KRKT2/11/02MAKARA/09

KRKT2/11/02MAKARA/09
Topic :uncategorized
By :gopankonni
Play This Crossword
Top Player’s List

  • കഥാകാരന്‍

    ((((((((((((((((((((((( ഠോ )))))))))))))))))))))

    കഴിഞ്ഞ പ്രാവശ്യമുടച്ച തേങ്ങയ്ക്ക് നല്ല ശബ്ദമായിരുന്നു.

  • http://1 Jenish

    @കഥാകാരന്‍

    ഒരു തേങ്ങ ഒടച്ചേന്റെ ക്ഷീണം ഇതുവരെ മാറിയില്ല. അതിനുമുന്നേ അടുത്തതും ഒടച്ചോ? :)

  • balachandran

    കഥാകാരന്,
    തെങ്ങായുടപ്പ് ഗംഭീരം .
    പഴവങ്ങാടി ഗണപതിക്കോവിലിലായിരുന്നോ ജോലി ?
    (( ഠോ )) എന്ന് കണ്ടപ്പോള്‍ വെടി വച്ചതാണെന്നു കരുതി ആദ്യം ഒന്ന് ഭയന്നു.
    എന്തായാലും തെങ്ങായുടപ്പിന്റെ ക്വട്ടേഷന്‍ എല്ലാവരുടെയും അനുവാദത്തോടെ കഥാകാരനെ ഏല്‍പ്പിക്കുന്നു .
    പദപ്രശ്നം റിലീസ് ചെയ്യുമ്പോള്‍ അടിച്ച തേങ്ങാ
    ഞങ്ങളുടെ തലയിലടിച്ചതുപോലാവല്ലേ പഴവങ്ങാടി ഗണപതീ .

  • ഗോപകുമാർ

    എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.
    താരതമ്യേന എളുപ്പമുള്ള പദപ്രശ്നമാണെന്നു കരുതുന്നു.
    പരാതികൾ പതിവായതുകൊണ്ട് അത് പ്രതീക്ഷിക്കാതെ വയ്യല്ലൊ :(
    പങ്കെടുക്കുന്ന എല്ലാവർക്കും വിജയാശംസകൾ! :)

  • vivek

    THE BEST CROSS WORD TILL NOW IN THIS COMPETITION …..

  • Kishor

    //@#//@#// പേടിക്കണ്ട ഉടച്ച തേങ്ങയുടെ കഷ്ണം പറക്കിയതാ….

  • പ്രശാന്ത്

    നൂറടിച്ചേ….

    ക്ഷണികം കുറച്ചു തിരഞ്ഞപ്പോൾ കിട്ടി…
    ശിവനെകിട്ടാൻ നല്ലവണ്ണം ബുദ്ധിമുട്ടി…
    നല്ല പദപ്രശ്നം.
    അഭിനന്ദനങ്ങൾ…

  • Jenish

    @Gopan

    വളരെ നല്ല പദപ്രശ്നം.. congrats..

  • Gopakumar

    Congratulations to Vivek, Beegees, Prasanth, Jenish and Pisharody :)

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    ഹായ്

    ഞാന്‍ തിങ്കള്‍ ഓഫീസില്‍ ഉണ്ടാവില്ല. അത്യാവശ്യമായി എം ജി യുനിവേര്ഴ്സിടി വരെ പോകേണ്ട കാര്യമുള്ളതിനാല്‍…. രാത്രിയിലെ മടങ്ങി എത്തൂ.
    എല്ലാവര്ക്കും വിജയാശംസകള്‍.
    പൊതുവേ പറഞ്ഞാല്‍ വളരെ ഈസി പദപ്രശ്നം. കടുപ്പമോന്നും കണ്ണില്‍ പെട്ടില്ല… പിന്നെ വികാസും വിവേകും മറ്റും ഉള്ളപ്പോള്‍ ആദ്യ സ്ഥാനങ്ങള്‍ ഒന്നും മോഹിച്ചിട്ടു കാര്യമില്ല

    കഥാകാരാ തേങ്ങ ഉടച്ചത് കാര്യമായി. വളരെ പെട്ടെന്ന് തീര്‍ക്കാവുന്ന ഒന്നല്ലേ ഈ പദ’പ്രശ്നം’? ഇതിലെവിടെ പ്രശ്നം?

    ജലജേച്ചി എവിടെ ? അന്തിപ്പോഴനും?
    @ അഡ്മിന്‍

    ഇന്ന് ഒരു പ്രശ്നവുമുണ്ടായില്ല. പൂ പ്രശ്നം ഇന്ന് വന്നില്ലെന്നര്തം. DICTIONARY പേജില്‍ ഒരു അക്ഷരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്നം ഗുരുതരമാനെങ്കിലും കാര്യം നിസ്സരമാവുമായിരുന്നു.

    എങ്കിലും അഡ്മിന്റെ പിന്തുണയ്ക്ക്‌ നൂറു വട്ടം നന്ദി പറയുന്നു.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    ഷാജി,
    ഏറ്റുമാനൂര് എവിടെയാണ് വീട്? ഞാന്‍ നാളെ യുനിവേഴ്സിടിയില്‍ പോകാന്‍ വരുന്നുണ്ട്. ഒരു പത്തരയാവുമ്പോള്‍ അവിടെ എത്താറുണ്ട്. എന്റെ രിലെടിവേസ് കുറെ പേര്‍ അവിടെ താമസിക്കുനുണ്ട്. അമ്പലത്തിനു പിറകിലും മറ്റും…

  • ഗോപകുമാർ

    Congratulations to Reshmi and Shaji

  • ഗോപകുമാർ

    Congratulations to Anjana and Parthan

  • balachandran

    @ Mr.Gopan
    പദപ്രശ്നം വളരെ നന്നായിരുന്നു .
    10D യ്ക് …..ധര….ലകന്‍ എന്നാണ് മലയാളത്തില്‍ പറയുന്നതും എഴുതുന്നതും .
    മറാഠിയിലെ പേര് അതേപടി ഉപയോഗിച്ചിരിക്കുന്നു. തെറ്റുണ്ടെന്നല്ല,എങ്കിലും.

  • balachandran

    @ജലജച്ചേച്ചിയെക്കുറിച്ച് ഒരു വിവരവും അറിയുന്നില്ല .
    കമ്പ്യൂട്ടര്‍ ഇതുവരെ ശരിയാക്കി കിട്ടിയില്ലേ .

  • Malini

    @admin
    21 a – second letter i typed many times correctly…but cell was showing red..now after so long it has accepted the letter.

  • anjanasatheesh

    @ gopakumar,

    പദപ്രശ്നം നന്നായിരുന്നു അഭിനന്ദനങ്ങള്‍.

    @ admin,

    പദപ്രശ്നത്തില്‍ കറുപ്പുകളങ്ങള്‍ ഇല്ലാത്തത് – മുന്‍പ് ഗംഭീര ചര്‍ച്ചനടന്നതു വായിച്ചിരുന്നു. സത്യത്തില്‍ കറുപ്പുകളങ്ങള്‍ അല്ലേ പദപ്രശ്നത്തിന്റെ അഴക് വര്‍ദ്ധിപ്പിക്കുന്നത് ? അതില്ലാതെ പദപ്രശ്നങ്ങള്‍ കാണുന്നതേ ഒരഭംഗിയാണ് എന്നാണെനിക്കു തോന്നുന്നത്. പിന്നെ മഷിത്തണ്ടിന്റെ നിയമാവലിയില്‍ കറുപ്പുകളങ്ങള്‍ വേണമെന്നു കര്‍ശന നിബന്ധനയില്ലാത്തതാവാം ഇപ്പോള്‍ ഇത്തരത്തിലുള്ള പദപ്രശ്നങ്ങള്‍ കാണേണ്ടിയും കളിക്കേണ്ടിയും വരുന്നത് എന്നുതോന്നുന്നു. അഭിപ്രയം എഴുതിയെന്നു മാത്രം .

  • mujeeb Rahman

    Vivek അഭിന്ദനങ്ങള്‍
    വെറും 36 മിനുട്ട്…!
    good crosswod

  • anil

    ഗോപകുമാര്‍ ജി….കോന്നിയില്‍ എവിടെയാണ് താമസം?

  • shabeer

    3b 3rd ltr…?
    29u..1st nd 2nd ltr…?

  • നിളാ പൗര്‍ണമി

    നല്ല പദപ്രശ്നം .
    നിളക്ക് ഇടയ്ക്കു ഒന്ന് വിട്ടു നില്‍ക്കേണ്ടി വന്നു .
    തിരിച്ചെത്തിയപ്പോഴേക്കും വിജയിച്ച എല്ലാവര്‍ക്കുമുള്ള
    അഭിനന്ദനങ്ങള്‍ ദാ ഒന്നിച്ചു പിടിച്ചോളൂ.
    നിര്‍മ്മാതാവായ ഗോപകുമാറിന് തന്നെ ആദ്യത്തെ
    അഭിനന്ദനം .( എന്റെ ഒരേയൊരു ഏട്ടന്റെ പേരാണ്
    താങ്കള്‍ക്ക് . അത് കൊണ്ട് തന്നെ സ്നേഹപൂര്‍ണമായ അഭിനന്ദനം
    നിളയുടെ വക ഒരിക്കല്‍ക്കൂടി )

  • jalaja

    നല്ല പദപ്രശ്നം. വെള്ളം മാത്രമേ ഇത്തിരി വെള്ളം കുടിപ്പിച്ചുള്ളൂ.

  • jalaja

    ഇന്ന് വൈകീട്ടാണ് ലാപ് ടോപ് കിട്ടിയത്. ശരിയാക്കിയിട്ടില്ല. നാളെ വീണ്ടും കൊണ്ടുപോകുമെന്നു വിചാരിക്കുന്നു.

  • ampilymanoj

    3b
    32u
    34u and 22 b need help plz…

  • ഗോപകുമാർ

    Vivek, Prashanth and Jenish – Thanks

    Balachandran, Thanks പേരിലെ പല അക്ഷരങ്ങളും ബാക്കിയുള്ള ഉത്തരങ്ങളിൽ നിന്നും ലഭിക്കും. പിന്നെ ഇതിന്റെ പേരിൽ എന്നെ ആർക്കും കല്ലെറിയാൻ പറ്റില്ലല്ലോ (ശരിക്കുള്ള പേരല്ലേ)

    Anjana, Thanks …… വെറുതെ വിടാൻ ഉദ്ദേശമില്ല അല്ലേ :)

    Mujeeb, Thanks

    Nila, എന്തുപറ്റി, ഇടക്കുവച്ച് നിർത്തി പോയോ ?

    ജലജചേച്ചി, ഒരു വർത്തമാനവും കേൾക്കാനില്ലല്ലോ

  • ampilymanoj

    3b and 32u plz…

  • ampilymanoj

    ആറ് മണിക്കൂര്‍ കഴിഞ്ഞുവല്ലോ പന്നെന്താ ആരും ഒന്നും മിണ്ടാത്തെ

  • jalaja

    അമ്പിളി,
    3b goddess durga search mashi nighantu

    32u ചോദ്യം ഗൂഗിളില്‍ ഇട്ടുനോക്കിയില്ല അല്ലേ?
    വിജയാശംസകള്‍!!!

  • ampilymanoj

    നന്ദി ജലേച്ചി ഇത് കുറേതവണ അന്വേഷിച്ചു.കിട്ടിിയില്ലായിരുന്നു. any way thx….

  • jalaja

    ഷബീര്‍
    3b 3rd ltr…? ഇപ്പോള്‍ എഴുതിയതേയുള്ളൂ
    29u..1st nd 2nd l a lotus pool എന്നിങ്ങനെ ഇംഗ്ലീഷിലാക്കി മഷിനിഘണ്ടുവില്‍ നോക്കുക. വിജയാശംസകള്‍!!!

  • jalaja

    ബാലചന്ദ്രന്‍, നിള, പിഷാരടി, ഗോപകുമാര്‍ ( ആരുടെയെങ്കിലും പേര്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക എല്ലാ കമന്റ്സും കൂടി ഒറ്റയിരിപ്പില്‍ വായിച്ചതാണ് കുറച്ച് മുമ്പ്.) എല്ലാവരും എന്നെ അന്വേഷിച്ചതില്‍ നന്ദി. ലാപ്‌ടോപ് പ്രശ്നം തന്നെ. ഇന്ന് ഉച്ചയ്കു ശേഷം കൊണ്ടുവന്നു. പക്ഷേ നേരെയാക്കിയിട്ടില്ല. നാളെ അല്ലെങ്കില്‍ ഏറ്റവുമടുത്ത ശുഭമുഹൂര്‍ത്തത്തില്‍ വീണ്ടും കൊണ്ടുപോകും. ശരിയായി കിട്ടിയാലേ ഇവിടെ സജീവമാകാന്‍ കഴിയൂ. നിഘണ്ടുജോലികളും തത്ക്കാലം നിര്‍ത്തിവയ്ക്കേണ്ടിവന്നു.

  • jalaja

    പദപ്രശ്നത്തില്‍ ലിങ്ക് ധാരാളമുണ്ടായിരുന്നതു കൊണ്ട് ഗൂഗിളിനെ അധികം ആശ്രയിക്കേണ്ടിവന്നില്ല. പൊതുവേ എളുപ്പമുള്ള ചോദ്യങ്ങളും ആയിരുന്നു.
    ഒരു സംശയം 21എ ഉത്തരത്തിന്റെ കൂടെ ഹസ്തന്‍ എന്നുകൂടി ചേരുമ്പോള്‍ ആണ് ശിവനാവുന്നത് എന്റെ ലഘുശബ്ദതാരാവലിയില്‍. അതില്‍ നിന്നാണെനിക്കുത്തരം കിട്ടിയത്. ശബ്ദതാരാവലിയില്‍ എന്താണെന്ന് ആരെങ്കിലും നോക്കിപ്പറഞ്ഞാല്‍ നല്ലതായിരുന്നു. മഷിനിഘണ്ടുവില്‍ കണ്ടിരുന്നു.

  • anjanasatheesh

    പ്രിയ ഗോപകുമാര്‍,

    സത്യമായും അത് താങ്കളെ ഉദ്ദേശിച്ച് എഴുതിയതല്ല. അങ്ങിനെ തോന്നിയോ ? സ്മൈയിലി ഉള്ളതുകൊണ്ട് ഉണ്ടാവില്ല എന്നു കരുതുന്നു.പിന്നെ ഇതൊരു നല്ല പദപ്രശ്നം തന്നെയായിരുന്നു സംശയമില്ല. ഇത്തിരി എളുപ്പമായതുകൊണ്ട് പറേണതല്ല . മതിയായ ലിങ്കുകളും വ്യക്തമായസൂചനകളും അതുതന്നെയായിരുന്നു ഇതിന്റെ ഭംഗി. ഭാവുകങ്ങള്‍

  • sham2010

    Hi Chandini,
    Njan Ippol Saudi Arabia-yil aanu. Riyadhil. Ettumanoor-Onamthuruthilaanu veedu. about 5 km. from ettumanoor city and 4 km. from University.

  • sham2010

    Thank you Gopanji,
    Nice crossword. Keep it up and awaiting more from you like this.

  • ഗോപകുമാർ

    Anil, കോന്നിയിൽ കെ കെ എൻ എം സ്കൂൾ (ഇപ്പോൾ അമൃത സ്കൂൾ) സമീപത്താണ്‌.

    Nila, Thanks സ്നേഹപൂര്‍ണമായ അഭിനന്ദനം സ്നേഹത്തോടെ സ്വീകരിച്ചിരിക്കുന്നു.

    ജലജേച്ചി, 21A മഷിതണ്ടിനെ ആശ്രയിച്ചു കിട്ടിയ ഒരു ഉത്തരമാണ്‌, അതിൽ അങ്ങിനെ കൊടുത്തിട്ടുണ്ട്.

  • nimmi

    plz give clue for first letter of 21 A and second last letter of 5 A

  • balachandran

    ജലജച്ചേച്ചീ ,
    ചേച്ചിയുടെ അസാന്നിധ്യം കുറെ ദിവസങ്ങളായി ഒരു കുറവായി അനുഭവപ്പെടുന്നു .

    21a യെ സംബന്ധിച്ച് ചേച്ചിയുടെ അഭിപ്രായം ശരിയാണ് .
    ശിവസഹസ്രനാമത്തില്‍ ആ ഭാഗം ഇങ്ങനെ കൊടുത്തിരിക്കുന്നു ..
    …….”പവിത്രം പരമം മന്ത്ര: സര്‍വഭാവ ഹരോ ഹര:
    കമണ്ടലു ധരോ ധന്വീ ബാണഹസ്ത:കപാലവാന്‍
    സ്രുവഹസ്ത : സുരൂപശ്ച തേജസ്തേജസ്കരോ നിധി:”

    സഹസ്രനാമത്തിലെവിടെയും ഹസ്ത ചേരാതെ ആ നാമം വരുന്നില്ല .
    ഹസ്ത ഇല്ലാതെ ആ നാമം ഒറ്റയ്ക്ക് വരാന്‍ സാധ്യത കുറവായാണ് ഞാന്‍ കാണുന്നത് .കാരണം.യാഗം നടത്തുമ്പോള്‍ യാഗദ്രവ്യങ്ങള്‍(നെയ്യ്,പാല് )അഗ്നിയിലേക്കൊഴിക്കാനായുള്ള തവി(ladle)പോലെയുള്ള ഒരു വസ്തുവിന്റെ പേരാണത്‌. അത് കൈയ്യിലുള്ളവന്‍ എന്ന അര്‍ഥത്തില്‍ ശിവന് ആ പേര് വരാം .
    പക്ഷേ “തവി” എന്ന അര്‍ഥത്തില്‍ ശിവന് ആ പേര് വരുമോ എന്ന് സംശയമാണ് .
    ഇതിനുത്തരം പറയേണ്ടത് പദപ്രശ്ന നിര്മാതാവല്ല , മഷിത്തണ്ടാണ്‌ .കാരണം മഷിത്തണ്ടില്‍ ഹസ്ത എന്നില്ലാതെയാണ് കൊടുത്തിട്ടുള്ളത്.അതൊരു പക്ഷേ സ്രുവഹസ്ത എന്ന പദം കണ്ടിട്ട് അത് രണ്ടു വാക്കാണെന്നു ധരിച്ചു മഷിത്തണ്ടില്‍ അങ്ങനെ കൊടുത്തതാണോ എന്നറിയില്ല .

  • നിളാ പൗര്‍ണമി

    @ജലജേച്ചി
    ശബ്ദതാരാവലിയും ഹസ്തന്‍ എന്നുകൂടിചേര്‍ത്ത് തന്നെയാണ് പറയുന്നത് .

  • സുരേഷ്

    ജലജാമ്മയ്ക്, (നാടന്‍ രീതിയില്‍ വിളിച്ചതില്‍ ക്ഷമിക്കണം )

    സ്രുവ യുടെ അര്‍ത്ഥം – പെരുങ്കുരുമ്പ, സ്രുവം എന്നാണ് ശബ്ദതാരാവലിയില്‍.
    സ്രുവഹസ്തന്‍ – ആണ് ശിവന്‍ .

    ആധികാരികമായ അഭിപ്രായം നമ്മുടെ മാഷ് പറയട്ടെ.

    യാത്രയിലായിരുന്നതിനാലാണ് യീ പദപ്രശ്നം വൈകിക്കളിച്ചത്. നന്നായീ ട്ടോ ഗോപകുമാരാ….

    ശുഭരാത്രി.

  • jalaja

    നിമ്മി,
    21 A മുന്‍പു വന്ന കമന്റ്സ് വായിക്കൂ.
    second last letter of 5 A ആദ്യത്തെ നാലക്ഷരങ്ങള്‍ ഗൂഗിളില്‍ ഇട്ടുനോക്കൂ.
    വിജയാശംസകള്‍!!!

  • jalaja

    ശിവന്റെ പേര് മഷിനിഘണ്ടുവില്‍ ഞാനും കണ്ടിരുന്നു, എനിക്ക് ഉത്തരം കിട്ടിയ ശേഷം. അത് തെറ്റാവാനാണ് സാദ്ധ്യത. മഷിത്തണ്ട് നിഘണ്ടുവില്‍ ഇങ്ങനെ കുറെ തെറ്റുകളുണ്ട്. (വൃത്രാരിയെയും വൃത്രാസുരനെയും ആരും മറന്നിട്ടുണ്ടാവില്ലല്ലോ) അവ തിരുത്താനാണല്ലോ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

  • jalaja

    സുരേഷ്,
    ഇവിടെ ബാക്കി എല്ലാവരും എന്നെ നാടന്‍ രീതിയിലാണല്ലോ സംബോധന ചെയ്യുന്നത്. ആ നാടന്‍ രീതി തന്നെയാണ് അഭികാമ്യം. ഇപ്പോള്‍ ആധാരത്തില്‍ പോലും സുരേഷ് എഴുതിയ നാടന്‍ രീതി ഉപയോഗിക്കുന്നില്ലെന്നു തോന്നുന്നു.

  • സുരേഷ്

    sorry.

  • balachandran

    ജലജച്ചേച്ചി,സുരേഷ്,നിളാ…
    ശബ്ദതാരാവലിയിലും സ്രുവഹസ്തന്‍ എന്ന് തന്നെയാണെങ്കില്‍ സംശയമില്ല ,ഞാന്‍ പറഞ്ഞതുപോലെ രണ്ടുവാക്കാണെന്നു തെറ്റിദ്ധരിച്ചു മഷിത്തണ്ട് ചേര്‍ത്തതാണ് .
    അമരകോശത്തിലെ ശിവന്റെ പര്യായങ്ങള്‍ മുഴുവന്‍ എനിക്കറിയാം .അതിലും അങ്ങനെയൊരു വാക്കില്ല

  • Vivek

    ശബ്ദ താരാവലി ഇല്ലാതെ പൂരിപ്പിക്കാന്‍ പറ്റിയ ഒരു പദപ്രശ്നം

    :) :) :) :) :) :) :)

  • ഗോപകുമാർ

    Anjana, നേരമ്പോക്കു പറഞ്ഞതാണ്‌, നല്ല വാക്കുകൾക്ക് നന്ദി 

    Suresh and Sham, Thanks

    ദൈവമേ ശിവഭഗവാനെ ഞാൻ ”തവി” എന്നു വിളിച്ചോ! :(

  • Ajith Raj

    28 B please (only 3rd letter)
    99thil nikkuvaa

  • Reshmi

    Gopakumar,

    അഭിപ്രായങ്ങള്‍ അറിയിക്കാന്‍ വൈകി. ക്ഷമിക്കുക .
    വളരെ നല്ല പദപ്രശ്നം. വെള്ളവും ശിവനും കുറച്ചുനേരത്തേക്ക് ബുദ്ധിമുട്ടിച്ചു എന്നതൊഴിച്ചാല്‍ വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ശബ്ദതാരാവലിയുടെ ആവശ്യവും ഉണ്ടായില്ല. നന്ദി.

  • jalaja

    അജിത്,
    ആദ്യത്തെ രണ്ടക്ഷരം ഗൂഗിളില്‍ എഴുതുക . ദോഷം എന്നും. എന്നിട്ട് സെര്‍ച്ച് ചെയ്യൂ.
    വിജയാശംസകള്‍!!!

  • Reshmi

    Ajith,
    28 B third letter – translate “round” into malayalam. you will get a word which is related to poetry. Take first letter from that.( sorry I am very bad in giving clues)

  • balachandran

    @ Ajith
    ഇതൊരു കാവ്യ ദോഷമാണ് .
    വൃത്ത നിബന്ധനകളില്‍ വരുന്ന ഭംഗത്തെ സൂചിപ്പിക്കുന്നു

  • Ajith Raj

    thanks jalajechi…

  • അനിൽ കുമാർ, തട്ടയിൽ

    ദോഷം കുറച്ചു വലച്ചു. ഇന്നലെ മുതൽ 99ൽ നിൽക്കുകയായിരുന്നു. സൂചനകൾ വ്യക്തമായി പറയാൻ ശ്രദ്ധിക്കുമല്ലോ. ഈ ദോഷം മനുഷ്യ ജീവിതവുമായ് ബന്ധപ്പെട്ട ഒന്നല്ല. ഇത് സാഹിത്യ സംബന്ധിയാൺ. ദോഷം എന്നു പറയുമ്പോൾ ആരും ജീവിതവുമായി ബന്ധ്പ്പെടുത്തിയേ ചിന്തിക്കൂ. എങ്കിലും വളരെ നല്ല പദപ്രശ്നം. നന്ദി ഗോപൻ…..

    • admin

      >>>ഇന്ന് ഒരു പ്രശ്നവുമുണ്ടായില്ല. പൂ പ്രശ്നം ഇന്ന് വന്നില്ലെന്നര്തം.
      നന്ദി. ചുവപ്പും പച്ചയും വര്‍ക്ക് ചെയ്യുന്നുണ്ട് എന്നു തോന്നുന്നു

      >>>21 a – second letter i typed many times correctly…but cell was showing red..now after so long it has accepted the letter.
      മാലിനി, സ്കൊര്‍ ബട്ടണ്‍ ചുവപ്പും പച്ചയും മാറി മാറി വരുന്നതു ശ്രദ്ധിച്ചോ?

      >>> പദപ്രശ്നത്തില്‍ കറുപ്പുകളങ്ങള്‍ ഇല്ലാത്തത് – മുന്‍പ് ഗംഭീര ചര്‍ച്ചനടന്നതു വായിച്ചിരുന്നു. സത്യത്തില്‍ കറുപ്പുകളങ്ങള്‍ അല്ലേ പദപ്രശ്നത്തിന്റെ അഴക് വര്‍ദ്ധിപ്പിക്കുന്നത് ? അതില്ലാതെ പദപ്രശ്നങ്ങള്‍ കാണുന്നതേ ഒരഭംഗിയാണ് എന്നാണെനിക്കു തോന്നുന്നത്. പിന്നെ മഷിത്തണ്ടിന്റെ നിയമാവലിയില്‍ കറുപ്പുകളങ്ങള്‍ വേണമെന്നു കര്‍ശന നിബന്ധനയില്ലാത്തതാവാം ഇപ്പോള്‍ ഇത്തരത്തിലുള്ള പദപ്രശ്നങ്ങള്‍ കാണേണ്ടിയും കളിക്കേണ്ടിയും വരുന്നത് എന്നുതോന്നുന്നു. അഭിപ്രയം എഴുതിയെന്നു മാത്രം .

      anjana,
      താങ്കളുടെ അഭിപ്രായം തന്നെ എനിക്കും. അടുത്ത തവണ മത്സരം നടത്തുമ്പോള്‍ ചില നിയമങ്ങള്‍ കൂടുതല്‍ വയ്ക്കാം.
      ഓരോ ഉത്തരം അവസാനിക്കുമ്പോള്‍ കറുത്ത കളം ചേര്‍ക്കുന്നവര്‍ക്ക് പത്ത് പൊയിന്റു.
      50ശതമാനത്തിനു മുകളില്‍ ലിന്ക് കൊടുക്കുന്നവര്‍ക്കു പത്തു പൊയിന്റു കൂടുതല്‍ എന്നിങ്ങനെ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ പൊയിന്റ് ലഭിക്കുന്ന നിയമങ്ങള്‍ കൊണ്ടു വരാം .

      adding vikas’ preview about this crossword
      >>> Vikas: “Gopakumar will get a good amount of appreciation this time. :)

  • nimmi

    thanku jalaja chechii

  • നിളാ പൗര്‍ണമി

    മകരവ്യൂഹ ടോപ്പെഴ്സ് ലിസ്റ്റില്‍ നിളയുടെ പെരില്ലാത്തതെന്തേ ?
    ഒരേ സ്കോര്‍ ഉള്ളവര്‍ക്ക് വ്യത്യസ്ത റാങ്ക് വരുന്നതെങ്ങനെ ?
    24 utronit (Show Profile) Hari 106
    24 cijilkj (Show Profile) Cijilkj 106
    26 menonjalaja (Show Profile) Menonjalaja 106
    26 utronit (Show Profile) Hari 106
    26 cijilkj (Show Profile) Cijilkj 106

    cijilkj (Show Profile) ആവര്‍ത്തിച്ചിരിക്കുന്നു

    • admin

      may be you saw these two pages before and after updating the database.
      it looks normal now. your name is present there.

  • Kishor

    ശംഭോ മഹാദേവ.. 108 ശിവ ക്ഷേത്രത്തിലും തൊഴുത് എത്താന്‍ ഇത്തിരി നേരം എടുത്തു. ഇവിടെ അടി വല്ലതും തുടങ്ങിയോ….

  • ഗോപകുമാർ

    Thanks to Reshmi and Anil Kumar

    അടിയും വഴക്കും ഒന്നു കൂടാതെ കടന്നുപോയതിൽ ആശ്വാസം.
    അഭിനന്ദനങ്ങൾക്കും, തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനും നന്ദി…

  • Jenish

    @Gopakumar

    എന്തെങ്കിലും കുറ്റം പറഞ്ഞില്ലെങ്കില്‍ മോശമല്ലേ! :)

    പലരും സൂചിപ്പിച്ചതുപോലെ

    സ്രുവ = പെരുംകുരുമ്പ, സ്രവം
    സ്രുവം = ഹോമത്തിനുള്ള ഒരുതരം തവി (ഇതിന് സംസ്കൃതത്തില്‍ സ്രുവ എന്നാണ്)
    സ്രുവഹസ്തന്‍ = ശിവന്‍

    @Anjana
    അഞ്ജനയോട് ഞാനും യോജിക്കുന്നു. അടിപിടിയൊക്കെ അടുത്ത പദപ്രശ്നത്തില്‍. അല്ലേ! ;)

  • ഗോപകുമാർ

    Jenish, മഷിത്തണ്ടിൽനിന്നും കിട്ടിയ ഉത്തരമാണ്‌ :(

    anjana,
    താങ്കളുടെ അഭിപ്രായം തന്നെ എനിക്കും. :)
    അപ്പ്രൂവൽ കാത്തുകിടക്കുന്ന അടുത്ത പദപ്രശ്നത്തിൽ കറുപ്പുകളങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌.

  • Jenish

    Please give clue..

    35D

    Please anybody help me… I’m at 99…… :)

  • anjanasatheesh

    enish Says:
    July 11th, 2011 at 3:50 pm

    അഞ്ജനയോട് ഞാനും യോജിക്കുന്നു. അടിപിടിയൊക്കെ അടുത്ത പദപ്രശ്നത്തില്‍. അല്ലേ! ;)

    പടച്ചട്ടയണിഞ്ഞോളൂ ജെനിഷേ……!!!!!!!!! പ്രതികാരദാഹികളെ ഞാന്‍ കാണുന്നു .
    പക്ഷേ തോല്‍ക്കാനെനിക്കു മനസ്സില്ല ജനകോടികളുടെ കണ്‍മുന്നില്‍ ഇനി മുട്ടുമടക്കാന്‍ മനസ്സില്ല (ഒരു ചിരി)

  • monisha

    5a
    35a
    6u

    plz help…

  • jalaja

    മോനിഷ,
    5a religious text wikipedia സെര്‍ച് ചെയ്താല്‍ കിട്ടും.
    35a ഇത് മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ട്. ഇംഗ്ലീഷ് വാക്ക് നോക്കൂ. അടിയിലായി കുറെ പര്യായപദങ്ങള്‍ കാണാം.
    6uഇത് മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ട്. ഇത്തിരി സാമാന്യബുദ്ധി കൂടി ഉപയോഗിച്ചോളൂ.
    വിജയാശംസകള്‍!!!

  • jalaja

    ജെനിഷിനു വേണ്ട ക്ലൂ നാളെ എഴുതാം

  • monisha

    @jalaja

    thanks, completed…

    @ Jenish

    35d illallo..

  • http://1 Jenish

    @Jalaja

    മുഖം നോക്കാതെ clue കൊടുക്കുന്ന ആളല്ലേ.. ഒന്ന് പറ്റിക്കാമെന്നു കരുതി.. :)

    @Anjana

    അയ്യടാ… പടച്ചട്ടയുമണിഞ്ഞ് ചെന്നിട്ട് വേണം എന്നെ അവരെല്ലാം കൂടി തല്ലിക്കൊല്ലാന്‍.. ഒരു യുദ്ധം കഴിഞ്ഞതിന്റെ ക്ഷീണം മാറി വരുന്നതേയുള്ളൂ. ഞാന്‍ പോയി boost കഴിക്കട്ടെ! :)

  • ഗോപകുമാർ

    Jenish,
    35D ഇല്ലല്ലോ

  • സുരേഷ്

    ഉണ്ണി കൃഷ്ണനെ കാണാനില്ലാലോ

    ഈ ലോകത്ത് ഇത്രയൊക്കെ സംഭവം നടന്നിട്ട്
    ഇദ്ദേഹം എവിടെപ്പോയി.

    സുരേഷ്

  • Vivek

    Admin – “അടുത്ത തവണ മത്സരം നടത്തുമ്പോള്‍ ചില നിയമങ്ങള്‍ കൂടുതല്‍ വയ്ക്കാം.
    ഓരോ ഉത്തരം അവസാനിക്കുമ്പോള്‍ കറുത്ത കളം ചേര്‍ക്കുന്നവര്‍ക്ക് പത്ത് പൊയിന്റു. 50ശതമാനത്തിനു മുകളില്‍ ലിന്ക് കൊടുക്കുന്നവര്‍ക്കു പത്തു പൊയിന്റു കൂടുതല്‍ എന്നിങ്ങനെ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ പൊയിന്റ് ലഭിക്കുന്ന നിയമങ്ങള്‍ കൊണ്ടു വരാം”

    Good suggestions. But the rules should be changed accordingly. If you impose the black cell rule, the percentage of total dead cells will be around 40%. Also there should not be any two letter answeres.

    By the way, how do you calculate the percentage of “linking of answers” in a crossword? Any option in the software?

    • admin

      By the way, how do you calculate the percentage of “linking of answers” in a crossword? Any option in the software?

      @vivek,
      we have to add this module. along with verify crossword.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    @ ഗോപന്‍,

    കോന്നി ഈ പറഞ്ഞ സ്കൂള്‍ ഒരു രവി സാറിന്റെയാണോ? ആ സ്കൂള്‍ പേര് ഇതല്ലല്ലോ. ഒരു റിപബ്ലിക് എന്തോ മറ്റോ ഉണ്ടെന്നു തോന്നുന്നു. അവിടെ ഞാന്‍ ഒന്ന് രണ്ടു വട്ടം വന്നിട്ടുണ്ട്.

    @ ഷാജി

    ഞാന്‍ പല പ്രാവശ്യം വന്നു പോയ ഒരു സ്ഥലം ആണ് ഓണംതുരുത്ത്. അവിടെ എന്റെ ഒരു ബന്ധു ഉണ്ട്. പിന്നെ കുറുമള്ളൂരും. പണ്ടൊക്കെ (ഒരു ഇരുപത്തഞ്ചു വര്ഷം മുമ്പ് വരെ ) ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്ന ഷ്ടലങ്ങളാണ് ഇതൊക്കെ.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    @ അഡ്മിന്‍
    കറുത്ത കളങ്ങള്‍ ഉള്ളതാണ് പദപ്രശ്നത്തിന്റെ ഭംഗി എന്ന് എനിക്കും തോന്നുന്നു. മൊത്തം കളങ്ങളുടെ 15 % ആവാം എന്ന ഒരു നിയമം ഉണ്ടെങ്കിലും ഞാനുള്‍പ്പടെ അത് ആരും പാലിക്കാറില്ല. കറുത്ത കളങ്ങള്‍ കൂടിയേ തീരൂ എന്ന ഒരു നിബന്ധന വച്ചാല്‍ ആ പഴയ ഭംഗി തിരികെ കൊണ്ട് വരാന്‍ ആവൂ എന്ന് തോന്നുന്നു.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    മനു ശ്രീലകം എവിടെ?

  • Jenish

    @Vivek

    About the percentage of linking it is very easy to calculate.

    വിവേക് അരമണിക്കൂറുകൊണ്ട് finish ചെയ്താല്‍ linking 50% ന് മുകളിലാണെന്ന് അനുമാനിക്കാം. വിവേകിന്റെ time ഒരു മണിക്കൂറിന് മുകളിലാണെങ്കില്‍ linking is very bad. :) Cut 10 points from the approver.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    @ Jenish, ther is no 35 d.

    if it is 35 u pari….neetha

  • jalaja

    പിഷാരടി,
    അനുരണനം എന്നു പറഞ്ഞാല്‍ മാറ്റൊലി (echo) ആണ്.

    സുരേഷ്,
    സോറി പറയാന്‍ തക്ക പ്രശ്നമൊന്നും ഇല്ല ട്ടോ.

    ജെനിഷ്,
    ജെനിഷിന്റെ പറ്റിക്കല്‍ എന്റെ കാര്യത്തില്‍ ഫലിച്ചില്ലെങ്കിലും വേറെ പലരുടെയും കാര്യത്തില്‍ ഫലിക്കുന്നുണ്ട്. അതിന് എന്റെ മറുപടി കൂടി സഹായിച്ചിരിക്കും അല്ലേ?

    വിവേക്,
    രണ്ടക്ഷരപദങ്ങള്‍ വേണ്ടെന്നു വച്ചാല്‍ ബുദ്ധിമുട്ടാകും. പലപ്പോഴും segments connect ചെയ്യുന്നത് രണ്ടക്ഷരപദങ്ങള്‍ കൊണ്ടാണ്

  • jalaja

    അഡ്‌മിന്‍,
    കറുത്ത കളങ്ങള്‍ 15%ല്‍ അധികം ഉണ്ടാവരുത് എന്നു നിയമമുള്ളതുപോലെ നിശ്ചിതശതമാനത്തില്‍ കുറവ് ആവരുത് എന്ന ഒരു നിയമം കൂടി ഉണ്ടായാല്‍ പോരേ.

    ലിങ്കിനെക്കുറിച്ച് ഒരു നിയമം ഇടക്കാലത്ത് കമന്റ് പേജില്‍ വന്നിരുന്നു. ഇത്ര അക്ഷരമുള്ള വാക്കിന് ഇത്ര ലിങ്ക് വേണം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു നിയമം. അത് പദപ്രശ്നനിര്‍മ്മാണനിയമതാളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് ഉള്‍പ്പെടുത്തിയാല്‍ നല്ലതായിരിക്കും.

    —–

    ഇത് അഡ്മിന്‍ ലിങ്കില്‍ ചേര്‍ക്കുമോ…. എളുപ്പം നോക്കുവാന്‍ കഴിയും.

  • jalaja

    Jenish Says:
    July 12th, 2011 at 9:49 am edit
    @Vivek

    About the percentage of linking it is very easy to calculate.

    വിവേക് അരമണിക്കൂറുകൊണ്ട് finish ചെയ്താല്‍ linking 50% ന് മുകളിലാണെന്ന് അനുമാനിക്കാം. വിവേകിന്റെ time ഒരു മണിക്കൂറിന് മുകളിലാണെങ്കില്‍ linking is very bad. Cut 10 points from the approver.

    ഒരു ചെറിയ വ്യത്യാസം വരുത്തിയാല്‍ നന്നായിരിക്കും. Cut 10 points from Vivek instead of administrator

  • Jenish

    എന്റെ അഭിപ്രായം എല്ലാ ഉത്തരങ്ങളും പരസ്പരം ബന്ധപ്പെടുത്തിയിട്ടുണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതിയെന്നാണ്… പദപ്രശ്നങ്ങള്‍ 5 മിനിട്ടുകൊണ്ട് തീര്‍ത്തിട്ട് പോകാവുന്നവ ആകരുത്. കുറച്ച് ചിന്തിക്കാനും, തിരയാനും, ദേഷ്യപ്പെടാനും, വഴക്കുകൂടാനും പറ്റിയവ ആകുന്നതല്ലേ നല്ലത്.. 3 മണിക്കൂറില്‍ ലൈഫ് ലൈനും 6 മണിക്കൂറില്‍ അധിക സൂചനകളും നല്‍കുന്നുണ്ടല്ലോ!!

  • http://K ചാന്ദ്നി, മുളങ്കുന്നതുകാവ്

    Jenish

    U R RIGHT

  • Kishor

    കുറച്ചു ദിവസമായി ആര്‍ക്കെങ്കിലും ഒരു ക്ലൂ കൊടുക്കണം എന്ന് കരുതി ഇരിക്കുന്നു.. കിട്ടിയത് ജെനിഷിനെയാണ് ’35 D’. ഒരു കൈ അകലത്തില്‍ ആയിരുനെങ്കില്‍, കൈയില്‍ ‘സ്രുവം’ ഇല്ലെകിലും ‘ഹസ്തം’ വെച്ച് ഒന്ന് പൊട്ടിക്കുമായിരുന്നു. നിര്‍ത്തി, ഞാന്‍ ക്ലൂ കൊടുക്കുന്നത് നിര്‍ത്തി.

  • Jenish

    @Kishor

    Good clue :) :) :)

  • ajith raj

    Is there a way to get notification to my email id when a new cross word is created and submitted for playing?

  • Vikas

    Jenish says:
    Cut 10 points from the approver.

    Not possible, he can’t play crosswords :)

  • jalaja

    വികാസ്,
    ആ അര്‍ത്ഥത്തില്‍ തന്നെയല്ലേ ജെനിഷ് പറഞ്ഞത്?

  • ഗോപകുമാർ

    Mr.പിഷാരടി ഉദ്ദേശിച്ചസ്കൂൾ റിപ്പബ്ലിക്കൻ സ്കൂൾ ആണ്‌. 
    രണ്ടും കോന്നിയിൽ ഉള്ള വിദ്യാലയങ്ങൾ തന്നെ

  • കഥാകാരന്‍

    @ Kishore – You won the award “Clue of the crossword” (ഈ മാന്‍ ഓഫ് ദി മാച്ച് പോലെ … ഏത് ? )

  • ഗോപകുമാർ

    jalaja Says:
    July 12th, 2011 at 10:35 am
    ജെനിഷ്,
    ജെനിഷിന്റെ പറ്റിക്കല്‍ എന്റെ കാര്യത്തില്‍ ഫലിച്ചില്ലെങ്കിലും വേറെ പലരുടെയും കാര്യത്തില്‍ ഫലിക്കുന്നുണ്ട്. അതിന് എന്റെ മറുപടി കൂടി സഹായിച്ചിരിക്കും അല്ലേ?

    അക്കൂട്ടത്തിൽ ഞാനും ഉണ്ട്‌
    ഒരു ക്ളൂ കൊടുത്തുസഹായിക്കാമെന്നു കരുതിയപ്പോ …..
    അപ്പൊ ജനീഷാണു താരം :)

  • Vivek

    Jenish – “About the percentage of linking it is very easy to calculate” ഊം ഊം …. ഏതായാലും ഒരു ടാങ്ക്യൂ ഇരിക്കട്ടെ …..

    JalajEchi – “Cut 10 points from Vivek instead of administrator “ഡോണ്ടൂ ഡോണ്ടൂ
    “വിവേക്, രണ്ടക്ഷരപദങ്ങള്‍ വേണ്ടെന്നു വച്ചാല്‍ ബുദ്ധിമുട്ടാകും. പലപ്പോഴും segments connect ചെയ്യുന്നത് രണ്ടക്ഷരപദങ്ങള്‍ കൊണ്ടാണ്” – Yes, but I think we need to avoid linking using two-letter words for the “across” answers at least. Then only we can use a black cell at the end of each answer. Am I correct Admin?

  • Vikas

    ആത്മഗതം!

    ങ്‌ഹും! അല്ലെങ്കിലും അതങ്ങനെയാ! എന്തെങ്കിലും ഒരു ജോലി ഏറ്റെടുത്താൽ പിന്നെ മുടിഞ്ഞ ജോലിത്തിരക്കായിപ്പോകും. ഡിക്ഷ്ണറി പരിഷ്കരണത്തിൽ പങ്കെടുക്കാമെന്നേറ്റതിനു ശേഷം, ഇവിടെ വന്നുപോകാൻ സാധിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റൊന്നിനും സമയം കിട്ടുന്നില്ല :(

  • jalaja

    കഥാകാരന്‍ Says:
    July 12th, 2011 at 10:23 pm
    @ Kishore – You won the award “Clue of the crossword” (ഈ മാന്‍ ഓഫ് ദി മാച്ച് പോലെ … ഏത് ? )

    clap clap clap………………

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    എന്താ മനു ശ്രീലകം കമന്റാന്‍ കാണുന്നില്ലല്ലോ..തിരക്കാണോ?

  • admin

    അമ്പടാ… ഇദ്ദേഹം നൂറടിച്ചിട്ടില്ല!!