KRKT2/11/03TRISULA/19

KRKT2/11/03TRISULA/19
Topic :പുതിയനിയമം (ബൈബിളിലെയല്ല)
By :vivekrv
Play This Crossword
Top Player’s List

  • Vivek

    പുതിയ നിയമാവലി അനുസരിച്ച് നിര്‍മിച്ച പദ പ്രശ്നമാണിത് (without the symmetry rule ).

    ആരും പേടിക്കണ്ട പോയിന്റ് 115 മാത്രമെ ഉള്ളൂ …

    എളുപ്പായിരിക്കും എന്നുള്ള അവകാശവാദങ്ങളൊന്നുമില്ല. കളിച്ചതിനു ശേഷം നിങ്ങള്‍ തന്നെ പറയൂ.

    പക്ഷെ മറ്റൊരു മൂന്നു പേര്‍ക്കെങ്കിലും 115 കിട്ടിയില്ലെങ്കില്‍ (അര മണിക്കൂറിനകം തീര്‍ത്തില്ലെങ്കില്) ഞാന്‍ നിരാശനാകും എന്നു മാത്രം.

  • Jenish

    @Admin

    തേങ്ങ അടിക്കുന്നതിനു മുന്‍പ് അഭിപ്രായം പറയരുതെന്നൊരു പുതിയ നിയമം എഴുതിച്ചേര്‍ക്കണം..

    Atleast ഒരു വെള്ളക്കയെങ്കിലും.. :)

  • കഥാകാരന്‍

    തേങ്ങ അടിക്കാന്‍ വിട്ടു പോയിടത്തൊക്കെ പ്രശ്നമായിട്ടുണ്ട്. അനുഭവം ഗുരു …. ഇതിന്റെ കാര്യം എങ്ങനെയാണോ എന്തോ?

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohillkavu

    കഥാകാരന്‍ തേങ്ങ അടിക്കാഞ്ഞതെന്തുകൊണ്ട്.

    തന്റെ ഡ്യൂട്ടി കൃത്യമായ്‌ നിര്‍വഹിക്കതതിനാല്‍ തുടര്‍ന്നുള്ള പദപ്രശ്നങ്ങളില്‍ ഈ പരിപാടി നടത്തുവാന്‍ ജെനിഷിനെയോ മറ്റാരെയെങ്കിലുമോ എല്പ്പിക്കെണ്ടാതാകുന്നു…. (കഥാകാരന്‍ പിണങ്ങണ്ട..ഇനി അടിച്ചാലും മതി)

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohillkavu

    വിവേകെ

    പ്രൊഫൈലില്‍ മറ്റക്കര, കോട്ടയം ഹൈദരാബാദ്, കാന്‍പൂര്‍, ബംഗ്ലൂര്‍ എന്നൊക്കെ എഴുതികണ്ടു. ഇതൊക്കെ സന്ദര്ഷിട്ടുള്ള സ്ഥലങ്ങളാണോ? എങ്കില്‍ ബാകി ഉള്ളവര്‍ ചുറ്റി പോകും

  • Vivek

    @ ചാന്ദ്നി
    ഞാന്‍ കുറച്ചു കാലമെങ്കിലും താമസിച്ചിട്ടുള്ള സ്ഥലങ്ങളാണ് (ഔദ്യോഗികം ).

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohillkavu

    ഹൈടെരബാടില്‍ എവിടെയായിരുന്നു. ഞാന്‍ എന്‍ ടി പി സി രാമഗുണ്ടത് പര്ചെസിങ്ങില്‍ ആയിരുന്നപ്പോള്‍ ഹൈദരാബാദില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വരുമായിരുന്നു. ഹൈദരാബാദ് എനിക്ക് ഏറെ സുപരിചിതമായ ഒരു നഗരമാണ്. ഒരു പക്ഷെ കേരളത്ത്ക്കാളും ,

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohillkavu

    @ Admin,
    ശബ്ധതാരാവലിയില്‍ പോലും കാണാത്ത അത്ര പര്യായങ്ങള്‍ എങ്ങിനെ മഴിതണ്ടില്‍ വന്നു എന്ന് അല്ബുതപെടുന്നു.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohillkavu

    വിവേകെ

    ഒരു സംശയം ചോദിക്കട്ടെ?
    വരാന്‍ പോകുന്ന ചോദ്യങ്ങള്‍ ഇന്നതായിരിക്കും എന്ന് മുന്‍കൂട്ടി കാണാന്‍ വല്ല കഴിവുമുണ്ടോ? I MEAN ANY
    SUPERSTITION POWERS? ഞാന്ങ്ങളൊക്കെ ഉത്തരത്തിനു വേണ്ടി പരതുംബോഴേക്കും എടാ മിടുക്കാ നീ അക്കര പറ്റുന്നുണ്ടല്ലോ എപ്പോഴും………………….. അഭിനന്ദനങ്ങള്‍… വികാസിന്റെ കുറവ് ശരിക്കും അറിയുന്നുണ്ട്.

    മറ്റൊന്ന് കൂടി,
    ഞാന്‍ മൗസ് ഉപയോഗിച്ച് ഓരോ ലെറ്റര്‍ ക്ലിക്കിയാണ് ഉത്തരം കണ്ടെത്തുന്നത്. ഇനി വിവേകിന്റെ കുറുക്കു വഴികള്‍ വല്ലതും ഉണ്ടോ>? എന്ന് ച്ചാല്‍… ടൈപ്പ് ഇന്‍ മംഗ്ലീഷ് ആന്‍ഡ്‌ പേസ്റ്റ് ഇറ്റ്‌ അങ്ങനെ വല്ലതും ? ഒന്നറിയാന്‍ ഉള്ള ആകാംഷ

  • balachandran

    ചാന്ദ്നീ,
    ശബ്ദതാരാവലി ഒരു പദാര്‍ഥ (പദം,അര്‍ഥം)നിഘണ്ടു മാത്രമാണ് .
    പര്യായങ്ങള്‍ സാധാരണ കൊടുക്കുന്നത് പര്യായ നിഘണ്ടുക്കളിലാണ്. ആ പദം മിക്കവാറും ശബ്ദ താരാവലിയില്‍ കാണും പക്ഷേ അതേ പദം തേടേണ്ടിവരും .
    ഉദാ:-നുളമ്പ് . കൊതുക് (കുറ്റീച്ച)എന്ന പദം നോക്കിയാല്‍ ഇതുകിട്ടുകയില്ല.നുളമ്പ് നോക്കേണ്ടിവരും .(താരാവലി പരിശോധിക്കുക )
    മഷിത്തണ്ട് ഇതുകൂടി ഉള്‍ക്കൊണ്ടിരിക്കുന്നു .അത് ഇംഗ്ലീഷ് വാക്കുകള്‍ക്കു മലയാളത്തില്‍ ഏതെല്ലാം പദങ്ങള്‍ ഉണ്ടോ അത് സൂച്പ്പിക്കേണ്ടി വന്നതുകൊണ്ടാണ് നമുക്ക് പര്യായ രൂപേണ കിട്ടുന്നത് . അവിടെയും മറ്റൊരു പ്രശ്നം ഉണ്ട്.കൊതുക് എന്ന പദം നോക്കിയാല്‍ പര്യായങ്ങള്‍ കിട്ടുകയില്ല .mosquito നോക്കിയാല്‍ മാത്രമേ കിട്ടു .ഈ വാക്കുകളെല്ലാം താരാവലിയിലും ഉണ്ട് പക്ഷേ ഒരിടത്തല്ലെന്നു മാത്രം

  • jalaja

    വിവേക്,
    മറ്റക്കര, കോട്ടയം ഹൈദരാബാദ്, കാന്‍പൂര്‍, ബംഗ്ലൂര്‍ എന്നൊക്കെ പ്രൊഫൈലില്‍ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് breakfast , midmorning snack, lunch, evening tiffin, dinner ഓരോന്നും ഓരോ സ്ഥലത്താണെന്നാണ്. :) :) എന്തിനാണ് ആ ധാരണ മാറ്റിയത്????????

  • Vivek

    “ഞാന്‍ മൗസ് ഉപയോഗിച്ച് ഓരോ ലെറ്റര്‍ ക്ലിക്കിയാണ് ഉത്തരം കണ്ടെത്തുന്നത്. ഇനി വിവേകിന്റെ കുറുക്കു വഴികള്‍ വല്ലതും ഉണ്ടോ”

    ഞാന്‍ ടൈപ്പ് ചെയ്യുകയാണ് ചെയ്യുന്നത്

    k – ക്
    ka – ക
    kaa – കാ
    ki – കി
    kii – കീ
    ku – കു
    koo – കൂ
    kka – ക്ക
    kya – ക്യ
    kla – ക്ല
    NTa – ണ്ട
    ngka – ങ്ക
    Tha – ഠ

  • Shanmukhapriya

    വിവേക്,

    ‘കൃ’ എങ്ങനെയാ ടൈപ്പ് ചെയ്യുന്നത്??

  • Vivek

    @ Shanmukhapriya

    kr^ – കൃ

  • Shanmukhapriya

    Thanks Vivek :)

  • കഥാകാരന്‍

    ഞാന്‍ തേങ്ങയടിക്കാത്ത പദപ്രശ്നമായതിനാല്‍ തീ പാറുമെന്നു പ്രതീക്ഷിക്കാം. ഇനി കമ്ന്റു പേജുകളൊന്നും വിരസമാകില്ലെന്നോര്‍ക്കുമ്പോള്‍ തന്നെ കുളിരു കോരുന്നു.

  • Vivek

    @ കഥാകാരന്‍ – കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ?

    പുതിയ നിയമത്തിന്റെ ഒരു ടെസ്റ്റ് …. ( Symmetry ഒഴികെ എല്ലാമുണ്ട്). ഇനിയിപ്പോള്‍ കറുത്ത കളം കാണാതെ ആരും വിഷമിക്കണ്ട.

    - ഓരോ ഉത്തരത്തിന്റേയും അവസാനം ബ്ലാക്ക് സെല്‍
    - 40 ശതമാനം ലിങ്ക്
    - എല്ലാ രണ്ടക്ഷര ഉത്തരങ്ങള്‍ക്കും രണ്ട് അക്ഷരത്തിനും ലിങ്ക്

    11 x 11 പദപ്രശ്നം
    16 % Dark cell
    വെറും 31 ചോദ്യം മാത്രം
    മഷിത്തണ്ട് നിഘണ്ടു ആശ്രയം

  • anjanasatheesh

    ആദ്യമായ് ആദ്യമായ് ഒന്നാമതായ് ഞാനും
    ആനന്ദമെന്നില്‍ വന്നു നിറയുന്നു

    പദപ്രശ്നം നന്നായിരുന്നു വിവേക് . താങ്കളുടെ പദപ്രശ്നത്തിലൊന്നാമതെത്താന്‍ കഴിഞ്ഞതിലേറെ സന്തോഷം.

  • Malini

    Congratssssssssssssssssssssssssssssssssssss
    ANJANAAAAA
    :)

  • jalaja

    Congrats Toppers!!!!!!!!!!

    Special Congrats to Anjana!!!!!!!!!!

  • നിളാ പൗര്‍ണമി

    ഒന്നാം റാങ്ക് നേടിയ അഞ്ജനയ്ക്ക് അഭിനന്ദനങ്ങള്‍ .
    ആ ആനന്ദത്തില്‍ പങ്കു ചേരുന്നു .
    തുടര്‍ന്നും ഒന്നാം റാങ്കു നേടാന്‍ കഴിയട്ടെ എന്ന്
    ആശംസിക്കുന്നു .

  • Vivek

    അഭിനന്ദനങ്ങള്‍ അഞ്ജന !!!!

    അഭിനന്ദനങ്ങള്‍ മാലിനി, ജലജേച്ചി, നിള, സിജില്‍, അനില്‍, ഷാജി !!!!!

    ഒരാള്‍ക്കു മാത്രമേ അര മണിക്കൂറില്‍ തീര്‍ക്കാന്‍ പറ്റിയുള്ളോ? അതു കഷ്ടമായിപ്പോയി .. :( :( :(

  • jalaja

    അഞ്ജനയുടെ സന്തോഷത്തില്‍ പങ്കുചേരുന്നതോടൊപ്പം വിവേകിന്റെ ദുഃഖത്തിലും പങ്കു ചേരുന്നു.

    ഗണപതിഹോമം ഫലിച്ചു അല്ലേ അഞ്ജന?

  • Vivek

    അഭിനന്ദനങ്ങള്‍ ബീജീസ്, ലക്ഷ്മി :)

  • Vivek

    അഭിനന്ദനങ്ങള്‍ ഷണ്മുഖപ്രിയ, ഉണ്ണികൃഷ്ണന്‍, രാജലക്ഷ്മി, അജിത്ത്

  • Shanmukhapriya

    വളരെ നല്ല പദപ്രശ്നം :)

    ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍, പ്രത്വേകിച്ചും അഞ്ജനയ്ക്ക്!!!!

  • Ajith Raj

    വളരെ നല്ല പദപ്രശ്നം…തര്ക്കങ്ങള്ക്ക് സ്കോപ്പ് ഇല്ല,,,
    ഉന്നത വിജയികള്ക്കും എനിക്കു തന്നെയും അഭിനന്ദനങ്ങള്‍…

  • http://1 Jenish

    @Vivek

    വളരെ നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍ :)

  • സുരേഷ്

    വിവേകേ,

    അന്റെ ഈ ബദപ്രസ്നം ഇക്കി പെരുത്തിഷ്ടായി.
    എന്തൂട്ടണ് പറയണ്, ദന്യാ പദപ്രശ്നം.

    എന്തായാലും കിളു ചോദിക്കണ്ട് വന്നില്ല.

    നമസ്കാരം.

  • Vivek

    ജെനീഷിനും സുരേഷിനും അഭിനന്ദങ്ങള്‍ !!!

    Advance wishes for all others !!!!

    ആര്‍ക്കും ക്ലൂ ഒന്നും വേണ്ടെന്നു തോന്നുന്നു

    Getting late … going to bed ….

  • jalaja

    ക്ലൂ എന്തായാലും നാളെയല്ലേ കൊടുക്കാന്‍ പറ്റൂ. ഞാനും ഇതിന്റെ മുന്നിലെ തപസ്സ് തത്ക്കാലം അവസാനിപ്പിക്കുകയാണ്.

    ആരും ക്ലൂ ചോദിക്കാത്ത ഒരു പദപ്രശ്നമാകുമിതെന്നാണെന്റെ പ്രതീക്ഷ.

  • salil

    വളരെ നല്ല പദപ്രശ്നം…. 29B സഹിച്ചു കൊണ്ട്ട് ചെയ്തു തീര്‍ത്തു .. എന്തിനേറെ… ഒരു 26U പോലും…. :) :) :)

  • balachandran

    വിവേക്,
    നന്ദി.
    വളരെ നല്ല പദപ്രശനം,ആരെയും കൂടുതല്‍ ബുദ്ധിമുട്ടിക്കാത്തത്.
    3 D നാലാമത്തെ അക്ഷരം ആവശ്യമില്ലായിരുന്നു എന്ന് തോന്നുന്നു .

  • Jenish

    @Anjana

    ഒന്നാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങള്‍.. കുരുക്ഷേത്ര-2-ല്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പദപ്രശ്നം പൂര്‍ത്തിയാക്കിയെന്ന record അഞ്ജനയ്ക്ക് കിട്ടിയല്ലോ… :) വിവേകിന് ഒരു ഭീഷണിയാകുമോ?

    • admin

      >>>> വിവേകിന് ഒരു ഭീഷണിയാകുമോ >>>

      ഇനിയിപ്പോള്‍ വിവേക്‌ അഞ്ജനയ്ക്ക് ഭീഷിണിയാകുമോ എന്ന് ചോദിക്കേണ്ടി വരുമോ?

      അഭിനന്ദനങ്ങള്‍ അഞ്ജന !

  • neema

    hello friends ,

    pls give me clue for 15 A , 22 A ,16 B , 20 B ,11 d & 19 u PLS

  • anjanasatheesh

    സ്നേഹവും അഭിനന്ദനങ്ങളും കൈമാറിയ എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ. വിജയിച്ച എല്ലാവര്‍ക്കും വിജയത്തിനായ് ശ്രമിക്കുന്നവര്‍ക്കും എന്റെയും അഭിനന്ദനങ്ങള്‍

  • anjanasatheesh

    jalaja Says:
    August 9th, 2011 at 9:14 pm

    ഗണപതിഹോമം ഫലിച്ചു അല്ലേ അഞ്ജന?

    ശരിക്കും എന്നുവേണം കരുതാന്‍ ചേച്ചി

    Jenish Says:
    August 10th, 2011 at 9:35 am

    വിവേകിന് ഒരു ഭീഷണിയാകുമോ?

    ഞാനെവിടെ വിവേകെവിടെ….? അതു അജഗജാന്തരമല്ലേ ജെനീഷേ…

    admin Says:
    August 10th, 2011 at 9:48 am

    അഭിനന്ദനങ്ങള്‍ അഞ്ജന !

    Thanks admim

  • Ranjith

    Pls give clues for 11D and 15D

  • jalaja

    നീമാ,
    15 A ,15Dയും 13ഡിയും കിട്ടിയ സ്ഥിതിക്ക് ഇനിയെന്തിന് ഒരക്ഷരത്തിനായി ഒരു അധികസൂചന????? ഒരു പഴം.
    22 A 18ഡിയും 22 ഡിയും കിട്ടിയിട്ടുണ്ടെങ്കില്‍ ഇതും കിട്ടിയിരിക്കണമല്ലോ. worm
    ,16 B ക്ഷതമേറ്റാലുണ്ടാവുന്ന അടയാളം.
    , 20 B സര്‍പ്പസത്രം എന്ന് ഗൂഗിളില്‍ തിരഞ്ഞാലുടനെ കിട്ടും. എന്നിട്ടും ക്ലൂ വേണം. കാത്തിരിക്കൂ.
    ,11 d രാജ്യത്തിന്റെ അര്‍ദ്ധഭാഗം
    19 u മുകളില്‍ പറഞ്ഞതെല്ലാം കിട്ടിയാല്‍ ഇതും കിട്ടിയേക്കും.
    വിജയാശംസകള്‍!!!

  • jalaja

    രഞ്ജിത്,
    11D നേരത്തെ എഴുതിയിട്ടുണ്ട്.
    15D മറയൂര്‍ നോക്കൂ. അവിടെ ഇവ ധാരാളം ഉണ്ട്. സാംസ്കാരികം നോക്കിയാല്‍ കാണാം.
    വിജയാശംസകള്‍!!.

  • ajith raj

    നീമാ..
    15 a) പണ്ടത്തെ ഒരു കുറുക്കനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
    22 a) വലരെ സമര്ത്ഥനായ ഒരു യുവ ഇന്ത്യന്‍ ക്രിക്കറ്ററുടെ പേരിന്റെ ആദ്യ ഭാഗം തുടങ്ങുന്നതിങ്ങനെ..
    16 b) അവസാന മൂന്നക്ഷരങ്ങള്‍ jumble ചെയ്താല്‍ “അമ്മ” യുമായി പിണങ്ങിയ ആളായി…
    20 b) ഇതു നടത്തിയത് ആരാണ്‍..ഭാഗവതത്തില്‍ പറയുന്നുണ്ട്,,
    11 d) 50 %
    19 u) ജനുവരിയുടെ മുടി നിറയെ…….

  • Retheesh

    any clues for
    4 d ?

  • Jenish

    @Admin

    ഈ പദപ്രശ്നം ചെയ്യുമ്പോള്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ആദ്യമായാണ് ഇത്രയും ചുറ്റിച്ചത്.. :)

    ഒരു വലിയ ഉത്തരത്തിന്റെ ഇടയ്ക്കുള്ള രണ്ടോ മൂന്നോ കളങ്ങള്‍ തനിയെ type ചെയ്യുമ്പോഴാണ് പ്രശ്നങ്ങള്‍. ഒരു കളത്തില്‍ അക്ഷരം type ചെയ്തിട്ട് അടുത്ത കളത്തില്‍ type ചെയ്തു കഴിമ്പോഴേക്കും കളങ്ങളിലെ അക്ഷരങ്ങള്‍ രണ്ടും പഴയപടി.. :) ഇത് ഒരുപാടുതവണ തുടര്‍ന്നു.. മലയാളം keyboard-ല്‍ click ചെയ്യുകയാണെങ്കില്‍ ഒരു കുഴപ്പവും ഉണ്ടാകുന്നില്ല..

    എനിക്കു തോന്നുന്നത് ഈ പ്രശ്നവും browser-ഉം ആയി ബന്ധമുണ്ടെന്നാണ്!! കുറച്ചുനാളായി ഞാന്‍ IE ആയിരുന്നു ഉപയോഗിച്ചിരുന്നത്.. ഇന്നലെ Firefox-ഉം

  • അപരിചിതന്‍

    വിവേക്,
    വളരെ എളുപ്പമായിരുന്നു. 50 മിനിറ്റ് കൊണ്ട് തീര്‍ത്തു. ഇന്നലെ കളിക്കാന്‍ പറ്റാത്തത് കൊണ്ട് വളരെ പുറകിലായി.

    നിര്‍മ്മാതാവിനും മുന്‍പേ പറന്നുപോയവര്‍ക്കും അഭിനന്ദനങ്ങള്‍!

    @ ബാലന്‍ മാഷ്‌,
    ഒന്നുരണ്ടു സംശയങ്ങള്‍:
    3d രണ്ടാമക്ഷരം “ല്‍” അല്ലേ? (നാലാമക്ഷരത്തെപ്പറ്റി മാഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.)
    24d ‘ചാഞ്ചല്യം’ എന്നല്ലേ ശരിയായ പ്രയോഗം?

  • അപരിചിതന്‍

    @Retheesh

    4 d കലാനിലയത്തിന്റെ ഒരു നാടകം ഇതേ പേരിലുണ്ട്.

  • hitha

    Retheesh, 4D – vampire

  • jalaja

    ജെനിഷിന്റെ ഈ പ്രശ്നം എനിക്കും ഉണ്ട്, വളരെക്കാലമായി.ഞാ‍ന്‍ കുറെക്കാലം firefox ആണുപയോഗിച്ചിരുന്നത്. ഇപ്പോള്‍ google chrome ആണുപയോഗിക്കുന്നത്. കമന്റ് പേജില്‍ ടൈപ്പ് ചെയ്യുമ്പോള്‍ back space അടിക്കാന്‍ കഴിയില്ല, ഇടയ്ക്ക് ഒരക്ഷരം ചേര്‍ക്കാന്‍ കഴിയില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളുമുണ്ട്.

    ഈ പദപ്രശ്നത്തിലെ തെങ്ങിന്റെ ഉത്തരം ശരിയാണെന്ന് ലഘുശബ്ദതാരാവലി. ചാഞ്ചല്യം, ചഞ്ചലത എന്നിങ്ങനെ രണ്ട് വാക്കുകള്‍ ഉണ്ടല്ലോ.

  • Retheesh

    excellent crossword!!
    thanks aparichitan, hitha

  • http://kpcpisharody.blogspot.com CHANDNI, BAMBOOHILLKAVU

    VIVEKE?
    ഇത്ര എളുപ്പമുള്ള പദപ്രശ്നം ഒരുക്കിയതിനു നന്ദി…

    clue for 3 d pls

  • balachandran

    അപരിചിതന്,
    സമയക്കുറവുകൊണ്ടാണ് ,കമന്റില്‍ ഒന്നും പങ്കെടുക്കാന്‍ കഴിയാത്തത് .
    അപരിചിതന്റെ സംശയം ശരിയാണ് .
    ചാഞ്ചല്യം ശരി .’ചഞ്ചലത’ തെറ്റ് .’ചഞ്ചലം’എന്ന രൂപത്തിന്റെ തെറ്റായ പ്രയോഗമാണ് ചഞ്ചലത.
    മന്ദത തെറ്റ് – മന്ദം ശരി
    വേഗത >വേഗം
    നിശ്ചലത >നിശ്ചലം
    കപടത > കപടം
    ‘ല്’ ശരി തന്നെ .അങ്ങനെ തന്നെയാണല്ലോ ഉപയോഗിച്ചിരിക്കുന്നതും

    ചേച്ചിയ്ക്,
    കല്പകതരു എന്ന പ്രയോഗം തെറ്റല്ല .കല്പതരു എന്നായാലും മതിയായിരുന്നു എന്ന് സൂചിപ്പിച്ചെന്നെ ഉള്ളു .

    • admin

      ഇപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്.

      എന്തുകൊണ്ടാണ് ഈ പദപ്രശ്നം ഷെഡ്യൂള്‍ ചെയ്തത്….?

      ഇതൊരു ഡെമോ ആയിരുന്നു…
      പുതിയ നിയമങ്ങള്‍ എങ്ങിനെയുണ്ട് എന്ന് എല്ലാവരെയും കാണിക്കാന്‍ വേണ്ടി.

      വിവേക്‌ വളരെ ഭംഗിയായി അത് ചെയ്തു. വിവേകിന്റെ നാല് പദപ്രശ്നങ്ങളില്‍ ഒന്ന് പിന്‍ വലിച്ചിട്ടാണ് ഇത് പകരം വച്ചത്.
      നിങ്ങള്‍ക്ക്‌ ആര്‍ക്കെങ്കിലും അങ്ങിനെ ചെയ്യണം എന്ന് തോന്നുകയാണെങ്കില്‍ പറയാം.
      കൂടുതല്‍ പോയിന്റ് ഒന്നും ഇല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.

      നന്ദി വിവേക്‌. ഇതൊരു തുടക്കമാണ്…. മാറ്റത്തിന്റെ ..!
      മഷിത്തണ്ട് പദപ്രശ്നത്തിന്റെ പുതിയ നിയമങ്ങള്‍ … പഴയ നിയമങ്ങള്‍ എന്നിങ്ങനെ ചരിത്രം ഇതിനെ വിലയിരുത്തട്ടെ.

  • jalaja

    മാഷേ,ചാഞ്ചല്യം എന്നതിന് ചഞ്ചലത, അനക്കം,പാരവശ്യം എന്ന് ലഘുശബ്ദതാരാവലിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നു. ചഞ്ചലത എന്ന വാക്കിന്റെ അര്‍ത്ഥം കൊടുത്തിട്ടുമില്ല.

  • Mani

    30 u .. please

  • Prasanth

    @Admin, Jenish
    Even I too have the same problem. What I used to do is, after typing in to a cell click any clue in the list, then type the next cell.
    It seems like cellwise autosaving is not implemented – or it needs a trigger to post back. clicking another cell is not a method to do a posback I think.

  • jalaja

    മണി,
    30യു. ഇക്കരെ നില്‍ക്കുമ്പോള്‍……….. അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ———–

    ഒരു പഴയ സിനിമാപ്പാട്ടിന്റെ വരികള്‍ താഴെക്കൊടുക്കുന്നു.
    —————————–
    അഞ്ജനച്ചോലയിലെ
    ആയിരം ഇതളുള്ള പൂവേ

    വിജയാശംസകള്‍!!!

  • Ramesh Raju PN

    28 u രണ്ടാമത്തെ അക്ഷരം pls

  • Vivek

    അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി :)

    അഡ്മിന്‍ പറഞ്ഞതു പോലെ എനിക്കു പ്രിയപ്പെട്ട മറ്റൊരു പദപ്രശ്നം പിന്‍വലിച്ചാണ് ഇതിനു ഇടമുണ്ടാക്കിയത്. അത് വെറുതെയായില്ല എന്നറിഞ്ഞതില്‍ സന്തോഷം.

  • Jenish

    @Prashanth

    Thanks for sharing this trick..

    അടുത്ത തവണ അതൊന്ന് പരീക്ഷിച്ച് നോക്കാം.. :)

  • Vivek

    @ അപരിചിതന്

    4D second letter ല് ആണല്ലോ ഉപയോഗിച്ചിരിക്കുന്നത്

    @Balachandran

    നാലാമത്തെ അക്ഷരം കാലക്രമേണ ലോപിച്ച് പോയതാവാം. കല്പകം എന്ന വാക്കില്‍ നിന്നല്ലേ ഇതിന്റെ ഉത്പത്തി?

    വേറൊരു ഉദാഹരണമായി കല്പവാടിയും കല്പകവാടിയും ഞാന്‍ കണ്ടിരുന്നു.

    ചഞ്ചലത ലഘുശബ്ദതാരാവലിയില്‍ ഉണ്ടെങ്കില്‍ പിന്നെ ഞാന്‍ എന്തു പറയാന്‍ ;)

  • Ramesh Raju PN

    got it

  • Vivek

    @ Jenish , Prasanth, JalajEchi – REgarding the browser issue, opened a discussion in “Admin link” http://mashithantu.com/cw-discuss/?p=862

    And I have some suggestions too ….

    (ചുമ്മാതെന്തിനാ ഈ കമന്റു പേജിന്റെ എണ്ണം കൂട്ടുന്നേ? ;) )

  • Vivek

    REPLACE THE ABOVE COMMENT WITH THIS

    @ Jenish , Prasanth, JalajEchi – REgarding the browser issue, opened a discussion in “Admin link” http://mashithantu.com/cw-discuss/?p=862

    And I have some suggestions too ….

    (ചുമ്മാതെന്തിനാ ഈ കമന്റു പേജിന്റെ നീളം കൂട്ടുന്നേ? ;) )

  • Vivek

    എന്റെ അഭാവത്തില്‍ (ഇതിനും) ക്ളൂ കൊടുത്തു സഹായിച്ച എല്ലാവര്‍ക്കും പ്രത്യേക നന്ദി.

  • Vivek

    തേങ്ങായടിക്കാരനെ കാണുന്നില്ലല്ലോ? അടി ഉണ്ടാകാത്തതില്‍ നിരാശനായി മുങ്ങിയോ? :) :) :)

  • salil

    ഇങ്ങനെയാണെങ്കില്‍ ഇനി മുതല്‍ ഞാന്‍ അടിക്കാം തേങ്ങ…. :) :) ഇത് ഒരു നൂറു പോലും തികഞ്ഞില്ല….

  • balachandran

    സലില്‍,
    താങ്കളുടെ അഭിപ്രായം ശരിവയ്കുന്നു .
    ഒരു നൂറെങ്കിലും ആക്കണ്ടേ ?ഞാനിതാ എത്തിക്കഴിഞ്ഞു .എല്ലാവരുടെയും സഹായമുണ്ടെങ്കില്‍ വഴി ഞാന്‍ കാണിച്ചു തരാം .
    സലില്‍ ഇറക്കിയത് T x D തേങ്ങാ ആയപ്പോഴേ ഞാന്‍ പറഞ്ഞില്ലേ ശരിയാകത്തില്ലെന്ന്.

  • balachandran

    വിവേക് ,
    കല്പതരു > കല്പകതരു.രണ്ടും വലിയ വ്യത്യാസമില്ല എങ്കിലും സൂക്ഷ്മമായ അര്‍ഥത്തില്‍ വ്യത്യാസം ഉണ്ട് .
    അതിങ്ങനെ – കല്പം എന്ന വാക്കിനു ദേവനെ സംബന്ധിച്ചത് എന്നര്‍ഥം .
    “കല്പം കരോതി ഇതി കല്പക: “(കല്പത്തെ ചെയ്യുന്നതെന്താണോ അത് കല്പകം )
    അതായത് ദേവത്ത്വത്തെ ചെയ്യുന്നത് .ദേവത്ത്വത്തെ ചെയ്യുന്ന വൃക്ഷം കല്പവൃക്ഷം (ദേവതരു) അതായത് കല്പകം എന്ന് പറഞ്ഞാല്‍ തന്നെ കല്‍പവൃക്ഷം എന്നര്‍ഥം കിട്ടും .
    പിന്നെ കല്പക വൃക്ഷം എന്ന് പറയേണ്ടതില്ല .നിഘണ്ടുക്കളില്‍ കല്പകവൃക്ഷം=തെങ്ങ് എന്ന് കൊടുത്തേക്കാം .കാരണം നിഘണ്ടു എന്നത് പ്രയോഗത്തിലുള്ള പദങ്ങള്‍ക്ക് എന്ത് അര്‍ഥം സാധാരണയായി ഉപയോഗിക്കുന്നു എന്ന് കാണിക്കുക മാത്രമാണ് ചെയ്യുന്നത് .ചില തെറ്റുകള്‍ ചൂണ്ടിക്കാണിച്ചേക്കാം എന്നേയുള്ളു .ശ്രീകന്ടെശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ ‘മന്ദത’ എന്ന വാക്കിനു അര്‍ഥം കൊടുത്തിട്ടുണ്ട് .പക്ഷേ അദ്ദേഹത്തിന്‍റെ മകന്‍ രചിച്ച ‘അപശബ്ദ ബോധിനി’യില്‍ അത് തെറ്റാണെന്ന് പറഞ്ഞിട്ടുമുണ്ട്.
    കല്പക വൃക്ഷം എന്ന് പറയാം .പക്ഷെ അത് തെങ്ങ് ആവുകയില്ല .തെങ്ങ് ഉള്‍പ്പെടെയുള്ള അഞ്ചു ദേവ വൃക്ഷങ്ങളുടെ കൂട്ടത്തിനു കല്പകവൃക്ഷം എന്ന് പറയാം.
    പലയിടത്തും എഴുതിക്കാണുന്നതെല്ലാം ശരിയാണ് എന്ന് ധരിക്കരുത് .

  • balachandran

    വിവേക്,
    കല്പകവാടി എന്ന് താങ്കള്‍ സൂചിപ്പിച്ച ഉദാഹരണം നോക്കുക .
    വാടി = ഉദ്യാനം .കല്പകവാടി = കല്പ വൃക്ഷങ്ങള്‍ നിറഞ്ഞ ഉദ്യാനം .കല്പകത്തിനു ഇവിടെ കല്പവൃക്ഷം എന്നര്‍ഥം കിട്ടിയില്ലേ .
    കല്പ വാടിയ്ക് ആ അര്‍ഥം കിട്ടുകയുമില്ല .

  • balachandran

    വിവേക്,
    ‘കല്പക’ ത്തിന്റെ ‘ക’ കാലക്രമേണ ലോപിച്ചു പോയതല്ല എന്ന് മനസിലായിക്കാണും എന്ന് കരുതുന്നു

  • balachandran

    ‘ചഞ്ചലത’ ലഘു ശബ്ദതാരാവലിയിലുണ്ടായിരിക്കാം.പക്ഷേ ശരിയല്ല .’ചഞ്ചല’എന്ന വിശേഷണ പ്രകൃതിയോട് ‘അം’ എന്ന പ്രത്യയം ചേര്‍ന്നാണ് ‘ചഞ്ചലം’ എന്ന നാമം ഉണ്ടായത് . അത് ‘ത’ എന്ന പ്രത്യയം അല്ല .പിന്നെ എങ്ങനെ ഈ തരത്തില്‍ പ്രയോഗം വന്നു ?
    ചഞ്ചലമായ അവസ്ഥ എന്ന അര്‍ഥത്തില്‍ സംസ്കൃതത്തില്‍ ‘ചഞ്ചലതാ’ എന്നാണു രൂപം .അതിനെ ദീര്‍ഘം ഒഴിവാക്കി ഉപയോഗിച്ചു പോയതാണ് .അത് ശരിയല്ല . ചഞ്ചലമായ അവസ്ഥ എന്ന അര്‍ഥത്തില്‍ മലയാളത്തില്‍ ‘ചാഞ്ചല്യം’എന്ന് വേണം .
    മന്ദമായ അവസ്ഥ > മാന്ദ്യം(മന്ദത അല്ല )
    ദീര്‍ഘമായതു > ദൈര്‍ഘ്യം (ദീര്‍ഘത അല്ല )
    ബാലനെ സംബന്ധിച്ചത് >ബാല്യം (ബാലത അല്ല )
    ശിശുവിനെ സംബന്ധിക്കുന്നത് >ശൈശവം (ശിശുത അല്ല )

  • കഥാകാരന്‍

    മുങ്ങിയതൊന്നുമല്ല വിവേകേ … അല്പം തിരക്കിലായിരുന്നു. പിന്നെ ഈ പദപ്രശ്നം error free ഒന്നുമല്ലല്ലോ.

  • കഥാകാരന്‍

    മാഷേ, ശബ്ദതാരാവലി പദപ്രശ്നത്തിന്റെ ബൈബിളാണ്. ആത് തെറ്റാണെന്നു പറഞ്ഞാല്‍ ….

    അതിനാല്‍ ശബ്ദതാരാവലിയെ പറ്റി മിണ്ടരുത്. (ശ്രീനിവാസന്‍ സ്റ്റൈല്‍)

  • jalaja

    അങ്ങനെ പറഞ്ഞുതരൂ മാഷേ.
    മന്ദത എന്ന വാക്ക് അതേ പുത്രന്‍ രചിച്ച ലഘുശബ്ദതാരാവലിയിലുമുണ്ടല്ലോ. അതിനു ശേഷമാവും അപശബ്ദബോധിനി രചിച്ചത് അല്ലേ?

    അന്നത്തെ പരിമിതസാഹചര്യങ്ങളില്‍ ഇത്രയും കാര്യമായി നിഘണ്ടു രചന നടത്തിയവരോട് ബഹുമാനം തന്നെയേ ഉള്ളൂ.

  • Vivek

    @ Balachandran – നന്ദി മാഷേ ..

    @ കഥാകാരന് – Error free അല്ലെങ്കിലും ആരെയും ചുറ്റിച്ചില്ലല്ലോ. അതു മതി

  • hitha

    വികാസ് തന്നെയല്ലേ കഥാകാരന്‍ ?? “ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍ ” ഉണ്ടാക്കനല്ലേ ഈ തേങ്ങയേറിയാത്തതെന്താണെന്ന അന്വേഷണവും മറുപടിയുമൊക്കെ എന്നെനിക്കൊരു ‘ഡബുട്ട്’…

  • jalaja

    അങ്ങനെ ഹിതയ്ക്കും തെറ്റി.രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍ എന്ന് തിരുത്തിപ്പാടൂ ഹിതാ. :)

  • hitha

    jalaja chechi… U too brutus! അതായതു താങ്കളാണോ ബ്രുട്ടസ്???!!!!

  • Malini

    hitha Says:
    August 11th, 2011 at 8:38 pm

    jalaja chechi… U too brutus! അതായതു താങ്കളാണോ ബ്രുട്ടസ്???!!!!

    അതിപ്പോളാണോ മനസ്സിലായേ? കഷ്ടം തന്നെ

  • Malini

    @hitha
    അപര വ്യക്തിത്വം …. ദ്വന്ദ വ്യക്തിത്വം എന്നൊക്കെ പറയും… ഇന്ന് കണ്ടവളെ/അവനെ നാളെ കാണണം എന്നില്ലല്ലോ….

  • Malini

    @ഹിത
    എന്തായാലും ഒരു ക്ലൂ കൂടി…നമ്മുടെ അടിമ (admin) യും ടിയാനും തമ്മില്‍ വളരെ അടുപ്പമുണ്ട്. (തല്പരകക്ഷികള്‍ അങ്ങനെ പറയുന്നു )

  • http://1 Jenish

    @Malini

    അടിമയോ? :) :) .. പേരു കൊള്ളാം.. സ്ഥിരമാക്കിയാലോ?

  • balachandran

    കഥാകാരന്,
    ശബ്ദതാരാവലിയെയും ശ്രീകന്ടെശ്വരത്തിനെയും ബിബിളിനോട് ഉപമിച്ച് ആക്ഷേപിക്കരുതായിരുന്നു .അതും ബൈബിളില്‍ നിറയെ തെറ്റുകളാനെന്നു മറ്റൊരു ഭാഗത്ത് ചര്‍ച്ച നടക്കുമ്പോള്‍ .:) :)

  • http://1 Jenish

    @Mash

    നമ്മുടെ നിത്യോപയോഗ പദങ്ങളായ ശാന്തത, വ്യത്യസ്തത, വിശ്വസ്തത, അവശത, മാനവികത, കവിത തുടങ്ങിയ ‘ത’- കളെല്ലാം തെറ്റായി വരുമോ?

  • balachandran

    ചേച്ചിയ്ക്
    ലഘു ശബ്ദതാരാവലി ദാമോദരന്‍ പിള്ളയുടെ രചനയല്ല .അദ്ദേഹത്തിന്‍റെ സംഗ്രഹം മാത്രമാണ് .വളരെ ബൃഹത്തായ ശബ്ദതാരാവലി ഒരുകാലത്ത് എല്ലാവര്ക്കും സ്വന്തമാക്കാന്‍ കഴിയുമായിരുന്നില്ല .കൂടാതെ മലയാളത്തില്‍
    സാധാരണക്കാര്‍ക്കുപയോഗിക്കാവുന്ന ഒരു ചെറിയ നിഘണ്ടുവിന്റെ അഭാവവും ഉണ്ടായിരുന്നു .ഇന്ഗ്ലിഷിലാകട്ടെ അഞ്ചു രൂപ മുതല്‍ നിഘണ്ടുക്കള്‍ കിട്ടും .പോക്കറ്റില്‍ വയ്ക്കാവുന്നത്‌ മുതല്‍ തുടങ്ങി, കൊണ്ടുനടക്കാന്‍ ചുമട്ടുകാര്‍ വേണ്ടുന്നത് വരെ .മലയാളത്തില്‍ ഈ സൌകര്യങ്ങള്‍ ഇല്ല .അതിനാലാണ് ശബ്ദതാരാവലിയുടെ സംഗ്രഹപ്പതിപ്പ് ഇറക്കിയത് .സാധാരണ എല്ലാവരും ഉപയോഗിക്കുന്ന വാക്കുകള്‍, ശബ്ദതാരാവലിയില്‍ നിന്നും ശ്രീ.ദാമോദരന്‍ പിള്ള തെരഞ്ഞെടുത്തതാണ്.
    അപശബ്ദ ബോധിനി അതിനു ശേഷം വന്നതുകൊണ്ട് മാത്രമല്ല , ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക ഒരു പ്രധാന ലകഷ്യമായിരുന്നില്ല .
    ഇത്തരത്തില്‍ ഒരു മലയാളം നിഘണ്ടു തയ്യാറാക്കാന്‍ ശ്രീകന്ടെശ്വരം അനുഭവിച്ച ത്യാഗങ്ങള്‍ അതിന്റെ ആമുഖത്തില്‍ കൊടുത്തിണ്ടുണ്ട് .അത് വായിച്ചാല്‍ തന്നെ അദ്ദേഹത്തോടുള്ള ആദരവ് വര്‍ധിക്കും .ഒരാള്‍ ഒറ്റയ്ക്ക് ഇത്തരത്തില്‍ ഒരു സംരംഭം വിജയിപ്പിക്കാന്‍ സാധ്യമല്ലെന്ന് ഏ.ആര്‍ ഉം ,ഗോദവര്‍മരാജയും ഒക്കെ അഭിപ്രായപ്പെട്ടതാണ് .പക്ഷേ അതൊക്കെ വെല്ലുവിളിയായി ഏറ്റെടുത്ത്‌, ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് അദ്ദേഹം മലയാളത്തിനു നല്‍കിയ സംഭാവന പിന്‍ തലമുറ ശരിക്ക് പരിഗണിച്ചോ എന്ന് ചിന്തിക്കേണ്ടതാണ്. ഈ വിഷയം നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ ഇതുവരെ ആരും ശ്രമിച്ചുകണ്ടിട്ടില്ല എന്നത് തന്നെ അദ്ദേഹത്തോടുള്ള അവഗണനയായി കരുതണം .
    ഇംഗ്ലീഷ് നിഘണ്ടുക്കളുടെ നിര്‍മാണത്തെ ക്കുറിച്ചു (Johnsons dictionary )നമ്മുടെ കുട്ടികള്‍ പഠിക്കുന്നുണ്ട് എന്നോര്‍ക്കുക .

  • balachandran

    ജെനിഷ് ,
    സംശയങ്ങള്‍ക്ക് മറുപടി ,മലയാളം-സാഹിത്യം എന്ന ലിങ്കില്‍ .
    മലയാളം-സാഹിത്യം അനാഥമായി കിടക്കുന്നതിനാല്‍ ഭാഷാപരമായ കുറിപ്പുകള്‍ അങ്ങോട്ട്‌ മാറ്റുന്നു

  • jalaja

    ശ്രീകണ്ഠേശ്വരത്തെപ്പോലെ തന്നെ വെട്ടം മാണിയും . സാര്‍ത്ഥകമായ ജീവിതം അല്ലേ?

  • balachandran

    വളരെ ശരിയാണ്.വെട്ടം മാണി,കൊട്ടാരത്തില്‍ ശങ്കുണ്ണി എന്നിവരെല്ലാം ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടവരാണ്.പക്ഷേ ശ്രീകന്ടെശ്വരം അനുഭവിച്ച ത്യാഗത്തിന്ടത്രയും വരുമെന്ന് തോന്നുന്നില്ല . പുരാണങ്ങളും വേദങ്ങളും റഫര്‍ ചെയ്‌താല്‍ മാത്രം വെട്ടം മാണിക്ക് തന്റെ ഉദ്യമം പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു.പക്ഷേ ശബ്ദതാരാവലി പോലൊരു സംരംഭത്തിന് അത് മാത്രം പോരായിരുന്നു .

  • കഥാകാരന്‍

    @ Malini , Hitha, Jenish and All

    ഞാനാരെന്നു കണ്ടുപിടിക്കാന്‍ ഒരെളുപ്പവഴിയുണ്ട്. ഒരു പദപ്രശ്നത്തില്‍ ചോദ്യമാക്കൂ(with proper links). ആരെങ്കിലും ഉത്തരം കണ്ടുപിടിക്കാതിരിക്കില്ല :) :) :)

    ഞാനാരാണെന്നു തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് ഞാനാരാണെന്ന്? തനിക്ക് ഞാന്‍ പറഞ്ഞു തരാം ഞാനാരാണെന്ന്. എന്നിട്ട് താനാരാണെന്ന് തനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്, തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും ….

  • Jenish

    @kadhakaran

    കഥാകാരന്‍(3) എന്ന് മതിയോ?

  • കഥാകാരന്‍

    @ Jenish – “കഥാകാരന്‍(3) എന്ന് മതിയോ?”

    ലിങ്ക് കുറവുള്ള ചോദ്യങ്ങള്‍ക്ക് അക്ഷര വിന്യാസം എങ്കിലും ശരിയായിരിക്കണം എന്നതല്ലേ കീഴ്വഴക്കം.