KRKT2/11/02MAKARA/14

KRKT2/11/02MAKARA/14
Topic :പലവക
By :shinojc
Play This Crossword
Top Player’s List

  • കഥാകാരന്‍

    ((((((((((((((O))))))))))))))))

  • കഥാകാരന്‍

    ഒരെണ്ണത്തില്‍ അടിക്കാന്‍ വിട്ടു പോയി. അവിടെ ഇപ്പോളും “അടി” തുടരുന്നു. ഇനി അബദ്ധം പറ്റരുതല്ലോ.

  • നിളാ പൗര്‍ണമി

    @vivek
    congrats

  • Jenish

    @Shinoj

    Very good crossword.. Congrats!! :)

  • malini

    എന്നാലും എന്റെ മരിച്ച പിള്ളേ …. മണിക്കൂര്‍ ഒന്ന് വേസ്റ്റ്…അവസാനം ഹും….. വല്ലാത്തൊരു ചെയ്ത്തായിപ്പോയി..

  • Shanmukhapriya

    നല്ല പദ പ്രശ്നം!! ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ :) മറ്റെല്ലാവര്‍ക്കും വിജയാശംസകള്‍…..

  • നിളാ പൗര്‍ണമി

    CONGRATS
    PRIYA
    MALINI

  • jalaja

    congrats toppers!!!

  • Jenish

    @Nila

    പാട്ടുമത്സരത്തിന് കാണാമെന്ന് പറഞ്ഞയാളെവിടെ.. ഇപ്രാവശ്യവും ഞങ്ങളുടെ “മുതലക്കുഞ്ഞ്“ തന്നെ ജയിച്ചു… :)

  • malini

    congrats toppers ….
    മുതലക്കുഞ്ഞു ഇന്ന് പെട്ടെന്ന് നീന്തി കേറിയല്ലോ….

  • നിളാ പൗര്‍ണമി

    @ ജെനിഷ് ,
    ശ്രമിച്ചു നോക്കി നടന്നില്ല .
    ഇനിയുമുണ്ടല്ലോ ഈ വര്‍ഷം മത്സരങ്ങള്‍ .
    ഇനി ചെസ്സ് മത്സരത്തിനു നോക്കാം .
    ഹോര്‍ലിക്സ് കഴിക്കാന്‍ വയ്യ . പാവക്കാനീര് കുടിച്ചു
    പ്രാക്ടീസ് തുടങ്ങാം .

  • Shanmukhapriya

    മാഷേ 6എ 5-മത്തെ അക്ഷരം ഇരട്ടിക്കണമായിരുന്നോ??

  • balachandran

    ഷിനോജ്,
    നല്ല പദപ്രശ്നം .
    എന്നെ വലച്ചതൊരു പൂജയാണ്.
    എനിക്ക് അമ്പലത്തിലെ പൂജകളെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ല
    ഇന്നു യാത്രയായിരുന്നതിനാല്‍ താമസിച്ചേ തുടങ്ങാനും കഴിഞ്ഞുള്ളൂ.
    വിവേകിനും ,ഞാന്‍ മുന്‍പേ ഞാന്‍ മുമ്പേ എന്ന് പറഞ്ഞ്‌ മത്സരം ഉഷാറാക്കിയ
    എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ .
    നിള അടുത്തതില്‍ ഒന്നാം സ്ഥാനത്ത്‌ എത്തട്ടെ എന്നാശംസിക്കുന്നു.
    പദപ്രശ്നകാരനെ കമന്റു പേജിലൊന്നും കാണുന്നില്ലല്ലോ .

  • നിളാ പൗര്‍ണമി

    @ പ്രിയ ,
    ഇരട്ടിപ്പ് വേണം എന്ന് ശബ്ദതാരാവലി

  • balachandran

    @shanmukha priya
    ‘പൂജ’ യുടെ വിശേഷണമായി വരുന്നതിനാല്‍ നിര്‍ബന്ധമായും ഇരട്ടിക്കണം .
    9D -’ട്ട’ എന്ന് ഇരട്ടിപ്പ് വേണം
    5 D -’ക’ ഇരട്ടിക്കണം
    22 D -രണ്ടാമത്തെ ‘ഗ’,12 U ‘ണ’ എന്നിവയും ഇരട്ടിക്കേണ്ടതാണ് .
    3 D -ഉത്തരത്തോട് എനിക്കത്ര മതിപ്പില്ല എല്ലാവരുടെയും അഭിപ്രായം ?

  • നിളാ പൗര്‍ണമി

    @മാഷ്‌ ,
    നിളക്ക് രണ്ടാം സ്ഥാനവും ഒന്നാം സ്ഥാനം തന്നെ മാഷേ .
    വിവേകിനെ സാധാരണക്കാരുടെ കൂട്ടത്തില്‍ പെടുത്തണ്ട
    കാര്യമില്ലെന്ന് മാഷ്‌ തന്നെയല്ലേ പറഞ്ഞത് .
    അതിനാല്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളിലെയും ഒന്നാം സ്ഥാനം
    നിള സ്വയം ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്നു.
    (വിവേക് ദയവു ചെയ്തു പരാതിപ്പെടരുത്
    ജെനിഷ് ഇനി അടുത്ത മത്സരത്തിനു കാത്തിരിക്കണ്ടല്ലോ
    എങ്ങനെയുണ്ട് നിളയുടെ കളി (കള്ള ). കലക്കിയില്ലേ ?

  • jalaja

    നിളാ, ഈ കള്ളക്കളി ഞങ്ങള്‍ കഴിഞ്ഞ തവണ കളിച്ചതു തന്നെ. അന്ന് പ്രതി(??!!) വിവേകിനു പകരം വികാസായിരുന്നു എന്നുമാത്രം.

  • Malini

    കഥാകാരാ…അപ്പുറത്ത് തേങ്ങ അടിക്കാന്‍ മറന്നോ? ചുമ്മാതല്ല… ബാലന്മാഷേ ജലജചേച്ചി ഗുസ്തി കഴിഞ്ഞിങ്ങെത്തി…സമാധാനം വലിയ പരുക്കൊന്നും ഇല്ല.. ഇനി അതാണോ ഷിനോജ് മുങ്ങിയേ? വംശ വര്‍ദ്ധനക്കുള്ള ഒരു ദേവന്‍ – ഒരു തൂക്കുകയര്‍ ഒരുക്കിയിട്ടുണ്ട്… 100 അടിച്ചവര്‍ക്ക് അഭിനന്ദങ്ങള്‍ 99 -ല്‍ തൂങ്ങിക്കിടക്കുന്നവര്‍ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍….

  • jalaja

    മാഷേ,
    വെറുതെ ഒരു മുന്നറിയിപ്പ്. കഴിഞ്ഞ തവണ ഞാനും ഇതുപോലെ അക്ഷരത്തെറ്റുകള്‍ സൂചിപ്പിക്കുമായിരുന്നു. (അന്ന് കുറെക്കൂടി തെറ്റ് ഉണ്ടാവാറുണ്ടായിരുന്നു. അപ്രൂവര്‍മാര്‍ വന്നതില്‍ പിന്നെയാണ് ഇല്ലാതെയായത്) അവസാനം തെറ്റ് കണ്ടുപിടിക്കാന്‍ വേണ്ടിയാണോ ഞാന്‍ പദപ്രശ്നം ചെയ്യുന്നത് എന്നു വരെ ചിലര്‍ സംശയിച്ചു. എന്നിട്ടെന്താ ഞാന്‍ നന്നാവുമോ അഞ്ജന പറഞ്ഞപോലെ അക്ഷരത്തെറ്റ് കണ്ടാല്‍ എഴുതിപ്പോകും. എന്നാലും ഒരു മെല്ലെപ്പോക്കുനയം തുടങ്ങി വേറെ ആരെങ്കിലും പറയുന്നുണ്ടോ എന്നു നോക്കും ആരും പറഞ്ഞില്ലെങ്കില്‍ മാത്രം ഞാന്‍ പറയും (എന്നാലും പറഞ്ഞേ തീരൂ.)

  • Shanmukhapriya

    @ Malini
    വംശ വര്‍ദ്ധനക്കുള്ള ഒരു ദേവന്‍ – ഒരു തൂക്കുകയര്‍ ഒരുക്കിയിട്ടുണ്ട് :) :) :) :)

    അഞ്ജന നല്ലകുട്ടിയായത് കൊണ്ട് ഇപ്പോള്‍ കാര്യങ്ങള്‍ എളുപ്പം പിടികിട്ടുന്നുണ്ട് ജലജേച്ചീടെ ‘ഗുസ്തി’ പ്രശ്നത്തില്‍ മാലിനി വീശിയ വലയില്‍ അതാ വീഴാത്തത്!!!

    ഇനീപ്പോ ഈ തൂക്കുകയറില്‍ ആരാണാവോ വീഴാന്‍ പോകുന്നത് ;)

  • Raj

    need clue for 30A

    pls……..

  • Raj

    no need of clue

    got it

    thanx

  • നിളാ പൗര്‍ണമി

    “9D -’ട്ട’ എന്ന് ഇരട്ടിപ്പ് വേണം”
    അവിടെ ഇരട്ടിപ്പുണ്ടല്ലോ മാഷേ .ദീര്‍ഘമാണോ ഉദ്ദേശിച്ചത് .

    “5 D -’ക’ ഇരട്ടിക്കണം’”
    രണ്ടുവാക്കാണ് എന്ന് സൂചനയില്‍ പറഞ്ഞിരുന്നതുകൊണ്ട്
    വിട്ടുകളയാവുന്നതല്ലേ ?

    “22 D -രണ്ടാമത്തെ ‘ഗ’,12 U ‘ണ’ എന്നിവയും ഇരട്ടിക്കേണ്ടതാണ് “.
    ഇരട്ടിപ്പ് ആവശ്യമില്ല മാഷേ . ഇപ്പോള്‍ ആരും ഉപയോഗിക്കരുത് എന്നാണ്
    നമ്മുടെ സര്‍വകലാശാല പോലും പറയുന്നത് .
    (സന്ദീപ്‌ ക്ഷമിക്കുക ഒരു ചെറിയ ആത്മകഥ )
    നിള ഒരു സിനോപ്സിസ് സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിരുന്നു
    ഗവേഷണത്തിനു .
    ( നിള ഒരു മലയാളം അധ്യാപികയാണ് എന്ന് മനസിലാക്കിയല്ലേ ?
    നാട്ടിലും ഇവിടെയും)
    അന്ന് ഈ കൂട്ടക്ഷരങ്ങളെല്ലാം എന്നെ ക്കൊണ്ട് മാറ്റി ടൈപ്പ് ചെയ്യിച്ചു കളഞ്ഞു
    സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകര്‍ .
    (ഇവിടെയും അധ്യപികയാണോ എന്ന ചോദ്യത്തിനു ഉത്തരമായില്ലേ ജലജേച്ചി ?)
    കൂടാതെ പുതിയ പാഠപുസ്തകങ്ങളില്‍ ഒരിടത്തും ഉറപ്പിച്ചു ഉച്ചരിക്കുന്നില്ലെങ്കില്‍
    കൂട്ടക്ഷരം ഉപയോഗിക്കാറില്ല .
    സര്‍ക്കാര്‍ കൂട്ടക്ഷരം വേണം .
    വര്‍ണം, കര്‍ണന്‍ , സര്‍ഗം ഇവയിലൊന്നും ഇന്ന് കൂട്ടക്ഷരം ഉപയോഗിക്കാറില്ല .

    “3 D -ഉത്തരത്തോട് എനിക്കത്ര മതിപ്പില്ല എല്ലാവരുടെയും അഭിപ്രായം ?”
    എന്താണ് മാഷേ വിയോജിപ്പ് ? എന്നാലല്ലേ അഭിപ്രായം പറയാന്‍ കഴിയൂ .

  • നിളാ പൗര്‍ണമി

    @priya
    “ഇനീപ്പോ ഈ തൂക്കുകയറില്‍ ആരാണാവോ വീഴാന്‍ പോകുന്നത്”.

    നിളയങ്ങ് വീണാലോ ? കൈകൊട്ടി ചിരിക്കരുത്

  • ഗോപകുമാർ

    നല്ല പദപ്രശ്നം :)
    കഠിനഹൃദയൻ കുറച്ചു കുഴക്കി ……..
    മുന്നിലെത്തിയവർക്ക് അഭിനന്ദനങ്ങൾ, 
    ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് വിജയാശംസകൾ :)

  • malini

    @ഷണ്മുഖപ്രിയ
    ;) ഇന്ന് വെറുതേ വീട്ടിലിരുന്നു..രാവിലെ 7 നു ഞാനും ജലജേച്ചിയും തുടങ്ങിയതാ…നോക്കുമ്പോള്‍ കഥാകാരന്റെ ചേരുംപടി ചേര്‍ക്കല്‍…
    ന്നാലും അഞ്ജന പടക്കം എറിഞ്ഞില്ലേല്‍ എനിക്കൊരു വൈക്ലബ്യം…ഹിഹിഹി

  • malini

    @ഷണ്മുഖപ്രിയ
    ആരേം കിട്ടിയില്ലെങ്കില്‍ അഡ്മിന്‍-നെയോ ബാലന്‍ മാഷിനെയോ തൂക്കാം…

  • Ajith Raj

    10 A 10 D please….

  • Ranjith

    please help.
    clue needed for 10a 2nd letter
    13B
    and
    29u

  • balachandran

    നിളാ,
    സാധാരണക്കാരനാണെന്ന് വിവേക് പറഞ്ഞ സ്ഥിതിക്ക്‌,മാലിനിക്ക് രണ്ടാം സ്ഥാനം തന്നെ .ഒരുകള്ളക്കളിയിലൂടെയും ആരുടേയും സ്ഥാനം തട്ടിയെടുക്കാന്‍ ഞങ്ങളാരും കൂട്ട് നില്‍ക്കത്തില്ല .സ്വയം പ്രഖ്യാപനവും അന്ഗീകരിക്കുന്നതല്ല .
    വേണമെങ്കില്‍ അടുത്തതിനു ഒന്നാം സ്ഥാനം കഴിവ് കൊണ്ട് നേടിക്കോണം .:):):)

    എന്തായാലും കാമത്തിന്റെ ദേവനെ “വംശവര്ധനവിനുള്ള ദേവന്‍”എന്ന് എഴുതാന്‍ കാണിച്ച ചങ്കൂറ്റമുള്ള ആളിനെ വഴിക്ക് വച്ചെങ്ങാനും കണ്ടാല്‍ അന്വേഷണം പറയുക .:):):)

    ചേച്ചിയ്ക്,
    തെറ്റുകള്‍ തീര്‍ച്ചയായും ചൂണ്ടിക്കാണിക്കണം .എന്നാല്‍ മാത്രമേ നല്ല ഭാഷ എന്തെന്നു മനസ്സിലാക്കാന്‍ എല്ലാവര്ക്കും കഴിയു .അതിനുള്ള ഏറ്റവും നല്ല അവസരമല്ലേ ഇത്.
    ചിലര്‍ക്കിതു ഇഷ്ടപ്പെടുന്നുണ്ടാവില്ല .ചിലര്‍ക്ക് ആത്മകഥയെഴുതുകയാണെന്നു വരെ തോന്നിത്തുടങ്ങി . അതൊന്നും കാര്യമാക്കണ്ട .കഴിയുന്നിടത്തോളം നമുക്കറിയാവുന്നത്‌ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുക ,ചര്‍ച്ചയിലൂടെ മനസ്സിലാക്കുക .

    ദിവസങ്ങള്‍ക്കു മുന്‍പ് അഡ്മിന്‍ ചര്‍ച്ചയ്കുള്ള പേജ് മാറ്റിയത് എത്ര നന്നായി അല്ലെങ്കില്‍ ഈ മുന്നൂറു കമന്ടുകള്‍ക്കിടയില്‍ അതും കൂടി ?

    നമ്മുടെ പാചകം/വാചകം ,ചര്‍ച്ച ,പുരാണം ,സാഹിത്യം പേജുകള്‍ അനാഥമായി കിടക്കുന്നു എന്നോര്‍ക്കുക .എല്ലാവരുടെയും ശ്രദ്ധ ഇനി അങ്ങോട്ട്‌ ക്ഷണിക്കുന്നു

  • Salil

    നല്ല പദപ്രശ്നം… :) :) :)

  • Salil

    ജലജ ചേച്ചീ… ക്ലൂ ഇല്ലാതെ ഞാനൊരെണ്ണം തീര്‍ത്തു… തുടങ്ങാന്‍ അല്പം വൈകി എന്ന വിഷമം മാത്രമേ ഉള്ളൂ..

  • jalaja

    സലില്‍, അപ്പോള്‍ വളയമില്ലാതെ ചാടാറായി അല്ലേ?

  • jalaja

    അജിത്‌രാജ്,
    10 A യജുര്‍വേദം വിക്കി
    10 D please….artificial മഷിനിഘണ്ടു .
    വിജയാശംസകള്‍!!!

  • jalaja

    രഞ്ജിത്,
    clue needed for 10a 2nd letter
    13Bകര്‍ണ്ണാടകസംഗീതം വിക്കി
    and
    29ucrescent മഷിനിഘണ്ടു.

    വിജയാശംസകള്‍!!!

  • Ajith Raj

    ആസ് യൂഷ്വല്‍ , താങ്ക്സ് ജലജേച്ചീ…

  • malini

    @Ajith raj
    10 A നാല് വേദങ്ങളില്‍ ഒന്നിന്റെ ബ്രാഹ്മണം – വിക്കിയില്‍ വേദം
    10 D ചന്ദ്രന്‍ ഉണ്ടെങ്കിലും നമ്മള്‍ അയക്കുന്ന ഉപഗ്രഹങ്ങള്‍(artficial )

    @Ranjith
    13B 36 -മത് മേളകര്‍ത്ത രാഗത്തിന്റെ ജന്യ രാഗം. വിക്കി സഹായിക്കും
    29u ഇരയിമ്മന്‍ തമ്പിയുടെ ഓമന——— , crescent മഷിതണ്ടു ഡിക്ഷനറി

  • Ranjith

    Jalajachechi…
    this one too : for 10a 2nd letter

  • jalaja

    10a ക്ലൂ മുകളില്‍ എഴുതിയിട്ടുണ്ട്.

  • Ranjith

    Thank you jalajachechi..
    10a kitty

  • malini

    @Balachandran

    മാലിനിക്ക് രണ്ടാം സ്ഥാനം തന്നെ ഒരുകള്ളക്കളിയിലൂടെയും ആരുടേയും സ്ഥാനം തട്ടിയെടുക്കാന്‍ ഞങ്ങളാരും കൂട്ട് നില്‍ക്കത്തില്ല .സ്വയം പ്രഖ്യാപനവും അന്ഗീകരിക്കുന്നതല്ല .
    വേണമെങ്കില്‍ അടുത്തതിനു ഒന്നാം സ്ഥാനം കഴിവ് കൊണ്ട് നേടിക്കോണം

    എല്ലാം കൂടെ കുഴഞ്ഞല്ലോ മാഷേ

  • monisha

    6a
    15a
    6b
    11d
    17d
    29u
    clue plz…

  • anjanasatheesh

    ഇവിടെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ !!!!. അറവമാടിന്റെ വേദന അതിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നവനറിയുന്നില്ല അവനതെന്നറിയാനും ഉള്‍ക്കൊള്ളാനും കഴിയുന്നുവോ അന്നവന്‍ മനുഷ്യനാകുന്നു.മിഥ്യയുടെ പുറന്തോടു പൊട്ടിച്ച് യഥാര്‍ത്ഥസത്യത്തിലേക്ക് നടന്നടുക്കുന്നു. ആ തിരിച്ചറിവിലൂടെ അവനുള്‍ക്കൊള്ളുന്നത് പ്രപഞ്ചസത്യത്തെയാണ്. ഉരുണ്ടഭൂമിയുടെ ഒരുവശത്ത് അറിവിന്റെ , നെറിവിന്റെ പ്രകാശം പരത്തുന്ന സൂര്യന്‍ മറുവശത്ത് അവയെ മൂടുന്ന ഇരുട്ടിന്റെ, രാത്രിയുടെ കമ്പളം നിവര്‍ത്തുന്നു. ഈ തിരിച്ചറിവിലൂടെ മറ്റനവധി നിഗൂഡസത്യങ്ങളിലേക്ക് നാം ഊളിയിട്ടത്.
    ഇനിയും നാം അറിയപ്പെടാതെ കിടക്കുന്ന എത്രയെത്ര നേരുകള്‍ ? ഒരുപക്ഷെ അവയെല്ലാം പാടിപതിഞ്ഞു കിടക്കുന്ന നെറികേടുകള്‍കൊണ്ട് മൂടപ്പെട്ടിരിക്കയാവാം. അതുപോലെതന്നെയിവിടെയും. സത്യമെന്തായാലും അതെന്റെ വഴിയെ വരണം ഞാനതിനെയന്വേഷിക്കുകയില്ല എന്നഭാവം പലര്‍ക്കും.അല്ലാത്തവര്‍ ഇല്ലന്നല്ല.

    ഇതിന്റെയെല്ലാറ്റിന്റെയും ഇടയില്‍ നിന്നും ഉഴിഞ്ഞുമാറി നില്‍ക്കുമ്പോഴും സ്നേഹപൂര്‍വ്വമോ അല്ലാതെയോ എന്നിലെ മത്സരാര്‍ത്ഥിയെ ക്രൂശിക്കാന്‍ എല്ലാവര്‍ക്കും എന്താവേശം കഥാകാരന്‍ എന്ന പുറന്തോടിനകത്തിരിക്കുന്നയാള്‍ക്ക് അതിനുപ്രത്യേകത്വര (എല്ലാവരുടെയും പേരുകള്‍ പറയുന്നില്ല). മനപൂര്‍വ്വമാണ് ഞാന്‍ പ്രതിക്കരിക്കാത്തത്. വിമര്‍ശിക്കൂ ……വിമര്‍ശിക്കൂ……..പക്ഷേ നേര്‍പദങ്ങളിലൂടെയാവുമ്പോള്‍ അതിനു ഭംഗിയുണ്ട് വായിക്കാനിഭമുണ്ട്. പക്ഷെ അതിന് പരിഹാസത്തിന്റെ ചായം പുരട്ടരുത്. പിന്നെ ആ ചായങ്ങള്‍ കൂടികലര്‍ന്ന് മനസ്സിന്റെ മാനത്ത് വികലചിത്രങ്ങള്‍ നിങ്ങള്‍ പേറേണ്ടിവരും. അവയിലൂടെ കിനിയുന്ന രക്തത്തുള്ളികളാകരുത് നാം കൈവിട്ടവാക്കുകള്‍.

    ഇവിടെ സ്നേഹത്തിന്റെ ഭാഷ മറന്നുപോകുന്നു എല്ലാലരും . തികഞ്ഞസ്വാര്‍ത്ഥതയുടെ ആവരണത്തിനുള്ളില്‍ തന്‍പോരിമയ്കായ് അങ്കം വെട്ടുന്നു. മത്സരവീര്യവും ദേഷ്യവും സന്തോഷവും ഒക്കെയാവാം മറ്റുള്ളവര്‍ക്കും ഈ വികാരങ്ങളൊക്കെയുണ്ടെന്ന് ഉള്‍ക്കൊണ്ടുകൊണ്ട്.സ്വന്തം വേദവാക്യങ്ങള്‍ മാത്രമേ സത്യമായുള്ളൂ എന്നു വിശ്വസിപ്പിക്കാന്‍ ബദ്ധപ്പെടുന്നവരായികൂടാനാം. വെറുതേയെഴുതിയെന്നു മാത്രം ഇത്തിരി ഒഴിവുകിട്ടിയപ്പോള്‍. ഇനി ഇതും പറഞ്ഞാരും മുഷിയരുതേ. നിങ്ങളെല്ലാവരും എന്റെ പ്രിയതോഴര്‍….ബാലന്‍മാഷ്….ജലജചേച്ചി,എസ്.എം.പ്രിയ,വിവേക്.വികാസ്,ജെനിഷ്,പോഴന്‍,ഗോപന്‍, കഥാകാരന്‍,ബൈജോ,സുരേഷ്,മാലിനി,പിന്നെയെല്ലാരും എല്ലാരും

    “ഒരൊറ്റമതമുണ്ടുലകിന്‍ ഉയിരാം സ്നേഹ(പ്രേമ)മതൊന്നല്ലോ ……..”

  • jalaja

    6aമഹാക്ഷേത്രങ്ങളിലെ ഒരു ദിവസത്തെ പൂജാക്രമം. ഗൂഗിള്‍
    15a ഒരു തരം കാക്കയാണ്.
    6b കാമദേവന്‍
    11d
    17dചങ്ങമ്പുഴയുടെ ഒരു കവിതയുണ്ട് ഈ പേരില്‍ .മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ എന്നാണ് തുടങ്ങുന്നത്.
    29നേരത്തെ എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!

  • എം.കെ.അനിൽകുമാർ, തട്ടയിൽ

    എന്റെ ഷിനോജേ,
    എന്നാലും ചാപിള്ള ഒരു ചെയ്ത്തായിപ്പോയി. അതിന്റെ ഉത്തരം കണ്ടുപിടിച്ചപ്പോഴേക്കും ശരിക്കും ചാപിള്ളയെ പ്രസവിച്ച ഒരു സ്ത്രീയുടെ മാനസികാവസ്ഥയിലായിപ്പോയി. കാമം വംശവർദ്ധനവിനുള്ള ഉപാധിയാണെന്നുള്ള കണ്ടുപിടുത്തത്തിന് ഷിനോജിനെ നോബൽ സമ്മാനത്തിനു ശുപാർശചെയ്യുന്നുണ്ട്.
    എങ്കിലും വളരെ നല്ല പദപ്രശ്നം.

  • നിളാ പൗര്‍ണമി

    @ shinoj
    കല്ലേറ് കിട്ടുമെന്ന് പേടിച്ചു മുങ്ങിയോ ?
    6B സൂചനയൊഴിച്ചു ബാക്കിയൊക്കെ നന്നായിരുന്നു .

  • jalaja

    നിളാ, കര്‍ണ്ണന്‍,സര്‍ഗ്ഗം , വര്‍ണ്ണം ഇവയൊക്കെ ഉറപ്പിച്ചുതന്നെയല്ലേ ഉച്ചരിക്കുന്നത്?

  • jeevan

    13b,,,,,,,,,,,,,,,,,,,,,,,,,,,,clue

  • കഥാകാരന്

    “നിളയങ്ങ് വീണാലോ ? കൈകൊട്ടി ചിരിക്കരുത്”

    വീണാല്‍ ചിരിക്കാത്തവരെ ബന്ധുക്കളായി കൂട്ടരുത്

  • നിളാ പൗര്‍ണമി

    @ സര്‍ക്കാര്‍ എന്നതിലെ ക്ക ഉച്ചരിക്കുന്നതുപോലെ ഉറപ്പിച്ചു ഉച്ചരിക്കേണ്ടതില്ല
    കര്‍ണന്‍ എന്നതില്‍ . ‘ ണ്ണ’ എന്നുച്ചരിക്കണം എന്ന് കരുതി നാം ശക്തി കൊടുത്താലെ വരൂ .
    കര്‍ണന്‍ ,കര്‍ണ്ണന്‍ എന്നീ വാക്കുകള്‍ ഉച്ചരിച്ചു നോക്കൂ .
    സര്‍കാര്‍ , സര്‍ക്കാര്‍ എന്നീ വാക്കുകളും .
    തര്‍ക്കം ,ചര്‍ച്ച , അര്‍പ്പണം , ഭര്‍ത്താവ് എന്നിവയിലെല്ലാം ഇരട്ടിപ്പ് വേണം .
    പ്രധാനമായും ഖരാക്ഷരങ്ങളില്‍ .
    ഉച്ചാരണത്തില്‍ ഇരട്ടിപ്പുള്ളതിനു മാത്രമേ ഇരട്ടിപ്പ് ആവശ്യമുള്ളൂ .
    അപവാദങ്ങള്‍ ധാരാളം ഉണ്ട് . യൂണി വേഴ് സിറ്റിയില്‍ നിന്ന്
    നിര്‍ദേശം കിട്ടിയത് അങ്ങനെ ആണ് .
    അധ്യാപകന്‍, അര്‍ഥം ഈ പദങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു .
    ഇതിനു അടിസ്ഥാനമായ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കണം .

  • balachandran

    നിളാ,
    ‘ട്ട’ യ്ക് ദീര്‍ഘം വേണം എന്നെഴുതിയത് തിരിഞ്ഞു ബാക്കിയുള്ളതിന്റെ കൂട്ടത്തിലായിപ്പോയതാണ് (കോപ്പി ചെയ്തപ്പോള്‍).അശ്രദ്ധ .

    “5 D -’ക’ ഇരട്ടിക്കണം’”
    രണ്ടുവാക്കാണ് എന്ന് സൂചനയില്‍ പറഞ്ഞിരുന്നതുകൊണ്ട്
    വിട്ടുകളയാവുന്നതല്ലേ ?
    വിട്ടു കളയാവുന്നതാണ്.(3 ,3 )എന്ന് കൊടുത്തത് കൊണ്ട് . എങ്കിലും അര്‍ഥത്തിനു വ്യാപ്തി ഉണ്ടാകില്ല .സ്ഥലവും ….രവും രണ്ടായിട്ടല്ലേ നില്‍ക്കൂ .ആ ….രത്തിന്റെ വിശേഷണമാവില്ലല്ലോ.പദ്മനാഭപുരം കൊട്ടാരം എന്ന് പറയുമ്പോള്‍ സ്ഥലനാമത്തെ ആരും പരിഗണിക്കുകയില്ലല്ലോ. (പദ്മനാഭ പുരത്തെ ഒരു കൊട്ടാരം എന്ന നിലയിലല്ല അതിന്റെ അര്‍ഥം) തളിക്കുളം ,തളികുളം ആകുമ്പോഴോ .

    “22 D -രണ്ടാമത്തെ ‘ഗ’,12 U ‘ണ’ എന്നിവയും ഇരട്ടിക്കേണ്ടതാണ് “.
    എന്നെഴുതാനുള്ള കാരണവും അതാണ്‌ .’ഇരട്ടിക്കണം’ എന്ന് തീര്‍ത്ത്‌ എഴുതാഞ്ഞത് .
    ഇപ്പോള്‍ അങ്ങനെ ഉപയോഗിക്കുന്നില്ല,എങ്കിലും .’കര്‍ണ്ണം’എന്ന് ഉച്ചാരണമുന്ടെങ്കില്‍
    കര്‍ണ്ണന്‍ എന്ന് വേണ്ടേ ?കര്‍ണന്‍ എന്നതിലെ ലാഘവവും കര്‍ണ്ണന്‍ എന്നതിലെ ഉറപ്പിച്ച്ചുപറയലും ശ്രദ്ധിക്കുക .
    അപ്പുക്കുട്ടനെ,അപുകുട്ടന്‍ ആക്കുന്നതുപോലിരിക്കും.കര്‍ണന്‍ .
    സര്‍ഗവും ഇതുപോലെ .
    ‘സര്‍ഗധനന്‍’ എന്നുച്ചരിച്ചാല്‍ നട്ടെല്ല് ഒടിഞ്ഞവന്‍ നടക്കുന്നതുപോലിരിക്കും.
    ഇവയൊക്കെ ഇന്ന്, നിള പറഞ്ഞത് പോലെയാണ് എഴുതുന്നത്‌ .അത് വ്യാവസായികവും ക്ഷണനവും മറ്റും ഉപയോഗിക്കുന്നതുപോലെയേ കാണാന്‍ കഴിയൂ.
    school of letters ലെ അദ്ധ്യാപകര്‍ കാലത്തിനനുസരിച്ച് ഒഴുകുന്നു എങ്കിലും ഭാഗ്യം കൊണ്ട് അച്ചടികളെല്ലാം ഇതുവരെ മാറിയിട്ടില്ല .പത്രങ്ങള്‍ ഇന്നും ഒരുപരിധി വരെ ദൃഡമായിട്ട് തന്നെ എഴുതുന്നു .
    പുതിയ ലിപിയുടെ പ്രചാരമായിരുന്നു ഇതിനു ആക്കം കൂട്ടിയത് .എന്നാല്‍ ഇന്ന് വീണ്ടും മലയാളം കൂട്ടക്ഷരത്തിന്റെ പാതയിലാണ് .ടൈപ്പു ചെയ്യാനുള്ള സൌകര്യമായിരുന്നു അന്ന് നോക്കിയിരുന്നതെങ്കില്‍, കമ്പ്യൂട്ടര്‍ യുഗമാണ് തിരിച്ചുപോക്കിന് ആക്കം കൂട്ടിയത് .

    എനിക്ക് മതിപ്പില്ല ആ ഉത്തരത്തോട് ഇന്ന് പറയാന്‍ കാരണം രാ=രാത്രി. രാത്രിയെന്നാല്‍ ഇരുട്ടെന്നും.പകല്‍ എന്നാല്‍ പ്രകാശം എന്നും തീര്‍ത്തു പറയാന്‍ പറ്റുമോ ? .പൂര്‍ണ്ണ ചന്ദ്രന്‍ ഉള്ള രാത്രിയെ ഇരുട്ടു എന്നെങ്ങനെ പറയും?
    ഒരു പക്ഷെ നിഘണ്ടുവില്‍ പകലിനു പ്രകാശം എന്നര്‍ഥം ഉണ്ടാകാം എങ്കിലും ചോദ്യത്തിന്റെ ആരീതിയില്‍ മാറ്റം വരുത്തേണ്ടതായിരുന്നു.

  • Sandeep V

    @Nila, നിളചേച്ചിയുടെ ‘ചെറിയ’ ആത്മകഥ സന്ദീപ്‌ ക്ഷമിച്ചിരിക്കുന്നു… വിജ്ഞാനപ്രദമായ ആത്മകഥകള്‍ തികച്ചും സ്വാഗതാര്‍ഹം!
    __
    balachandran Says: ചിലര്‍ക്കിതു ഇഷ്ടപ്പെടുന്നുണ്ടാവില്ല .ചിലര്‍ക്ക് ആത്മകഥയെഴുതുകയാണെന്നു വരെ തോന്നിത്തുടങ്ങി . അതൊന്നും കാര്യമാക്കണ്ട .കഴിയുന്നിടത്തോളം നമുക്കറിയാവുന്നത്‌ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുക ,ചര്‍ച്ചയിലൂടെ മനസ്സിലാക്കുക .
    - അതൊക്കെ തന്നെയേ ഞാനും പറഞ്ഞുള്ളൂ മാഷെ… നമുക്കറിയാവുന്നത്‌ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനും, ചര്‍ച്ചയിലൂടെ മനസ്സിലാക്കാനുമുള്ള പേജില്‍ വഴി ചോദിക്കലും സ്വകാര്യങ്ങളും മറ്റും കണ്ടപ്പോള്‍ ഒന്ന് പ്രതികരിച്ചു, അതിനായി നീക്കി വച്ചിട്ടുള്ള പേജ് കാണിച്ചു കൊടുക്കാന്‍ തുനിഞ്ഞു. അത്രേയുള്ളൂ.
    __
    ക്ലൂ തരുമോ…
    24A
    11D

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    പോഴന്റെ ഊഴം-

    ഷിനോജിനു്‌ ഈ ചെറുപ്രായത്തിൽ ഒരു നോബല്പ്രൈസൊക്കെ തട്ടേൽ കേറി വാങ്ങാനുള്ള ശേഷിയുണ്ടാകില്ല, അനിൽ. അതിനാൽ പാവത്തെ വെറുതെവിട്ടേരെ. :)

    മാലിനിയുടെ കയർ പാകമാകേണ്ടത് പോഴനായിരുന്നു. പക്ഷേ തത്ക്കാലം പാകമായിട്ടില്ല. ഏതാനും പദപ്രശ്നങ്ങൾ കൂടി അഡ്മിൻ ഏല്പിച്ചിട്ടുണ്ട്. അവയും കൂടി ഒരു വഴിക്കാക്കണോല്ലോ.

    ഒഴിവാക്കാനാകാത്ത നിർദ്ദോഷമായ ചില അക്ഷരവ്യതിയാനങ്ങൾ ഉൾപ്പെടാറുണ്ട്. അവ ചൂണ്ടിക്കാട്ടുന്നതും തിരിച്ചറിയുന്നതും തുടരട്ടെ. മേലിലും നിർമ്മാതാക്കൾക്കുപകരിക്കും.
    ഒരു thoroughfare ആകാതിരിക്കാൻ വേണ്ടി സൂചനകളിൽ അല്പസ്വല്പം കൈക്രിയ ചിലേടങ്ങളിൽ വേണ്ടിവന്നു.

  • Malini

    വംശവര്‍ദ്ധനവിനു കാരണഭൂതനായ ദേവന്‍ (5)
    ഇതിനു കാരണഭൂതനായ ആ ‘ദേവനേയും’ ‘അപ്രൂവരേയും’ ഇങ്ങോട്ട് സ്വാഗതം ചെയ്യുന്നു… അതൊരു പേര്‍വേര്‍ഷനിസ്ടിക് ചിന്താഗതി ആണ് …. വന്നോളു… രണ്ടു പേരും…അങ്ങനെയാണോ രണ്ടാളുടെയും വംശാവലി ഇതുവരെ?

  • Malini

    നിളയും, അഞ്ജനയും, ഷണ്മുഖപ്രിയയും, ജലജ ചേച്ചിയും ഒപ്പം മാഷും ഇത് agree ചെയ്തോ എന്ന് എനിക്കൊന്നറിയണം

  • Malini

    സുഹൃത്തുക്കളേ , അക്ഷര തെറ്റല്ല സംസ്കാരശൂന്യത ആണ് ഏറ്റവും വലിയ തെറ്റ്…

  • കഥാകാരന്

    പുറന്തോടിനുള്ളിലേക്ക് തലയും കാലുകളും വലിച്ച് സുരക്ഷിതമാകാന്‍ നോക്കാറില്ല അഞ്ജനേ. ഇതൊരു കവചമാണ്, കല്ലേറുകള്‍ തടുക്കാന്‍ ബെസ്റ്റ് ആണ്. പരിക്കേല്‍ ക്കാതിരിക്കാന്‍ മാത്രം ഉപയോഗിക്കുന്നു.

    ഒരാളെ മാത്രം ടാര്‍ ജറ്റ് ചെയ്യുന്നു എന്നത് വളരെ തെറ്റാണ്. ഞാന്‍ ആരേയും പ്രത്യേകമായി ഉന്നം വെച്ചിട്ടില്ല. അങ്നനെ തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃശ് ചികം മാത്രമ്മാണ്.

    ഇനി പോളണ്ടിനെ പറ്റി മിണ്ടിപ്പോകരുത് എന്നാണോ ഉദ്ദേശിക്കുന്നത്?

  • balachandran

    @NILA
    അര്‍ഥം,അധ്യാപകന്‍,കുംഭഭരണി, ഇരട്ടിച്ചില്ലെങ്കിലും ഉച്ചാരണം ശരിയാകും .കാരണം അതിഖര ,ഘോഷ അക്ഷരങ്ങള്‍ സ്വതവേ ദൃഡമായി ഉച്ചരിക്കുന്നവയായതുകൊണ്ടാണത്.
    ഉറപ്പിച്ച്ചുച്ചരിക്കുന്നതിനു മാത്രമേ ഇരട്ടിപ്പ് വേണ്ടതുള്ളൂ .ശരിയാണ്.
    കര്‍ണ്ണന്‍ എന്ന് ഉറപ്പിച്ചുച്ചരിക്കാതെ കര്‍ണന്‍ എന്നുച്ചരിച്ച്ചാല്‍, ഒരുതരം പട്ടിണി കിടന്ന കര്‍ണ്ണന്‍ ആയിപ്പോവില്ലേ ?

  • Vivek

    Hi Pozhan,

    As requested earlier too, consider creating a CW. The REAL one !!!!!

  • balachandran

    Malini Says:
    July 25th, 2011 at 4:32 am
    വംശവര്‍ദ്ധനവിനു കാരണഭൂതനായ ദേവന്‍ (5)
    ഇതിനു കാരണഭൂതനായ ആ ‘ദേവനേയും’ ‘അപ്രൂവരേയും’ ഇങ്ങോട്ട് സ്വാഗതം ചെയ്യുന്നു… അതൊരു പേര്‍വേര്‍ഷനിസ്ടിക് ചിന്താഗതി ആണ് …. വന്നോളു… രണ്ടു പേരും…അങ്ങനെയാണോ രണ്ടാളുടെയും വംശാവലി ഇതുവരെ?

    മാലിനീ,
    ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു.
    രതിയും,വംശ വര്‍ധനവും ഒന്നായിക്കാണുന്നതിലുള്ള കുഴപ്പമാണ് ആ ചോദ്യം.തമാശയായി കണ്ടാല്‍ മതി .
    രതി product ഉം കുഞ്ഞ്‌ by product ഉം ആണെന്ന് മനസ്സിലാക്കാത്തതുകൊണ്ട് ഉള്ള കുഴപ്പം .:)

    അതൊക്കെ പോകട്ടെ ഈ സമയത്തൊക്കെ (ദുബായില്‍ രാത്രി മൂന്നു മണി)കുത്തിയിരുന്നു ഇതിനൊക്കെ മറുപടി പറയണോ ?:)

  • jalaja

    സന്ദീപ്,
    24എ. ഇപ്പോള്‍ നോക്കിയപ്പോള്‍ നന്ദുവോ എന്ന് ഞാന്‍ അമ്പരന്നു. ( എന്റെ ഒരു അനിയന്‍ ആണ് നന്ദു)

    11ഡി വിക്കി നിഘണ്ടുവില്‍ മലയാളത്തില്‍ നോക്കൂ.

    വിജയാശംസകള്‍!!!

  • jalaja

    മോനിഷ,
    ഇന്നലെ ക്ലൂ എഴുതിയപ്പോള്‍ 11 ഡി എഴുതാന്‍ കഴിഞ്ഞില്ല . ആ ഉത്തരം എവിടെ നിന്നു കിട്ടിയെന്ന് അപ്പോള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല രാത്രിയായതുകൊണ്ട് കൂടുതല്‍ സെര്‍ച്ച് ചെയ്യാന്‍ വയ്യ എന്നു തോന്നി. ആ ക്ലൂ ഇതാ നേരെ മുകളിലെ കമന്റില്‍ എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • jalaja

    ജീവന്‍,
    13ബി യുടെ ക്ലൂ ഞാന്‍ ഇന്നലെത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
    വിജയാശംസകള്‍!!!

  • Jenish

    @Shinoj & Approver

    മാലിനി പറഞ്ഞതിനോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു…

    കാമവും വംശവര്‍ദ്ധനവും ഒന്നായിക്കണ്ടത് ശരിയായില്ല.. ഞാന്‍ ബ്രഹ്മാവിന്റെ പര്യായങ്ങള്‍ അന്വേഷിച്ച് നട്ടം തിരിയുകയായിരുന്നു.. അദ്ദേഹമാണല്ലോ എല്ലാ സൃഷ്ടികളിടെയും ദേവന്‍… അപ്പോള്‍ വംശവര്‍ദ്ധനവിന്റെ ദേവന്‍ അദ്ദേഹമാണ്..

    ചുരുക്കത്തില്‍ ചോദ്യവും ഉത്തരവും തെറ്റ്.. :)

  • നിളാ പൗര്‍ണമി

    @ മാഷ്‌ ,
    പുതിയ രീതിയെ സ്വീകരിക്കാന്‍ പൊതുവെ മടിയുള്ളവരാണ് നമ്മള്‍ .
    പുതിയ രീതി തന്നെയാണ് നല്ലത് എന്ന് നിലക്ക് തോന്നുന്നു .
    അപ്പുക്കുട്ടനെ അപുക്കുട്ടന്‍ എന്ന് പറയുന്നതുപോലെ അല്ലമാഷേ
    ഒരിക്കലും കര്‍ണന്‍ .‘
    “സര്‍ഗധനന്‍’ എന്നുച്ചരിച്ചാല്‍ നട്ടെല്ല് ഒടിഞ്ഞവന്‍ നടക്കുന്നതുപോലിരിക്കും”. എന്നതും അനാവശ്യമായ
    ചിന്തയാണ് .
    “ഭാഗ്യം കൊണ്ട് അച്ചടികളെല്ലാം ഇതുവരെ മാറിയിട്ടില്ല .പത്രങ്ങള്‍ ഇന്നും ഒരുപരിധി വരെ ദൃഡമായിട്ട് തന്നെ എഴുതുന്നു”
    മാഷേ അവര്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറുന്നതിന്റെ ബുദ്ധിമുട്ട് ഓര്‍ത്തിട്ടാണ് . ഇങ്ങനെ മാത്രമേ ഉപയോഗിക്കാവൂ
    എന്ന് ഒരു ഒരു കോടതി വിധി ഒന്നും ഇറക്കാന്‍ പറ്റില്ലല്ലോ .
    പുതിയ തലമുറയെ പഠിപ്പിക്കാന്‍ പാഠപുസ്തകക്കാരും സര്‍വകലാശാലയും ചേര്‍ന്ന് തീരുമാനിച്ചാല്‍
    നാം എന്തിനു പിന്തിരിഞ്ഞു നില്‍ക്കണം . മാറ്റം കൊണ്ടുവന്നത് ഭാഷാനിപുണര്‍ അല്ലെ ?

    “എനിക്ക് മതിപ്പില്ല ആ ഉത്തരത്തോട്”
    എനിക്ക് മതിപ്പ് കുറവൊന്നും ഇല്ല . ഒരു പദപ്രശ്ന സൂചനയ്ക്ക് ഇത് ധാരാളം .
    കൂടാതെ ഒരു സൂചനകൂടി ഉണ്ടായിരുന്നല്ലോ ? രാത്രിയും പകലും ഇരുട്ടും വെളിച്ചവും തന്നെ .
    പൗര്‍ണമി ഒരു സന്തോഷമായി വന്നു പോകട്ടെ . ആസ്വദിക്കാം .

  • jalaja

    മാലിനി,
    പറഞ്ഞതുപോലെ അതത്ര ശരിയായി എനിക്കും തോന്നിയില്ല ലിങ്കുകളില്‍ നിന്ന് ഉത്തരത്തിലേക്കെത്താന്‍ പെട്ടെന്ന് കഴിഞ്ഞുവെങ്കിലും.

  • നിളാ പൗര്‍ണമി

    @MALINI

    Malini Says:
    July 25th, 2011 at 4:40 am
    നിളയും, അഞ്ജനയും, ഷണ്മുഖപ്രിയയും, ജലജ ചേച്ചിയും ഒപ്പം മാഷും ഇത് agree ചെയ്തോ എന്ന് എനിക്കൊന്നറിയണം

    ഞാന്‍ എന്റെ അഭിപ്രായം നേരത്തെ നല്‍കിയിരുന്നു .

  • jalaja

    3D.ശരിക്കു പറഞ്ഞാല്‍ ഇത് സിനിമയുടെ പേരല്ല. രാപ്പകല്‍ അല്ലേ സിനിമ, അക്ഷരത്തെറ്റുണ്ടെങ്കിലും.

  • Shinoj

    Friends,

    1) I was /am off the front end of this competition since a few months due to my professional commitments. I do check this site and games only when I get free time, which is quite rare nowadays. അല്ലാതെ മുങ്ങിയതല്ല. :) പൂച്ചെണ്ടു പോലെ തന്നെ കല്ലുകളേയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.
    2) A few of the entries were modified by approvers, but with my consent, so its my fault if anything and everything went wrong in this.
    3) @ Malini, the actual clue for 6B was a different one, but when this clue was suggested by approver, I thought it would be bit more funny. Thus we went for this clue. But I hope this never misled any of the participants.
    4) And my heartiest congratulations for all the winners and all the best wishes for all those who still fight to finish it.

  • jalaja

    ഇവിടെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ !!!!. അഞ്ജനാ, ഞാന്‍ പാപം ഒന്നും ചെയ്തിട്ടില്ല.!!!!!!!!

  • jalaja

    നിളാ,
    ഞാനിപ്പോഴും കര്‍ണ്ണന്‍, സര്‍ഗ്ഗം എന്നൊക്കെത്തന്നെയാണെഴുതുന്നത്. അല്ലെങ്കില്‍ ഒരു അപാകത തോന്നും. ശീലം കാരണമാണ്. ഇനിയിപ്പോ പരീക്ഷയൊന്നും എഴുതേണ്ടിവരില്ലെന്നു തോന്നുന്നു (പദപ്രശ്നപരീക്ഷയൊഴികെ).അതുകൊണ്ട് പ്രശ്നമുണ്ടാവില്ല എന്ന് ആശ്വസിക്കാം.

  • നിളാ പൗര്‍ണമി

    അഞ്ജന ,
    “ഒരൊറ്റമതമുണ്ടുലകിന്‍ ഉയിരാം സ്നേഹ(പ്രേമ)മതൊന്നല്ലോ ……..” എന്ന് പാടിയാല്‍ മാത്രം മതിയോ
    അത് പ്രാവര്‍ത്തികമാക്കണ്ടേ ?
    എല്ലാത്തിനും ഇടയില്‍ നിന്ന് മന:പൂര്‍വം മാറി നില്‍ക്കുകയാണ് അഞ്ജന
    എന്ന് തോന്നിയത് കൊണ്ടാണ് എല്ലാവരും ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് .ആരും
    അഞ്ജനയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല .

  • Jenish

    @Anjana

    “അറവമാടിന്റെ കഴുത്തും”, “ഉരുണ്ട ഭൂമിയും”, “നേരിന്റെ പ്രകാശം പരത്തുന്ന സൂര്യനും” കണ്ടപ്പോ ആദ്യം ഞാനൊന്ന് അമ്പരന്നു.. അവസാനം വരെ വായിച്ചുകഴിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്..

    “ഒരൊറ്റമതമുണ്ടുലകിന്‍ ഉയിരാം സ്നേഹ(പ്രേമ)മതൊന്നല്ലോ ……..” അതുതന്നെയാണ് എന്റെയും അഭിപ്രായം… Congrats.. ഓര്‍മ്മപ്പെടുത്തിയതിന്.. :)

  • നിളാ പൗര്‍ണമി

    ഞാനും പാപം ഒന്നും ചെയ്തില്ല
    അഞ്ജന പറയുന്നതുപോലെ എനിക്ക് തോന്നിയ സത്യം പറഞ്ഞു .
    അത്രതന്നെ .
    എന്നിട്ടും ഇനിയൊരു അങ്കത്തിനു
    ബാല്യമില്ല എന്ന് പറഞ്ഞു അഞ്ജന പിണങ്ങി .
    അഞ്ജനയുടെ വഴി പിന്തുടരുന്നതല്ലേ ഏറ്റവും നല്ല കാര്യം .
    അഞ്ജനയുടെ പാത പിന്തുടരാന്‍ തന്നെ എന്റെ തീരുമാനം .
    അനുഗ്രഹിക്കൂ ..

  • നിളാ പൗര്‍ണമി

    @ജലജേച്ചി
    പദപ്രശ്നപരീക്ഷ തന്നെ മതിയല്ലോ ?
    നിളക്കും പരീക്ഷയില്ല .
    പക്ഷെ പഠിപ്പിക്കണ്ടേ . അത് കൊണ്ട് നിള മാറി .
    നാളത്തെ തലമുറയോട് ഉത്തരം പറയണ്ടേ കടമയുണ്ടല്ലോ ?

  • hari

    please give clues for 7d fifth letter, 11d 2nd letter

  • jalaja

    ഹരി,
    സെര്‍ച്ച് ചെയ്ത് ചെയ്ത് വലഞ്ഞതാണ് ഞാന്‍ . ഈ വികലാംഗനോ എന്ന് തോന്നിപ്പോയി. വികലാംഗന്‍ വെറുമൊരു ക്ലൂ ആണേ.
    11ഡി ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • hari

    Thank you jalaja
    Good crossword
    Compleated at last

  • sandeep viswam

    11ഡി രക്ഷയില്ല. 3rd & 4th letters ആണ് കിട്ടാനുള്ളത്.

  • Harilal

    11D 4th letter pls….

  • jalaja

    സന്ദീപ്,
    അത് വിക്കിനിഘണ്ടുവില്‍ ഉണ്ട്. മലയാളത്തില്‍ കഠിനഹൃദയന്‍ എന്നെഴുതി തിരയുക വരുന്ന വാക്കുകളില്‍ ഏഴാമത്തെ വാക്ക്. അഗ്നി എന്ന അര്‍ത്ഥവും കാണാം.
    വിജയാശംസകള്‍!!!

  • jalaja

    ഹരിലാല്‍ മുകളിലെ എന്റെ കമന്റ് നോക്കൂ. വിജയാശംസകള്‍!!!

  • sandeep viswam

    thank you jalajachechi… നേരത്തെ സൂച്ചനയിലെ ‘കഠിന ഹൃദയന്‍’ കോപ്പി പേസ്റ്റ് ചെയ്ത് സെര്‍ച്ച്‌ ചെയ്തപ്പോള്‍ രണ്ടു വാക്കയിപ്പോയി. അതുകൊണ്ടു കിട്ടിയിരുന്നില്ല.

  • monisha

    8a ..4th letter
    24a
    13b
    17d

    clue plz..

  • shaabir13

    30b…..?
    18/22/23D…..?
    28/30U…….?

  • Malini

    @balachandran
    5 am വരെ ഇരിക്കേണ്ടി വന്നു. ഒരു പ്രൊജക്റ്റ്‌ വര്‍ക്ക്‌. അതിനിടക്ക് അല്പം വഴക്കാവാമെന്നു വെച്ചതാ.
    @അഞ്ജന
    ഇതൊക്കെയല്ലേ രസം…

  • monisha

    agane kazhinju…

    thanks jalaja…

  • ഉണ്ണികൃഷ്ണന്‍

    ഈശ്വരാ ഇന്നും കോലാഹലങ്ങള്‍ തന്നെ…എനിക്കും ഇവിടെ നിങ്ങളുടെ കൂടെ പങ്കു ചേരാന്‍ കഴിയുന്നില്ലല്ലോ എന്ന ഒരു ദുഃഖം മാത്രം!!!…ഓഫീസില്‍ അല്പം തിരക്കായത് തന്നെ കാരണം..[:)]
    ആദ്യത്തെ മുപ്പതു മിനുട്ടിനുള്ളില്‍ തന്നെ 80 % ഞാന്‍ തീര്‍ത്തിരുന്നു…എന്നാല്‍ ‘മഹാ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന’ സംഭവത്തെ തപ്പി ബാക്കി സമയം അങ്ങ് പോയി..സംഭവം ഏതോ ഘടികാരം ആണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചുപോയി…സൂര്യ ഘടികാരവും, ജല ഘടികാരവും എല്ലാം വിശദമായി വായിച്ചു പഠിച്ചു…ഹി ഹി …ഏതായാലും നന്ദി ഷിനോജ്, ബോണസ് മാര്‍ക്ക് കുറഞ്ഞാലും എന്താ ഇപ്പോള്‍ മ്യൂസിയങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വമായ ഘടികാരങ്ങളുടെ ചരിത്രവും, സാങ്കേതിക തത്വങ്ങളും ഒന്ന് കൂടി പൊടി തട്ടിയെടുത്തു (പണ്ട് പഠിച്ചിരുന്നു) വായിച്ചു മനസിലാക്കാന്‍ അത്തരമൊരു സൂചന കൊണ്ട് സാധിച്ചല്ലോ…
    അഞ്ജന എഴുതിയത് എനിക്ക് പിടികിട്ടുന്നില്ല…ഒരു തത്വമസി സ്റ്റൈലില്‍ ആയതു കൊണ്ടാവാം..
    @നിളാ പൌര്ണ്ണമി: ഈ നിള നിളാ എന്ന് എല്ലാ പോസ്റ്റുകളിലും എഴുതുന്നത്‌ മാറ്റി ‘ഞാന്‍’ എന്ന് എഴുതിക്കൂടെ?അതാവില്ലേ കൂടുതല്‍ ഭംഗി?..

  • mujeeb Rahman

    shabeer
    30 B serch mashithandu for pearl,ഒരുത്തരം പിരിച്ചെഴുതൂ.
    18 d search for purity
    22 d http://www.manoramaonline.com/cgi-bin/MMONline.dll/portal/localContentView.do?district=Idukki&contentId=1682037&programId=1079897613&tabId=16&BV_ID=@@@
    23 d ഇതില്ലാത്ത മനുഷ്യന്മാരുണ്ടോയെന്ന് സംശയം
    28 u അമാവാസി
    30 u Mammooty, Urvasi, Rahman, Sobhana സിനിമ

  • നിളാ പൗര്‍ണമി

    @ ഉണ്ണികൃഷ്ണന്‍ ,
    “ഞാന്‍ ഞാന്‍ ” എന്നാ ഭാവം അത്രയും കുറഞ്ഞിരിക്കുമല്ലോ.
    സ്വയം വിലയിരുത്താന്‍ (കുറ്റം പറയാന്‍ )കൂടുതല്‍ നല്ലതല്ലേ ?
    എന്നെ ഞാന്‍ എങ്ങനെ കുറ്റം പറയും ? നിളയെ എനിക്ക്
    കുറ്റം പറയാമല്ലോ അല്ലെ . എങ്ങനെയുണ്ട് വിദ്യ ?

    • admin

      ശരിയായ കളങ്ങള്‍ തെറ്റായി കാണിക്കുന്ന പ്രശ്നം ഇതില്‍ ഉണ്ടായിരുന്നോ?

  • Jenish

    @Anthipozhan

    ###ഒരു thoroughfare ആകാതിരിക്കാൻ വേണ്ടി സൂചനകളിൽ അല്പസ്വല്പം കൈക്രിയ ചിലേടങ്ങളിൽ വേണ്ടിവന്നു.###

    ആന ചെളിയില്‍ വീണിട്ട്, എന്തായാലും വീണു എന്നാലൊന്ന് ഉരുണ്ടുകളയാമെന്ന് കരുതിയപോലുണ്ട്..

    “അയ്യോ, എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്….
    അയ്യോ, എന്റെ അശ്രദ്ധകൊണ്ട് വന്നുപോയതാണ്… എന്നുള്ള കരച്ചിലുകള്‍ കേള്‍ക്കാന്‍ കാത്തിരുന്ന ഞങ്ങളോട് എന്തിനീ ക്രൂരത? :)

  • Shanmukhapriya

    മാലിനി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു…ജെനിഷിനെപ്പോലെ ഞാനും ആദ്യം ബ്രഹ്മാവിന്റെ പര്യായം അന്വേഷിച്ചാണ് സമയം കളഞ്ഞത്!!! പിന്നീട് ആഭരണത്തിനു പകരം ആത്മവിശ്വാസം ബലമാക്കിയ ധീരനെക്കൂടി കിട്ടിയപ്പോളാണ് ആള്‍ വേറെയാണെന്ന് മനസ്സിലായത് :(

  • jalaja

    കുറ്റം പറയാന്‍ വേണ്ടി ഓരോരുത്തര്‍ കാണിക്കുന്ന വേലത്തരങ്ങള്‍ നോക്കൂ.!!!! :)

  • Shanmukhapriya

    Jalajechiiiiiiiiiiiiii…………… :) :) :) :) :)

  • jalaja

    ഷണ്മുഖപ്രിയ,
    ഞാന്‍ നിളയെക്കുറിച്ചാണ് എഴുതിയത്. അത് ഷണ്മുഖപ്രിയയ്ക്കും ബാധകമായോ? :)

  • jalaja

    എന്നിട്ടും ഇനിയൊരു അങ്കത്തിനു
    ബാല്യമില്ല എന്ന് പറഞ്ഞു അഞ്ജന പിണങ്ങി .
    അഞ്ജനയുടെ വഴി പിന്തുടരുന്നതല്ലേ ഏറ്റവും നല്ല കാര്യം .
    അഞ്ജനയുടെ പാത പിന്തുടരാന്‍ തന്നെ എന്റെ തീരുമാനം

    പിണങ്ങുന്ന പാതയാ‍ണോ?

  • നിളാ പൗര്‍ണമി

    @ ഉണ്ണികൃഷ്ണന്‍ ,
    താങ്കളുടെ നിര്‍ദേശം അംഗീകരിച്ചിരിക്കുന്നു .
    തുറന്ന അഭിപ്രായത്തിനു നന്ദി .

  • നിളാ പൗര്‍ണമി

    @ മാഷ്‌
    ഇങ്ങനെയൊരു കാര്യം മനസ്സില്‍ വച്ച് പറയാതെ പോയത് നന്നായില്ല .
    വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നു .എന്നാലല്ലേ തെറ്റുകള്‍ തിരുത്താന്‍ പറ്റൂ ?
    നിള (ദേ പിന്നേം അനുസരണക്കേട്‌ .ക്ഷമിക്കുക .ഞാന്‍ ) ഒരു ശീലം കൊണ്ട്
    അങ്ങനെ പറഞ്ഞു പോയതാണ് . അതിനു ആത്മ പ്രശംസയുടെ
    ധ്വനി ഉണ്ടായിരുന്നോ ? ഞാന്‍ (ഇത്തവണ ശരിയായി ) അത് മനസിലാക്കിയില്ല .
    ഇനി സര്‍വനാമം തന്നെ ഉപയോഗിക്കാം .ഞാന്‍ സജീവമായി പരിഗണിച്ചിരിക്കുന്നു .
    നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ തിരുത്താമായിരുന്നു .
    ഞാന്‍ ഞാന്‍ എന്ന് ഇപ്പോഴും പറയുന്നത് ഒരഭംഗിയായി തോന്നിയിരുന്നു
    എനിക്ക് പണ്ടേ .അതില്‍ നിന്നുണ്ടായ ശീലമാണ്

  • നിളാ പൗര്‍ണമി

    @ ജലജേച്ചി
    ചക്കിനു വച്ചത് കൊക്കിനു കൊണ്ടു
    പാവം പ്രിയ .

    പിണങ്ങുന്ന പാതയല്ല ജലജേച്ചി .
    അഭിപ്രായം പറയുന്ന പാത . ആര്‍ക്കും പിന്തുടരാന്‍ പറ്റിയ
    നല്ല പാതയാണ് ; വിമര്‍ശനങ്ങളെയും അതേ രീതിയില്‍ സ്വീകരിക്കാന്‍
    കഴിഞ്ഞാല്‍ .

  • sandeep viswam

    നിളാ,
    സിനിമയില്‍ അവനവന്റെ പേര് പറയുന്ന ചട്ടമ്പികളുടെ പേരാണ് ഇപ്പോള്‍ മനസ്സിലേക്ക് വരുന്നത് :-)
    “കീലേരി അച്ചുവിനോടെതിര്ക്കാന്‍ ആരുണ്ടെടാ…”
    “ഡൈമണ്‍ ചട്ടമ്പിയെ പെടിയില്ലത്തവര്‍ വാടാ…”

  • shabeer

    thnxxxxxxxxxxx mujeeb

  • neema

    Hi all ,

    Becuase of vacation , i start all this now. can someone help me to find out 5D 2nd & 3d lateer and 25 U 2nd letter pls

  • Vivek

    @ Neema,

    5D – second and third letters – “ലത”യുടെ അര്‍ഥമെന്താണ്?
    25U – കൗശലക്കാരന്, പാത്രത്തിലാണോ ഊണു കഴിക്കുന്നത്? അതോ ഇലയിലാണോ?

  • neema

    Thank you so much Vivek