കുരുക്ഷേത്ര സമ്മാനങ്ങള്‍

വിതരണത്തിന് തയ്യാറായ സമ്മാനങ്ങള്‍

krkt-prizes

 • admin

  വിതരണത്തിന് തയ്യാറായ സമ്മാനങ്ങള്‍

 • Jalaja

  ശബ്ദതാരാവലിയെ ഇവിടെ പ്രശസ്തമാക്കിയതിന് എനിക്കു സമ്മാനം ഉണ്ടോ? :)

 • Vikas

  ശബ്ദതാരാവലി, ബഷീ‍ര്‍ – സമ്പൂര്‍ണ്ണകൃതികള്‍, സക്കറിയയുടെ കഥകള്‍ എന്നിവ എന്റെ കൈവശമുണ്ട്. ചിത്രത്തില്‍ കാണുന്ന മറ്റൊരു പുസ്തകം ‘ടി പദ്‌മനാഭന്റെ കഥകള്‍’ ആണെന്നു തോന്നുന്നല്ലോ!

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഇതു കലക്കി. സംഭവം വളരെ കളർഫുളായിട്ടുണ്ട്.
  പോഴന്റെ രണ്ടാമത്തെ ഓപ്ഷൻ ലഭ്യമായ വിവരം അഡ്മിൻ അറിയിച്ചിരുന്നു. അതും ചിത്രത്തിൽ കാണുന്നതിൽ സന്തോഷം.
  പുസ്തകങ്ങൾ ഇങ്ങനെ പുതുമ മാറാതെ ‘പച്ചജീവനത്തേല്‌’ കാണുമ്പോ എന്തൊരു സുഖം..!
  കാശുകൊടുത്തു പുസ്തകങ്ങൾ വാങ്ങുന്ന ശീലമില്ലാ..ത്ത/തിരുന്ന(പാങ്ങില്ലാഞ്ഞ്) ഒരു പോഴനാണു നോം. പിന്നീടു പാരലൽകോളജിൽ പഠിപ്പിച്ചവകയിൽ കിട്ടിയ കാശെല്ല്ലാം പുസ്തക/മാസികക്കടക്കാർക്കു കൊടുത്തുതുലച്ചവനെന്നൊരു
  പേരുദോഷം മാതാശ്രീവകയായി ഇപ്പോഴുമുണ്ട്. (അത് മാതാശ്രീടെ കയ്യിൽ കാശേല്പ്പിക്കാഞ്ഞതിന്റെ കൊതിക്കെറുവാണെന്നു വിചാരിക്കുന്നു.)
  മൾബെറിയുടെയും ഇം‍പ്രിന്റ് ബുക്സിന്റെയും മെംബർഷിപ്പുണ്ടായിരുന്നതുകൊണ്ട്(ഇപ്പോൾ ഡീസീയുടെ VIPയും) വല്ലപ്പോഴും
  ഗിഫ്റ്റായും അല്ലാതെയും വന്നിരുന്ന കുഞ്ഞു പുസ്തകപ്പാഴ്സലുകളാകണം മാതാശ്രീയെ അങ്ങനെ വിശ്വസിപ്പിച്ചത്.
  അത്തരം കുഞ്ഞുബുക്കുകളുടെ ഒരു കുഞ്ഞുലൈബ്രറിയിലേക്ക് പുതിയ അംഗങ്ങൾക്കും സ്വാഗതം.
  -പക്ഷേ ഇവ നേരത്തേ ബുക്ക്ഡ് ആയി. വല്ലപ്പോഴും പദപ്രശ്നത്തിനു വേണ്ടി ശബ്ദതാരാവലിയെടുത്തു റെഫർ ചെയ്തുതരാറുള്ള പെങ്ങൾ വക. (എൻ.ബി.എസ്സിന്റെ ആദ്യകാലപതിപ്പുകളിലൊന്നു്‌ പിതാശ്രീ വാങ്ങിവച്ചിരുന്നതാണു്‌ ഒരു സമ്പാദ്യം. ആകെക്കിട്ടിയ പിതൃസ്വത്ത്- പിന്നെ അല്പം സല്പേരും)-
  പിന്നീടു ബഷീർ, മാധവിക്കുട്ടി, കുമാരനാശാൻ തുടങ്ങി ചിലർ സമാഹാരങ്ങളായി ഡീസിയിൽ നിന്നെത്തി.
  പുസ്തകങ്ങൾ കാശുകൊടുത്തുവാങ്ങുന്നവരോടുള്ള സകല അസൂയയോടും ബഹുമാനത്തോടും
   -പോഴൻ കാത്തിരിക്കുന്നു..

 • admin

  സമ്മാനം ലഭിച്ചവര്‍ അറിയിക്കുക. ലഭിക്കാത്തവര്‍ രണ്ടാഴ്ച കാത്തിരിക്കുക.

 • binjose

  അഡ്മിന്‍,
  സമ്മാനങ്ങള്‍ കിട്ടി :) . നന്ദി.
  Appreciate all the effort you are taking

 • Shanmukhapriya

  അഡ്മിന്‍,

  എന്റെ സമ്മാനം ലഭിച്ചിട്ടുണ്ട് കുരുക്ഷേത്ര ടീമിന് നന്ദി :)

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  Admin,
  പോഴനുള്ള സമ്മാനപ്പൊതിയും വീട്ടിൽക്കിട്ടിയതായി അറിയിച്ചു.
  നന്ദി.