(((((((((((((((((((((((((((( O )))))))))))))))))))))))))))))))))))))))
Vivek
Good CW. Could be a better, if more links ….
Vivek
ഇത്തവണ തേങ്ങയടി കൊണ്ടൊന്നും കാര്യമുണ്ടാകുമെന്നു തോന്നുന്നില്ല
Vivek
Who will be holding the fort as the creator is not avaialable?
http://1 Jenish
@Preethy
Very good crossword… Congrats..
Got lots of good informations..
നിളാ പൗര്‍ണമി
Good CW
Congrats
vivek
baijo
vineetha
jenish
anjanasatheesh
clue required
2A, 5A,12 B,4D,9D & 24 D
Shanmukhapriya
ലിങ്കുകള്‍ വളരെ കുറഞ്ഞ് പോയി പ്രീതിയെ കാണാനില്ലാലോ ഇനീപ്പോ സംശയങ്ങള്‍ ആരോടാ ചോദിക്കുക!!
ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍…..
2a – serach google “The (only) member who has been elected to the Assembly unopposed”
9d – name similar to mahabharatha character who cut of his thumb to repay his teacher
പദപ്രശ്നം ചെയ്യാന്‍ വേണ്ടി രാവിലെ 5 മണിക്ക് എഴുന്നേറ്റിട്ട് ഇപ്പോള്‍ എന്തായി? സ്കോര്‍ 95 എത്തിയപ്പോള്‍ നിര്‍ത്തേണ്ടിവന്നു. പിന്നെ ഇപ്പോള്‍ ആണ് ഈ വഴി വരാനൊത്തത്. എന്നാലും 18-ആം റാങ്ക് കിട്ടിയല്ലോ. സമാധാനം.
jalaja
മുജീബ്,
അതും രണ്ടും ചേര്‍ന്നാല്‍ “മൈസൂര്‍ കടുവ” യുടെ പേരാകും.
വിജയാശംസകള്‍!!!
mujeeb Rahman
jalajachechi, good clue
Thanks
Congrats all toppers
രാവിലെ 8 40 എന്റെ കമ്പ്യൂട്ടര്‍ കേടു വന്നിട്ട് റിപ്പയര്‍ ആയതു മൂന്നിന്. എന്നിട്ടും ഇരുപതഞ്ചമതെതി. സന്തോഷം.
എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍…
പ്രീതി വളരെ നന്ദി ഇത്രയും എളുപ്പം ആകരുതായിരുന്നു എന്ന് തോന്നുന്നു…
salil
ജലജ ചേച്ചി കണ്ണ് വെച്ചോ എന്നറിയില്ല…. ….. ഇന്ന് ഓഫീസിലിരുന്നു കളിയ്ക്കാന്‍ പെട്ട പാടേ…. എന്തായാലും തീര്‍ത്തു… വിജ്ഞാനപ്രദം…
Rajith Ravi
ക്ലൂ തന്നു സഹായിച്ച എല്ലാര്‍ക്കും നന്ട്രി
Abhi
8b pls
Abhi
8b kitty…
GK
Clue for 4D and 24D please!!! Thanks
നിളാ പൗര്‍ണമി
G.K
4d ചുവന്ന മന്ദാരം
24d search veda in mashithandu
beegees
GK ……
4D>”ചുവന്ന മന്ദാരം” search in ml.wikipedia.org
24D> search “veda” in mashithantu dictionary
GK
Thanks Nila and Beegees – got the answers.
jalaja
സലില്‍, ഞാന്‍ കണ്ണ് വച്ചതല്ല. ഓഫീസിലേയ്ക്ക് ഒരു കമ്പിയില്ലാക്കമ്പി അയച്ചിരുന്നു,ചിലപ്പോള്‍ അതുകാര ണമായിരിക്കും.
ampilymanoj
need clure for 1a,28b and 6 d first letter..
anybody help..
jalaja
അമ്പിളി,
1a,ശബ്ദിക്കുന്ന കലപ്പ ഇദ്ദേഹത്തിന്റെ കൃതിയാണ്.
28b കേരളത്തിലെ ആദിവാസികള്‍ വിക്കി
6 d first letter ശ്രീ കരുണാകരന്റെ ഇനീഷ്യല്‍ ആണ്.
വിജയാശംസകള്‍!!!
ampilymanoj
thx chechi…
Jenish
@Preethy & Approver
ഇതുവരെ ഒരു തെറ്റും ചൂണ്ടിക്കാണിക്കപ്പെടാത്ത പദപ്രശ്നം… പ്രീതിക്കും അപ്രൂവര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം..
neema
hi every body ,
pls provide me clue for 10 A – 2nd and third letter
Harilal
clue for 6d pls
neema
@ harilal
Check the author’s real name.
കഥാകാരന്‍
@ neema
10 A – 2nd and third letter – Did you hear the song വല്‍ക്കലമൂരിയ വസന്തയാമിനി വാകമരച്ചോട്ടില് ഉറക്കമായി
കഥാകാരന്‍
“ഇതുവരെ ഒരു തെറ്റും ചൂണ്ടിക്കാണിക്കപ്പെടാത്ത പദപ്രശ്നം… പ്രീതിക്കും അപ്രൂവര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം”
1A, 2A തുടങ്ങി എല്ലാ പേരുകള്‍ക്കും അക്ഷരവിന്യാസം കൃത്യമായി കൊടുക്കാമായിരുന്നു
18u മുന്നാമത്തെ അക്ഷരം
8b രണ്ടാമത്തെ അക്ഷരം
25d രണ്ടാമത്തെ അക്ഷരം
കഥാകാരന്‍
“പദപ്രശ്നം കളിക്കാറില്ലാത്ത കഥാകാരന് കുറ്റം പറയാന്‍ അര്‍ഹതയുണ്ടോ?” –
കുറ്റം പറയാന്‍ വേണ്ടി അതും ചെയ്യേണ്ടി വന്നു.
വിധി അല്ലാതെന്തു പറയാന്‍?
Raj
need clue for
29A
33A
8B
9D
25D
18U
19U
25U
34U
jalaja
രമേഷ്,
18u മുന്നാമത്തെ അക്ഷരം സ്വന്തം പേരിലുള്ള ആ അക്ഷരം എഴുതാനും മടിയോ?
8b രണ്ടാമത്തെ അക്ഷരംവരരുചി, വിക്രമാദിത്യന്‍ എന്ന് ഗൂഗിളില്‍ നോക്കൂ. അവരുടെ സഹോദരന്‍ ആണ്.
25d ഇന്നത്തെ ഒരു പ്രശസ്തഗായിക (മഞ്ച് സ്റ്റാര്‍ സിങ്ങര്‍ അമ്മ)യുടെ പേര്.
വിജയാശംസകള്‍!!!!!
jalaja
രാജ്,
29A പയ്യോളി കടലാമ ഗൂഗിള്‍
33Aകൊച്ചിയിലെ റാണി ഗൂഗിള്‍
8B
9D
25D
18U
19Uമോഹന്‍ലാലും അമലയും ശോഭനയും അഭിനയിച്ച ചിത്രം
25U ഗംഗാ ഡോൾഫിൻ
34U കിട്ടിയ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ മഷിനിഘണ്ടുവില്‍ ഇട്ടു നോക്കൂ.
ബാക്കി സൂചനകള്‍ക്ക് മുന്‍കമന്റുകള്‍ വായിക്കുക.
വിജയാശംസകള്‍!!!
salil
ചേച്ചീ…. മിഠായിവിതരണം രാവിലെയല്ലേ.. പക്ഷേ ഇവിടെ അഡ്മിനൊരു ശങ്ക… അന്ന് കളി വേണോ വേണ്ടേ എന്ന്……
>>>കഥാകാരന്‍ Says:
August 13th, 2011 at 12:31 pm
“ഇതുവരെ ഒരു തെറ്റും ചൂണ്ടിക്കാണിക്കപ്പെടാത്ത പദപ്രശ്നം… പ്രീതിക്കും അപ്രൂവര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം”
അങ്ങനെ പറയാന്‍ വരട്ടെ .എന്തെങ്കിലും ഒരു തെറ്റില്ലാതെ വരുമോ ?
“കേരള നിയമസഭയിലേക്ക് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപെട്ടു.” എന്ന ചോദ്യത്തില്‍ രണ്ടു തെറ്റ് .1 , ‘തിരഞ്ഞെടുക്കപെട്ടു’ എന്ന തില്‍ ‘പ’,ഇരട്ടിക്കണം .
2 , കര്‍മ്മണി പ്രയോഗം ആവശ്യമില്ല .’തിരഞ്ഞെടുത്തു’എന്ന് മതി .
‘തിരഞ്ഞെടുക്കപെട്ടു’ എന്ന് പ്രയോഗിച്ചാല്‍ ജനങ്ങള്‍ മനസോടെയല്ല ,ആരോ നിര്‍ബന്ധിച്ചിട്ടാണ് അങ്ങനെ ചെയ്തത് എന്നര്‍ഥം വരും .
പത്രങ്ങളില്‍, തീവ്ര വാദികള്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞാല്‍ ,പട്ടാളക്കാര്‍ മനസോടെയല്ല പരപ്രേരണകൊണ്ട് കൊന്നു എന്നേ വരൂ.
തീവ്രവാദികളെ കൊന്നു എന്ന് മതി .
അതുപോലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എപ്പോഴും പ്രയോഗിച്ചു കാണുന്ന ഒരു വലിയ തെറ്റ് ഇത്തരത്തിലാണ് – ‘കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പരമേശ്വരന്‍ ആണ് ‘ ഇതിന്റെ അര്‍ഥം പരമേശ്വരന് നിയമസഭയില്‍ പോകാന്‍ സമയമില്ലാത്തതിനാല്‍ നിയോജക മണ്ഡലത്തെ പ്രതിനിധിയാക്കി അയച്ചു എന്നാണു .ആ മണ്ഡലം (ആ സ്ഥലം )ഒന്നാകെ നിയമസഭയില്‍ ചെല്ലണം .
ചെറിയ വ്യത്യാസം വരുത്തിയാല്‍ പ്രശ്നം ഒഴിവാക്കാം
‘കുന്നത്തുനാട് നിയോജകമണ്ഡലം പ്രതിനിധീകരിക്കുന്നത് പരമേശ്വരനെ ആണ് ‘
ഇപ്പോള്‍ നിയോജകമണ്ഡലം പരമേശ്വരനെ പ്രതിനിധിയാക്കി അയച്ചു എന്നര്‍ഥം കിട്ടി
വില്‍പ്പന വസ്തു മാത്രമല്ല ‘ചരക്ക്’,വാങ്ങല്‍ വസ്തുവും ചരക്ക് തന്നെ . അതിനാല്‍ ‘കച്ചവടവസ്തു’എന്നോ,വില്‍ക്കല്‍ വാങ്ങല്‍ വസ്തു എന്നോ ആക്കുന്നത് കൂടുതല്‍ നന്നായിരുന്നു .
രാജ്ഞിയായി അധികാരമേറ്റില്ല എങ്കിലും രാമവര്‍മ്മയുടെ കാലത്ത് കൊച്ചീ രാജ്യം യഥാര്‍ഥത്തില്‍ ഭരിച്ചിരുന്നത് “പാറുക്കുട്ടി നെത്യാരമ്മ”ആയിരുന്നു (1914 -1932 ).
അതിനാല്‍ ഒരേയൊരു എന്ന പ്രയോഗം ഒഴിവാക്കുകയോ അല്ലെങ്കില്‍ ഭരിച്ചിരുന്ന എന്നതൊഴിവാക്കി,അധികാരം ഏറ്റെടുത്ത എന്നാക്കുകയോ ചെയ്യാമായിരുന്നു.
കോഴിക്കോട് സാമൂതിരിയുടെ പ്രധാനമന്ത്രിമാരില്‍ പ്രധാനിയോ ?അതെന്തൊരു പ്രധാനി ?
മന്ത്രിമാരില്‍ പ്രധാനി അല്ലെ ?
“ആധുനികയന്ത്രങ്ങളുടെ സഹായമില്ലാതെ നിര്‍മ്മിച്ച വസ്ത്രങ്ങളുടെ കേന്ദ്രം”
-കൈത്തറിശാല.
“ആധുനികയന്ത്രങ്ങളുടെ സഹായമില്ലാതെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രം” എന്ന് വേണം .
“നിര്‍മ്മിച്ച” വസ്തങ്ങളുടെ കേന്ദ്രം “കൈത്തറിശാല”(factory) അല്ല. “കൈത്തറി വസ്ത്ര പ്രദര്‍ശനശാല”യെ(showroom )ആകു .
“ആശാഭോസ്ലെ പാടിയ മലയാളചിത്രം”
ഓഹോ..ആശാഭോസ്ലെ പാട്ട് മാത്രമല്ല ചിത്രവും പാടും അല്ലെ .
“ആശാഭോസ്ലെ ഈ മലയാള ചിത്രത്തില്‍ പാടി”എന്നായിരുന്നു ശരി
Jenish
@Mash
ഈ ചൂണ്ടിക്കാണിച്ച തെറ്റുകളില്‍ ഒന്നു പോലും പദപ്രശ്നത്തെ കാര്യമായി സ്വാധീനിക്കാവുന്നവയല്ല.. തെറ്റ് കണ്ടുപിടിക്കണമെങ്കില്‍ ഇങ്ങനയുമാകാം എന്നേയുള്ളൂ..
പ്രീതിയുടെ ഈ പദപ്രശ്നത്തെ ഒരു തെറ്റും ചൂണ്ടിക്കാണിക്കപ്പെടാത്ത പദപ്രശ്നമായി അംഗീകരിക്കുക തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം.. എന്റേതുള്‍പ്പെടെയുള്ള മറ്റ് പദപ്രശ്നങ്ങളെ അപേക്ഷിച്ച് ഈ പദപ്രശ്നം എത്രയോ ഭേദം!!
balachandran
Jenish Says:
>>>August 14th, 2011 at 9:36 am
@Mash
ഈ ചൂണ്ടിക്കാണിച്ച തെറ്റുകളില്‍ ഒന്നു പോലും പദപ്രശ്നത്തെ കാര്യമായി സ്വാധീനിക്കാവുന്നവയല്ല.. തെറ്റ് കണ്ടുപിടിക്കണമെങ്കില്‍ ഇങ്ങനയുമാകാം എന്നേയുള്ളൂ..
ജെനിഷ്,
ഒരുപാട് തെറ്റുകള്‍ വന്നിട്ടുള്ള ഏതു പദപ്രശ്നമാണ് കാര്യമായി സ്വാധീനിച്ചിട്ടുള്ളത് ?
എത്ര തെറ്റുകള്‍ വന്നാലും അതെല്ലാം ചൂണ്ടിക്കാട്ടുന്നതുപോലും കറക്കിക്കുത്തി 100 മാര്‍ക്കും കിട്ടിക്കഴിഞ്ഞതിനു ശേഷം മാത്രമല്ലെ ?പിന്നെങ്ങനെയാണ് പദപ്രശ്നത്തെ ബാധിക്കുക?
തെറ്റ് കണ്ടുപിടിച്ചാലും ഇല്ലെങ്കിലും തെറ്റ് തെറ്റു തന്നെയാണ്.
തെറ്റു ചൂണ്ടിക്കാണിച്ച്ചത് ശരിയോ തെറ്റോ എന്ന് എന്തുകൊണ്ട് അഭിപ്രായം പറഞ്ഞില്ല ? അത് പറഞ്ഞാലല്ലേ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് സാധൂകരണമാകൂ.
>>>>പ്രീതിയുടെ ഈ പദപ്രശ്നത്തെ ഒരു തെറ്റും ചൂണ്ടിക്കാണിക്കപ്പെടാത്ത പദപ്രശ്നമായി അംഗീകരിക്കുക തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം.. എന്റേതുള്‍പ്പെടെയുള്ള മറ്റ് പദപ്രശ്നങ്ങളെ അപേക്ഷിച്ച് ഈ പദപ്രശ്നം എത്രയോ ഭേദം!!
ഞാനും ഈ പദപ്രശ്നത്തെ അധികം തെറ്റുകളുള്ളതായി ആദ്യം പറഞ്ഞിരുന്നില്ല .
ഒരുതെറ്റുകളും ഇല്ലാത്ത പദപ്രശ്നം എന്ന അഭിപ്രായം വന്നപ്പോളാണ്,തെറ്റുകള്‍ ആരും ‘ശരി’ ആണെന്ന് ധരിച്ചു വയ്ക്കാതിരിക്കാന്‍ വേണ്ടി അതിന്റെ യഥാര്‍ഥ കാര്യം വിശദമായി എഴുതിയത് .അതിനെ ഖണ്ഡിക്കണമെങ്കില്‍ അത് ഇന്നയിന്ന കാരണങ്ങളാല്‍ തെറ്റല്ല എന്ന് സമര്‍ഥിക്കണം.
എന്റെ അഭിപ്രായത്തില്‍ ഇത്രയും തെറ്റുകള്‍ ഇല്ലാതിരുന്ന ഒരു പദപ്രശ്നം ആയിരുന്നു 19 (വിവേക്).ചൂണ്ടിക്കാണിക്കാന്‍ പോലും രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ
balachandran
എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ .
അഴിമതിരഹിത നവ ഭാരതത്തിനുവേണ്ടി നമുക്കൊത്തൊരുമിച്ചു പ്രയത്നിക്കാം .
ജനാധിപത്യത്തിന്റെ മൂല്യങ്ങളും സ്വാതന്ത്ര്യവും ഒരിക്കലും നഷടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. ജയ് ഹിന്ദ് .
Anil
വെറും ഒരു “മത്സരം” എന്നതിലുപരി ഇതിലൂടെ കുറച്ച് അറിവുകള്‍ ലഭിക്കുക എന്നതാണ് ഞാന്‍ കാണുന്ന മേന്മ എന്നതിനാല്‍ ബാലന്‍ മാഷിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു….ഇനിയും ഇത്തരം തെറ്റു തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു…ജയ് ഹിന്ദ്.
————————-
സ്വാതന്ത്ര്യം തന്നെ അമൃതം,
സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികള്‍ക്ക്,
മൃതിയേക്കാള്‍ ഭയാനകം.
Jenish
@Mash
പദപ്രശ്നത്തെ സ്വാധീനിക്കുന്നവ എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഇവയാണ്:
1. ഉത്തരത്തിലെ അക്ഷരത്തെറ്റുകള്‍
2. ഉത്തരം തന്നെ തെറ്റ്..(വിവേകിന്റേത് നല്ല പദപ്രശ്നമായിരുന്നുവെന്നതില്‍ സംശയമില്ല. പക്ഷേ അതിലും “ചഞ്ചലത” തെറ്റാണെന്ന് മാഷ് തന്നെയല്ലേ അഭിപ്രായപ്പെട്ടത്)
3. സൂചനയിലെ പിഴവ്..(ഇത് അക്ഷരത്തെറ്റും വാക്യഘടനയിലെ തെറ്റുമല്ല.. സൂചനയ്ക്ക് ഉത്തരം ശരിയാവില്ല എന്നതാണ്)
ഇത്തരത്തിലുള്ള ഒരു തെറ്റും ഇതില്‍ മാഷ് പറഞ്ഞിട്ടില്ല… പിന്നെന്തിന് പ്രീതിയെ അഭിനന്ദിക്കാതിരിക്കണം..
jalaja
‘തിരഞ്ഞെടുക്കപെട്ടു’ എന്ന തില്‍ ‘പ’,ഇരട്ടിക്കണം .
ഇത് ഒരു അച്ചടിപ്പിശകാവാനാണ് ( ടൈപ്പിങ്ങ് എറര്‍ എന്നും വായിക്കാം) സാദ്ധ്യത.
ബാക്കി സാഹിത്യം പേജില്‍
balachandran
ജെനിഷ്,
പ്രീതിയെ എന്നല്ല എല്ലാ നിര്‍മ്മാതാക്കളെയും ഞാനും അഭിനന്ദിക്കാറുണ്ടല്ലോ .അഭിനന്ദനത്തിനു ശേഷമല്ലേ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാറുള്ളൂ.
പക്ഷെ ഉത്തരത്തിലെ തെറ്റുമാത്രമല്ല തെറ്റ് . ചോദ്യത്തില്‍ വരുന്ന പിഴവും പ്രശനമാണ് .ഉദാഹരണത്തിന് “ആധുനികയന്ത്രങ്ങളുടെ സഹായമില്ലാതെ നിര്‍മ്മിച്ച വസ്ത്രങ്ങളുടെ കേന്ദ്രം” എന്ന ചോദ്യം നോക്കൂ .എല്ലാവരും ബാലരാമപുരം മുതല്‍ ഈറോട് വരെ തപ്പി .ആസ്ഥലം .കിട്ടിയില്ല പിന്നെ കറക്കിക്കുത്തി ഉത്തരമൊപ്പിച്ചു.ഉത്തരം കിട്ടിക്കഴിഞ്ഞു നമുക്ക് തോന്നി അത് തന്നെയെന്ന്.പക്ഷേ ആചോദ്യത്തിന്റെ കൃത്യമായ ഉത്തരം അതല്ലല്ലോ ? അപ്പോള്‍ ചോദ്യത്തിലെ പിഴവ് ഉത്തരത്തെ ബാധിക്കും .അക്ഷരത്തെറ്റു മാത്രമല്ല തെറ്റ് .
വിവേകിന്റെ പദപ്രശ്നത്തിലും ചോദ്യത്തിലായിരുന്നു, ചാഞ്ചല്യം എന്നോര്‍ക്കുക .കല്പ്പകവൃക്ഷത്തെ ഒരു വലിയ തെറ്റായി കാണാനും കഴിയില്ല .
അപ്പോള്‍ ചോദ്യത്തിലെ ഒരുതെറ്റു മാത്രമേ പരിഗണിക്കെണ്ടതുള്ളൂ.താരതമ്യേന തെറ്റ് തീരെ കുറവുള്ളത് 19 ആണെന്ന് ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ് .
Hitha
i need help for 29 A – last 2 letters.
അപരിചിതന്‍
@Hitha
29a last 2 letters Translate “bridge” into malayalam . Double the first letter
salil
29A പയ്യോളി കടലാമ ഗൂഗിള്‍
Hitha
നന്ദി… അതൊരു bridge ആണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. തീരവും അതിന്റെ പര്യായങ്ങളുമിട്ടു വലഞ്ഞിരിക്കുകയായിരുന്നു
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us