KRKT2/11/02MAKARA/10

KRKT2/11/02MAKARA/10
Topic :പലവക
By :anjana
Play This Crossword
Top Player’s List

  • Jenish

    @കഥാകാരന്‍

    ഒരു കാര്യം ഏല്‍പ്പിച്ചാല്‍ കൃത്യമായി ചെയ്തൂടെ… :) തേങ്ങ ഒടയ്ക്കണ്ട സമയം കഴിഞ്ഞു…

    ഇനി അഞ്ജനയുടെ പ്രശ്നമായതുകൊണ്ട് തേങ്ങയ്ക്കു പകരം ബോംബ് തപ്പിപ്പോയതാണോ?

  • കഥാകാരന്‍

    അഞ്ജനയെ പണ്ട് ജെയിലിലിടാന്‍ പറഞ്ഞതിന്റെ ദേഷ്യം മാറിയിട്ടില്ല. തേങ്ങ ഉടയ്ക്കാന്‍ ചെന്നാല്‍ എന്റെ തലയില്‍ തേങ്ങ എറിയാനും വഴിയുണ്ട്.

    തകരുന്നത് നിന്‍ തലയോ തേങ്ങയോ കുമാരാ
    ചിന്നിച്ചിതറിടുന്നത് തോടോ ചകിരിയോ
    ഒഴുകിടുന്നത് ചോരയോ, ഇളനീര്‍ മധുരമോ
    അറിയില്ലതെന്നാലറിയാം, അറിയുവാനെനിക്കാഗ്രഹവുമില്ല.

  • balachandran

    @ jenish & kadhakaran
    കഴിഞ്ഞ തെങ്ങായുടപ്പ് ഐശ്വര്യമായിരുന്നു .ഇന്ന് അത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു .ഞാനുടയ്ക്കാമെന്ന് വച്ചാല്‍ വല്ലവരുടെയും നെച്ചത്തു പോയിക്കൊള്ളുമോ എന്നൊരു പേടി. അതുകൊണ്ട് കഥാകാരന്‍ തന്നെ ഐശ്വര്യമായിട്ടത്‌ നിര്‍വഹിക്കുക .

  • admin

    പദപ്രശ്നം നിര്‍മ്മിക്കുന്നതിനുള്ള പുതിയ നിയമ നിര്‍ദേശങ്ങള്‍ http://mashithantu.com/cw-discuss/?p=862 ഇല്‍ ഉണ്ട്. പരിശോധിക്കുക.

  • jalaja

    കഥാകാരന്‍ അപ്പോള്‍ കവിയുംകൂടിയാണല്ലേ?

    ചിന്നിച്ചിതറിടുന്നത് തോടോ ചകിരിയോ .

    നല്ല വരി. ചോറോ എന്നെഴുതിയില്ലല്ലോ. :) :)

  • jalaja

    ഞാനൊരു നാളികേരം ഉടച്ചാലോ ? അല്ലെങ്കില്‍ വേണ്ട അതു പൊട്ടിയില്ലെങ്കിലോ? ഐശ്വര്യക്കേടാകും. പൊതുവേ അഞ്ജനയുടെ പദപ്രശ്നങ്ങള്‍ എളുപ്പമുള്ളവയാണ്. ഞാനിനി നാളികേരമുടച്ച് അവ കഠിനമാക്കുന്നില്ല

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    എന്താ മനു ശ്രീലകം കമന്റാന്‍ കാണുന്നില്ലല്ലോ..തിരക്കാണോ?

    ഈശ്വരാ ഈ പദപ്രശ്നം എളുപ്പമുള്ളതാവണേ

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    ഹാ കഥാകാരാ നിന്റെ കവിത അതി മനോഹരം…

    ക്ഷിപ്ര കപിയാണെന്ന് അറിഞ്ഞില്ല കുമാരാ.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    ജലജേച്ചി എന്തെ തേങ്ങ ഉടയ്ക്കാന്‍ വൈകുന്നു… കിടക്കട്ടെ ഒന്ന് ജലജേച്ചിയുടെ വീതവും പദപ്രശ്നം എളുപ്പമാവാന്‍ തേങ്ങ ഉടയ്ക്കുന്നത് കൊള്ളാം

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    ശ്രിതകമലാകുചമണ്ഡല ധൃതകുണ്ഡല കൃഷ്ണ
    കലിതലളിതവനമാല ജയ ജയദേവ ഹരേ
    ദിനമണിമണ്ഡലമണ്ഡന ഭവഖണ്ഡന കൃഷ്ണ
    മുനിജനമാനസഹംസ ജയ ജയദേവ ഹരേ
    ത്രിഭുവനഭവനനിധാന ജയ ജയദേവ ഹരേ
    ശ്രീജയദേവകവേരിദം കുരുതേ മുദം കൃഷ്ണ
    മംഗളമുജ്ജ്വലഗീതം ജയ ജയദേവ ഹരേ
    കൃഷ്ണാ…കൃഷ്ണാ…കൃഷ്ണാ

    മാഷെ … മാഷെ….എവിടെ പോയി.ഇത് ഒരു അഷ്ടപടിയാണ് .. മാഷുക്ക് സമയം കിട്ടുമ്പോള്‍ ഒന്ന് അര്‍ഥം പറഞ്ഞാല്‍ കൊള്ളാം

  • balachandran

    ((((((((((((((((((((((((((((ക്ണിം))))))))))))))))))))))))))))))

    തേങ്ങാ കിട്ടിയില്ല .കിട്ടിയതൊരു മണിയാണ് .സമയമടുത്തല്ലോ.ഇനി മണി മതി .

  • balachandran

    ചാന്ദ്നിയ്ക്,
    എന്തോ…………….
    ഇവിടുണ്ടേ………………
    സമയം കിട്ടട്ടെ അര്‍ഥം എഴുതാം . എപ്പോള്‍ സംവാദം/ചര്ച്ചയിലല്ലേ സമയം കിട്ടുമ്പോഴൊക്കെ .

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    മാഷുടെ അഭിപ്രായ പ്രകാരം ഞാന്‍ ഞാന്‍ ‘ങ്കു’ എന്നാക്കിയിട്ടുണ്ട്…. ശ്രദ്ധിച്ചുവോ ആവോ?
    മണി കിലുക്കിയതാണെങ്കില്‍ കുറച്ചു കൂടി ഉറക്കെ ആകാമായിരുന്നു.

  • anjanasatheesh

    മുഖവുരകളൊന്നുമില്ല. എല്ലാവര്‍ക്കും വിജയാശംസകള്‍

  • anjanasatheesh

    hearty congratulations NILA

  • jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • നിളാ പൗര്‍ണമി

    നല്ല പദപ്രശ്നം.
    നിള ഒന്നാമതെത്തിയത് കൊണ്ട് ഒരു സംശയവുമില്ല
    നല്ല പദപ്രശ്നം തന്നെ .
    പക്ഷെ തീരെ ലളിതമായില്ലേ ?
    പല ചോദ്യങ്ങളും 100 അടിച്ചതിനു ശേഷം വീണ്ടും
    നോക്കിയപ്പോഴാണ് കണ്ടത് .
    ലിങ്ക് കൂടിയാലും പ്രശ്നമാകുമെന്ന് തോന്നുന്നു
    പത്തില്‍ കൂടുതല്‍ ഉണ്ട് ഇങ്ങനെ അനാവശ്യ ചോദ്യങ്ങള്‍
    എന്ന് തോന്നുന്നു .
    30U ല്‍ അക്ഷരസംഖ്യ 4,2,2,2 എന്നായിരുന്നില്ലേ
    നല്‍കേണ്ടത് .

  • നിളാ പൗര്‍ണമി

    വിവേക് , ജലജേച്ചി
    അഭിനന്ദനങ്ങള്‍

    @ Anjana
    നന്ദി

  • anil

    അഞനയുടെ മകന്‍ മാത്രം അല്പം കുഴപ്പിച്ചു….ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും എളുപ്പമുള്ള പദപ്രശ്നം.

  • anil

    അഞനയല്ല അഞ്ജന.;)

  • നിളാ പൗര്‍ണമി

    പദപ്രശ്നം കളിക്കുന്നവരുടെ എണ്ണം വളരെ
    കുറഞ്ഞിരിക്കുന്നു

    KRKT2/11/01MALA/01 89 (159 Played)

    KRKT2/11/02MAKARA/09 66 (86 Played)

  • jalaja

    പദപ്രശ്നം വളരെ എളുപ്പമായിരുന്നു. എളുപ്പം ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു തോന്നല്‍. 27ബി പോലെ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു.
    ഒരു അഞ്ച് മിനിറ്റ് നെറ്റ് വര്‍ക്ക് പ്രോബ്ലം (എല്ലാവര്‍ക്കും ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു). പിന്നെ പിങ്ക് നിറ പ്രശ്നം പതിവുപോലെ. പിന്നെ സേവ് ചെയ്തു കഴിഞ്ഞ് വരുന്ന പേജില്‍ എഴുതിയ പല ഉത്തരങ്ങളും ഇല്ല അവയൊക്കെ വീണ്ടും ടൈപ്പ് ചെയ്യേണ്ടിവന്നു. ഹോക്കിപ്പോലിസ്, സ്ത്രീകളുടെ വസ്ത്രം,ഇന്നസെന്റ് വീട് , നടി ഇങ്ങനെ പലതും വീണ്ടും ടൈപ്പ് ചെയ്യേണ്ടി വന്നതില്‍ പെടുന്നു. രാഷ്ട്രപതി മൂന്നു പ്രാവശ്യം ടൈപ്പ് ചെയ്തു. ആ ഹോക്കിപ്പോലിസിനെ രണ്ടു പ്രാവശ്യം ടൈപ്പ് ചെയ്യേണ്ടിവന്നതാണ് കഷ്ടം. ഈ പ്രശ്നം ഇല്ലായിരുന്നുവെങ്കില്‍ ഇത്തിരി കൂടി നേരത്തെ കഴിഞ്ഞേനെ.10 മിനിറ്റ് എന്നെഴുതാം, അപ്പോള്‍ രണ്ടാം സ്ഥാനം കിട്ടിയേനെ എന്നു പറയാമല്ലോ .

    • admin

      ഇപ്പോഴും സേവ് ആകുന്നില്ല എന്ന പ്രശ്നം ഉണ്ടോ….? :-(
      നെറ്റ് വര്‍ക്ക്‌ പ്രശ്നം ഉണ്ടായ സമയത്താണോ ഈ പ്രശ്നം ഉണ്ടായത്…?

  • Hitha

    സാക്ഷാല്‍ ഹനുമാനെക്കോണ്ട് പോലും ഇളക്കാന്‍ പറ്റാത്ത മല ആയതു കോണ്‍ടാകും 9D ഒന്നു വലച്ചു! ബാക്കി എല്ലാം വേഗം തന്നെ കിട്ടി…

  • jalaja

    നെറ്റ്വര്‍ക്ക് പ്രശ്നം ഉണ്ടായ സമയത്ത് അല്ല ഈ പ്രശ്നമുണ്ടായത്.

  • jalaja

    1A. ഇതില്‍ ഒരക്ഷരം കൂടി വേണ്ടേ?
    11A ഇത് ഏതെങ്കിലും സിനിമയില്‍ ഉള്ളതാണോ? 6 മണിക്കൂര്‍ കഴിഞ്ഞ് പറഞ്ഞു തരണേ
    24B ഹരിചന്ദനം സീരിയലില്‍ ഉണ്ട്. വേറെ സീരിയലുകളിലും സിനിമകളിലും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. :)

  • സലില്‍ പി കെ

    ജലജ ചേച്ചീ, 11A സിനിമയില്‍ അല്ല. പക്ഷെ കുട്ടികള്‍ക്ക്‌ നല്ല പരിചയം കാണും.
    24B ആദ്യ പകുതി കിട്ടുന്നില്ല.
    9B യും 28B യും വലയ്ക്കുന്നു. സമയമാവുമ്പോള്‍ പറഞ്ഞു തരുമല്ലോ…….

  • സലില്‍ പി കെ

    28 B കിട്ടി!!!!!!!!

  • balachandran

    അഞ്ജനാ,
    നല്ല പദപ്രശ്നം ,ചില പ്രശ്നങ്ങളൊഴിച്ചാല്‍.
    99 % അയത്നമായിരുന്നു .പക്ഷെ 1 % അത്ര ലളിതമായിരുന്നില്ല .
    32 B ,27B ,2D ഇവയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട് .
    ഈപ്രശ്നങ്ങള്‍ തരണം ചെയ്തു മുന്പിലെത്തിയവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ .

  • balachandran

    @admin
    പൂ പ്രശ്നം ശരിക്കനുഭവപ്പെട്ടു .പലതവണ .

    — അഡ്മിന്‍—
    ഇത്തവണ ഏതായിരുന്നു പദം?

  • സലില്‍ പി കെ

    ജലജ ചേച്ചീ, 9B അല്ല .. 9D ആണ് കിട്ടാത്തത്. ബാക്കി എല്ലാം കിട്ടി..

  • anjanasatheesh

    വിജയികള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !!!.

    ഇത് വളരെ മുന്നെ ഉണ്ടാക്കി അയച്ച പദപ്രശ്നമാണ് ഇപ്പോഴാണ് പുറത്തു വന്നത് എന്നുമാത്രം. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ഒരുപദപ്രശ്നം നിര്‍മ്മിക്കുകയായിരുന്നുവെങ്കില്‍ അതു കടുകട്ടിയായിത്തന്നെ നിര്‍മ്മിച്ചേനെ !എന്നിട്ട് ഉത്തരം കിട്ടാതെ നട്ടംതിരിയുന്ന മത്സരാര്‍ത്ഥികളെ നോക്കി ഊറിചിരിച്ചേനേ ? അത്തരത്തിലുള്ള ചെയ്ത്തല്ലേ പലരും ചെയ്തു വയ്ക്കാറുള്ളത്. എന്നിട്ടു പിന്നെ ബാലിശങ്ങളായ കുറെ ചര്‍ച്ചകളും കൈയ്യെഴുത്തുകളും. ലഘുവായ എന്നാല്‍ എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരിത്തിരി ചിന്തിപ്പിക്കുന്ന, മലയാള പദപ്രശ്നമാണെന്നും പറഞ്ഞ് ശബ്ദതാരാവലിയും ലഘുശബ്ദതാരാവലിയും മറ്റു നിഘണ്ടുകളും കൊണ്ടമ്മാനമാടാത്ത പദപ്രശ്നങ്ങളാണു നമ്മള്‍ക്കു വേണ്ടത്. അല്ലെങ്കില്‍ പിന്നെ മലയാളം പണ്ഡിറ്റുകള്‍ മാത്രം ഈവഴി സഞ്ചരിക്കുക എന്ന ബോര്‍ഡു തൂക്കേണ്ടിവരും
    അടുത്തകാലത്തു കണ്ടപലപദപ്രശ്നങ്ങളും അത്തരത്തിലുള്ളവയായിരുന്നു എന്നു പറയേണ്ടിവരുന്നതില്‍ അതിയായ ഖേദമുണ്ട്.

    ലോകത്തിന്റെ പലകോണുകളിലിരുന്ന് സ്വന്തം ഭാഷയെ സ്നേഹിക്കുന്നവര്‍ മരുഭൂമിയിലെ പച്ചപ്പുകണ്ടാനന്ദിക്കുന്നതു പോലെയാണ് മഷിത്തണ്ടിനെയും ഈ പദപ്രശ്ന വീഥിയെയും കാണുന്നത് . നൂറുനൂറായിരം ജോലിത്തിരക്കുകള്‍ക്കിടയിലേക്ക് ഒരു ആശ്വാസത്തിന്റെ തെളിനീരുമായി വരുന്ന പദപ്രശ്നങ്ങള്‍ കടിച്ചാല്‍ പല്ലുകള്‍ പൊട്ടുന്ന പദങ്ങളും അര്‍ത്ഥവിന്യാസങ്ങളും സാധാരണ മലയാളപദങ്ങള്‍ക്കുപോലും ഇന്നേവരെ കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത പുതിയപുതിയ പദങ്ങള്‍ കണ്ടെത്തി അതവിടെയുണ്ട് ഇവിടെയുണ്ട് എന്ന പിന്‍ബലം ബാക്കിയാക്കി മത്സരാര്‍ത്ഥിക്കു നേരെ കൊഞ്ഞനംകുത്തുന്ന പദപ്രശ്നങ്ങള്‍ ഈ മത്സരവീഥിയില്‍ നിന്ന് വഴിമാറി നടക്കാന്‍ പലരെയും നിര്‍ബന്ധിക്കുന്നു. എന്നത് തന്നെയാണ് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുറവു വരുവാനുള്ളകാരണവും എന്നെനിക്കു തോന്നുന്നു. പലവട്ടം അത്തരത്തില്‍ ചിന്തിക്കാന്‍ എനിക്കും തോന്നിയിട്ടുണ്ട് എന്നതു പരമാര്‍ത്ഥം. പിന്നെ ഇതിനോടുള്ള ആത്മാര്‍ത്ഥ ത്വര ഇവിടെ പിടിച്ചു നിര്‍ത്തുന്നു എന്നുമാത്രം.

    ഇതൊന്നും ആരെയും വേദനിപ്പിക്കാനെഴുതിയതല്ല. ചില അഭിപ്രായങ്ങള്‍ നല്ലതോ ചീത്തയോ എന്നു നോക്കാതെ ആരെയും പ്രീണിപ്പിക്കാതെയും തുറന്നു പറയുന്ന എന്നെ പലരും വേദനിപ്പിച്ചിട്ടുണ്ടെങ്കില്ലും

    വിജയത്തിനായ് പരിശ്രമിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍

  • സലില്‍ പി കെ

    28 B അല്ലാട്ടോ…. 28 D ആയിരുന്നു…. എന്തായാലും കിട്ടി….

  • anjanasatheesh

    Jenish Says:
    July 12th, 2011 at 11:28 am

    @കഥാകാരന്‍

    ഒരു കാര്യം ഏല്‍പ്പിച്ചാല്‍ കൃത്യമായി ചെയ്തൂടെ… :) തേങ്ങ ഒടയ്ക്കണ്ട സമയം കഴിഞ്ഞു…

    ഇനി അഞ്ജനയുടെ പ്രശ്നമായതുകൊണ്ട് തേങ്ങയ്ക്കു പകരം ബോംബ് തപ്പിപ്പോയതാണോ?

    @ Jenish,

    തേങ്ങയോ ബോംബോ എന്താണെങ്കില്ലും ഉടച്ചോളൂ ജെനീഷേ……. പക്ഷേ അഞ്ജനയെ വെറുതേവിട്ടേക്ക്.

  • anjanasatheesh

    @ salil
    9D : പാലക്കാട് ജില്ലയില്‍ ചെര്‍പ്പുളശ്ശേരിക്കടുത്ത്

  • http://1 Jenish

    @Anjana

    Very good crossword.. Congrats!! :)

    പടച്ചട്ട വേണ്ടി വന്നില്ലല്ലോ…

  • സലില്‍ പി കെ

    എല്ലാം കിട്ടി. സമാധാനം… ഇനി എനിക്കെന്‍റെ പണി ചെയ്യാലോ……

  • anjanasatheesh
  • Ajith Raj

    കുറച്ചധികം കിട്ടാനുണ്ട്…ഒരു പക്ഷെ 29 A അതിലേക്കുള്ള ചൂണ്ടു പലകയായേക്കും… 94ഇല്‍ നില്‍ക്കുന്നു
    help please……………..

  • Shanmukhapriya

    വളരെ നല്ല പദപ്രശ്നം!!! ഉന്നത വിജയികളെ നിങ്ങള്‍ക്കെല്ലാം എന്റെ അഭിനന്ദങ്ങള്‍ :) ഹനുമാന് ഇളക്കാന്‍ പറ്റാത്തമലയും വളരെ എളുപ്പത്തിലുള്ളതും കുറച്ചു കുഴക്കി :(

  • balachandran

    @ Admin
    പ്രധാനമായും അനുഭവപ്പെട്ടത് 3 – 5 ലായിരുന്നു ഒന്നിലധികം തവണ .മറ്റൊന്നില്‍ കൂടിയുണ്ടായിരുന്നു .എതെന്നിപ്പോള്‍ ഓര്‍ക്കുന്നില്ല .

  • balachandran

    ചാന്ദ്നി, മുളങ്കുന്നതുകാവ് Says:

    July 13th, 2011 at 3:21 pm
    മാഷുടെ അഭിപ്രായ പ്രകാരം ഞാന്‍ ഞാന്‍ ‘ങ്കു’ എന്നാക്കിയിട്ടുണ്ട്…. ശ്രദ്ധിച്ചുവോ ആവോ?
    മണി കിലുക്കിയതാണെങ്കില്‍ കുറച്ചു കൂടി ഉറക്കെ ആകാമായിരുന്നു.

    മറുപടി സംവാദം/ചര്‍ച്ചയില്‍

  • anjanasatheesh

    @ ajith raj

    ലൂസ് ലൂസ് അരപ്പിരി ലൂസ് എന്നചിത്രത്തിലഭിനയിച്ചിട്ടുണ്ട്

  • anjanasatheesh

    @ Nila,

    അനാവശ്യചോദ്യങ്ങളൊന്നും തന്നെയുണ്ടെന്നു കരുതുന്നില്ല. മതിയായ (ലേശം കൂടുതല്‍) ലിങ്കുകള്‍ കൊടുത്തുയെന്നുമാത്രം. അതാരെയും കുഴപ്പിച്ചില്ലലോ.

    “30U ല്‍ അക്ഷരസംഖ്യ 4,2,2,2 എന്നായിരുന്നില്ലേ
    നല്‍കേണ്ടത് ”

    ആയിരുന്നു. മനപൂര്‍വ്വം വേണ്ടെന്നുവച്ചു. പിന്നെ ഇഷ്ടംപോലെ ലിങ്കുകള്‍ ഉണ്ടായിരുന്നല്ലോ ആ ഉത്തരത്തിനും .അതും ആരെയും വലക്കില്ലെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നൂ എന്നു കൂട്ടിക്കോളൂ. പിന്നെ ദൃഷ്ടിദോഷവും (ഇതും ഒരു ദോഷ മാണ്) മാറികിട്ടുമല്ലോ എന്നു നിരീച്ചു

  • balachandran

    jalaja Says:

    July 13th, 2011 at 6:22 pm
    1A. ഇതില്‍ ഒരക്ഷരം കൂടി വേണ്ടേ?

    @ ജലജച്ചേച്ചിയ്ക്,

    എവിടെ ഏതക്ഷരം വരും .അതോ ‘പ’ ഇരട്ടിക്കണമെന്നാണോ ?

  • Baijo

    9d, 27b, 27u help please….

  • Ajith Raj

    താങ്ക്സ് അഞ്ജന….
    അതില്‍ തൂങ്ങി മറ്റെല്ലാം കിട്ടി…..

  • Krishna Kumar

    ‘വളരെ എളുപ്പത്തില്‍’ ഉള്ളതിന്റെ ആദ്യഭാഗം ഇപ്പോഴും കിട്ടിയിട്ടില്ല :( 2-)0 സ്ഥാനത്തേക്കു മാര്‍ച്ച് ചെയ്തിരുന്ന ഞാന്‍ അവിടെത്തട്ടി വീണു :( ഇപ്പോഴും എഴുന്നേറ്റു നിന്നിട്ടില്ല :)

  • balachandran

    ചാന്ദ്നിയ്ക്,
    ശ്ലോകത്തിന്റെ അര്‍ഥം, സംവാദം/ചര്‍ച്ചയില്‍

  • സലില്‍ പി കെ

    കൃഷ്ണകുമാര്‍,

    ബാലേട്ടന്റെ മുന്‍പിലത്തെ കമന്റു നോക്കൂ ….. എല്ലാം ‘വളരെ എളുപ്പത്തില്‍ ‘ മനസ്സില്ലാവും :)

  • നിളാ പൗര്‍ണമി

    @ അഞ്ജന,
    കളിക്കുന്നവന്റെ അറിവോടെയല്ലാതെ ഉത്തരം ലഭിക്കുന്ന ചോദ്യങ്ങള്‍
    എന്ന അര്‍ത്ഥത്തിലാണ് അനാവശ്യ ചോദ്യങ്ങള്‍ എന്ന് നിള പ്രയോഗിച്ചത് .
    ഉത്തരത്തിലെ മുഴുവന്‍ അക്ഷരങ്ങള്‍ക്കും ലിങ്കുകള്‍ നല്‍കുന്നത് ഒഴിവാക്കേണ്ടതാണ്
    എന്നാണു നിളയുടെ അഭിപ്രായം .
    ( നിളക്ക് മാത്രമേ ഈ അഭിപ്രായം ഉള്ളൂ എന്നുണ്ടോ എന്തോ ?)
    രണ്ടക്ഷരമുള്ള ഉത്തരത്തിനു പ്രശ്നമില്ല .
    ഇതങ്ങനെയായിരുന്നില്ല. പിന്നെ നാലും അഞ്ചും അക്ഷരമുള്ള
    ഉത്തരങ്ങളുടെ ഒരക്ഷരം മാത്രമേ ലിങ്ക് ഇല്ലാതിരുന്നുള്ളൂ .
    ഇതൊരു പോരായ്മയായി നിളക്ക് തോന്നിയത്
    എഴുതിയെന്നു മാത്രം .

    ലിങ്കുകള്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അക്ഷരസംഖ്യ ശരിയായി
    എഴുതണ്ട എന്നൊരാനുകൂല്യമുള്ള കാര്യം നിള അറിഞ്ഞില്ല .
    ഇനി ശ്രദ്ധിക്കാം .
    മറ്റൊരാളുടെ പദപ്രശ്നത്തില്‍ ആണ് ഈ ദൃഷ്ടിദോഷം വന്നത് എങ്കില്‍
    അഞ്ജന അഭിപ്രായം പറയാതിരിക്കുമോ ?

    വാല്‍ :
    നിളയുടെ പദപ്രശ്നം പുറകെ വരും .
    വടി കൊടുത്തിട്ട് ഓടുക തന്നെ .
    തയാറാക്കിയ പദപ്രശ്നത്തിലെ സൂചനകളോ
    ഉത്തരങ്ങളോ ലിങ്കുകളോ നിളയുടെ ഓര്‍മയില്‍
    പോലുമില്ല . കഷ്ടം !!!
    .

  • jalaja

    ബൈജോ,
    9d, കേരളത്തിലെ മലകള്‍ വിക്കിപീഡിയ
    27b സലില്‍ എഴുതിയിട്ടുണ്ട്.
    27u ഇത് സര്‍ക്കസ്സില്‍ കണ്ടിട്ടുണ്ടാകും. പന്ത് ( അല്ലെങ്കില്‍ അതുപോലെയുള്ള കരു) മേൽപ്പോട്ടെറിഞ്ഞിട്ട്‌ താണുവരുമ്പോൾ അവ പിടിച്ച്‌ പകരം വേറെകരുക്കൾ ഉയരത്തക്കവണ്ണം മാറിമാറി കരുക്കൾ എറിഞ്ഞുകളിക്കുന്നത്‌. അമ്മൂമ്മക്കിളി വായാടി എന്ന പാട്ടിന്റെ ആദ്യഭാഗത്ത് ഈ വാക്ക് ഉണ്ട്. വിജയാശംസകള്‍!!!

  • Baijo

    thanks jalaja…

  • jalaja

    ബാലചന്ദ്രന്‍,
    1ഏ. ആറ് അക്ഷരം കഴിഞ്ഞ് ഭ എന്നു വേണ്ടേ? ഭാ യ്ക്ക് മുന്നിലായി.അങ്ങനെ പഠിച്ചതായാണ് ഓര്‍മ്മ.

  • balachandran

    നിളയുടെ അഭിപ്രായത്തോട് യോജിപ്പുണ്ട് .എല്ലാ അക്ഷരങ്ങള്‍ക്കും ലിങ്ക് ഉണ്ടെങ്കില്‍ ആ ചോദ്യം ഒഴിവാക്കിക്കൂടെ .ഉദാഹരണം 35u ,37a

  • jalaja

    എല്ലാ അക്ഷരങ്ങള്‍ക്കും ലിങ്ക് ഉണ്ടാവുന്നത് ചിലപ്പോള്‍ segments കണക്റ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരിക്കും.

  • Krishna Kumar

    സലില്‍, ആ കമന്റ് ഞാന്‍ കണ്ടില്ലായിരുന്നു. പക്ഷേ, lifeline എന്നൊരു സംഭവമുള്ളത് ഞാന് പാടേ മറന്നുപോയി! ഏതായാലും അവസാനിപ്പിച്ചു!

  • balachandran

    ‘ദാ’ യ്ക് മുന്‍പ് ഒരു ‘ദ’കൂടി വേണ്ടേ എന്നല്ലേ സംശയം .
    വേണ്ടാ.’ര്‍’എന്ന് ചില്ലുള്ളതിനാല്‍ അതിനു ശേഷമുള്ളത് ഇരട്ടിക്കണമെന്നില്ല.
    തന്നെയുമല്ല DDAR എന്നെഴുതിക്കാണുന്നില്ലല്ലോ RDAR എന്നല്ലേയുള്ളൂ .

  • admin

    ലിങ്ക് അധികം ആയത് ഒരു കുറ്റമായി പറയാന്‍ പറ്റുമോ? കുറഞ്ഞാലും കുറ്റം കൂടിയാലും കുറ്റം… ശിവ ശിവാ

  • jalaja

    ബാലചന്ദ്രന്‍, ഞാനെഴുതിയത് ശരിക്കു വായിച്ചുനോക്കൂ. ദ അല്ല ഭ. ഭായിക്കു മുന്നില്‍ ഒരു ഭ . വല്ലഭനു പുല്ലുമായുധം.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    ഇതുവരെ കമന്റാന്‍ പറ്റാഞ്ഞതില്‍ ഖേദിക്കുന്നു. തൊണ്ണൂറ്റി മൂന്നില്‍ നില്‍കെ നെറ്റ് ഒന്ന് സ്ലോ ആയി.. പിന്നെ അവാര്‍ഡ്‌ പടം പോലെ……….. കെ എസ ഇ ബി യുടെ കറന്റ് വിതരണം പോലെ സ്ലോ ആയി … ഒരു വിധം നൂറില്‍ എത്തിയപ്പോഴേക്കും ദാ കിടക്കുന്നു. നെറ്റ് പോയി… പിന്നെ ഓഫീസേ അടച്ചു പോയി. ഇനിയത്തെ പദപ്രശ്നം കളിയ്ക്കാന്‍ പറ്റില്ല. പിറ്റേ ദിവസം രാവിലയെ കളിയ്ക്കാന്‍ കഴിയൂ.

    ഏതായാലും അഞ്ജനയ്ക്ക് അഭിനന്ദന്ദങ്ങള്‍ … വളരെ എളുപ്പം ആയ ഒരു പദപ്രശ്നം. ജലജേച്ചി തേങ്ങ ഉടക്കാഞ്ഞത് കൊണ്ടാണോ എന്നറിയില്ല ഹനുമാന്‍ സ്വാമി ആയിരുന്നു കുഴപ്പിച്ചത്. നെറ്റ് നോക്കാതെ തന്നെ അറുപതു എഴുപതു മാര്‍ക്കിലെത്താന്‍ കഴിഞ്ഞു. PADAPRASHNATHIL തെറ്റുകള്‍ ഒന്നും കണ്ടില്ല. എന്റെ പദപ്രശ്നങ്ങളിലെ പോലെ ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തനിയെ വന്നു. 35 യു 37 എ അതൊന്നും ഒരു കുറ്റമല്ല. ലിങ്ക് കിട്ടി വരുമ്പോള്‍ തനിയെ ആവുന്നതാണ്.

    എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
    @ അഡ്മിന്‍

    ഇന്നലെ പൂ പ്രശ്നം അനുഭവപെട്ടില്ല. താങ്ക്സ്

  • balachandran

    ചേച്ചിപറഞ്ഞത്‌ മനസ്സിലായി .’ഭാ’യ്ക് മുന്‍പ് ഒരു ‘ഭ’.
    ‘ഭഭായി’ എന്ന് എങ്ങും കാണുന്നില്ല .

  • നിളാ പൗര്‍ണമി

    @ അഡ്മിന്‍
    അധികമായലമൃതും വിഷം .
    പിന്നല്ലേ പദപ്രശ്ന സൂചനകള്‍ !!!!

    • admin

      @nila
      normally we encourage more links.

  • jalaja

    ബാലചന്ദ്രന്‍, ഞാന്‍ എല്ലായിടത്തും കണ്ടത് ഭഭാ ആണ്. മലയാ‍ളം വിക്കിയിലൊഴികെ. മലയാളം വിക്കിയില്‍ ശീര്‍ഷകം മാത്രം പദപ്രശ്നത്തിലേതു പോലെ. ലേഖനത്തിലുള്ളത് ഞാന്‍ പറഞ്ഞപോലെ. ഒന്നു കൂടി ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ഇപ്പോള്‍ ഹിന്ദിയും ഗുജറാത്തിയും നോക്കി. മാഷ് നോക്കിനോക്കൂ. താഴെയുള്ള ലിങ്കില്‍ ഇതിന്റെ audio കേള്‍ക്കാം. ഇത് ഞാന്‍ ഇപ്പോള്‍ ആണ് ശ്രദ്ധിച്ചത്. സ്കൂളില്‍ പഠിച്ചതിന്റെ ഓര്‍മ്മയിലാണ് ഞാന്‍ ഉത്തരം എഴുതിയത്. അതുകൊണ്ട് സംശയം തീര്‍ക്കാന്‍ വേണ്ടി ഗൂഗിള്‍ നോക്കി .അവിടെ ഭ അല്ലെങ്കില്‍ ഭ് വേണമെന്നാണ് തോന്നിയത്.

    Vallabhbhai Jhaverbhai Patel (Gujarati: વલ્લભભાઈ પટેલ, Hindi pronunciation: [ʋəlləbˈbʱaːi pəˈʈeːl] ( listen)) (31 October 1875 – 15 December 1950)

    • admin

      ജലജ ചേച്ചി പറഞ്ഞത് ശരിയാണ്. “ഭഭാ” ആണ് ശരി

      ജയകുമാര്‍ ഇത് അനുവദിക്കാന്‍ കാരണം കൂടുതല്‍ മലയാളികള്‍ ഉപയോഗിക്കുന്നതും ‘ഭ’ ഇല്ലാതെയാണ്.
      കൂടാതെ നിര്‍മാതാവ്‌ ചീത്ത കേട്ടോട്ടെ എന്നും കരുതി കാണും ;-)

  • shabeer

    29a………………?

  • anjanasatheesh

    @ Nila,

    അത്തരം ഉത്തരങ്ങള്‍ വരുന്ന പദപ്രശ്നങ്ങള്‍ മുന്‍പേ ഇഷ്ടം പോലെ കളിച്ചിട്ടുണ്ടല്ലോ ? അന്ന് ആരുംഅതിനെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ലല്ലോ.
    ഒരു തവണ മാലിനി പറഞ്ഞിരുന്നു പലചോദ്യങ്ങളും കണ്ടത് പദപ്രശ്നം പൂര്‍ത്തിയാക്കിയതിനുശേഷമാണെന്ന് അല്ലാതെ മറ്റാര്‍ക്കും ഈ ഉശിര് കണ്ടില്ല.
    എന്തായാലും സ്വഗതം ചെയ്യുന്നു. ഒരങ്കത്തിന് എനിക്ക് ഇനിയും ബാല്യമില്ലെനിക്ക് .

  • anjanasatheesh

    @ Jajaja Chechi,

    11A – ബാലരമ നോക്കിയാല്‍ മതി

    24B – May be………?

    1A- ചര്‍ച്ച നടക്കുന്നുണ്ടല്ലോ…ശരിയാണെന്ന് തോന്നുന്നു. പിന്നെ വളരെയധികം പേര്‍ ഇത്തരത്തിലുപയോഗിക്കുന്നതുകൊണ്ട് അത്തരത്തില്‍ മുന്നോട്ടുപോയീയെന്നുമാത്രം

  • balachandran

    അഞ്ജനാ ,
    വിക്കിയെ ആധികാരിക രേഖയാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക .റഫറന്‍സ് ആയി ഉപയോഗിക്കുക മാത്രം ചെയ്യുക .ഈ ലിങ്ക് നോക്കുക .വിക്കിയെക്കുറികച്ച് വിക്കി തന്നെ എന്തുപറയുന്നു എന്ന് നോക്കുക .
    http://en.wikipedia.org/wiki/Wikipedia#Defenses_against_undesirable_edits
    ബ്രഹ്മാവിന്റെ മാനസപുത്രന്മാരായി മരീചി,അംഗിരസ്സ്,അത്രി,പുലസ്ത്യന്‍,വസിഷ്ഠന്‍,പുലഹന്‍,ക്രതു എന്നിവര്‍ ജനിച്ചു .
    ബ്രഹ്മാവിന്റെ ദക്ഷിണഭാഗത്തെ പെരുവിരലില്‍ നിന്ന് ദക്ഷന്‍ ജനിച്ചു എന്ന് പുരാണം .
    ദക്ഷം= വലതു ഭാഗം ,ദക്ഷത്തില്‍നിന്നും ജനിച്ചവന്‍ =ദക്ഷന്‍ എന്ന് വ്യുത്പത്തി .

    വിക്കിയില്‍ ഇത് എഡിറ്റ്‌ ചെയ്തിരിക്കുന്ന ശ്രീ രമേശ്‌ ആകട്ടെ വിരുദ്ധ അഭിപ്രായങ്ങള്‍ ഏതേതു പുരാണങ്ങളില്‍ എന്ന് പറഞ്ഞിട്ടുമില്ല.

  • balachandran

    @ sorry admin
    ചര്‍ച്ച സംവാദത്തില്‍ കൊടുക്കാന്‍ തീരുമാനിച്ചിരുന്നതാണ് .direct clue ആയതുകൊണ്ട് .പക്ഷേ by mistake ഇതില്‍ തന്നെയായിപ്പോയി .അപ്രോവേ ചെയ്യണ്ട.

  • balachandran

    ചേച്ചി പറഞ്ഞത് ശരിയാണ് .ഞാനും ഇപ്പോഴാണ് അത്രയും ശ്രദ്ധിച്ചത്

  • Malini

    ‘വല്ലഭ് ഭായി’
    is right

  • balachandran

    @anjana

    2D യെക്കുറിച്ചു വിശദീകരണം വേണം .
    തത്ത്വങ്ങളെക്കുറിച്ചറിവ് ഉള്ളവന്‍ – തത്ത്വജ്ഞാനി
    തത്ത്വങ്ങള്‍ ഉപദേശിക്കുന്നവന്‍ – താത്ത്വികന്‍
    വ്യാകരണം അറിയുന്നവന്‍ -വൈയ്യാകരണന്‍
    ദര്‍ശനങ്ങളെക്കുരിച്ചറിയാവുന്നവന്‍ – ദാര്‍ശനികന്‍
    അങ്ങനെയല്ലാതെ
    വ്യവസായം ചെയ്യുന്നവന്‍ – വൈയവസായികന്‍ എന്നല്ലാതെ, ബിര്‍ള എന്നുത്തരമെഴുതിയാല്‍ മതിയോ . ‍

  • balachandran

    അയത്നം എന്നുപറഞ്ഞാല്‍ – യത്നം കൂടാതെ = ലളിതമായി (എളുപ്പത്തില്‍)
    അയത്നലളിതം എന്നാല്‍ – ലളിതവും സുന്ദരവുമായ എന്നര്‍ഥം പറയാം .
    അല്ലാതെ അയത്നത്തിനോ ലളിതത്തിനോ വളരെ എന്ന് അര്‍ഥം ഏതെങ്കിലും സാഹചര്യത്തില്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?
    അയത്ന ലളിതമായ ഒരു ശൈലിക്കുടമയായിരുന്നു ശ്രീ വള്ളത്തോള്‍ എന്ന് പറഞ്ഞാല്‍
    ലളിതവും സുന്ദരവുമായ ശൈലിക്ക് എന്നര്‍ഥം.
    അഭിപ്രായം പറഞ്ഞെന്നേയുള്ളൂ .
    ഈ ചര്‍ച്ച “ബാലിശം ” ആയെങ്കില്‍ ക്ഷമിക്കണം.
    (ശബ്ദതാരാവലി നോക്കാന്‍ പറ്റുന്നവര്‍ ഇതൊന്നു നോക്കിയാല്‍ കൊള്ളാം)

  • jalaja

    അഞ്ജനാ,
    എനിക്ക് സലിലിന്റെ കമന്റ് കണ്ടപ്പോഴേ തോന്നിയിരുന്നു ഏതെങ്കിലും മാസികയിലെ കാര്‍ട്ടൂണ്‍ കാരക്റ്റര്‍ ആയിരിക്കുമെന്ന്. ബാലമാസികകള്‍ കണ്ടിട്ട് കാലം കുറെയായി. ഇവിടത്തെ ബാലന് മലയാളം വായിക്കാറായിട്ടില്ല. :)
    24B – May be………? പതിവായി കാണാറില്ലെങ്കിലും ഹരിചന്ദനത്തില്‍ ഒരു ദാവണിക്കാരി ഉണ്ട് എന്നെനിക്കറിയാം.. എന്നു വിചാരിച്ച് ചോദ്യം തെറ്റല്ല , ശരി തന്നെയാണ്. യഥാര്‍ഥജീവിതത്തില്‍ നമ്മള്‍ കാണുന്നില്ലല്ലോ.

  • balachandran

    ‘ബാലരമ’ യെ ആരും റഫറന്‍സ് ആയി പറയാതിരുന്നാല്‍ കൊള്ളാം .
    11 എ യ്ക് ക്ലൂ എന്തിനാണ് ?ഉത്തരം മറ്റു മൂന്നു ലിങ്ക് കളിലൂടെ ആട്ടോമാറ്റിക് ആയി കിട്ടുമല്ലോ .

  • binu

    pls help 34a

  • binu

    got 34a

  • Jaimon

    help for 29u 2nd letter and 9d 4th letter. please

  • Jaimon

    9d got….

  • jalaja

    ജയ്‌മോന്‍,
    29u 2nd letter അക്ഷരം പറയാന്‍ പറ്റില്ലല്ലോ വേണമെങ്കില്‍ മൂന്നും കൂട്ടി മുറുക്കി വരൂ.
    and 9d 4th letterകേരളത്തിലെ മലകള്‍ വിക്കിപീഡിയ നോക്കൂ. ഈ മലയില്‍ നിന്ന് കന്മദം ലഭിക്കും. കറക്കിക്കുത്തുമ്പോള്‍ അവസാനത്തെ അക്ഷരം കണ്ടുപിടിക്കാനുള്ള ഒരു എളുപ്പവഴി പറഞ്ഞുതരട്ടെ. ചില്ലക്ഷരങ്ങള്‍ ഉപയോഗിച്ചു നോക്കുക.
    വിജയാശംസകള്‍!!!!

  • jalaja

    ജയ്‌മോന്‍, മൂന്നുംകൂട്ടി മുറുക്കുന്നതിലാണ് ക്ലൂ.

  • shaabir13

    29a…………?

  • Kishor

    34a.. please

  • jalaja

    ഷബിര്‍,
    29എ ഇതിനെങ്ങനെയാണ് ക്ലൂ തരേണ്ടതെന്നറിയില്ല. എന്നാലും വിചിത്രമായ ഒരു ക്ലൂ തരാം. ജീവിക്കാന്‍ മറന്നു പോയ സ്ത്രീ എന്ന നോവലിന്റെ രചയിതാവിന്റെ പേര്, കുറെക്കാലം കേരള സ്പീക്കര്‍ ആയിരുന്ന വക്കം സ്വദേശിയുടെ പേര്. ഈ രണ്ടു പേരുകളില്‍ നിന്നുമായി ഉത്തരം കണ്ടുപിടിക്കുക.
    വിജയാശംസകള്‍!!!

  • jalaja

    കിഷോര്‍,
    34A. arms drop case എന്നൊന്നു സെര്‍ച്ച് ചെയ്യൂ. കിട്ടും പശ്ചിമബംഗാളിലാണീ സ്ഥലം.
    വിജയാശംസകള്‍!!!

  • shaabir13

    thnx jalaja….

  • Prasanth

    നിളാ പൗര്‍ണമി Says:
    July 13th, 2011 at 4:54 pm
    നല്ല പദപ്രശ്നം.
    നിള ഒന്നാമതെത്തിയത് കൊണ്ട് ഒരു സംശയവുമില്ല
    നല്ല പദപ്രശ്നം തന്നെ .
    പക്ഷെ തീരെ ലളിതമായില്ലേ ?
    പല ചോദ്യങ്ങളും 100 അടിച്ചതിനു ശേഷം വീണ്ടും
    നോക്കിയപ്പോഴാണ് കണ്ടത് .
    ലിങ്ക് കൂടിയാലും പ്രശ്നമാകുമെന്ന് തോന്നുന്നു
    പത്തില്‍ കൂടുതല്‍ ഉണ്ട് ഇങ്ങനെ അനാവശ്യ ചോദ്യങ്ങള്‍
    എന്ന് തോന്നുന്നു .
    30U ല്‍ അക്ഷരസംഖ്യ 4,2,2,2 എന്നായിരുന്നില്ലേ
    നല്‍കേണ്ടത് .

    What the link you are talking about ? Is there links associated with each question ? If so how to see those links ? Please help

  • Kishor

    kitti, kitti pidikitti…. thank you very much jalajachechi

  • jalaja

    പ്രശാന്ത്, രണ്ട് ഉത്തരങ്ങള്‍ തമ്മിലുള്ള കണ‌ക്‍ഷന്‍ ആണ് ലിങ്ക്. ഈ പദപ്രശത്തിലെ 1എ നോക്കൂ. 1ഡി,2ഡി,30 യു . അങ്ങനെ 3 ലിങ്ക്. ആ മൂന്ന് ഉത്തരങ്ങളിലെയും ഓരോ അക്ഷരങ്ങള്‍ 1എയിലെ പദവുമായി ലിങ്ക് ചെയ്തിരിക്കുന്നു.മനസ്സിലായിരിക്കുമെന്നു കരുതുന്നു.

  • Prasanth

    Thanks Jalajechi… I understood

  • http://1 Jenish

    ‌@Anjana

    25D- ഉത്തരം ഏത് ഭാഷയാണ്. മലയാളവും അറബിയും ഹിന്ദിയുമല്ല.. ഒരു തരം സങ്കരയിനം.

    മാഷും ചേച്ചിയും പറഞ്ഞതുപോലെ ‘ലളിതവും’, ‘ബ്രഹ്മപുത്രനും‘, ‘പട്ടേലും‘ തെറ്റാണല്ലോ!!

    പിന്നെ “ദാരുവതി” യുടെ പുത്രനെ ഇങ്ങനയും വിളിക്കാമോ മാഷേ… ഒരു സംശയം..

    ‘ദാര്‍ശനികന്‍‘ നിഘണ്ടുവിലുണ്ട്.. അഞ്ജനയ്ക്ക് പിന്നെ നിഘണ്ടു അലര്‍ജ്ജിയാണല്ലോ! :)

    ലിങ്കുകളുണ്ടെങ്കില്‍ എത്ര തെറ്റും വരുത്താമെന്നാണോ?

  • Chandu

    :| :| :-h

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    മാഷെ.

    എബടെ കയ്യില്‍ ഉള്ള ദേവി ഭാഗവതത്തില്‍ ദക്ഷനും നാരദനും ബ്രഹ്മാവിന്റെ മാനസ പുത്രനാണെന്ന് പറഞ്ഞിട്ടുണ്ട്. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ആണ് ശരി.. വല്ലഭഭായിയില്‍ ഒരു ‘ഭ’ വിട്ടു പോയത് തെറ്റാണോ?

    ഗുജറാത്തിയില്‍ പറയുമ്പോള്‍ വല്ലഭ്ഭായ് എന്ന് പറയുമെങ്കിലും മിക്കയിടത്തും എഴുതി ക്കാണ്മ്പോള്‍ വല്ലഭായി എന്ന് മാത്രം കാണാറുണ്ട്. വികിയിലും അങ്ങിനെയാണ് കൊടുത്തിരിക്കുന്നത്‌.

    ഇവിടെ പലര്‍ക്കും വികി എന്ന് കേട്ടാല്‍ അലര്‍ജി ആണെന്ന് തോന്നുന്നു. ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നൊരു ചൊല്ലുണ്ട്.

    ഒരു അക്ഷരം വിട്ടുപോയി എന്നത് ഒരു വലിയ കുറവായി കാണണോ? മാഷെ

    വളരെ എളുപ്പത്തില്‍ എന്ന അര്‍ത്ഥത്തില്‍ അയത്ന ലളിതം എന്നുപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്? മാഷ് പറഞ്ഞ പോലെ ലളിതവും സുന്ദരവും എന്ന അര്‍ഥം ആണ് കൂടുതല്‍ ശരി.

    പൊതുവേ നല്ല പദപ്രശ്നം… വിമര്‍ശനങ്ങള്‍ വരുമ്പോഴേ ഇതിലും മികച്ചത് സൃഷ്ടിക്കാന്‍ കഴിയൂ. സ്വര്‍ണവും മറ്റും പോളിഷ് ചെയ്യ്ന്തോരും തിളക്കം കൂടുമല്ലോ

    • admin

      >>> ഒരു അക്ഷരം വിട്ടുപോയി എന്നത് ഒരു വലിയ കുറവായി കാണണോ? മാഷെ

      യഥാര്‍ത്ഥത്തില്‍ കുറവ് തന്നെയാണ്. അതും ഒരാളുടെ പേര്.
      എന്നിരുന്നാലും ഈ സാഹചര്യത്തില്‍ അത് അനുവദിച്ചു എന്ന് മാത്രം. പൊതുവേ ഉപയോഗിച്ച് വരുന്നത് കൊണ്ട് മാത്രം

  • http://1 Jenish

    ‌@Admin

    അങ്ങനെയാണെങ്കില്‍ പലഹാരവും ദാരുവതിയുടെ പുത്രനുമോ?:)

    —admin—
    I am not an expert in commenting about those.

  • balachandran

    സുഹൃത്തുക്കളേ,
    ഹല്‍വ എന്നാണ്(ഹിന്ദിവാക്ക് ).അതിന്റെ മലയാളീകരണം അലുവ എന്നാണ്
    ഹിന്ദിയും മലയാളവും കൂടി മിക്സ്‌ ആയി ഹലുവ എന്നായതാണ് .അത് തെറ്റല്ല .

    “ദാരുകന്‍” എന്നത് ശരി രൂപം.ദാരു-തടി.(ദാരും കരോതി ഇതി ദാരുക:എന്ന് സംസ്കൃതം) തടിയെ പണിയുന്നവന്‍ എന്നര്‍ഥം (ദാരുകന്‍ പൌരാണിക കാലത്തെ carpenter ആയിരിക്കാന് ‍സാധ്യത) ‘ദാരികന്’‍ ഗ്രാമ്യപ്രയോഗമാണ്. ഗ്രാമ്യ പ്രയോഗങ്ങള്‍ തെറ്റാണെന്ന് പറയാന്‍ വയ്യ .എങ്കിലും ദാരികന്‍ എന്ന വാക്കിനു അര്ഥവ്യത്യാസം ശരിക്കുണ്ട് .ദാരി =ദാരം(ഭാര്യ)ഉള്ളവന്‍ .ശരീരം പൊട്ടുന്ന ഒരുതരം രോഗത്തിനും ദാരി എന്ന് പറയും(എന്നാണോര്‍മ്മ).പക്ഷേ ‘കോഴി’ക്ക് ‘ക്വാഴി’ എന്ന് പറയുന്ന തിരുവനന്തപുരം ഭാഷയെ ഗ്രാമ്യമ്യമായി അംഗീകരിച്ചല്ലേ പറ്റു.

    വല്ലഭ് ഭായിയെ ‘വല്ലഭായി ‘എന്ന് പറയുന്നതില്‍ വലിയതെറ്റ് കാണാന്‍ കഴിയുന്നില്ല .
    മലയാളത്തിലെ ഉച്ചാരണത്തില്‍ ‘ഭ’യ്ക് ഇരട്ടിപ്പ് അസൌകര്യവുമാണ് .
    ചന്ദ്നീ,
    വിക്കിയെ അലര്‍ജി ഒന്നുമില്ല .പക്ഷേ ആധികാരിക രേഖയായി ഒരിക്കലും വിക്കിയെ അംഗീകരിക്കരുത്. ഒരു വിഷയത്തെക്കുറിച്ചു കാര്യമായ അറിവില്ലെങ്കില്‍ പോലും വിക്കിയില്‍ കോളം ചെയ്യാം .അതത് വിഷയങ്ങളില്‍ പ്രവീണ്യമുള്ളവരല്ല എഡിറ്റ്‌ ചെയ്യുന്നത്.വിക്കിയെക്കുറിച്ച്ചു വിക്കി തന്നെ പറയുന്നത് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ http://en.wikipedia.org/wiki/Wikipedia#Defenses_against_undesirable_edits
    അതുകൊണ്ട് വിവാദമാകാനിടയുള്ള(sensitive)കാര്യങ്ങള്‍ക്ക് മറ്റു source
    കള്‍l കണ്ടെത്തുക
    അയത്ന ലളിതം എന്നതിന് വളരെ എളുപ്പത്തില്‍ എന്ന് അര്‍ഥം വരുന്ന സാഹചര്യം ഞാന്‍ നോക്കിയിട്ട് കിട്ടുന്നില്ല .നിങ്ങളും നോക്ക് .പദത്തിന്റെ അര്‍ഥത്തില്‍ നിന്ന് അങ്ങനെ കിട്ടത്തില്ല .

    “പൊതുവേ നല്ല പദപ്രശ്നം… വിമര്‍ശനങ്ങള്‍ വരുമ്പോഴേ ഇതിലും മികച്ചത് സൃഷ്ടിക്കാന്‍ കഴിയൂ. സ്വര്‍ണവും മറ്റും പോളിഷ് ചെയ്യ്ന്തോരും തിളക്കം കൂടുമല്ലോ”

    ഉന്നതമായ അഭിപ്രായം,ചിന്ത. അന്ജനകൂടി അംഗീകരിച്ച്ചാല്‍ .പക്ഷേ വിമര്‍ശനങ്ങളെ അന്ജനസ്വീകരിക്കുന്നത് നമ്മളൊന്നും ഉദ്ദേശിക്കുന്ന തരത്തിലല്ലെന്നു തോന്നുന്നു .
    നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നോക്കൂ .മലയാള ഭാഷയിലെ അക്ഷരങ്ങള്‍ കീറി മുറിച്ചു ചര്‍ച്ച, പദങ്ങള്‍ അതിന്റെ ഉല്‍പ്പത്തി മുതല്‍, vedic astrology,indus vally civilisation,aeroplane കളെ ക്കുറിച്ചു പുരാണങ്ങളില്‍ എന്ത് പറഞ്ഞിരിക്കുന്നു ,
    വൈദിക കാലഘട്ടത്തിലെ കപ്പല്‍ യാത്രകളും വിദേശ വ്യാപാരങ്ങളും,milky way ,
    big bang theory തുടങ്ങിയവയൊക്കെ നമുക്കറിയാവുന്നതുവച്ച്ചു ചര്‍ച്ച ചെയ്യുന്നു .
    ആ ചര്‍ച്ചകള്‍ക്ക് പ്രോത്സാഹനം തരുന്ന ചിലരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍
    സമയക്കുറവുന്ടെങ്കില്‍ പോലും എഴുതാന്‍ നിര്‍ബന്ധിതനാകുന്നു .
    ഇതിലും നിലവാരമുള്ള വിഷയങ്ങള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാമോ ?
    എന്നിട്ടും അഞ്ജന പറഞ്ഞിരിക്കുന്നത് “സൊറ പറച്ചില്‍”,”ബാലിശം” എന്നൊക്കെയാണ് .
    എന്നിട്ട് reference നുപദേശിക്കുന്നത് “ബാലരമ”യും
    ആ മാനസികാവസ്ഥ എന്താണെന്നു മനസ്സിലാകുന്നില്ല .

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    മാന്യ മഷിത്തണ്ട് ഉപയോക്താക്കള്‍ ദയവായി സംവാദം ചര്‍ച്ച എന്ന ലിങ്കിലേക്ക് വരിക.

    ഭൂമിയിലെ എന്തും – നമ്മുടെ അല്പായുസ്സില്‍ അറിഞ്ഞു തീരാനിടയില്ലാത്ത അനന്ത കോടി കാര്യങ്ങള്‍ – ചോദിക്കാനും വിശകലനം ചെയ്യുവാനും ഉള്ള ഒരു നല്ല വേദി…

    ഇതിന്റെ സാരം ഗ്രഹിക്കുക… നിങ്ങള്‍ക്ക് അറിയാവുന്നത് പങ്കു വെക്കുക… കൂടുതല്‍ ഗഹനമായ കാര്യങ്ങളെ വളരെ ലളിതമായി ബാലചന്ദ്രന്‍ മാഷും, ജെനിഷും പറഞ്ഞു തരുന്നതിനെ നോക്കുക…

    പദ പ്രശ്നതിന്റെ ഭംഗിയും കുറ്റങ്ങളും കുറവുകളും തല്‍ക്കാലം നമുക്ക് മറക്കാം. ഈ പുതിയ വേദിയില്‍ വന്ന് അറിവ് നേടുക. സ്വമതം കണ്ണിലെ കോലെടുത്തിട്ട് മതി അന്യന്റെ കണ്ണിലെ കരടു എടുക്കാന്‍ എന്ന തത്വം ഓര്‍ക്കുക…

  • jalaja

    സ്വമതം കണ്ണിലെ കോലെടുത്തിട്ട് മതി അന്യന്റെ കണ്ണിലെ കരടു എടുക്കാന്‍ എന്ന തത്വം ഓര്‍ക്കുക…

    ഇവിടെയും സ്വന്തം കണ്ണിലെ കോലെടുക്കുന്നുണ്ട്. ഉദാഃ- ത്രയംബകം—-ത്ര്യംബകം

  • balachandran

    ചാന്ദ്നിയ്ക്,

    എന്താണ് എന്നെയും ജനിഷിനെയും മാത്രം സൂചിപ്പിച്ചത് ,ചേച്ചിയേയും കഥാകാരനെയും ഒക്കെ വിട്ടുകളഞ്ഞത് .അവരൊക്കെയാണ് ചര്‍ച്ചകളെ മുന്നോട്ടു നയിക്കുന്നത് .

    പദപ്രശ്നത്തിലെ തെറ്റുകളെ താത്ക്കാലമല്ല ഒരിക്കലും മറക്കണ്ട .കാരണം ആ തെറ്റുകളാണ് നമ്മുടെ ചര്‍ച്ചയ്ക് പുതിയ മേഘലകള്‍ കാട്ടിത്തരുന്നത്,പുതിയപദങ്ങള്‍ പഠിപ്പിച്ചു തരുന്നത്,കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നത് .
    തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത് അവരെ വേദനിപ്പിക്കാനല്ല മറിച്ച് കൂടുതന്‍ ഗ്രഹിക്കാനാണെന്ന് ഗ്രഹിച്ച്ചാല്‍ മതി

  • balachandran

    തത്വം തെറ്റ് ,തത്ത്വം ശരി .തദ് + ത്വം = തത്ത്വം. അത് നീയാകുന്നു എന്നര്‍ഥം .
    അടുത്ത കാലം വരെ ശബരിമല ക്ഷേത്രത്തില്‍ വച്ചിരുന്ന ബോര്‍ഡ് തത്വമസി എന്നായിരുന്നു ഇപ്പോള്‍ തിരുത്തി .

  • jalaja

    അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. അദ്ദേഹത്തിൻറെ രണ്ടാമത്തെ ജ്യേഷ്ഠനായിരുന്നു വിത്തൽ ‍ഭായ് പട്ടേൽ. ഈ പേരുകളോടു ചേരുന്നത് വല്ലഭ് ആണെന്നു തോന്നി. ഭ്ഭ എന്ന കൂട്ടക്ഷരം അല്ല. വല്ലഭ് ആയിരിക്കും പേര്. വല്ലഭ് ഭായ്
    ദാരികന്‍= ദാരുകന്‍ എന്ന് ലഘുശബ്ദതാരാവലി. അത് ഒരു പേരായതുകൊണ്ട് അര്‍ത്ഥവ്യത്യാസത്തിനു പ്രസക്തിയില്ലെന്നു തോന്നുന്നു.

    ലളിതം –വിലാസവിശേഷം, സാഹിത്യരീതികളില്‍ ഒന്ന് , ഒരു അലങ്കാരം.
    ലളിത–ലലിത—സൌന്ദര്യമുള്ള, പദകാഠിന്യമില്ലാത്ത , ആഗ്രഹിച്ച
    അയത്ന–ശ്രമമില്ലാത്ത, അനായാസമായ എന്നിങ്ങനെ ലഘുശബ്ദതാരാവലി.

    വിമര്‍ശനങ്ങള്‍ വരുമ്പോഴേ ഇതിലും മികച്ചത് സൃഷ്ടിക്കാന്‍ കഴിയൂ. സ്വര്‍ണവും മറ്റും പോളിഷ് ചെയ്യ്ന്തോരും തിളക്കം കൂടുമല്ലോ”

    പൂര്‍ണ്ണമായും യോജിക്കുന്നു.

  • http://1 Jenish

    @Jalaja

    ചേച്ചി ഉദ്ദേശിച്ചത് എന്നെക്കുറിച്ചാണെങ്കില്‍……
    ത്രയംബകം എന്നത് തെറ്റാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് ചൂണ്ടിക്കാണിച്ച മാഷിന് നന്ദി.. അതുപോലെ തന്നെയായിരുന്നു “അറയ്ക്കല്‍” എന്നത്. ചൂണ്ടിക്കാണിച്ചതുകൊണ്ട് ശരി ഏതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. അത് തന്നെയല്ലേ തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ ഉദ്ദേശിക്കുന്നത്? പദപ്രശ്നം ഒരുപാടുപേര്‍ കളിക്കുന്നതാണ്.. അതിലെ തെറ്റ് അറിയാതെ പലരും ഉള്‍ക്കൊള്ളാന്‍ സാദ്ധ്യതയുണ്ട്.

    ദക്ഷനും ദാരുകനും “പുരാണിക് എന്‍സൈക്ലോപ്പീഡിയ”യില്‍ ശരിയായി കൊടുത്തിട്ടുണ്ട്. പിന്നെ “അലുവ”.. കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുമ്പോഴെങ്കിലും ശരിയായ പദം മനസ്സിലാക്കട്ടെ!!

    ആരെയും കുറ്റം പറയരുതെന്ന് കരുതുന്നയാളാണ് ഞാന്‍. പക്ഷേ, നിഘണ്ടുവും ശബ്ദതാരാവലിയും ഉപയോഗിക്കുന്നവരെയെല്ലാം നിശിതമായി വിമര്‍ശിക്കുന്ന അഞ്ജനയോട് ആരും perfect അല്ല എന്ന് ചൂണ്ടിക്കാട്ടണമെന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളു. ആരെയെങ്കിലും എന്റെ കമന്റുകള്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.

  • jalaja

    ജെനിഷ്,
    ത്രയംബകം എന്നതിന്റെ കാ‍ര്യത്തില്‍ ഞാന്‍ ഉദ്ദേശിച്ചത് എന്നെത്തന്നെയാണ്. ഞാന്‍ നേരത്തെ ഇതിനെക്കുറിച്ച് എഴുതിയതൊന്നും വായിച്ചില്ല അല്ലേ? ശരിയായ വാക്ക് എന്താണെന്ന് എനിക്കും ഇപ്പോള്‍ ആണ് മനസ്സിലായത്.

  • Reshmi

    ജലജേച്ചി എഴുതിയതാണ് ശരി. വല്ലഭ് എന്നാണ്‌ യഥാര്‍ത്ഥ നാമം .അതിന്റെ കൂടെ ഭായ് ചേര്‍ത്താല്‍ വല്ലഭ് ഭായ് എന്നായി. പൊതുവെ ഭായ് എന്നത് പേരിനോട് കൂട്ടിയാണ് എഴുതുന്നത്. അപ്പോള്‍ “വല്ലഭ്ഭായ്”. ഗുജറാത്തില്‍ ബഹുമാനസൂചകമായി ആണുങ്ങളുടെ പേരിനോട് ചേര്‍ത്തെഴുതുന്ന വാക്കാണ്‌ “ഭായ്”(സഹോദരന്‍)

  • balachandran

    വിക്കിയുടെ വിശ്വാസക്കുറവിനു എനിക്കുണ്ടായ ഒരനുഭവം പറയാം .
    ഒരു വര്‍ഷത്തിനു മുന്‍പ് ഞാന്‍ pallikkoodam എന്ന വാക്ക് search ചെയ്തു . വിചിത്രമായിരുന്നു വിവരണം .ഇന്ത്യയില്‍ കൃസ്ത്യന്‍ പള്ളികളോട് ചേര്‍ന്ന് നടത്തിയിരുന്ന സ്കൂളുകളാണ് പള്ളിക്കൂടങ്ങള്‍ . പള്ളികളോട് ചേര്‍ന്ന് നടത്തിയിരുന്നതുകൊണ്ടാണ് ‘പള്ളിക്കൂടം’എന്ന പേരുവന്നത് .(ഒരു ജോസ് കുനൂര്‍ ആണ് കോളം നിര്‍മ്മിച്ചത്)തമാശ എന്നല്ലാതെ എന്ത് പറയാം . ഈ വിവരം വായിക്കുന്ന ഒരാള്‍ എന്താണ് വിചാരിക്കുക, ക്രിസ്ത്യന്‍ മിഷനറികള്‍ വരുന്നത് വരെ ഇവിടെ ആരും വിദ്യാഭ്യാസം ചെയ്തിരുന്നില്ല എന്നല്ലേ .യാഥാര്‍ഥ്യമോ, ക്രിസ്തുമതം ഉണ്ടാകുന്നതിനും എത്രയോ മുന്‍പ് നളന്ത,തക്ഷശില സര്‍വകലാശാലകള്‍ ഉണ്ടായിരുന്ന നാടാണിത് .
    ബുദ്ധഭിക്ഷുക്കള്‍ തമ്പടിക്കുകയും പ്രബോധനങ്ങള്‍ നടത്തുകയും കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്ന കേന്ദ്രങ്ങളായിരുന്നു പള്ളി എന്നറിയപ്പെട്ടിരുന്നത് .
    അങ്ങനെയുള്ള പല കേന്ദ്രങ്ങളും പില്‍ക്കാലത്ത് സ്ഥല നാമങ്ങളായി മാറി കരുനാഗപ്പള്ളി ,കാര്‍ത്തികപ്പള്ളി ,പള്ളിത്തോട്ടം,ശിങ്കാരപ്പള്ളി,പാതിരപ്പള്ളി,ഇടപ്പള്ളി എന്നിങ്ങനെ കര്‍ണാടകം,കേരളം,തമിഴ്നാട്‌-കളില്‍ പള്ളികള്‍ ചേര്‍ന്ന എത്ര സ്ഥലങ്ങള്‍ ഉണ്ട് .’പള്ളി’,വിശിഷ്ടംഎന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരുന്നു .പള്ളിയുറക്കം,പള്ളിയറ എന്നിങ്ങനെ . ഇതെല്ലാം ക്രിസ്തുമതത്തിന് ശേഷം വന്ന പേരുകളാനെന്നു പറയുമോ എന്തോ ?
    യഥാര്‍ഥത്തില്‍ ബുദ്ധവിഹാരങ്ങളുടെ “പള്ളി ” ക്രിസ്തു മിഷനറിമാര്‍ അങ്ങോട്ടുകടം കൊള്ളുകയായിരുന്നു.
    ഇതെല്ലാം ചേര്‍ത്തുകൊണ്ട് ഞാന്‍ ആ കോളം എഡിറ്റ് ചെയ്തിരുന്നു .മൂന്നു മാസം കഴിഞ്ഞപ്പോള്‍ എന്റെ എഡിറ്റ് ഇല്ല .ആകെ അവര്‍ വരുത്തിയ വ്യത്യാസം “ക്രിസ്ത്യന്‍ പള്ളികളോട് ചേര്‍ന്നുള്ള” എന്നതിലെ “ക്രിസ്ത്യന്‍”മാറ്റി അത്ര മാത്രം . http://en.wikipedia.org/wiki/Pallikkoodam
    മറ്റൊരുദാഹരണം
    ഞാന്‍ നിരന്തരം സഞ്ചരിക്കുന്ന ഒരു റൂട്ടാണ് fujairah-dhaid-sharjah.
    (അറിയാത്തവര്‍ക്ക് വേണ്ടി – U.A.E യിലെ ഒരു പ്രധാന റോഡ്‌)
    ആ റോഡിലെ ഓരോ ഇഞ്ചും എനിക്കറിയാം .
    fujaira യില്‍ നിന്നും dhaid ലേക്ക് 60 km ദൂരമാണ് .വിക്കിയില്‍ ദൂരം 100 km ആണ് .അതും ഞാന്‍ എഡിറ്റ്‌ ചെയ്തിരുന്നു .ഇപ്പൊള്‍ എന്റെ എഡിറ്റ്‌ ഇല്ല .
    ദൂരം 100 തന്നെ . ഇതൊക്കെ നമുക്ക് നേരിട്ടറിയാവുന്നവ.
    നേരിട്ടറിയാത്തവ ഏതെല്ലാം കാണും .

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Hi all,
    After a long time here in this area.
    Quick response-
    1. If there is any error in this CW, Pozhan is responsible for it because he verified it.
    2. I couldn’t go through all the comments.
    3. Please remember, in all CWs there are clues, not definitions.
    Later in detail, if necessary.

  • jalaja

    ജയകുമാര്‍, സ്വാഗതം!!!!!!

  • mujeeb Rahman

    hai pozhan സ്വാഗതം

  • anjanasatheesh

    പ്രിയമുള്ളവരെ,
    എല്ലാവരുടെയും അഭിപ്രായങ്ങളും വിശകലനങ്ങളും വിശദീകരണങ്ങളും ചോദ്യം ചെയ്യപ്പെടലുകളും ,കുറ്റാരോപണങ്ങളും ,കളിയാക്കലുകളും ,വിവിധാര്‍ത്ഥങ്ങള്‍ വച്ചുളള പദപ്രയോഗങ്ങളും കണ്ടു വളരെയധികം സന്തോഷം. എന്റെ പദപ്രശ്നത്തെ ഇത്രയും നിശിതമായി പഠിച്ച് പൊരുളുകള്‍ നിവര്‍ത്തിയതിന് പ്രത്യേകിച്ചും.

    ഇനിയും അക്കമിട്ടു മറുപടി പറയുന്നതിലര്‍ത്ഥമില്ല എന്നവ്യക്തമായ ബോധമുള്ളതുകൊണ്ട് തന്നെ അതിന് തുനിയുന്നില്ല ഇവിടെ അധികം ആളുകളും ഗൂഗിളും വിക്കിയും മറ്റെല്ലാം തന്നെ റഫര്‍ ചെയ്താണ് പദപ്രശ്നം നിര്‍മ്മിക്കുന്നത് ? . എന്തോ ആവട്ടെ ഞാന്‍ ഒരു സമാന്യബുദ്ധിയുള്ളവള്‍ മാത്രമാണ്. എന്റെ ചെറിയഅറിവുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത് മനപൂര്‍വ്വമുള്ള ഏറ്റുമുട്ടലുകള്‍ക്ക് ഞാനാളല്ല

    പിന്നെ അഞ്ജനയെല്ലാം തന്നെ മനസ്സിലാക്കേണ്ട രീതിയില്‍ തന്നെയാണ് ഉള്‍ക്കൊള്ളുന്നത് അതിലെ നെല്ലും പതിരും തിരിച്ചറിയാനൂള്ള കഴിവൊക്കെ ഉണ്ടെന്ന ഉത്തമവിശ്വാസവും .എല്ലാ ത്തരം ചിന്തകര്‍ക്കും എഴുത്തുക്കാര്‍ക്കും നന്ദി നമസ്കാരം.

    ഈ പദപ്രശ്നത്തിലെ എല്ലാകുഴപ്പങ്ങള്‍ക്കുമുള്ള (ഉണ്ടെങ്കില്‍ – സാധാരണകാരന് കൈയ്യെത്താത്ത) ഉത്തരവാദിത്ത്വം ഞാന്‍ ശിരസാവഹിക്കുന്നു. ( അന്തിപോഴനു നന്ദി)

    NB:രണ്ടു ദിവസമായി ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതിനാലാണ് മറുപടി വൈകിയത് ദയവായി ക്ഷമിച്ചാലും

  • anjanasatheesh

    @ balachandran,

    ദാരികന്‍,ഹലുവ അങ്ങിനെ തുടങ്ങീ എല്ലാപദങ്ങളും കീറിമുറിച്ചു കണ്ടു. താങ്കള്‍ പിന്നെന്തുകൊണ്ട് പുറത്തിരിക്കുന്നു ? അപ്രൂവേഴ്സ് പട്ടികയിലേക്കു പോയാല്‍ എത്ര നന്നായിരിക്കും എന്നു തോന്നുന്നു. അഭിപ്രായമാണേ…..

    ബാലരമ അടിസ്ഥാനമാക്കിയ ചോദ്യോത്തരത്തിന് “അധ്യാത്മരാമായണത്തില്‍” തിരയൂ എന്നു പറയാനൊക്കുമോ ? പിന്നെ ബാലരമയില്‍ നിന്നു ചോദ്യമെടുത്തത് ഒരുമഹാപരാധമായെങ്കില്‍ സദയം ക്ഷമിക്കുക. ഒത്തിരി അറിവുകള്‍ പകര്‍ന്നു തരുന്ന ഒരുകൊച്ചുപുസ്തകമാണത്.
    ബാലരമയിലൂടെ എന്റെ മാനസ്സികനില തെറ്റാതിരിക്കട്ടെ !!! ” താണനിലത്തെ നീരോടൂ…തപസ്സിരുന്നേ പൂവിരിയൂ”

    NB: ഇനിയിപ്പൊ ഇതൊക്കെ എങ്ങിനെയാണാവോ കീറിമുറിക്കപ്പെടുന്നത് ?

  • balachandran

    അഞ്ജനാ,
    അഭിപ്രായങ്ങള്‍ കളിയാക്കലുകളായി തോന്നിയെങ്കില്‍ ക്ഷമിക്കുക .

    മറ്റെല്ലാവരുടേയും പദപ്രശ്നങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും വിശദമായി ചര്‍ച്ച ചെയ്തിട്ടും അവര്‍ക്കാര്‍ക്കും പരാതിയില്ല എന്നു മാത്രമല്ല സന്തോഷത്തോടെ സ്വീകരിച്ച്,
    അതിലെ തെറ്റുകള്‍ മനസ്സിലാക്കാന്‍ ഇട വന്നതില്‍ നന്ദി അറിയിക്കുകയല്ലേ ചെയ്തത് .
    ചര്‍ച്ചകള്‍ വായിച്ചാല്‍ അത് മനസ്സിലാകും .
    യഥാര്‍ഥത്തില്‍ ചര്‍ച്ചകളെ “ബാലിശം,സൊറ”എന്നൊക്കെ വിശേഷിപ്പിച്ചതിലൂടെ താങ്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെ കളിയാക്കി എന്നു തോന്നേണ്ടത് അവര്‍ക്കെല്ലാമായിരുന്നു .പക്ഷേ ആര്‍ക്കും അങ്ങനെ തോന്നിയില്ലല്ലോ.
    അതോ താങ്കള്‍ ഉദ്ദേശിക്കുന്നത് പദപ്രശ്നം നിര്മിക്കുന്നവരെ ആരും കുറ്റം പറയാന്‍ പാടില്ല. തെറ്റ് ചൂണ്ടിക്കാട്ടാന്‍ പാടില്ല. വേണമെങ്കില്‍ പദപ്രശ്നം കളിച്ചിട്ടു പോകിന്‍, അങ്ങനെയൊക്കെയാണോ?
    അഞ്ജനാ,ഒരുകാര്യം മനസ്സിലാക്കുക എല്ലാമറിയാവുന്നവര്‍ ആരുമില്ല . തെറ്റ് ആര്‍ക്കും പറ്റാം.അത് ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു nervous ആകുകയല്ലാ വേണ്ടത് .അതിനെ ക്ഷമയോടെ ശ്രദ്ധിക്കുകയും സമര്‍ഥി‍ക്കാന്‍ കഴിയുന്നവ സമര്‍ഥി‍ക്കുകയും ചെയ്യുകയാണ് വേണ്ടത് . ഇത്രയും എഴുതിയിട്ടും ആരുടേയും സംശയങ്ങള്‍ക്ക് എന്ത് പരിഹാരമാണെന്ന് താങ്കള്‍ നിര്‍ദ്ദേശിക്കുക പോലും ചെയ്തിട്ടില്ല .ഒരു പദപ്രശ്ന നിര്‍മ്മാതാവിന് അതിനുള്ള ബാധ്യതയില്ലേ ?
    ബാലരമയുടെ റെഫറന്‍സ്; അതിനെക്കുറിച്ചും പറഞ്ഞ അര്ഥത്തിലല്ല എടുത്തിട്ടുള്ളതെന്നു തോന്നുന്നു.
    ഞാന്‍ നിര്‍മിക്കുന്ന ഒരു പദപ്രശ്നത്തില്‍ ഒരു ചോദ്യം ചോദിക്കുന്നു(എന്നു വിചാരിക്കുക ) -കാച്ചിലുകളുടെ കാവലാള്‍(4 ). എന്തുത്തരം എഴുതും.ക്ലൂ ചോദിക്കുന്നവര്‍ക്ക്-എന്റെ ക്ലൂ – “മാതൃഭൂമി” .ക്ലൂ ചോദിച്ചവര്‍ എന്തുചെയ്യും .
    കഴിഞ്ഞ 88 വര്‍ഷത്തെ മാതൃ ഭൂമി ദിനപ്പത്രം (88×365=32120 copy ) റെഫര്‍ ചെയ്യണോ ? ആ റെഫറന്‍സ് കിട്ടാന്‍ ഏതെങ്കിലും സാധ്യതയുണ്ടോ ? ചോദ്യമിട്ട എനിക്കറിയാം 2011 februay 20 ലെ വാരാന്തപ്പതിപ്പിലുള്ള ഒരു ലേഖനമാണത്.ഉത്തരം എല്‍സമ്മ .ഞാനറിഞ്ഞതുകൊണ്ടായില്ല.ചോദിക്കുന്നവര്‍ റഫറന്‍സ് എങ്ങനെ നടത്തും എന്നുകൂടി നോക്കണ്ടേ ?
    ചുരുക്കത്തില്‍ ദിനപ്പത്രങ്ങള്‍,വാരികകള്‍,ദ്വൈമാസികങ്ങള്‍ തുടങ്ങിയവ റഫറന്‍സ് പറഞ്ഞാല്‍ ബുദ്ധിമുട്ടല്ലേ .പുരാണിക് എന്സയ്ക്ലോപിടിയ,ശബ്ദതാരാവലി,ഖസാക്കിന്റെ ഇതിഹാസം തുടങ്ങി ഏതും റഫറന്‍സ് പറയാം .
    അതുപോലെയല്ലേ ബാലരമയും മാതൃഭൂമിയും ഒന്നും . ഒരു പക്ഷേ ഏറ്റവും പുതിയ ലക്കം എന്നായാലും പറ്റില്ലല്ലോ. എത്രയോ നാളുകള്‍ക്കു മുന്‍പുള്ള പദപ്രശ്നമാണ് ഇപ്പൊള്‍ approve ആയി വരുന്നത് . ഈ കഥാപാത്രം ഇപ്പോഴുണ്ടാകുമെന്നുറപ്പുണ്ടോ.
    പദപ്രശ്നങ്ങളില്‍ വളരെ കുറച്ചുമാത്രമേ മന്ത്രിമാരുടെ (ഇപ്പോഴുള്ള) പേരുകള്‍
    ചോദിച്ച്ചു കാണുന്നുള്ളൂ. കാരണമെന്താണ്? പദപ്രശ്നം approve ചെയ്തു വരുമ്പോള്‍ ഏതു മന്ത്രിയാകും ഉണ്ടാകുക എന്നാര്‍ക്കറിയാം .
    ഈ കാരണങ്ങള്‍ കൊണ്ടാണ് ബാലരമ റഫറന്‍സ് പറയരുത് എന്നു പറഞ്ഞത് .
    അങ്ങനെ പറഞ്ഞാല്‍ , കോപിക്കുന്നതിനു മുന്‍പ് ,മനസ്സിലായില്ലെങ്കില്‍, എന്തുകൊണ്ട്? എന്നു കാരണം ചോദിച്ച്ചുകൂടെ ? വിമര്‍ശനങ്ങളെ ഗുണപരമമായി മാത്രം കാണുക .

    അഞ്ജനാ,
    പദപ്രശ്നത്തില്‍ എന്നേക്കാള്‍ മുന്‍ പരിചയമുള്ള താങ്കള്‍ ,പദപ്രശ്നം നിര്‍മ്മിക്കുന്നു പൂരിപ്പിക്കുന്നു, എന്നു മാത്രമുള്ള രീതിയില്‍ നിന്ന് മാറി, മഷിത്തണ്ടും മാതൃഭൂമിയും ചേര്‍ന്നൊരുക്കിയ ഈ സൌഹൃദ കൂട്ടായ്മയില്‍ സജീവമായി പങ്കെടുക്കൂ .ആരും ആരെക്കാള്‍ വലുതോ ചെറുതോ ഒന്നുമല്ല ഇവിടെ.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    അവസാനം, അപ്രൂവർക്കു പറയാനുള്ളത്-
    ‘വല്ലഭായി’,'ത്രയമ്പകം’ ഇവഅറിഞ്ഞുതന്നെ ഉൾപ്പെടുത്തുകയായിരുന്നു. കാരണങ്ങൾ-
    1.’അയത്നലളിത’മായ ഒരു തിരുത്തൽ സാദ്ധ്യമല്ലാത്തവിധം കൊളുത്തുകൾ(**ലിങ്ക്സ്) ഉണ്ടായിരുന്നു.
    2.ഇവ കളിക്കാരെ വിഷമിപ്പിക്കാത്തവയാണു്‌.
    3. വല്ലഭഭായി എന്നു മനോഹരമായി പറയാനും എഴുതാനും സാധിക്കേ സർദാറിനെ മലയാളികൾ ഒന്നടങ്കം തെറ്റായി
    പഠിച്ചുവച്ചിരിക്കുന്നു. ഒരുപക്ഷേ പാഠപുസ്തകങ്ങൾ പോലും.
    4.ആവശ്യത്തിനു വേണ്ടാ, ‘അത്യാവശ്യ’ത്തിനിടപെട്ടാൽ മതിയെന്ന അപ്രൂവറുടെ നയം മാറ്റം.

    ആരും അഭിപ്രായം പറയില്ലെന്നു വിചാരിച്ച ‘വല്ല’ഭായിയെ ഒരാളെങ്കിലും തിരിച്ചറിഞ്ഞതിൽ സന്തോഷം.(ഈ പേർ
    മറ്റുഭാഷകളിൽ അടുത്തകാലത്തു കണ്ടു പരിചയിച്ചതാണു ഗുണമായത്. മൂന്നു വർഷം ഗുജറാത്തിലെ ‘കരംസദ്’ എന്ന
    ഗ്രാമത്തിൽ ‘ഇദ്ദേഹത്തിന്റെ അയൽക്കാര’നായി(ഒരു വിളിപ്പാടകലെ) താമസിക്കാനിടയായിരുന്നു.
    മുമ്പു ശ്രദ്ധിച്ചിരുന്നില്ല. CW പരിശോധനാസമയത്താണു്‌ അതിൽ മനസ്സുപതിഞ്ഞത്.
    നാട്ടിലേക്കു വിളിച്ച് ഒരാളിനെക്കൊണ്ടു്‌ ഒരു ലൈബ്രറിയിൽ നിന്നു രണ്ടു പുസ്തകങ്ങളെടുപ്പിച്ചു. ഒന്നിൽ ‘വല്ലഭായി’യും
    മറ്റൊന്നിൽ ‘വല്ലഭഭായി’യുമായിരുന്നു. ഓർത്തു, പണ്ടു പഠിച്ചതും വല്ലഭായി തന്നെ.)

    ‘ത്രയമ്പകം’ മുമ്പൊരിക്കലും ചർച്ചയായിരുന്നു.
    ദാരികൻ, ഹലുവ എന്നിവയിൽ പാകപ്പിഴ തോന്നിയില്ല. പിന്നീടു നടത്തിയ ഗവേഷണത്തിൽ ‘ദാരുകൻ’ ആണുമൂലരൂപത്തിലുള്ളതെന്നു ബോദ്ധ്യപ്പെട്ടു. എന്നാൽ കേരളത്തിൽ ഏറെ പ്രചാരമുള്ളത് ‘ദാരികൻ’ എന്ന
    പ്രയോഗത്തിനാണെന്നുതോന്നുന്നു. (പ്രചാരം മൂലം തെറ്റു ശരിയാകുമോയെന്നതു വേറെയിടത്തിൽ നമുക്കു ചർച്ചിക്കാം.
    പ്രയോഗസാധുത്വം എന്ന ആശയം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതും പരിഗണിക്കണം.) ഹലുവയ്ക്കു അപ്പോൾ മധുരം
    തോന്നിയെങ്കിലും അലുവ, ഹൽ‍വ എന്നിവയ്ക്കു മധുരം കൂടിയേനെയെന്നിപ്പോൾ തോന്നുന്നു.

    കപീഷ്, മായാവി,ഡിങ്കൻ ഇവരുടെ ഗണത്തിലാണു്‌ ജമ്പനും തുമ്പനും. ഒന്നോരണ്ടോ പേർക്ക് പരിചയമില്ലെന്നുവച്ച് ഇവരാരും
    മലയാളികളിൽനിന്നകന്നു നിൽക്കുന്നില്ല. മലയാളിക്കു പരിചയമുള്ള എല്ലാറ്റിനും ഈ പദക്കളിയിൽ നിശ്ചയമായും
    സ്ഥാനമുണ്ടാവും, കൃത്യമായ സൂചനകളോടെ. അതുകൊണ്ടാണു്‌ മുമ്പു ‘കൂതറ’ യെയും പോഴൻ പിന്താങ്ങിയത്.

    കമന്റടിക്കുന്നതിന്റെ ഉത്സാഹത്തിൽ പദപ്രശ്നത്തിലെ പ്രാഥമികയുക്തി പലരും മറക്കുന്നു. സൂചനകളൊന്നും നിർവചനങ്ങളോ
    അർത്ഥങ്ങളോ അല്ലെന്നതാണത്. അവ ഉത്തരത്തിലേക്കുള്ള കൈചൂണ്ടി മാത്രം. ഇതുൾക്കൊണ്ടാൽ പല വിമർശനങ്ങളും
    പാഴ്‍കമന്റുകളും ഒഴിവാക്കാം. ദാർശനികൻ, അയത്നലളിതം തുടങ്ങിയവയൊക്കെ അങ്ങനെകണ്ടാൽ മതി.
    Eg:- ‘വിഗ്രഹം’ എന്ന വാക്കിലേക്കെത്താൻ ‘ക്ഷേത്രം’ എന്ന സൂചന ധാരാളം. ഇവിടെ പര്യായമോ അർത്ഥമോ നിർ‍വചനമോ
    ഒന്നും പ്രതീക്ഷിക്കരുത്.

    മുമ്പൊരിക്കൽ അഡ്മിൻ തന്നെ വ്യക്തമാക്കിയതാണൂ്‌- ഒരു സൂചനയിൽ നിന്നു മൂന്നോ നാലോ വാക്കുകളെങ്കിലും നിങ്ങളുടെ
    മുന്നിലെത്തണം. അതിൽ നിന്ന് അക്ഷരത്തിന്റെ എണ്ണത്തിനും ലിങ്കു ചെയ്തിരിക്കുന്ന അക്ഷരത്തിനും യോജിക്കുന്നവ
    തെരഞ്ഞെടുക്കുകയാണു്‌ പദപ്രശ്നത്തിലെ ‘പ്രശ്ന’വും ‘വിനോദ’വും.

    ഒപ്പം ആരോഗ്യകരമായ ചർച്ചകളും തെറ്റുതിരുത്തലുകളും അറിവിന്റെ പങ്കുവയ്ക്കലും എല്ലാം നടക്കട്ടെ.
    പുതുവെളിച്ചങ്ങൾ തീർച്ചയായും സ്വാഗതം ചെയ്യുന്നു.

  • balachandran

    അന്തിപ്പോഴന്‍,
    നല്ല അഭിപ്രായങ്ങള്‍ .നന്ദി .

    ചിലതിനെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് വീണ്ടും അനാവശ്യ ചര്‍ച്ചകളിലേക്ക് നയിക്കും എന്നതിനാല്‍ അതിനു മുതിരുന്നില്ല.

  • Jenish

    @Anthipozhan

    അടുത്തിടെയൊന്നും ഒരു അപ്രൂവര്‍ ഇത്ര വിശദമായി വിമര്‍ശനങ്ങളെ നേരിട്ടത് കാണേണ്ടി വന്നിട്ടില്ല. താങ്കളുടെ അഭിപ്രായങ്ങളെ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഒപ്പം അഞ്ജനയുടെ കമന്റിനെയും..

    ഇവിടെ നടന്ന ചര്‍ച്ചകള്‍ കൊണ്ട് ആര്‍ക്കെങ്കിലുമൊക്കെ “ദാരികന്‍”, “ദക്ഷന്‍”, “ഹലുവ“, “പട്ടേല്‍” തുടങ്ങിയവയിലെ “ശരിയല്ലായ്മ” (തെറ്റല്ല കേട്ടോ!!) മനസ്സിലാക്കാന്‍ സാധിച്ചുവെങ്കില്‍ അതാണ് ഞങ്ങള്‍ ഉദ്ദേശിച്ചതും… :)