NALINI/11/PULARI/05

NALINI/11/PULARI/05
Topic :പലവക
By :kuttetttan
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/05
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/05
[five-star-rating]

  • preethy

    പി എസ് സിയുടെ വക ഒരു പദപ്രശ്നം ഉള്ളത് കൊണ്ട് അത് കഴിഞ്ഞ് വന്നിട്ടേ ഇത് കളിക്കാന്‍ പറ്റുകയുള്ളൂ….. :)

    എറണാകുളം ജില്ലയില്‍ നിന്നുള്ള ആരെങ്കിലും ഇവിടെ ഉണ്ടോ?
    ഞാറല്ലൂര്‍ ബത്ലഹേം ഗവ.ഗേള്‍സ് ഹൈസ്കൂളിലേക്ക് ഉള്ള വഴി അറിയുമെങ്കില്‍ ദയവായി പറഞ്ഞുതരിക….

  • suresh

    http://schoolwiki.in/index.php/

    ivide search cheyyu

  • preethy

    വളരെ നന്ദി സുരേഷ്………. :)

  • neema

    pls help me 8 D , 23 D , 25 D , 27 D , 5 D & 40 B

  • jalaja

    നീമ,
    ബുധനാഴ്ച യാവട്ടെ ക്ലൂ തരാം. അതു വരെ കാത്തിരിക്കൂ.

  • jalaja

    പ്രീതി,
    പി എസ് സി യുടെ പദപ്രശ്നത്തില്‍ ഒന്നാം സ്ഥാനം ലഭിക്കട്ടെ!!!!!!!!

  • neema

    Dear jalaja,

    i asked the clue in wrong place. sorry

  • Vivek

    is the 3rd letter of 2D is wrong? the correct letter is not accepting

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    വിവേക്,
    Congrats for finishing it first..! and to Vikas and other toppers.

    @is the 3rd letter of 2D is wrong?@ 
    രണ്ടുതരത്തിലും (ദീർഘത്തോടെയും ഇല്ലാതെയും) ഈ പേർ ഉപയോഗിക്കാറുണ്ട്.
     എന്നാൽ മൂലസംസ്കൃതപദത്തെ ആസ്പദമാക്കിയാൽ ദീർഘമുള്ള രൂപമാണു കൂടുതൽ യോജിക്കുന്നതെന്നു കാണാം. 
    അതുതന്നെയാണു പദപ്രശ്നത്തിലുപയോഗിച്ചിട്ടുള്ളതും.

    വാക്കിന്റെ etymology (പദനിഷ്പത്തി) യെപ്പറ്റി തരക്കേടില്ലാത്ത ഒരു വിവരണം  വിക്കിപ്പീഡിയയിലെ ഇതിന്റെ ഇംഗ്ലീഷ് വെർഷനിലുണ്ട്.

  • വിവേക്

    അല്ലെങ്കിലും മറ്റു പല ഉത്തരങ്ങളും വച്ചു നോക്കുമ്പോള്‍ അതൊരു (2D)പ്രശ്നമേ അല്ല.

  • വിവേക്

    ഇത് കുറെ കഷ്ടപ്പെടും.

    ചില ചോദ്യങ്ങള്‍ കൂട്ടത്തില്‍ നിന്നും വേറിട്ടതാണ്, രസകരവും. (Moderator കയ്യില്‍ നിന്നിട്ടതാണെന്നു കരുതുന്നു.)
    5A, 12A, 5D , 11D, 20D, 35D etc.

  • hitha

    42A, 31B, 20D… സമയമാകുമ്പോള്‍ ആരെങ്കിലും സഹായിക്കണേ… :)

  • hitha

    got 20D! 14B കൂടെ സഹായിക്കണേ.. നേരത്തെ ശ്രദ്ധിച്ചിരുന്നില്ല

  • jalaja

    20D.ഒരു ചെറുവിവരണത്തെക്കുറിച്ചൊരു ലഘുവിവരണം കിട്ടിയാല്‍ കൊള്ളാം.

  • Jenish

    jalaja chechi,

    thaazhae ezhuthunnathu

  • Jenish

    35A,36U,5D,31B

    help pls!!!!!!!!

  • വിവേക്

    Some clarifications required

    21A – American nation
    3A – I feel the question is wrong. (Madhura) Meenakshi is the name for Parvati and no relation with “Kumbhini”
    48A – Web says only 8 each
    20D – I dont think the description given is correct പേജിനടിയില്‍ നല്കുന്ന വിശദീകരണക്കുറിപ്പ്
    17A – I don’t think the information in the Wiki page is correct.

  • വിവേക്

    Hi Admin,

    Please do let us know the other player moderating the comment page . If they complete we can give extra clues so that they can be published after 12 hours.

    By the way, one of the clues is given @ 6:34PM a couple of hours ahead of the fixed timing.

  • വിവേക്

    “Jenish Says: May 18th, 2011 at 6:34 pm “jalaja chechi, thaazhae ezhuthunnathu”

  • jalaja

    ഒരു ചെറുവിവരണം കിട്ടി. നന്ദി ലഘുശബ്ദതാരാവലി. സൂചന ഒട്ടും യോജിക്കാത്തതാണെന്നു തോന്നി. (എനിക്ക് ഉത്തരം കിട്ടാന്‍ കുറെ സമയമെടുത്തതുകൊണ്ടും അവസാനം ഉത്തരം കിട്ടിയതുകൊണ്ടും)

  • jalaja

    വിവേക്,
    എന്തായാലും ആ ക്ലൂകാണുന്നതിനുമുമ്പു തന്നെ എനിക്ക് ഉത്തരം കിട്ടി. (ലഘുശബ്ദതാരാവലിയില്‍ നിന്ന്. അ യില്‍ തുടങ്ങുന്ന വാക്കുകള്‍ ഉത്തരത്തില്‍ എത്തുന്നതുവരെയുള്ളവ വായിച്ചു നോക്കി). അത് എഴുതിക്കഴിഞ്ഞാണ് കമന്റ് പേജ് നോക്കിയത്. അപ്പോഴും അത് ക്ലൂ ആണെന്നു മനസ്സിലായില്ല. ജെനിഷിനു താഴെ എഴുതുന്നവയ്ക്ക് ക്ലൂ വേണമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്തിനാണ് രണ്ടു കമന്റ് ആയി എഴുതിയിരിക്കുന്നതെന്നു മനസ്സിലായുമില്ല. ഉത്തരം കിട്ടിയതുകൊണ്ട് കൂടുതല്‍ ആലോചിച്ചുമില്ല.

  • വിവേക്

    അയ്യോ …… ഞാന്‍ ജലജേച്ചി ക്ലൂ നോക്കി എന്നല്ല പറഞ്ഞത്. ഞാന്‍ കുറച്ചു നേരമായി ക്ലൂ തരണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് (പന്ത്രണ്ട് മണിക്കൂര്‍ കഴിയുന്നത്‌ വരെ ഓണ്‍ലൈന്‍ ആയിരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതിനാല്‍ നേരത്തെ ക്ലൂ കൊടുത്ത് വീട്ടില്‍ പോകാമെന്ന് കരുതി.). പക്ഷെ കമന്റ്‌ മോഡറേറ്റര്‍ ആരാണെന്നറിയാതെ ക്ലൂ കൊടുക്കരുതല്ലോ.

  • jalaja

    21A വിവേകിനോടു യോജിക്കുന്നു
    വിവേക്,
    3D ഇത് മധുരമീനാക്ഷിയല്ല. എനിക്കും പുതിയ അറിവ് തന്നെയായിരുന്നു.

  • anjanasatheesh

    @ admin,

    Jenish Says:
    May 18th, 2011 at 6:34 pm ………jalaja chechi, ……..thaazhae ezhuthunnathu

    Evide warning onnum elle……………?????????????????

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    @വിവേക് Says:
    ചില ചോദ്യങ്ങള്‍ കൂട്ടത്തില്‍ നിന്നും വേറിട്ടതാണ്, രസകരവും.

    നന്ദി വിവേക്. Credit goes to Kuttettan. മിക്കവയും നമ്മുടെ കുട്ടേട്ടന്റെ വക തന്നെ.  ചിലതൊക്കെ ഒന്നു പരിഷ്കരിക്കുകയെന്ന കുറ്റമേ മോഡറേറ്റർമാർക്കുള്ളൂ. ചില്ലറ ചിലതു മാത്രമേ കയ്യിൽനിന്നു വേണ്ടിവന്നുള്ളൂ. (തെറ്റുകൾ മോഡറെറ്റർ വക. അതിന്റെ പങ്കുപറ്റാൻ മറ്റാർക്കും അവകാശമില്ല.) അത്തരത്തിലൊന്നാണു്‌ 21എ-അശ്രദ്ധ മൂലം തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. സൂചന മാറ്റിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിനു വിവേകിനു നന്ദി. 

    @Some clarifications required

    3ഡി- ശൂർപ്പണഖയുടെ ’പള്ളിക്കൂടത്തിലെപ്പേരാ’ണു്‌.(വിവേകിനു വല്ലാതെ വഴിതെറ്റി).
    48എ- കൃത്യമായി അറിയില്ല. സ്രഷ്ടാവിനെ വിശ്വാസത്തിലെടുത്തു.
    20ഡി- ഒരു ചിത്രത്തിന്റെ വിവരണത്തെ എന്തുവിളിക്കും? പേജിനടിയിലുള്ളതായാലും എന്താണു കുഴപ്പം?
    17എ- ഇതൊരു ആധികാരികവിവരമായി അവകാശപ്പെട്ടിട്ടില്ലല്ലോ. അറിയപ്പെടുന്ന ഒരു കഥ/വിവരം/കേട്ടുകേഴ്വി

    ഇതെന്തുപറ്റി, എല്ലാവർക്കും ഫിനിഷിംഗ് ലൈനിൽ തൊടാൻ ഒരു മടി?!

  • suresh

    6d, 42a, 35a, 36u, 25a , 1b second ltr, 31b second ltr.

    good crossword. Effort is appreciated.

  • admin

    ഓഹ്, അത് ക്ലൂ ആയിരുന്നോ? ഞാന്‍ വിചാരിചിച്ചു “താഴെ എഴുതിയ” സഹായം ശ്രദ്ധിക്കൂ എന്നാണെന്ന്.

    Jenish , അഡ്മിന് തന്നെ പണി തരണം. ഇവിടെ ഒരു സൂപ്പര്‍ അഡ്മിന് നിയമമിക്കണം.

    മാറ്ററില്‍ നിന്ന് വിട്ടു പോയി. Jenish , ഒരു വാണിംഗ് താങ്കള്‍ക്കും ഇരിക്കട്ടെ.

  • admin

    “ഇതെന്തുപറ്റി, എല്ലാവർക്കും ഫിനിഷിംഗ് ലൈനിൽ തൊടാൻ ഒരു മടി?! ”

    പദപ്രശ്നം കഠിനമാണോ?

  • Shanmukhapriya

    Clue need for
    5D, 25A, 32B, 33B, 34B, 35A, 36U, 39A, 39D, 42A……..

  • anjanasatheesh

    ക്ലൂ വേണം………35A,31B,32B & 16D-
    നിര്‍മ്മാതാവിനെ കാണാനെ ഇല്ലല്ലോ

  • anjanasatheesh

    addl clues required

    35A – second letter
    31B – second letter
    32B – first letter
    16D – 3rd letter

  • beegees

    Clue need for
    20A, 22A.25A, 37A,42A, 7B, 31B,32B, , 36U, 1D, 5D, 11D.24D.15U……..

  • jalaja

    ഹിത, ജെനിഷ്,സുരേഷ്,ഷണ്മുഖപ്രിയ,
    42A,നീലക്കാര്‍വര്‍ണ്ണന്‍, അളിവേണി
    31B, വാള്‍നട്ട് (juglans)
    20D NB

    5D,ഇവിടെയാണ് പാദസരമണിയുന്നത്.
    6d, മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ടല്ലോ.

    35a,അമ്മയെ എന്തിന്റെ നിറകുടമായി വിശേഷിപ്പിക്കാം എന്നാലോചിക്കൂ. സ്വര്‍ണ്ണപ്രഭാമയി
    36u,
    25a ,അമ്മയെ എന്തിന്റെ നിറകുടമായി വിശേഷിപ്പിക്കാം എന്നാലോചിക്കൂ. സ്വര്‍ണ്ണപ്രഭാമയി
    1b second ltr, ഒരു കുത്തിട്ടാലും മതി
    31b second ltr.

    32B,famous lakes in america google search. answers .comലുണ്ട്.
    33B, സില്‍മ മന്ത്രം ജപിച്ചുനോക്കൂ.
    34B,List of Scheduled Tribes in India .ഇതില്‍ മധ്യപ്രദേശ് നോക്കൂ.

    39A, പത്തനംതിട്ട എന്ന് വിക്കിയില്‍ നോക്കൂ. അവസാനഭാഗത്ത് അടൂര്‍,കോഴഞ്ചേരി എന്നിങ്ങനെ കാണാം അതില്‍ കോഴഞ്ചേരിയിലെ ലിസ്റ്റ് നോക്കൂ.
    39D,city of joy
    വിജയാശംസകള്‍

  • Shanmukhapriya

    got 5D, 25A, 33B!!!!

    @hitha
    31B–walnut, 14B–കേരളത്തിലെ ഒരു പുണ്യ നദി
    @Jenish
    5D–Ankle in mashithandu
    @suresh
    6D–snake in mashithandu
    25A–Amma loves me
    1B–A common name for girls (A malayalam actress too)

  • Jenish

    sorry…………..

    njaan 12 manikkoorintae kaaryam oorthillaa……….

    pls give clue for 35A,36U,31B

  • suresh

    anjana -

    35A – 2 സ്ത്രീ പോലെ ഒന്ന്
    32B – ഒരു തരം മുളയിലുണ്ട്
    16 D – ത്രിപുര മുഖ്യമന്ത്രിയുടെ പേരിലെ മൂന്നാമത്തെ അക്ഷഃരം

    31 – അറിയില്ല

  • Vivek

    35A – Mashithantu dictionary – serach with “sister’s daughter”
    31B – മാര്ട്ടിന്‍ ക്രോ
    32B – ഈനാമ്പേച്ചി
    16D – വണിക്

  • Vivek

    20A – similar to അണലി
    22A – is the third holiest site in Islam and is located in the Old City of Jerusalem
    25A – “…. കേഴുകയാണോ വീണ്ടും” എന്ന പാട്ട് കേട്ടിട്ടില്ലേ?
    37A – കൊട്ടും ഞാന്‍ കേട്ടില്ല … ഞാന്‍ കേട്ടില്ല
    7B – in MC Road, govt college, govt poly technic
    31B – ആക്രോശവുമായി സാമ്യം
    32B – http://en.wikipedia.org/wiki/Great_Lakes
    1D – http://www.dictionary.mashithantu.com/dictionary/%E0%B4%AC%E0%B4%BF
    5D – ankle
    11D – temple in the heart of Kottayam city
    24D – Athyunnathangalil Koodaram Panithavar
    15U – എള്ള് (പര്യായം) + ഉദകം

  • Vivek

    33B – http://www.puzha.com/malayalam/bookstore/content/books/html/utf8/3452.html
    34B – scheduled tribe (ST) community predominantly found in the East Nimar (Khandwa and Burhanpur), Betul and Chhindwara districts of Madhya Pradesh
    39A – വനമേഖലയായ ഈ പ്രദേശത്തേക്ക് കോന്നിയിൽ നിന്ന് കല്ലേലി, ഒരേക്കർ, അള്ളുങ്കൽ വഴി എത്തിച്ചേരാം
    39D – west bengal

  • ഉണ്ണികൃഷ്ണന്‍

    ഈ മത്സരം തുടര്‍ച്ചയായി കളിക്കാന്‍ കഴിഞ്ഞില്ല…ഞാന്‍ കരുതി വൈകുന്നേരം ബാക്കി ഉത്തരങ്ങള്‍ ഞാന്‍ കണ്ടു പിടിക്കുമ്പോഴേക്കും റാങ്കുകള്‍ പത്തിരുപതു കഴിഞ്ഞു കാണും എന്ന്…അദ്ഭുതം,എനിക്ക് ആറാം റാങ്ക്!!..കുറച്ചു ചോദ്യങ്ങളുടെ ഉത്തരം കണ്ടു പിടിക്കാന്‍ ശരിക്കും വെള്ളം കുടിച്ചു…നല്ല ലിങ്കുകള്‍ ഉണ്ടായിരുന്നു, കുട്ടേട്ടന് അഭിനന്ദനങ്ങള്‍…ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍….

  • Jenish

    35a,36U

  • Shanmukhapriya

    35A and 36 U dint get :(

  • anjanasatheesh

    ഇതാര്‍ക്കും ഉത്തരങ്ങള്‍ ലഭിക്കരുത് എന്നുകരുതി ഉണ്ടാക്കിയ പദപ്രശ്നമാണെന്നു തോന്നുന്നു.മുന്‍പ് പലതവണ പറഞ്ഞത് വീണ്ടും പറയേണ്ടിവരുന്നതില്‍ വ്യസനമുണ്ട്. ഇത്തരം പദപ്രശ്നങ്ങള്‍ കളിക്കുന്നവര്‍ക്ക് മനഃശാന്തി ലഭിക്കുന്നതിനു പകരം മനോനില തെറ്റുന്ന സാഹചര്യമാണുടലെടുക്കുന്നത്.പദപ്രശ്നങ്ങള്‍ എളുപ്പമാവണമെന്നല്ല ഞാന്‍ പറയുന്നത് പക്ഷേ എല്ലാറ്റിനുംഒരു പരിധി വേണമെന്നുമാത്രം. പല സൂചനകളും അപര്യപ്തമായിരുന്നു . ഉദാഹരണത്തിന് 17A, 25A,7B,48B,1D,20D,തുടങ്ങിയവ. ഇത്തരം പദപ്രശ്നങ്ങളില്‍ സമയക്രമബോണസ്സ് നോക്കുകുത്തികളാകുന്നതും നാം കാണേണ്ടിവരുന്നു. കൂടാതെ ഇതുനിര്‍മ്മിച്ചയാളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍

  • Shanmukhapriya

    got it too!! Thanks alot jalaja chechi n suresh for the help :)

    Congrjulations Toppers!!!

  • beegees

    completed

  • ampily

    help needed
    5a
    35a
    7b( i am from kottayam but not a clue for this place…)
    14b
    1d
    24d first 2 letters
    15 u and 47 u..
    i know this is little bit too much still can u help me guys plz..

  • suresh

    for jalaja ,

    1d – ഒരു കുത്തിട്ടാലും മതി – Second letter still missing
    42A,നീലക്കാര്‍വര്‍ണ്ണന്‍, അളിവേണി – Second letter still missing

    pls help
    @98

  • suresh

    ജലജ,

    അവസാനം കുത്തിട്ടു
    കരിവണ്ടിനെ കിട്ടിയില്ല

    @99

  • ampily

    got
    47u
    24d
    and 7b

  • ampily

    35 a second letter plz…….

  • ampily

    i thought i will complete and go …now its not possible…
    i m going to sleep now…have a nice day everyone…

  • suresh

    ampili

    7b kottayam townil ninnum nallu mile nadannal —- kunninpuram kaanam (courtsy VD Rajappan)

  • ampily

    athokke kitti ini ullath 35a yude 2nd letter mathram
    kidanittu urakkam varunilla

  • ampily

    kitti..kitti..ini urangam..

  • jalaja

    സുരേഷ്,അമ്പിളി,
    1d –മലയാളത്തില്‍ ഒരു നടിയുണ്ട്. ——പണിക്കര്‍. അവരുടെ പേരില്‍ മൂന്നില്‍ രണ്ടും ഉണ്ട്.
    42A,നീലക്കാര്‍വര്‍ണ്ണന്‍, അളിവേണി – ഇവയിലെ ആദ്യഭാഗങ്ങള്‍ എടുത്ത് കൂട്ടിച്ചേര്‍ക്കൂ. നീലവണ്ട്.

    5a പാലക്കാട് ജില്ലയിലെ അതിപ്രശസ്തമായ വേല (പൂരം)
    35a രണ്ടാമത്തെ അക്ഷരം. ചിലര്‍ ശ്രീമതി,ശ്രീദേവി എന്നെല്ലാം പറയുമ്പോള്‍ ശ്രീ എന്നത് വേറെ ഒരു രീതിയിലാണ് പറയുക. വേറെ ഒരക്ഷരമാണല്ലോ എന്നു തോന്നും.സ്ത്രീ എന്ന പോലെ .അതാണ് രണ്ടാമത്തെ അക്ഷരം.

    വിജയാശംസകള്‍

  • suresh

    ജലജ,

    തലച്ചോറു ഫ്രൈഡ് റൈസാക്കിയ ഈ പദപ്രശ്നം തീര്‍ന്നു.
    നന്ദി.

    സുരേഷ്

  • Jenish

    36U pls!!!!!!!!!!!!

  • jalaja

    ജെനിഷ്,
    wife’s younger sister എന്നു മഷിത്തണ്ട് നിഘണ്ടുവില്‍ നോക്കൂ.
    വിജയാശംസകള്‍!!!!!!

  • jalaja

    ബ്നു,സ്ജി,ഖ്സ ഇവയ്ക്കു പകരം ബ് നു, സ് ജി,ഖ് സ എന്നെഴുതിയാല്‍ കൂടുതല്‍ നന്നായിരിക്കും. ഇതിനു മുന്‍പും ചില പദപ്രശ്നങ്ങളില്‍ ഇത്തരം പ്രയോഗങ്ങള്‍ കണ്ടിട്ടുണ്ട്.

  • hitha

    കുറേ വെള്ളം കുടിച്ചു… ജലജച്ചേച്ചീ, സൂചനകള്‍ക്ക് നന്ദി…

    കുട്ടേട്ടന്‍,ഒരു ചെറിയ അഭിപ്രായം.
    5a – (3,5) എന്നതിനെക്കാള്‍ (3,3,2) അല്ലേ ശരി?
    [അമ്പിളിക്കുള്ള സൂചന : പാലക്കാട്ടെ 2 ദേശങ്ങള്‍ പങ്കെടുക്കുന്ന ഒരുത്സവം ആണിത്. പാലക്കാട്ടുകാരുടെ തൃശ്ശൂര്‍ പൂരം എന്നും പറയാം :) ]

  • beegees

    പുലരി (9)എവിടെ????????????

  • bindu

    27a, 29d please help…….

  • jalaja

    ബിന്ദു,
    27a,മഷിത്തണ്ട് നിഘണ്ടുവിലുണ്ട്. ഇംഗ്ലീഷ് പദം തിരയൂ
    29d വാസുദേവശര്‍മ്മ അയ്യപ്പന്‍ എന്ന് ഗൂഗിളില്‍ എഴുതി തിരയൂ.
    വിജയാശംസകള്‍!!!

  • bindu

    thank u jalajechi. thanks a lot. at last i finished with the help of ur clues.

  • GK

    Me too have the same opinion of Hitha – it should be (3,3,2) for 5A. Last two words are common for all ‘those’ events.

  • ‍റ ഹ് മാ ന്‍

    എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍
    സ്ഥലത്തില്ലാത്തതുകൊണ്ട് സമയത്തിന്‌ വരാന്‍ കഴിഞ്ഞില്ല ക്ഷമ ചോദിക്കുന്നു

    anjanasatheesh Says:
    May 19th, 2011 at 12:17 am
    ഇതാര്‍ക്കും ഉത്തരങ്ങള്‍ ലഭിക്കരുത് എന്നുകരുതി ഉണ്ടാക്കിയ പദപ്രശ്നമാണെന്നു തോന്നുന്നു
    @
    സത്യം പൂര്‍ണ്ണമായി അങ്ങിനെ അല്ലങ്കിലും
    കുറച്ച് അങ്ങിനെ വിചാരിക്കുന്നതില്‍ തെറ്റില്ല

  • ‍റ ഹ് മാ ന്‍

    hitha Says:
    May 19th, 2011 at 11:26 am
    കുട്ടേട്ടന്‍,ഒരു ചെറിയ അഭിപ്രായം.
    5a – (3,5) എന്നതിനെക്കാള്‍ (3,3,2) അല്ലേ ശരി?

    അത് നമ്മുടെ കയ്യിലല്ല
    എല്ലാം മുകളിലിരിക്കുന്നവരുടെ കയ്യിലാണ്‌

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    അക്ഷരസംഖ്യ -
     ഒരു സൂചനയോടൊപ്പം വാക്കുകളുടെ അക്ഷരസംഖ്യ കൊടുക്കണമെന്നു നിർബന്ധമില്ല.
     ഒരു അധികസൂചനയായിട്ടാണു്‌ ഇതു കാണേണ്ടത്. പലപ്പോഴും ഉപയോഗിക്കുന്നതും. 
    ഉദാ:- വൈക്കം മുഹമ്മദ് ബഷീർ എന്ന ഉത്തരത്തിലേക്ക്- 
    സൂചന1- പാത്തുമ്മായുടെ ആട്(2,4,3). ഇവിടെ അക്ഷരസംഖ്യ അനാവശ്യമാണു്‌. സംഖ്യയില്ലാതെ തന്നെ ഉത്തരം വ്യക്തം.

    സൂചന2- ഒരു സാഹിത്യകാരൻ(2,4,3). ഇവിടെ അക്ഷരസംഖ്യ ഒരു എക്സ്ട്രാ ക്ലൂ ആണു്‌.
     അതിനു സാംഗത്യമുണ്ട്. പക്ഷേ നിർബന്ധമില്ല എന്നറിയുക.
     അതില്ലാതെതന്നെ സൂചനയും ലിങ്കു ചെയ്തിട്ടുള്ള അക്ഷരങ്ങളുമുപയോഗിച്ച് 
    വാക്കു കണ്ടുപിടിക്കുകയാണു വേണ്ടത്.

    ഈ പദപ്രശ്നത്തിലെ 5എ യുടെ കാര്യവും ഇതുതന്നെ. ഒരു അധികസൂചന കൊടുത്തിരിക്കുന്നു.
     ഇവിടത്തെ ഉത്സവം രണ്ടു സ്ഥലങ്ങളുടെ പേരിനോടു വേറിട്ടു ചേർന്നും അറിയപ്പെടാറുണ്ട്.
     അതൊരു  സമസ്തപദം(ഒറ്റവാക്ക്) . 
    മുറിക്കുന്നതു ശരിയല്ലാത്തതുകൊണ്ടു തന്നെയാണു മുറിക്കാതിരുന്നത്. 
    ‘തൃശൂർപ്പൂരം’ എന്നല്ലേ പറയുക. ഇതും ഒരു സമസ്തപദം  തന്നെയാണു്‌ വ്യാകരണത്തിലെ പ്രത്യേകതകൊണ്ടാണു തൃശൂർ’പ്പൂ’രത്തിലെപ്പോലെ ഇവിടെ ഇരട്ടിപ്പു വരാത്തതു്‌.

    പുഷ് പം[2](3)
    ചെഗ്വേര[4](3) 
    എന്നെഴുതുന്നതും അത്തരം അധികസൂചനകളാണു്‌.  ഇവ യഥാക്രമം, രണ്ടു കോളത്തിലാക്കാമായിരുന്നതു പിരിച്ച് മൂന്നിലാക്കിയും നാലുകോളത്തിലാക്കാമായിരുന്നതു ചേർത്തു മൂന്നിലാക്കിയും എഴുതിയിരിക്കുന്നു എന്നു്‌.

    സൂചന- രണ്ടാമൂഴം(1,1,8)- എന്നെഴുതുമെന്നു മേലിലെങ്കിലും പ്രതീക്ഷിക്കാതിരിക്കുക.

  • malini

    വളരെ മികച്ച ഉന്നത നിലവാരമുള്ള പദപ്രശ്നം…

    ഭാര്യയുടെ അനുജത്തി (3)
    സഹോദരിയുടെ മകള്‍ (3)
    ഓടമരം (3)
    ഇതിനെക്കുറിച്ച്‌ നമ്മള്‍ ഒരുപാടു ചര്‍ച്ച ചെയ്തതാണ്
    ഈ പക്ഷിയുടെ പേരു് ഒരു നക്ഷത്രരാശിക്കുണ്ട്. (4) – പക്ഷിയാക്കണോ എന്നൊരു പക്ഷം ഉണ്ട്.
    പന്ത്രണ്ട് വീതം മട്ടകോണുകളും ചാപങ്ങളും ചേർന്ന വാസ്തു വിദ്യയിലുള്ള നിർമ്മിതി (6)- എട്ടു എപ്പോഴാ പണ്ട്രണ്ടു ആയതു?

    എന്താ ചോദ്യങ്ങള്‍…മികച്ച സൃഷ്ടി തന്നെ സംശയമില്ല.

    ഒപ്പം ഈ അതിലേറെ മികച്ച ചോദ്യങ്ങള്‍ കൂടെ ആകാമായിരുന്നു.

    കേരളത്തിലെ ഒരു സ്ഥലം
    ഒരു ബാര്‍ബര്‍.
    ഇവിടെ SNDP മീറ്റിംഗ് നടന്നിട്ടുണ്ട്.

  • anjanasatheesh

    @ malini,

    malini Says:
    May 19th, 2011 at 4:23 pm

    വളരെ മികച്ച ഉന്നത നിലവാരമുള്ള പദപ്രശ്നം…

    എന്താ ചോദ്യങ്ങള്‍…മികച്ച സൃഷ്ടി തന്നെ സംശയമില്ല.

    ഒപ്പം ഈ അതിലേറെ മികച്ച ചോദ്യങ്ങള്‍ കൂടെ ആകാമായിരുന്നു.

    കേരളത്തിലെ ഒരു സ്ഥലം
    ഒരു ബാര്‍ബര്‍.
    ഇവിടെ SNDP മീറ്റിംഗ് നടന്നിട്ടുണ്ട്.

    മാലിനീ…………….. എങ്ങിനെ കൂട്ടിവായിക്കണം ????????? , anyway I like your comment and agree with you

  • jalaja

    ജയകുമാര്‍,

    അഭിപ്രായത്തോട് 99% യോജിക്കുന്നു. വിയോജിപ്പ് താഴെ.

    5എ. 8 അക്ഷരം എന്ന് കൊടുക്കുന്നതായിരുന്നു നല്ലത് എന്നെനിക്കു തോന്നുന്നു.

    അടിക്കുറിപ്പ്.
    തൃശ്ശൂപ്പൂരം എന്ന് സംസാരഭാഷയില്‍ പറയുമെങ്കിലും എഴുതുന്നത് തൃശ്ശൂര്‍ പൂരം എന്നാണ്. ഇരട്ടിപ്പ് പതിവില്ല.

  • malini

    @ Anjana
    thanks..i think all will agree upon that comment. It was indeed a good crossword in certain levels but those funny questions made it look like a crowded Mercedes car being pulled by some donkeys

  • Vikas

    കേരളത്തിലെ ഒരു സ്ഥലം => കുതിരവട്ടം
    ഒരു ബാര്‍ബര്‍ => മുക്തകണ്ഠന്‍ ബാര്ബര്‍
    ഇവിടെ SNDP മീറ്റിംഗ് നടന്നിട്ടുണ്ട് => വെള്ളാപ്പള്ളി

  • ഉണ്ണികൃഷ്ണന്‍

    പത്തനംതിട്ട ജില്ലയിലെ ഗ്രാമം – ഔദ്യോഗികമായി അങ്ങിനെ ഒരു ഗ്രാമത്തെ (വില്ലേജ്) എവിടെയും കാണാനില്ല…’പത്തനംതിട്ട ജില്ലയിലെ ഒരു സ്ഥലം’ എന്നങ്ങു സൂചന കൊടുത്താല്‍ മതിയായിരുന്നു…അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡങ്ങള്‍ മുഴുവന്‍ തപ്പി നടന്നു ഒരു സ്ഥലത്തിന്റെ പേര് കണ്ടെത്തുവാന്‍ ഇപ്പോള്‍ ഇവിടെയുള്ള എല്ലാവരും പ്രാപ്തരായി എന്ന് തോന്നുന്നു…സൂചനകള്‍ കളിക്കാരെ ഈ ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് പെരുവഴിയില്‍ കുടിനീര് പോലും നല്‍കാതെ ഇറക്കി വിടുന്ന പോലെയാവരുത്…

  • anjanasatheesh

    Vikas Says:
    May 19th, 2011 at 7:36 pm

    കേരളത്തിലെ ഒരു സ്ഥലം => കുതിരവട്ടം – oolampara entha keralathile sthalamalle ???
    ഒരു ബാര്‍ബര്‍ => മുക്തകണ്ഠന്‍ ബാര്ബര്‍ – appol balano ?
    ഇവിടെ SNDP മീറ്റിംഗ് നടന്നിട്ടുണ്ട് => വെള്ളാപ്പള്ളി – aruvikarayil nadannal entha kuzhappam….?

    Sorry Vikas, Ethannu eppozhathe CW level ennu kannichatha….

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    പദപ്രശ്നം കഴിഞ്ഞുള്ള കമന്റുകളാണു്‌ മഷിത്തണ്ടിന്റെ ഒരട്രാക്ഷൻ. കൊച്ചുകൊച്ചു പാകപ്പിഴകൾ ഈ പേജ് സജീവമാക്കാൻ സഹായിക്കുന്നു പോലുമുണ്ട്.
     അതിനാൽ കുറ്റപ്പെടുത്തലിന്റെ സ്വരത്തിലായാലും ഭാവനാപൂർണ്ണമായ രസികൻ കമന്റുകൾ വരുന്നതു നല്ലത്. ആസ്വദിക്കുന്നു. 
    അതിനാൽ ഗൗരവമുള്ള വിഷയങ്ങൾക്കൊഴികെ എല്ലാത്തിനും മറുപടി/വിശദീകരണം നൽകുന്നില്ല. 
     കൂടുതൽ ഭംഗിയായി ആവേശത്തോടെ കമൻറ്റ്കൾ തുടരട്ടെ.

    ജലജച്ചേച്ചി,
    1. 5എ യ്ക്കു നേരത്തേ സൂചിപ്പിച്ചപോലെ ഒരു എക്സ്ട്രാക്ലൂ ആണു എണ്ണം പിരിച്ചതിലൂടെ ഉദ്ദേശിച്ചത്.
    2. തൃശൂർപ്പൂരം തൃശൂർപൂരമാകുന്നത് വ്യാകരണത്തിന്റെ ചിട്ട/ചട്ടവട്ടങ്ങൾ പലപ്പോഴും സാമാന്യഭാഷ/ജൈവഭാഷ അംഗീകരിക്കാത്തതുകൊണ്ടാണു്‌. 
    അതുകൊണ്ടുതന്നെ കാലത്തിന്റെ കുത്തൊഴുക്കിൽ വൈയാകരണന്മാർ തോൽക്കുകയും സുരാജ് വെഞ്ഞാറമ്മൂടുമാരുടെ ’കൂതറ’കൾ വിജയിക്കുകയും ചെയ്തേക്കാം.
     അതങ്ങനെ വേണമെന്നാണു പോഴന്റെയും പക്ഷം. യുക്തിക്കുനിരക്കുന്ന പുതിയ പ്രയോഗങ്ങളും രീതികളുമുണ്ടാകുമ്പോഴേ ഭാഷ വളരൂ.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    ഉണ്ണിക്കൃഷ്ണൻ,
    ഗ്രാമത്തിനു village എന്നാണു ഇംഗ്ലീഷ് വാക്ക് എന്നതുശരിതന്നെ. എന്നാൽ അതു റെവന്യൂവില്ലേജ് എന്നു സ്വയം സങ്കല്പിച്ചു തെറ്റിദ്ധരിക്കുന്നിടത്താണു കുഴപ്പം. 
    അതങ്ങനെയുണ്ടാകാതിരിക്കാനാണു ’വില്ലേജ്’ എന്നുപയോഗിക്കാഞ്ഞതും. (ആ സ്ഥലം ഇപ്പോഴും ഗ്രാമമായിത്തന്നെയിരിക്കുന്നു. :) )
    ഇതിപ്പോ പണ്ടൊരു പട്ടർ, അക്കരെക്കുരയ്ക്കുന്ന നായുടെ ചങ്ങല പൊട്ടുകയും പുഴയിലെ വെള്ളം വറ്റുകയും ചെയ്താലത്തെ അവസ്ഥ സങ്കല്പത്തിൽക്കണ്ട് പ്രാണരക്ഷാർത്ഥം നിലവിളിച്ചോടിയ പോലെയായീലോ.

  • ഉണ്ണികൃഷ്ണന്‍

    @അനിത്പ്പോഴന്‍ : ഇവിടെയാണ്‌ പ്രശ്നം, സങ്കല്പവും അനുമാനവും ഒക്കെ പദപ്രശ്നം നിര്‍മ്മിച്ച ആളുടെ മനസ്സിന്റെ അകത്തു മാത്രം ഒതുങ്ങിപ്പോകുന്നു…ഗ്രാമം എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഒരാള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു ഗ്രാമത്തെക്കു്റിച്ചേ ചിന്തിക്കൂ…പോഴന്‍ പറഞ്ഞിരിക്കുന്ന ഗ്രാമം, അതിര്‍ത്തിയോ, കണക്കുകളോ നിര്‍വചിക്കപ്പെടാത്ത ഒരു സ്ഥലത്തെയാണ്…അത് കൊണ്ട് തന്നെയല്ലേ ഞാന്‍ പറഞ്ഞത് ഗ്രാമം എന്നതിലും നല്ലത് ‘സ്ഥലം’ എന്ന് സൂചന കൊടുത്താല്‍ പോരെ എന്ന്?…’നാട്ടകം’ ഗ്രാമമാണോ, അതോ സ്ഥലമാണോ?…ഇതെന്താ കോട്ടയവും, പത്തനംതിട്ടയും തമ്മില്‍ പോരില്‍ ആണോ??…’മദ്രാസിലെ ഒരു ഹൌസിംഗ് കോളനി’ എന്നൊരു സൂചന കൊടുത്താല്‍ എങ്ങിനെയുണ്ടാവും?…’എനിക്കറിയുന്നത് അല്ലെങ്കില്‍ എന്റെ മനസ്സില്‍ ഉള്ളത് ബാക്കി ഉള്ളവരും അത് പോലെ ചിന്തിക്കും എന്ന് കരുതണമെങ്കില്‍ കൊടുത്തിരിക്കുന്ന സൂചന അത് പോലെ വ്യക്തമായിരിക്കണം’…കണ്ണുകള്‍ മൂടിക്കെട്ടി കറക്കി വിട്ടു കലം തല്ലിപ്പൊട്ടിക്കാന്‍ വിടുന്ന പോലെ ആവരുത്…
    ഒന്ന് കൂടി, അല്ലെങ്കിലും ഈ പട്ടന്മാര്‍ക്ക് നായയെ ഭയങ്കര പേടിയാ, വേലികള്‍ ചാടുമ്പോള്‍ ഇവറ്റകളുടെ കുരയും കടിയും കുറെ കിട്ടിക്കാണും…

  • anjanasatheesh

    @ Mr.Pozhan & Unnikrishnan,

    ഉണ്ണിയുടെ അഭിപ്രായത്തോട് യോജിക്കാതെ വയ്യ, താന്‍ പിടിച്ച മുയലിനാണ് കൊമ്പ് കൂടുതല്‍ എന്നുകരുതുന്നതാണ് കുഴപ്പം 39a, ചോദ്യം വളരെ മോശം എന്നത് സംശയമില്ല അല്ലെങ്കില്‍ ആഗ്രാമത്തിനു വല്ലതരത്തിലും പ്രാധാന്യം ഉണ്ടാവണം അതുമല്ലാതെ കേരളത്തിലെ മുക്കും മൂലയുമൊക്കെ ചോദ്യങ്ങളായി എഴുതിയാല്‍ മത്സരാര്‍ത്ഥികള്‍ തെണ്ടിപോകും. പിന്നെ വന്നതോവന്നു പിന്നെ അതിനെ ന്യായീകരിക്കാനുള്ള ശ്രമം അതിലേറെ അരോചകം. അതിനു വേണ്ടി “പട്ടന്മാരുടെ” നെഞ്ചത്തോട്ടു കയറിയത് തീരെ ശരിയായില്ല . പട്ടികളെ പേടിക്കേണ്ടവര്‍ പേടിക്കതന്നെ വേണം അതു പട്ടന്മാരല്ല ആരായാലും തന്നെ. മറ്റുള്ളവരെ ആക്ഷേപ്പിക്കുന്ന തരത്തിലുള്ള അഭിപ്രയങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു രണ്ടുപേരും. അടുത്തിടെ അഡ്മിന്‍ ഇതൊന്നും കാണുന്നില്ലേ??????????? അതോ പന്തിയില്‍ രണ്ടുതരമാണോ വിളഭ്???????????????????

  • malini

    @Vikas
    താങ്കള്‍ക്കു പാടെ തെറ്റി…
    കേരളത്തിലെ സ്ഥലം = ബാബ്ബ്ലൂക പുരകം
    ഒരു ബാര്‍ബര്‍ = ധൃതരാഷ്ട്ര ബാബു
    SNDP മീറ്റിംഗ് = ദുബായില്‍ കരാമയിലെ കരാമ ഹോട്ടലില്‍ ധനുവച്ചപുരം ബ്രേക്ക്‌ ഔട്ട്‌ റൂമില്‍.

  • malini

    @ജയകുമാര്‍
    ഗ്രാമത്തിനു village എന്നാണു ഇംഗ്ലീഷ് വാക്ക് എന്നതുശരിതന്നെ. എന്നാൽ അതു റെവന്യൂവില്ലേജ് എന്നു സ്വയം സങ്കല്പിച്ചു തെറ്റിദ്ധരിക്കുന്നിടത്താണു കുഴപ്പം.
    ഹിഹിഹിഹി
    അതങ്ങനെയുണ്ടാകാതിരിക്കാനാണു ’വില്ലേജ്’ എന്നുപയോഗിക്കാഞ്ഞതും.
    ഹഹഹഹ
    അല്ല താങ്കള്‍ ഐ എ എസ്‌ എക്സാം മോഡറേറ്റര്‍ വല്ലോം ആണോ മാഷെ?

  • malini

    മഷിത്തണ്ട് ഡിക്ഷ്ണറി ഉപകാരപ്പെടുന്നത് യന്ത്രിണിക്കും , സ്വസ്രീയക്കും, നീലാളിക്കും , ദയിതനും, ബിന്ദുകത്തിനും ഒക്കെയാണല്ലോ..വളരെ സന്തോഷം.. അല്ല അഡ്മിന്‍ ഒരു റിവേര്‍സ് ഫസിലിറ്റി കൂടെ ഉണ്ടേല്‍ തപ്പുന്നവര്‍ക്കും എളുപ്പമായി. എന്തായാലും ഉണ്ണിക്കു കാര്യങ്ങള്‍ മനസ്സിലായ മട്ടുണ്ട്. അല്ലാ മറ്റേ ഒമ്പത് മിനിട്ട് സ്കോറിംഗ് ഇഷ്യൂ എന്തായി? അതില്‍ ഒരു അടി ഞാന്‍ പ്രതീക്ഷിച്ചതാണ്..

  • jalaja

    ജയകുമാര്‍,
    സാഹിത്യവാരഫലത്തില്‍ ഒരിക്കല്‍ ശ്രീ കൃഷ്ണന്‍ നായര്‍ എഴുതിയിരുന്നു തെക്കന്‍ കേരളത്തിലുള്ളവര്‍ കേശവപ്പിള്ള എന്നും വടക്കന്‍ കേരളത്തിലുള്ളവര്‍ കേശവപിള്ള എന്നും ( അല്ലെങ്കില്‍ നേരെ തിരിച്ച്, ഓര്‍മ്മ അത്രയ്ക്കേയുള്ളൂ) എഴുതും അതു രണ്ടും ശരിയാണ് എന്ന്. തൃശ്ശൂര്‍ പൂ(പ്പൂ)രവും അങ്ങനെയായിരിക്കാം.
    ഭാഷയുടെ കാര്യത്തില്‍ വൈയാകരണന്മാര്‍ തോറ്റാലും കുഴപ്പമില്ല, സുരാജ് വെഞ്ഞാറമൂടുമാര്‍ ജയിക്കരുതേ എന്നാണെന്റെ അഭിപ്രായവും പ്രാര്‍ത്ഥനയും.
    നെന്മാറയ്ക്കും വല്ലങ്ങിയ്ക്കും ഒരേ പ്രാധാന്യമുള്ളതുകൊണ്ടാണ് അത് മുറിക്കേണ്ടയാവശ്യമില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞത്.പിന്നെ ഇതിനൊന്നും അത്ര വലിയ പ്രാധാന്യം കൊടുക്കേണ്ട എന്നും അഭിപ്രായമുണ്ട്.

    പദപ്രശ്നത്തില്‍ പണ്ടു വന്ന പോളണ്ടിലെ ഒരു സ്ഥലം, പാകിസ്ഥാനിലെ ഒരു ഗ്രാമം(അതോ സ്ഥലമോ) എന്ന രണ്ടു ചോദ്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അതിലും നല്ലത് പത്തനംതിട്ടയിലെ ഗ്രാമം തന്നെയല്ലേ? :)

    സ്വസ്രീയ (സ്വസ്രീയിക്കും ഇതേ അര്‍ത്ഥം തന്നെ) എന്ന വാക്ക് എനിക്ക് വളരെ ഇഷ്ടമായി. ചേച്ചിയുടെ മകളെ ഇനി അങ്ങനെ വിളിച്ചാലോ എന്ന് ആലോചിക്കുന്നു. പക്ഷേ യന്ത്രിണി ഇഷ്ടമായില്ല. ഇവിടെയുള്ള വിവാഹിതര്‍ ഭാര്യയുടെ അനിയത്തി(ഉണ്ടെങ്കില്‍ )യെ യന്ത്രിണി എന്നു വിളിച്ചുനോക്കൂ. പ്രതികരണം അറിയിക്കാന്‍ മറക്കല്ലേ.
    മകള്‍ക്ക് സ്നുഷ എന്നു പേരിട്ടവരുണ്ട്. ഇനി സ്വസ്രീയ എന്നും ഇടാന്‍ തുടങ്ങുമോ!!!!

  • Vikas

    malini Says:
    May 20th, 2011 at 12:27 pm

    @Vikas
    താങ്കള്‍ക്കു പാടെ തെറ്റി…
    കേരളത്തിലെ സ്ഥലം = ബാബ്ബ്ലൂക പുരകം
    ഒരു ബാര്‍ബര്‍ = ധൃതരാഷ്ട്ര ബാബു
    SNDP മീറ്റിംഗ് = ദുബായില്‍ കരാമയിലെ കരാമ ഹോട്ടലില്‍ ധനുവച്ചപുരം ബ്രേക്ക്‌ ഔട്ട്‌ റൂമില്‍.

    Thanks Malini for providing answers itself (I just expected a few clues). :P

  • anjanasatheesh

    “പദപ്രശ്നത്തില്‍ പണ്ടു വന്ന പോളണ്ടിലെ ഒരു സ്ഥലം, പാകിസ്ഥാനിലെ ഒരു ഗ്രാമം(അതോ സ്ഥലമോ) എന്ന രണ്ടു ചോദ്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അതിലും അതിലും നല്ലത് പത്തനംതിട്ടയിലെ ഗ്രാമം തന്നെയല്ലേ?”

    ’39a, ചോദ്യം വളരെ മോശം എന്നത് സംശയമില്ല അല്ലെങ്കില്‍ ആഗ്രാമത്തിനു വല്ലതരത്തിലും പ്രാധാന്യം ഉണ്ടാവണം അതുമല്ലാതെ കേരളത്തിലെ മുക്കും മൂലയുമൊക്കെ ചോദ്യങ്ങളായി എഴുതിയാല്‍ മത്സരാര്‍ത്ഥികള്‍ തെണ്ടിപോകും. പിന്നെ വന്നതോവന്നു പിന്നെ അതിനെ ന്യായീകരിക്കാനുള്ള ശ്രമംഅതിലേറെ അരോചകം………….

  • കഥാകാരന്‍

    എന്റെ കമന്റ് (കഥ) മുക്കിയോ അഡ്മിന്‍? (പദപ്രശ്നം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞില്ലേ. ഇനിയെങ്കിലും പ്രസിധീകരിച്ചു കൂടെ) ?

  • Vivek

    ഏതെങ്കിലും സ്ഥലത്തെ പറ്റി ചോദിക്കുമ്പോള്‍ അതിനു എന്തെങ്കിലും പ്രാധാന്യം വേണമെന്നാണ് എന്റെ അഭിപ്രായം. (പണ്ടൊരു പദപ്രശ്നത്തില്‍ ആന്ധ്രയിലെ ഒരു ഗ്രാമം എന്ന് ചോദിച്ച് ‘ആന്‍ഡ്ര’ എന്ന ഉത്തരം കൊടുത്തത് ഞാന്‍ ഓര്‍ക്കുന്നു). ഇതു സ്ഥലത്തിനും എന്തെകിലുമൊക്കെ പ്രാധാന്യം കാണുമല്ലോ? search ചെയ്യാനും എളുപ്പമായിരിക്കും.

    പിന്നെ, ഇത്തരം ചോദ്യങ്ങള്‍ മിക്കവാറും fillers അല്ലെങ്കില്‍ ലിങ്കിനു വേണ്ടിയുള്ളതായിരിക്കും. അങ്ങനെയുള്ളവ കണ്ടു പിടിക്കാന്‍ കിട്ടിയ വാക്കുകളോടൊപ്പം അല്പം പ്രയോഗിക്കുക. കേരളത്തിലെ ഏതാണ്ട് 50 ശതമാനം സ്ഥലപ്പേരുകളും അവസാനിക്കുന്നത് കര, ഊര്, കുളം, തോട്, കോട്, മല, പുറം തുടങ്ങിയ വാക്കുകളിലാണ്. ചുമ്മാ ശ്രമിച്ചു നോക്കുക.

    ഇനി കുപ്രസിദ്ധമായ 39a എനിക്ക് കിട്ടിയതെങ്ങനെ എന്ന് വെച്ചാല്‍.

    39D and 14D filled. എന്ന് വെച്ചാല്‍ ആദ്യത്തെ രണ്ടക്ഷരം കിട്ടി “കൊക്കാ” (പിന്നെ 14 D – എട്ടാമത്തെ അക്ഷരം ‘യ്ക്ക’ വേണ്ടേ എന്നൊരു സംശയം ഇപ്പോഴുമുണ്ട്). കൊണ്ട് പോയി ഗൂഗിള്‍ മലയാളത്തില്‍ ഇട്ടു. ദാണ്ടേ കിടക്കുന്നു നാലാമത്തെ ഹിറ്റ്‌.

  • Malini

    @vikas
    ;) :)

  • admin

    എന്റെ കഥാകാരാ …!
    കഥ എനിക്കിഷ്ടപ്പെട്ടു…. ഒട്ടു മിക്ക ഉത്തരങ്ങളും അതെ പടി. ഇത് ഒരു നല്ല പ്രവണതയാവില്ല എന്ന് കരുതുന്നതിനാല്‍ തടഞ്ഞു വച്ചിരിക്കുന്നു. ഇനിയും വല്ലവരും ഈ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു അടുത്ത പദപ്രശ്നത്തിനു വേറെ കഥ എഴുതും.

    ‘ ‘ കോട്ടുകള്‍ ഇല്ലാതെ, ഒരു emphasis ഇല്ലാതെ, രണ്ട് ദിനം കഴിഞ്ഞു കഥ എഴുതിയാല്‍ തീര്ച്ചയായം പ്രസദ്ധീകരിക്കാം

  • Shanmukhapriya

    അഡ്മിന്‍
    പുലരി 9 ആയി എന്റെ ഒരു പദപ്രശ്നം അംഗീകരിച്ചിട്ടുണ്ട്, പക്ഷെ എന്റെ ടോട്ടല്‍ സ്കോറില്‍ ഒരു മാറ്റവും വന്നിട്ടില്ലാലോ!!!

  • Vivek

    typo:
    Ente mukaLile kamntil oru vakk vittu poyi

    “അങ്ങനെയുള്ളവ കണ്ടു പിടിക്കാന്‍ കിട്ടിയ വാക്കുകളോടൊപ്പം അല്പം common sense പ്രയോഗിക്കുക”

  • Shanmukhapriya

    വിവേക് അന്വേഷണത്തിന്റെ ഈ രഹസ്യങ്ങള്‍ പറഞ്ഞ് തന്നതിന് നന്ദി :)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    സ്ഥലപ്പേരുകൾ എന്തെങ്കിലും പ്രാധാന്യം /പ്രത്യേകതയുള്ളവയായിരിക്കണമെന്ന അഭിപ്രായം പോഴനുമുണ്ട്.  ഇവിടെ 39A ഒരു ഫില്ലറായി നിർമ്മാതാവുപയോഗിച്ചതാണെന്നു കരുതുന്നു. രണ്ടക്ഷരം ലിങ്കുകൊടുത്തിട്ട് ഒരു ഫില്ലർ ഉപയോഗിക്കുന്നത് ഒരു അപരാധമായും തോന്നിയില്ല. 
    തോന്നിയിരുന്നെങ്കിൽ ബാക്കിയുള്ള രണ്ടും ഡെഡ്സെൽ ആക്കിയേനെ. മാത്രമല്ല, വിവേക് സൂചിപ്പിച്ചപോലെ ഒരല്പം കോമൺസെൻസ് ഉപയോഗിച്ചാൽ കിട്ടുന്നതേയുള്ളൂ പലതും.
     ഗൂഗിൾ പോലും വേണ്ട. അതാണല്ലോ ഈ ഗെയിമിന്റെ ഒരു പ്രത്യേകതയും. അല്പം അറിവും ഒപ്പം സെൻസും.

    പലരുടെയും പരിഭവം ശൂന്യതയിൽ നിന്നുള്ള സൂചനകൾ എന്നാണു്‌. ശരിയല്ലല്ലോ.
    എല്ലാ പദപ്രശ്നമുയലുകൾക്കും മൂന്നു കൊമ്പുകളുണ്ട്. 1. സൂചന 2. അക്ഷരങ്ങളുടെ എണ്ണം, 2. ലിങ്കുള്ള അക്ഷരം.
     സൂചന,അക്ഷരങ്ങളുടെ എണ്ണം ഇവകൊണ്ടു സ്ക്രീനിംഗ് നടത്തിയാൽ ഉത്തരത്തിനടുത്തെത്തുമല്ലോ. 
    ബാക്കി, ലിങ്കുള്ള അക്ഷരത്തിനനുസരിച്ചും കണ്ടെത്തുകയാണെങ്കിൽ പ്രശ്നം തീർന്നു.
    SNDP യ്ക്കു നാലക്ഷരവും ആദ്യക്ഷരം ’വെ’യും ആണെങ്കില്പ്പിന്നെ അരുവിക്കരയിലും കരാമയിലുമൊക്കെക്കറങ്ങി  സമയം വേസ്റ്റാക്കേണ്ട കാര്യമുണ്ടോ?

  • jalaja

    വിവേക് ,
    അന്വേഷണത്തിന്റെ ഈ രഹസ്യങ്ങള്‍ക്ക് എന്റെ വകയും ഒരു നന്ദി. കൊക്കാ മാത്രമിട്ട് കൊക്കാത്തോടിലെത്താമെന്നു കരുതിയില്ല ,അതുകൊണ്ട് പത്തനംതിട്ട വഴി പോയി കൊക്കാ അന്വേഷിക്കുകയാണ് ചെയ്തത്. പെട്ടെന്നു കിട്ടുകയും ചെയ്തു.

    മരയ്ക്കാരാണെന്ന് എനിക്കും അഭിപ്രായമുണ്ട്, വിക്കിപീഡിയ എന്തു പറഞ്ഞാലും.

    അപ്പോള്‍ ഒരു പക്ഷി ,ഒരു ജന്തു, ഒരു മൃഗം, ഒരു നടി/നടന്‍ എന്നൊക്കെ ക്ലൂ കൊടുക്കുന്നതോ? പരിചയമുള്ളവയാണെങ്കില്‍ കുഴപ്പമില്ല. അല്ലെങ്കിലൊരു വിശേഷണം ഉണ്ടെങ്കില്‍ നല്ലതല്ലേ? മലയാളിയല്ലെങ്കില്‍ ആ വിവരമെങ്കിലും. അതു പോലെ ഒരു നടന്‍/നടിയും. വെറുതെ ഒരു സംശയം എഴുതിയെന്നേയുള്ളൂ.

  • hari

    please give clues for 1a and 8d

  • Sandeep V

    കമന്റുകളും ക്ലൂകളിലും മൂന്നാല്‌ ദിവസം കറങ്ങി നടന്നു 99-ലെത്തി. Please help on 8D second letter… ini search cheyyan kshamayilla

  • Sandeep V

    ആഡ്‌മിന്,
    1. ഉത്തരങ്ങള്‍ ടൈപ് ചെയ്യാന്‍ സഹായിക്കുന്ന കീബോര്ഡ് ലേയൌട് / ഹെല്പ് പേജസ് മഷിത്തന്ടില് എവിടെയെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ ലിങ്ക്‌ തരുമോ… when i try to do it, am not able to type clillaksharangal.
    2. പദപ്രശ്നമ് ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ അതു തുടങ്ങിയ സമയം അറിയാന്‍ വഴിയില്ലല്ലോ. It would be better to add started time together with padaprashnam number shown in crossword page and comment page. It could help people to avoid asking / giving clues in 12 hours.
    3. mashithantu dictionary-yilum spelling mistakes correct cheyyan (eg: sanyasi) “mashithantu lovers”-inte help chodichu koode… I hope people like jalajachechi can do it.

  • jalaja

    ഹരി&സന്ദീപ്,
    1A ആദ്യമായി ബാങ്ക് വിളിച്ചു എന്നു ഗൂഗിളില്‍ എഴുതിനോക്കൂ.
    8D അയ്യോ ഇതറിയില്ലേ? ഇദ്ദേഹമാണ് മാനിഷാദ എന്നു പറഞ്ഞതും രാമായണം എഴുതിയതും. രണ്ടാമത്തെ അക്ഷരം പ്രശ്നമാണെങ്കില്‍ valmiki എന്ന് wikipedia യില്‍ നോക്കുക.എന്നിട്ട് അതിന്റെ മലയാളവിവര്‍ത്തനം നോക്കുക. അപ്പോള്‍ വേണ്ട അക്ഷരംകിട്ടും
    വിജയാശംസകള്‍!!!

  • Sandeep V

    ippol 100 ayi. ithrayum divasam kazhinju complete cheithittum rank 32 kittiyallo.

  • കഥാകാരന്

    കഥ – വദഗണിതം’
    ———————————
    പി എം അബ്ദുല് അസീസ് ബിലാല് ഇബ്നു റഹാബിനെ കാണുവാനാണ് രാജീവ് ചൌകിലെത്തിയത്. റെയില്വേ സ്റെഷന് മുമ്പില് നെന്മാറ വല്ലങ്ങി വേലയുടെ തിരക്ക്. കൊക്കാത്തോട് എന്ന ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും കൊല്ക്കത്ത, ലിമ, ഡമാസ്കാസ് തുടങ്ങിയ നഗരങ്ങളില് പോയിട്ടുള്ള അസീസിന് അതൊരു പ്രശനമായി തോന്നിയില്ല. യമുന കലി കൊണ്ടത് പോലെയാണൊഴുകുന്നതെന്കിലും വേമ്പനാട്ടു കായലിന്റെ ശാന്തത അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ദൂരെ കുത്തബ് മിനാര് ലതാജിഹ്വത്തെപ്പോലെ തലയുയര്ത്തി നില്ക്കുന്നു.

    ബിന്ദുക മരത്തിന്റെ കീഴില് ആക്രോട്ട് കായ്കളുമായി രാവണനെപ്പോലെ ഒരാള്. നെരിയാണി വരെ മറയുന്ന ഒരു മുണ്ട്. തിലോദകത്തിനൊരുങ്ങുന്നവര് ധരിക്കുന്നത് പോലെ അനാമികയില് സീസിയവും ഗാലിയവും കൊണ്ട് നിര്മ്മിച്ച ഒരു മോതിരം. കയ്യിലെ നാഡികള്‍തെളിഞ്ഞു കാണാം. കോര്ക്കു വംശജനാണെന്നു തോന്നുന്നു.എല്ലാം കണ്ടു കൊണ്ട് അനലി പടിഞ്ഞാറു മറയുന്നു. ആകൃതി കൊച്ചിന് ഹനീഫയുടെ, സ്വഭാവം ഇരാവാന്റെത്. യമകം പോലെ എന്തോ പിറുപിറുക്കുന്നു വെറുതെ പരിചയപ്പെട്ടു – പത്മന്.
    പെട്ടെന്ന് ഓര്മ്മ നാട്ടകം കോളേജിലെത്തി. കുഴല് വിളിച്ചു നടന്ന യൌവനം. തന്നില് പുതു വെളിച്ചം പകര്ന്ന, ഹര്ഷനും പത്മനും. ഹര്ഷന് ഒരു ആത്മീയവാദിയായിരുന്നു. മക്കത്തായം ആദ്യം നടപ്പിലാകിയ തറവാടുകളിലൊന്ന് അവന്റെയായിരുന്നു. ചട്ടമ്പി സ്വമിയെപ്പോലെയുള്ള ചിന്തയും പ്രവൃത്തിയും. പക്ഷെ തന്റെ സ്വസ്രീയയെ വിവാഹം കഴിക്കാനായിരുന്നു അവന്റെ യോഗം. പമ്പഴ മണല്പ്പുറത്ത് പോയത് അവന്റെ കൂടെ. പത്മന് നേരെ തിരിച്ചും. അവന്റെ വീട് അമ്പഴക്കാടായിരുന്നു. അവന്റെ അമ്മ സ്നേഹമയിയായിരുന്നു. സ്വരാജ് റൌണ്ടില് അവന്റെയൊപ്പം ചുറ്റിയടിച്ചു നടന്നപ്പോഴും കാളപൂട്ട് മത്സരം കാണാന് പോയപ്പോഴും ഓര്ത്തില്ല അവന് തന്റെ യന്ത്രിണിയുടെ ദയിതനായി മാറുമെന്നു.

    കര്തവ്യ ബോധം ഉണര്ന്നു. പുതിയ ചിത്രത്തിലേക്ക് മിലിന്ദ് സോമനെയും മന്ത്രയെയും ക്ഷനിക്കുവാനാണ് ഈ നഗരത്തിലെത്തിയത്. വാസ്കോ ഡി ഗാമയും പട്ടുകുഞ്ഞാലിമരക്കാരും തമ്മിലുള്ള പകയുടെ കഥയാണ് പ്രമേയം. എങ്കിലും ഷൂട്ടിംഗ് തായ് വാനിലും ഈറത്തടകതിലും വേണമെന്ന് producer വാശി പിടിക്കുന്നു.. ചിത്രത്തിന് വാല്മീകിയെ പ്പോലെ വെളിച്ചം കാണാതിരിക്കാനാണ് യോഗമെങ്കില് അങ്ങനെ. മനുഷ്യന്റെ കണക്കു കൂട്ടലുകള്ക്കെന്തു പ്രസക്തി? എല്ലാം തമ്പുരാന് നിശ്ചയിക്കട്ടെ

    “തൃക്കാക്കരെ പൂ പോരാഞ്ഞ് തിരുനക്കരെ പൂ പോരാഞ്ഞ് തിരുമാന്ധാംകുന്നിലെത്തിയ തെക്കന് കാറ്റേ” എന്ന പാട്ടും പാടി മസ്ജിതുല് അഖ്സ യുടെ ദിശയിലേക്ക് മാലിക് ദിനാറിനെ പോലെ അസീസ് നടന്നു …… അപ്പോള്‍ ആക്രോട്ട് പഴങ്ങളിലെ നീലാളികളെ പിടിക്കാന് തക്കം പാര്ത്തിരിക്കുന്ന ഒരു ദിവാചാരത്തിനു മുകളിലേക്ക് ഒരു ഗരുഡന്‍ പറന്നിറങ്ങുന്നുണ്ടായിരുന്നു.

    അടിക്കുറിപ്പ് – ഇതൊരു സാങ്കല്പിക കഥയാണ്

  • malini

    hahahaaha…i was about ask admin to publish it..good one

  • jalaja

    നന്നായിരിക്കുന്നു,കഥാകാരാ.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    കഥാകാരാ കലക്കീട്ട്ണ്ട് ട്ടാ.  

    മേലിലിത് ആവർത്തിച്ചേക്കര്‌ത് (ഏയ് ചുമ്മാ. അഡ്മിൻ പറഞ്ഞപോലെ എല്ലാര്‌ടേം കളികഴിഞ്ഞ് ഇനീം ആവാം. ഒന്നുരണ്ട് അച്ചരപ്പിശാശ് പിടിച്ചതേ കല്ലുകടിച്ച്ള്ളൂ) :)