NALINI/11/PULARI/07

NALINI/11/PULARI/07
Topic :ഹൈന്ദവ പുരാണം, മലയാളഭാഷ
By :mujined
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/07
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/07
[five-star-rating]

 • http://mashithanducrossword mujeeb rahman

  എല്ലാവര്‍ക്കും പുലരിയിലേക്ക് സ്വാഗതം!………
  ഒപ്പം വിജയാശംസകളും……………….

 • നിളാ പൗര്‍ണമി

  നിള പനിയായതിനാല്‍ ലീവാണ് .
  പക്ഷെ പദപ്രശ്നം കളിക്കാമെന്ന് കരുതുന്നു .
  പദപ്രശ്നം പനി കൂട്ടുമോ? കുറയ്ക്കുമോ ?

 • http://mashithanducrossword mujeeb rahman

  Congrats Jalajachechi

 • jalaja

  രണ്ടാമതൊരിക്കല്‍ കൂടി ഒന്നാം സ്ഥാനം. വളരെ സന്തോഷം!!!!!!

 • jalaja

  Thank you very much Mujib

 • jalaja

  നിളാ,
  പദപ്രശ്നം പനി കുറയ്ക്കും . സംശയമില്ല. അല്ലെങ്കില്‍ നോക്കിക്കോളൂ.!!!

 • Vikas

  Congrats Jalajachechi. :)

 • jalaja

  Thank you Vikas.
  മുന്‍പൊരിക്കല്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയ ദിവസം വികാസ് കളിച്ചിരുന്നില്ല. അതുകൊണ്ടാണ് അന്നതു കിട്ടിയത് എന്നറിയാമായിരുന്നു. ഇന്നേതായാലും വികാസിനേക്കാള്‍ മുന്‍പെത്താന്‍ സാധിച്ചു. വികാസ് ചിലപ്പോള്‍ ഇടവേള എടുത്തിട്ടുണ്ടാകും എന്നറിയാം. എന്നാലും………

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  അഭിനന്ദനങ്ങൾ, ജലജച്ചേച്ചീ…!
  പുരാണവും സാഹിത്യവും ചേച്ചിയുടെ ഏരിയ തന്നെയെന്നു തെളിഞ്ഞു.

 • Shanmukhapriya

  സൈറ്റ് പണിമുടക്കിയെന്ന് തോന്നുന്നല്ലോ 15 മിനിറ്റോളമായി കളിക്കാന്‍ കഴിയുന്നില്ല :(

 • നിളാ പൗര്‍ണമി

  ചിക്കന്‍ പോക്സിനു’ വേണ്ടി ഇനിയും പനിച്ചിരിക്കാന്‍ വയ്യ .

 • http://mashithanducrossword mujeeb rahman

  രണ്ടുപേര്‍ നൂറടിച്ചിട്ട് പിന്നയാരും നൂറടിക്കുന്നില്ലല്ലോ?
  എന്തെങ്കിലും പ്രശ്നമുണ്ടോ?
  നിളാപൗര്‍ണമി ഇടയ്ക്കു വച്ചു നിറുത്തിയല്ലോ? പനി കൂടിയോ? എത്രയും പെട്ടന്ന് പനി മാറാന്‍ പ്രാര്‍ത്ഥിക്കുന്നു.
  Congrats Vikas കൂടെ മുന്നേറുന്നവര്‍ക്കും…

 • http://mashithanducrossword mujeeb rahman

  Congrats Unnikrishnan

 • ഉണ്ണികൃഷ്ണന്‍

  അഭിനന്ദനങ്ങള്‍ ജലജേച്ചി & വികാസ്…പുരാണവും, പൊതുവിജ്ഞാനവും കൂട്ടിക്കുഴച്ചത് അത്ര ശരിയായി തോന്നുന്നില്ല…മുഴുവനും പുരാണങ്ങളില്‍ നിന്നും ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു…3A -യും വേണ്ടാരുന്നു…22A – ഉദ്ദേശിച്ചത് രാവണന്റെ അമ്മയെതന്നെയല്ലേ?..
  ‘വനവിഭവം’,അതൊരു അപൂര്‍ണ്ണമായ സൂചനയാണ്…’മച്ചുനനും”അളിയനും’ ഒരേ അര്‍ഥം തന്നെയാണോ?… .

 • Jenish

  Pls give clues for

  3A
  20A
  29A
  30A
  7D

  Only after 12 hours

 • neema

  When th etime permits pls give clue for 18 A , 20 A ,21 A , 27 A , 22 B & 7 D pls

 • Shanmukhapriya

  ദേവേന്ദ്രന്‍ കുറേ കുഴക്കി!! ഉന്നത വിജയികള്‍ക്കെല്ലം അഭിനന്ദനങ്ങള്‍ :)
  20A, 22B മഷിത്തണ്ടില്‍ വേറെ വാക്കാണ് കാണുന്നത് :(
  നല്ല പദപ്രശ്നം, കുറച്ചധികം ബുദ്ധിമുട്ടി, എന്നാലും എല്ലാം കിട്ടിയപ്പോള്‍ സന്തോഷം!!

 • jalaja

  നന്ദി ജയകുമാര്‍,ഉണ്ണികൃഷ്ണന്‍ &ഷണ്മുഖപ്രിയ

 • anjanasatheesh

  lue required for

  18A, 3rd letter

  20A, 1st & 2nd letter

  29A – 2nd letter

  & 7D 2nd letter

 • GK

  Clue for 20A, 29A, 22B, 7D and 26D (2nd letter) pleassse!! Thanks.

 • bindu

  please help 29a, …….

 • hari

  please give clues for 20a and 29a

 • സുരേഷ്

  പദപ്രശ്നത്തിലെ പുതിയ പ്രവണതകള്‍

  നെറ്റില്‍ തപ്പിയാല്‍ കിട്ടാത്ത പദവും, അനാവശ്യ സന്ധികളും (യാസര്‍ അറാഫത്ത് – യാസററാഫത്ത് ആകുന്ന കാലവും വിദൂരമല്ല), ചേര്‍ന്ന് പദപ്രശ്നത്തിന്റെ മേന്മ കുറച്ചെന്ന് തോന്നി.

  സുരേഷ്.

 • ampily

  18a ,29a,22b and 7d…clue plz…

 • anjanasatheesh

  At last I got it without any outside help!!!!!!!!!!!!

  But I need reference for the following

  5A , 20A, 31A,29A. 21A, 22A & 30A-

  കാരണം ഇതിലെ പല ഉത്തരങ്ങളും കറക്കിക്കുത്തി കിട്ടിയതാണ് (എന്റെ അറില്ലായ്മ സമ്മതിക്കുന്നു) എന്നിരുന്നാലും ഈ ഉത്തരങ്ങളുടെയൊക്ക നിജസ്ഥിതി അറിയാനുള്ള ഒരു ത്വര

 • anjanasatheesh

  ധര്‍മ്മരാജന്‍ എന്നു കേട്ടിട്ടുണ്ട് , പിന്നെ ധര്‍മ്മരാജാവ് കാര്‍ത്തിക തിരുന്നാളല്ലേ ? ചോദ്യകര്‍ത്താവിന്റെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കപ്പെടുന്ന സൂചനകളും ഉത്തരങ്ങളും ഒഴിവാക്കപ്പെടേണ്ടതായിരുന്നു

 • anjanasatheesh

  7D also – reference required to clarify how can we get the answer?

 • Shanmukhapriya

  @Jenish
  3A–stingray fish bath (
  20A–വൃത്രാസുരന്‍
  29A–വത്സന്‍ എന്നൊരു പലഹാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ
  30A–പോത്തും കയറും
  7D—ഈ ലോകത്ത് നിന്നും നിര്‍മ്മാര്‍ജനം ചെയ്ത ഒരസുഖമുണ്ട് അതിനെ ഒന്നു ചെറുതാക്കൂ
  @neema
  18A–http://mythfolklore.net/india/encyclopedia/akrura.htm
  21A–’ഭ്രാന്ത്’ മഷിത്തണ്ടില്‍ കിട്ടുന്ന english വാക്ക് തിരയൂ
  27A–?? i think D—’നര’ മഷിത്തണ്ടില്‍ കിട്ടുന്ന english വാക്ക് തിരയൂ
  22B–ഓണക്കൂര് ശങ്കരഗണകന്

 • Shanmukhapriya

  bindu, hari, G.K—clues are given above

 • jalaja

  ജെനിഷ്, ഹരി, നീമ,ബിന്ദു,ജികെ,& അമ്പിളി,

  3Aപെണ്‍കുട്ടി പ്രായമായി എന്ന് മറ്റുള്ളവരെ അറിയിക്കുന്ന ചടങ്ങ്. ഹിന്ദുക്കളുടെ യിടയില്‍ നൊലവിലുണ്ടായിരുന്ന ഒരു ആചാരം(അനാചാരം)
  20A വൃത്രാസുരന്റെ ശത്രു. ഈ അസുരനെ വധിക്കാനാണ് വജ്രായുധം നിര്‍മ്മിച്ചത്.
  29A വിഷ്ണുവിന്റെ നെഞ്ചിലുണ്ട് ഭൃഗു ചവുട്ടിയ അടയാളം.
  30Aയമന്‍
  7D ലഘുവായി ചിന്തിച്ചാല്‍ കിട്ടും. പിന്നെ ആ അസുഖത്തിന് സാധാരണയായി ഉപയോഗിക്കുന്ന വാക്കും.
  18 A ,അക്രൂരന്‍ സര്‍വവിജ്ഞാനകോശം.
  ,21 A മഷിത്തണ്ട് നിഘണ്ടു. തമിഴിലും ഇങ്ങനെ പറയുമെന്നു തോന്നുന്നു.

  22 Bതാരാനാഥതര്ക്കവാചസ്പതി രചിച്ചതാണ്. ഗൂഗിളില്‍ നോക്കൂ.
  26D അശ്വതിനക്ഷത്രത്തിന്റെ ദേവത . അശ്വതിനക്ഷത്രം വിക്കിപീഡിയ നോക്കിയാല്‍ ഈ വാക്ക് കിട്ടും.
  വിജയാശംസകള്‍!!!!

 • സുരേഷ്

  anjanasathish,

  പദപ്രശ്നത്തിലെ പുതിയ പ്രവണതകള്‍

  രാഷ്ട്രീയത്തിലെ പോലെ തന്നെ ഇന്ദ്രനും അസുരനും ഒന്നാണെന്ന് സമ്മതിക്കണ കാലം വന്നു. 20 a. മഷി നിഘണ്ടു തിരയു ആദ്യക്ഷരമുപയോഗിച്ച്. കഷ്ടം.

  സുരേഷ്.

 • anjanasatheesh

  yes, suresh you are correct- but what can we do………….????????

  “ചോദ്യകര്‍ത്താവിന്റെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കപ്പെടുന്ന സൂചനകളും ഉത്തരങ്ങളും ഒഴിവാക്കപ്പെടേണ്ടതായിരുന്നു”
  എനിക്കിതേ പറയാനുള്ളൂ (എന്നാലും അഡ്മിന്‍ വടിയുമായ് വരും)

 • beegees

  18 A> 3rd and 4th letters

 • Jenish

  Thank you shanmukhapriya and jalaja chechi……..

  ithokke thappiyedutha ningalae sammathikkanam

 • Shanmukhapriya

  അഡ്മിന്‍,
  NALINI/11/PULARI/09 ല്‍ ചില തിരുത്തലുകള്‍ വരുത്തേണ്ടതായി ഉണ്ടായിരുന്നു, ചാറ്റില്‍ ഒരു മറുപടിയും കിട്ടുന്നില്ലാലോ!! പദപ്രശ്നം തുടങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു :)

 • beegees

  completed

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  @രാഷ്ട്രീയത്തിലെ പോലെ തന്നെ ഇന്ദ്രനും അസുരനും ഒന്നാണെന്ന് സമ്മതിക്കണ കാലം വന്നു.@

  20A- നെറ്റിലുള്ളതെല്ലാം നേരായതല്ലെന്നു്‌ ഓർക്കാൻ ഒരു തെളിവുകൂടി. ഉത്തരമായി വരുന്ന വാക്കിന്റെ അർത്ഥം നോക്കിയാൽ നല്ല ഒന്നാംക്ലാസ് തെറ്റ് ’മഷിത്തണ്ട്’ നിഘണ്ടുവിൽ  കാണാം.  ‘ദേവേന്ദ്രൻ’ എന്നായിരുന്നു വരേണ്ടിയിരുന്നത്.  ആരെങ്കിലും തിരുത്തൂ. 

  പുരാണത്തെക്കുറിച്ചു്‌ മലയാളത്തിലുള്ള ആധികാരികമായ ഒരു ഗ്രന്ഥമാണു്‌ പുരാണിക് എൻസൈക്ലോപ്പീഡിയ(വെട്ടം മാണി). 
  ഇതിന്റെ ഒരു പഴയ ഇംഗ്ലീഷ് എഡിഷൻ നെറ്റിലുണ്ട്. http://www.openlibrary.org ൽ.  റെഡി റെഫരൻസിനുപയോഗിക്കാം.  അത്യാവശ്യം tools ഉം ഉണ്ട്.  ലിങ്ക്-
  http://www.archive.org/stream/puranicencyclopa00maniuoft#page/n5/mode/2up

 • ampily

  Thank you shanmukhapriya and jalaja chechi……..

 • Sandeep V

  7D: How come last letter of 7 D is a part of the answer. I searched the word in google, mashithantu, malayalam wiki… but all results are without the last letter. Is it a mistake happened while trying to make a link to 22A.

  20A: while searching the word devendra in mashithantu dictionary, we get a word similar to the answer given in crossword. But while we searching the given answer in mashithantu dictionary, we get name of an asuran. I dont know much more about puranas but i strongly believe the answer is wrong.

  30A: Dharma rajavinte first letter thappi kure alanju… (ente thettu)

 • GK

  Thanks a lot S.Priya and Jalaja chechi for the clues.

  7D is really a teaser!! don’t know the origin of this word!!! Direct translation of Small and Pox??? Mujeeb, please explain.

 • സുരേഷ്

  jalaja

  29A വിഷ്ണുവിന്റെ നെഞ്ചിലുണ്ട് ഭൃഗു ചവുട്ടിയ അടയാളം. – not understood.
  18 A ,അക്രൂരന്‍ സര്‍വവിജ്ഞാനകോശം. – third letter how to write.

  thanxs

 • സുരേഷ്

  i was thinking pulari-04 was the worst crossword i have played. but sorry to say this gone far below than that. admin to look into the request made by anjana sathish ask the cw maker to comment on it. it will be good if he can give us links from where he got these key combinations, for future it will help to do cws.

 • ഗോപകുമാർ

  struck with 5A last two letters.

 • സുരേഷ്

  ഗോപകുമാര്‍,

  ഋണ -xxxx.

  ക്ലൂ വേണം

  18A – മൂന്നാമതത്തെ അക്ഷരം.

  നന്ദി.

 • jalaja

  സുരേഷ്,
  18എ . സര്‍വ്വവിജ്ഞാനകോശത്തില്‍ ആദ്യത്തെ അക്ഷരം തെറ്റായാണ് കൊടുത്തിരിക്കുന്നത്. മൂന്നാം അക്ഷരം പദപ്രശ്നത്തില്‍ കൂട്ടക്ഷരമായി കൊടുത്തിരിക്കുന്നു.
  29Aവിഷ്ണുവിന്റെ നെഞ്ചിലുള്ളതിന്റെ പേരില്‍ ഒരു ഗസ്റ്റ് ഹൌസ് ഗുരുവായൂരിലുണ്ട്. ആദ്യത്തെ അക്ഷരം കളഞ്ഞാല്‍ ഉത്തരമായി. ഷണ്മുഖപ്രിയ പറഞ്ഞ വത്സനെയും പരിഗണിക്കൂ. പിന്നെ ഉത്തരം എളുപ്പമല്ലേ? പിന്നെ ഈ ഉത്തരത്തിന് അതില്‍ കൂടുതല്‍ ബന്ധം വിഷ്ണുവുമായി ഉണ്ടോ എന്നറിയില്ല.
  ജികെ,
  duty,indebtedness ഇവയിലേതെങ്കിലും മഷിതണ്ട് നിഘണ്ടുവില്‍ നോക്കൂ. നിത്യജീവിതത്തിലുപയോഗിക്കുന്ന വാക്കു തന്നെയാണ്.
  വിജയാശംസകള്‍!!!!!!

 • സുരേഷ്

  ജലജ,

  18എ . മൂന്നാം അക്ഷരം പദപ്രശ്നത്തില്‍ കൂട്ടക്ഷരമായി കൊടുത്തിരിക്കുന്നു. ല്ക , ല്കാ, ല്കി, ഇതെല്ലാം നോക്കി, ഇന്നലെ ഉച്ചതൊട്ടു ശ്രമിക്കുന്നു. give me the key combo to get it.

  നന്ദി.

 • jalaja

  സുരേഷ്,
  കൂട്ടക്ഷരത്തിന്റെ പകുതിഭാഗം ഇരട്ടിച്ചു നോക്കാമായിരുന്നില്ലേ? ഇതൊക്കെ തനിയെ തോന്നേണ്ടതാണ്, കുറേക്കാലമായില്ലേ പദപ്രശ്നം ചെയ്യാന്‍ തുടങ്ങിയിട്ട്. :)

 • jalaja

  സുരേഷ്,
  വിഷ്ണുവിന്റെ നെഞ്ചില്‍ ഭൃഗു ചവുട്ടിയ കഥ അറിയില്ലെങ്കില്‍ ഇതാ ഇവിടെ വായിക്കാം.

  http://malayalam.usvishakh.net/blog/archives/286
  ഇതില്‍ നിന്ന് അത്യാവശ്യഭാഗം മാത്രം ഇവിടെ കോപ്പിയടിക്കുന്നു. (ബ്ലോഗില്‍ നിന്ന് ഇങ്ങനെ പകര്‍ത്താമോ എന്നറിയില്ല)

  ത്രിമൂര്‍ത്തികളില്‍ ആരാണു മികച്ചവന്‍ എന്നറിയാന്‍ ആദ്യം ബ്രഹ്മാവിന്റെയും പിന്നെ ശിവന്റെയും അടുത്തു പോയിട്ടു് തൃപ്തിയാകാതെ വിഷ്ണുവിന്റെ അടുത്തെത്തിയതാണു ഭൃഗു എന്ന മുനി. അപ്പോള്‍ ദാ അദ്ദേഹം കിടന്നുറങ്ങുന്നു. ലോകം മുഴുവന്‍ രക്ഷിക്കേണ്ട ആളാണു്, കിടക്കുന്ന കിടപ്പു കണ്ടില്ലേ? കൊടുത്തു ഒരു ചവിട്ടു്. ഒരു മാതിരി ചവിട്ടൊന്നുമല്ല. ചവിട്ടു കൊണ്ട നെഞ്ചു മുഴുവന്‍ കറുത്തു കരുവാളിച്ചു. ഞെട്ടിയുണര്‍ന്ന വിഷ്ണുവിനു ദേഷ്യമൊന്നും വന്നില്ല. പകരം മുനിയുടെ കാലു വേദനിച്ചോ എന്നു ചോദിച്ചു. ഉറങ്ങിയതിനു മാപ്പു പറയുകയും ചെയ്തു. ഇവന്‍ തന്നെ മികച്ചവന്‍ എന്നു് ഉറപ്പിച്ച ഭൃഗു (എതോ വൈഷ്ണവന്‍ ഉണ്ടാക്കിയ കഥയാവാം) എന്തു വരം വേണമെന്നു ചോദിച്ചു. ഭൃഗു ചവിട്ടിയ സ്ഥലത്തെ കരുവാളിച്ച കറുത്ത പാടു് എന്നും ഉണ്ടാവണം എന്നാണു വിഷ്ണു വരം ചോദിച്ചതു്. ആ വരം കൊടുത്തു. അതിനെയാണു് XXXXXX എന്നു പറയുന്നതു്.
  ഇത് ഈ ബ്ലോഗ്ഗറുടെ ഭാവനയൊന്നുമല്ല ശരിക്കും പുറാണേതിഹാസങ്ങളിലെവിടെയോ ഉള്ളതാണ്.

 • jalaja

  14D. മഥുര എന്നു വേണം. മധുര തമിഴ് നാട്ടിലാണ്.

 • jalaja

  ജയകുമാര്‍,
  മഷിത്തണ്ടു നിഘണ്ടുവിലെ ആ ഭീമാബദ്ധം ഞാന്‍ ഇന്നലെത്തെന്നെ തിരുത്തിയിട്ടുണ്ട്. മുന്‍പു കണ്ടിട്ടുള്ള തെറ്റുകളും അതാത് സമയത്തു തന്നെ തിരുത്തിയിട്ടുണ്ട്.
  വെട്ടം മാണിയുടെ ആ പുസ്തകത്തിന്റെ പരിഭാഷ നെറ്റിലുണ്ടെന്ന് അറിയില്ലായിരുന്നു. ഇതൊക്കെ നേരത്തെ പറയേണ്ടേ?
  ഉണ്ണികൃഷ്ണന്‍,
  22എ അത് രാവണന്റെ അമ്മയല്ല എന്നാണെന്റെ അറിവ്. എന്റെ കൈവശം ജയകുമാര്‍ പറഞ്ഞ വെട്ടം മാണിയുടെ ആ പുസ്തകമുണ്ട്.
  ബാക്കി പിന്നെ

 • anjanasatheesh

  ഇനി ഞാന്‍ പദപ്രശ്നം ഉണ്ടാക്കുമ്പോള്‍ താഴെകാണുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ക്കും സംശയം വേണ്ട

  1. ചോദ്യം/സൂചന : കീചകനാരി – ഉത്തരം: ഭീമന്‍

  2. ചോദ്യം/സൂചന : താലി ബന്ധനം – ഉത്തരം : കല്ല്യാണം/വിവാഹം

  3. ചോദ്യം/സൂചന : ചെറിയ ബ്രഹ്മണന്‍ – ഉത്തരം : വടു/വാമനനന്‍

  4. ചോദ്യം/സൂചന : മോഹന്‍ലാലിന്റെ അളിയന്‍ – ഉത്തരം: – സുരേഷ് ബാലാജി

  5. ചോദ്യം/സൂചന : മഞ്ഞഅസുഖം : — ഉത്തരം: – മഞ്ഞപിത്തം

  6. ചോദ്യം/സൂചന : നിറഞ്ഞിരിക്കുന്ന – ഉത്തരം:– അശൂന്യം

  7. ചോദ്യം/സൂചന : അഞ്ചാംപനി – ഉത്തരം : മൃദു / ലഘുലഘുവസൂരിക

  ഇതു ചില സാമ്പിളുകള്‍ എങ്ങിനെ ഉണ്ട് ?

  അഡ്മിന്‍ വീണ്ടും വടിയെടുക്കും…….എന്നെ പണ്ടേകണ്ടുകൂടാ
  (എന്റെ ഗുണം തന്നെ – ഞാനാണ്ച്ചാ അഭിപ്രായം തുറന്നാപറയും – എടുത്തുവയ്ക്കണപരിപിടീല്ല്യാ)

 • ഉണ്ണികൃഷ്ണന്‍

  @ജലജേച്ചി: വിശ്രവസ്സിന്റെ ഭാര്യ കൈകസി അല്ലാതെ വേറെ ആരെങ്കിലും കൂടി ഉണ്ടായിരുന്നോ രാക്ഷസ കുലത്തില്‍ നിന്നും??…എന്റെ അറിവില്‍ രാക്ഷസ കുലത്തില്‍ നിന്നും കൈകസിയെ ആണ് വിശ്രവസ് മഹര്‍ഷി പരിണയിച്ചത്…. മാല്യവാന്റെ പുത്രി അനലയാണ്…അനലയെ പറ്റി അധികം അറിവുകള്‍ ഒന്നും എവിടെ നിന്നും കിട്ടിയിട്ടില്ല…ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉള്ള സൂചനകള്‍ അപകടകരമാണ് എന്നാണു എന്റെ അഭിപ്രായം…ചോദ്യകര്താവിനു ഇത് തെളിയിക്കേണ്ട ബാധ്യതയുണ്ട്…വെറും ഒരു വിനോദം മാത്രമല്ല, ശരിയായ വിജ്ഞാനവും ഇവിടെ നിന്നും കിട്ടേണം….

 • ഉണ്ണികൃഷ്ണന്‍

  സുമാലി, മാല്യവാന്‍, മാലി – ഇവര്‍ മൂന്നു പേരും സഹോദരന്മാരാണ്, ഗന്ധര്‍വ സ്ത്രീയായ ദേവവതിയില്‍ സുഖേശനുണ്ടായ പുത്രന്മാര്‍..ഇവരുടെ പത്നിമാരും ഗന്ധര്‍വ സ്ത്രീകള്‍ തന്നെ…സുമാലിക്ക് കേതുവതിയില്‍ നാല് പെണ്മക്കള്‍ ഉണ്ടായിരുന്നു..കുംഭീനസിയും, കൈകസിയും അവരില്‍ രണ്ടു പേരാണ്…കൈകസിക്ക് വിശ്രവസ് മഹര്ഷിയില്‍ ജനിച്ച പുത്രന്മാരാണ് – രാവണന്‍,കുംഭകര്‍ണ്ണന്‍,വിഭീഷണന്‍, അഹിരാവണന്‍…മീനാക്ഷി (പിന്നീട് ശൂര്‍പ്പണഖ എന്നറിയപ്പെട്ടു) അവരുടെ ഒരേ ഒരു പുത്രിയും…
  മാല്യവാന് സുന്ദരിയില്‍ പതിനൊന്നു ആണ്മക്കളും, അനല എന്നുപേരുള്ള പെണ്‍കുഞ്ഞും ഉണ്ടായി…ഇതാണ് എനിക്കറിയാവുന്ന കഥ…വിശ്രവസ്സിനു മാല്യവാന്റെ മകളെയും ഒരു നോട്ടമുണ്ടായിരുന്ന കാര്യം എനിക്കറിഞ്ഞൂടാരുന്നു….

 • anjanasatheesh

  @ Unni,
  ————————————————————————————–
  ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉള്ള സൂചനകള്‍ അപകടകരമാണ് എന്നാണു എന്റെ അഭിപ്രായം…ചോദ്യകര്താവിനു ഇത് തെളിയിക്കേണ്ട ബാധ്യതയുണ്ട്…വെറും ഒരു വിനോദം മാത്രമല്ല, ശരിയായ വിജ്ഞാനവും ഇവിടെ നിന്നും കിട്ടേണം….
  വിശ്രവസ്സിനു മാല്യവാന്റെ മകളെയും ഒരു നോട്ടമുണ്ടായിരുന്ന കാര്യം എനിക്കറിഞ്ഞൂടാരുന്നു….
  ———————————————————————————

  ഉണ്ണീ……………, (ഞാനൊന്നു നീട്ടി വിളിക്കട്ടെ, എന്തായാലും എന്റെ അനിയന്റെ പ്രായമേകാണൂ എന്നൂഹിക്കുന്നു)

  താങ്കളാണു താരം…………………
  വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ളവരാണ് ഇതുകളിക്കുന്നതെന്ന ഓര്‍മ്മ നിര്‍മ്മാതാക്കള്‍ക്കുണ്ടായിരിക്കണം എന്നോര്‍മ്മിപ്പിക്കുന്നത് നല്ലതാ

 • jalaja

  ഉണ്ണീകൃഷ്ണന്‍,
  ആ പൂമരപ്പേരുള്ള രാക്ഷസിയെക്കുറിച്ച് വെട്ടം മാണി ഇങ്ങനെ എഴുതിയിരിക്കുന്നു.
  മാല്യവാന്‍ എന്ന രാക്ഷസന്റെ പുത്രി. വിശ്രവസ്സ് അവളെ വിവാഹം കഴിച്ചു. ത്രിശിരസ്സ്, ദൂഷണന്‍,വിദ്യുത് ജിഹ്വന്‍ എന്ന 3 പുത്രന്മാര്‍, അനുപാലിക എന്ന പുത്രി.(ബ്രഹ്മാണ്ഡം 3 .8 39-56; വായു70.34-50). എന്നാല്‍ മഹാഭാരതത്തില്‍ വിശ്രവസ്സിന്റെ പുഷ്പോല്‍ക്കട, രാക,മാലിനി എന്ന 3 ഭാര്യമാരേക്കുറിച്ചേ പ്രസ്താവിച്ചിട്ടുള്ളൂ.
  വിദ്യുദ് ജിഹ്വന്‍ മഹാതലത്തില്‍ അര്‍വ്വാക്തലം എന്ന നഗരത്തില്‍ വസിക്കുന്നതായി വായുപുരാണം പ്രസ്താവിക്കുന്നു.

  .കുംഭീനസിയും, കൈകസിയും അവരില്‍ രണ്ടു പേരാണ് . കുംഭീനസിയല്ല, കുംഭീനദി.

  …കൈകസിക്ക് വിശ്രവസ് മഹര്ഷിയില്‍ ജനിച്ച പുത്രന്മാരാണ് – രാവണന്‍,കുംഭകര്‍ണ്ണന്‍,വിഭീഷണന്‍, അഹിരാവണന്‍…മീനാക്ഷി (പിന്നീട് ശൂര്‍പ്പണഖ എന്നറിയപ്പെട്ടു) അവരുടെ ഒരേ ഒരു പുത്രിയും…
  നാലുപേരുടെ കാര്യം മാത്രമേ എനിക്കറിയൂ. അഹിരാവണനെ പറ്റി അറിയില്ല.
  കമ്പരാമായണത്തില്‍ ഇവര്‍ നാലുപേരുംകൈകസിയുടെ മക്കളാണ്.
  പുഷ്പോല്‍ക്കട എന്ന കൈകസിയുടെ പുത്രന്മാര്‍ രാവണന്‍,കുംഭകര്‍ണ്ണന്‍. മാലിനിയുടെ പുത്രന്‍ വിഭീഷണന്‍. രാകയുടെ പുത്രന്‍ ഖരന്‍.(മ.ഭാ വനപര്‍വം അദ്ധ്യായം 275,പദ്യം 7)

  രാമായണങ്ങള്‍ തന്നെ പലതുണ്ടല്ലോ. കുറച്ച് വ്യത്യാസങ്ങള്‍ എല്ലാറ്റിലും ഉണ്ട്. അതുകൊണ്ടായിരിക്കും ഇങ്ങനെയെല്ലാം കാണുന്നത്.
  ഇതുകൂടി വേണമെങ്കില്‍ വായിച്ചുകൊള്ളൂ.
  http://www.janmabhumidaily.com/detailed-story?newsID=93966

  അനല — മാല്യവാന് സുന്ദരിയില്‍ ജനിച്ച അനലയെ വിശ്വാവസു വിവാഹം കഴിച്ചു. ഇവരുടെ പുത്രിയാണ് കുംഭീനസി.
  കുംഭീനസി രാവണസഹോദരിയാണെന് നേരത്തെ അറിയാമായിരുന്നു. എങ്ങനെ എന്ന് ഇപ്പോള്‍ മനസ്സിലായി.

  ചോദ്യകര്താവിനു ഇത് തെളിയിക്കേണ്ട ബാധ്യതയുണ്ട്…വെറും ഒരു വിനോദം മാത്രമല്ല, ശരിയായ വിജ്ഞാനവും ഇവിടെ നിന്നും കിട്ടേണം…. വളരെ വളരെ ശരി.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  http://www.archive.org/stream/puranicencyclopa00maniuoft#page/822/mode/2up
  ഉണ്ണിക്കൃഷ്ണന്റെ സംശയത്തിനുള്ള സമാധാനം ഇവിടെക്കിട്ടും. വെട്ടം മാണി തെറ്റാണെങ്കിൽ സൂചനയും തെറ്റാണു്‌.
  എല്ലാവർക്കുമുള്ള വിശദീകരണമായാണു്‌ പുരാണിക് എൻസൈക്ലോപ്പീഡിയയുടെ ലിങ്ക് കൊടുത്തത്. അല്പം മെനക്കെട്ടാൽ സംശയമുള്ളവർക്കു സ്വയം സമാധാനമുണ്ടാക്കാനവസരമുണ്ട്.
  22A- രാവണന്റെ അമ്മയാണെന്നു പറഞ്ഞിട്ടില്ലല്ലോ. പുരാണങ്ങളെസ്സംബന്ധിച്ചുള്ള ഒരു സത്യം, പലയിടത്തു പലപ്രകാരത്തിൽ ഒരേകഥ കാണപ്പെടാമെന്നതാണു്‌.
   അതിനൊരു അവസാനവാക്ക് പലപ്പോഴും ബുദ്ധിമുട്ടാവും.

  7ഡി- ചില വാക്കുകളിൽ ഒരു ’ക’കാരത്തിന്റെ സാന്നിദ്ധ്യം വലിയ അർത്ഥവ്യത്യാസമുണ്ടാക്കുന്നില്ല.(ഉദാ: മരാളി-മരാളിക) ചിലപ്പോൾ ഒരു ഗ്രൂപ്പിലെ ചെറുഭാഗം എന്നതരത്തിലുള്ള വ്യത്യാസം  മാത്രമാണുള്ളത്. ഇംഗ്ലീഷിൽ നോവൽ- നോവലെറ്റ്, ലീഫ്- ലീഫ് ലെറ്റ്  എന്നൊക്കെപ്പോലെ ഒരാശയം. 
  ഒന്നോ രണ്ടോ അക്ഷരങ്ങൾ ചേർത്തോ ചേർക്കാതെയോ കാര്യമായ അർത്ഥവ്യതിയാനമില്ലാതെ പല വാക്കുകൾ നിലവിലുണ്ട്. (പപ്പടം-പർപ്പടകം)

  മിക്ക പദപ്രശ്നങ്ങളും അധികസൂചനകളില്ലാതെ ഒറ്റയ്ക്കു ഫിനിഷ് ചെയ്യുന്ന മിടുക്കിയാണു്‌ അഞ്ജന. അതേ അഞ്ജന, വിശദീകരണമാവശ്യപ്പെട്ടവയുടെ നിസ്സാരതയോർത്ത് അദ്ഭുതം തോന്നുന്നു. അവയ്ക്കൊന്നും(5A , 20A, 31A,29A. 21A, 22A & 30A) ഒരു വിശദീകരണമാവശ്യമുണ്ടെന്നു തോന്നുന്നില്ല. കിട്ടിയ ഉത്തരങ്ങളുമായി ഒന്നു്‌ ഒത്തുനോക്കിയാൽത്തന്നെ ധാരാളം.

  ജലജച്ചേച്ചി ചൂണ്ടിക്കാട്ടിയ അക്ഷരത്തെറ്റു തിരുത്തി.

   സൂചനകൾ അതു സൃഷ്ടിക്കുന്നയാളിന്റെ ഭാവനയെ ആശ്രയിച്ചിരിക്കുന്നു. നിവർത്തുകയോ പരത്തുകയോ വളയ്ക്കുകയോ ഒടിയ്ക്കുകയോ
   ചെയ്താലും അതു സെപ്റ്റിക്കാവാതിരിക്കണം എന്നേ പോഴനു പറയാനുള്ളൂ. :)

 • jalaja

  7D കിട്ടിയ ലിങ്കുകള്‍ വച്ച് ഉത്തരം ഊഹിച്ചെടുത്തതാണ് ഞാന്‍. പിന്നെ ലഘുശബ്ദതാരാവലി നോക്കിയപ്പോള്‍ അതില്‍ കണ്ടു ആ വാക്ക്.
  10D ഇത് ഒരാളാണെന്നാണ് ഞാന്‍ വിചാരിച്ചത്. അതുകൊണ്ട് ചോദ്യത്തില്‍ തെറ്റുണ്ടോ എന്നു തോന്നിയിരുന്നു. രണ്ട് പേരാണെന്ന് പുരാണനിഘണ്ടുവില്‍ നിന്ന് മനസ്സിലായി .
  ജയകുമാര്‍, അക്ഷരത്തെറ്റ് തിരുത്തിയത് നന്നായി.
  ഉണ്ണികൃഷ്ണന്‍, ഞാന്‍ നേരത്തെ ഒരു കാര്യം എഴുതാന്‍ വിട്ടുപോയി. ആ കുംഭീനസിയുടെ പുത്രനാണ് ലവണാസുരന്‍. ലവണാസുരവധം കേട്ടിട്ടുണ്ടാവുമല്ലോ.

 • ഗോപകുമാർ

  I am struck with 5A – LAST TWO letters.

  Suresh has given me the clue for first two letters :(

 • Vivek

  ജയകുമാറിന്റെ കമന്റെല്ലാം out of range ആണല്ലോ? (ആളെപ്പോലെ തന്നെ) :-)
  എന്താ കുഴപ്പം? വേറെ ആര്‍ക്കും ഒരു കുഴപ്പവുമില്ലല്ലോ.

 • jalaja

  ഗോപകുമാര്‍,
  ക്ലൂ ഞാന്‍ വളരെ നേരത്തെ തന്നെ തന്നിരുന്നുവല്ലൊ. പേര് തെറ്റി ജികെ എന്നെഴുതിപ്പോയെന്നു മാത്രം. അവിടെ നിന്ന് പകര്‍ത്തുന്നു.
  ജികെ,
  duty,indebtedness ഇവയിലേതെങ്കിലും മഷിതണ്ട് നിഘണ്ടുവില്‍ നോക്കൂ. നിത്യജീവിതത്തിലുപയോഗിക്കുന്ന വാക്കു തന്നെയാണ്.
  വിജയാശംസകള്‍!!!!!!

 • നിളാ പൗര്‍ണമി

  നിളാ പൗര്‍ണമി പനി ആഘോഷിച്ചു
  വന്നപ്പോഴേക്കും
  പുരാണ കഥ മുഴുവന്‍ കമന്റ് ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
  ഒരു പദപ്രശ്നത്തിനു പുരാണത്തിനു വേണ്ടി ഇത്രയോക്കെയല്ലേ
  ചെയ്യാന്‍ പറ്റൂ .
  വാകയെക്കുറിച്ചു ഒരു വാകചരിതം ആട്ടക്കഥ തന്നെ
  ഉണ്ടാക്കിയാലും അദ്ഭുതപ്പെടാനില്ല .
  ‘ലഘു വസൂരിക’ ഖത്തറില്‍ വ്യപകമായിരിക്കുന്നതിനാലും
  ‘ലഘു വസൂരിക’ നിളക്ക് മുമ്പ് വന്നിട്ടില്ലാത്തതിനാലും
  ഒന്ന് പേടിച്ചു . പക്ഷെ കുഴപ്പമൊന്നുമുണ്ടായില്ല

 • jalaja

  നിള,
  ഇനിയിപ്പോള്‍ വാക ( ഞങ്ങള്‍ പൂമരം എന്നാണ് പറയുക) കാണുമ്പോള്‍ ഇതെല്ലാം ചിലപ്പോള്‍ ഓര്‍മ്മ വരും അല്ലേ?
  ശരിക്കും വാക ഒരു പുതിയ അറിവായിരുന്നു എനിക്ക്.

 • സുരേഷ്

  ഹാവൂ. സമാധാനമായി.
  ഈ നിലക്കുപോയാല്‍ എന്റെ പരിമിതമായ അറിവുവച്ച് പറയുകയാണ്, ഞാനീ പണി നിറുത്തും.
  ബില്‍ ക്ലിന്റന്റെ ടവലിന്റെ ബ്രാന്‍ഡും, ഹിറ്റ്ലറുടെ ‍വേലക്കാരിയുടെ ഷൂ വാങ്ങിയ കടയുടെ പേരും തപ്പി നടക്കാന്‍ വയ്യ.

  അഡ്മിന്‍ – എല്ലാ ചോദ്യത്തിനും ഇങ്ങിനെ (അവലംബം – ശങ്കരന്റെ പറ്റു പുസ്തകം // തെരഞ്ഞെടുപ്പു വിജ്ഞാപനം പേജ് 6) കൊടുക്കേണ്ടിവരും എന്നാണ് തോന്നണത്.

  // // നിവര്‍ത്തുകയോ പരത്തുകയോ വളയ്ക്കുകയോ ഒടിയ്ക്കുകയോ
  ചെയ്താലും അതു സെപ്റ്റിക്കാവാതിരിക്കണം // //
  ഡെറ്റോളും പദപ്രശ്നത്തിന്റെ കൂടെ തരുമോ, അതോ കളിക്കുന്നവര്‍ കൊണ്ടുവരണോ ?

  // // കൂട്ടക്ഷരത്തിന്റെ പകുതിഭാഗം ഇരട്ടിച്ചു നോക്കാമായിരുന്നില്ലേ? ഇതൊക്കെ തനിയെ തോന്നേണ്ടതാണ്, കുറേക്കാലമായില്ലേ പദപ്രശ്നം ചെയ്യാന്‍ തുടങ്ങിയിട്ട്. // //
  ജലജ ക്കു നന്ദി. ഇന്നലെ അതു ശ്രമിച്ചിരുന്നു. എന്തോ കളം ചുവന്നു തന്നെ ഇരുന്നു. പിന്നീടു ശ്രമിച്ചില്ല. സ്ഥിരമായിട്ട് പദപ്രശ്നം ചെയ്യാന്‍ തുടങ്ങിയിട്ട്. അധികമായിട്ടില്ല. ബുദ്ധിമുട്ടിച്ചതില്‍ ​​ക്ഷമിക്കുക.

  // // വിശ്രവസ്സിനു മാല്യവാന്റെ മകളെയും ഒരു നോട്ടമുണ്ടായിരുന്ന കാര്യം എനിക്കറിഞ്ഞൂടാരുന്നു…. // //
  ഈ…ശ്വരാ……….

  // // ചോദ്യകര്താവിനു ഇത് തെളിയിക്കേണ്ട ബാധ്യതയുണ്ട്…വെറും ഒരു വിനോദം മാത്രമല്ല, ശരിയായ വിജ്ഞാനവും ഇവിടെ നിന്നും കിട്ടേണം // //
  പദപ്രശ്നത്തിനിടയിലുള​ള ഗ്യാപ്പ് കൂട്ടേണ്ടതായിട്ടുവരും. ഇതൊക്കെ വായിക്കേണ്ടേ.

  ആരേയും വേദനിപ്പിക്കണമെന്ന് എനിക്കു താത്പര്യം ഇല്ല. അതിനു ഞാനും നാലഞ്ച് പദപ്രശ്നം സമര്‍പ്പിച്ചിട്ടുണ്ട്.
  പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു ഞാന്‍ പറയില്ല.

  ശുഭരാത്രി.

 • സുരേഷ്

  ജലജ & നിള
  ഒരു സംശയം വാക യും പൂമര വും ഒന്നാണോ ?
  ആണെങ്കില്‍ വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോളെന്നു കവി പാടിയതു തെറ്റാണോ ?

  സുരേഷ്

 • jalaja

  സുരേഷ്,
  ” ഇതൊക്കെ തനിയെ തോന്നേണ്ടതാണ്, കുറേക്കാലമായില്ലേ പദപ്രശ്നം ചെയ്യാന്‍ തുടങ്ങിയിട്ട്. ”
  ഇതു ഞാന്‍ തമാശയായി എഴുതിയതാണ്. തമാശയായി തോന്നിയില്ല അല്ലേ? തമാശ പറയാന്‍ എനിക്കു ള്ള കഴിവു നോക്കൂ!!!!!!!!!!
  ക്ലൂ തരാന്‍ എനിക്കു ബുദ്ധിമുട്ടൊന്നുമില്ല. ബുദ്ധിമുട്ടുണ്ടെങ്കില്‍ തരാതിരുന്നാല്‍ മതിയല്ലോ. ഞാന്‍ വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ക്ലൂ എഴുതുന്നത്.
  പദപ്രശ്നത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇടയ്ക്കുണ്ടാകാറുണ്ട്. അപ്പോള്‍ അക്ഷരങ്ങള്‍ ഇത്തിരി വ്യത്യാസപ്പെടുത്തി എഴുതിനോക്കുകയാണ് ഞാന്‍ പതിവ്. ആ അര്‍ഥത്തില്‍ എഴുതിയതാണ്. ഇതില്‍ തന്നെ അവതാരത്തിന്റെ ഉത്തരത്തില്‍ ഞാന്‍ ആദ്യം കൂട്ടക്ഷരം എഴുതി ശരിയായില്ല അപ്പോള്‍ കൂട്ടക്ഷരമില്ലാതെ എഴുതി. അപ്പോള്‍ ശരിയായി .
  പിങ്ക് നിറം പലപ്പോഴും ശരിയാവാറില്ല എന്നാണെന്റെ അനുഭവം അതുകൊണ്ട് ഞാന്‍ സേവ് ചെയ്തു നോക്കുകയാണ് പതിവ്.
  എന്തായാലും നിറുത്താന്‍ വരട്ടെ . കുരുക്ഷേത്രത്തില്‍ ഒരു കൈ നോക്കൂ.
  എപ്പോഴെങ്കിലും എന്റെ പ്രൊഫൈല്‍ നോക്കിയിട്ടുണ്ടോ? നാം ഇത്തിരി അടുത്താണ് കേരളത്തില്‍. അറിയുമോ?

 • jalaja

  സുരേഷ്,
  ഞാന്‍ പൂമരത്തെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ ഒരു തിരുവല്ലക്കാരി പറഞ്ഞു അത് വാകയാണെന്ന്. അന്ന് നെറ്റ് വ്യാപകമായിട്ടില്ല. ഇപ്പോള്‍ ഗൂഗിളില്‍ വാക എന്ന പേരില്‍ കൊടുത്തിരിക്കുന്നത് എന്റെ നാട്ടിലെ പൂമരം ആണ്. കവിയുടെ നാട്ടിലെ പേരനുസരിച്ച് വാകപ്പൂമരം എന്നു പാടുന്നതില്‍ തെറ്റുണ്ടാവില്ലല്ലോ

 • സുരേഷ്

  ജലജ,

  9.30 രാവിലെ എന്ന സമയം ആപ്പീസില്‍ പോകുന്നവര്‍ക്ക് ചെറിയ വിഷമം ഉണ്ട്. ഇടക്ക് 5 – 10 മിനിറ്റ് ബ്രേക്കെടുത്താണ് ഈ അഭ്യാസം.
  പദപ്രശ്ന നിലവാരക്കുറവുകണ്ട് നിരാശയുണ്ടായിരുന്നതിനാല്‍ താങ്കളുടെ കമന്റ് അതേ രീതിയില്‍ ആസ്വദിക്കാനാവാഞ്ഞത്.
  //പുരാണ കഥ മുഴുവന്‍ കമന്റ് ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.//
  കഥ അറിയാം. സൂചന തന്നതില്‍ (ചോദ്യത്തില്‍) ഞാന്‍ തൃപ്തനല്ല.
  പൂമരം – അറിയാം.
  നാട്ടുകാരാന്ന് പതുക്കെ പറ. ഇനി അതാവും അടുത്ത ചര്‍ച്ച.

  അടുത്ത പദപ്രശ്നത്തില്‍ കാണാം.

  സുരേഷ്

 • നിളാ പൗര്‍ണമി

  @suresh
  എന്റെ നാട്ടില്‍ വാക മാത്രമല്ല പൂമരം
  പൂവുണ്ടാവുന്ന മരമെല്ലാം പൂമരം തന്നെ .
  അത് കൊണ്ട് കവി പാടിയത് പോലെ
  വാകപ്പൂമരച്ചോട്ടില്‍ തന്നെ ശരി.

 • നിളാ പൗര്‍ണമി

  @ jalajechi
  എന്റെ പദപ്രശ്നത്തില്‍ ഇലഞ്ഞി എന്ന ഉത്തരത്തിനു
  സൂചനയായി ഒരു പൂമരം എന്ന് നല്‍കിയിരുന്നത്
  ശ്രദ്ധയില്‍പ്പെട്ടില്ല അല്ലെ ?
  ഒരു സൂചന വെറുതെയായി .

 • ഗോപകുമാർ

  ജലജ ചേച്ചി താങ്ക്സ്
  ഹാ! കഷ്ടം ഇത്ര ചിരപരിചിതമായ ഈ വാക്ക് കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ :(

 • admin

  mujeeb rahman പുരാണത്തില്‍ ഒരു പദപ്രശ്നം ഉണ്ടാക്കിയത് കണ്ടപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. ഇപ്പോള്‍ അത് വേണ്ടായിരുന്നു എന്ന് അദ്ദേഹത്തിന് തോന്നി കാണും. നല്ല ഉദ്ദ്യമം എന്ന് ഞാന്‍ പറയും.

 • ഉണ്ണികൃഷ്ണന്‍

  ഈശ്വരാ ആകെ കണ്ഫ്യൂഷന്‍ ആയല്ലോ…ജലജേച്ചി കുംഭീനസിയും, കൈകസിയും സഹോദരിമാര്‍ അല്ലെ?..അപ്പോള്‍ കുംഭീനസി രാവണന്റെ ‘ആന്റി’ ആയിരിക്കില്ലേ??..പിന്നെ എങ്ങിനെ രാവണന്റെ സഹോദരി ആണ് എന്ന് പറയുന്നത്???..
  @അന്തിപ്പോഴന്‍: വെട്ടം മാണിയുടെ ഈ എന്‍സൈക്ളോപീഡിയയുടെ ചുവടു പിടിച്ചാണ് ഇനി ഭാവിയിലും പല പദപ്രശ്നങ്ങള്‍ വരാന്‍ പോകുന്നതെങ്കില്‍ ‘രാമനും രാവണനും ചെറിയമ്മ-വലിയമ്മമാരുടെ മക്കള്‍ ആണ്’ എന്നുള്ള കഥയും വരുമോ എന്ന് എനിക്ക് പേടിയുണ്ട്…ഇതിപ്പോ മാജിക്കുകാരന്‍ ‘ഞാന്‍ ഈ തൊപ്പിക്കുള്ളില്‍ നിന്നും മുയലിനെ എടുക്കുന്നു’ എന്ന് പറഞ്ഞു എടുത്തപ്പോള്‍ അതൊരു ‘പ്രാവായിരുന്നു’,ഉടന്‍ തന്നെ അടുത്ത പ്രഖ്യാപനം വന്നു “കണ്ടില്ലേ ഞാന്‍ മുയലിനെ പ്രാവാക്കിയത്” -എന്ന് പറഞ്ഞ പോലെയാണല്ലോ !!!..പാവം കാണികള്‍ മാജിക്കുകാരനെ വിശ്വസിച്ചല്ലേ പറ്റൂ,പാവങ്ങള്‍ക്ക് മാജിക് അറിയില്ലല്ലോ…മുയലിനെ കണ്ടില്ലെങ്കിലും ഒരു പ്രാവിനെ കണ്ടല്ലോ, ആ ആശ്വാസത്തില്‍ അവര്‍ അങ്ങ് കയ്യടിചോളും…

 • Sandeep V

  നാടകത്തിന്റെ കര്‍ട്ടന്‍ പൊക്കി എല്ലാവര്ക്കും സ്വാഗതവും വിജയശംസയും നേര്‍ന്നു മുങ്ങിയ സംവിധായകന്‍ എവിടെ? തപ്പി ഇറങ്ങണോ? ഇവിടെ കാണികള്‍ കല്ലെറിയുന്നതും കൂക്കി വിളിക്കുന്നതും ഒന്നും അദ്ദേഹം കണ്ടില്ലേ?

 • ഉണ്ണികൃഷ്ണന്‍

  @അന്തിപ്പോഴന്‍:
  //7ഡി- ചില വാക്കുകളിൽ ഒരു ’ക’കാരത്തിന്റെ സാന്നിദ്ധ്യം വലിയ അർത്ഥവ്യത്യാസമുണ്ടാക്കുന്നില്ല.(ഉദാ: മരാളി-മരാളിക) ചിലപ്പോൾ ഒരു ഗ്രൂപ്പിലെ ചെറുഭാഗം എന്നതരത്തിലുള്ള വ്യത്യാസം//
  എങ്കില്‍ ഇനി തൊട്ടു ‘അന്തിപ്പോഴകന്‍’ എന്ന് വിളിച്ചോട്ടെ…ഇത് കേട്ടപ്പോള്‍ എനിക്ക് കലാഭവന്‍ മണിയുടെ ഒരു തമാശയും ഓര്‍മ്മ വന്നു “നല്ലി ആരാവതു -അതിന്നു കന്നഡയില്‍ പ്രത്യേകിച്ച് ഒരര്‍ത്ഥം ഇല്ല..”.

 • http://mashithanducrossword mujeeb rahman

  Dear all
  ഞാനിത്തിരി തിരക്കിലായിരുന്നു ഒരു യാത്രയിലായിരുന്നു. ഇന്നലെ വൈകിട്ട് നാലുമുതല്‍ ഇന്നു രാത്രി 8 വരെ ഈ പേജിലേക്കു നോക്കാന്‍ കഴിഞ്ഞില്ല.
  കമന്‍റുകള്‍ വായിച്ചു തീര്‍ക്കാന്‍ ഒത്തിരി സമയമെടുത്തു…അതിനും മാത്രമുണ്ടല്ലോ?
  എന്റ ആദ്യ ഉദ്യമായിരുന്നു ഇത് വെളിച്ചം കണ്ടത് ഇപ്പോഴാണെന്ന് മാത്രം.
  വളരെയധികം സമയം കളഞ്ഞുണ്ടാക്കിയതാണിത്
  എന്റ ചില സൂചനകളില്‍ പല തിരിമറികള്‍ നടന്നതായി തോന്നുന്നു.എന്റ സംശയമാണ് Eg. 5a
  കാരണം.തെളിയിക്കാന്‍ എനിക്ക് നിവൃത്തിയില്ല.
  ഈയടുത്ത് എന്റെ സീസ്റ്റമൊന്ന് പണിമുടക്കിയപ്പോള്‍ ഞാന്‍ save ചെയ്തിരുന്നതെല്ലാം നഷ്ടപ്പെടുകയും ചെയ്തു.

  ഉണ്ണികൃഷ്ണന്‍ Says:

  May 24th, 2011 at 1:07 pm
  അഭിനന്ദനങ്ങള്‍ ജലജേച്ചി & വികാസ്…പുരാണവും, പൊതുവിജ്ഞാനവും കൂട്ടിക്കുഴച്ചത് അത്ര ശരിയായി തോന്നുന്നില്ല…മുഴുവനും പുരാണങ്ങളില്‍ നിന്നും ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു…3A -യും വേണ്ടാരുന്നു…22A – ഉദ്ദേശിച്ചത് രാവണന്റെ അമ്മയെതന്നെയല്ലേ?..
  ‘വനവിഭവം’,അതൊരു അപൂര്‍ണ്ണമായ സൂചനയാണ്…’മച്ചുനനും”അളിയനും’ ഒരേ അര്‍ഥം തന്നെയാണോ
  22 a http://nitaaiveda.com/All_Scriptures_By_Acharyas/Puranas/Puranic_Encyclopedia/V.htm
  VAKA. The daughter of the giant NIalyavan., Visravas married her. Three sons Trisiras, Dusana and Vidyujjihva and a daughter Anupalika were born to the couple (Brahm<nda Purana, 3: 8: 39-56; Vayu Purana, 70 34-50). But in maha Bharata, mention is made only about three wives of Visravas, named Puspotkata, Raka and Malini

  മറ്റൊന്നിന്റെയും സംശയങ്ങള്‍ക്ക് വിശദീകരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

  anjanasatheesh Says:

  May 24th, 2011 at 8:42 pm
  At last I got it without any outside help!!!!!!!!!!!!

  But I need reference for the following

  5A , 20A, 31A,29A. 21A, 22A & 30A-

  കാരണം ഇതിലെ പല ഉത്തരങ്ങളും കറക്കിക്കുത്തി കിട്ടിയതാണ് (എന്റെ അറില്ലായ്മ സമ്മതിക്കുന്നു) എന്നിരുന്നാലും ഈ ഉത്തരങ്ങളുടെയൊക്ക നിജസ്ഥിതി അറിയാനുള്ള ഒരു ത്വര.

  മിക്ക പദപ്രശ്നങ്ങളും അധികസൂചനകളില്ലാതെ ഒറ്റയ്ക്കു ഫിനിഷ് ചെയ്യുന്ന മിടുക്കിയാണു്‌ അഞ്ജന. അതേ അഞ്ജന, വിശദീകരണമാവശ്യപ്പെട്ടവയുടെ നിസ്സാരതയോർത്ത് അദ്ഭുതം തോന്നുന്നു. അവയ്ക്കൊന്നും(5A , 20A, 31A,29A. 21A, 22A & 30A) ഒരു വിശദീകരണമാവശ്യമുണ്ടെന്നു തോന്നുന്നില്ല. കിട്ടിയ ഉത്തരങ്ങളുമായി ഒന്നു്‌ ഒത്തുനോക്കിയാൽത്തന്നെ ധാരാളം.(അന്തിപ്പോഴൻ Says:

  May 25th, 2011 at 3:05 pm )

  anjanasatheesh Says:

  May 24th, 2011 at 8:51 pm
  7D also – reference required to clarify how can we get the answer.

  http://www.dictionary.mashithantu.com/dictionary/%E0%B4%B2%E0%B4%98%E0%B5%81%E0%B4%AE%E0%B4%B8%E0%B5%82%E0%B4%B0%E0%B4%BF%E0%B4%95

  മ എന്നുള്ളത് വ ആയതെങ്ങനെയാണെന്നനിക്കറിയില്ല പദപ്രഷ്നം ആരംഭിച്ച്ചപ്പോള്‍ ഞാനിത് കണ്ടെത്തി offline chatt ലൂടെ admin ഓട് തിരുത്താന്‍ പറഞ്ഞതുമാണ് ഞാന്‍ മ തന്നയാണ് പദപ്രഷ്നത്തില്‍ ഉപയോഗിച്ചിരുന്നത്

  anjanasatheesh Says:

  May 25th, 2011 at 11:29 am
  ഇനി ഞാന്‍ പദപ്രശ്നം ഉണ്ടാക്കുമ്പോള്‍ താഴെകാണുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ക്കും സംശയം വേണ്ട

  1. ചോദ്യം/സൂചന : കീചകനാരി – ഉത്തരം: ഭീമന്‍

  2. ചോദ്യം/സൂചന : താലി ബന്ധനം – ഉത്തരം : കല്ല്യാണം/വിവാഹം

  3. ചോദ്യം/സൂചന : ചെറിയ ബ്രഹ്മണന്‍ – ഉത്തരം : വടു/വാമനനന്‍

  4. ചോദ്യം/സൂചന : മോഹന്‍ലാലിന്റെ അളിയന്‍ – ഉത്തരം: – സുരേഷ് ബാലാജി

  5. ചോദ്യം/സൂചന : മഞ്ഞഅസുഖം : — ഉത്തരം: – മഞ്ഞപിത്തം

  6. ചോദ്യം/സൂചന : നിറഞ്ഞിരിക്കുന്ന – ഉത്തരം:– അശൂന്യം

  7. ചോദ്യം/സൂചന : അഞ്ചാംപനി – ഉത്തരം : മൃദു / ലഘുലഘുവസൂരിക

  ഇതു ചില സാമ്പിളുകള്‍ എങ്ങിനെ ഉണ്ട് ?

  അഡ്മിന്‍ വീണ്ടും വടിയെടുക്കും…….എന്നെ പണ്ടേകണ്ടുകൂടാ
  (എന്റെ ഗുണം തന്നെ – ഞാനാണ്ച്ചാ അഭിപ്രായം തുറന്നാപറയും – എടുത്തുവയ്ക്കണപരിപിടീല്ല്യാ)

  anjane ഇതൊക്കെ ബാലിശമല്ലേ?

  ഉണ്ണികൃഷ്ണന്‍ Says:

  May 25th, 2011 at 11:37 am
  @ജലജേച്ചി: വിശ്രവസ്സിന്റെ ഭാര്യ കൈകസി അല്ലാതെ വേറെ ആരെങ്കിലും കൂടി ഉണ്ടായിരുന്നോ രാക്ഷസ കുലത്തില്‍ നിന്നും??…എന്റെ അറിവില്‍ രാക്ഷസ കുലത്തില്‍ നിന്നും കൈകസിയെ ആണ് വിശ്രവസ് മഹര്‍ഷി പരിണയിച്ചത്…. മാല്യവാന്റെ പുത്രി അനലയാണ്…അനലയെ പറ്റി അധികം അറിവുകള്‍ ഒന്നും എവിടെ നിന്നും കിട്ടിയിട്ടില്ല…ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉള്ള സൂചനകള്‍ അപകടകരമാണ് എന്നാണു എന്റെ അഭിപ്രായം…ചോദ്യകര്താവിനു ഇത് തെളിയിക്കേണ്ട ബാധ്യതയുണ്ട്…വെറും ഒരു വിനോദം മാത്രമല്ല, ശരിയായ വിജ്ഞാനവും ഇവിടെ നിന്നും കിട്ടേണം….
  22 a http://nitaaiveda.com/All_Scriptures_By_Acharyas/Puranas/Puranic_Encyclopedia/V.htm
  VAKA. The daughter of the giant NIalyavan., Visravas married her. Three sons Trisiras, Dusana and Vidyujjihva and a daughter Anupalika were born to the couple (Brahm<nda Purana, 3: 8: 39-56; Vayu Purana, 70 34-50). But in maha Bharata, mention is made only about three wives of Visravas, named Puspotkata, Raka and Malini

  ഉണ്ണീ……………, (ഞാനൊന്നു നീട്ടി വിളിക്കട്ടെ, എന്തായാലും എന്റെ അനിയന്റെ പ്രായമേകാണൂ എന്നൂഹിക്കുന്നു)

  താങ്കളാണു താരം…………………
  വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ളവരാണ് ഇതുകളിക്കുന്നതെന്ന ഓര്‍മ്മ നിര്‍മ്മാതാക്കള്‍ക്കുണ്ടായിരിക്കണം എന്നോര്‍മ്മിപ്പിക്കുന്നത് നല്ലതാ.

  ഇതൊരു നല്ല കാര്യം തന്നെ

  admin Says:

  May 25th, 2011 at 10:00 pm
  mujeeb rahman പുരാണത്തില്‍ ഒരു പദപ്രശ്നം ഉണ്ടാക്കിയത് കണ്ടപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. ഇപ്പോള്‍ അത് വേണ്ടായിരുന്നു എന്ന് അദ്ദേഹത്തിന് തോന്നി കാണും. നല്ല ഉദ്ദ്യമം എന്ന് ഞാന്‍ പറയും.

  ഇതു കൂടിക്കണ്ടപ്പോള്‍ എനിക്കു സമാധാനമായി
  mujeeb Rahmaന് ഈ പേജ് പുരാണ കഥകള്‍ കൊണ്ട് സജീവമാക്കാന്‍കഴിഞ്ഞല്ലോ…

  .Sandeep V Says:

  May 25th, 2011 at 10:14 pm
  നാടകത്തിന്റെ കര്‍ട്ടന്‍ പൊക്കി എല്ലാവര്ക്കും സ്വാഗതവും വിജയശംസയും നേര്‍ന്നു മുങ്ങിയ സംവിധായകന്‍ എവിടെ? തപ്പി ഇറങ്ങണോ? ഇവിടെ കാണികള്‍ കല്ലെറിയുന്നതും കൂക്കി വിളിക്കുന്നതും ഒന്നും അദ്ദേഹം കണ്ടില്ലേ?

  സന്ദീപ് ഞാനിവിടെത്തന്നെയുണ്ടേ ……….
  കല്ലേറുകള്‍ക്കും കൂക്കിവിളികള്‍ക്കും എല്ലാവര്‍ക്കും നന്ദി

  ബാക്കി പിന്നെ.. എല്ലാവര്‍ക്കും ശുഭരാത്രി…

 • Vivek

  Vikas V Says:

  May 25th, 2011 at 9:54 pm
  http://www.mathrubhumi.com/story.php?id=188767

  :-) :-) :-)

 • സുരേഷ്

  ഈ കസര്‍ത്ത് ഇവിടെ നിറുത്താം. അടുത്ത പദപ്രശ്നത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ തമ്മിലടിക്കാം.
  അടുത്ത പദപ്രശ്നം ഇതുപോലെ ഏതെങ്കിലും പുസ്തകം ആധാരമാക്കിയാണെങ്കില്‍ നേരത്തെ പറയുക.
  അതുവരെ നമസ്തേ.

 • anjanasatheesh

  “മ എന്നുള്ളത് വ ആയതെങ്ങനെയാണെന്നനിക്കറിയില്ല പദപ്രഷ്നം ആരംഭിച്ച്ചപ്പോള്‍ ഞാനിത് കണ്ടെത്തി offline chatt ലൂടെ admin ഓട് തിരുത്താന്‍ പറഞ്ഞതുമാണ് ഞാന്‍ മ തന്നയാണ് പദപ്രഷ്നത്തില്‍ ഉപയോഗിച്ചിരുന്നത് ”

  ഇതാ ഞാന്‍ പറഞ്ഞത് ഇവിടെ ആര്‍ക്കും ഒന്നിനും ഒരു വാലും തലയുമില്ലാതായിരിക്കുന്നൂന്ന്…………

  anjane ഇതൊക്കെ ബാലിശമല്ലേ?
  ഉള്ള കാര്യങ്ങള്‍ പിന്നെ പറയാതൊക്കുമോ ? ദേവേന്ദ്രന്‍ – വൃതാരിയെന്ന താങ്കളുടെ ചോദ്യഉത്തരങ്ങള്‍ വളരെ മോശമായിപോയി

 • anjanasatheesh

  May 24th, 2011 at 8:51 pm
  7D also – reference required to clarify how can we get the answer.

  http://www.dictionary.mashithantu.com/dictionary/%E0%B4%B2%E0%B4%98%E0%B5%81%E0%B4%AE%E0%B4%B8%E0%B5%82%E0%B4%B0%E0%B4%BF%E0%B4%95

  mujeebe…………

  മേല്‍പറഞ്ഞ ലിങ്ക് ഉത്തരം ചോദ്യമാവുമ്പോഴല്ലേ പങ്കെടുക്കുന്നവര്‍ക്ക് മെച്ചമുള്ളൂ, പൊക്കന്‍ എന്ന് താങ്കളൊന്നു മഷിതണ്ടില്‍ പരതിനോക്കൂ.

  പിന്നെ മഷിത്തണ്ടു ഡിക്ഷനറിയെ പൂര്‍ണ്ണമായും വിശ്വസിക്കാനും വയ്യ. പല വിരുതന്മാരും ( സ്ത്രീലിംഗവുമാവാം) തന്റെ സൂചനകള്‍ക്കനുസൃതമായി അര്‍ത്ഥങ്ങള്‍ എഴുതിചേര്‍ക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു

 • admin

  “പിന്നെ മഷിത്തണ്ടു ഡിക്ഷനറിയെ പൂര്‍ണ്ണമായും വിശ്വസിക്കാനും വയ്യ. ”

  തീര്‍ച്ചയായും … അതൊരു ആധികാരിക ഗ്രന്ഥം അല്ല.

  “പല വിരുതന്മാരും ( സ്ത്രീലിംഗവുമാവാം) തന്റെ സൂചനകള്‍ക്കനുസൃതമായി അര്‍ത്ഥങ്ങള്‍ എഴുതിചേര്‍ക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു”

  അതിനും ഒരു അഡ്മിന്‍ ഉണ്ട് . വെറുതെ എന്തും എഴുതി ചേര്‍ക്കാവുന്ന ഒന്നല്ല അത്. പക്ഷെ ആദ്യ കാലങ്ങളില്‍ ധാരാളം അര്‍ത്ഥങ്ങളും പദങ്ങളും വന്നത് കാരണം അപ്പ്രൂവല്‍ ലിബറല്‍ ആയിരുന്നു എന്ന് മാത്രം.

 • Abhishek R

  ഞാൻ വലഞ്ഞുപോയീ…….. ഹോ! 5A, 6A, 9A, 20A, 23A, 25A, 28A, 1D, 4D, 5D, 9D, 10D, 15D, 23D, 24D, 25D, 13U, 24U, 29U

  ഇതിനൊക്കെ ഉത്തര സൂചനകൾ തരാവോ? PLEASE

 • admin

  “ദേവേന്ദ്രന്‍ – വൃതാരിയെന്ന താങ്കളുടെ ചോദ്യഉത്തരങ്ങള്‍ വളരെ മോശമായിപോയി”

  വൃത്രാരി എന്നാണു ഉദ്ദേശിച്ചത് എന്ന് കരുതുന്നു. ഏതു അര്‍ത്ഥത്തില്‍ ആണ് ഈ ചോദ്യം മോശമായതെന്ന് വിശദമായി പറയാമോ? ഈ ചോദ്യം , എങ്ങിനെ കൊടുത്താലാണ് അതൊരു മികച്ച ചോദ്യമാകുക?

  ദേവന്‍മാരുടെ മാതാവ് – ഈ ചോദ്യത്തിനെ ഞാന്‍ മോശം ചോദ്യം എന്ന് പറയും… കാരണം അതൊരു പദപ്രശ്ന ചോദ്യമല്ല. ക്വിസ്‌ ചോദ്യമാണ് എന്നുള്ളത് കൊണ്ട്.

 • കഥാകാരന്‍

  രാജാവ്: ആരവിടെ …… മികച്ച കമന്റുകള്‍ക്കുള്ള പട്ടും വളയും ഉണ്ണികൃഷ്ണനും സുരേഷിനും നല്‍കൂ.

  മന്ത്രി: പ്രഭോ. പട്ടും വളയും സ്റ്റോക്ക്‌ ഇല്ല. (പിന്നെ പറ്റും വലയും …..സ്വര്‍ണ്ണത്തിനൊക്കെ എന്താ വില … പറയുമ്പോള്‍ എടുത്തു കൊടുക്കാന്‍ ഇതെന്താ ഇങ്ങേരുടെ തറവാട്ട്‌ വകയാണോ? )

  രാജാവ്: അടുക്കളയില്‍ നിന്ന് കത്തി എടുത്തു കൊണ്ട് വരൂ. ആ പട്ടു നടുവേ കീറിക്കൊടുക്ക്. (വാളിനു മൂര്‍ച്ചയില്ല). രണ്ടു പേര്‍ക്കും ഓരോ കുപ്പിവള കൊടുത്തേക്കൂ.

  മന്ത്രി: ശരി മഹാരാജന്‍. പിന്നെ ആ അഞ്ജനയെ എന്ത് ചെയ്യണം?

  രാജാവ്: നാളെ വൈകുന്നരമുള്ള പദപ്രശ്നം വരെ തടവിലിട്ടെക്കൂ . പച്ചവെള്ളം കൊടുക്കരുത്. ഒരു പാഠം പഠിക്കട്ടെ.

 • Vivek

  കഥാകാരന് പറഞ്ഞത് പോലെ, സുരേഷും ഉണ്ണികൃഷ്ണനും അഞ്ജനയും ഒക്കെ തകര്ക്കു കയാണല്ലോ. ഇതിനിടയില് മുജീബ് വന്നു എന്തോ പറഞ്ഞിട്ട് പോയി. (ആ കമന്റിനു ഒരു ഗുമ്മില്ല കേട്ടോ). കമന്റ് പേജ് വിരസമാണെന്ന പരാതി അഡ്മിന് തീര്ന്നെന്നു തോന്നുന്നു.

 • Vivek

  @Anjana
  “ഇനി ഞാന് പദപ്രശ്നം ഉണ്ടാക്കുമ്പോള് താഴെകാണുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചേര്ക്കും സംശയം വേണ്ട “
  1. ചോദ്യം/സൂചന : കീചകനാരി – ഉത്തരം: ഭീമന്
  “കീചകനാരി” എന്ന് വെച്ചാല് കീചകന്റെ നാരി എന്നാണര്ധം. കീചകന് ഭാര്യമാരില്ലായിരുന്നു എന്ന് തോന്നുന്നു. കീചകന്റെ ശത്രു എന്ന അര്ഥത്തില് “കീചകനരി” വേണമെങ്കില് ചേര്ക്കാം.
  2. ചോദ്യം/സൂചന : താലി ബന്ധനം – ഉത്തരം : കല്ല്യാണം/വിവാഹം – This can be very well used
  3. ചോദ്യം/സൂചന : ചെറിയ ബ്രഹ്മണന് – ഉത്തരം : വടു/വാമനനന് – This is a good example of a teaser question. Proper Linking should be there.
  4. ചോദ്യം/സൂചന : മോഹന്ലാലിന്റെ അളിയന് – ഉത്തരം: – സുരേഷ് ബാലാജി – Right Answer
  5. ചോദ്യം/സൂചന : മഞ്ഞഅസുഖം : — ഉത്തരം: – മഞ്ഞപിത്തം – “മഞ്ഞ ദോഷം” should be used
  6. ചോദ്യം/സൂചന : നിറഞ്ഞിരിക്കുന്ന – ഉത്തരം:– അശൂന്യം – Right Answer – http://www.dictionary.mashithantu.com/dictionary/%E0%B4%85%E0%B4%B6%E0%B5%82%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%82
  7. ചോദ്യം/സൂചന : അഞ്ചാംപനി – ഉത്തരം : മൃദു / ലഘുലഘുവസൂരിക – അഞ്ചാം പനിയ്ക്ക് വസൂരി / ചിക്കന് പോക്സ് എന്നിവയുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നുന്നില്ല. You may use “പഞ്ചമോഷ്ണകം” ;-) ;-) ;-)

 • jalaja

  അഭിഷേക്,
  ഞാന്‍ ക്ലൂ എഴുതി വലയുമോ?

  6A, മഷിനിഘണ്ടുവിനെ ആശ്രയിക്കൂ.
  9A,വളരെ വില കൂടിയ ഒരു മരം. 9ഡി കിട്ടിയാല്‍ ഇത് എളുപ്പത്തില്‍ കിട്ടും.
  20A,വൃത്രാസുരന്റെ ശത്രു.
  23A, 5ഡിയും 23ഡിയും കണ്ടുപിടിക്കൂ ആദ്യം.
  25A,ഗൂഗിള്‍ ശരണം.
  28A,ഒരു സാധാരണ സ്ത്രീനാമം.
  1D,ഈ നദിയും ഭാഗീരഥിയും ദേവപ്രയാഗയില്‍ വച്ച് ഒത്തുചേര്‍ന്ന് ഗംഗയായി ഒഴുകുന്നു. ഇനി ഗൂഗിള്‍ സഹായിക്കും.
  4D സൂചനയുടെ ആദ്യഭാഗത്ത് ഉത്തരത്തിന്റെ നാലിലൊന്ന് ഉണ്ട്. പിന്നെ ജയകുമാറിന്റെ (അന്തിപ്പോഴന്‍) കമന്റ് ശ്രദ്ധിക്കൂ.
  5D,കടവല്ലൂരിലെ ശ്രീരാമസ്വാമിക്ഷേത്രത്തിലാണ് ഇത് നടക്കാറുള്ളത്.
  9D, ഈശ്വരന്റെ സ്ത്രീലിംഗം
  10D,കൌരവര്‍ എന്നു വിക്കിയില്‍ നോക്കൂ ലിസ്റ്റില്‍ നിന്ന് പെട്ടെന്ന് കണ്ടുപിടിക്കാം.
  15D ദശാവതാരങ്ങളില്‍ അവസാനം
  , 23Dമഷിനിഘണ്ടു
  , 24Dരാമായണത്തിലുണ്ട്. മൈഥിലി എന്നു സീതയുടെ പര്യായം.
  , 25Dബുദ്ധമതം
  , 13Uവിക്രമാദിത്യന്റെ അനുജന്‍ . വിക്രമാദിത്യന്‍ വിക്കിപീഡിയ
  , 24U. 16ഡി &24ഡി എഴുതൂ. 24യു ശരിയാ‍യി. measure മഷിനിഘണ്ടു.
  , 29U ബാക്കിയെല്ലാം കിട്ടിയാല്‍ ഇതും കിട്ടിയിരിക്കും.
  വിജയാശംസകള്‍!!!!!!!!!!!

 • Vivek

  @ Abhishek – “5A, 6A, 9A, 20A, 23A, 25A, 28A, 1D, 4D, 5D, 9D, 10D, 15D, 23D, 24D, 25D, 13U, 24U, 29U ഇതിനൊക്കെ ഉത്തര സൂചനകൾ തരാവോ? PLEASE”

  ഇതിലും ഭേദം മുഴുവന്‍ ചോദ്യത്തിനും ക്ലു വേണം എന്ന് പ റയുകയായിരുന്നു ;-) . ജലജേച്ചി ഉള്ളത് ഭാഗ്യം

 • Vivek

  “ദേവന്‍മാരുടെ മാതാവ് – ഈ ചോദ്യത്തിനെ ഞാന്‍ മോശം ചോദ്യം എന്ന് പറയും… കാരണം അതൊരു പദപ്രശ്ന ചോദ്യമല്ല. ക്വിസ്‌ ചോദ്യമാണ് എന്നുള്ളത് കൊണ്ട്”

  ബിജോയ്‌, താങ്കള്‍ non-quiz questions എന്നത് കൊണ്ട് ഉദ്ദേശിച്ചത് നളിനിയുടെ കഴിഞ്ഞ ഇവെന്റിലെ അവസാന പദപ്രശ്നങ്ങളാണോ? (NALINI/11/PRYNM/9 and NALINI/11/PRYNM/10)

  ഹോ എനിക്കാലോചിക്കാന്‍ കൂടി വയ്യ.

  ജെയകുമാര്‍: ആ മാതിരി സാധനം വല്ലതും ഇത്തവണ ഉണ്ടോ?

 • ഉണ്ണികൃഷ്ണന്‍

  എന്റെ ജലജേച്ചി, ഇതിലും ഭേതം ഉത്തരങ്ങള്‍ മുഴുവന്‍ പൂരിപ്പിച്ച ആ പദപ്രശ്നത്തിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതായിരുന്നു…
  @കഥാകാരന്‍: പട്ടും വളയും വേണമെന്നില്ല, പുട്ടും കടലയും ആയാലും മതി, ഇപ്പോള്‍ ഭയങ്കര വിശപ്പ്‌…
  @അന്തിപ്പോഴകന്‍: ഒരു സംശയം കൂടി , മോന്തായത്തില്‍ വെക്കുന്ന ‘വാരി’യെ ‘വാരിക’ എന്ന് വിളിച്ചാല്‍ അര്‍ഥം മാറിപ്പോകില്ലല്ലോ അല്ലെ?…. ഞാന്‍ ഓടി, വടിയുമായി വരേണ്ട…

 • jalaja

  കഥാകാരാ ,
  കുപ്പിവളയാണെങ്കില്‍ ഒരു ഡസന്‍ എനിക്കും. ഇവിടെ കുപ്പിവളയ്ക്കൊക്കെ എന്താ വില!!!!!!!!!!!!!!!

  ഇതിഹാസപുരാണകഥാപാത്രങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ മച്ചുനന്‍, അളിയന്‍ (മുന്‍പൊരിക്കലും കണ്ടിരുന്നു, വിവേകിന്റെ പദപ്രശ്നത്തിലാണെന്നു തോന്നുന്നു ) എന്നൊക്കെ എഴുതാതെ സ്യാലന്‍ എന്ന് എഴുതിക്കൂടേ?
  വൃത്രാരി ഇന്ദ്രന്റെ നല്ലൊരു പര്യായമാണ്. ( എന്നെ സംബന്ധിച്ചിടത്തോളം പുതിയ പദമേയല്ല. second language മലയാളം പഠിച്ചതിന്റെ ഗുണം.)

  ഉണ്ണികൃഷ്ണന്‍,
  ഞാന്‍ വരുത്തിയ കണ്‍ഫ്യൂഷന്‍ ഞാന്‍ തന്നെ തീര്‍ത്തേയ്ക്കാം.കണ്‍ഫ്യൂഷ്യസിനെ കാത്തിരിക്കേണ്ട. :)

  സുമാലിയുടെയും കേതുമതിയുടെയും മക്കള്‍ കൈകസിയും കുംഭീനദിയും.( കുംഭീനസിയല്ല, കുംഭീനദി. ഇതു ഞാന്‍ ഇന്നലെയും എഴുതിയിരുന്നു). കൈകസിയുടെ മകന്‍ രാവണന്‍.
  മാല്യവാന് സുന്ദരിയില്‍ ജനിച്ച പുത്രിയാണ് അനല . വിശ്വാവസുവിന് അനലയില്‍ ഉണ്ടായ പുത്രിയാണ് കുംഭീനസി.
  അപ്പോള്‍ കുംഭീനസി രാവണന്റെ സഹോദരിയല്ലേ?

 • jalaja

  ഉണ്ണികൃഷ്ണന്‍,
  താങ്കളുടെ നര്‍മ്മബോധം അഭിനന്ദനീയം തന്നെ!!!!!!!!!

 • ഉണ്ണികൃഷ്ണന്‍

  @ജലജേച്ചി: കുംഭീനസിയും, കുംഭീനദിയും ആയിരുന്നു എന്റെ കണ്ഫ്യൂഷന്‍… ഇപ്പോള്‍ തീര്‍ന്നു,പണ്ട് ശ്രീകണ്ഠന്‍ നായരുടെ ‘ലങ്കാ ലക്ഷ്മി’ നാടകം വായിച്ചപ്പോള്‍ അവിടെ ‘കൈകസിയുടെ സഹോദരി കുംഭീനസിയാണ്’ എന്ന് കണ്ടത് പോലെ ഓര്‍ക്കുന്നു…ആ തെറ്റ് മനസ്സില്‍ രൂഡമൂലമായിക്കിടന്നു..ഒരു പാട് നന്ദി ജലജേച്ചി…

 • http://mashithanducrossword mujeeb rahman

  ഉള്ള കാര്യങ്ങള്‍ പിന്നെ പറയാതൊക്കുമോ ? ദേവേന്ദ്രന്‍ – വൃതാരിയെന്ന താങ്കളുടെ ചോദ്യഉത്തരങ്ങള്‍ വളരെ മോശമായിപോയി

  ഈ സൂചനയും ഉത്തരവും എന്റേതല്ല. എന്റെ സുചന എന്താണെന്ന് ഞാന്‍ ഓര്‍ക്കുന്നുമില്ല.
  ഇതിന്റെ ഉത്തരം ഇതാണെന്നറിഞ്ഞതു ഇപ്പോള്‍ മാത്രം thanks.സൂചന മാറ്റിയ കാര്യവും ഞാനറിഞ്ഞിട്ടില്ല.ദൗര്‍ഭാഗ്യവശാല്‍ കോപ്പി നഷ്ടപ്പെടുകയും ചെയ്തു .

  Vivek Says:

  May 26th, 2011 at 3:54 pm
  കഥാകാരന് പറഞ്ഞത് പോലെ, സുരേഷും ഉണ്ണികൃഷ്ണനും അഞ്ജനയും ഒക്കെ തകര്ക്കു കയാണല്ലോ. ഇതിനിടയില് മുജീബ് വന്നു എന്തോ പറഞ്ഞിട്ട് പോയി. (ആ കമന്റിനു ഒരു ഗുമ്മില്ല കേട്ടോ). കമന്റ് പേജ് വിരസമാണെന്ന പരാതി അഡ്മിന് തീര്ന്നെന്നു തോന്നുന്നു

  ഗുമ്മുള്ള കമന്റടിക്കാന്‍ ഞാനത്ര കമന്റടിക്കാരനല്ല വിവേക്…

 • സുരേഷ്

  കഥാകാരാ ,

  പട്ടും വളയും – പട്ടു വളയില്ലെന്നാണോ ധരിച്ചിരുന്നത് ? ‍‍വളയും.

  എല്ലാവരോടും.

  ‘ക’ ഇതിനെ പറ്റി ഇനി ചര്‍ച്ച വേണ്ട. //ചില വാക്കുകളില്‍ ഒരു ’ക’കാരത്തിന്റെ സാന്നിദ്ധ്യം വലിയ അര്‍ത്ഥവ്യത്യാസമുണ്ടാക്കുന്നില്ല//
  തികച്ചും സത്യം- ഒരു ക അല്ല രണ്ടു ക ചേര്‍ത്താലും സൈതാലിയെ അര്‍ത്ഥവ്യത്യാസമുണ്ടാക്കുന്നില്ല ബാഹുമാനം കൂടുമെന്നേയുള്ളൂ. ഉദാ :- സൈതാലിയെ സൈതാലിക്ക എന്നും , ബാപ്പുട്ടിയെ ബാപ്പുട്ടിക്ക എന്നതും അര്‍ത്ഥവ്യത്യാസമുണ്ടാക്കുന്നില്ല. അതുപോലെ ജലജ (ക്ഷമചോദിക്കുന്നു) തിരുവനന്തപുരത്തുകാരെങ്കിലും ജലജക്ക (ജലജ അക്ക) എന്നു വിളിക്കില്ലേ.

  പക്ഷേ പ്രശ്നം അതല്ല, കനകം എന്നത് ക കളഞ്ഞ് കനം എന്നു പറയാമോ അറിയില്ല. മുരിങ്ങക്ക, വെണ്ടക്ക – മരച്ചീനി ക്ക എന്നു പറയണോ ക്കി എന്നു പറയണോ ?

  വേഗം തീര്‍പ്പാക്കണം. അടുത്ത പദപ്രശ്നം കളിക്കാനുള്ളതാണേ.

  ഉണ്ണികൃഷ്ണാ.. തനിക്കുകിട്ടിയ പുട്ടും കടലയും താന്‍ കഴിച്ചിരിക്കുമല്ലോ. ഞാനതു ജയിലിട്ട അഞ്ജനക്കു കൊടുത്തയക്കുന്നു. അഞ്ജന വനിതാ കമ്മീഷനിലൊരു പരാതി കഥാകാരനെതിരെ കൊടുക്ക്. അഞ്ജനയും സതീഷും ഒന്നിച്ചല്ലേ, പിന്നെ തന്ന മാത്രം ജയിലിലിട്ടതെന്താ ? പരാക്രമം സ്ത്രീ കളോടല്ല വേണ്ടൂ കഥാകാര (ാ / ി).

  മുജീബിനോട് – വിരസമായിരുന്ന ഒരു മത്സരത്തെ ഇത്ര രസമുള്ളതാക്കാനായതില്‍ അഭിമാനിക്കുക.

  സുരേഷ്

 • സുരേഷ്

  സൈതാലിയെ അര്‍ത്ഥവ്യത്യാസമുണ്ടാക്കുന്നില്ല എന്നതു കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ പറ്റിയതാണേ, ക്ഷമിക്കുക.

 • നിളാ പൗര്‍ണമി

  പനി മാറി ജോലിക്ക് പോയിത്തുടങ്ങി .
  പദപ്രശ്നം കമന്റ് വായിക്കാന്‍ രണ്ടു ദിവസം
  ലീവ് ചോദിക്കേണ്ടി വരുമോ?
  ഹാവൂ രക്ഷപ്പെട്ടു വെള്ളിയാഴ്ച്ചയാണല്ലോ !!!!

 • നിളാ പൗര്‍ണമി

  വെടി നിര്‍ത്തല്‍ കരാര്‍ അഥവാ കോടതി വിധി

  ഈ പദപ്രശ്നം വലിയ പ്രശ്നങ്ങളുള്ളതായിരുന്നില്ല
  എന്നാണു പൊതുവേ കമന്റടികളില്‍ നിന്ന് മനസിലാവുന്നത് .
  ദേവേന്ദ്രന്റെ പേര് വളരെ പ്രസിദ്ധമാണ് .
  ജലജേച്ചി പറഞ്ഞത് ശരിയാണ്
  രണ്ടാം ഭാഷയായി മലയാളം പഠിക്കണം .
  ഒന്നാം ഭാഷയാക്കിയാലും മതി .
  വാക ഒരു സാധാരണ ചെടിയല്ലെന്നും
  ഒരു അടിപിടിയുണ്ടാക്കാന്‍
  പോരുന്ന വന്മരമാണ് എന്നും മനസിലായില്ലേ .

  ഉള്ളകാര്യങ്ങള്‍ തുറന്നു പറയുന്ന അഞ്ജനയ്ക്ക് നീതി ലഭിക്കണം .
  തടവ്‌ ശിക്ഷ വിധിച്ചതും പോരാതെ പുട്ടും കടലയും
  കഴിപ്പിക്കാനും ശ്രമിക്കുന്നോ ?
  കഥാകാരന്‍ മാപ്പ് പറയുക.
  അല്ലെങ്കില്‍ പേര് വെളിപ്പെടുത്തുക .

  മലയാളത്തിലെ ആദ്യ വ്യഞ്ജനാക്ഷരം എന്ന ബഹുമാനം നല്‍കി
  ‘ക’ എന്ന അക്ഷരത്തെ വിവാദങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുക .

  മുജീബിനു ഇത് പോലുള്ള പദപ്രശ്നം നിര്‍മിക്കാനുള്ള അനുവാദം
  തുടര്‍ന്നും ഉണ്ടാകുന്നതാണ് . പക്ഷെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന വസൂരി പോലുള്ള
  രോഗങ്ങളെ വെറുതെ വിടുക .

  മറ്റുള്ളവര്‍ക്ക് പ്രത്സാഹനവും സഹായസഹകരണവും നല്‍കുന്ന ജലജേച്ചിയുടെ മാതൃക
  പിന്തുടരുക .

  ആവിശ്യത്തില്‍ കൂടുതല്‍ സഹായങ്ങള്‍ ചോദിച്ചതിനു അഭിഷേക് നൂറു എത്തമിടുക
  മേലില്‍ ഇത് ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും

  തക്കതായ കാരണമില്ലാതെ ചോദ്യങ്ങളെ വിമര്‍ശിക്കുന്നവര്‍
  തങ്ങള്‍ നിര്‍മിച്ച പഴയ പദപ്രശ്നങ്ങള്‍ നൂറു പ്രാവശ്യം എഴുതി പഠിക്കുക .

  കമന്റെഴുതുന്നതും വായിക്കുന്നതും വിനോദമായി കരുതുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു .

 • anjanasatheesh

  മന്ത്രി: ശരി മഹാരാജന്‍. പിന്നെ ആ അഞ്ജനയെ എന്ത് ചെയ്യണം?
  രാജാവ്: നാളെ വൈകുന്നരമുള്ള പദപ്രശ്നം വരെ തടവിലിട്ടെക്കൂ . പച്ചവെള്ളം കൊടുക്കരുത്. ഒരു പാഠം പഠിക്കട്ടെ.
  ———————————————————————————————–
  കഥാകാരനും (രിക്കും) രാജാവിനും വന്ദനം…(?)
  കണ്ടതുപറഞ്ഞാന്‍ കഞ്ഞിപോയിട്ടു പച്ചവെള്ളംപോലും കിട്ടില്ലെന്ന് ഈയ്യുള്ളോള്‍ക്ക് അറിയാം തമ്പുരാനെ(ട്ടിയെ).
  പിന്നെ ഏതു പാഠമാണാവോ പഠിക്കേണ്ടത് ഒന്നും പറഞ്ഞു കണ്ടില്ല (?)
  ——————————————————————————————-
  ഉള്ള കാര്യങ്ങള്‍ പിന്നെ പറയാതൊക്കുമോ ? ദേവേന്ദ്രന്‍ – വൃത്രാരിയെന്ന താങ്കളുടെ ചോദ്യഉത്തരങ്ങള്‍ വളരെ മോശമായിപോയി

  ഈ സൂചനയും ഉത്തരവും എന്റേതല്ല. എന്റെ സുചന എന്താണെന്ന് ഞാന്‍ ഓര്‍ക്കുന്നുമില്ല.
  ഇതിന്റെ ഉത്തരം ഇതാണെന്നറിഞ്ഞതു ഇപ്പോള്‍ മാത്രം thanks.സൂചന മാറ്റിയ കാര്യവും ഞാനറിഞ്ഞിട്ടില്ല.ദൗര്‍ഭാഗ്യവശാല്‍ കോപ്പി നഷ്ടപ്പെടുകയും ചെയ്തു .
  ———————————————————————————–
  തടവിലിടേണ്ടതും പട്ടും വളയും(പുട്ടും കടലയും) കൊടുക്കേണ്ടതും ആര്‍ക്കാണെന്ന് മനസ്സിലായല്ലോ!!!!!!!!!അല്ലേ കഥാകാരാ (രി).
  NB:

  മുഖംമൂടികള്‍ ചീന്തിയെറിഞ്ഞ് കാലഗതിക്കനുസൃതം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക. തന്റെ സ്വന്തം സിംഹാസനത്തില്‍ കയറിയിരുന്ന് കാഹളം മുഴക്കാതെ സാധാരണജനങ്ങള്‍ക്കിടയിലേക്ക് “കയറി” വരൂ രാജാവേ.. (കഥാകാരാ/രി)

 • Shanmukhapriya

  ഹാ ഈ കമന്റ് പേജ് എത്ര മനോഹരമായിരിക്കുന്നു, ഈ പേജിലൂടെയും വളരെയധികം പുതിയ അറിവുകള്‍ ലഭിച്ചു :) എനിക്കിത് ഇന്ന് വൈകിട്ടേ വായിക്കാന്‍ കഴിഞ്ഞുള്ളല്ലോ :( എന്തു ചെയ്യാന്‍ ഇന്നലെ രാത്രി 10 മണിക്ക് ഞാനും എന്റെ വീട്ടുകാരും ഇരുട്ടിലായതാ എന്നാല്‍ സൂര്യഭഗവാന് വഴി തെറ്റില്ലാലോ അതിനാല്‍ രാവിലെ 6-ന് വെളിച്ചം കിട്ടി, പക്ഷെ KSEB കനിഞ്ഞത് ഉച്ചയ്ക്ക് 2 മണിക്കാ!!! പക്ഷെ ഇത്ര വലിയ പൂരം നടന്നിട്ടും നമ്മുടെ പ്രീതിയും മാലിനിയും എവിടെപ്പോയി ഒരു ചെറിയ വെടി പോലും പൊട്ടിക്കാന്‍ എത്തിയില്ലാലോ….നിള എഴുതിയത് പോലെ ഇത് മുഴുവന്‍ വായിക്കാന്‍ ഒരു പദപ്രശ്നം ചെയ്യുന്നതിനേക്കാള്‍ സമയം വേണം. ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ മലയാളം പഠിക്കാത്തതിന്റെ വിഷമം ഇപ്പോള്‍ ശരിക്കും അനുഭവിക്കുന്നുണ്ട് :( എന്നാലും കഥാകാരാ ഇത്രയും കമന്റെഴുതിയവരില്‍ നിന്ന് അഞ്ജനയെ മാത്രം ജയിലിലടച്ചത് ശരിയായില്ല ഫെമിനിസ്റ്റുകള്‍ കാണാത്തത് താങ്കളുടേ ഭാഗ്യം :)

 • Vikas V

  സുഹൃത്തുക്കളേ,

  ‘കുരുക്ഷേത്ര’ലെ (ആദ്യപാദം) ഒന്നാം സമ്മാനമായ ഡിജിറ്റൽ ക്യാമറ ശ്രീ. ജോജുവിന്റെ കൈയ്യിൽ‌നിന്നും ഏറ്റുവാങ്ങിയ വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. മാതൃഭൂമി നടത്തിയ മത്സരത്തിൽ ഒന്നാമതെത്തുന്നവർക്കായി ശ്രീമാൻ അന്തിപ്പോഴകൻ സ്പോൺസർ ചെയ്ത പെൻ‌ഡ്രൈവും കിട്ടി.

  നന്ദി മഷിത്തണ്ട്. നന്ദി അന്തിപ്പോഴകൻ. :)

 • Vikas V

  മുഖം‌മൂടിയിരിക്കുന്നവർ അങ്ങനെ തന്നെ തുടരാനപേക്ഷ. മുഖംമൂടി മാറ്റിയാൽ ജനമിങ്ങനെ പ്രതികരിച്ചെന്നുവരാം: “ഓ ഇത് ലവനല്ലേ, ചൊറിയും മാന്തി മൂക്കളയുമൊലിപ്പിച്ചു നടന്ന എവനെങ്ങനെടേ കഥാകാരനായത്” :)

 • http://mashithanducrossword mujeeb rahman

  ഈ പേജിനെ ഇത്രയധികം ധന്യമാക്കിയ എല്ലാവര്‍ക്കും നന്ദി. കഥാകാരനും….. ആരാണപ്പ പുട്ടും കടലയും വിതരണം ചെയ്യുന്ന ഈ പുതിയ അവതാരം!…….ശുഭരാത്രി

 • നിളാ പൗര്‍ണമി

  പാവം ദേവേന്ദ്രന് ദേവലോകത്തും മനസ്സമാധാനം കിട്ടില്ലേ എന്തോ ?
  വൃത്രഘ്നന്‍ ,വൃത്രഹന്താവ് , വൃത്രാരി ഈ പദങ്ങള്‍ ഇന്ദ്രന്റെ പര്യായങ്ങള്‍ തന്നെ .
  ഇവ പുരാണത്തെ ഉപജീവിച്ചെഴുതിയ കാവ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ്.
  വൃത്രാസുരനെ കൊന്നവനായത് കൊണ്ടാണ് ഈ പേര് വന്നത് .
  ഇനിയെങ്കിലും പാവം ദേവേന്ദ്രനെ നിരുപാധികം വിട്ടയക്കുക .
  ചെയ്ത തെറ്റുകള്‍ക്ക് അപ്പപ്പോള്‍ പലപല ശാപങ്ങളും അനുഭവിച്ചിട്ടുണ്ടല്ലോ ടിയാന്‍ .

  സ്വന്തം പദപ്രശ്നത്തിലെ സൂചനയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍
  മടിക്കുന്നതിനുള്ള ശിക്ഷ സ്വീകരിക്കാന്‍ മുജീബു സ്വമേധയാ മുന്നോട്ടു വരണം .
  സ്വന്തം പദപ്രശ്നത്തെ വിശ്വസിക്കുക . വിശ്വാസം അതല്ലേ എല്ലാം .

 • ഉണ്ണികൃഷ്ണന്‍

  കാറും കോളും ഒക്കെ ശമിച്ചോ??…എങ്കില്‍ ബാക്കി നാളെ രാത്രി തൊട്ടു തുടങ്ങും…മുഖം മൂടികള്‍ പിചിചീന്താനുള്ള ശ്രമങ്ങള്‍ എല്ലാവരും തുടങ്ങുമായിരിക്കും…

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  പുരാണമെടുത്ത് ഒരു പദപ്രശ്നം നിർമ്മിച്ചതിൽ മുജീബ് അഭിനന്ദനമർഹിക്കുന്നു.
   വിമർശനങ്ങളെല്ലാം കമ്പനിക്കാണെന്നും വേറെയാരും അതിൽ പങ്കുപറ്റാൻ അർഹരല്ലെന്നും മുൻപേ വ്യക്തമാക്കിയിട്ടുണ്ട്.
   ഒരു പദപ്രശ്നം നിങ്ങളുടെ മുന്നിലെത്തുമ്പോൾ ചെറിയ ചില മാറ്റങ്ങൾ സാധാരണ വരാം.  (ചിലപ്പോൾ രൂപവും ഭാവവും തന്നെയും.) അതിനൊക്കെ മോഡറെറ്റർമാർ ഉത്തരവാദികളാണു്‌.
  ‘മസൂരി’ ’വസൂരി’യായതും അങ്ങനെതന്നെ. രണ്ടുരൂപങ്ങളും ഉപയോഗത്തിലുണ്ടെങ്കിലും രണ്ടാമത്തേതാണു കൂടുതൽ പ്രചാരത്തിലുള്ളത്.
   ഇതുകൊണ്ടു തൃപ്തിയാകില്ല, ഒരാളെക്കിട്ടിയേ പറ്റൂ എന്നാണെങ്കിൽ ദേ പോഴൻ. 
  പണ്ടേ പോഴൻ, പോരെങ്കിൽ മൊയലാളീം എന്ന അവസ്ഥയാണു്‌. :)

  ഭരതവാക്യം-
  കമന്റു സെഞ്ച്വറി കടന്നിട്ടും ഇതിൽ ഉത്തരങ്ങളിലോ സൂചനകളിലോ അവയുടെ പൊരുത്തത്തിലോ  ഒരു വശക്കേടും കാണുന്നില്ല. 
  ഉണ്ടെന്നു ബോദ്ധ്യപ്പെട്ടാൽ സമ്മതിക്കാനും തിരുത്താനും മടിയില്ല. 
  വരുത്തിയ മാറ്റങ്ങൾ ഉത്തമബോദ്ധ്യത്തോടെതന്നെയുമാണു്‌. അത് ഇനിയും തുടരും.

 • http://mashithanducrossword mujeeb rahman

  സ്വന്തം പദപ്രശ്നത്തിലെ സൂചനയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍
  മടിക്കുന്നതിനുള്ള ശിക്ഷ സ്വീകരിക്കാന്‍ മുജീബു സ്വമേധയാ മുന്നോട്ടു വരണം .
  സ്വന്തം പദപ്രശ്നത്തെ വിശ്വസിക്കുക . വിശ്വാസം അതല്ലേ എല്ലാം

  സ്വന്തം പദപ്രഷ്നത്തിലെ സൂചനമാറ്റുമ്പോള്‍ അത് നിര്‍മ്മാതാവ് കൂടി അറിഞ്ഞിരിക്കണമല്ലോ അതല്ലേ അതിന്റ രീതി.
  ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഇതില്ലേ അതുകൊണ്ടെഴുതിയെന്നു മാത്രം.

  പിന്നെ നിളയെപ്പോലുള്ളവരുടെയത്ര ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അത്ര മാനസികാവസ്ഥ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ലല്ലോ?

  എന്തായാലും ഇതിവിടെ ഇന്നു തീരുമെന്ന് വിശ്വസിക്കുന്നു ഇന്ന് മറ്റൊന്നു തുടങ്ങുമല്ലോ?.
  ഇനിയെങ്കിലും സ്വന്തം പദപ്രശ്നത്തിലെ സൂചന മാറ്റുമ്പോള്‍ നിര്‍മ്മാതാവിനെക്കൂടി ഒന്നറിയിക്കാന്‍ admin ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു .
  ഇനി നിള പറഞ്ഞതു പോലെ എന്നെ ശിക്ഷിക്കുന്നതില്‍ വിരോധമൊന്നുമില്ലാ കേട്ടോ! ശിക്ഷ വിധിക്കാന്‍ നമ്മുടെ കഥാകാരന്‍ മുമ്പോട്ടു വന്നാട്ടെ……..

 • Vivek

  Yes…. Everybody forget to praise Mujeeb’s attempt for this nice crossword. Except a few answers (those are none of his mistakes as we know after all these discussions), this CW was a very good one and my hearty congratulations to him. Keep up the great work.

  By the way, I should ask the same question to Jeyakumar again : Why (only) your comments in this page are not alligned properly? Are you copy pasting from any other application?

 • നിളാ പൗര്‍ണമി

  @മുജീബ്
  നിളയോട് പിണങ്ങണ്ട .നല്ലൊരു പദപ്രശ്നം ഉണ്ടാക്കിയിട്ട്
  അതിന്റെ സൂചനയുടെ കാര്യത്തില്‍ ഇങ്ങനെ
  ഒഴിഞ്ഞു മാറേണ്ട എന്നേ നിള പറയാനാഗ്രഹിച്ചിട്ടുള്ളൂ.
  @ പോഴന്‍
  ഉത്തമ ബോധ്യത്തോടെ തിരുത്തുന്നത് നല്ലത് തന്നെ .
  പക്ഷെ നിര്‍മാതാവിനെ അറിയിക്കണം എന്നൊരു മര്യാദ മുജീബിനോട്
  കാണിക്കാതിരുന്നത്‌ മോശമായില്ലേ എന്നാണ് നിള സംശയിക്കുന്നത്

 • jalaja

  ഞാനും വിചാരിച്ചു ഷണ്മുഖപ്രിയയും മാലിനിയും എവിടെപ്പോയെന്ന്. പ്രീതിയാണെങ്കില്‍ ഒരു പരീക്ഷയുടെ പേരും പറഞ്ഞു മുങ്ങിയതാ പിന്നെ കണ്ടിട്ടില്ല.
  കറന്റില്ലാത്തതിനാല്‍ ഷണ്മുഖപ്രിയ ആദ്യമായി രാവിലെ 6 മണിയുടെ സൂര്യനെ കണ്ടു അല്ലേ? കെ എസ് ഇ ബി യ്ക്ക് നന്ദി.

  നിള, കോടതിവിധി അസ്സലായി. അപ്പീല്‍ കൊടുക്കാന്‍ വകുപ്പുണ്ടോ ആവോ?
  എന്നാലും അഞ്ജനയെ പട്ടിണിക്കിട്ടതു ശരിയായില്ല. അയല്‍പക്കത്തുള്ളതാ, ഒന്നു വിളിച്ചാല്‍ ഓടിവരാന്‍ .

  ഉണ്ണികൃഷ്ണന്‍, കൈകസിയും കുംഭീനസിയും സഹോദരികളായിരുന്നു എന്ന് വെട്ടം മാണി തന്നെ വേറൊരിടത്ത് പറയുന്നുണ്ട്. പല രാമായണങ്ങളില്‍ പല വിധത്തിലായിരിക്കും. പിന്നെ തലമുറകള്‍ കഴിയുമ്പോള്‍ വാമൊഴിയില്‍ വരുന്ന വ്യത്യാസം ആ ഒരക്ഷരത്തില്‍ ഉണ്ടായതാകും.

  ഇത് നല്ല ഒരു പദപ്രശ്നമായിരുന്നു. വിശേഷിച്ചും എനിക്ക് ഒന്നാം സ്ഥാനം കിട്ടിയതുകൊണ്ട് .

  വാക എനിക്ക് നന്നായി ഇഷ്ടമായി.ഒരു പുതിയ അറിവ് കിട്ടി. ഒരു മരത്തിന്റെ പേര്‍ എന്നുകൂടി എഴുതിയതുകൊണ്ട് ഉത്തരവും പെട്ടെന്നു കിട്ടി. ഇല്ലെങ്കില്‍ വലഞ്ഞേനേ. പിന്നെ അരയും അക്രൂരന്റെ പിതാവും ഒരു പുതിയ അറിവുകള്‍. . വൃത്രാരിയെ ഒന്നുകൂടി മനസ്സില്‍ കൊണ്ടുവന്നു. 3എ,5എ, 23എ,30എ ,31എ, 29യു ഇവ അത്ര നന്നായി തോന്നിയില്ല. ബാക്കിയെല്ലാം നന്നായിട്ടുണ്ട്.
  കല്ക്കി എന്ന് കൂട്ടക്ഷരമാണ് സാധാരണ ഉപയോഗിക്കുന്നത്.

  പൊതുവേ ഈ പദപ്രശ്നം നല്ലതായിരുന്നു. ഇതൊന്നു എഴുതാമെന്നു കരുതിവന്നപ്പോള്‍ ഇവിടെ നിറയെ വിവാദങ്ങള്‍. എന്നാല്‍ പിന്നെ അതൊന്ന് തീരട്ടെ എന്നു വിചാരിച്ചു. പല സംശയങ്ങളും തീര്‍ക്കാന്‍ ഈ പദപ്രശ്നം അവസരം നല്‍കി
  മുജീബ്, ഇത്തരം പദപ്രശ്നങ്ങള്‍ ഇനിയും താങ്കളില്‍ നിന്ന് പ്രതീക്ഷിക്കാമല്ലോ അല്ലേ?

  വികാസ്, ആ ക്യാമറ കൊണ്ടു ആരുടെ പോട്ടമാണ് ആദ്യം പിടിക്കുന്നത് അല്ലെങ്കില്‍ പിടിച്ചത്?

 • Abhishek R

  Oh.. I’m completing it.. Thankyou Everybody

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  mujeeb,
  മാറ്റങ്ങൾ നിർമ്മാതാവിനെ പ്രത്യേകം അറിയിക്കാൻ വിട്ടുപോയതിൽ ഖേദിക്കുന്നു.
   വേണ്ടതാണെങ്കിലും ഇക്കുറി അതു കൃത്യമായി പാലിക്കാൻ പലപ്പോഴും കഴിഞ്ഞില്ല.

  29U പോലെ ചിലവ ലിങ്കു ശരിയാക്കാൻ വേണ്ടിമാത്രം മറ്റുനിവൃത്തിയില്ലാതെ  ഉൾപ്പെടുത്തേണ്ടി വരുന്നതാണു്‌. പലപദപ്രശ്നങ്ങളിലും ഇതുപോലെ ചിലവ കാണാം.
   നിർമ്മാതാക്കളും മിക്കപ്പോഴും നിസ്സഹായരാവും. മാത്രമല്ല ഇവയുൾപ്പെടുത്താമെന്നു 
  നിർമ്മാതാക്കളെ വിശ്വസിപ്പിക്കുന്നതിൽ നല്ലൊരുപങ്ക് മഷിത്തണ്ട് നിഘണ്ടുവിനുമുണ്ട്. 

  ഭാഷയിൽ സ്വതന്ത്രമായിനിലകൊള്ളാത്ത ധാരാളം അപൂർണ്ണപദങ്ങൾക്കു പ്രത്യേകം entity
   മഷിത്തണ്ടിൽ ലഭിച്ചിട്ടുണ്ട് എന്നത് ഒരു വലിയ പോരായ്മയാണു്‌. ഇവ നീക്കം ചെയ്യുകയോ വിശദീകരണം നൽകുകയോ ചെയ്യേണ്ടതാണു്‌.
   നിഘണ്ടുവിന്റെ അഡ്മിൻ ആയി അതതു ഭാഷകളിൽ അല്പം പ്രാവീണ്യമുള്ളവരെ ഏർപ്പാടാക്കുകയാണു വേണ്ടത്. അഡ്മിൻ ശ്രദ്ധിക്കുക.

  വിവേക്,
   ഈ out of range  പ്രശ്നം പലപ്പോഴും അഡ്മിന്റെ ശ്രദ്ധയില്പ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല.  വരമൊഴി ഓൺലൈനിൽ type ചെയ്ത് copy-paste  ചെയ്യുകയാണു പതിവ്.  എല്ലാവരും അങ്ങനെയാണെന്നു വിചാരിക്കുന്നു. വരമൊഴിയല്ലെങ്കിൽ മറ്റൊന്നു്‌.
   കോപ്പി ചെയ്തു വെട്ടിമുറിക്കാത്തിടത്തോളം(alignment) പ്രശ്നമാണു്‌.
   ഇവിടെ മറ്റാർക്കും ഈ പ്രശ്നം കണ്ടിട്ടുമില്ല. അവർ എങ്ങനെ മാനേജ് ചെയ്യുന്നുവെന്നറിയില്ല.
  എന്നാൽ പദപ്രശ്നത്തിന്റെ online chat-ൽ ഈ പ്രശ്നം എല്ലാവർക്കുമുണ്ട് എന്നതും ശ്രദ്ധിക്കുക.
  automatic alignment സോഫ്റ്റ്വെയറിൽ സാധിക്കും എന്നാണു തോന്നുന്നത്.

  Admin,
  നിഘണ്ടുവിൽ ഒരു advanced search option വികാസും മറ്റുചിലരും  ആവശ്യപ്പെട്ടിരുന്നു.  പരിഗണിക്കുന്നുണ്ടോ?
  മറ്റൊന്ന്, Google വഴി റിസൽറ്റ് ലഭിക്കാൻ വഴിയുണ്ടാക്കുകയെന്നതാണു്‌. ഇതില്ലാത്തത്  ഒരു പോരായ്മ തന്നെയാണു്‌. wiktionary, padamudra ഇവ ഇങ്ങനെ പലപ്പോഴും സഹായിക്കുന്നു. 
  അവയുടെ ഇവയുടെ ഒരു മേന്മയും ഇതാണു്‌.

 • ഉണ്ണികൃഷ്ണന്‍

  @അന്തിപ്പോഴന്‍: വരമൊഴിയില്‍ ടൈപ് ചെയ്തു കോപി-പേസ്റ്റ് ചെയ്യുന്നതിലും എളുപ്പമല്ലേ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിക്കുന്നത്??..ഞാന്‍ അങ്ങിനെയാണ് ചെയ്യുന്നത്…അത് വളരെ എളുപ്പവുമാണ്, മാത്രമല്ല എഴുത്ത് മൂന്നാറിലെ അനധികൃത ഭൂമികയ്യേറ്റം പോലെ ആവുകയുമില്ല…ട്രാന്‍സ്ലിറ്ററേഷന്‍ ടാബ് ടൂള്‍ ബാറില്‍ ആഡ് ചെയ്‌താല്‍ മതി…വിന്‍ഡോസിനും ,ഫയര്‍ ഫോക്സിനും ഒക്കെ വെവ്വേറെ ട്രാന്‍സ്ലിറ്ററേഷന്‍ ഉണ്ട്…

 • http://mashithanducrossword mujeeb rahman

  നന്ദി,എല്ലാവര്‍ക്കും.
  പോഴന്‍,
  ഇക്കാര്യം ഞാന്‍ പരാമര്‍ശിക്കാന്‍ പാടില്ലാത്തതായിരുന്നു പിന്നെ എന്റെ മുന്‍ പദപ്രഷ്നങ്ങളിലും ഇങ്ങനെ ഉണ്ടായിട്ടുണ്ട്, വീണ്ടും ആവര്‍ത്തിക്കുന്നതുകണ്ടപ്പോള്‍ എഴുതിപ്പോയതാണ്.

 • admin

  ” നിഘണ്ടുവിന്റെ അഡ്മിൻ ആയി അതതു ഭാഷകളിൽ അല്പം പ്രാവീണ്യമുള്ളവരെ ഏർപ്പാടാക്കുകയാണു വേണ്ടത്. അഡ്മിൻ ശ്രദ്ധിക്കുക”

  anthippozhan,
  അതിന്റെ അഡ്മിന്‍ സെക്ഷനില്‍ കുറച്ചു പണികള്‍ കൂടി വേണം. എന്നാലേ അത് പുറമെയുള്ള വ്യക്തികളെ അഡ്മിന്‍ ആക്കുവാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ ജലജ ചേച്ചി ആ പണി എന്നേ തുടങ്ങിയേനെ…!

  “ഈ out of range പ്രശ്നം പലപ്പോഴും അഡ്മിന്റെ ശ്രദ്ധയില്പ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. ”

  :-(
  ഈ കമന്റു പേജില്‍ ഞങ്ങള്‍ക്ക്‌ ഒന്നും ചെയ്യുവാന്‍ കഴിയില്ല. കാരണം അത് WordPress ന്റെ കളിയാണ്. ഈ സ്ട്രോബറി പ്ലഗ് ഇന്‍ മാറ്റി , വേറെ വരുമ്പോള്‍ ചിലപ്പോള്‍ ആ പ്രശ്നം തീരുവാനും മതി. ഓഫ് ലൈന്‍ ചാറ്റ് ഞങ്ങള്‍ ഇപ്പൊ ശരിയാക്കാം (നമ്മുടെ ആ ചെറിയ സ്പാനര്‍ കിട്ടിയാല്‍ മതി)

  >>> അത് വരെ ഗൂഗിള്‍ transliterator ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

  “നിഘണ്ടുവിൽ ഒരു advanced search option വികാസും മറ്റുചിലരും ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കുന്നുണ്ടോ?”

  ഇത് എളുപ്പമല്ല . എങ്കിലും നോക്കാം. കൂടുതല്‍ ആവശ്യങ്ങള്‍ പങ്കുവയ്ക്കൂ.

  “മറ്റൊന്ന്, Google വഴി റിസൽറ്റ് ലഭിക്കാൻ വഴിയുണ്ടാക്കുകയെന്നതാണു്‌. ഇതില്ലാത്തത് ഒരു പോരായ്മ തന്നെയാണു്‌. wiktionary, padamudra ഇവ ഇങ്ങനെ പലപ്പോഴും സഹായിക്കുന്നു. ”

  ഇത് അങ്ങിനെ സെറ്റ് ചെയ്യാന്‍ പറയാം. എപ്പോ നടക്കും എന്ന് അറിയില്ല :-(

 • admin

  “ഓഫ് ലൈന്‍ ചാറ്റ് ഞങ്ങള്‍ ഇപ്പൊ ശരിയാക്കാം (നമ്മുടെ ആ ചെറിയ സ്പാനര്‍ കിട്ടിയാല്‍ മതി)”

  DONE

  നിങ്ങള്‍ നിങ്ങളുടെ സ്കോര്‍ ഒന്ന് പരിശോധിക്കൂ. അതിന്റെ സ്പീഡ്‌ കൂട്ടുന്ന ചില പണികള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് നോക്കുവാന്‍ ആണ്. (സ്പീഡ്‌ കൂടിയപ്പോ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയണമല്ലോ?) വല്ല വ്യത്യാസവും കണ്ടാല്‍ അറിയിക്കുമല്ലോ?

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  മഷിത്തണ്ടില്‍ ഗൂഗിള്‍ സേര്‍ച്ചെര്‍പ്പെടുത്തുന്നത് കൂടുതല്‍ ആളുകളിലെക്കെത്താനും സഹായിക്കും.
  ജലജച്ചേച്ചിയെ എത്രയും പെട്ടെന്ന് പണി ഏല്‍പ്പിക്കാമോ അത്രയും നന്ന്.
  (ചേച്ചീ ,
  ‘ദിത്യന്‍’ = അസുരന്‍ എന്ന് മഷിത്തണ്ടില്‍ കണ്ടു. ദിതിയുടെ പുത്രന്‍, ദൈത്യനല്ലേ ആകൂ. ഒന്ന് നോക്കണേ)

  ഓഫ്‌ലൈന്‍ ചാറ്റ് ശരിയായി. നന്ദി. പക്ഷേ ആ കളറു കണ്ണില്‍ക്കുത്തുന്നു. ഒന്ന് ലൈറ്റാക്കിയാല്‍ നന്നാവും.

  ഉണ്ണിക്കൃഷ്ണന്‍,
  ഞാന്‍ ഗൂഗിള്‍ ക്രോം ആണുപയോഗിക്കുന്നത്. മലയാളം പ്രത്യേകം വിന്‍ഡോയില്‍ ആണെഴുതുക. അതല്ലാതെ മാര്‍ഗ്ഗമുണ്ടോ ?
  ഗൂഗിള്‍ എഴുത്തില്‍ വരി ശരിയാക്കുന്ന എന്തെങ്കിലും എലമെന്റുണ്ടോ? ഇല്ലെങ്കില്‍ വരമൊഴി തന്നെ മെച്ചമായിത്തോന്നുന്നു.
  ൧. ഏറ്റവും എളുപ്പമുള്ള ഒരു ഇന്‍പുട്ട് മെത്തേഡ് ആണതിന്.
  ൨. അക്ഷരങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ നിയന്ത്രണം യൂസര്‍ക്കുതന്നെ. (ഗൂഗിളിലെപ്പോലെ ആവശ്യമുള്ളത് കിട്ടിയില്ലെങ്കില്‍ ഒപ്ഷന്‍സില്‍നിന്നു തെരഞ്ഞെടുക്കേണ്ട ഗതികേടില്ല.
  ചിലപ്പോള്‍ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടേണ്ടിയും വരും.)
  ൩. (ആര്‍ക്കും മനസ്സിലാകാത്ത) ഈ മലയാള അക്കങ്ങള്‍ വരമൊഴിയില്‍ default ആയി വരുന്നില്ല.
  ൪. ഓണ്‍ ലൈനായും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന സോഫ്റ്റ് വെയരായും ലഭിക്കുന്നു.

  ഈ കമന്റ് ഗൂഗിളില്‍ എഴുതിയതാണ്. പക്ഷേ തൃപ്തി തോന്നുന്നില്ല. ചിലേടത്ത് ഉദ്ദേശിച്ച വള്ളിപുള്ളികലോന്നും കിട്ടുന്നില്ല.

  അഡ്മിന്‍,
  എന്തുകൊണ്ട് കമന്റ് ബോക്സില്‍ മലയാളം എഴുതാനുള്ള വഴിയുണ്ടാക്കുന്നില്ല? പദ പ്രശ്നത്തില്‍ ചോദ്യമുണ്ടാക്കുന്നതുപോലെ ഒരു സെറ്റപ്പ് ?
  അപ്പൊ നേരിട്ടെഴുതാമല്ലോ. ഇംഗ്ലീഷിനും ഓപ്ഷന്‍ ഇരുന്നോട്ടെ .

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  OK. line setup is OK. This advantage is there with Google transliterator.

 • jalaja

  ജയകുമാര്‍,
  ദിത്യന്‍= അസുരന്‍ എന്ന് ലഘുശബ്ദതാരാവലിയിലും ഉണ്ട് . ദൈത്യനുമുണ്ട്.

  ഞാന്‍ കീമാന്‍ ഉപയോഗിച്ചാണ് ടൈപ്പ് ചെയ്യുന്നത്. കമന്റ് പേജില്‍ നേരിട്ടു തന്നെ.

 • http://mashithanducrossword mujeeb rahman

  jalaja chechi
  കമന്റ് പേജില്‍ നേരിട്ട് കീമാന്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നത് എങ്ങിനെയെന്ന് ഒന്ന് വിശദീകരിക്കാമോ?
  Thanks

 • jalaja

  മുജീബ്,
  സാധാരണ പോലെ തന്നെ.
  വലതുവശത്ത് താഴെ കാണുന്ന icon k യില്‍ ക്ലിക്ക് ചെയ്തു ക തിരഞ്ഞെടുക്കുക. കമന്റ് പേജില്‍ മംഗ്ലീഷ് റ്റൈപ്പ് ചെയ്യുക. ഗൂഗിളിലും ഇങ്ങനെത്തന്നെയാണ് ചെയ്യുന്നത്.

 • Kishor

  കാത്തിരിപ്പൂ…..12A 21A 26A 22B 22D 27D വല്ലതും തന്നു സഹായിക്കന്നെ,

 • jalaja

  കിഷോര്‍,
  എന്താ ഇത്ര വൈകിയത്?
  മിക്കവാറും ക്ലൂസ് നേരത്തെ എഴുതിയവയാണ്. എന്നാലും ഒന്നു കൂടി എഴുതുന്നു.
  12A മഷിത്തണ്ട് നിഘണ്ടുവിലുണ്ട്.
  21Aമഷിത്തണ്ട് നിഘണ്ടു
  26A 22 ഡിയും 27ഡിയും കിട്ടുമ്പോള്‍ ഇതും കിട്ടും.
  22B താരാനാഥതര്ക്കവാചസ്പതിയുടെ രചന. ഗൂഗിളിനെ ശരണം പ്രാപിക്കൂ.
  22Dയാഗം എന്നു വിക്കിയില്‍ നോക്കൂ.
  27D ഇതും മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ട്.

  മഷിത്തണ്ട് നിഘണ്ടുവില്‍ മലയാളം വാക്ക് നോക്കുമ്പോള്‍ വരുന്ന ഇംഗ്ലീഷ് അര്‍ത്ഥത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്തു നോക്കൂ.
  വിജയാശംസകള്‍!!!

 • Kishor

  ജലജചേച്ചി, നന്ദിയുണ്ട് നന്ദി. “മഷിത്തണ്ട് നിഘണ്ടുവില്‍ മലയാളം വാക്ക് നോക്കുമ്പോള്‍ വരുന്ന ഇംഗ്ലീഷ് അര്‍ത്ഥത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്തു നോക്കൂ” ഇതാണ് വഴിത്തിരിവായത്. ഞാന്‍ വാരാന്‍ വൈകിയതല്ല മറ്റുള്ളവര്‍ നേരത്തെ വന്നുവെന്ന് മാത്രം.

 • jalaja

  കിഷോര്‍,
  എനിക്കും ആ വഴി തിരിഞ്ഞുകിട്ടിയത് ഈ പേജില്‍ നിന്നു തന്നെ ഇത്തിരി മുമ്പാണെന്നു മാത്രം.

  ഇന്നു മുതല്‍ മറ്റുള്ളവരേക്കാള്‍ നേരത്തെ എത്താന്‍ ശ്രമിക്കുക

 • Pingback: ビトン 人気の長財布

 • Pingback: コーチ