NILA/11/LAKSHYAM/07

NILA/11/LAKSHYAM/07
Topic :കല, സാഹിത്യം
By :tajuhassan
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/07
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/07
[five-star-rating]

 • admin

  “പ്രയാണം ” മത്സരങ്ങള്‍ ഇന്ന് രാത്രി അവസാനിക്കും. അതിനു ശേഷം അതിലെ പദപ്രശ്നങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല. അതുകൊണ്ട് വേഗം തന്നെ നിങ്ങളുടെ വോട്ടു നല്‍ക്കുക. ഇപ്പോള്‍ നിങ്ങള്‍ നല്‍കിയിരിക്കുന്ന റേറ്റിംഗ് മാറ്റുവാനും സാധിക്കുന്ന അവസാന തിയതി ഇന്ന് മാത്രം. …വേഗം…

 • admin

  കഴിഞ്ഞ തവണ ഉണ്ടായ ഉത്തരങ്ങള്‍ സേവ് ആയില്ല എന്ന പ്രശ്നം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട് (എന്ന് വിശ്വസിക്കുന്നു). ഇപ്രാവശ്യം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അറിയിക്കുക. ഒരു മിനിട്ടിലും കൂടുതല്‍ നേരം സൈറ്റ്‌ പ്രശ്നം കാണിച്ചാല്‍ മാത്രം അറിയിക്കുക.
  ———————–
  കീ ബോര്‍ഡ്‌ ഹോട്ട് കീകള്‍ ഇപ്പോള്‍ ലഭ്യമാണ്. അത് ഉപയോഗിച്ച് ശീലിക്കൂ. മൌസ് ഉപയോഗിക്കാതെ തന്നെ പദപ്രശ്നം പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കും. കൂടുതല്‍ ഹോട്ട് കീകള്‍ ആവശ്യമെങ്കില്‍ അറിയിക്കുക. ഉപയോഗ പ്രദമെങ്കില്‍ സൈറ്റില്‍ കൂട്ടിചേര്‍ക്കാം .

 • Jalaja

  അഭിനന്ദനങ്ങള്‍ ലക്ഷ്മി!!!!!
  എല്ലാവര്‍ക്കും ആശംസകള്‍!!!!!!!

 • Jalaja

  7ബി .നിരൂപക അല്ലേ ശരി?

 • വിവേക്

  എല്ലാ വെടിക്കെട്ടുകാര്‍ക്കും സ്വാഗതം !!!!

 • വിവേക്

  @ Jalaja – നന്ദി.

  ശരിയായ വാക്ക് ഏതാണെന്ന് വല്ല മലയാളം മാഷ്മാരോടും ചോദിച്ചു നോക്കണം.

  ഈ ലിങ്കൊന്നു കണ്ടു നോക്കൂ … അവര്‍ തന്നെ പറഞ്ഞത് കേള്‍ക്കാം ;)

  http://www.guruvayooronline.com/index.php/news/malayalam-news/general-news/1351-2010-11-09-01-26-38

  ചോദ്യത്തില്‍ ചെറിയ ഒരു മാറ്റം വരുത്തി.

 • Shajilal

  ലളിതം… സുന്ദരം…ഇഷ്ടായി…..

 • bindu

  @ admin.
  today also there was problem in connecting the site. every 1Hr. (IST.around 11O’ clock & 12O’ clock.) I faced the problem. I am in shrjah. I don’t know everybody has the same problem. always showing google cnnot connect. after 15-20 minutes it is getting O.K. please check it. ( other sites there was no problem).
  thanks.

 • anjanasatheesh

  വളരെ നല്ല പദപ്രശ്നം, മലയാളസാഹിത്യത്തിന്റെ “എബിസിഡി” അറിയില്ല എനിക്ക് . പുതിയഅറിവുകള്‍ക്ക് നന്ദി, വിജയികള്‍ക്കും വിജയത്തിനായ് ശ്രമിക്കുന്നവര്‍ക്കും പ്രത്യേകിച്ച് താജുവിനും അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റൂള്ളവര്‍ക്കും

 • admin

  @bindu,

  മഷിത്തണ്ട് സൈറ്റില്‍ “google cnnot connect” എന്ന് എഴുതി കാണിക്കുന്നോ? അങ്ങിനെ ഒരു പ്രശ്നം ഞാന്‍ ആദ്യമായി കാണുകയാണ്. ഒരു സ്ക്രീന്‍ ഷോട്ട് എടുക്കുമോ? ഞാന്‍ പരിശോധിക്കാം . ആദ്യത്തെ ഒരു മണിക്കൂര്‍ പ്രശ്നങ്ങള്‍ ഇല്ലാതെ കടന്നു പോയെന്നു കേള്‍ക്കുന്നത് സന്തോഷം പകരുന്നു.

  കുഴപ്പങ്ങള്‍ നേരിട്ടവര്‍ അറിയിക്കുക. പ്രത്യേകിച്ച് “സേവ് ആകുന്നില്ല ” എന്ന പ്രോബ്ലം ഉള്ളവര്‍ . ആ വക കുഴപ്പങ്ങള്‍ ശരിയാക്കി എന്ന വിശ്വാസത്തില്‍ ആണ് ഇവിടെ ഉള്ളവര്‍ .

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  കോവൂരും വെട്ടുരും കുഴക്കുന്നു. 96 ആയി നില്പ് തുടങ്ങി മണിക്കൂറായി ക്ലൂ ഒന്ന് തരു.

 • bindu

  @admin.
  sorry, i think i make some typing mistake. I am connecting to mashithantu, through google chrome. it is showing google can not connect to mashithantu. (i mean mashithantu site was not available).

 • anjanasatheesh

  താജു, ഒരഭിപ്രായം കൂടി പറഞ്ഞോട്ടെ, 19U ഈ പദപ്രശ്നത്തിനു യോജിച്ച നിലവാരത്തിലുള്ള സൂചനയായില്ല എന്നെനിക്കു തോന്നുന്നു. പ്രത്യേകിച്ച് മറ്റുസൂചനകളുമായി താരതമ്യം ചെയ്യുമ്പോള്‍.

 • Jalaja

  വളരെ ലളിതം സാഹിത്യപ്രേമികള്‍ക്ക്.
  വിവേക്,
  ആ മാറ്റം അസ്സലായി. മലയാളം ടീച്ചറെ കണ്ടുകിട്ടിയാല്‍ ചോദിക്കാം.
  അഡ്മിന്‍,
  ബിന്ദു പറഞ്ഞ പ്രശ്നം എനിക്കും ഉണ്ടായിരുന്നു. ഞാനും ഷാര്‍ജയിലാണ്. എനിക്ക് ആദ്യം മുതലേ ഉണ്ടായിരുന്ന പ്രശ്നം ഇതു തന്നെയാണ്. മറ്റു സൈറ്റിനൊന്നും പ്രശ്നമില്ല.
  ബിന്ദു,
  ഉടനെ നെറ്റ് (നെറ്റ് മാത്രം)ഓഫ് ചെയ്ത് വീണ്ടും ഓണ്‍ ചെയ്യുമ്പോള്‍ പിന്നെ കുറച്ചു നേരത്തേയ്ക്ക് പ്രശ്നമുണ്ടാവാറില്ല്ല്ല . ഇന്നും ഞാന്‍ അതാണ് ചെയ്തത്.

 • jenish

  വെട്ടൂരും വള്ളത്തോളും?

 • bindu

  @ jalaja chechi,

  thank u for ur suggestion. next time i will try this. in which area r u staying?

 • jalaja

  പിഷാരോടി, ഇത്തവണ പൂരം കാണാന്‍ തേക്കിന്‍ കാട്ടില്‍ പോകുന്നുണ്ടോ?

 • ammu

  clue for 1a
  11a
  14b

 • malini

  നല്ല പദപ്രശ്നം …
  അഡ്മിന്‍ – സൈറ്റ് പ്രശ്നങ്ങള്‍ തുടരുന്നു. ഞാന്‍ ഒരു മണിക്ക് ശേഷമാണു തുടങ്ങിയത്. എന്നിട്ടും …
  ജലജ ചേച്ചി ;) നല്ല ക്ലൂ…
  പടക്കം അടുത്തതിനെങ്കിലും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു.

 • ammu

  14a
  15a second letter
  18b
  2d
  12d
  clue plssss

 • Shanmukhapriya

  നല്ല പദപ്രശ്നം!! ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)
  മലയാള സാഹിത്യത്തില്‍ വലിയ അറിവില്ലാത്തതിനാലും അവധി ദിവസമല്ലാത്തതിനാല്‍ തിരയാന്‍ സമയമില്ലാത്തതിനാലും ഇപ്പോഴാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് :( ഇതിലെ സൂചനകള്‍ കൊണ്ട് തിരച്ചില്‍ നടത്തിയപ്പോള്‍ ഉത്തരങ്ങള്‍ മിക്കതും കിട്ടിയില്ല, പിന്നെ കിട്ടിയ അക്ഷരങ്ങള്‍ കൊണ്ട് ഒരു കറക്കി കുത്തൊക്കെ നടത്തി പൂര്‍ത്തിയാക്കി :P ഉത്തരങ്ങള്‍ കണ്ടെത്തിയിട്ടു തന്നെ നെറ്റില്‍ ചിലതിനെക്കുറിച്ച് ഒരു വിശദീകരണവും കാണാന്‍ കഴിഞ്ഞില്ല!!! എനിക്കു വേണ്ടി 1A, 3A, 13A, 19A, 10B, 12D, 17D എന്നീ ഉത്തരങ്ങളുടെ റെഫറന്‍സ് തരുമോ ആരെങ്കിലും……

 • Shanmukhapriya

  @ammu
  14A–ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ……
  12D–festival ( u will get 15a second letter too)
  18B???
  2D DYFI

 • preethy

  ഈശ്വരാ……..
  അങ്ങിനെ ഒരുവിധം പൂർത്തിയാക്കി…. :)
  പദപ്രശ്നം വിഷമുള്ളത് കൊണ്ടായിരുന്നില്ല…….
  നെറ്റ് പ്രശ്നം….രാവിലെ തുടങ്ങി കളിക്കാൻ നോക്കുന്നത് ആണ്…..

  @ അഡ്മിൻ…..

  ഉച്ചക്ക് 1.30 നു ശേഷം പിന്നെ വൈകുന്നേരവും…..
  തെറ്റായ ഉത്തരങ്ങൾ വരെ ആക്സപ്റ്റ് ചെയ്തതായി കാണിച്ചു…
  പിങ്ക് കളർ വന്നില്ല …..വൈറ്റ് തന്നെ ആയി കാണിച്ചു….. :(

  നനഞ്ഞ പടക്കം ഒക്കെ ഉണക്കി വെച്ചത് വെറുതെ ആയി…..
  പൊട്ടിക്കാൻ പറ്റുന്നില്ലല്ലോ….
  ഇനി അടുത്തത് വരട്ടെ……… :)

 • GK

  clue for 1d, 12d and 11a pls.

 • ammu

  plsssssss clue tharu

 • anjanasatheesh

  @ SM Priya,

  1A – ആത്മകഥകള്‍ എന്നു മലയാളം ഗൂഗിളില്‍ തിരയൂ

  3A – ഒരു ദ്വീപിന്റെ പേരാണ് ഇദ്ദേഹത്തിന്റെ തൂലികാനാമം, കേരളത്തിന്റെ അടുത്താണീ ദ്വീപ്

  13A – ആത്മാവില്‍ ചിത , ഈ കവിതയെക്കുറിച്ച് കേട്ടിട്ടില്ലേ?

  19A,10B,12D,17D – എനിക്കും അറിയില്ല, കറക്കിക്കുത്തിയതാ…. മലയാളസാഹിത്യം(?)….ശ്ശി കമ്മ്യാണേ

 • ammu

  1a
  1d
  18a
  12d
  11a
  15a
  14b
  2d
  12d
  clue plssssss

 • ബീജീസ്

  clues for 1A, 1D ,16A(6th 7th 8th letters)

 • ബീജീസ്

  no need for clues.completed ……….

 • ബീജീസ്

  കറക്കി കുത്തി പൂര്‍ത്തിയാക്കി ……..നെഗറ്റീവ് മാര്‍ക്ക്‌ ഇല്ലാഞ്ഞത് ഭാഗ്യം >>>

 • ബീജീസ്

  preethy……….
  “”"പദപ്രശ്നം “വിഷ”മുള്ളത് കൊണ്ടായിരുന്നില്ല…….”"”"”
  അക്ഷര പിശാചു കേറി കൂടിയല്ലോ ?

 • ammu

  1d
  18a
  12d
  11a
  15a
  14b
  12d

  plssssss help

 • hari

  please give a clue for 1d

 • Haris

  Please need help for 1d and 10b

 • ബീജീസ്

  ammu……
  SEARCH<<Njan Kathirikkunnu (Novel)
  18a>പി. കുഞ്ഞിരാമൻ നായർ
  12d> FESTIVAL (MASHITHANTU DICTIONARY)
  11a> ശങ്കരൻകുട്ടി കുഞ്ഞിരാമൻ
  15a>യു.ആര്‍. അനന്തമൂര്‍ത്തി
  14b>മാധവിക്കുട്ടിയുടെ ചെല്ലപ്പേര് (പ്രശസ്ത ഹിന്ദി സിനിമ നടന്റെ പേരിന്റെ ആദ്യാക്ഷരങ്ങള്‍)

 • Jalaja

  1d, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് രണ്ടു തവണ നോവലിനും യാത്രാവിവരണത്തിനുമായി നേടിയിട്ടുണ്ട്. പേരിന്റെ രണ്ടാമത്തെ ഭാഗം. (മേടക്കൂര്‍, ഇടവക്കൂര്‍ എന്നെല്ലാം പറയുന്നതുപോലെ ഓണത്തിനും കൂറോ?)
  12d ഇതിനു ഞാന്‍ വളരെ നേരത്തെ ക്ലൂ ഇട്ടതാ. തൃശ്ശൂര്‍ ‘പൂരം’ അടുത്തില്ലേ? കാണാന്‍ പോകുന്നോ?
  11a . ഒരു ദേശത്തിന്റെ കഥ എഴുതിയതും ഇദ്ദേഹമാണ്. ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്. ഈ ചെറുകഥ സിനിമയായിട്ടുണ്ട്.

  18aപി കുഞ്ഞിരാമന്‍ നായര്‍ എന്നു നോക്കൂ.

  15a യു ആര്‍ അനന്തമൂര്‍ത്തിയുടെ നോവല്‍. ഇംഗ്ലീഷില്‍ തിരയൂ. ജ്യോതിര്‍മയിക്ക് അവാര്‍ഡ് കിട്ടിയ പടത്തിനും ഇതേ പേരായിരുന്നു. സംവിധാനം സതീഷ് മേനോന്‍.
  14b കമല എന്ന മാധവിക്കുട്ടിയെ വീട്ടില്‍ വിളിച്ചിരുന്ന പേര്.
  വിജയാശംസകള്‍!!!!!!!!!

 • Jalaja

  10ബി ഇതിനെക്കുറിച്ച് ചിന്തിച്ച് അധികം കാടു കയറേണ്ട

 • ബീജീസ്

  Haris ……..
  SEARCH<Njan Kathirikkunnu (Novel)
  10b>ഇ. എം. കോവൂർ
  http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=219

 • anjanasatheesh

  @ hari,

  1D – പര്‍വ്വതങ്ങളിലെ കാറ്റ് ഇദ്ദേഹത്തിന്റെ രചനയാണ്

  10B- കേരളത്തിലിതു കൂറഞ്ഞു വരുന്നു…, ബിനോയ്വിശ്വം…പര്യായം

 • hari

  compleated at last
  thank you for the clues

 • Jalaja

  ഷണ്മുഖപ്രിയ,
  1A, തകഴിയുടെ ഓര്‍മ്മകളാണിത്.
  3A, മാലിരാമായണം,മാലിഭാഗവതം. തിരുവനന്തപുരം സ്വദേശി
  13A,ഇത് വളരെ നല്ല കുറെയേറെ ചലച്ചിത്രഗാനങ്ങള്‍ എഴുതിയ ഒരു മാറ്റൊലിക്കവി. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇദ്ദേഹത്തിന്റെ മകന്‍ ഇപ്പോള്‍ ഗാനരചയിതാവാണ്.
  19A,ഇവരെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല.
  10B ഇ എം കോവൂരിന്റെ നോവല്‍. ഇ എം കോവൂര്‍ എന്നു തിരയൂ. വളരെ പഴയ എഴുത്തുകാരനാണ്. ഞാന്‍ പ്രൈമറിയില്‍ പഠിക്കുന്നകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹണിപുരാണം എന്ന ഒരു ആക്ഷേപഹാസ്യപരമ്പര ഇദ്ദേഹം എഴുതിയിരുന്നു എന്ന് ചെറിയ ഒരോര്‍മ്മ. ഈ നോവലും ആ സമയത്ത് വന്നതാണെന്നു തോന്നുന്നു. അമ്മയെ കാണാന്‍ എന്ന സിനിമയുടെ കഥ ഇദ്ദേഹത്തിന്റേതാ‍ണ്.
  12D,ഇത് വെട്ടൂരിന്റെ ഏതെങ്കിലും കൃതിയായിരിക്കും. ഞാനും കറക്കിക്കുത്തി തന്നെയാണിതു നേടിയത്.
  17D മഹാശ്വേതാദേവിയുടെ നോവല്‍ അവരുടെ പേരെഴുതി ഗൂഗിളില്‍ തിരയൂ.
  ഇത്രയൊക്കെ മതിയോ?

 • Jalaja

  മാലിനി,
  ക്ലൂ എഴുതിയിട്ടു ഞാന്‍ റ്റോപ്പേഴ്സ് ലിസ്റ്റ് നോക്കിയപ്പോള്‍ പിഷാരോടിയതാ വിജയശ്രീലാളിതനായി നിന്നു ചിരിക്കുന്നു. പ്രാഞ്ചിയേട്ടന്‍ പറഞ്ഞപോലെ എന്റെ ഒരു ക്ലൂ വേസ്റ്റ്. :)

 • Krishna Kumar

  “ലീലാ”വിലാസങ്ങള്‍ നിറഞ്ഞ ഒരു പദപ്രശ്നം :)

 • ammu

  thanks everybody for giving clue. atlast it completed. jalajachechee 2nd rankin congrats. i am also in sharjah

 • Malini

  jalaja chechi :) :) :)

 • ഉണ്ണികൃഷ്ണന്‍

  ഒടുവില്‍ അത് തീര്‍ത്തു…കമലയും, വെട്ടൂരും, ‘ഞാന്‍ കാത്തിരിക്കുന്നു’-വും കുറെ കറക്കി കളഞ്ഞു എന്നെ..പക്ഷെ എനിക്ക് എളുപ്പത്തില്‍ ഉത്തരം കിട്ടാത്തത് കൊണ്ടോ, ബോണസ് പോയിന്റ് ലഭിക്കാത്തത് കൊണ്ടോ ഈ പദപ്രശ്നത്തെ ‘തല്ലിപ്പൊളി’ എന്നോ ‘ബോറന്‍’ എന്നോ ഞാന്‍ വിളിക്കില്ല…വളരെ നല്ല ഒരു പദപ്രശ്നം തന്നെ ആണിത്…താജിന് അഭിനന്ദനങ്ങള്‍…ഗൂഗിളില്‍ ഞാന്‍ തപ്പിയിട്ടും ഈ മൂന്നിന്റെയും ഉത്തരങ്ങള്‍ കിട്ടിയില്ല…’എല്ലാം നെറ്റില്‍ തപ്പിയാല്‍ കിട്ടേണം, എങ്കിലേ അതൊരു മികച്ച പദപ്രശ്നം ആകൂ’ എന്ന അബദ്ധ ധാരണ മാറ്റുവാന്‍ ഇത് പോലെ ഉള്ള പദപ്രശ്നങ്ങള്‍ സഹായകമാകും…

 • Malini

  admin മുങ്ങിയോ? ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ???? ആ കറുത്ത കൈകള്‍ ‘ ദിപ്പോ ശരിയാക്കാം’ , ‘ഓഹോ അതാണല്ലേ പ്രശ്നം ‘…’ആ സ്ക്രൂ ഡ്രൈവര്‍ ഇങ്ങെടുത്തോ തിപ്പോ ശരിയാക്കാം’.എന്ന് എല്ലാ പദപ്രശ്നം തുടങ്ങുമ്പോളും പറയുന്നതാ..മനുഷ്യന്‍ നേരെ ചൊവ്വേ സൈറ്റില്‍ കേറീട്ടു കാലം കുറെ ആയി…പടക്കം അഡ്മിന് നേരെ എറിഞ്ഞാലോ?

 • anjanasatheesh

  @ അഡ്മിന്‍,

  ഈ പദപ്രശ്നമത്സരത്തില്‍ സജ്ജീവമായി പങ്കെടുക്കാത്തവരുടെ പദപ്രശ്നങ്ങള്‍ എന്തിനാണ് ഇതിലുള്‍പ്പെടുത്തുന്നത് ? പദപ്രശ്നം ഉണ്ടാക്കി അയച്ചു എന്നതിലപ്പുറം അതിനെക്കുറിച്ചുള്ള സംവാദങ്ങളില്‍ പങ്കെടുക്കാനോ അധികസൂചനകള്‍ നല്‍കി സഹായിക്കാനോ, ഇതില്‍ വളരെയധികം താല്‍പര്യത്തോടെ പങ്കെടുക്കുന്നവരുടെ അധികസംശയ നിവാരണത്തിനോ മുതിരാതെ മാറിനില്‍ക്കുന്നവരെ എന്തിനു പ്രോല്‍സാഹിപ്പിക്കണം?

  ഇവിടെ ഒരുപാടുപേര്‍ (ഞാനടക്കം) വളരെയധികം ഉത്സാഹത്തോടെ ഉണ്ടാക്കി അയച്ച പദപ്രശ്നങ്ങള്‍ കുമിഞ്ഞുകൂടികിടക്കുമ്പോഴാണിതെന്ന് ഒന്നോര്‍ത്താല്‍ നന്നായിരിക്കും എന്നുതോന്നുന്നു.

  പിന്നെ മറ്റൊന്നുകൂടി റാങ്ക്ലിസ്റ്റില്‍ 21 കടന്നാല്‍ പിന്നെ പണിയെല്ലാം ജലജചേച്ചിക്കാണ്, അധികസൂചനകള്‍ നല്‍കി സഹായിക്കുന്ന ജോലി അവര്‍ എത്ര ആത്മാര്‍ത്ഥതയോടെയാണ് ചെയ്യുന്നത്.തികച്ചും അഭിനന്ദനീയം തന്നെ. പദപ്രശ്നനിര്‍മ്മാതാക്കള്‍ക്ക് ഉത്തരവാദിത്ത്വം ഇല്ലെങ്കില്‍ പിന്നെന്തുചെയ്യാം. അഡ്മിന്‍ ഇക്കാര്യം ശ്രദ്ധയിലെടുക്കുമെന്ന വിശ്വാസത്തോടെ

  NB: പടക്കവും ഡയനാമിറ്റും ഒന്നുമല്ല കെട്ടോ ഒരു സ്വതന്ത്രനിരീക്ഷണമാണ്

 • admin

  @Malini

  അഡ്മിന്‍ ഇവിടെ തന്നെയുണ്ടേ….:-) ആ ചെറിയ സ്ക്രൂ ഡ്രൈവര്‍ നോക്കി നടക്കുകയാണ്. 10-12 ന്റെ സ്പാനര്‍ ആരാ എടുത്തു കൊണ്ട് പോയത്….?

  പ്രശ്നങ്ങള്‍ അനുഭവപെടുന്നവര്‍ ഒരു കാര്യം വിശദീകരിക്കാമോ ? എങ്ങിനെയാണ് നിങ്ങള്‍ കളം പൂരിപ്പിക്കുന്നത്?

  ഉദാഹരണം. ചോദ്യം സെലക്റ്റ്‌ ചെയ്യുന്നു. (കളങ്ങള്‍ തെളിയുന്നു). സാധ്യതയുള്ള ഒരു അക്ഷരം ടൈപ്പ് ചെയ്യുന്നു. സ്കോര്‍ ബട്ടണ്‍ അമര്‍ത്തുന്നു . ശരിയോ തെറ്റോ എന്ന് കാത്തിരിക്കുന്നു. പിങ്ക് കണ്ടാല്‍ പിന്നെയും വേറെ അക്ഷരം പരീക്ഷിക്കുന്നു. സ്കോര്‍ ബട്ടണ്‍ അമര്‍ത്തുന്നു ….(ഇങ്ങനെ തുടരുന്നു)

  ഇങ്ങനെയാണോ കളിക്കുന്നത്?

 • Shanmukhapriya

  ജലജ ചേച്ചി, അഞ്ജന നന്ദി :)
  അഞ്ജന പറഞ്ഞത് വളരെ ശരിയാണ് ഞാനും അതിനോട് യോജിക്കുന്നു, പദപ്രശ്ന നിര്‍മ്മാതാവ് സജീവമായിരുന്നാല്‍ അത് പദപ്രശ്നത്തിന് കൂടുതല്‍ ഉണര്‍വേകും. അത് കൊണ്ട് സജീവമല്ലാത്തവരുടെ പദപ്രശ്നങ്ങള്‍ വെയിറ്റിഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം.

 • malini

  @കമലയും, വെട്ടൂരും, ‘ഞാന്‍ കാത്തിരിക്കുന്നു’-വും കുറെ കറക്കി കളഞ്ഞു എന്നെ..
  കഷ്ടമായിപ്പോയി..

  @പക്ഷെ എനിക്ക് എളുപ്പത്തില്‍ ഉത്തരം കിട്ടാത്തത് കൊണ്ടോ, ബോണസ് പോയിന്റ് ലഭിക്കാത്തത് കൊണ്ടോ ഈ പദപ്രശ്നത്തെ ‘തല്ലിപ്പൊളി’ എന്നോ ‘ബോറന്‍’ എന്നോ ഞാന്‍ വിളിക്കില്ല…
  പാടില്ല പാടില്ല..അര്‍ഹിക്കുന്നതല്ലേ വിളിക്കാവു?
  @വളരെ നല്ല ഒരു പദപ്രശ്നം തന്നെ ആണിത്…
  സംശയമുണ്ടോ?

  @ഗൂഗിളില്‍ ഞാന്‍ തപ്പിയിട്ടും ഈ മൂന്നിന്റെയും ഉത്തരങ്ങള്‍ കിട്ടിയില്ല…
  ഹി ഹി അത് തപ്പിയാലും കിട്ടില്ല.

  @എല്ലാം നെറ്റില്‍ തപ്പിയാല്‍ കിട്ടേണം, എങ്കിലേ അതൊരു മികച്ച പദപ്രശ്നം ആകൂ’ എന്ന അബദ്ധ ധാരണ മാറ്റുവാന്‍ ഇത് പോലെ ഉള്ള പദപ്രശ്നങ്ങള്‍ സഹായകമാകും…
  നന്നായി ഉണ്ണി..താങ്കളുടെ ‘അബദ്ധ ധാരണ’ മാറിയല്ലോ ..ഇനിയും പലര്‍ക്കും മാറാന്‍ ഉണ്ട് ..വരും ദിനങ്ങളില്‍ ശരിപ്പെടുത്താം.

 • malini

  ഇതൊക്കെ അല്ലേ ജലജ ചേച്ചിയുടെ ടൈം പാസ്‌ !!!! യുക്തിയുള്ള ക്ലൂ അല്ലേ എപ്പോളും പടച്ചു വിടുന്നേ…മഷിത്തണ്ടിന്റെ ഐശ്വര്യ (റായി ??) മല്ലെ ചേച്ചി…
  (പക്ഷെ പദപ്രശ്നം ഉണ്ടാക്കാന്‍ പറഞ്ഞാല്‍ അന്നേരം ശബ്ദ താരാവലി എടുത്തു കളയും) ;)

  @അഡ്മിന്‍
  ഇവിടെ ഒരുപാടുപേര്‍ (ഞാനടക്കം) വളരെയധികം ഉത്സാഹത്തോടെ ഉണ്ടാക്കി അയച്ച പദപ്രശ്നങ്ങള്‍ കുമിഞ്ഞുകൂടികിടക്കുമ്പോഴാണിതെന്ന് ഒന്നോര്‍ത്താല്‍ നന്നായിരിക്കും എന്നുതോന്നുന്നു. note the point…ഇനി ഞങ്ങള്‍ സീരിയസ് ആവും കേട്ടോ. :)

 • ഉണ്ണികൃഷ്ണന്‍

  ‘ഈ പദപ്രശ്നമത്സരത്തില്‍ സജ്ജീവമായി പങ്കെടുക്കാത്തവരുടെ പദപ്രശ്നങ്ങള്‍ എന്തിനാണ് ഇതിലുള്‍പ്പെടുത്തുന്നത് ? ‘
  @ അഞ്ജന: ആ പറഞ്ഞതിനോട് ഒട്ടും യോജിപ്പില്ല…ഇവിടെ പങ്കെടുക്കുന്നവര്‍ക്കും, പദപ്രശ്നം നിര്‍മ്മിച്ച്‌ അയക്കുന്നവര്‍ക്കും എല്ലാം ഇതില്‍ വളരെയധികം താല്പര്യമുണ്ട് എന്ന് മനസ്സിലാക്കുക…പക്ഷെ സമയ പരിമിതികളും, ജോലിതിരക്കുകളും കൊണ്ട് പലപ്പോഴും അവര്‍ക്ക് ഇവിടെ ആക്ടീവ് ആവാന്‍ കഴിയാറില്ല, പലപ്പോഴും…എന്റെ കാര്യം തന്നെ എടുക്കുക, ഞാന്‍ ഇത് വരെ നാല് പദപ്രശ്നങ്ങള്‍ ഉണ്ടാക്കി അയച്ചു കൊടുത്തു…അതില്‍ രണ്ടെണ്ണം പ്രസിദ്ധീകരിച്ചു…ആദ്യത്തെ പദപ്രശ്നത്തില്‍ എനിക്ക് ആക്ടീവ് ആയി പങ്കെടുക്കാന്‍ സാധിച്ചില്ല ഓഫീസിലെ തിരക്ക് കാരണം…അതിന്റെ അര്‍ഥം അതല്ല പ്രസിധീകരിച്ചതോട് കൂടി എന്റെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് !!!…എന്നാല്‍ രണ്ടാമത്തെ പദപ്രശ്നത്തിന്റെ മുകളില്‍ നടന്ന തീപാറുന്ന ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിരുന്നു…
  വര്‍ക്കിംഗ്‌ ഡേകളില്‍ പത്തു മണിക്ക് തുടങ്ങുന്ന പദപ്രശ്നം കളിക്കുന്നത് തന്നെ എത്ര ബുധിമുട്ടിയാണെന്നോ?…
  ഇങ്ങനെയൊക്കെ പരിമിതികള്‍ ഉണ്ടായിരുന്നിട്ടു കൂടി ഇവിടെ വരുകയും, പങ്കെടുക്കുകയും, പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ആളുകളെ സത്യത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്…വിഭാഗീയ ചിന്തകള്‍ കൊണ്ട് അവരെ നിരുല്സാഹപ്പെടുതാതെ അഞ്ജനെ…ഇവിടെ ഒരു ഹാജര്‍ പട്ടികയും വെച്ച് പേര് വിളിച്ചു ഹാജര്‍ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ആള്‍ക്കാരെ ഇവിടെ പരിഗണിക്കാവൂ എന്നുള്ള ചിന്ത ശരിയല്ല…ഹാജര്‍ നില കുറവായത് കൊണ്ട് മാത്രം ഒരാളുടെ പദപ്രശ്നം പരിഗണിക്കരുതെന്നും, ഇവിടെ എന്നും സാനിധ്യം ഉറപ്പുവരുത്തുന്ന അന്ജനയെ പോലുള്ളവരുടെ പദപ്രശ്നങ്ങള്‍ക്ക് മുന്ഗണന നല്‍കണമെന്നും ഒക്കെ പറയുന്നത് ഒരു മാതിരി സ്വേച്ചാധിപത്യം പോലെ ആണല്ലോ തോന്നുന്നത്..

 • malini

  @അഡ്മിന്‍

  ചോദ്യം സെലക്റ്റ്‌ ചെയ്യുന്നു. (കളങ്ങള്‍ തെളിയുന്നു). സാധ്യതയുള്ള ഒരു അക്ഷരം ടൈപ്പ് ചെയ്യുന്നു. സ്കോര്‍ ബട്ടണ്‍ അമര്‍ത്തുന്നു . ശരിയോ തെറ്റോ എന്ന് കാത്തിരിക്കുന്നു. പിങ്ക് കണ്ടാല്‍ പിന്നെയും വേറെ അക്ഷരം പരീക്ഷിക്കുന്നു. സ്കോര്‍ ബട്ടണ്‍ അമര്‍ത്തുന്നു ….(ഇങ്ങനെ തുടരുന്നു)

  ഇങ്ങനെയാണോ കളിക്കുന്നത്?

  ഹി ഹി ഹി

  പിന്നെങ്ങനെ കളിക്കും? അത് കൊള്ളം …..’ഇത് സ്ക്രൂ ഡ്രൈവര്‍’ നമ്പര്‍ അല്ലേ? മര്യാദക്ക് ‘റോഡ്‌ റോളര്‍’ നന്നാക്കിക്കോ…
  ;) ;)

 • malini

  @അഡ്മിന്‍

  ചോദ്യം സെലക്റ്റ്‌ ചെയ്യുന്നു. (കളങ്ങള്‍ തെളിയുന്നു).

  —- തെളിഞ്ഞു തെളിഞ്ഞു

  സാധ്യതയുള്ള ഒരു അക്ഷരം ടൈപ്പ് ചെയ്യുന്നു.

  —-ചെയ്തു

  സ്കോര്‍ ബട്ടണ്‍ അമര്‍ത്തുന്നു .

  —–രണ്ടു വട്ടം അമര്ത്തി.

  ശരിയോ തെറ്റോ എന്ന് കാത്തിരിക്കുന്നു.

  —–കാത്തിരുന്നു..

  പിങ്ക് കണ്ടാല്‍ പിന്നെയും വേറെ അക്ഷരം പരീക്ഷിക്കുന്നു.

  —പിങ്കിയെ കണ്ടു…ഹൈ പറഞ്ഞു..വീണ്ടും പരീക്ഷിച്ചു.

  സ്കോര്‍ ബട്ടണ്‍ അമര്‍ത്തുന്നു ….

  —-അമര്‍ത്തി…

  സ്ക്രീന്‍ തെളിഞ്ഞു ….” സ്വാഹാ …..” “പണി പാളി..സോറി മോളെ മാലിനി ഇത്തരം കേസുകള്‍ ഈ കമ്പ്യൂട്ടര്‍ എടുക്കില്ല”

 • ഉണ്ണികൃഷ്ണന്‍

  #

  ഇവിടെ ഒരുപാടുപേര്‍ (ഞാനടക്കം) വളരെയധികം ഉത്സാഹത്തോടെ ഉണ്ടാക്കി അയച്ച പദപ്രശ്നങ്ങള്‍ കുമിഞ്ഞുകൂടികിടക്കുമ്പോഴാണിതെന്ന് ഒന്നോര്‍ത്താല്‍ നന്നായിരിക്കും എന്നുതോന്നുന്നു
  അഡ്മിന് അപ്പോള്‍ അറിയാം ഏതാണ് പ്രസിദ്ധീകരിക്കേണ്ടത് , ഏതാണ് കൂനയില്‍ തട്ടേണ്ടത് എന്ന്..ഹി ഹി…മെയില്‍ ഐഡി കൊടുത്തിട്ടുണ്ടല്ലോ അല്ലെ, പണ്ട് പ്രസിദ്ധീകരിക്കാന്‍ യോഗ്യമല്ലാത്ത സംഭവങ്ങള്‍ പത്രാധിപര്‍ തപാല്‍ വഴി മടക്കി അയക്കും…നമ്മുടെ അഡ്മിന്‍ ഭാഗ്യവാന്‍ ആണ്, മാലിനിയുടെ ‘അമൂല്യ സൃഷ്ടി’ വെറും ഇ-മെയില്‍ വഴി മടക്കി അയച്ചാല്‍ പോരെ?..

  . note the point…ഇനി ഞങ്ങള്‍ സീരിയസ് ആവും കേട്ടോ. :)
  അയ്യോ അപ്പോള്‍ ഇത് വരെ മാലിനി കോമഡി പറയുകയായിരുന്നോ?…കേട്ടാല്‍ തോന്നില്ല കേട്ടോ…

 • admin

  @ഉണ്ണികൃഷ്ണന്‍, @malini

  പ്ലീസ്‌ സ്റ്റോപ്പ്‌ ദിസ്‌. ചെളി വാരി എറിയുന്നത് കാണാന്‍ വലിയ രസം ഇല്ല. രണ്ടു പേരും ജയിച്ചതായി പ്രഖ്യാപിക്കുന്നു. കാമ്പുള്ള കമന്റിനു മാത്രം മറുപടി പറഞ്ഞു ശീലിക്കുക. മറ്റുള്ളവ അവഗണിക്കുക. (ഇനി അല്ലെങ്കില്‍ ഞാന്‍ അവഗണിക്കും, സ്വാതന്ത്യ്രം ദുരുപയോഗിക്കരുത്.)

 • വിവേക്

  ഒരു ഒച്ചയും അനക്കവും ഇല്ലാതെ കിടക്കുകയായിരുന്നു.

  സന്തോഷം … പുതിയ അടി തുടങ്ങിയല്ലോ ….

 • anjanasatheesh

  ഉണ്ണി,
  താങ്കള്‍ക്കു വ്യക്തിവിദ്വോഷം ഉണ്ടെന്നു തോന്നുന്നു. അഭിപ്രായങ്ങള്‍ യുക്തിസഹമായികാണാന്‍ ശ്രമിക്കുക.എന്റെ പദപ്രശ്നം വേഗത്തിലെടുക്കാന്‍ ശുപാര്‍ശക്കത്തായി അല്ല ഞാനഭിപ്രായം എഴുതിയത്. കാര്യങ്ങള്‍ മനസിലാക്കി പ്രതികരിച്ചാല്‍ അതിന് അതിന്റെതായ ഭംഗിയും ചാതുര്യവുമുണ്ടാകും.

  നമ്മള്‍ കളിച്ച കഴിഞ്ഞരണ്ടു പദപ്രശ്ന നിര്‍മ്മാതാക്കളുടെ പ്രോഫൈല്‍ ഒന്നെടുത്തുനോക്കൂ സമയം കിട്ടുകയാണെങ്കില്‍!!!!!!!! അപ്പോള്‍ ഞാനുദ്ദേശിച്ചതിന്റെ അര്‍ത്ഥം താങ്കള്‍ക്കു മനസിലാകും. പിന്നെ, വിഭാഗീയതയുടെ പുറം വരമ്പുകള്‍ക്കപ്പുറം നില്‍ക്കേണ്ടവര്‍(?) അതിനപ്പുറത്തു തന്നെ നില്‍ക്കണം.തുറന്നമനസ്സോടെ അവര്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറാവണമെന്നുമാത്രം. അല്ലാതെ പഴംകഥകളുടെ മാറാപ്പില്‍ തലപൂഴ്ത്തി പുതിയപടച്ചട്ടയണിയുകയല്ല വേണ്ടത്.

  പിന്നെ സമയക്കുറവിന്റെ നീരാളിപ്പിടുത്തതില്‍ കഴിയാതെപോയി എന്ന ബാലിശപ്രസ്താവനകള്‍ മുഖവിലക്കെടുക്കണമെങ്കില്‍ താനൊഴികെ മറ്റെല്ലാവരും ഇത് കളിക്കാന്‍ മാത്രമായിരിക്കുന്നവരാണെന്നു കരുതുന്നവരാണ് എന്നത് ദുഖസത്യം. ആപ്പീസിലെ ഒഴിവുവേളകളില്‍ ആണ് അധികം പേരും ഇതിനൊക്കെ തുനിഞ്ഞിറങ്ങുന്നത്.ഇടവേളകള്‍ ആനന്ദദായകമാക്കുന്നു എന്ന നല്ല ഉദ്ദേശം മാത്രം .

  സ്വേച്ചാധിപത്യം……? അത് നമ്മള്‍ മറ്റുള്ളവരെ കീഴിലാക്കി ഭരിക്കുമ്പോഴാണ്….സ്വയം തിരിച്ചറിയുക പ്രതികരിക്കുക. ഏല്ലാ നന്മകളൂം നേരുന്നു

  NB : താങ്കളുടെ പദപ്രശ്നത്തിന് ഉത്തരം കിട്ടാതെ മത്സരാര്‍ത്ഥികള്‍ വലയുമ്പോള്‍ ഈ ഉന്മേഷം കണ്ടില്ല. ഒരധികസൂചനകൊടുക്കുന്ന കാര്യത്തിലെങ്കിലും

  2.

 • admin

  സ്കോര്‍ ബട്ടണ്‍ അമര്‍ത്തുന്നു .

  —–രണ്ടു വട്ടം അമര്ത്തി.

  @മാലിനി,
  അത് തന്നെ കുഴപ്പം അര തവണ മാത്രമേ അമര്‍ത്താന്‍ പാടുള്ളൂവെന്ന് ;-)

  XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX

  @ALL

  ഒരു ട്രിക്ക്…

  ശരിയായ അക്ഷരം അറിയാവുന്ന ഒരു കോര്‍ണര്‍ കളം തെറ്റായി കിടക്കട്ടെ.പിങ്ക് വന്നോ ഇല്ലയോ എന്ന് പെട്ടന്ന് അറിയാമല്ലോ.?

 • Jalaja

  ബിന്ദു,
  ഞാന്‍ അബു ഷഗാരയില്‍ ലുലുവിന്റെ എതിരെയാണ് താമസിക്കുന്നത്.
  അമ്മു, അഞ്ജന, മാലിനി ,
  നല്ല വാക്കുകള്‍ക്ക് നന്ദി.
  എന്നാലും മാലിനി ആ ഐശ്വര്യ ബോര്‍ഡില്‍ എന്റെ പേരു വെച്ചത് മോശമായിപ്പോയി. :(
  എന്നെ ഐശ്വര്യാറായിയായി തരം താഴ്ത്തുകയും വേണ്ടായിരുന്നു. :)
  ശബ്ദതാരാവലി അത്ര മോശം പുസ്തകമാണോ? എന്റെ ശബ്ദതാരാ‍വലി കാരണമാണ് ഈ മത്സരങ്ങളുടെ സമ്മാനം തന്നെ ശബ്ദതാരാവലിയായത്. ( അഡ്മിന്‍ അതിനു ഒരു സമ്മാനം തരാമെന്നു പറയാമെന്നു പറഞ്ഞിട്ടുണ്ട്.) പിന്നെ മാലിനി ഇവിടെ പുതിയ ആള്‍ . എന്റെ സാഹിത്യ,പൊതുവിജ്ഞാന പദപ്രശ്നങ്ങള്‍ കണ്ടിട്ടില്ലല്ലോ. അത്തരം ചില വിക്രിയകളും ചെയ്തിട്ടുണ്ട്. വിവാദപേജുകള്‍ കാണണമെങ്കില്‍ അവയുടെ കമന്റ് പേജസ് കാണൂ. ഞാന്‍ ചിലപ്പോള്‍ വായിച്ച് ചിരിക്കാറുണ്ട്.

  ഈ സജീവമായി പങ്കെടുക്കാത്തവര്‍ അറിയുന്നുണ്ടോ അവരുടെ പദപ്രശ്നം പ്രസിദ്ധീകരിക്കുന്നത്, എപ്പോഴെങ്കിലും അവര്‍ അതിന്റെ റിസള്‍ട്ട് നോക്കാറുണ്ടോ എന്നൊക്കെയാണെന്റെ സംശയം.

 • Malini

  ഉണ്ണീ അത് അഞ്ജനയുടെ കമന്റ് ഞാന്‍ അഡ്മിന്റെ ശ്രദ്ധയില്‍ പെടുത്തിയതല്ലേ…അഡ്മിന്‍ താങ്കളെയും ഞാന്‍ വിജയി ആയി പ്രഖ്യാപിക്കുന്നു…ഉണ്ണിയുടെ വിഷമം ഇത് വരെ മാറിയില്ല അല്ലേ? ഇതൊക്കെ കോമഡി തന്നെ അല്ലേ ഉണ്ണീ…ഇതിലൊക്കെ എന്ത് സീരിയസ് ആകാനാണ് ? ഇനി മിണ്ടിയാല്‍ അഡ്മിന്‍ എനിക്ക് ഫൈന്‍ അടിക്കും. അത് കൊണ്ട് അടുത്ത CW വരെ ഞാന്‍ സൈലന്റ് !!!!!!!!

 • Shanmukhapriya

  @ഉണ്ണികൃഷ്ണന്‍–ഇവിടെ പങ്കെടുക്കുന്നവര്‍ക്കും, പദപ്രശ്നം നിര്‍മ്മിച്ച്‌ അയക്കുന്നവര്‍ക്കും എല്ലാം ഇതില്‍ വളരെയധികം താല്പര്യമുണ്ട് എന്ന് മനസ്സിലാക്കുക…പക്ഷെ സമയ പരിമിതികളും, ജോലിതിരക്കുകളും കൊണ്ട് പലപ്പോഴും അവര്‍ക്ക് ഇവിടെ ആക്ടീവ് ആവാന്‍ കഴിയാറില്ല, പലപ്പോഴും…എന്റെ കാര്യം തന്നെ എടുക്കുക, ഞാന്‍ ഇത് വരെ നാല് പദപ്രശ്നങ്ങള്‍ ഉണ്ടാക്കി അയച്ചു കൊടുത്തു…അതില്‍ രണ്ടെണ്ണം പ്രസിദ്ധീകരിച്ചു…ആദ്യത്തെ പദപ്രശ്നത്തില്‍ എനിക്ക് ആക്ടീവ് ആയി പങ്കെടുക്കാന്‍ സാധിച്ചില്ല ഓഫീസിലെ തിരക്ക് കാരണം…അതിന്റെ അര്‍ഥം അതല്ല പ്രസിധീകരിച്ചതോട് കൂടി എന്റെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് !!!…എന്നാല്‍ രണ്ടാമത്തെ പദപ്രശ്നത്തിന്റെ മുകളില്‍ നടന്ന തീപാറുന്ന ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിരുന്നു…

  ഉണ്ണികൃഷ്ണാ, എല്ലാവര്‍ക്കും വളരെയധികം താല്പര്യം ഉണ്ടായിട്ടു തന്നെയാണ് പദപ്രശ്നം നിര്‍മ്മിച്ച് അയയ്ക്കുന്നതും കളിക്കുന്നതും, ആ പറഞ്ഞതിനോട് ഇവിടെ ആര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. “വര്‍ക്കിംഗ്‌ ഡേകളില്‍ പത്തു മണിക്ക് തുടങ്ങുന്ന പദപ്രശ്നം കളിക്കുന്നത് തന്നെ എത്ര ബുധിമുട്ടിയാണെന്നോ?…” ഈ ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാവുന്നതാണ് :( . ചിലര്‍ക്ക് സമയക്കുറവ് കാരണം ഇവിടെ വളരെ സജീവമായി പങ്കെടുക്കാന്‍ കഴിയില്ല എന്നത് മനസ്സിലാക്കാം, പക്ഷെ ചില പദപ്രശ്നങ്ങളില്‍ നിര്‍മ്മാതാവിന്റെ ഒരു വിവരവും കാണാറേയില്ല, അതിന്റെ കാരണം പദപ്രശ്നങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞ് 10-12 മാസങ്ങള്‍ക്ക് ശേഷമാണ് അത് അംഗീകരിക്കുന്നത് എന്നതിനാലാവാം. എങ്കില്‍ ചിലരോ സ്വന്തം പദപ്രശ്നം എത്ര മാസങ്ങള്‍ കഴിഞ്ഞ് വന്നാലും അതില്‍ സജീവമായിരിക്കും എന്നതാണ്. ഉണ്ണികൃഷ്ണന് ആദ്യത്തെ സ്വന്തം പദപ്രശ്നത്തില്‍ ആക്ടീവ് ആയി പങ്കെടുക്കാന്‍ സാധിച്ചില്ല എന്നാണല്ലോ എഴുതിയത്, എന്നാല്‍ ഞാന്‍ മനസ്സിലാക്കിയത് താങ്കള്‍ താങ്കളുടെ രണ്ട് പദപ്രശ്നങ്ങളിലും സജീവമായി ഉണ്ടായിരുന്നു എന്നാണ് (താങ്കള്‍ പറഞ്ഞത് പോലെ സമയക്കുറവ് ഉണ്ടായിട്ടും) സജീവമായി പങ്കെടുക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പദപ്രശ്നം തുടങ്ങുന്ന സമയം ​മുതല്‍ 12 മണിക്കൂറോ അല്ലെങ്കില്‍ ഒരു മുഴുവന്‍ ദിവസമോ ഇവിടെ ചിലവഴിക്കുകയും ഓരോ അഭിപ്രായത്തിനും മറുപടി പറയുകയും അധിക ക്ലൂ ചോദിക്കുന്ന എല്ലാവര്‍ക്കും ഉടനടി ക്ലൂ നല്കുകയും ചെയ്യുക എന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. പദപ്രശ്നം തുടങ്ങുമ്പോള്‍ അതിന്റെ നിര്‍മ്മാതാവിന്റെ ഒരു സാന്നിധ്യം, നല്ല പദപ്രശന്മാണെങ്കില്‍ എല്ലാവരുടേയും അഭിനന്ദങ്ങള്‍ക്ക് ഒരു മറുപടി (തെറ്റുകള്‍ ഉണ്ടെങ്കില്‍ കല്ലേര്‍ ഉണ്ടാവും അതും ;) ) ചില അധിക സൂചനകള്‍ നല്കാന്‍ കഴിയുമെങ്കില്‍ അതും, ഇത്രയൊക്കെ മതി. എന്നാല്‍ ഏറെ മാസങ്ങള്‍ക്ക് മുന്‍പ് പദപ്രശ്നം നിര്‍മ്മിച്ച് അയയ്ക്കുകയും ഏറെ നാളുകളായി ഈ പരിസരത്തെങ്ങും കാണാതേ ആകുകയും ചെയ്യുന്നവരുടെ പദപ്രശ്നങ്ങളാണ് വിഷയം. അങ്ങനെയുള്ളവരുടെ പദപ്രശ്നങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട എന്നല്ല, അവര്‍ ഇങ്ങോട്ടേക്ക് ഒന്നെത്തി നോക്കുന്നതു വരെ പെന്‍ഡിഗില്‍ വയ്ക്കുക. അത്ര തന്നെ. അഞ്ജനയും അങ്ങനെയൊന്നേ കരുതിയിട്ടുള്ളൂ എന്ന് ഞാന്‍ കരുതുന്നു.

  NB:”പടക്കവും ഡയനാമിറ്റും ഒന്നുമല്ല കെട്ടോ ഒരു സ്വതന്ത്രനിരീക്ഷണമാണ്”—ഇനിയത് എന്തായിത്തീരുമെന്ന് കണ്ടറിയാം ഭഗവാനേ :P

 • PGR

  pls give clue for 6D

 • Shanmukhapriya

  മുന്പുള്ള കമന്റില്‍ കുറച്ച് വിട്ടുപോയി

  NB:”പടക്കവും ഡയനാമിറ്റും ഒന്നുമല്ല കെട്ടോ ഒരു സ്വതന്ത്രനിരീക്ഷണമാണ്”—ഞാനും കൂടി ചേര്‍ന്ന് ഒരു നിരീക്ഷണം നടത്തിയതാ!!!! ഇനിയിത് എന്തായി തിരികെ വരുമെന്ന് കണ്ടറിയാം ഭഗവാനേ :(

 • ബീജീസ്

  PGR…….
  6D> 1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്

 • anjanasatheesh

  @ PGR,

  6D -മാധവപണിക്കര്‍, ശങ്കരപണിക്കര്‍,രാമപണിക്കര്‍, ഗൂഗിള്‍ മലയാളത്തില്‍ നോക്കൂ

 • Babu

  Please help me with 16A. Surprised … Nobody has asked the clue for this.

 • ഗോപകുമാർ

  എന്താ ഒരു രസം…………..
  കാര്യങ്ങൾ ഉഷാറാവുന്നുണ്ട്.

 • jalaja

  16a ബഷീറിന്റെ ഒരു കൃതി. എമ്പ്രാന്റെ വിളക്കത്ത് വാര്യര്‍ക്ക് അത്താഴം കഴിക്കാന്‍ പറ്റാത്തതുകൊണ്ടല്ലേ സര്‍പ്രൈസ് . :) വിജയാശംസകള്‍!!!!!!!!!!!!!

 • Vikas

  ‘ലക്ഷ്യം’ തുടങ്ങുമ്പോള്‍ ഞങ്ങളുടെ പക്കല്‍ വളരെക്കുറച്ചു പദപ്രശ്നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വേരിഫൈ ചെയ്ത പദപ്രശ്നങ്ങളാണ് നിങ്ങളിപ്പോള്‍ കളിക്കുന്നത്. ‘ലക്ഷ്യ‘ത്തിലേയ്ക്കുള്ള കുറെ പദപ്രശ്നങ്ങള്‍ വേരിഫൈ ചെയ്ത് ഐഡികളും കൊടുത്തതിനു ശേഷം മലവെള്ളപ്പാച്ചില്‍പോലെ കുറെയധികം പദപ്രശ്നങ്ങള്‍ ഡാഷ്‌‌ബോഡില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, നമ്മുടെ അപ്രൂവേഴ്സ് അവരുടെ വിലപ്പെട്ട സമയം ചെലവാക്കി കറക്ട് ചെയ്ത ക്രോസ്‌വേഡുകള്‍ ‘ലക്ഷ്യ‘ത്തില്‍ ചേര്‍ക്കാതെ, ആക്ടീവ് ആയവരുടെ പദപ്രശ്നങ്ങള്‍ തെരഞ്ഞുപിടിച്ച് വീണ്ടും അപ്രൂവ് ചെയ്യിക്കേണ്ടതില്ലെന്നു തോന്നി. അടുത്ത ഈവന്റുകളില്‍ നിങ്ങളുടെയെല്ലാം പദപ്രശ്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നു കരുതുന്നു. 10 പദപ്രശ്നങ്ങള്‍ ചേര്‍ന്ന ഒരു ഈവന്റില്‍ (ഉദാ: ലക്ഷ്യം), ഒരാളുടെ ഒരു പദപ്രശ്നം മാത്രമുള്‍പ്പെടുത്തുക എന്നൊരു പോളിസി നിലനില്‍ക്കുന്നുണ്ട്. :)

 • anjanasatheesh

  @ babu,

  they are the actual “owners of the earth” malayalathilakkooo

 • ഉണ്ണികൃഷ്ണന്‍

  അഡ്മിന്‍ പറഞ്ഞ പോലെ തന്നെ ഞാന്‍ ഇനി ചെയ്യുക – കാമ്പോ, കഴമ്പോ ഇല്ലാത്ത കമന്റുകള്‍ക്ക് മറുപടി പറയേണ്ട…

 • PGR

  ക്ലുകള്‍ക്ക് നന്ദി ബിജീസ്‌ , അഞ്ജന
  കുറച്ചു കുഴക്കി

 • Malini

  അടുത്ത CW വരെ ഞാന്‍ സൈലന്റ് !!!!!!!!

 • Babu

  Thank you very much Jalaja and Anjana Satheesh.

 • Suresh

  clues for 9a first letter , 9d first two letters.
  Thanks.

 • Suresh

  kittipoyee. കറക്കി കുത്തി .

  thanks & sorry.

 • Jalaja

  welcome babu

 • neema

  pls give clue for 19 u , 19 A , 9 A & 3 A 5,6,7 letter

 • neema

  please provide a clue only for 19 U 2nd letter pls

 • Jalaja

  19 u ,മാതൃഭൂമിയുടെ സിനിമപ്രസിദ്ധീകരണം
  19 A ഇതിനു ക്ലൂ തരാന്‍ എനിക്കറിയില്ല. സര്‍വ്വസാധാരണമായിരുന്ന ഒരു സ്ത്രീനാമം. രണ്ടക്ഷരം കിട്ടിയെങ്കില്‍ മറ്റേത് ഊഹിക്കാം.
  , 9 A കളി + മുറ്റം
  3 A മാലി . സര്‍നേം കൂടി എഴുതൂ.
  വിജയാശംസകള്‍!!!!!!!