രണ്ടു പുതിയ ഗ്രൂപ്പുകള്‍
മഷിത്തണ്ടിന്റെ പദപ്രശ്ന മത്സരങ്ങള്‍ ഇനി മുതല്‍ നിയന്ത്രിക്കുന്നത് രണ്ടു പുതിയ ഗ്രൂപ്പുകള്‍ ആയിരിക്കും. ആ ഗ്രൂപ്പുകളുടെ പേര് ഇവയാണ്.
1. നിള (NILA)
2. നളിനി (NALINI)
നിളയില്‍ നടത്തപ്പെടുന്ന പദപ്രശ്ന മത്സരങ്ങള്‍ CW/YEAR/NLLL-4digit എന്ന ഐടിയിലും
നളിനിയില്‍ നടത്തപ്പെടുന്ന പദപ്രശ്ന മത്സരങ്ങള്‍ CW/YEAR/NNNN-4digit എന്ന ഐടിയിലും അറിയപ്പെടും.
ഒരു ഗ്രൂപ്പില്‍ ഇപ്പോള്‍ മൂന്നു വീതം അംഗങ്ങള്‍ ആണ് ഉള്ളത്. ഒരു മുതലാളിയും (OWNER)രണ്ടു പരിശോധകരും (APPROVER). കളിക്കുന്ന ആര്‍ക്കു വേണ്ടമെങ്കിലും പദപ്രശ്നം നിര്‍മ്മിച്ച് അയച്ചു കൊടുക്കാം. മുന്‍ഗണന പ്രകാരം അത് ഇവര്‍ പരിശോധിച്ചു ഇവരുടെ മത്സരങ്ങളില്‍ ഉള്‍പെടുത്തും.
ഈ ഗ്രൂപ്പുകളിലെ അംഗങ്ങളെ പരിചയപ്പെടെണ്ടേ?
നിള – മുതലാളി വികാസ് , വിവേകും , സഞ്ചുവും കൂടെ.
നളിനി – മുതലാളി അന്തിപോഴന്‍ (ജയകുമാര്‍ ),മുജീബും അനീഷും കൂടെ.
ഒരു ഗ്രൂപ്പിലെ മത്സരങ്ങളില്‍ ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക് മറ്റു ഗ്രൂപ്പിന്റെ മത്സരങ്ങളില്‍ പങ്കെടുക്കാം. മൂന്നു മാസമോ ആറു മാസമോ ഇതിലെ അംഗങ്ങള്‍ മാറി പുതിയവര്‍ വരും. (താത്പര്യമുണ്ടെങ്കില്‍ ). ഒരു ഈവന്റിലെ വിജയിയോ പദപ്രശ്ന നിര്‍മ്മിക്കുന്നതില്‍ മിടുക്കരോ മറ്റു പദപ്രശ്നങ്ങളിലെ തെറ്റുകള്‍ ചൂണ്ടികാണിക്കുവാന്‍ പ്രാപ്തിയുള്ളവരെയോ ആണ് പുതിയ അംഗങ്ങളായി തിരഞ്ഞെടുക്കുക.
“നിള”യില്‍ നടത്തുന്ന മത്സരങ്ങള്‍ “സമസ്യ” എന്നും “നളിനി”യില്‍ നടത്തുന്ന മത്സരങ്ങള്‍ “പ്രയാണം” എന്നും അറിയപ്പെടും. ആര്‍ക്കു വേണമെങ്കിലും പദപ്രശ്നം നിര്‍മ്മിച് അയച്ചു കൊടുക്കാവുന്നതാണ്.
പുതിയ പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ താഴെ പറയുന്ന ഘടകങ്ങള്‍ നിശ്ചയമായും ശ്രദ്ധിക്കണം.
#വലിപ്പം – 11×11,12×12,13×13,14×14 ല്‍ വരണം
#എല്ലാ ഉത്തരങ്ങളും തമ്മില്‍ ഒരു ബന്ധം വേണം. പരസ്പര ബന്ധമില്ലാത്ത ഭാഗങ്ങള്‍ (segments/region) കളത്തില്‍ ഉണ്ടാകരുത്.