്യാകരണ പ്രശ്നങ്ങളും ഉള്ള ചോദ്യങ്ങള്‍ മുന്‍പും, പല പദ പ്രശ്നങ്ങളിലും കണ്ടിട്ടുണ്ട്. അന്നൊന്നും ചോദ്യങ്ങളിലെ വ്യാകരണത്തെറ്റിനെക്കുറിച്ച് ആരും പറഞ്ഞുകണ്ടിട്ടില്ല

    അ.പരിചിതാ, കഴിഞ്ഞ കുരുക്ഷേത്രത്തില്‍ അങ്ങനെ വേണമെന്ന ഒരാവശ്യം ഉയരുകയും കുറച്ചൊക്കെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു എന്ന് ചെറിയ ഒരോര്‍മ്മ. അത് പിന്നെ പെട്ടെന്ന് നിന്നുപോവുകയാണുണ്ടായതെന്ന് തോന്നുന്നു.

    ഇത് പിന്നെ കഥാകാരന്റെ ഒരു തമാശ. കാരണങ്ങള്‍ കഥാകാരന്‍ തന്നെ അക്കമിട്ടെഴുതിയിട്ടുണ്ടല്ലോ.

  • balachandran

    >>>>അപരിചിതന്‍ Says:
    August 18th, 2011 at 11:07 am
    അക്ഷരത്തെറ്റുകളും വ്യാകരണ പ്രശ്നങ്ങളും ഉള്ള ചോദ്യങ്ങള്‍ മുന്‍പും, പല പദ പ്രശ്നങ്ങളിലും കണ്ടിട്ടുണ്ട്. അന്നൊന്നും ചോദ്യങ്ങളിലെ വ്യാകരണത്തെറ്റിനെക്കുറിച്ച് ആരും പറഞ്ഞുകണ്ടിട്ടില്ല. ഇതിപ്പോള്‍ അഞ്ജനയല്ലേ ഒന്ന് പ്രകോപിപ്പിച്ചു കളയാം എന്ന് കരുതി എഴുതുന്നതല്ലേ എന്നൊരു സംശയം.
    >>>>പ്രതികരണമാവാം, പ്രതികാരമരുത്!!!

    അപരിചിതന്,
    ഞാന്‍ കമന്റു പേജില്‍ വന്നതിനു ശേഷം വന്ന എല്ലാ പദപ്രശ്നങ്ങളിലെയും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് .ആരെയും ഒഴിവാക്കിയിട്ടില്ല .
    സൂക്ഷ്മമായ തെറ്റുകള്‍ പോലും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളത് ചൂണ്ടിക്കാണിച്ചിട്ടുണ്ട് .’കല്‍പ്പകതരു’ വിട്ടു കളയാവുന്നതായിരുന്നതായിരുന്നു കാരണം അത് നിഘണ്ടുക്കളിലുണ്ട്,പ്രയോഗത്തിലുമുണ്ട് എന്നിട്ടും സൂക്ഷ്മമായ അര്‍ഥത്തില്‍ അത് ശരിയല്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ വിവേക് അതില്‍ നന്ദി അറിയിക്കുകയാണ് ചെയ്തത് .അല്ലാതെ ‘നീയാരെടാ എന്റെ തെറ്റ് ചൂണ്ടിക്കാട്ടാന്’‍ എന്ന് ചോദിച്ചുകൊണ്ട് ചാടിവീഴുകയല്ല .കാരണം വിവേകിന്റെ പേര് ‘വിവേക്’എന്നാണ്.
    അന്ജനയെ പ്രകോപിപ്പിക്കാന്‍ ഞങ്ങള് തമ്മില്‍ കുടുംബ വഴക്കോ വസ്തു തര്‍ക്കമോ എന്തെങ്കിലും ഉണ്ടായതായി അപരിചിതന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ?
    പ്രതികാരം ചെയ്യാനെന്താണ്. അഞ്ജന എനിക്ക് വല്ല ദ്രോഹവും ചെയ്തതായി അപരിചിതനോട് പറഞ്ഞിട്ടുണ്ടോ?
    പരിചയമില്ലാത്ത (അപരിചിതന്‍)തുകൊണ്ട് ഇങ്ങനെയൊക്കെ എഴുതിയതാണോ

  • balachandran

    അങ്ങനെ ഞാനും ഇവിടെ ശബ്ദ താരാവലിയുടെ ഉടമയായി .നാട്ടിലും ഇവിടെയും ഓരോന്ന് ഇരിക്കട്ടെ എന്ന് തന്നെ വച്ചു. ചൂട് മാറിയിട്ടില്ല എത്തിയതേ ഉള്ളു .
    ആദ്യം നോക്കിയ പദം കന്ദരം തന്നെ .
    അതില്‍ കന്ദരം മാത്രമേയുള്ളൂ
    കന്ദരം -ഗുഹ,മലന്ജ്ചെരിവ്,ഇഞ്ചി ,ചുക്ക് ,ആനത്തോട്ടി ,ഒരു പര്‍വ്വതം,ആണിപോലെ ഉയര്ച്ചയോടുകൂടിയുണ്ടാകുന്ന വീക്കം .എന്നിവയാണ് കൊടുത്തിരിക്കുന്നത് .
    കന്ദം,കന്ദമൂലം,കന്ദരം,കന്ദരാളം എന്നിങ്ങനെയാണ് വാക്കുകള്‍ .ഇതില്‍ കന്ദരം ഇല്ല.
    നിങ്ങളുടെയൊക്കെ കൈവശം മറ്റാരുടെയെങ്കിലും ശബ്ദതാരാവലിയാണോ ഉള്ളത് . :) :)

  • balachandran

    ‘ഇതില്‍ കന്ദരം ഇല്ല ‘ എന്നത് കന്ദരം ഇല്ല എന്ന് തിരുത്തി വായിക്കുക .
    ‘മലന്ജ്ചെരിവ്’ മലഞ്ചെരിവ് എന്നും .

  • balachandran

    ‘ഇതില്‍ കന്ദരം ഇല്ല ‘ എന്നത് ‘കന്ദര’ ഇല്ല എന്ന് തിരുത്തി വായിക്കുക .

  • balachandran

    ജെനിഷ് ,
    ഉദാഹരണം ചൂണ്ടിക്കാട്ടിയതിനു നന്ദി .
    ”ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
    കേണിതാ മുറയിടുന്നു കേള്ക്ക നീ!“
    ഇവിടെ കണ്ഠത്തിന്റെ വിശേഷണമായി കൊടുത്തിരിക്കുന്നു .
    ക്ഷോണിയുടെ കന്ദരം ആകുന്ന കണ്ഠം (ഗുഹയാകുന്ന കണ്ഠം)നിരുദ്ധമായി(ഇടറി,തടയപ്പെട്ടു )കേണു മുറയിടുന്നത് നീ കേള്‍ക്ക.
    ക്ഷോണിയുടെ ഇടറിയ കണ്ഠം കേഴുന്നു .അപ്പോള്‍ ചോദ്യം. എങ്ങനെയുള്ള കണ്ഠം?
    ഗുഹയാകുന്ന കണ്ഠം .കണ്ഠം വിശേഷ്യം ഗുഹ വിശേഷണം
    കണ്ഠത്തിന്റെ വിശേഷണമായിട്ടല്ലാതെ നാമമായി വ്യാഖ്യാനിച്ചു കാണിക്കാമോ ?
    കണ്ഠത്തെ എന്തിനോടു താരതമ്യം ചെയ്തിരിക്കുന്നു ?എന്ന് ചോദിച്ചാല്‍ എന്താണുത്തരം വരുക “കന്ദരത്തോട്” എന്നല്ലേ .(കന്ദരം+ഓട്= കന്ദരത്തോട്)
    ഇതിനെക്കുറിച്ച് ഇതിലപ്പുറം വ്യാഖ്യാനിക്കാന്‍ സമയമില്ല .ഒരു വാക്കിന്റെ പുറകെ ഇതില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റുന്നില്ല .ഇനി നിങ്ങള്‍ക്കിഷ്ടമുള്ള അര്‍ഥം
    ശരിയെന്നു കരുതിക്കോളൂ .
    ബിജോയ്‌ ബൈബിളിലെ സംശയങ്ങള്‍ ചോദിച്ചിട്ട് ഒരാഴ്ചയായി ഇതുവരെ മറുപടിയെഴുതാന്‍ സമയം കിട്ടിയില്ല .

  • balachandran

    >>>>jalaja Says:
    August 18th, 2011 at 10:41 pm
    മാഷേ,
    എനിക്ക് ശരിക്ക് മനസ്സിലായില്ല. കന്ദരയ്ക്ക് ഗുഹ എന്ന അര്‍ത്ഥം നിഘണ്ടുവിലുണ്ട്. ചില പദങ്ങളുടെ അര്‍ത്ഥം കൊടുക്കുമ്പോള്‍ പദാ‍ദ്യ എന്നു പറഞ്ഞ് അര്‍ത്ഥം കൊടുക്കാറുണ്ട്. കന്ദര അങ്ങനെ കൊടുത്തിട്ടില്ല.
    പിന്നെ മാഷ് പറഞ്ഞ മദ്ധ്യ യുടെ അര്‍ത്ഥം ഇങ്ങനെ കൊടുത്തിരിക്കുന്നു. നടുവിലുള്ള, ഇടയ്ക്കുള്ള, നിഷ്പക്ഷമായ. (നാമം) നടുവിരല്‍ . മദ്ധ്യം എന്നതിന്റെ അര്‍ത്ഥം നടു(വ്), അരക്കെട്ട്, ഉദരം, ഉള്ള്, ഇട…………
    ഒന്നുകൂടി വിശദമാക്കാമോ?
    ചേച്ചീ ,
    മദ്ധ്യകേസരം എന്നോരുദാഹരണം നോക്കുക മദ്ധ്യകേസരം സമസ്ത പദമാകുമ്പോള്‍
    നാമമാണ് .പക്ഷെ അവിടെ മദ്ധ്യ നാമവിശേഷണം മാത്രമേ ആകുന്നുള്ളൂ .
    കേസരം മദ്ധ്യത്തിലുള്ളത്(മദ്ധ്യം+ഇല്‍)എന്ന് പിരിക്കുമ്പോള്‍ മദ്ധ്യ സ്വതന്ത്രനാമമായി .
    അതുപോലെ കന്ദരം.
    എനിക്ക് കിട്ടിയ താരാവലിയില്‍ ‘കന്ദര’ ഒഴിവാക്കിയിട്ടുണ്ട് .
    ഡോ.കെ എം .പ്രഭാകര വാര്യര്‍ ,പ്രൊഫ . പന്മന രാമചന്ദ്രന്‍ നായര്‍ ,ഡോ.വി ആര്‍ പ്രബോധ ചന്ദ്രന്‍ നായര്‍ തുടങ്ങിയവരുടെ ഉപദേശത്തോടുകൂടി പ്രൊഫ .വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ,ഡോ.പി .സേതുനാഥന്‍ എന്നിവര്‍ സമൂലം പരിഷ്കരിച്ച 2010 നവമ്പറിലെ പതിപ്പാണ്‌ (ഡി.സി)
    ഒരുപക്ഷേ സമൂല പരിഷ്കരണത്തില്‍ പല തെറ്റുകളും ഒഴിവാക്കിയിരിക്കാം .
    കാരണം അവതാരികയില്‍ തന്നെ പറഞ്ഞിരിക്കുന്നു “ഒരു നിഘണ്ടുവും ഇതേവരെ പൂര്‍ണ്ണമായും കുറ്റമറ്റതായി പുറത്തു വന്നിട്ടില്ല”എന്ന് .

  • balachandran

    @മാഷ് ,
    വിമര്‍ശം ആണോ വിമര്‍ശനം ആണോ ശരി/

    അപരിചിതന്,
    രണ്ടും ശരി .മര്‍ഷം/മര്ശം,മര്‍ശനം/മര്ഷനം എന്നിങ്ങനെ ധാതു .അതില്‍ വി എന്ന ഉപസര്‍ഗം ചേര്‍ത്തു .

  • http://1 Jenish

    @Mash

    മാഷിന്റെ ശബ്ദതാരാവലിയില്‍ ഇല്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസം.. ഞാന്‍ നോക്കിയ എല്ലാ നിഘണ്ടുക്കളിലും അത് ഉണ്ടായിരുന്നു.. പിന്നെ നളിനിയെ മാഷ് അങ്ങനെത്തന്നെ വ്യാഖ്യാനിക്കുമെന്ന് ഉറപ്പായിരുന്നു…

    അങ്ങനെയാണെങ്കില്‍ “ജലജ” എന്ന പദത്തിനും നിലനില്‍പ്പില്ലല്ലോ? അതുപോലെ ആയിരക്കണക്കിന് പദങ്ങളുണ്ട് വിശേഷണമായും നാമമായും ഒരുപോലെ ഉപയോഗിക്കുന്നവ.. അവയെല്ലാം തെറ്റാണന്നാണോ? :)

    ചര്‍ച്ചകളില്‍ വിമര്‍ശനങ്ങളുടെ വഴി രണ്ട് രീതിയിലാകാറുണ്ട്,

    1. വിമര്‍ശനങ്ങള്‍ വരുന്നു… പാവം നിര്‍മ്മാതാവ് തന്റെ സമസ്താപരാധവും പറഞ്ഞ് തെറ്റ് മനസ്സിലാക്കി കീഴടങ്ങുന്നു..ശുഭം

    2. വിമര്‍ശനങ്ങള്‍ വരുന്നു… നിര്‍മ്മാതാവോ മറ്റുള്ളവരോ വ്യക്തമായി അതിന് മറുപടി നല്‍കുന്നു.. ഒന്നുകില്‍ വിമര്‍ശകന്‍ അപ്രത്യക്ഷനാകുന്നു.. അല്ലെങ്കില്‍ മുട്ടാതര്‍ക്കങ്ങള്‍ പറഞ്ഞ് മുന്നോട്ട് പോകുന്നു.. നിര്‍മ്മാതാക്കളെക്കൊണ്ട് “ക്ഷ” “ണ്ട്ര“ പറയിച്ച് മുട്ടുകുത്തിക്കുന്നവര്‍ക്ക്, തങ്ങളുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് കണ്ടാല്‍ അത് തിരുത്താനുള്ള ആര്‍ജ്ജവമുണ്ടാകണം!! :)

  • http://1 Jenish

    @Mash

    കന്ദര എന്ന വാക്കിന് ഗുഹ എന്ന് മാത്രമല്ല അര്‍ത്ഥം കൊടുത്തിരിക്കുന്നത്. സ്കന്ദന്റെ സൈന്യത്തിലെ മാതാക്കളില്‍ ഒരാളുടെ പേരും കന്ദര എന്നാണ്… പേര് മാറ്റേണ്ടി വരുമോ? :)

    • admin

      >>>> മാഷിന്റെ ശബ്ദതാരാവലിയില്‍ ഇല്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസം..

      DC is publishing this book now.
      a few difference I had noticed.

      This is the best malayalam dictionary available in the market. but need not be perfect.
      That is why they are publishing next edition with a few changes.

  • http://1 Jenish

    @Mash

    ”ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
    കേണിതാ മുറയിടുന്നു കേള്ക്ക നീ!“

    ക്ഷോണി കന്ദര – ഭൂമിയിലെ ഗുഹ
    നിരുദ്ധകണ്ഠയായ് – ഇവിടെ കണ്ഠത്തിന്റെ വിശേഷണമാണ് നിരുദ്ധ- ഇടറിയ കണ്ഠത്തോട് കൂടിയവളെപ്പോലെ

    കേണിതാ മുറയിടുന്നു കേള്ക്ക നീ – നിലവിളിക്കുന്നത് നീ കേള്‍ക്കുന്നില്ലേ…

    ഇതാണ് എന്റെ വിശദീകരണം..

  • കഥാകാരന്‍

    മാഷിന്റെ പദപ്രശ്നമൊന്നു വന്നോട്ടെ …. ഇവിടമൊരു യുദ്ധക്കളമായിരിക്കും …..

  • jalaja

    ‘കേസരം മദ്ധ്യത്തിലുള്ളത്(മദ്ധ്യം+ഇല്‍)എന്ന് പിരിക്കുമ്പോള്‍ മദ്ധ്യ സ്വതന്ത്രനാമമായി”.

    അപ്പോള്‍ ആ സ്വതന്ത്രനാമം പദപ്രശ്നത്തിലിടാമല്ലോ.

    ലഘുശബ്ദതാരാവലിയില്‍ കന്ദ, കന്ദം, കന്ദകം, കന്ദടം,കന്ദനം, കന്ദര(രി), കന്ദരം, കന്ദരാളം എന്നീ വാക്കുകളാണ് തുടര്‍ച്ചയായി കൊടുത്തിരിക്കുന്നത്.

    ഡിസിയുടെ പുതിയ ശബ്ദതാരാവലി പഴയതിനോളം നല്ലതല്ല എന്ന ഒരു അഭിപ്രായം വായിച്ചതോര്‍ക്കുന്നു.

  • അപരിചിതന്‍

    Jenish Says:
    August 19th, 2011 at 10:12 am

    @Mash

    >>>മാഷിന്റെ ശബ്ദതാരാവലിയില്‍ ഇല്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസം.. ഞാന്‍ നോക്കിയ എല്ലാ നിഘണ്ടുക്കളിലും അത് ഉണ്ടായിരുന്നു.>>>

    മാഷ് പറഞ്ഞത് ശരിയാണ്. എന്റെ ശബ്ദതാരാവലിയിലും ആ വാക്കില്ല.’കന്ദരം’ മാത്രമേയുള്ളൂ.

  • balachandran

    >>>>>മാഷിന്റെ ശബ്ദതാരാവലിയില്‍ ഇല്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസം.. ഞാന്‍ നോക്കിയ എല്ലാ നിഘണ്ടുക്കളിലും അത് ഉണ്ടായിരുന്നു.. പിന്നെ നളിനിയെ മാഷ് അങ്ങനെത്തന്നെ വ്യാഖ്യാനിക്കുമെന്ന് ഉറപ്പായിരുന്നു…
    ശബ്ദതാരാവലിയുടെ മറുപടി അഡ്മിന്‍ പറഞ്ഞു കഴിഞ്ഞു .
    നളിനിയിലെ വരി മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കൂ .അപ്പോള്‍ ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ സമ്മതിക്കാം .
    >>>>2. വിമര്‍ശനങ്ങള്‍ വരുന്നു… നിര്‍മ്മാതാവോ മറ്റുള്ളവരോ വ്യക്തമായി അതിന് മറുപടി നല്‍കുന്നു.. ഒന്നുകില്‍ വിമര്‍ശകന്‍ അപ്രത്യക്ഷനാകുന്നു.. അല്ലെങ്കില്‍ മുട്ടാതര്‍ക്കങ്ങള്‍ പറഞ്ഞ് മുന്നോട്ട് പോകുന്നു.. നിര്‍മ്മാതാക്കളെക്കൊണ്ട് “ക്ഷ” “ണ്ട്ര“ പറയിച്ച് മുട്ടുകുത്തിക്കുന്നവര്‍ക്ക്, തങ്ങളുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് കണ്ടാല്‍ അത് തിരുത്താനുള്ള ആര്‍ജ്ജവമുണ്ടാകണം!!

    മുട്ടാത്തര്‍ക്കങ്ങളാണെന്നു എല്ലാവര്ക്കും തോന്നണ്ടേ ? അത് ഓരോരുത്തരും മനസിലാക്കുന്നത്‌ പോലിരിക്കും .
    ആര്‍ജവം ശരിക്കുമുണ്ടാകും .ഉണ്ട് .പക്ഷേ ഞാന്‍ ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടിക്കാണിക്കുമ്പോള്‍ അവിടെക്കണ്ടു ഇവിടെക്കണ്ടു അതിനാല്‍ ശരിയാണ് എന്ന് പറയാതെ ഉദാഹരണങ്ങള്‍ സഹിതം സമര്‍ഥിക്കൂ,അതിനെ ഖണ്ഡിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്കിലല്ലേ ഞാന്‍ സമസ്താപരാധം പറയേണ്ടതുള്ളു?
    താങ്കള്‍ തന്ന ഉദാഹരണം തന്നെ എന്റെ അഭിപ്രായത്തിന് തെളിവായില്ലേ .
    ഇതിനകത്ത് ആരും ‘ക്ഷ’ ‘ണ്ണ’ യും ഒന്ന് പറയേണ്ട പ്രശ്നം ഉദിക്കുന്നില്ല .വെറും ചര്‍ച്ചകളിലൂടെ പരസ്പരം മനസിലാക്കേണ്ട ഒരു കാര്യം ,വ്യക്തിപരമായ ആക്രമണ മാണെന്ന് തെറ്റിദ്ധരിക്കുകയും ‘ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്ന പിടിവാശിയില്‍ നില്‍ക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ പ്രശ്നം .
    ഇതിലൊന്നും വലിയ യുദ്ധത്തിന്റെ രീതി എനിക്ക് മനസിലാകുന്നില്ല .

  • http://1 Jenish

    @Mash

    നളിനിയെ ഇതില്‍ കൂടുതല്‍ വ്യക്തമായി വിശദീകരിക്കാന്‍ കഴിയില്ല.. എന്റെ വിശദീകരണം തെറ്റാണ് എന്ന് മാഷിന് സമര്‍ത്ഥിക്കാമോ? “നിരുക്തകണ്ഠയായ്” എന്ന് പറയുന്നത് ഒറ്റവാക്കായാണ് പ്രയോഗിച്ചിരിക്കുന്നത്..

    അവിടെ കണ്ടു, ഇവിടെ കണ്ടു എന്നല്ല ഞങ്ങള്‍ പറഞ്ഞത്.. കുമാരനാശാന്റെ നളിനിയില്‍ കണ്ടു, നിഘണ്ടുക്കളില്‍ കണ്ടു എന്നാണ്…

    എന്തായാലും ഇതിനെക്കുറിച്ച് ഇനി ചര്‍ച്ച നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്ന് തോന്നുന്നു..

  • balachandran

    ജെനിഷ്,
    ക്ഷോണികന്ദര = ക്ഷോണിയാകുന്ന ഗുഹ എന്നര്‍ഥം കിട്ടും .അപ്പോള്‍ ഗുഹയുടെ വിശേഷണം ഭൂമിയാകും .അത് ശരിയാകുന്നതെങ്ങനെ .

    ‘കന്ദരനിരുദ്ധകണ്ഠയായ്’
    അവര്‍ണ്യത്തോട് വര്‍ണ്യത്തിന്നഭേദം ചൊല്ക രൂപകം.
    സംസാരമാം സാഗരത്തിലംസാന്തം മുങ്ങൊലാ സഖേ – ഭാഷാഭൂഷണം
    ശാഖാഭുജം വീശി ലതാവധുക്കള്‍
    ശാഖയാകുന്ന ഭുജം ,ലതയാകുന്ന വധു അതുപോലെ കന്ദരമാകുന്ന കണ്ഠം .അതിനു ഒരു വിശേഷണം കൂടി. ഗുഹ പോലെയുള്ള കണ്ഠം ശബ്ദം പുറപ്പെടുവിക്കേണ്ടതാണ് പക്ഷേ
    അതിനു കഴിയുമായിരുന്നില്ല .അതിനാല്‍ ഇടറിയതായിരുന്നു എന്ന് ഒരു വിശേഷണം കൂടി .
    അപ്പോള്‍ സംശയം വരാം രണ്ടു വിശേഷണമോ എന്ന് .അതിനൊരുദാഹരണം ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ടി .വി.യില്‍ ഒരു പാട്ട് ‘പനിനീര്‍ പൊന്മുകുളം പോല്‍’ ഇതു പോരെ. മുകുളം വിശേഷ്യം , പനിനീര്‍ വിശേഷണം ,ഒരു വിശേഷണം കൂടി പൊന്‍ .
    >>>കന്ദര എന്ന വാക്കിന് ഗുഹ എന്ന് മാത്രമല്ല അര്‍ത്ഥം കൊടുത്തിരിക്കുന്നത്. സ്കന്ദന്റെ സൈന്യത്തിലെ മാതാക്കളില്‍ ഒരാളുടെ പേരും കന്ദര എന്നാണ്… പേര് മാറ്റേണ്ടി വരുമോ?
    വ്യക്തിയുടെ പേര് എന്തുമാകാം. പക്ഷേ ദ്രവ്യ നാമം വ്യക്തിയുടെ പേരല്ല .
    അഞ്ജന ഒരു വ്യക്തിയുടെ പേരാകും .പക്ഷേ ദ്രവ്യ നാമമാകുംപോള്‍ അഞ്ജനം .
    ‘വിവേക്’ വ്യക്തിയാകും സംജ്ഞാ നാമമാകുംപോള്‍ ‘വിവേകം’
    കന്ദരാ-കന്ദര എന്ന് പേരുണ്ടായതെങ്ങനെ? കന്ദരത്തില്‍ (കന്ദരം+ഇല്‍) ജനിച്ചവന്‍ എന്നല്ലേ .

  • അപരിചിതന്‍

    @ ബാലന്‍ മാഷ്‌ ,
    മാഷും മറ്റു ചിലരെപ്പോലെ വൈകാര്കമായിഒ പ്രതികരിച്ചു തുടങ്ങിയോ?

    >>>>>അക്ഷരത്തെറ്റുകളും വ്യാകരണ പ്രശ്നങ്ങളും ഉള്ള ചോദ്യങ്ങള്‍ മുന്‍പും, പല പദപ്രശ്നങ്ങളിലും കണ്ടിട്ടുണ്ട്. അന്നൊന്നും ചോദ്യങ്ങളിലെ വ്യാകരണത്തെറ്റിനെക്കുറിച്ച് ആരും പറഞ്ഞുകണ്ടിട്ടില്ല>>>>

    എന്റെ കമന്റ് ഒന്നുകൂടി വായിച്ചുനോക്കൂ. ‘ ചോദ്യങ്ങളിലെ അക്ഷരത്തെറ്റുകളും വ്യാകരണ പ്രശ്നങ്ങളും’ എന്നാണു പറഞ്ഞത്. കുറേക്കാലമായി പദപ്രശ്നങ്ങളും പ്രതികരണങ്ങളും നിരീക്ഷിച്ച അനുഭവത്തില്‍ നിന്നാണ് ഈ അഭിപ്രായം എഴുതിയത്.

    >>>>അന്ജനയെ പ്രകോപിപ്പിക്കാന്‍ ഞങ്ങള് തമ്മില്‍ കുടുംബ വഴക്കോ വസ്തു തര്‍ക്കമോ എന്തെങ്കിലും ഉണ്ടായതായി അപരിചിതന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ?>>>>

    മാഷെ ഉദ്ദേശിച്ചാണ് ഇങ്ങിനെ പറഞ്ഞത് എന്ന് തോന്നിയതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. വാസ്തവത്തില്‍ ഇതിലെ ചോദ്യങ്ങളുടെ പോസ്റ്റ്മോര്ട്ടം നടത്തിയവര്‍ തന്നെ അവരുടെ ഉദ്ദേശ്യം വെളിപ്പെടുതിയിട്ടുണ്ടല്ലോ. പിന്നെ മാഷ്‌ എന്തിന് പ്രകോപിതനാവണം?

    അപരിചിതന്‍ Says:
    August 18th, 2011 at 4:21 pm

    @All,

    പ്രതികരണമാവാം, പ്രതികാരമരുത്!!!

    >>>പ്രതികാരം ചെയ്യാനെന്താണ്. അഞ്ജന എനിക്ക് വല്ല ദ്രോഹവും ചെയ്തതായി അപരിചിതനോട് പറഞ്ഞിട്ടുണ്ടോ?>>>>

    ഇത് പൊതുവായ ഒരു കാര്യം പറഞ്ഞത് മാത്രം. @all എന്നെഴുതിയത് മാഷ്‌ വ്യക്തിപരമായി എടുക്കരുതായിരുന്നു. അറിവുകള്‍ പങ്കു വയ്ക്കാനുള്ള മാഷിന്റെ പരിശ്രമങ്ങളെ പ്പറ്റിയുള്ള എന്റെ അഭിപ്രായം വളരെ മുന്‍പേ,എന്റെ പദ പ്രശ്നത്തിന്റെ കമന്റ് പേജില്‍ എഴുതിയിട്ടുണ്ട്.

    >>>പിന്നെ ആരോഗ്യകരങ്ങളായ വിമര്‍ശനങ്ങള്‍ എപ്പോഴും നല്ലതല്ലേ? >>>
    വിമര്‍ശനങ്ങളോടുള്ള എന്റെ സമീപനവും വ്യക്തമല്ലേ? മാത്രമല്ല മാഷോട് എന്തെങ്കിലും നീരസം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പിന്നെയും സംശയം ചോദിക്കുമായിരുന്നോ?

    >>>>പരിചയമില്ലാത്ത (അപരിചിതന്‍)തുകൊണ്ട് ഇങ്ങനെയൊക്കെ എഴുതിയതാണോ?.>>>
    മാഷടക്കമുള്ള ഇവിടുത്തെ മുഖ്യകഥാപാത്രങ്ങളെയൊക്കെ എനിക്ക് പരിചയമുണ്ടെന്ന ധാരണ തെറ്റായിരുന്നു എന്ന് മനസ്സിലായി. പേരിന്റെ പ്രശ്നമാണെങ്കില്‍ ഇനിമുതല്‍ ഒറിജിനല്‍ പേരില്‍ കമന്ടാവുന്നതാണ്. ഇനി ഞാന്‍ പരിചയപ്പെടുത്തിയില്ല എന്നാണെങ്കില്‍ അതും ചെയ്തേക്കാം. (അതിനായി പതിച്ചു നല്‍കിയ സ്ഥലത്ത് ) എഴുതിയതില്‍ അപാകമൊന്നും തോന്നാത്തത് കൊണ്ട് ക്ഷമാപണത്തിന് മുതിരുന്നില്ല.

    വാല്‍ക്കഷ്ണം:

    …………എന്നിട്ടും സൂക്ഷ്മമായ അര്‍ഥത്തില്‍ അത് ശരിയല്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ വിവേക് അതില്‍ നന്ദി അറിയിക്കുകയാണ് ചെയ്തത് .അല്ലാതെ ‘നീയാരെടാ എന്റെ തെറ്റ് ചൂണ്ടിക്കാട്ടാന്’‍ എന്ന് ചോദിച്ചുകൊണ്ട് ചാടിവീഴുകയല്ല .കാരണം വിവേകിന്റെ പേര് ‘വിവേക്’എന്നാണ്.>>>>>

    അഞ്ജനയുടെ പേര് മാറ്റിയാല്‍ പ്രശ്നം തീരുമോ എന്തോ!!!!
    (STATUTORY WARNING : THIS IS ONLY A JOKE!!!)

  • balachandran

    >>>കഥാകാരന്‍ Says:
    August 19th, 2011 at 10:49 am
    മാഷിന്റെ പദപ്രശ്നമൊന്നു വന്നോട്ടെ …. ഇവിടമൊരു യുദ്ധക്കളമായിരിക്കും

    :) :) :) :) :)

    എന്തായാലും ഒരു വാക്ക് വിചാരിച്ചാല്‍ കമന്റു ഇരുനൂറാകും അല്ലെ .

  • balachandran

    ചേച്ചീ,
    >>>>ഡിസിയുടെ പുതിയ ശബ്ദതാരാവലി പഴയതിനോളം നല്ലതല്ല എന്ന ഒരു അഭിപ്രായം വായിച്ചതോര്‍ക്കുന്നു.

    ഞാന്‍ അങ്ങനെ കേട്ടില്ല .ഇനിയൊരുപക്ഷേ പ്രിന്റിങ്ങിനെ സംബന്ധിച്ചാണോ ?
    കാരണം പുതുക്കുംതോറും നന്നാവാറാന് പതിവ് .എഡിറ്റ്‌ ചെയ്തതും ,പരിശോധിച്ചതും പണ്ഡിതന്മാര്‍ തന്നെയാണ്

    >>>>‘കേസരം മദ്ധ്യത്തിലുള്ളത്(മദ്ധ്യം+ഇല്‍)എന്ന് പിരിക്കുമ്പോള്‍ മദ്ധ്യ സ്വതന്ത്രനാമമായി”.
    അപ്പോള്‍ ആ സ്വതന്ത്രനാമം പദപ്രശ്നത്തിലിടാമല്ലോ.
    എവിടെ നടക്കുന്ന ചര്‍ച്ചയുടെ രീതിവച്ച് ആകാം ‘മദ്ധ്യ’ മാത്രമല്ല ‘മ’വേണമെങ്കിലും ആകാം .:)
    അല്ലെങ്കില്‍ മദ്ധ്യം എന്നാണു ശരി .

  • mujeeb Rahman

    ബാലന്‍ മാഷ് മുട്ടാത്തര്‍ക്കങ്ങള്‍ പറഞ്ഞ് മുന്നോട്ട്പോകുന്നതാണെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല .
    സൂചനകളിലോ ഉത്തരങ്ങളിലോ ഒരു ചെറിയ പിശകുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നത് എങ്ങിനെ അത് മുട്ടാതര്‍ക്കമാകും.
    അറിയാവുന്നവര്‍ അവര്‍ക്കറിയാവുന്നത് മറ്റുള്ള അറിവില്ലാത്തവര്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവമാണോ മുട്ടാതര്‍ക്കം.ഒരിക്കലുമല്ല.
    മാഷ് തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണി ക്കണം.
    മാഷിനെപ്പോലുള്ളവര്‍ വന്നതിനുശേഷമാണ് മഷിത്തണ്ടിനു ജീവന്‍വച്ചത്.

  • balachandran

    >>>mujeeb Rahman Says:
    August 19th, 2011 at 12:20 pm
    ബാലന്‍ മാഷ് മുട്ടാത്തര്‍ക്കങ്ങള്‍ പറഞ്ഞ് മുന്നോട്ട്പോകുന്നതാണെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല .
    സൂചനകളിലോ ഉത്തരങ്ങളിലോ ഒരു ചെറിയ പിശകുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നത് എങ്ങിനെ അത് മുട്ടാതര്‍ക്കമാകും.
    അറിയാവുന്നവര്‍ അവര്‍ക്കറിയാവുന്നത് മറ്റുള്ള അറിവില്ലാത്തവര്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവമാണോ മുട്ടാതര്‍ക്കം.ഒരിക്കലുമല്ല.
    മാഷ് തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണി ക്കണം.
    മാഷിനെപ്പോലുള്ളവര്‍ വന്നതിനുശേഷമാണ് മഷിത്തണ്ടിനു ജീവന്‍വച്ചത്.

    ഞാനെഴുതാന്‍ പാടില്ലാത്ത മറുപടി എഴുതാന്‍ ഒരാളുണ്ടായതില്‍ സന്തോഷിക്കുന്നു .
    Mujeeb .
    thank you and keep it up

  • http://1 Jenish

    @Mash

    “ക്ഷോണികന്ദര” – :)

    “കന്ദരനിരുദ്ധകണ്ഠയായ്” – :)

    ഈ രണ്ട് പ്രയോഗങ്ങളും ഞാന്‍ നളിനിയില്‍ കണ്ടില്ല….

  • http://1 Jenish

    @Mujeeb

    മാഷ് ഉള്ളതുകൊണ്ടാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത് എന്നതിലോ, മാഷ് ഈ കമന്റ് പേജുകളെ വിജ്ഞാനപ്രദമാക്കി എന്നതിലോ ആര്‍ക്കും ഇവിടെ ഒരു സംശയവുമില്ല.. മാഷിനോട് എനിക്ക് വളരെ ബഹുമാനവുമാണ്.. ഇത് മുമ്പും പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുള്ളതുമാണ്..

    പക്ഷേ മാഷ് പറയുന്നതിനെ ഖണ്ഡിക്കരുത് എന്ന് പറയുന്നതിലേയുള്ളൂ അഭിപ്രായവ്യത്യാസം.. ഒരു ചര്‍ച്ചയാകുമ്പോള്‍ രണ്ടുഭാഗത്തും ആള്‍ക്കാരുണ്ടാകണം.. രണ്ട് കൈയ്യും കൂട്ടിയടിച്ചാലേ ശബ്ദം കേള്‍ക്കുകയുള്ളൂ.. ഇനി അങ്ങനെ വേണ്ടാ എന്നാണെങ്കില്‍ ഞാന്‍ മിണ്ടാതിരിക്കാം… :)

    ഞാന്‍ വിമര്‍ശകരുടെ പൊതുവിലുള്ള സ്വഭാവം പറഞ്ഞതാണ്.. അത് മാഷിനെത്തന്നെയാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ ഞാന്‍ നിസ്സഹായനാണ്.. വിമര്‍ശകരുടെ പൊതുസ്വഭാവം കാണിക്കാന്‍ ഞാന്‍ എന്റെ പദപ്രശ്നത്തിലെ ഒരുദാഹരണം പറയാം..

    എന്റെ പദപ്രശ്നത്തില്‍ “സീഗള്‍” എന്ന ഒരു പദമുണ്ടായിരുന്നു.. അതില്‍ “ഗ” അല്ല “ഗു” എന്നാണ് ഉപയോഗിക്കേണ്ടത് എന്ന് മാഷ് വിമര്‍ശിച്ചു.. ഞാന്‍ അതിന്റെ ഉച്ചാരണം നോക്കുകയും അതില്‍ “ഗ” എന്ന് തന്നെയാണ് എന്ന് പ്രതികരിക്കുകയും ചെയ്തു.. പക്ഷേ വിമര്‍ശകനെ പിന്നെ അങ്ങോട്ട് കാണുകയുണ്ടായില്ല.. ജലജ ചേച്ചി മുമ്പ്തന്നെ ഇതുപോലെയുള്ള വിമര്‍ശനങ്ങളെപ്പറ്റി പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്.. നിര്‍മ്മാതാവ് എല്ലാ വിമര്‍ശനങ്ങളും സമ്മതിച്ചുതരണം.. വിമര്‍ശകര്‍ക്ക് എന്തും പറയാം എന്ന രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചത്… :)

  • balachandran

    >>>“ക്ഷോണികന്ദര” –
    “കന്ദരനിരുദ്ധകണ്ഠയായ്” –
    ഈ രണ്ട് പ്രയോഗങ്ങളും ഞാന്‍ നളിനിയില്‍ കണ്ടില്ല….

    ജെനിഷ് ,
    “വേണിയാകിയ വെളുത്ത നിര്ഝര-
    ശ്രേണി ചിന്നിവിരഹാര്ത്തിയാര്ന്നു താന്
    ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
    കേണിതാ മുറയിടുന്നു കേള്ക്ക നീ!“ .
    ‘വേണിയാകിയ വെളുത്ത’ എന്നര്‍ഥം പറയാമോ ?
    വെളുത്ത നിര്ഝരശ്രേണി ഒന്നിച്ചല്ലേ വരൂ .അതുപോലെ .
    ‘ചിന്നിവിരഹാര്ത്തിയാര്ന്നു’ ഒന്നിച്ചു പറയാമോ ?
    ഇല്ല .ശ്രേണി ചിന്നി എന്നല്ലേ വരൂ ? അതുപോലെ.
    പദ്യമാണ് .അര്‍ഥം അന്വയിച്ചെടുക്കണം .അല്ലാതെ പ്രിന്റ്‌ ചെയ്തിരിക്കുന്ന ഗാപ്‌ അനുസരിച്ചല്ല അര്‍ഥം .

  • balachandran

    >>>എന്റെ പദപ്രശ്നത്തില്‍ “സീഗള്‍” എന്ന ഒരു പദമുണ്ടായിരുന്നു.. അതില്‍ “ഗ” അല്ല “ഗു” എന്നാണ് ഉപയോഗിക്കേണ്ടത് എന്ന് മാഷ് വിമര്‍ശിച്ചു.. ഞാന്‍ അതിന്റെ ഉച്ചാരണം നോക്കുകയും അതില്‍ “ഗ” എന്ന് തന്നെയാണ് എന്ന് പ്രതികരിക്കുകയും ചെയ്തു.. പക്ഷേ വിമര്‍ശകനെ പിന്നെ അങ്ങോട്ട് കാണുകയുണ്ടായില്ല..

    കാരണം താങ്കള്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു .പിന്നെ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ എന്ത് ?അനാവശ്യത്തര്‍ക്കങ്ങള്‍ക്ക് ഞാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പോരെ ?
    >>>2A- ശരിയാണ്, സൂചനയില്‍ വലിയൊരു പിഴവ് വന്നു.. താങ്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ആ നായ ആണാണോ പെണ്ണാണോ എന്ന് ഞാനും ശ്രദ്ധിച്ചത്.. എന്തായാലും അവള്‍ നായ്ക്കളുടെ അഭിമാനമാണെന്നതില്‍ അഭിപ്രായവ്യത്യാസം കാണില്ല എന്ന് കരുതുന്നു..

    ഇങ്ങനെ തെറ്റുകള്‍ സമ്മതിച്ചാല്‍ പിന്നെ ഞാന്‍ പണ്ടേ വിമര്‍ശിക്കാറില്ല.

    >>>>പക്ഷേ മാഷ് പറയുന്നതിനെ ഖണ്ഡിക്കരുത് എന്ന് പറയുന്നതിലേയുള്ളൂ അഭിപ്രായവ്യത്യാസം..
    ഇങ്ങനെ ഞാന്‍ എവിടെ പറഞ്ഞു ? ഞാന്‍ ഇപ്പോഴും പറയുന്നത് നിങ്ങള്‍ ഖണ്ഡിച്ചു സമര്‍ഥിക്കൂ എന്നല്ലേ എന്ന് രാവിലെയും പറഞ്ഞത് .പിന്നെ ഈ പറഞ്ഞതിനെന്തര്‍ഥം.
    ഞാന്‍ ഈ അറിവിന്റെയൊന്നും അങ്ങേയറ്റമല്ല . സമര്‍ഥിക്കാന്‍ കഴിഞ്ഞാല്‍ എനിക്കും എന്റെ ധാരണകള്‍ തിരുത്താന്‍ കഴിയുമല്ലോ എന്ന ഉദ്ദേശമാണ് .
    ജെനിഷ് ,
    എന്തായാലും ഇരുനൂറിലെത്തുമോ ? :) :)

  • http://1 Jenish

    @Mash

    “നിരുദ്ധകണ്ഠയായ്” എന്നതിന്റെ അര്‍ത്ഥം “ഇടറിയകണ്ഠമുള്ളവളെപ്പോലെ” എന്നല്ലേ? എന്റെ മലയാളം എന്നെ ചതിക്കുമോ? :)

    ഇവിടെ കവി വെള്ളച്ചാട്ടത്തേയും ഗുഹയേയും ഉപമിക്കുകയാണ്… ഗുഹയിലൂടെ വായൂസഞ്ചാരമുണ്ടാകുമ്പോഴുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തെ ഇടറിയകണ്ഠത്തോടുകൂടിയവളുടെ നിലവിളിയായി ഉപമിക്കുന്നു… :)

  • http://1 Jenish

    @Mash

    ഇനി ഇതില്‍ കൂടുതല്‍ വിശദീകരണം വയ്യ… മടുത്തു… ഇങ്ങനെപോയാല്‍ എവിടെയും എത്തില്ല.. മാഷിന്റെ വാദങ്ങള്‍ ശരിയാണെന്നുതന്നെ കരുതിക്കോളൂ.. :)

  • http://1 Jenish

    @Mash

    ചേച്ചിയും ടീച്ചറും 300 അടിച്ചു… ഇത് atleast 200-ല്‍ എങ്കിലും എത്തിക്കണ്ടേ.. ഒന്നുമില്ലെങ്കിലും നമ്മുടെ പ്രതികരണശേഷിയുള്ള അഞ്ജനയുടേതല്ലേ..!! :)

  • balachandran

    >>>Jenish Says:
    August 19th, 2011 at 3:31 pm
    @Mash
    “നിരുദ്ധകണ്ഠയായ്” എന്നതിന്റെ അര്‍ത്ഥം “ഇടറിയകണ്ഠമുള്ളവളെപ്പോലെ” എന്നല്ലേ? എന്റെ മലയാളം എന്നെ ചതിക്കുമോ?
    ഇവിടെ കവി വെള്ളച്ചാട്ടത്തേയും ഗുഹയേയും ഉപമിക്കുകയാണ്… ഗുഹയിലൂടെ വായൂസഞ്ചാരമുണ്ടാകുമ്പോഴുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തെ ഇടറിയകണ്ഠത്തോടുകൂടിയവളുടെ നിലവിളിയായി ഉപമിക്കുന്നു…

    ജെനിഷ്,
    ഇതിനകത്തൊക്കെ ചതിക്കാന്‍ എന്തിരിക്കുന്നു ജെനിഷേ .
    എന്തായാലും ഇതൊക്കെ വ്യാഖ്യാനിക്കാനും മറുപടി കണ്ടെത്താനും നന്നായി ശ്രമിക്കുന്നുണ്ടല്ലോ .അത് നല്ലതാണ്
    ഇവിടെ ഞാന്‍ സഹായിക്കാം

    ആകുലത്വമിയലില്ല യോഗി ഞാന്‍,
    ശോകമില്ലിനി നിനക്കുമേതുമേ,
    നീ കുലീനഗുണദീപികേ, വിടും
    ലോകമാണു ദയനീയമെന്‍ പ്രിയേ!

    വേണിയാകിയ വെളുത്ത നിര്‍ഝര-
    ശ്രേണി ചിന്നിവിരഹാര്‍ത്തിയാര്‍ന്നു താന്‍
    ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
    കേണിതാ മുറയിടുന്നു കേള്‍ക്ക നീ!

    നളിനിയുടെ വിയോഗത്തില്‍ കേഴുന്ന ദിവാകര യോഗിയുടെ ആത്മവിലാപമാണിത് .
    ക്ഷോണി മുറയിട്ടു കേഴുന്നത്(അലമുറയിട്ടു കരയുന്നത് )നീ (നളിനി )കേള്‍ക്കുക.
    ബാക്കിയെല്ലാം ക്ഷോണിയുടെ കരച്ചിലിന് ചേര്‍ക്കുന്ന വിശേഷണങ്ങളാണ് .
    ക്ഷോണി എങ്ങനെ കരഞ്ഞു. മുടിയുലച്ചു ചിതറിക്കൊണ്ട്.ഭൂമിയുടെ മുടിയെന്നു പറഞ്ഞാല്‍ എന്താണ്,വെളുത്ത ജലപ്രവാഹത്തിന്റെ നിരയാണ് മുടി .
    ഭൂമിക്കു കരയാന്‍ ഒരു തൊണ്ട വേണമല്ലോ .ഗുഹയാകുന്ന തൊണ്ടയാണ് ഭൂമിക്കുള്ളത് .അത് ദുഃഖം കൊണ്ടിടറിപ്പോയി .

    ചുരുക്കത്തില്‍ വെളുത്ത ജലപ്രവാഹത്തിന്റെ നിരയാകുന്ന മുടി ചിതറിക്കൊണ്ട്,ഗുഹയാകുന്ന ഇടറിയ തൊണ്ട കൊണ്ട്, ഭൂമീദേവി നിന്റെ വിയോഗത്തില്‍ അലമുറയിട്ടു കരയുന്നത് നീ കേള്‍ക്കുക എന്നര്‍ഥം .

  • balachandran

    >>>>Jenish Says:
    August 19th, 2011 at 3:57 pm
    @Mash
    ഇനി ഇതില്‍ കൂടുതല്‍ വിശദീകരണം വയ്യ… മടുത്തു… ഇങ്ങനെപോയാല്‍ എവിടെയും എത്തില്ല.. മാഷിന്റെ വാദങ്ങള്‍ ശരിയാണെന്നുതന്നെ കരുതിക്കോളൂ

    ഇരുനൂറു തികയ്കാന്‍ ജെനിഷ് സമ്മതിക്കത്തില്ല . :) :)
    അങ്ങനെ എന്റെ വാദങ്ങള്‍ ശരിയാണെന്ന് മനസില്ലാതെ സമ്മതിക്കണ്ട .
    ഒരു പക്ഷേ ശരിയാകാം മറ്റൊരാള്‍ അത് ഉദാഹരണ സഹിതം ഖണ്ഡിക്കുന്നത് വരെ.
    അത്രയേയുള്ളൂ.

  • mujeeb Rahman

    ജെനീഷ്
    മാഷിന്റ വിമര്‍ശനങ്ങളെ ഖണ്ഡിക്കാന്‍ പാടില്ല എന്ന് മാഷ് ഒരിടത്തും പറഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല.
    ഞാന്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാറില്ലെങ്കിലും, നിങ്ങളുടെയെല്ലാം കമന്റുകള്‍ എന്നും വായിക്കാറുണ്ട്. അതെല്ലാംതന്നെ വിജ്ഞാനപ്രദവുമാണ്.
    ചര്‍ച്ചകള്‍ മുന്നോട്ടുപോവുമ്പോള്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ മറുപടി കിട്ടിക്കൊള്ളണമെന്നില്ലല്ലോ? ഓരോരുത്തരും അവരവരുടെ അറിവുകൊണ്ട് ഓരോ കാര്യങ്ങള്‍ വിശദീകരിക്കുന്നുവെന്നു മാത്രം.
    അതൊന്നും ഇരുകൂട്ടര്‍ക്കും വേദനതോന്നേണ്ട കാര്യമൊന്നുമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.
    അഞ്ജനയ്ക്ക് അങ്ങിനെ തോന്നിയതുകൊണ്ടാണ് ഇടയ്ക്ക് ഇട്ടിട്ട് പോകുന്നുവെന്നും പറഞ്ഞ് പോയി.
    അങ്ങിനെ ഓരോരുത്തര്‍ പോയാല്‍ പിന്നെ മഷിത്തണ്ടുണ്ടോ?
    എനിക്ക് ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കണമെന്നുണ്ട് പക്ഷെ പല കാരണങ്ങള്‍കൊണ്ട് സാധിക്കുന്നില്ലെന്നുമാത്രം .
    പിന്നെ ഉള്ള കാര്യം പറയാമല്ലോ മലയാള ഭാഷയെപറ്റിയോ പറയത്തക്ക വിവരമില്ലതാനും
    .സ്ഥിരമായി കമന്റു പേജ് വായിക്കുന്ന ആളായതുകൊണ്ടാണ് ഇങ്ങനെയൊരഭിപ്രായം പറഞ്ഞത്.

  • http://1 Jenish

    @Mujeeb

    ഇതെല്ലാം വെറും ഷോ അല്ലേ… ചുമ്മാ… ഞാനെവിടെപ്പോകാന്‍? അടുത്ത പദപ്രശ്നത്തില്‍ വീണ്ടും എത്തും പൂര്‍വ്വാധികം ശക്തിയോടെ മാഷിനെ വിമര്‍ശിക്കാന്‍… അഞ്ജനയും അങ്ങനെത്തന്നെയാണെന്നാണ് എന്റെ വിശ്വാസം… ഒന്നുമില്ലെങ്കിലും ഇപ്പോള്‍ വിവേകിനുള്ള ഏക ഭീഷണിയാണ് അഞ്ജന… :)

  • mujeeb Rahman

    jeneesh
    OK
    200 തികയാറായി 300 തികയ്ക്കാനാണോ വിവേകിനെ പേടിപ്പിക്കുന്നത്!!!!!!!!!!!!!!!
    ചുമ്മാ………………………..

  • jalaja

    ജെനിഷ്, ഞാന്‍ എപ്പോഴാണത് മറന്നത്?

  • Jenish

    @Jalaja

    ചേച്ചിയുടെ കമന്റ് എനിക്ക് മനസ്സിലായില്ല!!!

  • jalaja

    jalaja Says:
    August 20th, 2011 at 9:58 am edit
    ജെനിഷ്, ഞാന്‍ എപ്പോഴാണത് മറന്നത്?

    ഈ കമന്റ് ഞാന്‍ പരിചയപ്പെടൂ‍ എന്നതിലേയ്ക്ക് മാറ്റുന്നു. സോറി

  • balachandran

    ചേച്ചിയും ജെനിഷും കൂടി എങ്ങനെയെങ്കിലും 200 തികയ്കാനുള്ള വിദ്യയാണ് .അല്ലേ.

  • anjanasatheesh

    jalaja Says:
    August 18th, 2011 at 10:46 pm

    എന്നിരുന്നാലും മറ്റു പലപദപ്രശ്നങ്ങളേക്കാള്‍ ലഘുവും പങ്കെടുക്കുന്നവര്‍ക്ക് ആത്മസംതൃപ്തിയും നല്‍കിയവതന്നെയായിരുന്നു എന്റെ പദപ്രശ്നങ്ങള്‍ എന്നെനിക്കു വിശ്വാസമുണ്ട്.

    മറ്റുള്ളവരുടെ ആത്മസംതൃപ്തിയുടെ കാര്യം എങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുക?
    എന്നാലും വിശ്വാസം രക്ഷിക്കട്ടെ!!!

    ——————— ———————

    എന്നെ ഒന്നിരുത്തിയതാണെന്നു മനസ്സിലായി, പുര കത്തുമ്പോളല്ലേ വാഴവെട്ടാനൊക്കൂ പിന്നെ അതു മനസ്സിലാക്കാന്‍ പ്രത്യേക കഴിവെനിക്കുണ്ടെന്നു കൂട്ടിക്കോളൂ :)

  • jalaja

    എളുപ്പമുള്ള പദപ്രശ്നങ്ങള്‍ എനിക്ക് ആത്മസംതൃപ്തി തരാറില്ല. ഇത് ഞാന്‍ മുമ്പും എഴുതിയിട്ടുള്ള കാര്യം തന്നെ. വേറെ ആരെങ്കിലുമുണ്ടോ ഈ ഗണത്തില്‍ എന്നറിയില്ല.

    ”എന്നെ ഒന്നിരുത്തിയതാണെന്നു മനസ്സിലായി, പുര കത്തുമ്പോളല്ലേ വാഴവെട്ടാനൊക്കൂ”

    ഇതിന്റെ അര്‍ത്ഥം മനസ്സിലായില്ല.

  • Jenish

    @Jalaja

    >>വേറെ ആരെങ്കിലുമുണ്ടോ ഈ ഗണത്തില്‍ എന്നറിയില്ല.

    ഞാനുണ്ട്…

  • anjanasatheesh

    thank you jenish

  • ജലജ

    മൌനം വിദ്വാനു ഭൂഷണം എന്ന് കേട്ടിട്ടുണ്ട്. പിന്നെ ആര്‍ക്കൊക്കെയാണാവോ അത് ഭൂഷണമാകുന്നത്?

  • anjanasatheesh

    ജലജ Says:
    August 21st, 2011 at 2:51 pm

    മൌനം വിദ്വാനു ഭൂഷണം എന്ന് കേട്ടിട്ടുണ്ട്. പിന്നെ ആര്‍ക്കൊക്കെയാണാവോ അത് ഭൂഷണമാകുന്നത്?

    “വിദ്വാനു”സ്ത്രീലിംഗം ഉപയോഗിച്ചോളൂ…………… എന്തിനാ മടിക്കുന്നത് ? നേരേചൊവ്വേ തന്നെ മൂക്കുപിടിക്കാലോ

  • jalaja

    എന്നെപ്പറ്റി ആരോപണമുന്നയിക്കുക ,വിശദീകരണമാവശ്യപ്പെടുമ്പോള്‍ മൌനം പാലിക്കുക .വിദുഷി തന്നെ സമ്മതിച്ചു.

  • anjanasatheesh

    jalaja Says:
    August 18th, 2011 at 10:46 pm

    എന്നിരുന്നാലും മറ്റു പലപദപ്രശ്നങ്ങളേക്കാള്‍ ലഘുവും പങ്കെടുക്കുന്നവര്‍ക്ക് ആത്മസംതൃപ്തിയും നല്‍കിയവതന്നെയായിരുന്നു എന്റെ പദപ്രശ്നങ്ങള്‍ എന്നെനിക്കു വിശ്വാസമുണ്ട്.

    മറ്റുള്ളവരുടെ ആത്മസംതൃപ്തിയുടെ കാര്യം എങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുക?
    എന്നാലും വിശ്വാസം രക്ഷിക്കട്ടെ!!!

    ———————- ————————
    ആര്, ആരെപ്പറ്റി ആരോപണം ഉന്നയിച്ചുവെന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം. ഉത്തരം അര്‍ഹിക്കാത്ത ചോദ്യങ്ങളെ നാം എന്തിനു പരിഗണിക്കണം ? ആ സംശയത്തിന്റെ ഉത്തരം സ്വയം കണ്ടുപിടിക്കാവുന്നതല്ലേയുള്ളൂ