പുരാണങ്ങള്‍ … വേദങ്ങള്‍ …

പുരാണങ്ങള്‍ … വേദങ്ങള്‍ … ചര്‍ച്ച ഇവിടേയ്ക്ക് മാറ്റാം.

Tags:

  • balachandran

    പുരാണങ്ങള്‍ക്കൊന്നും ആളില്ലാതായോ?
    തിരക്കെല്ലാം അടുക്കള ,കലവറ,സദ്യാലയം ഇവിടൊക്കെയാണ് .
    ഇപ്പൊള്‍ മനസ്സിലായി “അന്നവിചാരം മുന്നവിചാരം”

    അഡ്മിന്‍,

    ശാസ്ത്ര കാര്യങ്ങള്‍ക്കൊരു ലിങ്ക് വേണ്ടേ ?

  • Jenish

    എന്നാപ്പിന്നെ കോമഡിക്കും വഴക്കടിക്കും ഓരോന്നു വേണം!!

  • jalaja

    കോമഡിയും വഴക്കടിയും എല്ലാ പേജിലും ആവാലോ. കുരുക്ഷേത്രം അല്ലേ ഏറ്റവും വലിയ വഴക്കടി?

  • balachandran

    വാചകം/പാചകം കത്തിക്കയറുമ്പോള്‍ നമ്മുടെ പുരാണങ്ങള്‍ ഇങ്ങനെ അനാഥരായി കിടക്കുന്നല്ലോ എന്റെ വെട്ടം മാണീ…

    അഗസ്ത്യന്‍ എങ്ങനെ കുടവയറനായി ? സമുദ്രം കുടിച്ചു വറ്റിച്ചതുകൊണ്ടാണോ?

  • jalaja

    ജെനിഷ്,ഞാന്‍ പുരാണിക്കില്‍ മകരിയെ കണ്ടില്ലല്ലോ. നാളത്തെ പദപ്രശ്നത്തിനുള്ള പഠനം കഴിഞ്ഞാല്‍ ഇതെവിടെയാണെന്നൊന്നു പറഞ്ഞു തരൂ.

  • http://1 Jenish

    ചേച്ചീ,
    എനിക്ക് ‘മ’ യും ‘ക’ യും കിട്ടിയാരുന്നു.. പുരാണിക് എന്‍സൈക്ലോപ്പീഡിയയില്‍ നോക്കി

    മകരി -A river of puranic fame. ഇതും രാക്ഷസിയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നറിയില്ല..

    പിന്നെ ഒന്നും നോക്കിയില്ല.. “ഓം വിവേകായ നമ:“… ‘രി’ കൊടുത്തു.. ഉത്തരം ശരി!!

  • jalaja

    ജെനിഷ്, അത് ഞാനുംകണ്ടിരുന്നു. പുഴയല്ലേ എന്നു വിചാരിച്ച് എഴുതിനോക്കിയില്ല

  • jalaja

    ജെനിഷ് , എനിക്ക് മ കിട്ടിയിരുന്നില്ല . കിട്ടിയിരുന്നുവെങ്കില്‍ നോക്കിയേനെ.

    മാഷേ അഗസ്ത്യനെങ്ങനെ കുടവയറനായി എന്ന് അറിയുമോ?

  • നിളാ പൗര്‍ണമി

    @ @ ജലജേച്ചി
    “തെക്കേ ഇന്ത്യയിലെ കൈലാസമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന അഗസ്ത്യ പര്‍വ്വതത്തിന്റെ കൊടുമുടിയായ കൂറ്റന്‍ പാറയില്‍ അഗസ്ത്യമുനിയുടെ രൂപം തെളിയുന്നത്‌ കൗതുകമായി. ചെങ്കുത്തായ പാറയുടെ അകലെ നിന്നുള്ള കാഴ്ചയിലാണ്‌ അഗസ്ത്യന്റെ മുടിയും താടിയും കണ്ണും കാലും കയ്യും കുടവയറും കമണ്ഡലുവുമൊക്കെ പ്രകൃതിദത്തമായി രൂപം പ്രാപിച്ചതായി അനുഭവപ്പെടുന്നത്‌. പന്ത്രണ്ടുവര്‍ഷമായി തുടര്‍ച്ചയായി അഗസ്ത്യാര്‍ കൂടത്തിലേക്ക്‌ തീര്‍ത്ഥയാത്ര നടത്തുന്ന ”

    അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത കണ്ടു .
    സമുദ്രം കുടിച്ചു വറ്റിച്ചത് കൊണ്ടാവും അങ്ങനെ പറഞ്ഞത് എന്ന് തോന്നുന്നു .

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    മാഷെ,

    അര്‍ജുനന്റെ പത്തു പേരുകള്‍

    വിരാടരാജകുമാരനായ ഉത്തരന്‍ ശത്രുസേനയെക്കണ്ട് പേടിച്ച് പിന്തിരിയാന്‍ ഭാവിച്ചപ്പോള്‍ അര്‍ജുനന്‍ ആ കുമാരനെ തേരില്‍ പിടിച്ചു കെട്ടിയിടുകയും പേടിപോകാന്‍ തന്റെ പത്ത് പേരുകള്‍ ഉരുവിടാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അര്‍ജുനപര്യായങ്ങള്‍-
    ‘അര്‍ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു,
    കിരീടി, ശ്വേതവാഹനന്‍,
    ബീഭത്സു, വിജയന്‍, പാര്‍ഥന്‍,
    സവ്യസാചി, ധനഞ്ജയന്‍.’
    ‘ഋജുവായ (നേരായ) കര്‍മമേ ചെയ്വൂ’ എന്നതുകൊണ്ട് അര്‍ജുനന്‍; ‘ഹിമവത്ഗിരിപൃഷ്ഠത്തില്‍ ഉത്തരാഫല്‍ഗുനി നക്ഷത്ര’ത്തില്‍ ഉണ്ടായതുകൊണ്ട് ഫല്‍ഗുനന്‍: ‘ദുരാപനും ദുരാധര്‍ഷനു’ മായതുകൊണ്ട് ജിഷ്ണു; ‘ഇന്ദ്രന്‍ തലയ്ക്കര്‍ക്കാഭകിരീടം’ ചേര്‍ത്തതുകൊണ്ട് കിരീടി; ‘തേരില്‍ പൂട്ടുന്ന പൊന്നണിക്കോപ്പെഴും ശ്വേതഹയ’ങ്ങളുള്ളവനാകയാല്‍ ശ്വേതവാഹനന്‍; ‘യുദ്ധത്തിങ്കലൊരിക്കലും ബീഭത്സ കര്‍മം’ ചെയ്യാത്തതുകൊണ്ട് ബീഭത്സു; ‘ജയിക്കാതെയൊഴിക്കില്ലാത്തവനാകയാല്‍’ വിജയന്‍; പൃഥാ (കുന്തി) പുത്രനായതുകൊണ്ട് പാര്‍ഥന്‍, ‘ഗാണ്ഡീവം വില്‍ വലിച്ചീടാന്‍-
    കൈരണ്ടും ദക്ഷിണങ്ങള്‍ മേ
    അതിനാല്‍ സവ്യസാചി,’
    ‘നാടൊക്കെയും ജയിച്ചിട്ടു
    വിത്തം നേടീട്ടു കേവലം
    ധനമധ്യത്തില്‍ നില്പോനാ’ യതുകൊണ്ട് ധനഞ്ജയന്‍ എന്നിങ്ങനെയാണ് തന്റെ പേരുകളുടെ പ്രസക്തി അര്‍ജുനന്‍ തന്നെ ഉത്തരനു വിവരിച്ചുകൊടുക്കുന്നത്. (ഇക്കൂട്ടത്തില്‍ പാര്‍ഥന്‍ എന്നതിന്റെ സ്ഥാനത്ത് കൃഷ്ണന്‍ എന്ന പേരും കാണുന്നു. പാണ്ഡു ആദ്യം ഈ പുത്രനു കൃഷ്ണന്‍ എന്നാണ് നാമകരണം ചെയ്തതെന്ന് ആദിപര്‍വത്തിലുണ്ട്.)

    Mash,

    Four your kind info.

  • jalaja

    മാഷേ,

    അര്‍ജ്ജുനന്റെ പേരുകളുടെ വിശദീകരണം പുരാണിക്കിലുണ്ടല്ലോ.

    ഇനി ഒരു സംശയം. ഹനുമാന്‍ ഗന്ധമാദനപര്‍വ്വതത്തില്‍ ആണുള്ളത് എന്ന് പണ്ട് കേട്ട ഒരു ഓര്‍മ്മയുണ്ട്. പുരാണിക്കിലും വേറെ ഒരു സ്ഥലത്തും കണ്ടു കദളീവനത്തിലാണെന്ന്. കദളീവനം ഗന്ധമാദനത്തിലാണോ?

  • balachandran

    ചാന്ദ്നീ ,
    അര്‍ജുനന് പാര്‍ഥന്‍ എന്ന പേര് കിട്ടിയത് ,പൃഥ യുടെ പുത്രന്‍ എന്നതു കൊണ്ട് .
    പൃഥ യ്ക് ആ പേര് കിട്ടിയത് പൃഥു വംശത്തില്‍ ജനിച്ചതുകൊണ്ടു .
    കൃഷ്ണനെ പാര്‍ഥന്‍ എന്ന് വിളിച്ചതിന്റെ കാരണം അറിയില്ല .
    അര്‍ജുനനെ കൃഷ്ണന്‍ എന്ന് പാണ്ഡു വിളിച്ചതായി അറിയാം.കൃഷ്ണനോടുള്ള സ്നേഹം കൊണ്ട് .
    താങ്കളുടെ സംശയം വ്യക്തമല്ല .
    പേരിന്റെ വിശദീകരണം താങ്കള്‍ തന്നെ പറഞ്ഞിട്ടുമുണ്ട് .

  • balachandran

    ചേച്ചീ,

    കദളീവനം ഗന്ധമാദനപര്‍വതത്തിലാണ് ,ഗന്ധമാദനപര്‍വതത്തില്‍ കുബേരഗിരിയില്‍.ലങ്കയില്‍ നിന്നും കുബേരനെ രാവണന്‍ നാട് കടത്തിയ സ്ഥലമായതുകൊണ്ട് ആ പേര് ലഭിച്ചു .
    ഹനുമാന്‍ ഇവിടെ വിശ്രമിക്കുന്നു .
    പക്ഷേ രാമായണത്തില്‍ പറയുന്നതനുസരിച്ച് രാമരാവണ യുദ്ധത്തിനുശേഷം ഹനുമാന്‍ ഹിമാലയത്തില്‍ വസിക്കുന്നു എന്നാണ് .മഹാഭാരതത്തില്‍ ഭീമന്‍ ഹനുമാനെ കാണുന്നത്,ഗന്ധമാടനത്തില്‍ വച്ചാണ് .
    ഗന്ധമാദനപര്‍വതം രാമേശ്വരത്തിനടുത്താണ്.

  • സുരേഷ്

    Measurement Units in Ancient India

    The highest prefix used for raising 10 to a power in today’s maths, is ‘D’ for 10^30 (from Greek Deca). While, as early as 100 BC Indian Mathematicians had exact names for figures upto 10^53 (10 raise to the power 53).
    ekam = 1
    dashakam = 10
    shatam = 100
    sahasram = 1000
    dashasahasram = 10000
    lakshaha = 100000
    dashalakshaha = 10^6
    kotihi = 10^7
    ayutam = 10^9
    niyutam = 10^11
    kankaram = 10^13
    vivaram = 10^15
    parardhaha = 10^17
    nivahaha = 10^19
    utsangaha = 10^21
    bahulam = 10^23
    nagbalaha = 10^25
    titilambam = 10^27
    vyavasthana- pragnaptihi = 10^29
    hetuheelam = 10^31
    karahuhu = 10^33
    hetvindreeyam = 10^35
    samapta-lambhaha = 10^37
    gananagatihi = 10^39
    niravadyam = 10^41
    mudrabalam = 10^43
    sarvabalam = 10^45
    vishamagnagatihi = 10^47
    sarvagnaha = 10^49
    vibhutangama = 10^51
    tallakshanam = 10^53

    മാഷേ കമന്റോണ്‍ ദിസ്.

  • സുരേഷ്

    India has given the idea of the smallest and largest measure of time.
    Krati = 34,000th of a second
    1 Truti = 300th of a second
    2 Truti = 1 Luv
    2 Luv = 1 Kshana
    30 Kshana = 1 Vipal
    60 Vipal = 1 Pal
    60 Pal = 1 Ghadi (24 Minutes)
    2.5 Ghadi = 1 Hora (1 Hour)
    24 Hora = 1 Divas (1 Day)
    7 Divas = 1 Saptah (1 week)
    4 Saptah = 1 Maas ( 1 Month)
    2 Maas = 1 Ritu (1 Season)
    6 Ritu = 1 Varsh (1 Year)
    100 Varsh = 1 Shatabda (1 Century)
    10 Shatabda = 1 Sahasrabda
    432 Sahasrabda = 1 Yug (Kaliyug)
    2 Yug = 1 Dwaparyug
    3 Yug = 1 Tretayug
    4 Yug = 1 Krutayug
    10 Yug = 1 Mahayug(4,320,000Yrs)
    1000 Mahayug = 1 Kalpa
    1 Kalpa = 4.32 Billion Years

    this too. both these comments i got in my email sent by one of my friend.

  • Jenish

    @Suresh

    നമുക്ക് മുന്‍പ് വന്നുപോയ ഭാരതീയരുടെ കഴിവുകളെയും അവരുടെ കണ്ടെത്തലുകളെയും കുറിച്ച് പറഞ്ഞാല്‍ പലര്‍ക്കും പിടിക്കില്ല!! :)

    സുരേഷ് വല്ലതും കണ്ടെത്തിയോ എന്ന ചോദ്യം വരും.. സൂക്ഷിച്ചോ!! :)

  • balachandran

    @suresh
    ഇതിന്റെ മലയാളം ഞാനെഴുതിയത് നന്നായി ചര്‍ച്ച ചെയ്ത വിഷയമായിരുന്നു .

    ഭാരതീയ കാലഗണന

    30 അല്പകാലം = 1 ത്രുടി

    30 ത്രുടി = 1 കല

    30 കല = 1 കാഷ്ഠ

    30 കാഷ്ഠ = 1 നിമിഷം

    4 നിമിഷം = 1 ഗണിതം

    10 ഗണിതം = 1 നെടുവീർപ്

    6 നെടുവീർപ് = 1 വിനാഴിക

    6 വിനാഴിക = 1 ഘടിക

    60 ഘടിക = 1 ദിവസം (അഹോരാത്രം}

    15 ദിവസം = 1 പക്ഷം

    2 പക്ഷം = 1 ചന്ദ്രമാസം

    2 മാസം = 1 ഋതു

    6 ഋതു = 1 മനുഷ്യവർഷം

    [തിരുത്തുക] ദേവകാലഗണന360 മനുഷ്യവർഷം = 1 ദേവവർഷം

    12000 ദേവവർഷം = 1 ചതുര്യുഗം

    71 ചതുര്യുഗം = 1 മന്വന്തരം

    14 മന്വന്തരം = 1 കല്പം

    1 കല്പം = ബ്രഹ്മാവിന്റെ ഒരു പകൽ

    2 കല്പം = ബ്രഹ്മാവുന്റെ ഒരു ദിനം

    360 ബ്രഹ്മദിനം = ഒരു ബ്രഹ്മവർഷം

    120 ബ്രഹ്മവർഷം = 1 ബ്രഹ്മായുസ്സ് (= 30 കോടിക്കോടി മനുഷ്യവർഷം

  • balachandran

    സുരേഷ് ,
    സംവാദം/ചര്‍ച്ച യുടെ ഒന്നാം ഭാഗം നോക്കുക .ഇതിന്റെ ചര്‍ച്ചകള്‍ കാണാം .

  • കഥാകാരന്‍

    @ Jenish – “നമുക്ക് മുന്‍പ് വന്നുപോയ ഭാരതീയരുടെ കഴിവുകളെയും അവരുടെ കണ്ടെത്തലുകളെയും കുറിച്ച് പറഞ്ഞാല്‍ പലര്‍ക്കും പിടിക്കില്ല”

    ജെനീഷേ, ഞാന്‍ മുമ്പൊരു നാലു പ്രാവശ്യമെങ്കിലും പറഞ്ഞതാണ്. താങ്കള്ക്ക് മനസ്സിലായില്ലെന്നു തോന്നുന്നു (അതോ മനസിലായില്ല എന്നു നടിക്കുന്നതോ?)

    പൗരാണിക ഭാരതീയ കണ്ടുപിടുത്തങ്ങളെ അല്ല ഞാന്‍ എതിര്‍ത്തത് . അവരു മാത്രമേ നല്ലത് കണ്ടു പിടിച്ചിട്ടുള്ളൂ എന്നു പറയുന്നതാണ്.

    ഇനിയും മനസ്സിലായില്ലെങ്കില്‍ … ഹാ കഷ്ടം !!! അത്ര മാത്രം ….

    പിന്നെ, ന്റുപ്പാപ്പയ്ക്കൊരാനയുണ്ടാര്‍ന്നു എന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. നമ്മള്‍ വിമാനത്തിന്റെ കണക്കു സഹിതം എഴുതിയുണ്ടാക്കിയിട്ട് ഒരു കാര്യവുമുണ്ടായില്ല എന്നു പറഞ്ഞിരുന്നല്ലോ. ഏട്ടിലെ വിമാനം പറക്കില്ല എന്നു മനസ്സിലാക്കാന്‍ വലിയ പഠിപ്പൊന്നും വേണ്ട എന്നാണെന്റെ വിശ്വാസം.

  • കഥാകാരന്‍

    ജെനീഷിന്റെ പദ പ്രശ്നത്തില്‍ നിന്നും തുടര്‍ച്ച …..

    പഴുതാര സരസ്വതീ ദേവതയുടെ വാഹനമാണെന്നു ഞാനും പ്രായമായവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എന്തെങ്കിലും ഔദ്യോഗിക വിവരങ്ങള്‍?

  • balachandran

    പഴുതാര സരസ്വതിയുടെ വാഹനമാണെന്ന് പണ്ടാരോ പറഞ്ഞു ഞാനും കേട്ടിട്ടുണ്ട് .
    പക്ഷേ ഇപ്പോള്‍ അതിനു ഒരു റഫറന്‍സ് കിട്ടുന്നില്ല .
    ജെനിഷ് അതെവിടെയെങ്കിലും കണ്ടിട്ടുണ്ടാകും എന്ന് കരുതിയാണ് ഞാനും ചോദിച്ചത്.

  • jalaja

    പഴുതാ‍ര ദേവീമാഹാത്മ്യത്തില്‍ ഉണ്ടെന്ന് ജെനിഷ് പറഞ്ഞിരുന്നുവല്ലോ. ഇനിയിപ്പോള്‍ ആ സീരിയലൊന്നു കണ്ടുനോക്കണം. പ്രവീണ പഴുതാരപ്പുറത്തിരിക്കുന്ന ആ രംഗം ഏത് എപ്പിസോഡിലാണ് ജെനിഷ്? :) :)

  • salil

    ചേച്ചീ… സീരിയലിന്റെ സംവിധായകനെ കണ്ടു പിടിക്കണോ…. :) :)

  • balachandran

    പ്രവീണ പഴുതാരപ്പുറത്തിരിക്കുന്ന ചിത്രം കാണുന്നെങ്കില്‍ പറയണേ .
    മഞ്ജു വാര്യര്‍ കഴുതപ്പുറത്തിരുന്നതുപോലെയാകുമോ? :) :)

  • balachandran

    ഈ പദപ്രശ്നത്തില്‍ വിക്രമാദിത്യനും കഴിഞ്ഞതില്‍ അമരസിംഹനും വന്നതിനാല്‍ അവരെ സൂചിപ്പിക്കുന്ന ഒരു ശ്ലോകം എഴുതുന്നു .മിക്കവര്‍ക്കും അറിയാവുന്നതായിരിക്കും .
    “ധന്വന്തരീ ക്ഷപണകാമരസിംഹ ശങ്കു
    വേതാളഭട്ട ഘടകര്‍പ്പര കാളിദാസ:
    ഖ്യാതോ വരഹമിഹിരേര്നൃപതേര്‍ സഭായാം
    രാത്നാനിവൈര്‍വരരുചിര്നവ വിക്രമസ്യ”
    ധന്വന്തരി,ക്ഷപണകന്‍,അമരസിംഹന്‍,ശങ്കു,വേതാളഭട്ടന്‍,ഘടകര്‍പ്പരന്‍,കാളിദാസന്‍,
    വരാഹമിഹിരന്‍,വരരുചി ഇവരായിരുന്നു വിക്രമാദിത്യന്റെ സദസിലെ നവരത്നങ്ങള്‍ .

  • കഥാകാരന്‍

    എല്ലാ മതത്തിലും പറഞ്ഞിട്ടുള്ളതാണിത്.

    “ദൈവമാണ് സര്‍വ്വശക്തന്‍ ആണ്. ദൈവത്തിന്റെ നിയന്ത്രണത്തിലാണ്”

    പിന്നെ പാപങ്ങള്‍ക്കെന്തര്‍ഥം? അതു ചെയ്യിപ്പിക്കുന്നതും ദൈവം തന്നെ അല്ലേ? അതിന്റെ പേരില്‍ മനുഷ്യരെ ശിക്ഷിക്കണോ?

  • jalaja

    ഇനിയിപ്പോള്‍ നവരത്നങ്ങളില്‍ ഒരാളുടെ പേര് പദപ്രശ്നത്തില്‍ വന്നാല്‍ ഉത്തരം കിട്ടാന്‍ ഈ പേജില്‍ വന്ന് നോക്കിയാല്‍ മതി അല്ലേ? :)

  • jalaja

    കഥാകാരാ, എന്റെ മനസ്സിലും ഈ ചോദ്യമുണ്ട്.

  • Jenish

    പാവം പുരാണങ്ങളും വേദങ്ങളും.. ആര്‍ക്കും വേണ്ടാതെ അനാഥമായി കിടക്കുന്നു.. നമുക്ക് പോലും നമ്മുടെ പുരാതന ഭാരതീയരെപ്പറ്റി വലിയ അറിവുമില്ല, അറിയാനൊട്ട് താല്പര്യവുമില്ല..

    വിദേശ ശക്തികള്‍ ഭാരതത്തെ കീഴടക്കിയപ്പോള്‍ നമുക്ക് നഷ്ടമായത് അളവില്ലാത്ത സമ്പത്ത് മാത്രമായിരുന്നില്ല.. നമ്മുടെ സംസ്കാരത്തെയും ശാസ്ത്രത്തെയുമെല്ലാം നിരാകരിച്ചുകൊണ്ട് അവരുടെ അറിവുകള്‍ മാത്രം നിലനില്‍ക്കുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസ വ്യവസ്ഥയെത്തന്നെ കൊണ്ടുവന്നു.. സ്വാതന്ത്ര്യം കിട്ടി 60-ലേറെ വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ആ വിദ്യാഭ്യാസരീതി തന്നെ നാം പിന്തുടരുന്നു.. ഫലമോ, സ്വന്തം പൂര്‍വികരുടെ അറിവുകളെപ്പറ്റി ഒന്നും അറിയാത്ത തലമുറകള്‍!!

    കോപ്പര്‍നിക്കസിനെയും ഗലീലിയോയെയും ന്യൂട്ടനെയും കുറിച്ച് വ്യക്തമായി പഠിക്കുകയും അറിയുകയും ചെയ്തിരുന്ന എനിക്ക് ഭരദ്വാജനെയോ, ആര്യഭട്ടനെയോ, കാശ്യപനെയോ എന്തിനേറെപ്പറയുന്നു ഇ.സി.ജി.സുദര്‍ശനേയോ പറ്റി അറിയാന്‍ വിദ്യാഭ്യാസകാലങ്ങള്‍ പിന്നിട്ട് സ്വതന്ത്രസഞ്ചാരം നടത്തേണ്ടി വന്നു… ഇനി എന്നാണ് നാം മാറുക?

  • ജലജ

    വെള്ളിയാഴ്ച ശോഭനയും സംഘവും അവതരിപ്പിച്ച krishna chronicles കണ്ടു. മനോഹരമായിരുന്നു. (മായാരാവണ്‍ മുമ്പ് കണ്ടിരുന്നു.)

  • Jenish

    എന്റെ കുട്ടിക്കാലം… ന്യൂട്ടന്റെ തലയില്‍ ആപ്പിള് വീണപ്പോള്‍ ബുദ്ധിയുദിച്ചത് പാഠപുസ്തകങ്ങളിലല്‍ നിന്നും ആവേശത്തോടെ വായിച്ചറിഞ്ഞ് പ്ലാവിന്റെ ചുവട്ടില്‍ പോയി നില്‍‌ക്കാന്‍ തോന്നിക്കുന്ന കാലം… ഒരു തേങ്ങാപോലും തലയില്‍‌വീണ് ഒരു ഭാരതീയനും ഒരു കണ്ടുപിടിത്തങ്ങളും നടത്താഞ്ഞതെന്തേയെന്ന് ചിന്തിച്ച് വിഷമിച്ചിരുന്ന കാലം.. ഭൂമിയേയും സൌരയൂഥത്തെയും കുറിച്ച് ഗലീലിയൊ, ന്യൂട്ടണ്‍‌ മുതലായവരുടെ സിദ്ധാന്തങ്ങള്‍ പഠിച്ചപ്പോള്‍ ഉള്ളില്‍‌ അവരോട് ബഹുമാനം തോന്നി… ഒപ്പം ലജ്ജയും.. ചുരുക്കത്തില്‍‌ എന്റെ വിദ്യാഭ്യാസം എന്നെ മാനസികമായി വിദേശികളുടെ അടിമകളാക്കി… നമ്മുടെ പുരാതന ഭാരതീയര്‍‌ വളരെ ലാഘവത്തോടെ “ഭൂഗോളം” എന്ന് ഭൂമിയെ വിശേഷിപ്പിച്ചിരുന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍‌ പിന്നെയും വര്‍‌ഷങ്ങള്‍ വേണ്ടി വന്നു.. അല്ലെങ്കിലും “ബിഗ്ബാങ് തിയറി”യും ക്ഷീരപദവും നെബുലയും തമോഗര്‍‌ത്തവും എല്ലാം വിശദമായി രേഖപ്പെടുത്തിയിരുന്ന പുരാതന ഭാരതീയ ശാസ്ത്രജ്ഞന്മാര്‍‌ക്ക് ഭൂമി ഉരുണ്ടതാണെന്ന് മനസ്സിലായില്ല എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമല്ലേ!!

  • Jenish

    കോപ്പര്‍‌നിക്കസ്സും സൈക്കോബ്രാഹെയും ഗലീലിയോ ഗലീലിയും ഐസക് ന്യൂട്ടനുമെല്ലാം ഭൂമി ഗോളാകാരമെന്ന് പ്രഖ്യാപിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍‌പ് സര്‍‌വശാസ്ത്രവിശാരദന്മാരായ ഭാരതീയ ഋഷികള്‍ “ഭൂഗോളം” എന്ന പദം ഉപയോഗിച്ചിരുന്നു. “ദീര്‍‌ഘതമസ്സ്” എന്ന ഋഷി അസ്യവാമീയ സൂക്തത്തില്‍‌ അത് സ്പഷ്ടമായി പ്രഖ്യാപിക്കുന്നത് കാണാം. വിഷ്ണുപുരാണത്തിലും ജയദേവ കൃതിയായ ഗീതാഗോവിന്ദത്തിലും ഭൂഗോളം എന്ന് ഭൂമിയെ വിശേഷിപ്പിച്ചിരിക്കുന്നു.. ഇനിയും നമുക്ക് അഭിമാനിക്കാന്‍‌ ഒരുപാടുണ്ട്…
    “യദാസൂര്യമമും ദിവി ശുക്രം ജ്യോതിരധാരയ:
    ആദിത്തേ വിശ്വോഭുവനാനി യേമിരേ” – (ഋഗ്വേദം)
    (സാരാംശം :- കേന്ദ്രഭാഗം സൃഷ്ടിച്ച് ഏറ്റവും പ്രകാശവാനായ സൂര്യനെ അവിടെ നിര്‍‌ത്തി. പിന്നെ എല്ലാ ഭുവനങ്ങളെയും സൂര്യന്റെ ശക്തിയില് തിരിയുന്നതിന് അതതിന്റെ സ്ഥാനങ്ങളില്‍‌ സ്ഥാപിച്ചു.)
    “യാ ഗൌര്‍‌വര്‍‌തനി പര്യേതി നിഷ്കൃതം പയോ ദുഹാ നാപ്രത
    നീരവാരത: സപ്രബ്രവാണാ വരുണായ ദാശുഷേ ദേദേഭ്വോ ദാശദ്ധ വിഷാ വപസ്വതേ” – (ഋഗ്വേദം)
    (സാരാംശം :- ഭൂമി സൂര്യനെ പ്രദക്ഷിണം വെക്കുക മാത്രമല്ല, തന്നത്താനെ ഒരു രഥചക്രം പോലെ തിരിയുകയും പാതയിലൂടെ ഓടുകയും ചെയ്യുന്നു. തന്നില്‍‌ വസിക്കുന്നവര്‍‌ക്ക് എല്ലാം ഭൂമി നല്‍‌കി അവരെ വസിപ്പിക്കുന്നു.)
    “അയം ഗൌ പൃശനിരക്രമീദസദന്മാതരം പുര:“ – (യജുര്‍‌വേദം)
    (സാരാംശം :- ഈ ഭൂഗോളം ജലത്തോടുകൂടി സൂര്യനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു.)
    ഐതരേയ ബ്രാഹ്മണത്തില്, “സൂര്യന്‍‌ ഒരിക്കലും ഉദിക്കുന്നോ അസ്തമിക്കുന്നോ ഇല്ല. സൂര്യാസ്തമനം എന്നത് ഭൂമി എതിര്‍‌ദിശയില്‍‌ നിന്ന് താഴേക്കുപോകലാണ്. ഇത് തിരിച്ചുവരുന്നത് ഉദയം. സൂര്യന്‍‌ ഉദിക്കുന്നെന്നും അസ്തമിക്കുന്നെന്നും തോന്നുന്നതേയുള്ളൂ.” എന്ന് പ്രസ്താവിച്ചു കാണുന്നു. ഇതെല്ലാം നിരാകരിച്ചുകൊണ്ടാണ് നാം വിദേശികളുടെ പിറകെ പോകുന്നതും അവരുടെ കണ്ടെത്തലുകളെക്കുറിച്ച് മാത്രം പഠിക്കുന്നതും!!

  • ജലജ

    ജെനിഷ്, ഞാന്‍ krishna chronicles കണ്ടു എന്നെഴുതിയതിനുള്ള മറുപടിയാണോ?

  • Jenish

    @Jalaja

    അല്ല ചേച്ചീ… നാട്ടില്‍ പോയപ്പോള്‍ ചില പുസ്തകങ്ങള്‍ വായിക്കാനിടയായി… അത് ഇവിടെ പങ്കുവച്ചു.. അത്രയേയുള്ളൂ..

  • കഥാകാരന്‍

    @ ജെനീഷ്

    ശരിയാണ്. കുറച്ചു കൂടി നല്ല documentation വേണ്ടിയിരുന്നു.

    മറ്റൊരു കാര്യം നമുക്കു ചെയ്യാന് പറ്റുന്നത് ഇതാണ്. ലഭ്യമായ പുരാതന ഗ്രന്ഥങ്ങള് വായിച്ച് അവയില് പറഞ്ഞിരിക്കുന്ന വിവരങ്ങള് ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുക. അല്ലാതെ പുതിയതെന്തെങ്കിലും എവിടെയെങ്കിലും കണ്ടെത്തുമ്പോള് പഴയവ തപ്പി ഇത് പണ്ടുണ്ടായിരുന്നു എന്നു പറയുന്നതിനോട് ഞാന് യോജിക്കുന്നില്ല.നമ്മള് വഴി കാട്ടുക …. മറ്റുള്ളവര് പിന്നാലെ വരട്ടെ ….

  • http://1 Jenish

    @Kadhakaran

    താങ്കളുടെ അഭിപ്രായത്തോട് ഒരു പരിധിവരെ യോജിക്കുന്നു.. സംസ്കൃതഭാഷയുടെ നാശം ആണ് നമ്മുടെ ശാസ്ത്രസത്യങ്ങള്‍ പലതും പുറം‌ലോകം അറിയാതെപോയതിന് ഒരു കാരണം.. പക്ഷേ അതിലും എത്രയോ ഉപരിയാണ് നാം തന്നെ നമ്മുടെ പൂര്‍വികരുടെ കണ്ടെത്തലുകളെ കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നത്!!

    ഒരു ഉദാഹരണം പറഞ്ഞാല്‍, ബ്രിട്ടണില്‍ 3000 വര്‍ഷം പഴക്കമുള്ള ഒരു വാള്‍ കണ്ടെത്തിയെന്നിരിക്കട്ടേ.. അങ്ങനെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാള്‍ എന്ന ബഹുമതി അതിനുകിട്ടി.. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഗ്രീസ്സില്‍ 5000 വര്‍ഷം പഴക്കമുള്ള ഒരു വാള്‍ കണ്ടെത്തിയാല്‍ സ്വാഭാവികമായും അതായിരിക്കണം ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാള്‍..പക്ഷേ ഇവിടെ അത് സംഭവിക്കുന്നില്ല.. വേദങ്ങളും ഉപനിഷത്തുകളും മറ്റ് ശാസ്ത്രഗ്രന്ഥങ്ങളും എല്ലാം പല ഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്തുകഴിഞ്ഞു.. എന്നിട്ടും ഭാരതീയര്‍ പോലും തങ്ങളുടെ തെറ്റ് തിരുത്താന്‍ ശ്രമിക്കുന്നില്ല… ഇപ്പോഴും,
    ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തിയത് ഗലീലിയോയും,
    സൌരയൂഥത്തെപ്പറ്റി നമ്മെ പഠിപ്പിച്ചത് കോപ്പര്‍നിക്കസും,
    ഭൂഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ന്യൂട്ടണും,
    ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്ന് കണ്ടെത്തിയത് ന്യൂട്ടണും,
    വിമാനം ആദ്യമായി പറപ്പിച്ചത് റൈറ്റ് സഹോദരന്മാരും ആയി തന്നെ നിലനില്‍ക്കുന്നു… ഇതെല്ലാം കാണാതെ പഠിച്ച് പുറത്തിറങ്ങുന്ന നമ്മുടെ കുട്ടികളോട് ഇതൊന്നുമല്ല സത്യം എന്ന് പറഞ്ഞാല്‍ അവര്‍ അംഗീകരിക്കുമോ?

  • Jenish

    ന്യൂട്ടനെ ഏറ്റവും പ്രശസ്തനാക്കിയ ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ച് ഭാരതീയ ചിന്തകന്മാര്‍ രേഖപ്പെടുത്തിയിരുന്നത് നമ്മെ അത്ഭുതപ്പെടുത്തും..

    “ആകൃഷ്ടശക്തിത്വ മഹിതയായത് സ്വസ്ഥ ഗുരുസ്വാഭിമുഖസ്വശവന്ത്യാ -ആകൃണ്വതേ
    തത് പതനീതിഭാതി സമേ സമന്താത്ക്തം പതത്വീയം രവേ” – (സിദ്ധാന്തശിരോമണി)

    (സാരാംശം :- ഈ ഭൂമിക്ക് ഒരു ആകൃഷ്ടശക്തിയും എല്ലാ സാധനങ്ങളും തന്നിലേക്ക് ആകര്‍ഷിച്ചു ചുറ്റും നിര്‍ത്താനുള്ള ശക്തിയുമുണ്ട്. അടുക്കുന്തോറും ഈ ശക്തി വര്‍ദ്ധിക്കുന്നു, അകലുംതോറും കുറയുകയും ചെയ്യുന്നു.)

    ഇന്ന് നമുക്ക് ലഭ്യമായ പുരാതനഗ്രന്ഥങ്ങളുടെ എത്രയോ മടങ്ങാണ് നശിപ്പിക്കപ്പെട്ടവ. ലാഹോറിലെ ഗ്രന്ഥശാല വിദേശികള്‍ തീയിട്ടത് ആഴ്ചകളോളം നിന്നുകത്തി എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഇന്നത്തെപ്പോലെ ഒരു പുസ്തകത്തിന് ആയിരവും പതിനായിരവും കോപ്പികള്‍ ഉള്ള കാലമായിരുന്നില്ലെന്ന് ഓര്‍ക്കണം.. അന്ന് നമുക്ക് നഷ്ടപ്പെട്ടത് ഭാരതം എന്ന ദേശത്ത് നൂറ്റാണ്ടുകളോളം ജീവിച്ചിരുന്ന ആളുകളുടെ അറിവും ചിന്തകളുമായിരുന്നു.. ഒരു 100 വര്‍ഷം മുന്‍പുവരെ ഇന്നത്തെ ശാസ്ത്രം (വിദേശികളുടെ) എന്തെല്ലാം കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ടോ അതെല്ലാം 5000 വര്‍ഷം മുന്‍പ് ഭാരതീയ ചിന്തകര്‍ അറിഞ്ഞിരുന്നുവെന്ന് വന്നാല്‍ എന്താണ് മനസ്സിലാക്കേണ്ടത്? നമ്മുടെ കണ്ടെത്തലുകളെ ലോകം അംഗീകരിച്ച് അതിന് തുടര്‍ച്ചയായി ശാസ്ത്രം വികസിച്ചിരുന്നെങ്കില്‍ ഇന്നത്തെ ശാസ്ത്രം ഒരു 5000 വര്‍ഷമെങ്കിലും മുന്നോട്ട് പോയിരുന്നേനെ!!

  • ജലജ

    ജെനിഷ് പറയുന്നത് ശരിയാണ്.പക്ഷേ ഇതെല്ലാം ആരു ചെയ്യും.???????????

  • http://1 Jenish

    ചേച്ചീ, നമുക്കിതില്‍ ഒന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല… എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് പാഠ്യപദ്ധതി പരിഷ്കരണ സമിതികള്‍ക്കാണ്.. നമ്മുടെ പൂര്‍വിക ശാസ്ത്രജ്ഞന്മാരെക്കുറിച്ചും അവരുടെ കണ്ടെത്തലുകളെക്കുറിച്ചും ഒരു ചെറിയ അവബോധമെങ്കിലും കുട്ടികള്‍ക്ക് ലഭിക്കുവാന്‍ ഉതകുന്ന സൂചനകള്‍ പാഠങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.. ഇല്ലെങ്കില്‍ നമ്മുടെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക്, മുടിയും താടിയും വളര്‍ത്തിയ കുളിക്കാത്ത സന്യാസിമാരുടെയും ധൂര്‍ത്തന്മാരായ രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും കുറേ കല്പിതകഥകളുടെയും നാടായിട്ടേ പുരാതന ഭാരതത്തെ മനസ്സിലാക്കാന്‍ കഴിയൂ..

    എന്റെ വിദ്യാഭ്യാസകാലത്ത്, ബ്രിട്ടണ്‍‌, അമേരിക്ക, റഷ്യ മുതലായ രാജ്യങ്ങളിലുള്ളവരെല്ലാം അതിബുദ്ധിമാന്മാരും നമ്മളേക്കാള്‍ ഒരുപാട് കഴിവുള്ളവരും ആയിട്ടായിരുന്നു ഞാന്‍ ധരിച്ചിരുന്നത്.. കാരണം, പഠിച്ച പാഠങ്ങളിലെല്ലാം അവരായിരുന്നു ഹീറോകള്‍‌.. എല്ലാ ശാസ്ത്രകണ്ടെത്തലുകളും അവരുടെ പേരില്‍‌!! എന്നാല്‍ ഇന്ന്, ബ്രിട്ടീഷുകാരോടും അമേരിക്കക്കാരോടും ഒപ്പം തോളോട്തോള്‍ ചേര്‍ന്ന് ജോലിനോക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കി, എന്നെപ്പോലെതന്നെ മണ്ടന്മാരാണ് അവരില്‍ ഭൂരിഭാഗവുമെന്ന്… :)

  • http://1 Jenish

    ചന്ദ്രനെയും ഗ്രഹണത്തെയും പറ്റി വ്യക്തമായ ധാരണകളുള്ളവരായിരുന്നു പുരാതന ഭാരതീയര്‍‌..

    “ചന്ദ്രമാ അത്സവന്തരാസ്യപര്‍ണോധാവതേദിവി
    നവോഹിരണ്യേ നമയഃപദം വിന്ദതി
    വിദ്യുതൌവിത്തം മേ അസ്യരോദസീ” – (അഥര്‍വ്വവേദം)

    (സാരാംശം :- ചന്ദ്രന്‍ സ്വഭ്രമണപഥത്തില്‍ കറങ്ങുന്നതിന്റെ ഫലമായാണ് പ്രഥമ, ദ്വിതീയ തുടങ്ങിയ തിഥികള്‍‌, വാവുകള്‍‌ എന്നിവ ഉണ്ടാകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. സൂര്യരശ്മിയാണ് ചന്ദ്രനില്‍ പതിക്കുന്നതെന്നും. ചന്ദ്രന്റെ നിലനില്‍പ്പ് സൂര്യനെ ആധാരമാക്കിയത്രെ.)

    “ഛാദയതി ശശി സൂര്യ‌മ്‌ ശശി നചമഹതി ദുച്ഛായാ ഛാദകോ ഭാസ്കരസ്യോന്ദുരഥ
    സ്യോധനവദ് ഭക്തേ” – (ആര്യഭട്ടീയം)

    (സാരാംശം :- സൂര്യഗ്രഹണാവസരത്തില്‍ സൂര്യന്റെ മുഖം ചന്ദ്രന്‍ മറയ്ക്കുന്നു. ചന്ദ്രഗ്രഹണത്തിലാകട്ടെ ഭൂമിയുടെ ഛായ ചന്ദ്രനെ മുട്ടുന്നു.)

  • ബാലചന്ദ്രന്‍

    ജെനിഷ്,
    നല്ല അഭിപ്രായങ്ങള്‍ ,സമയക്കുറവുകൊണ്ട് ഒരു ചര്‍ച്ചയാക്കി പങ്കെടുക്കാന്‍ കഴിയുന്നില്ല . ബാക്കികൂടി പോരട്ടെ ,ഇതുപോലെ കുറേക്കൂടി ഉണ്ടാകുമല്ലോ

  • ബാലചന്ദ്രന്‍

    >>>>കഥാകാരന്‍ Says:
    August 15th, 2011 at 9:06 am
    എല്ലാ മതത്തിലും പറഞ്ഞിട്ടുള്ളതാണിത്.
    “ദൈവമാണ് സര്‍വ്വശക്തന്‍ ആണ്. ദൈവത്തിന്റെ നിയന്ത്രണത്തിലാണ്”
    പിന്നെ പാപങ്ങള്‍ക്കെന്തര്‍ഥം? അതു ചെയ്യിപ്പിക്കുന്നതും ദൈവം തന്നെ അല്ലേ? അതിന്റെ പേരില്‍ മനുഷ്യരെ ശിക്ഷിക്കണോ?

    പൌരോഹിത്യ മേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടി, സ്വര്‍ഗ്ഗ നരകങ്ങള്‍ കാണിച്ചു മനുഷ്യനെ ഭയപ്പെടുത്തി,അവര്‍ക്കടിമകളാക്കാനുള്ള കപട തന്ത്രമാണ്പല രീതിയില്‍
    എല്ലാ മതങ്ങളും പയറ്റുന്നത് . പ്രകാശം കണ്ട് എന്തോ അത്ഭുത വസ്തുവാണെന്ന് കരുതി ,തീയില്‍ ചാടി മരിക്കുന്ന ഈയാം പാറ്റകള്‍ .
    .

  • http://1 Jenish

    ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ കൊല്ലത്ത് പുസ്തകമേള നടക്കുന്നു… അവസാനദിവസം പോയി നാലുവേദങ്ങളും ഗീതാവ്യാഖ്യാനവും വാങ്ങി..എന്നായാലും അവ മുഴുവനും വായിച്ചു മനസ്സിലാക്കണമെന്ന് കരുതുന്നു..

    പൌരാണിക ഭാരതീയരുടെ ശാസ്ത്രപുരോഗതിയും ചിന്തകളും ക്രോഡീകരിച്ച് നാലായി പകുത്ത് നാലു വേദങ്ങളാക്കി.. ഇവ ഒരാളെഴുതിയതല്ല… നൂറ്റാണ്ടുകളായി മനുഷ്യര്‍ മറനീക്കിയെടുത്ത സത്യങ്ങളുടെ സമാഹാരമാണ്.. പക്ഷേ പലരും അവയെ വെറും ദേവതാസ്തുതികളായി വ്യാഖ്യാനിച്ചു.. അതിന് കാരണവുമുണ്ട്..പണ്ടുള്ളവര്‍ ഒരോ വിഷയത്തെക്കുറിച്ചും പ്രതിപാദിക്കുന്നതിനുമുന്‍പ് ഒരു അധിദേവതയെ കല്പിച്ചിരുന്നു.. പിന്നീട് വ്യാഖ്യാനിച്ചവര്‍ ആ അധിദേവതയുടെ സ്തുതികളായി ഇവയെ കരുതുകയും ഒരു മതത്തിന്റെ മാത്രം ഗ്രന്ഥങ്ങളായി അവയെ മാറ്റിനിര്‍ത്തുകയും ചെയ്തു..അങ്ങനെ അമൂല്യമായ ഈ വിജ്ഞാനം വേണ്ടത്ര അംഗീകാരം ലഭിക്കാതെ ഇന്നത്തെ ശാസ്ത്രത്തിന് ഉപയോഗിക്കുവാന്‍ കഴിയാത്തവിധം മറഞ്ഞു കിടന്നു..ഇനിയെങ്കിലും ഈ അറിവുകള്‍ ഭാരതത്തിന്റെ അഭിമാനമാക്കേണ്ടതുണ്ട്..

  • ജലജ

    ജെനിഷ്,
    അവ ശരിക്കു വായിച്ചു മനസ്സിലാക്കുക. നേരായ രീതിയില്‍ വ്യാഖ്യാനിക്കുക.പലപ്പോഴും വ്യാഖ്യാനങ്ങള്‍ പുസ്തകത്തിന്റെ മേന്മ കളയാറുണ്ട്.

  • http://1 Jenish

    ചേച്ചീ,

    ഇവയൊന്നും വ്യാഖ്യാനിക്കുവാനുള്ള അറിവൊന്നും എനിക്ക് ആയിട്ടില്ല… വായിച്ച് മനസ്സിലാക്കുകയാണ് ലക്ഷ്യം..

  • http://1 Jenish

    ജ്യോതിശാസ്ത്രത്തില്‍ വളരെയേറെ പുരോഗതി പൌരാണിക കാലത്തുതന്നെ നാം കൈവരിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. പരിമിതമായ സാഹചര്യങ്ങള്‍ മുതലാക്കി നക്ഷത്രങ്ങളെക്കുറിച്ച് ഇത്ര വിപുലമായ ഒരു പഠനം എങ്ങനെ സാധ്യമായി എന്നത് ഒരു അത്ഭുതം തന്നെയാണ്‍.. ഗ്രഹോപഗ്രഹങ്ങളെ പ്രകാശിപ്പിക്കുകയും സ്വ അച്ചുതണ്ടില്‍ കറങ്ങുകയും ചെയ്യുന്ന ദൃശ നക്ഷത്രങ്ങളെ അമരകോശത്തില്‍ മൂന്നായി തരംതിരിച്ചിരിക്കുന്നു..
    സാമയിക നക്ഷത്രം – ചിലപ്പോള്‍ അതിപ്രഭയോടെയും ചിലപ്പോള്‍ നിഷ്പ്രഭമായും മറ്റു ചിലപ്പോള്‍ അദൃശ്യമായും ഇരിക്കുന്നവ.
    അന്തര്‍ഹിത നക്ഷത്രം – ചില നക്ഷത്രങ്ങള്‍ പ്രകാശപൂര്‍ണമായി ഇരുന്ന് അത് കുറഞ്ഞു കുറഞ്ഞ് ഇല്ലാതാകുന്നു. ഇവയാണ് അന്തര്‍ഹിത നക്ഷത്രം. ഇവയാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്.
    യമനം – സംഘമായി കാണപ്പെടുന്നവയാണ് യമലയം അഥവാ മിഥുനമാല.

    ഇനി നക്ഷത്രങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ നോക്കൂ..

    “പ്രവാഹു ഗ്വാഭ്രേ അഗ്രേ ക്ഷത്രാണ്യാതേവുഃ
    തേഷാമിന്ദ്രഃ ക്ഷത്രാണ്യാദത്ത നവ‌ഇമാനി
    ക്ഷത്രാണഭൂവന്നിതി തന്ന ക്ഷത്രണാം നക്ഷത്വ‌മ്” – തൈത്തിരീയ ബ്രാഹ്മണം.

    (സാരാംശം :‌- എത്ര നക്ഷത്രങ്ങളുണ്ടോ അവയെല്ലാം സൂര്യനെപ്പോലെയോ അതിലധികമോ തേജസ്സുള്ളവയാണ്. എന്നാല്‍ അവയുടെ പ്രകാശം അല്ലെങ്കില്‍ ക്ഷത്രം, ഇന്ദ്രന്‍ (സൂര്യന്‍‌) ഏറ്റെടുത്തിരിക്കുന്നു. അതിനാലവയ്ക്ക് പ്രകാശമില്ല എന്നായി. ഇതാണ് നക്ഷത്രങ്ങളുടെ നക്ഷത്രത്വം. ദൂരം നിമിത്തം നക്ഷത്രങ്ങള്‍ക്ക് പ്രകാശമില്ല എന്ന അവസ്ഥ നമുക്ക് തോന്നുന്നു. ഇതിന് സൂര്യനാണ് കാരണം. സൂര്യന്റെ പ്രകാശവുമായാണല്ലോ നാം ഇവയെ തുലനം ചെയ്യാറ്. സൂര്യനാകട്ടെ കരുത്തുറ്റ നക്ഷത്രമാണ്. അതിനാല്‍ സൂര്യനെപ്പോലെ പ്രകാശിക്കുന്നതല്ലാത്ത സൂര്യന്മാര്‍ എന്നര്‍ഥത്തില്‍ നക്ഷത്രപദം പ്രയുക്തമായി.)

  • http://1 Jenish

    ഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോള്‍തന്നെ പലരുടെയും നെറ്റിചുളിയാനാണ് സാധ്യത.. ഗ്രഹങ്ങളുടെ കാര്യത്തില്‍ പൌരാണിക ഭാരതീയര്‍ക്ക് തെറ്റുപറ്റിയെന്ന് വിശ്വസിക്കുന്നവരാണ് അധികവും.. ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും കൂട്ടിക്കുഴയ്ക്കുന്നതുകൊണ്ട് ഉണ്ടാകുന്ന തെറ്റിദ്ധാരണയാണിത്.. നക്ഷത്രങ്ങളെക്കുറിച്ചും സൂര്യനെയും ചന്ദ്രനെയും കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്ന ഭാരതീയര്‍ക്ക് ഗ്രഹങ്ങളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് കരുതുന്നത് മണ്ടത്തരമല്ലേ..

    ജ്യോതിഷത്തില്‍ ഗ്രഹം എന്ന പദം കൊണ്ട്, ഭൂമിയിലെ ജീവജാലങ്ങളെ മുഴുവന്‍ തങ്ങളുടെ ആകര്‍ഷണശക്തിയാല്‍ സ്വാധീനിക്കാന്‍ കഴിവുള്ള ആകാശഗോളങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.. അതിനാലാണ് സൂര്യനും ചന്ദ്രനും ചില ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളും (രാഹുവും കേതുവും) എല്ലാം ഗ്രഹങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.. എന്നാല്‍ ഭാരതീയജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഗ്രഹങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് പൌരാണികഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.. ഓരോ ഗ്രഹത്തിന്റെയും പ്രത്യേകതകളെക്കുറിച്ച് വിപുലമായ പഠനങ്ങളും അന്ന് നടന്നിരുന്നു…

  • http://1 Jenish

    വേദങ്ങള്‍ ഗ്രഹങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. അന്തരസ്ഥവും ബഹിസ്ഥവും. ബുധന്‍‌, ശുക്രന്‍‌, ഭൂമി, ചൊവ്വ എന്നിവ ആദ്യഗണത്തിലും വ്യാഴം, ശനി, പ്രജാപതി (യുറാനസ്), വരുണന്‍‌ (നെപ്റ്റ്യൂണ്‍‌) എന്നിവ രണ്ടാമത്തെ ഗണത്തിലും പെട്ടവയാണ്. അനുവര്‍ത്തികള്‍ ബഹിര്‍വര്‍ത്തികളെക്കാള്‍ സാന്ദ്രത ഉള്ളതാണ്.

    ശുക്രനെക്കുറിച്ചും ബുധനെക്കുറിച്ചും അഥര്‍വത്തില്‍ പരാമര്‍ശമുണ്ട്. “ബുധനും ശുക്രനും സൂര്യന്റെ നേത്ര സ്വരൂപങ്ങളാണ് (സൂര്യന്റെ ഏറ്റവും അടുത്തുള്ളതെന്നര്‍ഥം). അവ ഭുവനങ്ങളും ജീവവാസസ്ഥാനങ്ങളുമത്രെ. ബുധന്‍ പുരുഷനും ശുക്രന്‍ സ്ത്രീയുമാണ്. ഇവയെക്കുറിച്ചറിയുന്നവര്‍ വിദ്വാന്മാരില്‍ മുമ്പരത്രേ.”

    ചൊവ്വയെ കുജന്‍ എന്നാണ് ഭാരതത്തില്‍ വിളിച്ചിരുന്നത്. കുജന്റെ നിറംകൊണ്ടാണ് ലോഹിതാംഗന്‍‌, അംഗാരകന്‍‌ എന്നൊക്കെ പേരുകള്‍ നല്‍കാന്‍ ഭാരതീയശാസ്ത്രജ്ഞര്‍ തയ്യാറായത്. മഹീസുതന്‍‌, ഭീമന്‍‌ എന്നീ പേരുകളും ഈ ഗ്രഹത്തിന് നല്‍കിയിട്ടുണ്ട്. ഇതിനു കാരണം ഭൂമിയുമായുള്ള ഇതിന്റെ സാധര്‍മ്യമാണ്. യജുര്‍വേദത്തില്‍ ‘തമ്രോ അരുണസുമംഗലഃ’ എന്ന് ചൊവ്വയെ വിളിക്കുന്നു. ചെമ്പുനിറക്കാരന്‍, പിംഗളവര്‍ണന്‍ എന്നും ഇതിന് പേരുണ്ട്.

    ഗ്രഹങ്ങളില്‍ ഏറ്റവും വലുത് വ്യാഴമാണ്. വ്യാഴത്തിനെ പ്രാചീന വൈദികര്‍ ബൃഹസ്പതി എന്നു വിളിക്കുന്നു. ഈ ഗ്രഹത്തിനെ ഗുരു, ബൃഹസ്പതി, അങ്ഗിരസ്സ്, ദേവപുരോഹിതന്‍ തുടങ്ങിയ പേരുകളിട്ട് വിളിക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങളെക്കാള്‍ ഗുരുത്വാധിക്യമുള്ളതിനാലാണ് ഗുരു എന്ന് വിളിക്കുന്നത്. പ്രഭായുക്തനാകയാല്‍ പുരോഹിതന്‍ എന്നും വിളിക്കുന്നു. ഋഗ്വേദത്തില്‍തന്നെ വ്യാഴത്തിന്റെ വലുപ്പം, നീല രക്തവര്‍ണങ്ങള്‍‌, രമണീയത, വെണ്മ, പ്രകാശാധിക്യം തുടങ്ങിയവയെ വര്‍ണിച്ചതായിക്കാണാം. ഗ്രഹങ്ങളില്‍ വലുപ്പം, പ്രകാശം എന്നിവ പരിഗണിച്ച് അങ്ഗിരസ്സ് എന്ന് വ്യാഴത്തിനെ വിളിക്കുന്നു. അര്‍ധരാത്രിക്കും സന്ധ്യക്കും ഉദിക്കുമ്പോള്‍ ഉജ്ജ്വല പ്രകാശം ചൊരിയുന്നതിനാല്‍ അശ്വിനാം എന്നും വേദത്തില്‍ ഇതിനെ വിവരിക്കുന്നതു കാണാം.

    സൂര്യനെപ്പോലെ പ്രകാശയുക്തനും വളരെ ഉയരെ മൂന്നുവര്‍ണങ്ങളാല്‍ വലയിതനും അത്യന്തം ജ്വാലായുക്തനുമെന്ന് ശനിയെ ഋഗ്വേദത്തില്‍ വിശേഷിപ്പിക്കുന്നു. മന്ദഗതിയില്‍ ഭ്രമണം ചെയ്യുന്നതിനാല്‍ ഇതിനെ ശനൈശ്ചരഃ എന്നു വിളിക്കുന്നു.

    യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളെ യഥാക്രമം പ്രജാപതിയെന്നും വരുണനെന്നുമാണ് വേദങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.

  • ജലജ

    കൊള്ളാം ജെനിഷ്

  • കഥാകാരന്‍

    ജെനീഷ്, “ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും കൂട്ടിക്കുഴയ്ക്കുന്നതുകൊണ്ട് ഉണ്ടാകുന്ന തെറ്റിദ്ധാരണയാണിത്”

    ആരാണ് കൂട്ടിക്കുഴയ്ക്കുന്നത്? ജ്യോതിഷികളാണ് തങ്ങളുടെ ജോലിയെ ന്യായീകരിക്കാനും അതിനെല്ലാം ശാസ്ത്രീയാടിസ്ഥാനമുണ്ടെന്നു പറഞ്ഞു നില്‍ക്കാനും
    ജ്യോതിശാസ്ത്രത്തെ കൂട്ടു വിളിക്കുന്നത്. എന്തിന്, ജെനീഷ് പോലും (ജ്യോതിഷികള്‍ പലപ്പോഴും ഉദ്ധരിക്കുന്ന) വേദങ്ങളില്‍ ഗ്രഹങ്ങളെ പറ്റി വിശദമായ പരാമര്‍ശമുണ്ടെന്നു പറയുന്നു.

    വേദങ്ങളും പുരാണങ്ങളും ആധികാരിക രേഖകളായി കണക്കാക്കാത്തതിന്റെ പ്രധാന കാരണം അവയുടെ വിശ്വാസതയില്ലായ്മയാണ്. വിരോധാഭാസങ്ങള്‍ക്കു പുറമേ എങ്ങനേയും വ്യാഖ്യാനിക്കാവുന്ന പരാമര്‍ശങ്ങളും ….

    പ്ലൂട്ടോയെ ഗ്രഹമായി കണക്കാക്കിയിരുന്നപ്പോള്‍ അതിനെപ്പറ്റി പുരാതനഭാരതീയര്‍ക്കറിയാമായിരുന്നു എന്നു വാദിക്കുന്ന ഒരു ലേഖനം ഞാന്‍ വായിച്ചിരുന്നു. പ്ലൂട്ടോയെ ഒഴിവാക്കിയപ്പോള്‍ അദ്ദേഹം തന്നെ വേറൊരു ലേഖനം എഴുതി. ഈ ഒഴിവാക്കല്‍ ജ്യോതിഷത്തെ ബാധിക്കില്ല എന്നതായിരുന്നു അതിന്റെ രത്നച്ചുരുക്കം.

    അടുത്ത കാലത്തെ മറ്റൊരുദാഹരണം:

    ചന്ദ്രനില്‍ ജലത്തിന്റെ അംശം കണ്ടെത്തിയില്ല എന്നു നാസ പറഞ്ഞപ്പോള്‍ ഒരു ലേഖനം …. പിന്നെ ജലാംശം ഉണ്ട് എന്ന്ISRO പറഞ്ഞപ്പോള്‍ മറ്റൊന്ന് (ഒരാള്‍ തന്നെ). അതില്‍ പൗരാണികര്‍ക്ക് ചന്ദ്രനില്‍ വെള്ളമുണ്ട് എന്നറിയാമായിരുന്നതിന്റെ തെളിവുകളായി ചന്ദ്രന്റെ ചില അപരനാമങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ലേഖനം.

    ചുരുക്കത്തില്‍ ആര്‍ക്കും എങ്ങനേയും വളച്ചൊടിക്കാവുന്ന രേഖകളായി നമ്മുടെ പുരാതനഗ്രന്ഥങ്ങള്‍ മാറിക്കഴിഞ്ഞു

  • കഥാകാരന്‍

    അസത്യം പറയുന്നതു പോലെ സത്യം പറയാതിരിക്കുന്നതും ശരിയല്ല.

    വേദങ്ങളില്‍ ചന്ദ്രനെ ഒരു ഗ്രഹമായിട്ടാണോ കണക്കാക്കിയിരിക്കുന്നത്? രാഹും കേതുവും ശരിക്കും ഗ്രഹങ്ങളാണോ? ആണെങ്കില്‍ അവയെവിടെ? ഇനിയും വല്ല ഗ്രഹങ്ങളും സൗരയൂഥത്തിലുണ്ടോ?

    ഇതിനെപ്പറ്റിയൊക്കെ എനിക്കറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്

  • കഥാകാരന്‍

    “ന്റുപ്പാപ്പയ്ക്ക് ഒരാനേണ്ടാര്‍ന്ന്” തരക്കാര്‍ക്ക് വീണ്ടും അരയും തലയും മുറുക്കാന്‍ സമയമായെന്നു തോന്നുന്നു.

    ആപേഷിക സിദ്ധാന്തത്തിന്റെ ആണിക്കല്ല് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇനി ഏതെങ്കിലും പുരാതന ഗ്രന്ഥങ്ങളില്‍ നിന്ന് ഏതെങ്കിലും തലയും വാലുമെടുത്ത് അതിനെ പറ്റി പണ്ടു കാലത്തറിയാമായിരുന്നു എന്ന ഒരു ലേഖനം ഞാന്‍ പ്രതീക്ഷിക്കുന്നു. (ഞാന്‍ മുകളില്‍ പറാമര്‍ശിച്ചിരിക്കുന്ന ലേഖകന്‍ ഒരു പത്രത്തിലെ ആസ്ഥാന എഴുത്തുകാരനാണ്

  • കഥാകാരന്‍

    @ Jenish
    “ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്ന് കണ്ടെത്തിയത് ന്യൂട്ടണും,
    വിമാനം ആദ്യമായി പറപ്പിച്ചത് റൈറ്റ് സഹോദരന്മാരും ആയി തന്നെ നിലനില്‍ക്കുന്നു.”

    വിമാനം ആദ്യമായി പറത്തിയത് പിന്നെ ആരാണ്?

    ന്യൂട്ടന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല അവ തെളിയിക്കുകയും ചെയ്തിരുന്നു. (അല്ലാതെ അദ്ദേഹം മാത്രമാണ് ഭൂഗുരുത്വാകര്‍ഷണത്തെ പറ്റി ചിന്തിച്ചത് എന്നു വിശ്വസിക്കരുത്).

  • http://1 Jenish

    @Kadhakaran

    ജ്യോതിഷത്തില്‍ “ഗ്രഹം” എന്ന പദം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഞാന്‍ വിശദീകരിച്ചു കഴിഞ്ഞതാണ്.. എങ്ങനെയാണ് ചന്ദ്രനും സൂര്യനുമെല്ലാം ഗ്രഹങ്ങളുടെ പട്ടികയില്‍ വരുന്നതെന്നും.. അതും വേദങ്ങളിലെ പരാമര്‍ശങ്ങളും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.. അതുകൊണ്ടു തന്നെയാണ് ചന്ദ്രനെയും സൂര്യനെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആദ്യമേ പ്രസ്താവിച്ചത്..

    ##വേദങ്ങളും പുരാണങ്ങളും ആധികാരിക രേഖകളായി കണക്കാക്കാത്തതിന്റെ പ്രധാന കാരണം അവയുടെ വിശ്വാസതയില്ലായ്മയാണ്. വിരോധാഭാസങ്ങള്‍ക്കു പുറമേ എങ്ങനേയും വ്യാഖ്യാനിക്കാവുന്ന പരാമര്‍ശങ്ങളും..

    :) :) എങ്ങനെയും വ്യാഖ്യാനിക്കാന്‍ അവ കവിതകളല്ല.. ഓരോ അക്ഷരത്തിനു വരെ അര്‍ത്ഥങ്ങള്‍ ഉണ്ട്.. അവ വ്യാഖ്യാനിക്കാന്‍ സംസ്കൃതം അറിയണം.. അതാണ് പ്രധാന പ്രശ്നവും..

  • Jenish

    “ന്റുപ്പാപ്പയ്ക്ക് ഒരാനേണ്ടാര്‍ന്ന്” എന്ന് പറഞ്ഞ് ഇതിനെയെല്ലാം തള്ളിക്കളയുന്നവരോട് ചില ചോദ്യങ്ങള്‍ :

    ന്റുപ്പാപ്പയ്ക്കല്ല, തന്റെ ഉപ്പയ്ക്കുള്ള ആനകളെപ്പറ്റി അറിയാവുന്നവര്‍ എത്ര പേരുണ്ട് നമ്മുടെ ഇടയില്‍‌? അതായത് നമ്മുടെ പൌരാണിക ശാസ്ത്രജ്ഞരെക്കുറിച്ചുള്ള അറിവ് പോട്ടെ, നമ്മുടെ സമകാലികരായ എത്ര ഭാരതീയ ശാസ്ത്രജ്ഞന്മാരെക്കുറിച്ച് നമുക്കറിയാം?.. ഇപ്പോഴുള്ള ഏതെങ്കിലും ഭാരതീയ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെക്കുറിച്ച് അറിയാമോ? പോട്ടെ, നമ്മുടെ കൊച്ചു കേരളത്തില്‍‌ നടക്കുന്ന പരീക്ഷണങ്ങളെക്കുറിച്ചോ കണ്ടെത്തലുകളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍? ആയിരക്കണക്കിന് കണ്ടെത്തലുകള്‍ക്കുള്ള പേറ്റന്റുകളാണ് ഓരൊ വര്‍ഷവും കേരളത്തില്‍ നിന്നും സമര്‍പ്പിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? Efficiency കൂട്ടുവാനും മലിനീകരണം കുറയ്ക്കുവാനും ഉതകുന്ന വിധത്തില്‍ ഒരു 6- Stroke Engine രൂപകല്പന ചെയ്ത ആലപ്പുഴക്കാരന്‍ എഞ്ചിനീയറെ എത്ര പേര്‍ക്കറിയാം? ഇവയൊന്നും ഒരു ചാനലിലും പത്രങ്ങളിലും വരില്ല. കാരണം ഇത്തരം വാര്‍ത്തകള്‍ കാണിച്ചാല്‍ കാണാന്‍ ആളെക്കിട്ടില്ല.. കൂടുതല്‍പേര്‍ക്കും വേണ്ടത് ഭരണാധികാരികളുടെ തമ്മില്‍ തല്ലും, സിനിമാവിശേഷങ്ങളും സ്പോര്‍ഡ്സും കുറേ പീഡനവാര്‍ത്തകളുമാണ്. നമുക്ക് ചുറ്റും ഉള്ള സമര്‍ത്ഥരെപ്പോലും തിരിച്ചറിയാത്തവര്‍ പുരാതന ഭാരതീയരെക്കുറിച്ച് പറയുമ്പോള്‍ പരിഹസിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.. :)

  • ജലജ

    ജെനിഷ്, ഇതിനോട് ഞാനും യോജിക്കുന്നു. ഇതു കാരണം ഞാന്‍ പത്രം വായിക്കുന്നതേ നിര്‍ത്തി.

  • http://1 Jenish

    വിമാനങ്ങളെക്കുറിച്ച് മുന്‍പ് വിശദമായ ഒരു ചര്‍ച്ച നടന്നതാണ്. എങ്കിലും ചിലത് കുറിക്കുന്നു..

    “കൃഷ്ണം നിയാനം ഹരയഃ സുപരണാ
    ആപോവസാന ദിവമുത് പതന്തി
    ത ആവവൃത്രന്‍‌ത്സദനാദൃതസ്യദീദ്
    ഘൃതേന പ്രഥിവീവ്യുദ്യുതേ” – ഋഗ്വേദം

    (സാരാംശം :- നല്ലപോലെ ഗമിക്കുന്ന മുന്‍പറഞ്ഞ അശ്വികള്‍ ജലപാത്രത്താല്‍ മൂടപ്പെട്ട അധഃസ്ഥിതമായ ജ്വാലകള്‍ ഇന്ധനത്താല്‍ പ്രോജ്ജ്വലിതമാകുമ്പോള്‍ ഉണ്ടാകുന്ന ബാഷ്പശക്തി യന്ത്രങ്ങളെ ഭ്രമണം ചെയ്യിക്കുകയും പൃഥ്വിയുടെ രൂപഭേദങ്ങളാല്‍ നിര്‍മിതമായ നിശ്ചിത വിമാനം പ്രകാശമായ ആകാശത്തിലേക്ക് ഉയരുകയായി. അവ നാലുപാടും നിന്ന് ജലശക്തിയില്‍ വേഗത്തെ പ്രാപിക്കുമ്പോള്‍ യഥാര്‍ത്ഥസുഖത്തെ നല്‍കുന്നതായി ഭവിക്കുന്നു.)

    ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് പൌരാണിക ഭാരതീയരുടെ യന്ത്രങ്ങളെക്കുറിച്ചുള്ള അവബോധം. വിമാനങ്ങളുടെ നിര്‍മ്മാണരീതികളെക്കുറിച്ചും യന്ത്രങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ഭരദ്വാജന്റെ ‘യന്ത്രസര്‍വസ്വം’ വിമാനനിര്‍മാണരീതിയെക്കുറിച്ച് പറയുന്നു. ഭോജന്റെ ‘സമരാങ്കണസൂത്രധാര’, ‘യുക്തികല്പതരു’ എന്നീ ഗ്രന്ഥങ്ങള്‍ യന്ത്രവിദ്യയെക്കുറിച്ച് പ്രതിപാദിക്കുന്നു. ബൃഹദ് വിമാനശാസ്ത്രം (ഭരദ്വാജന്‍‌), വിമാനചന്ദ്രിക (നാരായണമുനി), വ്യോമയാനതന്ത്രം (ശൌനകന്‍‌), യന്ത്രകല്പം (ഗര്‍ഗന്‍‌), യാനബിന്ദു (വാചസ്പതി), ഖേടയാനപ്രദീപിക (ചാക്രായണി), വ്യോമയാനര്‍ക്കപ്രകാശം (ധൃണ്ഡിനാഥന്‍‌) തുടങ്ങിയ നിരവധി മഹത്ഗ്രന്ഥങ്ങള്‍ ഈ ശാസ്ത്രത്തെ ധന്യമാക്കുന്നു.. വിമാനശാസ്ത്രത്തെക്കുറിച്ചും യന്ത്രങ്ങളെക്കുറിച്ചും ഇത്രയേറെ ഗവേഷണങ്ങള്‍ നടത്തിയ മറ്റൊരു പൌരാണിക സംസ്കാരം ഉണ്ടെന്ന് തോന്നുന്നില്ല.. പുരാണങ്ങളില്‍ പലയിടത്തും പല രാജാക്കന്മാരുടെ കയ്യിലും വിമാനങ്ങള്‍ ഉണ്ടായിരുന്നതായി പ്രതിപാദിച്ചുകാണുന്നു..

    യന്ത്രസംവിധാനങ്ങളെക്കുറിച്ച് “ശ്രീമഹാഭാഗവത“ത്തില്‍ നല്‍കുന്ന സൂചന ഇതിന് ഒരു ചെറിയ ഉദാഹരണം മാത്രമേ ആകുന്നുള്ളൂ. മയന്‍ നിര്‍മ്മിച്ച ശ്രീകൃഷ്ണന്റെ ദ്വാരകയിലെ കൊട്ടാരത്തെക്കുറിച്ച് വര്‍ണ്ണിക്കുന്നതാണ് ഭാഗം..

    “വേണുവീണകളെല്ലാം താനേ ഗീതങ്ങള്‍ ചെയ്യും
    വാണികള്‍ പറയാതെ താനേ ശബ്ദിക്കും യന്ത്രം
    കാണികള്‍ക്കെല്ലാം ജലനിര്‍ജ്ജലഭ്രാന്തികളും
    വാണീടിലില്ലയെന്നുമില്ലായ്കിലുണ്ടെന്നതും
    ഇങ്ങനെ യന്ത്രഗേഹം ദിവ്യമാം വിമാനങ്ങള്‍
    മംഗലരത്നശോഭപൂണ്ടൊരു ധ്വജങ്ങളും
    ശോഭിതമതിലുകള്‍ കിടങ്ങും ഗോപുരങ്ങള്‍
    ശോഭയായിരിക്കുന്ന യന്ത്രവാതിലും പിന്നെ
    ഇത്തരം വേണ്ടതെല്ലാമോരോന്നേ ശില്‍‌പി ശ്രേഷ്ഠന്‍
    ചിത്രമായ്തീര്‍ത്തീടിനാനെന്നതേ പറയേണ്ടൂ”

  • http://1 Jenish

    @kadhakaran

    ##ആപേക്ഷിക സിദ്ധാന്തത്തിന്റെ ആണിക്കല്ല് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.

    ഇതിപ്പൊഴാണോ ചോദ്യം ചെയ്യപ്പെട്ടത്? ഇ.സി.ജി.സുദര്‍ശന്‍ Tachyons-നെ കുറിച്ച് വിശദീകരിച്ചത് 1960-ല്‍ ആണ്.. ഇപ്പോഴാണ് വിദേശികള്‍ക്ക് അത് ബോധ്യമായത് എന്ന് പറ… :)

  • http://1 Jenish

    പുരാതനഗ്രന്ഥങ്ങളില്‍ വിമാനഭേദങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് മുന്‍പ് തന്നെ പലരും സൂചിപ്പിക്കുകയുണ്ടായി.. മാന്ത്രിക് (യോഗസിദ്ധിമൂലം ഓടുന്നവ), താന്ത്രിക് (ഔഷധയുക്തവും ശക്തിപൂര്‍ണവുമായ വസ്തുക്കളുടെ പ്രയോഗം മൂലം സഞ്ചരിക്കുന്നവ), കൃതക്, യാന്ത്രിക് (മെഷീന്‍, എഞ്ചിന്‍ ഇവ ഉപയോഗിക്കുന്നവ), ശകുല്‍ വിമാനം (പക്ഷിയെപ്പോലുള്ളത്), രക്മവിമാനം (ഖനിജ പദാര്‍ത്ഥങ്ങളുടെ സഹായത്താല്‍ പറക്കുന്നത്) എന്നിവയാണവ. ഇത്തരം വിമാനങ്ങളുപയോഗിച്ച് ധൂമഗതി, വിചിത്രഗതി, ഭക്ഷാണഗതി, വിലോമഗതി, വാമഗതി, പരാങ്മുഖഗതി തുടങ്ങിയ പല രീതികളിലും യാത്രചെയ്യുന്നുവെന്ന് പൌരാണികഭാരതീയരുടെ വ്യോമയാന ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

    വിമാനങ്ങള്‍ നിര്‍മ്മിക്കുവാനുപയോഗിക്കുന്ന ലോഹങ്ങളെക്കുറിച്ചും വ്യക്തമായ പരാമര്‍ശമുണ്ട്. 16 തരമാണ് വിമാനത്തിന്റെ ലോഹങ്ങള്‍‌. അവയില്‍ പ്രധാനമായത് ഉഷ്ണുപ, ഉഷ്ണംഭര, ഉഷ്ണഹത, വീരഹാ, അഗ്നിതുട്, രാജാമൃതൃട്, ഭാരവാഹന, ശീതവാഹന, പഞ്ചഗ്ന, ധരലഘ്ന, വിഷംഭരദ്വിജമിത്ര തുടങ്ങിയവയാണ്.. ഇവയെല്ലാം സങ്കരയിനലോഹങ്ങളായതിനാല്‍ ഇവയെക്കുറിച്ച് കൃത്യമായ പഠനം വളരെ ദുഷ്കരമാണ്.

    ഭരദ്വാജന്റെ ഗ്രന്ഥങ്ങളില്‍ വളരെ വിചിത്രവും നമ്മെ അതിശയിപ്പിക്കുന്നതുമായ ചില പരാമര്‍ശങ്ങളുണ്ട്.. മാകുടവല്ലി, കാരുവേല്ലി, അശ്വകര്‍ണ്ണം, ദേവധാന്യം, ശൌണ്ഡീരം, ഫലസത്ത്വം, മൂലസത്ത്വം, കന്ദസത്ത്വം തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന ഭക്ഷണമായിരിക്കണം വിമാനയാത്രക്കാര്‍ക്ക് നല്‍കേണ്ടതെന്ന് ഭരദ്വാജന്‍ വിധിക്കുന്നു…ഇതില്‍ നിന്നെല്ലാം പൌരാണിക ഭാരതത്തില്‍ വിമാനങ്ങളുണ്ടായിരുന്നുവെന്നും അതില്‍ അവര്‍ ദൂരയാത്രകള്‍ നടത്തിയിരുന്നുവെന്നുമല്ലേ മനസ്സിലാക്കേണ്ടത്?

  • കഥാകാരന്‍

    വളരെ തിരക്കിലായതിനാല്‍ ഇവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല …..

  • കഥാകാരന്‍

    @ ജെനീഷ് – “വിമാനങ്ങളെക്കുറിച്ച് മുന്‍പ് വിശദമായ ഒരു ചര്‍ച്ച നടന്നതാണ്”

    അതവസാനിച്ചപ്പോള്‍ പറഞ്ഞത് വീണ്ടും പറയുന്നു. “ഏട്ടിലെ പശു പുല്ല് തിന്നില്ല” . നമ്മള്‍ വിമാനത്തിന്റെ കണക്കു സഹിതം എഴുതിയുണ്ടാക്കിയിട്ട് ഒരു കാര്യവുമുണ്ടായില്ല എന്നു പറഞ്ഞിരുന്നല്ലോ. ആദ്യമായി ഉണ്ടാക്കിക്കാണിച്ചവര്‍ റൈറ്റ് സഹോദരരാണ്. അല്ലേ?

  • കഥാകാരന്‍

    “പുരാതന ഭാരതീയരെക്കുറിച്ച് പറയുമ്പോള്‍ പരിഹസിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ”

    താങ്കള്‍ ഒരിഞ്ച് പോലും മുന്നോട്ട് പോയില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ട്. അങ്ങനെ തന്നെ വേണം. എതിര്‍ക്കുന്നവര്‍ പറയുന്ന കാര്യം മനസ്സിലാക്കാതെ അവരെ വെറുതെ വിമതന്മാര്‍ എന്ന് കുറ്റപ്പെടുത്തുന്നവര്‍ക്ക് വംശനാശം വരാതെ സൂക്ഷിക്കണമല്ലോ?
    അന്നത്തെ ചര്‍ച്ചയില്‍ പറഞ്ഞത് വീണ്ടും പറയുന്നു. വീണ്ടും വീണ്ടും പറഞ്ഞതു തന്നെ പറയുന്നവര്‍ക്ക് മറുപടിയും ആ രീതിയില്‍ തന്നെ.

    “ജെനീഷേ, ഞാന്‍ മുമ്പൊരു നാലു പ്രാവശ്യമെങ്കിലും പറഞ്ഞതാണ്. താങ്കള്ക്ക് മനസ്സിലായില്ലെന്നു തോന്നുന്നു (അതോ മനസിലായില്ല എന്നു നടിക്കുന്നതോ?)

    പൗരാണിക ഭാരതീയ കണ്ടുപിടുത്തങ്ങളെ അല്ല ഞാന്‍ എതിര്‍ത്തത് . അവരു മാത്രമേ നല്ലത് കണ്ടു പിടിച്ചിട്ടുള്ളൂ എന്നു പറയുന്നതാണ്.”

  • കഥാകാരന്‍

    “ഇതിപ്പൊഴാണോ ചോദ്യം ചെയ്യപ്പെട്ടത്? ഇ.സി.ജി.സുദര്‍ശന്‍ Tachyons-നെ കുറിച്ച് വിശദീകരിച്ചത് 1960-ല്‍ ആണ്.. ഇപ്പോഴാണ് വിദേശികള്‍ക്ക് അത് ബോധ്യമായത് എന്ന് പറ”

    Please get the facts right !!!!!! Tachyons are just imaginary. സാങ്കല്‍പ്പിക പദാര്‍ഥങ്ങള്‍ ….

    “A tachyon is a hypothetical subatomic particle that moves faster than light. In the language of special relativity, a tachyon would be a particle with space-like four-momentum and imaginary proper time. A tachyon would be constrained to the space-like portion of the energy-momentum graph. Therefore, it cannot slow down to subluminal speeds.

    The first hypothesis about tachyons is attributed to German physicist Arnold Sommerfeld. However, it was George Sudarshan,[1] Olexa-Myron Bilaniuk,[2] Vijay Deshpande,[2] and Gerald Feinberg[3] (who originally coined the term in the 1960s) who advanced a theoretical framework for their study. “

  • കഥാകാരന്‍

    യാദൃശ്ചികമായി, ഇന്നു മാതൃഭൂമിയില്‍ വായിച്ച ഒരു ലേഖനം അതേപടി പോസ്റ്റ് ചെയ്യുന്നു.

    ഭൗതികത്തിലെ പ്രതിസന്ധി
    By വി ടി സന്തോഷ്

    ന്യൂട്രിനോകള്‍ പ്രകാശവേഗത്തെ മറികടന്നാല്‍ ആപേക്ഷികതാ സിദ്ധാന്തത്തിന് എന്തു സംഭവിക്കും?

    ഗുമസ്തപ്പണിയെല്ലാം വിട്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ കോളേജില്‍ പ്രൊഫസറായി ജോലി നോക്കുന്ന കാലം. കൊല്ലപ്പരീക്ഷ നടക്കുന്നതിനിടെ ഒരു വിദ്യാര്‍ഥി പരിഭ്രമിച്ചു കടന്നുവന്നു.

    ‘ഇത്തവണത്തെ പരീക്ഷയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ അപ്പടി ആവര്‍ത്തിച്ചിരിക്കുകയാണ്, സര്‍’

    ‘ചോദ്യങ്ങള്‍ പഴയതു തന്നെ’, ഐന്‍സ്റ്റൈന്‍ ഒന്നു ചിരിച്ചു. ‘പക്ഷേ ഇക്കൊല്ലം ഉത്തരങ്ങള്‍ പുതിയതാണല്ലോ!’

    ഇതു വെറും കഥയാവാം. മഹാന്‍മാരുടെ ജീവചരിത്രത്തിനു കൊഴുപ്പേകാന്‍ എഴുത്തുകാര്‍ കൂട്ടിച്ചേര്‍ക്കുന്ന തൊങ്ങലുകളിലൊന്ന്. കഥയായാലും അല്ലെങ്കിലും ഐന്‍സ്‌റ്റൈന്‍ പറഞ്ഞതു കാര്യമായിരുന്നു. പഴയ ചോദ്യങ്ങള്‍ക്ക് അപ്പോഴേക്കും പുതിയ ഉത്തരങ്ങള്‍ തയ്യാറായിരുന്നു.

    ഭൗതികശാസ്ത്രത്തിലെ ചോദ്യങ്ങള്‍ക്കു നൂറ്റാണ്ടുകളായി പറഞ്ഞുപോരുന്ന ഉത്തരങ്ങളാണ് ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പുതുക്കിയത്. പഴയ സമവാക്യങ്ങള്‍ അദ്ദേഹം തിരുത്തി. പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതിച്ചു. വൈജ്ഞാനിക ലോകത്ത് പുതുവിപ്ലവം സൃഷ്ടിച്ചു.

    ഇപ്പോള്‍ ശാസ്ത്ര ലോകം ചര്‍ച്ച ചെയ്യുന്നത് മറ്റൊരു വിപ്ലവത്തെക്കുറിച്ചാണ്. അതു യാഥാര്‍ഥ്യമായാല്‍ ഭൗതികത്തില്‍ വീണ്ടുമൊരു കോളിളക്കമുണ്ടാകും. പഴയ വിപ്ലവനായകന്‍ ഐന്‍സ്റ്റൈന്‍ പഴഞ്ചനാകും. ആപേക്ഷികതാ സിദ്ധാന്തം കാലഹരണപ്പെടും. കോലാഹലമെല്ലാം കെട്ടടങ്ങുമ്പോള്‍, ആ പഴയ ചോദ്യങ്ങള്‍ക്ക് കുറേക്കൂടി പുതിയ ഉത്തരങ്ങള്‍ ലഭിക്കും.

    പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങള്‍ തേടി കണികാ പരീക്ഷണം നടത്തുന്ന യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണ ഏജന്‍സി(സേണ്‍)യിലെ ശാസ്ത്രജ്ഞരാണ് ഭൗതിക ശാസ്ത്രത്തെ പിടിച്ചുലച്ചേക്കാവുന്ന കണ്ടെത്തലിനു പിന്നില്‍. കണികാ പരീക്ഷണം എങ്ങുമെത്തിയിട്ടില്ലെങ്കിലും അവരുടെ ‘ഒപേര’ പദ്ധതി പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് മുന്നേറിയത്.

    സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള ‘സേണി’ല്‍ നിന്ന് അവര്‍ 730 കിലോമീറ്റര്‍ അകലെ ഇറ്റലിയില്‍ റോമിനടുത്തുള്ള ഗ്രാന്‍ സാസോ ഗവേഷണ ശാലയിലേക്ക് പദാര്‍ഥത്തിന്റെ മൗലിക കണങ്ങളിലൊന്നായ ന്യൂട്രിനോ തൊടുത്തുവിട്ടു. ജനീവയില്‍ നിന്നു റോമിലേക്കുള്ള സഞ്ചാരത്തിന് ആ കുഞ്ഞു കണങ്ങളെടുത്ത സമയം നോക്കിയപ്പോള്‍ ശാസ്ത്രജ്ഞര്‍ ഞെട്ടിപ്പോയി. ‘പ്രകാശത്തേക്കാള്‍ വേഗത്തിലാണ് ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നത്’.

    ശൂന്യതയിലൂടെ പ്രകാശം സഞ്ചരിക്കുന്ന വേഗത്തെ മറികടക്കാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റൊന്നിനുമാവില്ലെന്ന ആശയമാണ് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ കാതല്‍. അതാണ് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനം. പ്രകാശ വേഗത്തെ എന്തെങ്കിലും മറികടന്നാല്‍ ഈ അടിത്തറയ്ക്കുമേല്‍ കെട്ടിപ്പൊക്കിയ ശാസ്ത്ര സിദ്ധാന്തങ്ങളെല്ലാം തകിടം മറിയും. ഒരു നൂറ്റാണ്ടു പിന്നിട്ട ആപേക്ഷികതാ സിദ്ധാന്തത്തെ മറികടന്നുകൊണ്ട് ശാസ്ത്രം പുതുവഴികള്‍ തേടും. അതുകൊണ്ടെന്താ പ്രശ്‌നം എന്നു ചോദിക്കുന്നവരുണ്ടാകും. അവര്‍ക്ക് ആപേക്ഷികതാ സിദ്ധാന്തം എന്താണെന്നറിയില്ല എന്നു മനസ്സിലാക്കിയാല്‍ മതി. ആപേക്ഷികതാ സിദ്ധാന്തത്തെ പിന്തുടര്‍ന്നുവന്നുണ്ടായ സിദ്ധാന്തങ്ങളെക്കുറിച്ച് അത്രയും അറിവുണ്ടാകില്ല. അതില്‍ ലജ്ജിക്കാനൊന്നുമില്ല. നമ്മള്‍ സാധാരണക്കാര്‍ക്ക് അത്രയെളുപ്പം മനസ്സിലാകുന്നതല്ല ഇതൊന്നും.

    ആപേക്ഷികതാ സിദ്ധാന്തം

    ആപേക്ഷികതാ സിദ്ധാന്തം ശരിക്കുള്‍ക്കൊണ്ടിട്ടുള്ളവരുടെ എണ്ണം ഒരു ഡസനില്‍ താഴെയേ വരൂ എന്ന് ഐന്‍സ്‌റ്റൈന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ പ്രചാരകനായിരുന്ന ആര്‍തര്‍ എഡിങ്ടണോട് ഒരിക്കല്‍ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു. ‘ആപേക്ഷികതാ സിദ്ധാന്തം പൂര്‍ണമായി മനസ്സിലായിട്ടുള്ളത് മൂന്നു പേര്‍ക്കു മാത്രമാണ് എന്നു പറയുന്നത് ശരിയാണോ?’ എന്ന്. ‘ആരാണാ മൂന്നാമന്‍?’ എന്നായിരുന്നു എഡിങ്ടന്റെ മറുചോദ്യം.

    നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആര്‍ക്കിമിഡീസും ഗലീലിയോയും ന്യൂട്ടനുമെല്ലാം പറഞ്ഞ കാര്യങ്ങള്‍ നമുക്ക് എളുപ്പം മനസ്സിലാവും. കാരണം നമ്മള്‍ക്കു ചിരപരിചിതമായ വസ്തുക്കള്‍ ചൂണ്ടിക്കാണിച്ചും കണ്‍മുന്നിലുള്ള പ്രതിഭാസങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടിയുമാണ് അവര്‍ ശാസ്ത്ര തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചത്. മൂന്നര നൂറ്റാണ്ടു മുമ്പ് സര്‍ ഐസക് ന്യൂട്ടന്‍ അവതരിപ്പിച്ച ചലന നിയമങ്ങളും ഗുരുത്വാകര്‍ഷണ സിദ്ധാന്തവുമായിരുന്നു, ഐന്‍സ്റ്റൈന്‍ വരുന്നതുവരെ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന ശില. പ്രപഞ്ച പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ ന്യൂട്ടന്റെ ചലനനിയമങ്ങളായിരുന്നു, ആശ്രയം. അതായിരുന്നു അവസാന വാക്ക്.

    പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് കഥ മാറാന്‍ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി പുതിയ കണ്ടുപിടിത്തങ്ങള്‍ വന്നു. പരമാണുവിന്റെ ഉള്ളറകളിലെ സൂക്ഷ്മപ്രപഞ്ചത്തിലേക്കു മനുഷ്യന്റെ ദൃഷ്ടികള്‍ തുളച്ചിറങ്ങി. അതി വിദൂരതയിലുള്ള ആകാശഗോളങ്ങളിലേക്ക് അവന്റെ കണ്ണുകള്‍ പറന്നുചെന്നു. അവിടെ കണ്ടറിഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ന്യൂട്ടന്റെ നിയമങ്ങള്‍ മതിയാവാതെ വന്നു. അപ്പോഴാണ് ഐന്‍സ്‌റ്റൈന്‍ പുതിയൊരു പ്രപഞ്ച വീക്ഷണം അവതരിപ്പിച്ച് ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കിയത്.
    സ്ഥലകാലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗുരുത്വാകര്‍ഷണ സിദ്ധാന്തമാണ് ഐന്‍സ്റ്റൈന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തം എന്നു പറയാം. നീളം, വീതി, ഉയരം എന്നീ മൂന്നു മാനങ്ങള്‍ക്കു പുറമെ കാലം എന്ന നാലാമതൊരു മാനം കൂടിയുള്ള ചതുര്‍മാന സാന്തത്യം (Four Dimentional Space-time Continuum) ആണ് ഐന്‍സ്‌റ്റൈന്റെ പ്രപഞ്ചം. എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളെയും ഈ ചതുര്‍മാന ജ്യാമിതിയുപയോഗിച്ചു വിശദീകരിക്കാമെന്ന് അദ്ദേഹം തെളിയിച്ചു.

    സ്ഥലം(space), കാലം(time) ഇവ ആപേക്ഷികമാണെന്ന ആശയമാണ് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ചലനത്തിനനുസരിച്ച് വസ്തുക്കളുടെ ദ്രവ്യമാന(mass)വും നീളവും മാറും. അതിവേഗം ചലിക്കുമ്പോള്‍ സമയം നീങ്ങുന്നതു പോലും പതുക്കെയാവും. ചലിക്കുന്ന ദണ്ഡിന്റെ നീളം കുറയും, ദ്രവ്യമാനം കൂടും. വേഗം പ്രകാശ വേഗത്തിനൊപ്പമായാല്‍ ദ്രവ്യമാനം അനന്തമാവും. പ്രകാശ വേഗത്തില്‍ ചലിക്കുമ്പോള്‍ കാലം മുന്നോട്ടു പോവില്ല. അങ്ങനെവരുമ്പോള്‍ പ്രകാശ വേഗത്തിനുമപ്പുറം വേഗമാര്‍ജിച്ചാല്‍ കാലത്തിലൂടെ പിന്നിലേക്കു സഞ്ചരിക്കാന്‍ പറ്റണം. അതെങ്ങനെ പറ്റും?

    അങ്ങനെയൊരപകടം വരാതിരിക്കാന്‍ ആപേക്ഷികതാ സിദ്ധാന്തം വസ്തുക്കളുടെ ചലന വേഗത്തിന് പരിധി വച്ചു. ഈ പ്രപഞ്ചത്തില്‍ ഏറ്റവും വേഗമുള്ളത് പ്രകാശത്തിനാണ്. ഒരു പദാര്‍ഥത്തിനും പ്രകാശ വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ പറ്റില്ല. ശൂന്യതയില്‍ പ്രപഞ്ചത്തിന്റ വേഗം സാര്‍വലൗകിക സ്ഥിരാങ്കം (Universal constant) ആണെന്ന് ഐന്‍സ്‌റ്റൈന്‍ സ്ഥാപിച്ചു. ഇ സമം എംസി സ്‌ക്വയേഡ് എന്ന വിഖ്യാത സമീകരണത്തിലെ സിയാണ് ഈ സ്ഥിരാങ്കം.

    കോടികള്‍ ചെലവിട്ടു നടത്തിയ പരീക്ഷണങ്ങളിലൂടെയോ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്തിയ കണക്കുകൂട്ടലുകളിലൂടെയോ അല്ല, ഐന്‍സ്‌റ്റൈന്‍ ഈ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചത്. കടലാസും പെന്‍സിലും മാത്രമായിരുന്നു, പേറ്റന്‍്‌റ് ഓഫീസില്‍ ഗുമസ്തനായിരുന്ന ഐന്‍സ്റ്റൈന്റെ ഗവേഷണ സാമഗ്രികള്‍. സ്ഥിരവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്കു മാത്രം ബാധകമായ വിശിഷ്ടാപേക്ഷികതാ സിദ്ധാന്തവുമായി ഐന്‍സ്റ്റൈന്‍ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നത് 1905ലാണ്. എല്ലാ വസ്തുക്കള്‍ക്കും ബാധകമായ സാമാന്യാപേക്ഷികതാ സിദ്ധാന്തം 1916ല്‍ അവതരിപ്പിച്ചു. മടിച്ചുമടിച്ചാണ് ശാസ്ത്രലോകം ഈ ആശയങ്ങള്‍ സ്വീകരിച്ചത്. പക്ഷേ പില്‍ക്കാലത്തു നടന്ന പരീക്ഷണങ്ങള്‍ ഐന്‍സ്്‌റ്റൈന്റെ നിഗമനങ്ങള്‍ ശരിവെച്ചു. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ഒന്നൊന്നായി ശരിയെന്നു തെളിഞ്ഞു. അതോടെ ഐന്‍സ്‌റ്റൈന്റെ ആശയങ്ങള്‍ ഭൗതിക ശാസ്ത്രത്തിലെ ആണിക്കല്ലായി, അവസാന വാക്കായി. വര്‍ഷം 106 ആയിട്ടും അതിന് ഇളക്കമൊന്നും പറ്റിയില്ല.

    എങ്കിലും ഐന്‍സ്റ്റൈനു തെറ്റുപറ്റിയെന്ന അവകാശ വാദങ്ങളുമായി ഇടക്കിടെ ചിലരൊക്കെ മുന്നോട്ടുവരാറുണ്ട്. ആപേക്ഷികതാ സിദ്ധാന്തം വായിച്ചു മനസ്സിലാക്കാന്‍ പോലും ശേഷിയെത്തിയിട്ടില്ലാത്ത കുട്ടികളും ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെല്ലാം ഉപനിഷത്തുകളിലും മതഗ്രന്ഥങ്ങളിലുമുണ്ടെന്ന അവകാശവാദവുമായെത്തുന്ന കപട ചിന്തകരും മുതല്‍ വിഖ്യാത ശാസ്ത്രജ്ഞര്‍ വരെയുണ്ട് അക്കൂട്ടത്തില്‍. പക്ഷേ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ചുവടിളക്കാന്‍ പോന്ന കണ്ടെത്തലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് സേണിലെ ‘ഒപേര’ പരീക്ഷണം ഞെട്ടലുളവാക്കുന്നത്.

    ന്യൂട്രിനോ പരീക്ഷണം

    പരമാണുവിലെ സൂക്ഷ്മകണങ്ങളിലൊന്നാണ് ന്യൂട്രിനോ. പരമാണു കേന്ദ്രത്തിലെ കണമായ പ്രോട്ടോണ്‍ ഗ്രാഫൈറ്റ് പാളിയില്‍ ചെന്നിടിച്ചാല്‍ ന്യൂട്രിനോകള്‍ സ്വതന്ത്രമാവും. ചില തരം റേഡിയോ ആക്ടീവ് ക്ഷയത്തിലൂടെയും കോസ്മിക് രശ്മികള്‍ പരമാണുക്കളുമായി ഇടിക്കുമ്പോളും സൂര്യനില്‍ നടക്കുന്നതു പോലുള്ള ആണവ പ്രവര്‍ത്തനത്തിലൂടെയും അവ സൃഷ്ടിക്കപ്പെടും. 1930ല്‍ വോള്‍ഫ്ഗാങ് പൗളിയാണ് ഇങ്ങനെയൊരു കണമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആദ്യമായി പ്രവചിച്ചത്. 1956ലാണ് അതു കണ്ടെത്തുന്നത്. വൈദ്യുതി ചാര്‍ജില്ലാത്ത ഈ കണങ്ങള്‍ക്ക് ഇത്തിരിയാണെങ്കിലും പിണ്ഡമുണ്ടെന്നു കണ്ടെത്തിയത് ജപ്പാനിലെ സൂപ്പര്‍ കാമിക്കോന്‍ഡെ ഡിറ്റക്ടറുപയോഗിച്ച് 1998ല്‍ നടത്തിയ പരീക്ഷണത്തിലാണ്.

    പ്രകാശകണമായ ഫോട്ടോണുകളെപ്പോലെയല്ല ന്യൂട്രിനോകള്‍. പാറക്കെട്ടുകള്‍ തുളച്ചും അതു കടന്നുപോകും. ഇതു വായിക്കുമ്പോഴേക്ക് കോടാനുകോടി ന്യൂട്രിനോകള്‍ നിങ്ങളറിയാതെ, നിങ്ങളുടെ ശരീരം തുളച്ചു കടന്നു പോയിട്ടുണ്ടാകും. കണ്ടത്താന്‍ നന്നെ പ്രയാസമായതുകൊണ്ട് ചെകുത്താന്‍ കണമെന്നാണ് അതിന്നു വിശേഷണം. മറ്റൊരു മാധ്യമത്തിലൂടെ കടന്നുപോവുമ്പോള്‍ ന്യൂട്രിനോയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരും. അതേക്കുറിച്ചായിരുന്നു സേണിലെ ‘ഒപേര’ പരീക്ഷണം. 11 രാജ്യങ്ങളില്‍ നിന്നുള്ള 160 ശാസ്ത്രജ്ഞര്‍ ‘ഒപേര’ പദ്ധതിയില്‍ പങ്കാളികളാണ്.

    നേരത്തേ പറഞ്ഞ പോല, ‘ഒപേര’യിലെ ശാസ്ത്രജ്ഞര്‍ സേണില്‍ നിന്് ഗ്രാന്‍ സാസോ ഭൂഗര്‍ഭ ഗവേഷണശാലയിലേക്ക് ന്യൂട്രിനോകള്‍ തൊടുത്തുവിട്ടു. ആല്‍പ്‌സ് പര്‍വതനിരകള്‍ തുളച്ചുകടന്ന് ഇറ്റലിയിലെ ഗ്രാന്‍ സാസോയിലെത്തിയപ്പോള്‍ അവയെ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളില്‍ പകര്‍ത്തി. അവ സഞ്ചരിച്ച ദൂരമളക്കാന്‍ ജി.പി.എസ് സംവിധാനം ഉപയോഗിച്ചു. ആറ്റമിക് ക്ലോക്കുകളുപയോഗിച്ച് സഞ്ചാര സമയം നിര്‍ണയിച്ചു. പത്തു നാനോ സെക്കന്‍ഡു(ഒരു സെക്കന്‍ഡിന്റെ നൂറുകോടിയിലൊന്നാണ് ഒരു നാനോ സെക്കന്‍ഡ്) വരെ കൃത്യമായിരുന്നു സമയനിര്‍ണയം. 20 സെന്റീമീറ്റര്‍ വരെ കൃത്യമായിരുന്നു ദൂരനിര്‍ണയം. ഭൂമിയുടെ ഭ്രമണം മൂലം പദാര്‍ഥകണത്തിന്റെ വേഗത്തില്‍ വന്നേക്കാവുന്ന വ്യത്യാസം അവര്‍ കണക്കിലെടുത്തിരുന്നു. ന്യൂട്രിനോയുടെ സഞ്ചാര പാതയിലുള്ള തുരങ്കങ്ങളിലെ വാഹന ഗതാഗതംപോലും വിര്‍ത്തിവെച്ചിരുന്നു. കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടായതുകൊണ്ട് കറുത്തീയ പാളികള്‍കൊണ്ടുവേര്‍തിരിച്ച് നിരനിരയായിവെച്ച 150,000 ഫോട്ടോഗ്രാഫിക് ഫിലിമുകളിലാണ് ന്യൂട്രിനോകളെ പകര്‍ത്തിയത്.

    സേണില്‍ നിന്ന് ഗ്രാന്‍ സാസോയിലെത്താന്‍ ന്യൂട്രിനോകളെടുത്ത സമയം നിര്‍ണയിച്ചപ്പോഴാണ് ഗവേഷകരുടെ തല പെരുത്തത്. അത്രയും ദൂരമെത്താന്‍ പ്രകാശത്തിന വേണ്ട സമയത്തിലും 60 നാനോ സെക്കന്‍ഡ് മുമ്പേ ന്യൂട്രിനോകള്‍ എത്തിയിട്ടുണ്ട്. (ഒരു സെക്കന്‍ഡിനെ നൂറുകോടിയായി വിഭജിച്ച് അതില്‍ 60 എണ്ണം എടുത്താല്‍ 60 നാനോ സെക്കന്‍ഡായി. നമുക്കു സങ്കല്‍പിക്കാന്‍പോലുമാവാത്തത്ര ചെറുതാണീ സംഖ്യ. പക്ഷേ സൂക്ഷ്മ കണങ്ങളെപ്പറ്റി പഠിക്കുന്ന കണഭൗതികത്തില്‍ അതത്ര നിസ്സാരമല്ല.) ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗം 299,792,458 മീറ്ററാണ്. സേണിലെ പരീക്ഷണം ശരിയാണെങ്കില്‍ ന്യൂട്രിനോയുടെ വേഗം സെക്കന്‍ഡില്‍ 299,798,454 മീറ്റര്‍ വരും. അതായത് പ്രകാശവേഗത്തിന്റെ 0.002 ശതമാനം അധികമാണ് ന്യൂട്രിനോയുടെ വേഗം. പ്രകാശ കണമായ ഫോട്ടോണ്‍ ശൂന്യതയിലൂടെയാണ് ഈ വേഗത്തില്‍ സഞ്ചരിക്കുന്നത്. ചില്ലുപോലുള്ള മാധ്യമങ്ങളിലൂടെ പോകുമ്പോള്‍ വേഗം കുറയും. പാറയിലൂടെ കടന്നുപോകാന്‍ അതിനാവില്ല. എന്നാല്‍ ന്യൂട്രിനോ കടന്നുപോയത് പാറയിലൂടെയാണ്. എന്നിട്ടുമത് പ്രകാശവേഗത്തെ മറികടന്നു.

    എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടാകുമെന്ന സംശയത്തില്‍ അവര്‍ പരീക്ഷണം ആവര്‍ത്തിച്ചു. മൂന്നു വര്‍ഷം കൊണ്ട് 15,000 തവണ ന്യൂട്രിനോകളെ പായിച്ചു സമയമളന്നു. പറ്റിയേക്കാവുന്ന പിഴവുകള്‍ക്കുള്ള കിഴിവുകള്‍ വരുത്തി. പക്ഷേ ന്യൂട്രിനോകള്‍ പ്രകാശത്തെ പിന്നിലാക്കിയെന്നായിരുന്നു, അപ്പോഴെല്ലാം കിട്ടിയ ഉത്തരം. ഇത്ര തവണ പരീക്ഷണം ആവര്‍ത്തിച്ചിട്ടും ഒരേ ഉത്തരമാണു കിട്ടുന്നതെങ്കില്‍ കണ്ടെത്തല്‍ ഔപചാരികമായി പ്രഖ്യാപിക്കാം. പക്ഷേ സംഗതി പ്രകാശ വേഗത്തിന്റെ കാര്യമായതുകൊണ്ട് ശാസ്ത്രജ്ഞര്‍ക്ക് അതിനു ധൈര്യം വന്നില്ല. ഈ കണ്ടെത്തലിനെ അവിശ്വസനീയം എന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരുമെന്ന് സേണിന്റെ റിസര്‍ച്ച് ഡയരക്ടര്‍ സെര്‍ജിയോ ബെര്‍ത്തലൂച്ചി പറയുകയും ചെയ്തു. എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വീണ്ടും വീണ്ടും വിശദമായി പരിശോധിച്ചെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബേണ്‍ സര്‍വകാലാശാലാ പ്രൊഫസര്‍ അന്റോണിയോ എറെഡിറ്റാറ്റയുടെ വിശദീകരണം. എന്നിട്ടും കണ്ടെത്തല്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.

    ഭൗതികശാസ്ത്ര വെബ്‌സൈറ്റില്‍ (arXiv.org) പരസ്യപ്പെടുത്തിയ ഗവേഷണഫലം ലോകത്തിന്റെ നാനാഭാഗത്തുമുള്ള ശാസ്ത്രജ്ഞര്‍ക്ക് വിശകലനത്തിനു വിധേയമാക്കാന്‍വെച്ചിരിക്കുകയാണിപ്പോള്‍. തെറ്റുകളുണ്ടെങ്കില്‍ അവര്‍ക്കു ചൂണ്ടിക്കാണിക്കാം. പറ്റുമെങ്കില്‍ വേറൊരു ഗവേഷണശാലയില്‍ പരീക്ഷണം ആവര്‍ത്തിക്കാം എന്നിട്ടു ഫലങ്ങള്‍ താരതമ്യം ചെയ്യാം. അതും ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

    ഇത്തരത്തില്‍ ന്യൂട്രിനോ പരീക്ഷണം നടത്താന്‍ സൗകര്യമുള്ള രണ്ടു ഗവേഷണശാലകളേ ലോകത്തുള്ളൂ. അമേരിക്കയില്‍ ഷിക്കാഗോയിലുള്ള നാഷണല്‍ ഫെര്‍മിലാബാണ് ഒന്ന്. ജപ്പാനിലാണ് രണ്ടാമത്തേത്. ഫെര്‍മി ലാബില്‍ 2007ല്‍ സമാനമായ പരീക്ഷണം നടത്തിയതാണ്. മിനോസ്(ങകചഛട) എന്നു പേരിട്ട ആ പദ്ധതിയില്‍ ന്യൂട്രിനോകള്‍ പ്രകാശ വേഗം മറി കടന്നതായി അവര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സൂക്ഷ്മ പരിശോധന നടത്തിയപ്പോള്‍ അളവുകളില്‍ പിഴവു പറ്റിയിരിക്കാനുള്ള സാധ്യത വെളിപ്പെട്ടു. കണ്ടുപിടിത്തത്തിന്റെ കാര്യം അതോടെ അവര്‍ വിട്ടുകളയുകയും ചെയ്തു. ജപ്പാനില്‍ ടി ടു കെ എന്ന പേരില്‍ നടന്ന സമാന പരീക്ഷണവും ലക്ഷ്യത്തിലെത്തിയില്ല. ഇക്കഴിഞ്ഞ ഭുകമ്പത്തില്‍ അവരുടെ ഗവേഷണ സംവിധാനങ്ങള്‍ക്കു കേടുപാടുപറ്റുകയും ചെയ്തു. എങ്കിലും അടുത്ത വര്‍ഷത്തോടെ രണ്ടിടത്തും ന്യൂട്രിനോ പരീക്ഷണങ്ങള്‍ പുനരാംഭിച്ചേക്കും. അതില്‍നിന്നു കിട്ടുന്ന വിവരങ്ങള്‍കൂടി വിശദപഠനത്തിനു വിധേയമാക്കിയ ശേഷമേ ശാസ്ത്രജ്ഞര്‍ അന്തിമ നിഗമനത്തിലെത്തൂ.

    അസാധാരണങ്ങളായ അവകാശവാദങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ അസാധാരണ തെളിവുകള്‍തന്നെ നിരത്തേണ്ടി വരുമെന്ന് കാള്‍ സാഗന്‍ പറഞ്ഞിട്ടുണ്ട്. അതാണു ശാസ്ത്രത്തിന്റെ രീതി.

    പഴയ ചോദ്യം, പുതിയ ഉത്തരം

    ശാസ്ത്രത്തിലാണെങ്കിലും തത്ത്വചിന്തയിലാണെങ്കിലും ചോദ്യങ്ങള്‍ മിക്കതും പഴയതു തന്നെയാണ്. മതങ്ങള്‍ പഴയ ഉത്തരങ്ങളില്‍ത്തന്നെ കടിച്ചുതൂങ്ങും. ശാസ്ത്രമാകട്ടെ, ഉത്തരങ്ങള്‍ പുതുക്കാനുള്ള അന്വേഷണങ്ങള്‍ തുടരും. ന്യൂട്ടന്റെ ചനലനിയമങ്ങളുടെ സ്ഥാനത്ത് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം വന്നപ്പോള്‍ ഭൗതികശാസ്ത്രത്തിനു കരുത്തു വര്‍ധിച്ചതേയുള്ളൂ. ന്യൂട്രിനോ പരീക്ഷണത്തെ വിശദീകരിക്കാന്‍ ഐന്‍സ്റ്റൈന്റെ സിദ്ധാന്തം പോരെന്നുവന്നാല്‍ കുറേക്കൂടി ശക്തമായ മറ്റൊരു സിദ്ധാന്തം പകരം വരും. അപ്പോഴും, നമുക്കു പരിചിതമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ന്യൂട്ടന്റെ സയന്‍സ് മതിയെന്നു പറയുമ്പോലെ, അതിവേഗത്തില്‍ ചരിക്കുന്ന സംഗതികള്‍ മനസ്സിലാക്കാന്‍ ആപേക്ഷികതാ സിദ്ധാന്തം ഉപയോഗിക്കാം. പ്രകാശവേഗം മറികടക്കുന്ന കണങ്ങളുടെ കാര്യത്തില്‍ പുതിയ സിദ്ധാന്തവും.

    പക്ഷേ ഇവിടെ വേറൊരു പ്രശ്‌നമുണ്ട്. വേണമെങ്കിലതിനെ ഭൗതികത്തിലെ പ്രതിസന്ധി എന്നു വിളിക്കാം. ഐന്‍സ്റ്റൈന്റെ സിദ്ധാന്തമനുസരിച്ച്, പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന പദാര്‍ഥങ്ങളെ സംബന്ധിച്ചിടത്തോളം കാലം നിശ്ചലമാകണം. പ്രകാശവേഗത്തിനുമപ്പുറം സഞ്ചരിക്കുന്നവര്‍ക്ക് കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കാനാകണം. കാലം മുന്നില്‍നിന്നു പിന്നോട്ടു സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ കാര്യകാരണ ബന്ധവും തകിടംമറിയും. കാര്യം ആദ്യം, അതിന്റെ കാരണം പിന്നെ എന്ന അവസ്ഥ വരും. ലൈറ്റ് കത്തിയതിനു ശേഷം സ്വിച്ച് ഓണാക്കിയാല്‍ മതിയാവും. അതങ്ങനെയാണ്, ഒരുപാടു മുന്നോട്ടുപോകുമ്പോള്‍ ശാസ്ത്രം തത്വചിന്തയോടടുക്കും. കുറേയേറെ കിഴക്കോട്ടു പോകുമ്പോള്‍ പടിഞ്ഞാറെത്തുമെന്നതുപോലെ. എന്നുവെച്ച് സ്വിച്ചിടുന്നതിനു മുമ്പു ലൈറ്റു കത്താന്‍ പാടുണ്ടോ?

    കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കുന്നതിനെപ്പറ്റി ശാസ്ത്ര കഥകള്‍ ധാരാളമിറങ്ങിയിട്ടുണ്ട്. അങ്ങനെയൊരു സാധ്യതയെപ്പറ്റി ശാസ്ത്രജ്ഞരും ചിന്തിച്ചിട്ടുണ്ട്. പ്രകാശവേഗത്തെ മറികടക്കുന്ന ടാക്കിയോണുകളെന്ന സാങ്കല്‍പിക കണങ്ങളെപ്പറ്റി അവര്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. പ്രശസ്ത ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ആര്‍നോള്‍ഡ് സൊമ്മര്‍ഫെഡ് ആണ് ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. മലയാളിയായ ഇ.സി.ജി. സുദര്‍ശന്‍ അതിനെ ഒന്നുകൂടി വികസിപ്പിച്ച് അതിന്റെ വക്താവായി മാറി. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതുകൊണ്ട് ടാക്കിയോണുകള്‍ക്ക് കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കാന്‍ പറ്റും. പക്ഷേ നിലവിലുള്ള പദാര്‍ഥങ്ങളുമായൊന്നും ഇടപെടാന്‍ അതിനു പറ്റില്ല. സൈദ്ധാന്തിക തലത്തില്‍ മാത്രമേ അതിനു നിലനില്‍പ്പുള്ളൂ എന്നര്‍ഥം. ഈ സൈദ്ധാന്തിക കണങ്ങളെ ഇന്നേവരെ കണ്ടെത്താനായിട്ടില്ല. പ്രകാശവേഗം മറികടന്ന ന്യൂട്രിനോകള്‍ക്ക് ടാക്കിയോണുകളുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ സേണിലെ പരീക്ഷണങ്ങള്‍ സുദര്‍ശന്റെ നിഗമനങ്ങള്‍ ശരിവെക്കുന്നു എന്നു പറയാനുമാവില്ല.

    എങ്കിലും, കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കുന്നത് സൈദ്ധാന്തികായി സാധ്യമാണ് എന്നു വേണമെങ്കില്‍ പറയാം. പക്ഷേ പ്രായോഗിക തലത്തില്‍ തത്ക്കാലം അത് അസാധ്യം തന്നെയാണ്. അതുപയോഗപ്പെടുത്താനുള്ള സാങ്കേതിക വിദ്യ നിലവിലില്ല. ന്യൂട്രിനോകള്‍ പ്രകാശവേഗത്തെ മറികടന്നു എന്നു തന്നെ വയ്ക്കുക. മനുഷ്യന് അങ്ങനെയൊരു വേഗത്തില്‍ സഞ്ചരിക്കാനുള്ള സംവിധാനം അടുത്ത കാലത്തൊന്നും നിലവില്‍ വരില്ല. പേരിനു മാത്രം പിണ്ഡമുള്ള ന്യൂട്രിനോകളെപ്പോലെ ഭാരമുള്ള കണങ്ങള്‍ക്കു സഞ്ചരിക്കാനാവില്ല.

    അപ്പോള്‍പിന്നെ പ്രകാശവേഗം മറികടന്ന ന്യൂട്രിനോകളെ എങ്ങനെ വിശദീകരിക്കും? ഈ പ്രപഞ്ചത്തിന് ആപേക്ഷികതാ സിദ്ധാന്തം മുന്നില്‍ കണ്ടിട്ടില്ലാത്ത ഒരു അഞ്ചാം മാനമുണ്ടാകാം എന്നൊരു സാധ്യത ചില ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്നുണ്ട്. നീളം, വീതി, ഉയരം, കാലം എന്നീ നാലു മാനങ്ങള്‍ക്കു പുറമെ അഞ്ചാമതൊരു മാനം കൂടിയുള്ള, നമുക്ക് പരിചിചമല്ലാത്ത, ആ പ്രപഞ്ചത്തിലെ ഏതെങ്കിലും കുറുക്കുവഴിയിലൂടെയാവാം ന്യൂട്രിനോ സഞ്ചരിച്ചതെന്നാണ് ഇന്‍ഡ്യാന സര്‍വകലാശാലയിലെ അലന്‍ കോസ്‌റ്റെലെക്കി പറയുന്നത്. ആ തലത്തില്‍ പ്രകാശത്തിന്റെ വേഗം വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഐന്‍സ്‌റ്റൈന്‍ പറഞ്ഞ നാലു മാനങ്ങള്‍ വിഭാവനം ചെയ്യാന്‍ തന്നെ നമുക്ക് എളുപ്പമല്ല, അപ്പോളീ അഞ്ചാം മാനത്തെ എവിടെകൊണ്ടുവെക്കും?

    അതല്ലെങ്കില്‍ പിന്നെ രണ്ടു വഴികളാണുള്ളത്. ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം പൂര്‍ണമായും തെറ്റായിരുന്നെന്നു തെളിയാനുള്ള സാധ്യതയാണ് ആദ്യത്തേത്. അങ്ങനെയാണെങ്കില്‍ പ്രകാശവേഗം പരമോന്നതമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. പ്രകാശവേഗത്തെ മറികടന്നാല്‍ കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കാമെന്നു പറയുന്നതിലും അര്‍ഥമില്ല. പക്ഷേ ചരിത്രത്തില്‍ ഒരു മനുഷ്യന്റെ ബുദ്ധിയില്‍ നിന്നുദിച്ച ഏറ്റവും വലിയ ആശയമെന്നു വിശേഷിപ്പിക്കപ്പെട്ട ആപേക്ഷികതാ സിദ്ധാന്തം തെറ്റാണെന്നു സ്ഥാപിക്കാന്‍ ഇപ്പറഞ്ഞ തെളിവുകളൊന്നും പോരാ. അസാധാരണമായ ആ അവകാശവാദത്തിന് അസാധാരണ തെളിവുകള്‍ തന്നെ വേണം.

    പിന്നെ ഒരു വഴിയേ ഉള്ളൂ. സേണിലെ ശാസ്്ത്രജ്ഞര്‍ക്ക് എവിടെയെങ്കിലും തെറ്റുപറ്റിയിട്ടുണ്ടാകണം. ന്യൂട്രിനോകള്‍ പ്രകാശവേഗത്തെ മറികടന്നു എന്ന കണ്ടെത്തല്‍ അബദ്ധത്തില്‍ സംഭവിച്ചതായിരിക്കണം. ദൂരവും സമയവുമളക്കുമ്പോള്‍ എവിടെയോ അവര്‍ക്കു പിശകു പറ്റിയിട്ടുണ്ടാകാം. ആ പിശകു കണ്ടെത്തിയാല്‍ ഐന്‍സ്റ്റൈനും ആപേക്ഷികതാ സിദ്ധാന്തത്തിനും ഒരു കുഴപ്പവുമുണ്ടാകില്ല. കാലത്തിലൂടെ പിന്നോട്ടു ചെല്ലുന്നതുകൊണ്ടുള്ള ആശയക്കുഴപ്പങ്ങളുമുണ്ടാകില്ല. കാര്യകാരണ ബന്ധം ഇന്നത്തെപ്പോലെ സുഭദ്രമായി നിലകൊള്ളും. വാസ്തവത്തില്‍ അങ്ങനെയൊരു പിശക് കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷം ശാസ്ത്രജ്ഞരും ന്യൂട്രിനോ ഗവേഷണം സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുന്നത്. അതുകൊണ്ട് തത്ക്കാലം ഇ എന്നാല്‍ എംസി സ്‌ക്വയേഡ് തന്നെയാണ്.

  • കഥാകാരന്‍

    നമ്മുടെ സ്വന്തം ശാസ്ത്രജ്ഞന്മാരെ മാധ്യമങ്ങളും സര്‍ക്കാരും പ്രോത്സാഹിപ്പിക്കാറില്ല എന്ന ജെനീഷിന്റെ വാദത്തോട് യോജിക്കുന്നു. (അവര്‍ക്ക് വേണ്ടത് വിവാദങ്ങളും സ്വന്തം താത്പര്യങ്ങള്‍ക്കനുസൃതമായ വാര്‍ത്തകളും മാത്രം)

  • Jenish

    @Kadhakaran

    വിശദീകരണങ്ങള്‍ കലക്കി…

    ###പൗരാണിക ഭാരതീയ കണ്ടുപിടുത്തങ്ങളെ അല്ല ഞാന്‍ എതിര്‍ത്തത് . അവരു മാത്രമേ നല്ലത് കണ്ടു പിടിച്ചിട്ടുള്ളൂ എന്നു പറയുന്നതാണ്.

    ഈ വാക്യം കുറച്ചുനാളായി ഈ ചര്‍ച്ചകളില്‍ കിടന്ന് കളിക്കുന്നു… പൌരാണിക ഭാരതീയര്‍ മാത്രമേ എന്തെങ്കിലും കണ്ടെത്തിയിട്ടുള്ളൂ എന്ന് ആരാണ് താങ്കളോട് പറഞ്ഞത്? ഞാനിതുവരെ പറഞ്ഞിട്ടില്ല.. പക്ഷേ എന്നോട് പലരും തിരിച്ച് പറഞ്ഞിട്ടുണ്ട്.. വിദേശികള്‍ മാത്രമേ എന്തെങ്കിലും കണ്ടെത്തിയിട്ടുള്ളൂവെന്ന്.. :) :)

  • കഥാകാരന്‍

    @ Jenish – “ഞാനിതുവരെ പറഞ്ഞിട്ടില്ല” –

    പിന്നെ ഞാനോണോ പറഞ്ഞത്? ഹും

  • Jenish

    @kadhakaran

    ## പിന്നെ ഞാനോണോ പറഞ്ഞത്? ഹും

    :) :) :) ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് താങ്കള്‍ തെളിയിക്കാമെങ്കില്‍ ഇന്ന് ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാന്‍ തയ്യാറാണ്… വിദ്യാഭ്യാസകാലങ്ങളില്‍ മുഴുവനും വിദേശികളെക്കുറിച്ചാണ് പഠിച്ചിട്ടുള്ളത് എന്ന് മുന്‍പ് പ്രസ്താവിച്ച എനിക്ക് അവര്‍ ഒരു കണ്ടെത്തലും നടത്തിയിട്ടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? എന്റെ കമന്റുകള്‍ മുഴുവനും വായിക്കാതെ പ്രതികരിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്.. വിദേശികളുടെ കണ്ടെത്തലുകളെ തിരുത്തണമെന്നോ അവരെ ഇകഴ്ത്തണമെന്നോ ഒന്നും ഞാനിതുവരെ പറഞ്ഞിട്ടില്ല… ഭാരതീയ ശാസ്ത്രജ്ഞന്മാരെക്കുറിച്ചു നമ്മുടെ വളര്‍ന്നുവരുന്ന തലമുറകള്‍ അറിയാതെപോകരുതെന്നേ എനിക്ക് ഉദ്ദേശമുള്ളൂ…

  • കഥാകാരന്‍

    @ Jenish

    താങ്കളുടെ കമന്റുകള്‍ വായിച്ചാല്‍ അങ്ങനെയാണനുഭവപ്പെടുന്നത് ….

    ഉദാഹരണമായി വിമാനത്തിന്റെ കാര്യം തന്നെയെടുക്കാം.

    ആദ്യമായി വിമാനം പറത്തിയത് റൈറ്റ് സഹോദരന്മാരാണെന്ന് താങ്കള്‍ അംഗീകരിക്കുന്നില്ല. അതിനു മുമ്പെ ഭാരതത്തില്‍ വിമാനം പറത്തിയിരുന്നുവെന്നാണ് താങ്കളുടെ വാദം. ശരിയല്ലേ?

    ഇതിനാകട്ടെ തെളിവുകളില്ല താനും. പുസ്തകങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നതെല്ലാം പ്രാവര്‍ത്തികമല്ലല്ലോ സുഹൃത്തേ ….

    ശരി … കൈ കൊടുത്ത് പിരിയാം ….

    അടുത്ത ടോപിക് എന്താ?

  • http://1 Jenish

    @kadhakaran

    ശരിയാണ്..ആദ്യമായി വിമാനം പറത്തിയത് റൈറ്റ് സഹോദരന്മാരാണെന്ന് ഞാന്‍ കരുതുന്നില്ല… വിമാനങ്ങളെക്കുറിച്ചും വിമാനശാസ്ത്രത്തെക്കുറിച്ചും ഇത്രയധികം പഠനങ്ങള്‍ നടത്തിയവര്‍ക്ക് വിമാനം നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെന്നാണോ? വിമാനലോഹങ്ങളെക്കുറിച്ചും വിമാന യാത്രികര്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെക്കുറിച്ചുമൊക്കെ വാചാലരായ പൌരാണിക ശാസ്ത്രജ്ഞന്മാര്‍ വെറുതെ വാചകമടിക്കാന്‍ മാത്രം കഴിവുള്ളവരാണെന്നാണോ താങ്കളുടെ നിഗമനം…

    ഇനി ആധുനികകാലം മാത്രം എടുത്താല്‍ പോലും റൈറ്റ് സഹോദരന്മാരല്ല വിമാനം ആദ്യമായി പറത്തിയത്!! 1903-ല്‍ ഓര്‍വില്ലേ റൈറ്റും വില്‍ബര്‍ റൈറ്റും ചേര്‍ന്നാണ് വിമാനം കണ്ടുപിടിച്ചതെന്നാണല്ലോ പൊതുവെയുള്ള ഭാഷ്യം.. എന്നാല്‍ അതിനും 8 വര്‍ഷം മുന്‍പ് ബോംബെയില്‍ ഒരു വിമാനം വിജയകരമായി പറന്നു.. 1895-ല്‍ മഹാരാഷ്ട്രയിലെ സുപ്രസിദ്ധ ജെ.ജെ.സ്കൂള്‍ ഓഫ് ആര്‍ട്ട്സിലെ അദ്ധ്യാപകനായ ശിവകുമാര്‍ ബാപ്പുജി തളപദേ എന്ന 31കാരന്‍ ബോംബെ ചൌപ്പാത്തി കടപ്പുറത്ത് ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തി…ആയിരക്കണക്കിനാളുകള്‍ ഈ ചരിത്രസംഭവത്തിന് സാക്ഷികളായി.. മാത്രമല്ല, ബറോഡ രാജാവ് മഹാരാജാ ഗൈക്ക് വാഡ്, ജസ്റ്റിസ് മഹാദേവ് റാവാഡെ തുടങ്ങിയവരും അവിടെ സന്നിഹിതരായിരുന്നു.. മറാത്തി പത്രമായ കേസരിയില്‍ ഈ വാര്‍ത്ത അന്ന് വലിയ ഒരു സംഭവമായി പ്രസിദ്ധീകരിച്ചിരുന്നു.. സംസ്കൃതഭാഷയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തളപദേ പൌരാണിക ഗ്രന്ഥളുടെ ചുവടുപിടിച്ചാണ് ആദ്യ വിമാനം നിര്‍മ്മിച്ചത്… പക്ഷേ ബ്രിട്ടീഷ് ഭരണാധികാരികള്‍ അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ നിരോധിച്ചു.. പിന്നീട് ഗത്യന്തരമില്ലാതെ ബ്രിട്ടീഷുകാരുടെ കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങി അദ്ദേഹം ചരിത്രപ്രധാനമായ ആ വിമാനം ബ്രിട്ടീഷ് കമ്പനിയായ റാലി ബ്രദേഴ്സിന് വില്‍ക്കാന്‍ നിര്‍ബന്ധിതനായി.. ഈ വിവരങ്ങളെല്ലാം ഗിന്നസ്സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ്സിന്റെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുകയാണ്.. യൂറോപ്പിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് കിട്ടേണ്ട പേരും പെരുമയും കേവലമൊരു അടിമരാജ്യത്തെ പ്രജയ്ക്ക് ലഭിക്കുന്നത് ബ്രിട്ടീഷുകാരന് രുചിക്കാതിരുന്നതില്‍ കുറ്റം പറയാനും വയ്യ…

    ഇനി പറ “ഏട്ടിലെ വിമാനം” പറക്കുമായിരുന്നോ ഇല്ലിയോയെന്ന്?

  • ജലജ

    ഇത് കൊള്ളാമല്ലോ.

    >>>>>> ഈ വിവരങ്ങളെല്ലാം ഗിന്നസ്സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ്സിന്റെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുകയാണ്..

    ആര്?

  • http://1 Jenish

    @Jalaja

    ചേചീ, ഒരു ഫോട്ടോ ജേണലിസ്റ്റായ റിഗ്രേറ്റ് അയ്യര്‍ എന്നയാളാണ് ഈ തെളിവുകള്‍ എല്ലാം ശേഖരിച്ചതും ലണ്ടനിലെ ഗിന്നസ്സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിനെ അറിയിച്ചതും..

  • കഥാകാരന്

    ആദ്യമായി വിമാനം പറത്തിയത് ആര്!? – ഈ സംവാദം തുടങ്ങിക്കിട്ടാന്‍ ഞാന്‍ കുറെ ബുദ്ധിമുട്ടി.

    ഇത്രയും നാള്‍ ഞാന്‍ കുത്തികുത്തി ചോദിച്ചതിന് അവസാനം ഫലമുണ്ടായി. :) . പുതിയ വിവരങ്ങളുമായി ജെനീഷ് അവസാനം ഇതാ (ഹോ എന്നെ സമ്മതിക്കണം ;) ) …

  • കഥാകാരന്

    ജെനീഷ് പറഞ്ഞത് ഭാഗികമായി ശരിയാണ്. ആദ്യമായി വിമാനം പറത്തിയത് റൈറ്റ് സഹോദരന്മാര്‍ അല്ലെന്ന് ധാരാളം അവകാശവാദങ്ങള്‍ നിലവിലുണ്ട്.

    താങ്കള്‍ പറയുന്ന ശിവകുമാര്‍ ബാപ്പുജി തളപദേ അവരില്‍ ഒരാള്‍ മാത്രം. എന്നാല്‍ അദ്ദേഹത്തിനു മുമ്പേ ധാരാളം പേര്‍ രംഗത്തുണ്ടായിരുന്നു. ശിവകുമാര്‍ അവരുടെ അവസാന കണ്ണികളിലൊന്നാണെന്നു പറയാം. ഏതായാലും ആദ്യത്തെയല്ല ….

    ശിവകുമാറിന്റെ വിമാനത്തിന്റെ പേര് ‘മരുത്ശാഖ” എന്നായിരുന്നു. ഇതിനെ പറ്റിയും ഈ വിമാനത്തിനടിസ്ഥാനമായ “വൈമാനിക ശാസ്ത്രത്തെപ്പറ്റിയും” വിക്കി പറയുന്നത് ഇങ്ങനെയാണ്-

    “It is unclear whether Talpade’s craft managed to take off, and if so, whether it qualified as an heavier-than-air aircraft. According to a study by researchers at the Indian Institute of Science, Bangalore, Talpade constructed his models under the guidance of Pandit Subbaraya Shastry, the author of Vaimanika Shastra, but he was not successful in making any of them fly. The Times of India, in a 2004 article, quotes former principal defence scientific officer, D. H. Bedekar, as saying that, “Mr Talpade’s plane for some technical reasons failed to operate to its full design limits”. The article also references Velkar (1997), which quotes one of Talpade’s students, P. Satwelkar, as saying that “the unmanned plane flew a few minutes and came down.”

    Velkar (1997) reports that Talpade studied the achievements of aviation pioneers like Hiram Maxim and “[Thomas] Alva Edison who flew in a balloon and survived a mishap in 1880″. Velkar quotes one of Talpade’s nieces, Roshan Talpade, as saying the family used to sit in the aircraft’s frame and imagine they were flying. A model reconstruction of ‘Marutsakha’ was exhibited at an exhibition on aviation at Vile Parle, and Velkar refers to “some documents relating to the experiment” preserved at the Hindustan Aeronautics Limited, Bangalore. Talpade made an appeal for funds for further experiments at a public meeting in Ahmedabad, without success ”

    വൈമാനിക ശാസ്ത്രവും സുബ്രഹ്മണ്യ ശാസ്ത്രികളും – “The existence of the text was revealed in 1952 by G. R. Josyer who asserted that it was written by Pandit Subbaraya Shastry (1866–1940), who dictated it during the years 1918–1923. A Hindi translation was published in 1959, while the Sanskrit text with an English translation was published in 1973. It contains 3000 shlokas in 8 chapters which Shastry claimed was psychically delivered to him by the ancient Hindu sage Bharadvaja,[2]. The text has gained favor among proponents of ancient astronaut theories.

    A study by aeronautical and mechanical engineering at Indian Institute of Science, Bangalore in 1974 concluded that the aircraft described in the text were “poor concoctions” and that the author showed a complete lack of understanding of aeronautics. The study also states “The Rukma Vimana was the only one which made sense. It had long vertical ducts with fans on the top to suck air from the top and send it down the ducts, generating a lift in the process.” ”

    ഇതിലൊക്കെ എന്തെങ്കിലും തര്‍ക്കിക്കാനുണ്ടെങ്കില്‍ IISc യുമായി നേരിട്ടായിക്കോണം. എനിക്കതിനുള്ള വിവരമില്ല :(

    ഞാന്‍ പറഞ്ഞു വന്നതെന്താണെന്നാല്‍ ഈ അവകാശവാദത്തിന് വേണ്ടത്ര തെളിവ് ഇതുവരെ ആരും നല്‍കിയിട്ടില്ല (പുതിയ തെളിവുകള്‍ എന്താണെന്ന് എനിക്കറിയില്ല. കാത്തിരുന്നു കാണുകയേ നിവര്‍ത്തിയുള്ളൂ)

  • കഥാകാരന്

    To see the list of “first Flyers” – http://en.wikipedia.org/wiki/List_of_early_flying_machines

    http://en.wikipedia.org/wiki/First_flying_machine – Shivkumar is listed here

    OT – ഡാവിഞ്ചിയുടെ പല മോഡലുകളും യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്ന് പില്‍ക്കാല പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

  • കഥാകാരന്

    എന്തുകൊണ്ടാണ് പല അവകാശവാദങ്ങളും തള്ളിക്കളയുന്നതെന്ന് മുകളില്‍ പറഞ്ഞ പേജുകളില്‍ പറയുന്നുണ്ട്.

  • കഥാകാരന്

    ഇനി കുറച്ച് OFF TOPIC -

    “യൂറോപ്പിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് കിട്ടേണ്ട പേരും പെരുമയും കേവലമൊരു അടിമരാജ്യത്തെ പ്രജയ്ക്ക് ലഭിക്കുന്നത് ബ്രിട്ടീഷുകാരന് രുചിക്കാതിരുന്നതില്‍ കുറ്റം പറയാനും വയ്യ…” –

    ബ്രിട്ടന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി അക്കാലത്ത് വൈരത്തിലായിരുന്നു എന്നത് മറക്കരുത്. അതിനാല്‍ “യൂറോപ്യന്‍” എന്ന പ്രയോഗം തെറ്റ്.

    പിന്നെ ബ്രിട്ടന്റെ കീഴിലുള്ള സ്ഥലത്തുണ്ടാകുന്നതെല്ലാം ബ്രിട്ടന്റെ കീഴിലാണ്. കോളനികളെ അവര്‍ വേറെയായല്ല, സ്വന്തം രാജ്യത്തിന്റെ ഭാഗമായിത്തന്നെയാണ് കണ്ടിരുന്നതെന്നു തോന്നുന്നു. (സ്വാതന്ത്ര്യത്തിനു മുമ്പുള്ള നോബല്‍ സമ്മാനങ്ങളും ഒളിമ്പിക് മത്സരഫലങ്ങളും ഓര്ക്കുക)

    ഈ വിവരങ്ങളെല്ലാം ഗിന്നസ് ബുക്കിനയച്ചതെന്തിനാണെന്ന് മനസ്സിലായില്ല. (ഇതാണ് ഈ അവകാശവാദത്തിന്റെ സാധുതയെപ്പറ്റി എന്നെ സംശയാലുവാക്കുന്നത്) കണ്ടുപിടിത്തങ്ങള്‍ അംഗീകരിക്കേണ്ടത് ശാസ്ത്രലോകമാണ്. അതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന സംഘടനകളാണ്. അല്ലാതെ ഗിന്നസ് ബുക്കും ലിംക ബുക്കുമല്ല. താങ്കള്‍ക്കതറിയാം എന്നെനിക്കറിയാം …

  • കഥാകാരന്

    “വാചാലരായ പൌരാണിക ശാസ്ത്രജ്ഞന്മാര്‍ വെറുതെ വാചകമടിക്കാന്‍ മാത്രം കഴിവുള്ളവരാണെന്നാണോ താങ്കളുടെ നിഗമനം”

    ആയിരിക്കാം അല്ലായിരിക്കാം …. അവര്‍ക്ക് കഴിഞ്ഞിരിക്കാം എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം … പക്ഷെ നമുക്കു മുന്നില്‍ തെളുവുകളില്ലല്ലോ …

    (പിന്നെ ഒരു പ്രതിവാദത്തിനു വേണ്ടി ഞാനൊന്നു ചോദിക്കട്ടെ (ഇന്നലത്തെ സംവാദത്തില്‍ നിന്നു തന്നെ എടുക്കാം) – പ്രകാശത്തിന്റെ വേഗത കാര്യകാരണ സഹിതം വിശദീകരിച്ചവര്‍ക്ക് പ്രകാശവേഗതയില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞോ? ടെക്കിയോണിനെ പറ്റി പ്രബന്ധങ്ങളെഴുതിയവര്‍ക്ക് എന്തു കൊണ്ട് ഒന്ന് നിര്‍മ്മിക്കാന്‍ പറ്റിയില്ല?)

  • കഥാകാരന്

    ഇനി പറ “ഏട്ടിലെ വിമാനം” പറക്കുമായിരുന്നോ ഇല്ലിയോയെന്ന്?

    ഇല്ല … പറക്കില്ല ….

    ഏട്ടിലെപ്പോലെ ഉണ്ടാക്കിവെച്ച് പറപ്പിച്ച് കാണിക്കൂ …. ഒരാള്‍ക്ക് കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്കും കഴിയും … 1890 ല്‍ ഉണ്ടാക്കിയ സാധനം വീണ്ടും നിര്‍മ്മിക്കാന്‍ ആര്‍ക്കും കഴിയും (ഡാവിഞ്ചിയുടെ മോഡലുകളെപ്പോലെ) … IIsc നടത്തിയ പരീക്ഷണങ്ങളോട് പോകാന്‍ പറ … നമ്മള്‍ സ്വന്തമായി പരീക്ഷണം നടത്തും ….. ഹല്ല പിന്നെ …

  • http://1 Jenish

    @Kadhakaran

    ##കോളനികളെ അവര്‍ വേറെയായല്ല, സ്വന്തം രാജ്യത്തിന്റെ ഭാഗമായിത്തന്നെയാണ് കണ്ടിരുന്നതെന്നു തോന്നുന്നു.

    ഈ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു.. അതുകൊണ്ടാണല്ലോ ഇപ്പോള്‍ കടലില്‍ നിന്നും വന്‍ നിധിശേഖരം കണ്ടെടുത്തുതുടങ്ങിയത്.. :)

  • http://1 Jenish

    @kadhakaran

    എന്തായാലും ഇത്രയും എഴുതിയതല്ലേ.. ഇതും കൂടി കിടക്കട്ടെ..

    Hundred years after Orville Wright’s first flight, K R N SWAMY remembers Shivkur Bapuji Talpade, the Indian who flew an unmanned aircraft, eight years before Wright.

    Orville Wright demonstrated on December 17th 1903 that it was possible for a ‘manned heavier than air machine to fly’. But, in 1895, eight years earlier, the Sanskrit scholar Shivkar Bapuji Talpade had designed a basic aircraft called Marutsakthi (meaning Power of Air) based on Vedic technology and had it take off unmanned before a large audience in the Chowpathy beach of Bombay. The importance of the Wright brothers lies in the fact, that it was a manned flight for a distance of 120 feet and Orville Wright became the first man to fly. But Talpade’s unmanned aircraft flew to a height of 1500 feet before crashing down and the historian Evan Koshtka, has described Talpade as the ‘first creator of an aircraft’.

    As the world observes the one hundredth anniversary of the first manned flight, it is interesting to consider the saga of India’s 19th century first aircraft inventor for his design was entirely based on the rich treasury of India’s Vedas. Shivkar Bapuji Talpade was born in 1864 in the locality of Chirabazar at Dukkarwadi in Bombay.

    He was a scholar of Sanskrit and from his young age was attracted by the Vaimanika Sastra (Aeronautical Science) expounded by the great Indian sage Maharishi Bhardwaja. One western scholar of Indology Stephen-Knapp has put in simple words or rather has tried to explain what Talpade did and succeeded!

    According to Knapp, the Vaimanika Shastra describes in detail, the construction of what is called, the mercury vortex engine the forerunner of the ion engines being made today by NASA. Knapp adds that additional information on the mercury engines can be found in the ancient Vedic text called Samaranga Sutradhara. This text also devotes 230 verses, to the use of these machines in peace and war. The Indologist William Clarendon, who has written down a detailed description of the mercury vortex engine in his translation of Samaranga Sutradhara quotes thus ‘Inside the circular air frame, place the mercury-engine with its solar mercury boiler at the aircraft center. By means of the power latent in the heated mercury which sets the driving whirlwind in motion a man sitting inside may travel a great distance in a most marvellous manner. Four strong mercury containers must be built into the interior structure. When these have been heated by fire through solar or other sources the vimana (aircraft) develops thunder-power through the mercury.

    NASA (National Aeronau-tical and Space Administra-tion) world’s richest/ most powerful scientific organisation is trying to create an ion engine that is a device that uses a stream of high velocity electrified particles instead of a blast of hot gases like in present day modern jet engines. Surprisingly according to the bi-monthly Ancient Skies published in USA, the aircraft engines being developed for future use by NASA by some strange coincidence also uses mercury bombardment units powered by Solar cells! Interestingly, the impulse is generated in seven stages. The mercury propellant is first vapourised fed into the thruster discharge chamber ionised converted into plasma by a combination with electrons broke down electrically and then accelerated through small openings in a screen to pass out of the engine at velocities between 1200 to 3000 kilometres per minute! But so far NASA has been able to produce an experimental basis only a one pound of thrust by its scientists a power derivation virtually useless. But 108 years ago Talpade was able to use his knowledge of Vaimanika Shastra to produce sufficient thrust to lift his aircraft 1500 feet into the air!

    According to Indian scholar Acharya, ‘Vaimanika Shastra deals about aeronautics including the design of aircraft the way they can be used for transportation and other applications in detail. The knowledge of aeronautics is described in Sanskrit in 100 sections, eight chapters, 500 principles and 3000 slokas including 32 techniques to fly an aircraft. In fact, depending on the classifications of eras or Yugas in modern Kaliyuga aircraft used are called Krithakavimana flown by the power of engines by absorbing solar energies!’ It is feared that only portions of Bharadwaja’s masterpiece Vaimanika Shas-tra survive today.

    The question that comes to one’s mind is, what happened to this wonderful encyclopaedia of aeronautical knowledge accumulated by the Indian savants of yore, and why was it not used? But in those days, such knowledge was the preserve of sages, who would not allow it to be misused, just like the knowledge of atomic bombs is being used by terrorists today!

    According to scholar Ratnakar Mahajan who wrote a brochure on Talpade. ‘Being a Sanskrit scholar interested in aeronautics, Talpade studied and consulted a number of Vedic treatises like Brihad Vaimanika Shastra of Maharishi Bharadwaja Vimanachandrika of Acharya Narayan Muni Viman yantra of Maharish Shownik Yantra Kalp by Maharishi Garg Muni Viman Bindu of Acharya Vachaspati and Vimana Gyanarka Prakashika of Maharishi Dhundiraj’. This gave him confidence that he can build an aircraft with mercury engines. One essential factor in the creation of these Vedic aircraft was the timing of the Suns Rays or Solar energy (as being now utilised by NASA) when they were most effective to activate the mercury ions of the engine. Happily for Talpade Maharaja Sayaji Rao Gaekwad of Baroda a great supporter of the Sciences in India, was willing to help him and Talpade went ahead with his aircraft construction with mercury engines. One day in 1895 (unfortunately the actual date is not mentioned in the Kesari newspaper of Pune which covered the event) before an curious scholarly audience headed by the famous Indian judge/ nationalist/ Mahadeva Govin-da Ranade and H H Sayaji Rao Gaekwad Talpade had the good fortune to see his un manned aircraft named as ‘Marutsakthi’ take off, fly to a height of 1500 feet and then fall down to earth.

    But this success of an Indian scientist was not liked by the Imperial rulers. Warned by the British Government the Maharaja of Baroda stopped helping Talpade. It is said that the remains of the Marutsakthi were sold to ‘foreign parties’ by the relatives of Talpade in order to salvage whatever they can out of their loans to him. Talpade’s wife died at this critical juncture and he was not in a mental frame to continue with his researches. But his efforts to make known the greatness of Vedic Shastras was recognised by Indian scholars, who gave him the title of Vidya Prakash Pra-deep.

    Talpade passed away in 1916 un-honoured, in his own country.

    As the world rightly honours the Wright Brothers for their achievements, we should think of Talpade, who utilised the ancient knowledge of Sanskrit texts, to fly an aircraft, eight years before his foreign counterparts.

  • കഥാകാരന്

    നന്ദി ജെനിഷ് ….

    കൂടുതലൊന്നും അതു പറയുന്നില്ല. താങ്കള്‍ പേസ്റ്റ് ചെയ്ത ബ്ലോഗിന്റെ കമന്റ് സെക്ഷന്‍ കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു ….

    മുമ്പ് പറഞ്ഞതുപോലെ ആദ്യമായി വിമാനം പറത്തിയതിനെപ്പറ്റി ധാരാളം അവകാശവാദങ്ങളുണ്ട് (ശിവകുമാറിന് വളരെ മുമ്പേ) … പലതും അംഗീകരിക്കാത്തതിന്റെ കാരണങ്ങളും പറഞ്ഞു കഴിഞ്ഞു. എന്തിന് വിമാനം എന്ന നിര്‍വ്വചനത്തെ ചൊല്ലിത്തന്നെ എത്ര മാത്രം അഭിപ്രായഭിന്നതകള്‍ ….

    അവകാശവാദങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും …

    പഴയകാലസംഭവങ്ങളയതിനാല്‍ തെളിവുകള്‍ ശേഖരിക്കാനും ബുദ്ധിമുട്ടായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഇത് തെളിയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണ്. അവരുണ്ടാക്കിയത് പോലെ ഒന്ന് നിര്‍മ്മിക്കുക. വിജയിച്ചാല്‍ നമുക്ക് അഭിമാനത്തോടെ അത് ലോകത്തോട് വിളിച്ച് പറയാം

    അല്ലാതെ മറ്റൊന്നു കൊണ്ടും വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.

  • കഥാകാരന്

    ബ്ളോഗുകളും വിക്കി പോലെ തന്നെയാണ്. എഴുതുന്ന ആളുടെ മനസ്സനുസരിച്ചിരിക്കും അതിലെ കാര്യങ്ങളും. ഓരോ വിഷയത്തെപറ്റിയും ആധികാരികമായ ബ്ളോഗുകളാണെങ്കില്‍ വിശ്വാസീയത ഏറും.

    താഴെ പറയുന്ന ബ്ലോഗ് ഒന്ന് കാണൂ (Bombay Photo Images)
    http://oldphotosbombay.blogspot.com/2010/08/1895-talpades-flight-over-chowpathy.html

    (ഈ ബ്ളോഗ് എന്റെ മനസ്സനുസരിച്ചാണ് :) )

  • കഥാകാരന്

    മറ്റൊരു കാര്യം ഞാന്‍ കണ്ടതിതാണ് – താങ്കള്‍ പറഞ്ഞ ഒരു കാര്യം ഒരു സ്ഥലത്തും ഞാന്‍ കണ്ടില്ല. Including his most supportive articles.

    “പക്ഷേ ബ്രിട്ടീഷ് ഭരണാധികാരികള്‍ അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ നിരോധിച്ചു.. പിന്നീട് ഗത്യന്തരമില്ലാതെ ബ്രിട്ടീഷുകാരുടെ കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങി അദ്ദേഹം ചരിത്രപ്രധാനമായ ആ വിമാനം ബ്രിട്ടീഷ് കമ്പനിയായ റാലി ബ്രദേഴ്സിന് വില്‍ക്കാന്‍ നിര്‍ബന്ധിതനായി”

    All of them said like this : Unfortunately Talpade lost interest in things after his wife`s death, and after his” own death in 1917 at the age of 53 his relatives sold the machine to Rally Brothers, a leading British exporting firm then operating in Mumbai. Thus the first ever attempt at flying in modern India, undertaken and made successful by an Indian, in a plane of Indian manufacture and built to Indian scientific specifications, slid into the limbo of oblivion.”

    ഇനി ഇതിന്റെ പേരില്‍ എന്നെ ഒരു ബ്രിട്ടീഷ് ചാരനെന്നോ രാജ്യദ്രോഹിയെന്നോ മറ്റോവിളിക്കുമോ എന്തോ ;) .. എതായാലും ഞാന്‍ സ്കൂട്ടാകുന്നു ….

  • Jenish

    @kadhakaran

    ഇതു തന്നാ ഞാന്‍ മുന്‍പ് പറഞ്ഞത് മൊത്തം വായിക്കാതെ അഭിപ്രായം എഴുതുന്നെന്ന്.. ഞാന്‍ മുന്‍പ് എഴിതിയത് വീണ്ടും പോസ്റ്റ് ചെയ്യുന്നു..

    But this success of an Indian scientist was not liked by the Imperial rulers. Warned by the British Government the Maharaja of Baroda stopped helping Talpade. It is said that the remains of the Marutsakthi were sold to ‘foreign parties’ by the relatives of Talpade in order to salvage whatever they can out of their loans to him. Talpade’s wife died at this critical juncture and he was not in a mental frame to continue with his researches. But his efforts to make known the greatness of Vedic Shastras was recognised by Indian scholars, who gave him the title of Vidya Prakash Pra-deep.

  • Jenish

    ###പിന്നെ ബ്രിട്ടന്റെ കീഴിലുള്ള സ്ഥലത്തുണ്ടാകുന്നതെല്ലാം ബ്രിട്ടന്റെ കീഴിലാണ്. കോളനികളെ അവര്‍ വേറെയായല്ല, സ്വന്തം രാജ്യത്തിന്റെ ഭാഗമായിത്തന്നെയാണ് കണ്ടിരുന്നതെന്നു തോന്നുന്നു. (സ്വാതന്ത്ര്യത്തിനു മുമ്പുള്ള നോബല്‍ സമ്മാനങ്ങളും ഒളിമ്പിക് മത്സരഫലങ്ങളും ഓര്ക്കുക)

    കഷ്ടം, അതുകൊണ്ടാണല്ലോ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യസമരം നടത്തേണ്ടിവന്നതും സ്വാതന്ത്ര്യം നേടിയെടുത്തതും…

    ###ഇനി ഇതിന്റെ പേരില്‍ എന്നെ ഒരു ബ്രിട്ടീഷ് ചാരനെന്നോ രാജ്യദ്രോഹിയെന്നോ മറ്റോവിളിക്കുമോ എന്തോ…

    ചാരനെന്നോ ഒന്നും വിളിക്കണ്ട കാര്യമില്ല.. കാരണം സ്വാതന്ത്ര്യത്തിന്റെ വില അറിയാന്‍ വയ്യാത്തതുകൊണ്ട് പറഞ്ഞതാണെന്ന് കരുതുന്നു…

    ##പഴയകാലസംഭവങ്ങളയതിനാല്‍ തെളിവുകള്‍ ശേഖരിക്കാനും ബുദ്ധിമുട്ടായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഇത് തെളിയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണ്. അവരുണ്ടാക്കിയത് പോലെ ഒന്ന് നിര്‍മ്മിക്കുക.

    ഈ കാര്യത്തില്‍ ഞാന്‍ താങ്കളോട് പൂര്‍ണ്ണമായി യോജിക്കുന്നു.. പക്ഷേ ഒരു കുഴപ്പമുണ്ടല്ലോ.. ഈ ചര്‍ച്ചകള്‍ ഇവിടെ വരുന്നതുവരെ ഇതിലെപ്പോലും പലരും വിമാനശാസ്ത്രത്തെക്കുറിച്ച് ഇത്രയധികം ചിന്തകള്‍ പൌരാണികകാലത്ത് നടന്നിരുന്നുവെന്ന് അറിഞ്ഞിരുന്നുവെന്ന് തോന്നുന്നില്ല.. ഭരദ്വാജനെമ്മുറിച്ചോ കാശ്യപനെക്കുറിച്ചോ എന്തിനേറെപ്പറയുന്നു നമ്മുടെ തളപദേയെക്കുറിച്ചോ പോലും അറിഞ്ഞുകൂടാത്ത ഒരു സമൂഹം ആണ് വളര്‍ന്നു വരുന്നത്.. അവരില്‍ അവബൊധമുണ്ടാക്കുകയാണ് ആദ്യം വേണ്ടത്…

  • കഥാകാരന്

    @ Jenish “പിന്നെ ബ്രിട്ടന്റെ കീഴിലുള്ള സ്ഥലത്തുണ്ടാകുന്നതെല്ലാം ബ്രിട്ടന്റെ കീഴിലാണ്. കോളനികളെ അവര്‍ വേറെയായല്ല, സ്വന്തം രാജ്യത്തിന്റെ ഭാഗമായിത്തന്നെയാണ് കണ്ടിരുന്നതെന്നു തോന്നുന്നു. (സ്വാതന്ത്ര്യത്തിനു മുമ്പുള്ള നോബല്‍ സമ്മാനങ്ങളും ഒളിമ്പിക് മത്സരഫലങ്ങളും ഓര്ക്കുക)

    കഷ്ടം, അതുകൊണ്ടാണല്ലോ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യസമരം നടത്തേണ്ടിവന്നതും സ്വാതന്ത്ര്യം നേടിയെടുത്തതും”

    ഒരാള്‍ പറയുന്നത് വളച്ചൊടിച്ച് അയാള്‍ക്കെതിരെ പ്രയോഗിക്കരുത് സര്‍ …

    ഞാന്‍ പറഞ്ഞത് ബ്രിട്ടീഷ്കാരുടെ മനസ്ഥിതിയെപ്പറ്റിയാണ് (പറഞ്ഞ സന്ദര്‍ഭവും ഉദാഹരണവും നോക്കുക) … അത് നമ്മള്‍ അംഗീകരിക്കാത്തതു കോണ്ടാണല്ലോ നമ്മള്‍ അവരെ എതിര്‍ക്കുന്നത്.

    “ചാരനെന്നോ ഒന്നും വിളിക്കണ്ട കാര്യമില്ല.. കാരണം സ്വാതന്ത്ര്യത്തിന്റെ വില അറിയാന്‍ വയ്യാത്തതുകൊണ്ട് പറഞ്ഞതാണെന്ന് കരുതുന്നു…”

    തങ്ക് യൂ …. തങ്ക് യൂ …. തങ്ക് യൂ

  • കഥാകാരന്‍

    ജെനീഷേ പുതിയ വിഷയമൊന്നുമില്ലേ?

  • ജലജ

    >>>>> ഈ ചര്‍ച്ചകള്‍ ഇവിടെ വരുന്നതുവരെ ഇതിലെപ്പോലും പലരും വിമാനശാസ്ത്രത്തെക്കുറിച്ച് ഇത്രയധികം ചിന്തകള്‍ പൌരാണികകാലത്ത് നടന്നിരുന്നുവെന്ന് അറിഞ്ഞിരുന്നുവെന്ന് തോന്നുന്നില്ല.

    ശരിയാ‍ണ് ജെനിഷ്, എനിക്കറിയാമായിരുന്നില്ല.

  • http://1 Jenish

    അതുകൊണ്ടുതന്നെയാണ് ചേച്ചീ ഞാന്‍ മുന്‍പ് പറഞ്ഞത്, നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥ നമ്മെ വഞ്ചിച്ചുകൊണ്ടിരിക്കുന്നുവെന്ന്.. റൈറ്റ് സഹോദരന്മാരെക്കുറിച്ച് വിശദമായി നമ്മുടെ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ഭാരതത്തില്‍ നിന്നുള്ള ശ്രമങ്ങളെ പൂര്‍ണ്ണമായി അവഗണിക്കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം..

    ഇത്തരുണത്തില്‍ ഫ്രഞ്ച് തത്വചിന്തകനായ വോള്‍ട്ടയര്‍ യൂറോപ്പിന്റെ അധിനിവേശത്തെപ്പറ്റി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.. “പല കലകളുടെയും ആവിഷ്കര്‍ത്താക്കളും, ശാന്തിയുടേയും സമാധാനത്തിന്റെയും ദൂതന്മാരുമായ ആ ബ്രാഹ്മണരുടെ അനുയായികള്‍ ഇന്ന് നമ്മുടെ ഏജന്റുമാരും കൂലിക്ക് കുത്തികളുമായിരിക്കുന്നു. പാശ്ചാത്യരായ നാം അവരുടെ നാട് കൊള്ളയടിച്ച് ആ മണ്ണ് ചോരകൊണ്ട് കുതിര്‍ത്തു. പരാക്രമത്തിലും നീചത്വത്തിലും നാം അവരെ എങ്ങനെ അതിശയിപ്പിച്ചിരിക്കുന്നുവെന്നും അറിവിന്റെ അശ്വരെക്കാള്‍ എത്രയോ അധമന്മാരാണെന്നും നാം തെളിയിച്ചു കഴിഞ്ഞു. ഈ ഭൂമിയില്‍ നമ്മുടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ആത്മഹത്യ ചെയ്തു. അവിടെ നാം പോയത് പണവും പ്രതാപവും കൈവരിക്കാന്‍ മാത്രമാണ്. എന്നാല്‍ പുരാതന ഗ്രീക്കുകാര്‍ അവിടേക്ക് (ഭാരതത്തിലേക്ക്) പോയത് വിജ്ഞാനം സമ്പാദിക്കാന്‍ മാത്രമായിരുന്നു”. എന്നാല്‍ തങ്ങളുടെ മതം പ്രചരിപ്പിക്കുന്നതിലൂടെ ദൈവരാജ്യം പങ്കുവയ്ക്കാന്‍ കഴിയുമെന്ന് വിശ്വസിച്ച ബ്രിട്ടീഷുകാര്‍ ഭാരതത്തിനു ശാസ്ത്രമേയില്ലെന്ന രീതിയില്‍ ഗ്രന്ഥങ്ങളെഴുതി. അത് സ്കൂളില്‍ പഠിപ്പിച്ചു. സ്വാതന്ത്ര്യം ലഭിച്ച് അറുപതിലേറെ വര്‍ഷം പിന്നിട്ടിട്ടും അതേ പുസ്തകങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു. ഫലമോ, സ്വരാജ്യം ഹീനന്മാരുടേയും കന്നുകാലി വളര്‍ത്തുന്നവരുടേയും രാജ്യമാണെന്നവര്‍ ധരിക്കുന്നു. ആ ധാരണയില്‍ നമ്മുടെ വിദ്യാപാരമ്പര്യത്തെ നിഷേധിക്കുന്നു.

  • സുബൈര്‍

    സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം…..
    ഇവയെപ്പറ്റി അറിവുള്ളവര്‍ പറഞ്ഞു തന്നാല്‍ ഉപകാരം.

  • Jenish

    @Subair

    “ഈ ശരീരം ജഡമാണ്. ജഡവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ളതുകൊണ്ടാണ് ശരീരം ജഡമെന്ന് കല്പിക്കുന്നത്. ചൈതന്യമില്ലാത്തതാണ് ജഡം. ചെറുതായിരുന്ന ഈ ശരീരം ഭക്ഷണപാനീയങ്ങള്‍ ആഹരിച്ച് സ്ഥൂലിച്ചതായി വന്നിരിക്കുന്നു. ഈ ശരീരം കാലപ്രവാഹത്താല്‍ ജീര്‍ണ്ണിക്കുന്നു. ഈ ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ജീവന് ഈ ശരീരത്തില്‍ സ്ഥിതി ചെയ്യാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുമ്പോള്‍ ജീവന്‍ ശരീരത്തെ വിട്ടുപോകുന്നു. ഇതാണ് ശരീരത്തിന്റെ മരണം. ആത്മചൈതന്യത്തിന് മരണവുമില്ല, ജനനവുമില്ല. അത് അവിനാശിയാണ്, നശിക്കാത്തതാണ്. പൂവിന്റെ സുഗന്ധത്തെ വായു എപ്രകാരമാണോ വഹിച്ചുകൊണ്ട് പോകുന്നത് അപ്രകാരം തന്നെ ഈ ശരീരത്തില്‍ വസിച്ചിരുന്ന ജീവന്‍, ജീവിച്ചിരുന്നപ്പോള്‍ ചെയ്തിട്ടുള്ള കര്‍മ്മഫലങ്ങളെയും, കര്‍മ്മവാസനകളെയും വഹിച്ചുകൊണ്ട് മരണാനന്തരതലത്തിലേക്ക് പോകുന്നു. വളരെ ചെറുതായ ആല്‍‌വൃക്ഷത്തിന്റെ വിത്ത്, വളരെ വലുതായ ആല്‍‌വൃക്ഷത്തിന്റെ ബീജത്തെ എപ്രകാരമാണോ വഹിക്കുന്നത് അപ്രകാരം തന്നെ, കര്‍മ്മഫലത്തേയും ജീവന്‍ വഹിക്കുന്നു. അനന്തരം പഞ്ചഭൂതങ്ങളുടെ തന്നെ സൂക്ഷ്മാംശം കൊണ്ടുള്ള ശരീരത്തില്‍ ജീവന്‍ സ്ഥിതിചെയ്യുന്നു. ഈ ശരീരത്തെയാണ് “വായവശരീരം” എന്ന് വേദാന്തത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. കര്‍മ്മവാസനയോടുകൂടിയ ഈ വായവശരീരത്തിനും ആയുസ്സുണ്ട്. ഈ ദൃശ്യപ്രപഞ്ചത്തില്‍ ഓരോ വ്യക്തിക്കും പല കാലയളവിലാണല്ലോ ആയുസ്സ്. അതുപോലെതന്നെ ഈ സൂക്ഷ്മശരീരികളായ, കര്‍മ്മവാസനയോടുകൂടിയ ജീവനും ആയുസ്സുണ്ട് എന്നു സാരം. ഈ ജീവന് കര്‍മ്മഫലവാസനയോടുകൂടിയ മനസ്സും ഉള്ളതിനാല്‍ അവ എല്ലാം അറിയുകയും കേള്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ സ്ഥൂലശരീരം ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുവാനോ പ്രതികരിക്കുവാനോ കഴിയുന്നില്ല. എന്നാല്‍ അനേകലക്ഷം മനുഷ്യരില്‍ ചിലരുടെ മനസ്സിനെ കീഴടക്കാനും ആ ശരീരത്തില്‍ പ്രവേശിച്ച് പ്രതികരിക്കുവാനും കഴിയും.“

    (Courtesy : My blog)

  • സുബൈര്‍

    സൂക്ഷ്മശരീരവും ആത്മാവും ഒന്നല്ല എന്നാണ് മനസ്സിലാവുന്നത്.
    എങ്കില്‍ ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?
    സൂക്ഷ്മശരീരത്തിനും സ്തൂലശരീരത്തിനും കാരണമാകുന്ന ശരീരമാണ് കാരണശരീരം എന്ന് കണ്ടിട്ടുണ്ട്.
    ഇത് അവിദ്യ തന്നെയെന്നും വായിച്ചിട്ടുണ്ട്. വേറെ ചിലര്‍ കാരണശരീരത്തെ പരമാത്മാവായും വ്യാഖ്യാനിച്ചു കാണുന്നു.
    ആകെ മൊത്തം ചിന്താക്കുഴപ്പം.
    കൂടുതല്‍ വിശദീകരിക്കാമോ?

  • Jenish

    @Subair

    ഇവയെ ഇങ്ങനെ സാമാന്യവല്‍ക്കരിക്കാം..

    സ്ഥൂലശരീരം – ദൃശ്യമായ ശരീരം.

    സൂക്ഷ്മശരീരം- പഞ്ചേന്ദ്രിയങ്ങള്‍, പ്രാണന്‍, ബുദ്ധി, മനസ്സ് തുടങ്ങിയവ അടങ്ങിയത്..

    വായവശരീരം- മരണാനന്തരതലത്തില്‍ സ്ഥൂലശരീരം ഉപേക്ഷിച്ച് സൂക്ഷ്മശരീരത്തില്‍ വര്‍ത്തിക്കുന്നു.

    കാരണശരീരം- വായവശരീരത്തിന്റെ ‘മരണ’ത്തിന് (ആലങ്കാരികമായി) ശേഷം ‘അവ്യക്തം’ എന്ന തലത്തില്‍ വര്‍ത്തിക്കുന്നത്.

    ആത്മാവ് – ഇതിലെല്ലാം ഉള്ള ചൈതന്യമാണ് ആത്മാവ്..

    സ്ഥൂലശരീരവും സൂക്ഷ്മശരീരവും ചേരുന്നതാണ് ഒരു ജീവി. വായവശരീരത്തിന് ഒരു ഉദാഹരണം പറഞ്ഞാല്‍, ഒരു ഉപ്പുപരല്‍ ജലത്തില്‍ ലയിച്ചിരിക്കുന്നു.. ഉപ്പ് പരലായിട്ടിരിക്കുമ്പോള്‍ അതിനെ നമുക്ക് തൊടാം, അനുഭവിക്കാം, എടുത്തെറിയാം.. പക്ഷേ ജലത്തില്‍ ലയിച്ച് കഴിഞ്ഞിട്ടോ? ഉപ്പിന്റെ ഗുണം ജലത്തിലുണ്ട്, പക്ഷേ നമുക്ക് അതിനെ കാണാനോ അനുഭവിക്കാനോ കഴിയുന്നില്ല.. ഇതു തന്നെയാണ് വായവശരീരത്തിന്റെയും കാര്യം.. എല്ലാം അറിയുന്നു, പക്ഷേ പ്രതികരിക്കാന്‍ കഴിയില്ല.. ഇനി ഈ വായവശരീരത്തിനും ആയുസ്സുണ്ട്.. അതിന് ശേഷമുള്ള തലമാണ് “അവ്യക്തം”.. ഇതിനെ മനസ്സിലാക്കാ‍ന്‍ മറ്റൊരു ഉദാഹരണം പറയാം. ഒരാള്‍ തെളിഞ്ഞിരിക്കുന്നു – ഉറക്കത്തില്‍ സ്വപ്നം കാണുന്നു – ഗാഢമായ ഉറക്കം. ഇതില്‍ ഉറക്കത്തില്‍ സ്വപനം കാണുന്ന അവസ്ഥയെ വായവശരീരത്തിനോട് ഉപമിക്കാം. അതായത് ഇത് എല്ലാപേര്‍ക്കും ഒരുപോലെയല്ല.. സ്വപനത്തിന്റെ ദൈര്‍ഘ്യവും സാരവും എല്ലാം വ്യത്യസ്തമായിരിക്കും. ഇനി ഗാഢമായ ഉറക്കത്തെ അവ്യക്താവസ്ഥയോട് ഉപമിക്കാം. ഇത് എല്ലാപേര്‍ക്കും ഒരുപോലെയാണ്.. ആരും ഒന്നും അറിയാത്ത അവസ്ഥ..

  • സുബൈര്‍

    ജെനീഷ്, വിശദീകരണങ്ങള്‍ക്ക് നന്ദി.

    ഈ ലിങ്കൊന്നു നോക്കൂ:
    http://indiaheritage.blogspot.com/

    ഇതില്‍ പറയുന്നത് ഇവ മൂന്നും അജ്ഞാനത്തിന്റെ മൂന്നു മറകളാണ് എന്നല്ലേ?
    അതിനെ എങ്ങിനെ വിശദീകരിക്കും?

  • Jenish

    @Subair

    താങ്കള്‍ പറഞ്ഞ കമന്റ് അതില്‍ എവിടെയാണെന്ന് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല…:) ആ ഭാഗം മാത്രം copy-paste ചെയ്യാമോ?

  • സുബൈര്‍

    ജെനീഷ്,
    മുന്‍പേ പരാമര്‍ശിച്ച ഭാഗം ഇതാ :

    ‘യേയം പ്രേതേ വിചികിത്സാ മനുഷ്യേ
    അസ്തീത്യേകേ നായമസ്തീതി ചൈകേ
    ഏതദ്വിദ്യാമനുശിഷ്ടസ്ത്വയാഹം
    വരാണാമേഷ വരസ്ത്ര് തീയഃ”

    പ്രേതേ മനുഷ്യേ = മരിച്ച മനുഷ്യനെ കുറിച്ച്‌
    യാ ഇയം വിചികിത്സാ = പറയപ്പെടുന്ന യാതൊരു ഈ സംശയം
    ഏകേ അസ്തി ഇതി =ചിലര്‍ ആത്മാവുണ്ടെന്നും, അതു മറ്റൊരു ദേഹം കൈക്കൊള്ളുമെന്നും പറയുന്നു
    ഏകേ നായം അസ്തി ഇതി ച = മറ്റു ചിലര്‍ മരണശേഷം മറ്റൊന്നും അവശേഷിക്കുന്നിലെന്നും പറയുന്നു.
    ത്വയാ അനുശിഷ്ടഃ അഹം = അങ്ങയാല്‍ ഉപദേശിക്കപ്പെട്ട ഞാന്‍
    ഏതത്‌ വിദ്യാം = ഈ അറിവിനെ വ്യക്തമായി മനസ്സിലാക്കുമാറാകണം
    വരാണാം ഏഷ തൃതീയഃ വരഃ= മൂന്നാമതായി ഞാന്‍ ചോദിക്കുന്ന വരം ഇതാണ്‌.
    കഠോപനിഷത്തിലെ പ്രസിദ്ധമായ ഒരു ശ്ലോകമാണ്‌ ഇത്‌. ഗൗതമരാജാവിന്റെ പുത്രനായ നചികേതസ്സ്‌ യമനോട്‌ ചോദിക്കുന്ന ചോദ്യം.

    ഗൗതമരാജാവ്‌ ഒരു യാഗം നടത്തി ഗോദാനം ചെയ്തു കൊണ്ടിരിക്കുമ്പോള്‍, അതില്‍ ധാരാളം പ്രായം കൂടിയ പശുക്കളെ ദാനം ചെയ്യുന്നതു കണ്ട നചികേതസ്സ്‌, ആ ദാനത്തിലുള്ള ഇഷ്ടക്കേടു കാരണം, പിതാവിന്നടുത്തു ചെന്ന്‌ തന്നെ ആര്‍ക്കാണ്‌ ദാനം ചെയ്യുക എന്നു ചോദിച്ചു.

    ആദ്യമൊന്നും മിണ്ടാതിരുന്ന പിതാവിനോട്‌ പലപ്രാവശ്യം ചോദിച്ചപ്പോള്‍ രാജാവ്‌ കോപിച്ച്‌ “നിന്നെ യമരാജനാണ്‌ ദാനം ചെയ്യുന്നത്‌” എന്നു പറഞ്ഞു അത്രെ.

    അതു കേട്ട നചികേതസ്സ്‌ പിതാവിന്റെ വാക്കുകള്‍ വ്യര്‍ത്ഥമാകുവാന്‍ പാടില്ല എന്നുറച്ച്‌ സ്വയം യമപുരിയിലെത്തി.

    അവിടെ മൂന്നു ദിവസം കാത്തിരുന്ന ശേഷമാണ്‌ യമന്റെ ദര്‍ശനം ഉണ്ടാകുന്നത്‌.
    തനിക്കു വേണ്ടി മൂന്നു ദിവസം കാത്തിരുന്നുപവസിച്ച നചികേതസ്സിനോട്‌ സന്തുഷ്ടനായ യമന്‍ മൂന്നു വരങ്ങള്‍ വരിക്കുവാന്‍ ആവശ്യപ്പെട്ടു.

    ( മൂന്നു ദിവസം കാത്തിരുന്ന്‌ ഉപവസിച്ചു എന്നതിന്‌ ആന്തരാര്‍ത്ഥം ഉണ്ട്‌.-പ്രപഞ്ചം എന്നത്‌ യമഭവനമാണ്‌- അവിടെ രാജാവ്‌ യമനാണ്‌ പിതാവിലൂടെ ജനിച്ചു ജീവന്‍ ഇവിടെ എത്തുന്നത്‌ അജ്ഞാനത്തിന്റെ മൂന്നു മറകളും കൊണ്ടാണ്‌- സ്ഥൂലശരീരം, സൂക്ഷശരീരം, കാരണശരീരം എന്നിവയാണ്‌ അവ. ഈ ദേഹങ്ങളുടെ മറ കാരണം യഥാര്‍ത്ഥ സത്യാനുഭവം സാധ്യമാകുന്നില്ല. മരണത്തിന്റെ വെളിച്ചത്തില്‍ ഈ മൂന്നു ശരീരങ്ങള്‍ക്കും ധന്യത നല്‍കി അവയെ ഒഴിവാക്കി ആത്മാനുഭവം നേടുക എന്നുള്ളതായിരിക്കണം ഓരോ ജീവന്റേയും ലക്ഷ്യം.
    അതിന്‌ ഓരോന്നായി രണ്ടു വരങ്ങള്‍ ലഭിച്ച ശേഷം മൂന്നാമതായി ചോദിച്ച വരമാണ്‌ നാം മുകളില്‍ കണ്ടത്‌.ആദ്യത്തെ രണ്ടു വരങ്ങള്‍ കൊണ്ട്‌ സ്ഥൂലസൂക്ഷ്മശരീരങ്ങളുടെ ശാന്തിക്കുള്ള ഉപായം നേടിയ ശേഷം കാരണശരീരശാന്തിക്കുള്ള ഉപായമാണ്‌ ഇവിടെ വരുന്നത്‌.

    ആദ്യത്തെ രണ്ടു വരങ്ങളും കര്‍മ്മഫലവുമായി ബന്ധപ്പെട്ടതായതു കൊണ്ടും അനിത്യങ്ങളായതു കൊണ്ടും യമന്‍ വളരെ വേഗം ഉപദേശിക്കുന്നു.
    എന്നാല്‍ മൂന്നാമത്തെ ചോദ്യം വന്നപ്പോള്‍ യമന്‍ പെട്ടെന്നൊന്നും ഉത്തരം കൊടുക്കുന്നില്ല. കാരണം-
    അതിനുത്തരം മനസ്സിലാകണം എങ്കില്‍ ശിഷ്യന്‌ ചില കഴിവുകള്‍ വേണം. ഈ പ്രപഞ്ചമാണ്‌ എല്ലാം എന്നും ഇവിടെയുള്ള സുഖങ്ങള്‍ അനുഭവിക്കലാണ്‌ ജീവിതലക്ഷ്യം എന്നും വിചാരിക്കുന്നവര്‍ക്ക്‌ അതു മനസ്സിലാവില്ല.
    വരാഹാവതാരത്തിന്റെ കഥയില്‍ ഞാന്‍ മുമ്പെഴുതിയതു പോലെ ഭഗവാന്‍ വിസ്‌ഹ്ണു പോലും പന്നി കുടുംബമായി പുളച്ചു മദിച്ചു ജീവിച്ചിരുന്നിടത്തു നിന്നു രക്ഷ പെടുത്തുവാന്‍ പരമശിവന്റെ ശൂലം വേണ്ടി വന്നു. അപ്പോള്‍ പാവം മനുഷ്യരോ?
    അപ്പോള്‍ ശിഷ്യന്‌ അതു സ്വീകരിക്കുവാന്‍ വേണ്ട പ്രാപ്തി ഉണ്ടോ എന്നു പരിശോധിക്കുവാന്‍ വേണ്ടി യമധര്‍മ്മന്‍ നടത്തുന്ന പരീക്ഷണങ്ങളും അവക്ക്‌ നചികേതസ്സിന്റെ മറുപടിയും വായിച്ചു പഠിക്കേണ്ടതു തന്നെ ആണ്‌
    (ഈ സീരീസിലെ ആശയങ്ങള്‍ക്ക്‌ ശ്രീ ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യം, പ്രൊഫ ജി ബാലകൃഷ്ണന്‍ നായരുടെവേദാന്തദര്‍ശനം എന്നിവയോട്‌ കടപ്പാട്‌)

  • Jenish

    @Subair

    ഇത്തരം ആശയങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മനസ്സിലാക്കേണ്ട അടിസ്ഥാനവസ്തുത ഈ ഉപനിഷത്ത് വാക്യത്തിലുണ്ട്..

    “ബ്രഹ്മം സത്യം, ജഗത് മിഥ്യ.”

    ഈ വാക്യം വിശദീകരിക്കുക അത്ര എളുപ്പമല്ല… ഇവിടെ ബ്രഹ്മമാണ് പരമമായ സത്യം എന്നും, ഈ ദൃശ്യപ്രപഞ്ചം വെറും മായയാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു.. അതിന്റെ ഉള്ളറകളിലേക്ക് തല്‍ക്കാലം പോകുന്നില്ല..

    സത്യമായതിനെ ജ്ഞാനമെന്നും (വിദ്യ) മിഥ്യയെ അജ്ഞാനമെന്നും (അവിദ്യ) വേദാന്തത്തില്‍ കരുതുന്നു.. അങ്ങനെവരുമ്പോള്‍ ഈ ദൃശ്യപ്രപഞ്ചത്തിലുള്ളതും അതിനെ സംബന്ധിക്കുന്നതുമായതെല്ലാം അവിദ്യയാകുന്നു.. അതുകൊണ്ടാണ് സ്ഥൂലശരീരവും, സൂക്ഷ്മശരീരവും, കാരണശരീരവും അവിദ്യയാകുന്നത്.. ഈ ശരീരത്തിനുള്ളിലെ ചൈതന്യം പല അവസ്ഥകളില്‍ സ്ഥിതിചെയ്യുന്നുവെന്നല്ലാതെ സംസാരചക്രത്തില്‍ നിന്നും വിട്ടുപോകുന്നില്ല.. സംസാരചക്രത്തില്‍ നിന്നുള്ള മോചനമാണ് മോക്ഷം.. അതു കൈവരിക്കുമ്പോള്‍ ജീവന്‍ അവിദ്യയുടെ മറകളെല്ലാം നീക്കി വിദ്യയെ പ്രാപിക്കുന്നു… ഇതാണ് അതില്‍ പറഞ്ഞിരിക്കുന്നതിന്റെ പൊരുള്‍..

  • സുബൈര്‍

    @ജെനീഷ്,

    ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം

    പ്രപഞ്ചത്തിന് ക്ഷരം, അക്ഷരം, അക്ഷരാതീതം എന്നു മൂന്നു തലങ്ങളുള്ളതിന് അനുസൃതമായി ശരീരത്തിനും മൂന്നു തലങ്ങളുണ്ട് – സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം. ഇതില് സ്ഥൂലശരീരം ക്ഷരത്തില്കാണപ്പെടുന്ന നശ്വരമായ ശരീരംതന്നെ. സൂക്ഷ്മശരീരമെന്നാല് ജീവാത്മാവ് അഥവാ ശരീരത്തിന്റെ രൂപനിര്മാണക്ഷേത്രം. കാരണശരീരമാണ് അക്ഷരാതീതമെന്ന പുരുഷോത്തമന് അഥവാ പരമാത്മാവ്. ഇതുതന്നെ എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്രജ്ഞന്. ക്ഷേത്രജ്ഞനും ക്ഷേത്രജ്ഞാനവും ഒന്നാണ്. കാരണം എല്ലാ ക്ഷേത്രങ്ങളിലുമുള്ളത് ഒരേ ക്ഷേത്രജ്ഞനാണ്.

    ക്ഷേത്രജ്ഞം ചാപി മാം വിദ്ധി
    സര്വക്ഷേത്രേഷു ഭാരത
    ക്ഷേത്രക്ഷേത്രജ്ഞയോര്ജ്ഞാനം
    യത്തത് ജ്ഞാനം മതം മമ

    അല്ലയോ ഭരതവംശജാ, എന്നെ എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്രജ്ഞനായി അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള വിവേകംതന്നെയാണ് ജ്ഞാനം എന്നാണ് എന്റെ നിശ്ചയം.

    ശരീരം ക്ഷരബ്രഹ്മം (അഹം ബ്രഹ്മാസ്മി). ജീവാത്മാവ് അക്ഷരബ്രഹ്മം (അയമാത്മാ ബ്രഹ്മ). കാരണശരീരം അക്ഷരാതീതം (പ്രജ്ഞാനം ബ്രഹ്മ). ഇതുതന്നെ ക്ഷേത്രജ്ഞന്. സൂക്ഷ്മതമമായതിനാല് അത് എല്ലാ ക്ഷേത്രങ്ങളിലും ഇരിക്കുന്നു, അത് എല്ലാ ക്ഷേത്രങ്ങളെയും അറിയുന്നു.

    സ്ഥൂലശരീരത്തിലെ ജ്ഞാനേന്ദ്രിയങ്ങള്കൊണ്ട് പുറമെനിന്ന് സമ്പാദിക്കാവുന്ന അറിവ് ആപേക്ഷികമേ ആകൂ.കാരണം ഇന്ദ്രിയങ്ങള് അറിവു നേടുന്നത് ദ്വന്ദങ്ങളെ ആധാരമാക്കിയാണ്. ചൂടുണ്ടെന്ന അറിവ് ചൂടില്ലായ്മയെ ആശ്രയിക്കുന്നുവല്ലോ. എല്ലാ ക്ഷേത്രങ്ങളെയും ഒരേ സമയം അറിയുന്ന അറിവ് ഈ അറിവല്ല. ദ്വന്ദനിരപേക്ഷമായ അറിവാണ്. സാപേക്ഷമായ അറിവിലൂടെ അപരാവിദ്യകള് മാത്രമേ കൈവരിക്കാനാവൂ.

    ………………………………………………………………………………

    സി.രാധാകൃഷ്ണന്റെ ഗീതാദര്‍ശനത്തില്‍ നിന്നൊരു ഭാഗമാണ് മുകളില്‍.
    ഇതും മുന്‍പേ പറഞ്ഞ അവിദ്യാ സങ്കല്‍പ്പവും തമ്മില്‍ പൊരുത്തക്കേടില്ലേ?

  • Jenish

    @Subair

    ഞാന്‍ പറഞ്ഞതും ഇതും തമ്മില്‍ എന്തെങ്കിലും contradictions ഉള്ളതായി എനിക്ക് തോന്നുന്നില്ല… പിന്നെ ഇതെല്ലാം ഓരോരുത്തരുടെയും perceptions അനുസരിച്ചിരിക്കും..

    ഇതില്‍ കാരണശരീരത്തെ പരമാത്മാവായിത്തന്നെ പറഞ്ഞിരിക്കുന്നു.. എന്നാല്‍ ചില ദര്‍ശനങ്ങളില്‍ കാരണശരീരത്തെ ‘അവ്യക്ത’ത്തില്‍ പരമാത്മാവിന്റെ സുഷുപ്താവസ്ഥയായി കരുതുന്നു..

    ഇനി വിദ്യയെയും അവിദ്യയെയും കുറിച്ച്.. ഈ ‘അവിദ്യ‘ എന്ന് പറഞ്ഞാല്‍ അറിഞ്ഞുകൂടാത്തത് അല്ലെങ്കില്‍ തെറ്റായ ജ്ഞാനം എന്നൊന്നും കരുതേണ്ടതില്ല.. യഥാര്‍ത്ഥത്തില്‍ വിദ്യ, അവിദ്യ എന്നിങ്ങനെ ഉപയോഗിക്കുന്നെങ്കിലും സത്ത്, അസത്ത് എന്നതാണ് ശരിയായ പ്രയോഗം. ‘ത്രികാലത്തിലും ഉള്ളതെന്തോ, അത് സത്ത്’. സത്ത് അല്ലാത്തതെല്ലാം അസത്ത്. അങ്ങനെ വരുമ്പോള്‍ ഞാന്‍ മുന്‍പ് വിശദീകരിച്ച സ്ഥൂലശരീരവും, സൂക്ഷ്മശരീരവും, കാരണശരീരവുമെല്ലാം അസത്തില്‍ പെടും.. ബ്രഹ്മം സത്തും.. ബ്രഹ്മം പരമാത്മാവാണ്.. എന്നാല്‍ പരമാത്മാവല്ല ബ്രഹ്മം..

    “സദാ നേതിനേതീതി യത്നാഗ്രണന്തി പരബ്രഹ്മഃ.“

    സദാ = ഈ കാണുന്ന സര്‍വ്വതിനേയും, നേതിനേതി = ന ഇതി, ന ഇതി, ഇതല്ല അതല്ല എന്ന് അറിഞ്ഞിട്ട് ബാക്കി എന്താണോ അവശേഷിക്കുന്നത് അതാണ് ഈ പറയുന്ന ബ്രഹ്മം. ഈ പ്രപഞ്ചത്തില്‍ക്കാണുന്ന പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശങ്ങളെക്കൊണ്ട് എന്തെല്ലാം ഇവിടെ ഉണ്ടായിട്ടുണ്ടോ അതിന്റെയെല്ലാം അപ്പുറം കാണുന്ന കാരണമായ, ആനന്ദസ്വരൂപമായ ചൈതന്യത്തെയാണ് ബ്രഹ്മം എന്ന സംജ്ഞകൊണ്ട് അര്‍ത്ഥമാക്കുന്നത്.

    “സത് ഏകം അദ്വിതീയം ബ്രഹ്മഃ.“

    ഇവിടെ പറയപ്പെടുന്ന എല്ലാത്തിന്റേയും കാരണമായ ആ ബ്രഹ്മം, ‘സത്‘ ആണ്. മൂന്നുകാലങ്ങളിലും – ഭൂതം, ഭാവി, വര്‍ത്തമാനം – ഉള്ളതാണ്. അതിന് ഉത്പത്തിയോ നാശമോയില്ല. അതിനാല്‍ അതിനെ ‘സത്’ എന്നുവിളിക്കുന്നു. അത് ഏകമാണ്, ഒന്നുമാത്രമാണ്, രണ്ടാമത് ഒന്നില്ല എന്നര്‍ത്ഥം. അതിനാല്‍ അതിനെ ‘ഏകം’ എന്നും ‘അദ്വിതീയം’ എന്നും വിളിക്കുന്നു.

    ###അല്ലയോ ഭരതവംശജാ, എന്നെ എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്രജ്ഞനായി അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള വിവേകംതന്നെയാണ് ജ്ഞാനം എന്നാണ് എന്റെ നിശ്ചയം.

    ഈ പറഞ്ഞതായിരിക്കും താങ്കള്‍ക്ക് പൊരുത്തക്കേടായിത്തോന്നിയത്.. എന്നാല്‍ ഇത് സത്യമാണ്.. ക്ഷേത്രക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള അറിവ് ജ്ഞാനമാണ്. എന്ന് പറഞ്ഞ് ക്ഷേത്രവും ക്ഷേത്രജ്ഞനും സത്ത് (വിദ്യ) ആകുന്നില്ല.. ബ്രഹ്മത്തില്‍ നിന്നും ഉണ്ടായതെല്ലാം അസത്ത് ആണ്. ബ്രഹ്മം സത്തും..വിദ്യയും അവിദ്യയും അറിയുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി.. അങ്ങനെയുള്ള ആളെയാണ് ‘ഭഗവാന്‍’ എന്ന് വിളിക്കുന്നത്.

    “ഉത്പ്പത്തി പ്രളയം ചൈവാ,
    ഭൂതാനാം ആഗതിംഗതിം.
    വേത്തിവിദ്യാവിദ്യാംച
    സ വാച്യോ ഭഗവാനിതി.”

    ഉത്പ്പത്തി = ഈ കാണുന്ന പ്രപഞ്ചം മുഴുവനും എവിടെനിന്നാണ് ഉണ്ടാ‍യത്. പ്രളയം = ‘പ്ര’ എന്നത് ഉപസര്‍ഗ്ഗമാക്കുന്നു. “ലയം” എന്നതിന് ലയിക്കുന്നത് എന്ന് അര്‍ത്ഥം. അപ്പോള്‍ ഉത്പ്പത്തിയും പ്രലയവും, ഉത്ഭവിക്കുന്നതും തിരിച്ചുകാരണത്തിലേക്ക് പോകുന്നതും. ഭൂതാനാം = എല്ലാ ഭൂതങ്ങളുടെയും, ജീവികളുടെയും. ആഗതിംഗതിം = വരവും പോക്കും, എല്ലാ ജീവികളുടേയും ജീവന്റെ വരവും പോക്കും. വേത്തിവിദ്യാവിദ്യാംച = വിദ്യയേയും അവിദ്യയേയും അറിയുകയും ചെയ്യുന്ന, സത്തിനെയും അസത്തിനെയും വേര്‍തിരിച്ചറിയുന്ന. പുരുഷനെ = ആളിനെ. സവാച്യോ = അയാളെ വചിക്കുന്നു, പറയപ്പെടുന്നു. ഭഗവാനിതി = ഭഗവാനെന്ന്.

    ഈ കാണുന്ന ലോകത്തിന്റെ ഉത്പത്തിയേയും അതിന്റെ ലയത്തേയും, എല്ലാ ജീവികളുടേയും ജീവന്റെ വരവിനേയും പോക്കിനേയും, ആത്യന്തികമായ വിദ്യയേയും അവിദ്യയേയും, സത്തിനേയും അസത്തിനേയും അറിയുന്ന ആളിനെ “ഭഗവാന്‍” എന്ന് നാമകരണം ചെയ്യുന്നു.

  • Jenish

    @Subair

    പരമാത്മാവ് ബ്രഹ്മമാണ്.. ബ്രഹ്മം പരമാത്മാവല്ല എന്ന് തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു…

  • സുബൈര്‍

    >>>പരമാത്മാവ് ബ്രഹ്മമാണ്.. ബ്രഹ്മം പരമാത്മാവല്ല ….>>>
    വിശദീകരണം ആവശ്യമാണ്‌.

    കാരണശരീരം പരമാത്മാവ്‌ തന്നെയെങ്കില്‍ പരമാത്മാവും അവിദ്യ (അസത്ത് ) ആകുമോ?

  • സുബൈര്‍

    Jenish,

    Are you there?

  • Jenish

    Sorry, I was little busy…

    നല്ലപാതിയും കുഞ്ഞും വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തി.. :)

  • Jenish

    @Subair

    ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നതുപോലെ ചിലര്‍ പരമാത്മാവിനെ ബ്രഹ്മമായിത്തന്നെ കരുതുന്നു… എന്നാല്‍ ഞാന്‍ പറഞ്ഞ ദര്‍ശനം വച്ച് ബ്രഹ്മം സത്തും ബ്രഹ്മത്തില്‍ നിന്നുണ്ടായതെല്ലാം അസത്തും ആണ്.. ഇവിടെ ജാഗ്ര, സ്വപ്ന, സുഷുപ്തി കഴിഞ്ഞുള്ള നാലാമത്തെ അവസ്ഥയാണ് ആത്മാവ്.. അതിനാല്‍ത്തന്നെ അത് അസത്താണ്.. എന്തില്‍നിന്നാണോ വന്നത് അതിലേക്ക് തന്നെ തിരിച്ചുപോകേണ്ടതാണെന്ന് സാരം.. ഇതിന് ഉദാഹരണമായിപ്പറഞ്ഞാല്‍, ഒരു കുട്ടി നദിക്കരയില്‍ നില്‍ക്കുന്നു.. അവന്‍ നദിയില്‍ നിന്നും ഒരു കുമ്പിള്‍ ജലം കോരി എടുക്കുന്നു.. ഇപ്പോള്‍ അവന്റെ കൈക്കുമ്പിളിലുള്ള ജലത്തെ നദി എന്ന് വിളിക്കാമോ? അത് നദിയിലെ ജലം മാത്രമല്ലേ ആകുന്നുള്ളൂ? ഇനി ആ ജലം നദിയിലേക്ക് ഒഴുക്കിയാലോ? അതും നദിയായി.. ഇതുപോലെ തന്നെയാണ് ബ്രഹ്മവും ആത്മാവും..

    ആത്മാവിനെപ്പറ്റി പറയുന്നതിങ്ങനെയാണ്..

    നാ അന്തഃപ്രജ്ഞം നാ ബഹിഃപ്രജ്ഞം നോഭ-യതഃപ്രജ്ഞം ന പ്രജ്ഞാനഘനം ന പ്രജ്ഞം നാ പ്രജ്ഞം അദൃഷ്ടം അവ്യവഹാര്യം അഗ്രാഹ്യം അലക്ഷണം അചിന്ത്യം അവ്യപദേശ്യം ഏകാത്മ പ്രത്യയസാരം പ്രപഞ്ചോപശമം ശാന്തം ശിവം അദ്വൈതം ചതുര്‍ത്ഥം മന്യന്തേ സ ആത്മാ സ വിജ്ഞേയ

    (ആന്തരികമായി അറിയാനാകാത്തതും കാണാനാകാത്തതും രണ്ടു രീതിയിലും അറിയാന്‍ കഴിയാത്തതും വാക്കുകൊണ്ട് വിവരിക്കാന്‍ കഴിയാത്തതും ഗ്രഹിക്കാനാകാത്തതും യാതൊരു ലക്ഷണവുമില്ലാത്തതും ചിന്തിക്കാന്‍ കഴിയാത്തതും പേര് പറയാന്‍ കഴിയാത്തതും ഏകമായ ആത്മജ്ഞാനത്തിന്റെ സാരവും പ്രപഞ്ചത്തിന്റെ ഉപശമ സ്ഥാനവും ശാന്തവും ശിവവും അദ്വൈതവും ആയ തുര്യാവസ്ഥയാണ് നാലാമത്തെ പാദം. അതാണ് ആത്മാവ്. അതാണ് അറിയപ്പെടേണ്ടത്.)

  • കഥാകാരന്

    ““ബുദ്ധമതത്തിന്റെ സ്ഥാപകന്‍” എന്നു പറയാമോ?”

    എന്റെ ചോദ്യത്തിന്റെ അര്ഥം ഇതാണ് – ശ്രീബുദ്ധന് ബുദ്ധമതം എന്ന പേരില് ഒരു മതം സ്ഥാപിച്ചോ? അതോ അദ്ദേഹത്തിന്റെ ഉപദേശങ്ങള് പിന്തുടര്ന്ന അനുനായികള് പ്രചരിപ്പിച്ച ആശയത്തെ കാലക്രമേണ ബുദ്ധമതം എന്നു വിളിച്ചോ?

  • http://nil മുജീബുര്‍ റഹ്മാന്‍

    കഥാകാരന്,
    പറയുന്നതിനോട് യോചിക്കുന്നു, ഇന്നേ വരെ ലോകത്ത് വന്നിട്ടുള്ള ഒരു മഹാത്മാക്കളും ഇവിടെ ഒരു മതവും സ്ഥാപിച്ചിട്ടില്ല അവരെല്ലാവരും തന്നെ അവരുടെ ആശയപ്രചരണങ്ങളിലൂടെ മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടി ഈ ലോകത്ത് ജന്മമെടുത്തിട്ടുള്ളവര് തന്നയാണ്.അവരുടെ ആശയങ്ങള് ഇഷ്ടപ്പെടുകയും അതിനോട് യോജിപ്പുള്ളവര് ആ മഹാത്മാക്കളുടെ അനുഭാവികളാവുകയും, അവരുടെ കാലശേഷം അതൊരു മതമായി മാറുകയുമാണ് ചെയ്തിട്ടുള്ളത്. മതം എന്നതിന്റെ അര്ത്ഥം തന്നെ ‘അഭിപ്രായം’ എന്നല്ലേ. അങ്ങിനെ വരുമ്പോള് ബുദ്ധമതമെന്നല്ല ഈ ലോകത്തില് ഉടലെടുത്ത മതങ്ങളില് ഒന്നും നമ്മള് ഇതേവരെ പഠിച്ചുവച്ചിട്ടുള്ള ആരുമല്ല സ്ഥാപിച്ചത്.

  • സുരേഷ്

    രണ്ട് സംശയം.

    ഒന്നു്. ഭൂമിയിലെ ആദ്യത്തെ പിടക്കോഴി മുട്ടയിട്ടപ്പോള്‍ അതിനെ കോഴിമുട്ടയെന്ന് എന്നു മുതലാണ് വിളിച്ചുതുടങ്ങിയത്. (കോഴിയാണ് ആദ്യം ണ്ടായീച്ചാല്‍).

    രണ്ട്. ഭൂമിയിലെ ആദ്യത്തെ കോഴി വിരിഞ്ഞ ആ മുട്ടയെ അതു വരെ എന്താണ് വിളിച്ചിരുന്നത് ? അതേ പോലെ ആ മുട്ട വിരിഞ്ഞുണ്ടായത് കോഴിയാണെന്ന് എന്നു മുതലാണ് സാര്‍വത്രികമായി അംഗീകരിച്ചത് ?

    വല്ല റഫറന്‍സും (ഡോക്ടര്‍മാരുടെയല്ല) ഉണ്ടെങ്കില്‍ പറയണേ.

    ബുദ്ധനും ബുദ്ധമതവും ബുദ്ധിയും ബുദ്ധിമുട്ടുമൊക്കെ ഉണ്ടായത് ഇതൊക്കെ കഴിഞ്ഞിട്ടാണെന്നാണെനിക്കു തോന്നണത് .

  • കഥാകാരന്‍

    അതു തന്നെയാണ് ഞാനുമുദ്ദേശിച്ചത് മുജീബേ

  • Jenish

    ഖരാസുരനും മൂന്ന് ക്ഷേത്രങ്ങളും:-

    പുരാണങ്ങളിലെ കഥകള്‍ പലതും വിചിത്രങ്ങളായി നമുക്ക് തോന്നുമെങ്കിലും അവയെയെല്ലാം കോര്‍ത്തിണക്കിയവരെ സമ്മതിക്കാതെ തരമില്ല. ഇത്രയേറെ കഥാപാത്രങ്ങളുള്ള മഹാഭാരതത്തിലെയും രാമായണത്തിലെയും ഓരോ കഥാപാത്രത്തേയും അടുക്കോടെ കോര്‍ത്തിണക്കി കഥകള്‍ മെനഞ്ഞവര്‍ പ്രതിഭാശാലികള്‍ തന്നെ. ഖരാസുരന്‍ രാമായണത്തിലെ ഒരു കഥാപാത്രമാണ്. വിസ്രവസ്സിന് രാക്ഷസിയിലുണ്ടായ പുത്രന്‍. മധു, കൈതഭന്‍ എന്നീ രാക്ഷസന്മാരെ മഹാവിഷ്ണു വധിക്കുകയും അതില്‍ മധുവിന്റെ പുനര്‍ജന്മമായി നമ്മുടെ ഖരന്‍ ജനിച്ചുവെന്നുമാണ് പറയപ്പെടുന്നത്.
    കുബേരന്‍ ലങ്ക വാഴുന്ന കാലം. അച്ഛനായ വിസ്രവസ്സിന് വിശ്രമിച്ച് മടുത്തപ്പോള്‍ ഭയങ്കരമായ ദേഷ്യം തോന്നി. കാരണമെന്താണ്! തന്നെ നോക്കാന്‍ ആര്‍ക്കും വലിയ ശുഷ്കാന്തിയില്ല എന്നൊരു തോന്നല്‍. കുബേരനിതറിഞ്ഞു. അച്ഛനല്ലേ; അങ്ങനെ കളയാന്‍ പറ്റുമോ? ഉടനെ 3 രാക്ഷസിമാരെ അച്ഛന്റെ ഹോം നഴ്സസായി ചുമതലപ്പെടുത്തി. ആദ്യത്തെ നഴ്സില്‍ നിന്നും രാവണനും കുംഭകര്‍ണ്ണനും രണ്ടാമത്തേതില്‍ നിന്നും വിഭീഷണനും മൂന്നാമത്തെ നഴ്സില്‍ നിന്നും നമ്മുടെ ഖരനും ശൂര്‍പ്പണകയും ഉണ്ടായിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!!
    രാവണനും വിഭീഷണനും കുംഭകര്‍ണ്ണനുമൊക്കെ തപസ്സു ചെയ്തപ്പോള്‍ ഖരന്‍ അവരെ സഹായിക്കാന്‍ കൂടെക്കൂടി. അവര്‍ക്ക് ചോദിച്ച വരം കിട്ടിയപ്പോള്‍ നമ്മുടെ ഖരനും ഒരു ആഗ്രഹം. അങ്ങനെ അദ്ദേഹം ശിവനെ തപസ്സുചെയ്തു. കിട്ടിയത് മൂന്ന് ശിവലിംഗം. ഒരോന്ന് ഓരോ കയ്യിലും ഒരെണ്ണം തോളിലും വച്ച് വീട്ടിലേക്ക് തിരിച്ചു. അതും കൊണ്ട് പോകുന്ന വഴിയാണ് വൈക്കത്തെത്തിയതും അവിടെ വിശ്രമിക്കാന്‍ കിടന്നതും. ഉറക്കമെണീറ്റ് ശിവലിംഗം എടുക്കാന്‍ നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. 3 ശിവലിംഗവും വച്ചിടത്ത് ഉറച്ചുപോയി. അങ്ങനെയാണ് വലതുകയ്യിലുണ്ടായിരുന്നത് വൈക്കത്തും കഴുത്തിലിരുന്നത് കടുത്തുരുത്തിയിലും ഇടതുകയ്യിലിരുന്നത് ഏറ്റുമാരും വന്നതെന്നാണ് ഐതീഹ്യം. അതെന്തുതെന്നെയായാലും ഈ ക്ഷേത്രങ്ങള്‍ തമ്മിലുള്ള അകലം ഈ കഥയെ സാധൂകരിക്കുന്നുവെന്ന് പറയുമ്പോള്‍ ഇത് മെനച്ചുണ്ടാക്കിയ ആളുടെ ഭാവനയെ പ്രശംസിക്കാതെ തരമില്ല.
    രാമനും ലക്ഷ്മണനും സീതയും കാട്ടില്‍ പാര്‍ക്കുന്ന കാലം. നമ്മുടെ ഖരന്റെ പെങ്ങള്‍ ശൂര്‍പ്പണകയുടെ സ്വന്തം സ്ഥലമായ ദണ്ഡകാരണ്യകത്തില്‍ രാമനും കൂട്ടരുമെത്തി. രാമന്‍ അതീവ സുന്ദരനാണെന്ന് അറിയാമല്ലോ. രാമനെ കണ്ടപ്പോള്‍ ശൂര്‍പ്പണകയ്ക്ക് ഒരു മോഹം. അങ്ങേരെ ഭര്‍ത്താവായി കിട്ടിയാല്‍ കൊള്ളാം. മടിച്ചുനിന്നില്ല. ഇന്നത്തെ പെണ്‍പിള്ളാരെപ്പോലെ നേരിട്ട് പോയി ചോദിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടേ, രാക്ഷസി വരുന്നതുകണ്ടപ്പോള്‍ത്തന്നെ സീത ഭര്‍ത്താവിനെ കണ്ണുരുട്ടിക്കാണിച്ചു. അത് കണ്ടതോടെ എല്ലാ ഭര്‍ത്താക്കന്മാരെപ്പോലെ രാമനും ‘നോ‘ പറയുകയല്ലാതെ നിര്‍വാഹമില്ലാതായി. ശൂര്‍പ്പണകയുണ്ടോ വിടുന്നു. രാമന്റെ പിറകെ കൂടി. അവസാനം ഗതികെട്ട് രാമന് പറഞ്ഞു. ”അല്ലയോ ശൂര്‍പ്പണകേ, എന്റെ പിറകെ നടന്നിട്ട് ഒരു കാര്യവുമില്ല. എനിക്ക് already ഒരു ഭാര്യ ഉണ്ട്. നിന്നെക്കൂടി ഞാന്‍ കെട്ടിയാല്‍ അവള്‍ എന്നെ വച്ചേക്കില്ല. അതുകൊണ്ട് കുടുംബകലഹം ഉണ്ടാക്കാതെ ദോ ആ നില്ക്കുന്ന എന്റെ അനുജനോട് പോയി ചോദിച്ചു നോക്കൂ. അവന്‍ ഒരു കൂട്ടില്ലാതിരിക്കുകയാണ്”. ശൂര്‍പ്പണക ആലോചിച്ചു. സീത ഉള്ളിടത്തോളം ഇവിടെ ഒരു chance-ഉം ഉണ്ടെന്ന് തോന്നുന്നില്ല. ലക്ഷ്മണനും സുന്ദരന്‍ തന്നെ. അദ്ദേഹത്തെ കല്ല്യാണം കഴിച്ചാലും കുഴപ്പമില്ല.
    അങ്ങനെ ശൂര്‍പ്പണക നേരെ ലക്ഷ്മണന്റെ അടുത്തു ചെന്ന് കാര്യം പറഞ്ഞു. ലക്ഷ്മണനോ, അതി സുന്ദരിയായ ഊര്‍മ്മിളയെ സ്വപ്നം കണ്ടുകൊണ്ട് വിരഹാതുരനായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു രാക്ഷസിയുടെ വരവ്. ‘ക്ഷമ’ എന്ന വാക്ക് dictionary-ല്‍ പോലും കണ്ടിട്ടില്ലാത്ത ലക്ഷ്മണന് ദേഷ്യം വന്നില്ലെങ്കിലല്ലേ അത്ഭുതം! അപ്പോത്തന്നെ ശൂര്‍പ്പണകയെ get out അടിച്ചു. ശൂര്‍പ്പണക പോകുമോ. വീണ്ടും ഒന്നുകൂടി try ചെയ്തു. ഒരൊറ്റ warning; അതുകഴിഞ്ഞാല്‍ അടിയാണ് ലക്ഷ്മണന്റെ policy എന്ന് ശൂര്പ്പണകയ്ക്കറിയില്ലായിരുന്നു. മൂക്കും ഒരു ചെവിയും താഴെ വീണപ്പോഴാണ് ആ കാര്യം മനസ്സിലായത്. ഉടനെ അടുത്ത കാട്ടിലുണ്ടായിരുന്ന തന്റെ സഹോദരന്മാരുടെ അടുത്തേക്ക് നിലവിളിച്ചുകൊണ്ട് ഓടി.
    അവിടെ നമ്മുടെ ഖരനും മറ്റ് രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. അവര്‍ അപ്പോള്‍ത്തന്നെ കിട്ടാവുന്നത്ര രാക്ഷസന്മാരെയും കൊണ്ട് സഹോദരിയെ അപമാനിച്ചവനോട് പകരം ചോദിക്കാന്‍ പുറപ്പെട്ടു. പിന്നെ അവിടെ നടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു. രാമനും ലക്ഷ്മണനും ചേര്‍ന്ന് അസുരന്മാരെയെല്ലാം വധിച്ചു. നമ്മുടെ പാവം ഖരന്റെ തല ലങ്കയിലാണ് ചെന്ന് വിണത്. അങ്ങനെ ‘ഖരന്റെ’ chapter close. :)

  • സുരേഷ്

    ഇതാരാപ്പാ പുതിയ തോമസ് പാലാ !!! :) - :) ​-

    ഇത്രയും സീരിയസ്സായി കാര്യങ്ങള്‍ കൈകാര്യം ചെയ്തോണ്ടിരുന്ന ജെനിഷിന്റെ അവസ്ഥ കണ്ടില്ലേ. നിങ്ങളോട് ദൈവം ചോദിച്ചോളും. കമന്റു പേജില്‍ നിരാഹാരമിരിക്കുന്ന കഠിനഹൃദയരേ, നിങ്ങളൊക്കെ അനുഭവിക്കും.

  • http://1 Jenish

    @Suresh

    ഗതികെട്ടാല്‍ “തോമസ് പാലാ“ വരെ ഇങ്ങനെയൊക്കെ എഴുതിപ്പോകും.. :)

    എഴുത്തെങ്ങനെയായാലും matter-ല്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലല്ലോ?:)

  • ജലജ

    ജെനിഷ്,
    സാമാന്യം ദീര്‍ഘമായ കമന്റില്‍ അഞ്ചെട്ട് അക്ഷരത്തെറ്റുകളുണ്ട്. രണ്ടുമൂന്നിടത്ത് വാക്യഘടന ശരിയല്ല. അവയൊക്കെ തിരുത്തിയെഴുതിയാല്‍ നന്നായിരിക്കും. :)

    കടിച്ചുപിടിച്ചിരുന്ന വിഗ്രഹം അല്ലേ കടുത്തുരുത്തിയില്‍?

    രാവണന്റെ സഹോദരന്‍ തന്നെയാണോ പ്രതിഷ്ഠകള്‍ നടത്തിയ ഖരമഹര്‍ഷി?

  • http://1 Jenish

    @Jalaja

    അഞ്ചെട്ട് നാല്‍പ്പത് അക്ഷരത്തെറ്റല്ലേയുള്ളൂ.. എന്തായാലും തിരുത്താമായിരുന്നു..:)

    ഖരനും മഹര്‍ഷിയായോ… ഇന്നലെ ഏതോ ഒരു ചാനലില്‍ ഒരു ക്ഷേത്രത്തെപ്പറ്റി വാര്‍ത്ത കണ്ടു.. അവിടെ പ്രസാദമായി വിദേഷമദ്യമാണത്രേ നല്‍കുന്നത്.. സ്ത്രീകളും കുട്ടികളുമെല്ലാം മദ്യക്കുപ്പികളുമായി ക്യൂ നില്‍ക്കുന്ന ദൃശ്യവും കാണിച്ചു.. കലികാലം തന്നെ എന്റെ കൃഷ്ണാ…. :)

  • ജലജ

    ജെനിഷ്,
    ഖരമഹര്‍ഷി എന്നും ഖരപ്രകാശമഹര്‍ഷി എന്നുമൊക്കെ കാണുന്നുണ്ടല്ലോ.

    അദ്ദേഹവും രാവണന്റെ സഹോദരനും ഒരാളാണോ എന്ന് മാത്രമേ സംശയമുള്ളൂ. മാല്യവാനില്‍ നിന്ന് ഉപദേശം സ്വീകരിച്ച സ്ഥിതിക്ക് രാവണസഹോദരനാവാം. എന്നാല്‍ ഒരിടത്ത് കാണുന്നു അദ്ദേഹം കിരാതമൂര്‍ത്തിയെ ആരാധിച്ചിരുന്നുവെന്ന്. കിരാതമൂര്‍ത്തിയുടെ ആവിര്‍ഭാവം മഹാഭാരതകാലത്തും ഖരന്‍ ജീവിച്ചിരുന്നത് രാമായണകാലത്തും. അപ്പോള്‍ ഒരു സംശയം. അറിയാവുന്നവര്‍ തീര്‍ത്തുതന്നാല്‍ കൊള്ളാം.

  • ജലജ

    മദ്യം നൈവേദ്യമാകുന്ന പ്രതിഷ്ഠകള്‍ അപൂര്‍വമല്ലല്ലോ. കലികാലമായതുകൊണ്ട് വിദേശിയും ആകാമെന്നായിട്ടുണ്ടാവും. :) :)

  • http://1 Jenish

    @Jalaja

    കിരാതമൂര്‍ത്തിയെയല്ല ശിവനെത്തന്നെയാണ് തപസ്സ് ചെയ്ത് പ്രസാദിപ്പിച്ചതെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്… പിന്നെ അസുരനായതുകൊണ്ട് കിരാതവേഷത്തില്‍ മാത്രമേ ശിവന്‍ പ്രത്യക്ഷപ്പെട്ടുള്ളോ എന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരും.. ;)

  • സുരേഷ്

    ജെനീഷെ, ആമ്പലത്തിന്റെ റഫറന്‍സൊന്നു തര്വോ ? തലക്കു പിടിക്കണ ഭക്തിന്നൊക്കെ പറയണത് അവിടെയുള്ളവരെ ഉദ്ദേശിച്ചായിരിക്കും അല്ലേ.
    :) - :) - :) -

  • സുബൈര്‍

    സുരേഷ്,
    തലക്ക് പിടിക്കാന്‍ വിദേശി തന്നെ വേണമെന്നില്ലല്ലോ?
    നല്ല നാടന്‍ വാറ്റുചാരായം നിവേദിക്കുന്ന അമ്പലങ്ങളേപ്പറ്റി താങ്കള്‍ക്കും അറിവുണ്ടാവുമല്ലോ?
    (പേര് പറയാതിരുന്നത് മനപ്പൂര്‍വം. അടുത്തൊരു പ. പ്രയില്‍ ഒരു ചോദ്യം അങ്ങിനെയും ആവാമല്ലോ?- :) )

  • ജലജ

    ജെനിഷ്,
    ഖരന്‍ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തിയത് ശിവനെത്തന്നെയാണ്.

    നാല്പത്തെണ്ണീശ്വരം ശിവക്ഷേത്രത്തെക്കുറിച്ചുള്ള വിക്കി ലേഖനം നോക്കൂ. അതില്‍ നിന്നൊരു ഭാഗം താഴെ.
    ‘അർജ്ജുനന് പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച കിരാതമൂർത്തിയുടെ ഇവിടുത്തെ സാന്നിധ്യം മനസ്സിലാക്കിയ ഖരമഹർഷി, കിരാതമൂർത്തീ സങ്കല്പത്തിൽ ശിവപ്രതിഷ്ഠ നടത്തി നാല്പത്തെണ്ണീശ്വരത്തപ്പനെ പൂജിച്ചിരുന്നുവത്രേ‘.
    അതാണ് ഞാന്‍ എഴുതിയത്.

    വേറൊരിടത്ത് കണ്ടതിങ്ങനെ. ഏതാണ്ട് 1100 വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാശിവയോഗിയായ ഹരമഹര്‍ഷി (ഖരമഹര്‍ഷി എന്നും പരാമര്‍ശമുണ്ട്) തന്റെ വനാന്തര സഞ്ചാരവേളയില്‍ ഈ പ്രദേശത്ത് എത്തിച്ചേരുകയും ശാന്തസുന്ദരവും പവിത്രവുമായ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിനു സമീപം ധ്യാനനിരതനാവുകയും ചെയ്തുവത്രെ. തുടര്‍ന്ന് മൂന്നു ശിവലിംഗങ്ങള്‍ ആറാറു മൈല്‍ അകലത്തില്‍ കലഞ്ഞൂര്‍, അറുകാലിക്കല്‍, പെരിങ്ങനാട് എന്നിങ്ങനെ മൂന്നിടങ്ങളിലായി പ്രതിഷ്ഠിക്കുകയും ചെയ്തു.

    ഇങ്ങനെ 3 ശിവലിംഗങ്ങള്‍ തുല്യദൂരത്ത് പ്രതിഷ്ഠിക്കുന്നത് ഖരമഹര്‍ഷിയുടെ വിനോദം ആയിരുന്നുവെന്ന് തോന്നുന്നു.

    കണ്ണൂര്‍ ജില്ലയിലെ 3 അമ്പലങ്ങളുടെ പേരും ഇതുപോലെ കണ്ടിരുന്നു. ഒരു വിഗ്രഹം കാലുകൊണ്ട് പിടിച്ചിരിക്കുകയായിരുന്നുവത്രെ കണ്ണൂരില്‍ വന്നപ്പോള്‍

    ചിലയിടത്ത് ഖരമഹര്‍ഷി എന്ന് കണ്ടിരുന്നു. അസുരന് ഒരിക്കലും മഹര്‍ഷിയാകാന്‍ പറ്റില്ലല്ലോ.
    ആവശ്യമുള്ളത്ര വരങ്ങള്‍ നേടിക്കഴിഞ്ഞ ഈ പരമഭക്തന്‍ പിന്നെ രാവണന്റെ കാര്യസ്ഥനായി ദണ്ഡകാരണ്യത്തില്‍ എന്തിനു കഴിഞ്ഞു? സന്ന്യാസിക്കെന്ത് യുദ്ധം? രാമായണകഥകളിലെവിടെയെങ്കിലും ഖരന്‍ സന്ന്യാസിയായിരുന്നുവെന്ന് പറയുന്നുണ്ടോ?

    ഖരമഹര്‍ഷിയും രാവണസഹോദരനും രണ്ടുപേരായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നില്ലേ ഇപ്പോള്‍? :)

  • സുരേഷ്

    ഇപ്പൊ മൊത്തം സംശയമായി. നാളത്തെ പൊതു വിജ്ഞാനത്തിനു മുമ്പായി ആരെങ്കിലും ഇതൊന്നു തീര്‍ത്തു തരണേ.

    ##അസുരന് ഒരിക്കലും മഹര്‍ഷിയാകാന്‍ പറ്റില്ലല്ലോ.##
    ഒരു അസുരന്‍ സാത്വികമായി ജീവിച്ച് സന്യാസിയായാലയാളെ എന്തു വിളിക്കും. അസുര സ്വഭാവം മഹര്‍ഷിമാര്‍ക്ക് ചേരുന്നതല്ല എന്നാണെങ്കില്‍ അമ്പും വില്ലും കൂടെ കരുതിയിട്ടു തപസുചെയ്യുന്ന മഹര്‍ഷിമാരുമുണ്ടായിരുന്നില്ലേ .
    ## ആവശ്യമുള്ളത്ര വരങ്ങള്‍ നേടിക്കഴിഞ്ഞ ഈ പരമഭക്തന്‍ പിന്നെ രാവണന്റെ കാര്യസ്ഥനായി ദണ്ഡകാരണ്യത്തില്‍ എന്തിനു കഴിഞ്ഞു?##
    ഖരന്‍ സന്യാസം അഥവാ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതു രാവണന്റെ സിദ്ധി കൂടലിനു ശേഷമായിക്കൂടേ . ഏന്നിട്ടാണീ അമ്പലം പ്രതിഷ്ഠയുടെ ക്വട്ടേഷന്‍ തുടങ്ങിയതെങ്കിലോ ? അതിനുമുമ്പോക്കെ വരം വാങ്ങിക്കുന്ന നേരത്ത് റേഷന്‍ കാര്‍ഡില്‍ ഖരന്‍ തൊഴില്‍ അസുരന്‍ എന്നാവും ഒരു പക്ഷേ ഉണ്ടാവുക. അതോണ്ടാവും രാവണന്റെ കൂടെ കൂടിയത്. ജീവിച്ചു പോണ്ടേ.

    ഈ വക സംശയങ്ങള്‍ക്ക് തര്‍ക്കുത്തരം പറയാതെ ഉത്തരം തരണേ. അടുത്ത സംശയം പൊതു വിജ്ഞാനത്തിനു ശേഷം .

  • http://1 Jenish
  • ജലജ

    സുരേഷ്,
    ഒരു അസുരന് മഹര്‍ഷിയാകാന്‍ പറ്റില്ല. ഇതിനൊക്കെ ചില നിയമങ്ങളും വകുപ്പുകളുമുണ്ട്.
    ക്ഷത്രിയന്‍ രാജര്‍ഷി, ബ്രാഹ്മണന്‍ മഹര്‍ഷി ഇങ്ങനെയാണെന്ന് തോന്നുന്നു.മുഴുവന്‍ എനിക്കറിയില്ല.
    വിശ്വാമിത്രന്‍ മഹര്‍ഷിയാകാന്‍ എത്ര ശ്രമിച്ചു. അവസാനം ചില ദേവന്മാരുടെ മാദ്ധ്യസ്ഥതയിലാണെന്ന് തോന്നുന്നു മഹര്‍ഷിപദം കിട്ടിയത്. എന്നാലും വസിഷ്ഠനോളം വരില്ല ഇപ്പോഴും. വിശ്വാമിത്രന് രാജര്‍ഷിയാകാനേ പറ്റൂ, ക്ഷത്രിയനായതുകൊണ്ട്. നാരദന്‍ ദേവര്‍ഷിയാണെന്നോര്‍ക്കുക. അപ്പോള്‍ പിന്നെ അസുരനെങ്ങനെ മഹര്‍ഷിയാകും?
    സന്ന്യാസി, ഋഷി ഇങ്ങനെയൊക്കെ ഉണ്ടല്ലോ. അസുരന്‍ അതിലൊന്നാകുമായിരിക്കും.എനിക്ക് ശരിക്ക് അറിയില്ല.

    ഖരന്‍ രാവണന്റെ സഹോദരനാണ്. രാവണനും എത്രയോ മുമ്പേ സിദ്ധികൂടിയവന്‍ . അത് ജെനിഷ് തന്നെ എഴുതിയിട്ടുണ്ടല്ലോ.

    സംശയം തീര്‍ക്കണമെന്ന് എനിക്കുമുണ്ടാഗ്രഹം.

  • ജലജ

    ജെനീഷ്,
    ആ ലിങ്കെല്ലാം ഞാന്‍ നേരത്തെ വായിച്ചിട്ടുള്ളവയാണ്. ഇന്നലെ പിന്നെയും വായിച്ചാണ് കമന്റ് എഴുതിയത്.
    ആ ലിങ്കുകളൊന്നില്‍ പറഞ്ഞിരിക്കുന്ന പോലെ ആ മൂന്ന് ക്ഷേത്രത്തിലും ഒരേ ദിവസം പോയി ‘സവിശേഷപുണ്യ’വും നേടിയിട്ടുണ്ട്. :)
    ഒരു ലിങ്കില്‍ ഖര മഹര്‍ഷി എന്നുണ്ടല്ലോ അല്ലേ?
    ഏതോ ഒരു സൈറ്റില്‍ പറഞ്ഞിട്ടുണ്ട് കടിച്ചുപിടിച്ചിരുന്ന വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ടാണ് കടുത്തുരുത്തി എന്ന പേര്‍ വന്നതെന്ന്. എനിക്ക് തോന്നുന്നു ഏറ്റുമാനൂര്‍ അമ്പലത്തെക്കുറിച്ചുള്ള പുസ്തകത്തിലും അങ്ങനെയാണെന്ന്.

  • സുരേഷ്

    1. ഖരന്‍ രാവണന്റെ സഹോദരനാണ്. രാവണനും എത്രയോ മുമ്പേ സിദ്ധികൂടിയവന്‍ .

    2. ആവശ്യമുള്ളത്ര വരങ്ങള്‍ നേടിക്കഴിഞ്ഞ ഈ പരമഭക്തന്‍ പിന്നെ രാവണന്റെ കാര്യസ്ഥനായി ദണ്ഡകാരണ്യത്തില്‍ എന്തിനു കഴിഞ്ഞു?

    one , two ….. ഖര അസുരര്‍ഷി മൊത്തം എത്രപേരായി. still counting. :) -

  • ജലജ

    സുരേഷ്,
    ഞാന്‍ നേരത്തെ എഴുതിയ കമന്റില്‍ വസ്തുതാപരമായ ഒരു വലിയ തെറ്റ് ഉണ്ട്. ബ്രാഹ്മണന്‍ –ബ്രഹ്മര്‍ഷി എന്നാണ് വേണ്ടത്. മഹര്‍ഷി എന്നല്ല.
    വിശ്വാമിത്രന്‍ ശ്രമിച്ചതും ബ്രഹ്മര്‍ഷിയാകാനാണ്. ആ കമന്റില്‍ മഹര്‍ഷി എന്നെഴുതിയിടത്തെല്ലാം ബ്രഹ്മര്‍ഷി എന്ന് വായിക്കുക.
    അസുരന് ബ്രഹ്മര്‍ഷി ആകാന്‍ പറ്റില്ല. മഹര്‍ഷി ആകുമോ എന്നെനിക്ക് നല്ല ഉറപ്പില്ല.

    ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തിയ മഹര്‍ഷി രാവണന്റെ സഹോദരനായിരിക്കില്ല. ഒരേ പേരുള്ള രണ്ടാളുകള്‍ ആയിരിക്കും. കൂടുതല്‍ അറിവുള്ളവര്‍ പറയട്ടെ.

  • suresh

    chechi, you mean this has a point ?

    ഇപ്പൊ മൊത്തം സംശയമായി. നാളത്തെ പൊതു വിജ്ഞാനത്തിനു മുമ്പായി ആരെങ്കിലും ഇതൊന്നു തീര്‍ത്തു തരണേ.

    ##അസുരന് ഒരിക്കലും മഹര്‍ഷിയാകാന്‍ പറ്റില്ലല്ലോ.##
    ഒരു അസുരന്‍ സാത്വികമായി ജീവിച്ച് സന്യാസിയായാലയാളെ എന്തു വിളിക്കും. അസുര സ്വഭാവം മഹര്‍ഷിമാര്‍ക്ക് ചേരുന്നതല്ല എന്നാണെങ്കില്‍ അമ്പും വില്ലും കൂടെ കരുതിയിട്ടു തപസുചെയ്യുന്ന മഹര്‍ഷിമാരുമുണ്ടായിരുന്നില്ലേ .
    ## ആവശ്യമുള്ളത്ര വരങ്ങള്‍ നേടിക്കഴിഞ്ഞ ഈ പരമഭക്തന്‍ പിന്നെ രാവണന്റെ കാര്യസ്ഥനായി ദണ്ഡകാരണ്യത്തില്‍ എന്തിനു കഴിഞ്ഞു?##
    ഖരന്‍ സന്യാസം അഥവാ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതു രാവണന്റെ സിദ്ധി കൂടലിനു ശേഷമായിക്കൂടേ . ഏന്നിട്ടാണീ അമ്പലം പ്രതിഷ്ഠയുടെ ക്വട്ടേഷന്‍ തുടങ്ങിയതെങ്കിലോ ? അതിനുമുമ്പോക്കെ വരം വാങ്ങിക്കുന്ന നേരത്ത് റേഷന്‍ കാര്‍ഡില്‍ ഖരന്‍ തൊഴില്‍ അസുരന്‍ എന്നാവും ഒരു പക്ഷേ ഉണ്ടാവുക. അതോണ്ടാവും രാവണന്റെ കൂടെ കൂടിയത്. ജീവിച്ചു പോണ്ടേ.

    ഈ വക സംശയങ്ങള്‍ക്ക് തര്‍ക്കുത്തരം പറയാതെ ഉത്തരം തരണേ. അടുത്ത സംശയം പൊതു വിജ്ഞാനത്തിനു ശേഷം .

  • admin
  • ബാലചന്ദ്രന്‍

    >>>ജലജ Says:
    December 16th, 2011 at 4:30 pm
    മാഷെയും നിളയെയും കാത്ത് ഒരു ഖരന്‍ പുരാണം പേജില്‍ തപസ്സിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി . ഇനിയെങ്കിലും പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുകൂടേ? വരം കൊടുക്കുമ്പോള്‍ സൂക്ഷിക്കണേ.

    ****അനുഗ്രഹിക്കാന്‍ സമയം കിട്ടട്ടെ .വിശദമായ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞല്ലോ .പിന്നെ ഞങ്ങള്‍ ഇടപെടേണ്ടതില്ലല്ലോ

  • ജലജ

    ചര്‍ച്ച നടന്നുവെങ്കിലും ഒരു തീരുമാനത്തില്‍ എത്തിയില്ല. അതിന് മാഷ്‌ടെയും നിളയുടെയും സഹായം കൂടിയേ തീരൂ.

  • സുരേഷ്

    മാഷ്, അഞ്ജന , പോഴന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം ഫോറത്തില്‍ കാണുന്നില്ലാലോ. !!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    വൈകി വന്ന എന്നെയും കൂട്ടാമോ?
    കൂട്ടുകാരെ,,, ഞാനില്ലെങ്കിലും ചര്‍ച്ചകള്‍ ഉഷാറായി നടക്കുന്നുന്ടെന്നറിഞ്ഞതില്‍ സന്തോഷം…

    സത്യം പറഞ്ഞാല്‍ ഇവിടെ എത്താന്‍ ശ്ശി വൈകീട്ടോ.

    ജലജേച്ചി ഒരു സംശയം ജലജേച്ചിയുടെ കമന്റില്‍ നിന്ന് ” ചിലയിടത്ത് ഖരമഹര്‍ഷി എന്ന് കണ്ടിരുന്നു. അസുരന് ഒരിക്കലും മഹര്‍ഷിയാകാന്‍ പറ്റില്ലല്ലോ.” മഹാഭാരതത്തില്‍ പ്രഹ്ലാദനെ കുറിച്ച് വര്‍ണിക്കുന്ന അവസരത്തില്‍ വിഷ്ണോത്തമന്‍ എന്ന് കണ്ടിട്ടുണ്ട്… അര്‍ഥം ഞാന്‍ ഗ്രഹിച്ചത് വിഷ്ണുവിനോടുള്ള ഭക്തി ഉള്ളവരില്‍ മുമ്പന്‍ എന്നോ ഉത്തമന്‍ എന്നോ ആണ്.പ്രഹ്ലാദനെ അസുര ചക്രവര്ത്തിയയാണ്‌ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും വിഷ്ണോത്തമന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ അല്ലാതായീ തീരില്ലല്ലോ.

    അംബരീഷന്‍ രാജാവായിരുന്നെങ്കിലും വിഷ്ണുവിന്റെ ഭക്തന്മാരില്‍ മുമ്പനായിരുന്നത് കൊണ്ടാവാം ഒരു മഹര്‍ഷിക്കെതിരെ ആയിരുന്നിട്ടു കൂടി ചക്രം പ്രയോഗിച്ചിട്ടും ദുര്‍വാസാവിനു കാല് പിടിക്കേണ്ടി വന്നത്?
    അംബരീഷനെ രാജര്‍ഷി എന്ന് വിളിച്ചു കണ്ടിട്ടുണ്ട്.

    കൂടാതെ ദേവി മാഹാല്മ്യത്തില്‍ നര നാരായണന്മാര്‍ തപസ്സിനു പോയ അവസരം വില്ലും മറ്റായുധങ്ങളും ആയി പോയി എന്നും പ്രഭാസകരയില്‍ തീര്‍ത്ഥാടനത്തിന് വന്ന പ്രഹ്ലാദനുമായി യുദ്ധമുണ്ടാവുകയും ദേവിയുടെ നിര്‍ദേശാനുസരണം പ്രഹ്ലാദന്‍ യുദ്ധം മതിയാക്കി പാതാളത്തിലേക്ക്‌ പോയി എന്നും കാണുന്നു. തദ് അവസരത്തില്‍ ദേവി പറയുന്നതിങ്ങനെ പ്രഹ്ലാദ നിനക്ക് നര നാരായണന്മാരെ ഒരിക്കലും ജയിക്കാനാവില്ല. കാരണം അവര്‍ വിഷ്ണുവിന്റെ അശംജരത്രേ എന്നാണ്.

    കൂടാതെ ത്രൈലോക്യാധിപദം മഹാബലി പിടിച്ചാലോ എന്ന ഇന്ദ്രന്റെ പേടിയില്‍ നിന്നാണല്ലോ മഹാവിഷ്ണുവിന്റെ വാമാനവതാരത്തിന്റെ പിറവി. നാളിതു വരെ ആരും നല്ലത് ചെയ്യുന്നത് ഇഷ്ടമില്ലാത്ത ഒരാളായാണ് ഇന്ദ്രനെ പുരാണങ്ങളില്‍ കാണിച്ചിട്ടുള്ളത്. അന്ധമായ അസുര വിരോധം കൊണ്ട് എന്തെല്ലാം ക്രൂര കൃത്യങ്ങള്‍ക്ക് ഇന്ദ്രന്‍ കൂട്ട് നിന്നു.

    നമ്മുടെ ചോദ്യം അസുരന്മാര്‍ക്ക് മഹര്‍ഷി ആകാമോ എന്നതാണല്ലോ. ആകാം എന്നാണുത്തരം. പക്ഷെ ജെനിഷു എഴുതിയത് പോലെ ഖര മഹര്‍ഷി കഴുത്തിലല്ല കടുത്തുരുത്തിയില്‍ വിഗ്രഹം പ്രതിഷ്ടിച്ചത്, മറിച്ച്‌ കടിചിരുത്തി എന്നതില്‍ നിന്നാണ് കടുത്തുരുത്തി എന്ന പേര് കിട്ടിയത്. അതായതു അദ്ദേഹം വായില്‍ കടിച്ചു കൊണ്ടുവന്നു എന്ന് വ്യക്തമാണ്‌. “വലം കൈയാല്‍ വൈക്കത്തും ഇടം കൈയാല്‍ ഏറ്റുമാനൂരും കടിച്ചു കടുത്തുരുത്തിയിലും ശിവ പ്രതിഷ്ഠ നടത്യൊരു ഖരനെ കൈ തൊഴുന്നേന്‍ ” എന്ന് കേട്ടിട്ടുണ്ട്.

    ത്രേതായുഗത്തിലെ രാവണ സോദരനായ ഖരന്‍ ദ്വാപരയുഗത്തിലെ മഹാഭാരത കഥയില്‍ ഖര മഹര്‍ഷിയായി പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യത തുലോം വിരളം. മാത്രമല്ല മഹാഭാരത കാലത്താണ് ഈ ശിവ ക്ഷേത്രങ്ങളുടെ സ്ഥാപനം എന്നതിനും തെളിവുകളില്ല.

    പക്ഷെ ഈ ലിങ്ക് പറയുന്നത് ഖരനെ demon എന്നാണ്. അപ്പോള്‍ അത് രാവണ സോദരന്‍ തന്നെ
    http://www.holidayiq.com/Kaduthuruthy-Shiva-Temple-Chottanikkara-Sightseeing-1232-13103.html,

    ദ്വാപരയുഗം 2,400 ദേവവർഷം (360 X 2,400) 864,000 മനുഷ്യവർഷം എന്നാണ് കണക്ക്. ഖരന്‍ രാമായണ കാലത്ത് പ്രതിഷ്ടിചിട്ടുന്ടെങ്കില്‍ ഇപ്പോള്‍ കുറഞ്ഞത്‌ 869053 മനുഷ്യ വര്ഷം കഴിഞ്ഞിട്ടുണ്ടാകും. ഇതാകെ കുഴപ്പിക്കുന്നു അല്ലെ? കൂടുതല്‍ ആലോചിക്കാതിരിക്കുകയാണ് ബുദ്ധി.

    ഞാന്‍ അഞ്ജനയുടെ പ പ്ര കളിയ്ക്കാന്‍ പോകുന്നു. പിന്നെ കാണാം

  • ജലജ

    ഞാന്‍ അത് തിരുത്തി എഴുതിയത് പിഷാരടി വായിച്ചില്ലെന്ന് തോന്നുന്നു. :)

  • suresh

    ദേ ലവന്മാര് ഇമ്മടെ പുരാണത്തിമ്മലും വേദത്ത്മ്മലും കളിക്കണ് ഗഡ്യോളെ !!

  • bhattathiry

    ബില്വാഷ്‌ടകം
    *** ബില്വാഷ്‌ടകം *****
    ————————————-
    ത്രിദളം ത്രിഗുണാകാരം
    ത്രിനേത്രം ച ത്രിയായുഷം
    ത്രിജന്മപാപ സഹാരം
    ഏകബില്വം ശിവാര്‍പ്പണം
    ത്രിശാഖൈ: ബില്വപത്രൈശ്ച
    ഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:
    ശിവപൂജാം കരിഷ്യാമി
    ഹ്യേകബില്വം ശിവാര്‍പ്പണം
    അഖണ്ഡബില്വ പത്രേണ
    പൂജിതേ നന്ദികേശ്വരേ
    ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:
    ഹ്യേകബില്വം ശിവാര്‍പ്പണം
    സാലഗ്രാമശിലാമേകാം
    വിപ്രാണാം ജാതു ചാര്‍പ്പയേത്
    സോമയജ്ഞമഹാപുണ്യം
    ഹ്യേകബില്വം ശിവാര്‍പ്പണം
    ദന്തികോടി സഹസ്രാണി
    വാജപേയശതാനി ച
    കോടികന്യാ മഹാദാനം
    ഹ്യേകബില്വം ശിവാര്‍പ്പണം
    ലക്‍ഷ്മ്യാസ്തനുത ഉത്പന്നം
    മഹാദേവസ്യ ച പ്രിയം
    ബില്വവൃക്ഷം പ്രയച്ഛാമി
    ഹ്യേകബില്വം ശിവാര്‍പ്പണം
    ദര്‍ശനം ബില്വവൃക്ഷസ്യ
    സ്പര്‍ശനം പാപനാശനം
    അഘോരപാപസംഹാരം
    ഏകബില്വം ശിവാര്‍പ്പണം
    കാശീക്ഷേത്ര നിവാസം ച
    കാലഭൈരവദര്‍ശനം
    പ്രയാഗേമാധവം ദൃഷ്ട്വാ
    ഹ്യേകബില്വം ശിവാര്‍പ്പണം
    മൂലതോ ബ്രഹ്മരൂപായ
    മദ്ധ്യതോ വിഷ്ണുരൂപിണേ
    അഗ്രത: ശിവരൂപായ
    ഹ്യേകബില്വം ശിവാര്‍പ്പണം
    ബില്വാഷ്ടകമിദം പുണ്യം
    യ: പഠേച്ഛിവസന്നിധൌ
    സര്‍വ്വപാപവിനിര്‍മ്മുക്ത:
    ശിവലോകമവാപ്നുയാത്.

  • bhattathiry

    മരിച്ചു പോയ പിതൃക്കള്‍ക്ക് വേണ്ടിയാണോ കര്‍ക്കിടകത്തില്‍ ബലി വെക്കുന്നത്?

    പിതൃ മോഷം ആണെങ്കില്‍ എന്തിന് കര്‍കിടകത്തില്‍ തന്നെ ബലിയിടണം മറ്റു മാസങ്ങളില്‍ ഇതു പാടില്ലേ?

    ദുര്‍ക്കടം പിടിച്ച കര്‍ക്കിടകത്തിലാണോ പിതൃക്കള്‍ സന്തോഷിക്കുക?

    മരിച്ചുപോയവര്‍ കാക്കകളായി ജന്മമെടുക്കുമോ? പുനര്‍ജന്മം എന്നാല്‍ കാക്ക കളാണോ? മരണശേഷം അഴുക്ക് തിന്നുന്ന കാക്കയായി ജനിക്കാന്‍ മാത്രം നാം എന്ത് പിഴച്ചു.

    കാക്കയ്ക്ക് വേണ്ടിയാണ് ഇതെങ്കില്‍ എന്തിനു ഈ ക്രിയ പുഴയിലും കടലിലും ജലാശയങ്ങളിലും നടത്തണം.

    പിതൃക്കള്‍ ജീവിക്കുന്നത് ജലത്തിലോ കരയിലോ?

    വേദ പണ്ഡിതന്മാരെ ഒന്ന് വെക്തമാക്കൂ. അത് മാലോകര്‍ അറിയട്ടെ!!

    പ്രിയ കൂട്ടരേ ഭാരതീയ ധര്‍മ്മചിന്തയില്‍ ആരും ജനിക്കുന്നില്ല മരിക്കുന്നില്ല. ജനിക്കാത്തവര്‍ക്കും ഒരിക്കലും മരിക്കാത്തവര്‍ക്കും എന്തിനാണ് ബലി?
    അതുകൊണ്ട് പിതൃബലി പാടില്ല!! അത് തെറ്റാണ്!!!
    നാം വീണ്ടും ജനിക്കുമെങ്കില്‍ എന്തിന് ബലിയിടണം?.

    ഇത് എന്റെ വാക്കല്ല ഉപനിഷിക്തുക്കള്‍ ഇതാണ് വെക്തമാക്കുന്നത്.
    കാലചക്രം വീണ്ടും ആല്മാക്കളെ പുനര്‍ ജനിപ്പിക്കുന്നു അപ്പോള്‍ എന്തിനു വേണ്ടി ബലിയിടണം? .പുനര്‍ ജന്മം സത്യമാണ് ഭക്തകവിയായ പൂന്താനo നമുക്ക് നല്‍കിയ വരികളില്‍. കൃപ കൂടാതെ പീഡിപ്പിക്കുന്ന രാജാവ് ക്രിമിയായ് പിറയ്ക്കുമെങ്കില്‍. മണ്ണില്‍മറഞ്ഞവര്‍ കര്‍മ്മഫലംകോണ്ട് ഇന്നും ജീവിക്കുന്നു.ആ ശരീരധാരികള്‍ക്ക് എന്തിനാണ് ചോറുരുട്ടി കൊടുക്കുന്നത്.? മരിച്ചവര്‍ നരിയായും നാരിയായും ഓരിയായും ജന്മമെടുത്തു എവിടെയെക്കെയോ ജീവിക്കുന്നു,

    കർമ്മദോഷം കൊണ്ട് പട്ടി ആയാണ് പുനര്‍ ജന്മമെങ്കില്‍ ബലിയൂട്ടാന്‍ ചോറിനു പകരം മാംസം കൊടുക്കന്നതല്ലേ ബുദ്ധി. പിതൃക്കള്‍ പട്ടിയായി ജന്മ മെടുത്തോ എന്നും ഉറപ്പില്ല.പിന്നെ എന്ത് കരുതി ബലി ഭക്ഷണമോരുക്കും?

    നിങ്ങളുടെ മരിച്ചു പോയവര്‍ ഇപ്പോള്‍ എന്ത് ജന്മമാണ് സീകരിച്ചിരിക്കുന്നത്? അതെന്താണെന്ന് അറിയാതെ എങ്ങിനെ ബലിയിടും. പുനര്‍ ജന്മം കണ്ടു പിടിക്കാന്‍ നിങ്ങള്‍ക്ക് സാധില്ലുമോ? സാധിക്കില്ലല്ലോ? അതിനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ എന്തിനു ബലിയിടണം?

    അപ്പോള്‍ ഈ ബലിവെക്കല്‍ മറ്റെന്തോ ആണ്?

    അത് എന്താണ് എന്ന് നമുക്ക് നോക്കാം!! കര്‍ക്കിടകത്തിലെ ബലിയെക്കുറിച്ച് അഥര്‍വ്വം എന്ത് പറയുന്നു എന്ന് നോക്കുക!!

    മേടമാസം കഴിഞ്ഞാല്‍ ഇടവത്തില്‍ മഴ ആരംഭിക്കും. ഭൂമി ദാഹം മാറ്റുന്നതോടോപ്പോം തന്നെ മഴയില്‍ കുതിര്‍ന്ന് ചപ്പു ചവറുകള്‍ ചീയാന്‍ തുടങ്ങും.

    മലിനമായ പലതും ഭൂമിയില്‍ വളമായി താഴും.നല്ലൊരു ഭാഗം അഴുക്കുകള്‍ മഴ വെള്ളത്തില്‍ ലയിച്ച് തോടുകളില്‍ എത്തുന്നു . അത് വഴി പുഴയിലേക്കും കടലിലു മെത്തുന്നു.

    ജലത്തില്‍ ഏറ്റവും കൂടുതല്‍ അഴുക്ക് എത്തുന്നത്‌ മഴ തിമിര്‍ത്ത് പെയ്യുന്ന കര്‍ക്കിടകത്തിലാകുന്നു . അത് ബാത്ത്റൂമിലെ ഫ്ലഷ് ടാങ്ക് ഓണ്‍ ചെയ്യുബോള്‍ അടിച്ചു പോകുന്ന വിസര്‍ജ്ജം പോലെ ശക്തമായി ഭൂമിയെ ശുദ്ധമായി കഴുകുന്നു. അതോടെ ഭൂമി ശുദ്ധം.പക്ഷേ ജലം ശുദ്ധമല്ല പുഴയിലും കടലിലുമെല്ലാം ഭൂമിയിലെ ഭീമമായ മലിനങ്ങള്‍ എത്തുന്നു?

    കടലിന്റെ അഴുക്കുകളെ ശുദ്ധമാക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്നത് സൂര്യരശ്മിയും പിന്നെ മത്സ്യങ്ങളുമാണ്.

    അഴുക്കു ഭക്ഷിക്കുന്ന ജീവി ആയതു കൊണ്ടാണ് മത്സ്യത്തിന് മാംസത്തെക്കാൾ നാറ്റമുണ്ടാകാൻ കാരണം. പക്ഷേ അമിതമായ മാലിന്യo മീനുകളുടെ ജീവന് ഭീഷണിയാണ്.

    ഒന്നോർക്കുക കടലിൽ മത്സ്യo കുറഞ്ഞാൽ മാലിന്യo കൂടും. വളരെ പെട്ടന്ന് കടൽ ദുർഗന്ധ പൂരിതമാകും ഉടനെ തന്നെ പ്രാണവായു ദുഷിക്കും ലോകൈക ജീവികൾ നശിക്കും

    നമ്മുടെ കണ്ണുകള്‍ മാംസ പിണ്ടങ്ങളാണ് അവ ചീഞ്ഞു പോകാതിരിക്കാൻ ഒടേതമ്പുരാൻ കണ്ണിനെ ഉപ്പിൽ ഇട്ടാണ് വെച്ചിരിക്കുന്നത്. സാഗരം കണ്ട് ആസ്വദിക്കുന്ന നമ്മുടെ കണ്ണിലും ഉപ്പുണ്ട്‌ അത് കൊണ്ടാണ് കണ്ണുനീരിന് ഉപ്പുരസം ഉണ്ടാകാന്നത്. ഉപ്പിലുടുന്നവ പെട്ടന്ന് നശിക്കില്ലല്ലോ. കടല്‍ നശിക്കാതിരിക്കാന്‍ സാഗരറാണിയെ ഉപ്പു കൊറ്റനെ കൊണ്ട് പരിണയം ചെയ്യിപ്പിച്ചിരിക്കുന്നു.ലോകത്തിലെ ആദ്യവിവാഹം സാഗരത്തിന്റെയാണ്.
    . മത്സ്യമാണ് ആദ്യ പുത്രന്‍. ജീവന്റെ കണിക ജലത്തില്‍ നിന്നുമത്രേ.
    സാഗരറാണിയുടെ കഴുത്തില്‍ ചാര്‍ത്തിയ പിതാമഹന്റെ താലി (ഉപ്പാപ്പന്റെ) നശിക്കാതിരിക്കട്ടെ

  • bhattathiry

    സ്വര്‍ണ്ണാഭരണങ്ങള്‍ പൊതുവേ സ്ത്രികള്‍ക്ക് ഇഷ്ട്ടമാണ്.സ്വര്‍ണ്ണം കണ്ടാല്‍ ഭ്രെമിച്ചു നില്ക്കുന്നവരും കുറവല്ല. പക്ഷേ ജ്വവല്ലറിയില്‍ കണ്ണാടി കൂട്ടിലെ താലി കണ്ടാല്‍ ഒരു സ്ത്രിയും അത് ആവിശ്യ പെടാറില്ല.

    താലി മാല ഔവ്ഷധം ആണെന്ന് അറിഞ്ഞാല്‍ അത്ഭുതം കൂറുമോ? കാലഹരണപ്പെട്ട ഒരു ഔവ്ഷധ സമ്പ്രദായത്തിന്‍റെ നിലവാര തകര്‍ച്ച രൂപ്പെട്ടു വന്നതാണ് ഇന്നുള്ള താലി മാല.

    വിവാഹത്തിനു മുന്‍പ് ഒരു സ്ത്രിയും ആവിശപ്പെടാത്ത ആഭരണമാണ് താലി.
    സ്വര്‍ണ്ണപ്പണിക്കരനെ കൊണ്ട് താലി തീര്‍ക്കാനും സ്ത്രികളാരും സമീപിക്കാറില്ല.

    പൊതുവേ സ്ത്രികള്‍ ധരിക്കുന്ന ഏതൊരു ആഭരണവും എല്ലാ പുരുഷനും അണിയുന്നുണ്ട് . പക്ഷേ താലി മാറില്‍ അണിയാത്ത വര്‍ഗ്ഗവും പുരുഷന്‍ തന്നെ. തന്റേതല്ലാത്ത ഒരാഭരണം തീര്‍ക്കാന്‍ തട്ടാനെ സമീപിക്കുന്നതും പുരുഷന്‍ തന്നെ .

    താലി ചാര്‍ത്തല്‍ ഭാരതീയ ആചാരമാണ് ഇണകളുടെ ദ്രഡ ബന്ധങ്ങള്‍ക്ക് ശക്തമായ ഭാഷ തീര്‍ക്കാന്‍ സ്വര്‍ണ്ണ നൂല്‍ കൊണ്ട് ഇരു മനസ്സുകളില്‍ എഴുതുന്ന വിലയാധാരമാണ് താലിയെന്ന ആഭരണം.
    അത് പൊട്ടിച്ചെറിയുമ്പോള്‍ തകരുന്ന പുരുഷമനസ്സും താലി നഷ്ട്ടപെട്ടാല്‍ തകര്‍ന്നു പോകുന്ന സ്ത്രിത്വവും നമ്മുടെ നാട്ടിലെ ദയനീയ കാഴ്ചകള്‍ മാത്രം.

    സ്ത്രി പുരുഷ ബന്ധത്തിന് സമൂഹം നല്കുന്ന സ്വതന്ത്ര അംഗികാരവും കൂടിയാണ് താലി .
    താലി ചാര്‍ത്തലോടെ കേവലം ഒരു സ്വര്‍ണ്ണ ലോഹത്തിന് അമൂല്യമായ വില കല്പ്പിക്കുന്ന അത്ഭുതം നമ്മുടെ നാടിന്‍റെ പവിത്രതയാണ്.

    കഴുത്തിലെ താലി മറ്റുള്ളവര്‍ കാണ്കെ മാറ് വരെ നീണ്ടു കിടക്കും ഞാന്‍ സുമംഗലിയാണ് എന്ന് വിളംബരം ചെയ്യുന്ന പരസ്യമാണ് മാറിലെ താലി.

    ഭാരതത്തിലെ വിവിധ സംസ്ഥാനക്കാരും വിവാഹ കര്‍മ്മത്തില്‍ വരനെക്കൊണ്ട് വധുവിന്‍റെ കഴുത്തില്‍ താലി മാല അണിയിക്കുന്നു.
    പക്ഷേ എല്ലാ നാട്ടിലും ഈ താലി ചാര്‍ത്തല്‍ ഇല്ല. വേദ പഠിതാക്കളുടെ വൈദികവിവാഹത്തില്‍ താലി അണിയിക്കല്‍ കണ്ടിട്ടില്ല. വൈദിക വിവാഹത്തില്‍ താലി ചാര്‍ത്തല്‍ ഇല്ലേയില്ല. ഇനി ഭാരതത്തിലെ ചില കാര്‍ഷിക ഗ്രാമങ്ങളില്‍ ചെന്നാല്‍ വിവാഹങ്ങളില്‍ വിവിധ തരം താലി ചാര്‍ത്തല്‍ കാണാം.

    ഓരോ ഇശ്വര സങ്കല്പം പോലെ താലിയുടെ രൂപവും മാറുന്നു’ പക്ഷേ ഈ താലി ചാര്‍ത്തലില്‍ എന്ത് സത്യമാണ് ഉള്ളതെന്നു ചോദിച്ചാല്‍ മഹര്‍ഷിമാര്‍ എഴുതാത്ത ചില വകുപ്പുകള്‍ പറഞ്ഞു നാട് നീളെ പരസ്യം ചെയ്യുന്നു.

    താലിയെ കുറിച്ച് താന്ത്രിക ആചാര്യന്‍മാര്‍ കണ്ടെത്തിയ വിവിധ ഉത്തരങ്ങള്‍ തരും. വെക്തമായ ഉത്തരം തന്ത്രികളുടെ വശവും ഇല്ലെന്നു ഉറപ്പിച്ചു തന്നെ പറയാം. ഇന്ന്‍ വരെ താലി മഹാത്മത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരും സംശയമില്ലാത്ത വിധം ഉത്തരം തന്നിട്ടില്ല.

    ഭാരതീയ ആചാര്യ വചനങ്ങളില്‍ നിന്നും വേദത്തില്‍ ഊന്നി തന്ത്ര വിദ്യ ആചരിക്കുന്ന ഗുരുവില്‍ നിന്നും താലിയെ കുറിച്ച് നിങ്ങള്‍ കേട്ടത് ഒന്നും തള്ളി ക്കളയരുത് ആ അറിവുകളുടെ കൂടെ ഇതും കൂടി ചേര്‍ത്തു വായിക്കുക എന്റെ അഥര്‍വ്വ വേദ പഠനവും അറിവും കൂടി അവതരിപ്പിക്കുന്നു.

    നിങ്ങള്‍ക്ക് കൂട്ടി ചേര്‍ക്കാന്‍ ഉതുകുന്നത് ആണെങ്കില്‍ ഈ വാക്കുകള്‍ സീകരിക്കുക.

    ചിലര്‍ പറയും താലി മംഗല്യ സൂത്രം ആണെന്ന് പക്ഷെ മംഗല്യ സൂത്രം എന്ന അര്‍ഥം വായിച്ചാല്‍ പേരുകള്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല. മംഗല്യസൂത്രത്തില്‍ ആലില താലി വരുന്നത് കണ്ടിട്ടില്ല ..

    വിവാഹ വേളയില്‍ വധുവിനെ അണിയിക്കുന്ന മാല തളിര്‍ത്തു നില്ക്കുന്ന ആലിലകള്‍ കോര്‍ത്തത് ആകണം. കാരണം അതിലൊരു അത്ഭുതമുണ്ട്.

    പക്ഷേ ആ മാല ആലിന്റെ കുരുന്നില കൊണ്ട് കോര്‍ത്ത മാലയാകണം.ആ ആലിലകള്‍ ഒരു മന്ധലം തീരും വരെ നവ വധു കഴിക്കണം. അതിനു ശേഷം കരിക്കിന്‍ വെള്ളത്തില്‍ കുതിര്‍ത്തിയ മലര്‍പ്പൊടി തേന്‍ മേമ്പൊടി ചേര്‍ത്ത് കൊടുക്കുന്നു അത്ഭുതം ഇതൊന്നുമല്ല .ആ സമയം അവളെ കടംബിന്റെ ഇലയില്‍ പത്മാസനത്തില്‍ ഇരുത്തുന്നു.

    വാല്മീകി രാമായണത്തില്‍ ദശരഥ് രാജന്‍റെ പത്നി മാരെ കടംബിന്റെ ഇലയില്‍ ഇരുത്തുന്ന ഭാഗം രാമായണത്തില്‍ കാണുന്നു.ഇതു പുത്രനു വേണ്ടിയുള്ള യാഗം ആയിരുന്നു. ലളിതാസഹസ്രത്തില്‍ കോശങ്ങളുടെ വര്‍ണ്ണന കൊടുത്തിരിക്കുന്നത് കടമ്പിന്‍ പൂവിനോട് സാമ്യപ്പെടുത്തിയാണ്.

    വിവാഹത്തിനു മുന്‍പ് പുരുഷനെ നിത്യവും ചെത്തിയുടെ മാല അണിയിക്കണം. ശയനമുറി മുല്ലപ്പൂ കൊണ്ട് അലങ്കരിക്കണം.വിവാഹ ശാസ്ത്ര വിധികള്‍ പലതും രഹസ്യ സ്വഭാവം ഉള്ളതാണ്.ഞാന്‍ നടത്തിയ വിവാഹങ്ങളില്‍ വധു വരന്‍ മാര്‍ കേള്‍ക്കാന്‍ മാത്രമായി ചില അഥര്‍വ്വ ശാസ്ത്രങ്ങള്‍ അറിയിക്കാറുണ്ട്. ഇന്നൊന്നും വേദ വിദ്യകള്‍ പഠിച്ചു വിവാഹിതരാകുന്നവര്‍ ഇല്ല. അത് കൊണ്ട് ചിലതെല്ലാം രഹസ്യമായി പറയേണ്ടതായി വരുന്നുണ്ട്.

    വധു വരന്മാര്‍ ആരെങ്കിലും ഷോഡശ വിധികള്‍ പഠിച്ചവര്‍ ആണെങ്കില്‍ വിദ്യാ വാഹം =എന്ന വിവാഹ ബന്ധത്തെ കുറിച്ച് പുരൊഹിത്വം വഹിക്കുന്നവന് ഒന്നും രഹസ്യമായി പറയേണ്ടി വരില്ല.

    • ജലജ

      നായർ വിവാഹത്തിൽ താലിയില്ലല്ലോ.:)