ഓടി നടന്നടിക്കുകയാണ്. ഒരെണ്ണത്തില്‍ അടിക്കാന്‍ വിട്ടു പോയി. അവിടെ ഇപ്പോളും “അടി” തുടരുന്നു. ഇനി അബദ്ധം പറ്റരുതല്ലോ.
ampilymanoj
കല്ലേറ് വാങ്ങാനുള്ള ശക്തിയില്ല…………….
Shanmukhapriya
പേടിക്കേണ്ട് അമ്പിളീ, കഥാകാരന്‍ നേരത്തെ തന്നെ തേങ്ങ ഉടച്ചിട്ടുണ്ട്, ഇനീപ്പോ വല്യ ഒച്ചേം ബഹളോം ഒന്നു ഉണ്ടാവൂല്ലായിരിക്കും
admin
ഇന്ന് കളിക്കുമ്പോള്‍ സ്പീഡ് കൂടുതലായി തോന്നിയോ അതോ കുറവായി തോന്നിയോ എന്ന് ശ്രദ്ധിക്കണം. വ്യത്യാസം തോന്നിയാല്‍ മാത്രം അറിയിക്കണം. ചെയ്തു വച്ച പണികള്‍ ഉപകാരത്തിലായോ പാണ്ടായോ എന്നറിയാമല്ലോ?
balachandran
ഇതിനെയൊന്നും കല്ലേറെന്നു പറയാതെ അമ്പിളി .
അഭിപ്രായങ്ങള്‍ പറയുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തില്ലെങ്കില്‍
പിന്നെ ഇതിനു എന്തെങ്കിലും ഉഷാര്‍ ഉണ്ടോ,
ആരെങ്കിലുമൊക്കെ പദപ്രശ്നം ചെയ്യുന്നു പോകുന്നു അതില്‍ എന്ത് രസം ?
ഒരാള്‍ തേങ്ങായടിക്കുന്നു ,മറ്റൊരാള്‍ മത്താപ്പ് പൊട്ടിക്കുന്നു അങ്ങനെയെന്തെല്ലാം .
ഇതെല്ലാം കാണുകയും വായിക്കുകയും ചെയ്യുമ്പോള് ഒരു കുടുംബാന്തരീക്ഷം അനുഭവപ്പെടുന്നില്ലേ ?
balachandran
കുടുംബാന്തരീക്ഷത്തിന്റെ ഊഷ്മളത എന്നാണുദ്ദേശിച്ചത്
ampilymanoj
congrats Vivek..
ampilymanoj
congrats നിളാ പൗര്‍ണമി
Vivek
Thanks a lot AmpiLi
Vivek
admin Says: “ഇന്ന് കളിക്കുമ്പോള്‍ സ്പീഡ് കൂടുതലായി തോന്നിയോ അതോ കുറവായി തോന്നിയോ എന്ന് ശ്രദ്ധിക്കണം. വ്യത്യാസം തോന്നിയാല്‍ മാത്രം അറിയിക്കണം. ചെയ്തു വച്ച പണികള്‍ ഉപകാരത്തിലായോ പാണ്ടായോ എന്നറിയാമല്ലോ?”
Somewhat slow I feel. The “Rose Colour” Returned.
Vivek
Welcome back Pravin ….. Where were you? I hope you can complete all other CWs in a few days.
ampilymanoj
congrats Toppers…
jalaja
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!
13യു കറക്കിക്കുത്തിയാണ് കിട്ടിയത്. അതുകൊണാണ് തീരാന്‍ വൈകിയതും. ചോദ്യവും ഉത്തരവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല. കുറെക്കഴിഞ്ഞ് ആരെങ്കിലും എഴുതുമല്ലോ
ampilymanoj
13 u ചേച്ചി, ഇദ്ദേഹത്തിന്റെ ഒരു പുതിയസിനിമയിലെ പേരാണ്.
@Anjana
That name is a character played by an actor in a recent malayalam movie…
mujeeb Rahman
sorry 13 u എനിക്കും പിടിയില്ല
balachandran
അമ്പിളീ,
എല്ലാവരും പറയുന്നതുപോലെ ഒരു ഔപചാരിത്വത്തിനു വേണ്ടി (formality) നല്ല പദപ്രശ്നം എന്ന് എനിക്ക് പറയാന്‍ കഴിയുന്നില്ല .കാരണം ചോദ്യത്തിലും ഉത്തരത്തിലുമുള്ള വൈരുധ്യങ്ങള്‍ കൊണ്ട് തന്നെ .
11 A .ഉത്തരം എങ്ങനെ ശരിയാകും .പശ്ചിമ ബംഗാള്‍ മുന്‍ കോണ്ഗ്രസ് നേതാവിന്റെ പേരും ദേശബന്ധുവിന്റെ പേരും കലര്ന്നതാണോ ?ഉത്തരം തെറ്റല്ലേ ?
30 A ഉത്തരത്തിന്റെ സാംഗത്യം എന്താണെന്നു എനിക്ക് പിടികിട്ടുന്നില്ല .
എനിക്കറിയാത്ത എന്തെന്കിലുമാകും ,
25 D – ഉത്തരം തെറ്റാണു. ….ബു… എന്നാണു വേണ്ടത്.’മ്പു’ അല്ല .ഒരു പക്ഷെ അങ്ങനെ മ്പു എന്നെഴുതിയാല്‍ ആദ്യത്തെ അക്ഷരത്തില്‍ അനുസ്വാരം പാടില്ല .
13 U ചോദ്യത്തിന്റെ ഉദ്ദേശം എന്ത് ,ഉത്തരം എന്ത് ?സംഭവം എന്താണെന്നു പിടികിട്ടിയില്ല .വല്ല സിനിമയിലും ആ നടന്‍ അങ്ങനെ ഒരു പേര് പറയുന്നുണ്ടാവും .
മറ്റു ചോദ്യങ്ങള്‍ക്കൊന്നും കുഴപ്പം കാണുന്നില്ല .
ഈ ഉത്തരങ്ങളെ/ ചോദ്യങ്ങളെ സംബന്ധിച്ച് approver മാരുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം .
Sandeep V
An easy crossword… most of the answers got in simple google search.
1D – I got this from a website: “Apart from the ‘Temple City’, few other names for the city are the ‘City of Four Junctions’, ‘City of Festivals’, ‘Athens of the East’ and ‘Sleepless City’, all pointing to one or other aspect of —-”
13U – is it any character of this actor? Is it in the movie “Vaasthavam”?
11A – there should be one more letter between 4th & 5th letter. Search his name in wikipedia. Translation of Desabandhu is also there.
1A – available in malayalam wiki.
___
@ Ampily Manoj,
Link you provided in your mashithantu profile doesnt lead to your blog. You may try to correct it by removing http there. (Hope it would work)
നിളാ പൗര്‍ണമി
@മാഷ് ,
30A ജി.കുമാരപിള്ളയുടെ കവിതയാണ് .
25D മാഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു .
അത് തെറ്റ് തന്നെ .
13U മാണിക്യക്കല്ല് എന്ന സിനിമയിലേതാണ് എന്ന് തോന്നുന്നു .
11A എനിക്കുമുണ്ട് ഈ സംശയം
jalaja
സലില്‍,
13u ഈ നടന് ഈയിടെ ഭരത് അവാര്‍ഡ് കിട്ടിയിരുന്നു.
32u ഗന്ധര്‍വന്‍ ആകാശത്തിലൂടെ ചരിക്കുന്നു. ആകാശത്തിന്റെ പര്യായം അറിയാമല്ലോ അല്ലേ?
വിജയാശംസകള്‍!!!
Prasanth
Thampuran chettan mathram oralpam kadanna kai aayippoyi.
No links…
jalaja
11എ ഇത് വേറൊരു വല്ലഭായിയാണല്ലോ എന്നാണ് ആദ്യം വിചരിച്ചത്. മറ്റു ചിലര്‍ക്കും ഇത് തെറ്റ് തന്നെയാണല്ലേ ?
25D അക്ഷരത്തെറ്റ് പദപ്രശ്നം ചെയ്യുമ്പോഴേ മനസ്സിലാക്കിയിരുന്നു. ഈയിടെ ഇത്തരം അക്ഷരത്തെറ്റുകള്‍ ഉണ്ടാവാറില്ലല്ലോ. എന്തു പറ്റി അപ്രൂവര്‍?
3എ. തെറ്റാണെന്ന് പറയുന്നില്ല. എന്നാലും ഒരു കാര്യം പറയട്ടെ. ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നതിന് വേറൊരു പേരുണ്ട്. ഇതേ പദത്തിന്റെ മുന്നില്‍ മൂന്നക്ഷരം കൂടിയുള്ള ഒരു പദം. എന്നാലും അതൊരു നല്ല ചോദ്യമായിരുന്നു.
1എ,5എ,17എ,23എ,28എ,30എ,31എ, 11ഡി, 20ഡി അങ്ങനെ കുറെ നല്ല കാര്യങ്ങള്‍……
SALIL
എന്‍റെ തമ്പുരാനേ….. തീര്‍ത്തു….. എന്നാലും ഇതൊരു അക്രമമല്ലേ……
jalaja
13യു നിള പറഞ്ഞ സിനിമയാണെങ്കില്‍ ഞാന്‍ കണ്ടിട്ടില്ല. പിന്നെങ്ങനെ അറിയാനാണല്ലേ? സിഡി ഇറങ്ങിയിട്ടില്ലെന്നു തോന്നുന്നു. സന്ദീപ് പറഞ്ഞ വാസ്തവം ഞാന്‍ പണ്ട് കണ്ടിട്ടുണ്ട്. എന്നാലും ഈ പേരൊന്നും എനിക്ക് ഓര്‍മ്മ നില്‍ക്കില്ല.
Jenish
14A-
4A-
Pls help
SALIL
ചേച്ചീ… സിനിമ അത് തന്നെ … ഞാന്‍ കണ്ടതാ…. പക്ഷേ… തോന്നേണ്ടത്……..
SALIL
jenish… Java library ant…. search in google…
jalaja
ജെനിഷ്,
14A-ant java programme google search ചെയ്താലുടനെ ഇതിന്റെ സൈറ്റ് വരുന്നുണ്ടല്ലോ. കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍മാര്‍ക്ക് കമ്പ്യൂട്ടററിയാത്ത ഞാന്‍ ഉത്തരം പറഞ്ഞുതരണം അല്ലേ?
Monisha,
1a – Mediterranean Sea
5a – famous work of changampuzha
11a – Answer has two parts. search Deshbandhu in wiki. second part is a program in Ashianet
29a – He is an Austrian neurologist who founded the discipline of psychoanalysis
27b – An indian city. Eighth largest metropolis in India
4d – All letters has links except 3rd letter. So just do a simple guess work.
15d – A famous tamil movie directed by Bharathan. I got it without any search.
9u – All letters has links!! why you need clue. Simply think of words അതി – ബൃഹത്തായ – ഭൂ – വിഭാഗം – big – land
Harilal
3A and 11D clue pls
Retheesh
11 d
any clue please?
Harilal
11d clue plz….
Retheesh
@ Harilal
ജീവി എന്നുള്ളതു ഷഡ്‌പദം എന്നുവായിച്ചാൽ എളുപ്പമായി…
25Dhttp://ml.wikipedia.org/wiki/%E0%B4%A4%E0%B4%82%E0%B4%AC%E0%B5%81%E0%B4%B0%E0%B5%81
13 U Salim kumar’s role ion Manikyakallu.
Thank you
monisha
thanks .. Jenish, mujeeb Rahman & sandeep viswam…
balachandran
:-/:-/:-/
Malini
11A കുഴപ്പം ചോദ്യത്തിനല്ല, ഉത്തരത്തിനാണ്.
അദ്ദേഹത്തിന്റെ പേരില്‍ മുന്‍ഷി ചേര്‍ത്ത് കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹം മുന്‍ഷി ആയിരുന്നു താനും. അതുപോലെ പേരിന്റെ രണ്ടാമത്തെ ഭാഗം മൂന്നു അക്ഷരം ആണ്.
25D തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ. ബാലന്‍ മാഷ് അത് നേരത്തേ പറഞ്ഞു.
22B മികച്ച ഒന്നായിരുന്നു. എം എസ് സത്യുവിന്റെ പ്രശസ്ത ചിത്രം.
‘പുനരാവര്‍ത്തനം’ എന്ന പ്രയോഗം ശരിയാണോ ?
(പുന: = വീണ്ടും. ആവര്‍ത്തനം = വീണ്ടും വീണ്ടുമുള്ള പ്രവര്‍ത്തനം.) തകര അങ്ങനെ വീണ്ടും വീണ്ടും വീണ്ടും ആവര്‍ത്തിച്ചിട്ടില്ല.
പുനര്‍നിര്‍മ്മിതി എന്ന വാക്കോ പുനര്‍നിര്‍മാണം എന്ന വാക്കോ അല്ലേ ഉചിതം? സിനിമയില്‍ ഇങ്ങനെ ഒരു പദം ഉപയോഗിക്കാറില്ല. ‘remake ‘
എന്ന് സിനിമയില്‍.
കഥാകാരന്‍
@ ബാലന്‍ മാഷ് – “ഇതെല്ലാം കാണുകയും വായിക്കുകയും ചെയ്യുമ്പോള് ഒരു കുടുംബാന്തരീക്ഷം അനുഭവപ്പെടുന്നില്ലേ?”
പിന്നില്ലേ? ദാ പിടിച്ചോ ……
പേരു കേട്ട മഷിത്തണ്ട് തറവാട് :
വലിയമ്മാവനായ ബാമാ. കാരണവത്തി ജജച്ചി. ഇപ്പോള് സ്ഥലത്തില്ലാത്ത വിസ്, അഴന് , സന് തുടങ്ങിയവരുടെ അഭാവത്തില് തറവാട്ടിലെ എല്ലാ അധികാരവും തത്കാലം കയ്യടക്കി വെച്ചിരിക്കുന്ന വിക്. അത് കയ്പ്പിടിയിലാക്കാന് ശ്രമിക്കുന്ന മറ്റു കുറെ ആള്ക്കാര് – നിണി, മാനി, ജെഷ്, ബൈയ്, പ്രയ്, മുബ്, ഗോന്നി തുടങ്ങിയവര്. (ഇതിനിടയിലെപ്പോളോ കാണാതായ പ്രിപി യെ പറ്റിയുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല.) തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന പരിഭവത്തോടെ അന. ഇടയ്ക്കെപ്പോഴോ കാരണവത്തിയോടു പിണങ്ങി പിടി നാടുവിടുന്നു.
കൂടാതെ തറവാടിലെ നിത്യ സന്ദര് ശകരായ മറ്റനേകം ആള്ക്കാര്. സപ്, സുഷ്, രെമി, അന് , എം യ, ഹി, അജ്, മോഷ ….
ഇവര്ക്കിടയിലെ കൊച്ചു കൊച്ചു തമാശകളും പരിഭവങ്ങളും പാരവെയ്പ്പുകളും …..
ഇതെല്ലാം കണ്ടും കേട്ടും കാര്യസ്ഥന് അഡ്മിന് …
കറുപ്പും വെളുപ്പും കളങ്ങളില് പദങ്ങള് നിറയ്ക്കുമ്പോള്…..
പാചക – വാചക ക്ളാസുകളും പൊടിപൊടിക്കുമ്പോള് …….
തന്റേതായ നിഗൂഢ ലക്ഷ്യങ്ങളുമായി അവന് വരുന്നു.
ആരാണവന് ?
എന്തൊക്കെയാവാം ആ മനസ്സില് ?
തറവാട്ടുകാരെ തമ്മില് തല്ലിക്കാന് അവനാകുമോ ?
പൊതു ശത്രുവിനെതിരെ അവരൊന്നിക്കുമോ?
നാടു വിട്ടു പോയ പ്രീപി തിരിച്ചു വരുമോ?
ശേഷം വെള്ളിത്തിരയില് … കാത്തിരുന്നു കാണുക
“വീണ്ടും കുരുക്ഷേത്ര” (“Kurukshethra Returns”)
ഓടും മുമ്പ് : ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികം മാത്രമാണ്. ജീവിച്ചിരിക്കുനവരോട് ആര്‍ക്കെങ്കിലും സാമ്യം തോന്നുണ്ടെന്കില്‍ ഞങ്ങള്‍ അതിനുത്തരവാദികളായാരിക്കുന്നതല്ല.
http://1 Jenish
@Ampily
Thank you!!
balachandran
@Ampili & malini
25 D തെറ്റ് സമ്മതിച്ചതില്‍ സന്തോഷമുണ്ട്,രണ്ടാമത്തെ അക്ഷരത്തിനു ലിങ്ക് ഇല്ലാത്തതിനാല്‍ ശരിയുപയോഗിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല ,ഒരു പക്ഷെ അമ്പിളിയ്ക് തെറ്റിപ്പോയെങ്കില്‍ ശരിയാക്കാനുള്ള ബാധ്യത approver ക്കുണ്ടായിരുന്നു .ഇതും 11 A -യും .
Malini Says:
July 27th, 2011 at 8:46 pm
11A കുഴപ്പം ചോദ്യത്തിനല്ല, ഉത്തരത്തിനാണ്.
അദ്ദേഹത്തിന്റെ പേരില്‍ മുന്‍ഷി ചേര്‍ത്ത് കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹം മുന്‍ഷി ആയിരുന്നു താനും. അതുപോലെ പേരിന്റെ രണ്ടാമത്തെ ഭാഗം മൂന്നു അക്ഷരം ആണ്.
മാലിനീ,
അദ്ദേഹം മുന്ഷിയായിരുന്നോ?അങ്ങനെ എവിടെ കണ്ടു (ബുദ്ധിമാന്‍ എന്ന അര്‍ഥത്തില്‍ ആണോ).
അങ്ങനെയെങ്കില്‍ മഹാത്മാ ഗാന്ധിയെ ‘മോഹന്‍ദാസ് മുന്‍ഷി മുന്‍ഷി’എന്ന് വിളിച്ചുകൂടെ .
എന്റെ അഭിപ്രായത്തില്‍ അമ്പിളിക്ക് സംഭവിച്ചത് ,എപ്പോഴും കേള്‍ക്കുന്ന ഒരു പേരാണ് ‘ദാസ് മുന്‍ഷി ‘(പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി). ദാസ് മുന്‍ഷിയുടെ പ്രേതം ചിത്തരഞ്ജന്‍ ദാസിനെ ബാധിച്ചതാണ്. അതെ പ്രേതം അപ്രൂവരെയും കേറിപ്പിടിച്ച്ചു.
‘പുനരാവര്‍ത്തനം’ ഞാന്‍ വിട്ടു പോയത് സൂചിപ്പിച്ചതിനു മാലിനിക്ക് സ്പെഷ്യല്‍ താങ്ക്സ് .എല്ലാ അര്‍ഥത്തിലും അത് തെറ്റാണ് .റീ മേക്കിംഗ് ആണ് ശരി .ഒരുപക്ഷേ
‘രതിനിര്‍വേദം’ ആവര്‍ത്തനം ആണെന്ന് പറഞ്ഞാലും കുഴപ്പമില്ല .
balachandran
കഥാകാരന്,
താങ്കളില്‍ നല്ല ഒരു കഥാകാരന്‍ ഒളിഞ്ഞല്ല തെളിഞ്ഞു കിടക്കുന്നു .
keep it up .
thank you
balachandran
ഒരു പ്രത്യേക അറിയിപ്പ് ,
ജലജ എന്നും കൂടി പേരുള്ള ഒരു ചേച്ചിയെ ഇന്നു കാലത്ത് 9.37 മുതല്‍ കാണ്മാനില്ല .കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്ത റെയില്‍വേ സ്റ്റെഷനിലോ,അട്മിനെയോ എല്പ്പിക്കനമെന്നഭ്യര്ധിക്കുന്നു. അവസാനം ധരിച്ചിരുന്ന വസ്തത്തെക്കുറിച്ച്ചറിയില്ല,എങ്കിലും സേമിയാ കുടിച്ചിരുന്നതായും ഇലുംപിപ്പുളി കഴിച്ചിരുന്നതായും അറിയാം .
http://1 Jenish
@Mash & Malini
നമുക്ക് മഷിത്തണ്ടില്‍ അറിയപ്പെടുന്ന ഒരു മുന്‍ഷിയും ഒരു മുന്‍ഷിസ്ത്രീയും ഉണ്ട്..
പക്ഷേ ഇതിലെ കഥാപാത്രം വക്കീലല്ലേ? അദ്ദേഹത്തെ എന്തിനാണ് മുന്‍ഷി എന്ന് വിളിക്കുന്നത്…
balachandran
വിട്ടുപോയ ചെറുതും വലുതുമായ തെറ്റുകള്‍ വേറെയുമുണ്ട് .
ഞാനെന്ന ഭാവം “അഹം” അല്ല ,”അഹന്ത” ആണ്. അഹം എന്നതിന് ഞാന്‍ എന്നു മാത്രമേ ചോദ്യം/ഉത്തരം വരൂ.
പുന:രാവര്‍ത്തനം തെറ്റാണ് .പുനരാവര്‍ത്തനം ശരി
പുന: + ആവര്‍ത്തനം .വിസര്‍ഗം ‘ര്’ ആയി മാറും =പുനരാവര്‍ത്തനം
11 A യില്‍ ഒരു തെറ്റ് കൂടി -”ചിത്തരഞ്ജ ദാസ്” ,അല്ല “ചിത്തരഞ്ജന് ദാസ്”എന്നു വേണം .
അമ്പിളീ,
ഇത്രയും വലിയ വീഴ്ച എങ്ങനെ വന്നു ?
അപ്രൂവര്‍ സ്ഥലം കാലിയാക്കിയതിനാല്‍ ചോദ്യമില്ല.
balachandran
ഹിതാ,
ഞങ്ങള്‍ രണ്ടുമൂന്നു പേര്‍ ഒരു സംശയം ഹിതയോട് ചോദിച്ചിരുന്നു
makara /11 -ല്‍.ഒന്ന് ശ്രദ്ധിക്കുക,മറുപടി തരുക .
Malini
@മാഷ്
അദ്ദേഹത്തെ നിയമ പണ്ഡിതന്‍ എന്ന് വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്..അരബിന്ദോയുടെ ഒക്കെ ബാരിസ്റ്റര്‍ ആയിരുന്നല്ലോ..കുറെ പ്രഗത്ഭ ശിഷ്യമാരും…അപ്പൊ വേണേല്‍ നമുക്ക് അദ്ദേഹത്തെ മുന്‍ഷി എന്ന് വിശേഷിപ്പിക്കാം. അത് പ്രിയരഞ്ജന്‍ ‘ദാസ്മുന്‍ഷി’ (‘dasmunshi ‘ ഒറ്റ വാക്കാണ്) ആണെന്ന് ഞാനും ഊഹിച്ചു..അങ്ങനയാണ് എനിക്ക് ഉത്തരം കിട്ടിയത് .
ഷാര്‍ജയില്‍ റെയില്‍വേ സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍,എത്രയും വേഗം അജ്മാനിലെ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കുവാന്‍ താത്പര്യപ്പെടുന്നു .
യാതൊരു കാരണവശാലും പോലിസ് സ്റ്റേഷനില്‍ എല്പ്പിക്കുവാന്‍ പാടുള്ളതല്ല ,
ഉഴുന്നുവട കഴിക്കുന്നവര്‍ക്ക് പോലിസ് സ്റ്റേഷനില്‍ പ്രവേശനം ഇല്ല. മട്ടന്‍ ചേര്‍ന്ന വട ആണെങ്കില്‍ കുഴപ്പമില്ല .
jalaja
11 A യില്‍ ഒരു തെറ്റ് കൂടി -”ചിത്തരഞ്ജ ദാസ്” ,അല്ല “ചിത്തരഞ്ജന് ദാസ്”എന്നു വേണം .
മാഷേ ഇത് മറ്റൊരു വല്ലഭായ് ആണല്ലോ എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് ഇതാണ്.
balachandran
ചേച്ചി എവിടെ പോയിരുന്നു .ഞങ്ങള്‍ എവിടെയൊക്കെ അന്വേഷിച്ചു
കഥാകാരന്‍
സിനിമാ തീയേറ്ററില്‍ അന്വേഷിച്ചൊ? പുതിയ സിനിമാ കാണാന്‍ പോയതായിരിക്കും. അടുത്ത പദപ്രശ്നത്തിലെ ചോദ്യം എവിടെ നിന്നാണെന്നറിയില്ലല്ലോ
jalaja
കഥാകാരാ,
ഇപ്പോള്‍ കളിക്കുന്ന സിനിമ ഞാന്‍ കഴിഞ്ഞവെള്ളിയാഴ്ച തന്നെ കണ്ടു. സാള്‍ട്ട് & പെപ്പര്‍. അതിലെ ഭക്ഷണവിശേഷത്തെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നുവല്ലോ .സഞ്ജു വീഡിയോയും ഇട്ടിരുന്നു.
jalaja
ആരാണവന് ?
കഥാകാരന്‍ തന്നെ . അല്ലാതാര്?
balachandran
ഷാര്‍ജയിലെ തീയറ്റര്‍ ഒന്നും ശരിയല്ലാത്തതിനാല്‍ ,ഞാന്‍ സൌദി അറേബ്യയിലെ എല്ലാ സിനിമാ തീയറ്റര്കളിലും അന്വേഷിക്കാന്‍ ആളിനെ വിട്ടു കഴിഞ്ഞു .
balachandran
ചേച്ചി ഒരു പുതിയ സിനിമാ കാണുമ്പോള്‍ ഞങ്ങടെ ചങ്കാ ഇടിക്കുന്നെ .അതും സിനിമാ കണ്ട് ഉടനെ പദപ്രശ്ന നിര്‍മ്മാണവും .
jalaja
എന്റെ പദപ്രശ്നത്തില്‍ സിനിമ കാര്യമായി ഉണ്ടാവാറില്ലല്ലോ. സിനിമ പദപ്രശ്നം ചെയ്യുന്നത് പോലും എനിക്കിഷ്ടമല്ല.
ഇത് നേരത്തെ നിര്‍മ്മിച്ചുവച്ചിരുന്ന ഒന്നാണ്. 13×13 . പുതിയ നിയമം അനുസരിച്ച് അത് മാറ്റാന്‍ ബുദ്ധിമുട്ടാണ്. ഇതിനകം അയച്ചിട്ടുള്ളവയിലെ ഒരു 11×11 മാറ്റി ഇത് ഇടാമെന്ന് വിചാരിച്ചു. പൊതുവിജ്ഞാനം തന്നെ. കഥകളി ഉണ്ട്. കുറച്ച് മുമ്പ് കഥകളിയെക്കുറിച്ച് കുറച്ച് വിവരങ്ങള്‍ ഒരാള്‍ പറഞ്ഞുതന്നിരുന്നു.
http://deleted reshmi
കഥാകാരന്‍,
അപ്പോള്‍ താങ്കള്‍ മഷിതണ്ട് തറവാട്ടിലെ അംഗമല്ലേ ?
സ്വയം ഒരു വിശേഷണം കണ്ടില്ല.
balachandran
എന്തായാലും ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് പറയൂ,തെറ്റുണ്ടോ എന്ന് ഞങ്ങള്‍ ഒന്ന് നോക്കട്ടെ . പ്രസിദ്ധീകരിച്ചുകഴിഞ്ഞു പിന്നെ വഴക്കുണ്ടാക്കണ്ടാല്ലോ .:)
balachandran
തന്റേതായ നിഗൂഢ ലക്ഷ്യങ്ങളുമായി അവന് വരുന്നു.
ആരാണവന് ?
എന്തൊക്കെയാവാം ആ മനസ്സില് ?
തറവാട്ടുകാരെ തമ്മില് തല്ലിക്കാന് അവനാകുമോ ?
കഥകളിയെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ. പിന്നെ സാഹിത്യം , ഗണിതം,രാഷ്ട്രീയം, ഇതിഹാസപുരാണങ്ങള്‍ അങ്ങനെ എല്ലാമുണ്ട്. സ്കൂള്‍ സംബന്ധമായും (ഖത്തര്‍ സ്കൂള്‍ അല്ല) ഒരു ചോദ്യമുണ്ട്. അഞ്ജനയ്ക്കു വേണ്ടി രണ്ട് സിനിമാച്ചോദ്യവുണ്ട്.
ചോദ്യങ്ങളൊക്കെ കിട്ടിയല്ലോ. എല്ലാവരും ഒന്നാം സ്ഥാനം നേടുന്നത് കാണട്ടെ.
jalaja
ഇതിലിങ്ങനെ എഴുതുന്നതോടൊപ്പം കാര്യമായി വല്ലതും (ബ്ലോഗ് അല്ല) എഴുതി പ്രസിദ്ധീകരിക്കാറുണ്ടോ? അതിനുള്ള വകുപ്പുണ്ടല്ലോ കയ്യില്‍. ചിലപ്പോള്‍ വല്ല അക്ഷരലക്ഷവും കിട്ടിയാലോ?
കഥാകാരന്‍
എല്ലാവര്‍ക്കും എങ്ങനെയാ ചേച്ചീ ഒന്നാം സ്ഥാനം കിട്ടുന്നത്? പോട്ടെ രണ്ടു പേര്‍ക്കെങ്കിലും ഒന്നാം സ്ഥാനം കിട്ടുമോ?
balachandran
ഇതിലിങ്ങനെ എഴുതുന്നതോടൊപ്പം കാര്യമായി വല്ലതും (ബ്ലോഗ് അല്ല) എഴുതി പ്രസിദ്ധീകരിക്കാറുണ്ടോ? അതിനുള്ള വകുപ്പുണ്ടല്ലോ കയ്യില്‍.
എന്നോടാണോ ?
balachandran
നമ്മള്‍ വീണ്ടും ഇങ്ങനെയുള്ള കാര്യങ്ങള്‍ എഴുതി ഈ കോളം ദുരുപയോഗം ചെയ്യുന്നു എന്ന് തോന്നുന്നു .അതിനാല്‍ വാദം/സംവാദത്തിലേക്ക് മാറാം
jalaja
സൌദി അറേബിയയിലെ തിയേറ്ററില്‍ ചിലപ്പോള്‍ കാണാന്‍ സാദ്ധ്യതയുണ്ട്. ഞാനുംകുറെക്കാലമായി സൌദിയിലെ തിയേറ്ററില്‍ പോകണമെന്ന് വിചാരിക്കുന്നു. ഇതു വരെ ഒരു പര്‍ദ്ദ വാങ്ങാന്‍ കഴിയാത്തതു കൊണ്ടിതു വരെ സാധിച്ചില്ല. ഗദ്ദാമയിലേതുപോലെ എയര്‍പോര്‍ട്ടില്‍ വച്ച് ആരെങ്കിലും പര്‍ദ്ദ തരുമോ ആവോ?
sandeep viswam
ജലജചെച്ചി ഗദ്ദാമ എവിടുന്നാ കണ്ടത്? യു.എ.ഈ-യില്‍ റിലീസ് ആയിരുന്നോ?
jalaja
ഗദ്ദാമ ഇവിടെ റിലീസ് ചെയ്തിട്ടില്ല banned ആണ്.
shabeer
4B….?
9B….?
shabeer
4B…………?plssssssss
balachandran
ഇതിലുണ്ട്
പ്ലാശ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.(ചമത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9B- സമുദ്രത്തിന്റെയും ജലത്തിന്റെയും അധിപതിയായ ദേവനാണ് ഇത്
അല്ലെങ്കില്‍ ചോദ്യം അതേപടി ഗൂഗിള്‍ മലയാളത്തില്‍ തിരയൂ
balachandran
jalaja
പ്രിയതമാ എന്ന പാട്ട് അപ്പോള്‍ duet ആയോ?
balachandran
അതേ,ഞാനും ഇന്നലെ അങ്ങനെ ചിന്തിച്ചു .
balachandran
കാണ്മാനില്ല .
അപ്രൂവര്‍ എന്നറിയപ്പെടുന്ന ഒരാളെ മകര/15 പദപ്രശ്ന ദിവസം മുതല്‍ കാണ്മാനില്ല .
സൌദിയിലെ ഒരു സിനിമാ തിയേറ്ററില്‍ ‘രതിനിര്‍ വേദ’ത്തിന്റെ റിലീസ് കണ്ടിരുന്നതായി പറയപ്പെടുന്നു.
ഉയരം – 4 അടി 24 ഇഞ്ച്
നിറം – നല്ല വെളുത്ത്‌ഇരുണ്ട നിറം
രൂപം -നല്ല തുടുത്ത് ഉരുണ്ടരൂപം
വസ്ത്രം – ഇളം വെളുപ്പ് നിറമുള്ള കാപ്രി
കണ്ടു കിട്ടുന്നവര്‍ സൌദി രാജാവിന്റെ ആസ്ഥാനമായ പദ്മനാഭപുരം കൊട്ടാരത്തില്‍ എത്തിക്കാന്‍ താത്പര്യപ്പെടുന്നു
shabeer
thnxxxxxxxxx helpers…..
shabeer
try to watch “Daiva thirumagan”..!!!!!!!!!
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us