CW-FUN-0002

CW-FUN-0002
Topic :fun crossword
By :kadhakaran
Play This Crossword
Top Player’s List

  • admin

    തെങ്ങയുടയ്ക്കാന്‍ ഏറ്റവും സേഫായ സ്ഥലം…
    അഗ്നി പടരുമോ എന്ന് കണ്ടറിയണം :-)
    100% knowledge 98% fun. what a crossword!

  • കഥാകാരന്‍

    ഹും !!! ഞാന്‍ ബാക്കിയെല്ലായിടത്തും തേങ്ങ അടിക്കാന്‍ പോയ തക്കത്തിന് ഇവിടെയാരാ തേങ്ങ അടിച്ചത്?

  • salil

    OOO OOO OOO
    OOOO OOOO OOOOO
    OOOOO OOOOOO OOOOOOO
    OOOOOO OOOOOOOO OOOOOOOOO
    OOOOOOO OOOOOOOOOO OOOOOOOOOOO
    OOOOOOOOO OOOOOOOOOOOO OOOOOOOOOOOO
    OOOOOOOOOOO OOOOOOOOOOOOO OOOOOOOOOOOOO
    ഇനിയും ആര്‍ക്കെങ്കിലും അടിക്കണമെങ്കില്‍ അടിക്കാം…. നമ്മുടെ കഥാകാരന് നല്ലത് വരട്ടെ……
    സ്റ്റോക് തീര്‍ന്നാല്‍ അടുത്ത ലോഡ്‌ ഉടനെ ഇറക്കാം….

  • കഥാകാരന്‍

    @JalajeChi- “പാതിരയ്ക്കിരുന്ന് പൊട്ടിച്ചിരിക്കാനാണോ? ”

    ഇതില്‍ പൊട്ടിച്ചിരിക്കാനോ (എന്തിനു ഒന്നു പുഞ്ചിരിക്കാനോ പോലും ) ഒന്നുമില്ലെന്ന് എനിക്കുറപ്പുതരാന്‍ കഴിയും.

    വിവേകുണ്ടാക്കിയ കുസൃതി പ്രശ്നവുമായി ഒരു താരതമ്യവുമില്ല. ഇതു കുസൃതിയല്ലേയല്ല …. Just general knowledge

    Use your memory and common sense

    If not,

    Use google ….
    Use wiki ….
    Use ശബ്ദതാരാവലി …..

    Treat this as a normal CW

  • mujeeb Rahman

    കഥാകാരന്‍റെ fun ഷെഡ്യൂളില്‍ നിന്നാരോ അടിച്ചുമാറ്റിയിരിക്കുന്നു
    കണ്ടുകിട്ടുന്നവര്‍ അഡ്മിനെ ഏല്‍പിക്കൂ
    എന്ന്…………………

  • admin

    അത് റിപ്പയര്‍ ചെയ്യാന്‍ കട്ടപ്പുറത്ത് കയറ്റിയതാ :-)

    ഇത് പാതിരാത്രിയിലാണ്…. മനപ്പൂര്‍വ്വം !
    നിങ്ങളൊക്കെ ഈ പദപ്രശ്ന മത്സരത്തില്‍ addict അയ്യോ എന്നൊരു ശങ്ക.
    അത് മഷിത്തണ്ടിന്റെ നിര്‍മാതാക്കള്‍ക്ക് താത്പര്യമുള്ള കാര്യമേയല്ല.

    കുറഞ്ഞ പക്ഷം ഇതെങ്കിലും സ്വന്തം ഷെഡ്യൂള്‍ തെറ്റിക്കാതെ അവനവന്‍ ഫ്രീ ആകുന്ന സമയത്ത് കളിക്കൂ. രണ്ടു മണിക്ക് തുടങ്ങാല്‍ ആയിരുന്നു ആദ്യം വിചാരിച്ചത്. പിന്നെ തോന്നി വേണ്ടാ എന്ന്. ശരിക്കും addict ആയവരെ കണ്ടു പിടിക്കാന്‍ ഈ പദപ്രശ്നം ഉപകരിക്കട്ടെ.

  • കഥാകാരന്‍

    ഇവിടെ ഉഴുതോണ്ടിരുന്ന കാളയെ കള്ളന്‍ കൊണ്ടു പോകുന്നു (കളിക്കിടയില്‍ ചോദ്യം മാറ്റുന്നു), പിന്നെയാ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന പശു. ഹും !!!!

  • കഥാകാരന്‍

    സമയം അര്ദ്ധരാത്രി ആക്കിയത് നല്ലതാ. സ്ഥിരം താരങ്ങളൊക്കെ ഒന്നൊഴിവാകട്ടെ.

    സ്വതന്ത്ര്യം അര്ദ്ധരാത്രിയില്‍ !!!!!!

  • നിളാ പൗര്‍ണമി

    @admin
    ശരിക്കും അഡിക്റ്റായവരുടെ കണ്ടു പിടിക്കാനുള്ള
    ആ പദ്ധതി പൊളിയും . പാതിരാത്രി പന്ത്രണ്ടുമണി ഞങ്ങള്‍ക്ക്
    കാല്‍ രാത്രി ഒമ്പതര അല്ലേ ആവൂ.
    അഡിക്റ്റായവരുടെ നേതാവായി സുരേഷിനെ പ്രഖ്യാപിച്ചാല്‍
    കുഴപ്പമുണ്ടാവില്ല എന്ന് തോന്നുന്നു .
    നേരത്തെ തന്നെ സ്വയം സമ്മതിച്ചിട്ടുണ്ടല്ലോ .
    പിന്നെ ആ നിളയുടെ (അയ്യോ !അത് ഞാനല്ല .ഏതോ ഒരു നിള)
    പദ(വധ ) പ്രശ്നത്തിന്റെ
    ടോപ്പേഴ്സ് ലിസ്റ്റിന്റെ ഓര്‍ഡര്‍ അനുസരിച്ച്
    മുദ്രാവാക്യം വിളിച്ചു മുന്നേറട്ടെ

  • jalaja

    ഉറക്കത്തിന്റെ ഷെഡ്യൂള്‍ തെറ്റിപ്പോകുമല്ലോ.

  • jalaja

    ഞങ്ങള്‍ക്ക് പത്തര ആകും . ആ അമ്പിളിയുടെ ഒരു ഭാഗ്യം നോക്കണേ…. :) :)

  • കഥാകാരന്‍

    ഈ പദപ്രശ്നത്തിലും ക്ലൂ ചോദിക്കുമോ ആവോ? ചോദിക്കുന്നവരെ ….ങ്ഹാ ഞാനൊന്നും പറയുന്നില്ല.

  • സുരേഷ്

    ഞാന്‍ de additction ക്യാമ്പിനു തയ്യാറെടുക്കുന്നു. fun 2 തത്കാലം കളിക്കുന്നില്ല അല്ല തല്ലു കൂടാനില്ല. അല്ലേലും തമാശക്കാരേലും തല്ലുകൂടാറുണ്ടോ . നാളത്തെ പദപ്രശ്നം 6 പി എം നു ശേഷം കളിക്കും.

    മത്സരങ്ങള്‍ വിരസമാകുകയും , മത്സരിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നതിന്റെ കാരണം എന്തായിരിക്കുമെന്നു ഇനിയെങ്കിലും ചിന്തിക്കുക. കാണികളില്ലാതെയാകുമ്പോള്‍ മത്സരത്തിന്റെ മാറ്റു കുറയുമെന്ന സത്യം മനസ്സിലാക്കുക. ചോദ്യങ്ങളുടെ ഉത്തരം ശരിയാണെന്നു സമര്‍ഥിക്കാന്‍ ഖണ്ഡിക കളെഴുതേണ്ടിവരുന്നതു സത്യത്തില്‍ ചോദ്യം പരാജയമായിരുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിട്ടേ എനിക്കു തൊന്നുന്നുള്ളു. ഇതിലും ഭേദം ചേച്ചിയുടെ താരാവലിയിലെ പദങ്ങളാണു, ശബ്ദ താരാ വലിയിലുണ്ട് അത് ഇങ്ങിനെ എന്നു പറഞാല്‍ തീരും വിശദീകരണം. അരാന്ത വരാന്ത മോന്തായ (മുഖം colloquial ) എന്നൊക്കെ പറഞ്ഞു സമയമെത്രെ കളഞ്ഞു. ഇനി ഹാ ഹൂ ഹീ ഹ്യൂ തുടങ്ങിയ ചൈനീസ് , ജപ്പാനീസ് പേരുകളുംകൂടി ഉത്തരമായി വന്നാല്‍ മലയാള ഭാഷയുടെ വികസനവും, പുനരുദ്ധാരണവും , ഷഷ്ഠി പൂര്‍ത്തിയും ഒക്കെ നേടാനാവും.

    ആ സുന്ദര ദിനത്തിനു കാതോര്‍ത്തുകൊണ്ട് ,

    നമസ്തേ

  • mujeeb Rahman

    അര്‍ദ്ധരാത്രി പൊട്ടിച്ചിരിക്കാനാണോ fun ഈ സമയത്താക്കിയത്.
    സ്വതന്ത്ര്യം അര്ദ്ധരാത്രിയില്‍ !!!!!!

  • കഥാകാരന്‍

    Repeating ……………………

    ഇതില്‍ പൊട്ടിച്ചിരിക്കാനോ (എന്തിനു ഒന്നു പുഞ്ചിരിക്കാനോ പോലും ) ഒന്നുമില്ലെന്ന് എനിക്കുറപ്പുതരാന്‍ കഴിയും.

    വിവേകുണ്ടാക്കിയ കുസൃതി പ്രശ്നവുമായി ഒരു താരതമ്യവുമില്ല. ഇതു കുസൃതിയല്ലേയല്ല …. Just general knowledge

    • admin

      >>> ഇതില്‍ പൊട്ടിച്ചിരിക്കാനോ (എന്തിനു ഒന്നു പുഞ്ചിരിക്കാനോ പോലും ) ഒന്നുമില്ലെന്ന് എനിക്കുറപ്പുതരാന്‍ കഴിയും.

      പൊട്ടിച്ചിരിക്കാന്‍ ഒന്നും ഇല്ല എന്ന് ഉറപ്പ്.
      പക്ഷെ, പുഞ്ചിരി …! അതുണ്ടാകും ഉറപ്പ്.

      വലിയ ക്ലൂ … ടോപ്പിക്കില്‍ തന്നെ കിടക്കുന്നുണ്ട്.

  • jalaja

    അവസാനം കരയേണ്ടി വരുമോ?????????. :) :) :)

  • Vivek

    I will also play this later ……… Anyway a fun game …..

  • കഥാകാരന്‍

    നാളെയാണ്, നാളെയാണ് , നാളെയാണ്

    ഓ…… അല്ല

    ഇന്നാണ്, ഇന്നാണ് ഇന്നു രാത്രിയാണ്

  • കഥാകാരന്‍

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !!!

    ഉറങ്ങാന്‍ പോകുന്നതിനാല്‍ മുന്കൂര്‍ പറഞ്ഞൂ എന്നേയുള്ളൂ ….

  • നിളാ പൗര്‍ണമി

    നന്നായി .
    കളിച്ചു കളത്തിലായവര്‍ എന്ന് കണ്ടപ്പോഴേ
    ഊഹിച്ചിരുന്നു ഇത് തന്നെയാവും എന്ന് .
    എന്നാലും ഇത് ഈ സമയത്ത് വച്ച്
    രസം കളയേണ്ടിയിരുന്നില്ല .
    എല്ലാവരും ഒന്നിച്ചു കളിക്കേണ്ടത് ആയിരുന്നു .

  • Shanmukhapriya

    :) :) :) :) :) :) :)

    കഥാകാരാ, പാതി രാത്രി പൊട്ടിച്ചിരിച്ചാല്‍ വിവരമറിയും അതു കൊണ്ട് പതുക്കെ ചിരിച്ചതാ!!!!!!!

  • http://1 Jenish

    @kadhakaran

    അതു കലക്കി…. :)

    ഇതൊക്കെ തപ്പിയെടുക്കാന്‍ കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ? രാത്രിയിലിരുന്ന് പൊട്ടിച്ചിരിച്ചു..

    ആദ്യം എനിക്ക് മനസ്സിലായില്ല.. പിന്നെ വെള്ളത്തിലുണ്ടായത് കണ്ടതോടെ പിടികിട്ടി.. :)

  • Rajalekshmi

    ചിരിച്ചുചിരിച്ചു പദപ്രശ്നം പൂർത്തിയാക്കി. ഒന്നാം റാങ്കു കിട്ടിയെന്നറിഞ്ഞപ്പോൾ അതൊരു പൊട്ടിച്ചിരിയായി. ഇതുവരെ സാധിക്കാത്ത കാര്യം സാധിച്ചുതന്നതിനു നന്ദി കഥാകാരാ…. 
    എല്ലാ പദപ്രശ്നങ്ങളും ഇതുപോലെ ആയിരുന്നെങ്കിൽ….!!

  • balachandran

    കഥാകാരന്,
    നല്ല പദപ്രശ്നം ഇന്ന് മാത്രമല്ല, താങ്കളുടെ ഹ്യൂമര്‍ സെന്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല . നന്ദി.
    ചില സംശയങ്ങള്‍ ഉണ്ട് അത് നാളെ .

  • http://1 Jenish

    @കഥാകാരന്‍

    പാതിരാത്രിയില്‍ സ്വന്തം പേര് തപ്പി ഗൂഗിളായ ഗൂഗിളെല്ലാം അലഞ്ഞ എന്റെ അവസ്ഥ ഓര്‍ത്ത് ഇപ്പോഴും ചിരി വരുന്നു.. :)

    ഒരബദ്ധമൊക്കെ ഏത് പോലീസുകാരനും പറ്റും.. അല്ലേ?

  • കഥാകാരന്‍

    Congrats All and Special congratulations to Rajalekshmi.

    എന്നെക്കൊണ്ടിത്രയൊക്കെയേ പറ്റൂ …

    @balachandran, Nila, Shanmukhapriya, Jenish, Rajalekshmi – ഇതിലിത്ര ചിരിക്കാനെന്തുവാ?

  • കഥാകാരന്‍

    @ Balachandran – “ചില സംശയങ്ങള്‍ ഉണ്ട് അത് നാളെ” –

    നാളെ നാളെ .. നീളെ നീളെ
    മറുപടി പറയാനൊന്നും എന്നെ കിട്ടില്ല. പദ പ്രശ്നത്തിനും സം ശയമോ ഹും !!!

  • Anoop

    @ കഥാകാരന്‍…..അമ്മന്നൂര്‍ മാധവചാക്യാര്‍ക്ക് മക്കളില്ലായിരുന്നു എന്നാണ് പലയിടത്തും കണ്ടിരുന്നത്….ചോദ്യം തമാശയായിരുന്നില്ലെങ്കില്‍ ഒരു പുതിയ അറിവാണ്.

  • കഥാകാരന്‍

    “പദ പ്രശ്നത്തിനും സം ശയമോ ഹും !!!”

    FUN പദ പ്രശ്നത്തിനും സംശയമോ ഹും ഹും !!! എന്നു തിരുത്തി വായിക്കുക

  • mujeeb Rahman

    congrats കഥാകാരാ and രാജലക്ഷമി
    ഇത് പാതിരാത്രിയില്‍ വയ്ക്കണ്ടിയിരുന്നില്ല എല്ലാവരും ഒരേസമയം പൊട്ടിച്ചിരിക്കേണ്ടതായിരുന്നു.
    സ്വന്തം പേര് ഗൂഗിളില്‍ തപ്പിനടക്കുന്നവര്‍ക്കെല്ലാം വിജയാശംസകള്‍!!!!!!!!!!!!!!!!

  • anjanasatheesh

    കഥാകാരാ……കസറി,
    പിന്നെ അഗ്നി=അഞ്ജന ക്ഷ പിടിച്ചൂട്ടോ………………

  • കഥാകാരന്‍

    @ Anoop ഇതാണെന്നെ തെറ്റിദ്ധരിപ്പിച്ചത്:
    http://www.deepika.com/Archives/cat2_sub.asp?hcode=46349&ccode=Cat2&newsdate=07/03/2008

  • ajith raj

    അഗ്നിക്ക് “അജിത്” എന്നൊരര്‍ത്ഥം ഇല്ലെന്നറിഞ്ഞിട്ട് കൂടി മൂന്നക്ഷരം കണ്ടപ്പൊ എന്റെ പേരും കാണാനുള്ള പൂതിയില്‍ റ്റൈപ്പ് ചെയ്തു നോക്കി… നോ രക്ഷ…
    “വെറുതെയീ മൊഹങ്ങളെന്നറിയുമ്പോഴും ..വെറുതേ മോഹിക്കുവാന്‍ മോഹം ”
    കലക്കി കഥാകാരാ…ക്ഷ ബോധിചു…പിന്നെ അടുത്ത തവണ “അജിത്” ഉണ്ടാകുമെന്ന പ്രത്യാശയും :-)
    പിന്നെ ഉത്തരം കണ്ടു പിടിക്കാന്‍ ഗൂഗിള്‍ ഒന്നും വേണ്ടിവന്നില്ല… നമ്മടെ യൂസേര്സിലൂടെ ഒരു പ്രദക്ഷിണം…

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohillkavu

    ഈ ലിങ്കില്‍ ക്ലികിയാല്‍ ആദ്യ പാരയില്‍ തന്നെ അദ്ദേഹത്തിന് മക്കളില്ല എന്ന് മനസ്സിലാവും.

    http://www.deepika.com/Archives/CAT2_sub.asp?ccode=CAT2&hcode=46204

    സാരമില്ല ഒരു തെറ്റല്ലേ പോട്ടെ… നല്ല പദപ്രശ്നം

  • salil

    admin Says:

    July 30th, 2011 at 8:21 am
    തെങ്ങയുടയ്ക്കാന്‍ ഏറ്റവും സേഫായ സ്ഥലം…
    അഗ്നി പടരുമോ എന്ന് കണ്ടറിയണം :)
    >>>>>>>>>>>>>>>>>

    അതൊരു ദു:സൂചന ആയിരുന്നോ …. :) :)

  • Abhi

    @ കഥാകാരന്‍
    ഉത്തരങ്ങളെല്ലാം മഷിത്തണ്ടിനു പ്രിയപ്പെട്ടവര്‍…ഒരു ‘ഓം ശാന്തി ഓം’ സ്റ്റൈല്‍..നന്നായിട്ടുണ്ട്…

  • Hitha

    6U super :)

  • Hitha

    അല്ല, പക്ഷേ ഒരു സംശയം… ഈ കഥാകാരന്‍ ആരാണ്‌ എന്ന കാര്യത്തില്‍ പണ്ട് നടന്നിരുന്ന ചര്‍ച്ചക്ക് വല്ല തീരുമാനവും ഉണ്ടായോ?

  • കഥാകാരന്‍

    ഇല്ല ഹിതേ … ഒരു തീരുമാനവുമായില്ല. വല്ല ഊഹവുമുണ്ടോ? ഉണ്ടെങ്കില്‍ തീര്ച്ചയായും പറയണേ… അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്

  • jalaja

    ഈ പദപ്രശ്നത്തില്‍ എന്റെ പേര് ഇല്ലാത്തതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

  • jalaja

    കഥാകാരന്‍, നല്ല പദപ്രശ്നം . ഇപ്പോഴേ ചെയ്യാന്‍ കഴിഞ്ഞുള്ളൂ.

  • ജിനു

    @chechi,

    എന്തു പറ്റി ചേച്ചി, എനിക്കു ഈ പദപ്രശ്നത്തിന്റെ പോക്കു പിടികിട്ടിയതു 10A ഉത്തരത്തില്‍ നിന്നാണു…
    ചേച്ചിയുദെ പേരു തന്നെയല്ലെ അതു…….

  • jalaja

    ജിനു, അങ്ങനെയാണെങ്കില്‍ സൂചന തെറ്റാണ് എന്ന് പറയേണ്ടി വരും.

  • salil

    ചേച്ചീ… സൂചനയില്‍ ഒരു തെറ്റുമില്ല…. അഥവാ ഉണ്ടെങ്കില്‍ത്തന്നെ മഷിത്തണ്ടിനെ തിരുത്തൂ…..

    ജലജ edit
    വെള്ളത്തില്‍ നിന്നുണ്ടായ
    born from water

  • salil

    സമ്മതിച്ചിരിക്കുന്നു കഥാകാരാ…..ഇങ്ങനെയൊന്നു തട്ടിക്കൂട്ടാന്‍ ഒരു പാട് പണിയെടുത്തിട്ടുണ്ടാവും… താങ്കളൊരു വ്യക്തിയല്ല… പ്രസ്ഥാനമാണ്…. പ്രസ്ഥാനം….. :) :) :)

  • salil

    മാഷേ…. 20A …അങ്ങനെ എഴുതാമോ…. :) :) :)

  • balachandran

    ചേച്ചീ,
    എവിടെയായിരുന്നു .ഇന്നലെ മുതല്‍ കാണുന്നില്ലായിരുന്നു.
    ചേച്ചിയുടെ പേരിന്റെ സൂചന തെറ്റാണ് (നേരത്തെ ചര്‍ച്ച ചെയ്തതായിരുന്നു )
    അതുപോലെ മാണി ചാക്യാരും .ഇത്രയും തമാശയ്കകത്ത് അതൊന്നും നോക്കണ്ടാ അല്ലേ.ജെനിഷിന്റെ പേര് തിരക്കി ഒരുപാടാലഞ്ഞു.കാരണം ചാക്യാര്‍ക്കങ്ങനൊരു മകനില്ലെന്നത് തന്നെ .പിന്നീടാണ്‌ മനസ്സിലായത്‌ മൊത്തത്തില്‍ പദപ്രശ്നക്കാര് മാത്രമേ യുള്ളൂ എന്ന് .

  • salil

    കഥാകാരാ.. 11U ചോദ്യം ഇങ്ങനെ ആക്കാമായിരുന്നു……

    വെട്ടിക്കവലയില്‍ നിന്നും പദപ്രശ്നം കളിക്കുന്ന ചുള്ളന്‍(3) :) :)

  • balachandran

    @salil
    20 A അങ്ങനെ എഴുതാമോ എന്ന് ചോദിച്ചാല്‍ ,കൂട്ടക്ഷരം പിരിച്ചെഴുതി എന്നേയുള്ളു .
    4 D ,1A എന്നിവയിലും ഇതുപോലെ തന്നെ .
    23U,3D,19B,7D ഇവയിലൊന്നും പിരിച്ചെഴുതിയിട്ടുമില്ല .
    ഇവിടെ കാര്യമാക്കേണ്ടതില്ല.ഒന്നാമതായി തമാശ .രണ്ടാമത് കൂട്ടക്ഷരം പുതിയ ലിപിയില്‍ പിരിച്ചെഴുതാം .
    പക്ഷേ കുറച്ചു പിരിച്ചും കുറച്ചു പിരിക്കാതെയും എഴുതുന്ന രീതിയ്ക് ഒരു മാറ്റം വരുത്തിയാല്‍ നന്നായിരുന്നു .ഒരു പൊതു മാനദണ്ഡം.

  • jalaja

    പദപ്രശ്നം കളിക്കുന്ന ജലജ അതായത് ഈ ഞാന്‍ വെള്ളത്തിലല്ല ജനിച്ചത്. അപ്പോള്‍ സൂചന തെറ്റ്. ഇനിയിപ്പോള്‍ കഥാകാരന്‍ ഉദ്ദേശിച്ചത് എന്നെയല്ല എങ്കില്‍ എന്റെ പ്രതിഷേധം ശരിയല്ല

  • jalaja

    മാഷേ, പരിചയപ്പെടൂ എന്നതില്‍ ഞാന്‍ ഒരു കമന്റ് എഴുതിയിട്ടുണ്ട്. അത് വായിക്കൂ. ഞാനെവിടെയായിരുന്നു എന്ന് മനസ്സിലാകും. ഞാന്‍ നേരത്തെ ഒരു സൂചന തന്നിരുന്നതാണല്ലോ ഞാന്‍ 2 ദിവസം ഉണ്ടാവില്ലെന്ന്.

  • salil

    മാഷേ.. ഞാന്‍ ചോദിച്ചൂന്നെയുള്ളൂ…. നമ്മളെയൊക്കെ ഈ കള്ളികളിലാക്കിയ മഹാന്‍റെ കമന്റ് പേജ് ഒരു അമ്പതെങ്കിലും ആക്കണ്ടെ…

  • jalaja

    “ ഇനിയിപ്പോള്‍ കഥാകാരന്‍ ഉദ്ദേശിച്ചത് എന്നെയല്ല എങ്കില്‍ എന്റെ പ്രതിഷേധം ശരിയല്ല”

    ശരിയല്ലേ എന്ന് തിരുത്തി വായിക്കുക

  • salil

    ചേച്ചീ… അങ്ങനെയൊരു തിരുത്ത്‌ വേണോ… :)

  • http://1 Jenish

    @Salil

    എന്നോളം പ്രശസ്തി എന്റെ പേരിനില്ലെന്ന് ഇപ്പോഴെങ്കിലും കഥാകാരന് മനസ്സിലായിക്കാണും..

    സലില്‍ പറഞ്ഞ സൂചന കലക്കി.. എങ്ങനെ മനസ്സിലായി ഞാന്‍ ചുള്ളനാണെന്ന്.. :)

  • balachandran

    @salil
    thank u

  • കഥാകാരന്‍

    എന്നെ കാണാനില്ല … രണ്ടു ദിവസത്തിനകം തിരിച്ചു വരാനും വരാതിരിക്കാനും സാധ്യതയുണ്ട്

  • jalaja

    വേണ്ടേ സലില്‍ ?
    ഇപ്പോള്‍ വെള്ളത്തില്‍ പ്രസവം എന്ന പുതിയ ഏര്‍പ്പാട് ഉണ്ടല്ലോ. ഞാന്‍ ജനിച്ച കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെ വെള്ളത്തില്‍ ജനിക്കാന്‍.

  • നിളാ പൗര്‍ണമി

    ജലജേച്ചി ,
    ജലജ എന്ന വാക്കിനര്‍ഥം വെള്ളത്തില്‍ ജനിച്ചത്‌
    എന്നാണല്ലോ .
    ആ വാക്കെടുത്തു വെള്ളത്തില്‍ ജനിക്കാത്ത ജലജേച്ചിക്ക്
    പേരിട്ടതൊരു പ്രശ്നമായീന്നു ചുരുക്കം .
    ജലജാ എന്ന് നീട്ടി വിളിച്ചു മഹാലക്ഷ്മിയാക്കാം
    അതേയുള്ളൂ ഇനി ഒരു പരിഹാരം .

  • http://1 Jenish

    @Nila

    “ജലജ” എന്നത് വിശേഷണമാവുമ്പോള്‍ “വെള്ളത്തിലുണ്ടായത്”.

    നാമമായാലോ!!

    ലക്ഷ്മി, മുത്തുച്ചിപ്പിയില്‍ നിന്നും കിട്ടുന്ന മുത്ത്, വെള്ളിയിരട്ടിമധുരം, ഒരുതരം കാട്ടുനെല്ല്, നീരട്ട

    ഇതിലേതാണെന്ന് ചേച്ചി തീരുമാനിക്കട്ടെ.. :)

  • Ramesh Raju PN

    19b clue pls

  • salil

    ചേച്ചീ ഇതിലേതാ ഉദ്ദേശിച്ചത്‌….

    ഇനിയിപ്പോള്‍ കഥാകാരന്‍ ഉദ്ദേശിച്ചത് എന്നെയല്ല എങ്കില്‍ എന്റെ പ്രതിഷേധം ശരിയല്ല
    ഇനിയിപ്പോള്‍ കഥാകാരന്‍ ഉദ്ദേശിച്ചത് എന്നെയല്ല എങ്കില്‍ എന്റെ പ്രതിഷേധം ശരിയല്ലേ….

  • salil

    രമേഷ്….. സഞ്ജയ് ദത്തിനെ ഒന്നു ചുരുക്കി നോക്കൂ…..

  • Vivek
  • Ramesh Raju PN

    വളരെ നന്ദി സലില്‍, വിവേക്.

  • കാണി

    കഥാകാരന്‍, നല്ല ഉദ്യമം.
    എങ്കിലും സ്ഥിരം കളിക്കാരില്‍ ചിലരെ വിട്ടു കളഞ്ഞത് ക്ലൂ ഉണ്ടാക്കാന്‍ പ്രയാസമായിട്ടാണോ അതോ മനപ്പൂര്‍വ്വം ഒഴിവാക്കിയതോ?
    ‘വേത’ എന്നൊരു കളിക്കാര’നുണ്ടോ?

  • കഥാകാരന്‍

    @ കാണി

    ആരെയും മന:പൂര്വ്വം വിട്ടു കളഞ്ഞതല്ല. ഏല്ലാവരേയും ഉള്‍ക്കൊള്ളിക്കാന്‍ ഒരു 25 X 25 പദപ്രശ്നമെങ്കിലും വേണ്ടി വരും . പിന്നെ ചോദ്യമുണ്ടാക്കാന്‍ എളുപ്പമുള്ളവരേയും ലിങ്ക് ഒപ്പിച്ചു വന്നവരേയും പിടിച്ചു എന്നു മാത്രം.

    വേത, രയ, ഉമി എന്നീ വാക്കുകള്‍ ലിങ്കിങ്ങിനു വേണ്ടി ഉപയോഗിച്ചതാണ്

    വിട്ടു പോയവരെ ഉള്‍പ്പെടുത്തി ഇനിയൊരെണ്ണം ഉണ്ടാക്കാന്‍ പദ്ധതിയുമില്ല. ആവര്‍ത്തനത്തിലെന്തു രസം ?

  • കഥാകാരന്‍

    സുഹൃത്തുക്കളേ, ആരെയും മന:പൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്നു വീണ്ടും അറിയിച്ചുകൊള്ളുന്നു. എനിക്കു മുന്പെ ഈ കുടുംബത്തിന്റെ ഭാഗമായവരാണു നിങ്ങളെല്ലാവരും. ഇനിയും ഒരുമിച്ചു മുന്നോട്ടുപോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

  • jalaja

    ഇനിയിപ്പോള്‍ കഥാകാരന്‍ ഉദ്ദേശിച്ചത് എന്നെയല്ല എങ്കില്‍ എന്റെ പ്രതിഷേധം ശരിയല്ലേ…

    .സലില്‍, ഇതാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. :)

  • കഥാകാരന്‍

    പ്രിയ അമ്മ പെങ്ങന്മാരേ, അമ്മായി അമ്മമാരെ, നാത്തൂന്മാരേ, മാന്യ മിത്രങ്ങളേ, പിഞ്ചു കുഞ്ഞുങ്ങളേ, സര്‍ വ്വോപരി വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളേ, നാട്ടുകാരേ,

    അടുത്ത ഏതാനും മിനിറ്റുകള്‍ക്കകം ഈ പദപ്രശ്നത്തിന് ഇവിടെ തിരശ്ശീല വീഴുകയാണ്.

    എനിക്ക് ഇങ്ങനെയൊരു വേദി ഒരുക്കിത്തന്ന മഷിത്തണ്ടിനോടുള്ള അകൈതവമായ കൃതജ്ഞത രേഖപ്പെടുത്താന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ് . ഇതിന്റെ അഡ്മിനോടുള്ള കടമയും കടപ്പാടും ഏതാനും വാക്കുകളില്‍ ഒതുക്കാനാവില്ലാത്തതിനാല്‍ ഞാന്‍ അതിനു തുനിയുന്നില്ല (നേരില്‍ കണ്ടാല്‍ അപ്പോള്‍ തന്നെ കൊടുക്കുന്നതാണ്)

    അടുത്തതായി ഈ പരിപാടിയോട് ഇത്ര നേരവും സഹകരിച്ച നിങ്ങളോരോരുത്തരോടുമുള്ള എന്റെ നന്ദി ഞാന്‍ ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു. നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ ശക്തിയും പ്രചോദനവും. തുടര്‍ന്നുള്ള സംരംഭങ്ങളിലും അവ നിര്‍ലോഭം ലഭ്യമാകും എന്നു തന്നെ ഞാന്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    അവസാനമായി ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ചിലരെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തട്ടെ.

    വൈദ്യുത നിയന്ത്രണം – കെ എസ് ഇ ബി
    ഗതാഗതം – കെ എസ് ആര്‍ ടി സി
    സാങ്കേതിക സഹായം – വി എസ് എന്‍ എല്‍
    വിഭവ സമാഹരണ സഹായികള്‍ – ഗൂഗിള്‍ , മഷിത്തണ്ട്
    അരങ്ങത്ത് – നിങ്ങളില്‍ ചിലര്‍

    വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ നിങ്ങളുടെയെല്ലാം അത്ര പ്രിയപ്പെട്ടവനൊന്നുമല്ലാത്ത കഥാകാരന്‍.

  • jalaja

    നിളാ പൌര്‍ണ്ണമി,
    എനിക്ക് എന്റെ പേര് വളരെ ഇഷ്ടമാണ് . അതുകൊണ്ട് പേരിട്ടതില്‍ പ്രശ്നമില്ല. പിന്നെ എന്റെ അമ്മയ്ക്ക് ഇത്തിരി സംസ്കൃതം അറിയാമായിരുന്നു.
    ജലജാ എന്ന് നീട്ടിയാല്‍ അത് ദേവഭാഷ ആവില്ലേ? ഉമാ, സീതാ പോലെ. അത് മലയാളം ആകുമ്പോള്‍ അല്ലേ ദീര്‍ഘം ഇല്ലാതാവുന്നത്.

    ജെനിഷ്, മഹാലക്ഷ്മി മതിയെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചതാണ്. ആ അര്‍ത്ഥം ബാക്കിയെല്ലാ അര്‍ത്ഥങ്ങളെയും ഉള്‍ക്കൊള്ളുമല്ലോ.

  • കഥാകാരന്‍

    ഒരു കാര്യം പറ്യാന്‍ വിട്ടു പോയി. എല്ലാവരേയും ഉള്‍പ്പെടുത്തിയ ഒരു പദ പ്രശ്നം അപ്പുറത്ത് ജനീഷ് ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഇനി വേറൊന്നു വേണോ?

    :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-) :-)

  • jalaja

    മാഷ്,
    22 D ഗള്‍ഫിലെ മൃഗം തന്നെ .
    16Uthree wise monkeys wikipedia നോക്കൂ
    22U വളരെ സാവധാനം സഞ്ചരിക്കുന്ന കക്ക വര്‍ഗ്ഗത്തില്‍ പെട്ട നമുക്ക് പരിചയമുള്ള ഒരു ജീവി.
    30U n ചെവിയില്‍ പാട്ടുപാടുന്ന നമ്മെ ഉറങ്ങാന്‍ സമ്മതിക്കാത്ത ആ ജീവി. കൊച്ചിയില്‍ ഇത് വളരെ കൂടുതല്‍ ആണെന്ന് കേട്ടിട്ടുണ്ട്.
    വിജയാശംസകള്‍!!

  • Jenish

    @Kadhakaran

    എനിക്കിട്ട് പണിഞ്ഞോ.. :) ആരും അങ്ങനെ ചിന്തിക്കാതിരിക്കുകയാണ്.. അപ്പോഴാ‍…

    @ചേച്ചീ

    ഇതെവിടൊക്കെയാണ് ക്ലൂ കൊടുത്തിരിക്കുന്നത്..

  • jalaja

    ജെനിഷ്, കമന്റ് പേജ് രണ്ടുമൂന്നെണ്ണം തുറന്ന് വച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ട് പറ്റിപ്പോയതാണ്. അബദ്ധം പറ്റിയത് ഉടനെ മനസ്സിലായതുകൊണ്ട് സുബദ്ധമാക്കാന്‍ ശ്രമിച്ചിരുന്നു.