KRKT2/11/03TRISULA/18

KRKT2/11/03TRISULA/18
Topic :ജീവജാലങ്ങള്‍
By :srjenish1
Play This Crossword
Top Player’s List

  • കഥാകാരന്‍

    േേേേേേേതേങ്ങാാാാാാാാാാാാാാാാ

  • balachandran

    ഇതു സലില്‍ ഇറക്കിയ തേങ്ങാ ആണോ .
    പോരാ, പേട്ടു തേങ്ങാ പൊട്ടിയ ശബ്ദം .

  • mujeeb Rahman

    ply list ല്‍ ജീവജാലം എന്നുകാണുന്നു, കമനറ് പേജില്‍ മൃഗങ്ങള്‍?

  • Jenish

    @Admin

    “മൃഗങ്ങള്‍” മാറ്റി “ജീവജാലങ്ങള്‍” ആക്കാം എന്ന് തോന്നുന്നു.. :)

    @Players

    ഇത് കളിക്കാനിരിക്കുന്നവര്‍ക്ക് ഒരു വാക്യം – “മഷിത്തണ്ട് നിഘണ്ടുവേ ശരണം”

    പണ്ട് പടിച്ച പര്യായപദങ്ങളൊക്കെ ഓര്‍ക്കാന്‍ ഒരു അവസരം… :)

  • Jenish

    “പഠിച്ച“ എന്ന് തിരുത്തിവായിക്കുക….. :)

  • balachandran

    ജനീഷ്,
    ‘മൃഗങ്ങള്‍’ എന്ന് പറഞ്ഞിരുന്നപ്പോള്‍ മനുഷ്യരും പക്ഷികളും ഒന്നും ഇല്ലെന്നാണ് ധരിച്ചത് .
    ഇപ്പോള്‍ ‘ജീവജാലങ്ങള്’‍ എന്നായപ്പോള്‍ ഇവരെല്ലാം ഉണ്ട് എന്നാണോ ?

  • salil

    മാഷേ.. ഞാനിറക്കിയത് നല്ല അസ്സല്‍ T X D ആണ്‌…..

  • Jenish

    @Mash

    എല്ലാം കണ്ടറിയാം.. :)

  • balachandran

    @ salil
    T x D യുടെ തേങ്ങായ്ക് ഉള്ക്കട്ടി കുറവാ.അതാ ശബ്ദം മാറിയത് .:)

  • Jenish

    തേങ്ങ അടിച്ചത് എന്റെ തലമണ്ടയ്ക്കാണോ എന്നൊരു സംശയം.. തലയ്ക്കൊരു പെരുപ്പ്..

    എന്റെ പദപ്രശ്നം അടുത്തിടയ്ക്കൊന്നും കാണില്ലെന്നു കരുതി ഞാന്‍ കണ്ണില്‍ കണ്ടവരെയൊക്കെ കുറ്റവും പറഞ്ഞുപോയി…

    പാവം ഞാന്‍!!

  • mujeeb Rahman

    jenish
    അവനവന് കുരുക്കുന്ന
    കുരുക്കഴിചെടുക്കുമ്പോള് ഗുലമാല്

  • Jenish

    @Vivek

    Congrats!!! :)

  • Jenish

    @Nila

    Congrats!! :)

  • vivek

    Good One Jenish …..

  • Ajith raj

    Help needed for

    2 A first letter
    29 A first letter
    16 U

  • Baijo

    19d, 25u please

  • Ajith raj

    16 u only
    എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ…ബാക്കിയെല്ലാം കിട്ടി…

  • Ajith raj

    എല്ലാം കിട്ടി..
    എന്റെ ഏറ്റവും മികച്ച റാങ്ക്..
    അനാവ്ശ്യമായ കമന്റിട്ട് നിറച്ചതിനു ക്ഷമ ചോദിക്കുന്നു….

  • anjanasatheesh

    @ jenish,

    very good crossword – congratulations -12B – യാണ് വലച്ചത് – അല്ലെങ്കില്‍ മൂന്നാം റാങ്കുകിട്ടിയേനേ :)

  • jalaja

    വ്യത്യസ്തമായ നല്ല പദപ്രശ്നം . ജെനിഷിന്റെ പ്രയത്നം വെറുതെയായില്ല.

    ഇടയ്ക്കിടെ ചെറിയ ഇടവേളകള്‍ വേണ്ടിവന്നു എനിക്ക്. 8ഡി കുറച്ചു നേരവും 11 ഡി കുറെ നേരവുമെടുത്തു കിട്ടാന്‍. 11ഡി ലൈഫ് ലൈനിന്റെ സഹായത്തോടെയാണ് കിട്ടിയത്. 11ഡിയെക്കുറിച്ച് ഇപ്പോഴും സംശയം. അത് പിന്നെ.

  • jalaja

    congrats to toppers!!!!!

  • നിളാ പൗര്‍ണമി

    @ ജെനിഷ് ,
    നല്ല പദപ്രശ്നം .
    അഭിനന്ദനങ്ങള്‍ , നന്ദി .

    @വിവേക് ,
    അഭിനന്ദനങ്ങള്‍

  • http://1 Jenish

    @Vinod, Abhilash, Ajith, Anil, Jeevan, Anjana, Shaji, Jalaja, Unnikrishnan, Ampily

    എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍…

    മികച്ച റാങ്ക് കിട്ടിയ അഭിലാഷിനും അജിത്തിനും പ്രത്യേക അഭിനന്ദനങ്ങള്‍..

  • നിളാ പൗര്‍ണമി

    @അജിത്‌ രാജ് ,
    അഭിനന്ദനങ്ങള്‍ .
    മികച്ച വിജയം ആവര്‍ത്തിക്കാന്‍ കഴിയട്ടെ .

  • http://1 Jenish

    @Vivek, Anjana, Jalaja, Nila

    നല്ല വാക്കുകള്‍ക്ക് നന്ദി.. :)

    ഈ പദപ്രശ്നത്തിലെ സൂചനകള്‍ക്ക് എന്തെങ്കിലും പുതുമയോ വ്യത്യസ്തതയോ അനുഭവപ്പെട്ടെങ്കില്‍ അതിന്റെ full credit-ഉം “അന്തിപ്പോഴ”നുള്ളതാണ്.. എന്തെല്ലാം കുറ്റങ്ങളുണ്ടോ അവ എനിക്കു വേണം..

  • salil

    അങ്ങനെ ഞാനും….:) :) ജെനീഷ്‌…. വളരെ നല്ല പദപ്രശ്നം .

  • സുരേഷ്

    12b,
    19d,
    28b,
    1b,
    16u,
    8d, clues after six hours, pls

  • സുരേഷ്

    12b , 16u kitti.

  • Shanmukhapriya

    clue need for 13D first letter………

  • സുരേഷ്

    ms priya – ഏണിയിലുണ്ട് വേണിയിലില്ല

  • jalaja

    ബൈജോ,
    19d, മഹാബലി വാമനന്‍ കഥയിലെ ശുക്രാചാര്യര്‍ വണ്ട്. പര്യായം നോക്കൂ.
    25u വൃശ്ചികം എന്ന് പര്യായം. വിഷമുള്ള ചെറിയ ഒരു ജീവി. വാലിലാണ് വിഷം. നമുക്കറിയുന്നതു തന്നെ.
    വിജയാശംസകള്‍!!!

  • നിളാ പൗര്‍ണമി

    @SURESH
    19D search ‘honey bee’ in mashithandu
    28B elephant in mashithandu
    8d cockroach
    1B ?

  • സുരേഷ്

    clues
    1d,
    28b,
    21d,
    29a

  • jalaja

    സുരേഷ്,
    19dഇപ്പോള്‍ എഴുതിയതേയുള്ളൂ.
    28b,അശ്വത്ഥാമാ ഹത കുഞ്ജര എന്നതിലെ കുഞ്ജര. ആനയുടെ പര്യായം നോക്കൂ.
    1b,ഇങ്ങനെ ഒരു ചോദ്യം ഇല്ലല്ലോ. 1ഡി ആണെങ്കില്‍ mullet fish

    8dദിനോസറിന്റെ കാലം മുതല്‍ ഉള്ളതാണത്രെ ഈ ചെറുപ്രാണി. കൂറ എന്നും പറയാം.

    വിജയാശംസകള്‍!!

  • Shanmukhapriya

    @baijo &Suresh
    19d-beetle
    28b-peacock
    1b?? 1d-a kind of fish
    8d–കൂറ
    25u-Mahindra’s car

  • jalaja

    സുരേഷ്,
    21d,സിംഹം( സിംഗത്തിന്റെ നാട്) പര്യായം പഠിക്കൂ.
    29a പശു നമുക്ക് പാല്‍ തരുന്നു എന്ന് തുടങ്ങുന്ന പാഠം പഠിച്ചിട്ടുണ്ടോ?

    വിജയാശംസകള്‍!!!

  • jalaja

    ഷണ്മുഖപ്രിയ,
    28ബി മയില്‍ ആണോ? ഞാന്‍ ആന ആണെന്നാണ് വിചാരിച്ചത്.മയിലാണെങ്കില്‍ സൂചിതകഥ എന്താണെന്നു പറയാമോ?
    ഉത്തരമായി വരുന്ന വാക്കിന് ആന എന്നും മയില്‍ എന്നും അര്‍ത്ഥമുണ്ടെന്നറിയാം.

  • mujeeb Rahman

    please help
    16 U first two letter

  • Baijo

    Thanks….

  • Shanmukhapriya

    Thanks Suresh!!

    2A-സൂചന തെറ്റാണല്ലോ-Its a female dog. പിന്നെ 11D മനസ്സിലായില്ല, 31A ശരിയാണോ എന്നൊരു സംശയം

    ബാക്കിയെല്ലാം ഉഗ്രന്‍!!! ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ :)

  • balachandran

    clu please
    22 D
    16U
    22U
    30U nd letter

  • സുരേഷ്

    ക്ലൂകള്‍ തന്നു സഹായിച്ച ചേച്ചിമ്മാറ്​ക്കീല്ലാം നന്ദി.

    ജെനിഷ്

    ഇത്രയും കുറിച്ചിട്ട് ഉറങ്ങട്ടെ.
    പദപ്രശ്ന നിര്‍മ്മാതാക്കള്‍ ഇതിന്റെ രീതിയൊന്നു മനസ്സിരുത്തി വായിക്കുക.
    പുതുമയും , വിവാദങ്ങള്‍ ക്കു സ്കോപ്പു കുറവുള്ളതും , എന്നാല്‍ അത്ര
    എളുപ്പമുള്ളതു മല്ലാത്ത വളരെ നല്ല പദപ്രശ്നം.

    “വാഴുക സിംഹങ്ങളായ് പുലികളായ്
    മര്‍ത്ത്യരാവുക മാത്രം വയ്യ
    ജന്തുത ജയിക്കുന്നു. ”

    വികടം :- മഷിത്തണ്ടിലെ ജീവജാലങ്ങള്‍ ക്കു ശേഷം പുറത്തുള്ള ജീവജാലങ്ങളുടെ പദപ്രശ്നം തന്നെ യായത് നന്നായി.

  • beegees

    9a
    14a
    23d
    11u

  • സുരേഷ്

    ക്ലൂകള്‍ തന്നു സഹായിച്ച ചേച്ചിമാര്‍ക്കെല്ലാം നന്ദി. // typographic errors regretted. approver can you interchange this line in my earlier comment. Sorry.

  • Unnikrishnan

    ശുക്രാചാര്യന്‍ കമണ്ടലുവില്‍ കയറി ഇരുന്നത് തേനീച്ചയുടെ രൂപത്തില്‍ ആണ് എന്ന് എവിടെയും സൂചിപ്പിച്ച് കാണുന്നില്ല..ഈച്ചയുടെ രൂപത്തില്‍ ആയിരുന്നു എന്ന് പലയിടത്തും കണ്ടു…
    സരസ്വതിയുടെ വാഹനം????..ആദ്യമായാണ്‌ കേള്‍ക്കുന്നത്…അതിന്റെ രണ്ടക്ഷരങ്ങള്‍ക്ക് വേണ്ടി മാത്രം കളഞ്ഞത് ഒന്നര മണിക്കൂറിലധികം…മയിലിന്റെയും, ഹംസത്തിന്റെയും പര്യായങ്ങള്‍ വെറുതെ തപ്പി നടന്നു…ജെനീഷ് ഇതിന്റെ റഫറന്‍സ് തരണം കേട്ടോ…

  • Shanmukhapriya

    എന്റെ ജലജേച്ചീ നിള നല്കിയ സൂചന കണ്ടില്ലേ, ചേച്ചി വിചാരിച്ചതു തന്നെയാ സൂചിത കഥ. പിന്നെ മയില്‍ എന്ന് ക്ലൂ കൊടുത്തത് ആ വാക്ക് കാണുമ്പോള്‍ എളുപ്പത്തില്‍ ഓര്‍മ്മ വരുന്നത് ആനയെക്കാളും മയിലാണല്ലോ, അതുകൊണ്ടാണ് ;)

  • beegees

    sorry ….got 9a and 11u
    ….clues for

    14a
    23d

  • jalaja

    മാഷ്,
    22 D ഗള്‍ഫിലെ മൃഗം തന്നെ .
    16Uthree wise monkeys wikipedia നോക്കൂ
    22U വളരെ സാവധാനം സഞ്ചരിക്കുന്ന കക്ക വര്‍ഗ്ഗത്തില്‍ പെട്ട നമുക്ക് പരിചയമുള്ള ഒരു ജീവി.
    30U n ചെവിയില്‍ പാട്ടുപാടുന്ന നമ്മെ ഉറങ്ങാന്‍ സമ്മതിക്കാത്ത ആ ജീവി. കൊച്ചിയില്‍ ഇത് വളരെ കൂടുതല്‍ ആണെന്ന് കേട്ടിട്ടുണ്ട്.
    വിജയാശംസകള്‍!!

  • jalaja

    ബീജീസ്,
    14a ഡ്രാക്കുളയില്‍ ഉണ്ട്. കടവാതില്‍ ,നരിച്ചീര്‍ എന്നൊക്കെ പറയാറുണ്ട്.
    23dmonitor lizard എന്ന് ഇംഗ്ലീഷില്‍ പറയും
    വിജയാശംസകള്‍!!

  • salil

    മാഷേ… മരുഭൂമിയിലായിട്ടും 22D കണ്ടിട്ടില്ലേ…..

  • balachandran

    ചേച്ചീ,
    നന്ദി ,
    മറ്റെല്ലാം കിട്ടിയിരുന്നു .പക്ഷേമൂന്നു കുരങ്ങന്മാര്‍ എന്ന് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ബാലരമ ടൈപ്പ് വല്ലതും ആണെന്ന്.

  • beegees

    jalaja>
    Thanks a lot!!!

  • jalaja

    പദപ്രശ്ന നിര്‍മ്മാതാക്കള്‍ ഇതിന്റെ രീതിയൊന്നു മനസ്സിരുത്തി വായിക്കുക

    സുരേഷ്, സുരേഷ് പറയുന്നതിനു മുന്‍പ് തന്നെ ഞാനതു ചെയ്തു. പ്രവൃത്തിയിലാക്കാന്‍ പറ്റുമോ എന്നറിയില്ല.

  • jalaja

    ശരി ഷണ്മുഖപ്രിയ

  • jalaja

    mujeeb,
    16U three wise monkeys wikipedia
    best of luck!!!

  • salil

    ഞാനും കുറേ നേരം കപീഷിന്റെ കൂട്ടുകാരെ തിരഞ്ഞു നടന്നു….. :)

  • jalaja

    വെറുതെ ചില കാര്യങ്ങള്‍
    2a ഷണ്മുഖപ്രിയയുടെ അഭിപ്രായത്തോട് യോജിക്കുന്നു.
    10ബി സൂചനയുടെ ആദ്യഭാഗം ശരിക്കങ്ങോട്ട് മനസ്സിലായില്ല.
    1ഡി സൂചന ശരിക്ക് മനസ്സിലായില്ല
    7ഡി.കടല്‍ക്കാക്കയിലും ഒരു കടലുണ്ടല്ലോ.
    11 ഡി. ഇത് ഏതു ദേവതയാണ്?

  • balachandran

    ജെനിഷ്,
    തരക്കേടില്ലാത്ത പദപ്രശ്നം. thank you .
    പലരും എഴുതിയതുപോലെ ചെറിയ വ്യത്യാസങ്ങള്‍ .
    2 A തെറ്റാണ് .ഇവന്‍ അല്ല ,ഇവള്‍ ആണ് .
    8 B വായുവിന്റെ രുചിയറിയാന്‍ എന്ന് തീര്‍ത്ത്‌ പറയാന്‍ കഴിയുമോ ?അതൊരു recepter മാത്രമല്ലേ ? ( recepter for chemical analisis)
    31 A ശരിയാണോ ?ശരിയെങ്കില്‍ റഫറന്‍സ് തരുക .
    ഒരേ ജന്തുവിന്റെ പേര് വരുന്ന രണ്ടു ചോദ്യങ്ങള്‍ ഒഴിവാക്കാമായിരുന്നു .6 A & 8 B ,
    13 D & 22U .
    7 D- ‘ഗ’ ആണോ ‘ഗു’ അല്ലേ.

  • balachandran

    11 D വിദ്യാദേവതയുടെ വാഹനം അരയന്നം ,മയില്‍ എന്നിവയാണ് കാണുന്നത് .
    ഈ ഉത്തരം എവിടെ ?അതിന്റെയും റഫറന്‍സ് .
    http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF

  • Vivek

    Congrats all ….

    And thank you all wishers.

    It is nice to see Pozhan’s presence still in Mashithantu, invisble though.

  • Rajith Ravi

    19A
    12B

  • neema

    pls provide clue for 4 A , 12 b , 29 A , 8 D pls

  • Jenish

    @Salil, Suresh, Mash

    നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.. :)

  • Jenish

    @Shanmukhapriya

    2A- ശരിയാണ്, സൂചനയില്‍ വലിയൊരു പിഴവ് വന്നു.. താങ്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ആ നായ ആണാണോ പെണ്ണാണോ എന്ന് ഞാനും ശ്രദ്ധിച്ചത്.. എന്തായാലും അവള്‍ നായ്ക്കളുടെ അഭിമാനമാണെന്നതില്‍ അഭിപ്രായവ്യത്യാസം കാണില്ല എന്ന് കരുതുന്നു..

    11D- ഇത് എല്ലാവരും കേട്ടിരിക്കും എന്ന് കരുതി.. “ഹംസവാഹിനി“, “ഹംസാരൂഢി“ എന്നെല്ലാമാണ് പൊതുവെ സരസ്വതീദേവി അറിയപ്പെടുന്നത്. എങ്കിലും മയിലും ഇതിലെ ഉത്തരവും ദേവിയുടെ വാഹനമായിത്തന്നെയാണ് കരുതപ്പെടുന്നത്. ദേവീമാഹാത്മ്യത്തില്‍ ഉണ്ട്.. ചിത്രത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്നതിനാലാകാം കലാകാരന്മാരൊന്നും ഇതിനെ വരയ്ക്കാത്തത്.. നെറ്റില്‍ നിന്നെടുത്ത ചോദ്യമല്ലാത്തതിനാല്‍ കൃത്യമായ സൂചന നല്‍കാന്‍ പ്രയാസമാണ്. എങ്കിലും “‘ഉത്തരം‘ സരസ്വതിയുടെ വാഹനം” എന്ന് കൊടുത്താല്‍ സൂചനകള്‍ ലഭിക്കുന്നതാണ്..

    31A- സംശയിക്കേണ്ട.. ഉത്തരം ശരിയാണ്.. “Animal having thickest coat” എന്ന് കൊടുത്താല്‍ ആദ്യം വരുന്നതുതന്നെ ഉത്തരമാണല്ലോ!! :)

    @Unnikrishnan

    ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ വളരെ മുന്‍പിലായിരുന്നു.. പക്ഷേ എന്തുചെയ്യാം.. ചില ദിവസങ്ങളില്‍ “പറ്റേണ്ടത് പറ്റിക്കഴിഞ്ഞായിരിക്കും തോന്നേണ്ടത് തോന്നുക”. :)

    19D- ഇതില്‍ സംശയം വരണ്ട കാര്യമില്ലാത്തതാണ്.. ഓണത്തെക്കുറിച്ച് പഠിക്കുമ്പോള്‍, “വണ്ടി”ന്റെ രൂപം പ്രാപിച്ച് കിണ്ടിയുടെ വാലില്‍ കയറിയ ശുക്രാചാര്യരെക്കുറിച്ച് ചെറിയ ക്ലാസ്സില്‍ തന്നെ അറിഞ്ഞതല്ലേ! “Shukracharya beetle” എന്ന് ഗൂഗിളില്‍ കോടുത്തുനോക്കൂ..

    @Jalaja

    10B- ‘കൂട്ടത്തില്‍പാട്ടും വെള്ളത്തില്‍പൂട്ടും’ എന്നത് ഒരു പ്രയോഗമാണ്. ഞാന്‍ മടിയന്മാരെയല്ലേ ഉദ്ദേശിച്ചത്.. മടിച്ചികളുടെ കാര്യം മിണ്ടിയില്ലല്ലോ? :)

    1D-കുഞ്ഞ് ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മീനിന്റെ പടം ശ്രദ്ധിച്ചിട്ടില്ലേ.. നമ്മുടെ “Mullet” ആണ് മിക്കവാറും ചിത്രങ്ങളില്‍. അതിന് ഒരു കാരണവുമുണ്ട്. “Parts” എല്ലാം വളരെ വ്യക്തമായി കാണാവുന്ന മീനുകളില്‍ ഒന്നാണത്. രണ്ട് “Dorsal Fins “ വേര്‍തിരിച്ച് കാണാവുന്നതാണ്.

    7D-ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നതാണ്!! “വാച്ചും, ക്യാമറയും, ഗിറ്റാറുമൊക്കെ” ആ പേരില്‍ ആയതുകൊണ്ട് മലയാളീകരിക്കാന്‍ കഴിഞ്ഞില്ല.. :)

    @Mash

    8B-“രുചി അറിയുക“ എന്ന് നാം സാമാന്യേന പറയുമ്പോള്‍ അവിടെ യഥാര്‍ത്ഥത്തില്‍ ഒരു “Chemical Analysis” ആണ് നടക്കുക.. “There are two openings on the roof of the snake’s mouth. They lead to a very sensitive spot called the Jacobson’s organ. The snake touches its tongue to this organ, rubbing off the scents it has collected. The organ checks out the smells and sends a message to the brain. Then the snake knows if a meal, mate, or enemy is nearby.“ യഥാര്‍ത്ഥത്തില്‍ രുചിയോ മണമോ അല്ല പാമ്പിന് അനുഭവവേദ്യമാകുന്നത്. എങ്കിലും പല Quiz Competitions -ലും ചോദ്യം ഇങ്ങനെതന്നെ കണ്ടിട്ടുണ്ട്.

    പിന്നെ ഈ പദപ്രശ്നത്തില്‍ മിക്കവാറും സൂചനകളും ഇതുപോലെയാണ് കൊടുത്തിരിക്കുന്നത്. അങ്ങനെ പറയുകയാണെങ്കില്‍ ഒരു സൂചനയും ശരിക്കല്ലെന്ന് സമ്മതിക്കേണ്ടി വരും.. :)

    7D-”ഗ” തന്നെയാണ്.. അതിന്റെ pronunciation-ല്‍ ഒന്നും “ഗു” എന്ന് കൊടുത്തിട്ടില്ല!!

    ഉത്തരങ്ങളുടെ ആവര്‍ത്തനം- ഒരുവിധത്തില്‍ ചിന്തിച്ചാല്‍ അങ്ങനെ തോന്നുമെങ്കിലും കൊടുത്തിട്ടുള്ള സൂചനയും കണ്ടുപിടിക്കേണ്ട വാക്കുകളും തികച്ചും വ്യത്യസ്തമല്ലേ.. :)

  • neema

    11 d also pls

  • Prasad

    pls need clues

    9A,
    12B

  • Rajith Ravi

    കിട്ടി ബോധിച്ചു…സഹായഹസ്തങ്ങള്‍ക്ക് നന്ട്രി

  • Prasad

    11D- search CENTIPEDE in mashi dictionary

  • Retheesh

    12B and 15 B
    any clues…

  • Shabeer

    4A ……….?
    6A……….?

  • anjanasatheesh

    @ neema

    11D – Scolopendra gigantea-

    @ prasad,

    9A- ചിലയിടത്തിതിനെ “ചെള്ള്” എന്നും പറയും –

    12 B- തിമിംഗലത്തിന്റെ ബന്ധുവായ സസ്തനി -

  • salil

    നീമ…. ഈ ലിങ്കില്‍ ഒന്ന് പോയി നോക്കൂ…

    http://www.madhyamam.com/news/32582/110106

  • Jenish

    @Neema

    11D – centipede

    @ Prasad

    9A-Oryctes Rhinoceros
    12B-ഇതിന്റെ show-കള്‍ ഉണ്ട്. ബുദ്ധിയുള്ള ജീവിയായി കരുതപ്പെടുന്നു..

  • Shanmukhapriya

    Animal having thickest coat എന്ന് പറയുമ്പോള്‍ ഏറ്റവും കട്ടിയുള്ള പുറം ചട്ട എന്നല്ലേ?? അങ്ങനെയായാലും അതിന്റെ ഉത്തരം കാണ്ടാമൃഗം എന്നല്ലേ വരേണ്ടത്. ഇതിപ്പോ സൂചന “ഏറ്റവും കട്ടിയുള്ള രോമപുതപ്പുള്ളത് ഞങ്ങള്‍ക്കാണ്” എന്നല്ലേ. പുറം ചട്ടയും രോമപുതപ്പും ഒന്നാണോ???

  • Jenish

    @Shanmukhapriya

    വെറുതെ search ചെയ്യാതെ അഭിപ്രായം എഴുതാതെ.. ഉത്തരത്തിലേക്ക് എത്താനുള്ള എളുപ്പ വഴിയാണ് ഞാന്‍ കൊടുത്തത്..

    Animal having thickest coat-എന്ന് google-ല്‍ type ചെയ്യുമ്പോള്‍ ഇത് കിട്ടുമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. “Do you know which animal has the thickest fur coat in the entire animal kingdom?” എന്ന് എഴുതാനുള്ള മടികൊണ്ടാണ് അങ്ങനെയെഴുതിയത്…

    http://www.care2.com/news/member/733654145/489698

  • Jenish

    @Shabeer

    4A- Lizard in mashithandu

    6A – മണ്ണാറശാല

  • jalaja

    ജെനിഷ്,
    10ബി ആ പ്രയോഗത്തിന്റെ അര്‍ത്ഥമാണ് ഞാന്‍ ചോദിച്ചത്.
    1ഡി. ശ്രദ്ധിച്ചിട്ടില്ല. മത്സ്യം കണ്ടാല്‍ ഇന്ന ഇനമാണെന്ന് പറയാനുള്ള അറിവ് ഇല്ല.

    11ഡി . ഒ വി ഉഷയുടെ ലേഖനം വായിച്ചു. ദേവീമാഹാത്മ്യം വായിച്ച ആരോടെങ്കിലും ചോദിക്കുന്നുണ്ട്. തന്നത്താന്‍ വാ‍യിക്കാനൊന്നും വയ്യ.

  • http://1 Jenish

    @Jalaja

    10B-കൂട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനും താരതമ്യേന എളുപ്പമാണ്.. വലിയ അദ്ധ്വാനം വേണ്ട.. മടിയന്മാരുടെ സ്വഭാവം.. അത് ആലങ്കാരികമായി ഉപയോഗിച്ചുവെന്നേയുള്ളൂ..

    11ഡി- പഴയ ആള്‍ക്കാര്‍ക്കെല്ലാം അറിയുന്നതാണ്..

  • hitha

    19 a ക്കൊരു ക്ലൂ തരുമോ?

  • Simi Rejesh

    19 U second & third letter

  • Jenish

    @ഹിത

    ദേശീയ പക്ഷി!! :)

  • Malini

    @ഹിത
    പീലി

  • bindu

    Pls help 19 u

  • hitha

    അയ്യയ്യേ… എന്റെ ഒരു കാര്യം !!! നന്ദി ജെനീഷ് :)

  • Jenish

    @Bindu

    19U – crocodile എന്ന് മഷിത്തണ്ടില്‍ കൊടുത്തുനോക്കൂ!!

  • salil

    അടുത്ത പദപ്രശ്നം തുടങ്ങാന്‍ ഇനിയും ഒരു ദിവസം …. ബോറടിക്കുന്നു… ഇവിടെ അടിയുണ്ടാക്കാന്‍ ആരുമില്ലേ… :) :)

  • സുരേഷ്

    അടുത്ത പദപ്രശ്നം തുടങ്ങാന്‍ ഇനിയും ഒരു ദിവസം …. ബോറടിക്കുന്നു…

    salil,

    why dont you participate in dictionary mass action ?

  • salil

    സുരേഷ്….. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ കുറച്ചു മലയാളം പഠിച്ചിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു …. ഇതിപ്പോ .. ഉള്ളത് കൊണ്ടു ഒപ്പിക്കുന്നതല്ലേ….. :) :)

  • salil

    പണ്ടാരോ മഷിത്തണ്ടില്‍ ഷെയര്‍ ചെയ്തു തന്ന ഒരു മലയാളം PDF നിഘണ്ടു ഉണ്ട് കയ്യില്‍.. അതു വച്ച് ഒരു കൈ നോക്കിയാലോ..

  • Jenish

    @Salil

    അത് ധാരാളം.. എന്നാപ്പിന്നെ തുടങ്ങിക്കോളൂ… :)

  • കഥാകാരന്‍

    ഇവിടെ കാര്യമായ വിവാദങ്ങളൊന്നുമില്ലേ? ഒരെണ്ണം “പുരാണങ്ങള്‍” പേജിലിട്ടിട്ടുണ്ട്

  • Shabeer

    27a…………?
    29a………….?

  • salil

    ഷബീര്‍… 29A നമുക്ക്‌ പാല്‍ തരും..

    27 A യ്ക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞ്….

    ഇതിന്‍റെയൊക്കെ ഇംഗ്ലീഷ് വാക്കിന്‍റെ അര്‍ത്ഥം മഷിത്തണ്ടില്‍ തിരഞ്ഞോളൂ…

  • Rida

    Hi

    15 B – 2nd letter pls…

  • Jenish

    @Rida

    സംഭവം തവളയാണ്… Frog എന്ന് മഷി നിഘണ്ടുവില്‍ കൊടുത്താലും കിട്ടും..

  • Rida

    Thx Jenish

  • Pingback: you're playing a mans game