KRKT2/11/01MALA/06

KRKT2/11/01MALA/06
Topic :പലവക
By :kpcpisharody
Play This Crossword
Top Player’s List

  • admin

    vikas, testplay please

  • Jenish

    വികാസിന്റെ വിവരം ഒന്നും ഇല്ലല്ലോ!! Test Play നടത്തിയിട്ട് അഭിപ്രായമൊന്നുമില്ലേ?

  • admin

    നല്ല പദപ്രശ്നം എന്ന് വികാസ്‌. കൂട്ടത്തില്‍ ചില പദങ്ങള്‍ ഇംഗ്ലീഷില്‍ ആയത് കൊണ്ടുള്ള ചെറിയ കല്ലുകടി.

    a slight change in interface.
    –> use “Change Style” button to get V2 or V3 style. (റീലോഡിങ്ങ് ഒഴിവാക്കി)

    V1 ലഭിക്കണമെങ്കില്‍ cwplay_v1.php എന്ന മാറ്റം URL ല്‍ വരുത്തുക.

    എന്തെങ്കിലും ഒക്കെ പ്രശ്നങ്ങള്‍ എല്ലാ പദപ്രശ്നങ്ങളിലും നമ്മള്‍ കാണുന്നുണ്ട്. ഇതിലും ഉണ്ടോ എന്നറിയില്ല.വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്ന് കമന്റു പേജു വിജ്ഞാന പ്രദമാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. വെറുതെ എന്തിനാ നമ്മുടെ സമയവും മറ്റുള്ളവരുടെ സമയവും കളയുന്നത്?

    ഇനിയും ദേഷ്യം വന്നാല്‍ രണ്ടു പപ്പടം കാച്ചുക… എന്നിട്ടും ദേഷ്യം മാറുന്നില്ലെങ്കില്‍ സാമ്പാറങ്ങട് രണ്ടു എളക്ക് എളക്കുക. (കല്യാണരാമന്‍ കണ്ടിട്ടുള്ളവര്‍ ഈ ഭാഗം മറക്കില്ല എന്ന് കരുതുന്നു.)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    കല്ലേറ്കളെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. അതിനുള്ള വിഭവങ്ങള്‍ ഉണ്ടെന്നാണ്. അടിയനു കിട്ടിയ വിവരം.

    വികാസിന്റെ കമന്റ്സിന് നന്ദി. ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ. മഷിത്തണ്ട് എന്ന അത്ഭുതം.
    ലോകത്തിന്റെ ഏതൊക്കെയോ ഭൂഖണ്ടങ്ങളില്‍ ഇരുന്നു, തമ്മില്‍ നേരെ ചൊവ്വെ ഒന്ന് പരിചയമില്ലാത്തവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ പരസ്പരം സഹോദര്യതോടെയും സഭ്യതയുടെ അതിര്‍ വരമ്പുകളെ ലംഘിക്കതെയും മത്സരിക്കുന്നു…. ഇതാണോ മഹാബലി സ്വപ്നം കണ്ട കേരളം…

    @ അഡ്മിന്‍

    ഇനിയും ദേഷ്യം വന്നാല്‍ രണ്ടു പപ്പടം കാച്ചുക… എന്നിട്ടും ദേഷ്യം മാറുന്നില്ലെങ്കില്‍ സാമ്പാറങ്ങട് രണ്ടു എളക്ക് എളക്കുക. (കല്യാണരാമന്‍ കണ്ടിട്ടുള്ളവര്‍ ഈ ഭാഗം മറക്കില്ല എന്ന് കരുതുന്നു.)… ചിരിച്ചു പോയി…

    നന്ദി അഡ്മിന്‍ നന്ദി.. മഷിത്തണ്ട് കളിച്ചു തുടങ്ങുമ്പോഴും ഇപ്പോഴും പുതിയ അറിവുകള്‍ നേടി തരുന്ന ആ സന്തോഷം ഒന്ന് വേറെ തന്നെയാണേ.

    എന്നും പദപ്രശ്നം ഉണ്ടായിരുന്നു എങ്കില്‍ കുറെ മനസ്സിന്റെ പ്രശ്നങ്ങള്‍ തീര്‍ന്നേനെ

    അമേരിക്കയില്‍ ഇരുന്നു പദപ്രശ്നം ചെയ്യുന്ന അമ്പിളി മനോജിനെ പോലെയുള്ളവര്‍ … രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് ഇരുന്നു പദപ്രശ്നം ചെയ്യുന്നതിന്റെ ഒരു ത്രില്‍ അനുഭവിക്കുന്നത് ഓര്‍ക്കുമ്പോള്‍ മഷിതണ്ടിനു നൂറായിരം നന്ദി

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    വീട്ടില്‍ നെറ്റ് ഇല്ല അതിനാല്‍ നല്ലേ രാവിലെയെ കമെന്റ്സ് കാണൂ. ക്ഷമിക്കു….

    എല്ലാവര്ക്കും വിജയാശംസകളോടെ…

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജലജേച്ചി എന്റെ കഥകള്‍ ബ്ലോഗില്‍ കണ്ടില്ല എന്ന് പറഞ്ഞുവല്ലോ … ബ്ലോഗില്‍ മൂന്നെണ്ണം ഇട്ടിട്ടുണ്ട്. അഭിപ്രായം പ്രതീക്ഷിക്കുന്നു.

    kpcpisharody.blogspot.com

  • Baijo

    highest lake in india
    refer no 14.

  • Malini

    47A എന്റെ ഒരുപാട് സമയം കളഞ്ഞു…ഒടുവില്‍ കിട്ടിയപ്പോളോ…ഏതായാലും മുപ്പതു മിനിറ്റ് കൊണ്ട് തീര്‍ക്കാന്‍ നോക്കിയതിനു കിട്ടിയ ശിക്ഷ ആണെന്ന് കരുതി സമാധാനിക്കുന്നു. ..ചില സൂചനകള്‍ കണ്ടതു പദപ്രശ്നം പൂര്‍ത്തിയാക്കി കഴിഞ്ഞാണ്..( ഓഹോ എങ്ങനെയും സൂചനകള്‍ ഉണ്ടായിരുന്നോ? )

    വിജയികള്‍ക്ക് അഭിനന്ദനങള്‍…

  • Baijo

    highest lakes in the world http://www.highestlake.com/highest-lake-world.html sl no. 14

  • Prasanth

    Yes… Done it!!!
    Took a lot of time to find out the letter in cell 26

  • http://mashithanducrossword mujeeb rahman

    congrats malini and other toppers
    good crossword

  • jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!!!

  • anjanasatheesh

    Additional clues required:

    4A, 17A,37A,47A 2D, 5D,17D & 33D

  • Shanmukhapriya

    നല്ല പദപ്രശ്നം!!! 30യു, 26യു ഇവയെക്കുറിച്ച് സംശയമുണ്ട്……..
    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)

  • http://deleted reshmi

    Good Crossword. Congrats toppers.

  • balachandran

    കൊള്ളാം നല്ലപദപ്രശ്നം

    26 U ,30U. രണ്ടിന്റെയും ഉത്തരം നന്നായി പരിശോധിക്കേണ്ടിയിരിക്കുന്നു
    മറ്റെല്ലാം ഒരുവിധം എളുപ്പമായിരുന്നു .
    വൈക്കോല്‍ കൂനയ്കു ആ പേര് നിഘണ്ടുവിലുള്ളതായിരിക്കും. അതോ എവിടെയെങ്കിലും പ്രയോഗത്തിലുണ്ടോ ?
    വസ്തുവിന്റെ അളവ് ഇപ്പോഴല്ല നേരത്തെ തന്നെ ……എന്ന് പ്രയോഗിച്ചു വരുന്നുണ്ട് .
    സര്‍ക്കാര്‍ രേഖകളില്‍ …..,ഹെക്ടര്‍ എന്നിങ്ങനെയാണ് .സെന്ട്,ഏക്കര്‍ എന്നിങ്ങനെ പ്രയോഗിക്കുന്നത് കുറവാണു ,തെക്കന്‍ പ്രദേശങ്ങളില്‍ .

  • balachandran

    45 B -മൂന്നക്ഷരത്തിലെ ഉത്തരം ശരിയല്ല എന്ന് എന്റെ അഭിപ്രായം
    5 A അങ്ങനെ സാമ്യത്തില്‍ കൊടുത്തത് ശരിയായോ ?

  • balachandran

    5 A and 5 D

  • Raj

    can u give clue for
    31A, 6D.
    2nd letter of 4A
    1st letter of 26U

    pls……………..

  • Ajith

    37 A,47 A(last 2), 28U first letter,30 U

  • jalaja

    അഞ്ജന,
    4A, ഇതിനും 5ഡിക്കും ചേര്‍ത്തൊരു ക്ലൂ. അഞ്ജനയ്ക്ക് “ശുദ്ധാശുദ്ധങ്ങളില്‍” വിശ്വാസമുണ്ടോ? pure എന്ന വാക്കിന്റെ അര്‍ത്ഥങ്ങളില്‍ (മഷിനിഘണ്ടു)നിന്ന് 5ഡിയിലേക്ക് എത്താന്‍ കഴിയും.
    17A,ബ്രിട്ടാനിയ,പാര്‍ലെ അങ്ങനെ എത്ര തരം . അഞ്ജനയുടെ അടുക്കളയില്‍ ഇല്ലാതിരിക്കില്ല.
    37A അറബിസ്ത്രീകള്‍ പൊതുവേ അണിയുന്നു. മറ്റു മുസ്ലിം സ്ത്രീകളും ധരിക്കാറുണ്ട്. കര്‍ട്ടന്‍ എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കുന്നു.
    ,47A ആദ്യത്തെ 3 അക്ഷരങ്ങള്‍ കിട്ടിയിരിക്കുമല്ലോ. അത് മഷിത്തണ്ടില്‍ ഇട്ടു നോക്കൂ. ഉത്തരം വരും.
    2D,സമാധാനം എന്ന് അര്‍ത്ഥം വരുന്ന ഒരു വാക്ക്. സ്ത്രീനാമമായും ഉപയോഗിക്കുന്നു.
    5D
    ,17D ഇത് സാധാരണ ഉപയോഗിക്കുന്ന വാക്ക് തന്നെ ബംഗാളികള്‍ ഉച്ചരിക്കുന്നതുപോലെ എഴുതണം ആദ്യത്തെ അക്ഷരം. ആ അക്ഷരം ഇപ്പോള്‍ കിട്ടിയിരിക്കുമല്ലോ.
    വിജയാശംസകള്‍!!!
    33D

  • jalaja

    അഞ്ജന,
    33 ഡി വിട്ടുപോയി. ഇത് ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു പദമാണ്. ഹെക്ടാര്‍ എന്ന പദവുമായി ബന്ധം. വിജയാശംസകള്‍ ഒരിക്കല്‍ കൂടി

  • jalaja

    അഞ്ജന,
    ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു അക്ഷരമാണ് എന്ന് തിരുത്തിവായിക്കണേ.

  • anjanasatheesh

    thank you very much jalaja chechi, yesterday my head was not working properly that is why I wandering for extra clues. once again thank you

  • admin

    സാങ്കേതിക പ്രശ്നങ്ങള്‍ വല്ലതും ഉണ്ടായോ?

    സൈറ്റ്‌ സ്ലോ
    സേവ് ആകുന്നില്ല.
    അലൈന്‍മെന്‍റ് ശരിയല്ല. വായിക്കാന്‍ എളുപ്പമല്ല.
    അങ്ങിനെയുള്ള കാര്യങ്ങള്‍ ?

  • jalaja

    രാജ്,
    31A, ഭാവനയുടെ ആദ്യത്തെ സിനിമ. ഈ സിനിമയില്‍ രാഘവന്റെ മകന്‍ സായി, കെ പി എ സി ലളിത ഭരതന്‍ ദമ്പതികളുടെ മകന്‍ (പേരോര്‍മ്മയില്ല) എന്നിവരാണ് നായകന്മാര്‍. സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് എന്ന ഗാനം ഇതില്‍ കേള്‍ക്കാം.
    6D.സൂചനയെ ഹിന്ദിയിലാക്കൂ. palace in water എന്ന് ഗൂഗിളില്‍ നോക്കിയാലും മതി.
    2nd letter of 4A
    1st letter of 26U സ്ഥലപ്പേര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ആദ്യത്തെ അക്ഷരത്തിന്റെ കൂടെ യയുടെയും ഊ വിന്റെയും ചിഹ്നം ചേര്‍ക്കൂ.
    വിജയാശംസകള്‍!!!!

  • jalaja

    രാജ്,
    37 A,
    47 A(last 2),
    28U first letter പ്രഥക് പർണ്ണി എന്നും പേരുണ്ട്. വിക്കിയില്‍ നോക്കൂ.
    ,30 U highest lake in india . search google. click largest ,longest, highest ……..onlineGK guide
    ബാക്കിയുള്ളവ നേരത്തെ കൊടുത്തിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • jalaja

    അജിത്,
    നേരത്തെ എഴുതിയവ താങ്കള്‍ക്കുള്ളവയായിരുന്നു. രാജ് എന്ന് തെറ്റി എഴുതിപ്പോയതാണ്.

  • balachandran

    2 D
    ഒരു ശാന്തി മന്ത്രം
    ॐ असतो मा सद्गमय ।
    तमसो मा ज्योतिर्गमय ।
    मृत्योर्माऽमृतं गमय ।
    ॐ शान्ति: शान्ति: शान्ति: ॥
    ഓം അസതോ മാ സത്ഗമയാ
    തമസോ മാ ജ്യോതിര്‍ഗമയാ
    മൃത്യോര്‍ മാ അമൃതം ഗമയാ
    ഓം ശാന്തി: ശാന്തി : ശാന്തി :

  • jalaja

    നല്ല പദപ്രശ്നം. എളുപ്പവുമായിരുന്നു. 4എ എന്തെങ്കിലും പരിചയമില്ലാത്ത പദമായിരിക്കുമെന്നു കരുതി കുറെ തിരഞ്ഞതുകൊണ്ട് റാങ്ക് കുറഞ്ഞു പോയി എന്നു മാത്രം.
    20 ബി സൂചനയും ഉത്തരവും തമ്മില്‍ ചേര്‍ച്ചയില്ല. ഉത്തരമായി കൊടുത്തിരിക്കുന്ന വാക്കിന്റെ അര്‍ത്ഥം മഹാലക്ഷ്മി എന്നാണ്. താമര എന്നര്‍ത്ഥം വരണമെങ്കില്‍ അവസാന അക്ഷരത്തിന്റെ കൂടെ ഒരു അനുസ്വാരം വേണം.ഇത് ഞാന്‍ മുമ്പൊരിക്കലും ഇതേ പേജില്‍ എഴുതിയതാണ് . പ്രദീപിന്റെ ഒരു പദപ്രശ്നത്തില്‍ ഏതാണ്ടിതുപോലെയൊന്ന് ഉണ്ടായിരുന്നു.
    9യു ആ സിനിമയുടെ പേരിനവസാനം ഒരു ദീര്‍ഘം ഉണ്ട്.
    22 യു . രണ്ടാമത്തെ അക്ഷരത്തില്‍ ദീര്‍ഘം വേണ്ട ( അത് പത്രക്കാരുടെ സംഭാവനയാണെന്നു തോന്നുന്നു.).
    23 യു . ട്‌ല എന്നെഴുതിയിരുന്നെങ്കില്‍ നന്നായേനെ. T_la എന്ന് ടൈപ്പ് ചെയ്യണം. ഇനി ശ്രദ്ധിക്കുമല്ലോ.
    45ബി.അവസാനം ഒരു ചില്ലക്ഷരം വേണം.
    ഇവ എന്റെ ചില അഭിപ്രായങ്ങള്‍. ശരിയാണോ എന്ന് മറ്റുള്ളവര്‍ പറയട്ടെ.

  • jalaja

    26യു, 30 യു ഈ രണ്ടെണ്ണത്തിന്റെ കാര്യത്തില്‍ ഷണ്മുഖപ്രിയയോടും ബാലചന്ദ്രനോടും യോജിക്കുന്നു.

  • Jenish

    പദപ്രശ്നം കൊള്ളാം. എങ്കിലും ചിലത് പറയാതിരിക്കാന്‍ വയ്യ. :)
    ചില സൂചനകള്‍ ഇങ്ങനെയായിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് തോന്നി!!

    10A – (4,2)
    35A – (3,3,3)
    15B – (4,2)
    3D – (3,2)
    4D – (4,4)
    45U – (1,1,2)

    ഇത് മുന്‍പും ചില പദപ്രശ്നങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. നിര്‍മ്മാതാവിനേക്കാള്‍ ഇവ അപ്രൂവര്‍ ആയിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്!! എന്റെ ഒരു പദപ്രശ്നം മാലവ്യൂഹത്തില്‍ വരാനിരിക്കുന്നു. അത് അപ്രൂവ് ആക്കുന്നതിനു മുന്നോടിയായി ഇതുപോലെയുള്ള പ്രശ്നങ്ങള്‍ കാണിച്ച് അപ്രൂവര്‍ തിരിച്ചയച്ചിരുന്നു. ഞാന്‍ അവ ശരിയാക്കി മടക്കി അയയ്ക്കുകയും ചെയ്തു. ഇത് എല്ലാ പദപ്രശ്നങ്ങള്‍ക്കും ബാധകമാക്കിക്കൂടെ? ഒരെണ്ണമോ മറ്റോ ആയിരുന്നെങ്കില്‍ വിട്ടുപോയതായി കരുതാം. ഇതിപ്പോ ഒരുപാടെണ്ണമില്ലേ?

  • Jenish

    @പിഷാരടി

    45B – ഇത് ഗായികയാണോ അതോ ഗായകനോ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    നാശം സംഭവിക്കുക എന്നതൊക്കെയാണ് ആസിഡ് മഴയില്‍ സംഭവിക്കുക.

    30 U
    വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന കല്‍ക്കരിയും രാസവസ്തുക്കളും വിഘടിച്ച് വാതകമായി മാറുകയും പിന്നീട് സള്‍ഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് എന്നീ ആസിഡുകളുടെ രൂപത്തില്‍ മഴവെള്ളത്തില്‍ കലര്‍ന്ന് ഭൂമിയില്‍ പതിക്കുന്ന പ്രതിഭാസമാണ് ആസിഡ് മഴ.

    ഏകദേശം 300 കോടി ടണ്‍ കല്‍ക്കരിയാണ് ചൈന പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. ഫ്യൂജിയാന്‍ പ്രവിശ്യയുടെ ദക്ഷിണ കിഴക്കന്‍ ഭാഗമായ സിയാമന്‍ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധപ്രതിമ പെയ്തിറങ്ങുന്ന ആസിഡ് മഴയില്‍ അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

    Highest Lake Devatal (Gharhwal) : http://www.facts-about-india.com/largest-in-India.php

    എല്ലാ വിജയികള്‍ക്കും അനുമോദനങ്ങള്‍….

    എന്റെ നേരെ വരേണ്ടിയിരുന്ന കല്ലേരുകളെ തടഞ്ഞ approvers ഇന് നന്ദി…

  • Jenish

    @Admin,

    സാങ്കേതിക പ്രശ്നങ്ങള്‍ നന്നേ കുറവായിട്ടാണ് എനിക്ക് തോന്നിയത്.. പക്ഷേ ഇടയ്ക്ക് individual cell-ല്‍ type ചെയ്യുമ്പോള്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അക്ഷരമാല keyboard ഉപയോഗിക്കുകയാണെങ്കില്‍ ഒരു പ്രശ്നവുമില്ല!!

  • jalaja

    Jenish Says:
    June 29th, 2011 at 10:15 am edit
    @പിഷാരടി

    45B – ഇത് ഗായികയാണോ അതോ ഗായകനോ? പിഷാരടി അല്പം മോഡേണ്‍ ആയാതാണെന്നു തോന്നുന്നു. കൃഷ്ണ, വിദ്യ, ആര്യ എന്നിങ്ങനെയല്ലേ ഇപ്പോള്‍ ആണ്‍കുട്ടികളുടെ പേരുകള്‍. :)

  • balachandran

    @ jalaja
    താങ്കളുടെ
    അഭിപ്രായങ്ങള്‍ എല്ലാം ശരി തന്നെയാണ്
    കൂടാതെ 47 A യുടെ ഉത്തരത്തോട് തീര്‍ത്തും വിയോജിപ്പുണ്ട് .
    അതിന്റെ അര്‍ഥം ഇപ്പോള്‍ ഇവിടെ വിശദീകരിക്കാന്‍ കഴിയില്ലല്ലോ

  • jalaja

    ബാലചന്ദ്രന്‍,
    ഇന്ന് കുറേക്കഴിഞ്ഞിട്ട് അല്ലെങ്കില്‍ നാളെ എഴുതാമല്ലോ. താങ്കളുടെ വിശദീകരണം പ്രതീക്ഷിക്കുന്നു. പക്ഷേ ആ വാക്ക് ലഘുശബ്ദതാരാവലിയിലും വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയയിലും കണ്ടു.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജലജേച്ചി
    23 u കട്ലെറ്റ് ചേച്ചി ഉദ്ദേശിച്ച രീതിയില്‍ എഴുതാം എന്ന വിചാരത്തിലാണ് തുടങ്ങിയത്. അക്ഷരമാലയില്‍ ല യ്ക് പകരം ഇതാവാം കൂടുതല്‍ യോജ്യം എന്ന് തോന്നി.

    4 a മൃഗങ്ങളെ കൊന്നു തിന്നുന്ന രീതിയാണ്‌ പൊതുവേ ക്രിസ്ത്യാനികള്‍ അനുവര്‍ത്തിച്ചു കണ്ടിരിക്കുന്നത്. ചത്ത മൃഗത്തെ തിന്നുന്നവര്‍ അശുദ്ധന്‍ എന്ന് ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ടുള്ള ഓര്‍മയില്‍ നിന്നാണ് എടുത്തത്‌.

    20 b താമരക്ക്‌ വെള്ളത്തില്‍ വളരുന്ന ഒരു ചെടി എന്ന് നിര്‍വചനം കണ്ടു. ജലജ എന്നാല്‍ വെള്ളത്തില്‍ ഉണ്ടായത് എന്നും ആ അര്‍ത്ഥത്തിലാണ് ഞാന്‍ എടുത്തത്‌… തെറ്റായോ… എന്റെ കൈയ്യില്‍ ശബ്ദതാരാവലി ഇല്ലാത്തതിന്റെ ഒരു ഗ്രഹപ്പിഴ നോക്കണേ…

    45 b അത് എന്റെ തെറ്റാണു. സമ്മതിച്ചു ജയന്‍ വിജയന്‍ ആണെങ്കിലും ജയവിജയ എന്നാണ് അവര്‍ അറിയപെടുന്നത്… (എന്റെ നാട്ടുകാരുമാണ്)

    22 u കുറെയിടത്ത് പ്രീജാ ശ്രീധരന്‍ എന്ന് കണ്ടു.

    9 b യോദ്ധ വീണ്ടും…
    പ്രേക്ഷകരെ കുടെ കുടെ ചിരിപ്പിച്ച ചിത്രമായിരുന്നു യോദ്ധ.ഇപ്പോഴിതാ വീണ്ടും പ്രേക്ഷക മനസ്സിനെ കയ്യിലെടുക്കാന്‍ അവര്‍ വീണ്ടും വരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ’3ഡി സങ്കേതികതയില്‍ വരുന്ന സിനിമയെന്ന പ്രത്യേകതയും ‘യോദ്ധ 2 ന് ഉണ്ട്… (http://www.kanikkonna.com/index.php?option=com_content&view=article&id=564:2009-10-23-16-43-10&catid=71:2009-05-27-10-22-56&Itemid=68 )

    ഞാനെന്തു ചെയ്യാനാ? പലയിടത്തും പല രീതിയില്‍…. മറ്റെതില്ലാത്ത കുഴപ്പമാണ്… ഇന്ന് തന്നെ ഒരെണ്ണം വാങ്ങിയിട്ട് കാര്യം.

  • ajith raj

    thanks jalajechi and clue thanna mattellaavarkkum..

  • anjanasatheesh

    26U – Clarification required – creating doubt ?

    http://www.travelchinaguide.com/attraction/sichuan/leshan/buddha_statue.htm

    10A – മലയാളത്തിലെഴുതുമ്പോള്‍ രണ്ടാമത്തെ അക്ഷരത്തിന് ചന്ദ്രക്കല വേണമോ ?

    45A- അതിന് ഇങ്ങിനേയും പറയാമോ ? മഷിതണ്ടില്ലില്ല

    41B – വിവരാവകാശനിയമം 2004 ലിലോ, 2005 ലോ ” ഇതുകൂടികാണൂ
    http://www.mathrubhumi.com/online/malayalam/news/story/317261/2010-05-20/india

    45B – ഗായകനോ അതോ ഗായികയോ…………….?

    43B & 43 D ” ജ” പോരെ മലയാളത്തില്‍

    1D – മൂന്നാമത്തെ അക്ഷരം കൂട്ടക്ഷരം വേണ്ടേ ?

    17D – ആദ്യാക്ഷരം “വി” യെന്നു വിക്കിപീഡിയ

    21D – രണ്ടാമത്തെ അക്ഷരം – 22D ആറാമത്തെ അക്ഷരം – ചേര്‍ച്ചക്കുറവില്ലേ

    30U – കൂടുതല്‍ പരിശോധന ആവശ്യം , പലയിടത്തും പലപേരുകള്‍ കാണുന്നു –
    തമിഴിന്റെ അധിപ്രസരം മലയാള പദപ്രശ്നത്തിന്റെ നിറം കെടുത്തുന്നു-

    തു കല്ലേറ് ഒന്നുമല്ല കെട്ടോ ചില നിരീക്ഷണങ്ങള്‍ എഴുതിയെന്നുമാത്രം. എല്ലാവര്‍ക്കും ചിന്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ…. ഇനി ഇതും പറഞ്ഞ് എന്നെ തല്ലാന്‍ ആരൊക്കെയാണാവോ വടിയെടുക്കുന്നത്. ഞാന്‍ ഓടുകയാണ് ഇനിയിവടെ നിക്കണില്യാ

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    പദപ്രശ്നം പൊതുവേ എളുപ്പമായിരുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്… കുറച്ചു അറിവ് പകരുക എന്ന ഉദ്ദേശം മാത്രമാണ് മനസ്സില്‍ ഉണ്ടായിരുനത്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച എല്ലാവര്ക്കും approvers മാര്‍ക്കും നന്ദി അഡ്മിനും…

  • ginu

    28u first letter pls….
    clue given here not helping…..

  • anjanasatheesh
  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജെനിഷ്,

    ഇത് ഗായകനാണ്. കോട്ടയം കാരനാണ്… മനോജ്‌ ക ജയന്റെ അച്ഛന്റെ സഹോദരന്‍. അവര്‍ അറിയപെട്ടിരുന്നത് ജയവിജയ എന്നാണ്.

  • sham2010

    pl.need clue for 26U and 27A

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    മിക്ക ചോദ്യങ്ങളുടെയും ഉത്തരം കണ്ടുപിടിക്കാതെ തന്നെ വരുന്നു എന്ന് കണ്ടു. ക്ലൂ ചോദിക്കുന്നവരുടെ എണ്ണം കുരഞ്ഞൂന്നു തോന്നുന്നു.

  • ginu

    got it….
    thank u all for the clues….

  • Jenish

    @Pisharadi,

    “ജയവിജയ” ന്മാര്‍ എന്നാണ് ഞാന്‍ കേട്ടിരുന്നത്…. അതുകൊണ്ട് ചോദിച്ചതാണ്!!

  • Suhail

    18A
    41B
    13D
    40D
    30U… 3rd letter..?

    plzzzzzzzzz……………..

  • Jenish

    @Pisharadi

    താങ്കളുടെ കഥ വായിച്ചു. കൊള്ളാം..

    പക്ഷേ, School-ല്‍ bell അടിക്കുന്നതിന് മുന്‍പ് ഹെഡ്മാസ്റ്ററോട് ചോദിക്കുകപോലും ചെയ്യാതെ ടീച്ചര്‍ പോയത് ശരിയായില്ല!! :)

  • Suhail

    18A
    13D
    30U… 3rd letter..?
    only

    plzzzzzzzzz…………

  • Suhail

    clue venda kettoo……. njan complete cheythu…. :) ho

  • shabeer…

    27A………..?
    23……..?

  • shabeer…

    23D………….?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ അഞ്ജന,

    26 u ACID RAIN ഒരു വിശദീകരണം കൊടുത്തിട്ടുണ്ട്‌.

    10 a മറ്റുള്ള ഭാഷകളിലെ പേരുകള്‍ മലയാളീകരിക്കുമ്പോള്‍ വരുന്ന ഒരു തെറ്റാണു ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും വരുന്ന ചന്ദ്രക്കലകളും പിരിചെഴുത്തും. നെറ്റില്‍ വീണ്ടും സെര്‍ച്ച്‌ ചെയ്തപ്പോള്‍ ഇങ്ങനെ യാണ് കണ്ടത് Meghnad Saha (വികി)അതില്‍ gh കഴിഞ്ഞു a ഇല്ല. അതാണ് ചന്ദ്രക്കല വരാന്‍ കാരണം

    1 d ഒരുകാലത്ത് ബോളിവുഡിലെ താരചക്രവര്ത്തിയായിരുന്ന “ധര്മേന്ദ്ര” ഇങ്ങനെയാണ് പലയിടതും കാണുന്നത്.

    17 d beel tree – മലയാള വ്യാഖ്യാനം, അര്ഥം …
    ഒരു ഇംഗ്ലീഷ് വാക്ക് എഴുതുക. Beel tree. കൂവളം; ബില്വം. ഇംഗ്ലീഷ് മലയാളം ലിപ്യന്തരണം · പുതിയ പദ വ്യാഖ്യാനം ചേര്ക്കുക · ഇംഗ്ലീഷ് പദമാലിക · കൈലാഷ് നാഥ്.
    olam.in/Dictionary/en_ml/beel+tree –

    22 d കാറുകളിലെ റാണി എന്നാണ് ഇതു അറിയപെട്ടിരുന്നത് പദ്മിനി എന്നാണ് ഇംഗ്ലീഷില്‍ padmini എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ കിട്ടുന്നത്.

    21 d ആ അക്ഷരങ്ങള്‍ എങ്ങനെ എഴുതണം എന്നാണ് അഞ്ജന ഉദേശിച്ചത്. പത്മജ എമ്മു ധാരാളം വര്‍ത്തമാന പത്രങ്ങളില്‍ കണ്ടു പഴകിയ ഒരു പദമാണ്‌.

    41 b അഞ്ജന തന്ന ലിങ്കില്‍ വര്ഷം എഴുതിയിട്ടില്ല. പക്ഷെ ഇത് അഞ്ജന കാണണം

    Aam Aadmi was introduced in 2004 by the Indian National Congress-led United Progressive Alliance government. Its obejctive was to strengthen the Right to Information Act, National Rural Employment Guaranteed Scheme, National Food Security Act and Bharat Nirman Yojana [2] by way of economic and social inclusion of every underprivileged section of society.[3] No marginal groups are excluded from the development process. Women, Scheduled Castes and Scheduled Tribes belong to the marginal groups.[4] The development plank is akin to Indira Gandhi’s Garibi Hatao. (വിക്കിപീഡിയ)

    43 d തമിഴില്‍ ഈ പേര് ഉച്ചരിക്കുമ്പോള്‍ ജെ എന്നാവുന്നു.

    45 b ഇവിടെ ജ തന്നെ ആണല്ലോ. .ഇത് ഗായകനാണ്. കോട്ടയം കാരനാണ്… മനോജ്‌ ക ജയന്റെ അച്ഛന്റെ സഹോദരന്‍. അവര്‍ അറിയപെട്ടിരുന്നത് ജയവിജയ എന്നാണ്.

    45

  • Prasanth

    Which is the highest lake ? in some sites its given as Cholamu.
    also, regarding the province name of China Wiki & Google shows something else.
    Could anybody pls confirm ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ ജെനിഷ്,

    ക്ലാസ്സ്‌ എടുത്തു നില്‍ക്കുന്ന ടീച്ചര്‍ പ്രിന്‍സിയുടെ റൂമില്‍ പോകുന്ന കാര്യമേ ഞാന്‍ എഴുതിയുള്ള. അതിനു ബെല്‍ അടിക്കണ്ട ആവശ്യമുണ്ടോ?

  • Prasanth

    That is difficult to explain Shabeer.
    Try 27A instead, simple and searchable in google.

  • Baijo

    @kpc pisharadi
    regarding the highest lake, i want a reference. since even with the answer i coudn’t find anything about it.
    further from the link i published earlier, it feels some other lake is deserved to be called the highest lake in india

  • Baijo

    regarding the lake
    altitude of cholamu lake in sikkim is shown as 17100ft msl. but i couldn’t find any such factors about ur answer, even though two sites claim it as india’s highest lake. please give the exact altitude of ur answer.

  • സുരേഷ്

    27 a – clueeeeeeee plz

  • Baijo

    not even in google maps i couldn’t find the lake you mentioned

  • Jenish

    @Pisharadi

    ഞാന്‍ climax ആണ് ഉദ്ദേശിച്ചത്…

  • sham2010

    45B yude answeril oru cheriya mistake undu… avar ariyappettirunnathu jaya-vijaya ennalla. JAYA-VIJAYANMAR ENNANU. It means Jayan and Vijayan so the answer should be vijayan – not vijaya (i think vijaya will become feminine gender).

  • jalaja

    ഷബീര്‍& സുരേഷ്,
    27A.എ ആര്‍ രാജരാജവര്‍മ്മ എന്ന് വിക്കിയില്‍ നോക്കൂ. അദ്ദേഹത്തിന്റെ ഒരു കൃതി.
    ഇതു കിട്ടിയാല്‍ 23 ഡി എളുപ്പമാകും.
    വിജയാശംസകള്‍!!!

  • സുരേഷ്

    euraka – * close your eyes.
    thanks

  • jalaja

    പിഷാരടി,
    20ബി. അനുസ്വാരം ചേര്‍ത്തെഴുതുമ്പോള്‍ അര്‍ത്ഥം താമര,മത്സ്യം,കക്ക,ശംഖ് മുതലായവ. (വെള്ളത്തിലുണ്ടായത്) അനുസ്വാരം ചേര്‍ക്കാതെയെഴുതുമ്പോള്‍ വെള്ളത്തിലുണ്ടായവള്‍ –ലക്ഷ്മി . ഇതാണ് എന്റെ അറിവ്.
    45ബി ജയവിജയ എന്നത് അവര്‍ സിഡിയില്‍ ഉപയോഗിച്ച പേരാണെന്നു തോന്നുന്നു. താങ്കള്‍ ചാന്ദ്നി എന്നെഴുതുന്നതുപോലെ.
    അമ്പട്ടന്റെ സിനിമയുടെ പേര് വിക്കിയില്‍ നോക്കൂ അതിന്റെ പോസ്റ്റര്‍ കാണാം. ശരിയായ വാക്കും അതു തന്നെ. അവസാനം വ് എന്നുകൂടിചേര്‍ത്ത വാക്ക് പരിചയമുണ്ടാവുമല്ലോ.
    നേരത്തെ ഈ അഭിപ്രായങ്ങള്‍ എഴുതിയത് ലഘുശബ്ദതാരാവലി നോക്കിയിട്ടല്ല.

    ലൈഫ് ലൈന്‍ ആയതില്‍ പിന്നെ ക്ലൂ ചോദിക്കുന്നവരുടെ എണ്ണം കുറഞ്ഞു. പതിവായി ക്ലൂ ചോദിച്ചിരുന്ന അമ്മുവിനെ കാണാതെയുമായി. :)

  • Raj

    hello,
    its about 26U.
    i found the word Sichuan from google. but the problem is first letter is not matching. i tried with many letters.
    Is sichuan is the correct one.

  • balachandran

    @JALAJA
    “……..ദുന്ദുഭി മാനിക്കും കൊങ്കകള്‍
    കാനനം തന്നില്‍ വളര്‍ന്നിതപ്പോള്‍”
    (ചെറുശ്ശേരി -കൃഷ്ണഗാഥ )
    അവിടെ ……… ദുന്ദുഭി പെരുംപറമുഴക്കുന്ന മേഘങ്ങളെയാണ്‌
    സൂചിപ്പിച്ചിട്ടുള്ളത് അത് പോലെ പലയിടങ്ങളിലും
    പക്ഷെ നാമമായി പ്രയോഗിക്കുമ്പോള്‍ വസുദേവര്‍
    എന്ന അര്‍ഥം വരുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ് .
    ശബ്ദ താരാവലി ഇല്ലാത്തതിനാല്‍ കൂടുതല്‍ അര്‍ഥ വ്യത്യാസങ്ങള്‍ നോക്കാന്‍ കഴിയുന്നില്ല.
    ആ വാക്ക് ഉണ്ട്. അതിനു വസുദേവര്‍ എന്ന അര്‍ഥം വരുന്നുണ്ടോ എന്നൊരു സംശയം .താരാവലി റെഫര്‍ ചെയ്തിട്ട് പറയുമല്ലോ..
    ചേച്ചിയുടെ കൈവശം താരാവലിയും,പുരാണിക് ..ഉം ഉണ്ടെങ്കില്‍ പിന്നെ ഒരുവിധം എല്ലാം സിമ്പിള്‍ അല്ലെ .

  • anjanasatheesh

    ആസിഡുമഴയും ബുദ്ധപ്രതിമയും അതിന്റെ വലിപ്പവും എന്തുബന്ധം ? ഇവിടെ സ്ഥലമാണു വേണ്ടത്- ഞാന്‍തന്നലിങ്കൂ നോക്കുക http://www.travelchinaguide.com/attraction/sichuan/leshan/buddha_statue.htm

    1D – കൂട്ടക്ഷരം വേണം

    കൂവളം- വിക്കിനോക്കൂ –

    21D & 22D – തിരിച്ചും ധാരാളം കണ്ടിട്ടുണ്ട്

    45B – ഗായകനോ അതോ ഗായികയോ…………….? (45 b ഇവിടെ ജ തന്നെ ആണല്ലോ) വിജയന്‍ വേണം – ജയവിജയന്മാര്‍ ആണ്

    43B & D ഇത് മലയാളം പദപ്രശ്നമല്ലേ !!! പണ്ടൊരിക്കല്‍ വൈഗാനദിയെക്കുറിച്ച് പറഞ്ഞത് ആരും മറന്നുകാണില്ല

  • Malini

    @balachandran
    ഇതാണ് വിശ്വ പ്രശസ്തമായ ആ ശാന്തി മന്ത്രം …
    ഓം സഹനാവവതു സഹനൌ ഭുനക്തു …സഹവീര്യം കരവാവഹൈ …തേജസ്വി നാമവധീതമസ്തു…മാ വിദ്വിഷാവാവഹൈ
    ഓം ശാന്തി ശാന്തി ശാന്തി…

    @ചാന്ദ്നി
    ജയവിജയ , എന്നത് ജയനും വിജയനും ആണല്ലോ. വിജയ ശരിയായ പ്രയോഗമായില്ല. എന്നാല്‍ അവര്‍ സ്വീകരിച്ചു പോന്നത് ( കാസെറ്റിലും മറ്റും )
    ജയവിജയ എന്നാണ്.
    സ്ഥലത്തിന്റെ വിസ്തീര്‍ണം ഇങ്ങനെയാണ് വളരെ പണ്ട് മുതലേ ചെന്നൈയിലും മറ്റും പറഞ്ഞു വരുന്നത്. 1 ആര്‍ = 3 .5 സെന്റ് ആണെന്ന് തോന്നുന്നു.

    @അഞ്ജന
    ഇനി ഇതും പറഞ്ഞ് എന്നെ തല്ലാന്‍ ആരൊക്കെയാണാവോ വടിയെടുക്കുന്നത്. ഞാന്‍ ഓടുകയാണ് ഇനിയിവടെ നിക്കണില്യാ

    ഇവിടെ നില്‍ക്കെടോ..തല്ലാന്‍ വന്നാല്‍ നമുക്ക് നോക്കാമെന്നേ..
    ചീമുഞ്ഞ് എന്ന പ്രയോഗം കേട്ടിട്ടുണ്ടോ?

  • Kishor

    @പിഷാരടി

    45B – ഇത് ഗായികയാണോ അതോ ഗായകനോ? പിഷാരടിയുടെ പേര് തന്നെ വളരെ മോഡേണ്‍ ആണല്ലോ, ചാന്ദ്നിക്ക് പിന്നില്‍ ഒരു ചന്ദ്രനോ രാജുവോ അല്ലെ മറഞ്ഞിരിക്കുന്നത്….

  • balachandran

    4 a മൃഗങ്ങളെ കൊന്നു തിന്നുന്ന രീതിയാണ്‌ പൊതുവേ ക്രിസ്ത്യാനികള്‍ അനുവര്‍ത്തിച്ചു കണ്ടിരിക്കുന്നത്. ചത്ത മൃഗത്തെ തിന്നുന്നവര്‍ അശുദ്ധന്‍ എന്ന് ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ടുള്ള ഓര്‍മയില്‍ നിന്നാണ് എടുത്തത്‌.

    20 b താമരക്ക്‌ വെള്ളത്തില്‍ വളരുന്ന ഒരു ചെടി എന്ന് നിര്‍വചനം കണ്ടു. ജലജ എന്നാല്‍ വെള്ളത്തില്‍ ഉണ്ടായത് എന്നും ആ അര്‍ത്ഥത്തിലാണ് ഞാന്‍ എടുത്തത്‌… തെറ്റായോ… എന്റെ കൈയ്യില്‍ ശബ്ദതാരാവലി ഇല്ലാത്തതിന്റെ ഒരു ഗ്രഹപ്പിഴ നോക്കണേ…

    45 b അത് എന്റെ തെറ്റാണു. സമ്മതിച്ചു ജയന്‍ വിജയന്‍ ആണെങ്കിലും ജയവിജയ എന്നാണ് അവര്‍ അറിയപെടുന്നത്… (എന്റെ നാട്ടുകാരുമാണ്)

    ചാന്ദ്‌നീച്ചേട്ടാ,
    തമാശയായിക്കരുതുമെങ്കില് ഞാനോന്നെഴുതിക്കോട്ടേ

    ചത്ത മൃഗത്തെ തിന്നുന്നവന്‍ അശുദ്ധനായെങ്കില്‍,കുഴപ്പമായല്ലോ .
    ക്രിസ്ത്യാനി മാത്രമല്ല മിക്കവരും അശുദ്ധരാകും .
    മൃഗങ്ങള്‍ ആത്മഹത്യ ചെയ്താലും,കൊന്നാലും ജീവന്‍ പോയിക്കഴിഞ്ഞാല്‍ ചത്തതല്ലേ.
    അതുകൊണ്ടായിരിക്കും നമ്മളെയൊക്കെ ശവം തീനികള്‍ എന്ന് വിളിക്കുന്നത്‌
    ‘ജലജ’യെ സംബന്ധിച്ച് ‘ജലജ’ ച്ചേച്ചിയുടെ അഭിപ്രായം ശരി .
    ജലജം -ജലത്തില്‍ ജനിച്ചത് =താമര (പങ്കജം ,തോയജം,വാരിജം etc.)
    ജലജ -ജലത്തില്‍ നിന്ന് ജനിച്ചവള്‍ =ലക്ഷ്മിദേവി

    ‘ജയവിജയ’ എന്നെഴുതിയാല്‍ ജയയും വിജയയും (female)എന്നര്‍ഥം .
    ‘ജയവിജയന്‍’എന്നെഴുതിയാല്‍ ജയനും വിജയനും (male)എന്നര്‍ഥം
    ഇപ്പോള്‍ അര്‍ഥവ്യത്യാസം മനസിലായില്ലെ.

    ‘ജയവിജയമാര്‍’ എന്നല്ല അവര് ‍അറിയപ്പെടുന്നത് ‘ജയവിജയന്മാര്’‍എന്നല്ലേ .
    അവിടെ ‘മാര്‍’എന്ന പ്രത്യയമാണ് അവരെ പുരുഷന്മാരാക്കിയത്

  • binu

    pls help 23u 2nd letter

  • balachandran

    @ malini
    1ആര്‍ = 2 .47 സെന്റു ,100 ആര്‍ =ഒരു ഹെക്ടര്‍ .
    100 sqmtr.=1ആര്‍,10,000 sqmtr. = ഒരു ഹെക്ടര്‍ .

  • jalaja

    ബാലചന്ദ്രന്‍, മാലിനി,
    ഇപ്പോള്‍ ശാന്തിമന്ത്രം ഏതാണെന്നു കണ്‍ഫ്യൂഷന്‍ ആയല്ലോ.
    മാലിനി എഴുതിയ മന്ത്രം ദിവസവും യോഗയ്ക്കു മുന്‍പ് ക്ലാസില്‍ ചൊല്ലാറുണ്ടായിരുന്നു, പ്രാര്‍ത്ഥനയായി. മാലിനി, ചെന്നൈയില്‍ ഗ്രൌണ്ട് എന്നല്ലേ സ്ഥലവിസ്തീര്‍ണ്ണത്തിനു പറയുന്നത്? ആറും ഹെക്ടാറുമൊക്കെ കണക്കുപുസ്തകത്തില്‍ പഠിച്ചിട്ടുള്ളതല്ലേ.
    ബാലചന്ദ്രന്‍ ആ ശവംതീനികളായ “നമ്മളില്‍” ആരൊക്കെ പെടും?

    അഞ്ജന, 1ഡി യില്‍ കൂട്ടക്ഷരം വേണമെന്ന് കുറച്ചായി നിര്‍ബന്ധമില്ല. പണ്ട് എഴുതിയിരുന്നു. രേഫം കഴിഞ്ഞാല്‍ വര്‍ണ്ണം ഇരട്ടിക്കണമെന്ന നിര്‍ബന്ധം ഇപ്പോള്‍ ഇല്ല. അതുകൊണ്ട് രണ്ടുതരത്തിലും എഴുതാം.രണ്ടും ശരിയാണ്. മുന്‍പൊരിക്കല്‍ നിള എഴുതിയിരുന്നു മനസ്, യശസ് ( സ ഇരട്ടിക്കാതെ) എന്നൊക്കെയാണിപ്പോള്‍ എഴുതുന്നതെന്ന്. അതുപോലെ തന്നെ ഇതും.
    ഇവിടെ 1എയില്‍ ഇരട്ടിച്ചും 1ഡിയില്‍ ഇരട്ടിക്കാതെയും ഇരിക്കുമ്പോള്‍ ഇത്തിരി കണ്‍ഫ്യൂഷന്‍ ഉണ്ടാകും. ഒരു പദപ്രശ്നത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ ഒരേപോലെയായാല്‍ നന്ന്. ഇല്ലെങ്കിലും തെറ്റ് എന്നു പറയാന്‍ പറ്റുമെന്നു തോന്നുന്നില്ല.

  • jalaja

    ബിനു,
    ഇതിന്റെ ക്ലൂ മാത്രമല്ല ഏതാണ്ട് ഉത്തരം തന്നെ ഈ കമന്റ് പേജില്‍ ഉണ്ട്. ഇത്തിരി മിനക്കെട്ടാല്‍ കണ്ടുപിടിക്കാം.
    വിജയാശംസകള്‍!!!

  • jalaja

    അഡ്മിന്‍,
    ഇന്നലെ ഒരു പ്രാവശ്യം ലോഗിന്‍ ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ പറ്റുന്നില്ല.

  • Jenish

    പാവം പിഷാരടി.. എത്ര കഷ്ടപ്പെട്ടിട്ടാണ് ഇത്ര ബൃഹത്തായ ഒരു പദപ്രശ്നം നിര്‍മ്മിച്ചത്. ഇത്ര കുറ്റം പറയണ്ട കാര്യമുണ്ടോ?? ;)

    ഞാന്‍ നിര്‍ത്തി.. ഇനി ഈ ആഴ്ച വരുന്ന ഒരു പദപ്രശ്നത്തിനും ഞാന്‍ കുറ്റം പറയില്ല… :)

  • jalaja

    ജെനിഷ് ,
    വളരെ നല്ല തീരുമാനം. ഇനി വേറെ ചില സമയങ്ങളിലും ഇതുപോലുള്ള തീരുമാനങ്ങളുണ്ടാവും എന്നറിയാം.

  • anjanasatheesh

    പക്ഷേ ജലജചേച്ചി ഇതുപേരല്ലേ ? യശസ്സും പയസ്സും പോലെയെഴുതാമോ ? എന്റെ അറിവില്ലായ്മ കൊണ്ട്ചോദിക്കുന്നതാണേ

  • anjanasatheesh

    പിന്നെ അതുച്ചരിക്കുമ്പോള്‍ ഒരു ചേര്‍ച്ചകുറവില്ലേ

  • balachandran

    @Malini & Jalaja
    എത്ര സജീവമായ ചര്‍ച്ച .അധികം ആളുകള്‍ ഇടപെടുന്നില്ലല്ലോ?
    ഇടപെട്ടിരുന്നെങ്കില്‍ കുറച്ചുകൂടി സജീവമായേനെ .
    അഡ്മിന്‍.കമാന്നൊരക്ഷരം മിണ്ടുന്നില്ല .

    കണ്‍ഫ്യൂഷന്‍ വേണ്ട .തീര്‍ത്തുതരാം.
    ശാന്തി മന്ത്രം ഒന്നല്ല എന്റെ അറിവ് വച്ചു .
    ഓരോ ഉപനിഷത്തുകളിലും ഓരോന്നാണ്
    The Shanti Mantras or “Peace Mantras” are Hindu prayers for Peace (Shanti) from the Vedas. Generally they are recited at the beginning and end of religious rituals and discourses.Shanti Mantras are found in Upanishads

    ॐ स॒ह ना॑ववतु । स॒ह नौ॑ भुनक्तु ।

    स॒ह वी॒र्यं॑ करवावहै ।

    ते॒ज॒स्वि ना॒वधी॑तमस्तु॒ मा वि॑द्विषा॒वहै॑ ॥

    ॐ शान्ति॒ः शान्ति॒ः शान्ति॑ः ॥
    എന്ന ശാന്തി മന്ത്രം തൈത്തിരീയോപനിഷത്തിലുള്ളതാണ്.
    അത് പോലെ പല ഉപനിഷത്തുക്കളിലും പലതരത്തിലുണ്ട് .
    ഞാനെഴുതിയത് ബര്ഹദാരണ്യക ഉപനിഷത്തിലുള്ളതാണ്

  • jalaja

    ബാലചന്ദ്രന്‍,
    എന്റെ കൈവശം ഒരു ലഘുശബ്ദതാരാവലിയാണുള്ളത്. അതില്‍ ആ വാക്കിന് വസുദേവന്‍,ഭേരി,പെരുമ്പറ എന്നിവയാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ആനകം എന്ന വാക്കിന് പടഹവിശേഷം,മൃദംഗം,ഇടി വെട്ടുന്ന മേഘം എന്നിങ്ങനെ അര്‍ത്ഥം കൊടുത്തിരിക്കുന്നു.
    ദുന്ദുഭി യുടെ അര്‍ത്ഥം കൊടുത്തിരിക്കുന്നത് പെരുമ്പറ, ഇരട്ട, ചൂത്, വിഷ്ണു, കൃഷ്നന്‍, വരുണന്‍, ദുന്ദുഭി എന്ന അസുരന്‍ എന്നിങ്ങനെയാണ്.
    ദുന്ദു എന്ന വാക്കിനും വസുദേവന്‍ എന്ന് അര്‍ഥം കൊടുത്തിരിക്കുന്നു.ഒരു വാദ്യം എന്നുമുണ്ട്.
    വെട്ടം മാണിയുടെ പുസ്തകത്തില്‍ പറയുന്നത് മഹാഭാരതത്തില്‍ ഇങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ്.

  • Kishor

    @jalaja

    20ബി. അനുസ്വാരം ചേര്‍ത്തെഴുതുമ്പോള്‍ അര്‍ത്ഥം താമര,മത്സ്യം,കക്ക,ശംഖ് മുതലായവ. (വെള്ളത്തിലുണ്ടായത്) അനുസ്വാരം ചേര്‍ക്കാതെയെഴുതുമ്പോള്‍ വെള്ളത്തിലുണ്ടായവള്‍ –ലക്ഷ്മി . ഇതാണ് എന്റെ അറിവ്

    ശരിയാന്നെ അല്ലെങ്കില്‍ എല്ലാവര്ക്കും ക്ലൂ കൊടുക്കുന്ന ലക്ഷ്മിദേവിയായ ജലജച്ചേച്ചി വല്ല മത്സ്യമോ, കക്കയോ, ശംഗോ ആയിപോകും….

  • Raj

    can anyone help me to complete 26U.
    i got last 3 letters.
    what is the 1st letter.

    how v can find out from the names sichuan and leshan

    pls…………

  • balachandran

    43 d തമിഴില്‍ ഈ പേര് ഉച്ചരിക്കുമ്പോള്‍ ജെ എന്നാവുന്നു.
    @ ചാന്ദ്‌നീ
    ‘ജ’ യ്ക് ‘ജെ ‘എന്നെഴുതുന്നതില്‍ വലിയതെറ്റെന്നു പറയാന്‍ വയ്യ .
    തമിഴ് സ്വാധീനം ഭാഷയില്‍ ശരിക്കുണ്ട് .
    എഴുതുന്നത്‌ ജയം എന്നാണെങ്കിലും വായിക്കുന്നത് ജെയം എന്ന് തന്നെയാണ് .
    ഇതുപോലെ
    ശരി എന്നെഴുതും ശെരി എന്ന് വായിക്കും
    യക്ഷി -യെക്ഷി
    യമന്‍ -യെമന്‍
    ജന്തു -ജെന്തു
    രവി -രെവി
    ലവി -ലെവി
    രക്തം -രെക്തം
    റവ -റെവ
    ക്ഷമ -ക്ഷെമ……തുടങ്ങിയ ഉദാഹരണങ്ങള്‍ .

  • jalaja

    അഞ്ജന,
    ഇപ്പോള്‍ വര്‍മ, കര്‍മം, അര്‍ഥം, മിഥ്യ(മിത്ഥ്യ) ഇങ്ങനെയൊക്കെയാണെഴുതുന്നത്. പഴയപോലെ എഴുതി ശീലിച്ചവര്‍ക്ക് പൊരുത്തപ്പെടാന്‍ വിഷമം തന്നെ. കാണുമ്പോള്‍ ഒരു അസ്വാസ്ഥ്യം എനിക്കും തോന്നാറുണ്ട്. പിന്നെ പേരായതുകൊണ്ട് കൂട്ടക്ഷരം ഉപയോഗിക്കുക അല്ലാത്തപ്പോള്‍ ഉപയോഗിക്കാതെയിരിക്കുക എന്നൊന്നുമില്ല എന്നു തോന്നുന്നു. ഇതെല്ലാം അച്ചടിയുടെ സൌകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയതാണ്. ഇപ്പോള്‍ പാര്‍വതി എന്നാണെഴുതുന്നത് വ്വ എഴുതാറില്ല. പക്ഷേ ഉച്ചാരണത്തില്‍ വ്യത്യാസമുണ്ടോ?

  • jalaja

    കിഷോര്‍,
    :) :) :) :)

  • jalaja

    raj,
    fuji film. ആദ്യത്തെ അക്ഷരം എഴുതുന്നതെങ്ങനെ എന്ന് നേരത്തെ ഞാന്‍ എഴുതിയിട്ടുണ്ട്. (ചിഹ്നനവ്യവസ്ഥ). വിജയാശംസകള്‍!!!

  • balachandran

    @ jalaja
    ശബ്ദതാരാവലിയില്‍ അങ്ങനെ കൊടുത്തിട്ടുണ്ടെങ്കില്‍ ശരി തന്നെ .
    എന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല .മനസിലിരുന്നത് മേഘം എന്നാണ് .
    “ശവം തീനികളായ നമ്മള്‍ ” ഭൂരിഭാഗവും പെടും
    ഞാന്‍ 20 ശതമാനത്തോളം പെടും

    1ഡി യില്‍ കൂട്ടക്ഷരം വേണമെന്ന് കുറച്ചായി നിര്‍ബന്ധമില്ല. പണ്ട് എഴുതിയിരുന്നു. രേഫം കഴിഞ്ഞാല്‍ വര്‍ണ്ണം ഇരട്ടിക്കണമെന്ന നിര്‍ബന്ധം ഇപ്പോള്‍ ഇല്ല.

    അവിടെ രേഫം കഴിഞ്ഞല്ല സന്ധി വരുന്നത്
    …ര്മ + ഇന്ദ്ര എന്നാണ് .അതിനാല്‍ ‘ഇ ‘ ‘എ ‘ ആയി മാറുന്നു എന്നേയുള്ളു .
    ഇരട്ടിക്കേണ്ടി വരുന്നതിങ്ങനെയാണ്
    “വിശേഷണ വിശേഷ്യങ്ങള്‍
    പൂര്‍വോത്തര പദങ്ങളായി
    സമസിച്ചാലിരട്ടിപ്പൂ
    ദൃഡം പരപദാ ദികം ” (കേരള പാണിനീയം )
    ചക്ക + കുരു = ചക്കക്കുരു .കുരുവിന്റെ വിശേഷണമാണ് ചക്ക .
    എന്നാല്‍
    രാ + പകല്‍ = രാപകല്‍ . രാത്രിയുടെ വിശേഷണമല്ല പകല്‍
    രാപകല്‍ എന്നാല്‍ രാത്രിയും പകലും
    ‘രാപ്പകല്’‍ എന്ന് സിനിമാക്കാരെഴുതിയത് പൊട്ടത്തെറ്റ്
    (പകലിന്റെ രാത്രി എന്നാണര്‍ത്ഥം കിട്ടുക )

  • balachandran

    ക്ഷമിക്കണം “രാത്രിയുടെ പകല്‍ “എന്നാണര്‍ത്ഥം കിട്ടുക

  • Malini

    ശാന്തി മന്ത്രം ഏതെങ്കിലും ഒന്നിനെ കുറിക്കുന്നതല്ല. എങ്കിലും പൊതുവേ സഹനാവവതു ആണ് ശാന്തി മന്ത്രം ആയി പറയപ്പെടുന്നത്‌. ഉപനിഷത്തുക്കളില്‍ പല മന്ത്രങ്ങളും ശാന്തി മന്ത്രം ആയി പ്രതിപാദിച്ചിട്ടുണ്ട്. ഇത് ഉപനിഷത്തുക്കളില്‍ തുടക്കത്തിലോ അവസാനത്തിലോ ആണ് ചേര്‍ത്തിരിക്കുന്നത്.

  • shabeer…

    scored97..just want to complet.
    plsss help me…thnx

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എല്ലാവരുടെയും വിമര്‍ശനങ്ങള്‍ക്കും തിരുത്തല്‍ അഭിപ്രായങ്ങള്‍ക്കും നന്ദി….

    ഞാന്‍ തുടക്കത്തിലേ പറഞ്ഞു… ഒരു അറിവ് സമ്പാദനം അന്ന് പദപ്രശ്ന പൂരണത്തില്‍ കൂടി ഞാന്‍ ഉധേശിച്ചതെന്നു.
    അപ്പ്രൂവേര്സിനെ കുറ്റം പറയണ്ട… പദപ്രശ്നം ഉണ്ടാക്കിയ ആള്‍ എന്ന നിലയില്‍ പഴി കേള്‍ക്കാന്‍ ഞാന്‍ മാത്രം ബാധ്യസ്ഥനാണ്.

    ജയവിജയ എന്ന പേരില്‍ നിന്നും (ഇരട്ട ഗായകര്‍ എന്ന ക്ലൂ അതിനാണ് തന്നത്) ജയനെ ഒഴിവാക്കിയപ്പോള്‍ അത് ഇങ്ങനെ ആയി. ഇതാണ് സംഭവിച്ചത്. this is purely my error… big err.

    ചൈനയിലെ പ്രവിശ്യ എനിക്ക് നെറ്റില്‍ തിരഞ്ഞപ്പോഴാണ് കിട്ടിയത്. ഇതിന്റെ വിശദീകരണം മുകളില്‍ കൊടുത്തിട്ടുണ്ട്‌. അതിനെ ആസിഡ് മഴയുമായി ബന്ധ പെടുതണ്ട… ഞാന്‍ കോപ്പി ചെയ്തു വെച്ച ലേഖനത്തിന്റെ ഒരു ഭാഗം അവിടെ പേസ്റ്റ് ചെയ്തെന്നേ ഉള്ളു. The study of the changing weather pattern in Xiamen in the southeastern part of Fujian province, regarded as one of the best places to live or visit in China, shows that the city is witnessing continuous acid rains, staining its centuries-old colonial buildings and the world’s biggest Buddhist statue. ( http://www.indianexpress.com/news/acid-rain-makes-life-hard-in-258-chinese-cit/736487/)

    പിന്നെ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകം കിട്ടിയ വിധവും ഞാന്‍ മുകളില്‍ എഴുതിയിട്ടുണ്ട്. ലിങ്ക് സഹിതം. Highest Lake Devatal (Garhwal) മറ്റൊരു ലിങ്ക് (http://www.winentrance.com/general_knowledge/geography/largest-longest-highest-smallest-india.html )

    കൃഷ്ണഗാഥ/രണ്ടാം ഭാഗം/ഗുരുദക്ഷിണ
    കഞ്ചനായുള്ളൊരു കാർമുകിൽ പോകയാ ലഞ്ചനവർണ്ണനാം തിങ്കളപ്പോൾ
    വെണ്മ കലർന്നുള്ള യാദവവംശമാം അംബരംതന്നിൽ വിളങ്ങുമന്നാൾ
    ആനകദുന്ദുഭി ബാലകന്മാരുടെ പൂണുനൂൽ പൂണുന്ന മംഗലത്തെ
    നേരറ്റുനിന്നുള്ള ദാനങ്ങൾ ചെയ്തിട്ടു പൂരിച്ചു പാരം തെളിഞ്ഞു നിന്നാൻ.
    മറ്റൊന്ന്
    തെറ്റെന്നു പോയാന്‍ തന്നുറ്റുള്ള ദേശത്തു മറ്റുള്ള ഗോപന്മാരോടും കൂടി
    ആനകദുന്ദുഭി താനുമൊളിച്ചു പണ്ടാനായച്ചേരിക്കു കൊണ്ടുപോയി-
    ആനയച്ചേരിക്കു പോകുമ്പോളിങ്ങനെ ഞായമുണ്ടെല്ലര്‍ക്കുമെന്നു തോന്നും
    ആനകദുന്ദുഭികൊണ്ടങ്ങു പോയതന്നാരുമൊരുത്തരറിഞ്ഞുതില്ലേ;
    ഇതില്‍ നിന്നും ആനകദുന്ദുഭി വസുദേവരനെന്നു വ്യക്തം.

    അടുത്ത പദപ്രശ്നങ്ങളില്‍ തെറ്റുകള്‍ കുറയ്ക്കുന്ന കാര്യം ശ്രദ്ധിക്കുന്നതാണ്.

    @ജലജേച്ചി…. ഈ വില കേട്ട് ഞാന്‍ ഞെട്ടി പോയി
    SABDATHARAVALI

    By: Sreekanteswaram
    Price: Rs1,095.00
    Availability: In Stock
    Category: Malayalam Malayalam Dictionary
    Publisher: D C / Current Books

  • balachandran

    @jalaja
    വര്‍മ്മ ,ശര്‍മ്മ എന്നിങ്ങനെ ഇരട്ടിക്കണമെന്നു നിര്‍ബന്ധമില്ല എന്നത് ശരി യാണ്
    പ്രയോഗത്തില്‍ പൂര്‍ണ്ണതയില്ലായ്മ തോന്നുമെങ്കിലും

  • shabeer…

    finissssssssssssssssssssssd….thnx for the help

  • Raj

    thank u very much jalajechi.

    because of that one letter i am behind for more than 15 ranks

    thanx.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ ജലജേച്ചി..

    ഈയിടെ മാതൃഭൂമി പേപ്പര്‍ വായിച്ചപ്പോള്‍ ആണ് കാലം മാറിയതിനെ കുറിച്ച് മനസ്സിലായത്. വിമര്‍ശനം എന്ന വാക് ഇപ്പോള്‍ അവര്‍ക്ക് ഇമാര്‍ഷം ആണ്. അത് പോലെ അപാകത അപാകം ആയി വര്‍മ്മ വര്‍മയും … മലയാളികളുടെ കേരളത്തെ ഇംഗ്ലീഷില്‍ കേരളയും ഹിന്ദിയില്‍ കേരളും (വേറെ ഏതെങ്കിലും ഭാഷയില്‍ നമ്മളെ കേര എന്ന് പറയുന്നുണ്ടോ എന്നറിയില്ല.) ഒക്കെ ആകി മാറിയത് പോലെ കര്‍മ്മത്തെ കര്മയും ഒക്കെ ആക്കി… കേഴുക നാടെ..

    ഇരുപതു മണിക്കൂറിനുള്ളില്‍ അന്‍പത്തി മൂന്നു പേര്‍ പദപ്രശ്നം പൂര്‍ത്തിയാക്കിയിരിക്കുന്നു….

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇമാര്‍ഷം എന്നത് വിമര്‍ശം എന്ന് വായിക്കണമേന്നപെക്ഷ

  • നിളാ പൗര്‍ണമി

    jalajechi
    നിള താമസം ഒന്ന് മാറി . പുതിയ വീട്ടില്‍ നെറ്റ് ഇപ്പോള്‍ കിട്ടിയതെ ഉള്ളൂ .
    മൂന്നു പദപ്രശ്നം , ഒരു പിടി കമന്റുകള്‍
    ഇനി വേണം കളിയ്ക്കാന്‍ .
    ജോലി സ്ഥലത്ത് ജോലിയെ നടക്കൂ ;കളി നടക്കില്ല .

  • kishor

    @ചാന്ദ്നി, മുളങ്ങുന്നതുകാവ്
    അങ്ങിനെയാണോ രാജുചേട്ടാ മുളങ്കുന്നത്തുകാവ്, മുളങ്ങുന്നതുകാവ് ആയത്

  • വിവേക്

    @Balachandran “എത്ര സജീവമായ ചര്‍ച്ച .അധികം ആളുകള്‍ ഇടപെടുന്നില്ലല്ലോ?
    ഇടപെട്ടിരുന്നെങ്കില്‍ കുറച്ചുകൂടി സജീവമായേനെ .
    അഡ്മിന്‍. കമാന്നൊരക്ഷരം മിണ്ടുന്നില്ല.”
    പലര് കൂടിയാല്‍ പാമ്പ്‌ ചാകില്ല സാര്‍. കുറേ ബഹളം ഉണ്ടാകും. പാമ്പ്‌ അതിന്റെ വഴിക്കും പോകും. (പോകുന്ന വഴിക്ക്‌ ആര്‍ക്കെങ്കിലും കടി കിട്ടാനും വഴി ഉണ്ട്).

    ഇതില്‍ ഇടപെട്ടു സംസാരിക്കണ്ട കാര്യമില്ലെങ്കിലും, ചില അഭിപ്രായങ്ങള്‍ പറയട്ടെ.

    @ പിഷാരടി സാര്‍,

    എല്ലാ വിമര്‍ശനങ്ങളും അതിന്റെതായ സ്പിരിറ്റില്‍ സ്വീകരിച്ചതിനു ആദ്യമായി അഭിനന്ദനം. താങ്കളുടെ കഴിഞ്ഞ പദപ്രശ്നത്തെക്കാള്‍ എന്ത് കൊണ്ടും നല്ലൊരു പദപ്രശ്നമായിരുന്നു ഇത്.

    മറ്റൊരു കാര്യം –
    നെറ്റില്‍ കാണുന്ന എല്ലാ കാര്യങ്ങളും ശരിയല്ല എന്ന് നമുക്കറിയായാവുന്ന സ്ഥിതിക്ക് 29U, 30U തുടങ്ങിയ ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ്‌ വെറുതെ ഒന്ന് ഗൂഗിളില്‍ ഇട്ടു confirm ചെയ്യുകയായിരുന്നെങ്കില്‍ ആ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നില്ലേ?

    ബാക്കിയുള്ള ചെറിയ തെറ്റുകളും ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. സാരമില്ല. അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കും എന്നെനിക്കറിയാം.

  • വിവേക്

    പിഷാരടി ചേട്ടാ, മറ്റു ചില നിര്‍ദ്ദേശങ്ങള്‍.

    “ഗുരു നിത്യ ചൈതന്യ യതി ഈ ആശ്രമത്തില്‍ കുറേക്കാലം താമസിച്ച് ഈ മഹര്‍ഷിയില്‍ നിന്നും ആത്മവിദ്യ അഭ്യസിച്ചിട്ടുണ്ട്..അദ്ദേഹത്തിന് സന്ന്യാസ ദീക്ഷ നല്കിയതും ഈ മഹര്‍ഷിയാണ്. ശ്രീനാരായണ ഗുരു ഈ മഹര്‍ഷിയെ സന്ദര്‍ശിച്ചിട്ടുണ്ട് . അദ്ദേഹത്തിന് മഹര്‍ഷിയോട് വളരേയേറെ അടുപ്പമയിരുന്നു (3) ” – ഇത്തരം ചോദ്യങ്ങള്‍ കുറച്ചു കൂടി ചുരുക്കിയാല്‍ നന്നായിരിക്കും.

    “രാജസ്ഥാനി ഡ്രം നൃത്തത്തില്‍ നര്‍ത്തകന്‍ വായിലെടുക്കുന്ന ആയുധമേതാണ്‌” – ഇതിനു പകരം “ഒരു ആയുധം” എന്ന് പോരെ?

    “പ്രേം നസീര്‍ ഇരട്ട വേഷങ്ങളില്‍ അഭിനയിച്ച 1976 ലെ ചിത്രം. എം എസ് വിശ്വനാഥനും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ അതീവ ഹൃദ്യങ്ങളാണ് (8)” – “പ്രേം നസീര്‍ ഇരട്ട വേഷങ്ങളില്‍ അഭിനയിച്ച 1976 ലെ ചിത്രം” More than enough

  • Vikas

    @Balachandran,

    Thanks a lot for sharing these information here.

    @Jenish,

    Quote

    പദപ്രശ്നം കൊള്ളാം. എങ്കിലും ചിലത് പറയാതിരിക്കാന്‍ വയ്യ. :)
    ചില സൂചനകള്‍ ഇങ്ങനെയായിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് തോന്നി!!

    10A – (4,2)
    ….

    Unquote

    Valid point. Moderators should consider this. :)

  • വിവേക്

    @ Admin – “സാങ്കേതിക പ്രശ്നങ്ങള്‍ വല്ലതും ഉണ്ടായോ?

    സൈറ്റ്‌ സ്ലോ
    സേവ് ആകുന്നില്ല.
    അലൈന്‍മെന്‍റ് ശരിയല്ല. വായിക്കാന്‍ എളുപ്പമല്ല.
    അങ്ങിനെയുള്ള കാര്യങ്ങള്‍ ? ” Yes. I felt the net was slow and got disconnected twice in between. The filled answers were not saved at the first time. Then I started saving after filling each answer. Even though this was quite time consuming, I was not affected at the second time. The CW was of 13 X13 and hence the allignment was not proper (v2). Also as Jenish said, “ഇടയ്ക്ക് individual cell-ല്‍ type ചെയ്യുമ്പോള്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അക്ഷരമാല keyboard ഉപയോഗിക്കുകയാണെങ്കില്‍ ഒരു പ്രശ്നവുമില്ല!!” .

  • jalaja

    നിള പൌര്‍ണ്ണമി,
    വെറുതെയൊരു സ്വാഗതം. നിളയുടെ കമന്റ്സ് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.
    മാലിനി, ചീമുഞ്ഞ് എന്നു പറഞ്ഞാലെന്താ? നിഘണ്ടുവില്‍ നോക്കിയിട്ടു കണ്ടില്ല.
    ബാലചന്ദ്രന്‍ രാപ്പകലിനെ ക്കുറിച്ച് എഴുതിയത് കൊള്ളാം. സിനിമപ്പേരിലെ തെറ്റ് മനസ്സിലാക്കിക്കുന്നതിനായി ഇത് അടുത്ത പദപ്രശ്നത്തില്‍ ഇടാന്‍ പ്ലാനുണ്ടായിരുന്നു. ഇനിയിപ്പോള്‍ അതു വേണ്ട അല്ലേ?
    പിഷാരടി, അപാകവും വിമര്‍ശവും പണ്ടും അങ്ങനെ തന്നെയാ‍യിരുന്നു. വിമര്‍ശം ,വിമര്‍ശനം ഇങ്ങനെ രണ്ടുപ്രയോഗങ്ങള്‍ ഉണ്ട്. അര്‍ത്ഥം ഒന്നു തന്നെ.

  • വിവേക്

    @ Jenish “പദപ്രശ്നം കൊള്ളാം. എങ്കിലും ചിലത് പറയാതിരിക്കാന്‍ വയ്യ.
    ചില സൂചനകള്‍ ഇങ്ങനെയായിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് തോന്നി!!”

    ജെനീഷേ, all the moderators are different in such cases, particularly if it is not a rule. I hope you have seen one comment from Jeyakumar regarding the same in one of the Crosswords.

  • വിവേക്

    jalaja Says:
    June 29th, 2011 at 10:04 am “22 യു . രണ്ടാമത്തെ അക്ഷരത്തില്‍ ദീര്‍ഘം വേണ്ട ( അത് പത്രക്കാരുടെ സംഭാവനയാണെന്നു തോന്നുന്നു.).” – അല്ല. ആമിര്‍ (Aamir) എന്നാണു പേര്. (സംഖ്യാശാസ്ത്രമനുസരിച്ച് മാറ്റിയതാണെന്ന് തോന്നുന്നു. thankappan എന്ന് പേരേഴുതിയിട്ട് പൊന്നപ്പന്‍ എന്ന് വിളിക്കാന്‍ പറ്റുമോ)

  • jalaja

    വിവേക്,
    പ്രീജ എന്നു പേരിട്ടിട്ട് പ്രീജ എന്ന് വിളിക്കാമല്ലോ. :)

  • വിവേക്

    @ബാലചന്ദ്രന്‍ സര്‍, ജലജേച്ചി “‘രാപ്പകല്’‍ എന്ന് സിനിമാക്കാരെഴുതിയത് പൊട്ടത്തെറ്റ്” – ഒരു രാത്രിക്കൊരു പകല്‍ എന്ന അര്‍ത്ഥമാണ് ആ സിനിമാപ്പേരു കൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നത്. (സിനിമാ കണ്ടില്ലേ? അപ്പോള്‍ ആ പേര് അന്വര്ഥമല്ലേ?)

    പിന്നെ സിനിമാപ്പേരുകളുടെ അക്ഷരത്തെറ്റുകളെപ്പറ്റി പറയാനാണെങ്കില്‍ ഒരു പുസ്തകം തന്നെ വേണ്ടി വരും.

  • Baijo

    @pisharady
    i was trying to get more details about the lake you mentioned. since i couldn’t find about it in google maps, wikipedia etc i asked what is the altitude of surface of water, as it,ll be the measuring scale regarding ur question. I got a value of 17100ft msl regarding choluma lake in sikkim, and it’s mentioned as 14th highest lake in the world in different sources. but the lake you mentioned is not coming up in any of those lists. so if you can give the altitude of the “garhawal” lake, i will get a clear answer on it. i hope u’ll be able to provide me that

  • Jenish

    @vivek

    ഞാന്‍ ഈ പദപ്രശ്ന ഗ്രൂപ്പിലെ നവാഗതനാണ്. അതിനാല്‍ പഴയ കമന്റിനെക്കുറിച്ച് അറിയില്ല. ഇതൊരു നിയമമല്ലെന്ന് ഞാന്‍ വിവേക് പറഞ്ഞപ്പോഴാണ് മനസ്സിലാക്കിയത്. നിയമമല്ലെങ്കില്‍ പ്രശ്നമില്ല. നിര്‍മ്മാതാവിന്റെ ഇഷ്ടത്തിനനുസരിച്ച് കൊടുക്കാം. Quiz Format-ല്‍ ആണ് ചോദ്യങ്ങളെങ്കില്‍ ഇതിന്റെയൊന്നും ആവശ്യം വരില്ല. ഉദാഹരണത്തിന്, വെട്ടിക്കവലയില്‍ നിന്നും പദപ്രശ്നം കളിക്കുന്ന ചുള്ളന്‍(3) എന്നാണ് ചൊദ്യമെങ്കില്‍ ഒരു സംശയവും കൂടാതെ ഉത്തരം എഴുതാം. പക്ഷേ, ഗാന്ധിജി(3) എന്നാണ് ചോദ്യമെങ്കിലോ? അവിടെയാണ് ലിങ്കുകള്‍ക്കും, അക്ഷരങ്ങളുടെ എണ്ണത്തിനും, വാക്കുകളുടെ എണ്ണത്തിനുമൊക്കെ പ്രാധാന്യം വരുന്നത്.

    @vikas

    ഞാന്‍ അപ്രൂവേഴ്തിനെയാണ് കുറ്റം പറഞ്ഞത്..താങ്കള്‍ ഏത് വിഭാഗത്തിലാണ്? :)

    ‌@Admin,
    എന്തൊക്കെ പറഞ്ഞിട്ടും ആരും നിര്‍ത്തി പോകുന്നില്ല!!!

    ഇനി ജൂലായ്-5 വരെ ഞാന്‍ മിണ്ടില്ല!!

  • Malini

    @jalajechi
    പണ്ട് അമ്മ എന്നെ വിളിച്ചിരുന്ന പേരാ. ഇപ്പൊ ഒരു ഐഡിയ കിട്ടിക്കാണും അല്ലേ?
    :(

  • Malini

    ഡിക്ഷണറി എഡിറ്റില്‍ എനിക്ക് വീതം വച്ച് കിട്ടിയത് ‘ചി’ ആണ് . അത് കൊണ്ട് ഇത് കൂടെ ചേര്‍ത്താലോ എന്നൊരു ആലോചന

  • jalaja

    മാലിനി,
    അഭിനന്ദനങ്ങള്‍!! മാലിനി എന്ന പേര് അമ്മയെക്കൊണ്ടുതന്നെ ചീമുഞ്ഞ് എന്നാക്കി മാറ്റാന്‍ കഴിഞ്ഞല്ലോ.

  • വിവേക്‌

    @ ജലജേച്ചി – “പ്രീജ എന്നു പേരിട്ടിട്ട് പ്രീജ എന്ന് വിളിക്കാമല്ലോ” – തീര്‍ച്ചയായും അങ്ങനെയാണ് വിളിക്കേണ്ടത്. (സത്യം പറഞ്ഞാല്‍ ജലജേച്ചി ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല. ഇനി “പ്രീജാ” എന്നതാണോ ഉദേശിച്ചത്?. ആണെങ്കില്‍ “പ്രീജേ” എന്നും നീട്ടി വിളിക്കാം.)

  • admin

    അതും ‘ ടണ്‍ ‘ ആയല്ലേ

  • വിവേക്‌

    @ Jenish Says:
    “അവിടെയാണ് ലിങ്കുകള്‍ക്കും, അക്ഷരങ്ങളുടെ എണ്ണത്തിനും, വാക്കുകളുടെ എണ്ണത്തിനുമൊക്കെ പ്രാധാന്യം വരുന്നത്.” Yes, the number of words and grouping is considered as an extra clue.

    വെട്ടിക്കവലയില്‍ നിന്നും പദപ്രശ്നം കളിക്കുന്ന ചുള്ളന്‍(3) എന്നാണ് ചൊദ്യമെങ്കില്‍ ഒരു സംശയവും കൂടാതെ ഉത്തരം എഴുതാം. – വിവേക്‌
    പക്ഷേ, ഗാന്ധിജി(3)? – സംശയമെന്ത്‌? “ബാപ്പുജി”

    “ഞാന്‍ അപ്രൂവേഴ്തിനെയാണ് കുറ്റം പറഞ്ഞത്..താങ്കള്‍ ഏത് വിഭാഗത്തിലാണ്?” – ഓരോ പദപ്രശ്നവും ഓരോരുത്തരല്ലേ verify ചെയ്യുന്നത്. ഒരു അപ്പ്രൂവറിനു മറ്റൊരാള്‍ ചെയ്യുന്നത് കാണാന്‍ കഴിയില്ല.

    ‌@Admin,
    “എന്തൊക്കെ പറഞ്ഞിട്ടും ആരും നിര്‍ത്തി പോകുന്നില്ല!!!” – എല്ലാവരും നിറുത്തി പോകണമെങ്കില്‍ ഒന്നും പറയാതിരിക്കണം.

    “ഇനി ജൂലായ്-5 വരെ ഞാന്‍ മിണ്ടില്ല!!” – മിണ്ടാതിരുന്നാല്‍ കൊള്ളാം. അല്ലെങ്കില്‍ ജൂലൈ അഞ്ചിനു ശേഷം മിണ്ടാതിരിക്കാന്‍ പറ്റാതെ വരും.

    (സ്മയിലി ഒന്നും ഇട്ടില്ല. വേണ്ടത് പോലെ ഉപയോഗിക്കണേ)

  • Malini

    @ജലജേച്ചി
    ‘ചീമുഞ്ഞ് ‘ അത്രയ്ക്ക് മോശം വാക്കൊന്നും അല്ലാ കേട്ടോ.. ;)
    ചില പ്രയോഗങ്ങള്‍ ഇതാ :
    “ഹോ ..ഈ ചീമൂഞ്ഞിനെ കൊണ്ട് തോറ്റല്ലോ”
    “ശ്യോ.. എവിടെ പോയിരുന്നു ചീമൂഞ്ഞേ നീ?”
    ഉമ്പിടി, ഉമ്മിച്ചി, ചിണുങ്ങ് എന്നൊക്കെ പോലെ ഒന്ന്.

  • ബിജോയ്‌

    @malini
    ഞങ്ങളുടെ നാട്ടില്‍ ഇവരെ ‘ചെടച്ച ഡാവ്’ അല്ലെങ്കില്‍ ‘ചൊറി ഡാവ്’ എന്ന് പറയും. അതുകൊണ്ട് അവര്‍ വരുമ്പോള്‍ തന്നെ ‘സ്കൂട്ടാവാം’ എന്ന് പറയും. ഓരോരോ നാട്ടില്‍ ഓരോരോ പ്രയോഗങ്ങള്‍ !!!

  • ബിജോയ്‌

    സോറി, ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല എന്ന് എഴുതാന്‍ വിട്ടു പോയി. അല്ലെങ്കില്‍ വല്ലവരും “അത് എന്നെ തന്നെ , എന്നെ മാത്രം ” ഉദ്ദേശിച്ചാണ് എന്ന് കരുതിയാലോ.

    ചീമൂഞ്ഞ്, ഉമ്പിടി, ഉമ്മിച്ചി, ചിണുങ്ങ് ഈ വാക്കുകള്‍ എല്ലാം ആദ്യമായാണ്‌ കേള്‍ക്കുന്നത്.

  • jalaja

    വിവേക് Says:
    June 29th, 2011 at 6:52 pm edit
    jalaja Says:
    June 29th, 2011 at 10:04 am “22 യു . രണ്ടാമത്തെ അക്ഷരത്തില്‍ ദീര്‍ഘം വേണ്ട ( അത് പത്രക്കാരുടെ സംഭാവനയാണെന്നു തോന്നുന്നു.).” – അല്ല. ആമിര്‍ (Aamir) എന്നാണു പേര്. (സംഖ്യാശാസ്ത്രമനുസരിച്ച് മാറ്റിയതാണെന്ന് തോന്നുന്നു. thankappan എന്ന് പേരേഴുതിയിട്ട് പൊന്നപ്പന്‍ എന്ന് വിളിക്കാന്‍ പറ്റുമോ)

    വിവേക് , ഇതിന്റെ ഉത്തരമായാണ് ഞാന്‍ പ്രീജയുടെ കാര്യം എഴുതിയത്. 22യു ഉത്തരം പ്രീജാ ശ്രീധരന്‍. ആമിര്‍ അല്ല. ഇപ്പോള്‍ മനസ്സിലായോ?

  • balachandran

    @ ചാന്ദ്നി
    ആനകദുന്ദുഭി വിശദമായി പ്രതിപാദിച്ചതിനു അങ്ങേയറ്റം നന്ദി .

    @മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും
    ചീമുഞ്ഞു എന്നത് ,ചീമുഞ്ഞി എന്നല്ലേ .
    ചീമുഞ്ഞി = ചീത്ത മുഞ്ഞി (സന്തോഷമില്ലാതെ,വിഷാദമോ,കോപമോ നിറഞ്ഞ മുഖം )

    പദ്മ -പത്മ , പദ്മ യാണ് ശരിയെങ്കിലും,പത്മ തെറ്റാണെന്ന് പറയാന്‍ പറ്റില്ല .
    പദ്മയുടെ ‘തതദ്ഭ’വമാണ് (modified usage of a foriegn word in another language)
    കല് + മദം =കല്മദം—കന്മദം
    എള് + നെയ്യ് =എള്നെയ്യ് ..എന്നൈ…എണ്ണ
    ഇന്ന് എള്ളില്‍നിന്നല്ല ,പുന്നയ്കായില്‍ നിന്നെടുക്കുന്നതും എണ്ണ യല്ലെ

    രാപകല്‍ – രാപ്പകല്‍ എത്ര പറഞ്ഞാലും ശരിയാവുന്നില്ലല്ലോ “വിവേകെ”
    ‘ഒരു രാത്രിയ്കൊരു പകല്’‍ എന്നാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍ സിനിമാപ്പേര് “രാത്രിക്കൊരു പകല്‍ “എന്ന് വേണ്ടിയിരുന്നു
    “ഒരു കൊട്ടത്തേങ്ങാ” എന്ന് പറഞ്ഞാല്‍ ‘ഒരു കുട്ട നിറയെ തേങ്ങാ’ എന്ന് ഞാന്‍
    അര്‍ത്ഥമാക്കി എന്നുപറഞ്ഞാല്‍ എങ്ങനെ ശരിയാകും .
    “ഒരു കൊട്ടത്തേങ്ങാ” എന്നുപറഞ്ഞാല്‍ ഉണങ്ങിയ ഒരു തേങ്ങ എന്നല്ലേ വരൂ .
    ‘ഒരു കുട്ട നിറയെ തേങ്ങാ’ എന്ന് വരണമെങ്കില്‍ ‘ത’കാരം ഇരട്ടിക്കാതെ “കൊട്ട തേങ്ങാ”
    എന്ന് തന്നെ പറയേണ്ടിവരും.

  • jalaja

    മാലിനി,
    മാലിനിയുടെ നാട്ടിലെ ഓമനപ്പേരുകള്‍ കൊള്ളാമല്ലോ. ഏതാണാവോ നാട്? എന്റെ നാട്ടില്‍ ഇത്തരം ഒന്നും ഇല്ല. ഉണ്ണി,കുട്ടന്‍,അപ്പു പോലെ സാധാരണ ഓമനപ്പേരുകളേയുള്ളൂ. ഇതു പോലെ ആണ്‍കുട്ടികള്‍ക്ക് ഉള്ളതെന്താണാവോ? രണ്ടും അറിഞ്ഞുവച്ചാല്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാമല്ലോ. അടുത്തു തന്നെ ഒരു പേരിന്റെ ആവശ്യം ഉണ്ട്.
    ചിണുങ്ങ് എനിക്കിഷ്ടമായി. പെണ്‍കുട്ടിയുടെ പേരാണെന്നു തോന്നുന്നു.

  • balachandran

    @ ജലജ & വിവേക്
    പ്രീജാ ശ്രീധരനെക്കുറിച്ചെന്താണ് വിവാദം
    ശ്രീധരന്റെ മകളായ പ്രീജ എന്നര്‍ഥം വരണമെങ്കില്‍ ദീര്‍ഘമായിത്തന്നെ(പ്രീജാ)വേണം .
    ദീര്‍ഘമില്ലെങ്കില്‍ പ്രീജയും ശ്രീധരനും രണ്ടു വ്യക്തികളായിപ്പോകും.
    ജലജമേനോന്‍ എന്നായാല്‍ മേനോന്റെ ഭാര്യയായ/മകളായ ജലജ എന്നര്‍ഥം കിട്ടത്തില്ല .
    ജലജയും മേനോനും രണ്ടായി നില്‍ക്കും .ഉദ്ദേശിക്കുന്ന അര്‍ഥം കിട്ടണമെങ്കില്‍ ജലജാമേനോന്‍ എന്ന് തന്നെ വേണം
    “ആമിന ടെയ്ലെഴ്സ്” എന്നത് കൊണ്ട് തിരക്കഥാകൃത്തു ഉദ്ദേശിച്ചത് “ആമിന എന്ന് പേരുള്ള ടെയ്ലെഴ്സ്”എന്നാണ് .പക്ഷേ ആ അര്‍ഥത്തില്‍ “ആമിനാ ടെയ്ലെഴ്സ്” എന്ന് വേണം .
    ടെയലറിയുടെ വിശേഷണമാണ് ആമിന അതിനാല്‍ ദീര്‍ഘം വേണം .

    • admin

      @balachandran

      അറിവുകള്‍ക്ക് നന്ദി. എഴുതുമ്പോള്‍ “പ്രീജ ശ്രീധരന്‍ ” എന്ന് എഴുതുന്നത്‌ തെറ്റാണോ? പറയുമ്പോള്‍ നീട്ടി പ്രീജാ ശ്രീധരന്‍ എന്ന് പറയാം. സംശയം മാത്രം

  • balachandran

    @ vivek
    ഇതൊന്നും വിവാദങ്ങളല്ലല്ലോ .പിന്നെന്തിനു നിര്‍ത്തിപ്പോകണം .
    വര്‍ഷങ്ങളായി തുരുമ്പുപിടിച്ച്ചിരുന്ന അറിവുകളൊക്കെ മിനുക്കി വൃത്തിയാക്കാന്‍
    കിട്ടിയ ഏറ്റവും നല്ല അവസരമായി ഞാനിതിനെ കാണുന്നു .
    ഇതേ തരത്തിലുള്ള ചര്‍ച്ച്ചകളോട് കൂടി അമ്പതു പദപ്രശ്നം കഴിഞ്ഞാല്‍
    കാര്യമായി ശ്രദ്ധിക്കുന്ന ആര്‍ക്കും എത്രമാത്രം അറിവ് ഏതെല്ലാം വിഷയങ്ങളില്‍
    ഉണ്ടാകുമെന്ന് ഊഹിച്ച്ചുനോക്ക് .

  • balachandran

    @ admin
    എഴുതുമ്പോഴും പറയുമ്പോഴും പ്രീജാശ്രീധരന്‍ എന്ന് തന്നെയാണ് ശരി

  • balachandran

    ഗോവിന്ദനെ കുറിച്ചുള്ള ഗീതം എന്നര്‍ഥം കിട്ടണമെങ്കില്‍ “ഗീതാഗോവിന്ദം”എന്ന് പറയുകയും എഴുതുകയും വേണം ,”ഗീത ഗോവിന്ദം” എന്നെഴുതിയാലും പറഞ്ഞാലും
    ഗീതയും ഗോവിന്ദനും എന്നേ അര്‍ഥം വരൂ .

  • anjanasatheesh

    രസകരം സംവാദങ്ങള്‍ വായനക്കു സുഖകരം
    രസികര്‍ ഇവരേവരെങ്കില്ലും അധിക-
    രസംകൊല്ലികളല്ലന്നതാശ്വാസം.

    അകലങ്ങളില്‍ രാപ്പാര്‍ക്കുന്നോര്‍ത്തന്‍
    അറിവുകള്‍ ഒരേവഴിക്കു വന്നു ചേര്‍ന്നീടുകില്‍-
    അകമേപ്പുക്കും ഇരുള്‍ പരപ്പെല്ലാം
    അകന്നു പോയിടുമെന്നു അശേഷശങ്കവേണ്ട.

    അലങ്കാരവും വൃത്തവും അര്‍ത്ഥാതി പദവിന്യാസമൊന്നുമിവിടെ കാണില്ല കെട്ടോ…

    @ നിള,
    വീണ്ടും കണ്ടതില്‍ സന്തോഷം-

  • balachandran

    @ Anjanasatheesh
    good comments

    നിമിഷ കപിയാണല്ലോ.

    ‘കപി’ തെറ്റ് ‘കവി’ ശരി

  • http://deleted reshmi

    Jenish,

    വളരെ നല്ല തീരുമാനം. ഇനി ഒരാഴ്ച മിണ്ടിപ്പോവരുത്…….

  • balachandran

    ഇനി യോദ്ധാ
    യോദ്ധാ എന്നത് ശരി
    യുദ്ധം ചെയ്യുന്നവന്‍ എന്ന അര്‍ഥത്തില്‍, യോദ്ധാ എന്ന് സംസ്കൃതം
    യോദ്ധാവ് എന്നാണ് മലയാള രൂപം എങ്കിലും മലയാളത്തില്‍ ദീര്‍ഘത്തിനു ശേഷം വരുന്ന “വ് ,യ് ‘ എന്നിവ ലോപിക്കും .
    പിതാവ് -പിതാ
    മാതാവ് – മാതാ
    രാജാവ്‌ – രാജാ
    തെങ്ങായ്‌ -തേങ്ങാ
    മാങ്ങായ് – മാങ്ങാ
    കായ്‌ – കാ
    പൂവ് – പൂ
    രാവ്‌ – രാ
    പായ് – പാ …………….
    യുദ്ധം ചെയ്യുന്നവന്‍ എന്നര്‍ഥം കിട്ടണമെങ്കില്‍ “യോദ്ധാ” എന്ന് തന്നെ വേണം .
    “യോദ്ധ’എന്നതിന് അര്‍ഥമുണ്ടോ എന്ന് തന്നെ സംശയം .

    “മാതാ പിതാ ഗുരുര്ദൈവം ”
    എന്നതിന് “മാത പിത ഗുരുര്ദൈവം” എന്നുപറഞ്ഞാലെങ്ങനെയിരിക്കും

  • balachandran

    മനസ് യശസ്
    മനസ്സ് ,യശസ്സ് എന്ന് ശരി .കൃത്യമായിപ്പറഞ്ഞാല്‍ ‘സ്സ’ കഴിഞ്ഞ് ‘സ്സു’ എന്ന സംവൃത ഉകാരം എഴുതി ചന്ദ്രക്കലയിടണം . computer -ല് രണ്ടും കൂടി ടൈപ്പ് ചെയ്യാന്‍ കഴിയാത്തതിനാലാണ് ഞാന്‍ തന്നെ ഇവിടെ അങ്ങനെ എഴുതേണ്ടി വന്നത് .
    “പദാന്തേ വ്യഞ്ജനം വന്നാല്‍ സംവൃതം ചേര്‍ത്തു ചൊല്ലുക “(കേരള പാണിനി )

    പദ്യത്തില്‍ മനസ് ,തപസ്‌ എന്നെഴുതുന്നതില്‍ ഒരു ദോഷം കൂടിയുണ്ട്
    രണ്ടര അക്ഷരമേ അതില്‍ കണക്കാക്കു .
    മൂന്നക്ഷരമാകണമെങ്കില്‍ മനസ്സ്(+ഉ) .തപസ്സു(+ചന്ദ്രക്കല) എന്ന് വേണം
    മന:, തപ: ,യശ: എന്നിവയാണ് മലയാളത്തില്‍ വിസര്‍ഗം സകാരമായി (സ എന്ന അക്ഷരം )മാറി ,ഇരട്ടിച്ചു നില്‍ക്കുന്നത്

  • Malini

    @അഞ്ജന
    കവിത കൊള്ളാം … ഇനിയും നല്ല കവിതകള്‍ ഉണ്ടാകട്ടേ…

    @ബാലചന്ദ്രന്‍
    എല്ലാം കൂടെ ഒന്നിച്ചു പറഞ്ഞാല്‍ ഇനി വരുന്ന പദപ്രശ്നങ്ങള്‍ക്ക് പോസ്റ്റാനും എന്തേലും ഒക്കെ വേണ്ടേ?

  • Malini

    @admin
    ഗൂഗിളിന്റെ ഇന്റര്‍ഫേസ് ഇവിടെ ഇട്ടെങ്കില്‍ മലയാളം ടൈപ്പിംഗ്‌ എളുപ്പമാകില്ലേ? ഞാന്‍ ജിമെയില്‍ ടൈപ്പ് ചെയ്തു കോപ്പി എടുത്തു ഇവിടെ പോസ്റ്റും. അതിനെക്കാളും എളുപ്പമായേനെ.

  • balachandran

    @ Malini
    Thank u

    വിഷമിക്കണ്ട .സ്റ്റോക്കുണ്ട് .
    ഇപ്പോള്‍ ചൂണ്ടിക്കാണിക്കേണ്ടതെല്ലാം ഇപ്പോള്‍ തന്നെ വേണ്ടേ

  • http://deleted reshmi

    ബാലചന്ദ്രന്‍,
    ഒരു സംശയം
    ഷൈനി വില്‍സനെയും
    അംബുജം സുന്ദരനെയും
    എങ്ങിനെ എഴുതും ?
    ഇവരൊക്കെ രണ്ടായി ആണല്ലോ നില്‍ക്കുന്നത് ?

  • jalaja

    അഞ്ജന, കവിത കൊള്ളാം. കവിതയില്‍ കവിതയുണ്ടായാല്‍ മതി വൃത്തവും അലങ്കാരവും വേണമെന്നില്ല. ഇനിയും എഴുതിനോക്കാവുന്നതാണ്. ആശംസകള്‍!!!

    രശ്മിയുടെയും ജെനിഷിന്റെയും ഐക്യമുന്നണി കൊള്ളാം.ഭാവുകങ്ങള്‍ ഒരാഴ്ചക്ക്.

    ബാലചന്ദ്രന്‍, മുന്‍പൊരിക്കല്‍ ഒരു മലയാളം ടീച്ചര്‍ എന്നോടു പറഞ്ഞിരുന്നു സീമാ മേനോന്‍ തെറ്റ് സീമമേനോന്‍ ശരി എന്ന്. ഒരു സോഷ്യല്‍ വെബ്സൈറ്റില്‍ മറ്റൊരു മലയാളം ടീച്ചര്‍ എഴുതിയിരുന്നു ഗീതഗോവിന്ദം ആണ് ശരിയെന്ന് (ആരുടെയോ ചോദ്യത്തിനു മറുപടിയായി.) ആ അറിവ് വച്ചാണ് ഞാന്‍ പ്രീജയുടെ കാര്യം എഴുതിയത്. ഇപ്പോള്‍ വീണ്ടും സംശയമായി.

    ഒരു കാര്യം കൂടി ചോദിക്കട്ടെ. നാരായണമേനോന്‍ ആണോ നാരായണന്‍മേനോന്‍ ആണോ ശരി?

    മാതാ, പിതാ ,രാജാ പോലെ തേങ്ങാ, മാങ്ങാ എന്ന് ദീര്‍ഘം വേണോ?

    മനസ്സു്, യശസ്സു് എന്നിങ്ങനെ ഇപ്പോള്‍ എവിടെയും എഴുതിക്കാണാറില്ല.(സംവൃത ഉകാരം +ചന്ദ്രക്കല) . ഞാന്‍ വിചാരിച്ചത് അതും പുതിയ രീതിയാണെന്നാണ്. ssu~ ഇങ്ങനെ ടൈപ്പ് ചെയ്തു നോക്കൂ. സ്സു് എന്നു കിട്ടും. മനസ്സിലെ സ കൂട്ടക്ഷരത്തെക്കുറിച്ച് നിളാ പൌര്‍ണ്ണമി എന്തുപറയുന്നു?
    പിന്നെ നിളാ പൌര്‍ണ്ണമിയിലെ ദീര്‍ഘം ശരിയാണോ?

    “വര്‍ഷങ്ങളായി തുരുമ്പുപിടിച്ച്ചിരുന്ന അറിവുകളൊക്കെ മിനുക്കി വൃത്തിയാക്കാന്‍
    കിട്ടിയ ഏറ്റവും നല്ല അവസരമായി ഞാനിതിനെ കാണുന്നു” . ഇതിനോട് ഞാനും യോജിക്കുന്നു.

    ജെനിഷ് നിര്‍ത്തിപ്പോകുന്ന കാര്യം പറഞ്ഞത് പഴയ ഒരു കാര്യം ഓര്‍ത്ത് തമാശരൂപേണയാണെ ന്നാണ് എനിക്കു തോന്നിയത്.

  • jalaja

    ഇനി പദ്മയെക്കുറിച്ച് . എന്റെ വിദ്യാഭാസകാലത്ത് പത്‌മിനി, പത്മിനി, ഉല്‍ഘാടനം , വാല്‌മീകി, വാത്മീകി, ആത്മാവ് ഇവയെല്ലാം ശരിയായിരുന്നു. ഇപ്പോള്‍ ഇതില്‍ വാല്‌മീകി ശരിയാണെന്നറിയാം.പദ്മിനി,ഉദ്ഘാടനം ഇവയും അറിയാം. ആത്മാവ് എന്നു തന്നെയാണോ ശരി. ഉദ്ഘാടനം എന്നെഴുതി ഉല്‍ഘാടനം എന്നു വായിക്കുകയാണോ? പദ്മിനി എന്നെഴുതിയാലും പത്മിനി എന്നു തന്നെയല്ലേ പറയുന്നത്? ബാലചന്ദ്രന് അറിയാമെങ്കില്‍ എഴുതൂ. ഏതു വിഷയം ആണ് പഠിച്ചത്?/പഠിപ്പിച്ചിരുന്നത്?

  • balachandran

    @ Reshmi
    ഷൈനി വിത്സണ്‍ ,രണ്ടായിട്ട് തന്നെ നില്‍ക്കും.
    വിത്സന്റെ ഭാര്യ/മകള്‍ എന്ന അര്‍ഥത്തില്‍ ഷൈനീ വിത്സന്‍ എന്ന് വേണം .
    അംബുജം എന്ന് പെരുന്ടെന്നറിയാം.പക്ഷെ അതിലൊരു പിശകുണ്ട് .
    അംബു=ജലം
    അംബുവില്‍ ജനിച്ചത് അംബുജം = താമര
    അംബുജത്തില്‍(അംബുജം+ഇല്‍) ജനിച്ചവള്‍ = അംബുജ (ലക്ഷ്മീദേവി )
    അംബുജം എന്ന് പേരുവന്നാല്‍ ,അത് ജലത്തില്‍ ജനിച്ചവള്‍ എന്ന അര്‍ഥം കിട്ടുകയും
    അത് പേരിന്റെ വ്യന്ഗ്യാര്‍ഥത്തില്‍ (indirect meaning)ദോഷമുണ്ടാക്കുകയും ചെയ്യും .
    അതിനാല്‍ അംബുജ എന്നൂ ശരിയായ പേര് .
    സുന്ദരന്റെ മകളായ/ഭാര്യയായ അംബുജ =അംബുജാ സുന്ദരന്‍ .
    നമ്മുടെയിടയില്‍ പല പേരുകളും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്നുണ്ട് .പ്രചുരപ്രചാരം കൊണ്ട് അതൊക്കെ ശരിയാണെന്ന് നമ്മള്‍ ധരിക്കുകയും ചെയ്തിട്ടുണ്ട് .അര്‍ഥം നോക്കുമ്പോള്‍ ചിലതൊക്കെ അബദ്ധങ്ങളാകും.
    കൂടാതെ മറുഭാഷകളില്‍ നിന്ന് പേരുകള്‍ കടം കൊള്ളുന്നതും,മറ്റു ഭാഷയിലെ പേരുകളോട് സാമ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതും പേരുകളെ മാറ്റുന്നുണ്ട്
    സന്തോഷം എന്ന് വാക്ക് .സന്തോഷമുള്ള കുമാരന്‍ (കുട്ടി)=സന്തോഷകുമാരന്‍ എന്ന് ശരിയായ പേര് .ഹിന്ദിയുമായുള്ള വിധേയത്വത്തില്‍ അത് സന്തോഷ്‌ കുമാര്‍ ആയി .
    എവിടെ സന്തോഷ്‌,പുരുഷന്‍ ആണെന്ന് കാണിക്കുന്നതിന് ഭാഷയില്‍ പ്രയോഗിക്കുന്ന
    ‘അന്’എന്ന പ്രത്യയം നഷ്ടപ്പെട്ടു .
    ഏതൊക്കെ കേട്ട് ആരും തലയില്‍ തപ്പണ്ട .തിരിച്ചറിയുക എന്നത് മാത്രമേ പേരുകൊണ്ട്
    ഉദ്ദേശിക്കുന്നുള്ളൂ .അത് കഴിവതും അര്‍ഥമുള്ള പെരയാല്‍ നല്ലത് .അല്ലെങ്കില്‍ നമ്പര്‍ ഇട്ടാല്‍ മതിയല്ലോ .(ഇപ്പോള്‍ ഇന്ത്യ ഗവ.ചെയ്യാന്‍ തുടങ്ങുന്നത് പോലെ )
    ആദ്യ നാമത്തിന്റെ അവസാനം ചില്ലക്ഷരം വന്നാല്‍ അതങ്ങനെ തന്നെ പ്രയോഗിക്കാം
    “ഉമ്മന്‍ ചാണ്ടി “

  • Jenish

    @vivek

    Clues -ല്‍ നിന്നും ഉത്തരത്തിലേക്കെത്താനുള്ള താങ്കളുടെ കഴിവ് പ്രശംസനീയം.. ശരിക്കും..
    ഗാന്ധിജി(3) എന്ന ചോദ്യം എന്റെ അപ്രൂവല്‍ കാത്ത് കിടക്കുന്ന ഒരു പാവം പദപ്രശ്നത്തിലുള്ളതാണ്.പക്ഷേ അവിടെ ലിങ്ക് ചെയ്ത് വരുമ്പോള്‍ “ബാപ്പുജി” അല്ല വരുന്നത്. “ഇ” ആണ് ആദ്യത്തെ അക്ഷരം.

    “ഇ‌ _ _” ഉത്തരം കണ്ടെത്താമോ? ആര്‍ക്കും മത്സരിക്കാം. വിജയിക്ക് സമ്മാനമുണ്ട്. എന്റെ ഇനി വരാനിരിക്കുന്ന പദപ്രശ്നത്തിലെ ഏറ്റവും പ്രയാസമേറിയ ചോദ്യം സമ്മാനമായി പറഞ്ഞുതരുന്നതായിരിക്കും.

    @jalaja

    ചേച്ചീ…………… ഇനി ഇതിന്റെ പേരില്‍ ആരെങ്കിലും പോകുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ചേച്ചിക്കാണ്.. :)

  • balachandran

    ‘ഏതൊക്കെ’എന്നത് ‘ഇതൊക്കെ ‘എന്നും ‘പെരയാല്’‍എന്നത് “പേരായാല്” എന്നും തിരുത്തി വായിക്കണം

  • balachandran

    @ jenish
    ‘ഇന്ദിര’ ആണോ

  • Jenish

    @bala

    എന്റെ പേര് മാറ്റേണ്ടി വരുമോ? :)

    ഉത്തരങ്ങള്‍ വരട്ടെ. അപ്പോള്‍ പറയാം………..

  • anjanasatheesh

    balachandran Says:
    June 29th, 2011 at 11:20 pm

    @ Anjanasatheesh
    good comments

    നിമിഷ കപിയാണല്ലോ.

    ‘കപി’ തെറ്റ് ‘കവി’ ശരി

    ബാലേട്ടോ…..(?)

    ‘ബാല’ചാപല്യമെന്നേ നിരീക്കുന്നുള്ളൂ……No More comments

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ബൈജോ

    തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി. ഇത് ഒരു വലിയ തെറ്റ് തന്നെ യാണ്…ഞാന്‍ HIGHEST PEAK എന്ന് കണ്‍ഫേം ചെയ്തപ്പോള്‍ കിട്ടിയതും ദേവതാല്‍ എന്നാണ്…. അതും ഗൂഗിള്‍ തെരച്ചില്‍ ഫലങ്ങളില്‍ ഏതാണ്ട് എല്ലാ ഫലങ്ങളിലും ഉത്തരം (ഒന്നുകില്‍ കട്ട്‌ & പേസ്റ്റ് ചെയ്തതാവാം) ഇങ്ങനെ തന്നെയാണ്. ചോലാമു ലേക്ക് എന്ന് തിരഞ്ഞപ്പോള്‍ അതിനു മാത്രം ALTITUDE കിട്ടി. ദേവതാല്‍ തടാകത്തിന്റെ ALTITUDE കിട്ടുന്നില്ല. ഇനി ചോലാമു ലേക്കും
    ദേവതാല്‍ തടാകവും ഒന്നാണെന്ന് വരുമോ? അങ്ങനെ ഒരു ലിങ്കും കണ്ടില്ല. ഇത് എന്റെ ഭാഗത്ത്‌ നിന്നും വന്ന തെറ്റാണു ക്ഷമിക്കുക…
    പക്ഷെ ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം എല്ലാ എന്ട്രന്‍സ് പുസ്തകങ്ങളിലും ജി കെ സംബന്ധമായ വെബ്‌ സൈടുകളിലും ദേവതാല്‍ ആണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകം

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എന്റെ ബാലന്‍ മാഷെ … ഇങ്ങള് എന്തിന്റെ മാഷാ. മലയാളം പച്ചവെള്ളം പോലെ എഴുതുന്നത്‌ കണ്ടപ്പോള്‍ അസുയ തോന്നി..

  • Reshmi

    ബാലചന്ദ്രന്‍,
    നന്ദി.
    ഒരു പേരില്‍ പലതുമിരിക്കുന്നു എന്ന്‍ മനസ്സിലാക്കിത്തന്നതിന്.
    പേരുകള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നു എന്നല്ലാതെ അതിനെക്കുറിച്ചൊന്നും ഇത്ര വിപുലമായി ചിന്തിച്ചിരുന്നില്ല.
    പുതിയ അറിവുകള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു. .

  • balachandran

    @Jalaja
    സീമ മേനോന്‍ തെറ്റാണു .സീമാമേനോന്‍ ശരി.
    അര്‍ഥം -മേനോന്റെമകളായ/ഭാര്യയായ/വംശത്തില്‍ജനിച്ച,സീമ =സീമാമേനോന്‍.
    സീമ മേനോന്‍ =മേനോന്റെ സീമ (അതിര് ),അല്ലെങ്കില്‍ സീമ എന്നത് മേനോന്‍ ആണ് എന്നര്‍ഥം .

    സംശയം മാറാന്‍ വേണ്ടിയല്ലേ ഞാന്‍ എഴുതുന്നതെല്ലാം അര്‍ഥവും കാരണവും സഹിതം വിശദീകരിക്കുന്നത് .

    നാരായണമേനോന്‍ ശരിയാണ് .നാരായണന്‍ എന്ന് മാത്രം നില്‍ക്കുമ്പോള്‍ പൂല്ലിന്ഗ പ്രത്യയമായ “അന് “വേണം(നാരായണ+അന്).ചേര്‍ന്ന് വരുമ്പോള്‍ ‘മേനോന്‍’ എന്നതിന്റെ അവസാനം “അന് “ഉള്ളതിനാല്‍ ആദ്യത്തെ ‘അന്’ ലോപിക്കും .

    മാതാ ,പിതാ ,മാങ്ങാ എന്ന് തന്നെ വേണം .
    ഞാന്‍ പറഞ്ഞില്ലേ ,മാതാവ് പിതാവ് എന്നിങ്ങനെയാണ് .അല്ലാതെ “മാതവ്,പിതവ്‌”
    എന്നിങ്ങനെയല്ലല്ലോ .അന്ത്യത്തിലുള്ള ‘വ് ‘ മാത്രമേ ലോപിക്കു .
    തേന്‍ +കായ്‌ = തേങ്കായ്‌….തേങ്ങായ്‌…. തേങ്ങാ.

    നിളാ പൌര്‍ണമി ശരി. പൌര്‍ണമിയിലെ നിള (നദി)എന്നര്‍ഥം .

    ssu~ എന്ന് ടൈപ്പ് ചെയ്തിട്ട് ‘സ്സു്’ എന്ന് കിട്ടുന്നില്ല .എന്തുകൊണ്ടോ?

    ജെനിഷ് പറഞ്ഞത് ഞാനും തമാഷയയെ എടുത്തിട്ടുള്ളൂ

  • balachandran

    @ Jalaja
    പദ്മിനി -പദ്മ -ഇതാണ് കൂടുതല്‍ ശരി.പക്ഷേ ‘പദ്മ’ യിലെ “ദ” എന്ന മൃദു അക്ഷരം മലയാളത്തില്‍
    പലയിടത്തും “ത” എന്ന ഖരാക്ഷരമാകുന്നുണ്ട് .അതിനാല്‍ “പത്മ” തെറ്റാണെന്ന് പറയാന്‍ കഴിയില്ല .
    ഉദ്ഘാടനം -കൂടുതല്‍ ശരി .ഉത്ഘാടനം തെറ്റല്ല .
    പക്ഷേ -ഉല് ഘാ‍ടനം തെറ്റ് .മലയാളത്തില്‍ ‍
    മലയാളത്തില്‍ ‍
    എന്നതില്‍ അവസാനത്തെ ചില്ലക്ഷരം “ത” കാരച്ചില്ലാണ്.’ല’കാരച്ചില്ലല്ല
    എന്റെ കൈയ്യിലുള്ള ബൈബിളില്‍ ‘ഉല്പത്തി പുസ്തകം’എന്നാണെഴുതിയിട്ടുള്ളത്
    അത് “ഉലുപ്പത്തി” എന്നെഴുതുന്നതുപോലെയാണ് .
    ഉദ്പ്പത്തി -ഉത്പ്പത്തി എന്ന് വേണം .

    ചേച്ചി പറഞ്ഞത് തിരിച്ചാണ് .നമ്മള്‍ പത്മിനി എന്നെഴുതിയാലും പദ്മിനി എന്നാണ് വായിക്കുന്നത് .

    ഇപ്പോള്‍ crossword clue ചോദിക്കാനുള്ള സ്ഥലത്ത് പേരിന്റെയും വാക്കുകളുടെയും അര്‍ഥം മാത്രമേ
    ഉള്ളോ എന്ന് എല്ലാവര്ക്കും സംശയമായിത്തുടങ്ങിയോ ?
    പക്ഷേ ഇതു വായിക്കുന്ന എല്ലാവരും അവനവന്റെ പേരിന്റെ അര്‍ഥം ഒരു നിമിഷം ചിന്തിച്ചു നോക്കും .

  • Jenish

    @balachandran

    അത് താങ്കളെ ഉദ്ദേശിച്ചല്ല….

  • Baijo

    @pisharadi
    both lakes are different.
    since the links you published gives devtal to be in uttarakhand, where as cholamu lake is in sikkim

  • balachandran

    @ chadhni,Reshmi,jenish…..

    Thank you

    @ ജലജച്ചേച്ചീ,
    ഞാന്‍ എന്തിന്റെ മാഷാണെന്നിതുവരെ മനസ്സിലായില്ലേ .
    മലയാളം .

  • Kishor

    മലയാള സാഗരത്തില്‍ ആറാടുന്ന സ്രാവുകളെ നോക്കി അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കയാണ്‌ ഈയുള്ളവന്‍……

  • jalaja

    ബാലചന്ദ്രന്‍,
    മാങ്ങാ , തേങ്ങാ എന്നെവിടെയും എഴുതിക്കണ്ടിട്ടില്ലല്ലോ.
    പദ്മിനി എന്നാണോ വായിക്കുന്നത്? ദ് മി എന്നിങ്ങനെ? ഹിന്ദിയില്‍ ആദ്മി എന്നു പറയുന്നതുപോലെ. എനിക്ക് ചെറിയ ഒരോര്‍മ്മയുണ്ട്. പത്മിനി എന്നു വായിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചെറിയ ഒരു പ കാരം വരും. പല്പിനി എന്നു പറയുന്നതുപോലെ തോന്നും. അതുകൊണ്ട് ശ്രദ്ധിച്ചു വായിക്കണം എന്ന്‍ ചെറിയ ക്ലാസ്സില്‍ കേട്ട ഒരോര്‍മ്മ.
    സീമാമേനോനും ഗീതാഗോവിന്ദവും ആ ടീച്ചര്‍മാര്‍ക്ക് തെറ്റിയതായിരിക്കണം.
    സ്സു് എന്ന് വരാത്തത്—–ഞാന്‍ ടൈപ്പ് ചെയ്യുന്നത് കീമാന്‍ ഉപയോഗിച്ചാണ്. അതുപയോഗിച്ചാല്‍ വരും.
    ഇത്രയും കാര്യങ്ങള്‍ വിശദമായി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇത്തരം കാര്യങ്ങളില്‍ സഹായിക്കുന്ന ഏതെങ്കിലും പുസ്തകം ഉണ്ടോ?

  • jalaja

    ജെനിഷ്, ഇന്‍ഡ്യ എന്ന ഉത്തരം മതിയോ?

  • jalaja

    ബാലചന്ദ്രന്‍,
    മലയാളമാണോ സംസ്കൃതമാണോ എന്നു മാത്രമേ സംശയമുണ്ടയിരുന്നുള്ളൂ.
    കിഷോര്‍, സാഗരത്തിലേയ്ക്ക് ധൈര്യപൂര്‍വം ഇറങ്ങിക്കോളൂ.

  • Kishor

    കിട്ടിയ അറിവുകള്‍ വെച്ച് സ്വന്തം പേര്‍ വിശകലം ചെയ്തു കൊണ്ടിരിക്കുകയാണ്… പേര്‍ പറഞ്ഞാല്‍ ആരുടെ മകനാകും അല്ലെങ്കില്‍ ഭര്ത്താവാകും എന്നറിഞ്ഞിടെ ഇനി പേര് പറയു….

    @ പിഷാരോടി
    ബ്ലോഗിലെ കഥ വായിച്ചു, ബഹ്‌റൈന്‍ ഡ്യൂട്ടി ഫ്രീയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഇത്തരം ഒരു കഥാകാരന്‍ അങ്ങയില്‍ ഒളിഞ്ഞു കിടന്ന കാര്യം പിഷാരോടി പറഞ്ഞില്ല….

  • balachandran

    @jalaja
    ശരിയാണ് .മാങ്ങാ,തേങ്ങാ എന്ന് അപൂര്‍വമായേ എഴുതിക്കാണ്ന്നുള്ളൂ .
    അതിന്റെ ഒരു കാരണം ഇന്ന് നമ്മുടെ ഭാഷാബോധത്തെ നിയന്ത്രിക്കുന്നത് പത്രങ്ങളാണ് .അച്ച്ചടിച്ച്ചു വരുന്നതെല്ലാം ശരിയാണെന്ന് മലയാളിക്കുള്ള ഒരു മിഥ്യാ ബോധവും .
    വ്യാവസായികം എന്നതില്‍ എന്താണ് തെറ്റ് .
    വൈയവസായികം ഇന്ന് പറഞ്ഞാല്‍ അത് പലരും കെട്ടിട്ടുപൊലുമുണ്ടാകില്ല.
    എന്നാല്‍ ശരി രണ്ടാമത് പറഞ്ഞതാണ് .പത്രങ്ങളാണ് ഒന്നാമത്തേത് പോപ്പുലര്‍ ആക്കിയത് .
    നിമിഷത്തെ സംബന്ധിക്കുന്നത് -നൈമിഷികം
    വേദത്തെ സംബന്ധിക്കുന്നത് -വൈദികം
    വ്യാകരണത്തെ അറിയുന്നവന്‍ -വൈയ്യാകരണന്‍
    വ്യവസായം ചെയ്യുന്നവന്‍ വൈയവസായികന്‍
    പത്രങ്ങള്‍ ചില ഗുണങ്ങളും ചെയ്യുന്നുണ്ട് .
    ഭാഷാന്തരീകരണം ആണത് .Rappid action force നെ,”ദ്രുതകര്‍മ്മസേന” എന്നാക്കിയ പത്ര ധര്‍മ്മം അഭിലഷണീയം തന്നെ

  • Jenish

    @jalaja

    ചേച്ചിയാണ് താരം…

    എന്റെ ഉത്തരം “ഇന്തിയ”

    ആരും തല്ലാനും കേസ്സിനുമൊന്നും പോവണ്ട… തെളിവുണ്ട്..

    അമരീഷ് പുരി ഒരു ഹിന്ദി സിനിമയില്‍ “ഹേ മേരാ ഇന്തിയാ, ഹേ തേരാ ഇന്തിയ” എന്ന് പാടിയിട്ടുണ്ട്. ആ പാട്ട് വീഡിയോ ഉള്‍പ്പെടെ ഞാന്‍ ഹാജരാക്കും..

    ഇതാണ് നിര്‍മ്മാതാവിന്റെ മനോധര്‍മ്മമെന്ന മണ്ണാങ്കട്ട….
    :) ;):);)

  • balachandran

    @ കിഷോര്‍
    ഞാല്‍ പറഞ്ഞില്ലേ എല്ലാവരും ഇപ്പോള്‍ അവനവന്റെ പെരിനേക്കുറിച്ച്ചു ചിന്തിക്കുമെന്ന് .
    ഞാന്‍ സഹായിക്കാം
    കിഷോര്‍ -കിശോരന്‍ എന്നു നമ്മുടെ ഭാഷ .ഹിന്ദിയുമായുള്ള അനുകരണമാണ് “ശ”
    യെ “ഷ ” ആക്കിയതും ,അന് എന്ന പുല്ലിങ്ങ പ്രത്യയത്തെ കളയിച്ച്ചതും.
    കിശോരന്‍ =കുട്ടി ,ബാലന്‍ .
    “നന്ദ കിശോരാ …..നവനീത ചോരാ …”

  • http://1 Jenish

    @balachandran

    അപ്പോ “ജനിഷ്” ഓ?????????

  • balachandran

    ജലജച്ചേച്ചിയ്ക്
    ഇങ്ങനെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ഒറ്റമൂലിയൊന്നും ഇല്ല .
    ആകെ കിട്ടാനുള്ളത് “അപശബ്ദ ബോധിനി “യാണ്
    അതും ഇത്തരം കാര്യങ്ങളൊന്നും കിട്ടത്തില്ല .വ്യാവസായികം പോലെ തെറ്റായിട്ടുപയോഗിക്കുന്നവ പറഞ്ഞിട്ടുണ്ട് .
    മറ്റെല്ലാം നാം അഭ്യസിച്ചു തന്നെ നേടേണ്ടതാണ് .
    താത്പര്യമുന്ടെങ്കില്‍ നേടാവുന്നതേയുള്ളൂ.

  • balachandran

    @ jenish
    ജന + ഈശന്‍ = ജനേശന്‍
    കല + ഈശന്‍ =കലേശന്‍ പോലെ .
    ജനേശന്‍ എന്നത് ജനീശന്‍ എന്നു ഹിന്ദിയില്‍ എങ്ങനെ മാറി എന്നറിയില്ല .
    ജനേശന്‍ =രാജാവ് .

  • jalaja

    കിഷോര്‍, അപ്പോള്‍ ആരുടെയും ഭര്‍ത്താവ് ആവാന്‍ സാദ്ധ്യതയില്ല അല്ലേ?

    കിഷോര്‍ എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ജെനിഷിനു ഒരു അര്‍ത്ഥമുണ്ടെന്ന് തോന്നിയിട്ടില്ല. ജനേശന്‍ എന്ന രീതിയില്‍ ആലോചിച്ചിട്ടില്ല. അപ്പോള്‍ ഇനി അതും പദപ്രശ്നത്തില്‍ പ്രതീക്ഷിക്കാം.

    ജെനിഷ്, ഇന്തിയ എന്നെഴുതണമെങ്കില്‍ ഒരു ലിങ്ക് കൂടി വേണ്ടിവരും. ഇ മാത്രം പോര

  • അപരിചിതന്‍

    ബാലന്‍ മാഷേ,
    താങ്കളുടെ മലയാളം ക്ലാസ് നന്നായിരുന്നു. എങ്കിലും ഒരു ചെറിയ അഭിപ്രായം പറയട്ടെ, ഭാഷാപരമായി തെറ്റായാലും ഒരാളുടെ പേരില്‍ മാറ്റം വരുത്തുന്നത് ശരിയാണോ? പ്രത്യേകിച്ചും ഒരു ചോദ്യത്തിന് ഉത്തരമായി വരുമ്പോള്‍?

    ‘രാപ്പകലി’നെ പറ്റിയുള്ള കമന്റ് വായിച്ചപ്പോള്‍ ‘കല്ല്യാണരാമനെ’ ഓര്‍മ്മ വന്നു!!

    മറ്റൊന്നു കൂടി, ബാലചന്ദ്രന്‍ എന്നാല്‍ ‘ബാലനായ ചന്ദ്രന്‍’ എന്നാണോ?

  • http://1 Jenish

    @balachandran

    You mean “The King”…

    താങ്കള്‍ പറഞ്ഞതെല്ലാം ശരി. :)

    എന്തായാലും ചിലരെപ്പോലെ വെള്ളത്തിലുണ്ടായത് മീനാണോ, തവളയാണോ, കൊഞ്ചാണോ, കൂത്താടിയാണോയെന്ന് സംശയിച്ച് നടക്കേണ്ടി വന്നില്ലല്ലോ!!

  • jalaja

    ജെനിഷ്,

    :) :) :)

    തിരുവായ്ക്കെതിര്‍വായില്ലേ……..

  • Kishor

    @ ബാലചന്ദ്രന്‍,
    മലയാളമാണോ സംസ്കൃതമാണോ എന്നു മാത്രമേ സംശയമുണ്ടയിരുന്നുള്ളൂ.
    കിഷോര്‍, സാഗരത്തിലേയ്ക്ക് ധൈര്യപൂര്‍വം ഇറങ്ങിക്കോളൂ.

    വേണ്ട മോനെ, വേണ്ട മോനെ …. കൊത്തി തിന്നാനല്ലേ…

    പാവം പിഷാരോടിയെ കാണാനേ ഇല്ല.
    എന്റെ പേര് മാറ്റി, ബാല്ലേട്ടന്‍ എന്നാക്കി

  • Malini

    മഷിത്തണ്ടില്‍ ഒരു മാഷിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. അതും മലയാളം മുന്‍ഷി. !!!!! കൊള്ളം കൊള്ളം. ബാലചന്ദ്രന്‍ അഭിനന്ദനങ്ങള്‍… ഇനിയിപ്പോ ജലജചേച്ചിക്ക് അത്യാവശ്യം വിശ്രമം ആവാം.

  • സുരേഷ്

    ഇനി യിപ്പോ പേരിന്റെ അര്‍ത്ഥം അരിയാന്‍ ബുദ്ധിമുട്ടില്ലല്ലൊ !

    എന്റെ ബാലന്‍ മാഷേ,

    സുരേഷ്, ജിജി, ശ്രീലക്ഷ്മി , ശ്രീനിഥി അര്‍ത്ഥം ഒന്നു പറഞ്ഞു തരണേ, പ്ലീ…….സ്.

    മലയാളം നേരേ ചൊവ്വേ പഠിക്കാത്തതിന്റെ കുഴപ്പം.

    സുരേഷ്

  • jalaja

    ബാലചന്ദ്രന്‍, താങ്കള്‍ കമന്റ് പേജില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് നന്നായി. സംശയങ്ങള്‍ തീര്‍ത്തു തരാന്‍ ഒരാളായല്ലോ. ഇവിടെ ശരിക്കും ഒരാളുടെ ആവശ്യം ഉണ്ടായിരുന്നു. താങ്കള്‍ കുറേയേറെ പദപ്രശ്നങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണല്ലോ കമന്റ് പേജില്‍ വരുന്നത്. എന്തായാലും നന്നായി.
    അഡ്മിന്‍, ഈ കമന്റ് പേജ് ലോഗിന്‍ ചെയ്യാതെ തന്നെ വായിക്കാമല്ലോ.( എന്നു വച്ചാല്‍ ആര്‍ക്കും വായിക്കാം) ചില സമയങ്ങളില്‍ എനിക്ക് തോന്നിയിട്ടുണ്ട് ആ സൌകര്യം നല്ലതല്ല എന്ന്. പക്ഷേ ഇപ്പോള്‍ തോന്നുന്നു എല്ലാവരും വായിച്ചോട്ടെ എന്ന്. :)

  • സുരേഷ്

    ഷൊര്,

    അബദ്ധത്തില്‍ പോലും ഈ സാഗരത്തിലോട്ട് ചാടല്ലേ.

    ആറ്റിലേക്കച്ചുതാ ചാടല്ലേ ചാടല്ലേ
    കാട്ടിലെ പൊയ്കയില്‍ പോയി നീന്താം.

    അല്ലെങ്കില്‍ കരക്കെങ്ങാണ്ടിരുന്നു മലയാളപ്പുഴ യിലൂടെ നീന്തി വരുന്ന സ്രാവുകളെ പിടിക്കാം.
    പോരത്തതിനു ട്രോളിംഗ് നിരോധനം നിലവിലുണ്ട്

    സുരേഷ്

  • jalaja

    balachandran Says:
    June 30th, 2011 at 11:18 am
    നിളാ പൌര്‍ണമി ശരി. പൌര്‍ണമിയിലെ നിള (നദി)എന്നര്‍ഥം .
    നിളാ പൌര്‍ണ്ണമി, പേരിന്റെ സൌന്ദര്യം കൂടുകയാണല്ലോ. :)

  • Rajaneesh

    18A
    13D
    28U

    Clue please…….

  • beegees

    Rajaneesh………

    കന്യാകുമാരി ജില്ലയിലെ xxxx മാര്ക്കറ്റിലും ഇക്കുറി തീവില. 10 ദിവസത്തിനുള്ളില് കേരളത്തിലേക്ക് ഒഴുകുന്നത് 5 കോടി രൂപയുടെ പൂക്കള്.
    search>”ഈ വൃത്തം പ്രധാനമായും വഞ്ചിപ്പാട്ടിലാണ് ഉപയോഗിക്കുന്നത്”

    search>” ഇലകൾ ഇടവിട്ട് ഒന്ന് മാത്രം” . “പ്രഥക് പർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന “

  • Malini

    മാലിനി edit
    ദുര്‍ഗ്ഗ
    Durga

    :(

  • balachandran

    ന്റമ്മേ……..ഇതിനെല്ലാം കൂടി ഞാനെപ്പോള്‍ മറുപടി പറയും .
    സുരേഷ് പറഞ്ഞത് പോലെ ആറ്റിലേക്ക് ചാടിയത് തന്നെയാണോ ….
    പക്ഷെ അങ്ങനെയല്ല .ആരുടെ സംശയങ്ങള്‍ക്കും അറിയാവുന്നതരത്തിലൊക്കെ
    മറുപടി പറഞ്ഞുകൊടുക്കാന്‍ എനിക്ക് വളരെ സന്തോഷമാണ് .
    സമയക്കുറവുള്ളതിനാല്‍ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം .

    പിന്നെ എന്റെ കണ്ണ് നിറയ്കുന്ന മറ്റൊരു കാര്യം കൂടി ഇതിലുണ്ട് .
    കഴിഞ്ഞ പതിനാല് വര്‍ഷമായി പൊടിതട്ടാതെ കിടക്കുകയായിരുന്നു .
    ഇപ്പോഴാണ്‌ എനിക്ക് മനസിലായത് എന്നില്‍ നിന്നും കാലത്തിനു ഒന്നും മായ്ച്ചു കളയാന്‍ പറ്റിയില്ലെന്ന്.അതിനവസരം ഉണ്ടാക്കിത്തന്ന എല്ലാവര്ക്കും നന്ദി .
    ചിലപ്പോള്‍ ചിലതില്‍ തെറ്റ് വന്നെന്നു വരാം .ക്ഷമിക്കണം .
    ശരി ഓര്‍മ്മ വന്നാല്‍ ഞാന്‍ തന്നെ തിരുത്തും.

    ഓരോന്നോരോന്നായി പറയാം
    @

  • Shanmukhapriya

    ബാലചന്ദ്രന്‍ മാഷ്,
    മറ്റ് ഭാഷകളൊന്നും അധികമറിയില്ല, പക്ഷെ മലയാളം ശരിക്കും അറിയാം എന്നായിരുന്നു കരുതിയിരുന്നത്, ഇപ്പോള്‍ മനസ്സിലായി അതും പൂര്‍ണ്ണമായും എനിക്കറിയില്ല എന്ന് :( മലയാളത്തിലെ ഈ പുതിയ അറിവുകള്‍ ക്ക് വളരെയധികം നന്ദി :)

  • balachandran

    അപരിചിതന്,
    ഭാഷാപരമായി തെറ്റായാലും ഒരാളുടെ പേരില്‍ മാറ്റം വരുത്തുന്നത് ശരിയാണോ? പ്രത്യേകിച്ചും ഒരു ചോദ്യത്തിന് ഉത്തരമായി വരുമ്പോള്‍?
    ശരിയല്ല .നമ്മളിവിടെ പരിശോധിച്ചത് മാറ്റം വരുത്തണോ വേണ്ടയോ എന്നല്ല .
    പേരിന്റെ അര്‍ഥം ശരിയായ തരത്തിലാണോ എന്ന് മാത്രമാണ് .
    ഞാന്‍ നേരത്തെ പറഞ്ഞല്ലോ പെര്കൊണ്ട് തിരിച്ചറിയുക എന്നാണ് ഉദ്ദേശം .അതിനു നമ്പര്‍ ആയാലും മതി .ഇന്ത്യാ ഗവ.ഒരു പക്ഷെ അടുത്ത വര്ഷം എനിക്കിടാന്‍ പോകുന്ന നമ്പര്‍ 72000005693 ഇങ്ങനെയായിരിക്കും.
    ബലചന്ദ്രന്മാര്‍ ഇന്ത്യയില്‍ ആയിരങ്ങള്‍ കാണും .പക്ഷെ ഈ നമ്പരില്‍ ഒരാളേ കാണു.
    പക്ഷെ അച്ഛന് മകനെ “മോനെ 231546 ഏ” എന്ന് വിളിക്കാന്‍ പറ്റത്തില്ലല്ലോ .
    അപ്പോള്‍ അതിനൊരു പേര് വേണം .ഇപ്പോള്‍ കണ്ടുവരുന്നതു അര്‍ഥമില്ലാത്ത ഏതെങ്കിലും രണ്ടക്ഷരങ്ങളോ തികച്ചും തെറ്റായ അര്‍ഥമുള്ള പേരുകളോ ആണ് .
    ഒരു പക്ഷെ പേരിടുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് അതിനെ സംബന്ധിച്ച്ചു അറിവില്ലാത്തത് കൊണ്ടാകാം.അതിനും വേറെ മാര്‍ഗങ്ങളുണ്ടല്ലോ .ഇതാണെന്റെഅഭിപ്രായം .
    ഉദാഹരണം എടുത്തു കാണിക്കാത്തത് ഞാനെഴുതുന്ന പേര് (ഉദാഹരണം ),
    ഇതു വായിക്കുന്ന ആരുടെയെങ്കിലും വീട്ടിലുണ്ടെങ്കില്‍ അവര്‍ക്ക് വിഷമമായാലോ എന്ന് കരുതിയാണ് .

    ബാലചന്ദ്രന്‍ =ചന്ദ്രന്റെ ബാലരൂപം= ചന്ദ്രക്കല (ഇതുവരെ പൂര്‍ണമായിട്ടില്ല എന്നര്‍ഥം )

  • balachandran

    @ malini
    അഭിനന്ദനങ്ങള്‍ക്ക് നന്ദി .
    പക്ഷെ മുന്‍ഷി എന്നൊന്നും പുകഴ്ത്തല്ലേ .എനിക്ക് അത്രയ്ക്കൊന്നും അറിയില്ല .
    ഒരു പക്ഷേ നിങ്ങള്‍ക്കറിയാവുന്നതിനെക്കാള്‍ ചിലത് എനിക്കറിയാവുന്നത് കൊണ്ടായിരിക്കും .
    അത് “പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന് “എന്ന് പറഞ്ഞത് പോലെയായിരിക്കും

  • jalaja

    സുരേഷ്,
    സുരേഷിന്റെയും ശ്രീലക്ഷ്മിയുടെയും അര്‍ത്ഥം ഞാന്‍ പറഞ്ഞുതരാം. തെറ്റുണ്ടെങ്കില്‍ മാഷ് പറയട്ടെ. സുരേഷ്—സുരേശ് —സുരേശന്‍ —സുരന്മാരുടെ ഈശന്‍ —ദേവേന്ദ്രന്‍.
    ശ്രീലക്ഷ്മി —- ശ്രീ എന്നാല്‍ ലക്ഷ്മി. അപ്പോള്‍ ലക്ഷ്മിലക്ഷ്മി ( പൌനരുക്തം എന്നോ മറ്റോ പറയുമിതിനെന്നു തോന്നുന്നു) .
    ശ്രീ എന്നാല്‍ ഐശ്വര്യം. അപ്പോള്‍ ഐശ്വര്യലക്ഷ്മി.
    ലക്ഷ്മി എന്ന വാക്കിനും ഐശ്വര്യം എന്ന അര്‍ത്ഥമുള്ളതുകൊണ്ട് ഐശ്വര്യമൈശ്വര്യമെന്നും പറയാം.
    ശരിയല്ലേ?

  • balachandran

    @ kishore & suresh

    നിങ്ങളുടെ രണ്ടുപേരുടെയും humeric sense എനിക്ക് വളരെ,വളരെ ഇഷ്ടപ്പെട്ടു .
    അഭിനന്ദനങ്ങള്‍ .
    സുരേഷ് = സുരേശന്‍ എന്ന് ശരിയായ രൂപം
    സുരന്‍- ദേവന്‍ ,ദേവന്മാരുടെയും ഈശന്‍ =ദേവേന്ദ്രന്‍

    സുരേഷേ…ഇരിക്കുന്നിടത്തെങ്ങാനും ഒന്ന് പിടിച്ചോ .കൂടുതല്‍ പൊങ്ങിപ്പോകാതിരിക്കാനാ

    ശ്രീ ലക്ഷ്മി =ലക്ഷ്മീ ദേവി .ലക്ഷ്മിക്ക് കൂടുതല്‍ ബഹുമാനം കൊടുക്കാന്‍ വേണ്ടി ശ്രീ എന്നുകൂടി ചേര്‍ക്കുന്നുവേന്നെയുള്ളൂ
    ശ്രീ നിഥി = ശ്രീനിധി എന്നതാണ് ശരിയായ രൂപം എന്ന് തോന്നുന്നു .
    നിധി = സഞ്ചിത ധനം ,ഖജനാവ് എന്നൊക്കെ അര്‍ഥം
    “നിധി പോലെ സൂക്ഷിക്കാന്‍ തക്ക ഐശ്വര്യം (ശ്രീ) ഉള്ളവന്‍” എന്നര്‍ഥം

    ജിജി =പ്രത്യേകിച്ച് അര്‍ഥമൊന്നും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല .
    ജി, ജി എന്ന് രണ്ടക്ഷരം

  • anjanasatheesh

    ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന നോവല്‍ “ഫ്രാന്‍സിസ് ഇട്ടിക്കോര” യാണ് അതിലെ ഒരധ്യായത്തിന്റെ പേര് “സൊറ” എന്നാണു, ഇവിടെ ഈ സംവാദത്തിനും ആ പേരുതന്നെ നന്നായിചേരും. ഇവിടെ ഇപ്പോ ചന്ദ്രക്കലമാഷ് (തമാശയാണേ…) മലയാളഭാഷയില്‍ അര്‍മാദിച്ച് അര്‍മാദിച്ച് ന്റമ്മോ….. ഒരെത്തുംപിടീം കിട്ടണില്യാ. മ്മളൊക്കെ പത്താംതരം വരെയല്ലേ മലയാളം പഠിച്ചൂള്ളൂ അതോണ്ടിതൊക്കെ ഇപ്പോ ഒന്നും അങ്ങട് എത്തിപ്പിടിക്കാന്‍ പറ്റണല്യാ.പിന്നെ തപ്പിപ്പിടിച്ചൊക്കെ മനസ്സില് കേറ്റി വയ്കണുണ്ട് ന്നാലല്ലേ അടുത്തപദപ്രശ്നങ്ങളില് വിമര്‍ശനങ്ങളുമായി ഇറങ്ങാന്‍ പറ്റൂ……ഒക്കെ ഒരു തമാശ …പിന്നെ ഇതൊക്ക തന്നയല്ലേ ജീവിതം.

  • balachandran

    @ Anjanasatheesh
    good comments

    നിമിഷ കപിയാണല്ലോ.

    ‘കപി’ തെറ്റ് ‘കവി’ ശരി

    ബാലേട്ടോ…..(?)

    ‘ബാല’ചാപല്യമെന്നേ നിരീക്കുന്നുള്ളൂ……No More comments

    @ Anjanaa satheesh
    smili കൊടുത്തില്ലെന്നേയുള്ളൂ .അത് വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം .
    തമാശയ്ക്കെഴുതിയതായിരുന്നു

  • balachandran

    @ anjana
    ഇതിനോക്കെയാണോ “സൊറ” എന്ന് പറയുന്നത് ? നല്ല തമാശ

    മലയാള വ്യാകരണവും ,വാക്കര്ഥങ്ങളും ചര്‍ച്ചചെയ്യുന്നതിനു “സൊറ ‘
    എന്ന് പറഞ്ഞാല്‍ യഥാര്‍ഥ സൊറ യെ എന്താണ് പറയുക .

  • balachandran

    ജലജച്ചേച്ചിയ്ക്ക്,

    അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി .
    ഏറ്റവും കുടുതല്‍ പ്രചോദനം തരുന്നത് ചേച്ചിയാണ്

  • balachandran

    @ Jalaja
    ശ്രീ ലക്ഷ്മിക്ക് ചേച്ചി എഴുതിയ നിര്‍വചനം ശരി തന്നെയാണ് .
    പൌനരുക്ത്യ ദോഷം അവിടെ ആരോപിക്കേണ്ടതില്ലെന്നു തോന്നുന്നു .
    നമ്മള്‍ ശ്രീമാന്‍ ഗോപാലപിള്ള ,ശ്രീമതി പാറുവമ്മ എന്നോക്കെയെഴുതുന്നില്ലേ ബഹുമാനസൂചകമായി .അതുപോലെ .
    അര്‍ഥം ശ്രീയ്ക് ഐശ്വര്യം എന്ന് തന്നെ .

  • balachandran

    ഞാന്‍ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ (ഏപ്രില്‍)കന്യാകുമാരി ജില്ലയിലെ പൂക്കളുടെ പറുദീസയില്‍ പോയിരുന്നു .വിശദമായി കണ്ടു .അവിടെ മാത്രമല്ല കന്യാകുമാരിയില്‍ നിന്നും തിരുനെല്‍വേലിക്കു പോകുന്ന (NH-7,കന്യാകുമാരി-വാരണാസി )വഴിക്കും ധാരാളം പൂത്തോട്ടങ്ങളുണ്ട് .
    മുല്ലയെക്കാള്‍ ,പിച്ചിപ്പുവാണ് അവിടെ കുടുതല്‍ .അതിനാണ് കുടുതല്‍ വില .
    ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഏറ്റവും കുടുതല്‍ വിലയുള്ള പൂ കനകാംബരമാണ്
    കിലോയ്ക് മൂവായിരം രൂപ .(പൂവിനു ഭാരം വളരെ കുറവായതിനാല്‍ )
    ശരിക്കും കാണണമെങ്കില്‍ ഉള്നാട്ടിലേക്ക് പോകണം .
    കൂടാതെ കമ്പം,തേനി ,ഗുഡല്ലുര് എല്ലാം
    മുന്ത്തിരിത്തോട്ടങ്ങളാണ് കുടുതല്‍ സന്ദര്‍ശിച്ചത് . ‍ ഇനി മേലില്‍ മുന്തിരിങ്ങാ കൈകൊണ്ടു തൊടില്ലെന്ന് ശപഥം ചെയ്തു .കീടനാശിനി ധാരാളം
    ഉപയോഗിക്കുമെന്നറിയാമായിരുന്നെങ്കിലും,ഇത്രയും പ്രതീക്ഷിച്ചില്ല .
    മുന്തിരിങ്ങാ കഴിക്കുന്നതിലും (തമിള്‍ നാട്ടിലെ )ഭേദം
    കുറച്ചു ഫുരിടാണോ ,എന്ടോസള്ഫാനോ നേരിട്ട് കഴിക്കുന്നതായിരിക്കും .
    പച്ചക്കറികളുടെ അവസ്ഥ ഇതിനെക്കാള്‍ ഒട്ടും കുറവല്ല .

  • salil

    ഒരു പാടു ദിവസത്തിനു ശേഷം ഒന്ന് പദപ്രശ്നം ചെയ്യാമെന്നു വിചാരിച്ചു വന്നതാ…. കമന്റ്സ് വായിച്ചു സമയം പോയതറിഞ്ഞില്ല. ഇനി ഇന്ന് തീരുമെന്ന് തോന്നുന്നില്ല. പിന്നെ തീര്‍ക്കാം……എന്റെ നല്ല പാതി സമ്മതിക്കുന്നില്ല…..

  • admin

    system was down for sometime. sorry.

    We are going to upgrade the server between 2PM and 3PM today. server might be down for a few minutes.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    കമന്റ്സ് ഡബിള്‍ സെഞ്ച്വറി അടിക്കുമോ?

  • balachandran

    :) :) :)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ബാലചന്ദ്രന്‍ മാഷും ജലജെചിയും കൂടി ഈ പദപ്രശ്നത്തെ ഒരു വിജ്ഞാന വേദിയാക്കി മാറിയതിനു നന്ദി…
    മലയാളം അറിയാം എന്ന് വിചാരിച്ചു നടന്നിരുന്ന എന്നെ എനിക്ക് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കി തന്ന മാഷോട് കൂടുതല്‍ നന്ദി ഉണ്ട്… എന്തിന്റെ മാഷാ എന്ന് ഞാന്‍ മുമ്പ് ചോദിച്ചിരുന്നു. മറുപടി കണ്ടില്ല.

    കിഷോര്‍…. ഞാന്‍ ഇവിടെ തന്നെയുണ്ട്‌… ഇവിടെ വ്യാകരണവും മറ്റും തകര്‍താടുമ്പോള്‍ അടിയന്‍ തിരശ്ശീലക്കു പിന്നില്‍ നില്‍ക്കുകയായിരുന്നു.
    പിന്നെ കഥകള്‍… അഭിപ്രായത്തിനു നന്ദി…. വെറുതെയുള്ള ജോലിയിലെ വിരസത അകറ്റാന്‍ എഴുതിയെന്നു മാത്രം… എവിടെ ജോലി ചെയ്യുന്നു? നാട് എവിടെ…

    എന്റെ നാട് ന്യൂചര്‍ച് ആയിരുന്നു… ഇപ്പോള്‍ ബാംബൂഹില്‍കാവില്‍ മനസിലായല്ലോ…

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    വ്യത്യസ്തനാമൊരു മാഷാം ബാലനെ
    സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
    മഷിതണ്ടിന്റെ അഭിമാനമാണ് ബാലന്‍ മാഷ്…

    ബാലന്‍ ഒരു മാഷ്…മാഷ്…..മാഷ്

  • balachandran

    ചാന്ദ്നീ..
    അഭിനന്ദനങ്ങള്‍ക്ക് നന്ദി .
    മലയാളം മാഷ്‌ എന്ന് നേരത്തെ എഴുതിയിരുന്നു

  • അപരിചിതന്‍

    ബാലന്‍ മാഷേ,

    “ബൈബിള്‍ പ്രകാരം ചത്ത മൃഗത്തെ തിന്നുന്നവന്‍ ആര്?”

    ഈ വാക്യം തെറ്റല്ലേ? ‘പ്രകാര’ത്തിന് ശേഷം ഒരു കോമ നിര്‍ബന്ധമല്ലേ?

  • balachandran

    സുഹൃത്തുക്കളേ,
    ലോകത്തെല്ലാവര്‍ക്കും അവനവന്റെ മാതൃ ഭാഷയില്‍ മാത്രമേ “ചിന്തിക്കാന്”‍ കഴിയുകയുള്ളൂ .മറ്റൊരു ഭാഷയിലാണെങ്കില്‍ അത് മാതൃഭാഷയിലേക്ക് ഭാഷാന്തരീകരണം (translation)നടത്തേണ്ടിവരും.
    Abraham lincoln was the president of america എന്ന് ഇംഗ്ലീഷില്‍ ഒരു വാചകം കേട്ടാല്‍ ആദ്യം അത് “എബ്രഹാം ലിങ്കന്‍ അമേരിക്കയുടെ പ്രസിഡന്‍ട് ആയിരുന്നു” എന്ന് നമ്മുടെ ഭാഷയിലേക്ക് തര്‍ജ്ജുമ ചെയ്താണ് നാം ഗ്രഹിക്കുന്നത് .
    ഈ പ്രക്രിയകൊണ്ടാണ് മറ്റു ഭാഷകള്‍ മാതൃഭാഷപോലെ വേഗത്തില്‍ സംസാരിക്കാന്‍ കഴിയാതെ വരുന്നത് .
    അതിനാലാണ് അവനവന്റെ ഭാഷയെ “മാതൃ” ഭാഷ എന്ന് വിളിക്കുന്നത്‌ .അമ്മയുടെ മുലപ്പാല് പോലെ നമ്മില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു .
    ആ മാതൃ ഭാഷയെ(നമ്മുടെ) സ്നേഹിക്കുന്നവര്‍ ഇന്നു കുറവ് (കാരണം അറിയാത്തതുകൊണ്ട് )
    അതിനിടയിലും ,അമേരിക്കയിലും , ജനീവയിലും ,സിങ്ങപ്പുരിലും ,ഖത്തറിലും ,സൌദിയിലും ,ദുബായിലും ,അബുദാബിയിലും ഒക്കെയിരുന്നു കുറെയേറെ പേര്‍ മലയാളത്തെ സ്നേഹിക്കുന്നു എന്നറിയുന്നതില്‍
    എന്തെന്നില്ലാത്ത ആഹ്ലാദവും അഭിമാനവും തോന്നുന്നു .
    ഇനി ഒരു സംശയം എഴുതട്ടെ .ഇതില്‍ എത്ര പേര്‍ക്ക് മലയാളത്തില്‍ എത്ര അക്ഷരമുണ്ട് ഇന്നു കൃത്യമായി പറയാന്‍ കഴിയും .
    എല്ലാവരും മറുപടിയെഴുതുക

  • നിളാ പൗര്‍ണമി

    നിള അങ്ങനെ നഷ്ടപ്പെട്ട കളികള്‍ ഒരു വിധം തീര്‍ത്തു .
    ഇന്നത്തേത് കളിക്കാനാവുമെന്ന് കരുതുന്നു .
    ജലജേച്ചി അന്വേഷണത്തിന് നന്ദി .
    കമന്റ് പേജ് കടലുപോലെ
    സമയം പോലെ വായിക്കാം .

  • Rajaneesh

    Thank you beegees…..
    Finished

  • http://1 Jenish

    @Balachandran

    56… 3 അക്ഷരം എന്റെ വക.

  • balachandran

    അപരിചിതന്,
    ശരിയാണ് കോമാ വേണം .അത് പോലെ “മൃഗത്തെ”എന്നതില്‍ “ത്തേ”എന്നുമാണ് എഴുതേണ്ടത് (ചൂണ്ടിക്കാണിക്കുന്നതെല്ലാം ദീര്‍ഘത്തില്‍ വേണം )ഇതൊന്നും അറിയാത്തത് കൊണ്ടല്ല .കമ്പ്യൂട്ടറില്‍ ടൈപ്പു ചെയ്യുമ്പോഴുള്ള പരിമിതി കൊണ്ടാണ് .
    ഇതു മാത്രമല്ല ഞാനും നിങ്ങളും എഴുതുന്നത്തില്‍ ചൂണ്ടിക്കാണിക്കാന്‍ ഒരുപാട് തെറ്റുകളുണ്ട്‌ .

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    മലയാളത്തില്‍ 54 അക്ഷരങ്ങളുണ്ട് … പി യും ജി യും മരിച്ചു പോയല്ലോ

  • jalaja

    പിഷാരടീ,
    കഥകള്‍ നേരത്തെ തന്നെ വായിച്ചിരുന്നു. കൊള്ളാം അതില്‍ ഒരു അഭിപ്രായം എഴുതാന്‍ നോക്കിയിട്ട് പറ്റിയില്ല. ഇതില്‍ എഴുതാന്‍ മറക്കുകയും ചെയ്തു.

  • balachandran

    ഇന്നു ജലജച്ചേച്ചി എവിടെപ്പോയി .വെള്ളിയാഴ്ചയായത് കൊണ്ട് അവധിയെടുത്തോ ?

    @ jenish & chandni
    54, 56 ?കുഴപ്പമില്ല .
    എല്ലാവരും എഴുതട്ടെ .എത്ര ഇന്നു പറയുന്നവര്‍ ഏതൊക്കെ എന്നും കൂടി പറയണം .
    ഇപ്പോള്‍ വേണ്ട .
    എല്ലാവരുടെയും അഭിപ്രായങ്ങള്‍ വരട്ടെ .ഏതൊക്കെ എന്നു അവസാനം എഴുതിയാല്‍ മതി .

  • jalaja

    മാഷേ , രാവിലെ ഇവിടെ വന്നപ്പോള്‍ മഷിത്തണ്ട് പണിമുടക്കിലായിരുന്നു. ഇനി ഇന്ന് പദപ്രശ്നം ചെയ്യേണ്ടേ? അതുകൊണ്ട് കണ്ണിന് വിശ്രമം കൊടുക്കുന്നു. പിന്നെ വെള്ളിയാഴ്ചയുമാണല്ലോ.

  • balachandran

    @ jalaja

    Good

  • http://1 Jenish

    “അമ്പത്തൊന്നക്ഷരാളീകലിതതനുലതേ!വേദമാകുന്ന ശാഖി-
    ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
    ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
    സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!“

  • Kishor

    ഹാവൂ.. നോമിന് വയ്യാതായിരിക്കുന്നു… ഇനി നമുക്കെല്ലാവര്‍ക്കും കൂടി അടുത്ത പദപ്രശ്നക്കാരന്റെ ചിലവില്‍ കല്ലെറിയാം…

    @ചാന്ദിനി
    കോട്ടയം പുതുപ്പള്ളി പുത്തന്‍ പിഷാരത്തിലെ കുട്ടിയല്ലേ മിടുക്കാ… ചെറിയകോയിക്കല്‍ നിന്ന് വേളി… എല്ലാം നോം അറിഞ്ഞിരിക്കുന്നു….

  • ginu

    @ ബാലചന്ദ്രന്‍ മാഷ്,
    മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണം പണ്ടുമുതലേ സംശയമാണ്. 52 മുതല്‍ 56 വരെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഏതൊക്കെയാണ് ഒഴിവാക്കിയത് എന്നോ ഏതെല്ലാമാണ് ഇപ്പോള്‍ പ്രോയോഗത്തിലുള്ളത് എന്നോ ശരിക്കും അറിയില്ല. അതുകൊണ്ട് താങ്കളുടെ ചോദ്യം എല്ലാവര്ക്കും ഉണ്ടാകും എന്നു കരുതുന്നു. ഉത്തരതിനായി ഞാനും കാത്തിരിക്കുന്നു.

  • ginu

    “പ്രയോഗത്തിലുള്ളത്”

  • http://1 Jenish

    @Balachandran

    ഉപയോഗിക്കാത്ത അക്ഷരങ്ങളൊക്കെ എല്ലാഭാഷയില്‍ നിന്നും പുറത്തുകളഞ്ഞുകൊണ്ടിരിക്കുകയാണ്. Keyboard-ല്‍ type ചെയ്യാന്‍ കഴിയുന്നവമാത്രം അക്ഷരങ്ങളായി കണക്കുകൂട്ടുന്ന കാലം വിദൂരമല്ല.

    English-ല്‍ ഇപ്പോള്‍ 25 അക്ഷരമാക്കുകയാണ്

  • jalaja

    മാഷേ ,
    വല്ലാത്ത ഒരു ചോദ്യമാണല്ലോ ചോദിച്ചത്. 54 അക്ഷരം . റ്റ , ന ഇവ ചേര്‍ത്ത് 56 എന്നും പറയാറുണ്ട്. ഇതില്‍ രണ്ട് സ്വരങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടേയുണ്ടായിരുന്നില്ല ,നിഘണ്ടു വാങ്ങും വരെ. ഇപ്പോള്‍ മൂന്ന് സ്വരങ്ങളെ പുറത്തുകളഞ്ഞു എന്നാണറിവ്. റ്റ യെ അക്ഷരമാലയില്‍ ചേര്‍ത്തു എന്നു തോന്നുന്നു അപ്പോള്‍ ന യുടെ സ്ഥാനം എവിടെയാണ്? ഈ മൂന്നുസ്വരങ്ങളും ഉള്ള സമയത്താണല്ലോ അന്‍പത്തൊന്നക്ഷരാളീ വന്നത്. ക്രാന്തദര്‍ശിത്വം ആണോ?

  • jalaja

    ജെനിഷ്,
    ഇംഗ്ലീഷില്‍ നിന്ന് ഏതക്ഷരമാണ് കളയുന്നത്?
    പിഷാരടീ, മുളംകുന്നത്ത്കാവിലല്ലേ മെഡിക്കല്‍ യൂണിവേഴ്സിറ്റി വരുന്നത്? ഞാന്‍ ഫെബ്രുവരിയില്‍ അവിടെയുള്ള അമ്പലത്തില്‍ വന്നിരുന്നു.

  • jalaja

    മാഷേ , ഞാന്‍ അക്ഷരമാലയിലെ അക്ഷരങ്ങളുടെ കാര്യമാണെഴുതിയത്. ചില്ലക്ഷരങ്ങള്‍ അവയില്‍ പെടുന്നില്ലല്ലോ.

  • നിളാ പൗര്‍ണമി

    അമ്പമ്പോ !!
    മലയാളഭാഷയെക്കുറിച്ച് എന്തെല്ലാം ചര്‍ച്ചകള്‍ പങ്കെടുക്കാന്‍
    കഴിയാത്തതില്‍ വിഷമം തോന്നുന്നു .
    നിളയുടെ പേരിനെക്കുറിച്ചും കണ്ടു അഭിപ്രായം .
    നിളാ പൗര്‍ണമി എന്ന പേരിന്റെ ഭംഗി ദിവസവും
    കൂടട്ടെ ജലജേച്ചി .
    പൗര്‍ണമി ദിവസം നിളയില്‍ എത്തുമ്പോള്‍
    വെള്ളമുണ്ടാവുമോ ആവോ ?

    മലയാളം മാഷേ,
    നിളക്ക് ഭാഷാചര്‍ച്ച ഇഷ്ടപ്പെട്ടു .
    പക്ഷെ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട് .
    ‘മൃഗത്തെ’ എന്നതിലെ പ്രതിഗ്രഹികാപ്രത്യയത്തെ
    സംബോധനയാക്കി മാറ്റിയത് തീരെ ശരിയായില്ല .

  • http://1 Jenish

    @jajala

    chechii, they are planning to drop “Z” from English language.

  • jalaja

    നിളാ പൌര്‍ണ്ണമി,
    നിളയുടെ അഭാവം എനിക്കും അനുഭവപ്പെട്ടിരുന്നു.

    മാഷേ,
    മൃഗത്തെ എന്നതിന്റെ കാര്യത്തില്‍ നിളാപൌര്‍ണ്ണമിയോട് യോജിക്കുന്നു.

  • jalaja

    jenish, that is good . they can drop some more like k /c

  • balachandran

    എല്ലാവര്ക്കും

    ഇപ്പോഴാണ് അഭിപ്രായങ്ങളെല്ലാം കണ്ടത് .മറുപടിയെല്ലാം നാളെ .
    ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ഒഴികെയാണ് .
    ബാക്കിയുള്ളവരെല്ലാം അഭിപ്രായങ്ങള്‍ എഴുതട്ടെ .
    അവസാനം എന്റെ അഭിപ്രായങ്ങളും വിശദീകരണങ്ങളും പറയാം .

  • jalaja

    അഞ്ജന,
    ഇട്ടിക്കോര എങ്ങനെയുണ്ട്? നല്ല പുസ്തകമാണെന്ന് കേട്ടിരുന്നു. ഇവിടെ പുസ്തകം കിട്ടാന്‍ പൊതുവേ ബുദ്ധിമുട്ടാണ്.

  • അപരിചിതന്‍

    @jalaja

    ഇട്ടിക്കോര തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്.

    Jenish Says:
    July 1st, 2011 at 8:45 pm

    @jajala

    chechii, they are planning to drop “Z” from English language.

    അപ്പോള്‍ ഞാന്‍ പേര് മാറ്റേണ്ടി വരുമല്ലോ!!!

  • അഭിഷേക്

    47ഏ & 39ഡി

  • Malini

    മാഷേ ,
    വല്ലാത്ത ഒരു ചോദ്യമാണല്ലോ ചോദിച്ചത്. 54 അക്ഷരം . റ്റ , ന ഇവ ചേര്‍ത്ത് 56 എന്നും പറയാറുണ്ട്. ഇതില്‍ രണ്ട് സ്വരങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടേയുണ്ടായിരുന്നില്ല ,നിഘണ്ടു വാങ്ങും വരെ. ഇപ്പോള്‍ മൂന്ന് സ്വരങ്ങളെ പുറത്തുകളഞ്ഞു എന്നാണറിവ്. റ്റ യെ അക്ഷരമാലയില്‍ ചേര്‍ത്തു എന്നു തോന്നുന്നു അപ്പോള്‍ ന യുടെ സ്ഥാനം എവിടെയാണ്? ഈ മൂന്നുസ്വരങ്ങളും ഉള്ള സമയത്താണല്ലോ അന്‍പത്തൊന്നക്ഷരാളീ വന്നത്. ക്രാന്തദര്‍ശിത്വം ആണോ?

    now its 49

  • കഥാകാരന്‍

    മലയാളത്തില്‍ ആറെ ആറ് അക്ഷരങ്ങളേയുള്ളൂ, ഒരു ചില്ലക്ഷരമുള്‍പ്പെടെ

  • jalaja

    @കഥാകാരന്‍, കഥാകാരന് തെറ്റി. കഥാകാരന്‍ എന്നെഴുതാന്‍ അഞ്ചു അക്ഷരമല്ലേ വേണ്ടൂ, ഒരു ചില്ലക്ഷരമുള്‍പ്പടെ

  • balachandran

    ചാന്ദ്നീ ,
    കൊള്ളാം. നന്ദി .
    വെങ്കടേശ്വര സുപ്രഭാതം കാണാതെ അറിയാമോ ?
    അത് താത്പര്യമുള്ളവരെ പഠിപ്പിക്കാം എന്ന് കരുതിയാണെഴുതിയത്.
    അതിനു ഓരോ ശ്ലോകം മാത്രമേ കൊടുക്കാവു .
    അത് പഠിക്കാന്‍ സമയം കൊടുത്തിട്ട് അടുത്തത്‌ .
    എന്തായാലും എല്ലാവര്ക്കും അതുമൊത്തത്തില്‍ കിട്ടിയല്ലോ .
    താങ്കള്‍ എഴുതിയതില്‍ കുറച്ചു തെറ്റുകളുണ്ട്‌ .
    അതിന്റെ അര്‍ഥം നോക്കിയാല്‍ മതി .വ്യക്തമാകും .
    “കമലാകുചചൂചുകകുന്കുമതോ
    നിയതാരുണിതാതുലനീലതനോ”
    കമലാ=കമലയുടെ (ലക്ഷ്മീ ദേവി) കുചം = സ്തനം
    ചൂചുകം = മൊട്ടു (nipple) നിയതാ = നിശ്ചയമായും
    രുണിതാ = ചുവപ്പ് ബാധിച്ച, അതുല=തുല്യതയില്ലാത്ത
    നീലതനോ =നീല ശരീരത്തോട് കൂടിയവനേ
    (ലക്ഷ്മീ ദേവിയുടെ കുചാഗ്രത്തുള്ള കുങ്കുമ വര്‍ണ്ണത്താല്‍ നിശ്ചയമായും
    ചുവപ്പായിത്തീര്‍ന്ന മനോഹരമായ നീല ശരീരത്തോട് കൂടിയവനേ)
    “കമലായതലോചനലോകപതേ
    വിജയീഭവ വെങ്കടശൈലപതേ.”
    കമലം= താമര ,ആയതം =നീണ്ട ,ലോചനം =കണ്ണ്
    വിജയീ ഭവ =വിജയിച്ചാലും .
    (താമരയിതള്‍ പോലെ നീണ്ട കണ്ണുള്ള ലോകനാഥനായിട്ടുളളവനേ ,
    വെങ്കടാദ്രിയില്‍ കുടികൊള്ളുന്നവനേ വിജയിച്ചാലും )
    എന്നര്‍ഥം ,അതുപോലെ തുടര്ന്നുള്ളതിലും തെറ്റുണ്ട് .അത് പിന്നീടുപറയാം.

  • admin

    ഇദ്ദേഹം ഡബിള്‍ സെഞ്ചുറി അടിച്ചിട്ടുണ്ടാല്ലേ….ശ്രദ്ധിച്ചില്ല.