KRKT2/11/02MAKARA/13

KRKT2/11/02MAKARA/13
Topic :general
By :menonjalaja
Play This Crossword
Top Player’s List

  • സലില്‍ പി കെ

    ശബ്ദ താരാവലി വാങ്ങി വെയ്ക്കണോ ചേച്ചീ…. പഴയകാല അനുഭവം വച്ചു ചോദിച്ചതാ… :) :)

  • mujeeb Rahman

    (((((((((((((((((((((((((((((((((((((OOOOO))))))))))))))))))))))))))))))))))))))))))))

  • mujeeb Rahman

    നമ്മുടെ കഥാകാരന്‍ ഉടയ്ക്കുന്നതിനു മുമ്പൊരെണ്ണം ഉടച്ചു നോക്കിയതാട്ടോ!!!

  • jalaja

    സലില്‍,
    ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തിന്റെ പേരെന്താ? വേഗം പറഞ്ഞോളൂ. ഇല്ലെങ്കില്‍ ഞാന്‍ പദപ്രശ്നത്തിലിടും. ( ഒരു ചെറിയ ഭീഷണി)

  • jalaja

    നാളികേരത്തിന്റെ വിലയിടിഞ്ഞോ?
    ഇന്നലെ രാത്രി കാക്കക്കരച്ചിലും ബഹളവും കേട്ടത് ഇതു കാരണമായിരുന്നോ മുജീബ്?

  • mujeeb Rahman

    ജലജച്ചേച്ചി
    നാളികേരത്തിന്റെ വിലയൊന്നുമിടിഞ്ഞിട്ടില്ല കഥാകാരനൊക്കെ ഉടയ്ക്കുന്നതുകണ്ട് ഒരെണ്ണം ഉടച്ചതാ.
    എന്റ വക ചുമ്മാ………………………

  • സലില്‍ പി കെ

    കിട്ടിപ്പോയി …….അഗ്രസന്ധാനി….. ശരിയല്ലേ ചേച്ചീ…. വിക്കി പറഞ്ഞു തന്നതാണ്…. :)

  • jalaja

    നാളികേരം അഞ്ചെണ്ണമുണ്ടല്ലോ മുജീബേ.

    ശരിയാണ് സലില്‍. .അഗ്രസന്ധാനിയില്‍ സലിലിന്റെ പേരുള്ള പേജ് വിക്കി കാണിച്ചു തന്നുവോ?

  • സലില്‍ പി കെ

    എന്‍റെ ചേച്ചീ … അതിപ്പഴേ നോക്കണോ…. കുറച്ചു കാലം കൂടെ ഇങ്ങനെ പോട്ടെ….. :)

  • ബിജോയ്‌

    12 ല്‍ കമന്റ്റ് വരുന്നതിനു മുമ്പേ ഇവിടെ ചര്‍ച്ചയോ…? :-)

    തേങ്ങ ഉടയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് വേണ്ടി… ആദ്യത്തെ കമന്റാണ് തേങ്ങയായി ഉടയ്കേണ്ടത്… അതാണ്‌ അതിന്റെ ഭംഗി. 12 ല്‍ ഇപ്പോഴും തേങ്ങയോന്നും വീണട്ടില്ല ;-)
    —-

  • jalaja

    അയ്യോ ഞാനിത്ര നേരവും ശ്രദ്ധിച്ചില്ല ഇതെന്റെ പദപ്രശ്നത്തിന്റെ കമന്റ് പേജാണെന്ന്.

    മുജീബേ, നാളികേരം കുറച്ചെണ്ണം കൂടി ഉടച്ചോളൂ. ഒട്ടും മുഷിയില്യ.

  • mujeeb Rahman

    jalajechi
    തേങ്ങ ധാരാളം ഉടയ്ക്കാനുള്ള വകുപ്പുണ്ടെന്ന് സാരം .
    ‘ഒട്ടും മുഷിയില്യ’ ഒരു സൂചനയാണോ?

  • Shanmukhapriya

    ജലജേച്ചീടെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ പുതിയ നിയമ പ്രകാരമുള്ള പ്രശ്നം നിര്‍മ്മിക്കുന്നതിലാണ് അല്ലേ :P

  • കഥാകാരന്‍

    ആദ്യത്തെ കമന്റാണ് തേങ്ങ …. പിന്നെയുടക്കുന്നതെല്ലാം വെറും പേട് …..

    ജലജേച്ചി ജെനീഷിനെ ഭീഷണി പ്പെടുത്തുകയാണോ?

  • jalaja

    ഷണ്മുഖപ്രിയ,
    രണ്ടാഴ്ച കഴിഞ്ഞാല്‍ ഞാന്‍ ഇത്തിരി ബിസിയാകും. അതുകാരണം ഉള്ള പദപ്രശ്നങ്ങള്‍ പരിഷ്കരിക്കണമെങ്കില്‍ ഇപ്പോഴേ ചെയ്തു വയ്ക്കാം എന്നു വിചാരിച്ചു. ഇപ്പോള്‍ ഒരെണ്ണം ചെയ്തത് വേസ്റ്റ് ആയി. അപ്പോള്‍ ഞാന്‍ ചോദിച്ചത് നന്നായില്ലേ? അല്ലെങ്കില്‍ ഇനിയും വേസ്റ്റുകള്‍ ഉണ്ടായേനെ.

  • jalaja

    കഥാകാരാ, ഭീഷണിപ്പെടുത്തിയാലും പേടിക്കാന്‍ ജെനിഷ് ഇവിടെ ഇല്ലല്ലോ.

  • jalaja

    മുജീബ്,

    ‘ഒട്ടും മുഷിയില്യ’

    ആര്‍ക്കാണെന്ന് കാത്തിരുന്നു കാണാം. :)

  • കഥാകാരന്‍

    ജലജേച്ചി, അയ്യോ തെറ്റിപ്പോയി …. സലിലിനെയാണ് ഭീഷണിപ്പെടുത്തുന്നത്

  • Jenish

    @jalaja

    ആരോ എന്നെ തെറ്റി വിളിച്ചെന്ന് തോന്നി.. അതുകൊണ്ട് വന്നതാ…. :)

    ചേച്ചിയുടെ കമന്റ്പേജ് ഇപ്പോഴേ നിറഞ്ഞുതുടങ്ങിയല്ലോ!! Double Century അടിക്കുമോ?

    ലോകത്തിലെ ആദ്യ സെക്രട്ടറിമാരിലൊരാളായ ചിത്രഗുപ്തന് ഇനിയെങ്കിലും ഈ കാലന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കേണ്ടതാണ്.. ‘അഗ്രസന്ധാനി‘ യിലിട്ട് കുത്തിക്കുറിക്കുവാണോ ഇപ്പോഴും..

  • jalaja

    ജെനിഷ്, ഉണ്ടിരിക്കുകയായിരുന്നോ?

  • balachandran

    ഇതു കൊള്ളാം.makara/12 തുടങ്ങാന്‍ ഒരു ദിവസമേയുള്ളു .ആരും കമന്റിയില്ല .
    makara/13 ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇതുവരെ 20 കമന്റ് .:-o
    @ മുജീബ്
    കഥാകാരന് തേങ്ങയടിക്കാന്‍ കൊട്ടേഷന്‍ കൊടുത്തിരിക്കുന്നിടത്ത് ഇതു വേണ്ടായിരുന്നു .
    അതും അഞ്ചെണ്ണം അടിച്ചിട്ട്‌ ഒരെണ്ണമെന്നു പറയുക .:)
    ചേച്ചീ,
    മുന്കരുതലെടുത്തോ,ചേച്ചിയുടെ പദപ്രശ്നത്തെ എല്ലാരും കൂടി അറത്തു മുറിച്ചു പരിശോധിക്കുന്നതിന്റെ ഒരു സൂചനയാണ് ഇപ്പോഴെയുള്ള ഈ കമന്റുകള്‍ . :)

  • jalaja

    കീറിമുറിക്കട്ടെ. നന്നായിത്തന്നെ കീറിമുറിക്കട്ടെ. തെറ്റൊക്കെ മനസ്സിലാക്കാമല്ലോ. എന്റെ ആദ്യത്തെ പദപ്രശ്നത്തിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളോളം വരില്ല എന്തായാലും.( അത് അതിന്റെ വജ്രകാഠിന്യം കാരണമായിരുന്നു)

  • balachandran

    ചേച്ചിയ്ക്,
    അങ്ങനെയായിരുന്നോ ?ചേച്ചിയുടെ ആദ്യത്തെ പദപ്രശ്നം എനിക്കറിയില്ല .ഞാന്‍ പുതിയ ആളാണല്ലോ .
    കീറിമുറിക്കലാണ് പദപ്രശ്നം കൊണ്ടുള്ള രണ്ടാമത്തെ പ്രയോജനം .
    ഈ സെറ്റ് തുടങ്ങിയതിനു ശേഷം ഏതൊക്കെ വാക്കുകളുടെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു,ഏതെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
    കുറച്ചു തെറ്റും പ്രശ്നങ്ങളുമുള്ളത് നല്ലതാണ് .

  • jalaja

    ബാലചന്ദ്രന്‍,
    KRKT 1 ലെ രണ്ടാമത്തെ പദപ്രശ്നം . ഇത്ര വിഷമമാവുമെന്നൊന്നും നിര്‍മ്മിക്കുമ്പോള്‍ അറിയില്ലല്ലോ. പഴയ പേജുകള്‍ നോക്കിയാല്‍ കാണാം.

  • Jenish

    @Jalaja

    ചേച്ചിയുടെ പദപ്രശ്നം വന്നിട്ടുവേണം കുറ്റം പറഞ്ഞ് കൊല്ലാന്‍!! :) ചേച്ചിയാകുമ്പോള്‍ പിന്നെ പിണങ്ങിപ്പോകുമെന്ന് പേടിക്കണ്ടല്ലോ?

    — 10000—

  • jalaja

    കുറ്റം പറയാനായി ഒരു ഉത്തരം അതിലിട്ടിട്ടുണ്ട്. ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കണോ അതോ വരുന്നിടത്ത് വച്ച് നേരിടണോ എന്ന ആലോചനയിലാണ്.

    — 10001—

  • Jenish

    @Jalaja

    ഇതു തന്നെ ഒരു മുന്‍‌കൂര്‍ ജാമ്യമാണല്ലോ ചേച്ചീ… :)

  • Jenish

    അങ്ങനെ 10000 അടിച്ച ആദ്യ വ്യക്തി ഞാനായി…… :)

    10001-മത്തെ കമന്റ് ഐശ്വര്യമായി ചേച്ചിയുടേതാണല്ലോ.. അപ്പോള്‍ ഇനിയുള്ള പതിനായിരത്തില്‍ അടിപിടിയും കത്തിക്കുത്തും ഉറപ്പെന്ന് സാരം.. ;)

  • jalaja

    ജെനിഷ്,

    മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നില്ല എന്ന് തീരുമാനിച്ചു. പതിവുപോലെ വരുന്നിടത്ത് വച്ചുകാണാം.

    അടിപിടിയും കത്തിക്കുത്തും ഇല്ലാതെ എന്തു കുരുക്ഷേത്രം?

  • jalaja

    നല്ല പദപ്രശ്നം . വിജ്ഞാനപ്രദം. ആദ്യവായനയില്‍ ഇത്തിരി ബുദ്ധിമുട്ടാകുമെന്നു തോന്നി.എന്നാല്‍ വലിയ പ്രശ്നമുണ്ടായില്ല. രാക്ഷസി ആദ്യമിത്തിരി വിഷമിപ്പിച്ചെങ്കിലും പ്രമേഹമാണ് പിടി തരാതെ നിന്നത്. പ്രമേഹത്തിന് എന്തെല്ലാം മരുന്നുകള്‍ ഉണ്ടെന്ന് ഇതോടെ പഠിച്ചു.

  • സലില്‍ പി കെ

    സ്ഥലം മാറിപ്പോയോ ചേച്ചീ… :) :)

  • jalaja

    സലില്‍,
    എന്റെയീ സ്ഥലജലവിഭ്രാന്തി കാണിച്ചുതന്നത് നന്നായി. വേഗം 12ല്‍ പോയി അഭിപ്രായം രേഖപ്പെടുത്തട്ടെ.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    ഇനി ജലജേച്ചിയുടെ പ്രശ്നം മുഴുവന്‍ ശബ്ദ താരാവലി ആയിരിക്കും. എങ്കില്‍ കുഴഞ്ഞത് തന്നെ ആരെങ്കിലും വെള്ളിയഴ്ചതെക്ക് കുറെ തേങ്ങയോ ബോംബോ അടിക്കോ

    എന്റെ ദൈവമേ ഇത്രയും കമന്റ്സോ…ഇനി വെള്ളിയാഴ്ച ആവുമ്പോഴേക്കും ഇത് അഞ്ഞൂറ് കടക്കുമെന്ന തോന്നുന്നേ.

  • സുരേഷ്

    13th – on a friday !!!!!!!!

    അര്‍ജുന ഫല്‍ഗുന കിരീടി …… പേടിയായിട്ടു വയ്യ.

    // ജലജ ചേച്ചി
    നിശബ്ദ താരാവലി ബാങ്കിലേക്ക് കൊണ്ടു പോകേണ്ടി വരുമോ ?
    ഇപ്പൊ തന്നെ പകലുള്ള പദപ്രശ്നം ഓഫീസില്‍ ഇരുന്നു കളിക്കാനുള്ള ബുദ്ധി മുട്ട് എന്താ .

  • jalaja

    67 ഉത്തരങ്ങളില്‍ 20ല്‍ താഴെ എണ്ണം നിഘണ്ടുവിന് പുറത്ത് നിന്നുള്ളതാണ്. ബാക്കിയെല്ലാം നിഘണ്ടുവിലുള്ളവ തന്നെ .

    സുരേഷ്, അര്‍ജ്ജുനനാമം ഇത്തിരി മുമ്പേ ചൊല്ലിയിരുന്നെങ്കില്‍!! നാലുദിവസം മുമ്പ് ആരോ കിരീടിക്ക് ക്ലൂ ചോദിച്ചിരുന്നു.

    സുരേഷ് പറഞ്ഞ പോലെ അസ്തിത്വം കൊടുക്കാതെ ഒരു വാക്ക് ഞാന്‍ ഇതില്‍ ഇട്ടിട്ടുണ്ട്. അങ്ങനെയും ഒരു വാക്കുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കിക്കോട്ടെ എന്ന സദുദ്ദേശത്തില്‍ ചെയ്തതാണ്. ഇന്ന് നോക്കിയപ്പോള്‍ അത് മഷിത്തണ്ട് നിഘണ്ടുവിലുണ്ട്.

    ടിവി പരസ്യത്തിന്റെ നേരത്താണ് എന്റെ പദപ്രശ്നനിര്‍മ്മാണം. ആ സമയത്ത് നെറ്റ് നോക്കാന്‍ വിഷമമാണ്.

    ഇവിടെ നാളികേരം ചിരകിയാണ് വാങ്ങുന്നത്. അല്ലെങ്കില്‍ ഞാന്‍ തന്നെ ഒരു പത്തെണ്ണം അടിച്ചേനെ. എന്നിട്ട് ഒരു അഷ്ടദ്രവ്യഗണപതിഹോമവും നടത്തിയേനെ. കര്‍ക്കടകമല്ലേ.

    എന്റെ ഒരേയൊരു പേടി അല്ലെങ്കില്‍ സംശയം ആ വിവേകും നിളാപൌര്‍ണ്ണമിയും 15 മാര്‍ക്ക് ബോണസ് ആയി അടിച്ചെടുക്കുമോ എന്നാണ്. ഇന്നലെ കണ്ടില്ലേ? പാവയ്ക്കയ്ക്കു പകരം പാവല്‍ നോക്കി വിജയശ്രീലാളിതനായത്. :) :) :)

  • Vivek

    @JalajEchi, “എന്റെ ഒരേയൊരു പേടി അല്ലെങ്കില്‍ സംശയം ആ വിവേകും നിളാപൌര്‍ണ്ണമിയും 15 മാര്‍ക്ക് ബോണസ് ആയി അടിച്ചെടുക്കുമോ എന്നാണ്” –
    ശബ്ദതാരാവലി എന്റെ കയ്യിലില്ലാത്ത്തതിനാല്‍ എന്നെ പേടിക്കണ്ട ചേച്ചി …. തപ്പി എടുത്തും കറക്കിക്കുത്തിയും വരുമ്പോള്‍ സമയമെടുക്കും.

    “67 ഉത്തരങ്ങളില്‍ 20ല്‍ താഴെ എണ്ണം നിഘണ്ടുവിന് പുറത്ത് നിന്നുള്ളതാണ്” – ഇതെന്താ 15 X 15 ആണോ ഇത്രയും ചോദ്യം വരാന്‍?

  • jalaja

    വിവേക്,
    നിഘണ്ടു കയ്യിലില്ലെന്നറിഞ്ഞു തന്നെയാണെഴുതിയത്. നിഘണ്ടു കയ്യിലില്ലെങ്കില്‍ എന്താ മിക്കതിലും ഒന്നാം സ്ഥാനത്തെത്തുന്നുണ്ടല്ലോ. വേണ്ടതു വേണ്ടപ്പോള്‍ തോന്നുന്നതിലാണ് കാര്യം. ഇന്നലെ രാക്ഷസിയെ ഞാന്‍ പുരാണനിഘണ്ടുവില്‍ നോക്കി. കിട്ടിയില്ല. ലഘുനിഘണ്ടുവില്‍ അവസാനമാണ് നോക്കിയത്. അപ്പോള്‍ കിട്ടി. ഇതൊക്കെ സാധാരണ തന്നെ. പരാതി ഒന്നുമില്ല.

    13×13 ആണ് വലിപ്പം. നീണ്ട വാക്കുകള്‍ ഇല്ല .അതുകൊണ്ട് പദങ്ങളുടെ എണ്ണം കൂടി.

  • നിളാ പൗര്‍ണമി

    @ജലജേച്ചി
    വിവേകിനെ മാത്രം പേടിച്ചാല്‍ പോരെ ?
    അഞ്ജന പദപ്രശ്നം വളരെ ലളിതമായത് കൊണ്ടല്ലേ
    നിള രക്ഷപ്പെട്ടത് ?
    അത് പറഞ്ഞതിന് അഞ്ജന പിണങ്ങിപ്പോയി .
    ആകെ ഉള്ള ഒരു അയല്‍ക്കാരിയാണ് .

    @ വിവേക്
    ശബ്ദതാരാവലി ഇല്ലാതെ ഇങ്ങനെ .
    ഉണ്ടായിരുന്നെങ്കിലോ ശിവ!! ശിവ !!
    (കണ്ണ് വച്ചിട്ടില്ല എന്റെ കയ്യില്‍ തന്നെ ഉണ്ട് .
    അല്ലല്ല മുഖത്ത് തന്നെ ഉണ്ട് )

  • Jenish

    @Jalaja

    ചേച്ചീ, മൊത്തം രണ്ടക്ഷരമുള്ള വാക്കുകളാണല്ലേ മനുഷ്യനെ ചുറ്റിക്കാന്‍. പിന്നെ “രാക്ഷസി” പുരാണിക്കിലുണ്ടല്ലോ. എനിക്ക് അതില്‍ നിന്നാണ് കിട്ടിയത്..

  • jalaja

    ജെനിഷ്,

    രാക്ഷസി പുരാണിക്കില്‍ എവിടെയാണ്?

    രണ്ടക്ഷരമുള്ള പദങ്ങള്‍ പത്തിരുപതെണ്ണം കാണുമായിരിക്കും. പുരാണേതിഹാസങ്ങള്‍, സംഗീതം, സാഹിത്യം, നൃത്തം, കൃഷിശാസ്ത്രം, ഓഹരിവിപണി,സിനിമ,ഗണിതം,വിപ്ലവം, പ്രകൃതി , ശാസ്ത്രം ഇങ്ങനെ പലമേഖലകളില്‍ നിന്നുമുള്ള വാക്കുകള്‍ ഉണ്ട്. പിന്നെ മുജീബിന് സ്പെഷല്‍ ആയി സ്പോര്‍ട്സും ഉണ്ട്. ഇത്രയും വലിയ ക്ലൂ രണ്ടു ദിവസത്തിനു മുമ്പ് ആരും തന്നിട്ടില്ലല്ലോ. അതുകൊണ്ട് എല്ലാവരും ഒരു മണിക്കൂറിനുള്ളില്‍ തീര്‍ത്തുകൊള്ളണം.

    വ്യാഴാഴ്ച വൈകീട്ട് തന്നെ ലാപ്‌ടോപ് റിപ്പയറിന് കൊടുത്താലോ? :)

  • admin

    തൊടുങ്ങുന്നതിനു മുമ്പേ നാല്പത്…. തുടങ്ങി കഴിഞ്ഞാല്‍ ഇരുനൂറു കമന്റ് ആകുമോ?

  • jalaja

    അതല്ലേ ഞാന്‍ രണ്ട് ദിവസത്തേയ്ക്ക് ലീവെടുത്താലോ എന്നാലോചിച്ചത്. :)

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ ജലജേച്ചി,,,,,

    ഞാന്‍ ശബ്ദ താരാവലി വാങ്ങി കേട്ടോ RS 1095 /- രണ്ടു വര്‍ഷമായി എന്റെ വി ഐ പി കാര്‍ഡില്‍ ബുക്ക്‌ വാങ്ങിയിട്ട്. അതില്‍ 732 രൂപ ബാലന്ചെ ഉണ്ടായിരുന്നു. പിന്നെ 363 രൂപയില്‍ 20 % കിഴിവ് കിട്ടി (ബുക്ക്‌ ക്ലബ്‌ അംഗങ്ങള്‍ക്ക്) അപ്പോള്‍ 290 രൂപ പേ ചെയ്തു.

    അതിനും ഒരു രസമുണ്ട്. എന്റെ ഫാദര്‍ ഇന്‍ ലോ (4 വര്ഷം മുമ്പ് മരിച്ചു) മരിക്കുന്നതിനും മുമ്പ് എന്നോട് പറഞ്ഞിരുന്നു. പറ്റിയാല്‍ ഈ പുസ്തകം വാങ്ങണമെന്ന്. അന്ന് കഴിഞ്ഞില്ല. കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഓര്മ ദിവസം ആയിരുന്നു. ഞാന്‍ അത് പുസ്തകം വാങ്ങുമ്പോള്‍ മറന്നു പോയിരുന്നു. വീട്ടിലെത്തിയ പാടെ നല്ല പാതി ഓര്‍മിപ്പിച്ചപ്പോള്‍ ആണ് ഓര്‍മ വന്നത്. അദ്ദേഹം ഒരു പുസ്തക പുഴു ആയിരുന്നു. (പേര് പന്തളം നാലുകെട്ട് കൊട്ടാരത്തില്‍ ഉത്രിട്ടാതി നാള്‍ കേരള വര്‍മ) പക്ഷെ കുടത്തിലെ ദീപം പോലെ അദ്ദേഹത്തിന്റെ അറിവ് അദേഹത്തില്‍ മാത്രമായി ഒതുങ്ങി.

  • admin

    overlapping പ്രശ്നം ഉണ്ടായാല്‍ “change style” button ക്ലിക്ക് ചെയ്യുക.

    അതിന്റെ source code അയച്ചു തരിക

  • mujeeb Rahman

    ))))))))))))))))))))))))1 ഠോ, 2 ഠോ, 3 ഠോ, 4 ഠോ, 5 ഠോ(((((((((((((((((((((((((((((((((((((((
    പേടിക്കേണ്ട , 5 എണ്ണവും ഇപ്പോഴാണ് പൊട്ടിയത് .

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ADMIN

    HOW TO COPY SOURCE CODE?

    • admin

      >>>HOW TO COPY SOURCE CODE?

      press ctrl+U for firefox and chrome.
      (press page->view source for IE, )
      copy/paste to text file and save it.

  • Vivek

    @ ചാന്ദ്നി,

    If it is internet explorer, right click on the page and select “view source”. Copy and paste the content in to a notepad.

    If Chrome/mozilla press ctrl + u and copy paste.

  • jalaja

    പിഷാരടി,
    പാചകം പേജില്‍ ഞാന്‍ താങ്കള്‍ക്കായി ഒരു ചോദ്യമിട്ടിട്ടുണ്ട്. നോക്കുമല്ലോ.

  • Vivek

    ആവശ്യത്തിനു ലിങ്കില്ലെങ്കില്‍ indirect ചോദ്യം കൊടുക്കരുത് എന്നാണു എന്റെ വിനീതമായ അഭിപ്രായം.

  • jalaja

    congrats vivek.

  • jalaja

    വിവേക്,

    32A വി എസ് അച്യുതാനന്ദനെയാണോ ഉദ്ദേശിച്ചത്?

  • നിളാ പൗര്‍ണമി

    @വിവേക്
    അഭിനന്ദനങ്ങള്‍

  • jalaja

    congrats nila paurnami

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    BrokenArrow(s): (12,6)=പ ,(8,9)=ഗ്രീ ?

    I DID NOT UNDERSTAND WHAT IS THIS

  • Vivek

    Thanks JalajEchi, Nila PaurNami

    Yes. 32 A.

  • Vivek

    Hi Admin,

    Over lapping issue exsists. I have mailed the “source”.

    The issue is with bigger crosswords as it seems. Not observed with 11X11.

  • jalaja

    പിഷാരടി,
    12,6 എന്നു പറഞ്ഞാല്‍ കളം 48

    8,9 എന്നാല്‍ കളം 32

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    NEED CLUE FOR 3 D, 17 D FIRST 2 LETTERS, 29 U 2ND LETTER, 9 A FIRST LETTER,
    22 B 3, 4 TH LETTERS
    മുഖ സ്തുതി പറയാന്‍ എനിക്കാവില്ല ഇത് വരെ കളിച്ചതില്‍ ഏറ്റവും മോശം പദപ്രശ്നം

  • anjanasatheesh

    നിഘണ്ടുവൂം ശബ്ദതാരാവലികളുമില്ലാതെത്തന്നെ അഞ്ജന മൂന്നാം സ്ഥാനം നേടി. ഇത്തരിസമയംകൂടുതലെടുത്തുവെന്നുമാത്രം. പിന്നെയൊരു വാശിയും.അധ്വാനിച്ചാല്‍, ആത്മാര്‍ത്ഥമായി. ഫലം തീര്‍ച്ച. പലഉത്തരങ്ങളും ഇനിയും പൊരുള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതൊക്കെ സാവധാനംഇപ്പോള്‍ കണ്ണുവേദനിക്കുന്നു. പിന്നെ ജലജചേച്ചിയുടെ പദപ്രശ്നത്തിന് അഭിപ്രായം പറയാന്‍ ഞാനാളല്ല. വിജയിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ആശംസകള്‍. കൂട്ടത്തില്‍ എന്നെ ഞാന്‍ തന്നെ ഒന്നഭിനന്ദിക്കട്ടെ

  • Ranjith

    Clue Please :
    10D
    22B

    Please help

  • jalaja

    അഭിനന്ദനങ്ങള്‍ അഞ്ജന.

  • jalaja

    അഞ്ജന, ഏതെങ്കിലും ഉത്തരത്തിന്റെ പൊരുള്‍ മനസ്സിലായില്ലെങ്കില്‍ ചോദിച്ചോളൂ. പിന്നീട് മതി.

  • jalaja

    അഞ്ജന,
    കമന്റ് വായിച്ചപ്പോള്‍ ഒരു സംശയം. ആദ്യമായിട്ടാണോ മൂന്നാം സ്ഥാനം ? എങ്കില്‍ വീണ്ടും അഭിനന്ദനങ്ങള്‍ !!! അതു കിട്ടിയത് എന്റെ പദപ്രശ്നത്തിലാണല്ലോ. സന്തോഷം.

  • നിളാ പൗര്‍ണമി

    @ anjana

    congrats

  • jalaja

    പിഷാരടീ,
    NEED CLUE FOR 3 D,ഒരു അക്കം . 1000തിനു മീതെ. 17 D FIRST 2 LETTERS, രണ്ടാമൂഴത്തിലുണ്ട്. 29 U 2ND LETTER,ഇടങ്ങഴിയുമായി ബന്ധം. 9 A FIRST LETTER,നാഴിയുമായി ബന്ധം.
    22 B 3, 4 TH LETTERS ഭാവം വരുന്നത് കണ്ണിലല്ലേ? വിജയാശംസകള്‍!!!

  • Rajith Ravi

    പൂരിപ്പിക്കുവാന്‍ പാടുള്ള പദപ്രശ്നമെന്നാല്‍ മോശമമെന്ന് അര്‍ത്ഥം ഇല്ലല്ലോ…..

    സമയം ഉണ്ടായിട്ടും പൂരിപ്പിക്കുവാന്‍ പാടു പെട്ട പദപ്രശ്നം(സ്റ്റില്‍ ട്രൈയിംഗ്)

  • jalaja

    രഞ്ജിത്,
    10D മത്തേഭം —— കൊണ്ടല്ലോ സന്തോഷിപ്പൂ. മണ്ണ് കൊണ്ടുള്ള കുളി.
    22B ഒരു കണ്ണ് എന്ന് അര്‍ത്ഥം വരുന്ന ഒരു പദം.
    വിജയാശംസകള്‍!!!

  • jalaja

    പിഷാരടീ,
    അങ്ങനെ വെറുതെ മോശം എന്നു പറഞ്ഞാല്‍ മതിയോ? എന്തു കൊണ്ട് എന്നു കൂടി പറയേണ്ടേ? പൂരണം കഴിഞ്ഞ് അതൊന്നു പറഞ്ഞു തരൂ.
    വാങ്ങിയ ശബ്ദതാരാവലി ഉപയോഗപ്പെട്ടില്ല അല്ലേ? :)

  • jalaja

    അഭിനന്ദനങ്ങള്‍ രാജലക്ഷ്മി

  • Shanmukhapriya

    ജലജേച്ചീടെ പദപ്രശ്നമായതു കൊണ്ടാണോ എന്തോ ലൈഫ് ലൈന്‍ 3 എണ്ണമേ കിട്ടിയുള്ളൂ!!! അത് കൊണ്ട് ഇനി ചേച്ചി തന്നെ ശരണം…..

    9A, 42A, 48A, 49A, 13B, 25B, 10D, 13D, 18D, 44D last letter, 21U &33U 2nd letters and 50U

    ഇതെല്ലാം കിട്ടാനുണ്ട് ചേച്ചി………

  • Shanmukhapriya

    Got 42A & 10D!!!

  • jalaja

    9Aനാഴിയില്‍ പാതി. നാഴി——-പാലുകൊണ്ട് നാടാകെ..
    42Aഭീഷ്മര്‍ ശരശയ്യയില്‍ എന്തു കാത്താണ് കിടന്നത്?
    , 48A,രണ്ട്പേര്‍ മേശപ്പുറത്ത് കൈമുട്ടു കുത്തി കൈപ്പടം കോര്‍ത്തുപിടിച്ച്…. പ്രണയവര്‍ണ്ണങ്ങളില്‍ ദിവ്യ ഉണ്ണിയും നന്ദുവും കൂടി ചെയ്യുന്നുണ്ട്.ഒരു തരം ഗുസ്തിയാണിത്.
    49A,ഫോസ്ഫറസിന്റെ മലയാളം
    13B,ഇത് ചോദിക്കാനുണ്ടോ? നാട്ടില്‍ ഇപ്പോള്‍ എല്ലാവരും കഴിക്കുന്ന അരി തന്നെ. മലയാറ്റൂരിന്റെ ഒരു നോവല്‍,സിനിമ.
    25B, വാണീദേവിയുടെ പേരാണ്.
    10D,
    13D,കേരളത്തിലെ ഒരു സ്ഥലത്തിനു ഈ പേരുണ്ട്. മുസ്ലിം ആവാന്‍ അവിടെപ്പോയി തൊപ്പിയിടും
    18D,അമ്പൊടുങ്ങാത്ത ആവനാഴി
    44D last letter,
    21U ഇത് ഗൂഗിള്‍ നോക്കിയാല്‍ കിട്ടും.
    33U 2nd letters andഓപ്പോള്‍ എന്നതിന്റെ പുല്ലിംഗം
    50U ഇത് ഒപ്പനയില്‍ കേട്ടിട്ടുണ്ടാവും.
    വിജയാശംസകള്‍
    ഞാനിത്തിരി തിരക്കിലാണ്. ഒന്നു പുറത്ത് പോകണം കാന്‍സല്‍ ചെയ്യാന്‍ വയ്യ. എല്ലാവരും റെഡിയായി. ഇനി ക്ലൂ വന്നിട്ട്.

  • vinod

    One of the toughest crossword played so far. Somehow completed it.

    Congrats toppers!!!!!!

  • jalaja

    thank you rajith

  • jalaja

    congrats vinod and thank you too

  • jalaja

    വിനോദ്, ഏതെല്ലാം ചോദ്യങ്ങള്‍ ആയിരുന്നു വിഷമം?

  • jalaja

    പിഷാരടീ, 17ഡി ഭീമന്റെ സാരഥി എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍കിട്ടും. നേരത്തെ ഗൂഗിള്‍ തുറന്നു വരുന്നുണ്ടായിരുന്നില്ല.അതുകൊണ്ട് എഴുതാന്‍ കഴിഞ്ഞില്ല

  • jalaja

    congrats smitha

  • Smitha

    ര യില്‍ തുടങ്ങി ര യില്‍ അവസനിക്കുന്ന വാക്കു നോക്കി ഇരിക്കാന്‍ തുടങ്ങിയിട്ടു നേരം കുറെയായി… എന്നാലും അതൊരു വല്ലാത്ത അക്കം തന്നെ ആയി പോയി ചേച്ചീ …. thank you for the clue

  • jalaja

    ഷണ്മുഖപ്രിയ, 25ബി. രമണി ചെറുകഥ എന്ന് ഗൂഗിളില്‍ നോക്കൂ.

  • jalaja

    സ്മിത, :)

  • jalaja

    ആരും ക്ലൂ ചോദിക്കുന്നില്ലല്ലോ. ഞാന്‍ യാത്ര കാന്‍സലാക്കിയത് വെറുതെയാകുമോ?

  • reshmi

    10 D ? clue venam.

  • jalaja

    congrats shanmukhapriya &anil

  • jalaja

    രശ്മി, ക്ലൂ ഇട്ടിട്ടുണ്ട്. അതു പോരേ?

  • http://deleted reshmi

    jalajechi, adyaththe aksharam venam

  • Rajith Ravi

    എല്ലാം ക്ലൂ ചോദിച്ചാലോ എന്നാലോചിക്കുകയാ…

  • jalaja

    രശ്മി, dust മഷിനിഘണ്ടുവില്‍ നോക്കൂ. വിജയാശംസകള്‍!!

  • jalaja

    രജിത്, അങ്ങനെയും ആവാം. :)

  • കഥാകാരന്‍

    ഇതു വരെ പത്തു പേരു പോലും പൂര്‍ത്തിയാക്കിയില്ലല്ലൊ? (പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ )

    ജലജേച്ചി, യാത്ര cancel ചെയ്യേണ്ടി വന്നു അല്ലേ? അങ്ങനെ തന്നെ വരണം …. പദപ്രശ്നം കളിച്ച് സമയം പോയവരുടെ പ്രാക്കായിരിക്കണം :)

  • Shanmukhapriya

    അയ്യോ ചേച്ചി ക്ലൂ തരാന്‍ വേണ്ടി യാത്ര മാറ്റിയോ :( പദപ്രശ്നം പേടിച്ചിരുന്നത് പോലെ തന്നെയായി…കുറച്ച് ബുദ്ധിമുട്ടിച്ചു എന്നതല്ലാതെ മോശം പ്രശ്നമൊന്നുമല്ല, വിവേക് ‘ക്ഷ’ വരച്ചപ്പോഴെ എനിക്ക് തോന്നി ബാക്കിയുള്ളവര്‍ അതിനേക്കാളൊക്കെ വരയ്ക്കുമെന്ന് :)

    ജലജേച്ചിക്കും ഉന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍….നന്ദി ചേച്ചി, ക്ലൂ തന്നതിന് ഒരുപാട് നന്ദി :)
    സംശയങ്ങള്‍ ഉള്ളത് പിന്നീട് ചോദിക്കാം ചേച്ചീ……

  • jalaja

    കഥാകാരാ,
    യാത്ര വേറെ കാരണം കൊണ്ട് കാന്‍സല്‍ ചെയ്തതാണ്. പദപ്രശ്നം കാരണമല്ല. വലിയ യാത്രയും അല്ല. പ്രാക്ക് ഒന്നും ഏല്‍ക്കാത്ത തലത്തിലേയ്ക്ക് ഉയര്‍ന്നിട്ടെത്രയോ കാലമായി
    .
    കണ്ടില്ലേ ക്ലൂ തരാന്‍ വേണ്ടി യാത്ര മാറ്റി വച്ചിരിക്കുന്നത് എന്ന ഒരു നല്ല അഭിപ്രായം തോന്നില്ല അല്ലേ? :)

    കുറെപ്പേര്‍ ഇടയ്ക്ക് വച്ച് നിര്‍ത്തിപോയിരിക്കുകയാണെന്ന് തോന്നുന്നു. വെള്ളിയാഴ്ചയല്ലേ.

  • jeevan

    5a pls…………

  • jalaja

    ഷണ്മുഖപ്രിയ, സന്തോഷം സംശയങ്ങള്‍ പിന്നീട് ചോദിച്ചോളൂ.

  • Rajith Ravi

    പ്രാന്തെടുക്കുന്നേ… ഉച്ചക്കിരിക്കാന്‍ തുടങ്ങീതാ… നെറ്റും കണക്കാ…

  • http://deleted reshmi

    jalajechi;

    got first letter.
    now the third letter is showing pink .
    it was correct when i entered it.

  • jalaja

    ജീവന്‍,ജലത്തിലെ തിരമാല എന്നര്‍ത്ഥം വരുന്ന വാക്കാണ്. wave എന്നു മഷിത്തണ്ടില്‍ നോക്കിയാല്‍ തിരമാലയുടെ ഭാഗം കിട്ടും

  • jalaja

    ജീവന്‍, വിജയാശംസകള്‍!!

  • jalaja

    രശ്മി, കുളിയ്ക്ക് സാധാരണ പറയുന്ന പര്യായം തന്നെ. പിങ്ക് നിറമുണ്ടെങ്കിലും സേവ് ചെയ്തു നോക്കൂ. ശരിയാവും .

  • jeevan

    22b , 29 u plssssssssssssssssss

  • jalaja

    congrats reshmi

  • jalaja

    ജീവന്‍,
    22b ,ഒരു കണ്ണ് എന്നും വേണമെങ്കില്‍ അര്‍ത്ഥം പറയാം. ഇത് ഞാന്‍ നേരത്തെ എഴുതിയതാണ്.
    29 u plഇതും നേരത്തെ എഴുതിയതാണ്. നെല്ല് അളക്കാന്‍ ഉപയോഗിക്കും.
    വിജയാശംസകള്‍!!!

  • beegees

    22a.
    23a.
    29a,
    39a.
    8b.
    22b
    29b
    37b
    6d
    7d
    35d
    36d
    23u
    29u
    34u

    6 മണിക്ക് ശേഷം തുടങ്ങിയതാണ്.ഒരെത്തും പിടിയും കിട്ടുന്നില്ല.വല്ലതും തന്നു സഹായിക്കണേ!

  • ampilymanoj

    37b and 3 dplz…

  • Salil

    Jalaja chechee… Still in Kerala and not able to play this… Due to some medical emergency…. .. By seeing the scoreboard, I have decided one thing.. Let all the clues publish.. then I will finish this within ten minutes.. :) :)

  • Raj

    need clue for
    26A
    32A
    37B
    10D
    27D
    35D
    36D
    41D
    21U
    pls………………..

  • Ranjith

    Thank you Jalaja Chechi…

  • jalaja

    22a. തനിച്ചായവള്‍
    23a.വൈദ്യനാഥനെ ചുരുക്കി വിളിക്കുന്നത്.
    29a,സോപ്പും വെള്ളവും ചേര്‍ത്താല്‍ എന്താണുണ്ടാവുക?
    39a.ചോദ്യത്തിലെ അക്ഷരങ്ങള്‍ ഇത്തിരി മാറ്റിയാല്‍ മതി
    8b.കുട്ടികളുടെ വസ്ത്രം കാല്‍‌സ്രായി അല്ല
    22b
    29b
    37bചിത്രശലഭങ്ങളുടെ ലിസ്റ്റ് വിക്കിയില്‍ ഉണ്ടല്ലോ.
    6d എം ടി സിനിമ. മമ്മൂട്ടി,സീമ, ബാലന്‍ കെ നായര്‍,ഉണ്ണിമേരി,പപ്പു ……
    7d
    35d മഷിത്തണ്ടിലുണ്ട്
    36d
    23u
    29u
    34u കുറെ ഉത്തരം കിട്ടുമ്പോള്‍ ബാക്കിയുംകിട്ടും അതുകൊണ്ട് എഴുതുന്നില്ല. ചിലത് നേരത്തെ എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!!

    6

  • jalaja

    26Aദിക്കുകള്‍ ഗൂഗിള്‍
    32Aപി സുരേന്ദ്രന്റെ നോവല്‍
    37Bവിക്കി
    10D
    27Dസൂചന ഞാന്‍ ഇപ്പോള്‍ ഗൂഗിളില്‍ ഇട്ടുനോക്കി ആദ്യം വന്നതു തന്നെ ഉത്തരം. സൈറ്റ് തുറക്കേണ്ട ആവശ്യം പോലും വന്നില്ല.
    35D
    36D
    41D
    21U

    സൂചന ഞാന്‍ ഇപ്പോള്‍ ഗൂഗിളില്‍ ഇട്ടുനോക്കി ആദ്യം വന്നതു തന്നെ ഉത്തരം. സൈറ്റ് തുറക്കേണ്ട ആവശ്യം പോലും വന്നില്ല ഇത് ഒരു ഉത്തരത്തിനും കൂടി ബാധകമാണ്. മറ്റ് ക്ലൂസ് നേരത്തെ ഇട്ടിട്ടുണ്ട്.

  • jalaja

    രാജ്, വിജയാശംസകള്‍!!

  • mujeeb Rahman

    jalajachechi
    തേങ്ങ ഉടഞ്ഞത് ഇന്നാണെങ്കിലും പദ’പ്രശ്നം’ കൊള്ളാം അഭിനന്ദനങ്ങള്‍!
    ‘ഒട്ടും മുഷിയില്യ’ എന്നു പറഞ്ഞങ്കിലും കുറെ നേരം മുഷിയുകതന്ന ചയ്തു………..കുഴപ്പമില്ല!
    വിവേക് വീണ്ടും, വിവേകിനും മറ്റെല്ലാ മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!
    ശ്രമിക്കുന്നവര്‍ക്ക് വിജയാശംസകളും!!!!!!!

  • jeevan

    ജലജേച്ചി ക്ലൂ തന്നതിന് ഒരുപാട് നന്ദി…………………

  • beegees

    JALAJA………thank you very much .completed the c/w

  • jeevan

    അവസാനം തീര്ന്നു…….

  • jalaja

    അമ്പിളി,
    37b ചിത്രശലഭം വിക്കി ലിസ്റ്റ് ഉണ്ട്.
    3 dplz…നേരത്തെ എഴുതിയിരുന്നു. ഒരു അക്കം 1000തിനു മീതെ.
    വിജയാശംസകള്‍!!!

  • Unnikrishnan

    ജലജ ചേച്ചിയുടെ നിലവാരം വെച്ച് ഇതൊരു മോശം പദപ്രശ്നം എന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്…
    ‘ര’യില്‍ തുടങ്ങി ‘രയില്‍’ അവസാനിക്കുന്ന- ഏറ്റവും മോശമായ സൂചനയും,ഉത്തരവും…
    വ്യാപ്തത്തിന്റെ അളവ് – വഴി തെറ്റിപ്പിക്കുന്ന സൂചന…
    രാസവളം – അതൊരു മൂലകം മാത്രമല്ലെ?,അതിന്റെ സംയുക്തം അല്ലെ രാസ വളം?..
    ‘അര്‍ജ്ജുനന്റെ സ്വന്തം’- അത് ജലജ ചേച്ചിയുടെ ക്രിയേഷന്‍ ആണോ??..

  • Ranjith

    22a. 22Bലെ ഒരു കണ്ണ് എന്നത് കിട്ടുമ്പോള്‍ പൂര്‍ത്തിയാവും
    23a ചെമ്പൈയുടെ വിളിപ്പെര്
    29a, സോപ്പു തെക്കുമ്പൊള്‍ ലഭിക്കുന്നത്

    8b. അമേരിക്കയില് 1960 കളിലാണ് കാപ്രിസ് എന്ന ഓമനപ്പേരില് അറിയപ്പെടുന്ന —-പാന്റ്സ് പോപ്പുലറാകുന്നത്
    22b
    29b
    37b ചിത്രശലഭം wikiയിലുണ്ട്
    6d place where Kingsmead Cricket Ground is situated
    7d one of M.T.’s screenplay
    35d മരം ഒരു —-
    36d
    23u മുന്തിരി കൊണ്ടുള്ള പാനീയം
    29u നെല്ല് അളക്കാനുള്ളത്
    34u search philosopher disciple of vyasa

  • ampilymanoj

    thx chechi…

  • Ranjith

    29B film with Jayaram and Sabitha Jayaraj as lead

  • jalaja

    സലില്‍,
    ഇതിനു മുമ്പ് കൊടുത്ത ക്ലൂ പ്രത്യേകം ശ്രദ്ധിക്കൂ. സൂചന ഗൂഗിളില്‍ എഴുതിയാല്‍ നേരെ ഉത്തരം കിട്ടുന്നവ പോലും ക്ലൂ ചോദിച്ചിരിക്കുന്നു. അതും ഒന്നിലധികം എണ്ണം.ഇതു പോലെ ക്ലൂ ചോദിക്കാനാണെങ്കില്‍ അവസാനം തന്നെ മതിയേ. :)

  • jalaja

    29ബി. മോഹിനിയാട്ടത്തിലെ പുരുഷ നൃത്തം എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും.

  • jalaja

    വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!!!

    മുജീബ്, ഇത്രയും പ്രശ്നകരമാകുമെന്നു വിചാരിച്ചില്ല. എല്ലാവരുടെയും പരാതി എന്റെ പദപ്രശ്നത്തിനു ശബ്ദതാരാവലിയില്ലാതെ പറ്റില്ല എന്നായിരുന്നുവല്ലോ. ഇതില്‍ എന്തായാലും ആ പഴി കേള്‍ക്കേണ്ടി വരില്ല. :)
    പലരും ക്ലൂ ചോദിച്ചിരിക്കുന്നത് എളുപ്പമാകും എന്ന് ഞാന്‍ വിചാരിച്ച (9എ , 13ബി,33യു,)ചിലതാണ്. പിന്നെ ചിലതെല്ലാം ഗൂഗിളില്‍ നിന്ന് എളുപ്പത്തില്‍ കിട്ടുമായിരുന്നത്. അതെന്താണങ്ങനെ എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്.

  • Rajith Ravi

    ജലജേച്ചി
    35D മഷിതണ്ടിലുള്ളത് കൊടുത്തിട്ടും ആദ്യാക്ഷരം പിങ്കാണല്ലോ

  • jalaja

    ഉണ്ണികൃഷ്ണന്‍,
    വ്യാപ്തത്തിന്റെ അളവ് ശരിയായ സൂചനയല്ലേ? എന്തെങ്കിലും തെറ്റുണ്ടോ?
    അര്‍ജ്ജുനന്റെ സ്വന്തം . ഇങ്ങനെ ഒന്ന് അര്‍ജ്ജുനന് സ്വന്തമാ‍യി ഉണ്ടായിരുന്നില്ലേ? ഉണ്ടെന്നാണെന്റെ അറിവ്.
    രാസവളം– അത് ഒരു മൂലകത്തിന്റെ പേരാണ്. അതോടൊപ്പം വളത്തിന്റെയും . ആ വാക്ക് ഗൂഗിളില്‍ ഇട്ടുനോക്കൂ. അത് വളം എന്ന ര്‍ത്ഥതില്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം. പണ്ടും ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്.
    http://www.kissankerala.net/kissan/mal/oilseeds.jsp – Cachedപ്രായപൂര്ത്തിയായ തെങ്ങിന് ഒരു വര്ഷം ചേര്ക്കേണ്ട രാസവളം (കി. ഗ്രാം). പാക്യജനകം,…….., ക്ഷാരം. ) …

    എന്റെ പദപ്രശ്നങ്ങള്‍ക്ക് നല്ല നിലവാരമുണ്ടായിരുന്നു എന്ന് കേട്ടതില്‍ സന്തോഷം. നിലവാരം കുറഞ്ഞു എന്നറിയുന്നതില്‍ സങ്കടവുമുണ്ട്. ഇതെനിക്ക് സ്വയം തോന്നുന്ന കാര്യമാണ്. ഈ പദപ്രശ്നത്തിന്റെ അപ്രൂവറോട് ഞാന്‍ അത് പറയുകയും ചെയ്തിരുന്നു. കുറെ എണ്ണമായില്ലേ നിര്‍മ്മിക്കുന്നു.ഇനി പുതിയതായി കയ്യിലൊന്നുംതന്നെയില്ല എന്നസ്ഥിതിയാണ്.

    ഇനി അക്കം .വേണോ വേണ്ടയോ എന്ന് പലപ്രാവശ്യം ആലോചിച്ച് അവസാനം കിടക്കട്ടെ എന്നു കരുതി ഇട്ടതാണ്. പണ്ട് ഞാന്‍ ഇതുപോലെ ഒരെണ്ണം ഇട്ടിരുന്നു. ( ഒരു അനുലോമവിലോമപദം ഗണിതത്തിലുപയോഗിക്കുന്നു എന്നായിരുന്നു അന്നത്തെ സൂചന–ഉത്തരം അറിയാമെന്നു വിചാരിക്കുന്നു) അന്ന് അത് പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇത് അത്ര നല്ലതല്ല എന്നറിയാമായിരുന്നിട്ടും കിടന്നോട്ടെ എന്നുവിചാരിച്ചത്.

  • Ajith Raj

    41D please jalajechee….

  • jalaja

    രജിത്, മരം ഒരു—- ഇങ്ങനെ ഒരു ക്ലൂ നേരത്തെ ആരോ എഴുതിയിരുന്നു. അനുഗ്രഹം എന്നും അര്‍ത്ഥമുണ്ട്.പിങ്ക് ആണെങ്കിലും സേവ് ചെയ്തു നോക്കൂ. പിന്നെയും പിങ്ക് വരുമോ എന്നു കാണാലോ. അജിത്, ചാക്യാര്‍ കൂത്ത് വിക്കിയില്‍ ആ‍ദ്യം വരുന്ന വാക്കിനെന്തിനു ക്ലൂ. നേര്‍ത്തെയും ആരോ ചോദിച്ചിരുന്നു. ക്ലൂ കൊടുക്കുകയും ചെയ്തിരുന്നു.

  • Ajith Raj

    ഒന്നും പറയണ്ടെന്റെ ജലജെച്ചീ…
    ഇത്രേം നേരം ഗൂഗിളില്‍ സര്ചിയിട്ടും മാണി മാധവ ചാക്യാരില്‍ കെടന്നു കറങ്ങി…ഇപ്പഴാ വിക്കിയില്‍ പോകുന്നെ….
    ബുദ്ധിമുട്ടിച്ച പദപ്രശ്നം എന്നാലും എന്റെ ബെസ്റ്റ് റാങ്ക്….
    താങ്ക്സ് ജലജെച്ചീ….പദ പ്രശ്നത്തിനും സഹായത്തിനും…

  • Raj

    Still feel difficulties with

    37B
    27D
    36D
    41D

    ??????

  • jalaja

    37Bചിത്രശലഭം വിക്കി നോക്കിയിട്ടും കിട്ടിയില്ലെന്നോ? അതില്‍ ശലഭങ്ങളുടെ ഒരു നീണ്ട ലിസ്റ്റുണ്ടല്ലോ.
    27Dസൂചന ഗൂഗിളിലിട്ടിട്ടും കിട്ടിയില്ലെന്നോ.വരുന്ന വിക്കി നിഘണ്ടു പേജ് ഒന്നു വായിച്ചാല്‍ നന്ന്.തുറക്കുക പോലും വേണ്ട
    36D37ബി കിട്ടിയാല്‍ ഇതും കിട്ടും.
    41D ചാക്യാര്‍കൂത്തിന്റെ വിക്കിപീഡിയ പേജ് വായിച്ചുനോക്കിയോ? മുഴുവനും വായിക്കണമെന്നില്ല

    ???

  • jalaja

    അജിത്, മാണി മാധവ ചാക്യാരെപ്പറ്റി ഒന്നും സൂചനയില്‍ ഇല്ലല്ലോ. ചാക്യാര്‍കൂത്തിന്റെ കാര്യമല്ലേയുള്ളത്? അപ്പോള്‍ അതല്ലേ നോക്കേണ്ടത്? :)

  • jalaja

    അജിതിന്റെ ബെസ്റ്റ് റാങ്ക് അല്ലേ? അഞ്ജനയുടേതും ആണ്. അങ്ങനെ ഒരു ഉപകാരമുണ്ടായല്ലോ.

  • http://deleted reshmi

    jaljechi,
    kitti. Thanks . kurachu thirakkilayirunnu.

  • jalaja

    21u ആരോചോദിച്ചിരുന്നു. അത് ഇംഗ്ലീഷ് വിക്കിയിലുണ്ട്.

  • jalaja

    ഇതില്‍ വന്ന ലൈഫ് ലൈന്‍സ് ഏതൊക്കെയാണെന്ന് ആരെങ്കിലും എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു.

  • Rajith Ravi

    ലൈഫ് ലൈന്‍
    ക്ഷ, ഗ്രീ , പ

    BrokenArrow(s): (5,2)=ക്ഷ ,(12,6)=പ ,(8,9)=ഗ്രീ ,
    LifeLine Time-out (646).

  • balachandran

    ചേച്ച്യേ ,
    ഇതാണ് പദ “പ്രശ്നം”.തെറ്റുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല,പക്ഷേ ഒരാളെ ഒരുദിവസം മൊത്തത്തില്‍ കുരുക്കണമെങ്കില്‍ ഇതുപോലെരെണ്ണം മതി .തുടര്‍ച്ചയായി കുത്തിയിരിക്കാന്‍ പറ്റുന്നവര്‍ക്ക് കുഴപ്പമില്ലായിരിക്കും .ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും പ്രയാസമുള്ളത് .
    ഇതും ഇത്ര എളുപ്പത്തില്‍ തീര്‍ത്ത വിവേകിനും തുടര്‍ന്നുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍ .
    ഇതില്‍ പറഞ്ഞ പദങ്ങള്‍ പലതും ശബ്ദതാരാവലിയിലുള്ളതാണോ ?
    ഉദാ-പാര്‍വതി,വരമ്പ്,ബ്രഹ്മാവ് തുടങ്ങിയവ .

  • balachandran

    ചേച്ചീ
    (5,2)=ക്ഷ ,(8,9)=ഗ്രീ ,
    BrokenArrow(s): (12,6)=പ ,
    ഇതാണ് life line

  • Baijo

    @jalaja
    next crossword we shall put a question like this starts with “O” for oraayiram?
    what about it?
    It is also used in mathematics…

    How is 32 a is related with VS?

    Don’t screw the interest of the people with this type of questions…

  • Shanmukhapriya

    ജലജേച്ചി,
    BrokenArrow(s): (12,6)=പ ,(8,9)=ഗ്രീ ,(5,2)=ക്ഷ ഇതായിരുന്നു എനിക്ക് കിട്ടിയ ലൈഫ് ലൈന്‍സ്

    42A ഭീഷ്മപിതാമഹന്റെ പേരാണോ?? 4B—ന്റെ വീണ എന്ന് മഷിയില്‍ കാണുന്നു, 34D ലോകത്തിലെയാണോ ഏഷ്യയിലെയാണോ ഏറ്റവും വലുത്?? 21U ഒന്നും മനസ്സിലായില്ല ഞാന്‍ കറക്കിക്കുത്തിയതാ, അവിടെയുള്ള Forest Rest House ആണോ ചേച്ചി ഉദ്ദേശിച്ചത്??

  • Sandeep V

    ജലജചേച്ചി,
    വരമ്പ്, കുരുമുളക് ഇവ മഷിതന്റില്‍ അവസാനത്തെ അക്ഷരം കുറച്ചു വ്യത്യസ്തമായി ആണ് കൊടുത്തിരിക്കുന്നത്. ചേച്ചിയുടെ ഉത്തരം ശബ്ദതാരാവലിയില്‍ നിന്നാണെന്ന് കരുതുന്നു.

  • ഗോപകുമാർ

    Jaljechi,
    LifeLine(s): (5,2)=ക്ഷ ,(12,6)=പ ,(8,9)=ഗ്രീ ,

  • jalaja

    ലൈഫ് ലൈന്‍ എഴുതിയവര്‍ക്കെല്ലാം നന്ദി. 3 ലൈഫ് ലൈനേ ഉണ്ടായിരുന്നുള്ളൂ അല്ലേ.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    എനിക്ക് എന്നെ മാത്രമേ കുറ്റ പെടുതാനാവൂ. ഇങ്ങനെ ഒരു പദപ്രശ്നം കളിക്കേണ്ടി വന്നതില്‍. നാളെ വേറെ ആരെങ്കിലും ഒരു പടം എന്ന് പറഞ്ഞു ഒന്നെകാലോ രണ്ടെമുക്കാലോ ചോദിച്ചാലും സഹിക്കണം അല്ലെ? ര മുതല്‍ ര വരെ യുള്ള പദം തേടി ഇന്നലെ രണ്ടു മൂന്നു മണിക്കൂര്‍ പോയത് മിച്ചം. കൂടുതല്‍ സമയം എടുത്തു കളിക്കുന്നതാണ് മികച്ച പദപ്രശ്നം എന്ന വിശ്വാസം എനിക്കില്ല. വിഞാന പ്രദം ആയിരിക്കണം. പദപ്രശ്നം അല്ലാതെ കളിക്കാരുടെ യുക്തിക്കും ക്ഷമക്കും നിരക്കാതാത് ആകരുത്. ഏക ലോചനം ആ ചോദ്യത്തിന് ശരിയായ ഉത്തരമാണോ? ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.

    വിവേകിനെ സമ്മതിക്കണം. നിളയെയും. അഭിനന്ദനങ്ങള്‍…

    @ അഡ്മിന്‍

    ഇന്നലെ ഓവര്‍ ലപ്പിംഗ് പ്രശനം ഉണ്ടാന്യിരുന്നു. കളിക്കണോ അത് അഡ്മിന് അയക്കണോ എന്ന കണ്ഫുഷനില്‍ ആയിരുന്നു.
    ഉദാഹരണത്തിന് ഏകലോചനം ഞാന്‍ ച, യ, ന, തുടങ്ങി പലതും ടൈപ്പ് ചെയ്തപ്പോഴും സ്വീകരിച്ചിരുന്നില്ല.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    അപ്പൊ എനിക്ക് മാത്രമല്ല രണ്ടായിരത്തി രണ്ടര പ്രശ്നമായത്‌. അതൊരു മണ്ടന്‍ ചോദ്യമാണെന്നു ഞാന്‍ ippozhum urachu വിശ്വസിക്കുന്നു . അനാവശ്യ ചോദ്യം രണ്ടായിരത്തി മൂന്നരയോ നാലരയോ ഏതു വേണമെങ്കിലും ആകാം എന്ന സ്ഥിതിക്ക് അത് അപ്പ്രൂവ് ചെയ്തവരോട്‌ സഹതാപം ഉണ്ട്. ഉണ്ണികൃഷ്ണ ഇറ്റ്‌ പോലെ ഇനിയും ചോദ്യങ്ങള്‍ പ്രതീക്ഷിക്കണം. ആ ചോദ്യത്തിന്റെ പ്രസക്തി മനസ്സിലാകുന്നില്ല. ജലജേച്ചിയുടെ നിലവാരത്തിന് ഒട്ടും യോജിക്കാത്ത ഒരു ചോദ്യം എന്നല്ലാതെ എന്ത് പറയാന്‍?

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    അര്‍ജുനന് തൂണീരം സ്വന്തമായിരുന്നോ? അതും വാനപ്രസ്ഥ സമയത്ത് ഉപേക്ഷിക്കേണ്ടി വന്നില്ലേ? അങ്ങനെയാണെങ്കില്‍ ആ ചോദ്യം സൂചന തെറ്റിയോ എന്ന് ഒരു സംശയം. പാശുപതാസ്ത്രം അര്‍ജുനന് സ്വന്തമല്ലായിരുന്നോ?

  • Jenish

    5A
    33D
    37B
    41D

    Pls help

  • Jenish

    45A-

    pls help

  • jalaja

    എല്ലാവര്‍ക്കും കൂടി,
    പാര്‍വ്വതി, വരമ്പ്, ബ്രഹ്മാവ് എന്നിവ ശബ്ദതാരാവലിയിലുള്ളതു തന്നെ. വരമ്പും ബ്രഹ്മാവും മഷിത്തണ്ടിലുണ്ട്. പിന്നെ ഇവയുടെ അക്ഷരങ്ങള്‍ക്ക് ലിങ്ക് ഉണ്ടല്ലോ. സുരേഷ് അഭിപ്രായപ്പെട്ട പോലെ അസ്തിത്വമില്ലാത്തവ . ഇതിലെ മിക്ക രണ്ടക്ഷരപദങ്ങളും അങ്ങനെ തന്നെ .

    പി സുരേന്ദ്രന്‍ വി എസിനെ നായകനാക്കിക്കൊണ്ട് എഴുതിയ നോവലാണ് അത്. ഇതിന്റെ കാര്യത്തില്‍ എനിക്കൊരു അബദ്ധം പറ്റിയിരുന്നു. ഞാന്‍ ആദ്യമിട്ട ക്ലൂ പിസുരേന്ദ്രന്‍, വി എസ് എന്നായിരുന്നു. അപ്പോള്‍ ഒരു ലിങ്ക് മതിയായിരുന്നു. ഒരാഴ്ച മുമ്പ് ഞാന്‍ ക്ലൂ മാറ്റി പദപ്രശ്നസ്റ്റൈല്‍ ആക്കി .പക്ഷേ ലിങ്ക് പോര എന്നത് ശ്രദ്ധിച്ചില്ല. അതു കൊണ്ട് കഷ്ടപ്പെട്ടത് നിങ്ങളും.ഇനി അത്തരത്തില്‍ വരാതെ ശ്രദ്ധിക്കാം. അതല്ലേ പറ്റൂ.

    42Aഭീഷ്മര്‍ ശരശയ്യയില്‍ കിടക്കുന്നത് ഇത് കാത്താണ്. ഈ സമയത്ത് സ്വര്‍ഗ്ഗവാതില്‍ തുറന്നിരിക്കും എന്ന ഒരു സങ്കല്‍പ്പമുണ്ട്.

    4ബി വീണ തന്നെയാണ്. അതിന്റെ ഉടമസ്ഥന്‍ ആ മഹര്‍ഷിയും.

    Jaivana cannon: World’s biggest ever wheeled cannon wikimapia

    21 യു. ശരിയാണ്. പാര്‍ക്കിന്റെ പേര് സെര്‍ച്ച് ചെയ്താല്‍ കിട്ടുമല്ലോ എന്നു കരുതി. ഈ ചോദ്യം ഒരു ഓണ്‍ലൈന്‍ ക്വിസില്‍ കാണുകയും ചെയ്തു. അവിടെ നിന്നാണെടുത്തത്. ഇടുന്നതിനു മുമ്പായി ഗൂഗിള്‍ നോക്കിയിരുന്നു
    കുരുമുളക് വിക്കിയിലുണ്ട്. മുമ്പും പദപ്രശ്നത്തില്‍ വന്നിട്ടുണ്ടല്ലോ. വരമ്പ് മഷിനിഘണ്ടുവിലുമുണ്ട്.

    ആ ചോദ്യത്തെക്കുറിച്ച് എനിക്കു പോലും മതിപ്പില്ല. ഞാന്‍ നേരത്തെ വിശദമാക്കിയിരുന്നു. എന്നാലും അത് മൂന്നരയോ നാലരയോ ആവുകയില്ല അതിനു വേണ്ട ലിങ്ക് ഞാന്‍ കൊടുത്തിരുന്നു.രണ്ടര എന്നല്ലാതെ വേറൊന്നും എഴുതിയാല്‍ അവിടെ ശരിയാവുകയില്ല.

    ആ ആവനാഴി അര്‍ജ്ജുനന് സ്വന്തമായിരുന്നു. പാശുപതവും സ്വന്തമായിരുന്നു.സൂചനയില്‍ തെറ്റുള്ളതായി ഇപ്പോഴും എനിക്ക് തോന്നുന്നില്ല. എന്താണ് തെറ്റ്?

  • jalaja

    ജെനിഷ്,
    5A നേരത്തെ എഴുതിയതാണ്. ജലത്തിലെ തിരമാല എന്ന് അര്‍ത്ഥം വരുന്ന ഒരു വാക്ക്. തിരമാലയുടെ ഭാഗം മഷിനിഘണ്ടുവില്‍ നിന്ന് കിട്ടും. ഒരു താളവാദ്യം.
    33D കയ്യാങ്കളി. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ എന്ന് വിക്കി.
    37B എല്ലാ തരം ചിത്രശലഭങ്ങളുടെയും ലിസ്റ്റ് വിക്കിയിലുണ്ട്. അവസാനഭാഗത്ത് കാണാം.
    41D ചാക്യാര്‍ കൂത്ത് എന്ന് വിക്കിയില്‍ നോക്കൂ. ആദ്യത്തെ പദം തന്നെ ഈ ഉത്തരമാണ്.
    വിജയാശംസകള്‍!!!

  • Baijo

    @if yourself are not satisfied with the question, why the hell are you putting it?

  • jalaja

    ജെനിഷ്,
    45A മറ്റേ സൂപ്പര്‍സ്റ്റാര്‍
    വിജയാശംസകള്‍!!!

  • jalaja

    ബൈജോ,മറുപടി ഞാന്‍ വളരെ മുമ്പേ എഴുതിയിട്ടുണ്ട്. ആവര്‍ത്തിക്കുന്നില്ല

  • Jenish

    36D -pls

  • Jenish

    അവസാനം സെഞ്ചറി അടിച്ചു!!!!!

    :) :) :)

  • balachandran

    ചേച്ചീ ,
    ചാന്ദ്നി പറഞ്ഞ അഭിപ്രായത്തോട് യോജിക്കാതിരിക്കാന്‍ വയ്യ.
    ര…..ര പോലെ നമുക്കുണ്ടാക്കിയെടുക്കാവുന്ന എത്രയോ പദങ്ങളുണ്ട്.എല്ലാവരുടെയും ക്ഷമപരീക്ഷിച്ചത് ആ ചോദ്യം തന്നെയായിരുന്നു .അതിനാകട്ടെ ര എന്ന അക്ഷരത്തിനല്ലാതെ മറ്റൊരു ലിങ്ക് ഇല്ല താനും.തന്നെയുമല്ല അതെങ്ങനെ ഒറ്റപ്പദമാകും.
    സ്വതന്ത്രമായ ആശയം കിട്ടുന്ന ശബ്ദസമൂഹമാണ് പദം.യഥാര്‍ഥത്തില്‍ അത് നാല് പദങ്ങള്‍ ചേര്‍ന്നുണ്ടായ സമസ്ത രൂപമാണ് .സമസ്ത പദം എന്ന് പോലും പറയാന്‍ പറ്റില്ല .
    ഇതുപോലെ മറ്റൊരു ചോദ്യം ചോദിക്കാം – എണ് എന്ന് മൂന്നു തവണ വരുന്ന ഒരു മലയാള പദം -’എണ്ണായിരത്തി എന്പത്തിയെട്ടു’ ഇതു വേണമെങ്കില്‍ ഇനിയും ചേര്‍ത്തു നീട്ടാമല്ലോ .ഇതിനെയും പദമെന്നു പറയാമോ ?
    ‘ജൈവാണ’ എന്നല്ലേ ശരി .’ണ്‍’ എന്നല്ലല്ലോ .
    49a യെ രാസവളം എന്ന് പറയാന്‍ പറ്റുമോ ? അതൊറ്റയ്ക് രാസവളമായി കിട്ടുമോ .
    ഫാക്ടം ഫോസ്‌-20 -20 ആണ് അതില്‍ 20 % ഫോസ്ഫെറസും 20 % യുറിയയും .
    യുറിയ ഒറ്റയ്ക്ക് കിട്ടും .complex (vijai)18-18-18 ആണ് .അതില്‍ 18 % ഫോസ്ഫെറസും18 % യുറിയയും18 %പൊട്ടാഷും ആണ് .micture 17-17-17 ഉം ഇതുപോലെ .അപ്പോള്‍ അതിനെ രാസവളം എന്നല്ല മൂലകം എന്ന് പറയേണ്ടിയിരുന്നു .
    വരമ്പ് മാഷിത്തണ്ടിലുന്ടെന്നത് ശരി,പക്ഷേ വരമ്പ് കൊടുത്താല്‍ ഇല്ല.ഉത്തരം കിട്ടിയതിനു ശേഷം അത് കൊടുക്കണം .
    21U english – ല്‍ “mothanguri”എന്നാണ്. അതിന്റെ അക്ഷരം ശരിയാകാന്‍ എടുത്ത സമയം എത്ര .തന്നെയുമല്ല അതവിടുത്തെ forest department bunglow ന്റെ പേര് മാത്രമാണ് .അതിനു manas ഉദ്യാനവുമായി ബന്ധമുണ്ടെന്നു പറയാമോ ? അങ്ങനെയെങ്കില്‍ ഉരു ചോദ്യം- കൊല്ലം ജില്ല ?ഉത്തരം ‘vijaya building ‘ കൊട്ടാരക്കരയിലുള്ള ഒരു കെട്ടിടത്തിന്റെ പേരാണ് .ഉത്തരം തെറ്റല്ലല്ലോ .
    ഇനിയും ഇതുപോലെ എത്ര .

  • Jenish

    @Jalaja

    നല്ല പദപ്രശ്നം.. ഇടയ്ക്ക് വച്ച് നിര്‍ത്തേണ്ടി വന്നു..

    പിന്നെ ഇത്രയും രണ്ടക്ഷരവാക്കുകള്‍ ഉള്ളതിനാല്‍ ക്ഷമ കെട്ടു. കാരണം കഷ്ടപ്പെട്ട് ഒന്നോ രണ്ടോ ഉത്തരങ്ങള്‍ കണ്ടുപിടിച്ചാലൊന്നും സ്കോര്‍ നീങ്ങില്ല.. “മലയാളപദം“ ഒഴിച്ചാല്‍ ബാക്കിയുള്ള സൂചനകള്‍ക്ക് നല്ല നിലവാരമുണ്ടായിരുന്നു..

  • jalaja

    ഏകലോചനം ഗൂഗിളില്‍ ഉണ്ടല്ലോ. പ്രേംജിയുടെ ഏകലോചനം ( ഫോട്ടോ) കൊടുത്തിട്ടുമുണ്ട്. (ഇത് ഞാന്‍ പണ്ട് മാതൃഭൂമിയില്‍ കണ്ടതാണ്) ഇംഗ്ലീഷില്‍ നോക്കിയാല്‍ കഥകളിയിലെ ഏകലോചനത്തിന്റെ യു ട്യൂബ് വീഡിയോയും കാണാം.

    എന്റെ ക്ലൂവില്‍ എന്താണ് തെറ്റ് പിഷാരടീ. അത് പറഞ്ഞാല്‍ മനസ്സിലാക്കാം. എനിക്ക് കഥകളിയെക്കുറിച്ച് വലിയ ജ്ഞാനമൊന്നുമില്ല, കാണാന്‍ ഇഷ്ടമാണെങ്കിലും അധികമൊന്നും കണ്ടിട്ടില്ല.

    അപ്രൂവറെ പറഞ്ഞിട്ട് എന്തുകാര്യം. പതിവു പോലെ ഒരു നല്ല പദപ്രശ്നം എന്നാണ് അപ്രൂവര്‍ എനിക്കെഴുതിയത് (ചാറ്റില്‍). ഇനിയിപ്പോള്‍ ആ പതിവു പോലെ എന്നതില്‍ വേറെ എന്തെങ്കിലും ധ്വനിയുണ്ടോ? ഇപ്പോള്‍ ഒരു സംശയം.

  • Jenish

    @Jalaja

    ആ മലയാളപദം അപ്രൂവ് ചെയ്തവരെ മൂവായിരം കുറ്റം പറഞ്ഞാലും മതിയാവില്ല!! :) :)

  • jalaja

    ജെനിഷ്, നല്ല അഭിപ്രായം എഴുതിയതില്‍ സന്തോഷം. അതോ ഇനി എന്നെ കളിയാക്കിയതാണോ? :) :)

  • Jenish

    @Jalaja

    കളിയാക്കിയതല്ല ചേച്ചീ… ചില ചോദ്യങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവ ഒരു പദപ്രശ്നത്തിന് എങ്ങനെയാണ് സൂചന കൊടുക്കേണ്ടതെന്നതിന് ഉദാഹരണമാണ്.. ഒറ്റവാക്ക് സൂചനകള്‍ മാത്രമുള്ള ഒരെണ്ണം ഞാനും നിര്‍മ്മിച്ചിട്ടുണ്ട്.. :) :)

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    മാഷെ,

    അര്‍ജുനന്റെ പത്തു പേരുകള്‍

    വിരാടരാജകുമാരനായ ഉത്തരന്‍ ശത്രുസേനയെക്കണ്ട് പേടിച്ച് പിന്തിരിയാന്‍ ഭാവിച്ചപ്പോള്‍ അര്‍ജുനന്‍ ആ കുമാരനെ തേരില്‍ പിടിച്ചു കെട്ടിയിടുകയും പേടിപോകാന്‍ തന്റെ പത്ത് പേരുകള്‍ ഉരുവിടാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അര്‍ജുനപര്യായങ്ങള്‍-
    ‘അര്‍ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു,
    കിരീടി, ശ്വേതവാഹനന്‍,
    ബീഭത്സു, വിജയന്‍, പാര്‍ഥന്‍,
    സവ്യസാചി, ധനഞ്ജയന്‍.’
    ‘ഋജുവായ (നേരായ) കര്‍മമേ ചെയ്വൂ’ എന്നതുകൊണ്ട് അര്‍ജുനന്‍; ‘ഹിമവത്ഗിരിപൃഷ്ഠത്തില്‍ ഉത്തരാഫല്‍ഗുനി നക്ഷത്ര’ത്തില്‍ ഉണ്ടായതുകൊണ്ട് ഫല്‍ഗുനന്‍: ‘ദുരാപനും ദുരാധര്‍ഷനു’ മായതുകൊണ്ട് ജിഷ്ണു; ‘ഇന്ദ്രന്‍ തലയ്ക്കര്‍ക്കാഭകിരീടം’ ചേര്‍ത്തതുകൊണ്ട് കിരീടി; ‘തേരില്‍ പൂട്ടുന്ന പൊന്നണിക്കോപ്പെഴും ശ്വേതഹയ’ങ്ങളുള്ളവനാകയാല്‍ ശ്വേതവാഹനന്‍; ‘യുദ്ധത്തിങ്കലൊരിക്കലും ബീഭത്സ കര്‍മം’ ചെയ്യാത്തതുകൊണ്ട് ബീഭത്സു; ‘ജയിക്കാതെയൊഴിക്കില്ലാത്തവനാകയാല്‍’ വിജയന്‍; പൃഥാ (കുന്തി) പുത്രനായതുകൊണ്ട് പാര്‍ഥന്‍, ‘ഗാണ്ഡീവം വില്‍ വലിച്ചീടാന്‍-
    കൈരണ്ടും ദക്ഷിണങ്ങള്‍ മേ
    അതിനാല്‍ സവ്യസാചി,’
    ‘നാടൊക്കെയും ജയിച്ചിട്ടു
    വിത്തം നേടീട്ടു കേവലം
    ധനമധ്യത്തില്‍ നില്പോനാ’ യതുകൊണ്ട് ധനഞ്ജയന്‍ എന്നിങ്ങനെയാണ് തന്റെ പേരുകളുടെ പ്രസക്തി അര്‍ജുനന്‍ തന്നെ ഉത്തരനു വിവരിച്ചുകൊടുക്കുന്നത്. (ഇക്കൂട്ടത്തില്‍ പാര്‍ഥന്‍ എന്നതിന്റെ സ്ഥാനത്ത് കൃഷ്ണന്‍ എന്ന പേരും കാണുന്നു. പാണ്ഡു ആദ്യം ഈ പുത്രനു കൃഷ്ണന്‍ എന്നാണ് നാമകരണം ചെയ്തതെന്ന് ആദിപര്‍വത്തിലുണ്ട്.)

  • Vivek

    എന്റെ സമയം കളഞ്ഞത് വി എസ് അച്യുതാനന്ദന്‍ മാത്രമാണ്.

    രണ്ടായിരത്തിരണ്ടര, രണ്ടര മിനുറ്റില്‍ കിട്ടി.

    പിന്നെ വളരെയധികം ചെരിയ വാക്കുകളുള്ളതിനാല്‍ ഓരോ വാക്കിനും എടുത്ത ശരാശരി സമയം കൂടുതലായിരുന്നു.

  • jalaja

    ആ മലയാളപദം ചോദിക്കാമെന്നു തോന്നിയതിനെക്കുറിച്ച് ഒരിത്തിരി പറയട്ടെ. ഇത് ഞാന്‍ ഏതോ ടിവി പരിപാടിയില്‍ കണ്ടതാണ്. മൈക്കും പിടിച്ച് വഴിപോക്കരോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പരിപാടി. രയില്‍ തുടങ്ങി രയില്‍ അവസാനിക്കുന്ന വാക്ക് .പലര്‍ക്കും കിട്ടിയില്ല. ആലോചിപ്പോള്‍ എനിക്കും കിട്ടിയില്ല. പിന്നെ അവര്‍ ഉത്തരം പറഞ്ഞു രണ്ടര. ഇത് ഞാന്‍ ഒരു പദപ്രശ്നത്തില്‍ ഇട്ടിരുന്നു.

    പിന്നെ ആലോചിച്ചപ്പോള്‍ പല വാക്കുകളുമുണ്ടല്ലോ എന്ന് തോന്നി. നിഘണ്ടു നോക്കിയപ്പോള്‍ ഈ അക്കങ്ങള്‍ മാത്രമേയുള്ളൂ എന്ന് മനസ്സിലായി. എന്നാല്‍ അതൊന്നിട്ടേയ്ക്കാം എന്നു കരുതി. മൂന്നരയും നാലരയുമൊക്കെ ആവാതിരിക്കാനാണ് ര ക്ലൂ കൊടുത്തത്. പിന്നെ അപ്രൂവിങ്ങിന്റെ സമയത്ത് എനിക്കു തന്നെ തോന്നി അത് നന്നായില്ലെന്ന്. ആ സമയത്ത് മാറ്റാനും വിഷമം. എന്നാല്‍ പിന്നെ അങ്ങനെ തന്നെ കിടക്കട്ടെ എന്നു വിചാരിച്ചു. സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണല്ലോ എന്നും വിചാരിച്ചു അധികം പേര്‍ക്കും നല്ല അഭിപ്രായം തോന്നില്ല എന്നറിയാമായിരുന്നു. എന്നാലും ഇത്ര പ്രശ്നം സൃഷ്ടിക്കുമെന്നു കരുതിയില്ല. സമസ്തപദങ്ങള്‍ ഉപയോഗിക്കാറുണ്ടല്ലോ.

    ജൈവാന്‍ എന്നാണ് മലയാളത്തില്‍ ഒരു ക്വിസില്‍ കണ്ടത്. ഹിന്ദി നോക്കിയാണ് അതിന്റെ അവസാനം (അവസാനം മാത്രം) ണ്‍ എന്നാക്കിയത്

    ഭാവഹം ഒരു രാസവളം എന്ന് ലഘുശബ്ദതാരാവലി. ഇന്നലെ ക്ലൂ കൊടുക്കുന്ന തിരക്കില്‍ ഇത് എഴുതാന്‍ മറന്നു പോയി.

    വരമ്പ് കൊടുത്താല്‍ ഉത്തരം കിട്ടില്ലായിരിക്കും. പക്ഷേ ചിത്രശലഭവും പമ്പരവും കിട്ടുമ്പോള്‍ വരം തനിയെ കിട്ടും. അപ്പോള്‍ ആ സൂചന കൊണ്ട് ഒരു പുതിയ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയട്ടെ എന്നു വിചാരിച്ചു. ആദ്യം ശ്രേഷ്ഠം എന്നാണ് വരമ്പിനു പകരം കൊടുത്തിരുന്നത്. മാതംഗുരിയുടെ കാര്യം ഞാന്‍ നേരത്തെ എഴുതിയിരുന്നു. മാതംഗുരി ഒരു ക്വിസില്‍ കണ്ടതാണ്.മത്തന്‍‌കറിയെന്നോ മറ്റോ ആണുണ്ടായിരുന്നത്. അത് സെര്‍ച്ച് ചെയ്തപ്പോള്‍ വിക്കിയില്‍ നിന്നു കിട്ടിയത് ഇങ്ങനെയാണ്.

    Most visitors come to Bansbari and then spend some time inside the forest at Mathanguri on the Manas river at the Bhutan border.
    മാതംഗുരയിലാണ് വനം വകുപ്പിന്റെ റസ്റ്റ് ഹൗസ്.

    മാതംഗുരിയിലെ കാട്ടില്‍ എന്നാണ് ഞാന്‍ ഇതിന്റെ അര്‍ത്ഥം വിചാരിച്ചത്. മലയാളം വായിക്കുമ്പോഴും അങ്ങനെയല്ലേ തോന്നുക. ഇംഗ്ലീഷിലെ പേരാവും ശരി എന്നു കരുതി രി എന്നിട്ടു.
    ഈ പേരില്‍ റെസ്റ്റ് ഹൌസ് ഉള്ള വിവരം ഇന്നാണ് ശ്രദ്ധിച്ചത്. റെസ്റ്റ് ഹൌസിന്റെ പേരല്ല ഞാനിട്ടത് എന്നോര്‍മ്മയുണ്ട്. ഇപ്പോഴേ വിശദീകരണം തരാന്‍ കഴിയുന്നവിധത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞുള്ളൂ. ഇതിനെ ക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ് പിന്‍‌വലിച്ചിരിക്കുന്നു. എന്നാലും ആ മത്തന്‍‌കറി സൈറ്റ് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

  • Jenish

    @Admin

    ഇതെന്താണ് അഡ്മിന്‍, ഇപ്പോള്‍ പദപ്രശ്നങ്ങള്‍ തമ്മിലുള്ള ദൂരം രണ്ട് ദിവസമാക്കിയോ? ഈ പദപ്രശ്നത്തിലെ പരാതികളും പരിവട്ടവും ഇതുവരെ തീര്‍ന്നില്ല. വഴക്കടിക്കാനുള്ള സമയമെങ്കിലും അനുവദിക്കണ്ടേ!! :)

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ ജലജേച്ചി
    എനിക്ക് എന്നെ മാത്രമേ കുറ്റ പെടുതാനാവൂ എന്ന് ഞാന്‍ പറഞ്ഞത് മറന്നു കാണില്ല എന്ന് കരുതുന്നു .
    ഏക ലോചനം എന്ന പദമല്ല പ്രശ്നം. അതിന്റെ ചോദ്യമാണ്. എന്റെ ഒരു മുന്‍ പദപ്രശ്നത്തിലെ ചോദ്യത്തിന് വികാസോ വിവേകോ ചോദ്യം ഇത്രയും ദീര്ഘിപ്പിക്കരുതെന്നു പറഞ്ഞത് ഓര്‍ക്കുന്നു. (മുഖത്തിന്റെ ഒരു വശത്ത് സന്തോഷം, മറുവശത്ത് ദുഃഖം / മുഖത്തിന്റെ ഒരു വശത്ത് കോപം മറുവശത്ത് പ്രേമം – ഏകലോചനം ) ഞാന്‍ അതിന്റെ വിശദീകരണം ആണ് ചോദിച്ചത്. നെറ്റില്‍ ഒരു കഥകളിയുടെയും ഒരു പുസ്തകത്തിന്റെയും കാര്യമേ പറയുന്നുള്ളൂ. ചോദ്യത്തിന്റെ സൂചനയെ പറ്റി പറയു.

  • balachandran

    ബ്രഹ്മാവ്‌ ,പാര്‍വതി ഇവ രണ്ടും ചോദ്യങ്ങള്‍ റെഫര്‍ ചെയ്‌താല്‍ മഷിത്തണ്ടിലും ശബ്ദതാരാവലിയിലും (നാട്ടില്‍ വിളിച്ചു ചോദിച്ചിട്ട്)ഇല്ല .ഉത്തരം കിട്ടിയതിനു ശേഷം ആ ഉത്തരം കൊടുത്ത് നോക്കിയാല്‍ ഉണ്ട്.അതുകൊണ്ട് ഉത്തരം കണ്ടുപിടിക്കാന്‍ എന്ത് മാര്‍ഗം.പാര്‍വതിയുടെ പര്യായങ്ങള്‍ അമരകോശത്തിലെ ശ്ലോകം ഓര്മയുയ്ണ്ടായിരുന്നു.അത് എഴുതി അക്ഷരം പ്രതി പരിശോധിച്ചു .കിട്ടിയില്ല . അതുപോലെ dress ഉം .

  • balachandran

    Lodging
    A suspension bridge across the Manas River in reserved area of the ParkInside the park, one may stay at Mothanguri the forest department bungalow, or at a small facility run by the NGO Manas Ever Welfare Society (MEWS)[3]. Or one may stay at the park entrance in Bansbari, where there are two tourist lodges and also some cottages run by MEWS.

    Alternately, one may stay at Kokilabari in the Eastern range (traveling in from Pathsala), where a facility is run by the NGO MMES (Manas Maozigendri Ecotourism Society) [4]. Both the MMES and MEWS are constituted with volunteers from the fringe villages. MMES is the older group, and many of its workers were erstwhile members of the Bodo liberation struggle. The MMES camp has 4 ethnic cottages in a som plantation meant for rearing of famous muga silk of assam at the park boundary.
    (wiki)

  • jalaja

    രണ്ടക്ഷരപദങ്ങളില്‍ മിക്കവയും രണ്ടക്ഷരത്തിനും ലിങ്ക് ഉള്ളവയായിരുന്നു. അവ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടിവരികയില്ലല്ലോ എന്നു കരുതിയത് തെറ്റി. എല്ലാവരും രണ്ടക്ഷരപദങ്ങള്‍ എഴുതി വലിയ വാക്കുകളിലേയ്ക്ക് പോകാമെന്നു വിചാരിച്ചു അല്ലേ.വലിയ വാക്കുകള്‍ ക്വിസ് ടൈപ്പ് ആദ്യമേ എഴുതിയിരുന്നുവെങ്കില്‍ ഈ രണ്ടക്ഷരപദങ്ങള്‍ പ്രശ്നമാവില്ലായിരുന്നു. വനദേവത എഴുതിയിരുന്നുവെങ്കില്‍ ദേവി പെട്ടെന്ന് കിട്ടിയേനെ. വനദേവത വിക്കിയിലുണ്ടു താനും. ഹൈദരാബാദും ജൈവാണും താന്നിവൃക്ഷവും (അല്ലെങ്കില്‍ പക്ഷം) കിട്ടിയാല്‍ ഗവാക്ഷം ശരിയായി. അത് മൂന്നും ഗൂഗിളില്‍ നിന്ന് കിട്ടുകയും ചെയ്യും ഞാന്‍ ഇങ്ങനെയൊക്കെ ആലോചിച്ചാണ് വാക്കുകള്‍ ഇടുന്നത്. ഇനി നേരെ തിരിച്ച് ആലോചിക്കണം അല്ലേ?

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ @ ജലജേച്ചി

    ബംഗാളി പദങ്ങള്‍ നമ്മള്‍ മലയാളീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. അവരുടെ ഉച്ചാരണം ആണ്. ഉദാഹരണം നമ്മുടെ കമ്പനി അവര്‍ക്ക് കൊമ്പനിയും മതംഗുരി അവര്‍ക്ക് മൊതംഗുരി ആണ്. നമ്മുടെ രവീന്ദ്രന്‍ അവര്‍ക്ക് രബീന്ദ്രന്‍ ആണ്

  • balachandran
  • jalaja

    brahma എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ. ഈ വാക്കും അര്‍ത്ഥവും പദപ്രശ്നത്തില്‍ ആദ്യവുമല്ല. പാര്‍വതി ഏകലോചനവും വിശോകനും കിട്ടിയാല്‍ ശരിയാവും. ആ വാക്കിന്റെ അറിയാത്ത ഒരു അര്‍ത്ഥവും കിട്ടും.
    പിന്നെ പദപ്രശ്നത്തില്‍ നിഘണ്ടു വാക്കുകള്‍ നേരെ ഇടുകയാണോ പതിവ്. സ്വസ്രീയ, സ്വേദനി, ഉപാത്തന്‍ തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍. (അങ്ങനെയിട്ടതുകൊണ്ട് ആ വാക്കുകള്‍ ഓര്‍മ്മ നില്‍ക്കുന്നു. )
    മാതംഗുരിയെക്കുറിച്ച് ഞാന്‍ അല്പം മുമ്പ് എഴുതിയിരുന്നു. അത് മതിയെന്ന് കരുതുന്നു.
    ഡ്രസ്സ് ഒരു തരം മുക്കാല്‍ പാന്റ് ആണ്. കുട്ടികള്‍ ഇടുന്നതു കണ്ടിട്ടുണ്ട്. വലിയവരും ഇടുമത്രെ.

  • balachandran

    ചന്ദ്നീ,ചേച്ചീ ,
    കഥകളിയൊന്നും റെഫര്‍ ചെയ്‌താല്‍ അത് കിട്ടുകയില്ല.കാരണം ചോദ്യത്തില്‍ ഒരു തെറ്റുള്ളത് …….ലോചനം എന്നാല്‍ ഒരുകണ്ണില്‍ ശ്രുംഗാരവും മറുകണ്ണില്‍ കരുണവും അഭിനയിക്കുന്ന,ഭിന്നാഭിനയ സങ്കേതമാണ്.അല്ലാതെ മുഖത്തിന്റെ ഒരു ഭാഗത്തല്ല .
    അത് കണ്ണ് എന്ന് ക്ലൂ കണ്ടതുകൊണ്ടാണ് എനിക്ക് മനസ്സിലാക്കാന്‍ പറ്റിയത് .
    50 % ചോദ്യങ്ങളും,ഉത്തരം കിട്ടിയതിനു ശേഷമേ റെഫെറന്‍സ് നടക്കൂ .
    ചേച്ചി പറഞ്ഞത് പോലെ മരിച്ചു/മറിച്ചു ചിന്തിക്കണം

  • jalaja

    പിഷാരടി , ചോദ്യം വലിപ്പം കൂടിപ്പോയോ? കൂടുതല്‍ വിശദമായിക്കോട്ടെ എന്നു വിചാരിച്ചു. അത്രേയുള്ളൂ.

    അപ്പോള്‍ വികാ‍സ്/ വിവേക് എന്തുകൊണ്ട് ഇവിടെ ചോദിച്ചില്ല എന്നാതാണ് പ്രശ്നം. അതിന്റെ മറുപടി അവര്‍ പറയും.

    ഏകലോചനം പ്രേംജിയുടെ ഫോട്ടോ കണ്ടുവോ. നെറ്റില്‍ ഒന്നേയുള്ളൂ എന്നു കരുതി വേറെ ഇല്ല എന്നു വിചാരിക്കാന്‍ കഴിയില്ലല്ലോ.ഞാന്‍ കൂടുതല്‍ പിന്നെ എഴുതാം .കുറെ നേരമായി ഇതിനു മുന്നില്‍.

  • balachandran

    സദുദ്ദേശത്തോടെയാണ് ചേച്ചി എല്ലാ വാക്കുകളും ഇട്ടത് .ശരിയാണ് .അത് കൊണ്ടാണ് ഞാന്‍ ഇന്നലെ “ഇതാണ് പദ “പ്രശ്നം”.തെറ്റുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല,പക്ഷേ ഒരാളെ ഒരുദിവസം മൊത്തത്തില്‍ കുരുക്കണമെങ്കില്‍ ഇതുപോലെരെണ്ണം മതി .തുടര്‍ച്ചയായി കുത്തിയിരിക്കാന്‍ പറ്റുന്നവര്‍ക്ക് കുഴപ്പമില്ലായിരിക്കും .ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും പ്രയാസമുള്ളത് “.
    എന്ന് കമന്റ് എഴുതിയത് .
    കൂടുതല്‍ വാക്കുകള്‍ പരിചയപ്പെടാന്‍ ഇട വരുന്നത് നല്ലത് തന്നെ .പക്ഷേ പദപ്രശ്നം പൂരിപ്പിക്കാന്‍ വരുന്നവര്‍ ഓടരുതല്ലോ.തന്നെയുമല്ല ഇതു മാത്രമല്ലല്ലോ തൊഴില്‍ .ഇടവേ ളകളല്ലേ ഉപയോഗപ്പെടുത്താന്‍ പറ്റു. എല്ലാം വേണം. അത്ര സിമ്പിള്‍ ആകയുമാരുത് ,പുതിയ വാക്കുകള്‍ പരിചയപ്പെടുകയും വേണം”പദപ്രശ്നം ഇതു മനുഷ്യനെ കറക്കും പ്രശ്നം”എന്നാകാതെ നോക്കണം .
    വിവേകിനെ സാധാരണക്കാരുടെ കൂട്ടത്തില്‍ പെടുത്തരുത് എന്ന് ഒരഭ്യര്ധന കൂടി .
    “സാമാന്യം കൊണ്ട് വിശേഷത്തെ അളക്കരുത്”എന്ന നിയമം ഓര്‍ക്കുക .

  • Raj

    score 98 and difficult to finish

    27D got vruksham, but first two letters ?????????

    41 D. got ?kyamuni. but first letter??. applied cha, chha, ja all ????????????

    searched all ways in google.
    no way to finish.

  • anjanasatheesh

    @ admin

    പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഉത്തരങ്ങള്‍ കൃത്യമായി പ്രതിപാദിക്കുന്നതായികാണുന്നു.ഇതൊരു നല്ല പ്രവണതയാണോ ? ഉദാഹരണത്തിന് ചാന്ദിനിയുടെ അഭിപ്രായങ്ങള്‍ നോക്കു

    —admin—
    >>ഇതൊരു നല്ല പ്രവണതയാണോ ?
    no. it is not.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    രണ്ടായിരത്തി രണ്ടര കാരണം, എന്റെ വിലപ്പെട്ട സമയം എത്രയാ എന്നറിയാമോ. എന്റെ മാത്രമല്ല ഇതില്‍ കളിച്ച വിവേക് ഒഴികെ മറ്റു എല്ലാപേരുടെയും സമയം അത് അപഹരിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
    ഇന്നലെ നാല് മണിയോടെ 93 ല്‍ എതുമ്പോള്‍ എന്റെ മുമ്പില്‍ വിവേകും നിളയും അഞ്ജനയും രാജലക്ഷ്മിയും മാത്രം.
    ഞാന്‍ ഓഫീസില്‍ ഇരുന്നു പദപ്രശ്നം ചെയ്യുന്ന ആളാണ്‌. ആകെ കളിക്കുവാന്‍ പറ്റുന്നത് ഡേ ടൈമില്‍ മാത്രംഅതാണ് രാത്രി പദപ്രശ്നം കളിയ്ക്കാന്‍ സാധിക്കാത്തത്.

    ബാലചന്ദ്രന്‍ മാഷ് പറഞ്ഞ പോലെ കൊല്ലം ജില്ല എന്ന് കൊടുത്താല്‍ കളിക്കുന്നവര്‍ കൊല്ലം ജില്ലയിലെ നദികലെയോ മലകലെയോ കമ്പനികളോ, ഇന്ടസ്ട്രീസോ, കലാകാരന്മാരുടെ പേരുകളോ നിയോജക മണ്ഡലങ്ങ്ലോ , റെയില്‍വേ സ്റെഷനുകാളോ, കവലകളോ ഒക്കെ അരിച്ചു പെറുക്കി ഒരു വിധം മുഴു പ്രാന്തനെ പോലെയാകും.

    വീണ്ടും ചേച്ചി പ്രേംജിയെ പട്ടി പറയുന്നതെന്തിനാ? പിന്നെ ഒരു മുഖം പല ഭാവം എന്ന ഫോട്ടോ കണ്ടു. അതിനെന്താ…. നവരസങ്ങള്‍ മിന്നി മറയുന്നതല്ലേ പൊതുവേയുള്ള ഒരു രീതി? പത്താമത്തെ രസം ശ്രീനിവാസന്‍ ഉദയനാണ് താരം എന്ന സിനിമയില്‍ കാണിക്കുന്നുമുണ്ട്.

    വികിയില്‍ എകലോചനത്തെ പറ്റി പറയുന്നതിങ്ങനെ

    ഏകലോചനം
    പദോല്പത്തി: (സംസ്കൃതം) ഏക+ലോചന
    ഒരു കണ്ണ്‌;
    കഥകളിയിലെ ഒരഭിനയ സങ്കേതം

    ഞാന്‍ ഇവിടെ നിറുത്തുകയാണ്. ഇനി പദപ്രശ്നം കളിക്കണോ വേണ്ടയോ എന്നത് അടുത്ത പ്രശ്നം കൂടി കണ്ട ശേഷം

    നോ മോര്‍ കമന്റ്സ്

  • Vivek

    @ ചാന്ദ്നി – “എന്റെ ഒരു മുന്‍ പദപ്രശ്നത്തിലെ ചോദ്യത്തിന് വികാസോ വിവേകോ ചോദ്യം ഇത്രയും ദീര്ഘിപ്പിക്കരുതെന്നു പറഞ്ഞത് ഓര്‍ക്കുന്നു” -

    അതു ഞാനായിരുന്നു. ചില ചോദ്യങ്ങള്‍ക്ക് ആവശ്യത്തിലധികം നീളമുള്ളതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല. എന്നാല്‍ ചില കുനുഷ്ട ചോദ്യങ്ങള്‍ക്ക് സൂചനകള്‍ക്ക് കുറെ നീളം കൂടിയാലും ഒരു കുഴപ്പവുമില്ല. (പിഷാരൊടി മാഷിന്റെ കാര്യത്തില്‍ ചോദ്യത്തിന്റെ നീളം കുറച്ചതു കൊണ്ട് ഒരു കുഴപ്പവുമുണ്ടായില്ലല്ലൊ? )

    പിന്നെ ചോദ്യങ്ങള്‍ തിരുത്തുന്ന പരിപാടി approovers നിറുത്തി എന്നാണു തോന്നുന്നത്. അതിനാല്‍ അവരെ ദയവായി ഒഴിവാക്കൂ.

    @ Jalajai – “അപ്പോള്‍ വികാ‍സ്/ വിവേക് എന്തുകൊണ്ട് ഇവിടെ ചോദിച്ചില്ല എന്നതാണ് പ്രശ്നം” – ഇപ്പോള്‍ തന്നെ ചോദിച്ചു കളയാം
    ജലജേച്ചീ, ചോദ്യം “മുഖത്തിന്റെ ഒരു വശത്ത് സന്തോഷം, മറുവശത്ത് ദുഃഖം” എന്നു മാത്രം കൊടുത്താലും പോരായിരുന്നോ? (അതേസമയം കൂടുതല്‍ നീളം വേണ്ടയിടത്തു പിശുക്കുകയും ചെയ്തു. “കെ സുരേന്ദ്രന്” കൂടി വിയെസിന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കൊരു 30 മിനുറ്റ് പോവില്ലായിരുന്നു.)

    രണ്ടു പേര്‍ക്കും സമാധാനമായിക്കാണുമെന്നു കരുതുന്നു.

  • anjanasatheesh

    രണ്ടക്ഷര കസര്‍ത്താണ് എന്നെ വലച്ചത് . ജലജചേച്ചി ഉദ്ദേശിക്കുന്നതു പോലെയാവില്ലല്ലോ എല്ലാവരും കളിക്കുന്നത് . അതാണെനിക്കു തോന്നിയ ഒന്ന് .

    പിന്നെ – 52U ഉത്തരം തെറ്റല്ലേ ? അതൊരു രോഗമാണോ ? രോഗലക്ഷണമല്ലേ ? വിക്കിപീഡിയപോലും പറയുന്നതങ്ങിനെയാണ് (ബാലന്‍ മാഷിപ്പോ വടിയെടുക്കും – വിക്കിയെ വിശ്വസിക്കരുതെന്നാ ശാസന)

    29A – സോപ്പും – ഉത്തരവും , ഇത്തിരി കടന്നകൈയ്യായിപോയി ചേച്ചി. ഒരുകാരണം ആ ഉത്തരം സോപ്പില്‍ നിന്നു മാത്രമാണോ കിട്ടുന്നത് ? രണ്ടാമത്തേത് : കുളി.അലക്ക് , സോപ്പിന്റെ പേര് എന്നിങ്ങനെയൊക്ക വഴിതെറ്റിക്കുന്ന സൂചന (ഞാന്‍ സോപ്പിന്റെ പേരും തേടിനടന്നു ആദ്യം)

    8B- ഉത്തരം മലയാളമാണോ ? റഫറന്‍സ് കിട്ടിയാല്‍ കൊള്ളാം

  • anjanasatheesh

    3D – യൂടെ ഉത്തരം ഒരുമഹാപരാധമായി എനിക്കു തോന്നിയില്ല – ഗണിതത്തിലുപയോഗിക്കുന്നു എന്ന സൂചനകൊണ്ടുതന്നെ വളരെപ്പെട്ടന്ന് ഉത്തരത്തിലെത്താവുന്നതേയുള്ളൂ.

    പിന്നെ മറ്റുഭാഷകളിലെ ഉത്തരം മലയാളീകരിക്കുമ്പോളുണ്ടാകുന്ന അവ്യക്തത- പലതവണ നാം ചര്‍ച്ചചെയ്തിട്ടുള്ളതാണ്. മുന്‍പു ഒരു പദപ്രശ്നത്തില്‍ – രവിമോഹന്‍ എന്നസൂചന ഉത്തരം – ജെയം രവി – പക്ഷേ അതു മലയാളത്തിലെഴുമ്പോള്‍ “ജയം രവി ” പോരേ ? നിര്‍മ്മാതാവ് അതു മറന്നുപോയിയെന്നു തോന്നുന്നു – ഞാനന്നേ അതു ചൂണ്ടികാണിച്ചിരുന്നു

  • anjanasatheesh

    ചാന്ദ്നി, Bamboohill kavu Says:
    July 23rd, 2011 at 1:44 pm

    വീണ്ടും ചേച്ചി പ്രേംജിയെ പട്ടി പറയുന്നതെന്തിനാ? പിന്നെ ഒരു മുഖം പല ഭാവം എന്ന ഫോട്ടോ കണ്ടു. അതിനെന്താ…. നവരസങ്ങള്‍ മിന്നി മറയുന്നതല്ലേ പൊതുവേയുള്ള ഒരു രീതി? പത്താമത്തെ രസം ശ്രീനിവാസന്‍ ഉദയനാണ് താരം എന്ന സിനിമയില്‍ കാണിക്കുന്നുമുണ്ട്.

    @ chandini,

    അക്ഷരപിഴവുകളെ പേടിക്കണം – പ്രേംജി മഹാനായ കലാകാരനും അതിലുപരി മഹാനായ ഒരു മനുഷ്യനുമായിരുന്നു . അദ്ദേഹത്തെപ്പറ്റിയെഴുതുമ്പോഴെങ്കില്ലും

  • balachandran

    ചാന്ദ്നീ ,
    ……..ചനത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന വിക്കി സൈറ്റ് ഒന്ന് quote ചെയ്യാമോ എനിക്ക് കണ്ടെത്താന്‍ കഴിയുന്നില്ല

  • Vivek

    പിഷാരടി മാഷേ, ഇങ്ങനെ പിണങ്ങിയാലോ? ഒരു ഏളുപ്പമുള്ള പദപ്രശ്നത്തിനു ഒരു കഠിനപ്രശ്നമുണ്ടായിരിക്കും (സുഖം – ദു;ഖം പോലെ. എന്തോപേരു പറഞ്ഞു കേട്ടിരുന്നു. സംവാദം പേജില്‍ കണ്ടിരുന്നു).

    ഇങ്ങനെ എത്രയോ എണ്ണം കഴിഞ്ഞു പോയിരിക്കുന്നു. പിന്നെ ജലജേച്ചിയുടെ പദപ്രശ്നത്തില്‍ ഇതെല്ലാം expected ആണു താനും. കുറെയധികം ആള്ക്കാര്‍ക്ക് അവരുടെ ഏറ്റവും നല്ല റാങ്ക് കിട്ടിയ പ്രശ്നമാണിതെന്നു മറക്കരുത്.

    @ Balachandran – “വിവേകിനെ സാധാരണക്കാരുടെ കൂട്ടത്തില്‍ പെടുത്തരുത് എന്ന് ഒരഭ്യര്ധന കൂടി” – ഞാന്‍ സാധാരണക്കാരന്‍ തന്നെയാണ് കേട്ടോ. (പിന്നെ വികാസും ജയകുമാറും ബിനോയിയും പ്രദീപും അനീഷും സഞ്ചുവും പ്രീതിയുമൊന്നുമില്ലാത്തതിനാല്‍ തത്കാലം ജീവിച്ചു പോകുന്നു എന്നു മാത്രം.)

    മറ്റു പലരും അവരവരുടെ ഫോമിനൊത്തുയരുന്നില്ലെന്നു തോന്നുന്നു – പ്രിയ, ഷണ്മുഖപ്രിയ, നിള, മാലിനി, ജലജേച്ചി, അഞ്ജന, ലക്ഷ്മി, അനില്, രാജേഷ്, അലി, മുജീബ്, രെശ്മി, പിഷാരോടി, ജെനീഷ്, ബൈജോ, താജ്, അരുണ്‍ പിന്നെ എത്രയോ silent players

  • balachandran
  • Vivek

    @ ചാന്ദ്നി – ഓവര്‍ ലാപ് പ്രശ്നം solve ആയെന്നു തോന്നുന്നു, ഇന്നു രാവിലെ കളിച്ചപ്പോള്‍ ഉണ്ടായിരുന്നോ?

  • Jenish

    ഭാഗ്യം.. എന്റെ നല്ലപാതിയും കുഞ്ഞുപാതിയും കൂടി പുറത്തുപോകാന്‍ നിര്‍ബന്ധിച്ചതിനാല്‍ ഞാന്‍ ഒരു ഭ്രാന്തനായില്ല.. :)

    ഇതിന്റെ അപ്രൂവറെവിടേ……..

    ‘ഇ’ -ല്‍ തുടങ്ങുന്നതും ‘ല്’ -ല്‍ അവസാനിക്കുന്നതുമായ ഒരു മലയാളപദം. “ഇരുപത്തിരണ്ടായിരത്തിമുപ്പത്തിനാല്” എന്റെ അടുത്ത പദപ്രശ്നത്തില്‍ കൊടുക്കാന്‍ വച്ചിരിക്കുന്നു. അപ്രൂവ് ചെയ്യുമോ? :)

  • Vivek

    ഞാന്‍ കുറ്റം പറയലൊക്കെ നിറുത്തി മര്യാദക്കിരിക്കുമ്പോള്‍ എന്നെ ഇതിലെക്ക് വലിച്ചിട്ടതാണ്. മനുഷ്യനെ നന്നാകാനും സമ്മതിക്കില്ലേ? ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ? പൂയ് …..

  • Vivek

    @ Admin, Is the gap between CWs reduced? I think 3 days gap are fare enough.

  • balachandran
  • jalaja

    no more comments എന്ന് പിഷാരടി പറഞ്ഞു .പിഷാരടി ഇനി കമന്റ് എഴുതുന്നില്ല എന്നാണോ അതോ അദ്ദേഹത്തിന്റെ കമന്റിന് മറുപടി എഴുതേണ്ട എന്നോ? അങ്ങനെ പറയുന്നത് ശരിയാണോ? ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്റെ വിശദീകരണത്തിന് അവസരം കൊടുക്കേണ്ടതല്ലേ? എന്തായാലും ഏകലോചനത്തെക്കുറിച്ച് ഞാന്‍ പറയാന്‍ പോകുന്നു. പിഷാരടി വായിക്കേണ്ട . ആ സൌകര്യത്തിനു വേണ്ടി അടുത്ത കമന്റ് ആയി എഴുതാം.

  • sandeep viswam

    വരുവരമ്പിനെ പറ്റി അന്വേഷിച്ച എനിക്ക് മാഷിതന്റില്‍ കിട്ടിയത് ‘വരു’ എന്നാ വാക്കായിരുന്നു. കറക്കി കുത്തി ഉത്തരം ശരിയാക്കി. പിന്നെ കമന്റ്സ് കണ്ടപ്പോള്‍ ഉത്തരം മാഷിതന്റില്‍ സെര്‍ച്ച്‌ ചെയ്യുകയും വരം എന്ന് കിട്ടുകയും ചെയ്തു. മാഷിതന്റിലെ വരു തെറ്റാവാം. ശബ്ദതാരാവലിയില്‍ വരു ഉണ്ടോ എന്ന് ഒന്ന് നോക്കുമോ.

  • jalaja

    ആദ്യം രാജിനു രണ്ട് ക്ലൂ കൊടുക്കട്ടെ.
    ചാക്യാര്‍ കൂത്ത് എന്ന് ഗൂഗിളില്‍ എഴുതി വരുന്ന വിക്കി പേജ് നോക്കുക തുറക്കണമെന്നില്ല. ആദ്യത്തെ വാക്ക് നോക്കൂ. അതാണ് ഉത്തരം. രാജ് ഉപജ്ഞാതാവ് എന്ന വാക്ക് അന്വേഷിക്കുകയായിരിക്കും. അല്ലേ? അതിന്റെ ആവശ്യമില്ല.
    കലിദ്രുമം എന്ന് ഗൂഗിളില്‍ എഴുതിനോക്കൂ. വരുന്ന വിക്കി നിഘണ്ടുവില്‍ ഈ വാക്ക് കാണാം. അതും സൈറ്റ് തുറക്കേണ്ടയാവശ്യമില്ല. എനിക്ക് രണ്ടും അങ്ങനെ കാണാന്‍ കഴിയുന്നുണ്ട്.

    ഇനി കണ്ടുപിടിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു

  • sandeep viswam

    അതുപോലെ കുരുമുളകിന്റെ അവസാനത്തെ അക്ഷരം ‘യം’ ആണ് മാഷിതന്റില്‍

  • Jenish

    @Vivek

    പദപ്രശ്നം കളിക്കുന്ന ഈ പാവം പിള്ളാര്‍ക്കുവേണ്ടി താങ്കള്‍ “ഏകലോചന”ത്തിലെത്തിയ വഴി ഒന്നു പറഞ്ഞുകൊടുക്കാമോ? :)

  • balachandran

    ചാന്ദ്നീ,
    അത്ര കടുത്ത തീരുമാനങ്ങളൊന്നും വേണ്ട .ചേച്ചി തന്നെ പറഞ്ഞില്ലേ
    “പി സുരേന്ദ്രന്‍ വി എസിനെ നായകനാക്കിക്കൊണ്ട് എഴുതിയ നോവലാണ് അത്. ഇതിന്റെ കാര്യത്തില്‍ എനിക്കൊരു അബദ്ധം പറ്റിയിരുന്നു. ഞാന്‍ ആദ്യമിട്ട ക്ലൂ പിസുരേന്ദ്രന്‍, വി എസ് എന്നായിരുന്നു. അപ്പോള്‍ ഒരു ലിങ്ക് മതിയായിരുന്നു. ഒരാഴ്ച മുമ്പ് ഞാന്‍ ക്ലൂ മാറ്റി പദപ്രശ്നസ്റ്റൈല്‍ ആക്കി .പക്ഷേ ലിങ്ക് പോര എന്നത് ശ്രദ്ധിച്ചില്ല. അതു കൊണ്ട് കഷ്ടപ്പെട്ടത് നിങ്ങളും.ഇനി അത്തരത്തില്‍ വരാതെ ശ്രദ്ധിക്കാം. അതല്ലേ പറ്റൂ.”
    “ആ ചോദ്യത്തെക്കുറിച്ച് എനിക്കു പോലും മതിപ്പില്ല. ഞാന്‍ നേരത്തെ വിശദമാക്കിയിരുന്നു”
    ഇതില്‍ കൂടുതല്‍ എന്ത് പശ്ചാത്താപം. താങ്കളെപ്പോലെയുള്ളവരൊന്നു മില്ലെങ്കില്‍ പിന്നെ എന്ത് പദപ്രശ്നം,എന്ത് ചര്‍ച്ച .

  • Jenish

    @Sandeep

    “വരു” നിഘണ്ടുവിലുണ്ട്…

  • jalaja

    ഇനി ചിരിയെയും കരച്ചിലിനെയും പറ്റി. ഉത്തരമായി വരുന്ന പദം –അത് കഥകളിയിലെ ഒരു അഭിനയസങ്കേതമാണ്. സൂചനയില്‍ പറഞ്ഞപോലെയുള്ള ഭാവം പ്രകടിപ്പിക്കുന്നു. ഒരു കണ്ണില്‍ ഒരു ഭാവം, മറ്റേ കണ്ണില്‍ വേറൊരു ഭാവം.ഭാവം വരുന്നത് കണ്ണിലാണെങ്കിലും മുഖത്ത് മുഴുവന്‍ കാണും. പ്രേംജിയുടെ ആ ഫോട്ടോ നോക്കൂ. കണ്ണില്‍ മാത്രമല്ല ആ ഭാവം വിരിഞ്ഞിരിക്കുന്നത്. മുഖത്തിന്റെ ഒരു ഭാഗം മുഴുവനുമാണ്. മുഖത്തിന്റെ പകുതി മറച്ചുകൊണ്ട് നോക്കൂ. അപ്പോള്‍ മനസ്സിലാകും. അങ്ങനെ നോക്കണമെന്ന് അതിലെഴുതിയിട്ടുണ്ടല്ലോ.. ഉത്തരാസ്വയംവരത്തില്‍ ഈ അഭിനയം വരുന്ന ഒരു ഭാഗമുണ്ട്. അത് നെറ്റിലുണ്ട്. വേറെ ആട്ടക്കഥകളിലും ഉണ്ടാവും. അത് കഥകളിയെക്കുറിച്ച് അറിയുന്ന ആരോടെങ്കിലും ചോദിച്ചാല്‍ അറിയാവുന്നതേയുള്ളൂ.ഇവിടെ ഒരു ഉത്തരം എഴുതുന്നതിന് അത്രയും അറിവിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
    ഞാനിത് കുറെ മുമ്പ് മാതൃഭൂമിയില്‍ കണ്ടതാണ്. അന്ന് പ്രേംജിയുടെ ഇതേ ഫോട്ടോ തന്നെയാണ് കണ്ടത്. ഭാവം വരുന്നത് കണ്ണില്‍ നിന്നായതുകൊണ്ടായിരിക്കണം അതിന് ഏകലോചനം എന്നുപേരു വന്നത് എന്നു ഞാന്‍ വിചാരിക്കുന്നു. സൂചനയില്‍ കണ്ണില്‍ എന്നു കൊടുക്കാതെ മുഖത്ത് എന്നു കൊടുത്തത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നില്ല.
    പകുതി സൂചന മതിയെന്ന് തന്നെയാണ് ആദ്യം വിചാരിച്ചത്. പിന്നെ തോന്നി അധികം പരിചയമില്ലാത്ത വാക്കായതുകൊണ്ട് രണ്ട് സൂചന ആവാം. എന്ന്. അതിപ്പോള്‍ തെറ്റായോ? വാക്കിനനുസരിച്ച് സൂചനയുടെ നീളം വ്യത്യാസപ്പെട്ടിരിക്കും. ഞാന്‍ തന്നെ ഇതിനു മുമ്പ് എത്രയോ കവിതകളുടെ രണ്ട് വരികള്‍ എഴുതി സൂചന എഴുതിയിരിക്കുന്നു. അന്ന് പിഷാരടി ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. വേറെയും ആരും പറഞ്ഞിട്ടില്ല. പിന്നെ ഇപ്പോള്‍ എന്താണ് പ്രശ്നം.പുതിയ നിയമം എന്തെങ്കിലും വന്നിട്ടുണ്ടോ? ഞാന്‍ അറിഞ്ഞിട്ടില്ല.

  • jalaja

    വിവേകിനോടുള്ള ജെനിഷിന്റെ ചോദ്യം കൊള്ളാം. ഞാനും ഇടയ്ക്ക് ചോദിക്കണമെന്ന് വിചാരിക്കാറുണ്ട്. സ്വന്തം രീതികള്‍ മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുത്ത് –അത് ഒരു നല്ല കാര്യം തന്നെ. വികാസ് കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. അതുപോലെ ജയകുമാറിന്റെ വക ഒരു സ്റ്റഡിക്ലാസ്സ് തന്നെയുണ്ടായിരുന്നു. ജയകുമാര്‍ അപ്രത്യക്ഷനായതോടെ നല്ല ഒരു കമന്റടിക്കാരനെ നമുക്ക് നഷ്ടപ്പെട്ടു. :( :( :(

  • Jenish

    ചേച്ചിക്ക് ഇപ്പോ സമാധാനമായല്ലോ…

    ഇരുന്നൂറാകുന്നില്ലേ ഇരുന്നൂറാകുന്നില്ലേ എന്ന പരാതിയായിരുന്നു.. അങ്ങനെ കമന്റുകള്‍ 200 കഴിഞ്ഞു..

    “ഏകളോചന”നായിരുന്നെങ്കില്‍ 300-ഉം പ്രതീക്ഷിക്കാമായിരുന്നു.. ഇനി പറഞ്ഞിട്ടെന്താകാര്യം..

    വേണ്ടുന്നത് വേണ്ടപ്പോള്‍ തോന്നണം.. :)

  • jalaja

    അഞ്ജനാ,
    ഉത്തരം തന്നെ കമന്റ് പേജില്‍ എഴുതിത്തുടങ്ങിയത് 21+ പേര്‍ നൂറിലെത്തിയല്ലോ എന്ന വിചാരത്തിലാണ്. ക്ലൂ കൊടുക്കുമ്പോഴും ഞാന്‍ അങ്ങനെ തന്നെ അവസാനമാകുമ്പൊഴേയ്ക്കും ഉത്തരത്തോടടുത്തുള്ള ക്ലൂസ് കൊടുക്കും.

    52 യു സാധാരണനിലയില്‍ ഒരു രോഗം തന്നെ.കൂടുതല്‍ ശാസ്ത്രീയമായി പറയുമ്പോള്‍ രോഗലക്ഷണം ആവും.

    സോപ്പും ഉത്തരവും ശരിയാണ്. ഒറ്റ ഉത്തരം മാത്രമേയുള്ളൂ ചോദ്യത്തിനെങ്കില്‍ അത് ക്വിസ് ആണ്. കിട്ടുന്ന പല ഉത്തരങ്ങളില്‍ നിന്ന് ലിങ്ക് അനുസരിച്ച് ഒരു ഉത്തരം തിരഞ്ഞെടുത്ത് എഴുതുന്നതല്ലേ പദപ്രശ്നം. ഒരു മഹര്‍ഷി, ഒരു പക്ഷി എന്നെല്ലാം ചോദ്യങ്ങള്‍ ഇടാറില്ലേ? ഉള്ള ലിങ്ക് വച്ച് ഏതു മഹര്‍ഷി വേണം ഏതു പക്ഷി വേണം എന്ന് നാം കണ്ടുപിടിക്കുന്നു.ഇത്തരം ചോദ്യങ്ങള്‍ സാധാരണ പതിവുണ്ട്.

    സോപ്പ് എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഇതെല്ലാം ഓര്‍മ വരും . അതില്‍ നിന്നൊരെണ്ണം ലിങ്ക് അനുസരിച്ച് എഴുതുകയാണ് വേണ്ടത്. ഒരു അക്ഷരം കിട്ടിയിരുന്നുവെങ്കില്‍ അത് വളരെ എളുപ്പമായിരുന്നേനെ. ശരിയല്ലേ?

    സോപ്പിന്റെ പേര് തേടിനടക്കല്‍ ഇതൊക്കെ എല്ലാ പദപ്രശ്നത്തിലും സംഭവിക്കുന്നതാണ്. ഞാന്‍ കഴിഞ്ഞതവണ ഒപ്പ് മറുകാണെന്ന് വിചാരിച്ച് കുറെ തിരഞ്ഞതാണ്. പിന്നെ സോപ്പിന്റെ ഉത്തരത്തിന്റെ രണ്ട് അക്ഷരത്തിനും ലിങ്കുണ്ട്.
    വസ്ത്രം ഉത്തരം മലയാളം തന്നെ. അല്ലാതെ ആ വസ്ത്രത്തിന് വേറെ മലയാളം പേരുണ്ടോ? ഇല്ലല്ലോ. ഇത് ഒരു തത്സമം ആണ്. കാര്‍,ബസ്, സ്വിച്ച് ഇവയൊക്കെ എങ്ങനെ മലയാളമാകുന്നുവോ അങ്ങനെ ഇതും മലയാളമാണ്. ഇതിന് റഫറന്‍സ് ഇല്ല.

  • jalaja

    ആ അക്കം . അത് വിവേകിനു മാത്രമായിരുന്നില്ല എളുപ്പമായിരുന്നതെന്നു തോന്നുന്നു.
    സാധാരണക്കാരന്‍ അല്ലെങ്കിലും ചിലപ്പോള്‍ കിട്ടാതെ വരും. സ്കോര്‍ നേടുന്ന കാര്യത്തില്‍ വിവേകിനെപ്പോലെയായിരുന്നുവല്ലോ വികാസും.എന്നിട്ടെന്താ രണ്ടര ഉത്തരം വരുന്ന ചോദ്യം വായിച്ച് അത് എന്തോ സിദ്ധാന്തമാണെന്ന് ധരിച്ച് കോളേജില്‍ പഠിച്ചതൊക്കെ ആലോചിച്ച് നിവൃത്തിയില്ലാതെയായപ്പോള്‍ പ്രൈമറിയിലെത്തുകയാ ണുണ്ടായത് എന്ന് വികാസ് എഴുതിയത് ഓര്‍മ്മിക്കുന്നു. ഇവിടെ വിവേക് ആദ്യമേ ഒന്നാം ക്ലാസ്സിലെ പുസ്തകം നോക്കി. അത്രയേയുള്ളൂ. അവിടെ അതിനു പകരം കുറച്ചുകൂടി നല്ല ഒരു പദം വേണമെങ്കില്‍ ഇടാമായിരുന്നു എന്നേയുള്ളൂ. ഇതില്‍ തെറ്റ് ഉള്ളതായി തോന്നുന്നില്ല. അതും മലയാളത്തിലെ ഒരു പദം തന്നെയല്ലേ?

  • mujeeb Rahman

    ഞാന്‍ ഉടച്ച തേങ്ങ ആദ്യം പൊട്ടിയില്ല, പിന്നീട് പൊട്ടി അതാണിവിടെ സംഭവിച്ചതെന്നു തോന്നുന്നു.
    തോന്നേണ്ടത് അപ്പപ്പോള്‍ തോന്നണം
    ഉടയേണ്ടത് അപ്പപ്പോള്‍ ഉടയണം
    കമന്‍റ് 200 കടന്നു……………..!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • jalaja

    ബൈജോ ഓരായിരം എന്ന് വാക്ക് ഇടണമെങ്കില്‍ ലിങ്ക് ഓ മാത്രം പോര. ഒന്നോ രണ്ടോ ലിങ്കുകള്‍ കൂടി വേണ്ടിവരും.

  • jalaja

    മുജീബ്, അടുത്ത തവണയും താങ്കള്‍ തന്നെ ഉടയ്ക്കണേ.!!!

  • http://mashithantu.com bijoy

    200 comments!!

    I couldn’t read complete comments.

    2 days for next 3 crosswords are too short I know. but otherwise, it would be one per day towards the end.

  • jalaja

    അര്‍ജ്ജുനന് ഇത് സ്വന്തം എന്ന സൂചനയില്‍ തെറ്റുണ്ടെന്ന് എഴുതിയവര്‍ എന്താണ് തെറ്റെന്ന് പറയൂ. തെറ്റുണ്ടെന്ന് മാത്രം എഴുതിയിട്ടെന്തു കാര്യം? അതിലും നല്ലത് എഴുതാതിരിക്കുന്നതല്ലേ?

    മാതംഗുരിയെക്കുറിച്ച് ഞാന്‍ എഴുതിയത് ശരിയാണോ? ഇത് ആസ്സാമിലാണെന്നാണ് കണ്ടത്. അപ്പോള്‍ പേര് ബംഗാളിയെപ്പോലെ മ മൊ ആക്കണോ? ബംഗാളിയില്‍ മു എന്നല്ലേ വേണ്ടത്. (ബാബുമുശായ്) . പിന്നെ പിഷാരടി എഴുതിയതിന്റെ സാരം എന്താണ്? എനിക്ക് മനസ്സിലായില്ല.

    http://drisyadrisya.blogspot.com/2007/01/blog-post_21.html ഇതില്‍ പ്രേംജിയുടെ ഫോട്ടോ കാണാം . മുഖം പകുതി മറച്ചു നോക്കുക. അങ്ങനെ രണ്ടുഭാഗവും നോക്കുക അപ്പോള്‍ വ്യത്യാസം അറിയാം

    http://video.google.com/videoplay?docid=-408887465931368563&hl=en ഇതില്‍ കഥകളി വീഡിയോ ഉണ്ട്.

    the unique tradition of kathakali emperor‏ – YouTube

    http://www.youtube.com/watch?v=DrdBRKYZwgk ഇതും അതുമായി ബന്ധപ്പെട്ടതു തന്നെ. ഇവയില്‍ ആ ഭാവം കാണിക്കുന്നുണ്ടൊ എന്നറിയില്ല. ഞാന്‍ കണ്ടില്ല. ഗൂഗിളില്‍ വന്ന 2 സൈറ്റ് .അത്ര മാത്രം,.

  • jalaja

    http://thiranottambabu.blogspot.com/2008/04/kathakali.html ഇതില്‍ കഥകളിനടന്റെ ഫോട്ടോ ഉണ്ട്. അതും പകുതി മറച്ചുകൊണ്ട് നോക്കൂ.

  • jalaja

    വിവേക്, കെ സുരേന്ദ്രന്‍ അല്ല പി സുരേന്ദ്രന്‍

  • Malini

    മാഷെ അഭിപ്രായം പറയു..
    വാദ്യം എന്നല്ലേ ശരിയായ പ്രയോഗം?

  • vivek

    @ Jenish – “പദപ്രശ്നം കളിക്കുന്ന ഈ പാവം പിള്ളാര്‍ക്കുവേണ്ടി താങ്കള്‍ “ഏകലോചന”ത്തിലെത്തിയ വഴി ഒന്നു പറഞ്ഞുകൊടുക്കാമോ?”

    അതിലൊരു മാജിക്കുമില്ല ജെനീഷേ. എനിക്കറിയാവുന്ന ഒരു ഉത്തരമായിരുന്നു അത് (പണ്ട് യൂറീക്കയിലായിരുന്നു ഞാന്‍ ഇതു കണ്ടത് എന്നു തോന്നുന്നു, പ്രേംജിയുടെ ചിത്രം സഹിതം). അവസാന അക്ഷരം ആദ്യമേ കിട്ടിയിരുന്നു (കുളിയില്‍ നിന്ന്). “ഏക” (പാര്‍വതി) എന്നു കിട്ടിയപ്പോളെ സംഗതി റെഡി.

  • jalaja

    ‘’ കുറെയധികം ആള്ക്കാര്‍ക്ക് അവരുടെ ഏറ്റവും നല്ല റാങ്ക് കിട്ടിയ പ്രശ്നമാണിതെന്നു മറക്കരുത്’‘. ശരിയാണ് വിവേക്. അവര്‍ നേടിയപ്പോള്‍ ചിലര്‍ നഷ്ടപ്പെട്ടിട്ടുണ്ടാവില്ലേ? നഷ്ടപ്പെട്ടവരുടെ പ്രതികരണം. ……..

    ജെനിഷ്, ക്ലൂവും ലിങ്കും കൂടി നോ‍ക്കിയിട്ടല്ലേ അപ്രൂവ് ചെയ്യൂ.

    “ഞാന്‍ കുറ്റം പറയലൊക്കെ നിറുത്തി മര്യാദക്കിരിക്കുമ്പോള്‍ എന്നെ ഇതിലെക്ക് വലിച്ചിട്ടതാണ്. മനുഷ്യനെ നന്നാകാനും സമ്മതിക്കില്ലേ?“ വിവേക്, പക്ഷഭേദം കാണിക്കാമോ? പക്ഷഭേദം കാണിച്ചാല്‍ പക്ഷവാതം പിടിപെടുമത്രേ. :)

  • jalaja

    എല്ലാചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം തന്നു.അവയോടുള്ള പ്രതികരണം എനിക്കറിയണം.

  • vivek

    @ Jalaja – “വിവേക്, കെ സുരേന്ദ്രന്‍ അല്ല പി സുരേന്ദ്രന്‍”
    ആരായാലെന്ത് എന്റെ സമയമല്ലേ പോയത് :(

  • നിളാ പൗര്‍ണമി

    @ ജലജേച്ചി
    പദപ്രശ്നം നല്ല നിലവാരം പുലര്‍ത്തി ;അല്പം സമയമെടുത്തെങ്കിലും .
    കണക്കിലെ ചോദ്യവും ഏകലോചനവും എനിക്ക് വേഗം കിട്ടി .
    മാതൃഭൂമിയില്‍ പണ്ട് വായിച്ചിട്ടുണ്ട് ഏകലോചനത്തെപറ്റി. കലാമണ്ഡലം
    രാമന്‍കുട്ടിനായരുടെ ആത്മകഥയിലാണെന്ന് കരുതുന്നു .
    മാനസ് അല്പം പ്രശ്നമുണ്ടാക്കി . വിവേക് പറഞ്ഞത് പോലെ വി എസ്സും നല്ല പോലെ
    സമയം കൊന്നു . പിന്നെ വെള്ളിയായത് കൊണ്ടാണോ എന്നറിയില്ല
    നെറ്റ് അല്പം പതുക്കെ ആയിരുന്നു . ലൈഫ് ലൈന്‍ എന്നൊരു വിദ്യയുള്ളത്
    ഓര്‍ത്തതുമില്ല .
    @ പിഷാരടി ചേട്ടാ ,
    കുറെ നേരം മുന്നില്‍ നിന്നിട്ട് പുറകോട്ടുപോയതുകൊണ്ടാണോ നിരാശ ?
    @ വിവേക് ,
    “മറ്റു പലരും അവരവരുടെ ഫോമിനൊത്തുയരുന്നില്ലെന്നു തോന്നുന്നു”

    ശ്രമിക്കാം .

  • Jenish

    @Vivek

    വിവേകിനെക്കൊണ്ട് തോറ്റു.. എന്നെക്കൊണ്ട് “യുറീക്ക“ വാങ്ങിപ്പിക്കും… :)

    @Jalaja

    ലിങ്ക് ഞാന്‍ എങ്ങനെയും ഒപ്പിക്കാം ചേച്ചീ.. എനിക്ക് “ഇരുപത്തിരണ്ടായിരത്തിമുപ്പത്തിനാല്”
    അപ്രൂവ് ചെയ്ത് കിട്ടിയാല്‍ മതി.. :)

    പ്രതികരണങ്ങള്‍ അറിയാന്‍ നിക്കുവാണോ ചേച്ചി..

    എന്നാല്‍ കേട്ടോ.. ഒരാള്‍ ഭ്രാന്തെടുത്ത് പദപ്രശ്നം കളി എന്നന്നേക്കുമായി ഉപേക്ഷിച്ചു.. നമ്മുടെ പാവം മാഷും ഒരു വഴിയായി.. പാട്ടുമത്സരത്തിന് കാണാമെന്ന് വെല്ലുവിളിച്ച “നിള“ യെയും കാണാനില്ല.. ഞാനെന്റെ പദപ്രശ്നങ്ങള്‍ പിന്‍‌വലിച്ചാലോ എന്ന് ആലോചിക്കുന്നു.. ഇതിന്റെ hangover തീര്‍ക്കാന്‍ അടുത്ത പദപ്രശ്നം അഡ്മിന്‍ നാളെത്തെന്നെ schedule ചെയ്തു.. വിവേകിനു മാത്രം ഒരു കുഴപ്പവുമില്ല.. Always happy!!

  • Vivek

    @ Jenish “വിവേകിനെക്കൊണ്ട് തോറ്റു.. എന്നെക്കൊണ്ട് “യുറീക്ക“ വാങ്ങിപ്പിക്കും”

    യുറീക്ക ഇപ്പോഴും പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നറിയില്ല ജെനീഷ് …..

    കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തിയ ഒരു പ്രസിദ്ധീകരണമായിരുന്നു അത്. യുറീക്കയും ശാസ്ത്രകേരളവും – രണ്ടിന്റേയും വായനക്കാരനായിരുന്നു ഞാന്‍. കൂടാതെ ശാസ്ത്ര സാഹിത്യ് പരിഷിത്തിന്റെ മിക്കവാറും ബാലസാഹിത്യ കൃതികളുടേയും (അക്കാലത്തെ) ശേഖരവുണ്ട്. (ടോട്ടോച്ചാനേയും ഓസിലെ മായാവിയേയും പരിചയപ്പെടുത്തിയത് KSSP ആണ്. ധാരാളം മൗലിക രചനകളും ഉണ്ടായിരുന്നു. എസ് ശിവദാസ്, ശാന്തകുമാര്, വേലായുധന്‍ പണിക്കശ്ശേരി തുടങ്ങിയവരെ മറക്കാന്‍ പറ്റില്ല

  • jalaja

    ജെനിഷ്,
    പ്രതികരണം അറിയാതെ പറ്റുമോ? എന്റെ വാദഗതികള്‍ അവര്‍ അംഗീകരിക്കുന്നുണ്ടോ എന്നറിയേണ്ടെ? എന്റെ പദപ്രശ്നത്തില്‍ തെറ്റുണ്ടോ എന്നറിയേണ്ടേ? എന്നിട്ടുവേണം ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍.

  • jalaja

    വിവേക്,ഇടയ്ക്കൊക്കെ പത്രം വായിക്കണം. ജികെ വര്‍ദ്ധിക്കും. എല്ലാവരും അച്ചുമ്മാന്‍ എന്ന് പറഞ്ഞ് നടന്നിട്ട് ഇങ്ങനെ ഒരു കാര്യം അറിയില്ലാന്നു വന്നാല്‍ അത് അച്ചുമ്മാനു തന്നെ നാണക്കേടല്ലേ? പത്രം വായിക്കാത്ത എനിക്കുപോലും അറിയാം.

  • SALIL

    ജെനീഷ്, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തേ മതിയാവൂ… പദപ്രശ്നം എന്നു വേണേലും വരട്ടെ… യുറീക്ക ഇപ്പോ വാങ്ങി പ്രയോജനമില്ല… വാങ്ങേണ്ടത് വാങ്ങേണ്ടപ്പോ വാങ്ങണം :) :)

  • balachandran

    എന്റെ അഭിപ്രായങ്ങള്‍ എഴുതാം .
    @anjana,
    ഞാന്‍ വടി എടുക്കുന്നതോന്നുമില്ല.അഞ്ജന പറഞ്ഞ അഭിപ്രായം (പനി)ഞാന്‍ എഴുയിട്ടു കട്ട് ചെയ്തതാണ് .കാരണം പനി ഒരു രോഗമാണെന്ന് സാധാരണക്കാര്‍ കരുതുന്നു എന്നതുകൊണ്ട്‌ തന്നെ .യഥാര്‍ഥത്തില്‍ ചേച്ചിയുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്നില്ല.പനി ഏതടിസ്ഥാനത്തിലും രോഗമല്ല,രോഗലക്ഷണം മാത്രമാണ് .
    @malini
    വാദ്യം എന്നല്ലേ വേണ്ടത് ,വാദ്യോപകരണം ശരിയാണോ?.ഒറ്റ നോട്ടത്തില്‍ സംശയം തോന്നാം ,എങ്കിലും ശരിയാണ് .വാദ്യം എന്ന് മതിയായിരുന്നു .ജലതരംഗത്തില്‍ ഉപകരണം പാത്രങ്ങളും ജലവുമാണല്ലോ.അതിന്റെ നിഷ്പത്തി ഇങ്ങനെയാണെന്ന് തോന്നുന്നു. വാദയതി ഇതി വാദ്യ:(വാദനം ചെയ്യുന്നതെന്തോ അത് വാദ്യം).ചെണ്ട .മദ്ദളം ……
    വാദനം ചെയ്യുന്നതിന് ഉപ(sub)കരണമായി(ശരീരം)നില്‍ക്കുന്നതെന്തോ അത് .-വാദ്യോപകരണം .(പ്രധാനകരണം മനുഷ്യന്‍)
    @vivek
    വിവേകിനെ അസാധാരണന്‍ എന്ന അര്ഥത്തിലല്ല ,പ്രത്യേക കഴിവുകളുള്ള വ്യക്തിയായി കാണുന്നു.ഇത്ര വേഗത്തില്‍ പൂരിപ്പിക്കുന്നതുകൊണ്ട്.ഒന്നുകില്‍ പലര്‍ ഒത്തു ചേര്‍ന്നാല്‍ ഇത്ര വേഗം നടക്കും .എനിക്ക് തോന്നുന്നു search ചെയ്യാനുള്ള കഴിവാണെന്ന് .എന്തായാലും ജെനിഷ് പറഞ്ഞതുപോലെ ആ വിദ്യകള്‍ ഞങ്ങള്‍ക്ക് കൂടി പറഞ്ഞു തരുക .”കൊടുക്കും തോറുമേറിടും”എന്നല്ലേ .

  • sandeep viswam

    jalaja Says:
    വിവേക് ആദ്യമേ ഒന്നാം ക്ലാസ്സിലെ പുസ്തകം നോക്കി. അത്രയേയുള്ളൂ.
    __

    ശരിയാണ്. ഓരോരുത്തരും ചിന്തിക്കുന്നത് ഓരോ വിധത്തിലാണ്. എനിക്ക് ഏറ്റവും അവസാനം കിട്ടിയ ഉത്തരങ്ങളില്‍ ഒന്ന് “പതുക്കെ” ആണ്. ഇത്രയധികം വിമര്‍ശനങ്ങള്‍ ഏറ്റുവങ്ങേന്ട ഒരു പദപ്രശ്നം ആണെന്ന് തോന്നുന്നില്ല.

    പൊതുവായി ഒരു അഭിപ്രായം കൂടി. ഒരു ഉത്തരവും അതിലെക്കെതുന്ന ലിങ്കുകളും ഒരുപോലെ indirect ആയാല്‍ കളിയ്ക്കാന്‍ ഇരിക്കുന്നവര്‍ കുഴങ്ങും. ക്വിസ് മത്സരത്തിന്റെ സ്റ്റൈല്‍ ആകാതിരിക്കുക എന്നതിനേക്കാള്‍ ഉപരി കളിയ്ക്കാന്‍ ആളുണ്ടവുക എന്നതല്ലേ പ്രധാനം?

    ഏതായാലും കമന്റ്‌ പേജില്‍ ആത്മകഥകള്‍ വായിക്കേണ്ടിവന്നില്ല. സന്തോഷമുണ്ട്.

  • SALIL

    ചേച്ചീ, നല്ല പദപ്രശ്നം….ഒപ്പിച്ചു വരാന്‍ കുറച്ചു സമയം എടുക്കും എന്നു മാത്രം… പലര്‍ക്കും ഇല്ലാത്തത് അതായിരുന്നു… ആശുപത്രിയില്‍ നിന്നു വന്നതിനു ശേഷം ചെയ്തു തീര്‍ത്തു…70 വരെ ക്ലൂ നോക്കാതെ ചെയ്തു… :)

  • hari

    please give clues for 29b,3d,5a

  • anjanasatheesh

    ചേച്ചി പറേണതൊക്കെയങ്ങടു മനസ്സിലാക്കണൂ…..ന്നാലും പനിരോഗമല്ല എന്നന്യ ന്റെഭിപ്രായം. ശാസ്ത്രത്തെ അംഗീകരിക്കാതെ പറ്റില്യാലോ.ബാക്കിയൊക്കെ അവ്ടെ കെടക്കട്ടെ !

    അഭിപ്രായം പറഞ്ഞ് വെറുതെ ന്തിനാ മുഷിയണേന്നുകരുതും. ന്നാലും പിടിച്ചാ കിട്ടില്യാ മനസ്സിനെ.

    @chandini,

    പിണങ്ങിപോവാനുള്ള കാര്യൊന്നൂല്യാ ഇതിന് . ഇതൊക്കെ എല്ലാവരും അനുഭിക്കണതാ…പലപദപ്രശ്നത്തിലും വളരെമുന്നില്‍ നിന്നിട്ട് ഒരക്ഷരത്തിനു വേണ്ടിയൊക്കെ റാങ്കൊത്തിരി പിന്നിലായിപോയിട്ടുണ്ട് പലതവണ.ഞാനും ആപ്പീസിലു വീണുകിട്ടണസമയത്താ ഇതുകളിക്കണേ . ഇന്നലെ വെള്ളിയാഴ്ച അവധിയായതിനാല്‍ ഇടക്കുനിര്‍ത്താതെ കളിക്കാന്‍ പറ്റിയെന്നുമാത്രം. എന്തുപറഞ്ഞാലും ഇതു മ്മടെ മഷിത്തണ്ടല്ലേ……………

  • Malini

    ഇന്നുച്ചക്കാണ് പദപ്രശ്നം തീര്‍ക്കാന്‍ തുടങ്ങിയത്. കുറെയേറെ നല്ല അറിവുകള്‍..

    @മാഷ്
    വാദ്യം എന്നതിന് ‘മ്യൂസിക്‌ ഇന്‍സ്ട്രുമെന്റ്’ എന്ന അര്‍ത്ഥമാണല്ലോ . പിന്നെ വീണ്ടും ഉപകരണം എന്ന് കൂട്ടിച്ചേര്‍ക്കല്‍ ഇവിടെ ആവശ്യമില്ല എന്ന് തോന്നുന്നു. ജലതരംഗം percussion instrument ശ്രേണിയില്‍ പെടുന്നതാണ്.

    ‘രണ്ടായിരത്തിരണ്ടര’ ജലജേച്ചിടെ വികൃതി ആയിപ്പോയി.

    മുഖത്തിന്റെ ഒരു പകുതിയില്‍ സന്തോഷം, മറുപകുതിയില്‍ ദുഃഖം എന്നും ‘മുഖത്തിന്റെ ഒരു വശത്ത് കോപം മറുവശത്ത് പ്രേമം’ ഇവ രൌദ്രവും ശൃംഗാരവും ആയിരുന്നെങ്കില്‍ ‘ഏകലോചനം’ കൂടുതല്‍ വ്യക്തമായേനെ.

    പനി രോഗലക്ഷണം ആണെന്നത് വൈദ്യ വ്യാഖ്യാനം അല്ലേ…നമുക്ക് പനി രോഗം തന്നെ… :)

    സുരാസു നാടക നടന്‍ മാത്രമല്ല , മികച്ച നാടകകൃത്തും സംവിധായകനുമാണ്‌.
    ഏതായാലും മികച്ച ഒരു പദപ്രശ്നം നിര്‍മിച്ചതില്‍ ജലജ ചേച്ചിക്ക് അഭിനന്ദങ്ങള്‍ …

  • balachandran

    ചേച്ചിയ്ക്,
    എന്റെ അഭിപ്രായം.
    ഞാന്‍ ഇന്നലെ എഴുതിയത് തന്നെയാണ് എന്റെ അഭിപ്രായം .
    ആദ്യമേ തന്നെ പറയട്ടെ ഒന്നൊന്നായി സമര്‍ഥിക്കാന്‍ ചേച്ചി കാണിച്ച താത്പര്യത്തെ പ്രശംസിക്കുന്നു .ഇന്നലെ ചേച്ചി ഒന്ന് പരുങ്ങി.അയ്യോ പ്രയസമായിപ്പോയോ .ഇനി എന്ത് ചെയ്യാനാ എന്ന തരത്തില്‍ .ഇന്നു ചേച്ചി തറ്റുടുത്തങ്ങിറങ്ങി. അഭിനന്ദിക്കുന്നു .
    വിമര്‍ശനങ്ങളെ അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ല .
    എല്ലാ ഉത്തരവും കണ്ടെത്താന്‍ കഴിയും എന്നത് ശരിയാണ് എങ്കിലും ആവശ്യത്തിനു ലിങ്ക് കള് ഇല്ല .ഭൂരിഭാഗവും രണ്ടു-മൂന്നു അക്ഷരപദങ്ങള് .അതിനാല്‍ ലിങ്ക് കള്‍ ഉദ്ദേശിക്കുന്നതരത്തില് ‍പ്രയോജനം കിട്ടിയില്ല.വലിയ പദങ്ങള്‍ക്കാകട്ടെ പ്രയോജനം ചെയ്യുന്നതരത്തില്‍ ലിങ്ക് ഇല്ല.ഭൂരിഭാഗവും indirect ലിങ്ക്.
    ഞാന്‍ നേരത്തെ പറഞ്ഞതുപോലെ നമുക്കൊക്കെ പ്രധാനം ജീവിതപ്രശ്നമല്ലേ ,പദപ്രശ്നമല്ലല്ലോ. കണ്ണ് നമ്മുടെതല്ലേ .

    ഭാവഹം ചേച്ചി തന്ന ലിങ്ക് കണ്ടാല്‍ രാസവളമെന്നെ തോന്നു .പക്ഷേ അങ്ങനെയല്ല
    പക്യജനകം-nitrogen,ഭാവഹം-phospherous,ക്ഷാരം–pottassium .
    ഇതൊന്നും രാസവളമല്ല.മൂലകങ്ങള്‍ മാത്രമാണ് .ഇതു കിട്ടാന്‍ ചാണകം ,പച്ചില,എല്ലുപൊടി,ചാമ്പല്‍(ash) ഉപയോഗിച്ചാല്‍ മതി .ഇതുചേര്‍ന്ന രാസവളങ്ങള്‍ നമുക്ക് കിട്ടുന്നതിങ്ങനെ.nitrogen direct കിട്ടുന്നത് -യുറിയ ,
    ഫാക്ടം ഫോസില്‍ 20 %,complex ല് 17 ,18 %,mixture -ല് 14,17,18%,

    phospherous – മസൂരി ഫോസ്.രാജ്ഫോസ്‌ തുടങ്ങിയവ .ഇതിലൊക്കെ 70% ത്തില്‍ താഴെയെ phosherous ഉള്ളു . ഫാക്ടം ഫോസില്‍ 20 %,complex ല് 17 ,18 %, mixture -ല് 14,17,18%,എന്നിങ്ങനെ യുണ്ട് .

    pottassium -murriate of potash ല് നിന്നും ഡയറക്റ്റ് 70 %ത്തോളം കിട്ടും .
    complex ല് 17 ,18 %,mixture -ല് 14,17,18%,കിട്ടും .
    ചുരുക്കത്തില്‍ മൂലകം വേറെ രാസവളം വേറെ .
    കാപ്രി -ബസ്‌ ,കാര്‍ ,ബെഞ്ച്‌ ,ഡസ്ക് ,സ്വിച്ച് എന്നിവ പോലെ തത്ഭവമായെന്നു പറയാറായോ? ഞാന്‍ ഇതുകൂടി കൂട്ടി നല്ലപ്പോഴാണ് കേള്‍ക്കുന്നത് .
    ക്ലു ചോദിക്കുന്നവരുടെ എണ്ണം കണ്ടിട്ട് പലര്‍ക്കും അങ്ങനെയെന്നു തോന്നുന്നു .
    കഠിനം ആയിരുന്നോ എന്നതിന് മറ്റൊന്നും നോക്കണ്ട .
    makara – 11 ആദ്യത്തെ 25 പേര്‍ 100 ലെത്താന്‍ എടുത്ത സമയം 15 .5 മണിക്കൂര്‍ .
    (രാത്രിയായിരുന്നു എന്നോര്‍ക്കുക )
    makara – 12 ആദ്യത്തെ 25 പേര്‍ 100 ലെത്താന്‍ എടുത്ത സമയം 7 .15 മണിക്കൂര്‍ .
    makara – 13 ആദ്യത്തെ 25 പേര്‍ 100 ലെത്താന്‍ എടുത്ത സമയം 19 .5 മണിക്കൂര്‍
    (പകല്‍ ആയിരുന്നു എന്ന്‌ ഓര്‍ക്കുക)
    വിവേക് എടുത്ത സമയം കൂടി നോക്കുക .പൊതുവില്‍ ഇങ്ങനെയായ സ്ഥിതിയ്ക് കഠിനം എന്നല്ലേ പറയാന്‍ പറ്റു.
    എന്തായാലും കുറെ പുതിയ പദങ്ങള്‍ പഠിച്ചു ,ഏറെ റെഫര്‍ ചെയ്യാന്‍ കഴിഞ്ഞു .
    അഭിനന്ദനങ്ങള്‍ .

  • balachandran

    മാലിനീ,
    പറഞ്ഞത് ശരിയാണ് വാദ്യം എന്നാല്‍ അര്‍ഥം കിട്ടും .പക്ഷേ വാദ്യോപകരണം എന്ന്‌ പറഞ്ഞാല്‍ തെറ്റാവുകയുമില്ല .
    വാദനം ചെയ്യുന്നതെന്തോ അത് വാദ്യം .(ശബ്ദം എന്തില്‍ നിന്ന് പുറപ്പെടുന്നുവോ അത്)
    വാദനം ചെയ്യാനുപയോഗിക്കുന്ന ഉപകരണം എന്താണോ അത് വാദ്യോപകരണം .
    (ശബ്ദം പുറപ്പെടുവിക്കുന്നത് എന്തുപയോഗിച്ചാണോ അത് )
    ഒന്നാമത്തേതില്‍ മനുഷ്യന്‍ എന്ന കരണം ഇല്ല .രണ്ടാമത്തേതില്‍ ഉണ്ട് .അതാണ്‌ വ്യത്യാസം
    മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചെണ്ട തന്നത്താനെ വീണു ശബ്ദമുണ്ടായാല്‍ അതും മേളം .
    രണ്ടാമത്തതില്‍ ചെണ്ട കൊട്ടുക തന്നെ വേണം .

    • admin

      thanks jalaja chechi for explaining the answers

  • സുരേഷ്

    ജലജ ചേച്ചിക്കു്,

    പദപ്രശ്നം കിട്ടി. മുന്നിലെത്തിയവര്‍ക്കു സന്തോഷവും ബാക്കിയുള്ളോര്‍ക്ക് രോഷവുമുണ്ടായി എന്നു മനസ്സിലായി. ആഫീസ് സമയം കഴിഞു ആറുമണിക്കാണു പ്രശ്നിക്കാന്‍ തുടങ്ങിയതു്. ചോദ്യങ്ങളുടെ ഘടനയെ കുറിച്ചോ, ലിങ്കുകളുടെ സ്വീകാര്യതയെ കുറിച്ചോ ആധികാരികമായി പറയാന്‍ എന്റെ അറിവിന്റെ പരിധി അനുവദിക്കുന്നില്ല എങ്കിലും അഭിപ്രായ സ്വാതന്ത്ര്യം എന്ന RTC – Right to comment ഉപയോഗിക്കട്ടെ.

    1. ഈ പദപ്രശ്നത്തിലെ രണ്ടക്ക ഉത്തരങ്ങളുടെ എണ്ണം 22 – 23 ആണെന്നറിയാമല്ലോ. ഇതു ആശാസ്യമല്ല എന്നാണെന്റെ പക്ഷം. segments ഒപ്പിച്ചെടുക്കാന്‍ പെടുന്ന പാടു മനസ്സിലക്കാം. പക്ഷേ ഉത്തരത്തിനുള്ളിലെ ഉത്തരങ്ങള്‍ കൂടുതല്‍ വിരസത യുണ്ടാക്കുന്നില്ലേ എന്നു തോന്നി.
    2. ലിങ്കുകള്‍ ക്വിസ് മത്സരം പോലെ ആകാതിരിക്കുക എന്നതു് ഒരു വഴക്കമല്ലേ, നിയമമല്ലല്ലോ. നിര്‍മ്മാതാവിന്റെ prerogative power എന്നതു സമ്മതിച്ചാലും , നാളെത്തേക്കു പുതിയ ഒരു കീഴ് വഴക്കം ഉണ്ടാക്കേണ്ടതുണ്ടോ. ഉദാ: സോപ്പു പത ഉണ്ടാക്കുന്നു. സമ്മതിച്ചു. നാളെ ഞാന്‍ , പൂച്ച എന്ന clue തന്നു എലി എന്നു ഉത്തരം നല്കിയാല്‍ തെറ്റെന്നു പറയാനാവുമൊ ? പൂച്ച എലിയെ പിടിക്കാറുണ്ട് എന്ന വിശദീകരണവും തരാം.
    3. /#/പിന്നെ അവര്‍ ഉത്തരം പറഞ്ഞു രണ്ടര. ഇത് ഞാന്‍ ഒരു പദപ്രശ്നത്തില്‍ ഇട്ടിരുന്നു./#/ അതു ഇത്തവണ രണ്ടായിരത്തിരണ്ടര യായി, ഇനി 222222 1/2 ? ഒഴിവാക്കാമായിരുന്നു. കൂടുതലൊന്നും പറയാനില്ല.

    എന്നു സുരേഷ്

  • സുരേഷ്

    സഹൃദയരേ,

    ഒരു പദപ്രശ്നവും പിന്നെ ഒരുപാടു കോലാഹലങ്ങളും വായിച്ചു. ഭൂരിഭാഗം പേരുടേയും concerns നൂറു ശതമാനവും ശരി യെന്നു സമ്മതിക്കുമ്പോള്‍ പോലും , എനിക്കു തോന്നിയ ചില കാര്യങ്ങള്‍ പറയട്ടേ,

    1. #@if yourself are not satisfied with the question, why the hell are you putting it? ബൈജോ – ഇങ്ങിനെ ഒരു കമന്റിന്റെ ആവശ്യമുണ്ടായിരുന്നോ.
    2. കഴിഞ്ഞ ഒരുമാസത്തോളമായി നാം അനുവര്‍ത്തിച്ചു വരുന്ന പരസ്പര ബഹുമാന / അംഗീകരിക്കുന്ന കമന്റുകളുടെ നിലവാരത്തില്‍ നിന്നും താഴേക്കു പോയി പലപ്പോഴും.
    3. ഞാന്‍ ചൂണ്ടിക്കാണിക്കുന്ന തെറ്റുകള്‍ എന്റെ പദപ്രശ്നത്തിലുണ്ടാകില്ല എന്നു ഉറപ്പിച്ചു പറയാനെത്രപേര്‍ക്കാകും .
    4. പദപ്രശ്നത്തിന്റെയും കമന്റുകളുടെയും നിലവാരം admin, approver , നിര്‍മ്മതാവു , കളിക്കുന്നവര്‍ എന്നിവര്‍ ക്കെല്ലാം ഒരു പോലെ ആണെന്നാണു ഞാന്‍ കരുതുന്നതു.
    5. പദപ്രശ്നം കളിക്കുമ്പോള്‍ കളിനിറുത്തിയാലോ എന്നു വരെ പലപ്പോഴും തോന്നാറുണ്ട് (ഇന്നലെയടക്കം , 50 കടന്നപ്പോള്‍ ദേഷ്യത്തില്‍ കളിനിര്‍ത്തി പിന്നെ ഇന്നാണു വീണ്ടും തുടങ്ങിയതു), പക്ഷേ അതുകൊണ്ട് ഒരു ഫലവും ഉണ്ടാകില്ലെന്നു അറിയുന്നതുകൊണ്ടു കളി തുടരുന്നു. not emotions but intelligence (?) prevail .

    ആയതിനാല്‍ സമത്വത്തിന്റെ , സാഹോദര്യത്തിന്റെ , അറിവിന്റെ , അക്ഷര കൂട്ടായ്മയാകുന്ന ഈ മഷിത്തണ്ടിനെ ഉണക്കാതെ സൂക്ഷിക്കുക.

    എന്നു “ദേ” – “വേന്ദ്രന്‍ ” ( സുരേഷ് ) {കടപ്പാട് : മാഷ് }

  • നിളാ പൗര്‍ണമി

    @ ജെനിഷ് ,
    നിള വാക്ക് മാറ്റിയില്ല .
    അടുത്ത പാട്ട് മത്സരത്തിനു വീണ്ടും കാണാം .
    ഇന്നലെ അല്പം തിരക്കിലായി . അത് ഒരു
    ആത്മകഥയായി എഴുതി ബുദ്ധിമുട്ടിക്കുന്നില്ല . (കേട്ടോ സന്ദീപ്‌ ).
    വിവേക് മാത്രമല്ല ഞാനും ഹാപ്പിയാണ് .
    ഒന്നാം സ്ഥാനം മാത്രമല്ലല്ലോ സന്തോഷം .പെട്ടെന്ന് ഒരു പൂത്തിരി
    കത്തിത്തീരുന്നതുപോലെ തീരുന്ന പദപ്രശ്നത്തേക്കാള്‍ നിളക്കിഷ്ടം
    ഇത്തരം പദപ്രശ്നം തന്നെ . നന്ദി ജലജേച്ചി
    എത്രയധികം വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്നോ ഈ പദപ്രശ്നം ?
    തീര്‍ച്ചയായും ഇല്ല തന്നെ .

  • mujeeb Rahman

    ഈ പദപ്രശ്നത്തില്‍ നിര്‍മ്മാതാവ് പറയുന്നതും ശരിയാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നതും ശരിയാണ് എന്തായാലും പദപ്രശ്നമല്ലേ അല്‍പമൊക്കെ പ്രശ്നങ്ങള്‍ വേണ്ടേ അതൊക്കെ sportsman spirit ഓടെ എടുത്താല്‍ തീരാവുന്നതേയുള്ളു.ഈ crossword ല്‍ എല്ലാ പദപ്രശ്നത്തിലേതുപോലെയും ചില പ്രശ്നങ്ങളും കടന്നുകൂടിയെന്നുമാത്രം അത് പുതിയ പശ്നങ്ങളൊന്നുമല്ല താനും.എന്തായാലും ജലജച്ചച്ചിയുടെ വിശദീകരണങ്ങള്‍ തൃപ്തികരം തന്നയാണ് ചേച്ചിക്കല്ലാതെ ഇങ്ങനെയൊരു വിശദീകരണം തരാനും സാധിക്കില്ലെന്നാണ് എന്റെ അഭിപ്രായം.
    ജലജച്ചച്ചി വിശദീകരണത്തിന് അഭിനന്ദനങ്ങള്‍!!

  • കഥാകാരന്‍

    മുകളില്‍ പറയുന്ന കമന്റ് പേജ് വായിച്ചിട്ട്, ചേരുംപടി ചേര്‍ക്കുക (10 marks)

    1. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്
    2. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ
    3. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ
    4. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്
    5. പച്ചയില വീഴുമ്പോള്‍ പഴയില ചിരിക്കും
    6. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം
    7. ദീപസ്തംഭം മഹാശ്ചര്യം ….
    8. ആരാന്റമ്മയ്ക്ക് പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ശേല്

    And the options are –
    അഞ്ജന, ജലജച്ചേച്ചി, വിവേക്, നിലാ പൗര്‍ണമി, ചാന്ദ്നി, അഡ്മിന്‍, ബാലന്‍ മാഷ്, ജെനീഷ്, മാലിനി, പ്രിയ, ബൈജോ,മുജീബ്, അപ്പ്രൂവര്‍

    (മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ പോരെങ്കില്‍ വേറെ കൂട്ടിച്ചേര്‍ക്കാവുന്നതാണ്)

  • Baijo

    @jalaja
    what abt linking with second letter or third letter. Who told you should only put link for first letter.
    Actually I was stopped myself today morning, after reading ur comment refusing to answer my question. But if u keep on like this irritating surely it’s gonna ugly.
    Moderator may have to interfere to not display my comments……….

  • Baijo

    @vivek,
    thanks for having a high opinion abt me. But don’t worry, whenever I’m doing, I feel I’m doing it at my full form. Unlike many lucky ones over here, I’ve got some stupid shifts and a working place where even mobile is banned, that’s all. So don’t expect me to get that lottery given by Reshmi once more.

  • Vivek

    @ Balachandran – പലപ്പോഴായി എന്റെ തിരയല്‍ രീതികള്‍ ഞാന്‍ പങ്കു വെച്ചിട്ടുണ്ട് എന്നു കരുതുന്നു. ഓരോരുത്തരും ഓരോ രീതിയിലല്ലേ അന്വേഷിക്കുന്നത്. ചില ചോദ്യങ്ങള്‍ ഒരു simple search ലൂടെ കിട്ടും. ചിലപ്പോള്‍ മലയാളം google വേണ്ടി വരും. സൂചനയിലെ ചില വാക്കുകള്‍ മാത്രമെടുത്തും google ചെയ്തു നോക്കാറുണ്ട്. ചിലപ്പോള്‍ ഗൂഗിളിലെ search page -ന്റെ മൂന്നും നാലും പേജു വരെയൊക്കെ നോക്കി പോകാറുണ്ട്. പിന്നെ കറക്കിക്കുത്ത് നല്ല ക്ഷമയോടെ ചെയ്യാറുണ്ട്. അങ്ങ്നെ പോകും.

  • Vivek

    @ ജലജേച്ചി, എനിക്കെന്തു പക്ഷഭേദം ? എന്റെ ഒഴിച്ച് എല്ലാ പദ പ്രശ്നങ്ങളേയും ഞാന്‍ കുറ്റം പറയും :)
    പിന്നെ ഇപ്പോള്‍ മന:പൂര്‍വം കമ്ന്റു പേജില്‍ നിന്നും മാറി നില്‍ക്കുന്നതാണ് (KRKT2/11/01MALA/02 നു ശേഷം, ഒരു പിന്‍ വാങ്ങല്‍ ആവശ്യമാണെന്നു തോന്നി.) ഞാന്‍ ഇല്ലാതെ തന്നെ അടിയെല്ലാം മുറയ്ക്കു നടക്കുന്നുണ്ടല്ലോ).

    അപ്പോള്‍ ശരി. ഇനി എന്റെ പദ പ്രശ്നം എന്നുണ്ടോ അന്നു കാണാം.

    നന്ദി നമസ്കാരം

  • jalaja

    what abt linking with second letter or third letter. Who told you should only put link for first letter

    ബൈജോ, ഈ കമന്റിന്റെ അര്‍ത്ഥം മനസ്സിലായില്ല. ഞാന്‍ ഇടയ്ക്കുള്ള അക്ഷരങ്ങള്‍ക്കും ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ.
    പിന്നെ എല്ലാവരുടെയും കമന്റിനു ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. കുറെയുള്ളതുകൊണ്ട് ഇടയ്ക്കേതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നറിയില്ല. ബൈജുവിന്റെ ഏതു കമന്റിനാണ് മറുപടി കിട്ടാത്തത്? ഞാന്‍ ഇപ്പോള്‍ നോക്കിയിട്ട് ഒന്നും കണ്ടില്ല. വിരോധമില്ലെങ്കില്‍ ഒന്നു കൂടി എഴുതൂ.

  • Malini

    ഏതായാലും നനഞ്ഞിറങ്ങി… 2 .30 pm വരെ ഒരു ടൈം പാസ്‌

    1. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് – ബാലന്‍ മാഷ്
    2. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ – ജലജ ചേച്ചി
    3. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ – മാലിനി
    4. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് – അഞ്ജന
    5. പഴയില വീഴുമ്പോള്‍ പച്ചയില ചിരിക്കും – ചാന്ദ്നി
    6. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം – അഡ്മിന്‍
    7. ദീപസ്തംഭം മഹാശ്ചര്യം …. – ജെനിഷ് , പ്രിയ,മുജീബ്
    8. ആരാന്റമ്മയ്ക്ക് പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ശേല് – അപ്രൂവര്‍

    And the options are –
    അഞ്ജന, ജലജച്ചേച്ചി, വിവേക്, നിലാ പൗര്‍ണമി, ചാന്ദ്നി, അഡ്മിന്‍, ബാലന്‍ മാഷ്, ജെനീഷ്, മാലിനി, പ്രിയ, ബൈജോ,മുജീബ്, അപ്പ്രൂവര്‍

    (മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ പോരെങ്കില്‍ വേറെ കൂട്ടിച്ചേര്‍ക്കാവുന്നതാണ്)

    9 . ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം …. – കഥാകാരന്‍
    10. ഓന്ത് ഓടിയാല്‍ വേലിപ്പഴുതോളം വരെ – ബൈജോ
    11 . നിത്യാഭ്യാസി ആനയെ എടുക്കും – വിവേക്
    12 . മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട – നിളാ പൌര്‍ണമി

    ബോംബുകള്‍ പൊട്ടട്ടേ..പടക്കങ്ങള്‍ പോരട്ടേ…
    ****ഞാന്‍ തമാശിച്ചതാണ്…നിങ്ങള്‍ സീരിയസ് ആയി എടുത്തോളൂ …

    • admin

      >>6. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം – അഡ്മിന്‍

      laugh a lot. :-) [repeat 1000000]

  • jalaja

    വിവേക്,
    പിഷാരടിയുടെ സൂചന നീളം കൂടിയെന്ന് പറഞ്ഞിട്ട് എന്റെ സൂചനയുടെ കാര്യത്തില്‍ മൌനം പാലിച്ചു. അതു തന്നെ പക്ഷഭേദം. :) :)
    ഞാന്‍ ചിലപ്പോള്‍ എന്റെ പദപ്രശ്നത്തിനെയും കുറ്റം പറയും. ഇതിലിപ്പോള്‍ ഒരെണ്ണത്തിനു കുറച്ചു കൂടി നല്ല സൂചന എഴുതിയില്ല ,,ഒരെണ്ണത്തിന് മതിയായ ലിങ്ക് ഉണ്ടായിരുന്നില്ല്ല ഇങ്ങനെയൊക്കെ ………..

  • jalaja

    മാലിനി,
    ചേരും‌പടി ചേര്‍ത്തത് വിശേഷായി. 3 ന് എല്ലാ പദപ്രശ്നനിര്‍മാതാക്കളും എന്നാവാമായിരുന്നു.

    ഞാന്‍ തമാശിച്ചതാണ്…നിങ്ങള്‍ സീരിയസ് ആയി എടുത്തോളൂ … പൂച്ചയ്ക്ക് കളിതമാശ, എലിക്ക് പ്രാണവേദന അല്ലേ? :) :)

  • Malini

    ജലജ ചേച്ചീ ;) ;) ;)
    എലി ഞാന്‍ ആണോ? :(

  • jalaja

    സലില്‍, പോയിപ്പോയി ഇപ്പോള്‍ പദപ്രശ്നം ജീവിതത്തിലെ പ്രതിസന്ധിയുമായോ? :) അതോ എന്റെ പദപ്രശ്നമോ? :)

  • jalaja

    മാലിനി, എലിയുടെ പേര് ജെറി എന്നല്ലേ?

  • Malini

    ജലജ ചേച്ചീ സത്യം…ഞാന്‍ ഇന്നലെ ജെറിയുടെ ഒരു ചിത്രം ഡൌണ്‍ലോഡ് ചെയ്തു …എന്റെ പ്രൊഫൈല്‍ പിക്ചര്‍ ആക്കാന്‍…!!!!
    :)

  • jalaja

    ഞാനെന്റെ പദപ്രശ്നങ്ങള്‍ പിന്‍‌വലിച്ചാലോ എന്ന് ആലോചിക്കുന്നു..
    ജെനിഷ്, അവയ്ക്ക് പകരം എന്റെ പദപ്രശ്നങ്ങള്‍ ഇടാന്‍ പറഞ്ഞാലോ? :)

  • Malini

    @അഡ്മിന്‍
    പ്രൊഫൈല്‍ പിക്ചര്‍ ഓപ്ഷന്‍ എവിടെ? ഇന്നലെ കുറെ തപ്പി…ഇടക്കൊരാള്‍ ഇട്ടു കണ്ടല്ലോ?

  • jalaja

    വളരെ നല്ലത് മാലിനി. സ്വയം മനസ്സിലാക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. അതു മനസ്സിലാക്കിക്കഴിഞ്ഞാല്‍ പകുതി പ്രശ്നമെങ്കിലും തീരുമെന്നാണ് അറിവുള്ളവര്‍ പറയുന്നത്.

  • Malini

    ജലജ ചേച്ചീ
    :<
    അഞ്ജനയെ വിളിക്കണോ? അതോ നല്ല കുട്ടിയായി ഇരിക്കുന്നോ?

  • jalaja

    അഞ്ജനാ, ഇതാ മാലിനി എന്തൊക്കെയോ പറയുന്നു…..:) :) :)

  • jalaja

    പനി രോഗലക്ഷണം എന്ന് വിക്കി. ജ്വരമെന്ന് ആയുര്‍വേദം. ഇനി ഹോമിയോ, യുനാനി, സിദ്ധ, പ്രകൃതി അങ്ങനെ പലരും. നിഘണ്ടുവില്‍ പനിയെന്നാല്‍ ജ്വരം ജ്വരമെന്നാല്‍ പനി. ഞാനീ പനി അവിടെ കണ്ടപ്പോള്‍ ഒരു ലിങ്ക് കൊടുത്തതാണ്. ഇതിനെന്തിന് വിക്കിയും നിഘണ്ടുവും എന്നായിരുന്നു വിചാരം. മുറിമൂക്ക് ആണെന്ന് മനസ്സിലാക്കിത്തന്നതിന് അഞ്ജനയ്ക്കു നന്ദി. എന്നാലും മാലിനി പറഞ്ഞപോലെ പനി ഒരു രോഗമാണെന്ന് കരുതാനാണെനിക്കിഷ്ടം മാഷ്‌ടെ സാധാരണക്കാരിയെപ്പോലെ .

    വാദ്യം– സംഗീതോപകരണം എന്ന് നിഘണ്ടു.

    ഒരു ഉത്തരവും അതിലെക്കെതുന്ന ലിങ്കുകളും ഒരുപോലെ indirect ആയാല്‍ കളിയ്ക്കാന്‍ ഇരിക്കുന്നവര്‍ കുഴങ്ങും. ക്വിസ് മത്സരത്തിന്റെ സ്റ്റൈല്‍ ആകാതിരിക്കുക എന്നതിനേക്കാള്‍ ഉപരി കളിയ്ക്കാന്‍ ആളുണ്ടവുക എന്നതല്ലേ പ്രധാനം? സന്ദീപ് നല്ല നിര്‍ദ്ദേശം.

    ആത്മകഥ പുസ്തകരൂപത്തില്‍ വായിക്കാറുണ്ടോ? :) :) മാധവിക്കുട്ടി, തിക്കോടിയന്‍ ഇവരുടേത് വായിച്ചിട്ടുണ്ടോ? അവയില്‍ അവരെക്കുറിച്ച് ഇല്ല. അതാണ് സവിശേഷത. ആത്മകഥയെക്കുറിച്ച് വിവരിച്ച് ഇത്തിരി ബോറടിപ്പിക്കാമെന്ന് വിചാരിച്ചു. :)

  • jalaja

    സലില്‍, അല്ലെങ്കില്‍ ക്ലൂ ഇല്ലാതെ എത്രവരെ ചെയ്യാറുണ്ട്? :)

  • Jenish

    @Malini

    Super… “മാലിനിയാണ് താരം”.. ചേരുംപടി ചേര്‍ത്തുകളഞ്ഞല്ലോ!!

    @Jalaja

    ഏറ്റവും കൂടുതല്‍ കമന്റുകള്‍ കിട്ടിയ ആള്‍ എന്ന നിലയ്ക്ക് ചേചിക്ക് “Mercedes Benz” സമ്മാനം..

  • jalaja

    മാലിനി, ഏകലോചനത്തെക്കുറിച്ചുള്ള അഭിപ്രായം അംഗീകരിക്കുന്നു. ക്ലൂവില്‍ സുരാസുവിനെക്കുറിച്ച് ഒരു പാട് വിസ്തരിക്കേണ്ട ആവശ്യം ഇല്ലല്ലോ.

  • Jenish

    @Jalaja

    ചേച്ചിയുടെ പദപ്രശ്നത്തില്‍ ആകെ 3 ചോദ്യങ്ങളെ എനിക്ക് പ്രശ്നമായി തോന്നിയുള്ളൂ..

    1. മലയാളപദം – അതിനുപകരം സംഖ്യ എന്ന് മതിയായിരുന്നു
    2. ഏകലോചനം – രസങ്ങളെക്കുറിച്ച് പാചകത്തില്‍ മാത്രം എഴുതിയാല്‍ പോര.. ഇവിടെയും കൊടുക്കാമായിരുന്നു..
    3. വി.എസ്സ് – ശരിക്കും ഒരു കീറാമുട്ടി

  • Malini

    തങ്ങളെ കുറിച്ച് തന്നെ വിവരിക്കുന്ന ആത്മകഥകളും, വായനാസുഖവും പ്രചോദനവും തരുന്നുണ്ടല്ലേ? എന്റെ സത്യാന്വേഷണവും മറ്റും. നമ്മുടെ കമന്റ്‌ പേജില്‍ അതല്പം കൂടിയെന്നത് നേര് തന്നെ. അതും ഇതും ഒക്കെ ഉണ്ടെങ്ങിലല്ലേ ഇവിടം രസകരം ആകു? അതിനു പ്രത്യേകിച്ച് നിയമം ഒന്നും വേണ്ട…ചേച്ചി ഞാന്‍ സുരാസുവിനെ കുറിച്ച് പറഞ്ഞത് കൂടുതല്‍ അറിവ് മറ്റുള്ളവര്‍ക്കും (അറിയാത്തവര്‍ക്ക് ) കിട്ടട്ടെ എന്ന് വെച്ചാണ്‌.

  • ഗോപകുമാർ

    മാലിനി,
    ചേരും പടിചേർത്തത് ഉഷാറായി പ്രത്യേകിച്ചും നാലാമത്തേത് :)
    അഞ്ജനയെ കുറെ നേരമായി ഈപരിസരത്തൊന്നും കാണുന്നില്ല …

  • SALIL

    ചേച്ചീ, ഞാന്‍ ജെനീഷിനെ ഒന്നു സമാധാനിപ്പിച്ചതല്ലേ…. എനിക്കീ പദപ്രശ്നങ്ങള്‍ ജീവിതത്തിന്റെ പ്രതിസന്ധികളില്‍ നിന്നും മനസ്സിനെ വഴി തിരിച്ചു വിടാനുള്ള ഉപാധികളാണ്…

  • jalaja

    മാഷേ, മിനിഞ്ഞാന്ന് ക്ലൂ കൊടുക്കണം ഒപ്പം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയണം. ഈ രണ്ടു കാര്യങ്ങള്‍ക്കുമായി ഇടയ്ക്കിടെ ഗൂഗിള്‍ നോക്കണം. അതുകോണ്ട് ചെറിയ ഒരു കണ്‍ഫ്യൂഷന്‍ ആയി എന്നു മാത്രം. അതുകൊണ്ടാണ് ഷണ്മുഖപ്രിയയ്ക്ക് മറുപടി എഴുതിയപ്പോള്‍ തെറ്റിപ്പോയത്. ഗൂഗിള്‍ സെര്‍ച്ചില്‍ അപ്പോള്‍ കണ്ടുപിടിക്കാന്‍കഴിഞ്ഞില്ല. വീണത് വിദ്യയാക്കുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു ഞാന്‍ റെസ്റ്റ് ഹൌസിന്റെ പേരല്ല ഇട്ടതെന്ന്. അതുകൊണ്ടാണ് ഇന്നലെ നോക്കിക്കണ്ടുപിടിച്ച് തിരുത്തിയത്.

    ഒരു വിമര്‍ശനവും ഞാന്‍ തള്ളിക്കളഞ്ഞിട്ടില്ല എല്ലാവര്‍ക്കും മറുപടി എഴുതിയിട്ടുണ്ട്. ഏകപക്ഷീയമായ നിലപാടെടുത്തിട്ടുമില്ല. തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ അംഗീകരിക്കുകയും ചെയ്യും.

    ചിലര്‍ ചിലത് ശരിയല്ല എന്ന് പറഞ്ഞ് കമന്റിടും എന്തുകൊണ്ട് ശരിയല്ല എന്ന് ചോദിച്ചലും പറയുകയുമില്ല. അവിടെ ഞാന്‍ നിസ്സഹായയാണ്.

    ‘ഭാവഹം ചേച്ചി തന്ന ലിങ്ക് കണ്ടാല്‍ രാസവളമെന്നെ തോന്നൂ‘. എനിക്കും അങ്ങനെ തോന്നിപ്പോയി. അപ്പോള്‍ അത് തെറ്റ് തന്നെ.

    കാപ്രിക്ക് മലയാളം വാക്കില്ലല്ലോ. അപ്പോള്‍ ഉപയോഗിക്കുന്ന വാക്ക് തത്സമം. ഈ വേഷം മലയാളികള്‍ അണിയുന്ന സ്ഥിതിക്ക് അതിനൊരു പേര് വേണമല്ലോ.

    എന്റെ പദപ്രശ്നങ്ങള്‍ പൊതുവേ കഠിനം ആണ്. ലളിതം ആക്കാന്‍ ശ്രമിച്ചപ്പോള്‍ വല്ലാതെ ലളിതം ആയിപ്പോയി.മുതലക്കുഞ്ഞ് വളരെ പ്പെട്ടെന്ന് നീന്തിക്കയറുകയും ചെയ്തു.

  • Jenish

    @Gopakumar

    കാക്കക്കൂട്ടില്‍ കല്ലെറിയാതെ ഗോപകുമാറേ… :)

  • Malini

    @ഗോപകുമാര്‍
    അഞ്ജന ഇപ്പൊ വരും … നിള പറഞ്ഞു അഞ്ജന ആയുധം വെച്ചു കീഴടങ്ങിയെന്ന്… അപ്പൊ പിന്നെ പടക്കം മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് എറിയണം…അത് നടപ്പില്ല… :)

  • SALIL

    ചേച്ചീ, ക്ലൂ ഇല്ലാതെ .. ശരാശരി ഒരു 85 വരെ ചെയ്യാറുണ്ട്… :)

  • Malini

    അരിയെറിഞ്ഞാൽ ആയിരം കാക്ക (പറക്കുന്ന) – മഷിതണ്ടു കമന്റ് പേജ്

  • നിളാ പൗര്‍ണമി

    @ ജലജേച്ചി ,
    ഇതപ്പോള്‍ മുതലക്കുഞ്ഞിനിട്ടുള്ള കൊട്ടായിരുന്നോ ?

  • Baijo

    jalaja Says:
    July 23rd, 2011 at 10:06 am
    ബൈജോ,മറുപടി ഞാന്‍ വളരെ മുമ്പേ എഴുതിയിട്ടുണ്ട്. ആവര്‍ത്തിക്കുന്നില്ല

    jalaja Says:
    July 24th, 2011 at 8:54 am
    what abt linking with second letter or third letter. Who told you should only put link for first letter

    ബൈജോ, ഈ കമന്റിന്റെ അര്‍ത്ഥം മനസ്സിലായില്ല. ഞാന്‍ ഇടയ്ക്കുള്ള അക്ഷരങ്ങള്‍ക്കും ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ.
    പിന്നെ എല്ലാവരുടെയും കമന്റിനു ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. കുറെയുള്ളതുകൊണ്ട് ഇടയ്ക്കേതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നറിയില്ല. ബൈജുവിന്റെ ഏതു കമന്റിനാണ് മറുപടി കിട്ടാത്തത്? ഞാന്‍ ഇപ്പോള്‍ നോക്കിയിട്ട് ഒന്നും കണ്ടില്ല. വിരോധമില്ലെങ്കില്‍ ഒന്നു കൂടി എഴുതൂ.

    It’ll be better for to me keep quiet. Otherwise the words may hurt. It won’t be good to tongue-lash a lady,….

  • anjanasatheesh

    @ malini,

    ഞാനെപ്പൊഴാണാവോ അങ്ങാടിലോട്ടു പോയത് മാലിനീ……. നിക്ക് ക്ഷപിടിച്ചൂട്ടോ
    ( സീരിയസ്സ് അല്ല കെട്ടോ തമാശയായിട്ടെടുത്തോള്ളൂ)

    ഗോപകുമാർ Says:
    July 24th, 2011 at 9:55 am

    മാലിനി,
    ചേരും പടിചേർത്തത് ഉഷാറായി പ്രത്യേകിച്ചും നാലാമത്തേത് :)
    അഞ്ജനയെ കുറെ നേരമായി ഈപരിസരത്തൊന്നും കാണുന്നില്ല

    ഗോപാ……,
    എന്നെ വെറുതെ വിട്ടേക്ക്….. (ചാഞ്ഞമരത്തിലോടി കയറാമെന്ന തോന്നല്‍ മനസ്സിരിക്കത്തേയുള്ളൂ)

    @ ജലജചേച്ചി,
    മാലിനി കുഴികള്‍ കുഴിക്കുകയാ …..അതില്‍ വീണൂ രസിക്കാന്‍. ഞാനാവഴിക്കില്ലേ…………

  • jalaja

    ബൈജോ,
    എന്റെ മറുപടിയല്ലേ താങ്കള്‍ ക്വോട്ട് ചെയ്തിരിക്കുന്നത്. പിന്നെമറുപടി എഴുതിയില്ലെന്ന് പറയുന്നതെന്തിന്?? ഈ കമന്റ് പേജില്‍ ഉള്ള ഒരു മറുപടി ആവര്‍ത്തിക്കേണ്ട ആവശ്യമെന്ത്? ഒരു പദത്തെക്കുറിച്ച് പലരും ചോദിച്ചാല്‍ അതിന്റെ മറുപടി ഓരോരുത്തര്‍ക്കും വെവ്വേറെ എഴുതേണ്ടയാവശ്യമുണ്ടെന്നു തോന്നിയില്ല. തോന്നുന്നുമില്ല.

  • jalaja

    അഡ്മിന്‍, അതെന്റെ ചുമതലയും സാമാന്യമര്യാദയുമല്ലേ? എനിക്ക് പറ്റുന്ന രീതിയില്‍ എഴുതിയിട്ടുണ്ട്. ഇനിയും എഴുതാനുമുണ്ട്. എന്നിട്ടും ആക്ഷേപമാണ് ചിലര്‍ക്ക്. ബഹുജനം പലവിധം .:)

  • jalaja

    സുരേഷ്, സുചിന്തിതമായ അഭിപ്രായങ്ങള്‍ക്ക് നന്ദി. രണ്ടക്ഷരപദങ്ങള്‍ ഇനി ഒഴിവാക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്.

  • jalaja

    വിവേക്, ഒരു സംശയം . സ്വേദിനി എങ്ങനെയാണ് വിവേകിന് കിട്ടിയത്?

  • jalaja

    ജെനിഷ്,
    ബെന്‍സോ…….. എന്റെ ദൈവമേ…….. ശമ്പളം കൊടുക്കാനുള്ള വക കൂടി വകയിരുത്തണേ…..

  • jalaja

    ജെനിഷ്, സൂചനകളെക്കുറിച്ചുള്ള അഭിപ്രായം അംഗീകരിക്കുന്നു. മാലിനി, അത്തരം ആത്മകഥ വായിക്കാന്‍ എനിക്കും ഇഷ്ടമാണ്.

    നിളാ, പദപ്രശ്നം വളരെ നേരത്തെ ഉണ്ടാക്കിയതല്ലേ? കൊട്ടണമെന്ന് വിചാരിച്ചാലും അടുത്തൊന്നും പറ്റില്ല. ഇനി പുതിയതായി നിര്‍മ്മിക്കുന്നതിലല്ലേ പറ്റൂ. അപ്പോള്‍ നോക്കാം.

    മാഷേ, ഞാന്‍ ഇട്ട സൈറ്റ് നോക്കിയതോടെ മാതംഗുരിയെക്കുറിച്ചുള്ള ആക്ഷേപം തീര്‍ന്നിരിക്കുമല്ലോ. മലയാളം വിക്കി നോക്കിയിരുന്നെങ്കില്‍ അക്ഷരം മാറ്റി മാറ്റി നോക്കേണ്ട ആവശ്യം വരുമായിരുന്നില്ല.

  • Malini

    @അഞ്ജനാ
    ഇന്നലെ ആണോ അങ്ങാടിയില്‍ പോയെ? കണ്ടവരുണ്ട്…
    :) :) :)

    @ജലജചേച്ചീ
    ക്ഷമ ഒരു ആട്ടിന്‍ സൂപ്പിന്റെ ഗുണം ചെയ്യും ;) ബൈജോ കനത്ത അമര്‍ഷത്തിലാണ്…
    ഒരു പദത്തെക്കുറിച്ച് പലരും ചോദിച്ചാല്‍ അതിന്റെ മറുപടി ഓരോരുത്തര്‍ക്കും വെവ്വേറെ എഴുതേണ്ടയാവശ്യമുണ്ടെന്നു തോന്നിയില്ല. തോന്നുന്നുമില്ല.
    ഞാനും യോജിക്കുന്നു.
    ഒപ്പം ഇതും കൂടി ചൂണ്ടിക്കാണിക്കട്ടേ ഒരു ക്ലൂ നല്‍കിയിട്ടും ഉത്തരം കിട്ടാത്തവര്‍ക്കായി വേറെ രീതിയില്‍ സൂചന കൊടുത്തിട്ടുമുണ്ടല്ലോ , ഇതില്‍ത്തന്നെ പലപ്പോഴായി.

    @ബൈജോ
    കമന്റ്‌ പേജില്‍ കൂടുതല്‍ സൂചനകളും വിഷയങ്ങളും പ്രതികരണങ്ങളും വളരെ ക്ഷമയോടെ പോസ്റ്റ്‌ ചെയ്തു എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണ് ജലജ ചേച്ചി.

    jalaja Says:
    ‘കുറെയുള്ളതുകൊണ്ട് ‘ഇടയ്ക്കേതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നറിയില്ല. ബൈജുവിന്റെ ഏതു കമന്റിനാണ് മറുപടി കിട്ടാത്തത്? ഞാന്‍ ഇപ്പോള്‍ നോക്കിയിട്ട് ഒന്നും കണ്ടില്ല. ‘വിരോധമില്ലെങ്കില്‍ ഒന്നു കൂടി എഴുതൂ.’

    It’ll be better for to me keep quiet. Otherwise the words may hurt.
    വ്യക്തമായ excuse അവര്‍ പറഞ്ഞല്ലോ..അപ്പോള്‍ പിന്നെ അത് വളരെ മോശം പ്രതികരണം ആണ് ബൈജോ …നിങ്ങള്‍ക്ക് ആ കമന്റ്‌ ഒന്നുകൂടി പോസ്റ്റ്‌ ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

    It won’t be good to tongue-lash a lady,….
    വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്… ലേഡി ആയാലും ജെന്റില്‍മാന്‍ ആയാലും…

    സ്നേഹപൂര്‍വ്വം
    മാലിനി

  • Jenish

    @Baijo

    താങ്കളുടെ കമന്റുകള്‍ എനിക്കും തീരെ മനസ്സിലായില്ല!! അതിനുകാരണം, ഒന്നുകില്‍ പലയിടത്തായതിനാല്‍ എല്ലാം ഒന്നിച്ച് ഗ്രഹിച്ചെടുക്കാനുള്ള പ്രയാസം.. അല്ലെങ്കില്‍ എന്നെ ഇംഗ്ലിഷ് പഠിപ്പിച്ചത് മലയാളം സാറായതുകൊണ്ട്…

    ദേഷ്യപ്പെടാതെ താങ്കളുടെ പരാതി വ്യക്തമാക്കിയിരുന്നെങ്കില്‍ ചേച്ചി മറുപടി തന്നേനെ.. ഓരോരുത്തരുടെയും കമന്റുകള്‍ക്ക് ഇത്ര വിശദമായി മറുപടി തരുന്ന ചേച്ചിയല്ലാതെ മറ്റൊരാളും പദപ്രശ്നം കളിക്കുന്നവരുടെ കൂട്ടത്തിലില്ല..

    “മലയാളപദം” ആണ് പ്രശ്നമെങ്കില്‍ അതിനുള്ള മറുപടി വ്യക്തമാക്കിക്കഴിഞ്ഞതാണ്.. ഇതിന് ഒരാള്‍ക്ക് 100 ഏത്തത്തില്‍ കൂടുതല്‍ ശിക്ഷ കൊടുക്കുന്നത് ന്യായമാണോ? :)

  • Baijo

    @Jalaja
    Sorry

  • sandeep viswam

    സുരേഷ് ,
    സുരേഷിന്റെ എല്ലാ പോയന്റുകലോടും നൂറുശതമാനം യോജിക്കുന്നു.
    “സമത്വത്തിന്റെ , സാഹോദര്യത്തിന്റെ , അറിവിന്റെ , അക്ഷര കൂട്ടായ്മയാകുന്ന ഈ മഷിത്തണ്ടിനെ ഉണക്കാതെ സൂക്ഷിക്കുക.” – ഇതിനോടും.
    __
    നിളാ, എല്ലാം ഉണ്ടെങ്കിലെ ഒരു രസമുള്ളൂ എന്നറിയാം. കഴിഞ്ഞ രണ്ടു പദപ്രശ്നങ്ങളുടെയും കമന്റ്‌ പേജുകള്‍ വായിച്ചപ്പോള്‍ നന്നായി ബോറടിച്ചതുകൊണ്ട് എഴുതിയതാണ്. :-)
    ഓഫീസിലും വീട്ടിലും പണിയൊന്നുമില്ലെങ്കില്‍ വായിച്ചു രസിക്കാം. (ഇന്ന് അങ്ങനെയുള്ള ഒരു ദിവസമാണ് എനിക്ക്. കഴിഞ്ഞയാഴ്ച രാജിക്കത്ത് നല്കിയതുകൊണ്ടു ഒരു ‘സാ…’ മട്ട്.)
    __
    ഈ പദപ്രശ്നതിലെ പല സൂച്ചനകളോടും എനിക്കും വിയോജിപ്പുകള്‍ ഉണ്ട്. എങ്കിലും, കമന്റില്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ഒരിക്കലും ലംഘിചിട്ടില്ലാത്ത, എപ്പോഴും അറിവുകള്‍ പങ്കുവയ്ക്കുന്ന ജലജചേച്ചിക്ക് ഇത്രയും കടുത്ത വിമര്‍ശനങ്ങള്‍ വേണമായിരുന്നോ എന്നൊരു സംശയം.

  • Baijo

    @All who commented on my misbehavior,
    Sorry once more…

  • malini

    its okay baijo….
    come on …. next CW fight will begin in a while….i will contribute a lot… do join…

    @admin
    laugh laugh and laugh….

  • സുരേഷ്

    bavo byjo.

    dil pe math le yaar.

  • Baijo

    @Malini
    Thanks

    @Everyone
    Bye…

  • jalaja

    മാലിനി, ഞാനും ആട്ടിന്‍സൂപ്പുമായി ഒരു ബന്ധവുമില്ല.

  • jalaja

    suresh, malini,jenish & sandeep

    thank you very much.

    baijo,

    it is okay. forget it.

  • jalaja

    അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി.

    എന്റെ വിശദീകരണങ്ങള്‍ കുറെപ്പേരെങ്കിലും വായിച്ചു എന്നറിയുന്നതില്‍ സന്തോഷം.

    എവിടെയെങ്കിലും തെറ്റ് ഉണ്ടെന്ന് പറയുക , തെറ്റ് എന്താണെന്ന് ചോദിച്ചാല്‍ മൌനം പാലിക്കുക ചിലര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല.

    എന്റെ വിശദീകരണങ്ങള്‍ക്ക് മറുപടി തരാത്തവര്‍ ആ വിശദീകരണങ്ങള്‍ വായിച്ചുവോ അവ അംഗീകരിച്ചുവോ എന്നെങ്ങനെ അറിയും? അവര്‍ വായിക്കുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിന് അവര്‍ക്ക് വിശദീകരണം കൊടുക്കണം.?

  • Malini

    (((((((((((((((((((((((((((((oooooooooooooooooooooooooooooooooooooooooo)))))))))))))))))))))))))))))))))))
    ഇവിടുത്തെ കാര്യപരിപാടികള്‍ അടുത്ത പദപ്രശ്നത്തിന്റെ ഉത്ഘാടനം പ്രമാണിച്ച് അവസാനിപ്പിച്ചിരിക്കുന്നു…
    ശുഭം
    :)

  • jalaja

    എന്നാലും ക്ലൂ വിഭാഗം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കും.

  • Shanmukhapriya

    ജലജേച്ചി,
    42A ഭീഷ്മപിതാമഹന്റെ പേരാണോ?? 4B—ന്റെ വീണ എന്ന് മഷിയില്‍ കാണുന്നു, 34D ലോകത്തിലെയാണോ ഏഷ്യയിലെയാണോ ഏറ്റവും വലുത്?? 21U ഒന്നും മനസ്സിലായില്ല ഞാന്‍ കറക്കിക്കുത്തിയതാ, അവിടെയുള്ള Forest Rest House ആണോ ചേച്ചി ഉദ്ദേശിച്ചത്??

    ഇതെല്ലാമായിരുന്നു എന്റെ സംശയങ്ങള്‍ ചേച്ചി തന്ന വിശദീകരണങ്ങളൊക്കെ ശരിയായിരുന്നു, പിന്നീട് വന്ന കമന്റൊക്കെ വായിച്ചതില്‍ മുങ്ങിപ്പോയിട്ട് എഴുതാന്‍ വിട്ടുപോയതാ ചേച്ചി…

  • balachandran

    ചേച്ചിയ്ക്,
    ഇപ്പോഴാണ്‌ കമന്റ്സ് എല്ലാം വായിക്കാന്‍ കഴിഞ്ഞത് .
    ഇനി ഒന്നും എഴുതേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു .
    ഞാന്‍ ഇതില്‍ (പദപ്രശ്നത്തില്‍ )കാര്യമായി പങ്കെടുത്തതിനുശേഷം മറ്റാരും അവനവന്റെ പദപ്രശ്നത്തോട് ഇത്രയും പ്രതികരിക്കുന്നത് കണ്ടില്ല .ഞാന്‍ മുന്‍പ് സൂചിപ്പിക്കുകയും ചെയ്തിരുന്നു(അഞ്ജനയുടെ പദപ്രശ്നത്തില്‍ ).
    ചേച്ചി കാണിച്ച ഈ ആത്മാര്‍ഥതയെ അങ്ങേയറ്റം അഭിനന്ദിക്കുന്നു .
    ഓരോ കമന്റുകള്‍ക്കും എന്നിയെന്നി മറുപടി പറഞ്ഞത് ശ്ലാഘനീയം .
    ബൈജോ പരുഷമായി പ്രതികരിച്ചതിന് അപ്പോള്‍ തന്നെ എല്ലാവരും മറുപടി കൊടുത്തതും ചേച്ചി പക്വതയോടെ പെരുമാറിയതും ബൈജോ സോറി പറഞ്ഞതും എല്ലാം വളരെ നന്നായി .
    ഏറ്റവും കൂടുതല്‍ കമന്റുകള്‍ ചേച്ചിയ്ക് .ജെനിഷിന്റെ വക സമ്മാനവും .കൊള്ളാം

  • കഥാകാരന്

    ഒരു കുടും ബമാകുമ്പോള്‍ ചെറിയ ചെറിയ വഴക്കുകള്‍ സാധാരണമല്ലേ … അതൊക്കയിത്ര കാര്യമായെടുക്കണോ?

    എത്ര മാത്രം അടി നടന്നിരിക്കുന്നു. ഇനി എത്ര നടക്കാനിരിക്കുന്നു?

    സംഭവിച്ചതിനെല്ലാം നല്ലതിന്. സം ഭവിക്കാനുള്ളതും നല്ലതിന് എന്നു കേട്ടിട്ടില്ലേ?

  • കഥാകാരന്

    മാലിനീ, ചേരുംപടി ചേര്‍ത്തത് ‘ക്ഷ’ പിടിച്ചിരിക്കുന്നു. പക്ഷെ 5 മാര്‍ക്ക് മാത്രം …..

  • Baijo

    ജലജ ചേച്ചി,

    എന്റെ തെറ്റിന് നിരുപാധികം ക്ഷമ ചോദിക്കുന്നു.

    ഇതിനു മുമ്പ് SORRY പറഞ്ഞയാള്‍ ഇപ്പോള്‍ എന്തിന് ഇങ്ങനെ എഴുതുന്നു എന്നാണു സംശയമെങ്കില്‍ അത് ആത്മാര്‍ഥമല്ലായിരുന്നു എന്നല്ലാതെ മറ്റൊരു കാരണവുമില്ല.
    ആദ്യം ഞാന്‍ എന്തുകൊണ്ടി പരുഷമായി പ്രതികരിച്ചു എന്ന് ചേച്ചിയോട് പറയേണ്ടതാണ് എന്ന് എനിക്കു തോന്നുന്നു.
    ഈ പദപ്രശ്നം പരസഹായമില്ലാതെ ചെയ്തു തീര്‍ക്കണം എന്ന ഒരാവേശത്തോടെയാണ് ചെയ്തു തുടങ്ങിയത്. എന്നാല്‍ എനിക്കു പരസഹായം വേണ്ടിവന്നതാകട്ടെ, ആ നിരുത്തരവാദപരമായ ചോദ്യത്തിനും.(ഇപ്പോഴും ആ ചോദ്യത്തെ അങ്ങിനെയെ എനിക്കു കാണാന്‍ സാധിക്കുന്നുള്ളൂ) അതിനു പുറമെ എന്റെ ഒരു കമന്റിനു ചേച്ചിയുടെ പരിഹാസവും.(ഒരായിരത്തെക്കുറിച്ച് ചേച്ചി പറഞ്ഞത് പരിഹാസമായേ എനിക്കു തോന്നുന്നുള്ളൂ.) നിയന്ത്രണം വിട്ടു പോയി.
    ദയവായി ക്ഷമിക്കുക

    @admin,
    earlier in some crosswords, I gave a suggestion regarding option to remove comments by the person, who posted it. Please consider it.

    —–admin says—
    please comments again saying “do not publish my so and so comments”
    moderator will do needful.

  • jalaja

    ബൈജോ,
    ഓരായിരം എഴുതിയപ്പോള്‍ എന്റെ മനസ്സില്‍ പരിഹാസത്തിന്റെ തരി പോലും ഇല്ലായിരുന്നു. ഓ എന്ന് തുടങ്ങുന്ന നാലക്ഷരവാക്കുകള്‍ വേറെയും ഉണ്ടാവും . അതു കൊണ്ട് വേറെ ലിങ്ക് വേണ്ടി വരും എന്ന് എഴുതി. ഇപ്പോള്‍ രണ്ടായിരത്തിരണ്ടര യില്‍ ക്ലൂ മാത്രം നോക്കിയാല്‍ മൂന്നര, നാലര, അഞ്ചര അങ്ങനെ പലതും വരും.അതിനാണ് ഇടയ്ക്കുള്ള ര യ്ക്ക് ലിങ്ക് കൊടുത്തത്. അതുപോലെ വേണ്ടിവരും എന്ന് പകുതി കാര്യമായിട്ടും പകുതി തമാശയായിട്ടും പറഞ്ഞതാണ്. തിരക്കിനിടയില്‍ സ്മൈലി ഇടാന്‍ വിട്ടുപോയതാകും.

    പരസഹായമില്ലാതെ ചെയ്യണം എന്ന വാശി നല്ലതു തന്നെ. ഒരു ചോദ്യത്തിനല്ലേ പരസഹായം വേണ്ടിവന്നുള്ളൂ . അത് തന്നെ വലിയ ഒരു കാര്യമല്ല്ലേ.

    കഴിഞ്ഞത് കഴിഞ്ഞു . ഇനിയും എത്രയോ പദപ്രശ്നങ്ങള്‍ വരാനിരിക്കുന്നു. അവയില്‍ കുറെയെങ്കിലും പരസഹായമില്ലാ‍തെ ചെയ്യാനും നല്ല സ്കോര്‍ നേടാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • salil

    ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നു… നിരോധനാജ്ഞ പ്രകാരം ജാഥ, പ്രകടനം എന്നിവ നടത്താനോ മാരകായുധങ്ങള്‍ കൊണ്ടുനടക്കാനോ പാടില്ല. കൂട്ടംകൂടിനിന്ന് മുദ്രാവാക്യം മുഴക്കുന്നതും നിരോധിച്ചിട്ടുണ്ട്… :) :)

  • jalaja

    സലില്‍,
    സിനിമാപ്പോലിസ് ആണല്ലേ?

  • salil

    എല്ലാം കഴിഞ്ഞിട്ടേ എത്താന്‍ പറ്റിയുള്ളൂ :) :)

  • Jenish

    സലീല്‍.. കീ ജയ്..

    ലക്ഷം ലക്ഷം പിന്നാലെ…

    • admin

      ഇത് മുന്നൂറു അടിച്ചില്ലേ?

  • നിളാ പൗര്‍ണമി

    എപ്പോള്‍ മുന്നൂറ് ആക്കാം

  • നിളാ പൗര്‍ണമി

    ദാ മുന്നൂറ് അടിച്ചേ !!!!!!!!!!!!!!

  • shabeer

    24/26/42/51A……….?
    25/29/37/47/51B……?
    10/17/41/44/46D……..?
    28/44U……?

  • jalaja

    24/26/42/51A……….? വടക്കു ദിക്കിന്റെ അധിപന്‍. രാവണന്റെ സഹോദരന്‍.
    ഈ പേരില്‍ അരവിന്ദന്റെ ഒരു സിനിമയുണ്ട്.
    അനേക മേകധർമ്മത്തിൽ
    അന്വയിപ്പത്

    25/29/37/47/51B……? രമണി ചെറുകഥ എന്ന് ഗൂഗിളില് നോക്കൂ.
    മോഹിനിയാട്ടത്തിലെ പുരുഷ നൃത്തം …ഗൂഗിള്‍
    ചിത്രശലഭം വിക്കി
    lame.
    coined the term sensex. google

    10/17/41/44/46D……..?പൊടി കൊണ്ടുള്ള കുളി.
    ഭീമന്റെ സാരഥി ഗൂഗിള്‍
    ചാക്യാര്‍കൂത്ത് വിക്കി

    അവർണ്യത്തോടു വർണ്യത്തി-
    ന്നഭേദം ചൊൽക —-

    വിജയാശംസകള്‍!!!

  • shabeer

    24A……?
    25B……?
    37B……?
    10D……?

  • balachandran

    ഷബീര്‍
    24A……?- നിത്യ ചൈതന്യ………
    25B……? കെ+വിദ്യയുടെദേവി+അമ്മ
    37B……? അതും ഒരു ‘ദേവത’ തന്നെ ‘വന’ത്തിലെ
    10D……?ഇതിന്റെ ക്ലൂ നേരത്തെ കൊടുത്തിണ്ടുണ്ട്
    മത്തേഭം —— കൊണ്ടല്ലോ സന്തോഷിപ്പൂ. മണ്ണ് കൊണ്ടുള്ള കുളി.

  • shabeer

    thnx…….balu

  • shabeer

    thnx all teamers