NALINI/11/PULARI/06

NALINI/11/PULARI/06
Topic :KERALAM & G.K.
By :ponnilav
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/06
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/06
[five-star-rating]

 • നിളാ പൗര്‍ണമി

  എല്ലാവര്‍ക്കും സ്വാഗതം
  വിജയാശംസകള്‍
  സമയമില്ല
  കല്ലേറ് പിന്നീട് ഏറ്റുവാങ്ങാം
  സ്വന്തം പദപ്രശ്നം കളിച്ചു സന്തോഷിക്കാന്‍ ഭാഗ്യമില്ലാതെ
  പോയ പാവം നിള

 • malini

  Congrats VIVEK
  :) :)

 • Vivek

  A very good Crossword. Nice to see such interesting and simple CWs back in the game.

 • നിളാ പൗര്‍ണമി

  വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
  ജലജേച്ചിയൊന്നും നൂറിലേക്ക് എത്തുന്നില്ല !!!
  പ്രശ്നം കഠിനമാണോ?

 • Shanmukhapriya

  ശരിക്കും രസാവഹമായ വളരെ നല്ല പദപ്രശ്നം!!!
  ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)

 • jalaja

  നല്ല പദപ്രശ്നം. നിളയ്ക്ക് അഭിമാനിക്കാം. 1A&4D ആണ് എനിക്കിത്തിരി തിരയേണ്ടിവന്നത്. അത് കഠിനമായതുകൊണ്ടല്ല. കേരളചരിത്രം ഒട്ടും പഠിച്ചിട്ടില്ല,പത്രം വായിക്കാറുമില്ല. അതിന്റെ ഗുണമാണ്.

 • jalaja

  ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!
  ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍!!!!!!

 • നിളാ പൗര്‍ണമി

  നല്ല വാക്കുകള്‍ക്ക് നന്ദി
  കല്ലേറ് കിട്ടുമെന്ന് കരുതി പേടിച്ചിരിക്കുകയായിരുന്നു .
  @ ജലജേച്ചി ,
  എന്റെ നാടിനെക്കുറിച്ചും ഒരു ചോദ്യമാവാമെന്നു കരുതി ജലജേച്ചി .
  പ്രവാസികള്‍ക്ക് ഇതൊക്കെയല്ലേ പറ്റൂ

 • anjanasatheesh

  ഇതാണു യഥാര്‍ത്ഥ പദപ്രശ്നത്തിന്റെ പരിഛേദം. പല ഉത്തരങ്ങളും മുന്‍പേ വന്നിട്ടുള്ള താണെങ്കില്ലും ചിന്തോദ്ദീപകം, തിരയലുകള്‍ അധികം വേണ്ടാത്ത സമാന്യബുദ്ധിക്കു നിരക്കുന്ന ഒന്ന്, നിര്‍മ്മാതാവിനും അണിയറ ശില്പികള്‍ക്കും അഭിനന്ദനങ്ങള്‍.

  പിന്നെകണ്ണുപറ്റാതിരിക്കാന്‍ വേണ്ടിയെന്നപോല്‍
  11U അവസാനത്തെ അക്ഷരം കൂട്ടക്ഷരം വേണമായിരുന്നു

  പദപ്രശ്നം തുടങ്ങി 45 മിനിറ്റുകഴിഞ്ഞേ കളിക്കാനൊത്തുള്ളു അല്ലെങ്കില്‍ ഇതിലും മികച്ചറാങ്കുകിട്ടിയേനെ

 • Shanmukhapriya

  ഇത്രയും നല്ല പദപ്രശ്നമായിട്ടും ഇന്നു കളിക്കാര്‍ തീരെ കുറവാണല്ലോ!!!!

 • നിളാ പൗര്‍ണമി

  @anjanasatheesh
  നിര്‍മ്മാതാവിനുള്ള അഭിനന്ദനങ്ങള്‍ വിനയപൂര്‍വ്വം സ്വീകരിക്കുന്നു

  “11U അവസാനത്തെ അക്ഷരം കൂട്ടക്ഷരം വേണമായിരുന്നു”
  ഇത് രണ്ടു രീതിയിലും എഴുതാം .
  ശബ്ദതാരാവലിയില്‍ രണ്ടു രീതിയിലും കൊടുത്തിട്ടുണ്ട് .
  കൂടുതല്‍ ശരിയായിട്ടുള്ളത് ഞാന്‍ ഉപയോഗിച്ച രീതി തന്നെ
  എന്നാണ് പുതിയപുസ്തകങ്ങളും
  വൈയാകരണന്‍മാരും പറയുന്നത് .
  മനസ് പയസ് യശസ് ഈ പദങ്ങളിലെല്ലാം വിസര്‍ഗം(:) മാറി ‘സ്’ ആകുന്നതാണ് .
  മന: , പയ : ,യശ : എന്നിങ്ങനെയാണ് മൂലരൂപം . ഉച്ചാരണത്തില്‍ ശക്തി കൊടുക്കുന്നതുകൊണ്ടാണ്
  എഴുത്തിലും അങ്ങനെ വരുന്നത് .
  വ്യാകരണത്തില്‍ പുതിയ പല നിയമങ്ങളും വന്നിട്ടുണ്ട് .
  അര്‍ഥം എന്ന് മതി അര്‍ത്ഥം എന്ന് ആവശ്യമില്ല .
  അധ്യാപകന്‍ എന്ന് മതി അദ്ധ്യാപകന്‍ എന്ന് വേണ്ട
  ഉദാഹരണങ്ങള്‍ നിരവധിയാണ് .

 • anjanasatheesh

  @ nila,

  Thanks for the new information, I don’t have deep knowledge in Malayalam and now any reference book like “shabda tharavali”. Once again thanks for a good CW and valuable information.

  @ admin,

  You are not read the last comment before publishing because there is an answer included the comment. Please check. I think Ms. നിളാ പൗര്‍ണമി mentioned the same by oversight.

 • GK

  Nice CW Nila!!! Congratulations!!

 • Sandeep V

  clues chodichu thudangam allae…
  5A –
  32U – got first 3 letters and last letter. so I have to get first letter of 23A also.
  34B –
  please help.

  11U – I have a DC books malayalam dictionary and the answer is same as given by nila.

 • malini

  anjanaa? ??????

  You are not read the last comment before publishing because there is an answer included the comment. Please check. I think Ms. നിളാ പൗര്‍ണമി mentioned the same by oversight.

 • malini

  hei guyz…

  കഥാകാരന് Says:
  May 21st, 2011 at 9:33 pm
  കഥ – വദഗണിതം’
  ———————————
  പി എം അബ്ദുല് അസീസ് ബിലാല് ഇബ്നു റഹാബിനെ കാണുവാനാണ് രാജീവ് ചൌകിലെത്തിയത്. റെയില്വേ സ്റെഷന് മുമ്പില് നെന്മാറ വല്ലങ്ങി വേലയുടെ തിരക്ക്. കൊക്കാത്തോട് എന്ന ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും കൊല്ക്കത്ത, ലിമ, ഡമാസ്കാസ് തുടങ്ങിയ നഗരങ്ങളില് പോയിട്ടുള്ള അസീസിന് അതൊരു പ്രശനമായി തോന്നിയില്ല. യമുന കലി കൊണ്ടത് പോലെയാണൊഴുകുന്നതെന്കിലും വേമ്പനാട്ടു കായലിന്റെ ശാന്തത അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ദൂരെ കുത്തബ് മിനാര് ലതാജിഹ്വത്തെപ്പോലെ തലയുയര്ത്തി നില്ക്കുന്നു.

  ബിന്ദുക മരത്തിന്റെ കീഴില് ആക്രോട്ട് കായ്കളുമായി രാവണനെപ്പോലെ ഒരാള്. നെരിയാണി വരെ മറയുന്ന ഒരു മുണ്ട്. തിലോദകത്തിനൊരുങ്ങുന്നവര് ധരിക്കുന്നത് പോലെ അനാമികയില് സീസിയവും ഗാലിയവും കൊണ്ട് നിര്മ്മിച്ച ഒരു മോതിരം. കയ്യിലെ നാഡികള്‍തെളിഞ്ഞു കാണാം. കോര്ക്കു വംശജനാണെന്നു തോന്നുന്നു.എല്ലാം കണ്ടു കൊണ്ട് അനലി പടിഞ്ഞാറു മറയുന്നു. ആകൃതി കൊച്ചിന് ഹനീഫയുടെ, സ്വഭാവം ഇരാവാന്റെത്. യമകം പോലെ എന്തോ പിറുപിറുക്കുന്നു വെറുതെ പരിചയപ്പെട്ടു – പത്മന്.
  പെട്ടെന്ന് ഓര്മ്മ നാട്ടകം കോളേജിലെത്തി. കുഴല് വിളിച്ചു നടന്ന യൌവനം. തന്നില് പുതു വെളിച്ചം പകര്ന്ന, ഹര്ഷനും പത്മനും. ഹര്ഷന് ഒരു ആത്മീയവാദിയായിരുന്നു. മക്കത്തായം ആദ്യം നടപ്പിലാകിയ തറവാടുകളിലൊന്ന് അവന്റെയായിരുന്നു. ചട്ടമ്പി സ്വമിയെപ്പോലെയുള്ള ചിന്തയും പ്രവൃത്തിയും. പക്ഷെ തന്റെ സ്വസ്രീയയെ വിവാഹം കഴിക്കാനായിരുന്നു അവന്റെ യോഗം. പമ്പഴ മണല്പ്പുറത്ത് പോയത് അവന്റെ കൂടെ. പത്മന് നേരെ തിരിച്ചും. അവന്റെ വീട് അമ്പഴക്കാടായിരുന്നു. അവന്റെ അമ്മ സ്നേഹമയിയായിരുന്നു. സ്വരാജ് റൌണ്ടില് അവന്റെയൊപ്പം ചുറ്റിയടിച്ചു നടന്നപ്പോഴും കാളപൂട്ട് മത്സരം കാണാന് പോയപ്പോഴും ഓര്ത്തില്ല അവന് തന്റെ യന്ത്രിണിയുടെ ദയിതനായി മാറുമെന്നു.

  കര്തവ്യ ബോധം ഉണര്ന്നു. പുതിയ ചിത്രത്തിലേക്ക് മിലിന്ദ് സോമനെയും മന്ത്രയെയും ക്ഷനിക്കുവാനാണ് ഈ നഗരത്തിലെത്തിയത്. വാസ്കോ ഡി ഗാമയും പട്ടുകുഞ്ഞാലിമരക്കാരും തമ്മിലുള്ള പകയുടെ കഥയാണ് പ്രമേയം. എങ്കിലും ഷൂട്ടിംഗ് തായ് വാനിലും ഈറത്തടകതിലും വേണമെന്ന് producer വാശി പിടിക്കുന്നു.. ചിത്രത്തിന് വാല്മീകിയെ പ്പോലെ വെളിച്ചം കാണാതിരിക്കാനാണ് യോഗമെങ്കില് അങ്ങനെ. മനുഷ്യന്റെ കണക്കു കൂട്ടലുകള്ക്കെന്തു പ്രസക്തി? എല്ലാം തമ്പുരാന് നിശ്ചയിക്കട്ടെ

  “തൃക്കാക്കരെ പൂ പോരാഞ്ഞ് തിരുനക്കരെ പൂ പോരാഞ്ഞ് തിരുമാന്ധാംകുന്നിലെത്തിയ തെക്കന് കാറ്റേ” എന്ന പാട്ടും പാടി മസ്ജിതുല് അഖ്സ യുടെ ദിശയിലേക്ക് മാലിക് ദിനാറിനെ പോലെ അസീസ് നടന്നു …… അപ്പോള്‍ ആക്രോട്ട് പഴങ്ങളിലെ നീലാളികളെ പിടിക്കാന് തക്കം പാര്ത്തിരിക്കുന്ന ഒരു ദിവാചാരത്തിനു മുകളിലേക്ക് ഒരു ഗരുഡന്‍ പറന്നിറങ്ങുന്നുണ്ടായിരുന്നു.

  അടിക്കുറിപ്പ് – ഇതൊരു സാങ്കല്പിക കഥയാണ്

 • malini

  it need great level of creativity to do something like it…kathaakaran puliyano avo?

 • malini

  admin…u should give it a special prize…what an imagination??

 • malini

  “തൃക്കാക്കരെ പൂ പോരാഞ്ഞ് തിരുനക്കരെ പൂ പോരാഞ്ഞ് തിരുമാന്ധാംകുന്നിലെത്തിയ തെക്കന് കാറ്റേ” എന്ന പാട്ടും പാടി മസ്ജിതുല് അഖ്സ യുടെ ദിശയിലേക്ക് മാലിക് ദിനാറിനെ പോലെ അസീസ് നടന്നു …… അപ്പോള്‍ ആക്രോട്ട് പഴങ്ങളിലെ നീലാളികളെ പിടിക്കാന് തക്കം പാര്ത്തിരിക്കുന്ന ഒരു ദിവാചാരത്തിനു മുകളിലേക്ക് ഒരു ഗരുഡന്‍ പറന്നിറങ്ങുന്നുണ്ടായിരുന്നു.

  alla ithu nammude admin thanne ano?????

 • malini

  was so impressed by such a great sarcastic attempt… who ever you are u shld try ur self in literature works…

 • malini

  തിലോദകത്തിനൊരുങ്ങുന്നവര് ധരിക്കുന്നത് പോലെ അനാമികയില് സീസിയവും ഗാലിയവും കൊണ്ട് നിര്മ്മിച്ച ഒരു മോതിരം.
  :) :) :)

 • malini

  @അഞ്ജന
  അല്ലാ മാഷേ ഇത് വല്ലോം കാണുന്നുണ്ടോ???
  @ജലജ ചേച്ചി
  സുഖമല്ലേ ??
  @പ്രീതി
  പി എസ്‌ സി എന്തായെടോ?
  @നിള
  സ്വന്തം പദപ്രശ്നം കളിച്ചു സന്തോഷിക്കാന്‍ ഭാഗ്യമില്ലാതെ
  പോയ പാവം നിള
  എന്താ സംഭവം??? നിളക്കുടുക്കേ?

 • ampily

  clue for chepped ( 21u)

 • jalaja

  സന്ദീപ്,
  5A –ഫാഹിയാ‍ന്‍ എന്നോ ഇബ്ന്‍ ബത്തൂത്ത എന്നോ വിക്കിയില്‍ നോക്കുക.ആ വിക്കി പേജിനെ അടിയില്‍ എല്ലാ സന്ദര്‍ശകരുടെ പേരുമുണ്ട്. 34 ബിയും അവിടെക്കാണാം.
  32U – got first 3 letters and last letter. so I have to get first letter of 23A also. ഇവരുടെ നൃത്തത്തില്‍ നിന്നാണ് മോഹിനിയാട്ടം ഉരുത്തിരിഞ്ഞത്. രീതി എന്ന് മഷിത്തണ്ട് നിഘണ്ടുവില്‍ നോക്കൂ.
  അമ്പിളി,
  21യു ചെപ്പേടിനെ ശാസനം എന്നും പറയും. ശാസനം എന്ന് ഗൂഗിളില്‍ നോക്കിയാല്‍ മതി. ഇതു കോട്ടയത്താണ് സൂക്ഷിച്ചിരിക്കുന്നത്. കോട്ടയംകാരിയാണത്രേ. നാട്ടകം അറിയില്ല ,ഇപ്പോള്‍ ഇതും അറിയില്ല. :)
  വിജയാശംസകള്‍!!!!!!!!!

 • jalaja

  മാലിനി,
  ‘admin…u should give it a special prize…what an imagination??”

  ഇതൊക്കെ വായിച്ചാലുടനെ പൊങ്ങച്ചസഞ്ചിയില്‍ നിന്ന് ഒരു പേനയോ കയ്യില്‍ നിന്ന് ഒരു മോതിരമോ വളയോ അങ്ങനെ എന്തെങ്കിലും എടുത്ത് സമ്മാനിക്കുകയല്ലേ വേണ്ടത്? :) അഡ്മിനെ അന്വേഷിക്കുന്നതെന്തിന്? അഡ്മിന്‍ എതിരൊന്നും പറയുകയില്ല.

  ” ഒരു ദിവാചാരത്തിനു മുകളിലേക്ക് ഒരു ഗരുഡന്‍ പറന്നിറങ്ങുന്നുണ്ടായിരുന്നു.
  alla ithu nammude admin thanne ano???”

  ആര് ഗരുഡനോ? :) :)

 • beegees

  Sandeep V >
  5A –http://www.dutchinkerala.com/pastkerala.php
  or search in google “ഗ്രീക്കുസഞ്ചാരിയാണ് ആദ്യം കേരളത്തെക്കുറിച്ച് സൂചന നല്കുന്നത്”
  32U –search in google or in malayalam wikipedia ” നൃത്ത-ശില്പ കലയുടെ വികാസത്തെ ”
  34B –search in google “പേര്‍ഷ്യന്‍ സഞ്ചാരി “

 • anjanasatheesh

  @ malini,

  നിളപൗര്‍ണമി എനിക്കായ് എഴുതിയ കുറപ്പില്‍ ഒരുത്തരം ഉണ്ടായിരുന്നു. അത് അഡ്മിനെ അറിയിച്ചൂവെന്നു മാത്രം

  എന്റിശ്വരന്മാരെ എന്തായിവിടെ നടക്കണെ (?) ഒരെത്തും പിടീം കിട്ടണില്ലാലോ!!!!!!!!!!!! മാലിനി തകര്‍ക്കുകയാണല്ലോ എന്തുപറ്റി ? അതോ ഇതെന്തെങ്കില്ലും ബാധകൂടീതാണോ ? ( തമാശയാണേ……..പിന്നെ ഞാന്‍ ഹെല്‍മെറ്റു കരുതീട്ടും ഇല്യാട്ടോ)

 • bindu

  @ nila, thanks for a nice crossword. like this crosswords gives spirit to play again. anyway thanks a lot.
  congrats to toppers.

 • neema

  pls provide clue for 18 A , 22 B & 4 D pls

 • jalaja

  നീമ,
  18 A ,എമിലി സോള എന്ന് മലയാളത്തില്‍ തിരഞ്ഞാല്‍ കിട്ടുമല്ലോ. ഒരു മലയാള സിനിമാവാരികയുണ്ട് ആ പേരില്‍
  22 B ഏറനാടിന്റെ താലൂക്ക് ആസ്ഥാനം.
  4 D അഹിംസ പ്രചരിപ്പിച്ച ഒരു പഴയ സമ്രാട്ട് ആണ്.(കലിംഗരാജ്യം)
  വിജയാശംസകള്‍!!!!!!!

 • jalaja

  ഈയിടെ അമ്മു ക്ലൂ ചോദിക്കാറില്ലല്ലോ. കളിക്കാറുണ്ടെന്നും അധികസൂചനകളില്ലാതെ തന്നെ 100 നേടാറുണ്ടെന്നും വിശ്വസിക്കട്ടെ. അങ്ങനെയാണെങ്കില്‍ വളരെ സന്തോഷം. ഏതുപേരിലാണ് കളിക്കുന്നതെന്നറിയാത്തതുകൊണ്ടാണ് ചോദിക്കുന്നത്.(പേര് എനിക്ക് ഒരു ഊഹം ഉണ്ട്)

 • സുരേഷ് കെ

  clues

  27A – nalla gunangalonnu illathondu ariyilla.
  26B –
  34U-
  31U.

  tnx

 • സുരേഷ് കെ

  clue 3 എണ്ണം കിട്ടി
  31U – nadukkile letter. now @99

  tnx

 • സുരേഷ് കെ

  100 കിട്ടി.
  ക്ലൂ ചോദിച്ചാല്‍ ഉത്തരം തലയില്‍ വരും.

  നന്ദി.

 • admin

  ഈ കഥാകാരന്‍ എന്ന അപര നാമക്കാരന്‍ ആര്? (choose from NALINI/11/PULARI/05 toppers list )

  1) വികാസ്‌.
  2) വിവേക്‌
  3) വിനോദ്‌
  4‍) ജലജ
  5) anjana
  6) unnikmp
  7) M S priya

 • Vivek

  Any prize for the correct guess? My vote goes for Jalajechi.

 • malini

  jalaja chechi
  :) :) :) :) :)

 • hari

  any clue for 27a and 34u

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  Find kathakaran- ഇതൊരു നല്ല മത്സരമാണു്‌. വിവേകിന്റെ ഉത്തരം തെറ്റ്. (ജലജച്ചേച്ചി സാധാരണ  അക്ഷരത്തെറ്റു വരുത്തില്ല.)
  പോഴത്തരം (പോഴന്റെ+ഉത്തരം)- unnikmp

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  അതോ വിവേക് തന്നെയോ?

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  വിനോദിന്റെ പേരുമാത്രം പറയാതിരുന്നാലോ? വിനോദ്.

 • ampily

  thx Jalachechi…

 • sandeep viswam

  thanks to beegees & jalajachechi… 100 kitti

 • Jaimon

  need clue for 27A……………… thanks

 • jalaja

  ജയ് മോന്‍,
  27എ.സിന്‍സിയറായിട്ട് ആലോചിക്കൂ
  വിജയാശംസകള്‍!!!

 • jalaja

  most welcome ampily and sandeep

 • jalaja

  എന്റെ വോട്ട് അസാധുവിന്.

 • ഗോപകുമാർ

  My vote goes to Malini

 • Shanmukhapriya

  My vote for Jalaja chechi!!!

 • anjanasatheesh

  വേനലിന്റെ കാഠിന്യം നാട്ടിലെന്നപോലെ ഈ പ്രവാസഭൂമിയേയും കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരിക്കുന്നു.സ്വന്തം നാടിന്റെ മണവും വര്‍ണ്ണങ്ങളും കൈവിട്ടിട് നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്താണു നേടിയതെന്ന ചോദ്യത്തിനപ്പുറം നഷ്ടപ്പെട്ട യൗവനത്തിനേയും അതിന്റെ നിറമുള്ള ഓര്‍മ്മകളും കടന്നുവരികയാണിപ്പോള്‍,നമ്മെ കടന്നുപോയകാലത്തെ ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുതന്നെ. എങ്കില്ലും ഈ ഊഷരഭൂമിതന്ന കുറെജീവിതയാഥാര്‍ത്ഥ്യങ്ങള്‍, പച്ചയായജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ അവിടെ ഇന്നലെകളിലെ എന്നെ കാണാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു. ഈ മാസ്മരികതയുടെ ചിലന്തിവലകളില്‍ കുടുങ്ങാതെതന്നെ.

  ആപ്പീസിലെ ഇടവേളകളില്‍ ഈ പരസ്പരബന്ധചാലകത്തിലൂടെ തപ്പിതടഞ്ഞു നടക്കുമ്പോള്‍ അവിചാരിതമായി കിട്ടിയതാണീ പദപ്രശ്ന കൂട്ടായ്മ. ഇന്നിപ്പോള്‍ ഇതു മത്സരബുദ്ധിയോടെ കളിക്കുന്നതിനപ്പുറം ഇവിടെ ഒരുപ്പാടുപേരോട് സംവദിക്കാന്‍ കഴിയുന്നു.ജോലിയുടെ ആധിയിലും വ്യാധിയിലും നിന്ന് ഊളിയിട്ട്, പരസ്പരം കളിച്ചും ചിരിച്ചും കലഹിച്ചും പിന്നെ അതിനേക്കാളേറെ സ്നേഹിച്ചും കഴിഞ്ഞ സ്ക്കൂള്‍ – കോളേജ് ജീവിതം തിരിച്ചെടുക്കാന്‍ കഴിയുന്നു അതും പരസ്പരം കാണാതെ.

  പ്രിയമുള്ളവരെ ഇതെന്റെ മനസ്സ്, നന്ദിവാക്കുകള്‍ക്കൊണ്ടുമൂടാന്‍ ഞാനൊരുക്കമല്ല (എല്ലാവരെയും) അതിലുപരി കളിക്കളത്തിലെ വീറും വാശിക്കുമപ്പുറം,സ്നേഹത്തിന്റെ റോസാദളങ്ങള്‍. ഈകൂട്ടായ്മ വളര്‍ന്നു പന്തലിക്കട്ടെ എന്നപ്രാര്‍ത്ഥനയോടെ…ദോഹ-ഖത്തറില്‍ നിന്നും………….

 • ഉണ്ണികൃഷ്ണന്‍

  @അന്തിപ്പോഴാന്‍: ഹേയ് ഞാന്‍ ആ ടൈപ് അല്ല കേട്ടോ…എഴുതാറുണ്ട്, ഒരു ഫോറത്തില്‍….ഇവിടെ ഇന്ന് വരെ അതിനു സാധിച്ചിട്ടില്ല…പക്ഷെ ഒരു ദിവസം എഴുതും…മൂര്‍ച്ചയേറിയ വാക്കുകള്‍ ആണ് എന്റെ ശീലം, കഥാകാരന്റെ എഴുത്ത് അല്പം മൃദുവല്ലേ?

 • jalaja

  അത് ഏതു ഫോറമാണ് ഉണ്ണികൃഷ്ണാ? പറയൂ, ഞാന്‍ അവിടെ വന്നു വായിച്ചോളാം.

 • ഉണ്ണികൃഷ്ണന്‍

  ജലജ ചേച്ചി: sangeethasangamam .com
  ഇപ്പോള്‍ കുറച്ചു നാളായി അവിടെ കാര്യമായിട്ട് എന്തെങ്കിലും എഴുതിയിട്ട്…പുരാണത്തിനു വേണ്ടി ഒരു ത്രെഡ് തുടങ്ങിയിരുന്നു..പിന്നെ ബാല്യകാലസ്മൃതികള്‍…പിന്നെ നാട്ടിന്‍ പുറത്തെ ഒരു സ്കൂള്‍…അങ്ങിനെ അങ്ങിനെ അങ്ങിനെ…

 • Jaimon

  thank u jalaja for ur help….. thanks…

 • നിളാ പൗര്‍ണമി

  @ അഞ്ജന, അയലത്ത് തന്നെ ഒരു കൂട്ടുകാരി ഉണ്ട് എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം……

 • നിളാ പൗര്‍ണമി

  @anjana

  ഖത്തറിലെ വേനല്‍ച്ചൂടില്‍ ഉരുകി നിളയും ഇവിടെ വക്രയിലുണ്ട് .
  ഈ ചൂടിലെത്തിയിട്ടു മൂന്നുവര്‍ഷം ആയതേയുള്ളൂ .
  ഒന്ന് കണ്ണടച്ചാല്‍ മുവാറ്റുപുഴയില്‍ എത്താന്‍
  കഴിയുന്നത്‌ കൊണ്ടാവാം ജീവിതം അത്ര നിരാശാജനകമായി
  തോന്നുന്നില്ല .
  നാട്ടില്‍ സ്നേഹം വിളമ്പി കാത്തിരിക്കാന്‍ അച്ഛനും അമ്മയും ഇല്ല .
  കാലമവരെ നേരത്തെ കൊണ്ടുപോയി .
  ആ നഷ്ടം ഒരു വിങ്ങലായി മനസ്സില്‍ നില്‍ക്കുന്നു .
  അവരില്ലാത്ത നാടിനു ഈ മരുഭൂമിയെക്കാള്‍
  ചൂടുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട് .
  അതിനാല്‍ ലാഭനഷ്ടങ്ങളുടെ കണക്കു നോക്കാറില്ല .
  ചൂടിനും തണുപ്പിനും ഒരേ നിര്‍വികാരതയാണ്‌ .

 • Sandeep V

  dear anjana (chechi),
  2nd and 3rd paragraph of your comment – i also feel the same.
  1st paragraph – i have been here in dubai for 6 years only. so athrem feelings aayittilla.

 • jalaja

  ഉണ്ണികൃഷ്ണന്‍,
  സംഗീതസംഗമം ഞാന്‍ നോക്കി. ശരിക്കു പറഞ്ഞാല്‍ മുങ്ങിത്തപ്പി. ചിലതൊക്കെ കണ്ടു. അത്രമാത്രം.കൂടുതല്‍ ആഴത്തില്‍ മുങ്ങിത്തപ്പാനിത്തിരി ബുദ്ധിമുട്ടാണേ. എന്നാലും ഇപ്പോഴും നോക്കുന്നുണ്ട്.

 • Abhishek

  Need clues for 2nd letter of 9B, 31U (2nd, 3rd letters..) PLEASE

 • jalaja

  abhishek,
  9B, capital of phillipines
  31U search leelathilakam in malayalam
  best of luck

 • ആഭിഷേക്

  വളരെ നന്ദി ജലജചേച്ചി.

 • നിളാ പൗര്‍ണമി

  @ അന്തിപ്പോഴന്‍
  “കേരളത്തില്‍ ഈ പക്ഷികള്‍ പന്ത്രണ്ടു തരം ഉണ്ടെന്നു സാലിം അലി പറയുന്നു”
  നിളയുടെ കഴിഞ്ഞ പദപ്രശ്നത്തിന് ഇട്ടിരുന്ന ഒരു ചോദ്യമാണിത്.
  കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ അന്ന് സാലിം അലി
  എന്ന് കണ്ടിരുന്നു . അപ്പോഴാണ്‌ മോളുടെ പുസ്തകത്തിലും ഈ പേര് ശ്രദ്ധിച്ചത് .
  സലിം അലി എന്ന് അടിച്ചാലും ഗൂഗിള്‍ സമ്മതിച്ചു തരുന്നുണ്ട് എന്നറിയാം .
  പരാതി പറഞ്ഞതല്ല