KRKT വിജയികള്‍ , സമ്മാന ദാതാക്കള്‍

2010 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടന്ന വാശിയേറിയ കുരുക്ഷേത്ര പോരാട്ടത്തിന്റെ ഒടുവില്‍ ഒരു പോരാളി നിലം പറ്റാതെ തലയുയര്‍ത്തി നില്‍ക്കുന്നു. വികാസ്‌! 50 പദപ്രശ്നങ്ങളില്‍ നിന്നായി നേടിയ സ്കോര്‍ 5292.

ഇദ്ദേഹം 40 പോയിന്റ് ലീഡ്‌ കരസ്ഥമാക്കിയത് 23 തവണ GOLD (ഒന്നാം റാങ്ക്) വാങ്ങിയാണ്. നെറ്റില്‍ സേര്‍ച്ച്‌ ചെയ്തു ഉത്തരം കണ്ടെത്തുന്ന മികവാണ് ഇദ്ദേഹത്തിന്റെ ഒന്നാമത്തെ ആയുധം. ഒരു അക്ഷരത്തിന്റെ സാധ്യതയുള്ള മറ്റു കോമ്പിനേഷനുകള്‍ ക്ഷമയോടെ പരീക്ഷിക്കിലാണ് രണ്ടാമത്തെ ആയുധം. സഹ പോരാളികളെ സഹായിക്കുന്നതിലും ഇദ്ദേഹം മികച്ച പങ്കു വഹിച്ചു.

രണ്ടാം സ്ഥാനം 5252 പോയിന്റ് നേടിയ പ്രദീപ്‌ ആണ്. മൂന്നാം സ്ഥാനക്കാരിയുമായിയുടെ അതെ സ്കോര്‍ തന്നയാണ് നേടിയതെങ്കിലും കൂടുതല്‍ തവണ ഒന്നാം റാങ്ക് നേടിയ മികവില്‍ ഇദ്ദേഹത്തിനാണ് രണ്ടാം സ്ഥാനം. അഞ്ചു പദപ്രശ്നങ്ങള്‍ തെറ്റുകൂടാത നിര്‍മ്മിച്ചു എന്നത് മറ്റൊരു പൊന്‍ തൂവലും.

മൂന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നത് ഷണ്മുഖപ്രിയയാണ്. നാല് പദപ്രശ്നങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. രണ്ടാം സ്ഥാനകാരനുമായി സ്കോര്‍ ബോര്‍ഡില്‍ തുല്യ നില പുലര്‍ത്തിയെങ്കിലും ടൈ ബ്രക്കറില്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

നാലാം സ്ഥാനം നേടി വെറ്ററന്‍ താരം ജലജ മേനോനും മികച്ച പോരാട്ടവീര്യം കാഴ്ചവച്ചു. ഷിനോജ് , സഞ്ജു , പ്രിയ , ബിനോയ്‌, ലക്ഷ്മി, അലി എന്നിവര്‍ യഥാക്രമം 5,6,7,8,9,10 സ്ഥാനങ്ങള്‍ നേടിയെടുത്തു. വൈകിയ വേളയില്‍ രണാങ്കണത്തില്‍ എത്തിച്ചേര്‍ന്ന ജയകുമാര്‍ പതിനൊന്നാം സ്ഥാനം പോരാടി നേടി.

Score Summary.
vikasvenattu(Vikas) ………….[5292] 23Gold, 3 Event-winner
knpradeep771(Pradeep)………[5252] 2Gold, 1 Event-Winner, 1 runner-up, 5 Created
m.s.priya(Shanmukhapriya)…..[5252] 4 Created
menonjalaja(Menonjalaja)…….[5246] 1 Gold 2 runner-up, 5 Created
shinojc(Shinoj)…………………[5239] 3 Gold 1 Event-Winner, 3 Created
sanjup(സഞ്ചു) ………………….[5227] 4 Created
piku1(Priya)…………………….[5225] 3 Created
binjose (Binoy Joseph)………..[5222] 3 Gold
simla2k (Lakshmi) ……………..[5218]
roomteam (ali)………………….[5217] 1 Gold
jaymro(Jayakumar)…………….[5216] 1 Gold, 1 Created

Full Top Scorer Table

EVENT Winners
1. KRKT KARNA – Pradeep (knpradeep771)
2. KRKT BHIMA – Shinoj (shinojc)
3. KRKT DRONA – Vikas (vikasvenattu)
4. KRKT BHISHMA – Vikas (vikasvenattu)
5. KRKT ABHIMANYU – Vikas (vikasvenattu)

Prizes
First Prize – Sony CyberShot DSC-W350 worth Rs 9990 (or advanced model)
10 consolation Prizes – Books (worth 500Rs)
5 Event Winners – Electronics Items or Books. (worth Rs 1000)

സമ്മാന ദാതാക്കള്‍ ഇവരാണ്
- Aneesh (aneeshmelan)
- Bijoy M C
- Dhanush Gopinath
- Jalaja (menonjalaja )
- JayaKumar(jaymro)
- Joju John C
- Manoj V
- Pradeep (knPradeep771)
- Praseed V Gopal
- Ranjit John
- Sanju (sanjup)
- Shaji V S
- Vikas Rajan
- Vikas(VikasVennattu)
- Vivek RV (vivekrv)
If you wish to sponsor a prize, click here.

  • admin

    വിജയികള്‍ക്ക്‌ അഭിനന്ദനങ്ങള്‍ .

    സമ്മാനം അയച്ചു തരേണ്ട വിലാസം തരിക (കേരള വിലാസമായാല്‍ ഉത്തമം). എന്ത് സമ്മാനമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് കൂടി ചേര്‍ക്കാം. ഓനോ രണ്ടോ പുസ്തകത്തിന്റെ പേരോ ഇലക്ട്രോണിക് ഐറ്റത്തിന്റെ പേരോ കൂടെ ചേര്‍ക്കുക. ലഭ്യമാണെങ്കില്‍ അത് തന്നെ അയച്ചു തരാം. അധിക വില അയച്ചു അയച്ചു തന്നാല്‍ മതിയാകും.

  • admin

    ഈ ഫോറത്തില്‍ ആക്ടീവായി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ മാനസികമായ ഉല്ലാസത്തിനു ഈ പദപ്രശ്ന മത്സരങ്ങള്‍ ഉപകരിച്ചു എങ്കില്‍ ഞങ്ങള്‍ ധന്യരായി. സമ്മാനം സ്പോണ്‍സര്‍ ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും കളിക്കാര്‍ക്കും നന്ദി.

  • Jalaja

    സമ്മാനജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!!!
    സമ്മാനദാതാക്കള്‍ക്ക് നന്ദി!!!
    നല്ല വാക്കുകള്‍ക്കും സമ്മാനത്തിനും
    നന്ദി അഡ്മിന്‍!!!
    നന്ദി മഷിത്തണ്ട്!!!

  • http://mathrubhumicrossword Mujeeb Rahman

    Congrats All winners Of KRKT

  • admin

    ലിസ്റ്റില്‍ സഞ്ചുവിനേയും ജലജയേയും കൂടി കൂട്ടുന്നു.

    പങ്കെടുത്ത പോരാളികള്‍ : 975

  • Sandeep V

    Congratulations to all winners! (I wonder how the people scored like this…)
    When will be the next game starts?

  • നിളാ പൗര്‍ണമി

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

  • sanju

    അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..അഭിന്നദങ്ങള്‍
    പങ്കെടുത്തവര്‍ക്ക്,വിജയികള്‍ക്ക്,ഉന്നത വിജയികള്‍ക്ക്..
    ഒരുപാടു നന്ദി,മഷിത്തണ്ടിന്,ജോജുവിന്,അഡ്മിന്,നിറഞ്ഞ മനസ്സോടെ മഷിത്തണ്ടിന്റെ കൂടെ നിന്ന എല്ലാ സുമനസ്സുകള്‍ക്കും…

  • രവി

    പദപ്രശ്നത്തില്‍ പങ്കെടുത്തവര്‍ക്കും,വിജയികക്ക് പ്രത്യേകിച്ചും അഭിനന്ദനങ്ങള്‍.
    ഇത്തരം ഒരു പദപ്രശനത്തിന്ന് തുനിഞ്ഞിറിങ്ങിയ മഷിത്തുണ്ടിന്റേ ഭാരവാഹികളും അഭിനന്ദനെം അര്‍ഹിക്കുന്നു.

    സ്നഹത്തോടെ,
    രവി.

  • അനില്‍കുമാര്‍

    Congratulations ……….. all winners

  • Kannan

    congrads winners
    whn is the next competition

  • Vamadevan

    Abhinandanangal Vikas! Keep it up!

  • Rajith Ravi

    അഭിനന്ദനം നിങ്ങള്‍ക്കഭിനന്ദനം……

  • Jalaja

    അഭിനന്ദനങ്ങള്‍ക്ക് നന്ദി.

  • G Gopakumar

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

  • salil

    congrats… winners…

  • admin

    മൂന്നു പേര്‍ മാത്രമേ വിലാസവും ഇഷ്ട സമ്മാനത്തിന്റെ വിവരവും നല്‍കിയിട്ടുള്ളൂ. എത്രയും പെട്ടന്ന് മറ്റുള്ളവരും അവരവരുടെ വിലാസം അയച്ചു തരുവാന്‍ താത്പര്യപെടുന്നു.

  • Anand

    Congratulations to all winners..!!!

  • admin

    സമ്മാന ദാതാക്കളുടെ ലിസ്റ്റില്‍ അനീഷ്‌ മേലാന്‍നെ കൂടി കൂട്ടുന്നു.

    മൂന്നു പേര്‍ മാത്രമേ വിലാസവും ഇഷ്ട സമ്മാനത്തിന്റെ വിവരവും നല്‍കിയിട്ടുള്ളൂ. എത്രയും പെട്ടന്ന് മറ്റുള്ളവരും അവരവരുടെ വിലാസം അയച്ചു തരുവാന്‍ താത്പര്യപെടുന്നു.

    സമ്മാനം വേണമെന്ന് താത്പര്യം ഇല്ലാത്തവര്‍ അത് ഒരു മെയില്‍ ആയി അറിയിച്ചാല്‍ സൌകര്യമായിരിക്കും .

  • admin

    കുരുക്ഷേത്രയുടെ സമ്മാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. എത്തി കഴിഞ്ഞാല്‍ അയച്ചു തരാം. ചടങ്ങോന്നും വേണ്ടല്ലോ അല്ലെ? അല്ലെങ്കില്‍ വേണോ? വികാസിന്റെ തീരുമാനം ആദ്യം അറിയിക്കുക. Feb26 നു TCR ല്‍ അല്ലെങ്കില്‍ March 12 ബംഗാളൂരില്‍ .

    തൃശൂരില്‍ സമ്മാന ദാന ചടങ്ങ് വേണ്ടവര്‍ കൈ പൊക്കുക. (വികാസിന്റെ സൌകര്യത്തിനു മുന്‍ഗണന)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഇതിലേതായാലും പോഴനു ’സൗകര്യം’. :)
    ചടങ്ങൊക്കെ വേണോ?
     മാർച്ച് 31 മുതൽ മെയ് 4 വരെയുള്ള(മെയ്-1 ഒഴികെ) ദിവസങ്ങളായിരുന്നെങ്കിൽ(ചടങ്ങുണ്ടെങ്കിൽ)
     കേരളത്തിലെവിടെയാണെങ്കിലും പങ്കെടുക്കാൻ നോക്കും. അന്നാണല്ലോ നാട്ടിലുണ്ടാവുക(മിക്കവാറും). :-s