MBI/2010/MASHI2-0003

MBI/2010/MASHI2-0003
Topic :പലവക
By :jaymro
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0003
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0003
five-star-rating

hint:
5A മൂന്നാമത്തെ അക്ഷരം വേണം എന്ന് നിര്‍ബന്ധമില്ല.

Tags:

  • vivek

    Any errors? Full of mismatches?

  • admin

    hint:
    5A മൂന്നാമത്തെ അക്ഷരം വേണം എന്ന് നിര്‍ബന്ധമില്ല.

  • http://www.anthippuzha.blogspot.com anthippozhan

    I don’t think any errors or mismatches are there. If so, where?
    5A- with or without 3rd letter. Both are of same meaning.
    37A- starting mentions the size of the seed.
    23A- a lady warrior.
    1A- two usages are there.
    34A- this word is from a work of Ezhuththachan and available in the dictionary padamudra.com

  • vivek

    34A ?

  • Shinoj

    തോറ്റു സഹോദരാ, തോറ്റു…. I could have finishes a few of my work assignments by this time, atleast… :-( … Have to sit late for that…

  • sanju

    37A 2nd letter,Any Issues?????

  • Vikas

    @Pozhan,

    Any mistake in second letter of 30A?

  • nikhil

    34a starts with ണ?

  • Jalaja

    വികാസ്, അത് ഞാന്‍ ശരിക്ക് എഴുതിയല്ലോ.
    സഞ്ചു,ആ അക്ഷരവും എന്റെ ശരിയായല്ലോ.
    നിഖില്‍ ,ണ വച്ചു തന്നെയാണ്.

  • Vikas

    @Admin,

    Help to sort out the issue with the second letter of 30A.

  • Vikas

    @Admin,

    Ok. Sort it out! Thank you. 2 Hrs!!

  • Vikas

    @പോഴാ,

    സമ്മതിച്ചിരിക്കുന്നു. ഈ പേജ് നോക്കി ഹിന്റ് കണ്ടില്ലായിരുന്നെങ്കില്‍ കറങ്ങിപ്പോയേനെ!
    മാത്രമല്ല ചില ചോദ്യങ്ങള്‍ ഇടത്തോട്ടാണോ വലത്തോട്ടാണോ എന്നറിയാതെ കുഴങ്ങിപ്പോയി.

    ണ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുണ്ടല്ലേ!
    ഈ ചോദ്യം ഇടത്തോട്ടാണെന്നു തെറ്റിദ്ധരിച്ച് സമയം കുറെ കളഞ്ഞു!

    താങ്കള്‍ ഏറുകൊള്ളാന്‍ തയ്യാറായിക്കോളൂ. രണ്ടു ദിവസത്തേക്ക് ഞാനീ വഴിക്കില്ല.
    എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍ നേരത്തെ തന്നേക്കാം! ശുഭരാത്രി!

  • Baijo Joy

    ഭാരതീയ വിശ്വാസപ്രകാരം രണ്ട് ഇതിഹാസങ്ങളല്ലേയുള്ളൂ?

  • Baijo Joy

    33d second letter is wrong

  • vivek

    Please check 34A. one letter is extra

  • Vikas

    രസകരങ്ങളായ ചില നുറുങ്ങുകള്‍ ഈ പദപ്രശ്നത്തില്‍ നിന്നും കിട്ടിയിരിക്കുന്നു!

    1. നമ്മുടെ ഒരിതിഹാസഗ്രന്ഥത്തിന് ജയം എന്നും പേരുണ്ട്!
    2. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ആ ‘രാജകുമാരി‘യുടെ ശരിക്കുള്ള പേര് കണ്ടെത്തി!
    3. സൂര്യവംശത്തിന് ഇങ്ങനെയും ഒരു പേരുണ്ട്. രവിവംശം എന്നു മാത്രമേ ഞാന്‍ കേട്ടിരുന്നുള്ളൂ!
    4. ലക്ഷ്മീദേവിക്ക് ണ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒരു നാമമുണ്ട്!
    5. സേതു മുന്‍ ബാങ്ക് ചെയര്‍‌മാന്‍ ആയിരുന്നു!
    6. ചുമ്മാതല്ല നാടന്‍ വിത്തിനങ്ങളൊക്കെ വംശനാശം വന്നുപോയത്! ഇങ്ങനെയൊക്കെ പേരിടാമോ?
    7. ഒളിമ്പിക്‍സില്‍ മെഡല്‍ നേടിയ ശേഷം ആ വിരുതന്‍ പേരു മാറ്റിക്കളഞ്ഞു!
    8. ബൈബിളിലെ ഏറ്റവും ചെറിയ വാക്യം കണ്ടെത്തി!

    എക്‍സ്ട്രാ:

    ലക്ഷ്മീസഹസ്രനാമം (പിഡി‌എഫ്) ഡൌണ്‍ലോഡ് ചെയ്തു കുറെ വായിച്ചുനോക്കി!
    എം‌പി3 വേര്‍ഷനും കിട്ടിയിരുന്നു. കേള്‍ക്കാനുള്ള മൂഡില്ലായിരുന്നു. ഇല്ലെങ്കില്‍… ഹോ!

    എസ്‌.എന്‍.ഡി.പിയുടെ മുഖപ്രസിദ്ധീകരണത്തെ മുഖപ്പത്രമാക്കേണ്ടിയിരുന്നോ പോഴാ?
    നിയമം അനുസരിക്കാത്തവരെ ഞാന്‍ വെറുതേ വിട്ടിരിക്കുന്നു. :)

  • vivek

    Completed secondly after Vikas. So I am first in this crossword :-)

    ജലജേച്ചിയെ പറഞ്ഞത് മുഴുവന്‍ തിരിച്ചെടുത്തിരിക്കുന്നു. ഇതിന്റെ മുന്നില്‍ ജലജേച്ചിയുടെ പദപ്രശ്നം വെറും പുല്ല്. ഇതല്ലേ ഒറിജിനല്‍ സംഭവം.

    ഞാന്‍ പോയി ജയകുമാരിനുള്ള വടി വെട്ടി ഓടി വരാം. ആരും പോകല്ലേ ….

    നമിച്ചു മാഷേ നമിച്ചു. താങ്കളുടെ കാലില്‍ വീണു ശിഷ്യത്വം സീകരിക്കണം എന്നാണെന്റെ ആഗ്രഹം. ആ കാലൊന്നു (ഒന്ന് മതി) അയച്ചു തരാമോ?

    (പോയി ഒന്ന് കുളിക്കട്ടെ. ഇപ്പോളും തലയ്ക്കുള്ളില്‍ ആ നെല്ലിനവും ലക്ഷ്മി ദേവിയുമാണ്. ഹോ ഹോ ഹോ … )

  • vivek

    Guys, No letters are wrong in this crossword. You need to think out of the box. I doubt some of them will be hit by googling/wikiying/shabdatharavalying etc.

    Great work !!!!

    (നിരൂപണം പിന്നാലെ)

  • http://www.anthippuzha.blogspot.com anthippozhan

    Baijo,
    അതിലൊന്നിന്റെ മറ്റൊരു പേരാണു കൊടുത്തിട്ടുള്ളതെന്നു മാത്രം.
    33D-വാമൊഴിയായി ഉപയോഗിക്കാറുണ്ടു്‌. ശരി-തെറ്റിനെക്കുറിച്ചു പരിശോധിച്ചു പറയാം.
    Nikhil,
    അതെ, ’ണ’ യിൽ തുടങ്ങുന്ന അപൂർവം വാക്കുകളിലൊന്നാണു്‌.
    Vikas,
    30A- ശരി തന്നെയാണു കൊടുത്തിട്ടുള്ളതു്‌.
    ഏറോ? കല്ലുകൾ മുഴുത്തതുതന്നെ വേണം. :)

  • കൈലാഷ്

    അക്ഷരപ്പിശകുകള്‍. പ്രാമാണികമല്ലാത്ത അക്ഷരവിന്യാസങ്ങള്‍. പോരാത്തതിന്, ‘ണ’യില്‍ തുടങ്ങുന്ന ഒരു പേരും! ഒരുപാട് കഷ്ടപ്പെട്ടു.

  • vivek

    @ Baijo Joy

    The answer is in your question itself. Think out of the box

  • Jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!
    എനിക്കിഷ്ടപ്പെട്ടു ഈ പദപ്രശ്നം.
    33ഡി രണ്ടാമത്തെ അക്ഷരം ശരിയാക്കിയാല്‍ നന്ന്. അതോ ഇനി അങ്ങനെ പറയുന്ന സ്ഥലങ്ങളുമുണ്ടോ?
    നെല്‍ വിത്താണെന്നെ ശരിക്കു കുഴക്കിയത് .പണ്ട് നെല്‍കൃഷിയൊക്കെ ഉണ്ടായിരുന്നതാണ്,എന്തുകാര്യം,ഒരു പദപ്രശ്നം പൂരിപ്പിക്കാന്‍ പോലും സഹായിച്ചില്ല.
    വികാസ് 1,3&5അറിയില്ല എന്നുപറഞ്ഞതില്‍ അദ്ഭുതം തോന്നുന്നു.8 ഒരു കണ്ടെത്തല്‍ തന്നെയായിരുന്നു,എനിക്ക്.ജയകുമാര്‍,നന്ദി.

  • http://www.anthippuzha.blogspot.com anthippozhan

    കഷ്ടപ്പെട്ടു നേടിയതിനു്‌ എല്ലാവർക്കും അഭിനന്ദനങ്ങൾ. !!

  • GK

    What a Friday!!! Really ‘fri’ed!!!!

    Pozhaaaa…… ennengilum nammal thammil kaanum… Appo pakaram veettam tta!! :)

    Nice effort man!! Congrates to the toppers!!

  • Baijo Joy

    നെല്ലിനം ആരെങ്കിലുമൊന്നു സഹായിക്കണേ…
    വിക്കിപ്പീഡിയയിലും ഇത് എത്തിയിട്ടില്ലല്ലോ!!!!

  • Priya

    ണ’l thudangunna perum nokki iruppayittu 2 hrs ayi. i am finishing it at 98 :(

  • Vikas

    പോഴാ,

    ഉത്തരങ്ങൾ കണ്ടെത്താൻ തലച്ചോറും ഓർമ്മയും നല്ലപോലെ പ്രവർത്തിപ്പിക്കേണ്ടി വന്നു! ഈ പദപ്രശ്നം നല്ലൊരനുഭവമായിരുന്നു എന്നു പറയട്ടെ! നന്ദി. അഭിനന്ദനങ്ങൾ!

    ചേച്ചീ,

    1, 3, 5 — സത്യമായിട്ടും എനിക്കറിയില്ലായിരുന്നു. സേതുവിന്റെ പലപുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ച് എനിക്കൊരു പിടിപാടും ഇല്ലായിരുന്നു. ചേച്ചി കരുതുന്നതുപോലെ എനിക്കത്ര വ വള്ളി വര പൂജ്യം ഒന്നുമില്ല. മോഹൻ‌ലാലിന്റെ ഫിലോസഫിപോലെ എല്ലാമങ്ങു സംഭവിച്ചു പോകുന്നതല്ലേ! :)

    കൈലാഷ്,

    പുലി മടയിൽ നിന്നും പുറത്തിറങ്ങിയല്ലോ! സുസ്വാഗതം. :)

    ഓഫ്: ലക്ഷ്മീസഹസ്രനാമം വായിച്ച നേരത്ത് ഹരിനാമകീർത്തനമൊന്നോർമ്മിച്ചാൽ മതിയായിരുന്നു.

  • vivek

    11A – ??? the answer means “water level is more than a man’s height”. Not the deepest part
    27A, 34A, 37A – Evidunnu thappiyetuthhu?
    41A – 3rd letter wrong
    44A – second letter wrong
    46A – wiki says it is a controversi
    33D – second letter wrong
    36D – Vikas already pointed this out
    39D – Clue could be clearer. Is the answer really mean that?
    45U – what a clue !!!

    “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” – ഞാന്‍ ഇത് വരെ ചെയ്തിട്ടില്ല ;-)

  • Vikas

    27A – മ്‌അദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകളിൽ ഈ സൂപ്രണ്ടിന്റെ പേർ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

  • Vikas

    @priya,

    നേരത്തെ ഞാൻ പറഞ്ഞതുപോലെ, ഹരിനാമകീർത്തനമൊരാവർത്തി വായിച്ചുനോക്കൂ ;)

  • Baijo Joy

    അയ്യോ ഞാന്‍ ഇനി ചോറുണ്ണിന്നില്ല എന്നു തീരുമാനിച്ചു…:(

  • Manoj Sivan

    30A, 37A ഒന്ന് സഹായിക്കാമോ?? എന്റെ ദൈവമേ ലക്ഷ്മി ദേവിക്ക് എങ്ങനെ ഒരു പേര് കണ്ടു പിടിച്ച ആ മാന്യ ദേഹത്തെ നമിക്കുന്നേ….

  • jalaja

    പ്രിയ, മഷിത്തണ്ട് നിഘണ്ടുവില്‍ ഗോഡസ് ലക്ഷ്മി എന്നു നോക്കിയാല്‍ ചെറിയ ഒരു ഐഡിയ കിട്ടും.ലക്ഷ്മിയുടെ വിവിധ സ്പെല്ലിങ്ങുകള്‍ നോക്കണം.

  • http://www.anthippuzha.blogspot.com anthippozhan

    പദപ്രശ്നത്തിൽ സൂചനകളാണു കൊടുക്കുന്നതെന്നു ഏവരും അം‍ഗീകരിക്കുമല്ലോ.
    11എ- ’ഏറ്റവും’ എന്നല്ല, ’ഏറെ’ എന്നേ പറഞ്ഞുള്ളൂ. ’ഏറ്റവും’ എന്നായാൽ‍പ്പോലും സൂചനയെന്ന നിലയിൽ തെറ്റല്ല.
    41എ- സംസ്കൃതജന്യമായ പദമാണു്‌. ’ദീർഘം’ തെറ്റല്ല. മലയാളത്തിൽ ’ഹ്രസ്വ’മാണു സാധാരണ ഉപയോഗിക്കാറു്‌ എന്നുമാത്രം. ഇത്തരം സ്ത്രീശബ്ദങ്ങൾ മിക്കതും ഉദാഹരണമാക്കാം.(കൊമ്പ്രമൈസ് എന്നും വേണേൽ പറയാം)
    44എ- അതൊരു compromise ആയിരുന്നു എന്നതു ശരിയാണു.
    46എ- Wikipedia ശ്രദ്ധിക്കൂ. ഒളിമ്പിക് കമ്മിറ്റി ആ മെഡൽ ഇന്ത്യയുടെ പേരിലാണു പെടുത്തിയിരിക്കുന്നതു്‌.
    39ഡി-  ഉത്തരം നേരേ കൊടുക്കാൻ വകുപ്പില്ല, വിവേക്. :)
    [തുടരും- മറ്റു വിശദീകരണത്തിൽ 'ക്ലൂ' ഉണ്ട്. അഡ്മിൻ‍സാറടിക്കും.]

    ഏറിനു്‌ ഊക്കു പോരാ, വിവേക്. കല്ലിനു മുഴുപ്പും. :)

  • sanju

    ജയകുമാര്‍,
    അഭിനന്ദനങ്ങള്‍…ഒരുപാടു വെള്ളം കുടിപ്പിച്ചു എങ്കിലും സാമാന്യം നല്ല ഒരുപദ’പ്രശ്നം’…
    ഏതോ ഒരു ദുര്‍ബലനിമിഷത്തില്‍ ഞാനും കല്ലെറിയാന്‍ തുടങ്ങിയതാര്‍ന്നു..പക്ഷെ അതിവിദഗ്ധമായി എന്റെ ഒരു കമന്റ് അഡ്മിന്‍ മുക്കി..അതേതായാലും നന്നായി..ഒരുപാടു വെടിമരുന്നുകളുടെ ഇടയിടയിലേക്ക് ഞാനായിട്ട് തീപ്പൊരി എത്തിക്കണ്ടാലോ….
    Anyway a nice effort behind this CW.

  • http://www.anthippuzha.blogspot.com anthippozhan

    5A- കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതു്‌ ഇതിലാണു്‌. ശരി തന്നെയാണു കൊടുത്തിട്ടുള്ളതു്‌. മൂന്നാമത്തെ അക്ഷരം ലോപിച്ചരൂപമാണു പ്രചാരത്തിലേറെ. (പർപ്പടകം- പപ്പടം, പഞ്ചസാര-പഞ്ചാര പോലെ.)
    ആദ്യഭാഗം എല്ലാ നിഘണ്ടുക്കളിലും കൊടുത്തിട്ടുണ്ടു്‌.

    23A- ഝാൻസിറാണി.(see ‘jhansi ki rani’ in wikipedia)
    30A- സൂര്യവംശത്തിന്റെ മറ്റൊരു പേരു്‌. പരമ്പരയിലെ ഒരു രാജാവിന്റെ പേരിൽ അറിയുന്നു. രണ്ടാമത്തെ അക്ഷരം ശ്രദ്ധിക്കുക.
     തെറ്റായിട്ടാണു നെറ്റിൽ പല സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്നതു്‌.

    34A- ‘ണ’യിൽത്തുടങ്ങുന്ന അപൂർവ്വം വാക്കുകളിലൊന്നു്‌. ആദ്യഭാഗത്തിനു ‘താമരപ്പൂവു്‌’(പിരിച്ചെഴുതുമ്പോൾ ’നല്ല പൂവു്‌’)
    എന്നും രണ്ടാംഭാഗത്തിനു ‘സ്ത്രീ’ എന്നുമാണർത്ഥം.  എഴുത്തച്ഛന്റേതായി കരുതപ്പെടുന്ന ’ഹരിനാമകീർത്തനം’ എന്ന കൃതിയിൽനിന്നുള്ളതാണീ വാക്കു്‌. അക്ഷരമാലാക്രമത്തിലാണിതു രചിച്ചിട്ടുള്ളതു്‌.
    http://www.wikisource.org ൽ കൃതി ലഭിക്കും. 
    37എ- ഈ നെൽ‍വിത്തിനെക്കുറിച്ചുള്ള ഒരു പരാമർ‍ശം ശ്രീ ചെമ്മനം ചാക്കോയുടെ ’നെല്ല്‌’ എന്ന കവിതയിലുണ്ടു്‌. ആദ്യഭാഗം വലുപ്പത്തെക്കുറിക്കുന്നു. wikipedia has given with wrong letters (excluding the first part).

    33D- ഒരു വാമൊഴിപ്പഴക്കമാണുപയോഗിച്ചിരിക്കുന്നതു്‌. ഇപ്പോൾ സംശയമായി. രണ്ടാമത്തെ അക്ഷരത്തിലെ ശരി-തെറ്റു്‌ പരിശോധിക്കേണ്ടിവന്നിരിക്കുന്നു. നോക്കിയേടത്തോളം ’ഹ്രസ്വ’മാണു ഏറെയിടത്തും പ്രയോഗിച്ചുകാണുന്നതു്‌.

    36D-’പത്രം’ എന്നതിനു ’ദിനപത്രം’ എന്നർത്ഥമില്ല. ഇവിടെ ഉദ്ദേശിച്ചതും ’പ്രസിദ്ധീകരണം’ എന്നാണു്‌. 

    Dear kailash,
    സ്വാഗതം. പുലിയാണെന്നു പത്രത്തിൽ വായിച്ചാരുന്നു. :)
     കമന്റും കണ്ടു. ഇതുവരെ പറയാത്തവയല്ലാതെ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ ഒന്നു വിശദമാക്കിയാൽ കൊള്ളാം.

     

  • Manoj Sivan

    ജലജേച്ചി എന്നെ ഒന്ന് സഹായിക്കാമോ ??

    30A, 37A

  • vivek

    @Manoj Sivan
    30A – മൂക്ക് കൊണ്ട് “ക്ഷ” വരച്ചു നോക്കണം
    37A – ഇതിനു ക്ലു തരാന്‍ ബ്രഹ്മാവിന് പോലും പറ്റില്ല. But wiki മലയാളത്തില്‍ പോയി നെല്ല് എന്ന് സെര്‍ച്ച്‌ ചെയ്തു കിട്ടുന്ന പേജില്‍ ഇതിനോട് സാമ്യമുള്ള ഒരു പേരുണ്ട്

  • sanju

    @Manoj Sivan,

    30A-നെല്ല് എന്ന് വിക്കിപീഡിയയില്‍ തിരയൂ..ആ പേജില്‍ പരമ്പരാഗത നെല്ലിനങ്ങള്‍ ശ്രദ്ധിക്കൂ..
    37A-http://aaltharablogs.blogspot.com/2008/09/blog-post_25.html
    ഇതില്‍ മുങ്ങിത്തപ്പിയാല്‍ കിട്ടും..വേറെ ക്ലൂ എനിക്കറിയില്ല..ഒരുപാടു കഷ്ടപ്പെട്ടു ഞാനും..

  • Rajesh Krishna

    Pozha,
    ente cheetu keeri. hoooo!!!. the toughest so far. Ingineyum Lakshmideviye vilikkamennu manassilakki thannathi nanni.

    Pinne is 37A right?. I saw a slightly different answer (In fact the first two letters were different)in a website

  • http://mathrubhumicrossword Mujeeb Rahman

    എങ്കിലും എന്‍റെ പോഴാ ഇത്തരം പദപ്രശ്നങ്ങളുമായി ഇനിയും വരണേ…..!
    വികാസ് പറഞ്ഞതുപോലെ ഹരിനാമകീര്‍ത്തനം നോക്കിയപ്പോള്‍ ‘ണ’ യില്‍ തുടങ്ങുന്നതു കിട്ടി നന്ദി വികാസ്….
    തുടങ്ങിക്കുറച്ചു കഴിഞ്ഞപ്പോള്‍ വലിയൊരു കല്ലെടുത്തതാണ് ഓങ്ങിയില്ല…
    അവസാനം പൂര്‍ത്തിാക്കിയപ്പോള്‍ സന്തോഷം തോന്നി…
    ഇനിയും കൊണ്ടുവരണേ! ഇതുപോലെ……
    ഒരിക്കല്‍കൂടി… നന്ദി.. പോഴാ…!

  • Priya

    Ettavaum valiya nEttam “ണ” yil thudanguna oru peru padichu ennathu thanne

  • Manoj Sivan

    @സഞ്ജു @വിവേക്‌

    നന്ദി കേട്ടോ….ഞാന്‍ വികി യില്‍ മാച്ച് ആകുന്ന നെയിം കുറേ തിരഞ്ഞരുന്നു. രണ്ടുപെരുടെം ക്ലൂ ഇല്‍ നിന്ന് വീണ്ടും തിരഞ്ഞപോള്‍ കിട്ടി….

    നിര്‍മാതാവ്‌ നെ സമ്മതിച്ചു. എങ്ങനെ ഉണ്ടാക്കന്നും വേണ്ടേ കഴിവ്…

    എല്ലാം വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ കേട്ടോ…

    “”"” ഇനി ഞാന്‍ ഒന്നുരങ്ങട്ടെ”"”"”"

  • G Gopakumar

    ണ-യില്‍ തുടങ്ങുന്ന പേര്, രണ്ടാമത്തെ അക്ഷരം കൂടികിട്ടിയാല്‍ എല്ലാമാകും. ആരെങ്കിലിമൊന്നു സഹായിക്കാമോ?

  • Jalaja

    മനോജ്,37എ. ഇദ്ദേഹം സൂര്യവംശസ്ഥാപകനാണ്. വൈവസ്വതമനുവിന്റെ പുത്രന്‍. ഇദ്ദേഹത്തിന്റെ പിതാമഹന്‍ വിവസ്വാന്‍.വിവസ്വാന് സൂര്യന്‍ എന്നു പര്യായമുണ്ട്. അങ്ങനെയാണ് സൂര്യവംശം എന്നു പേരുകിട്ടുന്നത്.
    അനവധി തലമുറകള്‍ കഴിഞ്ഞാണ് ശ്രീരാമന്റെ തലമുറ വരുന്നത്.
    വികാസ് ,സേതു സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാ‍ന്‍ ആയിരുന്നു.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    37A-ഇതിന്റെ മൂലനാമം ചുനക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഈ പേജിൽ-
    http://lsgkerala.in/chunakarapanchayat/general-information/description/
     ’കൃഷിയും ജലസേചനവും’ എന്ന ഭാഗത്തു പരാമർ‍ശിച്ചിട്ടുണ്ടു്‌.

    30A- ഈ പേജിൽ introduction ൽ ഈ പേരും കൊടുത്തിട്ടുണ്ടു്‌-http://en.wikipedia.org/wiki/Suryavansha 

    34A-കിട്ടിയ രണ്ടക്ഷരങ്ങൾ ’padamudra.com’-ൽ കൊടുത്തു സെർച്ചിയാൽ options പൂപോലിങ്ങു പോരും.

    33D-രണ്ടാമത്തെ അക്ഷരത്തിലെ ’ദീർഘ’സ്വരത്തെപ്പറ്റി ഒരു ഭാഷാപണ്ഡിതനെ ’കൺസൽട്ട്’ ചെയ്തതിൽ
     രണ്ടുരൂപത്തിലും തെറ്റില്ല എന്നാണു കിട്ടിയതു്‌. (ആളിന്റെ അനുവാദം ചോദിക്കാഞ്ഞതിനാൽ പേരു ചേർക്കാൻ നിവൃത്തിയില്ല.
     ഭാഷയെക്കുറിച്ചു ആധികാരികമായി പഠിച്ചു പല പുസ്തകങ്ങളും എഴുതിയ ഒരു തിരുവനന്തപുരത്തുകാരൻ.
     അല്പം ഭാഷാ-സാഹിത്യപരിചയമുള്ളവർ കേട്ടിട്ടുള്ളയാൾ. അദ്ദേഹത്തിന്റെ വിശദീകരണം എനിക്കു തൃപ്തികരമായിത്തോന്നി.)
    എന്റെ നാട്ടിൽ ’ദീർഘ’ത്തോടെയാണു ഞാനുൾപ്പെടെ പലരും അതു പറയാറുള്ളത്.
     ഈ വാക്കിൽത്തുടങ്ങുന്ന ഒരു സിനിമാപ്പാട്ടിലും അതങ്ങനെയെന്നാണോർമ്മ(…ഒരു നാഴിയിടങ്ങഴി മണ്ണുണ്ടു്‌….). 
    എങ്കിലും പ്രയോഗപ്രചാരം പരിഗണിച്ചു്‌ ഇവിടെ അതു ’ഹ്രസ്വ’മാക്കുന്നതിനോടെതിർപ്പില്ല.

    Sanju,vivek,mujeeb,
    വടിയോ കല്ലോ ബോംബോ മിസൈൽ തന്നെയോ പോന്നോട്ടേ. ഒരു പ്രശ്നവുമില്ല. മേം ഹൂ നാ..?
     ജലജച്ചേച്ചിയെപ്പോലുള്ള പാവങ്ങളെ വെറുതെവിട്ടാൽ മതി.

    വിവേകിനു ഞാനൊരു ’പ്രേമലേഖനം’ അപ്പുറത്തു തയ്യാറാക്കിയതായിരുന്നു.  അഡ്‍മിന്റെ ‘ഇനിയാർക്കും പ്രവേശനമില്ല’ എന്ന
    ബോർഡു കണ്ടു കീറിക്കളഞ്ഞു.(സമയത്തു പൂർത്തിയാക്കാൻ പറ്റിയില്ല. എനിക്കു ’ഭയങ്കര’ ടൈപ്പിംഗ് സ്പീഡാ..!)
    പിന്നെ മനസ്സിലായി, ഇതൊന്നും വിവേക് അറിഞ്ഞോണ്ടു ചെയ്യുന്നതല്ല, ജന്മനായുള്ളതാണെന്നു്‌. :) )  ’പ്രശ്ന’മുണ്ടാക്കുമെങ്കിലും അതിനെ ’ലൈറ്റാ’ക്കാനുള്ള മരുന്നും വിവേകിന്റെ കമന്റിലുണ്ടു്‌.
     കഴിഞ്ഞ പല കമന്റുകളും വായിച്ചു ചിരിച്ചതിനു കണക്കില്ല. കീപ്പിറ്റപ്.
    പിന്നൊരല്പം ’വ വള്ളി വര ക്കുറവു്‌’ (കട്-വികാസ്), അതു നോം അങ്ങു ഷെമിച്ചു.  :)

    പ്രദീപ് പറഞ്ഞപോലെ അല്പസ്വല്പം ’ഫൈറ്റൊ’ക്കെ നല്ലതാണു്‌. സംഗതി ഒന്നു കൊഴുക്കും. ആസ്വദിക്കേം ചെയ്യാം. പഷ്ഷേങ്കി ’സെൽഫ് കണ്ട്രോളു’ വേണംന്നു മാത്രം.

    ഈ ’പ്രശ്നം’ കൊള്ളാന്നു പറഞ്ഞ എല്ലോർക്കും ഓരോ ചക്കരമുത്തം..!
    അല്ലാത്തോർക്കു്‌ … ഞാൻ വെച്ചിട്ട്ണ്ട്.അടുത്തതിലാട്ടെ, ങ്‍ഹും..! :) )

  • http://mathrubhumicrossword Mujeeb Rahman

    Gopaqkumar
    ഹരിനാമകീർത്തനം – വിക്കിഗ്രന്ഥശാല
    search cheyyu
    Ezhuthachan harinama keerthanam

  • Baijo Joy

    ഡെയ് പോഴാ,
    പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയായിരുന്നു രണ്ടു പറയാന്‍
    ഇനി ഇതു പോലൊന്ന് പടച്ചു വിട്ടാല്‍ വീടിന്റെ മുകളിലൂടെ മിഗ് വിമാനം പറത്താന്‍ ഞാന്‍ കൈക്കൂലി കൊടുക്കും പറഞ്ഞേക്കാം

  • G Gopakumar

    Thanks for all the clues and link.

  • Ravi Bhanu

    nal”i”kerathinum kesin”i”kkum deerkhavyathyasam ullathaayi kandu, ti”ntu” vinum prasnamundayi, mark 98 only khedikkunnu

  • Baijo Joy

    പോഴാ ഒരു കാര്യം കൂടി, എതു ബൈബിള്‍ തര്‍ജ്ജമയിലാണു ആ വാക്യം ആ രീതിയില്‍ തന്നിരിക്കുന്നത്, ഞാന്‍ ഇതു വരെ അത് കണ്ടിട്ടുള്ളത് ഒന്‍പത് അക്ഷരങ്ങളുള്ള രീതിയിലാണ്. ആംഗലേയത്തെ മലയാളീകരിച്ചതാണോ?

  • Mithun

    Any clue for 42A?

  • vivek

    @ അന്തിപ്പോഴൻ:
    അപ്പൊ എല്ലാം compramise ആയി. പക്ഷെ വാരികയ്ക്ക് ദീര്ഘം കൊടുത്തത് ആരോടു ചോദിച്ചു?
    (You could have used another clue – എമിലി സോളയുടെ ഈ നോവലിനും അതിലെ നായികയ്ക്കും ഒരേ പേരാണ്. Then no issues. Your answer is perfect)

    പ്രേമലേഖനം പോന്നോട്ടെ. മുഷിയില്ല …. ഒട്ടും മുഷിയില്ല. മഷിത്തണ്ടിന്റെ പദ പ്രശ്ന ഗാംഗ് – പോഴന്‍, പ്രദീപ്‌, വികാസ് etc പുല്‍ ആണേ പുല്‍ ആണേ (ജലജ ചേച്ചിയെ ഒഴിവാക്കി. എന്നോട് പിണക്കം ആണെന്ന് തോന്നുന്നു. കൂടുതല്‍ പ്രശ്നം ഉണ്ടാക്കേണ്ട.)

    ഹയ്യോ … മുദ്രാവാക്യം കേട്ടാല്‍ പ്രദീപ്‌ എടുത്തു അടുത്ത പദപ്രശ്നതിലിടും. :-)

    (ചുമ്മാ പറയുന്നതാ കേട്ടോ. ഇനി ഇതിലാരും പ്രശ്നം ഉണ്ടാക്കല്ലേ … ഇവിടെയും സുല്ല് … അടുത്തത് നാളെ പുതിയ കളത്തില്‍ …)

  • vivek

    @Mithun

    42A – Just replace the words in the clue with similar words

  • Jalaja

    ണയില്‍ തുടങ്ങുന്ന 5 വാക്കുകള്‍ ഉണ്ട്.
    ളയില്‍ തുടങ്ങുന്ന 3 വാക്കുകള്‍
    ങ യില്‍ തുടങ്ങുന്ന 4 വാക്കുകള്‍
    (അവലംബം നിഘണ്ടു)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Baijo,
    ഞാൻ ഒരു ബൈബിളും source ആയി ഉപയോഗിച്ചില്ല. മുമ്പെങ്ങോ വായിച്ചറിഞ്ഞ ഒന്നാണെടുത്തു കാച്ചിയതു്‌. 
    (ചുരുക്കം ചിലതൊഴിച്ചാൽ എല്ലാം അങ്ങനെയാണു്‌. എല്ലാം old stock ആണെന്നു ചുരുക്കം.
     7-8വർഷമായി, കേരളം വിട്ട ശേഷം, സ്റ്റോക്കിൽ addition കാര്യമായൊന്നുമില്ല.) ഇതുവരെ ബൈബിൾ വായിക്കാത്ത ഒരു പഹയനുമാണു്‌. ഖുറാനും ഭഗവദ്‍ഗീതയും തഥൈവ. പിന്നെ കിത്താബിലല്ലല്ലോ കാര്യം, ഖൽബിലല്ലേ?
    തർജ്ജമകളെക്കുറിച്ചു വലിയ പിടിപാടൊന്നുമില്ല. പലയിടത്തും ഇതു പരാമർശിച്ചുകണ്ടു.  ’J-wept’
    എന്ന ആംഗലേയത്തിന്റെ നേർഭാഷാന്തരമാകണം. പക്ഷേ എന്റെ വകയല്ല. 
    ‘കണ്ണുനീർ വാർത്തു’ എന്നു പറയുമ്പോൾ അതിനൊരു കാവ്യഭംഗിയുണ്ടു്‌. മറ്റേതു സാദാ ഗദ്യമായി, അർത്ഥവും ഭാവവും 
    മാറുന്നില്ലെങ്കിലും.

    പിന്നെ മറ്റേക്കാര്യം, മിഗ് മാത്രമല്ല, ’എയറിന്ത്യ’ കൂടി അധോഗതിയിലായതിന്റെ ബംഗലൂരു കണക്ഷൻ ഇപ്പോ പരിചയപ്പെട്ടപ്പഴല്ലേ
    ക്ലിയറായതു്‌. അപാര കൈപ്പുണ്യം തന്നിഷ്ടാ. എന്തായാലും വ്യത്യസ്തനാമൊരു പണിക്കാരനാണല്ലോ..? :)

    വിവേക്,
    അതു കളിക്കാരിക്കുവേണ്ടി ഇഷ്ടമില്ലാതെ ചെയ്തതാണു്‌. മാപ്പാക്കണം. പിന്നീടുതോന്നി അല്ലാതെതന്നെ കടന്നുപോയേനേന്നു്‌.
     എന്തായാലും ഒരാപ്ലിക്കേഷൻ ഫോർവേഡു ചെയ്തിട്ടുണ്ടു്‌, മാറ്റത്തിനു്‌. എന്താകുമെന്നറിയില്ല.

    മലയാളനോവലു പോലും മര്യാദയ്ക്കു വായിച്ചിട്ടില്ല. പിന്നല്ലേ എമിലി സോള?
    Mithun,
    ഒന്നാംഭാഗം ’വെള്ള’ത്തിന്റെ പര്യായം.രണ്ടാംഭാഗം ’നനഞ്ഞ’തിന്റെ വിപരീതം. ഇനി ചേർത്തെഴുതൂ.

    നന്ദി, ജലജച്ചേച്ചീ.

  • mashood

    തികച്ചും നിരുത്തരവാദമെന്ന് പറയാവുന്ന പദപ്രശ്നമായാണ് എനിക്കിതിനെ തോന്നുന്നത് 46A അഞ്ചാമത്തെയും ആറാമത്തെയും അക്ഷരങ്ങള്‍ ശരിയാവുന്നേ ഇല്ല, 37A ഒരു കറക്കിക്കുത്തിലേക്കോടിയെല്ലാതെ ആര്‍ക്കെങ്കിലും ഉത്തരം കിട്ടിയോ എന്നറിയില്ല ഞാന്‍ ശ്രമം ഉപേക്ഷിച്ചു പിന്നെ 5എ എന്തിനാ ഒരു “ക” അധികരിപ്പിച്ചെന്ന് മനസ്സിലാകുന്നില്ല

  • vivek

    @mashood

    46A – He changed his name after that. Just read wiki article about him
    37A – please see the link
    http://lsgkerala.in/chunakarapanchayat/general-information/description/
    In this, read about കൃഷിയും ജലസേചനവും. Just prefix “small” to the one appears in the article.

  • Anand

    Any clues for 38A…?? plse help..

  • vivek
  • Baijo Joy

    പോഴാ, എയറിന്ത്യ എന്ന നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല

  • Anand

    @vivek,

    thank you very much.

  • Jalaja

    ജയകുമാര്‍,ഒരു കാര്യം എഴുതാന്‍ മറന്നു പോയി.44എ compromise ആവശ്യമില്ലായിരുന്നു. ആ പദത്തിനു അനേകം,പല എന്നീ അര്‍ഥങ്ങള്‍ ക്ലൂ ആയി കൊടുത്താല്‍ മതിയായിരുന്നു. നാനാജാതി, നാനാപ്രകാരം എന്നൊക്കെ കേട്ടിട്ടില്ലേ?