KRKT2/11/01MALA/05

KRKT2/11/01MALA/05
Topic :സ്പോര്‍ട്സും മറ്റുള്ളവയും
By :mujined
Play This Crossword
Top Player’s List

  • admin

    നമുക്ക് സാവധാനം പോകാം. പദപ്രശ്നം പരിശോധിക്കാന്‍ ആളില്ല. ഒരാള്‍ കൂടിയുണ്ട്. അദ്ദേഹത്തിന് എല്ലാം കൂടി നോക്കുവാന്‍ പറ്റില്ല. അതുകൊണ്ട് അഞ്ചു ദിവസത്തിന്റെ ഇടവേളയില്‍ വണ്ടി തത്കാലം പോകട്ടെ.

    @all
    ദയവു ചെയ്തു ആരും പുതിയ പദപ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ഇപ്പോഴുള്ളതിനെ എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ല.

  • Jenish

    @ admin

    whatz the qualification required for an approver? Jalajachechiyae kalippikkaathae approver aakkikkoodae……hahaha….

  • admin

    vikas,

    can you please test-play this crossword?

  • Vikas

    @Admin,

    Yes, I can. :)

  • admin

    കഠിനം എന്നാണ് വികാസ്‌ വിശേഷിപ്പിച്ചിരിക്കുന്നത് …
    all the best.use your life lines .
    ഇവിടെ triple century കടക്കുമോ എന്ന് നോക്കാം.

  • Jenish

    അതുകൊള്ളാം.. പദപ്രശ്നത്തെക്കുറിച്ച് ആദ്യമേ ഒരു അഭിപ്രായം കിട്ടുന്നത് എന്തുകൊണ്ടും നല്ലതുതന്നെ!!

  • http://mashithanducrossword mujeeb rahman

    കഠിനമാണെന്ന് വികാസും അഡ്മിനും ഒരുപോലെ പറയുന്നു.
    സ്പോര്ട്സിനു പ്രാമുഖ്യം നല്കി നിര്മ്മിച്ച പദപ്രശ്നമായിരുന്നു എല്ലാ തിരുത്തലും കഴിഞ്ഞപ്പോള് ഇങ്ങനെയായി അല്ലാതെന്തു പറയാന്.
    വരുന്നതു വരുന്നതുപോലെ വരട്ടെ.
    അല്ല പിന്നെ!……..
    എല്ലാവക്കും സ്വാഗതം.

  • Vikas

    രണ്ടാമതൊരുവട്ടം കളിച്ചുനോക്കിയപ്പോൾ എളുപ്പമായിരുന്നു :)
    ഓം ഗൂഗ്‌ളായ നമഃ ഓം വിക്ക്യായ നമഃ, ഓം തലതിരിഞ്ഞായ നമഃ

  • http://mashithanducrossword mujeeb rahman

    Vikaas……………………………………

  • വിവേക്

    മുജീബേ ഇവിടെതന്നെയൊക്കെ കാണുമല്ലോ അല്ലെ?

  • jalaja

    പദപ്രശ്നം ചെയ്യുന്നതിനു മുമ്പു തന്നെ ഇത്രയും കമന്റ്സോ?

    മുജീബ്, ഒരു നല്ല പദപ്രശ്നം ഉണ്ടാക്കിയതിന് ഒരു പാടു പൂമാലകള്‍ കിട്ടിയതല്ലേ? ( ഇത് മാലവ്യൂഹമാണെന്നോര്‍ക്കുക. )
    ഇത് സ്പോര്‍ട്സ് സംബന്ധിച്ചതാണല്ലോ. അമ്പെയ്ത്തുമത്സരം ഉണ്ടാകുമോ കമന്റ് പേജില്‍? മാലവ്യൂഹം ആയതുകൊണ്ട് അമ്പുകളെ പൂമാലകളായി സ്വീകരിച്ചോളൂ. ( കാടാമ്പുഴ ഐതിഹ്യം അറിയാമല്ലോ അല്ലേ). ഞാന്‍ ബ്രഹ്മാസ്ത്രം , പാശുപതാസ്ത്രം , ആഗ്നേയാസ്ത്രം അങ്ങനെ കുറെയെണ്ണം ഒരുക്കി വച്ചിട്ടുണ്ട്.

    വികാസ്, ഞാനീ പദപ്രശ്നം രണ്ടാം വട്ടമേ കളിക്കുന്നുള്ളൂ.

  • jalaja

    ജയകുമാര്‍ എവിടെ ? കുറെ നാളായി ഒരു വിവരവുമില്ലല്ലോ. മാലവ്യൂഹത്തില്‍ ടോപ്പേഴ്സ് ലിസ്റ്റില്‍ ഒരു ജയകുമാറിനെ കണ്ടു. സ്വന്തം പേര് വീണ്ടും സ്വീകരിച്ചതാണോ? അതോ ഇത് വേറെ ആരെങ്കിലുമാണോ?

    ഒരു പരീക്ഷയെഴുതാന്‍ പോയ പ്രീതിയെ പിന്നെ കണ്ടിട്ടേയില്ല. കമ്പ്യൂട്ടര്‍ കേടുവന്നോ? ഇതാ ഇപ്പോള്‍ കുറച്ചായി നിളാ പൌര്‍ണ്ണമിയും അപ്രത്യക്ഷയായിരിക്കുന്നു ഒപ്പം നെല്ലി അരുണും ( made for each other)

  • Vivek

    On your mark …. Set ….. Ready …. Go

  • Vivek

    ശബ്ദതാരാവലി ഇല്ലാത്തതിന്റെ എല്ലാ കുറവുമുണ്ട് …..

    @ അഡ്മിന്‍ – ഒരു അക്ഷരത്തില്‍ തുടങ്ങുന്ന എല്ലാ വാക്കുകളും കാണാന്‍ പറ്റുന്ന ഓപ്ഷന്‍ മഷിത്തണ്ട് നിഘണ്ടുവില്‍ കൊടുത്താല്‍ നന്നായിരുന്നു. (ധാരാളം വാക്കുകള്‍ കാണും എന്നത് അംഗീകരിക്കുന്നു)

  • SALIL

    Not able to continue due to internet connectivity … will continue on monday….

  • http://mashithanducrossword mujeeb rahman

    Dear all
    ഇപ്പോഴാണ് എനിക്ക് ഇങ്ങോട്ട് നോക്കാന്‍ സാധിച്ചത്
    5 പേര്‍ നൂറടിച്ചതു കണ്ടു .
    ടോപ്പ്േഴ്സിനെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
    ആദ്യം ടെസ്റ്റ് പ്ലേ നടത്തി .
    കമന്റു പേജ് നോക്കിയപ്പോള്‍ കമന്നുകളോന്നും കണ്ടില്ല .
    .നൂറടിച്ചവരുടേയും അഭിപ്രായങ്ങള്‍ കണ്ടില്ല അതോ അഡ്മിന്‍ വെളിവാക്കാത്തതതോ.

  • ullas

    clue pls,
    3A
    5A
    15A
    21A
    25A
    27B
    29B
    6D
    23D
    21U
    31U

  • jalaja

    congrats toppers!!!!!!!
    എന്തായാലും എന്റെ വക അധിക ക്ലൂ ഒന്നും ഇത്തവണ ഉണ്ടാവില്ല. എന്തു ഉത്തരങ്ങളാണ് കിട്ടിയതെന്നോ എങ്ങനെയാണ് കിട്ടിയതെന്നോ എനിക്ക് ഒരു രൂപവുമില്ല. എങ്ങനെയൊക്കെയോ കിട്ടി. :)

  • ampilymanoj

    tennis ,pole vault and rishi …..its tight…

  • beegees

    കുറെയധികം ഇംഗ്ലീഷ് പേരുകള്‍ കടന്നുകൂടിയ ഒരു പദപ്രശ്നം

  • Shanmukhapriya

    നല്ല പദപ്രശ്നം!!! ഉന്നതവിജയികള്‍ക്കെല്ലാം അഭിനന്ദങ്ങള്‍ :)

  • Jenish

    നല്ല പദപ്രശ്നം… Sports മാത്രമായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് തോന്നി…

    എന്നെ ഏറ്റവും കുഴപ്പിച്ചത് ഫുട്ബോളറാണ്… അവസാനം നല്ലതുപോലെയൊന്ന് തിരഞ്ഞപ്പോള്‍ അതും കിട്ടി..

  • beegees

    ADMIN>>>>
    12 മണിക്കൂറിനു ശേഷം പ്രസിദ്ധീകരിക്കാന്‍ …….

    ullas :
    ampilymanoj:

    3A>search in google ” he has played club football in Karnataka for HAL SC”
    5A>http://www.ganeshaspeaks.com/blog_Yelena_Isinbayeva_The_lady_Bubka_1319.jsp
    15A>search in mashithandu dictionary “the forest where, the Pandavas dwelled during their jungle life”
    21A>search in google “ഒരു ഗ്രഹത്തില് നിന്നും മറ്റൊരു ഗ്രഹത്തിലേക്ക്”
    25A> scored the winning goal in India’s 1-0 victory over Iran in the final.
    27B>search in mashithandu dictionary” fool”
    29B>ghee
    6D>Olympic Hymn
    23D>”have it” in malayalam
    21U>21Aകിട്ടിയാല്‍ ശരിയാകും
    31U>http://espn.go.com/nba/team/roster/_/name/orl/orlando-magic

  • jalaja

    “മറ്റുള്ളവ” നന്നായിരുന്നു, മുജീബ്.
    സ്പോര്‍ട്ട്സിനെക്കുറിച്ച് പറയാന്‍ അറിയില്ല. സെര്‍ച്ച് ചെയ്ത് വലഞ്ഞെങ്കിലും അവസാനം എല്ലാം കണ്ടുപിടിക്കാന്‍ കഴിഞ്ഞു. ഏഴാം സ്ഥാനവും കിട്ടി. വളരെ സന്തോഷം.
    ആദ്യമായിട്ടാണ് ഒരു പദപ്രശ്നം ചെയ്യുമ്പോള്‍ ഉറക്കം വരുന്നത്. താരാട്ടിന്റെ സുഖമുള്ളതുകൊണ്ടല്ല, സ്പോര്‍ട്സ് പെട്ടെന്ന് ബോറടിച്ചതുകൊണ്ടാണ്. :)
    ഞാന്‍ വെറുതെ എഴുതിയെന്നേയുള്ളൂ, കായികരംഗം ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ടല്ലോ. അവര്‍ക്ക് ഇഷ്ടമായിട്ടുണ്ടാകും.

  • http://mashithanducrossword mujeeb rahman

    priya, jenish,jalajachechi thanks,

    സ്പോര്‍ട്സ് മാത്രമുള്ള ഒരെണ്ണം പഠിപ്പുരയിലുണ്ട്
    ജലജച്ചിയുടെ (വക അധിക ക്ലൂ ) സഹായമില്ലാതെ എന്ത് കമന്‍റ് പേജ് .

  • Shanmukhapriya

    എന്നാലും ജലജേച്ചി സ്പോര്‍സ് ഒട്ടും ഇഷ്ടമില്ലാതെ ഉറക്കം വന്നിരുന്നു ചെയ്തിട്ടും ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പദം എങ്ങനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞു എന്നാ എനിക്ക് അത്ഭുതം!! കാരണം ക്രിക്കറ്റിനെക്കുറിച്ച് ഒരു വിധം അറിവുണ്ടായിട്ടും ആ വാക്കിന്റെ ആദ്യത്തെ രണ്ടക്ഷരം കിട്ടാതെയാ വലഞ്ഞത്!! ഒടുവില്‍ ലൈഫ് ലൈന്‍ രക്ഷപ്പെടുത്തി :)

  • http://deleted reshmi

    15 A ?

  • ampilymanoj

    23 last letter …………..

  • ampilymanoj

    ayyo entha ith…………..kadu katti………

  • Malini

    “നിങ്ങളുടെ കയ്യിലുള്ള ഒരേ ഒരു ആയുധം ചുറ്റിക ആണെന്കില്‍ ലോകം മുഴുവന്‍ നിങ്ങള്‍ക്കു ആണി ആയി തോന്നും….”
    വരാനിരിക്കുന്നവയെ ഒാര്‍ത്താണിതു പറയുന്നതു…
    Courtesy to the unknown who told this.

  • kishor

    5A last 2 letters please……..

  • Malini

    glossary for cricket… nnalum viveke… njanum get set go arunnu… edaku net swahaa..,appo thankal first…congrats…

  • Malini

    cricket : left hander bowling allee…

  • Malini

    hope mujeeb will get wot he deserves.. ;)

  • http://deleted reshmi

    മുജീബെ തല തിരിഞ്ഞുപോയി. approver സ്ഥാനത്തിനു ഒരു application കൊടുത്താലോ എന്ന് വിചാരിക്കുന്നു.

  • jalaja

    ഷണ്മുഖപ്രിയ,
    ക്രിക്കറ്റുമായി ബന്ധപ്പെട്ട പദങ്ങളുടെ ഒരു ലിസ്റ്റില്‍ നിന്നാണ് അത് കിട്ടിയത്. എന്റെ സ്വന്തം അറിവ് (!!!!!) വച്ച് ഞാന്‍ ബാറ്റ്സ് മാന്‍ എന്ന് എഴുതിനോക്കിയിരുന്നു. അപ്പോള്‍ ചില അക്ഷരങ്ങള്‍ കിട്ടി. പിന്നെ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ പ്രയാസമുണ്ടായില്ല. എന്നെ വലച്ചത് പോള്‍വാള്‍ട്ട് ഇതിഹാസമാണ്. അവരുടെ പേര് കിട്ടിയെങ്കിലും അപരനാമം തേടി ഒരു പാട് അലയേണ്ടി വന്നു. ടെന്നീസിന്റെ അര്‍ത്ഥം ഇംഗ്ലീഷ് ശബ്ദതാരാവലിയിലും (വളരെ ചെറിയ പ്രിന്റ് ആയതുകൊണ്ട് കുറെക്കാലമായി തുറക്കാത്ത ഒരു പുസ്തകം) വേറെ ഒരു നിഘണ്ടുവിലും പിന്നെ ഓണ്‍ലൈന്‍ നിഘണ്ടുക്കളിലും ഒക്കെ പരതി. പിന്നെ കറക്കിക്കുത്തി. അങ്ങനെ ശരിയാക്കിയെടുത്തു. പിന്നെ ഏഷ്യന്‍ ഗെയിംസില്‍ ഗോളടിച്ച വീരന്‍ കുറെ തിരഞ്ഞിട്ടാണ് കിട്ടിയത്. key words കണ്ടുപിടിക്കാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഇന്നലെ മനസ്സിലായി. :)

  • jalaja

    രശ്മി, അതോടെ ദേഹം മുഴുവനും തിരിഞ്ഞുപോകും,മറ്റേ വശത്തേയ്ക്ക്.

  • jalaja

    മാലിനി, അതിനാണ് ഭാഗ്യം ഭാഗ്യം എന്നു പറയുന്നത്. വാരഫലം നോക്കിയിരുന്നോ?
    എന്റെയും നെറ്റും പതിവിലാതെ ഇന്നലെ വളരെ സ്ലോ ആയിരുന്നു. പിന്നെ ചുറ്റിക കയ്യിലുണ്ടെങ്കില്‍ അതാ കമ്പ്യൂട്ടര്‍ ആണി മുന്നില്‍ത്തന്നെ.

  • jalaja

    മുജീബ്,
    ആയാതമായാതം സ്വീകരണീയം (വരുന്നതൊക്കെ സ്വീകരിക്കുക) എന്ന് കഴിഞ്ഞ ദിവസം ബാലചന്ദ്രന്‍ പറഞ്ഞു തന്നിട്ടുണ്ട്. അപ്പോള്‍ മുഴുവന്‍ സ്പോര്‍ട്സും സ്വീകരിക്കുക തന്നെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടെ.

  • jeeva

    26b please @99

  • jalaja

    ജീവ,
    മഞ്ഞളിന്റെ ഹിന്ദി വാക്ക്.
    വിജയാശംസകള്‍!!!

  • jeeva

    thks jalaja chechi

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ അഡ്മിന്‍

    ഇനി പുതിയ പദപ്രശ്നങ്ങള്‍ ഉണ്ടാക്കി അങ്ങേക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല.
    ശബ്ദ താരാവലിയിലേക്ക് ഒരു ലിങ്ക് കൊടുക്കണം. അത് നെറ്റില്‍ ഇല്ലെങ്കില്‍ ഡി സി ബുക്സിനോട് അത് നെറ്റില്‍ ഇടാന്‍ റിക്വസ്റ്റ് ചെയ്യണം . അല്ലെങ്കില്‍ മഴിതണ്ടില്‍ നിഘണ്ടുവില്‍ അതില്‍ നിന്നുമുള്ള പദങ്ങള്‍ കൂട്ടി ചേര്‍ത്ത് വിപുലീകരിക്കണം.
    കാരണം വലിയ തുക കൊടുത്തു അത് വാങ്ങുവാന്‍ എല്ലാവര്ക്കും സാധിച്ചെന്നു വരില്ല. പിന്നെ എല്ലാ പ്രശ്നങ്ങളിലും എല്ലാവരും അതിനെ ആശ്രയിക്കുമ്പോള്‍ ഇങ്ങനെ എഴുതുകയല്ലതെന്തു വഴി?

    @ വിവേക് ,,,,,,,,,,,,,,,,,,
    “”"”"”Vivek Says:
    June 25th, 2011 at 6:43 pm
    ശബ്ദതാരാവലി ഇല്ലാത്തതിന്റെ എല്ലാ കുറവുമുണ്ട് …..
    @ അഡ്മിന്‍ – ഒരു അക്ഷരത്തില്‍ തുടങ്ങുന്ന എല്ലാ വാക്കുകളും കാണാന്‍ പറ്റുന്ന ഓപ്ഷന്‍ മഷിത്തണ്ട് നിഘണ്ടുവില്‍ കൊടുത്താല്‍ നന്നായിരുന്നു. (ധാരാളം വാക്കുകള്‍ കാണും എന്നത് അംഗീകരിക്കുന്നു)”"”"”"”"”"”"”"”"”"”"”
    നന്ദിയുണ്ട് കേട്ടോ … എന്ന്നെയും ജെനിഷിനെയും സപ്പോര്‍ട്ട് ചെയ്തതില്‍….
    @ മുജീബ്
    ഒന്നാംതരം പദ “പ്രശ്നം”……. ഇങ്ങനെ വേണം “പ്രശ്നം” ഉണ്ടാക്കാന്‍……

  • nimmi

    plz give clue for second letter of 12 B

  • http://mashithanducrossword mujeeb rahman

    ചാന്ദ്നി ചേട്ടാ പ്രശ്നമില്ലാതെ എന്ത് പദപ്രശ്നം
    പ്രശ്നം ഇതിലും വലുതായിരുന്നു sports man സ്പിരിറ്റോടെ കുറെ ലഘുകരിക്കേണ്ടിവന്നു
    അല്ലെങ്കില്‍ ഇതിവിടെ തീരില്ലായിരുന്നു .
    ആയാതമായാതം സ്വീകരണീയം (വരുന്നതൊക്കെ സ്വീകരിക്കുക).
    Thanks

  • anil

    1D plz??

  • jalaja

    നിമ്മി,
    രണ്ടാമത്തെ അക്ഷരമാണോ പ്രശ്നം? അത് അറിയില്ലെന്നാണോ “ഭാവം” ?
    വിജയാശംസകള്‍!!!!

  • Jenish

    സാധാരണ പദപ്രശ്നത്തില്‍ ഉപയോഗിക്കുന്ന പദങ്ങളെല്ലാം മഷിത്തണ്ടില്‍ ഉള്‍പ്പെടുത്തിയതിനു ശേഷമേ അപ്രൂവ് ചെയ്യുകയുള്ളൂ എന്നാണ് എന്റെ നിഗമനം.. മഷിത്തണ്ടില്‍ ഉണ്ട് പക്ഷേ കണ്ടുപിടിക്കാന്‍ നിര്‍വാഹമില്ലെങ്കില്‍ എന്തുചെയ്യും!!:)

    പിന്നെ ഒരേ ഒരു സഹായം lifeline ആണ്.

  • Jenish

    ###Malini Says:

    June 26th, 2011 at 12:54 am
    “നിങ്ങളുടെ കയ്യിലുള്ള ഒരേ ഒരു ആയുധം ചുറ്റിക ആണെന്കില്‍ ലോകം മുഴുവന്‍ നിങ്ങള്‍ക്കു ആണി ആയി തോന്നും….”
    വരാനിരിക്കുന്നവയെ ഒാര്‍ത്താണിതു പറയുന്നതു…
    Courtesy to the unknown who told this.####

    വരാനിരിക്കുന്നവയെന്നുദ്ദേശിച്ചത് സ്വന്തം പദപ്രശ്നമാണോ?

  • balachandran

    @ Jalaja and others

    ഈ പദപ്രശ്നത്തിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കുമ്പോള്‍
    ആയാതമായാതം സ്വീകരണീയം (വരുന്നതൊക്കെ സ്വീകരിക്കുക)എന്നത് മാറ്റി
    “വരുന്നതൊക്കെ അനുഭവിക്കുക” എന്നാക്കി മാറ്റേണ്ടി വരും
    കുഞ്ഞമ്മയ്ക് കാക്കി എന്ന് പറയുന്നത് കേരളത്തില്‍ എവിടെയാണ്? .ഗ്രാമ്യപ്രയോഗമാണോ?
    ജന്മി യും അങ്ങനെയായിരിക്കും
    ടെന്നീസ് ആയിരിക്കും എല്ലാവരെയും പ്രശ്നത്തിലാക്കിയിരിക്കുക.
    കുറച്ചു ചോദ്യങ്ങളൊഴിച്ച്ചാല്‍ വലിയകുഴപ്പമില്ല.
    ജലജേച്ചി ക്ലൂ കൊടുപ്പ് മതിയാക്കിയതെന്തേ .
    ഒരു കൈ സഹായം എല്ലാവര്ക്കും ആവശ്യം വരും
    അത്യാവശ്യം ക്ലൂ വേണ്ടവര്‍ ചോദിയ്ക്കാന്‍ മടിക്കണ്ട
    തമ്മില്‍ പരിചയപ്പെടാനുള്ള കോളം ഞാന്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല .
    ഞാന്‍ ഈ കൂട്ടായ്മയില്‍ വൈകിയെത്തിയ ആളാണല്ലോ .
    ഇനി ഞാനും കൂടുന്നു .
    കഴിഞ്ഞ ദിവസം ചാര് വാകദര്‍ശനത്തിനു അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി .
    മറുപടിയെഴുതാന്‍ സമയം കിട്ടിയില്ല .ഇന്നാകട്ടെ .

  • Jenish

    @Anil

    1D – “Room in Upstair” mashithandu

  • http://mashithanducrossword mujeeb rahman

    anil
    Please search in mashithandu For room in upstair
    വിജയാശംസകള്‍

  • anil

    thx…jenish & mujeeb :)

  • shabeer…

    7b…?
    12b…?
    20b….?
    32b…?

  • Jenish

    @balachandran

    “കാക്കി” നിഘണ്ടുവിലുള്ള പദമാണ്.. അതിനാല്‍ എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.. പക്ഷേ സംഭവം ഞാനും എവിടെയും കേട്ടിട്ടില്ല!! :)

  • admin

    @balachandran

    കുഞ്ഞമ്മ ==== ഉത്തരം നിഘണ്ടുവില്‍ തിരയുക. ഹിന്ദിയില്‍ നിന്ന് ഉത്ഭവം.

    @malini
    തിരി കൊളുത്തി നോക്കിയിട്ടുണ്ട്. ചിലരെ ചുടു ചോറ് തീറ്റിക്കാന്‍ അല്ലേ? ;-)
    (സ്മൈലി കൊടുത്തിട്ടുണ്ട്‌ )

  • shabeer…

    mujeeb,balu.chandini ……………pls help me.

  • balachandran

    @ admin
    @jenish
    Thank u

  • balachandran

    @shabeer
    7B ആദ്യത്തെ രണ്ടക്ഷരം ഒരു മലയാള സിനിമാസംവിധായകന്‍ .
    മൂന്നാമത്തെ അക്ഷരം തത്തയിലുണ്ട്
    12 B സ്വര്‍ഗത്തിന്റെ പര്യായം .ദിവാസ്വപ്നം പോലെ
    20B അതിന്റെ അര്‍ഥത്തില്‍ തന്നെയുണ്ട്‌ .വീഥിയെന്നാല്‍ ജനപഥം എന്നാണല്ലോ
    32B ഈ ഉത്തരം കണ്ടുപിടിക്കാന്‍ ഒരു “യോഗം” വേണം

  • Malini

    @ADMIN
    ;)

  • Jenish

    @Shabeer

    7b – ഒരു മലയാള സംവിധായകന്‍ + “ത”
    12b- search “heaven” in mashithandu
    20b- people’s path
    32b – ലോട്ടറി അടിക്കാന്‍ ഇത് വേണം

  • beegees

    shabeer…

    7b…ആദ്യത്തെ അക്ഷരം കിട്ടികാണ്‌മെന്നു വിശ്വസിക്കുന്നു .ബാക്കി അ”ഷിത” യിലുണ്ട്
    12b…search “heaven” in mashithandu dictionary
    20b…”.ജനങ്ങളുടെ പഥം”………….ഹിന്ദി യില്‍
    32b…search in wikipedia “പ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ് “

  • beegees

    use malayalam wikipedia …… ml.wikipedia.org

  • anjanasatheesh

    നിഘണ്ടുവിലുണ്ട് (!!!!!) മിണ്ടരുത് (!!!!!!)- അടികിട്ടും(!!!!) ഹാ……………….

  • Ajith

    17 B and 8A please..
    congrats mujeeb for this crossword..
    congrats all the winners and players…

  • Malini

    @Mujeeb
    Hold it…അര്‍ഥം ശരിയാണോ? ടേക്ക് ഇറ്റ്‌ എന്നാണോ ഉദ്ദേശിച്ചത്?
    21A നല്ലതു ആയിരുന്നു. അതിന്റെ പിന്നിലെ കഥയും രസകരം. ഇടക്ക് തെളിഞ്ഞും പിന്നെ മാഞ്ഞും പോയ കൊമനെച്ചിയെ ഓര്‍ത്തതും നല്ലത്.
    ഒര്‍ലാന്‍റോ മാജിക് ബാസ്കറ്റ് ബോള്‍ ടീമിലെ ഒരു പ്ലേയര്‍? – കഞ്ഞിക്കുഴിയിലെ ബ്രൈറ്റ് സ്റ്റാര്‍ ക്രിക്കറ്റ്‌ ക്ലബിലെ ഭാസ്കരന്റെ അനിയന്‍ എന്നാക്കാമായിരുന്നു.

    @ജലജേച്ചി
    വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നു
    അത് ഒളിവാണോ? അജ്ഞാത വാസക്കാലം അല്ലേ ‘contract’-ല്‍ ഒളിക്കാന്‍ മാത്രം ഉള്ളു? ഒന്നു പറഞ്ഞു തരണേ.
    ***വാരഫലം ‘പാര ഇളവാച്ച്’ അഹോ മഹാ കഷ്ടം തന്നെ..

    @JENISH
    എല്ലാം ചേര്‍ത്ത് തന്നെയാണ് ഉദ്ദേശിച്ചത്.

    @അഡ്മിന്‍
    CW-2 ഇന്നലെ അവസാനിച്ചെന്നു തോന്നുന്നു. സ്മൈലി ഇട്ടിട്ടുണ്ട്
    :) :) :) :) :)

  • ബിജോയ്‌

    എനിക്കറിയില്ല… എന്റെ കൈയ്യില്‍ ആ ബുക്ക്‌ ഇല്ല… ഈ ബുക്ക്‌ ഇല്ല…. ആരെങ്കിലും അതിലെ പദങ്ങള്‍ പദപ്രശ്നത്തില്‍ ഇട്ടാല്‍… ങ്യാഹ ഹ ഹാ

    @maalini,

    സംഗതി ഏറ്റിട്ടുണ്ട്… ;-) :-) note the സ്മൈലി

  • Malini

    @ADMIN
    ചുടു ചോറിന്റെ ആള് ദിപ്പോ വരും…
    ഹി ഹി ഹി
    ;)

  • Malini

    ജലജേച്ചി
    അത് ശരി ആണ് അല്ലേ. പാഞ്ചാലി സ്വയംവരം കാലഘട്ടം ആണെന്ന് തോന്നുന്നു.

  • Jenish

    @mujeeb

    “Kala harin“ ആണോ “kalo harin“ ശരി?

  • shabeer…

    thaaaaaaaaaaaaaaaaaaaaaaaanks baluuuuu,,begees and jenish

  • balachandran

    @malini
    അജ്ഞാതം,ഒളിവുതന്നെയല്ലേ
    ജ്ഞാതം- അറിയത്തക്കതരത്തില്‍(തെളിവില്‍)
    ന+ജ്ഞാതം = അജ്ഞാതം -അറിയത്തക്കതരത്തിലല്ലാതെ (തെളിവിലല്ലാതെ)=ഒളിവില്‍

  • sham2010

    15B kakki ennullathu malayalam vakkalla. athu hindi vaakkanu. kakka- kakki ennullathu.

  • Jenish

    @malini

    മാലിനി പറഞ്ഞത് ശരിയാണെന്നാണ് എന്റെ അഭിപ്രായം. അവിടെ പാണ്ഡവര്‍ ഒളിവിലല്ല കഴിഞ്ഞിരുന്നത്..

    12 വര്‍ഷം വനവാസവും 1 വര്‍ഷം അജ്ഞാത വാസവുമാണെന്നാണ് കഥ.

  • raj

    can any one help me to do 21A, 7D and 8D. pls…….

  • Jenish

    21A – ആത്രി മഹര്‍ഷിയുടെ പുത്രന്‍
    7D – Harkha Bai
    8D – ചൊദ്യം ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആദ്യം തന്നെ വരും

  • shabeer…

    @raj

    first lettr
    ആദിയില്‍ ഉണ്ട് അനാദിയില്‍ ഇല്ല

  • Malini

    @Raj

    21A – http://www.mathrubhumi.com/kids/print.php?id=136967
    7D – jodha akbar , second part much like to our traditional royal women names
    8D- that girl scored 10/10 in gymnastics komanechi.

  • Malini

    8D – comaneci (komanechi)

  • Shanmukhapriya

    “കാക്കി” നിഘണ്ടുവിലുള്ള പദമാണ്.. അതിനാല്‍ എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല!!!!

    നിഘണ്ടുവിലുള്ളത് മാത്രമായിട്ട് എന്റെ ഒരു പരീക്ഷണം തയ്യാറായിരിപ്പുണ്ട് അന്ന് കാണാം പൂരം :) :) :)

  • Shanmukhapriya

    @raj
    21A-http://sagesofindia.wordpress.com/
    7 D-Akbar’s wife
    8 D-Actress in ‘doubles’

  • Malini

    @balachandran
    അരിയെത്ര ? പയറഞ്ഞാഴി!

  • hari

    any clue for 20a,26b, 5th letter of 1a

  • Ajith

    kittunna vare choikkanam ennalle..
    17 B and 8A please..

  • Raj

    Thank you very much Jenish, Malini and Shanmukhapriya.

    i have completed with ur help

    thanx.

  • jalaja

    balachandran says ജലജേച്ചി ക്ലൂ കൊടുപ്പ് മതിയാക്കിയതെന്തേ .
    ഒരു കൈ സഹായം എല്ലാവര്ക്കും ആവശ്യം വരും
    അത്യാവശ്യം ക്ലൂ വേണ്ടവര്‍ ചോദിയ്ക്കാന്‍ മടിക്കണ്ട
    തമ്മില്‍ പരിചയപ്പെടാനുള്ള കോളം ഞാന്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല .

    ഞാന്‍ ക്ലൂ കൊടുക്കുന്നത് മതിയാക്കിയിട്ടൊന്നുമില്ല. ഇന്നത്തേതില്‍ ക്ലൂ കൊടുക്കാന്‍ സാധാരണയുള്ളതിനേക്കാള്‍ പ്രയാസമായിരിക്കും എന്നു തോന്നി.

    തമ്മില്‍ പരിചയപ്പെടാനുള്ള കോളത്തില്‍ എന്തേ സ്വയം പരിചയപ്പെടുത്താഞ്ഞത്?

  • jalaja

    ഹരി,
    20a,കുടിയാനുമായി ബന്ധപ്പെടുത്തി ആലോചിക്കൂ.
    26b, മഞ്ഞളിന്റെ ഹിന്ദി വാക്ക്. (ഞാന്‍ നേരത്തെ എഴുതിയ ക്ലൂ ആണ്.)
    5th letter of 1a കൊറ്റി
    അജിത്,
    17 B നിഴല്‍ എന്ന് അര്‍ത്ഥം പറയാം.
    8A pleas മോഹന്‍ലാലും ഭാവനയും അഭിനയിച്ച ഒരു സിനിമയുണ്ട് ഈ പേരില്‍.

    വിജയാശംസകള്‍!!!

  • admin

    മഷിത്തണ്ടില്‍ ഒരു പദം വച്ച് തുടങ്ങുന്ന വാക്കുകള്‍ ഡിസ്പ്ലേ ചെയ്യുവാന്‍ പണി നടന്നു കൊണ്ടിരിക്കുന്നു.

    ഒരു പദം മുറിച്ചു എടുക്കുന്ന വിദ്യ പദപ്രശ്നത്തില്‍ മാത്രമേ ഉള്ളൂ. നിഘണ്ടുവില്‍ അതില്ല. അതുകൊണ്ട് കുറച്ചു കാല താമസം എടുക്കും.

  • jalaja

    Malini says
    @ജലജേച്ചി
    വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നു
    അത് ഒളിവാണോ? അജ്ഞാത വാസക്കാലം അല്ലേ ‘contract’-ല്‍ ഒളിക്കാന്‍ മാത്രം ഉള്ളു? ഒന്നു പറഞ്ഞു തരണേ.
    ശരിയാണെന്നു തോന്നുന്നു. ഇവിടെ വനവാസം മാത്രമായിരുന്നു. അരക്കില്ലത്തില്‍ നിന്നു രക്ഷപ്പെട്ട് കുറച്ചുകാലം ഒളിവുജീവിതമുണ്ടായിരുന്നെങ്കിലും അപ്പോള്‍ കാമ്യകവനത്തില്‍ താമസിച്ചിട്ടില്ലെന്നാണറിവ്. ആ സമയത്ത് ഏകചക്രയിലായിരുന്നു വാസം. ബകവധം ഈ സമയത്താണ്. സ്വയംവരത്തിനു പോകുന്നതും ഇവിടെ നിന്നാണ്. അജ്ഞാതവാസം വിരാടന്റെ രാജധാനിയിലാണല്ലോ. ചൂതുകളിയില്‍ തോറ്റ ശേഷം നേരെ കാമ്യകത്തിലേയ്ക്കാണ് പോകുന്നത്.

  • ampilymanoj

    20a,26b, 5th letter of 1a
    20a-pandu keralathil ee vyavasthithi nilavil undayirunnu…landlord
    26a- “dil “+ chahatha “hai”
    1a kittiya peru googilil nokku…

  • jalaja

    ഷണ്മുഖപ്രിയ ,
    ആ പദപ്രശ്നം സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. . അതാണ് ശരിക്കുള്ള പദപ്രശ്നം. ഭാഷയിലെ പദസ്വാധീനം കൂട്ടുവാനുള്ള ഒരു വിനോദമാണ് പദപ്രശ്നം. അല്ലാതെ പൊതുവിജ്ഞാനം കൂട്ടുവാനുള്ളതല്ല. ( അതിനുള്ളതാണ് പ്രശ്നോത്തരി.). അറിയാത്ത ഉത്തരങ്ങള്‍ക്കായി ലൈഫ് ലൈനും അധികസൂചനകളുമുണ്ടല്ലോ.

  • Ajith

    thanks jalajechi…

  • hari

    please third letter for 26b

  • സുരേഷ്

    23 down,
    23 back – last 3
    11 down – first letter
    10 back – first letter
    14 back – second letter
    1across

    clues

  • jalaja

    ഹരി,
    “ദിവസവും” ഉപയോഗിക്കുന്ന മഞ്ഞളിന്റെ ഹിന്ദി വാക്ക് അറിയില്ലേ? ഹിന്ദി കുക്കറി ഷോ ഒരെണ്ണം കണ്ടുനോക്കൂ.
    വിജയാശംസകള്‍!!!

  • Jenish

    @Shanmughapriya

    ഏതാണ് റഫറന്‍സ് ഗ്രന്ഥം? “ലഘു” ആണെങ്കില്‍ ഞാന്‍ ഇപ്പോഴേ തോല്‍ വി സമ്മതിച്ചു.. :)

    @admin

    “പദ” മോ അക്ഷരമോ സ്വരമോ? Anyway, അതിനായി കാത്തിരിക്കുന്നു.

  • hari

    JALAJA
    Thank you for the clues

  • jalaja

    സുരേഷ്,
    23 down, എടുക്കൂ.
    23 back – last 3 കൊച്ചിയിലായിരുന്നു.
    11 down – first letter നക്ഷത്രരാ ശികള്‍ എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. ചെന്നായ
    10 back – first letter കല്പവൃക്ഷം.
    14 back – second letter ചൈനക്കാരുടെ നിറം
    1across ഇതെന്റെ പരിധിക്കു പുറത്താണ്.(ഇത് ക്ലൂ അല്ല) എന്നാലും പറയാ. ഇംഗ്ലീഷില്‍ തിരഞ്ഞാല്‍ കിട്ടും.
    വിജയാശംസകള്‍!!!

  • Malini

    ശബ്ദ താരാവലി digitize ചെയ്താലോ? എല്ലാരും കൂടി ആഞ്ഞുപിടിക്കണം…
    രണ്ടു വര്ഷം വേണ്ടി വരുമോ?

  • സുരേഷ്

    jalaja,

    thank you very much.
    not well. since no comments.
    good crossword.

    suresh

  • http://mashithanducrossword mujeeb rahman

    ഇപ്പോഴാണ് സമയം കിട്ടിയത് നോക്കിയപ്പോള്‍ കമന്റ് സെഞ്ചുറി കടന്നിരിക്കുന്നു.
    എല്ലാവര്‍ക്കും നമസ്കാരം.

    malini say’s
    വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നു
    അത് ഒളിവാണോ? അജ്ഞാത വാസക്കാലം അല്ലേ ‘contract’-ല്‍ ഒളിക്കാന്‍ മാത്രം ഉള്ളു? ഒന്നു പറഞ്ഞു തരണേ?
    jenish say’s

    മാലിനി പറഞ്ഞത് ശരിയാണെന്നാണ് എന്റെ അഭിപ്രായം. അവിടെ പാണ്ഡവര്‍ ഒളിവിലല്ല കഴിഞ്ഞിരുന്നത്.

    jalajachechi say’s

    വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നു
    അത് ഒളിവാണോ? അജ്ഞാത വാസക്കാലം അല്ലേ ‘contract’-ല്‍ ഒളിക്കാന്‍ മാത്രം ഉള്ളു? ഒന്നു പറഞ്ഞു തരണേ.
    ശരിയാണെന്നു തോന്നുന്നു. ഇവിടെ വനവാസം മാത്രമായിരുന്നു. അരക്കില്ലത്തില്‍ നിന്നു രക്ഷപ്പെട്ട് കുറച്ചുകാലം ഒളിവുജീവിതമുണ്ടായിരുന്നെങ്കിലും അപ്പോള്‍ കാമ്യകവനത്തില്‍ താമസിച്ചിട്ടില്ലെന്നാണറിവ്. ആ സമയത്ത് ഏകചക്രയിലായിരുന്നു വാസം. ബകവധം ഈ സമയത്താണ്. സ്വയംവരത്തിനു പോകുന്നതും ഇവിടെ നിന്നാണ്. അജ്ഞാതവാസം വിരാടന്റെ രാജധാനിയിലാണല്ലോ. ചൂതുകളിയില്‍ തോറ്റ ശേഷം നേരെ കാമ്യകത്തിലേയ്ക്കാണ് പോകുന്നത്.

    malini, jenish,jalajachechi

    ഈ കാര്യം കമന്‍റ് പേജില്‍ വന്നതു നല്ലകാര്യം തന്നെ.

    അഞ്ജാതവാസക്കാലത്ത് ഒളിവില് താമസിച്ചിരുന്ന വനപ്രദേശം എന്നാണ് V. balakrishnan and R.leeladevi എന്നിവര് ഹൈന്ദവ വിജ്ഞാനകോശത്തില് പറയുന്നത് .അവര്ക്ക് തെറ്റുപറ്റിയതാണോയെന്ന് എനിക്കറിയില്ല .
    മഷിത്തണ്ടില്‍ search ചെയ്തപ്പോള്‍ കിട്ടിയത് ‘ഒളിവില്‍ ‘ എന്നു മാത്രം പറഞ്ഞിട്ടില്ല.
    ബാക്കിയെല്ലാമുണ്ട് . .നിജസ്ഥിതി എന്താണെന്നുള്ളത് ഇപ്പോഴും സംശയമുണ്ട്?
    .വിജ്ഞാന കോശത്തില്‍ കണ്ടതുകൊണ്ടാണ് ഞാനിങ്ങനെയൊരു സൂചന തന്നതും.

  • http://mashithanducrossword mujeeb rahman

    sorry
    അജ്ഞാതവാസക്കാലത്ത് വിഞ്ഞാന കോശത്തില്‍ ഇല്ലകേട്ടോ.’പാണ്ടവന്‍മാര്‍ ഒളിവില്‍ താമസിച്ചിരുന്ന വനപ്രദേശം’ എന്നു മാത്രമാണുള്ളത്

  • http://mashithanducrossword mujeeb rahman

    sorry
    അജ്ഞാതവാസക്കാലത്ത് എന്ന് വിജ്ഞാനകോശത്തില്‍ ഇല്ലകേട്ടോ.’പാണ്ടവന്‍മാര്‍ ഒളിവില്‍ താമസിച്ചിരുന്ന വനപ്രദേശം’ എന്നു മാത്രമാണുള്ളത്.അതു കണ്ട് എന്റ തെറ്റിദ്ധാരണയാണയിരുന്നുവെന്നു തോന്നുന്നു.

  • admin

    ശബ്ദ താരാവലി digitize ചെയ്താലോ? എല്ലാരും കൂടി ആഞ്ഞുപിടിക്കണം…
    രണ്ടു വര്ഷം വേണ്ടി വരുമോ?

    —–
    @malini,

    almost … but if we plan it properly, we can to it one year. who is interested?
    ഒരു ആഴ്ച നൂറു പദങ്ങള്‍ വീതം ടൈപ്പ് ചെയ്യുവാന്‍ കഴിയുന്ന പത്തു പേരുണ്ടാകുമോ? എങ്കില്‍ നടത്തി കാണിക്കാം.

    മഷിത്തണ്ടില്‍ ഇപ്പോള്‍ 60,000+ പദങ്ങള്‍ ഉണ്ട്. 300+ പരം ആളുകള്‍ പദങ്ങള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട് എന്ന് ഏകദേശ കണക്ക്. ഒരു 20,000 പദങ്ങള്‍ പുറത്തുണ്ടാകും. നാളെ തന്നെ ഇതുമുഴുവന്‍ ടൈപ്പ് ചെയ്തു കഴിയില്ല. പല തുള്ളി … എന്നാണല്ലോ. മടുത്താല്‍ നമ്മള്‍ നിറുത്തും. പിന്നെ ഒരു പത്തു പേര് വരുമ്പോള്‍ പിന്നേയും തുടരും. any takers.

    @all,
    try this http://mashithantu.com/transliteration/ for 2 in 1 transliteration.
    you can use both google and Mashitantu transliteration.

  • Malini

    @ADMIN
    I am in
    :)
    (pls one smiley)

  • Malini

    @ADMIN
    let it be 25000.

    per day /per person : 10 words
    25 persons (appx)
    250/day
    100 days are enough?
    we can do it.

  • Malini

    bhasha institute’s involvement also require. some one should verify it.

  • http://deleted reshmi

    ബാലചന്ദ്രന്‍, ജെനിഷ്,
    കുഞ്ഞമ്മയെ കാക്കി എന്ന് വിളിക്കുന്നത് ബംഗാളിലാണ്‌. അവര്‍ വിളിക്കുന്നത് “കാക്കിമാ” എന്നാണ്.അതായത് കുഞ്ഞമ്മ . എവിടെയും തിരയാതെ എനിക്ക് കിട്ടിയ ഒരേ ഒരുത്തരവും ഇതാണ് .

  • admin

    optimism and determinism are the backbone terms to any success.
    no need of an external support. we have jalala/pozhan/…

    how many of you have the book and willing to add 10 definitions. not per day. just 10 definitions. let me know. we will restart the mass action.

  • http://deleted reshmi

    Admn,

    I am ready to help.

  • Jenish

    @admin

    ആ ലിങ്കിന്റെ ഉപയോഗം എനിക്കത്ര പിടി കിട്ടിയില്ല. അത് ഓപ്പണ്‍ ചെയ്തപ്പോഴേ network security പ്രശ്നങ്ങളുണ്ടാക്കി!! പിന്നെ “അമ്മ” എന്ന് type ചെയ്തപ്പോള്‍‍ “മ്മഅ” എന്നാണ് വന്നത്.

    @Reshmi

    Thanks for the information. ഹിന്ദിയിലും “കാക്കി” ആണോ എന്ന് സംശയമുണ്ട്!!

  • admin

    add your interest in dictionary modify here…
    http://mashithantu.com/cw-discuss/?p=856

    if you are willing to add just 10 words, inform us. we will give you a special login.

  • admin

    ആ ലിങ്കിന്റെ ഉപയോഗം എനിക്കത്ര പിടി കിട്ടിയില്ല. അത് ഓപ്പണ്‍ ചെയ്തപ്പോഴേ network security പ്രശ്നങ്ങളുണ്ടാക്കി!! പിന്നെ “അമ്മ” എന്ന് type ചെയ്തപ്പോള്‍‍ “മ്മഅ” എന്നാണ് വന്നത്.
    —-

    ഉപയോഗം transliteration ആണ്.
    പദപ്രശ്നത്തില്‍ ഉപയോഗിക്കുന്ന transliteration നും ഗൂഗിള്‍ transliteration നും ഒരുമിച്ചു ഉപയോഗിക്കാം എന്ന് മാത്രം.

    തല തിരിഞ്ഞു വരുന്നത് എന്താണാവോ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    alachandran Says:
    June 26th, 2011 at 11:08 am
    @ Jalaja and others

    ഈ പദപ്രശ്നത്തിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കുമ്പോള്‍
    ആയാതമായാതം സ്വീകരണീയം (വരുന്നതൊക്കെ സ്വീകരിക്കുക)എന്നത് മാറ്റി
    “വരുന്നതൊക്കെ അനുഭവിക്കുക” എന്നാക്കി മാറ്റേണ്ടി വരും
    കുഞ്ഞമ്മയ്ക് കാക്കി എവിടെയാണ്? ഗ്രാമ്യപ്രയോഗമാണോ?
    reshmi Says:
    June 27th, 2011 at 9:08 am
    ബാലചന്ദ്രന്‍, ജെനിഷ്,
    കുഞ്ഞമ്മയെ കാക്കി എന്ന് വിളിക്കുന്നത് ബംഗാളിലാണ്‌. അവര്‍ വിളിക്കുന്നത് “കാക്കിമാ” എന്നാണ്.

    കുഞ്ഞച്ചനെ കാക്ക എന്നാണോ വിളിക്കേണ്ടത്

  • ginu

    11 d first letter pls….
    99*….

  • Jenish

    @Ginu

    11D – wolf

  • ginu

    @ Jenish

    Thank u….

  • http://deleted reshmi

    ജെനിഷ് ,
    ഹിന്ദിയിലും “കാക്കി ” എന്ന പ്രയോഗമുണ്ട് . പക്ഷെ അര്‍ത്ഥം വ്യത്യാസമുണ്ട് . ഹിന്ദിയില്‍ ” കാക്ക” എന്നാല്‍ അച്ഛന്‍റെ സഹോദരന്‍ ( ചാച്ച എന്നാണു പൊതുവെ പറയുന്നത് ).കാക്കി എന്നാല്‍ അച്ഛന്‍റെ സഹോദരന്‍റെ ഭാര്യ(ചാച്ചി എന്ന് പറയും )

  • aparichithan

    pls give clue for the last two letters of 20d. its not matching

  • അപരിചിതന്‍

    26d ഉത്തരം കിട്ടി. . ഇത് നേരത്തെ തന്നെ അറിയാമായിരുന്നു. ‘ഹേഴ്സ്റ്റ്’ എന്നാണ് മിക്ക സ്ഥലങ്ങളിലും കണ്ടിട്ടുള്ളത്. ‘ര്‍’ എന്നെഴുതി നോക്കാന്‍ തോന്നിയത് ഇപ്പോഴാണ്. ചിലപ്പോള്‍ തോന്നേണ്ടത് തോന്നില്ല. എന്താ ചെയ്യുക?

    മറുഭാഷാ പേരുകള്‍ ഒരുപാട് വരുമ്പോള്‍ കുറെയേറെ സമയം പാഴാവുന്നില്ലേ? trial & error രീതിയില്‍ ഒരേ പേരിനെ അക്ഷരങ്ങള്‍ മാറ്റി മാറ്റി പരീക്ഷിക്കേണ്ടി വരുന്നു.

    ഒരു പ്രത്യേക വിഷയത്തിലുള്ള പദപ്രശ്നം അതില്‍ തന്നെ ഒതുങ്ങുന്നതല്ലേ നല്ലത്? അല്ലെങ്കില്‍ പിന്നെ ‘ജനറല്‍ /പലവക’ എന്നൊക്കെ പറഞ്ഞാല്‍ മതിയല്ലോ?

  • balachandran

    @MALINI

    ഇങ്ങനെയൊക്കെയെഴുതിയാല്‍ എങ്ങനെയാണതിനു മറുപടി പറയുക
    ഞാന്‍ പറഞ്ഞത് വ്യക്തമായി വായ്ക്കാതെയാണതിനു “പയറഞ്ഞാഴി” എന്ന് പ്രതികരിച്ചത് .
    സാരമില്ല ,ബഹുജനം പലവിധം .
    അജ്ഞാത വാസവും ഒളിവുജീവിതവും രണ്ടും ഒന്നുതന്നെയാണ് .
    12 വര്ഷം വനവാസവും 1 വര്ഷം അജ്ഞാതവാസവും അജ്ഞാതവാസക്കാലത്ത്
    പിടിക്കപ്പെട്ടാല്‍ വീണ്ടും 12 വര്ഷം വനവാസം എന്നതാണ് വ്യവസ്ഥ .

  • balachandran

    @RESHMI AND OTHERS
    കാക്കി യുടെ ഉറവിടം കിട്ടി .നന്ദി .
    എന്റെ സംശയത്തിന് വളരെപ്പേര്‍ പ്രതികരിച്ഛതിലും സന്തോഷം .

  • balachandran

    @ JALAJA
    THANK U
    ഇന്നലെ അത്രയും എഴുതിക്കഴിഞ്ഞ സമയത്തുതന്നെ ഞാന്‍ താമസിക്കുന്നസ്ഥലത്ത്
    നെറ്റ് കട്ടായി .പിന്നെ എത്തിയത് ഇപ്പോഴാണ്‌ .
    അതിനാലാണ് പ്രതികരിക്കാന്‍ കഴിയാഞ്ഞത്.
    തുടര്‍ന്ന് പ്രതീക്ഷിക്കാം

  • binu

    pls give clues for 1a,5a,7a, 14b,2d,6d,11d

  • binu

    got 5a, 14b, 6d

  • ginu

    @ binu
    1a search in wiki “List of multiple Olympic gold medalists”
    5a given earlier, (2nd part of name is male polevault champion)
    7a indian woman, search in wiki (2nd name is chinnappa)
    14b a colour + ‘river’
    2d indian, 2nd name is ‘kulkarni’
    6d search in wiki ‘olympic hymn’
    11d given earlier, search ‘wolf’ in mashithandu

  • Malini

    @Balachandran
    അജ്ഞാത വാസക്കാലത്തെ കുറിച്ചല്ല. ഏക ചക്രയില്‍ അതുണ്ടായിരുന്നു, പിന്നീട് വിരാടനൊപ്പവും.കാമ്യകവനത്തിലെയും ദ്വൈതവനത്തിലെയും താമസത്തിനിടക്ക് പലപ്പോഴും കൌരവരും , ദുര്‍വാസവും ഒക്കെ അവരെ കാണുന്നുണ്ടല്ലോ. കാമ്യകത്തിലേത് അജ്ഞാതവാസം അല്ല എന്നാണ് പറഞ്ഞു വന്നത്.
    കാമ്യക വാസം വിക്കിപീഡിയയില്‍ ഇങ്ങനെയും.

    The Pandavas’ stay in the Kamyaka Forest
    First time visit

    During their first time stay at Kamyaka, Bhima slew Krimira, a Rakshasa. Kamyaka forest was easily accessible for the citizens of Kurujangala. So the people of Kurujangala frequently visited their King Yudhisthira in this forest (3,23). (Their cousins viz. the Yadavas, the Chedis and the Kekayas also visited them here). In order to avoid such contacts they moved to the Dwaita Forest (3,24).

    Second and Third time Stay

    The Pandavas came back from the Dwaita woods to Kamyaka again for a 2nd time. This time they lived without Arjuna who had left for military training in the northern Himalayas (3,36). They lived thus for 5 years in Kamyaka (3,50). Ghatotkacha lived with them during this period (7,181). Sage Vyasa and Sage Lomasa visited them then. From there, they set out for a pilgrimage across India, guided by Lomasa (3,93). Completing a tour of the whole of India, they came back to the Kurukshetra region, but without entering the Kamyaka forest, went to the regions north of the Himalayas. They came back from there with Arjuna among them and entered the Kamyaka woods for a 3rd time (3,181). It was the rainy season then and the Saraswati River was full of water at that time (3,181). This time the Yadavas and Sage Markandeya visited them. Sage Markandeya was an inhabitant of the Markanda river, a tributary of the Saraswati River in the north of Kurukshetra district in Haryana

    Before entering Kamyaka this time, they had also spent one year in the forests of Vishakhayupa to the north of Kamyaka, on the banks of the Yamuna, up on the mountains from where the river originated. It was in the midst of mountains abounding with water-falls (3,176). While dwelling there Bhima was afflicted by a snake.
    [edit] Fourth time Stay

    The Pandavas again shifted to the Dwaita forest (3,176) and came back to Kamyaka for the 4th time after 1 year and 8 months, seeing that the deer population near the Dwaita lake was declining due to their presence there (3,256). During this time Jayadratha, the king of the Sindhu Kingdom, on his way to the Salwa Kingdom passed through the Kamyaka forest (3,262). He tried to abduct Draupadi, but the Pandavas prevented that attempt. In the 12th year of their exile they left Kamyaka forest forever and went to the Dwaita woods (3,308).

    Thus the Pandavas spent their 12 years of forest life by shuttling between the Kamyaka and the Dwaita forests. There were roads walked by travellers, fields furnished with excellent corn and clear water between Dwaita and Kamyaka (3,256).

  • balachandran

    @malini
    ശരി. അതിനെക്കുറിച്ചുള്ള ചര്‍ച്ച നിര്‍ത്താം

  • balachandran

    @ malini
    ഞാന്‍ മറുപടി പറഞ്ഞത് ഇതിനായിരുന്നു

  • balachandran

    malini say’s
    വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നു
    അത് ഒളിവാണോ? അജ്ഞാത വാസക്കാലം അല്ലേ ‘contract’-ല്‍ ഒളിക്കാന്‍ മാത്രം ഉള്ളു? ഒന്നു പറഞ്ഞു തരണേ?
    ഞാന്‍ മറുപടി പറഞ്ഞത് ഇതിനായിരുന്നു

  • Malini

    @ബാലചന്ദ്രന്‍
    താങ്കള്‍ക്ക് തെറ്റ് ഇനിയും മനസ്സിലായില്ല എന്ന് മനസ്സിലായി.

    അജ്ഞാതം,ഒളിവുതന്നെയല്ലേ
    ജ്ഞാതം- അറിയത്തക്കതരത്തില്‍(തെളിവില്‍)
    ന+ജ്ഞാതം = അജ്ഞാതം -അറിയത്തക്കതരത്തിലല്ലാതെ (തെളിവിലല്ലാതെ)=ഒളിവില്‍

    അജ്ഞാതം ഒളിവാണെന്ന് എനിക്കറിയാം. ഇവിടെ സൂചനയില്‍ – വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നു (3)
    എന്നാണ്.
    ഞാന്‍ ഉദ്ദേശിച്ചത് – കാമ്യക വനത്തില്‍ പാണ്ഡവര്‍ അജ്ഞാത/ഒളിച്ചു താമസിച്ചിട്ടില്ല എന്ന് ആണ്.ഒരു വര്‍ഷത്തെ അജ്ഞാത വാസം വിരാട രാജധാനിയില്‍ ആയിരുന്നല്ലോ. അതിനു മുന്‍പ് അരക്കില്ല ദഹനത്തിന് ശേഷം ഏകചക്രയിലായിരുന്നു അവരുടെ കാനനവാസം.
    സൂചന തെറ്റിപ്പോയി എന്ന് മാത്രം.

  • balachandran

    @ MALINI
    ശരിയാണ് .
    ഞാനതിന്റെ വിശദീകരണത്തിലെയ്കു കടന്നില്ലായിരുന്നു.
    വിഷയത്തിലേയ്ക് കടക്കാതെ താങ്കളുടെ “അത് ഒളിവാണോ? അജ്ഞാത വാസക്കാലം അല്ലേ “എന്ന ഭാഗത്തില്‍ വന്ന വ്യത്യാസം
    ചൂണ്ടിക്കാ ണിച്ച്ചുവെന്നെ ഉള്ളു .
    രണ്ടുപേരും ഉദ്ദേശിച്ചത് രണ്ടും രണ്ടുതരത്തിലാ യിപ്പോയി
    അജ്ഞാത വാസം വിരാടരാജധാനിയിലായിരുന്നു .
    കാമ്യകവനത്തിലായിരുന്നു എന്നത് ചോദ്യകര്‍ത്താവിന്റെ തെറ്റായി പരിഗണിക്കണം

  • balachandran

    The Pandavas had been hiding in cognito to live through the final year of their exile without being discovered, in Virata’s kingdom of Matsya
    (WIKIE)

  • Shanmukhapriya

    പിഷാരടി സര്‍,
    “കുഞ്ഞച്ചനെ കാക്ക എന്നാണോ വിളിക്കേണ്ടത്”………
    കുഞ്ഞച്ചനെ കാക്കാജി എന്ന് വിളിക്കുന്നതായി അറിയാം, പിന്നെ നാട്ടില്‍ മുസ്ളിം സമുദായത്തില്‍ മൂത്ത സഹോദരനെ ‘കാക്ക’ എന്ന മലയാളത്തില്‍ തന്നെ വിളിക്കാറുണ്ട്!!

  • admin

    thanks for the healthy discussion.

  • balachandran

    @ ADMIN
    THANK U

  • http://mashithanducrossword mujeeb rahman

    @ all
    വളരെ നല്ല ചര്‍ച്ച .
    പാണ്ടവന്‍മാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു നന്ദി .
    ഞാന്‍ കൊടുത്തിരുന്ന സൂചന തെറ്റാണെന്നു മനസ്സിലാക്കുന്നു .
    സൂചന മഷിത്തണ്ടില്‍ കൊടുത്തതുപോലെ തിരുത്തി വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
    “വനവാസത്തിനിടയില്‍ പാണ്ഡവര്‍ താമസിച്ചിരുന്ന വനപ്രദേശം ”
    Thanks

  • balachandran

    @Mujeeb
    “ആചാര്യാദ് പാദമാദത്തേ
    പാദം ശിഷ്യസ്വമേധയാ
    പാദം സബ്രഹ്മചാരിഭ്യാം
    പാദം കാലക്രമേണതു”
    അതിനാല്‍ ഇങ്ങനെയുള്ള തെറ്റൊക്കെ സ്വാഭാവികമാണ്

  • anjanasatheesh

    Shanmukhapriya Says:
    June 27th, 2011 at 9:03 pm

    മൂത്ത സഹോദരനെ ‘കാക്ക’ എന്ന മലയാളത്തില്‍ തന്നെ വിളിക്കാറുണ്ട്!!

    പ്രിയാ.., അത് “കാക്ക” അല്ല കെട്ടോ. “ഇക്കാക്ക” യെന്നാണ് .
    ഇക്കാക്കയെന്നത് ലോപിച്ച് കാക്കയായതാണ്. മലയാളികളുടെ ദുശ്ശീലം.

  • Malini

    സുഹൃത്തുക്കളെ ….ഇങ്ങോട്ട് ഇങ്ങോട്ട്…വേഗം ടീമില്‍ ചേരു…ഇല്ലേല്‍ പിന്നെ റിസര്‍വ് ബെഞ്ച്‌ മാത്രേ കാണു…

    http://mashithantu.com/cw-discuss/?p=856

  • jalaja

    ബാലചന്ദ്രന്‍,
    സംസ്കൃതശ്ലോകങ്ങളുടെ കൂടെ അവയുടെ അര്‍ത്ഥം കൂടി കൊടുത്താല്‍ നന്നായിരുന്നു. ഓരോ തവണയും ചോദിക്കേണ്ടല്ലോ.

  • balachandran

    @ JALAJA
    Thank u

    ഈ ശ്ലോകം പത്താം ക്ലാസിനു മുന്‍പ് തന്നെ അധ്യാപകര്‍ പറഞ്ഞു തരേണ്ടതാണ് .
    അതിനാലാണ് അര്‍ഥം സൂചിപ്പിക്കാഞ്ഞത്
    പാദം = നാലിലൊന്ന് (കാല്‍ഭാഗം)
    “ആചാര്യനില്‍ നിന്ന് നാലിലൊന്ന് പഠിക്കുന്നു
    നാലിലൊന്ന് ശിഷ്യര്‍ സ്വമേധയാ പഠിക്കുന്നു
    നാലിലൊന്ന് കൂട്ടുകാരില്‍ നിന്ന് പഠിക്കുന്നു
    ബാക്കി നാലിലൊന്ന് കാലക്രമേണ കിട്ടുന്നു”
    അതായതു അറിവ് ഒരിക്കലും പൂര്‍ണമാകുന്നില്ല .
    പണ്ടിതരായി ആരുമില്ല എന്നര്‍ഥം

  • jalaja

    ബാലചന്ദ്രന്‍ ,
    ഇത് അറിയാമായിരുന്നു. പക്ഷേ സംസ്കൃതം ആയതുകൊണ്ട് മനസ്സിലായില്ല. ഒരു ശീര്‍ഷകം ഉണ്ടായിരുന്നെങ്കില്‍ ഊഹിക്കാന്‍ കഴിഞ്ഞേനെ. അപ്പോഴും ഉറപ്പാക്കാന്‍ കഴിയില്ല.

  • balachandran

    @ Jalaja
    Good

  • balachandran

    ഇത്തരം അറിവുകള്‍ പദ്യരൂപേണ പഠിച്ചു വച്ചിരുന്നാല്‍ ഓര്‍ക്കാനും മനസിലാക്കാനും എളുപ്പമുണ്ട് .അതിനാല്‍ കുറെയൊക്കെ ഞാനാവഴി സ്വീകരിക്കുന്നുവേന്നെയുള്ളൂ

  • Junaith

    3 A , 6D, 27L Please

  • shabeer…

    @admin….
    ചെറിയൊരു സംശയം.
    എന്‍റെ റാങ്ക് 137 ആയിരുന്നു. ഇപ്പോള്‍ 167എന്നു കാണുന്നു.
    അതുപോലെ total പോയിന്‍റ്സ് കുറഞ്ഞതായും കാണുന്നു.
    ഒരേസമയം എത്ര മല്‍സരങ്ങള്‍ നടക്കുന്നുണ്ട്?
    കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.പഴയ CW reveal ചെയ്ത് പൂരിപ്പിച്ചിരുന്നു.
    is it because of that ????????????????????????

  • balachandran

    @junaith
    3a ആദ്യത്തെ അക്ഷരം 1A യിലുണ്ട് .അവസാനത്തെ രണ്ടക്ഷരം “അപ്പന്‍” ലുണ്ട്,മൂന്നാമത്തെ അക്ഷരം ല്ല
    6D ആദ്യത്തെ വാക്ക് കെ എം മാണി യുമായി ബന്ധം ,പിന്നെ “മസ്”
    27 L ?

  • Junaith

    6d Done..3A & 27L Please

  • ഉണ്ണികൃഷ്ണന്‍

    Admin can u tell me how to configure malayalam font in Opera Mobile browser?…

  • Junaith

    നന്ദി ബാലചന്ദ്രന്‍ സര്‍,27 L,27 ഇടത്തോട്ട് എന്നാണു ഉദ്ദേശിച്ചത് ,പഴയത് പോലെ ബുദ്ധി പ്രവര്‍ത്തിക്കുന്നില്ല :(

  • admin

    @balachandran
    please do not spoon feed. give a indirect hint. a simple one.
    (moderators, please note this point)

    @ഉണ്ണികൃഷ്ണന്‍
    no idea

    @shabeer
    കുരുക്ഷേത്ര – രണ്ടില്‍ അങ്ങിനെ റാങ്ക് കുറയാന്‍ പാടില്ല.
    പഴയ/expired പദപ്രശ്നങ്ങള്‍ കളിച്ചാല്‍ ഒരു പക്ഷെ റാങ്ക് കുറയും.

  • balachandran

    @admin
    ok.thank u

  • Junaith

    Done..Thanks to all….

  • balachandran

    27 B യുടെ ഉത്തരം അറിഞ്ഞുകൂടാത്തവന്‍ XXXXX ‍ആണ് ഹ…ഹ…
    3A യ്ക് ഞാന്‍ മുകളില്‍ പറഞ്ഞതില്‍ കൂടുതലെന്താണ് ക്ലു.അത്രയും ഡയറക്റ്റ് പറഞ്ഞതിന് അഡ്മിന്‍ എന്നെ ശാസിച്ചത് ജുനൈത് കണ്ടില്ലേ. അതില്‍ കൂടുതലെന്തു വേണം

  • balachandran

    @ junaith
    അതിനു മുന്‍പ് തന്നെ അടിച്ചെടുത്തു 100 അല്ലെ. good

  • സുരേഷ്

    unnikrishnan

    configuring malayalam in opera mobile is little difficult.
    why not install opera mini and change the “Use bitmap fonts for complex scripts”

    option to Yes. Save it and restart mobile. it should work.

    read this link for more details

    http://teamhacks4u.blogspot.com/2011/06/read-malayalamor-other-complex-script.html

    Suresh

  • Prasanth

    Jus completed… :)
    Was too tough.. but informative.
    Thanks for the clues.

  • അഭിഷേക്

    Please give addl clues for: 17 B & 23D

  • http://1 Jenish

    @ അഭിഷേക്

    17B – “Shadow” യുടെ മലയാളം

    23D – “Take it”