MBI/2010/MASHI2-0005

MBI/2010/MASHI2-0005
Topic :പലവക
By :vivekrv
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0005
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0005
five-star-rating

Tags:

  • vivek

    എല്ലാവര്ക്കും സ്വാഗതം. ആരും വിഷമിക്കേണ്ട. അര മണിക്കൂറിനുള്ളില്‍ ഇത് തീര്‍ക്കാന്‍ പറ്റും. ഞാന്‍ guarantee .

    ക്ഷമയോടെ കാത്തിരിക്കൂ.

    PS: കല്ലുകളും മാലകളും ഒരുപോലെ സ്വീകരിക്കപെടും. പക്ഷെ കല്ലുകള്‍ ക്കാണ്‌ എന്റെ മുന്‍ഗണന. കല്ലെറിയാതെയിരുന്നാല്‍ തിരിച്ചു എറിയില്ല എന്നോര്‍ത്ത് ആരും എറിയാതെ പോകല്ലേ. എനിക്ക് എറിയാതെ ഇരിക്കാന്‍ അറിയില്ല. അതുകൊണ്ട് മടിക്കാതെ കടന്നു വരൂ.

  • Mithun

    ഈ പറഞ്ഞത്‌ കല്ല്‌ വച്ച നുണ അല്ല എന്ന് വിശ്വസിച്ചു കൊണ്ട് ഞാന്‍ കല്ല്‌ പെറുക്കാന്‍ പോവുകയാണ്, വിവേക് ഹെല്‍മെറ്റ് റെഡിയാക്കി വച്ചോ…

  • Kannan

    11A mistake

  • vivek

    പിന്നെയും പിന്നെയും വികാസ് … വികാസ് (കട: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്)

    അഭിനന്ദനങ്ങള്‍ വികാസ്

    ഒരു dead cell പോലുമില്ലാത്തതിനാല്‍ ഇഷ്ടം പോലെ clue . അതിനാല്‍ stuck ആകാന്‍ സാധ്യത ഒട്ടും ഇല്ല. ഒരു സൂചന കിട്ടിയിലെങ്കില്‍ അടുത്തതില്‍ കിട്ടും. അതിനാല്‍ തളരാതെ try ചെയ്യൂ.

  • Shinoj

    കല്ലെറിയാനുള്ള വകുപ്പൊന്നും അധികം കണ്ടില്ല വിവേക്… നല്ലൊരു പദപ്രശ്നം.

    And Vikas, as always, congrats..

  • vivek

    @kannan
    11A – one clue is wrong but the other is correct. (Apologies as I have created this crossword when the availability of online ditionaries are not known to me. This is fully dependent on my so called memory. And was in a hurry to complete and couldnt do a second research. I know these are not excuses but please pardon that spelling mistake)

  • GK

    Dear Vivek,

    Thanks a lot for this interesting CW!! It was comparatively easy!!

    45D – answer correct aano? I thought it is Geneva!!

    @ Vikas – Again congrats.

  • Jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
    45D. ജികെ യുടെ അഭിപ്രായത്തോട് യോജിക്കുന്നു.

  • Mithun

    ഒരു സംശയം, ഈ clue എവിടെ നിന്നാണ് കിട്ടുന്നത്.. പദപ്രശ്നം പേജില്‍ തന്നെ ഉണ്ടോ?

  • vivek

    @ GK/Jalaja – Thanks for the correction.

    @ Mithun – I dont understand this question. :-(

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഇതിലെ ഏറെ ചോദ്യങ്ങളും ഉത്തരങ്ങളും നഴ്സറി നിലവാരം പോലുമില്ലാത്തതായിരുന്നു. ഇതെങ്ങനെ ‘മാതൃഭൂമി’ അംഗീകരിച്ചു?

     പലസൂചനകളും ഉത്തരങ്ങളും മുമ്പു പല പദപ്രശ്നങ്ങളിലും കൊടുത്തിട്ടുള്ളതാണു്‌. 
    ഒരേ ഉത്തരമാണെങ്കിൽ സൂചന മാറ്റിക്കൊടുക്കണമെന്നുള്ള സാമാന്യബോധം പോലും പ്രകടിപ്പിച്ചുകണ്ടില്ല.
     16എ,19എ, 22എ,31എ,32എ,34എ,30ഡി, 36യു,47യു,57യു,59യു എന്നിവയെല്ലാം ഉദാഹരണം.

    45 ഡി- ജനീവക്കാരനായ G.K. പറഞ്ഞല്ലോ റെഡ് ക്രോസ്സിന്റെ ശരിയായ കാര്യം. വിക്കിപീഡിയയിലൊന്നു നോക്കിയാൽ മതിയായിരുന്നു.

    11എ- തെറ്റു മനസ്സിലാക്കി മുൻ‍കൂർ‍ജാമ്യം എടുത്തുകളഞ്ഞു. ങ്ഹും.!
    7എ- മഹത്തായ ബുദ്ധമതത്തിന്റെ ആചാര്യസ്ഥാനത്തെ വെറും ഒരു മൃഗത്തിനു തുല്യമാക്കിയതു്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണു്‌.
     ’തിബത്തിലെ ബുദ്ധമതക്കാരുടെ ആചാര്യൻ’ എന്ന നല്ലൊരു സൂചന കൊടുക്കാമായിരുന്നല്ലോ.

    23എ- പരീക്ഷയെഴുതി ജയിക്കുന്നവർ ഏതു ശത്രുവിനെയാണാവോ ജയിക്കുന്നതു?

    ഒരു ചോദ്യത്തിന്റെ ഉത്തരമനുസരിച്ച് ’ഓ.എൻ.വിക്കു കേരളത്തിൽ വച്ചു ’ജ്ഞാനപീഠം ബലികഴിക്കു’മെന്നു
     പത്രങ്ങൾ വാർത്ത കൊടുക്കേണ്ടി വരുമല്ലോ.

    42എ- ’ഉത്തരേന്ത്യ’ എന്നാൽ ’ഡൽഹി’ എന്നു ഏതു നിഘണ്ടുവിലാണു കൊടുത്തിട്ടുള്ളത്?
    44എ- മൂന്നാമത്തെ അക്ഷരം ഇരട്ടിച്ചില്ല.
    49എ- ചോദ്യവും ഉത്തരവും തമ്മിൽ പൊരുത്തക്കുറവില്ലേ?
    ആൽബർട്ട് ഐൻസ്റ്റീൻ, തോമസ് ആൽ‍വ എഡിസൻ തുടങ്ങി അദ്ധ്യാപകരുടെ തലവേദനയായവർ.
     സ്കൂളിൽ നിന്നുപോലും പുറത്താകേണ്ടി വന്നവർ. ഇവരൊക്കെ മണ്ടന്മാരായിരുന്നോ? 
    ഇവരേക്കാൾ ഗ്രഹണശേഷി പ്രകടിപ്പിച്ചിരുന്നവർ ഇന്നെവിടെയാണു്‌?

    48ബി- സൂചനയിൽ ആവർത്തിക്കുന്ന അക്ഷരത്തെറ്റ്. രണ്ടക്ഷരമുള്ള ഒരു വാക്കുപോലും തെറ്റില്ലാതെ എഴുതാൻ കഴിയില്ലെന്നുണ്ടോ?
    1ഡി- ഹോ എന്തൊരു ക്ലൂ…എന്തൊരു ഉത്തരം….!!
    ഇദ്ദേഹം ഏതു പാർട്ടിയുടെ ദേശീയനേതാവാണു്‌ എന്നു പറഞ്ഞുതരുമോ?
    മാണി സി.കാപ്പൻ, മഞ്ഞളാംകുഴി അലി എന്ന മാക് അലി, പോരെങ്കിൽ പിടി കുഞ്ഞുമുഹമ്മദ്, ആര്യാടൻ ഷൌക്കത്ത്
     തുടങ്ങിയവരൊന്നും ചോദ്യകർത്താവുദ്ദേശിച്ച ’ലെവലി’ൽ ഇതുവരെ എത്തിയിട്ടില്ലെന്നാണോ? 
    ഇവിടെ പേരിന്റെ അവസാനഭാഗം ശരിതന്നെയോ എന്നും സംശയമുണ്ട്.

     ഇക്കണക്കിനു ഓരോ അഞ്ചുവർഷം കൂടുമ്പോൾ വോട്ടു ചെയ്യുകയും മാസത്തിലൊരിക്കലെങ്കിലും ഒരു സിനിമ കാണുകയും
     ചെയ്യുമായിരുന്ന ’പോഴനും’ ഈ കാറ്റഗറിയിൽ വരും.

    13ഡി- സൂചന ശരിയോ? എങ്കിൽ ’അഹങ്കാര’ത്തിന്റെ പര്യായമായി വരുന്ന വാക്കിനു്‌ എന്തർത്ഥം പറയും?
    18യു-എന്നെങ്ങനെ തീരുമാനിച്ചു? എനിക്കാദ്യം ഓർമ്മവരുന്നതു രജനികാന്തിനെയും ’ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവാർ’ എന്ന ഡയലോഗുമാണു്‌.

    [തീർന്നിട്ടില്ല,...തുടരും....]

  • http://mathrubhumicrossword Mujeeb Rahman

    congrats toppers and again congrats Vikas!
    all of you welcom next Crossword,
    It’s my first effort.

  • raj

    clue on 7a,23d

  • admin

    @അന്തിപ്പോഴൻ ,
    “16എ,19എ, 22എ,31എ,32എ,34എ,30ഡി, 36യു,47യു,57യു,59യു എന്നിവയെല്ലാം ഉദാഹരണം”

    ഇത് നിവര്‍ത്തിയില്ല. മറ്റുള്ളവര്‍ എന്തെഴുതും എന്ന്‍ മറ്റൊരാള്‍ക്ക്‌ മുന്‍കൂട്ടി കാണുവാന്‍ കഴിയിവില്ലോ.

    മറ്റുള്ളവയ്ക്കുള്ള മറുപടി വിവേകില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

  • raj

    please give clue on 29b,23d

  • Vikas

    നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
    നരകവാരിധി നടുവിൽ ഞാൻ!

    വിവേക് ഇത്രയ്ക്ക് പ്രതീക്ഷിച്ചു കാണില്ല!
    മാത്രമല്ല തുടരും എന്നൊരു ബോർഡും.

    അഭിനന്ദനമറിയിച്ചവർക്കൊക്കെ നന്ദി :)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    I never noticed that advt. at the footer of the Mashithantu Home page.

    Now I decide to make some clicks at least for the sake of mere clicks. It’s beneficiary for a good cause.
    I would strongly support including ads for survival. We can not expect others help for ever.
    I’m happy to extend a small donation which will follow this.

    May all your efforts be fruitful !

  • sanju

    കൊടുത്താല്‍ കൊല്ലത്തും കിട്ടും ന്നു പറേണത് ശരിയാണോ ആവോ??
    മടിക്കാതെ കടന്നു വരൂന്ന് പറഞ്ഞത് പോഴനങ്ങ് ഇഷ്ടപ്പെട്ടൂന്ന് തോന്നണു..
    ന്നാലും മെഗാ സീരിയല്‍ പോലെ തുടരുംന്നുള്ള ബോര്‍ഡ് എന്തിനാണാവോ??

    @വികാസ്,
    അഭിനന്ദനം അറിയിച്ചവര്‍ക്കു മാത്രല്ല,എല്ലാര്‍ക്കും നന്ദി പറഞ്ഞോളൂ..എല്ലാ പദപ്രശ്നത്തിനും ഒരേ കമന്റ് എഴുതണ്ടാന്നു വച്ചാ ഇപ്പോ മെനക്കെടാത്തെ..അടുത്തൊന്നും ഇനി ടൂര്‍ പ്രോഗ്രാംസ് ഇല്ലേ??;)

  • vivek

    @anthippozhan – :-) സന്തോഷം. ഒരാളെങ്കിലും പ്രതികരിച്ചല്ലോ. മിക്കവാറും എല്ലാം പ്രകോപനം ആണെന്ന് മനസ്സിലായി. എന്നാലും ചുമ്മാ മറുപടി പറയാം.

    പദ പ്രശ്നം എന്ന് വെച്ചാല്‍ മുന്പ് പലതിലും കണ്ടിട്ടുള്ളത് പോലെ കടിച്ചാല്‍ പൊട്ടാത്ത ശബ്ദ താരാവലിയില്‍ നിന്നെടുത്ത കുറെ വാക്കുകളും പ്രാദേശികമായ ചില പ്രയോഗങ്ങളും ആണെന്ന് അംഗീകരിച്ചാല്‍; അതെ ഇതൊരു “നിലവാരം” കുറഞ്ഞ പദ പ്രശ്നം ആണ്. പക്ഷെ സ്വന്തം ഓര്‍മ്മയും ബുദ്ധിയും സാമാന്യ ബോധവും അല്പം അന്വേഷണ ബുദ്ധിയുമുള്ള ആര്‍ക്കും വളരെ രസകരമായി കളിക്കാവുന്ന (നഴ്സറിക്കുട്ടികള്‍ക്കും) ഒന്നാണ് പദ പ്രശ്നം എന്ന എന്റെ വീക്ഷണത്തില്‍ ഉണ്ടാക്കിയതാണ് ഇത്. (3 മണിക്കൂറില്‍ 35 പേര്‍ക്ക് ഇത് പൂര്‍ത്തിയാക്കാന്‍ പറ്റി. അവരില്‍ എത്ര പേര്‍ ആദ്യമായാണ് 100 പോയിന്റ് നേടുന്ന സംതൃപ്തി അനുഭവിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?) ഘടഘടിയന്‍ പദ പ്രശ്നങ്ങള്‍ ക്കിടയില്‍ ഇത് പോലൊരെണ്ണം നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്. കുറഞ്ഞ പക്ഷം അവരുടെ interest എങ്കിലും നിലനില്‍ക്കും.
    ഞാന്‍ പദപ്രശ്നമത്സരത്തില്‍ പുതിയതാണ്. അതിനാല്‍ ഉത്തരങ്ങള്‍ മുന്പ് പലതിലും കണ്ടിട്ടുണ്ട് എന്നത് verify ചെയ്യണമെങ്കില്‍ കുറെ പാടാണ്. സ്ഥിരം കളിക്കാര്‍ക്ക് അവ പരിചിതം ആയിരിക്കാം. പക്ഷെ അവര്‍ മാത്രമല്ലല്ലോ കളിക്കുന്നത്. (പഴയവ ഞാന്‍ കളിച്ചു തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് ഭാവിയില്‍ ആവര്‍ത്തനം ഉണ്ടാകില്ല എന്ന് കരുതുന്നു)

    7A – ആ ഉത്തരം തെറ്റാണെന്ന് പറയാന്‍ പറ്റുമോ? ഒരു ഉത്തരത്തിനെങ്കിലും വ്യത്യസ്തമായ സൂചന കൊടുത്തതാണോ കുറ്റം? :-( . ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം ….
    23A – നമ്മള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം മാത്രമേ ഒരു വാകിനു പാടുള്ളൂ എന്നില്ലല്ലോ. ഞാന്ന്‍ ചുമ്മാ ഒന്ന് മഴിതണ്ടിലിട്ടു നോക്കിയതാണ്. ദാണ്ടേ കിടക്കുന്നു. http://www.dictionary.mashithantu.com/dictionary/%E0%B4%9C%E0%B4%AF%E0%B4%82
    42A – ദല്‍ഹി ഉത്തരേന്ത്യയില്‍ അല്ല എന്ന് ഇതു നിഘണ്ടു വിലാണ് കൊടുത്തിരിക്കുന്നത്?
    44A – agreed
    49A – http://www.dictionary.mashithantu.com/dictionary/%E0%B4%AC%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF
    48B – ക്ഷമിക്കുക .. ക്ഷമിക്കുക ,,, മലയാളം ടൈപ്പിംഗ്‌ പഠിച്ചു വരുന്നതെയുള്ളു. (ഇന്നാണെങ്കില്‍ ഇവയൊക്കെ ശരിയാക്കാമായിരുന്നു എന്ന് തോന്നുന്നു. ഇത് നിര്‍മ്മിച്ച സമയത്ത് നെറ്റില്‍ available ആയ resource നെ പറ്റിയുള്ള അറിവ് പരിമിതമായിരുന്നു.)
    1D – പദ പ്രശനം ഒരു ക്വിസ് അല്ലല്ലോ. അപ്പോള്‍ ചേരുന്ന വാക്കുകള്‍ ഉപയോഗിചാലെ ഉത്തരം ശരിയാകു. തന്നെയുമല്ല അതൊരു കാലികമായ ചോദ്യമായിരുന്നു. അടുത്ത കാലത്ത് വന്ന ഒരു വാര്‍ത്തയെ അടിസ്ഥാനം ആക്കിയത്. Related to the new film of an established director. (“ദേശീയനേതാവാണു്‌” എന്ന് ആരാണ് പറഞ്ഞത്? സ്വന്തമായി ചോദ്യം ചോദിച്ചു സ്വന്തമായി (തെറ്റായി) ഉത്തരം കണ്ടു പിടിക്കുകയാണോ? )
    13D – അഹം എന്ന വാക്കിന്റെ അര്‍ഥം ego എന്നാണ് എനിക്ക് തോന്നുന്നത്. ego എന്നാല്‍ അഹങ്കാരം, അഹംബോധം .. (പിന്നെ ഞാന്‍ പറഞ്ഞല്ലോ എന്റെ കയ്യില്‍ ശബ്ദ താരാവലി ഒന്നും ഇല്ല ഒന്ന് confirm ചെയ്യാന്‍. ചുരുങ്ങിയ പക്ഷം ഒരു ലഘു ശബ്ദ താരാവലി എങ്കിലും വേണ്ടതായിരുന്നു :-( )
    18U – see above against 1D (പദ പ്രശനം ഒരു ക്വിസ് അല്ലല്ലോ. അപ്പോള്‍ ചേരുന്ന വാക്കുകള്‍ ഉപയോഗിചാലെ ഉത്തരം ശരിയാകു)

    [തീർന്നിട്ടില്ല,...തുടരും....] തീര്‍ച്ചയായും always welcome.

  • vivek

    @raj
    29B – മധുവിന്റെ പ്രസിദ്ധ dialouge ഓര്‍മ്മയില്ലേ? ….. നിന്നെ ഓര്‍ത്ത് ഈ കടാപുറത്ത് ഞാന്‍ പാടി പാടി നടക്കും
    ഇതൊരു ജീവനില്ലാത്ത വസ്തുവാണ് . എല്ലാ കളികളിലും പങ്കെടുത്തു.

  • sanju

    @രാജ്,
    29B-ചെമ്മീന്‍ ഓര്‍ത്തു നോക്കൂ
    23D-ഇത്തവണത്തെ ലോകകപ്പില്‍ ഉപയോഗിച്ച പന്ത്

  • aparna

    any clue for 25A&21B?

  • vivek

    I was just wondering from where I got that wrong information about Red cross. Finally I thought I digged in.

    It was heard in the movie “Accident on hill Road” when Celina’s character got the appointment letter from Redcross London. (I should have double checked it :-( ).

    Admin, can I change the question now? (anyway almost 40 completed till now and nobody complained that it made them struggle).

  • Vikas

    മ്മടെ പ്രദീപ് എവിടെപ്പോയി?

  • vivek

    @Aparna

    25A – ആയിഷ – ആരാണ് കര്‍ത്താവ്?
    21B – http://www.my-kerala.com/movies/labels/Roma.shtml

  • vivek

    @Vikas
    ഇതൊന്നുമല്ല പ്രതീക്ഷിച്ചത്.
    പക്ഷെ കിട്ടിയത് കൊണ്ട് തൃപ്തി പെടേണ്ടി വന്നിരിക്കുന്നു.
    [തീര്‍ന്നിട്ടില്ല ... തുടരും] … എന്നതിലാണ് ഇനി ഒരു പ്രതീക്ഷ …

    @Sanju
    “കൊടുത്താല്‍ കൊല്ലത്തും കിട്ടും ന്നു പറേണത് ശരിയാണോ ആവോ??” ശരിയാണ് എന്ന് തോന്നുന്നില്ല. കൊടുക്കുന്നത് പോലും തിരിച്ചു കിട്ടുന്നില്ലല്ലോ. :-(

  • Priya

    അഹംഭാവം ആണ് ഞാന്‍ എന്ന ഭാവം അപ്പോള്‍ അഹം “ഞാന്‍” മാത്രമാണ്
    http://dictionary.mashithantu.com/dictionary/%E0%B4%85%E0%B4%B9%E0%B4%82

  • vivek

    what is the issue here. A nice cross word without any gimmicks. I really like it

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :)
    [നിരൂപണം, ഭാഗം-രണ്ട്**
    ...തുടർച്ച...]
    ….ഇങ്ങനെ വള..വളാ..ന്നു പറയാനാണെങ്കിൽ എത്രവേണമെങ്കിലും പറയാം. പക്ഷേ ഞാനതു ചെയ്യില്ല.
    കാരണം, ഇതൊരു നല്ല, ഈസി പദപ്രശ്നമാണു്‌.
    ഒരു നിഘണ്ടുവും നോക്കാതെ, ‘ഗൂഗിളാ’തെയും ‘വിക്കാ’തെയും ഒറ്റയിരുപ്പിൽ ഏതു മലയാളിക്കും
    ചെയ്തുതീർക്കാൻ പറ്റുന്നതു്‌. ഒന്നോ ഒരുമുറിയോ തെറ്റൊന്നും കാര്യമില്ല. നമ്മുടെ വിവേകിന്റെയല്ലേ?
    എല്ലാവരും നിറഞ്ഞ സന്തോഷത്തോടെയാകും ഇതു പൂർത്തിയാക്കുക.
    അവരുടെ എണ്ണം ഒരു ഡബിൾ സെഞ്ച്വറിയെങ്കിലും കടക്കുമെന്നെനിക്കുറപ്പുണ്ടു്‌.

    ഇങ്ങനെ എല്ലാവർക്കും വേണ്ടി ഒരു പദപ്രശ്നം നിർമ്മിച്ചതിന്റെ ഫുൾമാർക്ക് വിവേകിനു തന്നിരിക്കുന്നു.

    :) :) :) :) :) :) :) :) :) :) :) :) :) :) :)
    (കൂ..യ്….കൂ…..യ്…പറ്റിച്ചേ…..
    അതേ, പാവപ്പെട്ട ജലജച്ചേച്ചിയെയും മറ്റും കുറ്റം പറയാനിറങ്ങിയപ്പോ ആലോചിക്കണമായിരുന്നു, പണി തിരിച്ചും കിട്ടുമെന്നു്‌ :) ഇപ്പോ സമാധാനമായല്ലോ.)
    ഇനി ഗുഡ്‍ ബാ….യ്..( ശ്രീകണ്ഠൻ നായർ സ്റ്റൈൽ)   :)
    **ഒന്നാംഭാഗത്തിനു മുമ്പേ ആത്മാർത്ഥമായി തയാറാക്കിയതു്‌.

    Dear അഡ്‍മിൻ,
    സീരിയസായോ? ഏയ്.. ചുമ്മാ…(മോഹൻലാൽ- രവണപ്രഭു സ്റ്റൈൽ)എല്ലാം അച്ചാച്ചന്റെ ഓരോ നമ്പരല്ലേ? (സ്വന്തം ചോദ്യോത്തരം സ്വയം ആവർത്തിക്കുന്നതിലും വലുതല്ലല്ലോ.)
    എല്ലാർക്കും പാരയുമായി നടക്കുന്ന വിവേകിനിട്ടൊരു പണി കൊടുത്തില്ലെങ്കിൽ എന്താ ഒരു രസം?

  • anjana

    to vivek,

    onnum ezhuthilla ennu karuthiyathannu….munpe kurachu ezhuthiyathinu njan ketta pazhi cheruthumallayirunnu….

    Vivek …excellant keep it up …I LIKE YOUR REPLY …POINT TO POINT. Pinne thangal parja onnu valare correct…..”Kadichal pottatha vakkukal” from nigandus…and shabdatharavaly….as a beginner you done good job..all the best..

  • ബിജോയ്

    @പോഴന്‍
    താങ്കളുടെ നിലപാടിലുള്ള ചില ഏച്ച് കെട്ടലുകള്‍ കണ്ടപ്പോള്‍ മനസിലായിരുന്നു, ഇത് എവിടെ വരെ പോകുമെന്ന്.
    കല്ലെറിയല്‍ ഇല്ലെങ്കില്‍ എന്ത് ആഘോഷം എന്ന് ഇപ്പോള്‍ മനസിലായി വരുന്നു.

    @all
    ഇവിടുത്തെ അഭിപ്രായങ്ങള്‍ മാനിച്ച്, ചില ക്ലൂകള്‍ മാറ്റി, കൂടുതല്‍ ഭംഗി വരുത്തിയിട്ടുണ്ട്.

    പരസ്യങ്ങള്‍ മഷിതണ്ടിലേക്ക് നിങ്ങള്‍ക്ക് നല്‍കാവുന്ന ചെറിയ സംഭാവനകളാണ്. ഓരോ തവണയും പദപ്രശ്നം കളിച്ചു കഴിയുമ്പോഴോ, ടോപ്‌ ലിസ്റ്റ് പരിശോധിച്ചു കഴിഞ്ഞതിനു ശേഷമോ പരസ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് മഷിത്തണ്ടിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ സഹായിക്കും.

    ഈ ടോപിക്‌ ഇവിടെ കൊണ്ട് വന്നതിന്, താക്സ്‌ പോഴന്‍!

  • vivek

    @anthippozhan – See my first line of answers above “മിക്കവാറും എല്ലാം പ്രകോപനം ആണെന്ന് മനസ്സിലായി”. പിന്നെ admin പറഞ്ഞു മറുപടി കൊടുക്കാന്‍… കൊടുത്തു. അത്ര തന്നെ …. :-) :-) :-) :-)

    “മറ്റും കുറ്റം പറയാനിറങ്ങിയപ്പോ ആലോചിക്കണമായിരുന്നു”. Think before you leap. But DO NOT think while you are leaping ;-) . You will end up in a garbage. (കട: ടോട്ടോ ചാന്‍. -Totto-chan, the Little Girl at the Window )

    പിന്നെ ചില ചോദ്യങ്ങള്‍ തിരുത്തിയിട്ടുണ്ട്. Thanks a lot Admin

  • vivek

    @priya, Jalaja – Thanks a lot. Corrected those.
    @anjana, Bijoy – :-) :-) :-)

    Thanks a lot for all who responded.

  • Priya

    thats true, I aslo completed this cross-word without the help of google or any other dictionary ( after a long time)….. idakkokke simple crossword um venam kettooo

  • Vikas

    @Sanju,

    നെക്‍സ്റ്റ് ടൂര്‍ എന്നാണെന്നു ചോദിച്ചാല്‍…

    നാളെ വൈകിട്ട് ഞാന്‍ നാട്ടില്‍ പോകും!
    തിങ്കളാഴ്ച തിരിച്ചെത്തും. വീട്ടില്‍ നെറ്റ് കണക്‍ഷന്‍ ഇല്ല! :)

    @Admin,

    പരസ്യങ്ങള്‍ സന്ദര്‍ശിക്കാം. ഒരു ഇ-മെയ്‌ല്‍ അയച്ചിരുന്നു. മറുപടി കണ്ടില്ല!

    @Anjana,

    വീണ്ടും കമന്റ് സെക്‍ഷനില്‍ കണ്ടതില്‍ സന്തോഷം. :)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

     
    വിവേക്,
    പ്രതീക്ഷിച്ച പോലെ അങ്ങ്‍ട് കൊഴുത്തില്ല. എന്നെക്കൊണ്ടിത്രയൊക്കേ പറ്റൂ. ആരെങ്കിലുമൊക്കെ തല്ലാനും താങ്ങാനുമെത്തുന്നെങ്കിൽ ആകട്ടെ എന്നു കരുതി. 
    എവിടേം കമന്റാനെത്തുന്ന അഞ്ജനേപ്പോലും കണ്ടില്ല. വിവേകിനെപ്പോലെ അഞ്ഞനേം നന്നായോ എന്തോ? :) (ഇനി അടങ്ങിയിരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.)
    സംഭവം വിവേകിനു പിടികിട്ടിയതു പോലെ എല്ലാവരും?   സന്തോഷം. :(

     ചോദ്യങ്ങളുടെയെല്ലാംമറുപടി പോഴന്റെ തന്നെ മുൻ കമന്റുകളിലുണ്ട്.
    vikas,
    പ്രദീപിനെ ഞാനും അന്വേഷിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഒന്നു തലകാണിച്ചെന്നു തോന്നുന്നു.
     പക്ഷേ ഇതുവഴി കണ്ടില്ല. ബിസിയായിരിക്കും.

    did you notice my earlier comment
    There is an advt. on the footer of every page. fyi, it is google adsense advts. if you vist/click on their advt, mashithantu will get a few chillara paisa. it is a like a small donation.
    Just Clicking on it will benefit both Mashithantu and you.
    Mashithantu as ad provider and you may get some answers for future Crosswords.
    it works based on the content of each page.
    click it once in a while.
    [last message is edited by admin]

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    പറഞ്ഞു നാക്കു വായിലേക്കിട്ടില്ല(കയ്യിലിരിക്കുന്നേയുള്ളൂ.), അഞ്ജന എത്തിയല്ലോ! അഞ്ഞനോ നൂറല്ല, മുന്നൂറായുസ്സാ..!  അത്രവേണോ? എന്നാ ഒന്നു കുറച്ചേക്കാം. ’ഇരുന്ന് ഊറ്റി’ തൊണ്ണൂറ്റൊമ്പത്….! എന്താ? :)

    ഇങ്ങനെ ഡിപ്രസ്സ്ഡ് ആവല്ലേ. ഇങ്ക്‍റിയസ്സ് വേണ്ട. മലയാളത്തിലെഴുതൂ. അതാ ചേരുന്നതു്‌. 

  • Anand

    Any clue for 4A, 35A, 50B…?

  • Anand

    50B any clue..? baki ellam kitti..

  • anjana

    @ pozhan,

    “എവിടേം കമന്റാനെത്തുന്ന അഞ്ജനേപ്പോലും” Please withdraw your comments like this. Njan atharathil petta oralalla ketto….. Thangal dharichu vechirikkunnathu sariyalla…Pinne “kandathu Paranjal…Kanjipolum kittilla” ennalle Mr. Pozhan…

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    അഞ്ഞനോ, :)
    ഞാൻ ദേ വലിച്ചൂ…പിൻ‍വലിച്ചൂ, അപ്പാടെ. ഏത്തവുമിട്ടു… എന്റെ ജന്മം സഫലമായി…!
    ബ്രാക്കറ്റിൽ കൊടുത്തതു ശരിയായി എന്നു മാത്രം ഞാൻ എവിടേം പറയില്ല. :)

  • Anand

    no need of clues…

  • chandrachoodan

    @ Anand,

    4 A 9 stars

    35a Karal …..

    1d p enthanu?