പാചകം

പാചകം ഇവിടെയാകാം..

Tags:

 • admin

  പാചകം ഇവിടെയാകാം..

 • jalaja

  പാചകമെടാ…. യും ആവാം.

 • jalaja

  കഥാകാരാ, സമ്മതിച്ചിരിക്കുന്നു, താങ്കള്‍ ശരിക്കും ഒരു ശാപ്പാട്ടുരാമന്‍ തന്നെ.

  സാമ്പാര്‍ കഴിച്ച ശേഷം കാളന്‍ കഴിക്കുന്നതിനു മുമ്പായി ഓലന്‍ കഴിച്ചാല്‍ സാമ്പാറിന്റെ സ്വാദ് വായില്‍ നിന്ന് പോകും .കാളന്റെ സ്വാദ് ശരിക്കറിയുകയും ചെയ്യാം. ( ഇത് സാമ്പാറിനും കാളനും മാത്രമല്ല മറ്റു കറികള്‍ക്കും ബാധകമാണ്.) ഇതിനെ PH വാല്യു ആയി ബന്ധപ്പെടുത്താമോ എന്നെനിക്കറിയില്ല.

 • balachandran

  ചേച്ചീ ,
  പെട്ടെന്നിവിടെയൊരു അടുപ്പൊക്കെ കൂട്ട്,
  കറികളൊക്കെ നിറയട്ടെ .
  ഇലയുമായി ഞങ്ങളെത്താം.
  പാചകം പൊടിപൊടിക്കുന്നത് കണ്ടപ്പോള്‍ ഞാനും പാചകക്കുറിപ്പുകലുമായി ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു .
  നാലു പാചകക്കുറിപ്പുകള്‍ തയ്യാറാക്കി വച്ചു .
  1 . പപ്പടം പൊള്ളിക്കുന്നതെങ്ങനെ ?
  2 . അരി എങ്ങനെ ചോറാക്കാം,അഥവാ ആയില്ലെങ്കില്‍ എങ്ങനെ കഞ്ഞിയാക്കാം.
  3 .കഞ്ഞിവെള്ളത്തിന്റെ ചേരുവകകള്‍.
  4 . ജീരകവെള്ളം എങ്ങനെ നിര്‍മ്മിക്കാം .
  അസ്ത്രം,ചേച്ചി പറഞ്ഞതുപോലെയാണ് ഞങ്ങളുടെ നാട്ടില്‍ .തേങ്ങാ വറുത്തിട്ട്‌ കൂടുതല്‍ രുചികരമാക്കുന്നു .

 • admin

  :-)
  ഒരു പ്രാസത്തിനു കൊടുത്തു എന്നേയുള്ളൂ… പ്രഥമ പരിഗണന സ്ത്രീകള്‍ക്കിരിക്കട്ടെ…

 • balachandran

  തെക്കന്‍ നാട്ടില്‍ സദ്യയ്ക് കുറച്ചു വ്യത്യാസങ്ങളുണ്ട് .
  1 . ഇലയില്‍ വിളമ്പുന്നത്,വലത്ത് നിന്ന് ആദ്യം ,പച്ചടി.കിച്ചടി,അവിയല്‍,തോരന്‍,എന്നിങ്ങനെയാണ് .മറ്റുകറികള്‍ തുല്യമാണ് .
  ഒഴി കറി പരിപ്പ്,സാമ്പാര്‍,പ്രഥമന്‍+പായസം,പുളിശ്ശേരി(കാളന്‍),മോര് എന്നിങ്ങനെ .
  രസം അപൂര്‍വ്വം .
  കരിവിളമ്പുംപോള്‍ പച്ചടിയുടെ സ്ഥാനം മാറിയാല്‍ വിളമ്പിയവന് അടിയുറപ്പ് .

 • jalaja

  ബാലചന്ദ്രന്‍, അസ്ത്രം എന്റെ പാചകമല്ല. ജെനിഷ് എവിടെ നിന്നോ സംഘടിപ്പിച്ചതാണ്.
  1 . പപ്പടം പൊള്ളിക്കുന്നതെങ്ങനെ ? കൈ പൊള്ളിക്കുന്നതു പോലെ തന്നെ.
  പപ്പടം കാച്ചുക, ചുടുക എന്നൊക്കെയാണ് ഞങ്ങളുടെ നാട്ടില്‍. (ഇനി അഡ്‌മിന്‍ അതിനും ഒരു പേജ് അനുവദിക്കും. :) )

  2 അല്ലെങ്കില്‍ എങ്ങനെ പശയാക്കാം? പായസമാക്കാം?

  മാഷ്‌ക്ക് മറ്റേ പേജില്‍ ഞാന്‍ ഒരു ചോദ്യമിട്ടിട്ടുണ്ട്. കണ്ടില്ലേ?

 • jalaja

  തെക്കന്‍ നാട്ടില്‍ വ്യത്യാസമുണ്ടെന്ന് അറിയാം. അവിടത്തെ പുളിശ്ശേരിയും ഞങ്ങളുടെ കാളനും വ്യത്യസ്തങ്ങളാണ്.

 • balachandran

  കരിയല്ല- “കറി”

 • Jenish

  @Admin

  നമോവാകം… പാചകക്കാരെയെല്ലാം ഒതുക്കിയതിന്… :)

  ഇവരൊക്കെ കറികളെപ്പറ്റി വിവരിക്കുന്നതുകേട്ടാല്‍ തോന്നും ഇപ്പോ ഇലയിട്ടിരിക്കാമെന്ന്. ഇവരുടെ “പാവം പാതി”കളോട് ചോദിച്ചാലറിയാം യാഥാര്‍ത്ഥ്യം! :)

  പിന്നെ സ്ത്രീകള്‍ക്ക് പ്രഥമ പരിഗണന കൊടുത്തതിനോട് യോജിപ്പില്ല!! പാചകകല കണ്ടുപിടിച്ചതുതന്നെ പുരുഷനാണ്! :)

 • balachandran

  ചോദ്യങ്ങള്‍ നോക്കിയില്ല .എല്ലാം എന്ന് രാത്രിയില്‍ സമയം കിട്ടുമ്പോള്‍ .

  കാളനും പുളിശ്ശേരിയും വ്യത്യാസമുന്ടെന്നരിയാം.
  പപ്പടം കാച്ചുക എന്നാണ് ഞങ്ങളും പറയാറ്,ഒരുപക്ഷേ വടക്കോട്ട്‌ അങ്ങനെയല്ലെങ്കിലോ എന്ന് കരുതി, കുറച്ചുകൂടി നല്ല ഭാഷ തന്നെയായിക്കോട്ടെ എന്ന് വിചാരിച്ചു .

 • jalaja

  കഥാകാരന്‍, ഞാന്‍ ഇവിടെ പാചകം തുടങ്ങിയതു തന്നെ വികെ‌എന്റെ പേരുപറഞ്ഞുകൊണ്ടായിരുന്നു. വികെ‌എന്റെ മൊളോര്‍ത്തൊളിയുടെ പാചകക്കുറിപ്പല്ലേ ഞാന്‍ എഴുതിയത്. അത് കണ്ടില്ല അല്ലേ?

  പയ്യന്‍ കഥകളില്‍ എത്ര പാചകമാണല്ലേ? പയ്യന്റെ ഒരു കൂട്ടുകാരന്‍ ഒരു നായര്‍ അതോ മേനോനോ ഉണ്ടല്ലോ ഒരു പാചകവിദഗ്ദ്ധന്‍. ഞാന്‍ പേരു മറന്നു പോയി .

  വികെ‌എന്‍ എന്നു കേട്ടാല്‍ ഓര്‍മ്മ വരുന്നത് ആമ്പല്‍പ്പൂ പോലത്തെ ഇഡ്ഡലി പരിശുദ്ധമായ നാളികേരചട്ണിയില്‍ മുക്കി എന്നിങ്ങനെയാണ്. പണ്ടെപ്പോഴോ അദ്ദേഹത്തിന്റെ ഏതോ കഥയില്‍ വായിച്ചതാണ്.

  വികെ‌എന്റെ പ്രിയപ്പെട്ട സംസാരവിഷയം ഭക്ഷണമാണെന്ന് ഒരിക്കല്‍ മാധവിക്കുട്ടി എഴുതിയിരുന്നു.

  ഇടയ്ക്ക് ചോദിക്കട്ടെ ആരെങ്കിലും സാള്‍ട്ട് &പെപ്പര്‍ കണ്ടുവോ? ഭക്ഷണം ആണ് അതിലെ നായകനും നായികയും. കാണാന്‍ പോകുന്നവര്‍ ആദ്യം മുതല്‍ക്കുതന്നെ കാണാന്‍ ശ്രമിക്കുക. ടൈറ്റില്‍‌സ് നിര്‍ബന്ധമായും കാണുക.

 • jalaja

  ജെനിഷ്, ഒരു പുരുഷന്‍ കണ്ടുപിടിച്ച സ്ഥിതിക്ക് പുരുഷന്മാര്‍ക്ക് തന്നെ അത് തുടരാമായിരുന്നില്ലേ? ഇപ്പോഴും വൈകിയിട്ടില്ല.

 • jalaja

  ഇതിനെല്ലാം കാരണം സുരേഷ് ആണ്. എന്നിട്ട് ഇപ്പോള്‍ കാണാനേ ഇല്ല. തറവാട്ടുപുളി സുരേഷിന്റെ തറവാട്ടിലും ഇങ്ങനെയാണോ എന്നു പോലും പറഞ്ഞില്ല.

  മൊളോര്‍ത്തൊളി എങ്ങനെയാണെന്ന് അഞ്ജനയും പറഞ്ഞില്ല, പാലക്കാട്ടുകാരിയല്ലേ കൂടുതല്‍ അറിയുന്നുണ്ടായിരിക്കും.

 • Jenish

  @Jalaja

  അതല്ലേ ചേച്ചീ ഞങ്ങള്‍ ഹോട്ടലായ ഹോട്ടലൊക്കെ അടക്കി വാഴുന്നെ… ഏതെങ്കിലും കല്ല്യാണത്തിന് സ്ത്രീകള്‍ വച്ച സദ്യ കഴിച്ചിട്ടുണ്ടോ?

 • jalaja

  അഞ്ജനയ്ക്ക് കൂടുതല്‍ variations അറിയുന്നുണ്ടായിരിക്കും എന്നാണുദ്ദേശിച്ചത്. പാലക്കാട് ഭാഗത്ത് ഒരു മുതിരപ്പുളി ഉണ്ടെന്നു കേട്ടിട്ടുണ്ട്.

 • balachandran

  ഞാന്‍ ചാന്ദ്നിയോട് ചോദിച്ച,എന്താണ് ‘തവര’എന്ന ചോദ്യം , പാചകത്തിന് ഒരു പുതിയ ലിങ്ക് തന്നെ തുറക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന്

 • jalaja

  കോമഡിയും വഴക്കടിയും എല്ലാപേജിലും ആവാലോ..

  എന്തിനാ കല്യാണത്തിനു (കല്ല്യാണരാമന്‍ അല്ല) മാത്രമാക്കണേ ദിവസവും ചെയ്തുകൂടേ?

  അതായിരിക്കും ഹോട്ടല്‍ ഭക്ഷണം കഴിച്ചിട്ട് food poisoning എന്ന് ഇടയ്ക്കിടെ പത്രത്തില്‍ കാണുന്നത്.

 • നിളാ പൗര്‍ണമി

  നിള അടുക്കള വരെ ഒന്ന് പോയി
  കപ്പയും മീന്‍കറിയും (നാടന്‍ മത്തിക്കറി )
  ഉണ്ടാക്കിയിട്ട് വന്നപ്പോഴേക്കും
  എവിടെ എന്തെന്തൊരു മറിമായങ്ങള്‍ എന്റീശോയേ .
  എവിടെ എന്ത് എഴുതണം ,ഏതു ആദ്യം വായിക്കണം
  എന്നാണ് സംശയം .
  കാര്യങ്ങള്‍ sportsman spirit ല്‍ എടുത്തതല്ലേ പറ്റൂ

 • നിളാ പൗര്‍ണമി

  @ മാഷ്‌ ,
  കമന്റടിയുടെ എണ്ണം നോക്കൂ
  നളന്മാരല്ലാഞ്ഞിട്ടും എല്ലാവര്‍ക്കും പാചകം മതി .
  അതാണ്‌ ഈ രുചിയുടെ മാന്ത്രികവിദ്യ

 • നിളാ പൗര്‍ണമി

  Jenish Says:
  July 20th, 2011 at 4:01 pm
  @Admin

  നമോവാകം… പാചകക്കാരെയെല്ലാം ഒതുക്കിയതിന്…

  ഇവരൊക്കെ കറികളെപ്പറ്റി വിവരിക്കുന്നതുകേട്ടാല്‍ തോന്നും ഇപ്പോ ഇലയിട്ടിരിക്കാമെന്ന്. ഇവരുടെ “പാവം പാതി”കളോട് ചോദിച്ചാലറിയാം യാഥാര്‍ത്ഥ്യം!

  ഞങ്ങള്‍ അങ്ങനെ പാചകത്തില്‍ ഒതുങ്ങില്ല .
  അടുത്ത പദ പ്രശ്നത്തിന് കാണാം .
  (പിന്നെ കാവിലെ പാട്ട് മത്സരത്തിനും ).
  പാവം പാതി മാത്രമല്ല വീട്ടുകാരും തരും നല്ല
  ഒന്നാംതരം സര്‍ട്ടിഫിക്കറ്റ് .
  ഞങ്ങള്‍ ചോദിക്കാഞ്ഞിട്ടാണ് .
  വെറുതെയാണോ നല്ലപാതി /ചീത്ത പാതിയുടെ കയ്യില്‍ നിന്ന്
  നല്ലവണ്ണം കിട്ടുന്നത് ?

 • Jenish

  @Nila

  വിദുഷികളെ ആരും തടയുന്നില്ലല്ലോ… ഏവിടെ വേണമെങ്കിലും “വാചകമടി” നടത്താം..

  @ മാഷ്

  അപ്പോ മാഷേ, ഈ പപ്പടം കാച്ചുമ്പോള്‍ എണ്ണ ചൂടായിട്ടാണോ പപ്പടം ഇടേണ്ടത് അതോ പപ്പടം ഇട്ടിട്ടാണോ എണ്ണ ചൂടാക്കണ്ടത്? :)

 • balachandran

  നിളാ,
  പറഞ്ഞത് ശരിയാണ് ,എല്ലാവര്ക്കും പാചകം മതി.

  എല്ലാ പാചക /വാചക വിദുഷികളോടും,
  പാചകത്തെക്കുറിച്ച് വാചാലര്‍ സ്ത്രീകളാനെങ്കിലും പത്താള് കൂടുന്നിടത്ത് സദ്യയുണ്ടാക്കാന്‍ ആണുങ്ങലെയല്ലേ വിളിക്കൂ .

  ജെനിഷ്,
  തിളച്ച എണ്ണയിലേക്ക് പപ്പടം ഇടുമ്പോള്‍ എണ്ണ തെറിച്ചു വീഴാന്‍ സാധ്യതയുല്ലതിനാല്‍
  പപ്പടം പാത്രത്തിലിട്ടതിനു ശേഷം എണ്ണയോഴിച്ചു തിളപ്പിക്കുക ഏകദേശം മൂന്നു മീറ്റര്‍ വരുന്ന കമ്പിയുമായി കാവല്‍ നില്‍ക്കുക.

 • സുരേഷ്

  ബഹുമാന്യരായ മഷുന്മാരെ, ടീച്ചറന്മാരെ,

  എടാ, എടീ ന്നൊക്കെ വിളിക്കുന്നതിനിത്ര ഒച്ചയുണ്ടാക്കേണ്ടതുണ്ടോ ? അടുപ്പം കൂടുമ്പോഴല്ലേ ആ രീതിയില്‍ സാധാരണ വിളിക്യാ .

  ജലജചേച്ചി,

  പത്തിരുപതുകൊല്ലം കേരളത്തിനുപുറത്തായിരുന്നു. നാട്ടിലെത്തുമ്പോള്‍ അമ്മയോട് പറഞു വയ്പിക്കുന്ന കറികളായിരുന്നു മുളകൂഷ്യവും തറവാട്ടു പുളിയും . സംഭവം നിങ്ങള്‍ പറഞതു പോലെ തന്നെ യാണ്.
  ഇനി ഒന്നു കൂടിയുണ്ട്. കഞിവെള്ളം നേര്‍പ്പിച്ച് അതില്‍ വെളുത്തുള്ളിയും പച്ചമുളകും മുരിങ്ങയിലയും ചേര്‍ത്ത് തിളപ്പിച്ചുണ്ടാക്കുന്ന ഒരു അമ്മ special.

  പിന്നെ കൂട്ടരെ കഞിയും കറിയും വച്ചു കഥയും പറഞിരുന്നാല്‍ മതിയോ ? dictionary പ്പണി നിറുത്തല്ലേ. admin kindly monitor this .

 • http://1 Jenish

  മാഷേ,

  പപ്പടം കാച്ചി നോക്കട്ടെ… :)

  @Suresh

  എല്ലാം മുറയ്ക്ക് നടക്കുന്നു. 1000 runs -ന് ഇനി ഏതാനം boundary-കള്‍ മാത്രം മതി എനിക്ക്!!

 • balachandran

  ജനിഷ് ,
  എല്ലാ ആശംസകളും .
  എണ്ണയൊഴിക്കുന്നതിനു മുന്‍പ് പാത്രത്തില്‍ അല്‍പ്പം നാരങ്ങാ നീര് ഒഴിച്ചോളൂ .
  ചെറു ചൂടില്‍ തന്നെ എണ്ണ വെട്ടിത്തിളച്ചത് പോലെ വരും .അതില്‍ കൈ മുക്കാം(തമാശയല്ല). തിളച്ച എണ്ണയില്‍ കൈ മുക്കുന്ന സിദ്ധന്മാര്‍ ചെയ്യുന്ന വിദ്യയാണ് .
  പപ്പടം മൂന്നു നാലിടത്ത് കത്തികൊണ്ട് ചെറുതായി കീറിക്കോളൂ,ബലൂണ് പോലെ പൊള്ളി വരുന്നത് ഒഴിവാക്കാം ,പാത്രത്തില്‍ അടുക്കി വയ്ക്കാന്‍ സൗകര്യം .
  പപ്പടത്തിലെ ഉഴുന്ന് പൊടി തുടച്ചിട്ടു എണ്ണയിലിട്ടാല്,എളുപ്പത്തില്‍ എണ്ണയുടെ നിറം മങ്ങില്ല ,പപ്പടത്തിനു തിളക്കം കൂടും .

 • jalaja

  സുരേഷ്,
  ആമുരിങ്ങയില കഞ്ഞിക്കറിയെക്കുറിച്ച് എനിക്കറിയില്ല. വെളുത്തുള്ളി പോയിട്ട് ചുവന്നുള്ളി പോലും ഉപയോഗിക്കാത്ത സാത്വികരായിരുന്നു ഞങ്ങള്‍. ഇപ്പോഴും വെളുത്തുള്ളി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല.

 • balachandran

  തെക്കന്‍ നാട്ടില്‍ സാമ്പാറിന് തേങ്ങാ അരയ്കുകയില്ല .
  അരച്ചാല്‍ പിന്നെ അത് സാമ്പാറല്ല ,വറത്തരച്ച പുളിയാകും.

  മുളകൂഷ്യം എന്താണെന്നു ആരും ഇതുവരെ വ്യാഖ്യാനിച്ച്ചില്ല.തെക്കുള്ളവര്‍ ഒന്നറിഞ്ഞോട്ടെ.

 • കഥാകാരന്‍

  എനിക്ക് താഴെ പറയുന്ന സാധനങ്ങള്‍ ഉണ്ടാക്കാനറിയാം. എന്തെങ്കിലും സംശയമുന്ടെന്കില്‍ ചോദിക്കൂ.

  1. ചായ, കാപ്പി
  2. ജീരകവെള്ളം, ബാര്‍ലി വെള്ളം, മല്ലി വെള്ളം etc
  3. മുട്ട (കറി, പൊരിച്ചത്, ബുള്‍സ്‌ ഐ, ചിക്കി പൊരിച്ചത് etc)
  4. മീന്‍ (വറക്കുന്നതും കുടംപുളി ഇട്ടു കറി വെക്കുന്നതും, പീരയും)
  5. കോഴി (തേങ്ങയില്ലാതെ കറി വെക്കുന്നത് – using chicken masala)
  6. ചോറ്, ചപ്പാത്തി, ഉപ്പുമാവ്, പുട്ട്, ദോശ, ഇഡ്ഡലി, ഇടിയപ്പം, അട etc.
  7. ചില തരം മെഴുക്കുപുരട്ടികള്‍ (വെണ്ടയ്ക്ക, കോവയ്ക്ക, ഉരുളക്കിഴന്ഗ് etc)
  8. കപ്പ പുഴുക്ക്, ഇന്ചിതൈരും മുളക് പൊട്ടിച്ചതും (പച്ച മുളകും വറ്റല്‍ മുളകും)
  9. പപ്പടം (കാച്ചാനും ചുടാനും)
  10. മാങ്ങാക്കറി
  11. നേന്ത്രപ്പഴം പുഴുങ്ങാന്‍
  12. മോര് കറി, സംഭാരം, ഉള്ളിക്കറി, തക്കാളിക്കറി etc

  പാചകത്തില്‍ ‘വിദുഷി’കളുടെ സഹായമില്ലാതെ ജീവിക്കാന്‍ ഇതൊക്കെ പോരേ?

 • കഥാകാരന്‍

  പാചകത്തില്‍ ആണും പെണ്ണും ഒരു പോലെ കഴിവുള്ളവരാണ്. പാചകത്തിലുള്ള താത്പര്യമാണ് അവരില്‍ ചിലരെ വിദഗ്ദ്ധരാക്കുന്നത് (പാചകത്തില്‍ താത്പര്യമുള്ള ആണുങ്ങള്‍ തുലോം കുറവാണ്.)

  എന്റെ അഭിപ്രായത്തില്‍, വനിതാ പാചകത്തില്‍ സ്നേഹമാണ് മുമ്പില്‍ നില്‍ക്കുന്നത്. അതിനാലാണ് അവര്‍ commercial cooking – ല്‍ ശോഭിക്കാത്തത്.

  • admin

   >>എന്റെ അഭിപ്രായത്തില്‍, വനിതാ പാചകത്തില്‍ സ്നേഹമാണ് മുമ്പില്‍ നില്‍ക്കുന്നത്.

   ഞാനും പിന്താങ്ങുന്നു. ഭാര്യയ്ക്ക്/ അമ്മയ്ക്ക് ഭര്‍ത്താവിന്റെ/മക്കളുടെ ടെയിസ്റ്റ്‌ അറിയാം.
   ഹോട്ടലില്‍ ആ ടെക്നിക്‌ പറ്റില്ലല്ലോ?

 • jalaja

  എല്ലാ പാചക /വാചക വിദുഷികളോടും,
  പാചകത്തെക്കുറിച്ച് വാചാലര്‍ സ്ത്രീകളാനെങ്കിലും പത്താള് കൂടുന്നിടത്ത് സദ്യയുണ്ടാക്കാന്‍ ആണുങ്ങലെയല്ലേ വിളിക്കൂ .
  ബാലചന്ദ്രന്‍,
  ഞങ്ങള്‍ക്ക് ആക്ഷേപമില്ല. രണ്ടാളുള്ളിടത്തും അവര്‍ക്ക് തന്നെ ഏറ്റെടുത്തുകൂടേ? ബാ‍ച്ചലര്‍ ലൈഫില്‍ പാചകം ചെയ്തിരുന്നവര്‍ പോലും കല്യാണം കഴിഞ്ഞാല്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതെന്തിന്?
  പത്താളു കൂടുന്നിടത്ത് പാചകം ചെയ്യുന്നത് ഇന്നത്തെക്കാലത്ത് ഒരു പ്രൊഫഷന്‍ ആണ്. പക്ഷേ സ്ത്രീകള്‍ അനുദിനം ചെയ്യുന്നതോ? അതിന് വില കല്‍പ്പിക്കുന്നവര്‍ ചുരുക്കമാണെന്ന് ഈ പേജിലെ കമറ്റുകളില്‍ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ.

 • ബിജോയ്‌

  >>>ബാ‍ച്ചലര്‍ ലൈഫില്‍ പാചകം ചെയ്തിരുന്നവര്‍ പോലും കല്യാണം കഴിഞ്ഞാല്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതെന്തിന്?

  എന്റെ കാര്യം ഞാന്‍ പറഞ്ഞു… [ഞാന്‍ മനസില്ലാക്കിയിടത്തോള്ളം] എല്ലാ ഭാര്യമാര്‍ക്കും ഒരു ചെറിയ ആഗ്രഹമുള്ളത്, കുക്ക് ചെയ്യുമ്പോള്‍ അവരുടെ ഭര്‍ത്താവ്‌ അടുത്തുണ്ടാകണം എന്നാണു. എന്നാല്‍ ഭര്‍ത്താവ്‌ കുക്ക് ചെയ്യുന്നത് ഇഷ്ടമല്ല. ഉദാഹരണം എന്റെ ഭാര്യ ഓര്‍ കോന്‍ ?

  ഞാന്‍ “വാചകമടി” അവള്‍ “പാചകമെടീ”. എന്റെ വീട്ടില്‍ ഇതിനെ വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കൂടിയാകും തലകെട്ട് ഇങ്ങനെ ആയിപോയത്. എടീ എന്ന് വിളിക്കുന്നത്‌ എന്റെ നാട്ടില്‍ കുറ്റമല്ല എന്നതും ഒരു കാരണമാകും. ഭാര്യയെ മാത്രമല്ല പെണ്‍ സുഹൃത്തുക്കളെ വരെ എടീ എന്നാണ് വിളിക്കുക. ‘താന്‍ ‘ എന്ന് വിളിച്ചാല്‍ ചീത്ത ഉറപ്പ്‌.

 • jalaja

  പിഷാരടീ, ആ നെല്ലിക്ക ഉപ്പിലിടുന്നതെങ്ങനെയെന്നൊന്ന് എഴുതൂ. പറ്റിയാല്‍ ഇന്നു തന്നെ . വൈകുന്നേരം ലുലുവില്‍ നിന്ന് ഇത്തിരി നെല്ലിക്ക വാങ്ങി പരീക്ഷണം നടത്താനാണ്.
  ബാക്കി വാചകവും പാചകവും (നിളാപൌര്‍ണ്ണമിക്കുള്ള മുളകാപച്ചടി, ബാലചന്ദ്രനുള്ള മുളകൂഷ്യം) പിന്നീട്. അത്യാവശ്യമായിട്ടൊന്നു പുറത്ത് പോകണം.

 • jalaja

  സുരേഷ്,
  നിഘണ്ടു പണിയെല്ലാം മുറയ്ക്കു നടക്കുന്നുണ്ട്. ആദ്യം ഞാന്‍ എല്ലാ വാക്കുകളും എഡിറ്റ് ക്ലിക്ക് ചെയ്തു നോക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല അതിനാല്‍ കുറച്ചുകൂടി എളുപ്പമായി.

 • http://1 Jenish

  പാവം അഡ്മിന്‍ പാചകക്കുറിപ്പുകള്‍ കണ്ട് പൊറുതിമുട്ടി ഒരു ദുര്‍ബല നിമിഷത്തില്‍ അങ്ങനെ വിളിച്ചതില്‍ കുറ്റം പറയുന്നത് ശരിയല്ല. ആരായാലും വിളിച്ചുപോകും… അമ്മാതിരി എഴുത്തല്ലാരുന്നൊ? @)

 • http://1 Jenish

  ചേച്ചീ,

  അതുകൊള്ളാം..ഞാന്‍ ഓരോ പദവും എഡിറ്റ് ചെയ്ത് english meaning കൊടുത്ത് പിന്നെ നാമവും പുലിംഗവും വചനവും കൊടുത്ത്, പര്യായവും എഴുതി, extra details എഴുതിയാണ് പോകുന്നത്… അപ്പോ ഇനിമുതല്‍ ചേച്ചിയാണ് ഗുരു!!

 • sanju

  സമയപരിമിധി മൂലം മഷിത്തണ്ടിലേക്കുള്ള എത്തിനോട്ടം ഇപ്പോള്‍ വിരളം,ഒന്നു വന്നു നോക്കിയപ്പോഴോ നാവില്‍ വെള്ളമൂറുന്ന രുചികളുടെ ബഹളം..എന്നാല്‍ കൂടെ “ഉപ്പും കുരുമുളകും” എന്ന ചിത്രത്തിലെ ഈ രുചിമേളം കൂടെ ആവാം ലെ :)

  http://www.youtube.com/watch?v=eNkN6XXa1CE

 • jalaja

  ഒട്ടും സമയമില്ലാത്ത സഞ്ജുവും ഇതാ പപ്പടം കാച്ചുന്ന ശബ്ദം കേട്ടപ്പോള്‍ എത്തി. :)

 • jalaja

  ബാലചന്ദ്രന്‍, സാമ്പാര്‍ നാളികേരം വറുത്തരച്ചും വറുക്കാതെയരച്ചും നാളികേരം ചേര്‍ക്കാതെയും സാമ്പാര്‍ ഉണ്ടാക്കാറുണ്ട്. വറുത്തരച്ച പുളിയില്‍ പരിപ്പ് ഇടുമോ?

 • sanju

  പത്തായത്തില് നെല്ല് ഉണ്ടേല് എലി അങ്ങ് മൂന്നാര് ന്നും വരും ന്നല്ലേ ജലജേച്ചീ,”അടുക്കള” അല്ലേലും എനിക്കും ഇഷ്ടമുള്ള വിഷയം തന്നാ..കൂടുതലും കൈക്രിയ കഴിക്കാനാണെന്നു മാത്രം :)

 • jalaja

  വനിതാപാചകത്തിലെ സ്നേഹം സര്‍വാത്മനാ അംഗീകരിച്ച കഥാകാരനും അഡ്മിനും (രണ്ടാള്‍ക്കും പേരില്ല എന്നത് വെറും യാദൃച്ഛികം ആയിരിക്കും അല്ലേ) ഈരണ്ടു ഗ്ലാസ്സ് പാലട….

 • നിളാ പൗര്‍ണമി

  വറുത്തരച്ച കറി എന്ന് പറയുമ്പോള്‍
  അത് തീയലാണോ ?.
  പരിപ്പ് ചേര്‍ക്കില്ല .
  മുഖ്യന്‍ ഉള്ളിത്തീയല്‍ .
  ഹാ എന്താ രുചി !

 • jalaja

  ബാലചന്ദ്രന്‍,
  മുളകുഷ്യം ഉണ്ടാക്കുന്ന വിധം .കായയും പയറും മുളകുഷ്യം ആദ്യം എഴുതാം. ചുവന്ന ചെറിയ പയര്‍ ( മണിപ്പയര്‍-red chowra beans) അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. പ്രഷര്‍കുക്കര്‍ ഉപയോഗിക്കാം. വെന്തുകഴിഞ്ഞാല്‍ കായ (നേന്ത്രക്കായയാണെങ്കില്‍ കേമം) നാലായി കീറി ചെറുതായി മുറിച്ചത്ചേര്‍ത്ത് വേവിക്കുക. ഉപ്പ് ചേര്‍ക്കുക വെന്താല്‍ തീ കെടുത്തിയ ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക

  കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുന്നതിനു പകരം കടുക്, മുളക്,കറിവേപ്പില വറുത്തിട്ട് വറുത്തിട്ട മുളകുഷ്യം എന്ന ഒരെണ്ണവും ഉണ്ടാക്കാ‍റുണ്ട്.
  സാധാരണ മൊളൊഷ്യം എന്നാണ് പറയുക ഇടത്തരം അയവിലുള്ള കൂട്ടാനാണ്. പയര്‍ വേവിക്കുമ്പോള്‍ ഒന്നോ രണ്ടോ ചുവന്ന മുളക് ഞെട്ടി കളഞ്ഞ് വെളിച്ചെണ്ണയില്‍ മുക്കി( വെളിച്ചെണ്ണ മുളകിന്റെ ഉള്ളില്‍ കടക്കണം) ഇട്ടാല്‍ നല്ലതാണ്.

  മുളപ്പിച്ച പയറും ഉപയോഗിക്കാം.

 • നിളാ പൗര്‍ണമി

  @ കഥാകാരാ ,അഡ്മിന്‍ ,
  ആണുങ്ങള്‍ പാചകം ചെയ്യുമ്പോള്‍ സ്നേഹം ചേര്‍ക്കാത്തത്
  സ്റ്റൊക്കില്ലാത്തത് കൊണ്ടാണോ ?
  സ്ത്രീകളെ വീട്ടില്‍ നിന്ന് പുറത്ത് അയക്കാന്‍
  തയ്യാറല്ലാതിരുന്ന സമൂഹമാണ് അവരെ അടുക്കളയില്‍ ഒതുക്കിയത് .

 • jalaja

  നിളാപൌര്‍ണ്ണമി, വറുത്തരച്ച പുളിയും തീയലും എനിക്കു പരിചയമില്ലാത്ത കറികള്‍ ആണ്. ഇവിടെ വന്നശേഷം തീയല്‍ പഠിച്ചു പലരില്‍ നിന്നായി. എന്താണ് അവിയലുകളുടെ പാചകവിധികള്‍ വരാത്തത്? നിള ഖത്തറിലും ടീച്ചര്‍ ആണോ?

 • നിളാ പൗര്‍ണമി

  @ ജലജേച്ചി
  അവിയലിന്റെ രുചിക്കൂട്ട് എല്ലാം ഒരുപോലെ തന്നെ .
  ചേര്‍ക്കുന്ന കഷണങ്ങള്‍ മാത്രമേ മാറുന്നുള്ളൂ .
  എങ്കിലും നിള അവിയല്‍ വയ്ക്കുന്ന രീതി പറയാം .
  traditional ആദ്യം .
  (ഞങ്ങളുടെ നാട്ടില്‍ സദ്യക്ക് വിളമ്പുന്നത് )
  ഇതില്‍
  ചേന ,ഏത്തക്ക , ക്യാരറ്റ്, പടവലങ്ങ ,
  മുരിങ്ങക്ക , വെള്ളരിക്ക ,പയര്‍ (അച്ചിങ്ങ )
  കോവക്ക ഇത്രയും കഷണങ്ങള്‍ ചേര്‍ക്കും .
  മുരിങ്ങക്ക ഒഴിച്ച് ബാക്കിയെല്ലാം രണ്ടിഞ്ചു
  നീളത്തിലും മുരിങ്ങക്ക മൂന്നിഞ്ച് നീളത്തിലും മുറിക്കണം .
  പച്ചമുളക് നടുകെ പിളര്‍ന്നു ഇടുക .
  കഷണം മുറിക്കുന്നതില്‍ തുടങ്ങും അവിയലിന്റെ സ്വാദ് എന്ന് ശാസ്ത്രം .
  കഷണങ്ങള്‍ കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക .
  വെള്ളം വറ്റിയാല്‍ മഞ്ഞള്‍പൊടി ,മുളകുപൊടി ,ഉപ്പു ഇവ
  ചേര്‍ത്ത് അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് കഷണം ഇളക്കി അല്‍പനേരം വക്കുക .
  ചുവടുകട്ടിയുള്ള പാത്രത്തില്‍ ഉണ്ടാക്കണം . ഉരുളി ആണെങ്കില്‍ നല്ലത് .
  അല്പം പോലും വെള്ളം ചേര്‍ക്കാതെ കഷണങ്ങള്‍ പാത്രത്തിലിട്ട്
  വാഴയില വച്ച് അടക്കുക . അതും സ്വാദ് കൂട്ടുന്ന ഘടകമാണ് .
  ആദ്യം തീ കൂട്ടിയും പിന്നെ തീ കുറച്ചും വേവിക്കുക .
  ചേന വെന്താല്‍(അപ്പോഴേക്കും ബാക്കി എല്ലാം വെന്തിട്ടുണ്ടാവും )
  പുളി പിഴിഞ്ഞ് ചേര്‍ക്കുക .(വാളന്‍പുളി )
  ഒന്ന് തിളക്കുമ്പോള്‍ അരപ്പ് ചേര്‍ക്കുക .
  (അരപ്പ് ; തേങ്ങ ,ജീരകം ,ഉള്ളി ഇവ ഒതുക്കിയെടുത്തത് അരയരുത് .
  കറിവേപ്പില തണ്ടോടുകൂടി മുഴുവനായി ചേര്‍ക്കുക .)
  അരപ്പ് ചേര്‍ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം . കഷണം മൂടത്തക്ക വിധം
  നിരത്തിയിടുക .ഒതുക്കി വയ്ക്കുക .ഇളക്കരുത് .
  പതുക്കെ ആവി വന്നു കഴിയുമ്പോള്‍ തീ നിര്‍ത്തുക .അല്പം പച്ച വെളിച്ചെണ്ണ ഒഴിക്കുക.
  രണ്ടോ മൂന്നോ മിനുട്ട് കഴിയുമ്പോള്‍ ഇളക്കുക .
  രുചികരമായ അവിയല്‍ തയ്യാര്‍ .
  കറി പാത്രത്തിന്റെ ചൂടാറുന്നതുവരെ അതില്‍ തന്നെ തുടരാന്‍ അനുവദിക്കുക .
  അതായതു പാത്രപ്പാകം വരുന്നതുവരെ .
  നിളക്ക് പാചകത്തില്‍ സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും ഇടയ്ക്കു
  ഒരു പേര് നേടിത്തന്ന കറിയാണ് ഇത് .

 • നിളാ പൗര്‍ണമി

  @ മാഷേ ,
  “എടീ” എന്ന പദം ഉണ്ടായത് എങ്ങനെ എന്നതല്ല പ്രശ്നം .
  ഔദ്യോഗികമായ ഏതു കാര്യത്തിനാണ് അങ്ങനെ ഉപയോഗിക്കുന്നത് .
  എടീ എന്നതിന് പകരം എടാ എന്നായിരുന്നു പ്രയോഗിച്ചതെങ്കില്‍
  സമരം ചെയ്യാന്‍ എല്ലാവരും ഒറ്റക്കെട്ടായി വന്നേനെ .അല്ലെ ?

 • നിളാ പൗര്‍ണമി

  @പ്രിയ
  വക്കീലിനെ അന്വേഷിച്ചു പോയിട്ട് ഇതുവരെ കിട്ടിയില്ലേ .
  അവിയലിന്റെ രുചിക്കൂട്ട് തയ്യാറായിട്ടുണ്ട് .

 • കഥാകാരന്‍

  @ നിലാ പൌര്‍ണമി -

  ഞാന്‍ പറഞ്ഞത് പാചകത്തില്‍ സ്ത്രീകള്‍ എന്ത് കൊണ്ട് ശോഭിക്കുന്നില്ല എന്നതിനെ പറ്റിയല്ലേ? ഹോട്ടലിലും സദ്യക്കും പാചകം ചെയ്യുമ്പോള്‍ എന്ത് സ്നേഹം? …. നമുക്കും കിട്ടണം പണം. (ഹോട്ടലിലും സദ്യക്കും പാകം ചെയ്യുമ്പോള്‍ സ്നേഹം ഉപയോഗിക്കുന്നത് പപ്പടം കാച്ചാനും, ഉപ്പേരി വറക്കാനും മറ്റുമല്ലേ? സ്നേഹം = എണ്ണ :) )

  “ആണുങ്ങള്‍ പാചകം ചെയ്യുമ്പോള്‍ സ്നേഹം ചേര്‍ക്കാത്തത്
  സ്റ്റൊക്കില്ലാത്തത് കൊണ്ടാണോ ? ” – എന്നാരു പറഞ്ഞു? വീണ്ടും എഴുതാപ്പുറം വായിക്കുന്നു.

  ഭര്ത്താക്കന്മാര്‍ പാചകം ചെയ്യാനുള്ള കാരണങ്ങള്‍ പലതാണ്

  - ഭാര്യക്ക് പാചകം ചെയ്യാന്‍ അറിയില്ല
  - ഭാര്യക്ക് പാചകം ചെയ്യാന്‍ സമയമില്ല (ജോലി, മറ്റസൗകര്യങ്ങള്‍ മൂലം )
  - ഭാര്യക്ക് പാചകം ചെയ്യാന്‍ കഴിയില്ല (മടി, അസുഖം ….)
  - ഭാര്യക്ക് ചില വിഭവങ്ങള്‍ ഉണ്ടാക്കാന്‍ അറിയില്ല.

  മിക്കവാറും ഭര്‍ത്താക്കന്മാര്‍ പാചകം മുഴുവനായി ഏറ്റെടുക്കാതെ ഭാര്യമാരെ അടുക്കളയില്‍ സഹായിക്കാന്‍ കൂടാറാണുള്ളത്. അത് ഭാര്യമാരോടുള്ള സ്നേഹം, പാചകം/ഭക്ഷണത്തോടുള്ള താത്പര്യം, പിന്നെ അല്പം സ്വൈര്യം ഇതിലേതു കാരണം കൊണ്ടുമാകാം.

  നിലായുടെ വീട്ടിലെന്താണു കാരണം ? ഭര്ത്താവ് പാകം ചെയ്യുമ്പോള്‍ സ്നേഹം ചേര്ക്കുന്നില്ല എന്നു തോന്നാന്‍ എന്താണു കാരണം ??

 • കഥാകാരന്‍

  പിന്നെ പണ്ടു കാലം തൊട്ടേ വലിയ പാചകങ്ങള്‍ പുരുഷന്മാരാണു ചെയ്തിരുന്നത്?

  വലലനും നളനും മറ്റും പുരാണങ്ങളില് മുഗള്‍ ചക്രവര്‍ ത്തിമാരുടെ പാചകക്കാരെ പറ്റി കേട്ടിട്ടില്ലേ?

  കേരളത്തിലും വലിയ സദ്യക്കും മറ്റും പാചകം ബ്രാഹ്മണരാണു ചെയ്തിരുന്നത്. (അതിനു സാമൂഹ്യമായ പല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിരിക്കാം.)

  വലിയ വലിയ തറവാടുകളിലും കൂട്ടു കുടുംബങ്ങളിലും പുരുഷന്മാരായ പാചകക്കാരുണ്ടായിരുന്നു.

  പിന്നെ കാലം പുരോഗമിച്ചപ്പോള്, മനുഷ്യര്‍ ചെറിയ ചെറിയ കുടുംബങ്ങളായി മാറിയപ്പോള്‍ അതിനു മാറ്റം വന്നു. വീട്ടുജോലികള്‍ പങ്കിട്ടെടുത്തപ്പോള്‍ ഭക്ഷണം പാകം ചെയ്യല്‍ വീട്ടിലിരിക്കുന്നവരുടെ തലയിലായത് സ്വാഭാവികം. പിന്നെ കാലക്രമേണ രണ്ടു പേരും ജോലിക്കു പോകുന്ന സാഹചര്യം ഉരുത്തിരിഞ്ഞപ്പോള്‍ പാചകവും പങ്കു വെച്ചാണു നടക്കുന്നത്. അപവാദങ്ങള്‍ ഇല്ല എന്നല്ല, ഉണ്ട്.

  (ഞാന്‍ കണ്ടിട്ടുള്ള കുടും ബങ്ങളില്‍ ഇങ്ങനെയായിരുന്നു. ഇന്നു കാണുന്നതും അങ്ങനെ തന്നെ. ഓരോരുത്തരും വളര്‍ന്നു വന്ന സാഹചര്യം അനുസരിച്ചാണു കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നത്. നിലായുടെ സാഹചര്യം അനുസരിച്ച് അതിനു മാറ്റം ഉണ്ടാകാം. )

 • admin

  ഓക്കെ.. വെറും പാചകം എന്നാക്കിയിട്ടുണ്ട്.

  എടീ എന്ന് ഞാന്‍ ആരെയും വിളിച്ചിട്ടില്ല. അത് വെറും തലകെട്ടായിരുന്നു. പ്രാസത്തിനു വേണ്ടി ചേര്‍ത്തത്. അത് ആരുടെടെയെന്കിലും വികാരത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു.

 • balachandran

  ചേച്ചിയ്ക്,
  ഇന്നലെ സമയമുണ്ടായിരുന്നില്ല.രാവിലെ മുതല്‍ തന്നെ അബു ഷഗാരയിലും എമിഗ്രേഷ നിലുമായുണ്ടായിരുന്നു രാത്രിവൈകിയാണെത്തിയത്. എല്ലാ വിഷയങ്ങള്‍ക്കും എന്റെ അഭിപ്രായങ്ങള്‍ ഇന്നെഴുതാം.

 • balachandran

  അഡ്മിന്‍,
  വിമര്‍ശനങ്ങള്‍ അഡ്മിനെ വിഷമിപ്പിച്ചിരിക്കുന്നു എന്ന് തോന്നുന്നു .
  എല്ലാവരുടെയും പരാതി മാറട്ടെ അല്ലേ .പക്ഷേ മാപ്പ് ചോദിക്കേണ്ടതായി ഉള്ള കാര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു .എല്ലാവരും ഒരു സൌഹൃദവും തമാശയുമായെ ഇതൊക്കെ കരുതിയിട്ടുള്ളൂ.ചേച്ചി എഴുതിയതുപോലെ പ്രാസമൊപ്പിച്ച്‌ എഴുതിപ്പോയതാണ് .ഇപ്പോള്‍ പാചകം മാത്രമായി ,അതുപോരാ പാചകം/വാചകമടി എന്നാകാം .

  —-admin—
  no issues… ഞാന്‍ മാപ്പ് ചോദിച്ചത് എന്റെ പ്രയോഗം തെറ്റി എന്ന് എനിക്ക് തോന്നിയത് കൊണ്ടല്ല. മറ്റൊരാള്‍ക്ക്‌ തോന്നി എന്നത് കൊണ്ടാണ്.

  ഞാന്‍ ഭാര്യയെയാലും പെങ്ങളെയായാലും സുഹൃത്തിനെ ആയാലും ‘എടീ’… ‘എടാ’ … എന്ന് തന്നയെ തുടര്‍ന്നും വിളിക്കൂ… എന്റെ സംസ്കാരത്തില്‍ അത് എനിക്ക് തെറ്റല്ല. അത് തെറ്റായി തോന്നുന്നവരോടാണ് ഞാന്‍ മാപ്പ് ചോദിച്ചത്. (തൃശ്ശൂര്‍ ജില്ലയെ ഒഴിവാക്കുന്നു. ഇതിനെ ആരാണാവോ സാസ്കാരിക തലസ്ഥാനം എന്ന് പേരിട്ടത് )

  പാചകം എന്ന് തന്നെ മതി … ഔദ്യോഗികമായി “തമ്പുരാട്ടിയുടെ മലയാള”ത്തില്‍ കിടക്കട്ടെ… (ഐ മീന്‍ ക്വീന്‍സ് ഇംഗ്ലീഷ്‌.)

 • http://1 Jenish

  പുരുഷന്മാരെ പാട്ടിലാക്കാനുള്ള വഴി അവരുടെ വയറ്റിലൂടാണെന്ന് ഏതോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്.. അത് മനസ്സിലാക്കിയാണ് സ്ത്രീകള്‍ മനസ്സില്ലാമനസ്സോടെ പാചകത്തിന് റെഡി ആയത്.. പക്ഷേ പുരുഷന് അതു വേണ്ട!! കാരണം, അവര്‍ക്കറിയാം അടുക്കളയില്‍ തലകുത്തിനിന്നിട്ട് ഒരു കാര്യവുമില്ലെന്ന്.. സ്ത്രീകളെ കയ്യിലെടുക്കാന്‍ വല്ല സ്വര്‍ണ്ണക്കടയോ ജൌളിക്കടയോ തപ്പി പോവുകതന്നെ വേണം!! :)

 • balachandran

  ചെച്ചിയ്കും മറ്റും ,
  പാചകം,എടി,എന്നിവയെക്കുറിച്ചൊന്നും എന്റെ വീക്ഷണങ്ങള്‍ ഇതുവരെയെഴുതിയില്ല.
  എല്ലാവരുടെയും ഒപ്പം തമാശ പറഞ്ഞെന്നേയുള്ളൂ.
  എടി എന്ന് വിളിക്കുന്നത്‌ മോശം വാക്കാകുന്നത്, അത് പ്രയോഗിക്കുന്ന ആളിന്റെ പെരുമാറ്റരീതി,സാഹചര്യം,പതിവ് എന്നിവയനുസരിച്ച്ചാണ്. ഞാന്‍ എന്റെ ഭാര്യയെ എടീ എന്നാണ് വിളിക്കുന്നത്‌. അത് എന്റെ അനുഭവത്തില്‍ വളരെ മധുരതരവുമാണ്.അല്ലാതെയും ഉപയോഗിക്കാമെന്ന് മാത്രം.
  ഏതു വാക്കും മോശമാകുന്നത് സാഹചര്യം കൊണ്ടാണ്.
  എടിയുടെ പരിണാമ ശൃംഖല കൊടുത്തത് സാഹചര്യം കൊണ്ട്, അറിയാത്തവര്‍ മനസ്സിലാക്കട്ടെ എന്ന് കരുതിയാണ് .
  “പാചകം”
  പാചകത്തില്‍, യഥാര്‍ഥത്തില്‍ സ്ത്രീപുരുഷ ഭേദമൊന്നുമില്ല. ആദിമ മനുഷ്യസമുദായങ്ങളില്‍ സ്ത്രീയ്ക് പുരുഷനോളം കായികാധ്വാനത്തിലും പ്രാധാന്യമുണ്ടായിരുന്നു.ക്രമേണ കാര്‍ഷികവൃത്തി,കുടുംബം,വീട് എന്നീ സങ്കല്പ്പങ്ങളിലേക്ക് പുരോഗമിച്ചപ്പോഴാണ്(അതോ അധോഗതിയോ) കായികാധ്വാനം പുരുഷന്റെ കാര്യവും കുടുംബത്തിന്റെ ആവശ്യവും ആയി മാറി .സ്വാഭാവികമായും
  പ്രസവിക്കുക , മുലയൂട്ടുക,കുട്ടികളെ പരിപാലിക്കുക തുടങ്ങിയ പ്രകൃതിദത്ത ആവശ്യങ്ങള്‍ സ്ത്രീകളെ വീട്ടുകാര്യങ്ങള്‍ നയിക്കുന്നതിലേക്ക് നയിച്ചു. അങ്ങനെ വീട്ടില്‍ തങ്ങേണ്ടി വന്ന സ്ത്രീകളുടെ ചുമലില്‍ പാചകവും വന്നു കൂടി . തുടര്‍ന്ന് സമൂഹം അതിനനുസരിച്ചു പരിവര്‍ത്തനം ചെയ്യപ്പെട്ടു . ഇപ്പോഴും ലോകത്ത് പല പ്രദേശങ്ങളിലും കുടുംബം സ്ത്രീകേന്ദ്രീകൃതമാണ്.
  കാലത്തിന്റെ ഗതിയില്‍ പല പരിവര്‍ത്തനങ്ങളും വരും .പുരുഷന്മാര്‍ വീട്ടില്‍ പാചകം ചെയ്യുന്നത് മോശം കാര്യമൊന്നുമല്ല .അത് സാഹചര്യമാണ്. bread winner പുരുഷന്‍ ആകുമ്പോള്‍ സ്ത്രീ കുടുംബ കാര്യവും പാചകവും നിയന്ത്രിക്കും .മറിച്ചാണെങ്കില്‍ അങ്ങനെയും .
  ഭൂരിഭാഗം പുരുഷന്മാരും വിശേഷാവസരങ്ങളിലും സമയം കിട്ടുമ്പോഴും അടുക്കളയില്‍ സഹായിക്കാന്‍ കൂടാറില്ലേ. ഇവിടെ പലരും അഭിപ്രായപ്പെട്ടതുപോലെ സ്ത്രീകളുടെ പാചകത്തില്‍ ഒരു സ്നേഹത്തിന്റെ ചേരുവകയുണ്ട്.അമ്മയുടെ,ഭാര്യയുടെ സ്നേഹം.

  സദ്യയൊരുക്കുകളില്‍ പുരുഷന് പ്രാധാന്യം കൂടിയത് മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് .ചില സമൂഹങ്ങളില്‍ യാഥാസ്ഥിതിക ചിന്താഗതി വളര്‍ന്നു വന്നതും അതിനൊരു കാരണമായി .ഇപ്പോള്‍ ഇതിനു മാറ്റം കണ്ടുവരുന്നു .ഞങ്ങളുടെ നാട്ടില്‍ പലയിടങ്ങളിലും വലിയ സദ്യകളൊരുക്കുന്നത് സ്ത്രീകളാണ് ഇപ്പോള്‍ .

 • balachandran

  അഡ്മിന് ,
  തൃശൂര്‍ മാത്രം പോരാ എറണാകുളവും ഒഴിവാക്കണമെന്നു
  തോന്നുന്നു അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചിടത്തോളം .

 • balachandran

  നിളാ,
  അവിയലിന്റെ പാചകം കേമം .
  തെക്കോട്ട്‌ അവിയലില്‍ പുളി ചേര്‍ക്കുകയില്ല.ചിലര്‍ ഒരു തക്കാളി ചേര്‍ത്താലായി .
  കൂടാതെ കല്യാണത്തിനും മറ്റും കുറച്ചു കടലകൂടി വേവിച്ചു ചേര്‍ക്കാറുണ്ട് .
  പക്ഷേ നിളയുടെ പാചകത്തില്‍ ഒരു പ്രധാന തെറ്റുണ്ട് .
  അരിഞ്ഞതിനു ശേഷം പച്ചക്കറി കഴുകരുത്‌ .ആ പച്ചക്കറിയ്കു പിന്നെ എന്ത് ഗുണം .പച്ചക്കറിയിലുള്ള വിറ്റാമിനുകള്‍ ഭൂരിഭാഗവും വെള്ളത്തിലലിയും .കൂടാതെ ഇക്കാലത്തെ പച്ചക്കറികള്‍ക്ക് മറ്റൊരു കുഴപ്പം കൂടിയുണ്ട് കീടനാശിനികള്‍ ധാരാളം പ്രയോഗിക്കുന്നതിനാല്‍ അരിയുന്നതിനു മുന്‍പ് ധാരാളം വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ് .അരിഞ്ഞിട്ടാണ് കഴുകുന്നതെങ്കില്‍ പുറത്തുള്ള കീടനാശിനി വെള്ളത്തിലലിഞ്ഞു അകത്തുകൂടി കയറാനാനിടവരുക .അരിഞ്ഞിട്ടു കഴുകേണ്ടുന്നവ ചേന,വാഴക്കായ്‌.
  തീയല്‍ .ഉള്ളിത്തീയല്‍ മാത്രമല്ല ,മത്തങ്ങാ,പയര്‍ (അച്ചിങ്ങ) എത്തക്കായ്‌ എന്നിവ കൊണ്ടും വറത്തരച്ച തീയല്‍ വയ്കാം .പക്ഷേ രുചികരമാകണമെങ്കില്‍ വെള്ളം ചേര്‍ക്കാതെ അരകല്ലില്‍ അരച്ചെടുക്കണം .
  വറത്തരച്ച കറി തീയലല്ല. അത് പലതരത്തിലുന്ടെങ്കിലും ചേന,ഏത്തക്ക എന്നിവ കൊണ്ട് ജീരകം,കുരുമുളക് എന്നിവ അധികമായി ചേര്‍ത്തരക്കുന്ന സ്പെഷല്‍ കറിയുണ്ട്.അത് ബഹു വിശേഷം .

 • balachandran

  നിളാ പൗര്‍ണമി Says:

  July 22nd, 2011 at 12:08 am
  @ മാഷേ ,
  “എടീ” എന്ന പദം ഉണ്ടായത് എങ്ങനെ എന്നതല്ല പ്രശ്നം .
  ഔദ്യോഗികമായ ഏതു കാര്യത്തിനാണ് അങ്ങനെ ഉപയോഗിക്കുന്നത് .
  എടീ എന്നതിന് പകരം എടാ എന്നായിരുന്നു പ്രയോഗിച്ചതെങ്കില്‍
  സമരം ചെയ്യാന്‍ എല്ലാവരും ഒറ്റക്കെട്ടായി വന്നേനെ .അല്ലെ ?

  നിളാ,
  ഔദ്യോഗിക കാര്യത്തിനുപയോഗിക്കുന്നവ മാത്രമേ സാധാരണ ജീവിതത്തില്‍ ഉപയോഗിക്കാവൂ എങ്കില്‍ വലഞ്ഞത് തന്നെ.
  ചിലര്‍ ഭാര്യയെ ‘ചക്കൂ’ ‘കിച്ചു”പൊന്നെ’തേനെ’മോളെ’കുട്ടു’എന്നൊക്കെ വിളിക്കുന്നത്‌ കേട്ടിട്ടുണ്ട് .ഭാര്യ അല്ലെങ്കില്‍ യഥാര്‍ഥ പേരിനു പകരം ഇതു വല്ലതും ഔദ്യോഗികമായുപയോഗിക്കുമോ . ഇത്തരം കൊഞ്ചല്‍ പേരുകളും ,
  ചെല്ലപ്പേരുകളുമില്ലെന്കില് ഭാഷയ്കതിന്റെ തനിമ,ഓജസ്സ് നഷ്ടപ്പെട്ടു എന്നര്‍ഥം .
  പുതിയ തലമുറ, യുവദമ്പതികള്‍ ,പ്രത്യേകിച്ചും സമപ്രായക്കാര്‍ എടാ എന്നും എടീ എന്നും വിളിക്കുന്നത്‌ ശ്രദ്ധിച്ചിട്ടില്ലേ .തമാശ അതല്ല,സ്ത്രീകളെ എടാ എന്ന് പലരും വിളിക്കുന്നു .(ഇതെല്ലാം സ്നേഹത്തിന്റെ പര്യായങ്ങളാണെന്നുമാത്രം ധരിക്കുക )

 • നിളാ പൗര്‍ണമി

  @അഡ്മിന്‍ ,
  സ്വയം തെറ്റ് എന്ന് ബോധ്യമുള്ള കാര്യങ്ങള്‍ക്കേ
  മാപ്പ് പറയാവൂ .
  മറ്റുള്ളവര്‍ക്ക് വേണ്ടി മാപ്പ് പറയുന്നത് ശരിയല്ല .
  അതിനാല്‍ മാപ്പ് പിന്‍വലിക്കുക .

  • admin

   >>സ്വയം തെറ്റ് എന്ന് ബോധ്യമുള്ള കാര്യങ്ങള്‍ക്കേ മാപ്പ് പറയാവൂ . മറ്റുള്ളവര്‍ക്ക് വേണ്ടി മാപ്പ് പറയുന്നത് ശരിയല്ല . അതിനാല്‍ മാപ്പ് പിന്‍വലിക്കുക .

   ഞാന്‍ മാപ്പ് പറഞ്ഞത് , എന്റെ പ്രവര്‍ത്തി മറ്റൊരാള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി എന്ന് മനസിലായതിനാലാണ്.
   ഞാന്‍ ചെയ്തത് എനിക്ക് തെറ്റാണെന്ന് തോന്നിയിട്ടില്ല. എന്റെ ശരി മറ്റൊരാളുടെ ശരി ആവണം എന്നില്ലല്ലോ. അത് കൊണ്ട് മാപ്പ് പറഞ്ഞു.

 • jalaja

  പൊതുവേ വീട്ടിലുള്ള പ്രായം കുറഞ്ഞവരെയാണ് എടീ ,നീ എന്നൊക്കെ വിളിക്കുന്നത്. സുഹൃത്തുക്കളെയും ചിലര്‍ വിളിക്കും . അതല്ലേ ഞാന്‍ പറഞ്ഞത് സുരേഷിന്റെ അഭിപ്രായത്തോടാണ് എനിക്ക് യോജിപ്പെന്ന്.(സ്നേഹമുള്ളതു കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് സുരേഷ് അഭിപ്രായപ്പെട്ടിരുന്നു.)

  എടീ പ്രശ്നം ആദ്യമുയര്‍ത്തിയയാള്‍ തൃശ്ശൂരില്‍ നിന്നല്ലല്ലോ.

  മാപ്പ് ചോദിക്കേണ്ട യാതൊരാവശ്യവും ഇല്ലായിരുന്നു. ആരും അത്ര സീരിയസ് ആയിരുന്നു എന്നു തോന്നുന്നില്ല. എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു എന്നല്ലേയുള്ളൂ. എല്ലാവര്‍ക്കും അറിയാം ആറു മലയാളിക്ക് നൂറുമലയാളമാണെന്ന്.

  ബാലചന്ദ്രന്‍, എടാ വിളിയിലും പാന്റ് ഇടുന്നതിലുമാണ് സ്ത്രീ പുരുഷ സമത്വം കൈവന്നിരിക്കുന്നത്. :)

  • admin

   >>>എടീ പ്രശ്നം ആദ്യമുയര്‍ത്തിയയാള്‍ തൃശ്ശൂരില്‍ നിന്നല്ലല്ലോ.

   ഇതിപ്പോ ആരാ തുടങ്ങിയത് ..? ആകെ കണ്ഫ്യൂഷന്‍ ആയല്ലോ…!

 • jalaja

  അഡ്‌മിന്‍,
  ഒരു സ്വകാര്യം. സാംസ്കാരികതലസ്ഥാനത്തുള്ളവര്‍ എടീ എന്നു വിളിക്കുന്നതിനോടൊപ്പം തന്നെ അതിന്റെ ഇത്തിരി പരിഷ്ക്കരിച്ച രൂപവും ഉപയോഗിക്കും. എന്തൂട്ടാണ്ടി (എന്തൂട്ടാണ്ടാ), എന്തൂട്ടാണ്ട്രി (എന്തൂട്ടാണ്ട്രാ) ഇവ കേട്ടിട്ടുണ്ടോ?

  • admin

   ഉം… ഞാനും തൃശ്ശൂര്‍ക്കാരനാ … ഒളിച്ചിരിക്കാം എന്ന് വിചാരിച്ചാലും നടക്കില്ലാലെ

 • jalaja

  നിളാപൌര്‍ണ്ണമി,
  ഈ അവിയല്‍ എനിക്കുമറിയാം. ഇഷ്ടമല്ല എന്നു മാത്രം.ഞങ്ങള്‍ തൈര്‍ ചേര്‍ത്ത് ഉള്ളിചേര്‍ക്കാതെയാണ് ഉണ്ടാക്കുക . അത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമാണ്. നാളികേരത്തിന്റെ കൂടെ പച്ചമുളകും ചതച്ചെടുക്കാറുണ്ട്. അവസാനം രണ്ട് പച്ചമുളക് കീറിയിടാറുണ്ട്. ഇപ്പോള്‍ ഞാനും ഒരു ഉള്ളി ചേര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂര്‍ക്ക അവിയല്‍ ,കപ്പ അവിയല്‍ ഇവ എങ്ങനെയാണുണ്ടാക്കുക? വീട്ടില്‍ വെള്ളരിക്ക,പടവലങ്ങ,കോവയ്ക്ക ഇവയൊന്നും ഇടാറില്ല. ( ഞാന്‍ ചിലപ്പോള്‍ ഇവയൊക്കെ ഇടാറുണ്ട്) കയ്പയ്ക്ക നിര്‍ബന്ധമായും ഇടും.

 • jalaja

  ബാലചന്ദ്രന്‍,

  തെക്കരുടെ സദ്യയെക്കുറിച്ച് വിശദമായി അറിയാനാഗ്രഹിക്കുന്നു.

  ഇനിയിപ്പോള്‍ അടുത്ത മുളകുഷ്യം എഴുതാം.

  പരിപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി ചേര്‍ത്ത് വേവിക്കുക . കുമ്പളങ്ങ കഷണങ്ങളാക്കിയിടുക. വേവിക്കുക.ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. തീ കെടുത്തിയ ശേഷം കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ക്കുക.വേണമെങ്കില്‍ ഒരു പച്ചമുളക് കീറിയിടാം.
  കുമ്പളങ്ങയ്ക്കു പകരം ഓമക്കായ(പപ്പായ),കായ, കൂര്‍ക്ക, മത്തങ്ങ, വഴുതിനങ്ങ, സബോള ഇവയിലേതെങ്കിലുമൊന്ന് ചേര്‍ത്തും ഉണ്ടാക്കാം.

  കായയും പയറും കൂടി വച്ചതുപോലെ ഓമക്കായ–പയര്‍, മത്തങ്ങ-പയര്‍ വയ്ക്കാം.

  ചേമ്പുകൊണ്ടും ഉണ്ടാക്കാം. ചേമ്പ് മഞ്ഞള്‍പ്പൊടി, മുളകുപൊടി ചേര്‍ത്ത് വേവിച്ച് ഉപ്പ് ചേര്‍ത്ത് കറിവേപ്പിലയും പച്ചവെളിച്കെണ്ണയും ചേര്‍ക്കുകയേ വേണ്ടൂ.പരിപ്പും പയറുമൊന്നും വേണ്ട. കായയും പയറും വച്ചപോലെ കായയും മുതിരയും കൊണ്ട് ഉണ്ടാക്കാം.
  ഇത്രയും മുളകൂഷ്യപുരാണം.

 • jalaja

  ബാലചന്ദ്രന്‍,
  ആ ബഹുവിശേഷമായ വറുത്തരച്ച കറി എങ്ങനെയാണുണ്ടാക്കുക? ഇത് ഒരു നോണ്‍ വെജ് ഛായയും ഗന്ധവുമുള്ള കൂട്ടാനാണോ?

 • balachandran

  ബാലചന്ദ്രന്‍,
  ആ ബഹുവിശേഷമായ വറുത്തരച്ച കറി എങ്ങനെയാണുണ്ടാക്കുക? ഇത് ഒരു നോണ്‍ വെജ് ഛായയും ഗന്ധവുമുള്ള കൂട്ടാനാണോ?

  ചേച്ചിയ്ക് ,
  ചേരുവകകള്‍ അറിയാം .മുളക്,മല്ലി,ഉലുവ,ജീരകം,കുരുമുളക് ഇവ തെങ്ങയോടൊപ്പം വറുക്കുന്നു .കഷണങ്ങള്‍ ചേനയും നേന്ത്രനും.(എണ്ണയില്‍ വഴട്ടുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു)
  കൃത്യമായി എങ്ങനെയാനുണ്ടാക്കുന്നതെന്ന് നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മയോട് ചോദിക്കണം .ചേരുവകകള്‍ അമ്മയോട് നേരത്തെ ചോദിച്ചു പഠിച്ചിട്ടുള്ളതാണ്.
  പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍ക്ക് ചോറുകഴിക്കാന്‍ സ്പെഷല്‍ ഉണ്ടാക്കാറുള്ളതാണിത്.
  ചോറിലൊഴിക്കുന്ന കറിയാണ്.ഇത്രയും രുചികരമായ ചോറിലൊഴിക്കുന്ന ഒരു കറി വേറെയുണ്ടോ എന്ന് സംശയം. (എല്ലാവര്ക്കും അങ്ങനെയായിക്കൊള്ളണം എന്നില്ല)
  നോണ്‍ വെജ് ഛായയുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ടെന്നു പറയാം.
  കുരുമുളകും ജീരകവും ചേരുന്നതിനാല്‍ ഗന്ധവും.

 • balachandran

  ചേച്ചിയ്ക് ,
  തെക്കന്‍ നാട്ടിലെ സദ്യയും വടക്കന്‍ നാട്ടിലെ സദ്യയുമായി ചെറിയ വ്യത്യാസങ്ങളേയുള്ളൂ .ഇല സാധാരണപോലെ . പച്ചടി,കിച്ചടി(ഇതു രണ്ടുമൂന്നു തരം കാണും)അവിയല്‍,തോരന്‍,ഇസ്റ്റൂ,മെഴുക്കുപുരട്ടി(വലിയസദ്യകള്ക് ചിലപ്പോള്‍ മാത്രം)നാരങ്ങാ(രണ്ടു തരം),മാങ്ങാ,ഇഞ്ചി (കറികള്‍)ഉപ്പേരികള്‍,പപ്പടം(വലുതും ചെറുതും)പഴം എന്നിവ ക്രമമായി വലത്തുനിന്നും(ഇലയുടെ)ഇടത്തോട്ടു വിളമ്പുന്നു.
  ആള്‍ക്കാര്‍ ഇരുന്നതിനു ശേഷമേ ചോറ് വിളമ്പൂ .
  ഒഴിക്കാനുള്ള കറികള്‍ -പരിപ്പ് ആദ്യം, കൂടെ അല്‍പ്പം നെയ്യും പപ്പടം പൊടിച്ചു ചേര്‍ത്തുകഴിക്കുന്നു ,അതിനു ശേഷം സാമ്പാര്‍
  മിക്കവാറും ഈ രണ്ടു ഐറ്റം കഴിയുന്നതോടു കൂടി ചോറ് തീരും.പിന്നെ പ്രഥമനു വേണ്ടിയുള്ള തയ്യാറെടുപ്പ് ചിലര്‍ ഒരു പപ്പടം കരുതിയിട്ടുണ്ടാകും അതും പഴവും കൂടി മിക്സ്‌ ചെയ്തു കൂടുതല്‍ രുചികരമായി പ്രഥമന്‍ കഴിക്കും .അതിനെത്തുടര്‍ന്ന് പയറ്റു പായസം,കടലപ്പായസം,ബ്രഹ്മസലി,പാല്‍പ്പായസം ഇവയില്‍ ഒന്നോ രണ്ടോ.ചില സദ്യകള്‍ക്ക് ബ്രഹ്മസലിയുടെയോ,പാല്പ്പായസത്തിന്റെയോ കൂടെ ബോളിയും (വൃത്താകൃതിയിലുള്ള,മൃദുവായ)ഉണ്ടാകും.തുടര്‍ന്ന് കുറച്ചു ചോറിടുകയായി.അതില്‍ പുളിശ്ശേരി ഒഴിക്കുന്നു,പിന്നെ പച്ചമോരും .
  ഒഴിക്കുന്ന കറികള്‍ ഇതേയുണ്ടാകൂ .പക്ഷേ തൊടുകറികള്‍ ആള്‍ക്കാരുടെ പ്രതാപത്തിനനുസരിച്ചു കൂടിയും കുറഞ്ഞും വരും.
  വടക്കൊട്ടുള്ളവര്‍ക്ക് സംശയം തോന്നും പ്രഥമന്‍ എന്തിനു പുളിശ്ശെരിയ്കു മുന്‍പ് കഴിക്കുന്നു എന്ന്.അത് ശാസ്ത്രീയമാണ്. മോര് പുളിശ്ശേരി നാരങ്ങ ഇവ ദഹനത്തെ നിയന്ത്രിക്കുന്നതാണ് . പ്രഥമനാകട്ടെ ദഹിക്കാന്‍ വളരെ പ്രയാസമുള്ളതും .അതുകൊണ്ട് പ്രഥമനു ശേഷം പുളിശ്ശേരി മോര് എന്നിവ .കൂടാതെ നാരങ്ങയും പ്രഥമനോടൊപ്പം അധികമായി വിളമ്പും.
  ഒഴിക്കുന്ന കറികളില്‍ സാമ്പാറും പുളിശ്ശേരിയും പ്രധാനം .
  അവിയലില്‍ പാവയ്കാ ചേര്‍ക്കാറില്ല.പവയ്കായുടെ കയ്പ് രുചി വ്യത്യാസം ഉണ്ടാക്കും .പടവലങ്ങാ നിര്‍ബന്ധം .അവിയലിന്റെ രുചി നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന സ്ഥാനം പടവലത്തിനുണ്ട് .കോവയ്കായും ചേര്‍ക്കുകയില്ല .
  ഇതാണ് തെക്കന്‍ നാട്ടില്‍ സദ്യ .സ്ഥലവ്യത്യാസത്തിനനുസരിച്ച്ചു ചെറിയ ചില വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട് .
  പ്രഥമന്‍ – സദ്യയില്‍ ഒന്നാമത് വിളമ്പേണ്‍ടുന്നത് എന്ന അര്ഥത്തിലല്ല,സദ്യയില്‍ “ഒന്നാമന്‍” എന്ന അര്ഥത്തിലാണ് ആ പേരുവന്നത് .

 • balachandran

  നിളാ പൗര്‍ണമി Says:
  July 22nd, 2011 at 11:58 am
  @അഡ്മിന്‍ ,
  സ്വയം തെറ്റ് എന്ന് ബോധ്യമുള്ള കാര്യങ്ങള്‍ക്കേ
  മാപ്പ് പറയാവൂ .
  മറ്റുള്ളവര്‍ക്ക് വേണ്ടി മാപ്പ് പറയുന്നത് ശരിയല്ല .
  അതിനാല്‍ മാപ്പ് പിന്‍വലിക്കുക .

  admin Says:

  ഞാന്‍ മാപ്പ് പറഞ്ഞത് , എന്റെ പ്രവര്‍ത്തി മറ്റൊരാള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി എന്ന് മനസിലായതിനാലാണ്.

  അഡ്മിന്‍ ,
  നിള പറഞ്ഞതിനോട് യോജിക്കുന്നു .
  അഡ്മിന്റെ മാപ്പ് പറഞ്ഞ നടപടി ഞങ്ങള്‍ക്കെല്ലാം വളരെ ബുദ്ധിമുട്ടുണ്ടാക്കി .
  അതിനെന്താണ് പരിഹാരം ?

 • Shanmukhapriya

  @പ്രിയ
  വക്കീലിനെ അന്വേഷിച്ചു പോയിട്ട് ഇതുവരെ കിട്ടിയില്ലേ .
  അവിയലിന്റെ രുചിക്കൂട്ട് തയ്യാറായിട്ടുണ്ട്
  നിളാ, രണ്ട് ദിവസമായിട്ട് ജലജേച്ചീടെ പ്രശ്നത്തിലെ കുരുക്ഷേത്രം നടക്കുകയാണല്ലോ, ഇന്നലെ പനിയായ കാരണം കൊണ്ട് ലീവ് കിട്ടിയതിനാല്‍ പകല്‍ മുഴുവന്‍ പദപ്രശ്നം കളിക്കാന്‍ കഴിഞ്ഞു!! അല്ലാത്ത ദിവസങ്ങളില്‍ പകല്‍ നേരത്ത് ഇങ്ങോട്ട് എത്തിനോക്കാനേ സാധിക്കാറില്ല….ഹായ് എന്തൊക്കെ വിഭവങ്ങളാണ് എല്ലാം വിശദമായി വായിച്ചു….അവിയലിന്റെ കൂട്ടില്‍ പയര്‍ (അച്ചിങ്ങ ), കോവയ്ക്ക, പാവയ്ക്ക ഇവയൊന്നും ചേര്‍ക്കാറില്ല. അമരയ്ക്ക, ഉരുളക്കിഴങ്ങ്, കത്തിരിയ്ക്ക പിന്നെ പുളിയ്ക്ക് പകരം പുളിന്ചിക്കയോ, നല്ല പുളിയുള്ള പച്ച മാങ്ങയോ, തക്കാളിയോ കൂടി ചേര്‍ക്കുമെന്നുള്ള അല്പ വ്യത്യാസം മാത്രമേയുള്ളൂ.

  ജലജേച്ചീ,
  മുളകുഷ്യം വായിച്ചപ്പോള്‍ കായയും വന്‍പയറും ചേര്‍ത്തുണ്ടാക്കുന്ന എരിശ്ശേരിയുമായി സാമ്യം തോന്നുന്നു, തേങ്ങ കൂടെ അരച്ച് ചേര്‍ക്കും ഇതിന്.

  അഡ്മിന്റെ മാപ്പ് പറഞ്ഞ നടപടി ഞങ്ങള്‍ക്കെല്ലാം വളരെ ബുദ്ധിമുട്ടുണ്ടാക്കി .
  അതിനെന്താണ് പരിഹാരം ?
  മാഷ് എഴുതിയത് വളരെ ശരിയാ, ഞാനുള്‍പ്പെടെ എല്ലാവരും ഇതിനെ ഒരു തമാശയായാണ് കണ്ടത്, ശ്ശെടാ എപ്പോള്‍ മുതലാ ഇതിത്ര ഗൌരവമായത് :(

  തെക്കുള്ള കറികളില്‍ തേങ്ങ ഒരു പ്രധാന ചേരുവ തന്നെയാണ്, മെഴുക്കു പുരട്ടി ഒഴിച്ച് മിക്കതിലും തേങ്ങ ചേര്‍ക്കും , എന്നാല്‍ സാമ്പാറില്‍ മാത്രം തേങ്ങ ചേര്‍ക്കുകയില്ല. പിന്നെ തേങ്ങാ ചേര്‍ക്കാത്ത മീന്‍കറിയെക്കുറിച്ച് ആലോചിക്കാനേ വയ്യ, പക്ഷെ വടക്കോട്ട് പോകുന്തോറും തേങ്ങാ ചേര്‍ക്കാത്ത മീന്‍കറിയാണ്.

 • balachandran

  ഷണ്മുഖപ്രിയ,
  തേങ്ങാ അരയ്കാത്ത മീന്‍കറി തിരുവനന്ത പുറത്തോന്നുമില്ലേ .എന്നാല്‍ ഇപ്പോള്‍ ഉണ്ട് .കാരണം ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയിരിക്കുന്നു .
  പണ്ട് മുതല്‍ തന്നെ കൊല്ലം സൈഡില്‍ തേങ്ങാ അരയ്കാത്ത മീന്‍ കറിയുണ്ട്.
  കോട്ടയം ,പാലാ,മൂവാറ്റുപുഴ സൈഡില്‍ കുടംപുളിയിട്ടു മുളകരച്ചു വയ്കുന്ന കറിയുണ്ട് .അതിപ്പോള്‍ തെക്കോട്ട്‌ സംക്രമിച്ചിട്ടുണ്ട് .ഇരുപതു വര്ഷം മുന്‍പേ ഞങ്ങള്‍ ഇതു വയ്കുന്നുണ്ട് .അതിന്റെ മുന്‍പില്‍ തേങ്ങായരയ്കുന്ന മീന്‍ കറികള്‍ ഒന്നുമല്ല .

  അവിയലില്‍ മാങ്ങായോ പുളിഞ്ചിയോ ചേര്‍ക്കുമോ തിരുവനന്തപുരത്ത് ?പ്രത്യേകിച്ചും കല്യാണ സദ്യകളില്‍ .ഞാന്‍ തിരുവനന്ത പുരത്ത് നിന്ന് സദ്യകള്‍ തന്നെ ധാരാളം കഴിച്ചിട്ടുണ്ട് ,അങ്ങനെ കണ്ടിട്ടില്ല .വീടുകളില്‍ ഉണ്ടാക്കുന്നത് മറ്റു പല തരത്തിലുമുണ്ട് .മാങ്ങാ+മീന്‍ ,ചക്കക്കുരു+മാങ്ങാ,ചക്കയവിയല്‍,
  ചക്കക്കുരു+മാങ്ങാ+മുരുങ്ങയ്കാ (super), അടമാങ്ങാ+മീന്‍ ,കപ്പയവിയല്‍,നേന്ത്രക്കായ്+ഉണക്കക്കൊഞ്ചു, എന്നിങ്ങനെ അവിയല്‍ എത്ര തരം.

 • കഥാകാരന്‍

  തത്കാലം ഈ കട അടച്ചിരിക്കുകയാണ്. പദ പ്രശ്നത്തിലെ അടി കാരണം ആര്‍ക്കും ഇങ്ങോട്ട് തിരിഞ്ഞുപോലും നോക്കുന്നില്ല. ഇനി അടുത്ത പദപ്രശ്നം കഴിയാതെ അതൊട്ടു തീരാനും പോകുന്നില്ല.

 • കഥാകാരന്‍

  ഒരു സംശയം. ഈ തെക്കെന്നും വടക്കെന്നും ചുമ്മാ പറഞ്ഞാല്‍ മതിയോ? (അപ്പോള്‍ ഈ മധ്യം എവിടെയായി വരും ?) ഞങ്ങള്ക്ക് എറണാകുളം മുതല്‍ താഴോട്ടെല്ലാം തെക്കാണ്.

  കോട്ടയംകാര്‍ തേങ്ങയിടാതെ കുടമ്പുളി ഇട്ടു വെക്കുന്ന മീന്‍ കറി അപ്പോള്‍ കഴിച്ചിട്ടില്ല അല്ലേ?

 • സുരേഷ്

  ## അപ്പോള്‍ ഈ മധ്യം എവിടെയായി വരും ?

  മദ്യകേരളം. അതു ചാലക്കുടി അങ്കമാലി മുതല്‍ കരുനാഗപ്പള്ളി വരെ വരും.
  ഈ പ്രദേശത്ത് പല വിധത്തിലുള്ള പാമ്പുകളെ ധാരാളമായി കാണാറുണ്ടത്രേ.

 • balachandran

  സുരേഷ്,
  ചാലക്കുടി യ്കും കരുനാഗപ്പള്ളിയ്കും പേരില്‍ തന്നെ എല്ലാമുണ്ട് .
  (നാഗം-പാമ്പ്).അവര്‍ എന്നും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരട്ടെ

 • balachandran

  കഥാകാരന്,
  കട പൂട്ടിപ്പോകാതിരിക്കാനാണ് ഞാന് ഇതില്‍ എന്തെങ്കിലുമൊക്കെ കുറിക്കുന്നത് .എന്നിട്ടും പാചക/വാചക വിടുഷികളുടെയോന്നും ശ്രദ്ധ എങ്ങോട്ട് തിരിയുന്നില്ല .ഇപ്പോഴും കൂട്ടയടിയുടെ hang over -ല്‍ തന്നെയാണെന്ന് തോന്നുന്നു.
  അങ്കം കഴിഞ്ഞു ഉണ്ണിയാര്‍ച്ച (ചേച്ചി)മടങ്ങിയെത്താറായില്ലേ ?:)

  മധ്യ കേരളം എറണാകുളം ഉദ്ദേശിച്ചു കൊണ്ട് അവിടെനിന്നും വടക്ക് -തെക്ക് തീരുമാനിക്കാം .തൃശൂര്‍, ആലപ്പുഴയൊക്കെ തെക്കുമല്ല വടക്കുമല്ല മധ്യത്തിലുമല്ല എന്നാ അവസ്ഥയിലാണ് :)

 • jalaja

  മുളകാപച്ചടി…..

  വളരെ എളുപ്പം. എന്നാല്‍ ഇത്തിരി വിഷമം.

  പുളിവെള്ളം, മുളകുപൊടി മഞ്ഞള്‍പ്പൊടി ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക . നാളികേരം പച്ചമുളക് ചേര്‍ത്തരച്ചതും കടുക് ചതച്ചതും ചേര്‍ത്ത് തിളച്ചാല്‍ തീകെടുത്തുക. കറിവേപ്പില ചേര്‍ക്കുക. കടുക്, മുളക്, കറിവേപ്പില വറുത്തിടുക. അധികം എരിവില്ലാത്ത പച്ചമുളക് ( ധാരാളം) നീളത്തില്‍ കീറി വെളിച്ചെണ്ണയില്‍ വറുത്ത് ചേര്‍ക്കുക. മുളകുപൊടി ഇടണമെന്ന് നിര്‍ബന്ധമില്ല.

  പണ്ട് വീട്ടില്‍ കണ്ടിട്ടുണ്ടെങ്കിലും ഇഷ്ടമാണെങ്കിലും ഞാന്‍ ഉണ്ടാക്കാറില്ല.പച്ചമുളക് വറുക്കുമ്പോഴുണ്ടാകാറുള്ള തുമ്മല്‍ ,ചുമ സഹിക്കാന്‍ വയ്യ.

 • http://deleted reshmi

  മാഷെ,
  അടുക്കള അടച്ചിരിക്കുകയാണെന്ന് കരുതിയാണ് ഇതുവഴി വരാതിരുന്നത്.
  അടിയൊക്കെ കഴിയട്ടെ എന്ന് വിചാരിച്ചു.
  കമന്റുകള്‍ പറയാന്‍ പേടിയായത്കൊണ്ട് മിണ്ടാതിരിക്കുകയായിരുന്നു.
  വെറുതെ വടി കൊടുത്ത് അടി വാങ്ങേണ്ട കാര്യമില്ലല്ലോ.
  ഇടക്ക് വന്നൊന്നു നോക്കിയപ്പോ മാഷ് ഇലയിടലും സദ്യ വിളമ്പലും ഒക്കെ കഴിഞ്ഞിരിക്കുന്നു.
  ഉഗ്രന്‍ സദ്യയായിരുന്നു ട്ടോ.
  മാഷെ, ഇടക്കൊന്നു സാഹിത്യ വിഭാഗത്തിലേക്കും കണ്ണോടിക്കൂ അല്ലെങ്കില്‍ അടുത്ത്തന്നെ ഒരു ചരമഗീതം അതിനായി പാടേണ്ടി വരും.

 • balachandran

  രശ്മീ,
  സാഹിത്യത്തിനെന്നല്ല ഒന്നിനും ചരമ ഗീതം പാടാതിരിക്കാന്‍ ഞാനും ജെനിഷും ചേച്ചിയും എന്തെങ്കിലുമൊക്കെ എഴുതുന്നുണ്ടായിരുന്നു .മറ്റൊരിടത്ത് പൊരിഞ്ഞ അടി
  നടക്കുമ്പോഴും .
  ഇനി പുരാണവും സംവാദവും ഉഷാറാക്കണം.

  കമന്റുകള്‍ പറയാന്‍ എന്തിനു ആരെ പേടിക്കണം .നോക്കൂ ചേച്ചിയെ എല്ലാവരും കമന്റെഴുതി കൊന്നില്ലേ .എന്തെങ്കിലും വിരോധം ആരോടെങ്കിലും ചേച്ചിക്കോ,തിരിച്ചോ ഉണ്ടോ?ഇല്ല. അതൊക്കെ ഇതിന്റെ ഭാഗമല്ലേ .ആര്‍ക്കെങ്കിലും എന്തെങ്കിലും നേടാനോ ,ആളാവാന്‍ വേണ്ടിയോ ഒന്നുമല്ലല്ലോ .ഇതൊരു കൂട്ടായ്മ .അതിനാല്‍ അഭിപ്രായങ്ങളെല്ലാം തുറന്നെഴുതൂ .

 • jalaja

  ഷണ്മുഖപ്രിയ, മുളകുഷ്യം എരിശ്ശേരിയുടെ സഹോദരനാണെന്ന് ഞാന്‍ എഴുതിയിരുന്നു. ഞങ്ങളുടെ ഇരുമ്പന്‍ പുളിയാണോ പുളിഞ്ചിക്ക?

  രശ്മി, കമന്റ് പറയാന്‍ പേടിക്കേണ്ട ആവശ്യം ഇല്ല. കമന്റുകളില്‍ നിന്ന് കൂടുതല്‍ അറിവ് കിട്ടും. സംശയങ്ങള്‍ തീര്‍ക്കാം. പിന്നെ വെറുതെ ഒരു രസം. അങ്ങനെയങ്ങനെ പലതും….അതുകൊണ്ട് ഇനി മടിച്ചുനിക്കേണ്ട.

 • jalaja

  മാഷേ,
  മസാലക്കറിയെന്നു പറയുന്ന ഒരു വറുത്തരച്ച കറി ഞങ്ങള്‍ക്കുമുണ്ട്. അതില്‍ പുളി ചേര്‍ക്കില്ല. നാളികേരം,മല്ലി,മുളക്, ചെറിയ ഉള്ളി ഇവയാണ് വറുത്തരയ്ക്കുന്നത്.

  സദ്യ കേമം. എന്നാലും ഞങ്ങള്‍ടെയത്ര വരില്ല. ( ശീലമോ അതോ ഞാന്‍ ഞാന്‍ എന്ന ഭാവമോ?)

  എരിശ്ശേരി (അല്ലെങ്കില്‍ കൂട്ടുകറി) ഇല്ലാതെ എന്തു സദ്യ? പിറന്നാളിനു പോലും എരിശ്ശേരി നിര്‍ബന്ധം.( പിറന്നാളിന് ആകെ ഒരു കൂട്ടാനേ വയ്ക്കാന്‍ പറ്റിയുള്ളൂ എങ്കില്‍ അത് എരിശ്ശേരിയായിരിക്കും.)

  ബ്രഹ്മസലിയോ?! ആദ്യമായി കേള്‍ക്കുകയാണല്ലോ. എന്താണത്?

  പായസത്തിന് പപ്പടം എന്നുപറഞ്ഞ് വിളമ്പുന്ന പതിവുണ്ട്. നേരത്തെ സ്റ്റോക്ക് ചെയ്യേണ്ടയാവശ്യമില്ല. ബോളി എന്തായാലും ഇല്ല.

  പ്രഥമനു ശേഷം പുളിശ്ശേരി………… പ്രഥമനു ശേഷം ചോറും കട്ടിത്തൈരും കൂട്ടി ഉണ്ണുന്ന ഞങ്ങള്‍ക്ക് എന്തു സംശയം.???? ചിലര്‍ കട്ടിത്തൈര് മാത്രം വാങ്ങിക്കഴിക്കും. എന്നാലും രണ്ടും വിളമ്പും.പായസത്തിന്റെ ഇടയ്ക്ക് നാരങ്ങാക്കറി തൊട്ടു നാവില്‍ വയ്ക്കുന്നവരുമുണ്ട്. എല്ലാം കഴിഞ്ഞ് കറിവേപ്പിലയും പച്ചമുളകുമിട്ട സംഭാരവും പതിവുണ്ടായിരുന്നു.

  പുളിശ്ശേരി ഇത്തിരി കട്ടിയാക്കി സൈഡ് ഡിഷ് ആയി വിളമ്പുകയാണ് പതിവ്.( ഒരിക്കല്‍ വൈക്കത്തമ്പലത്തില്‍ പ്രാതല്‍ കഴിച്ചപ്പോള്‍ ആണ് പുളിശ്ശേരി ചോറില്‍ ഒഴിച്ചുകൊടുക്കുന്നത് കണ്ടത്. അപ്പോഴേയ്ക്കും എന്റെ ഊണ് തീര്‍ന്നിരുന്നു.). പുളിശ്ശേരി മാമ്പഴം ,നേന്ത്രപ്പഴം ഇവയിലേതെങ്കിലും ഒന്നു കൊണ്ടാണുണ്ടാക്കുന്നത്.വെള്ളരിക്ക കൊണ്ടുണ്ടാക്കുമ്പോള്‍ അത് മോരൊഴിച്ചകൂട്ടാനാണ്. രസകാളന്‍ എന്നും പറയും.

  പരിപ്പും നെയ്യും രണ്ടുരുള ചോറ് കഴിക്കാനുള്ളതേ വിളമ്പൂ. അതാണതിന്റെ രീതി. ഒഴിക്കുന്ന കറി ( ഞ ങ്ങളുടെയിടയില്‍ ഇല്ലാത്ത ഒരു പ്രയോഗം) സാമ്പാര്‍ മാത്രം.അതും മറ്റ് കറികളും രണ്ട് പ്രാവശ്യമെങ്കിലും വിളമ്പാതിരിക്കില്ല.
  പയറ്റുപായസം പരിപ്പ്(ചെറുപയറിന്റെ)പ്രഥമന്‍ ആണെന്ന് വിചാരിക്കുന്നു. കടലപ്രഥമന്‍ എന്നൊന്ന് ഇല്ല. പാലട ഇപ്പോള്‍ വളരെ നിര്‍ബന്ധമായിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ സദ്യയ്ക്ക് പഞ്ചസാരപ്പായസം കിട്ടാതെയായി.
  ഊണുകഴിഞ്ഞ് ഇല മുന്നിലേയ്ക്കും പിന്നിലേയ്ക്കും മടക്കുന്ന ഒരു പതിവുമുണ്ട്. അതിന്റെ ശാസ്ത്രം അറിയാമല്ലോ.

  ശരിക്ക് ഊണുകഴിക്കാന്‍ അറിയുന്നവര്‍ കുറഞ്ഞതുകൊണ്ടാവും ഈ രീതികളില്‍ പലതും ഇന്ന് അപ്രത്യക്ഷമായത്.

 • balachandran

  സദ്യ കേമം. എന്നാലും ഞങ്ങള്‍ടെയത്ര വരില്ല. ( ശീലമോ അതോ ഞാന്‍ ഞാന്‍ എന്ന ഭാവമോ?)

  ചേച്ചിയ്ക് ,
  ഓരോ ജന വിഭാഗങ്ങള്‍ക്കും ശീലമായ ഭക്ഷണം ഉദാത്തമായി തോന്നും .
  കംബോഡിയ,വിയറ്റ്നാം ,ലാവോസ് തുടങ്ങിയ രാജ്യങ്ങളില്‍ ,വെട്ടിലിനെ തോരന്‍ വച്ചതും വണ്ടിനെ വറത്തതുമൊക്കെ നിലവാരം കൂടിയ ഭക്ഷണമാണ് .ചൈനയില്‍ പാമ്പ്,റഷ്യയില്‍ എലി ,philippines ല്‍ പട്ടി എന്നിവ ഉദാത്തമാണ് .മിസോറം,നാഗാലാണ്ട് എവിടെയും മേല്പ്പറഞ്ഞതുപോലെ തന്നെ .
  ശീലമാണ് അടിസ്ഥാനം .
  എങ്കിലും കുറച്ചുകൂടി ചിട്ടയും നിലവാരവും തെക്കോട്ടാണെന്നു തോന്നുന്നു .
  എരിശ്ശേരി തെക്കുണ്ട്, എങ്കിലും പൊതു സദ്യക്ക് വിളമ്പാനുള്ള നിലവാരം അതിനു കല്‍പ്പിച്ചിട്ടില്ല .
  ബ്രഹ്മസലി കേട്ടിട്ടില്ലേ ,കേള്‍ക്കാതിരിക്കാന്‍ സാധ്യതയില്ലല്ലോ.
  നൂല്‍ക്കമ്പി പോലെ പായ്കറ്റില്‍ കിട്ടുന്നതു (മൈദാ കൊണ്ടുള്ളത്) ചെറുതാക്കി മൊരിച്ച് പാല് ചെര്‍ത്തുണ്ടാക്കുന്നത്(പഞ്ചസാര) .മിക്കവാറും സദ്യകള്‍ക്കുണ്ടാകും.
  കടലപ്പായാസം – കടലപ്പരിപ്പ് ചേര്‍ത്തു ശര്‍ക്കരയില്‍ ഉണ്ടാക്കുന്നത്‌.
  ബോളി തമിള്‍ ബ്രാഹ്മണരുടെ സദ്യയില്‍ നിന്നും കടന്നു വന്നതാണെന്ന് തോന്നുന്നു .
  പ്രഥമനു ശേഷം എന്നല്ല,കേരളത്തിന്റെ കാലാവസ്ഥയില്‍ തൈര് വര്‍ജ്ജിക്കണം .ത്രിദോഷങ്ങളെ പ്രകോപിപ്പിക്കും.ബ്രാഹ്മണരുടെ ആഹാര രീതിയില്‍ കടന്നു കൂടിയിട്ടുള്ള ഏതാനും ചില തെറ്റുകളാണ് തൈര്,ദോശ,ഇഡ്ഡലി,ഉപ്പുമാവ് (റവ)തുടങ്ങിയവ .പില്‍ക്കാലത്ത് കടന്നു വന്നതാകാനെ വഴിയുള്ളൂ.അല്ലെങ്കില്‍ അവരുടെ ഭക്ഷണരീതി ,പാലിന്റെ കാര്യമൊഴിച്ചാല്‍, എല്ലാം വളരെ ശാസ്ത്രീയമാണെന്നു പറയാം.

  പുളിശ്ശേരി മാമ്പഴം കൊണ്ടുണ്ടാക്കും.നല്ലതുമാണ് .പക്ഷേ അതിനും സദ്യക്കുള്ള നിലവാരം കല്‍പ്പിച്ചിട്ടില്ല .വെള്ളരിക്ക ഇടും പുളിശ്ശെരിയ്ക്.
  ഒഴികറി – ചോറില്‍ ഒഴിക്കാനുള്ള കറി.
  തൊടു കറി-തൊട്ടു കൂട്ടാനുള്ള കറി .
  സാമ്പാര്‍ രണ്ടുപ്രാവശ്യം നിങ്ങള്ക്ക് വിളമ്പേണ്ടി വരുന്നത് ഒഴിക്കാനുള്ള കറികള്‍ വേറെയില്ലാത്തത് കൊണ്ടാണ്. ഞങ്ങള്‍ക്ക് കറികളെല്ലാം കൂടി ഒഴിച്ചാല്‍ അത്രയും ചോറെങ്ങനെ കഴിക്കും എന്നതാണ് പ്രശ്നം .ആവശ്യമുള്ളവര്‍ക്ക് സാമ്പാറും മറ്റും രണ്ടാമതും വിളമ്പാറുന്ടെങ്കിലും അപൂര്‍വമാണ് .കാരണം സദ്യക്കിരിക്കുന്നവര്‍ ഏകദേശം ഒന്നിച്ചു തന്നെ എഴുന്നെല്‍ക്കണ്ടതുണ്ട് ,അതിനാല്‍ പല തരത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കും .
  പഞ്ചസാരപ്പായസം എന്നാല്‍ അരിപ്പായസം പാലില്‍ ഉണ്ടാക്കുന്നതല്ലേ .
  ഞങ്ങള്ക്കിപ്പോഴുമുണ്ട് .അടപ്രഥമന്‍ (പാലട)ഇല്ലാത്ത ഒരു സദ്യയും തെക്കില്ല .
  കഴിഞ്ഞ മൂന്നുമാസത്തിനു മുന്‍പ് ഞാന്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍ പങ്കെടുത്ത നാലു കല്യാണ സദ്യയ്കും നാലു തരം പായസം ഉണ്ടായിരുന്നു .
  ഇല പിന്നിലേക്ക്‌ മടക്കുന്നതില്‍ ശാസ്ത്രീയത അല്ല ,വിശ്വാസം ആണ് .തെക്കോട്ട്‌ അപൂര്‍വമായേ അങ്ങനെ കണ്ടിട്ടുള്ളു .മുന്നോട്ടു തന്നെ മടക്കും .ഇരിക്കുന്ന ഭാഗത്തേക്ക് മടക്കിയാല്‍,അവശിഷ്ടങ്ങള്‍ വസ്ത്രത്തിലേക്ക്‌ വീഴാനിടയാകണ്ട എന്ന് കരുതിയായിരിക്കും .

  പൊതുവില്‍ കറികളുടെ എണ്ണത്തിലും രീതികളിലും ഏതാണ് മെച്ചം എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക .

 • Jenish

  @Jalaja

  ബ്രഹ്മസലി ഉണ്ടാക്കാനറിയില്ലേ ചേച്ചിക്ക്.. ബ്രഹ്മാവ് പോലും പൊറുക്കില്ല..

  എനിക്ക് ആകെ ഉണ്ടാക്കാനറിയുന്ന ഒരു പായസം..

  പാല് തിളപ്പിക്കുക.. ബ്രഹ്മസലി പാക്കറ്റ് പൊട്ടിച്ച് അതിലേക്കിട്ട് ഒന്നു വേവിക്കുക.. പഞ്ചസാര വേണമെങ്കില്‍ ചേര്‍ക്കുക… പാത്രത്തിലൊഴിച്ച് കുടിക്കുക…

 • balachandran

  ജെനിഷ്,
  ജെനിഷിന്റെ പാചകം ശരിയല്ല ,
  ബ്രഹ്മസലി പൊട്ടിച്ചു നെയ്യിലിട്ടു വറക്കുക.ഇളം ചുവപ്പ് നിറമാകുമ്പോള്‍ മാത്രം തിളപ്പിച്ച പാലോഴിക്കുക .പഞ്ചസാര,ഏലയ്ക,കിസ്മിസ്,അണ്ടിപ്പരിപ്പ് മുതലായവ ചേര്‍ത്ത്,കുറുകിയ പരുവത്തില്‍ തീയണയ്കാം.

 • jalaja

  അപ്പോള്‍ അതാണ് ബ്രഹ്മസലി. ഞാന്‍ എന്തെല്ലാം പ്രതീക്ഷിച്ചു!!! വെറും സേമിയ ആവുമെന്ന് ഒട്ടും കരുതിയില്ല. എന്നാലും vermicelliയുടെ തദ്‌ഭവം ഉഗ്രന്‍. അതിനെന്തായാലും കല്യാണസദ്യയില്‍ വിളമ്പാനുള്ള കേമത്തമൊന്നും ഞങ്ങള്‍ കല്പിച്ചുകൊടുത്തിട്ടില്ല.അത് ഒരു ഗള്‍ഫ് പായസം ( ഗള്‍ഫിലെ കുട്ടികള്‍ക്കെല്ലാം ഇഷ്ടമുള്ള പായസം). അത്ര തന്നെ.
  പാലടയും പരിപ്പു(ചെറുപയര്‍) മാണ് സാധാരണ. ചിലര്‍ ഒരു മാറ്റത്തിനു വേണ്ടി പഴപ്രഥമന്‍, ചക്കപ്രഥമന്‍ ഇവയാക്കാറുണ്ട്.പണ്ട് മൂന്നും നാലുമൊക്കെ പ്രഥമന്‍ ഉണ്ടായിരുന്നു. കുറേക്കാലമായി അതില്ല.

  എരിശ്ശേരി അല്ലെങ്കില്‍ കൂട്ടുകറി നിര്‍ബന്ധമാണ്. ഇലയുടെ വീതികൂടിയ ഭാഗത്ത് അറ്റത്ത് ആണ് വിളമ്പുക.
  പഞ്ചസാരപ്പായസം മാഷ് എഴുതിയത് തന്നെ പക്ഷേ കല്യാണങ്ങള്‍ക്ക് ഈയിടെ അപൂര്‍വ്വമാണത്.

  എല്ലാ കറികളും രണ്ടാമത് വിളമ്പുക പതിവാണ്. ഇപ്പോള്‍ വിളമ്പല്‍ ശീലമില്ലാത്തതുകൊണ്ടും അനാസ്ഥ കൊണ്ടും ഈ കാര്യത്തില്‍ ഒരു പോരായ്മ പലയിടത്തും കാണാറുണ്ട്.

  ഇല സാധാരണ മുന്നോട്ട് തന്നെയാണ് മടക്കുന്നത്. പിന്നിലേയ്ക്ക് മടക്കിയാല്‍ വീണ്ടും ഉടനൊരു സദ്യ കിട്ടാനുള്ള സാധ്യതയുണ്ടത്രെ. ( ഇതു കാരണം ഞാന്‍ കഴിയുന്നതും പിന്നിലേയ്ക്ക് മടക്കാന്‍ ശ്രമിക്കാറുണ്ട്. :) ) സദ്യ ഇഷ്ടപ്പെട്ടാലാണ് പിന്നിലേയ്ക്ക് മടക്കുന്നതെന്നും കേട്ടിട്ടുണ്ട്.

 • Jenish

  മാഷേ,

  പഞ്ചസാര,ഏലയ്ക,കിസ്മിസ്,അണ്ടിപ്പരിപ്പ് മുതലായവ പാക്കറ്റില്‍ തന്നെ കാണാറുണ്ട്..

  ചില മലയാളം അറിഞ്ഞൂടാത്തവര്‍ അതിന് സേമിയ എന്നും പറയും…

 • http://deleted reshmi

  സേമിയയുടെ യഥാര്‍ത്ഥ പേര് ഇഷ്ടപ്പെട്ടു . ബ്രഹ്മസലി ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
  പറഞ്ഞുവരുമ്പോള്‍ ബ്രഹ്മസലിയില്‍ നിന്ന് വെര്‍മിസെല്ലിയിലേക്ക് ദൂരം വളരെ കുറവാണെന്ന് തോന്നുന്നു.

 • balachandran

  ബ്രഹ്മം എന്ന പേര് കണ്ടപ്പോള്‍ ചേച്ചി വിചാരിച്ചു ദേവലോകത്തുള്ള ഏതോ വിശിഷ്ട പായസമാണെന്ന് .ഇപ്പോള്‍ പുതിയ ഒരു പേരും കൂടി പഠിച്ചു അല്ലേ.
  ബ്രഹ്മസലിയും വെര്‍മിസെല്ലിയും തമ്മില്‍ രശ്മി പറഞ്ഞത്പോലെ വലിയ ദൂരമില്ല .
  പദ്മനാഭപിള്ളയില്‍നിന്നും -പപ്പൂള്ളയിലേക്കുള്ള ദൂരം .
  സേമിയ എന്ന് പറയാത്തത്തിന്റെ കാരണം ആ പേരില്‍ മറ്റൊരു പായസം ഉള്ളതുകൊണ്ടാണ്. പണ്ട് വ്യാപകമായും ഇപ്പോള്‍ ചെറിയ തോതിലും ഉത്സവസ്ഥലങ്ങളില്‍ സേമിയ എന്ന് പേരില്‍ ഒരു പായസം വില്‍പ്പന നടത്തുന്നു .
  ആള്‍ക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുന്നതിനനുസരിച്ച്, തെക്ക് സദ്യയ്ക് വിഭവങ്ങളുടെയും പായസങ്ങളുടെയും എണ്ണം കൂടിവരുന്നതല്ലാതെ കുറയുന്നില്ല,

 • jalaja

  അതേതു സേമിയ?

 • balachandran

  അങ്ങനെയൊരു സേമിയ ഉണ്ട് .ചേരുവകകള്‍ അറിയില്ല .ഏകദേശം പ്രഥമനെ പോലെയിരിക്കും .തേങ്ങാ അരിഞ്ഞു നെയ്യില്‍ വറുത്തത്,അണ്ടിപ്പരിപ്പ് ഒക്കെ ധാരാളം ചേര്‍ക്കും .പണ്ട് ഉത്സവപ്പറമ്പിലെ താരമായിരുന്നു ഇവന്‍ .

 • http://deleted reshmi

  ജലജേച്ചി ആ സേമിയ എനിക്കും മനസ്സിലായില്ല.
  ഇപ്പൊ സേമിയ പായസം രണ്ടു തരമായി. ഒന്ന്‍ മാഷിന്റെ സേമിയ പിന്നൊന്ന് നമ്മടെ സേമിയ.
  ഇതില്‍ ശരിക്കുള്ള സേമിയ ഏതാ?

 • Shanmukhapriya

  എനിക്കുമറിയില്ലാലോ മാഷേ ഈ രണ്ടാമത്തെ സേമിയ :(

 • Shanmukhapriya

  Jalajechi,

  ഞങ്ങളുടെ ഇരുമ്പന്‍ പുളിയാണോ പുളിഞ്ചിക്ക?

  Yes chechi…….

 • jalaja

  ഷണ്മുഖപ്രിയ,ശരപ്പൊളിമാല ഇതു വരെ കിട്ടിയില്ലല്ലോ. :)

 • balachandran

  എന്താ കഥ .ഷണ്മുഖപ്രിയയ്കറിയില്ലേ.
  പണ്ടൊക്കെ എല്ലാ ഉത്സവ സ്ഥലത്തും “സേമിയ”എന്ന് ബാനറൊക്കെ വലിച്ചുകെട്ടി.കസേരയുമൊക്കെ ഇട്ടു വിപുലമായിട്ടായിരുന്നു .
  ഞാന് വിചാരിച്ചു കാലത്തിന്റെ കുത്തോഴുക്കില് അതെല്ലാം പൊയ്ക്കാണും എന്ന് .
  പക്ഷേ കഴിഞ്ഞ ഉത്സവസീസണില്‍ നാട്ടിലുണ്ടായിരുന്നു .
  കുണ്ടറ ഇളമ്പള്ളൂര്‍(വേലുത്തമ്പി സ്മാരകം-കുണ്ടറ വിളംബരം)ക്ഷേത്രത്തില്‍
  പത്താമുദയത്തിനു ചെന്നപ്പോള്‍ പഴയതിനേക്കാള്‍ വിപുലമായി സേമിയ കച്ചവടം .
  കഴിക്കണം എന്നുണ്ടായിരുന്നു പക്ഷേ തിരക്കായതിനാല്‍ വേണ്ടെന്നു വച്ചു .

 • balachandran

  ഞങ്ങളുടെ നാട്ടില്‍,ഇരുമ്പനുമല്ല,പുളിഞ്ചിയും അല്ല .”ഇലുമ്പിപ്പുളി” യാണ് .
  ഞങ്ങളുടെ നാട്ടില്‍ ഭാഷ കുറച്ചൊക്കെ നേരെയാണ് ഉപയോഗിക്കുന്നതെന്ന് ജെനിഷ് പറഞ്ഞതോര്‍മ്മ കാണുമല്ലോ ? http://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%BB%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF

 • balachandran

  ചേച്ചീ,
  എവിടെപ്പോയി ,ഒരു മുന്നറിയിപ്പുമില്ലാതെ .
  ശരപ്പൊളി മാല അന്വേഷിച്ചു പോയതാണോ ?
  അതോ cumputer പണിമുടക്കിയോ?

 • jalaja

  ഞാന്‍ ഇന്നലെ രാവിലെ ക്ലൂ കൊടുത്തിരുന്നുവല്ലോ.

 • balachandran

  ഇന്നലെ രാവിലെ ക്ലൂ കൊടുത്തിരുന്നു .ശരിയാണ് .അതിനുശേഷം ഇന്നു രാവിലെ വരെ കണ്ടില്ല .സാധാരണ അങ്ങനെയല്ലല്ലോ ..

 • jalaja

  ഞാന്‍ ഇവിടെ മഷിത്തണ്ടില്‍ തന്നെ ഉണ്ടായിരുന്നു. പുതിയ ഒരു പദപ്രശ്നം ചേര്‍ക്കുകയായിരുന്നു. പറ്റിയാല്‍ ഇന്ന് മുഴുവനാക്കണം.
  മാലിനി, ഞങ്ങള്‍ സാധാരണ പോകുന്നത് ദ്വാരകയിലാണ് 150 വിഭവങ്ങളുള്ള ബുഫെ കഴിക്കാന്‍. ശരവണയിലേക്ക് നടന്നുപോകാം. അവിടെ നിന്ന് പാര്‍സല്‍ വാങ്ങുകയാണ് പതിവ്. ദ്വാരകയിലേയ്ക്കും നടക്കാവുന്ന ദൂരമേയുള്ളൂ.
  ആ ദൃക്‌‌സാക്ഷിയെ വിശ്വസിക്കാന്‍ കൊള്ളില്ല. ഞാന്‍ ചായ കുടിക്കാറില്ല, എനിക്കിഷ്ടമല്ലാത്ത ഒരു പാനീയമാണത്.

  എന്തായാലും ഇന്ന് പ്രാതല്‍ ഓര്‍ഡര്‍ ചെയ്യാമെന്നുവച്ചു. :)
  എയര്‍ പോര്‍ട്ടിലേക്കാണ് കൊണ്ടുപോകുന്നതെങ്കില്‍ എമിറേറ്റ്സ് ടിക്കറ്റ് തന്നെ എടുക്കുക.

  ജലജ എന്നും കൂടി പേരുള്ള ഒരു ചേച്ചിയെ………. അപ്പോള്‍ എനിക്ക് വേറെ ഒരു പേരും കൂടിയുണ്

  ഞാനുള്ളിടത്ത് നോക്കണ്ടേ മാഷേ?

 • balachandran

  അത് ശരി ,പദപ്രശ്നത്തിന്റെ പുറകേയായിരുന്നോ.
  ഞങ്ങളെ വലയ്കല്ലേ .
  ചായ കുടിക്കത്തില്ലെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
  150 വിഭവങ്ങളുള്ള ബുഫേ .കൊള്ളാമല്ലോ .ദ്വാരക എവിടെയാണ് ?
  ഷാര്‍ജ central railway station ല്‍ കാണും എന്ന് കരുതി അവിടൊക്കെ തിരക്കി .
  പിന്നീടാണ് അജ്മാനിലേക്ക് വിട്ടത് .അജ്മാനില്‍ നിന്ന് എമിറേറ്റ്സ് ഫ്ലൈറ്റ് മാത്രമല്ലേ ഉള്ളു .
  പുതിയ പേര് കഥാകാരന്‍ ഇട്ടിട്ടുണ്ട് കണ്ടില്ലേ ?
  (ഒരുപക്ഷെ നാട്ടില്‍ ഈ സ്ഥലങ്ങള്‍ അറിയാത്തവര്‍ക്ക്-അജ്മാന്‍ u.a.e യിലെ ഒരു എമിരേറ്റ്സ്(രാജ്യം).അവിടെ എയര്‍ പോര്‍ട്ട്‌ ഇല്ല .ഷാര്‍ജയില്‍ റെയില്‍വേ യും ഇല്ല )

 • jalaja

  മാഷേ
  ദ്വാരക മൊബൈല്‍ ഫോണ്‍ റൌണ്ട് എബൌട്ടിനടുത്താണ്. rainbow steak hotel ന്റെ തൊട്ടടുത്ത്. വെജിറ്റേറിയന്‍ ആണ്. നോണ്‍ വെജ് സഹോദരസ്ഥാപനമാണ് റെയിന്‍ബോ. 150 ഉള്ളത് വ്യാഴം&വെള്ളി രാത്രിമാത്രമാണ്. വേറെ ചില ദിവസങ്ങളിലും രാത്രി ബുഫെ തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് ബുഫെ ആണ്. ഉച്ചയ്ക്ക് 150 വിഭവം ഉണ്ടാവില്ല. 60 എണ്ണമെങ്കിലും കാണുമെന്ന് തോന്നുന്നു. വിലയും വ്യത്യാസമുണ്ട്. വെള്ളിയാഴ്ച breakfast buffet ഉണ്ട്. അമ്പതോളം വിഭവങ്ങള്‍.

 • balachandran

  ദ്വാരക,ചേച്ചി പറഞ്ഞപ്പോഴാണ് ഓര്‍ത്തത് .

 • jalaja

  കൂര്‍ക്ക അവിയലും മറ്റ് അവിയലുകളും നെല്ലിക്കാക്കറിയും ശരപ്പൊളിമാലയുമൊന്നും ഇവിടെ പ്രത്യക്ഷപ്പെടുന്നില്ലല്ലോ.

 • കഥാകാരന്‍

  എല്ലാരുടേയും വയറു നിറഞ്ഞിരിക്കുകയാണെന്നു തോന്നുന്നു. വിശക്കുമ്പോള്‍ വരും.

 • സുരേഷ്

  ചാന്ദ്നി,

  ഷുഗറില്ലെങ്കിലും താങ്കളുടെ സംഭാരം പരീക്ഷിച്ചു തുടങ്ങി. മോരിനോട് വല്യ പ്രതിപത്തിയില്ലായിരുന്നെങ്കിലും ഇതൊരു ശീലമാക്കാന്‍ നോക്കുന്നു addiction ആകാതെയും.

  നന്ദി.

 • Shanmukhapriya

  ജലജേച്ചീ
  കൂര്‍ക്ക അവിയലും മറ്റ് അവിയലുകളും നെല്ലിക്കാക്കറിയും ശരപ്പൊളിമാലയുമൊന്നും ഇവിടെ പ്രത്യക്ഷപ്പെടുന്നില്ലല്ലോ.

  ഹൊ എന്റെ ചേച്ചീ, എനിക്കങ്ങോട്ട് നിങ്ങളുടെ ഒപ്പം എത്താന്‍ കഴിയുന്നില്ല, സമയക്കുറവ് കൊണ്ടാണേ…ചേച്ചി ശരപ്പൊളി മാലയും കാത്തിരിക്കുന്ന വിവരം ഇപ്പോളാ ശ്രദ്ധിച്ചത്, സ്വര്‍ണ്ണാഭരണങ്ങളോട് അത്രയ്ക്കങ്ങോട്ട് കമ്പമില്ലാത്തതിനാല്‍ ഇതിനെക്കുറിച്ച് വലിയ അറിവൊന്നുമില്ല. പിന്നെ അമ്മയോട് ചോദിച്ചപ്പോള്‍ കിട്ടിയ വിവരം അവലിന്റെ രൂപത്തിലാണ് ഈ മാലയുടെ കണ്ണികള്‍ കോര്‍ത്തിരിക്കുന്നത് എന്നാണ്!!

  ചെറുതായി കനം കുറച്ച് നീളത്തിലരിഞ്ഞ് കൂര്‍ക്ക വേവിച്ച് കൂടെ കുറച്ച് ചെറിയ ഉള്ളി വെളിച്ചെണ്ണയില്‍ നല്ല പോലെ വഴറ്റി ചേര്‍ത്ത് അതിനൊപ്പം തേങ്ങയും ഉള്ളിയും ജീരകവും മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവയും ചേര്‍ത്തരച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാകം ചെയ്യുക. അവസാനം കുറച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും മൂപ്പിച്ച് ഇതിലേക്ക് ചേര്‍ക്കുക…..

  കഥാകാരന്‍ Says:
  August 1st, 2011 at 10:03 pm
  എല്ലാരുടേയും വയറു നിറഞ്ഞിരിക്കുകയാണെന്നു തോന്നുന്നു. വിശക്കുമ്പോള്‍ വരും.

  മഷിത്തണ്ടിലെ കുരുക്ഷേത്ര യുദ്ധമല്ലേ കഥാകാരന്‍ ഏറ്റവും പ്രധാനം , അതു കഴിഞ്ഞിട്ട് സമയം കിട്ടിയാലല്ലേ പാചകവും വാചകവുമൊക്കെ :)

 • jalaja

  ഷണ്മുഖപ്രിയ, വളരെ സന്തോഷം. വിശേഷിച്ചും ശരപ്പൊളിമാല എന്താണെന്നറിയാന്‍ കഴിഞ്ഞതില്‍ .വളരെക്കാലമായി മനസ്സിലുണ്ടായിരുന്ന ഒരു സംശയം തീര്‍ന്നു കിട്ടിയല്ലോ. ശരപ്പൊളിമാല ഞങ്ങളുടെ അവിലുമാലയാണല്ലേ…

  കൂര്‍ക്ക അവിയല്‍ ഒരു ദിവസം പരീക്ഷിച്ചു നോക്കണമെന്ന് വിചാരിക്കുന്നു. നിളയുടെ കൂര്‍ക്ക അവിയലും ഇങ്ങനെത്തന്നെയാണോ?

 • jalaja

  ഷണ്മുഖപ്രിയ, ഇപ്പോള്‍ ആണ് ശ്രദ്ധിച്ചത്. ഇത് ഒട്ടും പുളിയില്ലാത്ത അവിയല്‍ ആണ് അല്ലേ ?

 • balachandran

  പാചക വിഭാഗത്തിനു പിന്നെയും ജീവന്‍ വച്ചു തുടങ്ങിയല്ലോ .കൊള്ളാം .
  വയറു നിറച്ച് പദപ്രശ്നത്തില്‍ കിട്ടുന്നത് കൊണ്ട് പാചകത്തില്‍ തല്പര്യമില്ല എന്നത് ശരിയാണ്.
  ചേച്ചീ,
  അവിയലിന് ,പുളിയും തൈരും ഒക്കെ ചേര്‍ക്കുന്നത് വടക്കോട്ട്‌ പോകുന്തോറും ആണ് .

 • കഥാകാരന്‍

  ജലജേച്ചീ, സാമ്പാര്‍ വെയ്ക്കുന്നതെങ്ങനെയാണ് (സാമ്പാര്‍ പൊടി ഉപയോഗിക്കാതെ)?

 • jalaja

  കഥാകാരാ, ഇന്നു രാവിലെ അത്യാവശ്യമായി പുറത്ത് പോകേണ്ടിവന്നതുകൊണ്ട് കമന്റ് പേജ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. പുറത്ത് നിന്ന് ഇപ്പോള്‍ വന്നതേയുള്ളൂ. സാമ്പാര്‍ ഞാന്‍ പിന്നീട് എഴുതാം. ഇന്ന് വൈകീട്ട് പദപ്രശ്നം ചെയ്ത് 15 മാര്‍ക്ക് ബോണസ് വാങ്ങട്ടെ ആദ്യം. (വിവേകിന് സങ്കടം വരാതിരിക്കാന്‍ വേണ്ടിമാത്രം)

 • Jenish

  @All

  ഞങ്ങളുടെ നാട്ടില്‍ (കൊല്ലം)വന്നിട്ട് ആരും ഭക്ഷണം കിട്ടിയില്ലെന്ന് പരാതി പറയരുതെന്ന സദുദ്ദേശത്തോടെ ഇത് കുറിക്കുന്നു..

  1. മദേഴ്സ് കിച്ചണ്‍, കരുനാഗപ്പള്ളി

  തിരുവനന്തപുരത്തു നിന്നും ആലപ്പുഴ്യ്ക്ക് പോവുമ്പോള്‍ NH-ല്‍ ഇടതുവശത്ത്. ഡം‌റോയുടെ ഷോറൂം(വലത്ത്) കഴിഞ്ഞ് വരുന്ന റിലയന്‍സ് പമ്പിന്(ഇടത്ത്) തൊട്ടുമുന്‍പ്

  Special :- അപ്പം (വെജ്ജ്, മുട്ട, ഇറച്ചിക്കറി)

  2. സലാം സ്റ്റോഴ്സ്, ചിന്നക്കട

  വിമല ഹൃദയയ്ക്ക് സമീപം

  Special :- പാല്‍ സര്‍ബത്ത്.(പാലില്‍ പഞ്ചസാരലായനിയും സബ്ജാരിയും ചേര്‍ത്തുണ്ടാക്കുന്നതാണ് ഈ സര്‍ബത്ത്)

  3. ഫയല്‍‌വാന്‍ ഹോട്ടല്‍ , മെയിന്‍ റോഡ്

  Special :- മട്ടണ്‍ കറി, മട്ടണ്‍ ബിരിയാണി

  4. എഴുത്താണി ടീ ഷോപ്പ്, കേരളപുരം

  Special :- ഊണ്

  5. ഭാരത് കഫേ, പുതിയകാവ്, കരുനാഗപ്പള്ളി

  Special :- മട്ടന്‍ കറിയും പൊറോട്ടയും

 • jalaja

  കഥാകാരാ,

  കമന്റുകളുടെ കുത്തൊഴുക്കിനിടയില്‍ സാമ്പാറിന്റെ കാര്യം വിട്ടുപോയി. ഇതാ പാചകക്കുറിപ്പ്.

  തുവരപ്പരിപ്പ് , മഞ്ഞള്‍പ്പൊടി വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്താല്‍ കഷണം ചേര്‍ക്കുക. വേവുമ്പോള്‍ പുളി പിഴിഞ്ഞ വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പുളി വെന്തുകഴിയുമ്പോള്‍ വറുത്തരച്ചത് ചേര്‍ക്കുക. തിള വന്നാലുടനെ തീ കെടുത്തുക. കറിവേപ്പില. മല്ലിയില ഇവ ചേര്‍ക്കുക. കടുക്, മുളക് കഷണങ്ങളാക്കിയത്, കറിവേപ്പില,ഉലുവ ഇവ വറുത്തിടുക.

  മല്ലി, മുളക്, ഉലുവ, കായം, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്,കറിവേപ്പില, നാളികേരം ഇവയാണ് വറുത്തരയ്ക്കുന്നത്. ഇതില്‍ വേണമെങ്കില്‍ ഒരു ചെറിയ ഉള്ളി ചേര്‍ക്കാം. നാളികേരം ചേര്‍ക്കാതെയും ഉണ്ടാക്കാറുണ്ട്. നാളികേരം വറുക്കാതെയരയ്ക്കുന്ന പതിവുമുണ്ട്.

  സാധാരണ മസാലകള്‍ ഒരുമിച്ചാണ് വറുക്കുന്നത്. മല്ലിയും മുളകും ചെറുതാ‍യി വറുത്ത ശേഷം മറ്റു മസാ‍ലകള്‍ അതില്‍ ചേര്‍ത്ത് വറുക്കുന്ന രീതിയുമുണ്ട്.

  പുളി നന്നായി തിളച്ചുകഴിഞ്ഞാല്‍ തക്കാളി വേണമെങ്കില്‍ ഇടാം. കറിവേപ്പിലയുടെ കൂട്ടത്തില്‍ എരിവില്ലാത്ത പച്ചമുളക് രണ്ടോ മൂന്നോ കീറിയിടാം.മല്ലിയില പൊടിയായി അരിഞ്ഞിടാം.

  പുളി ചേര്‍ക്കുന്നതിനു പകരം തക്കാളി, ചെറുനാരങ്ങാനീര്, കുടമ്പുളി, മാങ്ങ ഇവ ചേര്‍ക്കാം. പുളിരസം ഒട്ടും കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.

  സദ്യയ്ക്കുണ്ടാക്കുന്ന സാമ്പാറില്‍ വെണ്ടയ്ക്ക, വഴുതിനങ്ങ, കയ്പയ്ക്ക, മുരിങ്ങക്കായ ഇവ മാത്രമേ ചേര്‍ക്കാറുള്ളൂ എന്നാണറിവ്. വീട്ടിലുണ്ടാക്കുമ്പോള്‍ മറ്റു കഷണങ്ങളും ചേര്‍ക്കാറുണ്ട്. ചില കോമ്പിനേഷന്‍സ് താഴെ എഴുതാം.

  മുരിങ്ങക്കായ, കയ്പയ്ക്ക (കൊത്തമരയ്ക്ക കൂടി ചേര്‍ക്കാം)

  കുമ്പളങ്ങ, ചെറിയ ഉള്ളി,(കയ്പയ്ക്ക മുരിങ്ങക്കായ ഇവയും ചേര്‍ക്കാം)

  വെള്ളരിക്ക,ചെറിയ ഉള്ളി,(കയ്പയ്ക്ക മുരിങ്ങക്കായ ഇവയും ചേര്‍ക്കാം)

  ഏതെങ്കിലും ഒരു കഷണം മാത്രമിട്ടുകൊണ്ടും വയ്ക്കാറുണ്ട്.

  വെണ്ടയ്ക്ക, വഴുതിനങ്ങ ഇവ പുളി ചേര്‍ത്തതിനുശേഷമേ ചേര്‍ക്കൂ. വെണ്ടയ്ക്ക, കയ്പയ്ക്ക ഇവ ചെറുതായി വറുത്ത് ചേര്‍ത്താല്‍ നന്നായിരിക്കും.

  എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം. ഒരു കഥ എഴുതാന്‍ ഇതൊക്കെ മതിയാവുമെന്ന് തോന്നുന്നു.

 • jalaja

  ജെനിഷ്,
  ഈ പറഞ്ഞ സ്ഥലങ്ങളില്‍ പോയി ഭക്ഷണം കഴിക്കുകയാണെങ്കില്‍ ജെനിഷിന്റെ പേര് പറയണോ? :)

  അപ്പോള്‍ pure veg restaurants ഒന്നുമില്ലേ? ഞാന്‍ അത്തരം സ്ഥലങ്ങളിലേ പോകാറുള്ളൂ. രണ്ടും കൂടിയുള്ളിടത്ത് പോകാറില്ല.

 • jalaja

  പിഷാരടി പായസത്തിന്റെ കാര്യം പറഞ്ഞതുകൊണ്ട് ഇന്ന് ഒരു ബ്രഹ്മസലി പായസം വച്ചു.പണ്ട് എല്ലാ സ്വാതന്ത്ര്യദിനത്തിനും വീട്ടില്‍ പായസമുണ്ടാക്കാറുണ്ടായിരുന്നു. അന്നെനിക്ക് പായസം ഇഷ്ടമല്ലായിരുന്നു. :)

 • salil

  രണ്ടാഴ്ചത്തേക്ക് സ്വയം പാചകം വിധിക്കപ്പെട്ടിരിക്കുന്നു ഈയുള്ളവന്….. പെട്ടെന്നുണ്ടാക്കാവുന്ന ചില കറിക്കൂട്ടുകള്‍ കിട്ടിയാല്‍……

 • ബാലചന്ദ്രന്‍

  നൂറ്റിയെട്ട് കൂട്ടം കറികളുടെ കേളീ രംഗമായ ഓണം അടുത്തു വന്നിട്ടും
  പാചക വിദുഷികളും വിദ്വാന്മാരും മഷിത്തണ്ടില്‍ ധാരാളമുണ്ടായിട്ടും
  പാചക വിഭാഗം ഇങ്ങനെ അനാഥമായി കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല .
  ഓണത്തിന് എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ടു പതിയും എന്ന് കരുതുന്നു .

 • ജലജ

  കുറെക്കാലമായി അടുക്കളയില്‍ ആരും കയറാറില്ല അല്ലേ? ഫോണ്‍ ചെയ്താല്‍ ഭക്ഷണം വരുമെങ്കില്‍ എന്തിന് അടുക്കള?

  ഇന്ന് ഇവിടെക്കയറിയപ്പോള്‍ ആണറിഞ്ഞത് സാമ്പാര്‍ പാചകവിധിയില്‍ ഞാന്‍ ചേരുവകളുടെ അളവ് എഴുതിയില്ല എന്ന്. അതും എഴുതിയേക്കാം.

  മല്ലി–3 ടേബിള്‍ സ്പൂണ്‍, ,മുളക്– 10 എണ്ണം (എരിവിനനുസരിച്ച്), ഉലുവ–1/4 ടീസ്പൂണ്‍, കായം–ഒരു ചെറിയ കഷണം(പൊടിച്ചാല്‍ 1/2 ടീസ്പൂണ്‍ ഉണ്ടാകണം.), ഉഴുന്നുപരിപ്പ്- 1/4 ടീസ്പൂണ്‍, കടലപ്പരിപ്പ്– 1/2 ടീസ്പൂണ്‍,കറിവേപ്പില (ഒരു തണ്ട്), ചെറിയ ഉള്ളി-1(optional) , നാളികേരം -3ടേബിള്‍ സ്പൂണ്‍ (optional)

  ഇത് കുറച്ചധികം എടുത്ത് ഒരുമിച്ചു പൊടിച്ചുവയ്ക്കാവുന്നതാണ്. എണ്ണ ചേര്‍ക്കാത്തതുകൊണ്ട് കുറെ ദിവസം കേടുവരാതെയിരിക്കും. ബ്രാഹ്മിന്‍സ്, ഈസ്റ്റേണ്‍, നിറപറ ഇവ ഞാന്‍ പരീക്ഷിച്ചുനോക്കിയിട്ടുള്ള പൊടികളാണ്. കൊള്ളാം. കുറച്ച് കായം പൊടിയും കൂടി ചേര്‍ത്താല്‍ മതി.

 • ജലജ

  വാസ്തവത്തില്‍ ഇവിടെയൊരു അടുക്കള എന്തിനാണ്? നമ്മുടെ അമ്പിളിക്ക് ഒരു “എന്റെ അടുക്കള” ഉണ്ട്. പദപ്രശ്നം ഇടയ്ക്ക് സന്ദര്‍ശിക്കുന്ന അരുണ്‍ ചുള്ളിക്കലിന് ഒരു salt&pepper ഉണ്ട്. അതൊക്കെ പോരേ????????

 • കഥാകാരന്‍

  “ഇന്ന് ഇവിടെക്കയറിയപ്പോള്‍ ആണറിഞ്ഞത് സാമ്പാര്‍ പാചകവിധിയില്‍ ഞാന്‍ ചേരുവകളുടെ അളവ് എഴുതിയില്ല എന്ന്. അതും എഴുതിയേക്കാം.”

  സന്തോഷമായി ജലജേച്ചി …. ഞാന്‍ സാമ്പാര്‍ പൊടി വാങ്ങിച്ചു … :)

 • ജലജ

  കഥാകാരാ, നന്നായി. എല്ലാ ആണുങ്ങളും സാമ്പാര്‍പൊടി ചേര്‍ത്ത സാമ്പാര്‍ മതിയെന്ന് പറയുന്ന കാലം വരട്ടെ!!!!!!!!!

 • കഥാകാരന്‍

  ഈ കമന്റ് പേജ് തുടങ്ങിയപ്പോള്‍ എന്തായിരുന്നു ബഹളം ….

  സാമ്പാറ്, കാളന്‍, അസ്ത്രം, മലപ്പുറം കത്തി, ഒലക്കേടെ മൂട് … ഇപ്പോള്‍ പവനായി ശവമായി

 • സലില്‍

  മാഗി ഉണ്ടെങ്കില്‍ വേറെ ഒരു പാച്ചകക്കുറിപ്പും വേണ്ട.. :)

 • സുരേഷ്

  മാന്യരേ,

  കാര്യമായ ചര്‍ച്ച ഒന്നും നടക്കുന്നില്ല. താഴെ പ്പറയുന്ന ചമ്മന്തി കൂട്ടുകളുടെ വിധി ആറിയാവുന്നവര്‍ പങ്കുവെക്കുമോ ?

  1. ചുട്ടരച്ച ചമ്മന്തി
  2. ചെമ്മീന്‍ ചമ്മന്തി
  3. ഉള്ളി ചമ്മന്തി
  4. പച്ചമുളകു ചമ്മന്തി,
  5. തേങ്ങാ ചമ്മന്തി
  6. മാങ്ങാ ചമ്മന്തി

  ഇതിനു പുറമേ അറിയാവുന്ന മറ്റു ചമ്മന്തി കളുടെ വിവരങ്ങളും പങ്കുവെക്കുക. നളന്മാര്‍ക്കും ദമയന്തിമാര്‍ക്കും ഒരു കൈ നോക്കാം . മലയാളികളുടെ പാരമ്പര്യ ചമ്മന്തി കൂട്ടുകളുടെ ദേശകാല ഭേദങ്ങളെ അടുത്തറിയാമല്ലോ.

 • ജലജ

  സുരേഷ്,
  ഈ ചമ്മന്തി എന്നു പറഞ്ഞാല്‍ എളുപ്പമല്ലേ നമുക്ക് ഇഷ്ടമുള്ളതെല്ലം അതില്‍ ചേര്‍ത്തരയ്ക്കാം.
  പണ്ട് എന്റെ വീട്ടില്‍ പലതരം ചമ്മന്തികള്‍ അരയ്ക്കാറുണ്ടായിരുന്നെങ്കിലും ഒന്നിലും ഉള്ളി ചേര്‍ക്കാറുണ്ടായിരുന്നില്ല ( എന്റെ വീട്ടില്‍ ഉള്ളി ഉപയോഗിക്കാറില്ലായിരുന്നു). ഭര്‍ത്തൃഗൃഹത്തില്‍ വന്നപ്പോള്‍ എന്റെ വീട്ടിലെ എല്ലാ ചമ്മന്തികളും അവിടെയുമുണ്ട്, ഒരു വ്യത്യാസം മാത്രം. എല്ലാറ്റിലും ഉള്ളി ചേര്‍ക്കും. ചിലര്‍ക്ക് ചമ്മന്തിയില്‍ ജീരകം ചേര്‍ക്കുന്നതിഷ്ടമില്ലെന്ന് കേട്ടിട്ടുണ്ട്. ഇങ്ങനെ പല തരമാണ് ചമ്മന്തികള്‍. അവനവനിഷ്ടമുള്ളവ ചേര്‍ത്തരയ്ക്കാം.
  സുരേഷ് എഴുതിയ ലിസ്റ്റില്‍ നാരകത്തില ചമ്മന്തി, ഇഞ്ചി ചമ്മന്തി, മല്ലിയില ചമ്മന്തി, പുതിനചമ്മന്തി ഇവയൊക്കെ ചേര്‍ക്കാവുന്നതാണ്.

 • suresh

  അതു തന്നെ യാണു ഞാനും പറഞത്. പാചകക്കുറിപ്പു തരൂ. മലയാളികളുടെ പരമ്പരാഗതവും അല്ലാത്തതും ആയ ചമ്മന്തി കൂട്ടുകളുടെ ഒരു ശൃംഖല തന്നെ ഉണ്ടാവട്ടെ.

 • admin