KRKT2/11/02MAKARA/11

KRKT2/11/02MAKARA/11
Topic :പൊതുവിജ്ഞാനം
By :gopikjn
Play This Crossword
Top Player’s List

  • കഥാകാരന്‍

    ((((((((((((((((((((((( ഠോ )))))))))))))))))))))

    ഇവിടെ ഒരെണ്ണം കിടക്കട്ടെ.

  • സലില്‍ പി കെ

    മുംബൈ പോലീസ്‌ കാണണ്ട…. ബോംബിട്ടതിനു കൊണ്ടു പോകും… :) :)

  • Unnikrishnan

    ഒരു നല്ല പദപ്രശ്നം…റിയലിസ്റ്റിക് കാവ്യം കണ്ടെത്താന്‍ പണിപ്പെട്ടു..നാടന്‍ നെല്ലും സമയം എടുത്തു കണ്ടു പിടിക്കാന്‍…പക്ഷെ ശരിക്കും വലച്ചത് ‘നവജീവന്‍’ ആയിരുന്നു..ഒരു തരത്തിലും ‘സര്ച്ചിന്’ പിടി തരാതെ വഴുതി മാറി…ഒടുക്കം എങ്ങിനെയോ കണ്ടെത്തി…പര്യായങ്ങളൊന്നും അധികം ഇല്ലാത്തതും എന്റെ ഭാഗ്യം…!!!

  • jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!.
    എന്നെ ഓവര്‍ടേക്ക് ചെയ്തവര്‍ക്ക് ഒരിത്തിരി കൂടുതല്‍ അഭിനന്ദനങ്ങള്‍!!!

  • jalaja

    ഉണ്ണികൃഷ്ണനെ വീണ്ടും കമന്റ് പേജില്‍ കണ്ടതില്‍ സന്തോഷം

  • നിളാ പൗര്‍ണമി

    നിള കളി ഇടയ്ക്കു നിര്‍ത്തി
    പതിവ് വ്യായാമം ( ഒഴിവാക്കരുതെന്ന്
    ഡോക്ടര്‍ കര്‍ശനമായി പറഞ്ഞിട്ടുള്ളതുകൊണ്ട്
    മാത്രം മനസില്ലാമനസോടെ പദപ്രശ്നം
    പാതിയിലുപേക്ഷിച്ചു പോയതാണ് .
    രാവിലെ നോക്കിയപ്പോള്‍ പഞ്ചാര ഉത്പാദനം
    അല്പം കൂടുതലായിരുന്നു ) കഴിഞ്ഞു
    ഒന്നര മണിക്കൂറിനു ശേഷം
    തിരിച്ചു എത്തിയപ്പോഴും
    നൂറടിച്ചത് വിവേക് മാത്രം .
    അഭിനന്ദനങ്ങള്‍ വിവേക് .എല്ലാ വിജയികള്‍ക്കും
    അഭിനന്ദനങ്ങള്‍ .
    നിളക്ക് റാങ്കു പുറകില്‍ പോയെങ്കിലും സാരമില്ല
    ആരോഗ്യം കൂടിയല്ലോ .
    അതിനാല്‍ നിള സ്വയം അഭിനന്ദിക്കുന്നു .

  • Unnikrishnan

    ജലജേച്ചി, ഞാന്‍ നാട്ടില്‍ ആയിരുന്നത് കൊണ്ട് മൂന്ന് പദപ്രശ്നങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ല…അത് കൊണ്ടെന്താ പാമ്പും കോണിയും കളിയിലേതു പോലെ പാമ്പിന്റെ വായില്‍ കൂടി തൊണ്ണൂറില്‍ നിന്നും നേരെ പത്തിലേക്ക് വീണു..ഹി ഹി..ഇപ്പൊ ഞാന്‍ കുറെ പിറകിലായി…നാട്ടിലെ മഴ കുറെ ആസ്വദിച്ചു..പിന്നെ തവര,ചീര,മുരിങ്ങയില ഇതൊക്കെ ഇഷ്ടം പോലെ കഴിച്ചു…അതിന്ടയ്ക്കു പദപ്രശ്നം മറന്നും പോയി…

  • jalaja

    നിളാപൌര്‍ണ്ണമീ, പിഷാരടിയുടെ പാലട എടുത്തു കഴിച്ചു അല്ലേ? :) :)

  • jalaja

    ഉണ്ണീകൃഷ്ണന്‍,
    സാരം ല്യാ ട്ടോ. ഇനി കോണി വരും അപ്പോ നമുക്ക് കേറാം.
    മഴ കുറെ ആസ്വദിക്കാന്‍ കഴിഞ്ഞില്ലേ പിന്നെന്തു വേണം?
    ഇവിടെ പല ചര്‍ച്ചകളും പൊടിപൊടിച്ചപ്പോള്‍ ഉണ്ണികൃഷ്ണന്റെ അഭാവം കാര്യമായി അനുഭവപ്പെട്ടിരുന്നു.

  • നിളാ പൗര്‍ണമി

    ജലജേച്ചി ,
    നിള പാലട പോയിട്ട് ചോറുപോലും
    കഴിച്ച നാള് മറന്നു തുടങ്ങി .
    പിഷാരടി ചേട്ടന്‍ പറഞ്ഞ പാലടയല്ല
    മഴയാണ് നിളയെ കൊതിപ്പിച്ചത് .
    കൊതിക്കാനല്ലേ പറ്റൂ .!!!!!!!

  • സലില്‍ പി കെ

    വിശ്വസിക്കാനാവുന്നില്ല….. ഞാന്‍ 13ല്‍ ….. വലച്ചത് കാവ്യവും അളവും …… ഒരു വിധത്തില്‍ കണ്ടു പിടിച്ചു….. എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍….. :) :) :)

  • mujeeb Rahman

    congrats all toppers

  • Shanmukhapriya

    A nice crossword!! Congrajulations Toppers :)

  • http://baijose.blogspot.com Baijo

    a cool one…
    congrats toppers….

  • http://baijose.blogspot.com Baijo

    gOOOOgle…………….

  • jalaja

    ഇന്ന് ആര്‍ക്കും ക്ലൂ വേണ്ടി വരില്ലെന്നു തോന്നുന്നു. എന്തായാലും ഞാന്‍ ഒന്നു പുറത്ത് പോകുകയാണ്.

  • Jenish

    17B
    29A
    30B

    Pls help

  • Jenish

    ക്ലൂ വേണ്ടിവന്നില്ല… എല്ലാം കിട്ടി

  • balachandran

    നല്ല പദപ്രശ്നം ,എന്ന് പറഞ്ഞാല്‍ കൂടുതല്‍ റെഫറന്‍സ് വേണ്ടി വരുന്നത്.
    അങ്ങനെ കൂടുതല്‍ മേഖലകള്‍ പരിചയപ്പെടാന്‍ കഴിയുന്നു.കൂടുതല്‍ പദസമ്പത്തും അറിവും നേടിത്തരുകയല്ലേ പദപ്രശ്നം കൊണ്ടുദ്ദേശിക്കുന്നത് ? വളരെ പെട്ടെന്ന് ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതാണെങ്കില്‍ പിന്നെ അതുകൊണ്ട് ഉദ്ദേശിക്കുന്ന പ്രയോജനം ഇല്ലല്ലോ.

    11 A -ആളിന്റെ പേരല്ലല്ലോ .ആളിന്റെ പേര്‍ സൈനുദ്ദീന്‍ എന്നല്ലേ ? ഗ്രഹത്തിനിട്ടത് അദ്ദേഹത്തിന്‍റെ സ്ഥലത്തിന്റെ പേരാണെങ്കിലും, “ഇദ്ദേഹത്തിന്റെ പേര്‍” എന്ന് പറയാന്‍ പറ്റുമോ ?
    നേരിട്ട് ഉത്തരത്തിലെക്കെത്താന്‍ കഴിയാത്ത ലിങ്കുകള്‍ ഉണ്ട് .തെറ്റാണെന്നല്ല .
    കൂടാതെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഉത്തരങ്ങളും .10A യ്ക് ആരും യമന്‍,കാളന്‍ എന്നെ ഉദ്ദേശിക്കു,7 D യും അതുപോലെ ,വജ്രായുധം മാത്രമേ പ്രശസ്തമായിട്ടുള്ളൂ. അതുകൊണ്ടൊക്കെ കൂടുതല്‍ അറിവുകള്‍ കിട്ടുന്നു .

  • balachandran

    കാളന്‍,അല്ല ‘കാലന്‍’

  • balachandran

    ചേച്ചി പൊയ്ക്കോളൂ ,
    അത്യാവശ്യം ക്ലു കൊടുക്കാന്‍ കുറച്ചു സമയത്തേയ്ക് ഞാനുണ്ട് .

    പക്ഷേ ഇന്നലെ പിഷാരടി നമ്മളെ nolstagic ആക്കി,ഇന്ന് ഉണ്ണികൃഷ്ണനും .ഇവരെല്ലാരുംകൂടി നമ്മളെ നാട്ടിലെത്തിച്ച്ചേ അടങ്ങൂ എന്നാ തോന്നുന്നെ.

    @Mr.unnikrishnan,
    എന്താണ് ഈ ‘തവര’ ?

  • nimmi

    plz give clue for 1A

  • nimmi

    got it…..

  • സുരേഷ്

    24a,
    1D,
    30b,
    9a&D.
    clues ?

  • Anil

    ഹോ‍ാ‍ാ, അവസാനം ഒപ്പിച്ചു. കളങ്ങൾ ഒപ്പിച്ചെടുക്കാൻ വേണ്ടി നെല്ലിന്റെ പേരൊന്നും ഇങ്ങനെ വികലമാക്കാൻ പാടില്ലായിരുന്നു. അതു പോലെ കൊച്ചുണ്ണി പ്രതിഷ്ടയേയും. ആദായമുള്ളവരെല്ല്ലാം കൊടുക്കേണ്ട ഒന്നല്ല 27A. ‘പരിധിയിൽ കൂടുതൽ’ എന്നുകൂടി സൂചനയോടൊപ്പം വേണം. 22B ഇത് ഒരിക്കലും ഒരു അളവല്ല. രണ്ടായി വേറ്തിരിവു കാണിക്കുന്നതിനെ ആണിങ്ങനെ പറയുന്നത്. വ്യക്തമായ സൂചനകൾ തരാതെ പദപ്രശ്നം ക്ടുപ്പമാക്കിയാൽ എന്നെപ്പോലെ ജോലിതിരക്കിനിടയിൽ ഇതിനോടുള്ള താല്പര്യം കൊണ്ട് സമയം കണ്ടെത്തി പങ്കെടുക്കുന്ന പല ആളുകൾക്കും അരോചകമായി തോന്നും എന്നാണെന്റെ അഭിപ്രായം. അഡ്മിൻ ശ്രദ്ധിക്കുമല്ലോ?. ((ഇത് എന്റെ മാത്രം അഭിപ്രായമാണ്)). മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.

  • സുരേഷ്

    9a&D.
    17b maathram

    clues

  • jalaja

    സുരേഷ്,
    24a,പെരുമ്പടവം ശ്രീധരന്റെ ഈ പേരിലുള്ള നോവലിലെ നായകനായ റഷ്യന്‍ സാഹിത്യകാരന്‍. crime& punishment, the idiot, karamasov brothers ഇവ അദ്ദേഹത്തിന്റെ വിഖ്യാതനോവലുകളില്‍ ചിലതാണ്.
    1D,കേരള സാഹിത്യ അക്കാദമി അവാർഡ് – വടക്കുനിന്നൊരു കുടുംബവൃത്താന്തം – 2003
    30b,നികുതി വെട്ടിക്കാനും മറ്റുമായി അന്യരുടെ പേരില്‍ ഭൂമി വാങ്ങുന്ന ഏര്‍പ്പാട് എന്നു വേണമെങ്കില്‍ പറയാം.
    9a പാറേമ്മാക്കൽ തോമ്മാക്കത്തനാർ—മരണം
    D. ഇതിനും ക്ലൂവോ? മഹാമോശം തന്നെ. രമണനിലെ നായകന്റെ പേര്. ( ഇനി പ്രേംനസീറല്ലേ എന്നു ചോദിക്കുമോ?)
    വിജയാശംസകള്‍!!!

  • സുരേഷ്

    pidi kitti,

    thanks.

  • jalaja

    ഇത്തവണ ക്ലൂ കൊടുക്കാന്‍ വൈകിയതുകൊണ്ട് ഒരു ഗുണമുണ്ടായി. എല്ലാവരും ക്ലൂ ഇല്ലാതെ തന്നെ മുഴുവനാക്കി. നല്ല കാര്യം.

  • Anil

    1D ഇതേ പേരിൽ പണ്ടൊരു ചക്രവർത്തി 1556 മുതൽ 1605 വരെ സാമ്രാജ്യം ഭരിച്ചു
    30B രാഷ്ട്രീയക്കാരുടേയും മറ്റും അധിക സ്വത്തുക്കൾ ഇവരുടെ പേരിലാണു വാങ്ങുന്നത്
    9D രമണൻ ഇദ്ദേഹത്തെ കുറിച്ചാൺ

  • സുരേഷ്

    കര്‍ക്കിടകം ഒന്നു്.
    പെരു മഴയാണ്.
    അമ്പലത്തിലത്ര ആള്‍ക്കൂട്ടമില്ല.
    ജീവിതസായഹ്നത്തിലെത്തിയവരുടെ ചിലമ്പിച്ചതും
    സുഖമുള്ളതുമായ രാമായണ പാരായണം.
    കര്‍ക്കിടകമാസത്തിലെങ്കിലും പൊടിതട്ടിയെടുത്ത്
    വെറുതെയൊന്നു നോക്കി തിരിച്ചുവയ്കും .
    വായിക്കാന്‍ നേരമില്ലാത്തോര്‍ക്ക്
    ജീവിതത്തില്‍ പകര്‍ത്താന്‍ നേരമെവിടെ.
    നിറുത്താതെയുള്ള ഓട്ടം .
    അച്ഛന്, അമ്മക്ക്, ഭാര്യക്ക്, മക്കള്‍ക്ക്,
    ഇരുപത്തിനാലു മണിക്കൂറ് പോരല്ലോ ഭഗവാനെ.

    നീക്കിവെക്കുക. കുറച്ചുസമയം .
    നിങ്ങള്‍ക്കായി.
    മിനിമം കണ്ണടച്ചുനില്‍ക്കാനെങ്കിലും.

    എല്ലാവര്‍ക്കും കര്‍ക്കിടക സംക്രാന്തി ആശംസകള്‍

  • anjanasatheesh

    @ suresh,

    24A -അതിലെ കഥാപാത്രത്തിന്റ പേര് (പെരുമ്പടവം ശ്രീധരന്റെ നോവല്‍)
    1D – മൃത്യുയോഗം എന്നനോവല്‍ ഇദ്ദേഹത്തിന്റെയാണ്
    30B- മറ്റൊരാളുടെ സമ്പാദ്യം അവകാശമില്ലാതെ സ്വന്തംപേരില്‍, ഒരുതരം കള്ളകളിയിടപാട്

    9A – ഇവിടെ ഒരു വാരിയര്‍ ഉണ്ടായിരുന്നു,വഞ്ചിപ്പാട്ട്
    9D – പഴയസിനിമാനടന്റെപേരിനൊപ്പം (ചെമ്പരത്തി – പടം) മറ്റക്ഷരങ്ങള്‍ കിട്ടികാണുമല്ലോ

  • anjanasatheesh

    Anil Says:
    July 17th, 2011 at 1:00 pm

    ഹോ‍ാ‍ാ, അവസാനം ഒപ്പിച്ചു. കളങ്ങൾ ഒപ്പിച്ചെടുക്കാൻ വേണ്ടി നെല്ലിന്റെ പേരൊന്നും ഇങ്ങനെ വികലമാക്കാൻ പാടില്ലായിരുന്നു. അതു പോലെ കൊച്ചുണ്ണി പ്രതിഷ്ടയേയും. ആദായമുള്ളവരെല്ല്ലാം കൊടുക്കേണ്ട ഒന്നല്ല 27A. ‘പരിധിയിൽ കൂടുതൽ’ എന്നുകൂടി സൂചനയോടൊപ്പം വേണം. 22B ഇത് ഒരിക്കലും ഒരു അളവല്ല. രണ്ടായി വേറ്തിരിവു കാണിക്കുന്നതിനെ ആണിങ്ങനെ പറയുന്നത്. വ്യക്തമായ സൂചനകൾ തരാതെ പദപ്രശ്നം ക്ടുപ്പമാക്കിയാൽ എന്നെപ്പോലെ ജോലിതിരക്കിനിടയിൽ ഇതിനോടുള്ള താല്പര്യം കൊണ്ട് സമയം കണ്ടെത്തി പങ്കെടുക്കുന്ന പല ആളുകൾക്കും അരോചകമായി തോന്നും എന്നാണെന്റെ അഭിപ്രായം. അഡ്മിൻ ശ്രദ്ധിക്കുമല്ലോ?. ((ഇത് എന്റെ മാത്രം അഭിപ്രായമാണ്)). മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.

    @ Anil,

    You are right, am agree with you

  • Anil (അനിൽകുമാർ,തട്ടയിൽ)

    17B Carlo Alfredo

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    CLUE REQD FOR 1D & 30 B

  • ഗോപകുമാർ

    Plz give clue for 1A

  • jalaja

    ഗോപകുമാർ
    1A മണിപ്രവാളം വിക്കിപീഡിയ ഇതില്‍ വലതുവശത്ത് പ്രാചീനസാഹിത്യം മറ്റുള്ളവ

    പിഷാരടിക്ക് ക്ലൂ കിട്ടിക്കാണുമല്ലോ.

    വിജയാശംസകള്‍!!!

  • ഗോപകുമാർ

    Thanks Jalaja chechi

  • Jenish

    @Gopakumar

    വളരെ നല്ല പദപ്രശ്നം. 15 മിനിട്ടില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലിങ്കുകള്‍ കുറവായിരുന്നെങ്കിലും ഒരുപാട് പുത്തന്‍ അറിവുകള്‍ കിട്ടി. അഭിനന്ദനങ്ങള്‍! :)

    എന്നും തേക്കാറുണ്ടെങ്കിലും അങ്ങനൊരു പേര് അതിനുണ്ടെന്ന് ഇന്നാണ് മനസ്സിലായത്. അതുപോലെ പലതും..

    പക്ഷേ, അനിലിന്റെ കമന്റിനോട് ഭാഗികമായെങ്കിലും യോജിക്കാതെ വയ്യ!! സൂചനകളില്‍ പല പിഴവുകളും വന്നില്ലേ എന്ന് സംശയം. അതുപോലെ തന്നെയാണ് “മനോധര്‍മ്മം” പോലെ അക്ഷരങ്ങളുടെ പിരിച്ചെഴുത്തും!!

  • Jenish

    Sorry..

    കമന്റ് ഗോപകുമാറിനല്ല.. “ഗോപി നായര്‍”ക്കാണ്……..

  • hari

    please clues for 22b &29a

  • jalaja

    ഹരി,
    22b double standard എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ.
    29a രുചിക അസ്ഥി എന്ന് പിരിച്ചെഴുതി ഗൂഗിള്‍ സെര്‍ച്ച് ചെയ്യൂ.

  • നിളാ പൗര്‍ണമി

    @Suresh
    മഴയില്ലാത്ത ഖത്തറിലെ ഫ്ലാറ്റിലിരുന്നു നിള
    രാവിലെ രാമായണം വായിച്ചു .
    സമയമുള്ളത് കൊണ്ടല്ല .
    വായിക്കാതിരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് .
    രാമായണം വായിക്കാന്‍ പഠിപ്പിച്ച
    മുത്തശ്ശനും മുത്തശ്ശിയും
    എനിക്ക് നഷ്ടപ്പെട്ട വര്‍ഷമാണിത് .
    കര്‍ക്കടക മഴ പെയ്യുന്നത് പോലെ
    മനസ് കരയുന്നു .
    കണ്ണുകള്‍ പെയ്യാതിരിക്കട്ടെ
    നിര്‍ത്താതെ ഓടേണ്ടത് അല്ലേ.

  • jalaja

    സുരേഷ്, അഷ്ടദ്രവ്യഗണപതിഹോമത്തിന്റെ പ്രസാദം കുറച്ച് പാര്‍സല്‍ അയയ്ക്കണേ

  • jalaja

    നല്ല പദപ്രശ്നം. കുറച്ച് പുതിയ അറിവുകള്‍ ലഭിച്ചു. കൊള്ളാം.
    മലയാളത്തിലുള്ള കൂട്ടക്ഷരങ്ങള്‍ പോലും പിരിച്ചെഴുതിയിരിക്കുന്നതെന്തിനാണ്? അതു കൊണ്ട് പല ഉത്തരവും രണ്ടുമൂന്നു പ്രാവശ്യം ടൈപ്പ് ചെയ്യേണ്ടിവന്നു.
    22 ഡി ആദ്യത്തെ അക്ഷരം ശരിയാണോ? വിക്കിയില്‍ വേറെയാണ് കണ്ടത്.
    കുലാകുലം എന്താണെന്ന് അറിയാവുന്നവര്‍ എഴുതിയാല്‍ നന്നായിരുന്നു.
    മാറാത്ത അടയാളം മറുകാണെന്നു കരുതി തിരഞ്ഞും കറക്കിക്കുത്തിയും അരമണിക്കൂര്‍ പോയി. ആ നേരം കൊണ്ട് മറ്റുള്ളവര്‍ മുന്നിലെത്തി. എന്തു ചെയ്യാം?!?!

  • mujeeb Rahman

    hari
    22 B please search in mashithandu for ‘ double dealing ‘
    29 A രദനം

  • jalaja

    നല്ലത് നിളാപൌര്‍ണ്ണമി, രാമായണം വായിക്കുന്നത് പദസമ്പത്തുണ്ടാകാന്‍ നല്ലതാണെന്നു പണ്ട് മാതൃഭൂമി ബാലപംക്തിയില്‍ കുട്ടേട്ടന്‍ എഴുതിയത് വായിച്ച ഓര്‍മ്മയുണ്ട്. എന്റെ കേരളജീവിതകാലത്ത് കര്‍ക്കടകസംക്രാന്തിയും ഗണപതിഹോമവും ഉണ്ടായിരുന്നെങ്കിലും രാമായണമാസം എന്നൊന്ന് ഉണ്ടായിരുന്നില്ല.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    ഒരു ആദായവും ഇല്ലങ്കിലും നികുതി കൊടുക്കണ്ടേ? കൊടുക്കുന്നില്ലേ നമ്മള്‍?
    ക്നാനായ എന്ന് മൂന്നക്കത്തില്‍ ഒതുക്കാമായിരുന്നു. അത് പോലെ ദതെയെസ്കിയെയും ഇങ്ങനെ കളം പിരിചെഴുതെണ്ടിയിരുന്നോ? ആ ആരോട് ചോദിയ്ക്കാന്‍ ഇങ്ങനെ എത്ര എത്ര പടപ്രശ്നങ്ങള്‍ കളിയ്ക്കാന്‍ വിധിക്കപെട്ടിരിക്കുന്നു നമ്മള്‍.

    @ മാഷെ, നിളാ, ജലജേച്ചി…

    ഇന്നലെ വൈകീട്ട് വീട്ടിലേക്കു സ്കൂട്ടറില്‍ മടങ്ങുമ്പോള്‍ കൂര്‍ക്ക കണ്ടു കിലോ 40 /- ഒരു കിലോ വാങ്ങി മെഴുക്കു പുരട്ടി (ഇരുമ്പി ചീന ചട്ടിയില്‍) ഉണ്ടാക്കി. അതിന്റെ തൊലി കളയാനും ഞാന്‍ തന്നെ വേണം. ഇന്നലെ നല്ല മഴ… മഴ എന്ന് പറഞ്ഞാല്‍ പോരാ. മഴയത് നനഞ്ഞാണ് വീട്ടിലെത്തിയത്… നല്ല ചൂട് കാപ്പി ഊതി കുടിച്ചും കൊണ്ട് സിറ്റ് ഔട്ടില്‍ പുറയതെ മഴയുടെ സൌന്ദര്യവും നോക്കി … ഹാ (പറഞ്ഞും എഴുതിയും അറിയിക്കാനാവാത്ത ഒരു വികാരം) … രാത്രി ഫാനില്ലാതെ കിടക്കാം. കൊതുകിന്റെ ശല്യം സന്ധ്യകെ ഉള്ളു… പുരര്ച്ചേ എണീക്കാന്‍ തോന്നിയില്ല. പക്ഷെ ഓഫീസില്‍ ബി സി എ യുടെയും എം സി എ യുടെയും വൈവയും പ്രാക്ടിക്കലും ഇന്നുമുണ്ട്. പദപ്രശ്നം കളിക്കുന്നതിനിടയില്‍ ബോസ്സ് അടുത്ത് നിന്ന് ഓരോ പ്രിന്റ്‌ ഔട്ട്‌ എടുക്കാനും മറ്റും പറഞ്ഞു നിന്നത് കാരണം ഓര്‍ത്തു വന്നതൊന്നും ടൈപ്പ് ചെയ്യാനും പറ്റിയില്ല. വീട്ടില്‍ നെറ്റ് ഇല്ലാത്തവര്‍ക്ക് രാത്രി എട്ടു മണി ഒരു കുരിശു തന്നെ. ഇന്റര്‍ നെറ്റ് കഫെയില്‍ ചെന്നപ്പോള്‍ മെഴുകു തിരിയും കത്തിച്ചു വച്ചിരിക്കുന്നത് കണ്ടു തിരിച്ചു പോന്നു. (അല്ലെങ്കിലും പാപി ചെല്ലുന്നിടത്തെല്ലാം പാതാളം എന്നൊരു ചൊല്ലുണ്ടല്ലോ) രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ 17 പേര്‍ നൂറദിചിരിക്കുന്നത കണ്ടു. ഞാന്‍ കരുതിയത്‌ ഒരു നാല്‍പതു പേരെങ്കിലും നൂറു ആയിക്കാണും എന്നാണ്..
    ഇവിടെ മരം പെയ്യുന്നു…. മാഷെ കണ്ടിട്ടുണ്ടോ… മരത്തില്‍ നിന്നും (തെങ്ങില്‍ നിന്നും) മഴ വീഴുന്നത്…
    നിളാ
    എന്റെ fasting ഷുഗര്‍ 110 -120 വരെ ആകുന്നുണ്ട്. ഞാന്‍ വീട്ടില്‍ ഒരു ഷുഗര്‍ ഫ്രീ ടാബ് ചായയില്‍ ഇടും. സദ്യക്ക് പോകാന്‍ തല്പരിയം കുറവാണു. ആളുകള്‍ കൂടുതല്‍ ആകുമ്പോള്‍ എനിക്കെന്തോ … സംസാരിക്കേണ്ടി വരും .. അതു എനര്‍ജി വേസ്റ്റ് ആകും പിന്നെ സദ്യയനെങ്കില്‍ പാലടയും മറ്റും ധാരാളം കഴിക്കും (നല്ല പാതി കണ്ണടയ്ക്കും ) ഗള്‍ഫില്‍ ജോലി ചെയ്തതിനു ദൈവം തന്ന സമ്മാനം ഈ (അ)സുഖമാണെന്നു ഞാന്‍ പറയും. ഇതു ചോക്ലറ്റ് കിട്ടിയാലും കഴിക്കും ഈയിടെ ഒരു ഗള്‍ഫന്‍ കുറച്ചു ബാക്ളവ കൊണ്ട് വന്നിരുന്നു. വീട്ടില്‍ ആര്‍ക്കും ആ നെയ്‌ മണം ഇഷ്ടപെട്ടില്ല. നിളേ അത് മുഴുവന്‍ ഞാന്‍ കഴിക്കേണ്ടി വന്നു. പൂച്ചയുടെ അടുത്ത് മീന്‍ കൊണ്ട് വച്ചാല്‍ എത്ര നേരമാ ക്ഷമയോടെ ഇരിക്കാന്‍ കഴിയുക? ഞാന്‍ പരിശുദ്ധ vegetarian ആണ്. വീട്ടില്‍ മുട്ട പോലും കുക്ക് ചെയ്യില്ല. പിന്നെ ഇപ്പോള്‍ പുറത്തു പോയാലും നല്ല പാതിക്കിഷ്ടം പച്ചക്കറിയായതിനാല്‍ അവരുടെ വികാരങ്ങളെ ഹനിക്കാറില്ല. ഈയിടെ വൈഫിന്റെ കൂടെ ജോലിയുള്ള ഒരാളുടെ മാര്യേജ് സംബന്ധമായി പോയപ്പോളാണ് ചിക്കന്‍ കറി കൂട്ടി ഞാനും കുട്ടികളും കഴിച്ചത്… അത് കൊണ്ട് നമ്മള്‍ അസുഖത്തെ പേടിക്കരുത്… ഇനി ഇതൊന്നും കഴിക്കാതെ ഇരുന്നാലും ഒരു ദിവസം നമ്മള്‍ തട്ടി പ്പോകും. അങ്ങോട്ട്‌ ചെല്ലുമ്പോള്‍ ഗുപ്തന്‍ സാര്‍ ചോദിക്കുക താന്‍ ഇതൊക്കെ നാട്ടില്‍ വചു കഴിക്കണ്ടേ … ഇവിടെ ഇതൊന്നും കിട്ടുമെന്നാണ് വിചാരമെങ്കില്‍ അതൊന്നും നടപ്പില്ല. അത് കൊണ്ട് ജീവിതം പരമാവധി എന്ജോയ്‌ ചെയ്യുക. ഈപരഞ്ഞതിനര്‍ത്ഥം കള്ള് കുടിച്ചു നാല് കാലില്‍ വീട്ടില്‍ വരണം എന്നല്ല.

    @ ജലജേച്ചി…

    ഒരു ഖത്തര്‍ ഓഫര്‍ വേണ്ടെന്നു വച്ചു. എന്റെ അമ്മയ്ക്കും നല്ലപാതിയുടെ അമ്മയ്ക്കും ഞാന്‍ പുറത്തു പോകുന്നതിനു ഒട്ടും തല്പരിയവുമില്ല. അവര്‍ രണ്ടു പേരും എന്റെ കൂടെയാണ് താമസം. ബോസ്സ് എത്തി.. ബാകി പിന്നെ എഴുതാം

  • anjanasatheesh

    ഇന്ന് കര്‍ക്കിടകം ഒന്നാണൊ ?
    സുരേഷ് പറഞ്ഞപ്പോഴാണ് ഓര്‍മ്മവന്നത്.
    വെയിലും മഴയും ഒളിച്ചുകളിക്കുന്ന കള്ളകര്‍ക്കിടകം
    പൊട്ടിപുറത്ത് ശീഭോതിയകത്ത്
    രാമായണത്തിന്റെ അലയൊലികളും
    നാലമ്പലദര്‍ശനവും
    മരുന്നുകഞ്ഞിയുടെ ചൂടുള്ളമണവും
    ഓര്‍മ്മകളുടെ തിരുമുറ്റത്ത്

    ഇവിടെ ഈ ഊഷരഭൂമിയില്‍
    ഉരുകിയൊലിക്കുകയാണ്
    പ്രകൃതിയും മനുഷ്യരും
    എങ്കില്ലും നിറമുള്ള ഓര്‍മ്മകളുടെ കര്‍ക്കിടകകുളിരുമായ്

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    jalaja Says:
    July 17th, 2011 at 2:53 pm
    നല്ല പദപ്രശ്നം. കുറച്ച് പുതിയ അറിവുകള്‍ ലഭിച്ചു. കൊള്ളാം.
    മലയാളത്തിലുള്ള കൂട്ടക്ഷരങ്ങള്‍ പോലും പിരിച്ചെഴുതിയിരിക്കുന്നതെന്തിനാണ്? അതു കൊണ്ട് പല ഉത്തരവും രണ്ടുമൂന്നു പ്രാവശ്യം ടൈപ്പ് ചെയ്യേണ്ടിവന്നു.
    22 ഡി ആദ്യത്തെ അക്ഷരം ശരിയാണോ? വിക്കിയില്‍ വേറെയാണ് കണ്ടത്.
    കുലാകുലം എന്താണെന്ന് അറിയാവുന്നവര്‍ എഴുതിയാല്‍ നന്നായിരുന്നു.
    മാറാത്ത അടയാളം മറുകാണെന്നു കരുതി തിരഞ്ഞും കറക്കിക്കുത്തിയും അരമണിക്കൂര്‍ പോയി. ആ നേരം കൊണ്ട് മറ്റുള്ളവര്‍ മുന്നിലെത്തി. എന്തു ചെയ്യാം?!?!

    I STRONGLY AGREE THIS….. APPROVERS MAY KINDLY LOOK IN TO IT

  • balachandran

    രാമായണം വായിക്കാന്‍ പഠിപ്പിച്ച
    മുത്തശ്ശനും മുത്തശ്ശിയും
    എനിക്ക് നഷ്ടപ്പെട്ട വര്‍ഷമാണിത് .
    കര്‍ക്കടക മഴ പെയ്യുന്നത് പോലെ
    മനസ് കരയുന്നു .
    കണ്ണുകള്‍ പെയ്യാതിരിക്കട്ടെ
    നിര്‍ത്താതെ ഓടേണ്ടത് അല്ലേ.

    നിളാ,
    താങ്കളുടെ ദു:ഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു

  • balachandran

    @Anjana satheesh

    മറുപടി makara/10 ന്റെ കമന്റു പേജില്‍ .

  • balachandran

    -)i -)i -)

  • Unnikrishnan

    @ബാലചന്ദ്രന്‍: ‘തവര’ മഴക്കാലത്ത് മുളച്ചു പൊങ്ങുന്ന ഒരു ഇലക്കറിയാണ്..ചീരയും, മുരിങ്ങയിലയേയും പോലെ…കര്‍ക്കിടകം വറുതിയുടെയും, ഇല്ലായ്മകളുടെയും കാലം ആണല്ലോ..മുമ്പൊക്കെ ഈ കാലങ്ങളില്‍ സാധാരണക്കാരുടെ പട്ടിണി മാറ്റാന്‍ പ്രകൃതി തന്നെ കനിഞ്ഞു നല്‍കിയതാണ് ഈ ഇലച്ചെടി എന്നാണു വിശ്വാസം…ഞാന്‍ നാട്ടില്‍ പറഞ്ഞു കേട്ടിട്ടുണ്ട്,പ്രമാണിയായ ഒരാള്‍ വഴിയില്‍ കൂടി നടന്നു പോകുമ്പോള്‍ തവരചെടിയെ നോക്കി തൊഴുതു കൊണ്ട് പറഞ്ഞു പോലും ” അറുതിയില്‍ കാത്തു രക്ഷിക്കുന്ന ഭഗവാനെ” എന്ന്..തവരയിലയും, ചക്കക്കുരുവും ഒക്കെ ചേര്‍ത്ത് അതി രുചികരമായ തോരന്‍ ഒക്കെ ഉണ്ടാക്കാം..ഇരുമ്പു സത്ത് ഇഷ്ടം പോലെയുണ്ട് തവരയില്‍..

  • സുരേഷ്

    അഷ്ടദ്രവ്യഗണപതിഹോമത്തിന്റെ പ്രസാദം കുറച്ച് പാര്‍സല്‍ അയയ്ക്കണേ

    // സ്ഥിര മായി പോകുന്ന ഹോസ്ദുര്‍ഗ്ഗ് മാരിയമ്മ ക്ഷേത്രത്തിലെ അഷ്ട്ദ്രവ്യഗണപതിഹോമം മൂന്നാലുമാസം മുന്പ് കഴിഞ്ഞു. മകളുടെ പേരില്‍ കഴിപ്പിച്ച ത്രികാല പൂജയുടെ പ്രസാദം ശര്‍ക്കര പായസവും , പാല്പ്പായസവും നിങ്ങളെല്ലാം കൊച്ചു കരിമ്പുകളായതിനാല്‍ (sugar factories) അയക്കുന്നില്ല. എന്നാലും മഷി കുടുംബത്തിലെ എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം

    ഉണ്ണികൃഷ്ണന്‍ മഷിയിലെത്തിയതില്‍ സന്തോഷം . കമന്റുകള്‍ ഒന്നു കൂടി ഉസാറാകും . തൃക്കരിപ്പൂര്‍ വരെ വന്നിട്ട് കാഞ്ഞങ്ങാട്ടുള്ള എന്നെ ഓര്‍ത്തോ.

  • hari

    thank you mujeeb
    pls clue for 15a 5th letter

  • Reshmi

    ഉണ്ണികൃഷ്ണന്‍,
    തവര മനസ്സിലായില്ല. കോഴിക്കോട്ടുകാര്‍ പറയുന്ന “തകര”യാണോ ഇത്.

  • hari

    thank you i got it

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ സുരേഷ്

    ആരെയും ബോധ്യപെടുത്താനല്ല … എനിക്കൊരു മനസമാധനതിനായി എന്നും രാത്രി (ചിലപ്പോള്‍ സന്ധ്യക്ക്‌) ദേവി ഭാഗവതം (തെമ്ബാട്ടു ശങ്കരന്‍ നായര്‍ എഴുതിയത്) പിന്നെ ഒരു സായി ബുക്ക്‌ പിന്നെ രാമായണത്തിലെ സുന്ദര കാണ്ഡം (അതില്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ പേജ്)ഇത്രയും അഞ്ചു കൊല്ലതിലെരെയായി വായിക്കുന്നുണ്ട്. സുന്ദരകാണ്ഡം ഇപ്പോള്‍ കുറേശെ മന പാഠം ആയി വരുന്നു.

    @ ജലജേച്ചി

    സുന്ദരകാണ്ഡം പറ്റുമെങ്കില്‍ അത് മാത്രം മുടങ്ങാതെ വായിക്കുക… വിവരിക്കാന്‍ അറിയില്ല. നമ്മുടെ പല പ്രശ്നങ്ങളും നീങ്ങി കിട്ടും

  • Retheesh

    10a എന്തു തരം മായയാണൊ എന്തോ?
    any clues?

  • jalaja

    രതീഷ്,
    നല്ല ചോദ്യം. രതീഷിന്റെ ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. ഉത്തരത്തിന്റെ പകുതി.
    ചാത്തന്‍സേവ ചെയ്താല്‍ ബാക്കി കിട്ടും. ഈ മായയ്ക്ക് തൃപ്രയാറടുത്ത് പെരിങ്ങോട്ടുകരയില്‍ ഒരു ക്ഷേത്രമുണ്ട്. (നാലമ്പലം തൊഴാന്‍ പോകുന്നവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇവിടെയും കയറാം. :) )

  • jalaja

    തവര എന്നാല്‍ തകര എന്നാണ് ഞാനും വിചാരിച്ചത്. തകര വിക്കിയിലുണ്ട്. ഞാന്‍ ഇന്നലെ നോക്കിയിരുന്നു.

  • balachandran

    വര്‍ണന കേട്ടിട്ട് തവര ,തകര തന്നെയാണെന്ന് എനിക്കും തോന്നുന്നു

  • Retheesh

    thanks jalajachechi

  • Raj

    can any one give clue for

    18A
    19A
    15B
    4D
    22D

    pls………..

  • http://www.airindia.in shabeer

    25d…2nd ltr?

  • balachandran

    ചാന്ദ്നീ,
    ഇനി ഈ “കാവ്‌” മാത്രം വച്ചേക്കണ്ട.bamboo hills grove എന്ന് തന്നെയായിക്കോട്ടെ.

    മഴയുടെയും മറ്റും വര്‍ണ്ണന ഗംഭീരം .nostalgic feelings ശരിക്കും തരുന്നവ.
    ഞാനും ഒരു മഴയനാണ് .ടാര്‍ റോഡ്‌ സൈഡില്‍ വസ്തുവുണ്ടായിട്ടും പ്രകൃതി ആസ്വദിക്കാന്‍ വീട്ടിലേക്കു മാത്രം വണ്ടിചെല്ലുന്ന തരത്തില്‍ വളരെ ഉള്ളിലേക്ക് റബ്ബര്‍ ഇല്ലാത്ത സ്ഥലം നോക്കി വീടുവച്ചു.പക്ഷേ നാലു വശത്തുമുള്ളവര്‍ റബ്ബര്‍ കൊണ്ട് എന്നെ മൂടി .പിന്നെന്തുചെയ്യും .മഴയുടെ പെയ്ത്തും താളവും ആസ്വദിക്കാന്‍ കഴിയുന്നില്ല . ഈയിടെയായി താല്‍ക്കാലിക താമസം ഫ്ലാറ്റിലേക്ക് മാറിയതിനാല്‍ പഴയതിനേക്കാള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു .നാട്ടിലുള്ളപ്പോള്‍ .
    പക്ഷേ മഴയുടെ താളം ആസ്വദിക്കാന്‍ നിലത്തു തന്നെ താമസിക്കണം .താങ്കള്‍ പറഞ്ഞതുപോലെ മരം പെയ്യുന്നതുകാണാനും അനുഭവിക്കാനും ഫ്ലാറ്റില്‍ കഴിയില്ല .
    ഇതെല്ലാം രസമാണെങ്കിലും ഇടവപ്പാതിയില്‍ മൂടിപ്പുതച്ച്ചുകിടന്നുറങ്ങുന്നതാണ് കൂടുതലിഷ്ടം .
    100 – 120 ഷുഗര്‍ ഭയപ്പെടെണ്ടകാര്യമില്ലല്ലോ.
    കുലാകുലം- കുല+അകുല.(കുല:+അകുല:)
    കുലം = ഉത്കൃഷ്ടം (ശ്രേഷ്ഠം)
    അകുലം = ന കുലം – അകുലം =ഉത്കൃഷ്ടമല്ലാത്തത്
    അതുകൊണ്ട് കുലാകുലം എന്നതിന് രണ്ടുംകൂടി കലര്‍ന്നത് (സമ്മിശ്രം)എന്നര്‍ഥം വരും .ദശമിയ്ക്‌ ഈ പേരെങ്ങനെ കിട്ടി എന്നറിയില്ല .

    മറുക് എന്റെയും സമയം ഒരുപാട് കളഞ്ഞു .

    ഞാന്‍ പണ്ട് (പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയം വരെ)സന്ധ്യാനാമം ചൊല്ലുമായിരുന്നു,അതുകഴിഞ്ഞ് ദേവീഭാഗവതത്തിന്റെ കുറച്ച്ചുഭാഗവും വായിക്കുമായിരുന്നു .ഇതുരണ്ടും വീട്ടില്‍ നിര്‍ബന്ധമായിരുന്നു .
    വടക്കന്‍ നാട്ടിലൊക്കെ ഇങ്ങനെയാണോ?(സന്ധ്യാനാമം-ഭാഗവതം)
    സ്ഥിരം ഇതിലേതെങ്കിലും വായിക്കുന്നത് പദവ്യുത്പത്തി കൂട്ടാനും വിശ്വാസമുള്ളവര്‍ക്ക് മനശ്ശാന്തി കിട്ടാനും നല്ലതാണ് . പക്ഷേ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ പ്രായത്തില്‍ ഇത്തരം വിശ്വാസങ്ങളില്‍ നിന്ന് പുറത്തു കടന്നു .വിളക്കു കത്തിച്ചിട്ടു വേണ്ടേ സന്ധ്യാനാമം ചൊല്ലാന്‍.(എന്റെ വീട്ടില്‍)

  • നിളാ പൗര്‍ണമി

    @ പിഷാരടി ചേട്ടാ
    നിള ഫാസ്റ്റിംഗ് ഷുഗര്‍ 300 എന്നത് കുറച്ചു കൊണ്ടുവരാന്‍ ശ്രമം
    തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി . രണ്ടു വീതം tablet
    രാവിലെയും വൈകിട്ടും കഴിക്കുന്നുണ്ട് .മധുരം കഴിക്കുന്നുമില്ല .
    എന്നിട്ടും അത് കുറഞ്ഞു 120 – 130 ആയി നില്‍ക്കുന്നു .
    അതിലും കുറക്കാന്‍ ശ്രമിച്ചാല്‍ കുറഞ്ഞു താഴേക്കാവുന്നു.
    നിളക്കിത് ഒരു പ്രശ്നം തന്നെയാണ് . ഞാനും പച്ചക്കറി തന്നെ .
    അസുഖത്തെ പേടിയില്ല . എന്നെപ്പോലെ സന്തോഷത്തോടെ
    മധുരം ഉപേക്ഷിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമായിരിക്കും .
    പഞ്ചാര ഫാക്റ്ററി ആകുന്നതിനും മുന്പേ മധുരമുള്ളതൊന്നും
    ഞാന്‍ കഴിക്കാറില്ല .
    പിന്നെ എന്റെ നല്ലപാതിയും കൊച്ചുപാതിയും കണ്ണ് അടക്കുകയുമില്ല .
    വ്യായാമം മുടക്കാനും പറ്റില്ല .
    ഒരു ദിവസം തട്ടിപ്പോകും . പക്ഷെ ഈ അസുഖത്തെ നിസാരമായി കാണരുത്
    എന്നാണ് എനിക്ക് തോന്നുന്നത് . ശരീരത്തിന്
    അതുണ്ടാകുന്ന മാറ്റങ്ങള്‍ നിളക്ക് അനുഭവപ്പെടാറുണ്ട് .
    കണ്ണിനു, ഓര്‍മക്ക് . അമ്മയ്ക്ക് ‘മറവിശക്തി’ കൂടിയിട്ടുണ്ടെന്നാണ്
    എന്റെ മോള്‍ പറയുന്നത് . എനിക്ക് വേണ്ടി കുടുംബവും മധുരം ഉപേക്ഷിക്കുതാണ്
    ഏറ്റവും സങ്കടം . എനിക്ക് വേണ്ടി എത്ര ആഗ്രഹമുള്ള മധുരവും മോള്‍ വേണ്ട എന്ന് വയ്ക്കും .
    അമ്മയ്ക്ക് കഴിക്കാന്‍ തോന്നിയാലോ ?

    മഴ പെയ്യുന്നതും മരം പെയ്യുന്നതും നിളക്കിഷ്ടം തന്നെ .
    പറഞ്ഞു കൊതിപ്പിക്കരുത് . കേസ് കൊടുക്കും .
    കൂര്‍ക്കയുടെ കാര്യം പറഞ്ഞതിന് അപ്പീല് പോലും കിട്ടാത്ത
    ശിക്ഷ വിധിക്കാന്‍ വകുപ്പുണ്ടോ എന്ന് നോക്കട്ടെ .
    നിള അടുത്ത മാസം നാട്ടില്‍ വരുന്നുണ്ട്
    മഴ പെയ്യുന്നതും മരം പെയ്യുന്നതും കാണാന്‍ .
    വീട് എന്നെ കാത്തിരിക്കുന്നു.
    പൂട്ടിയിട്ടതില്‍ പരിഭവിച്ചിരിക്കുന്ന വീടിന്റെ നിശ്വാസങ്ങള്‍
    എവിടെയിരുന്നു കേള്‍ക്കാം .

  • നിളാ പൗര്‍ണമി

    @മാഷേ
    നന്ദി .
    നിളയുടെ ദുഃഖം അത്ര വലുതാണ്‌ .
    മുത്തശ്ശനും മുത്തശ്ശിയും ആണ് നിളയുടെ
    ചിന്തകളില്‍ ,ഓര്‍മകളില്‍ ,സ്വപ്നങ്ങളില്‍ എന്നും ആദ്യമെത്തുന്നത് .
    കുട്ടിക്കാലം അവരോടൊപ്പം തറവാട്ടിലായിരുന്നു .
    അമ്മാവന്‍ എന്നും ജോലിയുമായി ദൂരെ ആയിരുന്നു .
    പാടങ്ങള്‍ അതിരിടുന്ന ഒരു ചെറിയ കുന്നിലായിരുന്നു തറവാട്
    പാടത്തിനു അക്കരെ മൂവാറ്റുപുഴയാറുമായി ചേരാന്‍ പോകുന്ന
    കോതയാറ്. പുഴക്കരയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം .
    മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൈപിടിച്ച് തൊടിയിലൂടെയുള്ള
    സഞ്ചാരം , പുല്ലാന്തിക്കാടുകള്‍ ,വയലുകളില്‍ ഓളങ്ങള്‍ തീര്‍ക്കുന്ന
    കാറ്റു , മഴക്കാലത്ത് കോതയാറ് കൈകള്‍ നീട്ടുമ്പോള്‍ പാടം
    കടന്നു തറവാടിന്റെ മുറ്റം വരെ , തൊടിയിലെ എണ്ണമറ്റ മരങ്ങള്‍ ,പഴങ്ങള്‍
    പക്ഷികള്‍ , കൃഷിയുടെ ആരവം ………..
    വാക്കുകള്‍ നഷ്ടപ്പെടുന്നു ഓര്‍മയില്‍ ,കണ്ണീരില്‍ .
    കളിയ്ക്കാന്‍ കൂട്ടില്ലാതെ ഒറ്റപ്പെടലിന്റെ വല്ലാത്ത മടുപ്പ്
    വല്ലാതെ വിഷമിപ്പിച്ചിരുന്നു അന്ന് . കുന്നും പാടവും കടന്നു
    നിളക്കാര് കൂട്ടുവരാന്‍ .
    അച്ഛനും അമ്മയും ഏട്ടനും അനുജത്തിയും വീട്ടില്‍ ബഹളങ്ങളുടെ
    നടുക്ക് …വല്ലാത്ത വിഷമമായിരുന്നു ആദ്യം .
    മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹത്തിനു മുമ്പില്‍
    വാത്സല്യത്തിന് മുമ്പില്‍ എല്ലാം മാഞ്ഞു പോയി .
    പിന്നീട് അച്ഛനോടും അമ്മയോടും തോന്നിയ
    നേരിയ പരിഭവം മായ്ച്ചു കളയാനും സമയമെടുത്തു.
    ഇന്ന് അവരുമില്ല . നിളക്ക് വേണ്ടവരെല്ലാം ദൈവത്തിനും
    പ്രിയപ്പെട്ടവരാണെന്നു തോന്നുന്നു .

  • നിളാ പൗര്‍ണമി

    @ജലജേച്ചി
    തകര തന്നെയാണ് നിളയും കേട്ടിരിക്കുന്നത്
    പുതുമഴക്ക് മുളച്ച തകര എന്നു ഒരു പ്രയോഗം
    തന്നെ ഉണ്ടല്ലോ

    ചേച്ചി അക്ഷരം കൂട്ടിവായിക്കാന്‍
    പഠിച്ചപ്പോള്‍ മുതല്‍ നിള എല്ലാ കര്‍ക്കടകത്തിലും
    രാമായണം വായിക്കുന്നതാണ് .
    പദസമ്പത്ത് കൂടിയോ എന്തോ ?

  • jalaja

    രാജ്,
    18A ഫീക്കോ വിക്കിപീഡിയ. ഹിന്ദിയിലെ വലിയ പാട്ടുകാരനാണ്. ജീവിച്ചിരിപ്പില്ല
    19A he navjeevan newspaper എന്ന് ഗൂഗിളില്‍ തിരയൂ. ഇന്ദിരാഗാന്ധിയുമായി ബന്ധം.
    15B നെല്ല് വിക്കിപീഡിയയില്‍ ലിസ്റ്റ് ഉണ്ടല്ലോ.
    4Dനടന്റെ പേര് അടൂര്‍ ഭാസി. തിരുവിതാംകൂറിലെ ഒരു രാജാവിനെക്കുറിച്ചുള്ള നോവല്‍.
    22Dകൊച്ചുണ്ണി പ്രതിഷ്ഠ എന്നു ഗൂഗിളില്‍ നോക്കിയാല്‍ മതിയല്ലോ. കായംകുളം കൊച്ചുണ്ണി–വിക്കിപീ ഡിയയില്‍ ഉണ്ട്.
    വിജയാശംസകള്‍!!!

  • jalaja

    ഷബീര്‍,
    25ഡി അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ ഇങ്ങനെ ഗൂഗിളില്‍ ഇട്ടുനോക്കൂ.
    വിജയാശംസകള്‍!!!

  • jalaja

    നിളാപൌര്‍ണ്ണമി, വേര്‍പാട് എന്നും ദുഃഖകരം തന്നെ. എല്ലാവരും ഈ ദുഃഖം ജീവിതത്തില്‍ ഓരോ പ്രായത്തില്‍ അനുഭവിക്കുന്നു. കാലത്തിനേ ഈ ദുഃഖത്തി തീവ്രത കുറയ്ക്കാന്‍ കഴിയൂ. സ്വയം ആശ്വസിക്കാ‍ന്‍ ശ്രമിക്കുക. ഭഗവദ്ഗീത വായിക്കുന്നത് അതിനു സഹായിക്കും. പാരായണം അല്ല വെറുതെയുള്ള വായന.

  • balachandran

    നിളാ,
    “ഒരുപകുതി പ്രജ്ഞയില്‍ നിഴലും നിലാവും
    മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
    ഇടചേ‍ര്ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
    ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി”
    ഇങ്ങനെയല്ലാതെ ആ അനുഭവങ്ങള്‍ക്കെങ്ങനെ മറുപടിയെഴുതും.

  • Unnikrishnan

    @സുരേഷ്: കാഞ്ഞങ്ങാട്ടാണോ വീട്?…അറിഞ്ഞില്ല…ഞാന്‍ ചെറുവത്തൂര്‍ ആണ്…അടുത്ത തവണ നാട്ടിലേക്ക് പോകുമ്പോള്‍ പറ്റുമെങ്കില്‍ നേരിട്ട് കാണാം :)
    കൂട്ടരേ വാമൊഴിയില്‍ കൂടി ‘തവര’ ഒരു ശീലമായിപ്പോയി…തകര തന്നെയാണ് വരമൊഴി…പക്ഷെ നിങ്ങളില്‍ എത്ര പേര്‍ ഇത് കഴിച്ചു കാണും എന്ന് എനിക്കറിഞ്ഞു കൂടാ…നാട്ടില്‍ പോയാല്‍ കുറെ നാടന്‍ ശീലങ്ങള്‍ എനിക്ക് നിര്‍ബന്ധം ആണ്- ചക്ക, ചക്കക്കുരു, തവര, ചീര, തഴുതാമയില (കുറെ കാലമായി അത് കഴിച്ചിട്ട്),ചേമ്പിന്റെ തണ്ട്,ഉപ്പു മാങ്ങ..അങ്ങിനെ അങ്ങിനെ…നാട്ടിലെ മഴയുടെ കുളിരും, സംഗീതവും, കുസൃതിയും എനിക്കെന്നും നഷ്ട സ്വപ്‌നങ്ങള്‍ ആണ്…ഒരു മഴക്കാലത്ത് നാട്ടില്‍ പോകാന്‍ കഴിഞ്ഞാല്‍ അതെന്റെ ഭാഗ്യമായി മാത്രം ഞാന്‍ കരുതും…

  • Raj

    thanx jalajechi.

    i got except 15B – nellu

    in wikipedia wayanad kayama and vatton is there

    i have still problem with 2nd and 3rd letter.

    pls help

  • Shanmukhapriya

    ഒരു ആദായവും ഇല്ലങ്കിലും നികുതി കൊടുക്കണ്ടേ? കൊടുക്കുന്നില്ലേ നമ്മള്‍?
    ക്നാനായ എന്ന് മൂന്നക്കത്തില്‍ ഒതുക്കാമായിരുന്നു. അത് പോലെ ദതെയെസ്കിയെയും ഇങ്ങനെ കളം പിരിചെഴുതെണ്ടിയിരുന്നോ? ആ ആരോട് ചോദിയ്ക്കാന്‍ ഇങ്ങനെ എത്ര എത്ര പടപ്രശ്നങ്ങള്‍ കളിയ്ക്കാന്‍ വിധിക്കപെട്ടിരിക്കുന്നു നമ്മള്‍.

    അനിലിന്റേയും പിഷാരടി മാഷിന്റേയും അഭിപ്രായത്തോട് യോജിക്കുന്നു. എത്ര കൂട്ടെഴുത്തലുകളും പിരിച്ചെഴുത്തലുകളും കണ്ടിരിക്കുന്നു!! പക്ഷെ ഒരു പ്രശ്നത്തില്‍ തന്നെ ഇത്ര വൈരുദ്ധ്യം :( 19A, 24A, 5A, 6A, 1D ഇവ പിരിച്ചെഴുതിയിരിക്കുന്നതു കണ്ടപ്പോള്‍ 10A രണ്ടാമത്തേത് കൂട്ടക്ഷരമായിരിക്കുമെന്ന് കരുതിയിരുന്നില്ല, ബാലന്‍ മാഷ് എഴുതിയത് പോലെ യമന്റെ പേരാണ് തിരഞ്ഞു നടന്നത്!!! എന്തായാലും 4D പിരിച്ചെഴുതിയിരുന്നെങ്കില്‍ കറങ്ങിപ്പോയേനേ….21A, 22B സൂചന ശരിയാണോ എന്നൊരു സംശയമുണ്ട് (ഒരു സംശയം മാത്രമാണേ)
    ജലജേച്ചീ, ബാലന്‍ മാഷേ 7D വജ്രായുധത്തിന്റെ മറ്റൊരു പേരാണോ??

  • Raj

    pls clue for 15B – 2nd and 3rd letter

    thanx

  • Raj

    i got it.

    thanx……

  • balachandran

    @raj
    big – translate in to malayaalam

  • jalaja

    രാജ്,
    വിക്കിപീഡിയയിലെ ഒരു ഭാഗം താഴെ
    പറമ്പുവട്ടൻ
    പൂത്തായ
    വലിയകയമ
    വട്ടൻ
    കനലി

    94 . വലിയ കയമ

  • balachandran

    @ shanmukhapriya
    വജ്രായുധത്തിന്റെ മറ്റൊരു പേരാണ് .
    കൂട്ടക്ഷരം പിരിച്ചെഴുന്ന കാര്യത്തില്‍ ,താങ്കള്‍ പറഞ്ഞപോലെ ഒരൌചിത്യവും പ്രകടിപ്പിച്ചിട്ടില്ല .വേണ്ടിടത്ത് പിരിച്ചെഴുതിയിട്ടില്ല -10 A ,വേണ്ടാത്തിടത്തു ധാരാളം പിരിച്ചിട്ടുമുണ്ട്-5A,6A,24A തുടങ്ങിയവ. നിര്‍മ്മാതാവിനെക്കാള്‍ കൂടുതല്‍ approversആണ് ശ്രധിക്കേണ്ടുന്നതെന്നു തോന്നുന്നു .
    11A യെക്കുറിച്ച് ആരും അഭിപ്രായം പറഞ്ഞു കണ്ടില്ല .

  • jalaja

    നിളാപൌര്‍ണ്ണമി,
    അങ്ങനെ നിരാശപ്പെടരുത്. മനസ്സുനിറയെ സ്നേഹം ലഭിക്കുന്നുണ്ടല്ലോ. പിന്നെ മെഡിക്കല്‍ സയന്‍സ് പുരോഗമിക്കുകയല്ലേ? പഞ്ചസാരയ്ക്കും എന്തെങ്കിലും പ്രതിവിധി കണ്ടെത്തിക്കൂടായ്കയില്ല.

    പദസമ്പത്ത് ഉണ്ടോ എന്നറിയില്ല. നല്ല ഭാഷാപ്രാവീണ്യമുണ്ട് എന്ന് നിസ്സംശയം പറയാം.

  • jalaja

    പിഷാരടി, പ്രശ്നപരിഹാരത്തിന് ഇത്രയും എളുപ്പമുള്ള മാര്‍ഗ്ഗമോ? ഭഗവദ്‌ഗീത വായിച്ചു മനസ്സിലാക്കിയാല്‍ പ്രശ്നങ്ങള്‍ തീരില്ലെങ്കിലും അവയോടുള്ള നമ്മുടെ സമീപനം മാറ്റാന്‍ കഴിയും. അതോടെ കുറെ പ്രശ്നം മാറുകയും ചെയ്യും.

  • Jenish

    ഇവിടെ കണ്ട കമന്റുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എന്റെ “നല്ലപാതി”യെ “ചീത്തപാതി” എന്ന് വീളിച്ച് തല്ല് കൊള്ളണ്ടതായിരുന്നു.. :) നിര്‍ത്തി!! എന്റെ മലയാളം തന്നെയാണ് എനിക്ക് നല്ലത്.. “വൊയിഫ്”

    “ആറുമലയാളിക്കു നൂറുമലയാളം
    അരമലയാളിക്കുമൊരു മലയാളം
    ഒരുമലയാളിക്കും മലയാളമില്ല”

  • സലില്‍ പി കെ

    ബാലന്‍ മാഷേ … ഇതിനകത്തു കുറേ ഉത്തരങ്ങള്‍ കറക്കി കുത്തിയതായിരുന്നു… എന്നിട്ടും മനസ്സിലാവത്തൊരു ചോദ്യമുണ്ട്… 9A… അങ്ങനെയൊരു പേര് ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാ…. ഒന്ന് പറഞ്ഞു തരാമോ…

  • Reshmi

    ഉണ്ണികൃഷ്ണന്‍ ,
    തകര ഒരുപാട് കഴിച്ചിട്ടുണ്ട് .
    മഴ പോയി വെയില്‍ വരാറുണ്ടായിരുന്ന പ്രഭാതങ്ങളില്‍ തകര പറിക്കാനായി പറമ്പിലൂടെ നടന്നതിന്റെ ഓര്‍മ്മകള്‍, വിരല്‍ത്തുമ്പിലെ വിട്ടുമാറാത്ത പച്ചയുടെ മണം.
    നന്ദി, ഒരിക്കല്‍ക്കൂടി എല്ലാം ഓര്‍മ്മിപ്പിച്ചതിന്.
    എം.ടി പറഞ്ഞതുപോലെ എത്ര നിറങ്ങളാണ്, ഗന്ധങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

  • jalaja

    സലില്‍,
    പാറേമ്മാക്കൽ തോമ്മാക്കത്തനാർ എന്ന് വിക്കിപീഡിയയില്‍ നോക്കൂ. ഗോവര്‍ണ്ണദോരെക്കുറിച്ചറിയാന്‍ കഴിയും.

  • jalaja

    തകര എന്താണെന്നറിയാമെങ്കിലും അത് കഴിച്ചതായി ഓര്‍ക്കുന്നില്ല. താളും തകരയും എന്നു പറയുന്നത് കേട്ടിട്ടുണ്ട്.

  • jalaja

    അപ്പോള്‍ ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ എവിടെയാണ്‍? (ജോലിസ്ഥലം)

  • സലില്‍ പി കെ

    ചേച്ചീ… ഇപ്പൊ ആളെ മനസ്സിലായി…. പക്ഷെ ഒരു സംശയം…. ആ ചോദ്യം പിരിച്ചെഴുതന്ടതായിരുന്നില്ലേ….

  • jalaja

    സലില്‍, ഇതില്‍ മുഴുവനും അങ്ങനെയല്ലേ? വേണ്ടിടത്ത് പിരിക്കാതെയും വേണ്ടാത്തിടത്ത് പിരിച്ചും……

  • സുരേഷ്

    ജെനീഷെ,

    ഉത്തരത്തിലുള്ളതു കണ്ടിട്ട് കയ്യിലുള്ളത് കളയല്ലേ.

    ഉണ്ണികൃഷ്ണന്,

    പ്രൊഫൈലു നോക്കിയില്ല അല്ലേ. തൃശ്ശൂര്‍ ദേശമംഗലം (കൊണ്ടയൂര്/ പല്ലൂര്) ദേശക്കാരനാണ്. കാഞ്ഞങ്ങാട്ട് ആന്ധ്രാ ബാങ്കിലാണ് ജോലി.

    ജലജേച്ചി,

    മുളകൂഷ്യം , തറവാട്ടുപുളി ഇവ ഓര്‍മ്മയുണ്ടോ ?

  • jalaja

    സുരേഷ്,
    ഓര്‍മ്മയുണ്ടെന്നു മാത്രമല്ല , ഇവിടെ ഉണ്ടാക്കാറുമുണ്ട്.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ ജലജേച്ചി,

    ഞാന്‍ പറഞ്ഞത്.. നമ്മള്‍ ഗീത വായിക്കുമ്പോള്‍ എന്ത് പ്രശ്നമാണോ നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്നത് അതില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു മോചനം കിട്ടുന്നു. വായന കഴിഞ്ഞാല്‍ നമ്മുടെ മനസ്സ് പുതിയ മേച്ചില്‍ പുറം തേടുകയായി. വായിക്കുന്നതിനും മുമ്പുണ്ടായ മാനസികാവസ്ഥ ആവില്ല വായന കഴിഞ്ഞാല്‍. ഗീത തന്നെ വേണമെന്നില്ല. ബൈബിള്‍ ഇഷ്ടമുള്ളവര്‍ക്ക് അതാവാം. ഖുറാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതാവാം, ഞാന്‍ പറഞ്ഞു വരുന്നത് നമ്മളെ വിഷമിപ്പിച്ച സംഭവം ഓരോ മിനിറ്റിലും അതിന്റെ തീവ്രത മാറികൊണ്ടിരിക്കും. ഇപ്പോള്‍ അനുഭവിക്കുന്ന തീവ്രതയവില്ല അല്പം കഴിഞ്ഞാല്‍. അതുപോലെ ചിലപ്പോള്‍ അങ്ങനെ വീണു കിട്ടുന്ന ഇടവേള കൊണ്ട് നമ്മുടെ പ്രശ്നം തീരാനും മതി. അല്ലെങ്കില്‍ ആശ്വസിപ്പിക്കാന്‍ ഒരാള്‍. അല്ലെങ്കില്‍ ഒരു ഫോണ്‍ കാള്‍… അങ്ങനെ ഒന്നുണ്ടായിരുന്നു എങ്കില്‍ നമ്മുടെ പ്രിയപ്പെട്ട സത്യന്‍ എന്ന ഫുട്ബോള്‍ കളിക്കാരന്‍ നമുക്ക് നഷ്ടപെടില്ലയിരുന്നു. ഓരോ നിമിഷവും നമ്മുടെ മനസ്സ് കാട്ടി കൂട്ടുന്ന വിക്രിയകള്‍ പറയാനോ എഴുതി ഫലിപ്പിക്കാനോ കഴിയില്ല, അപ്പോള്‍ കുറച്ചു നേരം മനസ്സിനെ ഒന്ന് കണ്ട്രോള്‍ ചെയ്യാന്‍ ഞാന്‍ കണ്ടു പിടിച്ച മാര്‍ഗം ആണ്. പുരാണ കഥകള്‍ വായിക്കല്‍. സ്കൂട്ടറില്‍ ഓഫീസില്‍ പോകുമ്പോള്‍ ന്യായമായും കിട്ടാവുന്ന വ്യായാമം നഷ്ടപെടുന്നു. അതിനു ഇപ്പോള്‍ എന്നും രാവിലെ അമ്പലത്തിലേക്ക് നടന്നു പോകും…അങ്ങോട്ടും തിരിച്ചും കൂടി ഒരു കിലോ മീറ്റര്‍ വരും. അത് ഒരു പരിഹാരമാവില്ല. പൊതുവേ വ്യായാമം ചെയ്യാന്‍ മടിയുള്ള കൂട്ടത്തിലാണ്. ഞാന്‍ കഴിക്കുന്ന തീറ്റക്ക്‌ ഒരു കുറവുമില്ല,. ഷുഗര്‍ അല്ല ഇനി എന്ത് അസുഖം വന്നാലും നേരിടുക തന്നെ.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ ഉണ്ണികൃഷ്ണ,

    ഈയിടെ ഞാന്‍ ഓഫീസിലേക്ക് വരുമ്പോള്‍ ഒരു കക്ഷി റോഡ്‌ അരികില്‍ ചവറുകള്‍ കൊണ്ട് തട്ടുന്നു.. കഷ്ടം അയാളുടെ പ്രവര്‍ത്തി തവിഴാമയുടെ മുകളില്‍ ആണ്. (തഴുതാമ എന്നും തഴാമ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്) ഒരുപാടു അസുഖങ്ങള്‍ക്കുള്ള ഒറ്റമൂലി ചികിത്സക്ക് ഇത് പയോഗിക്കുന്നു…. റെഫര്‍: http://ml.wikipedia.org/wiki/%E0%B4%A4%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BE%E0%B4%AE

    അന്യം നിന്ന് പോകുന്ന ഇത്തരം ഇല ക്കറികളെ പറ്റി ഇന്ന് ആര്‍ക്കുമറിയില്ല. കര്കിടക മാസത്തില്‍ ഇലക്കറികള്‍ കഴിക്കണം. മത്തന്റെ ഇല, പയറിന്റെ തളിരില, ചേനയുടെ ഇല, തണ്ട്, ചേമ്പിന്‍ താള്‍ തകര, അങ്ങനെ എന്തെല്ലാം ഇതൊക്കെ കേട്ട് മാന്‍ പായസം കുടിക്കാനെ ഗള്‍ഫന്‍ മാര്‍ക്കു കഴിയൂ. ഇപ്പോഴത്തെ തലമുറയ്ക്ക് ഇല ക്കറികള്‍എന്ന് പറഞ്ഞാല്‍ ചീരയും മുരിങ്ങ ഇലയുമാണ്. പിന്നെ പാലക്കും… എന്റെ ചെറുപ്പത്തില്‍ വീട്ടില്‍ ഇട്ടലി ഉണ്ടാക്കിയിരുന്നത് പ്ലാശ് എന്ന മരത്തിന്റെ ഇല തട്ടില്‍ വച്ചാണ് മാവ് ഒഴിക്കുക. ചിലപ്പോള്‍ വാഴയില ചെറുതായി കീറി തട്ടില്‍ വച്ചും ഉണ്ടാക്കാറുണ്ട് . അടയൊക്കെ കഴിച്ചിട്ടുണ്ടല്ലോ..

  • Harilal

    FIFTH LETTER OF 2D PLS..WAITING FOR ONLY THAT LETTER

  • jalaja

    ഹരിലാല്‍,
    കണാദന്‍ എന്ന മഹര്‍ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
    വിജയാശംസകള്‍!!!!

  • നിളാ പൗര്‍ണമി

    എല്ലാവരും കൂടി നിളയെ നേരത്തെ നാട്ടിലേക്ക് വിടുന്ന ലക്ഷണമാണ്
    കാണുന്നത് . കൂര്‍ക്ക നോക്കി ഇന്നലെ ലുലുവില്‍ പോയതാണ് .
    കിട്ടിയില്ല . എനിക്ക് സങ്കടവും നല്ലപാതിക്ക് സന്തോഷവുമായി .
    കൂര്‍ക്ക പഞ്ചാരക്കാര്‍ക്ക് നല്ലതല്ലത്രേ .
    ഇങ്ങനെ പോയാല്‍ എന്റെ നല്ലപാതി
    ചീത്തപ്പാതി ആകുമെന്ന് തോന്നുന്നു.

    പിഷാരടിചേട്ടാ,
    മനപ്പയാസമുണ്ട് മടുത്തു .പിന്നെ ഈ പായസം നിളക്കെത്ര
    വേണമെങ്കിലും കഴിക്കാം .
    അസുഖത്തെ നേരിടുക അത്ര എളുപ്പമല്ല ;പറയാന്‍ എളുപ്പമാണെങ്കിലും .
    നിളക്കും ഈ ആത്മവിശ്വാസം ഉണ്ടായിരുന്നു .
    ഈ ആത്മവിശ്വാസം ഒരാഴ്ച കൊണ്ട് കുറഞ്ഞു തുടങ്ങും .
    പിന്നെ ഒരു മടുപ്പ് .
    ഇഷ്ടമുള്ള ആഹാരം പോലും കഴിക്കാനാവാതെ ഇനിയെത്ര
    വര്‍ഷങ്ങള്‍ ..
    നിള പൊരുത്തപ്പെട്ടു വരുന്നു .

    ജലജേച്ചി ,
    എന്താണ് തറവാട്ടുപുളി? നിള കേട്ടിട്ടില്ല .
    വേറെ എന്തെങ്കിലും പേരാണോ ആവോ ഞങ്ങളുടെ നാട്ടില്‍ ?

    ജെനിഷ് ,
    സ്വന്തം നാവു ശരിയല്ലെങ്കിലും കുറ്റം കമന്റ് പേജിനും മലയാളത്തിനുമോ?
    “അങ്ങാടിയില്‍ തോറ്റാലു…………………………”. ചൊല്ല് ശരി തന്നെ .
    മലയാളത്തിനും ചോദിക്കാനും പറയാനും ആളുണ്ടേ .

  • Harilal

    JALAJA….GOT IT…..THANK YOU VERY MUCH

  • Malini

    @നിള
    വേര്‍പാടുകള്‍ എന്നും തീരാ നൊമ്പരങ്ങള്‍ തന്നെയാണ്..ഒരാളുടെ നഷ്ടം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ല…മഹത്തുക്കള്‍ പോലും ദേഹമുപേക്ഷിക്കുവാന്‍ എത്ര മാത്രം വിമുഖരായിരുന്നു എന്ന് ചിന്തിക്കുമ്പോള്‍ ആണ് ഈ ജന്മത്തിന്റെ പവിത്രത എത്ര ഉന്നതമാണ് എന്ന് അല്പമാത്രമെങ്കിലും അറിയാന്‍ സാധിക്കുക.

    എല്ലാവര്‍ക്കും ഓര്‍മയുള്ള നാം ചെറിയ ക്ലാസ്സില്‍ പഠിച്ച ഈ കവിതാഭാഗം…

    സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
    സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
    അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
    നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

    സസ്നേഹം
    മാലിനി

  • jalaja

    പിഷാരടി,
    അപ്പോള്‍ റോഡരികില്‍ ചവറു തട്ടുന്നതോ (തമിഴാമ ഇല്ലാത്ത സ്ഥലത്ത് ) ?

  • jalaja

    കൂര്‍ക്കയും ചേമ്പിന്‍ താളുമൊക്കെ ഇവിടെയും കിട്ടും.
    ഇപ്പോള്‍ ആണ് ഓര്‍മ്മ വന്നത്. തകര പത്തിലക്കറിയിലെ ഒരിനമാണ്.

  • നിളാ പൗര്‍ണമി

    @ മാലിനി
    മൌനത്തിന്റെ പുറന്തോട് പൊളിച്ചു പുറത്തു വന്നതില്‍ സന്തോഷം .
    ഇനി മൌനത്തില്‍ ഒളിക്കാതെ ശ്രദ്ധിക്കുക .
    കമന്റു പേജു ധന്യമാക്കുക .
    നിളക്ക് ഒരു നിമിഷം മനസ് പിടിവിട്ടു പോയതാണ് .
    തിരിച്ചു പിടിച്ചു .
    @ all
    ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരോട്
    മനസ് തുറക്കുന്നത് പോലൊരു സുഖം
    തോന്നാറുണ്ട് ഇവിടെ മനസ് തുറക്കുമ്പോള്‍ .
    ഓരോ കമന്റിനും മറുപടി തരുന്ന ജലജേച്ചിയുടെ
    സാന്നിധ്യം ഒരാശ്വാസം തന്നെ .

  • Malini

    @സുരേഷ്
    മുളകൂഷ്യം , തറവാട്ടുപുളി ഇവ ഓര്‍മ്മയുണ്ടോ ?

    രണ്ടും ഒന്നല്ലേ?
    മുളകോഷ്യം – മുളക് വറുത്ത പുളി- ഇഞ്ചംപുളി-തറവാട്ടുപുളി
    അങ്ങനെ അല്ലേ?

  • Malini

    പുളിയിഞ്ചി ആണ് സുരേഷ് ഉദ്ദേശിച്ചത് അല്ലേ?

  • jalaja

    “അസുഖത്തെ നേരിടുക അത്ര എളുപ്പമല്ല ;പറയാന്‍ എളുപ്പമാണെങ്കിലും”

    വളരെ ശരിയാണ് നിള . മടുത്തുപോകും. നമുക്കും ബുദ്ധിമുട്ട്, മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ട്.

    ഇതിനി പാചകക്ലാസുമാകുമോ? അഡ്മിനു ഇപ്പോള്‍ തന്നെ മതിയായിട്ടുണ്ടാവും.

    തറവാട്ടുപുളി വെറുതെ പുളിവെള്ളം മഞ്ഞള്‍പ്പൊടി,മുളകുപൊടി,ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുന്നതാണ്. കടുക്, മുളക്, കറിവേപ്പില ചേര്‍ത്ത് വറുത്തിടണം.ഒരിത്തിരി ശര്‍ക്കര ( നിളയ്ക്കതു വേണ്ട) ചേര്‍ക്കാം. ഇഞ്ചി, പച്ചമുളക് ചേര്‍ത്താല്‍ ഗ്ലാമര്‍ കൂടും.ഇത് രസം പോലെ നീണ്ടിരിക്കും. ഒരു എളുപ്പക്കറി

    പാലക്കാട്ടുകാര്‍ ഇതില്‍ ചെറിയ ഉള്ളി മൂപ്പിച്ച് ചേര്‍ക്കും.വറുത്തിടുമ്പോള്‍ മുളക് കുറച്ചധികം ഇടും. അതുകൊണ്ടാണോ എന്നറിയില്ല അവരതിനെ മുളകുവറുത്തപുളി എന്നു പറയും വി കെ എന്‍ കൃതികളില്‍ മൊളോര്‍ത്തൊളി എന്നു കണ്ടിട്ടില്ലേ അത് ഈ പാലക്കാടന്‍ വെര്‍ഷന്‍ ആണ്. മുളകുവറുത്തപുളിയുടെ ഗ്രാമ്യമായ വാക്ക് എന്നുപറയാം. ഇതുണ്ടെങ്കില്‍ ചോറധികം കഴിക്കുമെന്നാണ് സാധാരണ പറയുക. (അയ്യോ അതും നിളയ്ക്ക് പ്രശ്നമാണല്ലോ ). എന്റെ വീട്ടിലെ ഇന്നത്തെ തലമുറയ്ക്കും ഇത് ഇഷ്ടമാണ്.

    പദപ്രശ്നത്തിലിടാമായിരുന്നു അല്ലേ? :)

    അഡ്‌മിന്‍, ഇത് വെറും പാ‍ചകം അല്ല വി കെ എന്‍ പാചകം ആണ് .:)

    — admin—
    ഭാഗ്യം.. പാചക കല എനിക്കില്ല. ആ”ക്കല” എനിക്കുണ്ടായിരുന്നെങ്കില്‍ ;-)

  • ഉണ്ണികൃഷ്ണന്‍

    ഇവിടെ എല്ലാവരും ഗൃഹാതുരര്‍ ആയല്ലോ…
    @ജലജേച്ചി: ഞാന്‍ ഇപ്പോള്‍ ഹൈദരാബാദില്‍ ആണ് ജോലി ചെയ്യുന്നത്..നിസാമിന്റെ നാട്ടില്‍…ബിരിയാണിയുടെ നാട്ടില്‍…ഹി ഹി..
    @സുരേഷ്: അപ്പോള്‍ താമസവും കാഞ്ഞങ്ങാട് തന്നെയാണോ?…എവിടെയാ കാഞ്ഞങ്ങാട്?…
    @പിഷാരടി ചേട്ടന്‍: തഴുതാമയുടെ രുചിയും,ഗുണവും എനിക്ക് നന്നായി അറിയാം..പക്ഷെ ഇപ്പോള്‍ ആ ചെടിയെ കാണാന്‍ തന്നെ കിട്ടുന്നില്ല..ചീരയുടെ രുചിയുമായി നല്ല സാമ്യം ഉണ്ട്…ആയുര്‍വേദത്തിലും ഇതിന്റെ ഗുണങ്ങള്‍ അസംഖ്യം ആണെന്ന് തോന്നുന്നു…
    @രേഷ്മി: തകര മുറിക്കുമ്പോള്‍ ഇരുമ്പു മണം വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?..റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ ആണ് തകര കൂടുതലായും വളര്‍ന്നു കാണാറുള്ളത്‌…എന്നെന്നേക്കും നഷ്ടം വന്നു പോയ ബാല്യകാലത്തിന്റെ ഓര്‍മ്മപ്പൊട്ടുകള്‍ എനിക്കും കാണാന്‍ കഴിയുന്നുണ്ട് തകരയിലയുടെ കടും പച്ചയില്‍..

  • jalaja

    ഊണ്ണികൃഷ്ണന്‍,
    കുപ്പിവളകളുടെ നാട്ടിലാണല്ലേ. കുപ്പിവളകളും ഒരു ഗൃഹാതുരത്വം തന്നെ!!!!

  • jalaja

    മാലിനി എഴുതിയ ആ പരിണാമശൃംഖല ഒട്ടും ശരിയല്ല. മുളകൂഷ്യത്തില്‍ പുളി ചേര്‍ക്കുകയേയില്ല. എരിശ്ശേരിയുടെ സഹോദരന്‍ ആണത്. പുളിയിഞ്ചി (പുളീഞ്ചി)യുടെ ഒരു ഡൈലൂട്ടഡ് വെര്‍ഷന്‍ ആണ് തറവാട്ടുപുളി എന്നു പറയാം.

  • സുരേഷ്

    come let us to move to samvaadham / charcha for non crossword comments.

  • Prasad

    മുകളില്‍ എഴുതിയ കമന്റ്സ് മുഴുവനും വായിച്ചു.മണ്ണിന്റെ മണമുള്ള കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു സത്യന്‍ അന്തിക്കാട് ചിത്രം കണ്ട പ്രതീതി

  • ajith raj

    ഈ 2D എങ്ങനെഴുതിയ്ട്ടും അങ്ങോട്ട്‌ എല്ക്കുന്നില്ലല്ലോ…
    2D fifth letter please…

  • ajith raj

    കണാദന്‍ എന്നാ മഹര്‍ഷിയെ കുറിച്ച് കേള്‍ക്കയ്കയല്ല…ചെലപ്പോ ആ പ്രോബ്ലം കൊണ്ടാവും…
    സരിയുതരം എഴുതീട്ടും റോസ് കാണിക്കുന്നു…

  • jalaja

    അജിത്,
    കണാദന്‍, പണാപഹരണം ,ഏണാങ്കന്‍ ഇവയെല്ലാം ശ്രദ്ധിക്കൂ. റോസ് ഉത്തരം സേവ് ചെയ്തു നോക്കിയോ? ഇല്ലെങ്കില്‍ അതു ചെയ്യൂ.
    വിജയാശംസകള്‍!!!

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    അവസാനം, അപ്രൂവർക്കു പറയാനുള്ളത്-
    അസുഖകരമായ പിരിച്ചെഴുത്തുകൾ ഒഴിവാക്കുന്നതാണു നല്ലത് എന്ന പൊതുവികാരത്തോടു പൂർണ്ണമായും യോജിക്കുന്നു. നിർമ്മാതാക്കളാണിക്കാര്യത്തിൽ മനസ്സിരുത്തേണ്ടത്, മേലിലും. ഇതൊരു വിമർശനമാക്കേണ്ടതില്ല, ഒരഭിപ്രായമാക്കാം.

    പൂർത്തിയായ ഒന്നിനെ പരിഷ്കരിക്കുന്നതിൽ പരിമിതികളുണ്ട്.
    ഇവിടെ പിരിച്ചെഴുതിയ പദങ്ങൾക്കെല്ലാം ലിങ്കുകൾ ഉണ്ടല്ലോ. അവ മാറ്റി പുതിയ വാക്കുകൾ ചേർക്കുന്നതായാൽ ഒരു പുതിയപദപ്രശ്നമാവും ഉണ്ടാവുക. പകുതിയിലേറെപ്പദങ്ങൾ മാറ്റേണ്ടിവരും. നിർമ്മാതാവിന്റെ പേരുതന്നെ മാറിയേക്കും.
    മാത്രമല്ല, അല്പസ്വല്പം അസൗകര്യങ്ങൾ ഉണ്ടായിരിക്കാമെങ്കിലും കീറാമുട്ടിയായ ഒരു വാക്കുമില്ലായിരുന്നു എന്നാണു വിശ്വാസം. ലിങ്കുകൾ കൊണ്ട് അവ വേർതിരിച്ചെടുക്കാൻ പറ്റിയിരുന്നു.
    അതിന്റെ പ്രയാസം ഒഴിവാക്കാൻ അക്ഷരങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന –[3],4- അത്തരം സൂചനകളിൽ ഉൾപ്പെടുത്തിയിരുന്നുവല്ലോ.

    ഒരബദ്ധം പറ്റി. ‘ഗാന്ധി’യെ ചേർത്തെഴുതാൻ സാധിക്കാതെപോയത്. ഒരു നഷ്ടവുമില്ലാതെ അതു സാധിക്കാമായിരുന്നു. അതു വീഴ്ച തന്നെ.

    മുമ്പ് കണ്ണിൽച്ചോരയില്ലാതെ എഡിറ്റ് ചെയ്തിരുന്നു, ചോദ്യങ്ങളും ഉത്തരങ്ങളും. കഴിഞ്ഞ ‘പുലരി’യിൽ പലതും. (പെട്ടെന്നുത്തരം കിട്ടിയവർ കൊള്ളാമെന്നും അല്ലാത്തവർ മോശമെന്നും പറഞ്ഞു :) ). ഇക്കുറി അതുവേണ്ടെന്നു വച്ചു. അപ്രൂവർ വെറും മോഡറെറ്റർ ആകാം എഡിറ്റർ ആകെണ്ടെന്നു കരുതി, തത്ക്കാലം. അതാണു നയം‍മാറ്റമെന്നു സൂചിപ്പിച്ചത്. എന്നാലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

    വാൽ:-പുതിയ ലിപിയിൽ പഠിച്ചവർക്ക് ഇതിലൊന്നും ഒരു അസ്വാഭാവികതയും ഉണ്ടാകില്ല, മറിച്ച് കൂട്ടിയെഴുതുന്നതു തന്നെയാകും പ്രയാസം. :) . ദമ്മാമിൽ ഒരു സി.ബി.എസ്.സി.ക്കാരൻ പാടുപെടുന്നതു നേരിട്ടുകണ്ടതിന്റെ വെളിച്ചത്തിൽ.

  • jalaja

    ജയകുമാര്‍,
    ഫിറോസ് ഗാന്ധി പദപ്രശ്നത്തില്‍ കൂട്ടക്ഷരമല്ല എന്ന് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് മുമ്പ് വായിച്ച ഒരു ലേഖനമാണ്. ഓര്‍മ്മയുള്ളതിതു മാത്രം. ഗാന്ധിയല്ല ഗാന്‍ഡിയാണ് ശരി. എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല

  • Ajith Raj

    thanks jalajechee….

  • Hitha

    Can someone give clue for 5A and 6A?

  • jalaja

    തെക്കുംഭാഗം സമുദായം ഗൂഗിള്‍.
    ഉപനയനം വിക്കി.
    വിജയാശംസകള്‍!!

  • Hitha

    Thank you! വയറില്‍ പനിയായതു കൊണ്ട് കഴിഞ്ഞ ആഴ്ച കളിക്കാന്‍ പറ്റിയില്ല… ഇത്രയും വൈകി സഹായം ചോദിച്ചാല്‍ കിട്ടുമോ എന്നുറപ്പുണ്ടായിരുന്നില്ല. ജലജച്ചേച്ചീ, നന്ദി!!

  • Jenish

    @Hitha

    വയറിലും പനി വരുമോ?

  • jalaja

    ഹിത, കടവയറ്റില്‍ തലവേദന എന്നു മുന്‍പേ കേട്ടിട്ടുണ്ട്. ഇതാ ഇപ്പോള്‍ വയറിലെ പനി. എന്താണാവോ അതിന്റെ ലക്ഷണവും മരുന്നും?

  • balachandran

    ഹിതാ,
    എനിക്കും അതൊന്നറിഞ്ഞാല്‍ കൊള്ളാം.
    എനിക്കും സാമാന്യം തരക്കേടില്ലാത്ത ഒരു വയറുണ്ട് ,പനി വന്നാല്‍ സൂക്ഷിക്കണമല്ലോ .
    ഒരു മുന്‍കരുതല്‍ .
    (ഹിത എഴുതിയത് വൈറല്‍ പനി എന്നാണോ എന്നൊരു സംശയം )

  • neema

    its too late to ask . Pls help me to get answer for 10 A ist and 2nd letter pls

  • jalaja

    ഹിത,
    10Aആദ്യത്തെ രണ്ടക്ഷരം .. ത്രിമൂര്‍ത്തികളില്‍ ഒരാള്‍.
    വിജയാശംസകള്‍!!!

  • Jenish

    @Jalaja

    “neema” ചോദിച്ച ക്ലൂ ഇപ്പോ ഹിതയ്ക്ക് കിട്ടി…

  • jalaja

    നിഘണ്ടു നിര്‍മ്മാണത്തിരക്കിനിടയിലാണ് ക്ലൂ കൊടുത്തത്. അല്ലെങ്കിലും ക്ലൂ എല്ലാവര്‍ക്കും കൂടിയുള്ളതല്ലേ?
    ഇനി എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ തന്നെ നീമയ്ക്ക് പേര് മാറ്റിയാല്‍ പോരേ? ഹിത നല്ല പേരാണല്ലോ.

    പിന്നെ വയറിലെ പനി എങ്ങനെയുണ്ടെന്ന് ചോദിക്കണമെന്ന് വിചാരിച്ചതാണ് ചോദിക്കാതിരുന്നത് നന്നായി അല്ലേ?

  • neema

    Thank you hita and thank you all. I finished all back log now

  • neema

    Some body mistaken me for Hita . Sorry . Am not “Hita” . I couldn’t play few crosswords since i was on vacation. Not bcoz of Viral fever or vayaril fever .

    Thanks to all