NALINI/11/PRYNM/01

NALINI/11/PRYNM/01
Topic :മലയാളം
By :ponnilav
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/01
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/01
five-star-rating

Tags: ,

  • നിളാ പൗര്‍ണമി

    നിളയിലേതു പോലെ നളിനിയിലെയും
    ഒന്നാമത്തെ പദപ്രശ്നം നിളാ പൗര്‍ണമിയുടെ .!!!!!!!!!
    നന്ദി വളരെ നന്ദി
    നിളയിലേതു പോലെ ഇതും ലളിതമാണെന്നു തോന്നുന്നു …..
    വിജയാശംസകള്‍ ………..

  • http://arunz.co.nr Arun Chullikkal

    നന്നായി വലച്ചു. അനുഷ്ഠാന കലയും ഒരു പാട്ടും. നല്ല പദപ്രശ്നം

  • Vivek

    Congrats Toppers …..

  • Vivek

    ഒരു കൈ നോക്കി … രക്ഷയില്ല … :(

    പഴയത് പോലെ സമയവുമില്ല …

    വിജയികള്‍ക്ക് അനുമോദനങ്ങള്‍

  • jalaja

    99 ആയപ്പോൾ പബ്ലിഷ് ചെയ്തത് ഇനിയുമിരുന്നാൽ വിമാനത്താവളത്തിൽ സമയത്തിനെത്താൻ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതിയാണ്. ഗൂഗിൾ തുറന്നുവരുന്നുണ്ടായിരുന്നില്ല അതുകൊണ്ടാണ് ചെയ്തു തീർക്കാൻ ഇത്രയും സമയം എടുത്തത്. ഇടയ്ക്ക് കറന്റും പോയി. പാർത്ഥസാരഥിയാണ് എന്നെ ശരിക്കും വലച്ചത്. അതിലെ കിട്ടാത്ത അക്ഷരം ഇപ്പോൾ പെട്ടെന്നുകിട്ടിയതുകൊണ്ട് ഇന്നു തന്നെ തീർക്കാൻ പറ്റി. ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!! വിജയത്തിലെത്താൻ പരിശ്രമിക്കുന്നവർക്ക് ആശംസകൾ!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    17 A & U ക്ലൂ വേണം
    പിന്നെ 22 A അവസാന 4 അക്ഷരങ്ങള്‍ എന്താണ്.

    പൊതുവേ ഇത്തിരി തല പുകഞ്ഞാലും നല്ല പദപ്രശ്നം. congrats toppers

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    സാഹിത്യ വിവാദം കുറെ വളച്ചു. പിന്നെ നായയും ആറന്മുള മഹാല്മിയവും വലച്ചു

    thanks nila

  • beegees

    നിളാ പൗര്‍ണമി>>>
    ഒരുപാടു നന്ദി *** നല്ല ഒരു പദപ്രശ്നം ഒരുക്കിയതിനു…
    ഇനിയും, ഇനിയും… നല്ല പദപ്രശ്നങ്ങള്‍ നിര്‍മിക്കുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു !!
    toppers നു അഭിനന്ദനങ്ങള്‍ @##$$

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    22 a kitti

  • അനീഷ്‌ മേലാന്‍

    പദപ്രശ്നം ചെയ്യാന്‍ പറ്റുന്നില്ലാലോ…….

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ‘പ്രയാണ’ത്തിലേക്കു്‌ ഏവർക്കും സ്വാഗതം..!
    ഈ പദപ്രശ്നം നിർമ്മിച്ചതിന്റെ അഭിനന്ദനങ്ങൾ നിളാപൗർണമിക്കവകാശപ്പെട്ടതാണു്‌.
    തെറ്റുകൾ എന്തെങ്കിലുമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക. അവയ്ക്കു്‌ ’നളിനി’ ഉത്തരവാദിയാണു്‌.
     (അവൾക്ക് ഒരു ദിവസം ചോറു കൊടുക്കാതെ പട്ടിണിക്കിടാം. എങ്കിലേ പഠിക്കൂ.) :)

    ‘വികാസ് മാജിക്’ വീണ്ടും….!

    എല്ലാ ടോപ്പേഴ്സിനും അഭിനന്ദനങ്ങൾ.
    സൂചനകൾ ഏറെയും നേരിട്ടുള്ളതാണെങ്കിലും, ഭാവിയിൽ എല്ലാം അങ്ങനെയാവണമെന്നില്ല.

    ആശംസകൾ..!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    17 A & U give me clue

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    17 u കിട്ടി …..ശംഭോ മഹാദേവ

  • Malini

    നളിനി….നളിനി….നനി…നനി…
    നിഴൽ വീണൊരീ പാനപത്രമെനിക്കെന്തിനു തന്നു…നളിനീ….

  • റ ഹ് മാ ന്‍

    എന്റെ ദൈവമേ രക്ഷിക്കണേ!!!!!!!!!!!!!!!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇപ്പോഴും സാഹിത്യ വിവാദം പിടി തരാതെ നടക്കുന്നു. ആദ്യത്തെ മൂന്ന് അക്ഷരങ്ങളും അവസാന രണ്ടു അക്ഷരങ്ങളും കിട്ടി പക്ഷെ.

  • Shanmukhapriya

    A nice crossword n a tough one!!!
    Congrass Toppers………

  • G Gopakumar

    സാഹിത്യവിവാദവും, പാമ്പും ഒരു പിടിയും തരുന്നില്ല

  • Reshmi

    22A,17A,1D?

  • http://mathrubhumicrossword Mujeeb Rahman

    Congrats All Toppers and Nila
    Good Crossword
    കളിക്കാന്‍ പറ്റാത്തതിനു വിഷമമുണ്ട്….

  • Vivek

    നിളാ പൗര്‍ണമി – Thanks a lot for the new peices of knowledge ….

    നളിനി, നല്ല തുടക്കം ….

    ഒരു ചെറിയ അഭ്യര്‍ഥന : നാലിലധികം അക്ഷരങ്ങളുള്ള ഉത്തരങ്ങള്‍ക്കു കുറഞ്ഞത് രണ്ടു ലിങ്കിംഗ് എങ്കിലും ഉള്ളത് നന്നായിരിക്കും. ആറിലധികമുള്ളത്തിനു മൂന്ന്‍ …. ഒമ്പതിലധികമുള്ളതിനു നാല് ….. അങ്ങനെ അങ്ങനെ … കടുപ്പമുള്ള ഉത്തരങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ അവ സഹായിക്കും …

  • http://arunz.co.nr Arun Chullikkal

    17a. മലയാള ഭാഷ ചരിത്രം ഗൂഗിളില്‍ ഒന്ന് മറിച്ചു നോക്കൂ.
    “ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്ര
    ദിഷ്ടത്വത്താല്‍ ഒരുവനുളവാം മാന നഷ്ടതിനാലും ”

    17u. മഷിതണ്ടില്‍ ഉണ്ടല്ലോ

  • bindu

    any clue for 22a, 17a, 17u & 1d- please help…..

  • Malini

    എന്റെ വിലാപത്തില്‍ (previous) clue ഉണ്ട്..!!!! അങ്ങനെയും വിലപിക്കാം…!!!

  • anjana

    clues required for
    17A, 22A, 7B, 12B, 3D, 7U – no enough time to search its time consuming

  • നിളാ പൗര്‍ണമി

    എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ …..
    പദപ്രശ്നം ലളിതമാണെന്നു വിചാരിച്ചു .
    പക്ഷെ കുറച്ചു കടുപ്പമായത് പോലെ
    തോന്നുന്നു ?????????
    പദപ്രശ്നം ലളിതമാണെന്നു മുകളില്‍ പറഞ്ഞത്
    നിരുപാധികം പിന്‍‌വലിക്കുന്നു .
    ഹാ !
    ശോകഗാനവും ദൈവവിളികളുമായി ഒരു പദപ്രശ്നം
    ദൈവവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ എന്റെ പദപ്രശ്നം കൊണ്ട് കഴിഞ്ഞു
    എന്ന് തോന്നുന്നു ശംഭോ മഹാദേവ ..

    എല്ലാ വരിയിലേയും രണ്ടാമത്തെ അക്ഷരം
    ഒന്ന് തന്നെ വേണമോ വേണ്ടയോ
    എന്നൊരു വിവാദം ഏറെ നാള്‍ മലയാളസാഹിത്യത്തെ
    ചുറ്റി കറങ്ങിയിരുന്നത്രേ!!!
    വെള്ളപ്പൊക്കത്തില്‍പ്പെട്ട പാവം നായയെ മറക്കല്ലേ കൂട്ടുകാരെ
    പാമ്പിനു രണ്ടു നാവുള്ളത് കൊണ്ടാണോ ഈ പേരെന്ന് ആലോചിക്കൂ .
    ഉത്തരം കിട്ടാതിരിക്കില്ല

  • beegees

    ചാന്ദ്നി, മുളങ്ങുന്നതുകാവ്:>
    17 A….മലയാളം വിക്കിപീഡിയ ഇല്‍ ആദ്യത്തെ അക്ഷരം വച്ച് ശ്രമിച്ചു നോക്കുമ്പോള്‍ കുറെ പദങ്ങള്‍ വരും,,അതില്‍ നിന്ന് കിട്ടും ..

  • beegees

    G Gopakumar:

    മഷിതണ്ടു dictionary -ല്‍ സെര്‍ച്ച്‌ ചെയ്താല്‍ പാമ്പ് ഒരക്ഷരം കുറഞ്ഞു കാണാം @@@

  • anjana

    dear I got everything except 17U & 17A

    @ Nila,

    Good Crossword but less connections especially big answers,due to the same we are struggle to findout the answers

  • Reshmi

    എം.ടി യുടെ നോവല്‍”വാരാണസി”ആണ് . “വാരണാസി” അല്ല .

  • a.t.pravin

    a good puzzle after a long period of time. thanks.

  • http://arunz.co.nr Arun Chullikkal

    1 D കിളി പറഞ്ഞ അയോദ്ധ്യാകാണ്ഡം
    17 U രണ്ട് നാവുള്ളവനല്ലേ പാമ്പ്
    7 B തന്നിരിക്കുന്ന സൂചകത്തിന്റെ സ്ത്രീ ലിംഗ പര്യായം
    12B. എം പുരുഷോത്തമന്‍ നായരാണ് ഈ കൃതി പ്രസിധീകരിച്ചതത്രേ
    3 D ചെട്ടികുളങ്ങര ഭരണി നാളില്‍
    22A. ഈ കഥ അടിസ്ഥാനമാക്കി ജയരാജ് എടുത്ത ഹ്രസ്വചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

  • binjose

    @ bindu & anjana
    17A – ഈ വിവാദത്തെ അനുകൂലിച്ചവര്‍ കേരളവര്‍മ്മയ്‌ക്കു കീഴിലും എതിര്‍ത്തവര്‍ രാജരാജവര്‍മ്മയ്‌ക്കു കീഴിലും ആയിരുന്നു. ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍ കേരളവര്‍മ പക്ഷത്തും കെ. സി. കേശവപിള്ള രാജരാജവര്‍മ പക്ഷത്തും പടനയിച്ചു
    22A – കുട്ടനാടിന്റെ കഥാകാരന്‍ എഴുതിയ കഥ. http://www.puzha.com/puzha/magazine/html/story1_aug13_10.html
    7B – സ്ത്രീ യോഗി.
    12B – രാമചരിതം എന്ന കൃതിയെപ്പോലെ തമിഴിനോട് വളരെ ഗാഢമായി അടുപ്പമുളള ഭാഷാ ശൈലിയില്‍ എഴുതപ്പെട്ടിരിക്കുന്നു. ദിവ്യ നിഴലിന്റെ ഹാരം.
    3D – ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തില്‍ നടത്തുന്ന ഈ അനുഷ്ടാനത്തിന്റെ പാട്ട്.
    1D – ഇതിന്റെ കര്‍ത്താവ്‌. ഗൂഗിളില്‍ തിരയൂ. ഭാഷാപിതാവ്.
    17U – രണ്ടു നാക്കുള്ള ജീവി.

  • ampily

    need help for 17a and 17 u

  • Vikas

    കുരുക്ഷേത്രയ്ക്കു ശേഷം ആദ്യമായി കളിച്ച പദപ്രശ്നം.
    ഒരു തമാശയ്ക്കു തുടങ്ങി. വേഗത്തില്‍ പൂര്‍ത്തിയാക്കാനും സാധിച്ചു.
    മുപ്പതു മിനുട്ടില്‍ തീര്‍ത്ത് ടൈം ബോണസ് നേടാന്‍ പറ്റുമെന്നു തോന്നുന്നില്ല. :)

    പദപ്രശ്ന നിര്‍മ്മാതാവിനും, നളിനിയ്ക്കും, മുന്നിലെത്തിയവര്‍ക്കും അഭിനന്ദനങ്ങള്‍

  • neema

    pls help me in 4 A , 14 A , & 13 U

  • anjana

    പാമ്പും (പാമ്പിന്റെ കടിയായിരുന്നു ഇതിലും ഭേദം) സംവാദവും കുഴപ്പിച്ചു. റാങ്ക് 15ല്‍ മേലെ വരേണ്ടതായിരുന്നു അല്ലെങ്കില്‍. അധികസൂചനകള്‍ നല്‍കിയഎല്ലാവര്‍ക്കും നന്ദി

  • anjana

    താപസി – സ്ത്രീലിംഗമോ പുല്ലിംഗമോ ? തപസ്സനുഷ്ടിക്കുന്നവനല്ലേ താപസി ? മഷിതണ്ടില്‍ തിരിച്ചും കാണുന്നുണ്ട്. ശബ്ദതാരാവലിയുള്ളവര്‍ പറഞ്ഞുതരുമോ ?

  • lki

    last letter of 20b and last 2 letters for 13u

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Reshmi, നന്ദി.
     ചൂണ്ടിക്കാട്ടിയ തെറ്റു സംഭവിച്ചതിൽ ഖേദിക്കുന്നു. തിരുത്തിയിട്ടുണ്ട്. 
    ഞാനും ശ്രദ്ധിച്ചിരുന്നുവെങ്കിലും, ഉറപ്പില്ലായിരുന്നു. പിന്നീടു തെരഞ്ഞുകണ്ടുപിടിക്കണമെന്നു വിചാരിച്ചു. വിട്ടുപോയി.
     ഇപ്പോൾ സ്കാൻ ചെയ്ത കോപ്പി നെറ്റിൽ കണ്ടുറപ്പുവരുത്തി.
     നാം ആദ്യത്തേതുപോലെ പറയാറുണ്ടെങ്കിലും നോവലിന്റെ പേർ രചയിതാവിന്റെ അവകാശമാണു്‌. (എന്തിന്റെയും പേരിന്റെ അവകാശി  അതിന്റെ ഉപജ്ഞാതാവു തന്നെ.)

    വിവേകിന്റെ അഭിപ്രായത്തോടു പൂർണ്ണമായി യോജിക്കുന്നു. മേലിൽ നിർമ്മാതാക്കളും അപ്പ്രൂവേഴ്സും ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
     മാത്രമല്ല, ലിങ്കുകൾ ബുദ്ധിപൂർവ്വം നൽകാനും നിർമ്മാതാക്കൾ ശ്രദ്ധിക്കുന്നതു നന്നു്‌. വാക്കു പരിചയമുണ്ടെങ്കിലും
     പെട്ടെന്നൂഹിച്ചെടുക്കാൻ പറ്റാത്തതരത്തിൽ നൽകുന്നത് പദപ്രശ്നത്തിന്റെ നിലവാരം കൂട്ടും. ഇടയ്ക്കുള്ള ഏതെങ്കിലും അക്ഷരത്തിനു ലിങ്കു നൽകുകയാണിതിനുള്ള വഴി.
    -പോഴൻ

  • neema

    14 A first letter plssssssssssssssss.

  • Ranjith

    please help…
    clue for 14A.
    Only one letter needed…

  • mynasa

    Need Clues Please
    4 a fourth letter
    20 a
    12 b
    20 B 2nd letter
    4 d last letter
    13 u last letter
    15 u fifth letter
    17 u 2nd and 3rd letter

  • beegees

    ampily:}}}}

    17a /മലയാളം വിക്കിപീഡിയ-ല്‍ മലയാളസാഹിത്യം >>>>>>ആധുനിക കാലഘട്ടം

    17u /”രണ്ടി”ന്റെ പര്യായം +”നാവി”ന്റെ പര്യായം +”ന്‍”

  • Reshmi

    Anjana,

    താപസി ——–സന്ന്യാസിനി, താപസപത്നി ഇതൊക്കെയാണ് ശബ്ദസാഗരത്തില്‍ കാണുന്നത്. വേറെയും അര്‍ത്ഥങ്ങള്‍ ഉണ്ട്.

  • Reshmi

    Jayakumar (anthippozhan),

    Thanks.

    വളരെക്കാലത്തെ തിരച്ചിലിന് ശേഷം ഏകദേശം ഒരു വര്‍ഷം മുന്‍പാണ് ആ പുസ്തകം കൈയില്‍ വന്നത്.
    അതുകൊണ്ടാണ് തെറ്റ് ചൂണ്ടിക്കാണിക്കാന്‍ പറ്റിയത്. എത്ര ശ്രമിച്ചിട്ടും ഉത്തരം ശരിയാവുന്നുണ്ടായിരുന്നില്ല.
    പിന്നെ ശരിയായ ഉച്ചാരണം അത് തന്നെയാണ്. ആ പേരുമായി ബന്ധപ്പെട്ട അനേകം കഥകളുണ്ട് . ഇന്ത്യയിലെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്ന്. ഇപ്പോഴും അതിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ മനസ്സിലാവും . നാഗരികത വന്നെത്താന്‍ മടിക്കുന്നതുപോലെ. ആ നഗരത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജനത്തിരക്കാണ് അവിടുത്തെ ഏറ്റവും വലിയ പ്രശ്നം.

  • SMITHA

    ADMIN,
    I got fifth rank in this crossword.My rank in PRAYANAM is 13 !!!!! And those who finished after me got 10 th (in PRAYANAM ) or so.Wish to know the reason.

  • mynasa

    അവസാനം എല്ലാം കിട്ടി
    നല്ല പദപ്രഷ്നം
    Thanks

  • a.t.pravin

    പ്രിയ വികാസ്, അന്തിപ്പോഴന്‍,
    എത്ര വലിയ ഉത്തരമായാലും ‘ ലിങ്ക് ‘ ഒന്നിലധികം വേണമെന്ന് നിര്‍ബന്ധം പിടിക്കരുത് എന്നാണ് എന്റെ അഭിപ്രായം. പത്തോ ഇരുപതോ മിനിറ്റില്‍ പദപ്രശ്നം തീര്‍ക്കുന്നത് കൊണ്ട് ചിലപ്പോള്‍ താങ്കള്‍ മുന്നിലെത്തിയേക്കാം, പക്ഷേ ബുദ്ധിയ്ക്കോ മനസ്സിനോ അത് ഒരു വ്യായാമവുമാവുന്നില്ല. പങ്കെടുക്കുന്നവര്‍ പണിപ്പെട്ടു ഉത്തരങ്ങള്‍ കണ്ടു പിടിക്കുന്നതല്ലേ ഒരു മത്സരത്തിന്റെ ശരിയായ ആവേശം..?..നന്ദി .

  • binjose

    @ mynasa & neema
    4 A – മലയാളഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ള കൃതിയാണ്‌. കൗടലീയത്തിന്റെ ഭാഷാന്തരമാണ്‌ ഇത്.
    14 A – പനാശി ദശായാം പാശി. വികടകവി
    13 U – 1000 മീറ്റര്‍ = 1 കിലോമീറ്റര്‍
    20 a – മലയാളം ‘വിക്കി’യില്‍ കക്കാടിനെ തിരയു.
    12 b – നേരത്തെ കൊടുത്ത സൂചനകള്‍ നോക്കു.
    20 B – പൂന്താനം പ്രവീണന്‍
    4 d – ഒരു മലയാളം നടി. ജയറാമിന് സംയുക്ത ഒരു മസ്സാജെര്‍ വില്കുന്നത് ഇത് ഉണരനാണ്.
    13 u – ശാസനം ഗൂഗിളില്‍ നോക്കൂ. ഒരു ചെപ്പേട്‌.
    15 u – തൂലികാനാമം
    17 u – നാക്കിന്റെ പര്യായങ്ങള്‍ ഓര്‍ത്തു നോക്കൂ.

  • admin

    @SMITHA

    will take appx. 30minutes to update the event topper list. you are at 8th at event list now.

  • Vikas

    @ A.T Praveen,

    അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ! :(

  • lki

    thanks

  • jalaja

    എനിക്കീ പദപ്രശ്നം ‘ക്ഷ’ പിടിച്ചൂ ട്ടോ, നിളാപൌര്‍ണ്ണമി. ഇനിയും ഇതുപോലെ നല്ല പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കൂ. ആശംസകള്‍!!!

  • Vivek

    കാസ്, പ്രവീണ്‍ ഉദേശിച്ചത് എന്നെയാണ് :-)

    ലിങ്കുകള്‍ ഇല്ലെങ്കില്‍ പിന്നെ പദ പ്രശ്നം തന്നെ എന്തിന്? ഒരു ക്വിസ് നടത്തിയാല്‍ പോരെ?

    “Crossword is not a quiz, but a game. Your general knowledge is not measured in a crossword, but your analytical ability is”.

  • a.t.pravin

    പ്രിയ വികാസ്,
    വിവേകിന്റെ അഭിപ്രായത്തിനാണ് കുറിപ്പ് എഴുതിയത്. രണ്ടു പേരെയും പേരില്‍ കൂടെയല്ലാതെ നേരില്‍ അറിയാത്തതിനാല്‍ വന്ന ” വി – വി ” വിഭ്രാന്തിയില്‍ പെട്ട് താങ്കളുടെ പേര് എഴുതിപ്പോയതാണ്. ക്ഷമിക്കണം.
    പ്രിയ വിവേക്,
    ” ലിങ്ക്” വേണ്ട എന്നൊന്നുമല്ലല്ലോ ഞാന്‍ എഴുതിയത്. അത്രത്തോളം ” കൂശ്മാന്ഢന് ” അല്ല ഈയുള്ളവന്‍ എന്നാണു തോന്നുന്നത്. വിനോദത്തിലൂടെയായാലും ലേശം വിജ്ഞാനം നേടുന്നത് നല്ലതല്ലേ ? വ്യക്തിപരമായി ഞാന്‍ അങ്ങിനെയാണ് ” മഷിത്തണ്ട് ” പദപ്രശ്നത്തിനെ കാണുന്നത്.

    My perspective : Quiz is also a game. ” Padaprashnam ” too is a quiz, but with clues – the link letters are the clues.

    Am enjoying everything as a game, thank you all for that. Have a nice time !

  • krishnapriya rohit

    need clue for 13A..

  • നിളാ പൗര്‍ണമി

    രണ്ടു ദിവസം ഇത് വഴി വരാന്‍ കഴിഞ്ഞില്ല .നോക്കിയപ്പോള്‍ ഒരു പിടി കമന്റുകള്‍ .
    ( സന്തോഷം!!!!!!!!!!!!!!!!)

    @ രശ്മി
    തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി
    ക്ഷമിക്കുക
    കൈവശമുള്ള ,വായിച്ച പുസ്തകത്തോട് കാണിച്ച
    ഒരു തെറ്റായി പോയതിനാല്‍ എനിക്ക് സ്വയം ക്ഷമിക്കാന്‍ പ്രയാസം തോന്നുന്നു .

    @അഞ്ജന
    പാമ്പ് കടിയേറ്റു റാങ്കു പോയാലെന്താ പുതിയ അറിവ് കിട്ടിയില്ലേ ?
    താപസന്‍ എന്നതിന്റെ സ്ത്രീലിംഗ പദമാണ് താപസി.
    തപസ്വിനി ,താപസപത്നി എന്നീ അര്‍ത്ഥങ്ങളാണ് ശബ്ദതാരാവലി നല്‍കുന്നത് .
    തപസ്വി പുല്ലിംഗ പദമാണ്. താപസന്‍ എന്നര്‍ഥം .

    @ ജയകുമാര്‍ , വിവേക് ,അഞ്ജന
    ഒരു ഉത്തരത്തിനു രണ്ടില്‍ കൂടുതല്‍ ലിങ്കുകള്‍ വേണമോ ?
    അത് പദപ്രശ്നം വളരെ ലളിതമാക്കുകയല്ലേ ചെയ്യുക . നിലവാരം കൂട്ടുകയാണോ ?
    ഈ പദപ്രശ്നം ഉത്തരങ്ങള്‍ക്കു രണ്ടു ലിങ്കുകള്‍ കൊടുത്തിട്ടുണ്ടല്ലോ
    1A-2,2A-2,6A-2,17A-2,20A-2,12B-3
    3D-2,4D-4,15U-2,9D-4,17A-3.
    നാലക്ഷരത്തില്‍ കൂടുതലുള്ളതില്‍ 1D,6D,22A എന്നിവയ്ക്ക് മാത്രമാണ് രണ്ടു ലിങ്കുകള്‍ ഇല്ലാത്തത് .

    പദപ്രശ്നം പ്രശ്നോത്തരി അല്ല തന്നെ .പക്ഷെ അല്പം ആലോചിക്കുന്നത് നല്ലതല്ലേ വിവേക് . എല്ലാം വിലയിരുത്താന്‍ വിടണോ ?ലിങ്കുകള്‍ കൂടിയാല്‍ ചെറിയ കുട്ടികള്‍ക്ക് കൊടുക്കുന്ന MISSING LETTERS പോലെയാവില്ലേ പദപ്രശ്നം

    THANKS

    .

  • anjanasatheesh

    @ nila

    താപസിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു നന്ദി.

    പിന്നെ 17A, 22A, 20A തുടങ്ങി പലസൂചനകള്‍ക്കും തുടക്കത്തിലോ ഒടുക്കത്തിലോ മാത്രമാണ് ലിങ്കുകള്‍ ഉള്ളത്. വലിയ ഉത്തരങ്ങള്‍ ആവുമ്പോള്‍
    നടുഭാഗത്തിനും ലിങ്കുകള്‍ കൊടുക്കുന്നത് നിലവാരം കുറക്കുമെന്നെനിക്കഭിപ്രായമില്ല.ഇതില്‍ പങ്കെടുക്കുന്ന ഒരുവിധം എല്ലാവരും തന്നെ ധാരാളം
    ഒഴിവുസമയം ഉള്ളവരാണെന്നും സമയംപോക്കാനണിതു കളിക്കുന്നതെന്നും എനിക്കു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ആര്‍ക്കും എറെചിന്തിക്കാനും സെര്‍ച്ചുചെയ്യാനും സമയവും കാണില്ലെന്നാണെന്റെ വിശ്വാസം.അതുകൊണ്ടെഴുതീയെന്നുമാത്രം.

  • Kumar

    Any clue for
    13A 2nd letter
    9D 1st letter
    only two left to complete.

  • Kumar

    Got 9D….. required only 13A 2nd letter

  • Kumar

    Thank you got 13A……… good crossword

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    @ രണ്ടില്‍ കൂടുതല്‍ ലിങ്കുകള്‍ വേണമോ ?

    വേണമെന്നു നിർബ്ബന്ധമില്ല. ഉണ്ടായാൽ നല്ലതു്‌. പദത്തിലെ അക്ഷരങ്ങളുടെ എണ്ണത്തിനനുസരിച്ച് ലിങ്കുകളും കൂട്ടുന്നതു നന്നായിരിക്കും.
    അതിന്റെ ഒരു ഏകദേശക്കണക്കാണു്‌ നാലക്ഷരത്തിനൊന്നു്‌ എന്നു പൊതുവായി പറഞ്ഞതു്‌. ഒരു ’കൊട്ടത്താപ്പ്’.
    ആർക്കും മനസ്സിലാവുന്ന ഒരു ലോജിക്ക്. അത്രമാത്രം.
    ഈ പദപ്രശ്നത്തിൽ ലിങ്കിന്റെ കുറവൊന്നും എനിക്കനുഭവപ്പെട്ടില്ല. മുൻപു പറഞ്ഞതും പൊതുവായി കണ്ടാൽ മതി.
    -പോഴൻ

  • നിളാ പൗര്‍ണമി

    @അഞ്ജന
    നിളാ പൗര്‍ണമിയും സമയദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയില്‍ തന്നെ .
    എന്നാലും പുതിയ അറിവുകള്‍ക്കായി ദാരിദ്ര്യത്തിലും ശ്രമിക്കാന്‍ തയ്യാര്‍ .

  • Shajilal

    16a??? any clue???