CW/2009/SET-0031

CW/2009/SET-0031
വിഷയം : സാഹിത്യം, മലയാളം
നിര്‍മ്മിച്ചത്:  തുഷാര & പ്രസീദ്

Play Now: http://crossword.mashithantu.com/index.php?id=CW/2009/SET-0031
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2009/SET-0031

സഹായക സൂചനകള്‍

1. 21ഡി. മൂന്നാമത്തെ അക്ഷരം രണ്ടു തരത്തില്‍ ഉപയോഗിച്ചു കാണുന്നു… ആ വ്യഞ്ജനത്തിന്റെ മറ്റു വകഭേദങ്ങള്‍ പരീക്ഷിക്കൂ… ര, രാ, രി, രീ, എന്നിങ്ങനെ…

2.  From Praseed…

ഈ പദപ്രശ്നം ഉണ്ടാക്കുമ്പോള്‍ ഒരു അക്ഷരത്തെറ്റ്‌ പറ്റിയിരുന്നു, അതുകൊണ്ടാണു ഉയര്‍ന്ന സ്കോര്‍ നേടിയിട്ടും പലര്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്‌ എന്നു കരുതുന്നു. തിരുത്താന്‍ വൈകുകയും ചെയ്തു.

അവര്‍ക്ക് മനസിലാവാന്‍ മാത്രം ഒരു help.

“ഴ്‌” എന്നതിന്ന്‌ പകരം “ര്‍” ശ്രമിക്കൂ..

  • http://viswaprabha.com Viswam വിശ്വപ്രഭ

    നല്ലൊരു പദപ്രശ്നം! നല്ല ചോദ്യങ്ങൾ! ചില ചോദ്യങ്ങൾ മത്സരാർത്ഥികൾക്ക് മലയാളസാഹിത്യത്തിലുള്ള അവഗാഹത്തെ അളന്നറിയാൻ തക്കവിധം ശരിയ്ക്കും ഉയർന്ന നിലവാരം പുലർത്തുന്നു.
    അഭിനന്ദനങ്ങൾ!

    ഈ പദപ്രശ്നനിർമ്മാതാവിൽ നിന്നും ഇതുപോലുള്ള കൂടുതൽ പ്രശ്നങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു് ആവേശപൂർവ്വം കാത്തിരിക്കുന്നു.

  • Panchali

    പറയിപെറ്റ പന്തിരുകുലത്തിലെ മുസ്ലീം എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? (21 താഴോട്ട്)

  • Panchali

    16A- ചോദ്യത്തിന് “ശരിയായി”‘ നാലാം അക്ഷരം ഉപയോഗിച്ചാല്‍ 12D യുടെ ഉത്തരം തെറ്റൂകില്ലേ?

  • admin

    21ഡി. മൂന്നാമത്തെ അക്ഷരം രണ്ടു തരത്തില്‍ ഉപയോഗിച്ചു കാണുന്നു… ആ വ്യഞ്ജനത്തിന്റെ മറ്റു വകഭേദങ്ങള്‍ പരീക്ഷിക്കൂ..
    ര, രാ, രി, രീ, എന്നിങ്ങനെ…

  • admin

    16എ. 12ഡി. ക്രോസ്സിങ്ങ്…

    അതിനു യാതൊരു കുഴപ്പവും ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
    മറിച്ചാണെങ്കില്‍ നിര്‍മ്മാതാവോ 100 ലഭിച്ചവരോ അഭിപ്രായം പറയുമെന്നു കരുതുന്നു.

  • http://viswaprabha.com Viswam വിശ്വപ്രഭ

    പാഞ്ചാലിയുടെ സംശയം:
    16എ. 12ഡി. ക്രോസ്സിങ്ങ്…
    ശരിയ്ക്കും മൂലകൃതിയിലുള്ളതുവെച്ചുനോക്കിയാൽ ആ അക്ഷരം യോജിക്കില്ല. പക്ഷേ പ്രചാരമുള്ള ഒരു പ്രത്യയം എന്ന നിലയ്ക്കു് ഉച്ചാരണത്തിനു് ഇത്തിരി ഘനം കുറച്ചാലും ഇന്നത്തെ കാലത്തു് പരാതിയൊന്നുമുണ്ടാവില്ല. അതുകൊണ്ടു് 12-ഡി യ്ക്കും 16ഏ-യ്ക്കും ഒരേ അക്ഷരം പൊതുവായി ഉപയോഗിക്കാം എന്നാണെന്റെ കൊച്ചഭിപ്രായം. :)

  • http://viswaprabha.com Viswam വിശ്വപ്രഭ

    21 D-യിൽ ഉത്തരത്തിനു് ഐതിഹ്യങ്ങളിൽനിന്നും മാറി ചെറിയൊരു അപഭ്രംശം ഉണ്ടെങ്കിലും ശരിയുത്തരം കണ്ടെത്താൻ വലിയ ബുദ്ധിമുട്ടില്ലെന്നു തോന്നുന്നു.
    Trial and error പരീക്ഷിക്കൂ! :)

  • പ്രസീദ്

    വിജയികള്‍ക്ക്‌ അഭിനന്ദനങ്ങള്‍, ജയിക്കാന്‍ പോകുന്നവര്‍ക്കും, ജയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ആശംസകള്‍.

    ഈ പദപ്രശ്നം ഉണ്ടാക്കുമ്പോള്‍ ഒരു അക്ഷരത്തെറ്റ്‌ പറ്റിയിരുന്നു, അതുകൊണ്ടാണു ഉയര്‍ന്ന സ്കോര്‍ നേടിയിട്ടും പലര്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്‌ എന്നു കരുതുന്നു. തിരുത്താന്‍ വൈകുകയും ചെയ്തു.

    അവര്‍ക്ക് മനസിലാവാന്‍ മാത്രം ഒരു help.

    “ഴ്‌” എന്നതിന്ന്‌ പകരം “ര്‍” ശ്രമിക്കൂ..

    നിങ്ങളുടെ അഭിപ്രായങ്ങള്‍, feedback അറിയിക്കുക.

  • http://aarppey.blogspot.com/ പാഞ്ചാലി :: Panchali

    വിശദീകരണത്തിനു നന്ദി വിശ്വപ്രഭേ!
    16A യുടെ ഉത്തരമാകുന്ന വാക്കിനെപ്പറ്റി ബ്ലോഗില്‍ പലതവണ ചര്‍ച്ച ചെയ്തതാണല്ലോ? താങ്കള്‍ പറഞ്ഞത് ശരിയാണ്, മൂലകൃതിയിലുള്ളതില്‍ നിന്നും വ്യത്യസ്തമായാണ് മിക്കവാറും അതുപയോഗിച്ചു കാണുന്നത്.

    21 D യില്‍ കുഞ്ഞുന്നാളില്‍ മുതല്‍ കേട്ടുപഠിച്ചത് ഇവിടെ ഉത്തരമായി വരുന്നതില്‍ നിന്നും വ്യത്യസ്തമായാണ്. ഇവിടെ ഉത്തരമായി വരുന്ന വാക്ക് കൊളോക്യലായി ഉപയോഗിക്കുന്നതാണെന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. ഏതായാലും തിരുത്തി പബ്ലിഷ് ചെയ്തു.

    വിശ്വത്തിനും പദപ്രശ്നനിര്‍മ്മാതാക്കള്‍ക്കും സംഘാടകര്‍ക്കും നന്ദി നേരുന്നു!