KRKT2/11/01MALA/07

KRKT2/11/01MALA/07
Topic :General knowledge
By :rashmi
Play This Crossword
Top Player’s List

  • Reshmi

    Wish U all a great evening ahead…

  • admin

    upgraded mashithantu server. Hope it will not hang for longer time.

    Enjoy the game.

    Thanks Vikas for making this crossword less strain.

  • Reshmi

    Congrats Baijo…

  • Reshmi

    congrats Nila…

  • Malini

    വിജയികള്‍ക്ക് അഭിനന്ദങ്ങള്‍…
    വളരെയേറെ മികച്ച പദപ്രശ്നം.. Reshmi അഭിനന്ദങ്ങള്‍…ആശംസകള്‍…
    ‘അവനവനാത്മ സുഖത്തിനായാചരിക്കുന്നവ അപരന്റെ സുഖത്തിനായ് വരേണം’..വന്നോട്ടെ…
    97-98-99 -ല്‍ നില്‍ക്കുന്നവരെ ആയിരമായിരം വിജയാശംസകള്‍…അഡ്മിന്‍ ഇടക്ക് സൈറ്റ് ഒന്ന് പണി മുടക്കി..പെട്ടെന്ന് ശരിയാവുകയും ചെയ്തു.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    ലൈഫ് ലൈനിന്റെ കാര്യം ഓര്മ വന്നത് മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ്. ലൈഫ് ലൈന്‍ ചോദിയ്ക്കാന്‍ ഇത്ര സമയം കഴിയണം എന്നുണ്ടോ ഇങ്ങനെയും ഒരു മരമുന്ടെന്നു ഇന്നാണ് അറിഞ്ഞത്… അത് തന്നെ ഒരു നല്ല കാര്യമല്ലേ

  • Reshmi

    വിവേക്, അഭിനന്ദനങ്ങള്‍ .

  • Reshmi

    വിവേക് അഭിനന്ദനങ്ങള്‍ .

  • Reshmi

    മാലിനി, നല്ല വാക്കുകള്‍ക്ക് നന്ദി.

  • Baijo

    Thanks Reshmi,
    First for the first time…..

  • jalaja

    ഒരേ ലൈഫ് ലൈന്‍ തന്നെ രണ്ടുപ്രാവശ്യം തരുന്നതെന്തിനാണാ‍വോ!!!!!!!!!!!!

    • admin

      >>> ഒരേ ലൈഫ് ലൈന്‍ തന്നെ രണ്ടുപ്രാവശ്യം തരുന്നതെന്തിനാണാ‍വോ!!!!!!!!!!!!

      ഒരു കളത്തിനു ലൈഫ്‌ ലൈന് കിട്ടിയിട്ടും പിന്നെയും ആ കളത്തിനു ലൈഫ്‌ ലൈന്‍ ചോദിക്കുന്നത് ആരാണപ്പാ…
      I will ask to block such situation.

  • നിളാ പൗര്‍ണമി

    @ രശ്മി
    ആ മരം സമയം നഷ്ടപ്പെടുത്തിയെങ്കിലും
    പദപ്രശ്നം നിളക്കിഷ്ടപ്പെട്ടു.
    മരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
    സമയം കിട്ടുമ്പോള്‍ പറഞ്ഞു തരണേ .

  • http://1 Jenish

    Reshmi,

    Good crossword..

    പാലക്കാട്ടും മരവും കുറച്ചുകൂടി Specific ആകാമായിരുന്നു…

  • നിളാ പൗര്‍ണമി

    ആദ്യമായി ഒന്നാം സ്ഥാനം നേടിയ ബൈജോക്ക്
    അഭിനന്ദനങ്ങള്‍ .
    വിജയം തുടര്‍ക്കഥയാവട്ടെ
    എന്ന് ആശംസിക്കുന്നു.

  • നിളാ പൗര്‍ണമി

    വിജയികളായ എല്ലാവര്‍ക്കും അഭിനന്ദനം
    ( എനിക്കും )

  • Shanmukhapriya

    അതാണു മഷിത്തണ്ടിന്റെ പ്രത്വേകത ജലജേച്ചി :) :) :)

  • Reshmi

    Baijo,

    കഴിഞ്ഞ എന്റെ പദപ്രശ്നത്തില്‍ ആദ്യമായി ഒന്നാമതെത്തിയത് മുജീബായിരുന്നു
    ഇപ്പോള്‍ ബൈജോയും. അഭിനന്ദനങ്ങള്‍.

  • jalaja

    ഒരു വിധം പൂര്‍ത്തിയാക്കി. നെറ്റ് വളരെ സ്ലോ ആയിരുന്നു. ശരിയായ ഉത്തരങ്ങള്‍ പലപ്പോഴും തെറ്റായി കാണിച്ചതുകൊണ്ട് വെറുതെ കുറെ സമയം പോയി. അവസാനം ഓരോ ഉത്തരമെഴുതിക്കഴിഞ്ഞും സേവ് ചെയ്യേണ്ടിവന്നു. ചില പേരുകളിലെ അക്ഷരങ്ങള്‍ ട്രയല്‍ ചെയ്തു ശരിയാക്കേണ്ടി വന്നപ്പോഴെല്ലാം ഇത് ബുദ്ധിമുട്ടിച്ചു. അവസാനം എഴുതിയ ഉത്തരം ( ലഡാക്കിലെ ബുദ്ധവിഹാരം ) എത്രയോ നേരത്തെ എഴുതിനോക്കിയതാണ്. അത് ശരിയാവാതെ ലൈഫ് ലൈന്‍ നോക്കി. അപ്പോള്‍ മുന്‍പു കിട്ടിയ അതേ ലൈഫ് ലൈന്‍ തന്നെ. അത് എനിക്ക് മുമ്പും ആവശ്യമുണ്ടായിരുന്നില്ല.

  • jalaja

    ജേതാക്കള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!!! എനിക്ക് വിശേഷിച്ചും. ഞാന്‍ വളരെ പിന്നിലായിരുന്നു. എട്ടാം റാങ്ക് പ്രതീക്ഷിച്ചില്ല.
    ബൈജോ ആദ്യമായി ഒന്നാം സ്ഥാനം കിട്ടി അല്ലേ? ഇനി രണ്ടാമതായും മൂന്നാമതായും നാലാമതായും അങ്ങനെയങ്ങനെ ഒന്നാം സ്ഥാനം കിട്ടട്ടെ!!!
    ഷണ്മുഖപ്രിയ, ഇനിയും അങ്ങനെ കണ്ടാല്‍ മഷിത്തണ്ടുകൊണ്ടു മായ്ക്കാം നമുക്ക്.
    മരം എന്നെ അധികം ബുദ്ധിമുട്ടിച്ചില്ല.

  • വിവേക്‌

    @Admin – എവിടെയോ എന്തോ കുഴപ്പമുണ്ട്. ചില ഉത്തരങ്ങള്‍ ആദ്യം എഴുതിയപ്പോള്‍ തെറ്റെന്നു പറഞ്ഞു. പിന്നെ വീണ്ടും വളരെ നേരത്തിനു ശേഷം അതെ അക്ഷരങ്ങള്‍ ശരിയായി accept ചെയ്തു.

    eg. “പൂ” എന്ന് ആദ്യമേ try ചെയ്തതായിരുന്നു. പക്ഷെ കളം rose ആയിരുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വീണ്ടും പല അക്ഷരങ്ങളും മാറി മാറി നോക്കി നിരാശനായി. അവസാനമിതാ ഒരു മണിക്കൂറിനു ശേഷം അത് തന്നെ എടുത്തു.

    റബറിന്റെ രോഗവും അത് തന്നെ സംഭവിച്ചു.

    നെറ്റ് സ്ലോ ആയിരുന്നു. അതിനാലാണോ എന്തോ? മുന്‍പ്‌ “unable to verify” എന്നോ മറ്റോ പറഞ്ഞിരുന്നു. പുതിയ വേര്‍ഷനില്‍ അതില്ലേ എന്തോ?

  • Shanmukhapriya

    നല്ല പദപ്രശ്നം!!! ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ :)
    ജെനിഷ് പറഞ്ഞതുപോലെ പാലക്കാട്ടും മരവും കുറച്ചുകൂടി Specific ആകാമായിരുന്നു…..

  • വിവേക്‌

    മറ്റൊരു കാര്യം. ചോദ്യങ്ങള്‍ പദപ്രശ്നത്തിന് മുകളില്‍ വരുന്നുണ്ടായിരുന്നു (overlap). snap മെയിലില്‍ അയച്ചിട്ടുണ്ട്.

    തുടക്കത്തില്‍ കുഴപ്പമില്ലായിരുന്നു എന്നാണെന്റെ ഓര്‍മ്മ. ഇടക്കെപ്പോഴോ വന്നതാണ്. അതിനാല്‍ കളം കാണാതെ കളിക്കേണ്ടി വന്നു. This issue started from the last crossword. It was Ok before that.

  • jalaja

    നിളാ പൌര്‍ണ്ണമി,
    മരത്തിന്റെ പേര് ഗൂഗിളിലിട്ടു നോക്കൂ. ഒരു മഷിത്തണ്ട് പേജ് വരും. അത് നോക്കിക്കോളൂ. :)

  • വിവേക്‌

    അഭിനന്ദനങ്ങള്‍ ബൈജോ ……

    അഭിനന്ദനങ്ങള്‍ രശ്മി ചേച്ചി ….

  • Reshmi

    Thanks vivek ..

  • Ajith

    vijayikalkku abhinandanangal…
    clues okke vaarivitharikkoloo…
    13A
    29A
    39A
    25D
    23U
    43U

  • സുരേഷ്

    ശബ്ദതാരാവലി വാങ്ങിച്ച കാശ് മുതലായി,
    ഒരു മരം കിട്ടി, അതൊരു മാതിരി മരമായിപ്പോയി
    ഇനിയും കുറെ കിട്ടാനുണ്ട് നാളെ ക്ലൂ ചോദിക്കാം

  • Baijo

    ജലജ ചേച്ചി, വിവേക് നന്ദി…
    രശ്മി അടുത്ത പദപ്രശ്നത്തില്‍ ഒരു പുതിയ ഒന്നാം റാങ്ക് വരട്ടെ…

    • admin

      wait for 6 hour for giving clues… [reminder]

  • Reshmi

    ബൈജോ,
    അത് ശരി എന്റെ നാട്ടുകാരനാണല്ലേ .
    ഇപ്പോഴാണ് ശ്രദ്ധിച്ചത് .

  • Malini

    @Admin – എവിടെയോ എന്തോ കുഴപ്പമുണ്ട്. ചില ഉത്തരങ്ങള്‍ ആദ്യം എഴുതിയപ്പോള്‍ തെറ്റെന്നു പറഞ്ഞു. പിന്നെ വീണ്ടും വളരെ നേരത്തിനു ശേഷം അതെ അക്ഷരങ്ങള്‍ ശരിയായി accept ചെയ്തു.

    eg. “പൂ” എന്ന് ആദ്യമേ try ചെയ്തതായിരുന്നു. പക്ഷെ കളം rose ആയിരുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വീണ്ടും പല അക്ഷരങ്ങളും മാറി മാറി നോക്കി നിരാശനായി. അവസാനമിതാ ഒരു മണിക്കൂറിനു ശേഷം അത് തന്നെ എടുത്തു.

    റബറിന്റെ രോഗവും അത് തന്നെ സംഭവിച്ചു.

    SAME THING HAPPENED TO ME . Many right letters shown as pink and at last trial it came as correct.

  • Raj

    need clue for 32B – first letter

    i searched in google to find out it. but no way

  • kishor

    ഹാവൂ…കഴിഞ്ഞുകിട്ടി.
    9A ക്കു കാരണമായ 28D വേവിച്ച് എടുത്ത് 20Dആയി മനസ്സിലെ 25Dകളഞ്ഞ് 24Aപോലെ ( 30Dആകല്ലെ എന്നു പ്രാര്‍ത്ഥിച്ച്) ഒരു 11Uഇട്ടു. എടക്കു 12Dവേണ്ടിവരുമൊ എന്നു വരെ സംശയം തോന്നി. അവസാനം 32Bഎത്തിയ പ്രതീതി, മഷിത്തന്ന്ദുമായി 6D.

  • ampilymanoj

    ball point pen and cricketer plz…
    29 a 3rd letter and 13a….any help…

  • jeeva

    20D third letter pls & 22b second letter pls @ 99

  • jeeva

    20D third letter pls

  • നിളാ പൗര്‍ണമി

    @ ജലജേച്ചി
    അത് കണ്ടിരുന്നു
    ഉത്തരം കിട്ടിയതിനു ശേഷം .
    പക്ഷെ എനിക്ക് ആ മരം ഒരു
    പരിചയവും തോന്നുന്നില്ല .
    ശബ്ദതാരാവലിയില്‍ നിന്ന്
    നല്ല പാതിയാണ്
    ( അരുണ്‍ നെല്ലിക്കുന്നേല്‍
    - നെല്ലി അരുണ്‍ )
    അത് കണ്ടുപിടിച്ചു തന്നത് .

  • http://mashithanducrossword mujeeb rahman

    രഷ്മിയുടെ മുന്‍ പദപ്രശ്നത്തില്‍ ഒന്നാമതെത്തിയിരുന്നത് ഞാനായിരുന്നു.
    അന്ന് ഞാനും ആദ്യമായാണ് ഒന്നാമതെത്തിയത്
    ഇന്ന് ബൈജോയും
    congrats baijoy and other toppers
    നല്ല പദപ്രശ്നം
    congrats Reshmi.
    തീരത്തെ പക്ഷിയാണ് എന്നെ വലച്ചത്
    അതിനെ ‘തിരഞ്ഞ് തിരഞ്ഞ് ‘കരക്കെത്തിയപ്പോള്‍
    20 പേരോളം തീരത്തെത്തിക്കഴിഞ്ഞിരുന്നു
    ശുഭരാത്രി

  • Sandeep V

    22B – please help to get first two letters

  • സുരേഷ്

    45back – first two letter
    35back -
    30down-
    7down-
    10across-

    give clues

  • http://baijose.blogspot.com ബൈജൊ ജോയ്

    @reshmi
    delhi??????? no…

  • സുരേഷ്

    30 down kitti,
    35back kitti,

  • http://baijose.blogspot.com baijo

    @nila,
    thanks… sorry i missed ur comment yesterday…

  • http://baijose.blogspot.com baijo

    @reshmi
    I’m not from delhi….:(

  • Raj

    helo….
    Can anyone help me for 32B- 1st letter

  • jalaja

    അജിത്,
    13A inner meaning. mashi dict
    29A ഇലരോഗത്തിന്—ഗൂഗിള്‍ സെര്‍ച്ച്
    39A കൊക്ക് –വിക്കിപീഡിയ
    25D മഷി വസ്ത്രത്തിലൊഴിച്ചു നോക്കൂ. കായ വെട്ടുന്ന ജോലി ചെയ്യുന്നവരുടെ വസ്ത്രത്തിലുണ്ടാകും.
    23U ഖത്തറില്‍ .പരിചയമുള്ള വാക്കാണ്.
    43Uഅട്ടപ്പാടിയിലാണ്
    വിജയാശംസകള്‍ !!!

  • jalaja

    രാജ്,
    32B – first letter തമിഴ്‌നാട്ടിലെ ഒരു സുഖവാസകേന്ദ്രം. ഹില്‍‌സ്റ്റേഷന്‍.
    അമ്പിളി,
    നേരത്തെ എഴുതിയിട്ടുണ്ട്.
    ബാള്‍ പോയിന്റ്— Ballpoint pen wikipedia. B തന്നെ എഴുതാന്‍ ശ്രദ്ധിക്കൂ. ഇപ്പോള്‍ ക്രിക്കറ്ററെയും കിട്ടിക്കാണുമല്ലോ.
    ജീവ,
    20D third letter pls കോപത്തിന്റെ പര്യായങ്ങള്‍ ആലോചിച്ചാല്‍ ആ അക്ഷരം കിട്ടും. one who has conquered his anger. മഷിനിഘണ്ടു.
    & 22b s മാങ്ങ, തെങ്ങ്, വാങ്ങി

    സന്ദീപ്,
    ഈ അക്ഷരങ്ങള്‍ പലവിധത്തില്‍ എഴുതിനോക്കേണ്ടിവന്നു എനിക്ക് ഉത്തരത്തിലേയ്ക്കെത്താന്‍.
    the sirdar of the Rob Hall 1996 Everest Expedition
    എല്ലാവര്‍ക്കും വിജയാശംസകള്‍!!!

  • സുരേഷ്

    10 across and 23upper no idea, give clues.

  • നിളാ പൗര്‍ണമി

    @ ബിജോ
    താമസിച്ചാണെങ്കിലും കണ്ടത് നന്നായി .
    ഇല്ലെങ്കില്‍ ശ്രദ്ധ ഇല്ലാത്തതിനുള്ള ശിക്ഷ
    എപ്പോള്‍ കിട്ടിയെന്നു ചോദിച്ചാല്‍ മതി .
    പദപ്രശ്ന വിജയത്തിന് ഏറ്റവും ആവശ്യം
    അതാണ്‌ ..അതാണ്‌ .. അതുതന്നെയാണ്
    ശ്രദ്ധ !!!!!!!!!.

  • jalaja

    സുരേഷ്,
    45back – first two letter. കിലുക്കം എന്ന സിനിമയുടെ രണ്ടാം ഭാഗം
    7down- ഇതിന്റെ നിറം സന്ന്യാസിമാരുമായി ബന്ധപ്പെട്ടിരിക്കുന്നു.
    10across- പതിനെട്ടു പുരാണങ്ങളില്‍ ഒന്ന്.
    വിജയാശംസകള്‍!!!

  • jalaja

    suresh,
    23 u a national memorial in south dakota.
    best of luck!!!

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    വിവേക്‌ Says:
    July 1st, 2011 at 9:24 pm
    @Admin – എവിടെയോ എന്തോ കുഴപ്പമുണ്ട്. ചില ഉത്തരങ്ങള്‍ ആദ്യം എഴുതിയപ്പോള്‍ തെറ്റെന്നു പറഞ്ഞു. പിന്നെ വീണ്ടും വളരെ നേരത്തിനു ശേഷം അതെ അക്ഷരങ്ങള്‍ ശരിയായി accept ചെയ്തു.

    eg. “പൂ” എന്ന് ആദ്യമേ try ചെയ്തതായിരുന്നു. പക്ഷെ കളം rose ആയിരുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വീണ്ടും പല അക്ഷരങ്ങളും മാറി മാറി നോക്കി നിരാശനായി. അവസാനമിതാ ഒരു മണിക്കൂറിനു ശേഷം അത് തന്നെ എടുത്തു.
    Malini Says:
    July 1st, 2011 at 10:41 pm
    @Admin – എവിടെയോ എന്തോ കുഴപ്പമുണ്ട്. ചില ഉത്തരങ്ങള്‍ ആദ്യം എഴുതിയപ്പോള്‍ തെറ്റെന്നു പറഞ്ഞു. പിന്നെ വീണ്ടും വളരെ നേരത്തിനു ശേഷം അതെ അക്ഷരങ്ങള്‍ ശരിയായി accept ചെയ്തു.

    eg. “പൂ” എന്ന് ആദ്യമേ try ചെയ്തതായിരുന്നു. പക്ഷെ കളം rose ആയിരുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വീണ്ടും പല അക്ഷരങ്ങളും മാറി മാറി നോക്കി നിരാശനായി. അവസാനമിതാ ഒരു മണിക്കൂറിനു ശേഷം അത് തന്നെ എടുത്തു.

    @ അഡ്മിന്‍
    ഇങ്ങനെ എഴുതേണ്ടി വന്നതില്‍ എനിക്ക് സങ്കടമുണ്ട്.
    ഞാനും ആ ഒരക്ഷരത്തിനു വേണ്ടി പ പാ പി പീ പു പൂ ഇതൊക്കെ ട്രൈ ചെയ്ത സമയം എനിക്കും റോസ് നിറം വന്നു… തെറ്റിയല്ലോ എന്ന് വിചാരിച്ചു മറ്റു അക്ഷരങ്ങളും ഇത് പോലെ ട്രൈ ചെയ്തു കിഴഞ്ഞു ഒരു കൂഴ ചക്ക പരുവതിലിരിക്കുംബോഴാണ് ലൈഫ് ലൈനിന്റെ കാര്യം ഓര്മ വന്നത്. ടെ കിടക്കുന്നു ഉത്തരം പൂ പോലെ….(മുക്കാല്‍ മണിക്കൂര്‍ പോയികിട്ടി) അതുപോലെ മൌര്യന്റെ മൂന്നാം അക്ഷരം ഒരു പു വിനു വേണ്ടി എത്ര സമയം കളഞ്ഞുആ മരത്തിന്റെ ഒരു വിശദീകരണമോ ലിങ്കോ കൊടുക്കണേ…. ഞാന്‍ ഈ മരത്തെ പറ്റി ആധ്യംയാണ് കേള്‍ക്കുന്നത് ആ മരത്തിന്റെ ഒരു വിശദീകരണമോ ലിങ്കോ കൊടുക്കണേ…. ഞാന്‍ ഈ മരത്തെ പറ്റി ആധ്യംയാണ് കേള്‍ക്കുന്നത്

    • admin

      അപ്പോള്‍ പൂ ഒരു പ്രശ്നമായിരിക്കുകയാണ്.

      എല്ലാവര്ക്കും ഒരു പോലെ പ്രശ്നം സംഭാവിചെങ്കില്‍ അതില്‍ എന്തോ കാര്യം ഉണ്ടല്ലോ, തമ്പി അളിയാ.. എന്നാ അത് നോക്കിയിട്ട് തന്നെ കാര്യം !!
      ആ ചെറിയ സ്പാനര്‍ ഉള്ള പുള്ളികള്‍ ശ്രദ്ധിക്കുന്നുണ്ടോ ആവോ?

  • jalaja

    പിഷാരടീ,
    ഇതാണ് ഭൂര്‍ജ്ജ വൃക്ഷം. ഭൂര്‍ജ്ജപത്രം പണ്ട് എഴുതാനുപയോഗിച്ചിരുന്നു. birch tree. ഗൂഗിള്‍ നോക്കൂ.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    ജലജേച്ചി
    ശബ്ദ താരാവലി വാങ്ങിയില്ല…

    മരത്തിന്റെ വിശദീകരണം തരൂ.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    ബാലന്‍ മാഷ് / ജലജേച്ചി (മലയാളത്തിന്റെ ആധികാരിക വക്താക്കള്‍ )
    1 എ ഗസല്‍ രാജ്ഞിയുടെ നാലാം അക്ഷരം ക് അല്ലെ വേണ്ടത്?
    24 എ ണ്ണ ആണോ? ന്നാ ആണോ ശരി?

    19 യു ഡു മതിയോ ഡൂ വേണോ?
    ചെറിയ സംശയങ്ങളാണ്…. എങ്കിലും ഇതൊന്നു പദപ്രശ്നത്തിന്റെ ഭംഗി കുയ്ക്കുന്നില്ല. വളരെ നല്ല പദപ്രശ്നം…. എല്ലാവര്ക്കും മരമാണ് കീറാമുട്ടി എന്ന് തോന്നുന്നു….

  • Reshmi

    Bijoy,

    ഞാന്‍ കോഴിക്കോട്ടുകാരിയാണ്.

  • Prasanth

    Maram oronnara maramaayippoyi….
    :( kittunnilla

  • Prasanth

    Kittippoyeee…

    Sreekandeswaram bhagavaanee… nee kaathu…

  • സുരേഷ്

    ജലജ ചേച്ചിക്ക് ഒരായിരം നന്ദി
    താങ്കളുടെ സഹായം ഇല്ലാതെ ഏതെങ്കിലും പദ പ്രശ്നം തീര്‍ത്തതായി ഓര്‍മ്മയില്ല.

    സുരേഷ്

  • സുരേഷ്

    :( ശരിക്കും പറഞ്ഞാല്‍ മരമൊരു പുല്ലാണ് ,
    നിര്‍ ക്കോ ലി മൂത്ത് ചേരയാകും എന്ന് ഞങ്ങടെ നാട്ടില്‍ പറയാറുണ്ട്.
    താരാവലിയില്‍ അതു മരവുമാണ് എന്നാ പറയുന്നേ. :)

  • Reshmi

    പ്രശാന്ത്,
    ഇടശ്ശേരിയുടെ “പൂത”പ്പാട്ട് പഠിച്ചിട്ടുണ്ടോ ?
    സ്കൂളില്‍ പഠിക്കുമ്പോള്‍ ക”ണക്ക്” ഇഷ്ടമായിരുന്നോ?

  • http://baijose.blogspot.com baijo

    @nila, reshmi…
    you both mis-spelt my name, that too after getting it right yesterday… :(

    @nila,
    pardon me, yesterday i was in hurry to go to company, that’s why couldn’t pay much attention.

    @reshmi…
    where in kozhikode?, your profile just told delhi.

  • ampilymanoj

    thx jalechi…….

  • http://baijose.blogspot.com Baijo

    @admin,
    it will be better to put an option to remove the comments posted by the person who created them. Just consider it

  • Reshmi

    Baijo,

    sorry, I got confused .

    malaparamb. But in Delhi for the last 11 years.

  • http://baijose.blogspot.com Baijo

    @chandni,
    gazal queen name is written as “kh” in English, not just “k” so I think what called in crossword should be correct.

  • jalaja

    പിഷാരടീ, ഞാന്‍ മലയാളത്തിന്റെ ആധികാരികവക്താവൊന്നുമല്ല. അറിയാവുന്ന കാര്യങ്ങള്‍ എഴുതുന്നു. അത്രമാത്രം. അവയില്‍ തെറ്റുണ്ടാവില്ല എന്ന ഉറപ്പൊട്ടുമില്ല താനും. (വേറെ ആരെങ്കിലും തെറ്റുണ്ടെന്നു പറയുന്ന വരെ അവ ശരി അത്രയേയുള്ളൂ.) എന്നാലും അക്ഷരത്തെറ്റിന്റെ കാ‍ര്യം ഞാന്‍ പരയുന്നത് 99.99% ശരിയായിരിക്കും എന്ന് ധൈര്യപൂര്‍വ്വം വിശ്വസിക്കാം.
    1എ ഹിന്ദിയില്‍ അങ്ങനെ കൊടുത്തിരിക്കുന്ന സ്ഥിതിക്കു ശരിയായിരിക്കണം. വേറൊരു കാര്യം ആ രണ്ട് അക്ഷരങ്ങള്‍ ചന്ദ്രക്കലയിട്ട് കൂട്ടക്ഷരമാക്കുന്നതായിരുന്നു ശരി എന്നാണെന്റെ അഭിപ്രായം.
    24എ പദപ്രശ്നത്തിലുള്ളത് ശരി. ഇത് വിക്കിയില്‍ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഹിന്ദി പേരുകൂടി നോക്കുക . അതിനു ഹിന്ദി വായിക്കാനുള്ള അറിവേ വേണ്ടൂ. തലക്കെട്ട് മാത്രമല്ലേ നോക്കേണ്ടൂ.
    19യു. ബാള്‍ പോയിന്റ് പേനയും തവണയും കിട്ടിയപ്പോള്‍ ഇതും കിട്ടി. ക്രിക്കറ്ററുടെ പേരല്ലേ? ഞാന്‍ ഗവേഷണം നടത്താനൊന്നും പോണില്ല. ഡു ആയാലും ഡൂ ആയാലുമെന്ത് പദപ്രശ്നം ശരിയായല്ലോ എന്നാണീ കാര്യത്തില്‍ എന്റെ മനസ്സിലിരുപ്പ്. :) :) :)

  • balachandran

    @chandni ,
    ഞങ്ങളെ അങ്ങനെ ആധികാരിക വക്താക്കളാക്കണോ?.ഇതിലൊന്നും ആധികാരികത അവസാനവാക്കല്ല .ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ““പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന് “
    ചേച്ചിയ്ക് എതിരഭിപ്രായമുണ്ടോ ?
    1 A യില്‍ “ഖ്ത” യുടെ ആവശ്യം ഇല്ല.”ക്ത” മതിയാകും.ഉച്ചാരണം “അതിഖരം” (ഖ)അല്ല .
    പിന്നെ നമ്മുടെ ഭാഷാപദം അല്ലാത്തതിനാല്‍ നമ്മള്‍ വാശി പിടിക്കുകയും വേണ്ട.
    24 യും അതുപോലെ ,നാം ദിനംതോറും വായിക്കുന്നത് “ന്നാ” ആണ് .
    മലയാളപ്രയോഗം ആയിരുന്നെങ്കില്‍ നല്ല അര്ഥവ്യത്യാസം വന്നേനെ .
    മന്നന്‍ – മണ്ണന്‍
    തിന്ന – തിണ്ണ
    19 U – എന്റെ അഭിപ്രായത്തില്‍ “ഡൂ” എന്ന് വേണം .
    ചിലതിന്റെ ചില അക്ഷരങ്ങള്‍ നന്നേ ബുദ്ധിമുട്ടിച്ചെങ്കിലും പദപ്രശ്നം കൂടുതല്‍ വിജ്ഞാനപ്രദം ആണെന്ന് തോന്നി .

  • Ajith

    ഇന്ന് അവധി ദിവസമായതോണ്ട് എണീട്ടപ്പഴെ വൈകി….
    ഓടി വന്നു നോക്കിയപ്പോ ദേ ജലജേച്ചി ക്ലൂ വാരി വിതരിയേക്കുന്നു …
    താങ്ക്സ് ജലജേച്ചീ…

  • Ranjith

    Clue for 41 U : 2nd Letter Please ….

  • shabeer

    4th ltter of 8a….?

  • balachandran

    പദപ്രശ്നം no-6, ഡബിള്‍ സെഞ്ചുറി അടിക്കുമെന്ന് പറഞ്ഞിട്ട് .അതും കടന്നു 223 ലെത്തി .no- 7 എന്ന് സെഞ്ചുറി അടിക്കുമെന്ന് തോന്നുന്നു .
    നമ്മുടെ ചര്‍ച്ച ഏഴിലേക്ക് മാറ്റണോ അതോ ആറില്‍ തന്നെ തുടരണോ .
    അഭിപ്രായം അറിയിക്കുക .അക്ഷരത്തെ സംബന്ധിച്ച്‌ എല്ലാവരുടെയും അഭിപ്രായങ്ങള്‍ എത്തിയില്ല .
    അതിനു വേണ്ടി മൂന്നു ദിവസം തരാം .കാരണം കമ്പനിയുടെ ആവശ്യമായി മൂന്നു ദിവസത്തേക്ക് ഞാന്‍ മസ്കറ്റില്‍ വരെ പോകുന്നു .ബുധനാഴ്ച ഇവിടെ പ്രത്യക്ഷപ്പെടാം .ചര്‍ച്ചചെയ്യാം .ഒരുപാട് വിശദീകരിച്ചു മറുപടി പറയേണ്ട കാര്യങ്ങളാണല്ലോ .
    അതുവരെ ഒരു നേരമ്പോക്കിന് ഞാന്‍ ഒരു ശ്ലോകം എഴുതാം.
    എല്ലാവരും കേട്ടിട്ടുള്ളതാണ് .പ്രഭാതത്തില്‍ കീട്ടുണരാന്‍ ജാതിമത ഭേദമെന്യേ നല്ല ഒരു ശ്ലോകം .
    “കമലാകുചചൂചുകകുന്കുമതോ
    നിയതാരുണിതാതുലനീലതനോ
    കമലായതലോചനലോകപതേ
    വിജയീഭവ വെങ്കടശൈലപതേ.”

    കാണാതെ പഠിക്കൂ .യഥാര്‍ത്ഥ ട്യുണില് പഠിച്ചില്ലെങ്കില്‍ ഓര്‍മ്മ നില്‍ക്കില്ല .
    എല്ലാവര്ക്കും ഇഷ്ടമെങ്കില്‍ മൊത്തം പറഞ്ഞു തരാം .‍

  • Reshmi

    Ranjith,

    41U – second letter “കൈക്കൊള്ളുക” യിലുണ്ട്

  • hari

    good crossword, compleated at last

  • Reshmi

    Shabeer,
    4th letter of 8A “ഗോതമ്പി”ലുണ്ട്

  • Retheesh

    ആയുർവേദവും
    ദോർജിയും
    പിടിതരുന്നില്ലല്ലോ?

  • Retheesh

    എന്തായാലും ഒപ്പിച്ചു!
    നല്ല പദപ്രശ്നം

  • അപരിചിതന്‍

    @ബാലന്‍ മാഷ്‌ /ജലജേച്ചി

    13a മൂന്നാമക്ഷരം ഇരട്ടിക്കേണ്ടേ?
    @all
    24a 2nd letter ‘ന്നാ’ എന്നല്ലേ?

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    Sri Venkatesa Sthotram

    1. കമലകുച് ചൂച്ചുക കുന്കുമതോ
    നിയതരുനിതാതുല നീലതണോ
    കമലായത ലോചന ലോകപതെ
    വിജയീഭവ വെങ്കടശൈല പതേ

    സച്ചധുര്മുഖ ഷണ്മുഖ പഞ്ചമുഖ
    പരം ഉകഖില ദൈവത മൌലി മനേ
    ശരണാഗത വത്സല സരനിധെ
    പരിപാലയമാം വൃഷശൈലപതെ

    അതിവെലതായ തവ ദുരവിശഹി
    രണുവേല കൃതൈര പരദ സതൈ:
    പരിതം ത്വരിതം വൃഷശൈലപതെ
    പരയ കൃപയാ പരിപാഹി ഹരേ

    അധി വെങ്കട ശൈല മുദാര മതേര്‍
    ജനതാബിമതാധിക ദാനരതത് പരദേവതായ ഗതിതന്നിഗമായ്
    കമലാദയിതടന്ന പരംകലയെ

    കളവെനുരവവാസ ഗോപ വധു
    ശതകോടി വൃതാത് സ്മരകോടി സമത്
    പ്രതിവല്ല വികഭിമതാത് സുഖധത്
    വാസുദേവ സുതന്ന പരംകലയെ

    അഭിരാമ ഗുണാകര ദാശരധെ
    ജഗദേക ധനുര്‍ധര ധീരമതെ
    രഘുനായക രാമ രമേശ വിഭോ
    വരധോ ഭാവ ദേവ ദയജലധെ

    അവനീ തനയ കമനീയകരം
    രജനീചര ചാരു മുഖാംബുരുഹം
    രജനീചര രാജാ തമോ മിഹിരം
    മഹനീയാമാഹം രഘുരാമമയയെ

    സുമുഖം സുഹൃദം സുലഭം സുഖദം
    സ്വനുജം ച സുഖയമാമോഘാ—
    ശരം അപഹായ രഘുദ്വാഹ മന്യമാഹം
    ന: കത്ന്ചന കാഞ്ചന ജാതുഭജേ

    വിനാ വെങ്കടേശം നനാതോ നാനാത:
    സദാ വെങ്കടേശം സ്മരാമി സ്മരാമി
    ഹരേ വെങ്കടേശ പ്രസീദ പ്രസീദ
    പ്രിയം വെങ്കടേശ പ്രയച്ച്ച പ്രയച്ച്ച

    അഹം ദൂരതാസ്തെ പദാമ്പോജ യുഗ്മ
    പ്രണമെച്ചയ ഗത്യ സേവം കരോമി
    സകൃത്സേവായ നിത്യ സേവഫലം ത്വാം
    പ്രയച്ച്ച പ്രയച്ച്ച പ്രഭോ വെങ്കടേശ

    അജ്നാനിന മയ ദോഷാന ശേഷാന്‍ വിഹിതാന്‍ ഹരേ
    ക്ഷമസ്വത്വം ക്ഷമസ്വത്വം
    ശേഷശൈല ശിഖാമനെ

  • നിളാ പൗര്‍ണമി

    ബൈജോ
    ക്ഷമിക്കുക പേര് മാറ്റിയതിനു .
    മലയാളത്തില്‍ ടൈപ്പ് ചെയ്തപ്പോള്‍
    വന്നു പോയതാണ് .
    അശ്രദ്ധ തന്നെ .
    ശിക്ഷ സ്വീകരിക്കാം .
    അടി , ഇമ്പോസിഷന്‍ ,
    ഏത്തം ഏതു വേണം .

  • shabeer

    11b…2nd lettr?

  • Reshmi

    Shabeer,

    11B -second letter.
    എന്ത് ക്ലു തര”ണം” എന്നറിയില്ല

  • Baijo

    @നിളാ…
    അടി എനിക്കു ഇഷ്ടമല്ല. ഏത്തം കണ്ടാലെ രസമുള്ളൂ, പക്ഷേ മഷിത്തണ്ട് അതു കാണിച്ചു തരുകയുമില്ല. അതു കൊണ്ടു ഇമ്പോസിഷനായിക്കോട്ടെ.

  • നിളാ പൗര്‍ണമി

    മൂന്നാമത്തെ അക്ഷരം ഇരട്ടിപ്പിക്കണ്ട എന്ന്
    ശബ്ദതാരാവലി പറയുന്നു .
    മറഞ്ഞിരിക്കുന്ന പൊരുള്‍ .
    പക്ഷെ മറക്കുട , മറപ്പുര
    ഇതിലിലെല്ലാം ഇരട്ടിപ്പുണ്ട് .
    അരകല്ല് എന്നതില്‍ ഇരട്ടിപ്പില്ലല്ലോ .
    അരക്കവി എന്നതില്‍ ഇരട്ടിപ്പ് ഉണ്ട് .
    ഭാഷയില്‍ ഉള്ള ചില അപവാദങ്ങള്‍
    ആണ് ഇത് .
    കേരളപാണിനീയം അങ്ങനെയാണ് പറയുന്നത് .

  • നിളാ പൗര്‍ണമി

    ബൈജോ
    എത്ര തവണ ?അഞ്ചു , പത്ത് .
    അതിലും കൂടുതല്‍ വയ്യ

  • ഗോപകുമാർ

    Shabeer, കാ’ണം’ വിറ്റും ഓ’ണം’ ഉണ്ണ’ണം’

  • mujeeb rahman
  • mujeeb rahman

    chanthni chetta
    4d ഉത്തരത്തെപ്പറ്റി jalajachechi മുന്‍പ് വിശദീകരണം തന്നിട്ടുണ്ട്
    Jalaja Says:
    July 23rd, 2010 at 6:13 pm

    സഞ്ജു, ഞാന്‍ തന്ന ക്ലൂ വളരെ ശരിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നില്ലേ? എനിക്കിഷ്ടപ്പെട്ട അക്ഷരം മഷിനോക്കാതെ തന്നെ കണ്ടുപിടിക്കാമായിരുന്നല്ലോ എന്നെക്കുറിച്ചോര്‍ത്തിരുന്നെങ്കില്‍.
    GK,28D രാമായണത്തിലെ ഒരു കഥാപാത്രമാണ്.അദ്ദേഹത്തിന്റെ സ്വന്തം പേരുള്ള ഒരു മലയാളസിനിമാനടനുണ്ട്.
    നിമി, ഈ മരത്തെക്കുറിച്ച് എനിക്കും വലിയ അറിവൊന്നുമില്ല.കഥകളില്‍ കേട്ടിട്ടുള്ളതല്ലാതെ. ഇതിനെ പൂതണക്ക് എന്നും പറയും .ഇതിന്റെ തൊലി ചതച്ച് യതികള്‍ വസ്ത്രമാക്കുന്നു.
    പ്രദീപ്, ഒരു പാട്ട് എനിക്കും ഓര്‍മ്മ വന്നിരുന്നു. പക്ഷേ അതില്‍ നിന്ന് ഒരു ക്ലൂ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

  • Baijo

    @നിളാ…
    വയ്യ എന്നാദ്യമേ പറഞ്ഞു കളഞ്ഞല്ലോ.
    സാരമില്ല…
    ഒരു പ്രാവശ്യം എഴുതിയേരേ…

  • Sandeep V

    24A – ണ്ണാ ശരിയാണ്. അദ്ദേഹത്തിന്റെ സമരങ്ങളുടെ ഫോട്ടോ നോക്കിയാല്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നത് കാണാം. മലയാളത്തില്‍ ന്നാ ഉപയോഗിക്കുന്നത് കേരള കൌമുദി പത്രം ആണെന്ന് തോന്നുന്നു.

  • shabeer…

    13a…..?
    40a….?
    2d….?
    12d….?
    20d…?
    42u….?

  • anil

    2u plz

  • jalaja

    ഷബീര്‍,
    13a…..?
    40a….?ഗൂഗിളില്‍ ഇംഗ്ലീഷില്‍ തിരയുക . ചോദ്യം ഗൂഗിളില്‍ ഇട്ടാല്‍ മതി.
    2d….?കണ്ണൂര്‍ ജില്ലയിലാണ് .അവിടെ ഒരു തുറമുഖമുണ്ട്.
    12d….?കോട്ടക്കല്‍ ആര്യവൈദ്യശാല, തൈക്കാട്ട് മൂസ്സ്
    20d…?
    42u…ലോകത്തിലെ വലിയ ചിത്രകാരന്മാരിലൊരാള്‍ . പ്രശസ്തചിത്രം ഗൂര്‍ണ്ണിക്ക
    വിജയാശംസകള്‍!!!

  • jalaja

    ഷബീര്‍, മറ്റു രണ്ടെണ്ണംഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട്. അത് നോക്കൂ.

  • jalaja

    അനില്‍.
    2u plz ???????????

  • shabeer

    13a…3rd n 5th lettr..?
    20d….3rd n 4th lettr..?

  • shabeer

    20d….3rd n 4th lettr..?

  • anil

    @jalaja …………..2d ആയിരുന്നു ഉദ്ദേശിച്ചത്…സ്ഥലം ആണെന്നു പിന്നീടു മനസിലായി.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    @ ഷബ്ബീര്‍

    20 d ക്രോ ആണോ ധ ആണോ വേണ്ടത്?
    13 a പൊ’റൊട്ട തിന്നരുത് ഇന്ന് തിങ്ക’ള്‍’ആണ്.

  • ginu

    39a pls….
    വിക്കിയില്‍ search ചെയ്തിട്ട് ഉത്തരം കിട്ടിയില്ല…:(

  • ullas

    4 D…Clue plz

  • http://mashithanducrossword mujeeb rahman
  • http://mashithanducrossword mujeeb rahman

    ullas
    എന്‍റ ഒരു മുന്‍ കമന്‍റ് നോക്കു..July 2nd, 2011 at 2:34 pm

  • Prasanth

    Ullas,
    That is really tough. Search in Sabdatharavali or Sabdasagaram for ‘Bhoorja’.

  • ginu

    @ mujeeb rahman..

    വളരെ നന്ദി സുഹൃത്തേ….

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    @admin,,,,,,,

    നമ്മള്‍ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത് മാലവ്യുഹം ആണല്ലോ….പിന്നെ ഗോപന്‍ കോന്നിയുടെ പദപ്രശ്നം എങ്ങനെ മകരവ്യുഹത്തില്‍ വരും. KRKT2/11/02MAKARA/09 അത് പോലെ അഞ്ചു ദിവസത്തെ ഗ്യാപ് കാണുന്നുണ്ട്. അഞ്ചു ദിവസം പദപ്രശ്നം കളിക്കാതെയിരിക്കാന്‍ വയ്യ എന്നായിട്ടുണ്ട്. അത് കൊണ്ട് ഇടവേള 3 ദിവസമായി നിജപ്പെടുത്തണം.

  • shabeer

    thnx…………

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    echus me…

    in schedule it is mentioned like KRKT2/11/02MAKARA/09. I think it is a typing error.

    • admin

      only 8 crossword in first event. 9 in second event, 10 in third/fourth/fifth, 11 in sixth, 12 crosswords in last event.

      Five days is an event gap. we will announce the winner after this five days.
      we will schedule crosswords in 3 or 4 days gap depends on the moderators availability.

  • balachandran

    സുഹൃത്തുക്കളേ,
    എല്ലാവരും സ്ഥലത്തൊക്കെത്തന്നെയുണ്ടോ?
    കാര്യമായ ചര്‍ച്ചകളൊന്നും നടന്നതായി കാണുന്നില്ല

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    thank you for the explanations.

  • balachandran

    സുഹൃത്തുക്കളേ
    നിങ്ങളുടെയെല്ലാം അനുവാദത്തോടെ MALA/06 ലെ ചര്‍ച്ച MALA/07 ലേക്ക് മാറ്റട്ടെ.
    എല്ലായിടത്തും നോക്കേണ്ടതില്ലല്ലോ .
    അക്ഷരത്തിന്റെ എണ്ണം എഴുതിയവരെല്ലാം എത്രയും വേഗം ,അവ എതോക്കെയാണെന്നെഴുതുക.
    ഒന്നും എഴുതാത്തവര്‍ക്കു കൃത്യമായി അറിയാത്തതിനാല്‍ ,ഞാനെന്തെങ്കിലും എഴുതിയാല്‍ തെറ്റായാലോ എന്ന ഭയമായിരിക്കും എന്ന് കരുതട്ടെ .
    ജലജച്ചേച്ചിയും മാലിനിയും എന്റെ പ്രതീക്ഷയോടടുത്തു വന്നിരിക്കുന്നു .
    അതൊക്കെ വിശദീകരിക്കാം.അതിനുമുന്‍പ്‌ നിങ്ങള്‍ പറഞ്ഞ അക്ഷരങ്ങള്‍ ഏതൊക്കെ എന്നെഴുതുക

  • balachandran

    കഥാകാരന്‍ Says:
    July 3rd, 2011 at 10:37 pm
    മലയാളത്തില്‍ ആറെ ആറ് അക്ഷരങ്ങളേയുള്ളൂ, ഒരു ചില്ലക്ഷരമുള്‍പ്പെടെ

    എല്ലാവരുടെയും അനുവാദത്തോടെ ഞാന്‍ നമ്മുടെ കഥാകാരന്റെ പേരൊന്നു മാറ്റുകയാണ് . “തമാശക്കാരന്‍ ” എന്നാക്കാം .അത്രയും വലിയ തമാശയല്ലേ .”:d”:d”:d
    ഹേ തമാശക്കാരാ “മലയാളത്തില്‍ ആറെ ആറ് അക്ഷരങ്ങളേയുള്ളൂ, ഒരു ചില്ലക്ഷരമുള്‍പ്പെടെ” അതും തെറ്റല്ലേ .”മലയാളത്തില്”എന്ന് പറഞ്ഞാല്‍ “മലയാളം+‍ഇല്”.
    (“മലയാളഭാഷ”യില്‍എന്ന് ഞങ്ങളും “മലയാളം”എന്നവാക്കില്‍ എന്ന് താങ്കളും )
    “മലയാളം” എന്ന വാക്കില്‍ ആറക്ഷരം എവിടെ? നാലക്ഷരമല്ലേ ഉള്ളൂ.(മ,ല,യാ,ളം)”:d

  • Jenish

    @balachandran

    vowels -18
    കചടതപ – 25
    യരലവ – 13

    അങ്ങനെ 56

    vowels-ല്‍ നിന്ന് 3ഉം യരലവ-യില്‍ നിന്ന് 2ഉം ഉപെക്ഷിച്ചാ‍ല്‍ 51

    റ്റ,ക്ഷ ചേര്‍ത്താല്‍ 53

    My bet 53

    അക്ഷരമറിയില്ലെന്ന് പറയരുത്.. പ്ലീസ് :)

  • balachandran

    ചാന്ദ്നീ ,
    കൊള്ളാം. നന്ദി .
    വെങ്കടേശ്വര സുപ്രഭാതം കാണാതെ അറിയാമോ ?
    അത് താത്പര്യമുള്ളവരെ പഠിപ്പിക്കാം എന്ന് കരുതിയാണെഴുതിയത്.
    അതിനു ഓരോ ശ്ലോകം മാത്രമേ കൊടുക്കാവു .
    അത് പഠിക്കാന്‍ സമയം കൊടുത്തിട്ട് അടുത്തത്‌ .
    എന്തായാലും എല്ലാവര്ക്കും അതുമൊത്തത്തില്‍ കിട്ടിയല്ലോ .
    താങ്കള്‍ എഴുതിയതില്‍ കുറച്ചു തെറ്റുകളുണ്ട്‌ .
    അതിന്റെ അര്‍ഥം നോക്കിയാല്‍ മതി .വ്യക്തമാകും .
    “കമലാകുചചൂചുകകുന്കുമതോ
    നിയതാരുണിതാതുലനീലതനോ”
    കമലാ=കമലയുടെ (ലക്ഷ്മീ ദേവി) കുചം = സ്തനം
    ചൂചുകം = മൊട്ടു (nipple) നിയതാ = നിശ്ചയമായും
    രുണിതാ = ചുവപ്പ് ബാധിച്ച, അതുല=തുല്യതയില്ലാത്ത
    നീലതനോ =നീല ശരീരത്തോട് കൂടിയവനേ
    (ലക്ഷ്മീ ദേവിയുടെ കുചാഗ്രത്തുള്ള കുങ്കുമ വര്‍ണ്ണത്താല്‍ നിശ്ചയമായും
    ചുവപ്പായിത്തീര്‍ന്ന മനോഹരമായ നീല ശരീരത്തോട് കൂടിയവനേ)
    “കമലായതലോചനലോകപതേ
    വിജയീഭവ വെങ്കടശൈലപതേ.”
    കമലം= താമര ,ആയതം =നീണ്ട ,ലോചനം =കണ്ണ്
    വിജയീ ഭവ =വിജയിച്ചാലും .
    (താമരയിതള്‍ പോലെ നീണ്ട കണ്ണുള്ള ലോകനാഥനായിട്ടുളളവനേ ,
    വെങ്കടാദ്രിയില്‍ കുടികൊള്ളുന്നവനേ വിജയിച്ചാലും )
    എന്നര്‍ഥം ,അതുപോലെ തുടര്ന്നുള്ളതിലും തെറ്റുണ്ട് .അത് പിന്നീടുപറയാം.

  • balachandran

    അപരിചിതന്‍ Says:

    July 1st, 2011 at 1:01 pm
    @ചാന്ദ്നി, മുളങ്ങുന്നതുകാവ്
    ‘മുളങ്കുന്നത്തുകാവ്” എന്നല്ലേ ശരി?

    @ ബാലന്‍ മാഷ്
    മുളങ്കുന്ന് = മുളയുള്ള കുന്ന് എന്നും’ മുളങ്കുന്നത്തുകാവ് = മുളയുള്ള കുന്നിലെ കാവ് എന്നും പറയാമോ?

    ‘മുളങ്കുന്നത്തുകാവ് ‘ ശരി
    കുന്നിന്റെ വിശേഷണം ആണ് മുള.
    മുള+കുന്ന് -ഇവിടെ ‘ങ’എന്ന അക്ഷരം ആഗമിക്കും .
    അങ്ങനെ മുള +ങ്ങ്+കുന്ന് =മുളങ്കുന്ന്.ഇപ്പോള്‍ മുളങ്കുന്ന് ഒരു നാമമായി മാറി .
    ആ നാമം, കാവ്‌ എന്നതിന്റെ വിശേഷണമായി മാറി =മുളങ്കുന്നത്തുകാവ്.
    (‘ങ്ങ്’ എന്നെഴുതേണ്ടി വന്നത് അതിന്റെ പകുതി ടൈപ്പു ചെയ്യാന്‍ കഴിയാത്തതിനാലാണ് )

  • balachandran

    @ Jenish

    vowels -18 -ഏതൊക്കെ
    യ,ര,ല,വ -13 -എങ്ങനെ -താങ്കള്‍ പറയുന്ന അക്ഷരങ്ങള്‍ എഴുതു.

  • Jenish

    @Balachandran

    1. ൠ
    2.ഌ
    3.ൡ

    മറ്റ് രണ്ടെണ്ണം എഴുതാന്‍ പറ്റില്ല. ഏകദേശം ഇങ്ങനെ വായിക്കാം.
    4. ണ്ണ
    5. റ്റ

  • balachandran

    ഇംഗ്ലീഷ് അക്ഷരമാലയില്‍ എത്ര അക്ഷരമുണ്ടെന്നു ചോദിച്ചാല്‍ സ്കൂളില്‍ പോയ എല്ലാ മലയാളികളും നിമിഷത്തിനകം ഉത്തരം പറയും -26
    പക്ഷേ ഇവിടെ മലയാളത്തെക്കുറിച്ച്ചു നന്നായി അറിയാവുന്നവര്‍ക്കുപോലും
    അക്ഷരമെത്ര എന്ന് ചോദിച്ചാല്‍ മറുപടിയില്ല .ആ അവസ്ഥ മാറണം.ആരു ചോദിച്ചാലും വ്യക്തമായ ഉത്തരം പറയാന്‍ നമുക്കാകണം .
    “അല്ലാതെ ഇതൊരു വലയ്ക്കുന്ന ചോദ്യമായിപ്പോയല്ലോ ” എന്ന് ഇവിടെ പലരും വിലപിക്കുന്ന പോലെ ആകാനിടവരരുത്‌.
    അതിനാണ് ഞാനിങ്ങനെ ഒരു ചോദ്യം ചോദിച്ചതും ശരിയായ ഒരു ധാരണ തരാന്‍ ശ്രമിക്കുന്നതും
    ലോകത്തില്‍ ഏറ്റവും കൂടുതല്‍ അക്ഷരങ്ങളുള്ള ഭാഷ കംബോഡിയയുടെ”ഖമര്‍”(khmer)
    ആണ് .74 അക്ഷരങ്ങള്‍ .(ആധുനിക രീതിയില്‍ 68 )
    ചൈനീസ് ഭാഷയ്കാകട്ടെ അക്ഷരങ്ങളില്ല .ചിത്രലിപിയാണ്‌ (characters)
    ഒന്നുമുതല്‍ 64 വരെ വരകള്‍ ചേര്‍ന്നുവരുന്ന character കള്‍ ഉപയോഗിക്കുന്നു .ഇത്തരം 3000 character വരെ ഗ്രഹിച്ചിരിക്കുന്ന ഒരാള്‍ക്ക്‌ മാത്രമേ ഒരു ദിനപ്പത്രം വായിക്കാന്‍ കഴിയു !.ഭാഷാപഠനം നടത്തുന്ന ഒരാള്‍ കുറഞ്ഞത്‌ 6000 character കളെങ്കിലും അറിഞ്ഞിരിക്കണം !.
    നമുക്ക് ഈ ബുദ്ധിമുട്ടൊന്നുമില്ല .അന്‍പതിനടുത്ത്‌ അക്ഷരങ്ങളും അതിന്റെ ചിന്ഹങ്ങളും (സ്വരം)ഇരട്ടിപ്പുകളും മാത്രം മനസ്സിലാക്കിയാല്‍ മതി .

  • balachandran

    “രുണിതാ = ചുവപ്പ് ബാധിച്ച, അതുല=തുല്യതയില്ലാത്ത”

    ഇതില്‍ “രുണിതാ” എന്നത് “അരുണിതാ” എന്ന് തിരുത്തി വായിക്കനപേക്ഷിക്കുന്നു

  • jalaja

    അ ആ ഇ ഈ ഉ ഊ ഋ — — — എ ഏ ഐ ഒ ഓ ഔ അം അഃ —-18 സ്വരങ്ങള്‍
    ക ഖ ഗ ഘ ങ
    ച ഛ ജ ഝ ഞ
    ട ഠ ഡ ഢ ണ
    ത ഥ ദ ധ ന
    പ ഫ ബ ഭ മ
    യ ര ല വ
    ശ ഷ സ

    ള ഴ റ

    റ്റ,ന

    18 സ്വരങ്ങള്‍ മൂന്നെണ്ണം ടൈപ്പ് ചെയ്യാന്‍ അറിയില്ല. എഴുതാന്‍ അറിയാം. 36വ്യഞ്ജനങ്ങള്‍ . അപ്പോള്‍ 54.( റ്റ, ന ചേര്‍ത്താല്‍ 58.) സ്വരങ്ങളിലെ മൂന്നെണ്ണം ഉപേക്ഷിച്ചതുകൊണ്ട് 51. അം, അഃ ഇപ്പോള്‍ സ്വരങ്ങളോട് ചേര്‍ത്തെഴുതുന്നില്ല എന്നു തോന്നുന്നു. അപ്പോള്‍ 49 (മാലിനി പറഞ്ഞപോലെ)

  • balachandran

    സുഹൃത്തുക്കളേ,
    അക്ഷരത്തേ സംബന്ധിച്ച ചോദ്യത്തിന് ധാരാളം പേര്‍ പലവിധ ഉത്തരങ്ങള്‍ പറഞ്ഞു .
    പങ്കെടുത്ത എല്ലാവര്ക്കും നന്ദി .പ്രത്യേകിച്ച് ആരുടേയും പേരെടുത്തു പറയുന്നില്ലാ എങ്കിലും .അക്ഷരം ചോദിച്ച മാത്രയില്‍ “അമ്പത്തൊന്നക്ഷരാളീകലിതതനുലതേ…..
    എന്ന ശ്ലോകം “യാതോരക്ഷരത്തെറ്റും” കൂടാതെ എഴുതിയതിന് ജനീഷിനു പ്രത്യേകം അഭിനന്ദനം .(ലക്ഷ്മീ എന്ന് ദീര്‍ഘ‍മാണെഴുതിയതെങ്കില്‍ അതും ശരി.വ്യക്തമാകുന്നില്ല)
    അതുപോലെ മറ്റൊരു ശ്ലോകം കൂടിയുണ്ട്
    ……….അന്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി
    ലന്പോടു ചേര്ക്ക ഹരിനാരായണായനമ. (ഹരിനാമകീര്‍ത്തനം -എഴുത്തച്ഛന്‍ )

    ചേച്ചി എഴുതിയിരുന്നത് ശരിയാണ് .മാലിനി എഴുതിയതും.
    എങ്കിലും കുറച്ച്ചുകുടി സംശയലേശമെന്യേ ഗ്രഹിക്കേണ്ടതുണ്ട്‌.
    അതിനാല്‍ വിശദീകരിച്ചെഴുതാം .
    പണ്ട് അക്ഷരങ്ങള്‍ ഇങ്ങനെയെഴുതിയിരുന്നു —
    സ്വരാക്ഷരങ്ങള്‍ -ആകെ 18
    അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ
    എ ഏ ഐ ഒ ഓ ഔ അം അഃ
    വ്യഞ്ജനാനാക്ഷരങ്ങള്‍-ആകെ 36
    ക ഖ ഗ ഘ ങ
    ച ഛ ജ ഝ ഞ
    ട ഠ ഡ ഢ ണ
    ത ഥ ദ ധ ന
    പ ഫ ബ ഭ മ
    യ ര ല വ ശ ഷ സ ഹ ള ഴ റ
    ഇപ്പോള്‍ എത്രയായി 54 . പിന്നെ എഴുത്തച്ഛനും മറ്റും 51 എന്ന് എങ്ങനെ പറഞ്ഞു .
    അത് പരിശോധിക്കാം .
    ‘ൡ’ എന്ന സ്വരാക്ഷരം പണ്ടുമുതലേ പ്രചാരത്തിലില്ലാതായിരുന്നു.
    പഴയ മലയാളത്തില്‍ ‘ൡതം’ എന്നൊരു വാക്ക് ഉപയോഗത്തിലുണ്ടായിരുന്നു .
    ചിലന്തി (എട്ടുകാലി )എന്ന് അര്‍ഥം .പക്ഷേ എഴുത്തച്ഛന്റെ കാലമായപ്പോഴേക്കും
    ആ അക്ഷരവും വാക്കും ഇല്ലാതായിരുന്നു എന്ന് കരുതാം .
    അപ്പോള്‍ 54 – 1 =53
    ‘അം’ എന്നത് ഒരക്ഷരമല്ല .മലയാളത്തില്‍ – “ന്‍,ര്(റ),ത് (“അതില്‍ ‍ എന്നതിലെ അവസാനത്തേത് ),ണ്‍ ,ള്‍ എന്നീ ചില്ലക്ഷരങ്ങളേപ്പോലെ ‘ മ് ‘ എന്ന് ഒരു ചില്ല് കുടിയുണ്ട് .അതിന് മറ്റു ചില്ലുകളേപ്പോലെ സ്വതന്ത്രമായി നിലനില്പില്ല.
    .അപ്പോള്‍ ചിഹ്നം കാണിക്കുന്നതിനു വേണ്ടി ഒന്നാമത്തെ അക്ഷരമായ “അ”
    ഉപയോഗിച്ചു എന്ന് മാത്രമേയുള്ളൂ -അങ്ങനെയാണ് “അം” അക്ഷരപ്പട്ടികയില്‍ നിന്നും പുറത്താകുന്നത് .അതിനാല്‍ ഈ അക്ഷരത്തെ ‘അനുസ്വാരാക്ഷരം’ എന്ന് വിളിക്കാം
    ‘അം’എന്നതിലെ ‘ അ’ ആദ്യത്തെ അക്ഷരമാണ് അനുസ്വാരമാകട്ടെ മകാരച്ചില്ലാണ് .അപ്പോള്‍ അത് പ്രത്യേകം ഒരക്ഷരമല്ല 53-1 =52 .
    അടുത്തത്‌ “അഃ”
    സംസ്കൃത ഭാഷയിലെ വിസര്ഗ്ഗമാണ് ‘അഃ’ എന്നതില്‍ അവസാനം കാണുന്ന ചിഹ്നം .
    ഇതും വിസര്‍ഗച്ചിഹ്നം കാണിക്കാന്‍ വേണ്ടി ‘അ’ എന്നതിനോട് ചേര്‍ത്തു കാണിക്കുന്നെന്നേയുള്ളൂ. അതിനാല്‍ ‘അഃ’ എന്നതിനെ ‘വിസര്‍ഗ്ഗാക്ഷരം’ (ഹ്-എന്നുച്ചാരണം)
    എന്ന് വിളിക്കാം .സംസ്കൃതത്തില്‍ അനുസ്വാരവും വിസര്‍ഗ്ഗവും അക്ഷരങ്ങളായി കൊടുത്തിട്ടില്ല എന്ന് പ്രത്യേകം ഓര്‍ക്കുക .
    ഇപ്പോളെന്തായി 52 -1 = 51 എഴുത്തച്ഛനും മറ്റും പറഞ്ഞ 51 ഇതാണ്
    ഇനിയെന്താകും അത് നാളെ .
    ഇനിഞാനുറങ്ങട്ടെ (നോവലല്ല ).

  • Jenish

    @Balachandran,

    ആ ശ്ലോകം എഴുതിയതിന്റെ full credit-ഉം എന്റെ അമ്മയ്ക്കാണ്. :)

    കമ്പ്യൂട്ടര്‍ യുഗത്തില്‍ പിറന്ന എനിക്ക് keyboard-ലെ അക്ഷരങ്ങള്‍ മാത്രം പരിചയം.

    താങ്കളുടെ വിശദീകരണങ്ങള്‍ വളരെ വിജ്ഞാനപ്രദം!!

  • bindu

    12ഡി നാലാമതെ അക്ഷ്രം എങിനെയാണു എഴുതേണ്ടത്? ‘വേ’ തെറ്റായി കാണിക്കുന്നു.

  • Jenish

    @Bindu

    അക്ഷരം ഇരട്ടിച്ചുനോക്കൂ!!

  • bindu

    thanks jenish. i started late. thanks for the clue.

  • balachandran

    സുഹൃത്തുക്കളേ,
    അക്ഷരങ്ങളുടെ രണ്ടാം ഭാഗം “സംവാദം/ചര്‍ച്ച” എന്ന ലിങ്കില്‍