NALINI/11/PRYNM/06

NALINI/11/PRYNM/06
Topic :general
By :menonjalaja
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/06
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/06
five-star-rating

Tags: ,

  • Jalaja

    ഒരു ചെറിയ തിരുത്ത്.
    12A സീത, ദ്രൌപദി………

    (ഇപ്പോള്‍ ആണ് ശ്രദ്ധിച്ചത്.)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    @ സീത, ദ്രൗപദി കുത്ത് കുത്ത് കുത്ത് കുത്ത്
    മുന്നിൽ നിന്നു കുത്തിയതൊന്നും പോരാഞ്ഞാണോ ജലജച്ചേച്ചീ, പിന്നിൽനിന്നും അഞ്ചാറു കുത്തുകൂടെ കൊടുത്തത്?
    പാവം കളിക്കാർ! :)
     എല്ലാവർക്കും ആശംസകൾ..!

  • Jalaja

    അഭിനന്ദനങ്ങള്‍ സ്മിത!!!!!

    ജയകുമാര്‍ :)

  • Jalaja

    സ്മിത…, രണ്ടുമണിക്കൂറും പത്തോ പന്ത്രണ്ടോ മിനിട്ടും കൂടിയെടുത്തു അല്ലേ?
    ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍!!!

  • Vikas

    സ്ഥാനപ്പേരില്ലാത്തതിനാൽ വഴിപോലെ വന്നുചേർന്നവളെ കണ്ടില്ല! എന്നെ ഇനി ആ പറഞ്ഞതരം ശവക്കല്ലറയിൽ അടക്കം ചെയ്തേക്കൂ!

  • നിളാ പൗര്‍ണമി

    nice crossword enjoyed

  • beegees

    Jalaja:

    വളരെ ‘കടുപ്പ’മേറിയ, ‘പര്യായ’ വാക്കുകളാല്‍ നിബിഡമായ,ചിന്തിപ്പിക്കുന്ന, പദപ്രശ്നം ഒരുക്കിയതിനു ഒരായിരം നന്ദി.
    ഇനിയും ഇതുപോലുള്ള പദപ്രശ്നങ്ങള്‍ പ്രതീഷിക്കുന്നു…….
    മുന്‍നിരക്കാര്‍ക്കു അഭിനന്ദനങ്ങള്‍!!!!!!!

  • Shanmukhapriya

    സീത,ദ്രൗപദി….പിന്നെ വിവാഹവും–ഒരു രക്ഷയുമില്ല!!! ഇനിയെന്തായാലും കിട്ടുമെന്ന് തോന്നുന്നില്ല :(
    സഹായം ​പ്രതീക്ഷിക്കുന്നു…….

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍…….

  • Rashmi

    8A any clue?

  • preethy

    Shanmukhapriya
    വിവാഹം മുസ്ലിം കല്യാണം
    സീതയും,ദ്രൗപദിയും പ്രസവിച്ചുണ്ടാകാത്തവര് സെർച് മഷി ഡിക്ഷ്ണറി
    Rashmi:
    8A തിരുവിതാംകൂർ സഹോദരിമ്മാരിൽ ഒരാൾ

  • Shanmukhapriya

    Thanks for the clue preethy!!

  • Vikas

    ശവക്കല്ലറ പണിതു സഹായിക്കൂ!

  • Jalaja

    ഷണ്മുഖപ്രിയ,
    സൂചനകള്‍ പ്രീതി എഴുതിയല്ലോ.
    രശ്മി,
    സൂചന പ്രീതി നല്‍കിയിട്ടുണ്ട്.
    താഴെയുള്ള സൈറ്റ് നോക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം
    http://www.sacred-texts.com/sex/ar/ar03.htm

    ബീജീസ്,
    എഴുതിയത് ഏത് അര്‍ത്ഥത്തിലായാലും വളരെ നന്ദി.
    വികാസ്,
    പറഞ്ഞത് ‘സമുചിതമായി’ എന്ന് പറയാന്‍ കഴിയില്ല. ശവക്കല്ലറയുടെ പേര്‍ കാക്കോത്തിക്കാവിലെ ആ അപ്പൂപ്പന്‍ താടിക്കു പോലും അറിയാം.

  • Vikas

    ജലജച്ചേച്ചിയുടെ കൈവശമുള്ള ശബ്ദതാരാവലി ആരെങ്കിലും മോഷ്ടിച്ചിരുന്നെങ്കില്‍…!!

  • Jalaja

    വിജയകരമായി മുഴുവനാക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!
    പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍!!!!
    അവസാനിപ്പിച്ചുപോയവര്‍ക്ക് നന്ദി (കുറെയെങ്കിലും ചെയ്തതിന്).

  • Jalaja

    നിളാപൌര്‍ണ്ണമി,
    അഭിപ്രായമെഴുതിയതില്‍ സന്തോഷം.

  • http://arunz.co.nr Arun Chullikkal

    6 A
    31U
    21 A (shanmukhpirya’s clue is not clear)
    33 A
    28 A

  • http://arunz.co.nr Arun Chullikkal

    6 A
    31U
    21 A (I mean Preethy’s clue is not clear)
    33 A
    28 A

  • k

    nice cross word.. congratulations to all the winners and jalaja chechi..
    need clue for 31U.

  • jalaja

    വികാസ്,സ്ഥാനപ്പേരിനെക്കുറിച്ച് എഴുതാന്‍ മറന്നു. വികാസിന് രണ്ട് ‘അനിയത്തിമാര്‍’ ഉണ്ട് അല്ലേ?

  • anjanasatheesh

    കടിച്ചാല്‍ പൊട്ടാത്ത പദപ്രശ്നം…98ല്‍ എത്തിച്ചു without any help…!!!!!!!!!!
    ഇത് ഒരു ക്രോസ് വേഡ് അല്ലായിരുന്നു സത്യത്തിലെനിക്ക് ഒരു “ക്രോസ് ” (കുരിശ് ) തന്നെയായിരുന്നു എനിക്ക്.
    ഒന്നും രണ്ടും അക്ഷരങ്ങള്‍ക്കുവേണ്ടി മണിക്കൂറുകള്‍ ….സത്യത്തില്‍ ക്ഷമയുടെ നെല്ലിപ്പലകക്കുമപ്പുറമുള്ള എന്തൊക്കെയോ കണ്ടു.
    ഇനിയൂം ബാക്കി 6A, 12A രണ്ടാമത്തെ അക്ഷരങ്ങള്‍. ഞാന്‍ ഈകളി ഇവിടെ നിര്‍ത്തുന്നു നമോവാകം. വിജയികള്‍ക്കെന്റ വക (നിഘണ്ടുവിന്റെ സഹായം ഇല്ലാതെ) അഭിനന്ദനങ്ങള്‍.

  • Jalaja

    വികാസ്,
    ഇത്തവണ ലഘുശബ്ദതാരാവലിയില്‍ നിന്ന് 3 വാക്കു മാത്രമേ എടുത്തിട്ടുള്ളൂ. ആരും അവയ്ക്ക് ക്ലൂ ചോദിച്ചിട്ടില്ല. കൂടുതല്‍ ലിങ്ക് കൊടുത്തിരുന്നതുകൊണ്ടാവാം.
    പദപ്രശ്നം നിര്‍മ്മിച്ചുകഴിഞ്ഞ് തെറ്റുണ്ടോ എന്നറിയാന്‍ നിഘണ്ടു നോക്കിയിരുന്നു.

  • http://deleted Rashmi

    പ്രീതി, ജലജേച്ചി , നന്ദി.
    ഉത്തരം കിട്ടി. ഇന്നലെ രാത്രി തന്നെ.
    ഞാന്‍ തെറ്റായാണ് തിരഞ്ഞിരുന്നത്. വലത്തോട്ട് തിരയുന്നതിന് പകരം ഇടത്തോട്ടാണ് തിരഞ്ഞത്.
    ഒടുവില്‍ ക്ലുവിനു റിക്വസ്റ്റ് ചെയ്തുകഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്.
    ജലജേച്ചി നന്ദി , മറന്നുവെന്നു കരുതിയിരുന്ന പല വാക്കുകളും ഓര്‍മ്മിപ്പിച്ചതിന്.
    ഇതുപോലെ ഒന്ന്‍ ഇനിയും പ്രതീക്ഷിക്കുന്നു.

  • krishnapriya rohit

    അരുണ്‍,
    6A “കല്പാന്തകാലത്തോളം” എന്ന പാട്ടിലെ ആദ്യത്തെ 4 വരികളില്‍ ഉണ്ട്.
    21A മഷിതണ്ട് നിഘണ്ടുവില്‍ river എന്ന് സെര്‍ച്ച്‌ ചെയ്യൂ.. ഒരു അക്ഷരം 22D ല്‍ നിന്നും ലഭിച്ചിട്ടുണ്ടാകുമല്ലോ..
    33A C V യുടെ ധര്‍മരാജാ എന്ന നോവലിലെ ഒരു സ്ത്രീ കഥാപാത്രം. അരത്തമ്മ പിള്ള …..
    28A പണ്ട് കാലത്ത് ശവങ്ങള്‍ ഒരു മന്‍ഭരണിയില്‍ അടക്കം ചെയ്തിരുന്ന രീതി. മുസിരിസിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഇവയും കണ്ടെടുത്തിട്ടുണ്ട്.

  • http://deleted Rashmi

    Arun,

    6A — sing this song —-kalpaantha kaalatholam kaathare neeyen munpil…….

    31U — translate transport into malayalam . last two letters are there in it.

    21A —- We make furniture out of it.

    33A — remember a metal which is yellow in colour.

    28A — a song starts with this name in kakkothikkavile appooppan…….

    hope you’ll get the words.

  • http://arunz.co.nr Arun Chullikkal

    പിടിച്ചതില്‍ വലുതാ അളയില്‍ എന്ന പോലായി. ചോദ്യത്തെക്കാള്‍ കടുത്ത ക്ലൂ. ഇനി പിന്നെ കാണാം..

  • Jalaja

    അരുണ്‍,
    6 A ഇതിന്റെ ആദ്യത്തെ 3 അക്ഷരം ചേര്‍ന്നാല്‍ വിവാഹം എന്നതിനു സാധാരണയായി ഉപയോഗിക്കുന്ന വാക്കിലെ അവസാനത്തെ ചിഹ്നം കളഞ്ഞാല്‍ മതി. സുന്ദരമായ എന്ന് അര്‍ത്ഥം വരും .
    “———- വനത്തിന്നുപോകാന്‍ വില്ലും ശരവുമെടുത്തു ……….” ഇങ്ങനെ ഒരു പദ്യം (രാമനെയും സീതയെയും കുറിച്ച്)പഠിച്ചിരുന്നു.കൂടുതല്‍ വരികള്‍ ഓര്‍മ്മയില്ല.

    31U ഇതിനു ഒരു ക്ലൂ വികാസിനു കൊടുത്തിരുന്നു.(സമുചിതമായി)

    21 A മഷിത്തണ്ടു നിഘണ്ടുവില്‍ പുഴ നോക്കുക. വരുന്ന river എന്ന പദത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. പുഴയുടെ പര്യായങ്ങള്‍ വരും. അതില്‍ ഈ വാക്കുണ്ട്. river എന്നു നേരെ നോക്കിയാലും മതി.

    33A അരുണിനു ‘അനിയത്തി’ ഉണ്ടോ?

    28 A കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയില്‍ ഈ വാക്കു വച്ചു തുടങ്ങുന്ന ഒരു പാട്ട് ഉണ്ട്.
    മുനിയറ,കുടക്കല്ല് ഇവയുടെ കാലത്ത് ഉണ്ടായിരുന്നതാണ്.കേരളത്തില്‍ പലയിടത്തു നിന്നും കണ്ടുകിട്ടിയിട്ടുണ്ട്.

    വിജയാശംസകള്‍!!!!

  • http://arunz.co.nr Arun Chullikkal

    സോറി… അടിയിലെ ക്ലൂ പിന്നീടാണ് കണ്ടത്‌. 12 a allaairunu സീതയും,ദ്രൗപദിയും ayirunnu vendiyirunne

  • preethy

    31 U എന്തിനോ ഒടുവില് സമയം സമാഗതമായി
    6A http://www.google.co.in/search?q=%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A3%E0%B4%B0%E0%B5%82%E0%B4%AA%E0%B4%BF&hl=en&aq=f&aqi=&aql=&oq= ചെക്ക് ഇവിടെയുണ്ട് സുന്ദരൻ
    21 River mashiyil nokku
    33A തമിഴിൽ അനുജത്തി
    28A bharani pOleyuLla pandu savangal adakkam cheythirunnath
    12 A ‘not born from the womb’ serach mashi dic

  • http://arunz.co.nr Arun Chullikkal

    Thanks to Rashmi and Krishna Priya: സീത ദ്രൗപതി പിന്നെ കാലോചിതയും ഒരു പിടിയും തരുന്നില

    12 A and 31 U

  • preethy

    12 A യോനിയിൽ നിന്ന് ജനിക്കാത്ത“ ഗൂഗിളിൽ കൊടുക്കു

  • sangeetha

    Clue please 22d and 12a

  • sangeetha

    22 d kitti 12 a second letter

  • sangeetha

    clue venda oru vidhathil complete cheythu

  • saji

    pls clue for 2a,10a,34a,15d,16d.plsssssss

  • ഉണ്ണികൃഷ്ണന്‍

    മലയാള ഗവേഷണ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന ഒരു പദപ്രശ്നം!!!…ഇനിയും ഇത് പോലെ ഉള്ള സംഭവം ഉണ്ടെങ്കില്‍ മുന്‍കൂട്ടി പറയുക…സമയം വെറുതെ കളയേണ്ടല്ലോ?…ഒരു പരിധി കഴിഞ്ഞുള്ള പരീക്ഷണവും, പാണ്ഡിത്യ പ്രകടനവും മത്സരം വിരസമാക്കാനേ സഹായിക്കൂ…ആദ്യം വിജയിച്ച ആള്‍ക്കാരുടെ അധിക സൂചനകള്‍ ‘ഇരുട്ടില്‍ തപ്പാന്‍’ പറയുന്ന പോലെയുണ്ട്…

  • ammu

    clue for 22d, 30d..plsssss

  • ammu

    clue for 22d,30d plsssss

  • http://arunz.co.nr Arun Chullikkal

    @ Preethi: Thanks alot. പദപ്രശ്നം കടുപ്പം…

  • കാണി

    വല്ലപ്പോഴും ഇത്തരം പദപ്രശ്നങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. ചുരുങ്ങിയ പക്ഷം മലയാളത്തില്‍ ഇങ്ങിനെയും കുറേ വാക്കുകള്‍ ഉണ്ടെന്നെങ്കിലും മനസ്സിലാവുമല്ലോ. അര്‍ത്ഥം കൂടി അറിയുമെങ്കില്‍ പാട്ടുകള്‍ കൂടുതല്‍ നന്നായി ആസ്വദിക്കാമല്ലോ. 5a 6a ചോദ്യങ്ങളില്‍ നമ്മള്‍ പതിവായി കേള്‍ക്കാറുള്ള രണ്ട് പാട്ടുകളിലെ വാക്കുകളാണല്ലോ ഉള്ളത്.മുമ്പ് എത്ര പേര്‍ ഇതിന്റെ അര്‍ത്ഥം ആലോചിച്ചിട്ടുണ്ടാവും?
    വൈകി കളി തുടങ്ങുന്നവര്‍ക്കും മികച്ച റാങ്ക് കിട്ടാനുള്ള അവസരവുമുണ്ട് എന്നൊരു ഗുണം കൂടിയുണ്ട്.
    പദപ്രശ്നസ്രഷ്ടാവിന് അഭിനന്ദനങ്ങള്‍!

  • http://arunz.co.nr Arun Chullikkal

    സീതനേം ദ്രൌപദിനേം കൂട്ടി ഞാന്‍ അഹല്യ, താര, മണ്ഡോദരി ഇവരെ ഒക്കെ കാണാന്‍ പോയി. അതാ വൈകിയേ… പിന്നെ വഴി കടുപ്പം. കല്ലറ സമയത്ത് തുറന്നില്ല. കല്യാണവും വൈകി… ക്ലൂ കിട്ടിയില്ലേല്‍ പെട്ട് പോയേനെ.

  • Mani

    25 U 2nd letter
    10a
    10d
    15d
    16d 2nd letter
    22d 2nd letter
    9u 2nd letter
    25 u 2nd letter

    all probs… pls help

  • hari

    any clue for 9d and 7a

  • SMITHA

    THANKS JALAJECHI !!!!

  • കാണി

    25u അ’തിഥി’കളെ ഓര്‍ക്കൂ
    10a ‘പ്രതി’കരിക്കാതെ തന്നെ ‘ഗ്രഹി’യ്ക്കാന്‍ ‘ക’ഴിയില്ലേ?
    10d..2,3 letters15d
    16d ദശരഥന്‍ s/o ….
    22d അര്‍ദ്ധ…മീലിത’ എന്ന പാട്ട് കേട്ടിട്ടില്ലേ?
    9u നീലനിശീഥിനീ…….

  • http://arunz.co.nr Arun Chullikkal

    @ hari:
    9D ഒരു പഴയ സിനിമയുടെ പേര് പറയാം. കാത്തിരുന്ന_ _ _.
    7A ഈ മരങ്ങൾടെയെല്ലാം തൊലിയുടെ മിശ്രിതമാണ്

    @ ammu:
    22D closed എന്ന് മഷിത്തണ്ട് ഡിക്ഷ്ണറിയില്‍ തിരയൂ. അവസാന മൂന്നക്ഷരം കിട്ടും.
    30D ഈ നിറം എന്ന് കേള്‍ക്കുമ്പോ സന്യാസമോ തീര്‍ഥാടനമോ ആണ് ഓര്‍മ്മ വരിക.

    @Mani:
    25U 2nd letter— പഞ്ചാംഗം എന്ന് മഷിത്തണ്ട് ഡിക്ഷ്ണറിയില്‍ തിരഞ്ഞാല്‍ ആദ്യത്തേതും രണ്ടാമത്തേതും കിട്ടുമല്ലോ.
    10a നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു. (Accusative)
    10d forgetfulness ഓര്‍മ്മക്കേട് (മഷിത്തണ്ട് ഡിക്ഷ്ണറി)
    15d ഈ സ്മാരകത്തിന്റെ പേരില്‍ പണ്ട് (ഇപ്പൊ ഉണ്ടോ?) ഒരു മഞ്ഞ പാക്കറ്റില്‍ സിഗരറ്റ്‌ ഇറങ്ങിയിരുന്നു.
    16d 2nd letter— ദശരഥന്റെ അച്ഛന്റെ പേരില്‍ ഉണ്ടല്ലോ.
    22d 2nd letter—- closed എന്ന് മഷിത്തണ്ട് ഡിക്ഷ്ണറിയില്‍ തിരയൂ. അവസാന മൂന്നക്ഷരം കിട്ടും.
    9u 2nd letter— നീലനിശീഥിനീ…

  • Jenish

    ഇതുപോലെ കുറച്ച് പ്രയാസമുള്ള പദപ്രശ്നങ്ങള്‍ ഇടുന്നത് വളരെ നല്ലതാണ്.5മിനിട്ടു കൊണ്ട് പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഇത് കളിക്കുന്നതില്‍ എന്താണ് ത്രില്ല്?ഞാനിപ്പൊഴും “ദശരഥ”നിലും “തെറ്റിദ്ധാരണ”യിലും കുടുങ്ങിക്കിടക്കുകയാണ്.

  • Jalaja

    സജി…,
    2a തെറ്റിദ്ധാരണ എന്ന പദത്തിന്റെ ശരിയായ പദം.
    10a രണ്ടാമത്തെ വിഭക്തി.
    34a ഇത് സൂരജിന്റെ പദപ്രശ്നത്തില്‍ ഉണ്ടായിരുന്നുവല്ലോ. അന്ന് അതിനെക്കുറിച്ച് ചെറിയ ഒരു ചര്‍ച്ചയും ഉണ്ടായിരുന്നു. distress എന്നു മഷിത്തണ്ടില്‍ നോക്കൂ.
    15dഹൈദരബാദ്
    16d ശ്രീരാമനെ ദശരഥപുത്രന്‍ എന്നു പറയുന്നതുപോലെ ദശരഥനെ എങ്ങനെ പറയാം?
    വിജയാശംസകള്‍!!!

  • Jalaja

    അമ്മു…,
    22d അര്‍ദ്ധ——മിഴികളിലൂറും അശ്രുബിന്ദു
    30d സന്ന്യാസിമാര്‍ ഈ നിറത്തിലുള്ള വേഷം ധരിക്കുന്നതു പതിവാണ്.(എല്ലാവരുമല്ല. സന്ന്യാസിമാര്‍ അല്ലാത്തവരും ധരിക്കാറുണ്ട്)

    വിജയാശംസകള്‍!!!

  • Shinoj

    I do agree with ഉണ്ണികൃഷ്ണന്‍.

  • Jalaja

    മണി,
    25 U പഞ്ചാംഗത്തില്‍ എന്താണുണ്ടാവുക? നാള്‍,പക്കം തുടങ്ങിയവ അല്ലേ?
    10d —–മായ കൊലക്കേസ് എന്ന് പറയുന്നതു കേട്ടിട്ടുണ്ടോ?
    9u നീലനിശീഥിനി….
    മറ്റുള്ളവ നേരത്തെ കൊടുത്തിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • Jalaja

    ഹരി,
    9ഡി. മുസ്ലിം വിവാഹം (ഇതിനും ക്ലൂ. ഒരാള്‍ക്കു മാത്രമല്ല പലര്‍ക്കും )
    7എ ഇതിന്റെ ഉത്തരം കിട്ടാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക എന്ന ബുദ്ധിമുട്ട് സഹിക്കണം.
    വിജയാശംസകള്‍!!!

  • Jalaja

    കാണി,
    സിനിമപ്പാട്ടിലുള്ള വാക്കുകള്‍ വേറെയുമെടുത്തിട്ടുണ്ട്.

  • Jalaja

    ക്ലൂ നേരെ ചോദിച്ച എല്ലാവര്‍ക്കും എഴുതിയിട്ടുണ്ട്. നേരെ ചോദിക്കാത്തവര്‍ക്കും ഉപകാരപ്പെടും.
    എല്ലാവര്‍ക്കും വിജയാശംസകള്‍!!!
    അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി
    പദപ്രശ്നം ചെയ്തവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!!! നന്ദി.

  • Jalaja

    വികാസ്,
    എന്റെ ശബ്ദതാരാവലി ആരു മോഷ്ടിക്കാന്‍!!! ഇനി വികാസിനു വല്ല പ്ലാനുമുണ്ടോ? അങ്ങനെയാണെങ്കില്‍ പ്രയാണത്തിലെ അടുത്ത 4 പദപ്രശ്നവും ഞാന്‍ അരമണിക്കൂറില്‍ ചെയ്ത് ഒരു ശബ്ദതാരാവലി സ്വന്തമാക്കും.:)

  • ammu

    2a, 34a clue plssssssssssssss help

  • ammu

    30d
    15d

    please help

  • Shanmukhapriya

    വളരെ നല്ല പദപ്രശ്നം!!! നിഘണ്ടു ഇല്ലാതെ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും, പക്ഷെ നിഘണ്ടു ഉണ്ടെങ്കില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞേനെ. ഒരബദ്ധം പറ്റി :( അല്ലെങ്കില്‍ ഇന്നലെ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. സീത,ദ്രൗപദി. ആദ്യ സൂചന കുഴപ്പമില്ലായിരുന്നു, പക്ഷെ ചേച്ചിയുടെ രണ്ടാമത്തെ സൂചന സീത, ദ്രൗപദി കുത്ത് കുത്ത് കണ്ട് അരുണിനെപ്പോലെ ഞാനും പഞ്ചകന്യക തിരച്ചില്‍ നടത്തി, ഇത്രയുമായപ്പോഴേക്കും ഈയൊരു വിവാഹത്തിന്റെ കാര്യം തലയില്‍ ഉദിച്ചതേ ഇല്ല(ലളിതമായത് കൊണ്ടാവാം കടുപ്പമുള്ളതാ തിരഞ്ഞത് അതാ :D ) എന്തായാലും നിഘണ്ടുവിനെ ഒരുപാട് ഓര്‍മ്മിച്ചു :)
    ഇപ്പോള്‍ ശബ്ദതാരാവലി എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അത് എഴുതിയ ആളിനെ അല്ല ജലജ ചേച്ചിയെ ആണ് ഓര്‍മ്മ വരുന്നത് :P

  • anjanasatheesh

    ചില സംശയങ്ങള്‍…………???????????

    1D – ഞാറ്റടി – ഇത് ഞാറുപറിച്ചു നടുന്നസ്ഥലമാണോ അതോ ഞാറൂണ്ടാക്കാന്‍ നെല്ലുവിതക്കാന്‍ ഒരുക്കുന്ന സ്ഥലമാണോ.. രണ്ടാമത്തേതാണ് ശരിയെന്നു തോന്നുന്നു

    16D – എന്താണ് ഈഉത്തരം കൊണ്ടര്‍ത്ഥമാക്കുന്നത്..? ജീവിതത്തില്‍ ആദ്യമായ് കേള്‍ക്കുന്നു അതുകൊണ്ടുചോദിക്കുന്നുവെന്നുമാത്രം

    10D – ലഹരി,ചിത്തഭ്രമം ഇവകൊണ്ടു സംഭവിക്കുന്ന പിഴവ് ആണ് പ്രമാദം. തെറ്റ് എന്ന് എവിടെയും കണ്ടില്ല

    14B – അഹന്ത – ഉത്തരമായ അര്‍ത്ഥം എവിടെകിട്ടും ? അപ്പോ ഈ ആനകള്‍ക്കൊക്കെ ഇതാണുകുഴപ്പം അല്ലേ ?. ലഹരി,ഭ്രാന്ത് എന്നൊക്കയര്‍ത്ഥം കാണുന്നു.

    17D – ഇളക്കുന്ന എന്നര്‍ത്ഥം വരും എന്നു തോന്നുന്നു,. ഇളക്കം എന്നാല്‍ ചലനം, കുലൂക്കം എന്നൊക്കെയല്ലേ ? “ചഞ്ചലം” എന്നുകേള്‍ക്കുമ്പോള്‍തന്നെ ….ചലിക്കുന്ന, ഇളക്കുന്ന എന്നല്ലേ തോന്നുക

    കല്ലേറു പ്രതീക്ഷിച്ചുകൊണ്ട് ,
    മനസില്‍ വന്നതു പറഞ്ഞുവെന്നുമാത്രം.
    അഭിപ്രായങ്ങള്‍ പറയാനുള്ള വേദിയാണല്ലോ ഇത്.

  • sham2010

    pl.need clue for 1A, 1D and 2A 2nd letter

  • Mani

    Thanks Jalaja chechi

  • sham2010

    need clue only for 1a and 1d

  • ammu

    15d
    more clue plsss.
    first letter plssss

  • ammu

    clue venda .it allready got.thank u for ev ery one.congrats for topppers

  • hari

    thank you jalaja
    compleated yesterday itself

  • മാലിനി

    ശരാശരിയിലും മികച്ച ഒരു പദപ്രശ്നം ,’വിവാഹം’ ഒരു നല്ല ബ്രെയിന്‍ ടീസര്‍ അല്ലേ? ‘ദശരഥന്‍’ – നോട്‌ എനിക്കും വിയോജിപ്പാണ്.
    8A – അങ്ങനെ ‘കോക ശാസ്ത്രവും’ അരങ്ങിലെത്തി. 33A സ്ഥാനപ്പേരും നന്നായി. ഗവേഷണ കുതുകികള്‍ അല്ലെങ്കിലും അല്പം ഭാഷാപരിചയം ഏവര്‍ക്കും നല്ലതല്ലേ?
    എല്ലാവര്‍ക്കും ആശംസകള്‍..

  • Jalaja

    ഷണ്മുഖപ്രിയ,
    ഈ പദപ്രശ്നത്തില്‍ ആകെ മൂന്ന് വാക്കുകള്‍ മാത്രമേ ഞാന്‍ ലഘുശബ്ദതാരാവലിയില്‍ നിന്ന് നോക്കിയെടുത്തിട്ടുള്ളൂ. 13എ,9യു, 25യു ഇവ. ബാക്കി വാക്കുകള്‍ മനസ്സില്‍ നിന്നും. ഇതില്‍ 8 വാക്കുകള്‍ സിനിമപ്പാട്ടുകളില്‍ ഉള്ളവയാണ്. 18എയും 22ഡിയും പാട്ടില്‍ നിന്ന് എടുത്തതാണ്.
    എന്റെ കഴിഞ്ഞ പദപ്രശ്നത്തില്‍ വൃത്താന്തപത്രത്തിന്റെ സൂചനയില്‍ ഒരു സംശയമുണ്ടായിരുന്നുവല്ലോ. ഇതും ഏതാണ്ട് അതുപോലെയാണല്ലോ എന്നു കരുതിയാണ് കുത്തുകള്‍ ഇട്ടത്. അവ ഇല്ലെങ്കിലും തെറ്റൊന്നുമില്ല. പഞ്ചകന്യകമാരുടെ കാര്യം ഞാന്‍ ഓര്‍ത്തില്ല.ഓര്‍ത്തിരുന്നെങ്കില്‍ ഒരു പേരുകൂടി ഇടുമായിരുന്നു.
    വിവാഹത്തിന്റെ കാര്യം സാധാരണ എല്ലാവര്‍ക്കും സംഭവിക്കുന്നതു തന്നെ. എനിക്കും പലപ്പോഴും പറ്റിയിട്ടുണ്ട്. കൂട്ടത്തില്‍ കൂട്ടാന്‍ മറ്റുപലരുമുണ്ടെന്നു മനസ്സിലായി. :)
    പദപ്രശ്നം നിര്‍മ്മിക്കാന്‍ നിഘണ്ടു സഹായിക്കാറുണ്ടെങ്കിലും പദപ്രശ്നം ചെയ്യുന്ന സമയത്ത് അതുകൊണ്ട് വലിയ ഉപകാരം ഉണ്ടാവാറില്ല. ഓണ്‍ലൈന്‍ നിഘണ്ടുവാണ് കുറച്ചുകൂടി നല്ലത്. ഒറ്റ ക്ലിക്കില്‍ പര്യായങ്ങള്‍ എല്ലാം നിരക്കുമല്ലോ.
    എന്തായാലും ശബ്ദതാരാവലിയുടെ കൂടെ എന്നെയും ഓര്‍ക്കുന്നതില്‍ സന്തോഷം. നല്ല ഒരു പുസ്തകത്തിന്റെ കൂടെയാണല്ലോ ഓര്‍ക്കുന്നത്. :)

  • Jalaja

    അഞ്ജന,
    1ഡി അഞ്ജന പറഞ്ഞത് ശരിയാണ്. തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു.
    എന്റെ പദപ്രശ്നനിര്‍മ്മാണപുസ്തകത്തില്‍ ഞാറുവളര്‍ത്തുന്ന സ്ഥലം എന്നാണ് സൂചന എഴുതിയിരിക്കുന്നത്. നെറ്റിലേക്ക് ഏടുത്തെഴുതിയപ്പോള്‍ തെറ്റിയതായിരിക്കുമോ? എങ്ങനെ എങ്ങനെ എന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണ്.ഒരെത്തും പിടിയും കിട്ടുന്നില്ല.അത്യാവശ്യം ഞാറുവളര്‍ത്തല്‍ കണ്ടിട്ടുള്ള എനിക്ക് അങ്ങനെ ഒരു തെറ്റ് വരാന്‍ പാടില്ലാത്തതായിരുന്നു. ശരിക്കും ലജ്ജാവഹം.

    ബാക്കി എല്ലാ വാക്കുകളും ഞാന്‍ നോക്കി. തെറ്റൊന്നുമില്ല.

    ദശരഥന്റെ പിതാവിന്റെ പേര്‍ അജന്‍ .

  • Jalaja

    മാലിനി,
    അജതനയന്‍ എന്ന വാക്ക് ഞാന്‍ നിഘണ്ടുവില്‍ നോക്കി. ദശരഥന്‍,വസിഷ്ഠന്‍,ജാംബവാന്‍, നാരദന്‍ എന്നിങ്ങനെ അര്‍ത്ഥം കൊടുത്തിരിക്കുന്നു. ദശരഥന്റെ പിതാവിന്റെ പേര്‍ അജന്‍ എന്നാണെന്നു എനിക്ക് നേരത്തെ അറിയാം. ഈ വാക്ക് ഞാന്‍ എവിടെയോ വായിച്ചിട്ടുള്ളതാണ്. കൂടുതല്‍ അറിവ് ഇല്ല. മാലിനിക്ക് അറിയാമെങ്കില്‍ എഴുതൂ. മനസ്സിലാക്കിയിരിക്കാമല്ലൊ.

    ആരോ ക്ലൂ ചോദിച്ചപ്പോള്‍ ആണ് ഞാന്‍ 8എ ഗൂഗിള്‍ സെര്‍ച്ച് ചെയ്തത്. അപ്പോള്‍ ആണ് കോകശാസ്ത്രത്തിന്റെ കാര്യം അറിയുന്നത്. ഈ വാക്കുകളൊക്കെ പലയിടത്തും കണ്ടിട്ടുള്ളതല്ലേ. പിന്നെ ഒരു ചെറിയ ഓര്‍മ്മ ഭാഗ്യരാജ് ഒരു സിനിമയില്‍ ഇവരെക്കുറിച്ച് പറയുന്നതാണ്.

  • Jalaja

    welcome rashmi,smitha, mani and hari

  • Jalaja

    അഭിപ്രായങ്ങള്‍ എഴുതിയും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
    അധികസൂചനകള്‍ നല്‍കി സഹായിച്ച എല്ലാവര്‍ക്കും നന്ദി.

  • lkismail

    കുറേ കുഴക്കി
    need clue
    1a,5a,18a,1d

  • Haris

    need clues for
    13a, 18a, 29a, 20u

  • ഉണ്ണികൃഷ്ണന്‍

    പെണ്‍ അരയന്നത്തെ അല്ലേ മരാളിക എന്ന് വിളിക്കുക?… ‘കല്യാണരൂപന്‍’ അല്ലേ സുന്ദരന്‍?…സ്ഥാനപ്പേര്‍ എന്ന് പറയുമ്പോള്‍ ഔദ്യോഗികമായി ലഭിക്കുന്ന പദവിയെ അല്ലേ ഉദ്ദേശിക്കുക?…രക്തബന്ധം അല്ലെങ്കില്‍ ബന്ധുത്വം വഴി കിട്ടുന്നതിനെ സ്ഥാനപ്പേര്‍ എന്നു വിളിക്കാമോ?…സൌന്ദര്യം,പുഴ,പ്രകാശം- ഇവ ആവര്‍ത്തിച്ചു വരികയാണല്ലോ പല പദപ്രശ്നങ്ങളിലും?…നിശീഥം എന്നാല്‍ രാത്രി എന്നല്ലേ അര്‍ത്ഥമുള്ളൂ?…എവിടെയും അര്‍ദ്ധരാത്രി എന്ന് കണ്ടതായി ഓര്‍ക്കുന്നില്ല…പ്ലേഗ് ബാധയുടെ ചോദ്യം ഉത്തരത്തിലേക്കു ‘വഴികണ്ടുപിടിക്കുക’ പോലെ ആയിപ്പോയി…

  • മാലിനി

    @ ജലജ
    ദശരഥനോടുള്ള വിയോജിപ്പ് കേവലം ചെറുതാണ് , അത്തരത്തില്‍ ഒരു പ്രയോഗരീതി തീരെ കണ്ടിട്ടില്ല എന്നത് മാത്രമേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. രഘു വംശത്തില്‍ അജന്റെ സ്ഥാനം പ്രശസ്തമാണല്ലോ , ഒപ്പം പുത്ര പര്യായയവും ചേരുമ്പോള്‍ അതില്‍ തെറ്റൊന്നുമില്ല. ഉന്നത നിലവാരമുള്ള ഒരു പദപ്രശ്നത്തിന് ക്ലൂ നല്‍കിയ ബാലിശമായ രീതിയോടും ഒപ്പം പെരുമ്പറ മുഴക്കം യുദ്ധത്തില്‍ മാത്രമല്ലല്ലോ ….എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും കൂടി.
    ഹൃദയപൂര്‍വം ആശംസകള്‍

  • neema

    pls provide clue for 1 a , 5 a , 18 a , 2 d & 20 u pls

  • neema

    i nedd only 1 A , 5 A & 18 A 1 & 3 letter only. pls help

  • Jalaja

    ഇസ്മായില്‍(ഇതാണ് പേര്‍ എന്നു വിചാരിക്കുന്നു),
    1എ. കുരുമുളകും ഏലവും അവയുടെ കൃഷിരീതികളും എല്ലാം സായിപ്പുമാര്‍ കൊണ്ടു പൊയ്ക്കോട്ടെ ,എത്രയായാലും അവര്‍ക്ക് നമ്മുടെ തിരുവാതിര———- കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്നുപറഞ്ഞ ഒരു രാജാവിനെക്കുറിച്ച് കേട്ടിട്ടുണ്ട്. തിരുവാതിര ———യില്‍ തിരിമുറിയാതെ മഴ പെയ്യും, പൂയം ———യില്‍മഴ പെയ്താല്‍ പോത്തിന്‍പുറത്തും പുല്ലു മുളയ്ക്കും ഇങ്ങനെ കുറെ പഴമൊഴികള്‍. ————ക്കിളിയേ നീ പാട്ടു പാടി വരുമോ……എന്ന ഒരു ചലച്ചിത്രഗാനവും ഉണ്ട്.
    5എ………,……… മാനത്തെ മാലാഖ ഭൂമിയില് വളര്ത്തും ……… മധുരത്തില് പൊതിഞ്ഞൊരു .ഇങ്ങനെയൊരു പാട്ടുണ്ട്.(ചിത്രം അഴകുള്ള സലീന)
    18എ അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും എന്ന ഗാനം..
    വാനവും ഭൂമിയും കപ്പം കൊടുക്കും
    …………..
    അവളൊരു …………
    1ഡി.ഇനി ‘ഒറ്റ’ അക്ഷരമല്ലേ വേണ്ടൂ. അതു പെട്ടെന്ന് കിട്ടും.
    വിജയാശംസകള്‍!!!

  • Jalaja

    ഹാരിസ്,
    18a, അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും എന്ന ഗാനം..
    വാനവും ഭൂമിയും കപ്പം കൊടുക്കും
    …………..യല്ലേ
    അവളൊരു ………… യല്ലേ
    29a,അത്രിമഹര്‍ഷിയുടെ പത്നി. (……… പ്രിയംവദേ. ആരെത്തിരയുവതാരേ നിങ്ങള്. ആശ്രമകന്യകമാരേ? ഇങ്ങനെ ഒരു ചലച്ചിത്രഗാനമുണ്ട്. അത് വേറെയാളാണെന്നു മാത്രം. )
    20u. അപാരസുന്ദര നീലാകാശം. ……… നിന് മഹാസമുദ്രം. അപാരസുന്ദര നീലാകാശം. ഈ ചലച്ചിത്രഗാനത്തില്‍ നിന്ന് കണ്ടുപിടിക്കാം.
    13എ ഇനി എളുപ്പമല്ലേ?
    വിജയാശംസകള്‍!!!

  • നെജീഷ് നെല്‍സണ്‍

    Please give clue for 2A,23A & 7B

  • Jalaja

    ഉണ്ണികൃഷ്ണന്‍,
    മരാളിക അരയന്നപ്പിടയാണ്. കല്യാണരൂപന്‍ ,കല്യാണരൂപി രണ്ടിനും ഒരേ അര്‍ത്ഥം തന്നെ.
    നിശീഥം –അര്‍ദ്ധരാത്രി എന്ന് ലഘുശബ്ദതാരാവലിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്.
    തങ്കച്ചി— വിക്കിപീഡിയ നോക്കിയാല്‍ അറിയാവുന്നതല്ലേയുള്ളൂ.
    അഭിപ്രായം എഴുതിയതില്‍ സന്തോഷം.

  • Jalaja

    നെജീഷ് നെല്‍സണ്‍,
    2A തെറ്റിദ്ധാരണയുടെ ശരിയായ രൂപം
    23A ഈ പേരുള്ള ഒരു സിനിമയുണ്ട്. റഹ് മാന്‍ ആണെന്നു തോന്നുന്നു അഭിനയിച്ചിരിക്കുന്നത്. ആ‍ഴീ അലയാഴീ ——- നിന്‍
    വിജനമാം കരയില്‍ അലയുന്നു ഞാനാം പഥികന്‍
    എന്നൊരു ചലച്ചിത്രഗാനമുണ്ട്.
    7B കേരളത്തിലെ ആദിവാസികളില്‍ പെടും. വിക്കിപീഡിയ നോക്കൂ.
    വിജയാശംസകള്‍!!!

  • ഉണ്ണികൃഷ്ണന്‍

    @ജലജ – ഇതൊക്കെ എന്റെ സംശയങ്ങള്‍ (തെറ്റായിരിക്കാം) മാത്രമാനെട്ടോ…പണ്ട് തൊട്ടേ മലയാളത്തോട് അതിയായ താല്പര്യമായിരുന്നു…അങ്ങിനെ വായിച്ച കാര്യങ്ങളുടെ ഓര്‍മ്മയില്‍ ആണ് ഇതൊക്കെ എഴുതിയത്…താങ്കളുടെ മലയാളത്തില്‍ ഉള്ള അറിവ് തികച്ചും പ്രശംസനീയം ആണ്…

  • anjanasatheesh

    82 പ്രതികരണങ്ങല്‍, അധികവും അധികസൂചനകള്‍ നല്‍കുന്നത്
    ഇനിമുതല്‍ പദപ്രശ്നം(ഇത്തരം) രണ്ടാമതും അധികസൂചനകള്‍ ആദ്യവും എന്നായാലോ ?

  • മാലിനി

    @അഞ്ജന സതീഷ്‌
    നിങ്ങളുടെ പ്രതികരണം യുക്തമായി..ജലജ അദ്ധ്യാപികയോ മറ്റോ ആണെന്ന് തോന്നുന്നു. ലഘു ശബ്ദ താരാവലി എന്നൊക്കെ കേട്ടു, എന്നിരുന്നാലും പദപ്രശ്നം അത്ര കണ്ടു മോശമല്ല എന്നല്ലേ നിങ്ങളുടെയും അഭിപ്രായം…
    @ഉണ്ണികൃഷ്ണന്‍
    തങ്കച്ചി – സ്ഥാനപ്പേര് തന്നെയല്ലേ ? തമിഴില്‍ അത് അനിയത്തി എന്ന് മാത്രം .. വിശദമാക്കിയാല്‍ രാജാവിന്റെ കെട്ടിലമ്മ ആകാനുള്ള ജാതീയമായ സ്ഥാനം എന്നര്‍ത്ഥം.
    @ജലജ
    നിങ്ങള്‍ വീണ്ടും ബാലിശമായ ക്ലൂസ് നല്കുന്നണ്ടല്ലോ!!!!!!
    @അഡ്മിന്‍
    എന്തായി എന്റെ ക്രോസ് വേര്‍ഡ് സബ്മിഷന്‍? ഒരു അനക്കവും ഇല്ലല്ലോ?

  • admin
  • lki

    @jalaja nalla clue
    ഇനി ‘ഒറ്റ’ അക്ഷരമല്ലേ വേണ്ടൂ. അതു പെട്ടെന്ന് കിട്ടും
    thanks

  • jalaja

    ഉണ്ണികൃഷ്ണന്‍, അഭിപ്രായം എഴുതിയതില്‍ സന്തോഷം. മലയാളം എനിക്കും വലിയ ഇഷ്ടമാണ്. മലയാളം ഇഷ്ടപ്പെടുന്നു എന്ന് ആരെങ്കിലും പറഞ്ഞുകേള്‍ക്കുന്നത് സന്തോഷവുമാണ്. വായനയില്‍ നിന്നു തന്നെയാണ് ഞാനും കാര്യങ്ങള്‍ ഗ്രഹിക്കുന്നത്.അല്ലാതെ എനിക്ക് സവിശേഷമായ അറിവോ കഴിവോ ഒന്നുമില്ല. ഉണ്ടെങ്കില്‍ തെറ്റുകള്‍ വരില്ലായിരുന്നുവല്ലോ. സംശയങ്ങള്‍ എഴുതിയത് നന്നായി. അങ്ങനെയല്ലേ അവ ദൂരീകരിക്കാന്‍ കഴിയൂ. എനിക്കും അതുപകാരമായി.നന്ദി

  • jalaja

    മാലിനി, വളരെക്കാലമായി ഒരു ലഘുശബ്ദതാരാവലി എന്റെ കൈവശമുണ്ട്. എന്നാലും ഞാന്‍ അദ്ധ്യാപികയല്ല. വായനയെ സഹായിക്കുമല്ലോ എന്ന് കരുതി വാങ്ങിയതാണ്. ബാലിശമായ ക്ലൂസ് എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത്? സിനിമയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളവയാണോ? ഞാന്‍ ആദ്യം ഇത്തരം ക്ലൂസ് കൊടുത്തിരുന്നില്ല. ഇവിടെ മിക്കവരും അത്തരം ക്ലൂസ് ആണിഷ്ടപ്പെടുന്നത് എന്നു തോന്നിയതുകൊണ്ട് പിന്നീട് കൊടുക്കാന്‍ തുടങ്ങി. കുരുക്ഷേത്ര ഏതാണ്ടു പകുതിയായപ്പോഴോ മറ്റോ അയച്ചതാണീ പദപ്രശ്നം. അതുകൊണ്ട് മാലിനി ക്ഷമയോടെ കാത്തിരിക്കുക. അഭിപ്രായമെഴുതിയതിന് നന്ദി.

  • Jalaja

    പ്രയാണം അവസാനിക്കാറായല്ലോ. വെറുതെ ഒരു രസത്തിന് ഞാന്‍ ആറെണ്ണത്തിന്റെയും കമന്റ് പേജുകള്‍ ആകപ്പാടെ ഒന്ന് അവലോകനം ചെയ്തു നോക്കി. രസകരം തന്നെ. എന്റെ പേജിലെ വിശേഷങ്ങള്‍ ഇവ.
    ആകെ കമന്റ്സ്—89 ( ഇതില്‍ 27 എണ്ണവും എഴുതിയിരിക്കുന്നത് ഞാന്‍ തന്നെ. ഈ 27ല്‍ സൂചനകള്‍ കൊടുക്കാനായി എഴുതിയത് വെറും 8 എണ്ണം. ഇതാണ് എനിക്ക് ഏറ്റവും രസകരമായി തോന്നിയത്. അഡ്മിന്‍ എനിക്ക് സ്പെഷല്‍ സമ്മാനം വല്ലതും തരുമെന്നു പ്രതീക്ഷിക്കുന്നു, ഇത്രയും കമന്റ് മോഡറേറ്റ് ചെയ്യാന്‍ ഞാന്‍ അവസരമുണ്ടാക്കിത്തന്നില്ലേ. :) )
    കമന്റ്സ് എഴുതിയവരുടെ എണ്ണം–28(ഞാനടക്കം)
    ക്ലൂ ചോദിച്ചവര്‍ 16( ഈ 16 പേര്‍ ക്ലൂ ചോദിക്കാന്‍ എഴുതിയ കമന്റുകളുടെ എണ്ണം—27)
    ക്ലൂ കൊടുത്തവര്‍ 5(ഇവര്‍ അതിനായി എഴുതിയ കമന്റുകളുടെ എണ്ണം 7)
    പദപ്രശ്നം കഠിനമെന്ന് അഭിപ്രായപ്പെട്ടവര്‍ 5പേര്‍.
    നല്ലതാണെന്ന് കാരണസഹിതം എഴുതിയവര്‍—8
    മറ്റു കമന്റ്സ് (തെറ്റു ചൂണ്ടിക്കാണിക്കല്‍, ക്ലൂ കൊടുക്കല്‍, നന്ദിപ്രകടനം തുടങ്ങിയവ)–18
    പദപ്രശ്നം ചെയ്തവര്‍–99
    100 ലഭിച്ചവര്‍ 66.( ഇനി ആരെങ്കിലും മുഴുവനാക്കുമോ എന്നറിയില്ല.)

    മലയാളം ഭാഷാപദങ്ങള്‍ ഉപയോഗിച്ചുള്ള പദപ്രശ്നങ്ങള്‍(പര്യായപദപ്രശ്നം എന്ന് വിവക്ഷ :) ) ഇഷ്ടപ്പെടുന്നവര്‍ മഷിത്തണ്ടില്‍ എത്തിയിരിക്കുന്നു. അതില്‍ എനിക്കുള്ള സന്തോഷം ചില്ലറയല്ല.

  • Ranjith

    2A : തെറ്റിദ്ധാരണയുടെ ശരിയായ രൂപം ::

    1 clue pls… only one letter required.. pls help

  • jalaja

    രഞ്ജിത്, ‘ഒറ്റ’ അക്ഷരമല്ലേ അറിയാത്തതുള്ളൂ. ഇതില്‍ നോക്കി അലോചിക്കൂ. ചോദ്യത്തിലും ആ അക്ഷരമുണ്ട്. വേണ്ട ചിഹ്നം ചേര്‍ക്കൂ‍. വിജയാശംസകള്‍