MBI/2010/MASHI2-0002

MBI/2010/MASHI2-0002
Topic :General
By :menonjalaja
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0002
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0002
five-star-rating

Tags:

  • Priya

    akshara thettukal undooo????

  • Priya

    some mis-match in 4D

  • Vikas

    Any mistake in 3rd letter of 30A?

  • Vikas

    Ah! it is really irritating! Admin, please!!

  • admin

    @vikas,

    there are two format for au eg കൌ , കൗ
    use second format.

  • Vikas

    @Admin,

    Thank you very much. I tried both format in vain!
    Now it is working. Thanks a lot! :)

  • Jalaja

    4D mismatch ഒന്നുമില്ലല്ലോ. അക്ഷരത്തെറ്റ് എവിടെയാണ്?
    30A ഇതില്‍ ഞാന്‍ കീമാന്‍ ഉപയോഗിച്ചാണ് റ്റൈപ്പ് ചെയ്തിരുന്നത് .മഷിത്തണ്ടിലെ പേജില്‍ നിന്ന് അക്ഷരങ്ങള്‍ ചേര്‍ക്കുമ്പോള്‍ മൂന്നാമത്തെ അക്ഷരം കുറച്ചു വ്യത്യാസമായാണ് വരുന്നത്. ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.ഈ വ്യത്യാസം എനിക്കറിയില്ലായിരുന്നു.
    ഇങ്ങനെ ഒരു പിഴവു പറ്റിയതില്‍ ഖേദിക്കുന്നു.

  • Jalaja

    congratulations vikas!!! you scored 99 in almost 53 minutes. very good.

  • Joju

    A conflict between unicode representation 0D4C and 0D57 (കൌ , കൗ)
    0D4C can’t be equal to 0D57, though both representations are equal for Malayalam :-(
    A technical error. we should map both into single representation, say 0D57.

    Sorry Players. We will correct it soon.

    -Joju

  • Jalaja

    അഭിനന്ദനങ്ങള്‍, സ്മിത. എന്താണ് 98ല്‍ നിന്ന് കയറാത്തത് എന്ന് ഞാന്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു, നേരത്തെ വികാസ് 99ല്‍ നിന്ന് കയറാത്തതെന്താണെന്ന് നോക്കിയിരുന്ന പോലെ.

  • mashood

    26d pls

  • vivek

    any clue for 26D?

  • niminarayan

    congrats to toppers…
    pls give cues for 26D

  • vivek

    Or any clue for 25A?

  • Jalaja

    26D ഇതിന്റെ കണ്ടുപിടുത്തത്തിനാണ് ഇത്തവണ ഫിസിക്സിനുള്ള നോബല്‍ സമ്മാനം .ഈയടുത്ത് പത്രത്തിലുണ്ടായിരുന്നു.
    സെര്‍ച്ച് ചെയ്താല്‍ കിട്ടും. അദ്ഭുതത്തിനുപകരം അത്ഭുതം എന്നെഴുതിനോക്കൂ.

  • chandrachoodan

    ANY CLUE FOR 20A

  • Shinoj

    26D – “ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അദ്ഭുതപദാര്‍ഥ” search its exact english word in google, you will get it. Its linked to Nobel price as well.
    25A – if you think of the malayalam word for village, you will get its last 2 letters.

  • http://www.anthippuzha.blogspot.com anthippozhan

    Jalajechchee,
    well done !
    Good crossword.
    Among your crosswords I like it most. some are tough to guess besides the links. But it is desirable.
    സ്പോർട്സിൽ ’വീക്കാ’യിട്ടും ചോദ്യങ്ങൾ നന്നായി.
    പലതും അല്പം തെരയേണ്ടി വന്നു.
     ചില പുതിയ വെളിച്ചങ്ങൾ.
    നന്ദി. 
    Good to see some new faces at the top. Gear it up Smitha and Saritha.
    Hearty Congrats Toppers.!

  • Vikas

    @ജലജച്ചേച്ചീ,

    ചേച്ചി എങ്ങനെയാണ് പദപ്രശ്നം പൂര്‍ത്തിയാക്കിയത്?
    ഞാന്‍ കീമാന്‍ ഉപയോഗിച്ച് ആ അക്ഷരം ടൈപ്പ് ചെയ്തു നോക്കിയിരുന്നു.
    പക്ഷേ ക്രോസ്‌വേഡില്‍ അത് സേവ് ചെയ്യാന്‍ പറ്റിയില്ല. :(

    എന്തായാലും നല്ലൊരു പദപ്രശ്നമായിരുന്നു. നന്ദി!

  • anjana

    clues tharumo….?
    10A, 20A, 23A,25A,38A, 14B, 35B,36B, 7D, 23D 26D, 35U & 38U

    80 markum kondu erippayittu kure neramayi….”
    Dhayavu chaithu…paryaya padangal egine kodukkaruthe…kittan oru vazhiyum ella… For Eg.: “agni” hoooooo ethite paryayam….jeevithathil kettittilla…

  • anjana

    pinneyum…

    Agni, Yudham,avanazhi, nasam, narakam koodathe valum…ethokke enthikke yanavo enteeswara…..?

  • niminarayan

    please give clues for 33B…
    am stuck with that..

  • Jalaja

    20എ. സ്ത്രീകള്ക്കുവേണ്ടിയുള്ള ആദ്യത്തെ പ്രസിദ്ധീകരണം ഏതാണെന്ന് ഗൂഗിളിനോടു ചോദിച്ചു നോക്കൂ.

  • Vikas

    @Anjana,

    You have a great resource to get the synonyms of Malayalam words. I can demonstrate how to find them.

    താമര എന്ന വാക്കിന്റെ പര്യായം തിരയണം എന്നു വയ്ക്കൂ!

    1. മഷിത്തണ്ടില്‍ താമര എന്ന വാക്ക് സെര്‍ച്ച് ചെയ്യുക.
    2. സെര്‍‌ച്ച് റിസള്‍ട്ടില്‍ lotus എന്ന വാക്കു കാണാമല്ലോ! അതില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്യുക!
    3. ഇനി നിങ്ങള്‍ക്കു വേണ്ട പര്യായപദം ഇപ്പോള്‍ ഓപണ്‍ ചെയ്യപ്പെട്ട പേജില്‍ ഉണ്ടോ എന്നു നോക്കൂ!

  • vivek

    Finally completed …. So this the time for the blame game :-)

    18A – The third letter is wrong. That word is emerged from “താമര”
    20A- The answer given is wrong. The first part is “kairaLi” not the one you gave. Anyway, it was not a “മാസിക” – മാസിക means monthly.
    23A – Do you think it is “അവിഭാജ്യഘടകം”? Check with somebody? The only അവിഭാജ്യഘടകം for nair marriage is “പുടവകൊടുക്കല്‍”. Even താലികെട്ട് is not അവിഭാജ്യഘടകം ;-)
    24A,25A,35U – Against the rule number 8 of the crossword creation (http:/. /mashithantu.com/blog/?p=56)
    37B – “ഒരു വാക്കെങ്കിലും ഉച്ചരിക്കല്‍”?? – terribly wrong
    1D, 21D – I doubt these are valid. It should end with “o”. We should avoid such words. Or should have easilsy put a “o” at the end.
    4D – The question is wrong ot the extra clue has nothing to do with the answer. I dont think the author is the son of Vararuchi. They are from the same caste at most.
    7D – Wrong again
    28D – What is the source of this question?
    32D – wrong. is from Mala
    20U – To match the question, “കൊട്ട്” should be suffixed
    31U – This word means “central point” or “തലസ്ഥാനം”. The clue should be clearer

  • vivek

    Jalajechiykkittu oru pani kodukkanam ennu karuthi irikkuka aayirunnu.

  • Vikas

    @Nimi,

    ഉത്തരാസ്വയംവരം കഥകളി കാണുവാന്‍… എന്ന പാട്ടില്‍ അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്!

  • Jalaja

    നിമി, ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു എന്ന പാട്ടില്‍ ഇദ്ദേഹത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.

  • Jalaja

    10എ.ടി വി ചാനല്‍
    38എ. ഇത് സഹോദരന്മാരുടെ കഥയാണോ എന്ന് അറിയില്ല. എന്നാലും പേരുകേട്ടാല്‍ അങ്ങനെ തോന്നും.
    38യു. 38എ കിട്ടിയാല്‍ പിന്നെ ഇത് എളുപ്പമായി.
    35ബി. ഒരു കവി.ഇദ്ദേഹത്തിന്റെ സഹോദരന്‍ ഒരു ചിത്രകാ‍രനാണ്.
    36ബി നരകം സെര്‍ച്ച് ചെയ്താല്‍ 28 നരകങ്ങളെക്കുറിച്ചും അറിവ് കിട്ടും.എത്ര എളുപ്പം. ഞാന്‍ ഇപ്പോള്‍ സെര്‍ച്ച് ചെയ്തുനോക്കിയതാണ്.
    23ഡി.രണ്ടാമത്തെ രണ്ടു പദങ്ങള്‍ ചേര്‍ന്നാല്‍ ചാര്‍മ്മിള അഭിനയിച്ച ഒരു സിനിമയുടെ പേരായി.

  • Jalaja

    14ബി.വികാസ് പറഞ്ഞതുപോലെ ആവനാഴി തിരഞ്ഞു നോക്കൂ.ഞാന്‍ ഇപ്പോള്‍ നോക്കി, കിട്ടി
    21ഡിയും 24 ഡിയും എഴുതിക്കഴിഞ്ഞാല്‍ അഗ്നിയുടെ വാക്ക് തനിയെ വരുമല്ലോ.സുഭാഷ് ചന്ദ്രന്‍ എന്ന് തിരഞ്ഞാല്‍ 24 ഡി കിട്ടും.
    25എ. മഷിത്തണ്ടില്‍ battle നോക്കിയാല്‍ കിട്ടും.എനിക്കിപ്പോള്‍ കിട്ടി.

  • Jalaja

    വികാസ് ,ഞാന്‍ കീമാന്‍ ആണുപയോഗിച്ചത്.അപ്പോള്‍ അത് ശരിക്കു വന്നിരുന്നു.കൌ പോലെ. പിന്നെ വികാസ് 99 ആയി നില്‍ക്കുന്നതുകണ്ടപ്പോള്‍ സംശയം തോന്നി,പണ്ടൊരു പദപ്രശ്നം ചെയ്യുമ്പോള്‍ ഈ അക്ഷരം എന്നെ കുഴക്കിയിട്ടുണ്ട്.അതോര്‍മ്മ വന്നു.കമന്റ് എഴുതാന്‍ പേജ് തുറന്നപ്പോള്‍ വികാസിന്റെ കമന്റ് കണ്ടു.പിന്നെ മഷിത്തണ്ടില്‍ നിന്നെടുത്തപ്പോള്‍ ശരിയായിട്ടുണ്ടായിരുന്നു.

  • Jalaja

    ജയകുമാര്‍, വളരെ നന്ദി ,നല്ല വാക്കുകള്‍ക്ക്.അപ്പോള്‍ എന്റെ പദപ്രശ്നനിര്‍മ്മാണത്തില്‍ പുരോഗതിയുണ്ട് ,അല്ലേ?
    മാതൃഭൂമിയുടെ നിബന്ധനയനുസരിച്ച് 5വിഷയങ്ങളില്‍ നിന്നും ചോദ്യം വേണമല്ലോ.അപ്പോള്‍ മാതൃഭൂമിഓണ്‍ലൈനില്‍ നിന്നു തന്നെ സ്പോര്‍ട്സ് ചോദ്യങ്ങള്‍ കണ്ടുപിടിച്ചു. കോമണ്‍ വെല്‍ത്ത് ഗെയിംസിനു നന്ദി.
    10 ദിവസം കൊണ്ടാണ് 3 പദപ്രശ്നം ഉണ്ടാക്കിയത്. അതുകൊണ്ട് നല്ല ആശങ്കയുണ്ടായിരുന്നു.എന്തായാലും ഇഷ്ടപ്പെട്ടവര്‍ ഉണ്ടല്ലോ.അതു തന്നെ സമാധാനം,സന്തോഷം.
    വികാസ്, നല്ല അഭിപ്രായത്തിന് നന്ദി

  • vivek

    You done a good job as usual Jalajechi.

    Admin / Jalajechi, any comments for my obections?

  • GK

    Well Done Jalajachechi!!! Very interesting CW. I started late, due to the time difference in Europe!! Anyways, enjoyed it a lot.

    Congrates to the toppers!!

  • anjana

    Dear Admin,

    I am very sorry to say that this CrossWord is also a “Marvelous Product”no doubt becase lost of questions or clues was incomplete and with lot of mistakes(Please see the Mr.Vivek’s comment).

    Before also I told this effort is not to increase the tension of the participant. It is play for enjoyment and refreshing our mind. But you know, this type of Crosswords doing the opposite reactions to the human beings and not satisfy the common man.Please see the example

    23A – This is not only for ” Nair marriage” but also for all hindu community peoples are using..actualy the question was misleading the participants.

    24A,25A,40A. 14B,1D,7D,15D,17D,21D,35U – asking malayalam “Paryayams” without proper clues especialy 17D – repetition from the same Crossword maker. And put suggestion to find the answer with ENGLISH word…I think this is a Malayalam Crossword.

    35B was another wonder –
    32D – Question was wrong.

    31A – how can the question and answer will match …? please explain…I think the CW maker expecting the word – “Head office”
    25D – Vivek already noted before
    3D – clue was not clear – in which year…?
    37B – Vivek noted
    13A – sourse of the question – for a common man

    I am very sorry becasue these type of crossword actualy hurting the participants interest and spirit to pay the game. Once again I want to say please treate as a “GAME” dont push to do as an “EXCISE”
    Yours faithfully
    SD/=

  • Joju

    Just to clarify.

    + mathrubhumi admin may not visit here. players may themselves discuss about good and bad about the crossword. it would definitely improve the general knowledge about the subject.

    + nothing wrong in using dictionary words,paryayams etc. it is in the mathrubhumi rules.

    + As vikas pointed out, mashithantu dictionary is a good resource. Many people worked in the dictionary to make it perfect. use it wisely. use English meaning to search for paryaayams

    In general,
    + This is a crossword competition. not a quiz program.
    I see many people using direct clues, quiz kind of, etc. I am not against it. But…

    In my opinion, clues should be enough vague. when people read a clue, minimum 3 choices should come into player’s mind. and eliminate redundant choices based on connected letters present in the table.

    + Yes, At the same time, I agree that wrong clues or wrong answers should not present in the crossword table. it kills players patients and interest.

    + I Promise, one day you will conduct crossword competition in Mashithantu Platform. There would not be any Mashithantu admin at all. Because this forum is matured. you are capable of conducting an event and participating in another event at same time. how is that? thrilling ?

  • Baijo Joy

    Mrs. Jalaja please check what you are putting as a crossword.

  • Baijo Joy

    Read comments from anjana and vivek.

  • admin

    ജോജു പറഞ്ഞതിന്റെ പിന്നാലെ രണ്ടു വാക്ക് ഞാന്‍ പറയാം.

    ഒരു ബൈബിള്‍ വചനം.
    നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ!

    ജലജ ചേച്ചി, ഉത്തരം വെളിപ്പെടുത്താതെ മറുപടി പറയുമല്ലോ?

  • Jalaja

    വിവേക്, തീര്‍ച്ചയായും മറുപടി ഉണ്ട്. ഇന്ന് മുഴുവന്‍ എഴുതാന്‍ കഴിയുമോ എന്നറിയില്ല. എന്നാലും തുടങ്ങാം.

    ഇതിലെ നിഘണ്ടു സംബന്ധമായ ചോദ്യങ്ങളെല്ലാം ഞാന്‍ ലഘുശബ്ദതാരാവലി എന്ന നിഘണ്ടുവില്‍ നിന്ന് എടുത്തതാണ്. നിഘണ്ടുവിലെ വാക്കുകളും അര്‍ത്ഥങ്ങളും ശരിയാണെന്ന് ഞാന്‍ വിചാരിച്ചു. തെറ്റാണെന്ന് അറിയില്ലായിരുന്നു.ഞാന്‍ രണ്ടു പദപ്രശ്നങ്ങള്‍ കൂടി അയച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കുമോ എന്നറിയില്ല. അവയിലും ഈ നിഘണ്ടുവില്‍ നിന്നുള്ള വാക്കുകള്‍ ഉണ്ട്.

    18എ.എന്റെ നിഘണ്ടുപ്രകാരം മൂന്നാമത്തെ അക്ഷരം ശരിയാണ്.

    20എ. ഞാന്‍ ഇപ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് എടുത്ത ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.അത് വായിക്കൂ,ഞാന്‍ എഴുതിയതില്‍ തെറ്റുണ്ടോ? എന്തായാലും ആ മാസിക/വാരിക ഞാന്‍ കണ്ടിട്ടില്ല.ഇതിലെല്ലാം മാസിക എന്നു കൊടുത്തിരിക്കുന്നു.എനിക്ക് അത്രയേ അറിയൂ.

    ila.cc/?q=node/1722
    …..തിരുവനന്തപുരത്തുനിന്നും പുരുഷന്മാരുടെ നേതൃത്വത്തിലെങ്കിലും സ്ത്രീകള്ക്കുവേണ്ടിയുള്ള ആദ്യത്തെ പ്രസിദ്ധീകരണം X ആരംഭിച്ചു. …

    workersforum.blogspot.com/2010/05/blog-post_26.html
    26 May 2010 … P, Q, R, S, T മുതലായ ആദ്യകാല വനിതാ മാസികകളെക്കുറിച്ചുള്ള അപഗ്രഥനം ഏറെ ശ്രദ്ധേയമാണ്. ഇന്നത്തെ പല വനിതാ പ്രസിദ്ധീകരണങ്ങളും …

    http://www.keralatourism.org/malayala
    ആനുകാലിക പ്രസിദ്ധീകരണങ്ങള് – Kerala …
    X (1892)യും Y (1904) വനിതാ മാസികകള്ക്ക് ആരംഭം കുറിച്ചു. സമുദായ നവോത്ഥാന പ്രവര്ത്തനങ്ങള്ക്കു വേണ്ടിയാണ് നായര്, സര്വീസ്, വിവേകോദയം, ഉണ്ണി നമ്പൂതിരി, …

    23എ ഇന്നത്തെ കല്യാണങ്ങള്‍ക്ക് ഇത് അവിഭാജ്യഘടകം തന്നെയാണ്. പണ്ട് താലിയില്ലായിരുന്നു,പുടവ കൊടുക്കല്‍ ആയിരുന്നു എന്ന് എനിക്ക് അറിയാം.താലികെട്ട് ഇല്ലാത്ത ഏതെങ്കിലും നായര്‍ വിവാഹം വിവേക് കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്. പുടവപോലും വേണ്ടെന്ന് വേണമെങ്കില്‍ വാദിക്കാം.റജിസ്റ്റര്‍ ആഫീസില്‍ പോയി ഒപ്പിട്ടാല്‍ പോരേ?

    ബാക്കിയുള്ളവ പുറകെ വരുന്നുണ്ട്.ഇത് തല്‍ക്കാലം അയയ്ക്കുന്നു

    ///Names moderated – Admin.///

  • pkn

    njan paapam cheythittilla (ennanente viswasam). pakshe ivite kalleriyan pattiya thettonnum arum cheythittilla.

    But i still feel that almost all crosswords found so far are like quiz programs. we should grow to a level to make crosswords for which we cannot use google or wiki to fill, rather it should be a game of words , with clues forcing us to think rather than finding (searching) an answer on the net/wiki/google/shabdataravali or other books.

    If you try to fill good crosswords (i accept those are in english, and it is tough to make those kind in malayalam)no wikipedia or no google can rescue you, only your brain can.

    When we will be able to find such crosswords in malayalam?

  • Priya

    what vivek said is this answer is there in not only in nair marriages but almost all hindu traditional marriges. but the “pudava kodukkal” is only for nair marriages; so i also thought about this answer as pudava…

  • Jalaja

    24A,25A,35U ഈ വാക്കുകള്‍ ഞാന്‍ ഉണ്ടാക്കിയതല്ല. നിഘണ്ടുവില്‍ നിന്ന് എടുത്തതാണ്.25എയും 35യുവും ഞാന്‍ നേരത്തെ പഠിച്ചിട്ടുള്ള വാക്കുകളാണ്.ഇവ ആരുണ്ടാക്കിയതാണെന്നറിയില്ല. എന്തായാലും ഞാനല്ല.
    37ബി, 1ഡി,21ഡി ഇവയുടെ കാര്യവും അങ്ങനെ തന്നെ.

    4ഡി.പറയിപെറ്റപന്തിരുകുലത്തെക്കുറിച്ച് പഠിച്ച് കെ.ബി.ശ്രീദേവി അഗ്നിഹോത്രം എന്ന ഒരു നോവല്‍ എഴുതിയിട്ടുണ്ട്.അതില്‍ പറയുന്നുണ്ട് ഈ കാര്യം. ഇവയും നോക്കാം.
    wapedia.mobi/ml/< < answer > > – Cached
    mlwiki.in/mlwikicd/content/1321.html – Cached

    എന്റെ സുഹൃത്ത് ഒരു മലയാളം ടീച്ചറോട് ഞാന്‍ ചോദിക്കുകയും ചെയ്തിരുന്നു.
    പറഞ്ഞ പോലെ < < answer > > വരരുചിയുടെ മകനല്ല എന്ന് വിവേകിന് വിശ്വസിക്കാം. കാരണം ഇതെല്ലാം വെറും ഐതിഹ്യങ്ങളല്ലേ
    32ഡി.ഇവ നോക്കുക
    http://www.24dunia.com/…/< < answer > > -വെള്ളിപ്പറവയായി.html – India – Cached
    sports.mathrubhumi.com/story.php?id=132072 – India – Cached

    anugrahavision.com/news/?p=5765 – Cached

    < < answer > > മാളക്കാരിയാണെങ്കില്‍ എന്റെ ക്ലൂവില്‍ തെറ്റുണ്ട്.അഥവാ ചാലക്കുടിക്കാരിയാണെങ്കില്‍ തെറ്റില്ല.ഞാന്‍ ടിവിയില്‍ നിന്ന് കേട്ടെഴുതിയതാണ്.

  • pkn

    Dear Jalaja Chechi, I can understand people are not comfortable with your crosswords because normally it is very tough. But this time i feel some clues/answers were not very good, and does not keep the high standard what you have been maintaining so far.

    until now, i only had one complaint (that too only for that infamous crossword in Kurukshetram), that your questions trouble those do not have a copy of shabdataravali. But this time, i feel you came down to the level of mere mortals like us, in terms of quality and improper/erroneous clues/answers. I dont want to mention here, but i feel this one is not completely error-free

  • admin

    @ pkn

    എനിക്ക് തോന്നുന്നത് ഇവിടെ തന്നെ അത് പറ്റും എന്നാണ്. ക്ലൂകള്‍ ശരിപ്പെടുത്തി എടുത്താല്‍ തന്നെ നിലവാരം മെച്ചപ്പെടുത്താം എന്നാണ് എനിക്ക് തോന്നുന്നത്
    ഒരു ഉദാ: “ഇന്ത്യയുടെ രണ്ടമത്തെ പ്രാധാന മന്ത്രി ” എന്ന് ചോദിച്ചാല്‍ ക്വിസ്‌ ആയി.
    “ഇന്ത്യയുടെ പ്രധാനമന്ത്രി ” എന്ന് ചോദിച്ചാല്‍, ചോദ്യം പദപ്രശ്നത്തിലേക്ക്‌ കടന്നു.

    “എം.ടി. വാസുദേവന്‍ നായര്‍ ” എന്ന് ഉത്തരം .
    വിഷയം അനുസരിച്ച് ചോദ്യം മാറ്റാം …. തിരക്കഥകൃത്ത് എന്ന്‍ ചോദിച്ചാല്‍ വിഷയം സിനിമയായി.
    “വടക്കന്‍ വീരഗാഥ ” എന്നും സൂചനയായി കൊടുത്താലും വിഷയം സിനിമ തന്നെ.
    “മഞ്ഞ്” എന്ന് കൊടുത്താല്‍ വിഷയം സാഹിത്യമായി.

    “എം.ടി. വാസുദേവന്‍ നായര്‍ ” എന്ന ഉത്തരം കിട്ടാന്‍ pkn ഉദേശിക്കുന്ന തരത്തില്‍ ഒരു സൂചന കൊടുക്കുമോ? ഒരു സാമ്പിളായി !

  • anjana

    Dear Admin,

    I understood the meaning of your “quotings” from the Holy Bible. That means there is no room to make our comments.

    Thank you
    SD/=

  • Jalaja

    28ഡി വിവേക് ചോദിച്ചതിന്റെ അര്‍ത്ഥം മനസ്സിലായില്ല. ആ കവിത അവരെഴുതിയതാണ്.അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ.
    20യു.കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് —- എന്ന് വിക്കിപീഡിയ. കൊട്ട് എന്നു ചേര്‍ത്തും ഇതിനെ പറയും എന്നത് ശരിതന്നെ.രണ്ടു പ്രയോഗവും ശരിയാണ്.
    31യു..ഇത് ഒരു ശൈലിയാണെന്നു നിഘണ്ടുവില്‍ കാണുന്നു.

  • pkn

    first of all, i dont want go give M T Vasudavan nair as an answer because whatever you do, is a question which needs some external reference than the analytical sense of your brain, but sometimes, we may need to do to link other answers in that case, i can put it like one of the below

    Nilayute Kathakaran
    Kudallurinte kathakaran
    Bheemante katha paranja ezhuthukaran (Read randamuzham, it is a story told by Bheeman of mahabharatam)

    Nammal sathyam ennu vicharich palathum nunayanennu vishwasippicha ezhuthukaran (In vadakkan veergatha, he presented Chantu in a heroic image, similarly n Perunthachan, he presented perumthachan’s son’s negative sides)

  • Jalaja

    23എ. ഇത് എല്ലാ ഹിന്ദുവിവാഹങ്ങളിലും ഉണ്ട് എന്നെനിക്ക് ഉറപ്പില്ലായിരുന്നു.അങ്ങനെ എഴുതിയാല്‍ തെറ്റിയാലോ എന്നു കരുതിയാണ് നായര്‍വിവാഹം എന്നെഴുതിയത്.പണ്ട് പുടവകൊടുക്കല്‍ എന്നാല്‍ വരന്‍ വധുവിനല്ലേ കൊടുക്കുന്നത് ഇപ്പോള്‍ പലപ്പോഴും വധു വരനുകൊടുക്കുന്നതും കാണാറുണ്ട്.

  • pkn

    njan ennethanne pokkiparayukayalla, but i feel google or wiki could not have helped much in the previous crossword prepared by me, but you have to think for an answer within the clue in most cases (though, it was very easy).

  • admin

    @vivek, @anjana,

    ജലജ ചേച്ചിയുടെ മറുപടി തൃപ്തികരം ആണോ?

    //That means there is no room to make our comments.//
    @anjana,
    കല്ലെറിയലും കമന്റു പറയലും തമ്മില്‍ വളരെ അന്തരമുണ്ട്. ഇവിടെ പ്ലൂരല്‍ ഉപയോഗിക്കേണ്ട ആവശ്യവും ഇല്ല. താങ്കള്‍ താങ്കളുടെ കാര്യം മാത്രം പറയൂ. അതല്ലേ അതിന്റെ ശരി. കല്ലേറ് കിട്ടിയ അനുഭവവും താങ്കള്‍ക്കുണ്ട് എന്ന കാര്യവും മറക്കരുത്. അത് സുഖകരമായിരുന്നോ? ഒരു ബൈബിള്‍ വചനം കൂടി താങ്കള്‍ക്കു വേണ്ടി സ്പെഷല്‍.

    “മറ്റുള്ളവര്‍ നമ്മളോട് എപ്രകാരം പെരുമാറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ, അപ്രകാരം തന്നെ മറ്റുള്ളവരോടും പെരുമാറുക ”

    //എനിക്ക് പറയാനുള്ളത്‌ പറഞ്ഞു. ഈ വിഷയം അഞ്ജന/വിവേക്‌/ജലജ/ഇതുവരെ-പ്രതികരിച്ചവര്‍ എന്നിവരുടെ മറുപടിയോട് കൂടി അവസാനിപ്പിക്കും. ഇത് വരെ ഈ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാത്തവര്‍ ക്ഷമിക്കൂ. ക്ലൂകള്‍ ചോദിക്കുന്നതിലും കൂടുതല്‍ സൂചനകള്‍ നല്‍കുന്നതിലും തടസമില്ല.//

  • pkn

    anthippozhan, i do not think i can agree with you, her previous crosswrods were much better than this one

  • Jalaja

    18A,24A,25A,35U,37B,1D,21D,7D,20U,31U ചുരുക്കത്തില്‍ വിവേകിന്റെ അഭിപ്രായത്തില്‍ ലഘുശബ്ദതാരാവലിയില്‍ നിന്നെടുത്ത ഈ പത്തുവാക്കുകളും തെറ്റാണ്. ഇതിലെ ചില വാക്കുകള്‍ മഷിത്തണ്ട് നിഘണ്ടുവിലും കണ്ടു.

  • Vikas

    18A – രണ്ടു രൂപങ്ങളും പ്രയോഗത്തിലുണ്ട്! എനിക്കൊരു സംശയം :- അത്ഭുതം/അദ്ഭുതം ഇവയിൽ ഏതാണു ശരി?
    20A – ഗൂഗ്‌ൾ തരുന്ന എല്ലാ മറുപടികളും ശരിയായിക്കൊള്ളണമെന്നില്ല! ഉത്തരം (യൂണികോഡ്) ഉപയോഗിച്ച് വീണ്ടും തിരയൂ!
    23A – നിലവിളക്കും ആ പറഞ്ഞ സാധനവും (ഉത്തരമേ!) മേൽ‌ജാതിക്കാരുടെ വിവാഹങ്ങളിൽ ഒഴിവാക്കാനാവത്തവയായിരുന്നു!
    25A – മലയാളികൾക്ക് അപരിചിതമായ വാക്കാണെന്നു തോന്നുന്നില്ല! 24A, 35U – ഞാൻ ആദ്യമായി കേൾക്കുന്ന വാക്കുകളാണ്!
    37A – അതൊരു സുപരിചിതമായ പ്രയോഗമല്ലേ വിവേക്. How can it be terribly wrong?
    1D – ഡിസി ബുക്സ് പുറത്തിറക്കിയ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി പ്രകാരം ഉത്തരം ശരി തന്നെയാണ്.
    21D – ഡിസി ബുക്സ് പുറത്തിറക്കിയ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി പ്രകാരം ഉത്തരം ശരി തന്നെയാണ്.
    4D – പറയി പെറ്റ പന്തിരുകുലം എന്നു പറയുന്നത് പന്ത്രണ്ടു കുലങ്ങളെയാണ്. പറയിക്കു ജനിച്ചവരെയല്ല!
    7D – വിവേക് സ്കോർ ചെയ്തിരിക്കുന്നു എന്നു തോന്നുന്നു. അവസാന അക്ഷരം ണം എന്നു വേണ്ടിയിരുന്നു!
    28D – “മുഖം തുടച്ചുള്ള നിന്‍ തിടുക്കവും“ എന്നു ഗൂഗ്‌ളിൽ തിരഞ്ഞു നോക്കൂ!
    32D – അവരുടെ ജന്മസ്ഥലം മാളയാണെന്ന് വിക്കി പ്രൊഫൈൽ പറയുന്നു. Good catch!
    20U – കൊട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ ഭംഗിയായിരുന്നു!
    31U – ഏതെങ്കിലും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനം എന്ന നിലയിൽ സൂചനയിൽ അപാകതയില്ല! തലസ്ഥാനം എന്ന അർത്ഥം ശരിയല്ല!
    3D – സതീഷ് മേനോന്റെ ഒരു ചിത്രത്തിനു മാത്രമേ ഈ പറഞ്ഞ അവാർഡ് കിട്ടിയിട്ടുള്ളൂ! അപ്പോൾ സൂചന അപര്യാപ്തമല്ലല്ലോ!
    13A – “പുളകം കൊള്ളുക തുമ്പപ്പൂവേ” എന്നു ഗൂഗ്‌ളിൽ തിരയുക! (എത്ര എളുപ്പം! പക്ഷേ ട്രൈ ചെയ്യാൻ മടിയാ!)

    ചിന്തനീയ വിഷയങ്ങൾ:

    ക്വിസ് എന്ന തലത്തിൽ‌നിന്നും പദപ്രശ്നത്തെ ഒരു മെന്റൽ ഗെയിമാക്കാൻ പ്രദീപിന്റെ ഭാഗത്തുനിന്നുണ്ടായ ശ്രമങ്ങൾ മറ്റുള്ളവരും പിൻ‌തുടരേണ്ടിയിരിക്കുന്നു. അതത്ര എളുപ്പമുള്ള കാര്യമാണെന്നു തോന്നുന്നില്ല! കാരണം ഒരു പദപ്രശ്നമുണ്ടാക്കുക എന്നത് അത്യന്തം ശ്രമകരമാണ്. പദപ്രശ്നത്തിൽ കടന്നുകൂടിയിട്ടുള്ള തെറ്റുകൾ കളിക്കാർക്കുണ്ടാക്കുന്ന മെന്റൽ ടോർച്ചറിനു തുല്യമായ ഒരു അവസ്ഥ പദപ്രശ്നകർത്താക്കൾക്കുമുണ്ടാകും. മുന്നിൽ ഓടിയെത്താനുള്ള വെപ്രാളം കൂടെയാകുമ്പോഴാണ് കളിക്കാരുടെ ഭാവം മാറുന്നത്. പദപ്രശ്നമുണ്ടാക്കുന്നവർ ഇതു തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യം തന്നയാണ് – കഴിവതും തെറ്റുകൾ ഒഴിവാക്കുക ‌:- സൂചനകളിലും ഉത്തരങ്ങളിലും!

    എരിവും പുളിയും:

    പര്യായപദങ്ങൾ പലരെയും വലയ്ക്കുന്നുണ്ട്! അല്പം ഒന്നു പരിശ്രമിച്ചാൽ കിട്ടാത്തതായ ഒരു പര്യായപദവും ഈ പദപ്രശ്നത്തിലുണ്ടെന്നു തോന്നുന്നില്ല. പദപ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള നിബന്ധനയിൽ “നിഘണ്ടു” എന്ന വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ വേണം എന്നുണ്ടായിരുന്നല്ലോ!

    അഞ്ജന:- ഞാൻ കൂടുതലായിത്തന്ന സൂചന നിങ്ങൾക്കു ബുദ്ധിമുട്ടായി അല്ലേ! നിങ്ങൾ എങ്ങനെ ഉത്തരങ്ങളിലേക്കെത്തുന്നു എന്നത് പദപ്രശ്നം ഉണ്ടാക്കുന്ന ആളെ സംബന്ധിക്കുന്ന വിഷയമേ അല്ല എന്നോർക്കുക! സഹകളിക്കാരെയും നിങ്ങളെ സഹായിക്കാനെത്തുന്നവരെയും സംബന്ധിക്കുന്ന കാര്യവുമല്ല! വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക!

    പോഴത്തരം:

    എന്റെ പോഴാ, ഉത്തരങ്ങളിലേക്കെത്തേണ്ടതെങ്ങനെയെന്നു് താങ്കൾ എത്ര മനോഹരമായി വിശദീകരിച്ചതാണ്! ആരെങ്കിലും അതു വായിച്ചിരുന്നുവോ? വായിച്ചവരിൽ ഒരു ശതമാനമെങ്കിലും പേർ അതു പരീക്ഷിച്ചിരുന്നോ? താങ്കളൊരു പോഴൻ തന്നെ!

    തല്ലുകൊള്ളിത്തരം:

    മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിലെ ഒരു രംഗവും സുകുമാരിച്ചേച്ചി പറയുന്ന ഒരു വാചകവും ഓർമ്മിക്കാതെ ഇതവസാനിപ്പിക്കാൻ തോന്നുന്നില്ല!

    കട്‌ലറ്റ് തിന്നാൻ സ്പൂൺ ഇല്ലേ എന്നു ദിലീപ് ചോദിക്കുമ്പോൾ സുകുമാരിച്ചേച്ചി പറയുന്നു!

    “പിന്നേ, സ്പൂൺ! കട്‌ലറ്റ് ഞാൻ വായിലിട്ട് ചവച്ചരച്ചിട്ട് നിനക്കു തരാം!”

  • Jalaja

    അഡ്മിന്‍,വിവേക് തന്നെ എഴുതിയിട്ടുണ്ടല്ലോ ജലജചേച്ചിക്ക് ഒരു പാര പണിയാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നുവെന്ന്. അതിന്റെ ഒരു തെളിവ് ഞാന്‍ എഴുതാം. പ്രദീപ് ക്ഷമിക്കുക
    മഷിത്തണ്ടിനെ എട്ടാം നിയമം കണ്ടെത്തിയ വിവേക് എന്തുകൊണ്ട് ഈ മാതൃഭൂമിമഷിത്തണ്ട് പദപ്രശ്നത്തിലെ താഴെക്കൊടുത്തിരിക്കുന്ന നിബന്ധന വായിച്ച് പദപ്രശ്നം 1 നെക്കുറിച്ച് ആക്ഷേപം പറഞ്ഞില്ല.

    b) സാഹിത്യം, പൊതുവിജ്ഞാനം , സിനിമ, മലയളം നിഘണ്ടു, സ്പോട്സ് തുടങ്ങിയ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഒരോ പദപ്രശ്നത്തിലും ഉണ്ടായിരിക്കണം.

    ചിലര്‍ നല്ല അഭിപ്രായം എഴുതി ചിലര്‍ മോശം അഭിപ്രായം എഴുതി എന്നേ ഞാന്‍ വിചാരിക്കുന്നുള്ളൂ. എന്റെ എല്ലാ പദപ്രശ്നങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നതുപോലെ.

    ബൈജോ, ഞാന്‍ പദപ്രശ്നം എഴുതിഅയയ്ക്കുന്നു, അഡ്മിന്‍ അത് പ്രസിദ്ധീകരിക്കുന്നു. അത്രയേയുള്ളൂ.

  • pkn

    vikas, hope people will understand what u mean in ‘തല്ലുകൊള്ളിത്തരം’. But still sometimes, common people like us need some help at least to get to the cutlet

  • anjana

    vikas,

    what do you mean ? I cant under stand – I try to point out my points/opinion only. . I think everybody have the RIGHT. I am not try to blame anybody through my wordings. You must read carefully before making the comments like this.

  • pkn

    vikas, appol shabdataravaliyum mattum kandittu koodeyillatha njangalal chila pavangale patti orthal nannyirikkum (i have not even learned malayalam as a language in school/college). i am sure there are so many participants like me who do not have much knowledge in our mother-tongue (so shameful to admit, still, fact is a fact). for us,these paryayaprashnagal are not very comfortable.

  • Vikas

    @Pradeep,

    Why did you exclude me? I am also a common man! If once has tried and failed :- that is perfect. But without trying and blaming others can not be categorized as common man’s brilliance!

    @Anjana,

    I am extremely sorry if my comment was improper. I found a comment from you which contains “…put suggestion to find the answer with ENGLISH word…”. I had given you an additional clue to find the synonym of “LOTUS”. I thought you were throwing stones at me :)

  • Jalaja

    ബാക്കി നാളെ. ഇന്നിനി വയ്യ

  • Vikas

    @pkn,

    പദപ്രശ്നം കളിക്കുമ്പോൾ ഞാൻ ഓഫീസിലായിരുന്നു. ആ സമയത്ത് എന്റെ കൈവശം ശബ്ദതാരാവലിയൊന്നും ഇല്ലായിരുന്നു. പുസ്തകങ്ങളും സിനിമകളും ശേഖരിക്കുന്ന അസ്കിത ഉള്ളതുകൊണ്ടു മാത്രമാണ് ശബ്ദതാരാവലി എന്റെ കൈവശം വന്നു ചേർന്നത്! വിവേകിന്റെ കമന്റ് കണ്ടപ്പോൾ ശബ്ദതാരാവലി എടുത്തുനോക്കിയെന്നു മാത്രം. പര്യായപദസംബന്ധിയാക കാര്യങ്ങളൊന്നും തന്നെ ഞാൻ ഓർമ്മയിൽ സൂക്ഷിക്കുവാൻ വേണ്ടി തിരയാറില്ല. പദപ്രശ്നങ്ങളിൽ വിജ്ഞാനപ്രദായങ്ങളായ വിവരങ്ങൾ ഉണ്ടെങ്കിൽ അവ റഫർ ചെയ്യാറുണ്ട്. ഉദാഹരണത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അത്ഭുതപദാർത്ഥം എന്ന സൂചന തന്നെ. കഞ്ചാവെന്നും മറ്റുമാണ് ആദ്യ തിരച്ചിലിൽ എനിക്കു കിട്ടിയത്. ഉത്തരം കിട്ടിയതിനു ശേഷവും ഗൂഗ്‌ൾ കണ്ടെത്തിത്തന്ന ആ പേജ് മുഴുവനായി വായിച്ചതിനു ശേഷം മാത്രമാണ് ഞാൻ അത് ഫിൽ ചെയ്തത്.

  • pkn

    dear jalajachechi, in crosswrod 1, all these topics were included, examples as below

    sahityam – 30 A, 15D, ithasams are also sahityam
    pothuvijnjanam – 41A, 32A, 5D, 8D
    sports – 16A, 31 D
    Cinema – 32U
    Nighantu – 1A, 26A, 40A, 24B, and so many others

    isn’t that enough???

  • Vikas

    ഹാ! പിന്നെ പറയാൻ മറന്നു! ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട പാലിൻഡ്രോം തിരയാൻ വേണ്ടിയാണ് ഞാൻ ശബ്ദതാരാവലി പൊടിതട്ടിയെടുത്തു വച്ചത്. എന്നിട്ടെന്തായി? ഞാൻ ഊശിയായി. ബോധമുള്ളവർ ആദ്യമേ അതു പൂരിപ്പിച്ചു. ഞാൻ എന്റെ മണ്ടത്തരവും ചിന്താശൂന്യതയുമോർത്ത് നെടുവീർപ്പിട്ടു! അല്ലാതെ ഞാൻ ശബ്ദതാരാവലിയോടു ദേഷ്യം കാണിച്ചിട്ടെന്തു വിശേഷം?

  • pkn

    vikas i dont understand what u meant by “If once has tried and failed :- that is perfect. But without trying and blaming others can not be categorized as common man’s brilliance!”. Pls clarify,

    I dint blame anybody in any of my comments in this crossword so far

  • vivek

    Jalajechi,

    PKN didnt violate the rule as he clarified.

    My comments are only to point out that your clues should need more clarity. Also some of the answers are just fillers and very difficult for us who do not have any Shabdatharavali or some other stuff to refer. (I last seen that almost 15 years back ;-) )

    (Dont worry !!! your turn will come if I am lucky enough to get my crosswords published. I prepared 3 crosswords in a single night after my work as I didnt notice the news in Mathrubhumi in time. Later I found the last date was extented and got furious. You can see my comments there. It is my character. Will losse my temper very easily, not only seeing your crosswords :-) ).

  • vivek

    @vikas
    18A – Please see the meaning of the word. നാഭിയില്‍ താമരയുള്ളവന്‍ – പത്മം is താമര. Not പദ്മം
    20A – even though the word is correct it was not a മാസിക. Just a magazine. മാസിക means Monthly.
    23A – Question was for “Nair Marriage” not “upper caste”. (By the way, from when Nair is considered as an upper caste?)
    31U – Please see the original clue and your interpretation
    37B – Means “ഒരു ‘അക്ഷരം’ പോലും മിണ്ടാതിരിക്കല്‍” Not “ഒരു വാക്കെങ്കിലും ഉച്ചരിക്കല്‍”. Think again

    To counter the rest, I do not have any kind of dictionary. Those are my genuine thought.

  • Manoj Sivan

    arelum 29a kku oru clue thannu dayavu cheythu help cheyyamo?? 98 point il engane erunnu veru mulachu :-)

  • http://www.anthippuzha.blogspot.com anthippozhan

    1-എനിക്കു ചിലതു പറയാനുണ്ടായിരുന്നതു അഡ്മിന്റെയും വികാസിന്റെയും അഭിപ്രായത്തിനു ശേഷം വേണ്ടെന്നു വച്ചു.
     
    2- പദപ്രശ്നത്തിൽ ചോദ്യങ്ങളല്ല, സൂചനകളേയുള്ളൂ എന്നു പരിഗണിച്ചാൽ ഈ പദപ്രശ്നത്തിൽ തെറ്റുകൾ കാണില്ല.
    അക്ഷരത്തെറ്റു്‌ എന്നു പറഞ്ഞവ തെറ്റല്ല, ശരിതന്നെയാണു്‌.

    3- General ആയ പരാമർശങ്ങൾ personal ആയി എടുക്കുന്നതു ശരിയല്ല.

    Off Topic-
    വികാസ്, 
    താങ്കളിൽ ഒരെഴുത്തുകാരനുണ്ടല്ലോ. എവിടെയെങ്കിലും ’കുത്തിക്കുറിപ്പു’ണ്ടെങ്കിൽ അറിയിക്കൂ. ഒരു വായനക്കാരനുണ്ട്.

  • http://www.anthippuzha.blogspot.com anthippozhan

    vikas,
    ‘അദ്ഭുതം’ തന്നെയാണു ശരി.
     18A- 
     മൂന്നാമത്തെ അക്ഷരം ശരിയായ രീതിയിലാണു കൊടുത്തിരിക്കുന്നതു്‌. സംശയനിവൃത്തിക്കായി ശ്രീ പന്മന രാമചന്ദ്രൻ നായരുടെ
     ’തെറ്റില്ലാത്ത മലയാളം’(മുൻപു ’മാതൃഭൂമി’പത്രത്തിൽ സീരിയലൈസ് ചെയ്തിരുന്നു),
     ’തെറ്റും ശരിയും’ മുതലായ പുസ്തകങ്ങൾ പരിശോധിക്കാം.

  • Vikas

    @pkn,

    There was a spelling mistake in my comment : once should be replaced with one!

    പ്രശ്നം കാടുകയറുകയാണല്ലോ! പ്രദീപ് അങ്ങനെ ചെയ്തു എന്നല്ല ഞാനുദ്ദേശിച്ചത്. ശ്ശെടാ. മറ്റു ചിലരുടെ കമന്റുകൾ കണ്ടതുകൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്. ക്ഷമിക്കൂ പ്രദീപ്.

    പദപ്രശ്നങ്ങളിലെ സാങ്കേതിക തകരാറുകൾ മാത്രം ചൂണ്ടിക്കാണിച്ചാൽ മതിയായിരുന്നു. ഇനി കമന്റിടുന്ന പരിപാടിക്കു ഞാനില്ലേ! മറ്റുള്ളവരുടെ കമന്റുകൾ വായിക്കേണ്ടിയിരുന്നില്ല. അഭിപ്രായങ്ങൾ തീരെ പറയേണ്ടതില്ലായിരുന്നു. വാക്കുകൾക്ക് ഞാനുദ്ദേശിക്കാത്ത അർത്ഥങ്ങളും തലങ്ങളും വന്നുപോകുന്നു. ലോകനാർക്കാവിലമ്മേ, മൗനം പാലിക്കാൻ ശക്തി തരൂ!

    ഞാൻ വെള്ളക്കൊടി കാണിച്ചിരിക്കുന്നു! :)

  • Vikas

    കളിക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്!

    പോഴൻ പറഞ്ഞുതന്ന കഥകളുടെ പുനർ‌വായന!

    1. പര്യായപദങ്ങൾ എങ്ങനെ കണ്ടെത്താം? ഇവിടെ നോക്കുക!
    2. ചില ഉത്തരങ്ങളിലേക്കെത്താൻ ഗൂഗ്‌ൾ നമ്മെ സഹായിച്ചേക്കും. ചെയ്യേണ്ടതെന്തെന്നുവച്ചാൽ സൂചന മൊത്തമായോ ചില്ലറയായോ കോപ്പി ചെയ്ത് ഗൂഗ്‌ളിൽ സെർച്ച് ചെയ്യുക. യൂണികോഡ് സെർച്ചായതിനാൽ ചെറിയ അക്ഷരത്തെറ്റുകൾ പോലും പ്രശ്നമാകും. അതുകൊണ്ടാണ് സൂചനകളുടെ ചില ക്യാച്ചിംഗ് ഭാഗങ്ങൾ തിരയാൻ നിർദ്ദേശിച്ചത്!

    ഉദാ: ഈ പദപ്രശ്നത്തിലെ രണ്ടു ചോദ്യങ്ങൾ ഉപയോഗിച്ച് ഈ രീതി വ്യക്തമാക്കാം!

    ഒന്ന്: ചോദ്യം 13A – സൂചന മൊത്തമായി ഗൂഗ്‌ളിൽ കോപ്പി പേസ്റ്റ് ചെയ്ത് തിരഞ്ഞപ്പൊൾ കിട്ടിയ പേജ് ഇതാണ്.

    രണ്ട്: 26D – സൂചന മൊത്തമായി ഗൂഗ്‌ളിൽ തിരഞ്ഞപ്പോൾ നോ രക്ഷ! സെർച്ച് റിസൾട്ടുകൾ പൂജ്യം!
    ഇനി ഇതൊന്നു നോക്കൂ – ഇവിടെ – സൂചനയുടെ അവസാനഭാഗം മാത്രം ഗൂഗ്‌ളിൽ തിരഞ്ഞപ്പോൾ റിസൾട്ട് താനേ വന്നതു കണ്ടോ?

    കമ്പ്യൂട്ടറും ഇന്റർനെറ്റും വ്യാപകമായി ഉപയോഗിക്കാത്ത പലരും പദപ്രശ്നം കളിക്കാറുണ്ടെന്നറിയാം. ഗൂഗ്‌ൾ, വിക്കിപ്പീഡിയ, മഷിത്തണ്ട്, ഡിസി ബുൿസിന്റെ ഓൺ‌ലൈൻ സ്റ്റോർ ആയ പുഴ.കോം, ഇന്ദുലേഖ, മലയാളസംഗീതം.ഇൻഫോ, ഐ.എം.ഡി.ബി തുടങ്ങി നിരവധി പോർട്ടലുകൾ നമ്മെ സഹായിക്കാനുണ്ടെന്ന് മനസ്സിലാക്കുക. അവ കൈകാര്യം ചെയ്യേണ്ടുന്നതെങ്ങനെ എന്നു മനസ്സിലാക്കാൻ എന്റെ കുറിപ്പുകൾ സഹായകരമാകുമോ എന്നറിഞ്ഞുകൂടാ. എങ്കിലും ഞാനും പണ്ടേ പോഴനും പറഞ്ഞ ഈ കാര്യങ്ങൾ ചിലരെങ്കിലും പരീക്ഷിച്ചുനോക്കുമെന്നു വിശ്വസിക്കുന്നു.

    ഇന്റർനെറ്റിലും കമ്പ്യൂട്ടറിലും മലയാളം യൂണികോഡ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണല്ലോ ഈ മത്സരങ്ങളുടെ പിന്നിൽ. എങ്കിൽ, നമുക്കൊരുമിച്ച് യൂണികൊഡ് വിപ്ലവം സാധ്യമാക്കാം. അതിനോനോരുത്തരും അവരുടേതായ ശ്രമങ്ങൾ നടത്തണം. പദപ്രശ്നങ്ങൾ പൂരിപ്പിക്കുമ്പോൾ കീമാൻ പോലെയുള്ള സോഫ്റ്റ്‌വെയറുകളും മഷിത്തണ്ട്, മലയാളം വിക്കി തുടങ്ങിയ പോർട്ടലുകളും വിവേകപൂർവ്വം ഉപയോഗിക്കണം.

    എന്റെയീ നിർദ്ദേശങ്ങളും മറ്റും ആരെയും വേദനിപ്പിച്ചിട്ടില്ല എന്ന വിശ്വാസത്തോടെ നിറുത്തുന്നു. ശുഭദിനം!

  • admin

    @vivek, @Anjana,

    താങ്കളുടെ വിശദീകരണത്തിന് നന്ദി.

    പരമാവധി മലയാളത്തില്‍ കമന്ടിയാല്‍ ഒരു പരിധി വരെ തെറ്റിധാരണകള്‍ ഒഴിവാക്കാം എന്ന് തോന്നുന്നു.
    ഇംഗ്ലീഷ്‌ ഈസ്‌ ഗുഡ്‌ ഫോര്‍ ബ്ലെയ്മിംഗ്. നമ്മള്‍ മലയാളികള്‍ എല്ലാവര്ക്കും അതിലെ പ്രയോങ്ങള്‍ മനസിലായി കൊള്ളണം എന്നില്ല. മറ്റുള്ളവരെ കുഴപ്പിക്കാന്‍ വളരെ എളുപ്പം. എന്റെ കമന്റുകള്‍ Anjana യെ വേദനിപ്പിചിട്ടുണ്ടാകും എന്ന് മനസിലാക്കുന്നു. അതില്‍ ഖേദമുണ്ട്. ക്ഷമിക്കുമല്ലോ.

  • Vikas

    @vivek,

    Thank you for the clarifications! I’m not prepared for an argument again. :)
    Let up hope future crosswords are error free with a zero tolerance level!

    I second Anthippozhan’s comment, particularly the second one. And that is the end of this news bulletin!

  • Vikas

    @Manoj,

    Please read the following clue at your risk.
    I’ll not be responsible for any inconvenience!

    29A – ബഷീറിന്റെ ആനവാരിയും പൊന്‍‌കുരിശും എന്ന നോവലിലെ കഥാപാത്രം.

  • Priya

    still not able to complete 35 B and 12 B , please help

  • Priya

    i got 12B, no clues required (actually i was in search of bangali novels :( )

  • Vivek

    @പ്രിയ
    12B – സാം ബശിവന്റെ ഒരു കഥാ പ്രസംഗം ഈ പേരില്‍ ഉണ്ടെന്നാണ് എന്റെ ഓര്‍മ്മ
    35B – എഴ്ത്തച്ച്ച്ചന്‍ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കിട്ടിയിട്ടുണ്ട്

  • anjanasatheesh

    dear admin,

    you know I am playing the crossword with less support of other sites that is why sometimes am aksing more clues. And I know am very weak in malayalam . Due to the same reason some mistakes found in my own CWs. That time some participants pointed out the mistakes and am accepted the comments but not ready to accept the unnecessary wordings. In my comments regarding to this CW am not used any words like that. But I dont know why you & Mr. Vikas reacted negatively and against me personaly with enough and more quotings from the Holy Books and malayalam cinima. From these what can I understand you think about that.

    anyway,thank you,support all like a mediator we expecting the same you
    Have a nice day

  • Vikas

    @Priya,

    35B. “കീറത്തുണിയുടെ വേദാന്തം” എന്നു സെര്‍ച്ച് ചെയ്യുക.

    കുറിപ്പ്: “കളിക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്!” എന്ന കമന്റ് ശ്രദ്ധിക്കൂ.

  • Vivek

    @anthippozhan
    താങ്കള്‍ക്കെന്റെ നമോവാകം.

    @വികാസ്
    ഇത് വല്ലതും ഒരു argument ആണോ വികാസേ? ഇതൊക്കെ ഒരു ഓളമല്ലേ?

    @അഡ്മിന്‍
    “മറ്റുള്ളവര്‍ നമ്മളോട് എപ്രകാരം പെരുമാറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ, അപ്രകാരം തന്നെ മറ്റുള്ളവരോടും പെരുമാറുക ” – അതാണ്‌ പോയിന്റ്. ഞാന്‍ ഒരു തുടക്കമിട്ടു. ഇതിവിടെ ഇത്ര വലിയ പ്രശ്നമായോ? എന്നെ സമ്മതിക്കണം. :-)

    “തെറ്റുകള്‍ തിരുത്താനോ നിര്‍മ്മാതാവിനെ നിങ്ങളുടെ അഭിപ്രായം അറിയിക്കാനോ ഇതുപയോഗിക്കാം” ഇതുപയോഗിക്കുന്നു എന്ന് മാത്രം.

    ഓരോരുത്തര്‍ക്കും പദപ്രശ്നത്തെ പറ്റി അവരവരുടെ കാഴ്ചപ്പാടുണ്ട്. അതനുസരിച്ചാകും പ്രതികരണങ്ങളും. ആരും പേഴ്സണലായി എടുക്കേണ്ട ഒന്നും ഇവിടെയില്ല എന്നാണെന്റെ വിശ്വാസം. ആര്‍ക്കെങ്കിലും വേദനിചെങ്കില്‍ മാപ്പ് ചോദിക്കാനൊന്നും ഞാനില്ല. (എങ്കില്‍ പിന്നെ അതിനെ നേരം കാണുകയുള്ളൂ. അല്ല പിന്നെ :-) )

  • Priya

    yyoo 35B alla, i got that 36B – that narakam :(
    thanks for your readyness to help. sorry for my mistake

  • Vikas

    @അഞ്ജന,

    ഖേദപ്രകടനങ്ങള്‍ക്കു ശേഷവും താങ്കളുടെ രോഷം തണുത്തിട്ടില്ല എന്നു മനസ്സിലാക്കുന്നു. എന്റെ കമന്റുകള്‍ താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ ഒരിക്കല്‍ക്കൂടി ക്ഷമ ചോദിക്കുന്നു. മലയാളസിനിമയില്‍ നിന്നുള്ള ഡയലോഗ് ഞാന്‍ പൊതുവെ പറഞ്ഞതായിരുന്നുവല്ലോ! താങ്കളെ ഉദ്ദേശിച്ചുകൊണ്ടായിരുന്നില്ല. തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദിക്കുന്നു. ഇനി ചെളിവാരിയെറിയല്‍ നിറുത്താം, സമ്മതമല്ലേ? :)

    @വിവേക്,

    വി സാംബശിവന്റെ പ്രസ്തുത കഥാപ്രസംഗത്തിന്റെ ഓഡിയോ കാസറ്റ് എന്റെ കൈവശമുണ്ട്! താങ്കളുടെ ഓര്‍മ്മ ശരിയാണ്. :)

  • chandrachoodan

    any clue for 26d, 20a, 25a

  • Vikas

    @Vivek,

    Could you please go through the following pages?

    1. English-Sanskrit Translator
    2. Wiktionary

  • Vikas

    @പ്രിയ,

    36B. നരകം എന്നു ഗൂഗ്‌ളില്‍ തിരയൂ. കിട്ടിയ ഫലങ്ങള്‍ ഒന്നു അവലോകനം ചെയ്യൂ! :)

    @chandrachoodan,

    26D. ഇതൊന്നു നോക്കൂ – ഇവിടെ ക്ലിക്കുക
    20A. “The first women’s magazine in Malayalam” എന്നൊന്നു തിരഞ്ഞു നോക്കൂ.
    25A. ഇതു നോക്കൂ – ഇവിടെ ക്ലിക്കുക

  • vivek

    @priya

    36B – better, വിക്കിപീഡിയ മലയാളത്തില്‍ പോയി നരകം എന്ന് സെര്‍ച്ച്‌ ചെയ്യൂ.

    @vikas – Thank you Thank you thank you thank you Thank you Thank you thank you thank you

  • Jalaja

    വികാസ്, വളരെ നന്ദി.വികാസ് ഇത്രയേറെ വിശദമായി എഴുതുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരു വിശദീകരണത്തിനൊരുമ്പെടുമായിരുന്നില്ല.
    18എ നിഘണ്ടുവില്‍ രണ്ടു പ്രയോഗവും കൊടുത്തിരിക്കുന്നു.
    35എ എനിക്കറിയാവുന്ന വാക്കായിരുന്നു.
    4ഡി.ഇതിനെക്കുറിച്ച് ആധികാരികമായ അറിവ് എനിക്ക് ഇല്ല.
    7ഡി അവസാന അക്ഷരം ണം ആണെങ്കില്‍ അര്‍ഥം ഇവയാണ്. പൂരിപ്പിക്കല്‍,പാലം,സമുദ്രം
    പദപ്രശ്നത്തിലുള്ളതുപോലെയാണെങ്കില്‍ നിറയ്ക്കല്‍,പ്രാണായാമത്തില്‍ ഒരു വകഭേദം എന്നിങ്ങനെ അര്‍ഥങ്ങളുണ്ട്.
    പരസ്പര‌‌‌‌—– എന്നു കേട്ടിട്ടില്ലേ?
    ആരു സ്കോര്‍ ചെയ്തു ?
    ലഘുശബ്ദതാരാവലി തയ്യാറാക്കിയിരിക്കുന്നത് ശ്രീകണ്ഠേശ്വരത്തിന്റെ മകനാണ്,ശബ്ദതാരാവലിയെ അവലംബിച്ചാണിതു തയ്യാറാക്കിയിരിക്കുന്നത്.
    32ഡി.കഴിഞ്ഞ മാസം ഇന്ത്യയില്‍ നടന്ന ഒരു രാജ്യാന്തരമത്സരത്തില്‍ സമ്മാനം നേടിയ ഒരാളുടെ പേര്‍ പത്രത്തില്‍/ടിവിയില്‍ നിന്ന് മനസ്സിലായ പ്രകാരം എഴുതി.മൂന്നുനാലു പത്രങ്ങള്‍ നോക്കേണ്ടിയിരുന്നു.ഇതിന്റെ ഉത്തരവാദിത്തം എന്നോടൊപ്പം മലയാളമാധ്യമങ്ങളും പങ്കുവയ്ക്കേണ്ടതാണ്.

  • Jalaja

    പ്രദീപ്,ഞാന്‍ ആ പദപ്രശ്നം വീണ്ടും നോക്കി.എന്റെ തെറ്റിനു മാപ്പുചോദിക്കുന്നു.ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം.
    പദപ്രശ്നത്തെക്കുറിച്ച് എനിക്കും പ്രദീപിന്റെ അഭിപ്രായം തന്നെയാണ്. ഇത് ഞാന്‍ പഴയ മാതൃഭുമി മത്സരത്തിന്റെ കമന്റ്സില്‍ എഴുതിയിരുന്നു.അന്ന് ആരും അത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു.എന്റെ അഭിപ്രായമുള്ള വേറെ ചിലരും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.
    ഇപ്പോഴത്തെ പദപ്രശ്നം ഒരര്‍ഥത്തില്‍ വെറും കോപ്പിയടി ആണെന്ന് എനിക്കു തോന്നാറുണ്ട്.പിന്നെ പുതിയ തലമുറയുടെ വഴിയെ നടക്കാമെന്നു വച്ചു.

  • Jalaja

    വിവേക്, പ്രദീപിന്റെ പദപ്രശ്നത്തോട് ബന്ധപ്പെട്ട് വിവേകിനെക്കുറിച്ച് ഒരു മോശം അഭിപ്രായം എഴുതിയതില്‍ ഖേദിക്കുന്നു.ഞാന്‍ ആ അഭിപ്രായം പിന്‍ വലിച്ചിരിക്കുന്നു.ഇനി ഇത്തരം തെറ്റു വരാതെ നോക്കാം.

    ലഘുശബ്ദതാരാവലിയില്‍ നിന്നെടുത്ത വാക്കുകള്‍ തെറ്റാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് എന്ന് വിശദീകരിച്ചേ മതിയാവൂ.കമാ എന്നതും അതേ നിഘണ്ടുവില്‍ ഉണ്ട്. നിഘണ്ടു കുറെക്കാലമായി കണ്ടിട്ടില്ല എന്നത് ഒരു ന്യായീകരണം അല്ല.

  • Jalaja

    വിവേക് താങ്കളുടെ പദപ്രശ്നംവന്നാല്‍ എനിക്കെന്തു പ്രശ്നം അറിയാമെങ്കില്‍ പൂരിപ്പിക്കും അത്ര തന്നെ.അക്ഷരത്തെറ്റ് കണ്ടാല്‍ ചിലപ്പോള്‍ ശ്രദ്ധയില്‍ പെടുത്തിയെന്നു വരും.അത്രയേയുള്ളൂ.

  • Priya

    angane narakavum kitti. thanks all

  • Jalaja

    ഞാന്‍ കഴിയുന്നതും മലയാളത്തിലേ ഇവിടെ എഴുതാറുള്ളൂ. ഇംഗ്ലീഷ് എഴുതിയാല്‍ തെറ്റുമെന്ന പേടിയും ഇല്ലാതില്ല. തെറ്റുള്ള ഇംഗ്ലീഷിനേക്കാള്‍ നല്ലതാണല്ലോ തെറ്റില്ലാത്ത മലയാളം.
    പ്രദീപ് എഴുതിയ പോലെയുള്ള ഒരു പദപ്രശ്നം ഞാന്‍ മഷിത്തണ്ടിലേക്ക് അയച്ചിട്ടുണ്ട്, അടുത്ത മത്സരത്തിനേ പരിഗണിക്കുന്നുണ്ടാവൂ.
    ബൈജോ താങ്കള്‍ പറഞ്ഞ രണ്ട് അഭിപ്രായങ്ങളും വായിച്ചു. വേറെ രണ്ടിലധികം അഭിപ്രായങ്ങളും വായിച്ചു.
    ഞാന്‍ അയയ്ക്കുന്ന പദപ്രശ്നങ്ങള്‍ക്ക് നിലവാരമില്ലെങ്കില്‍ അഡ്മിന്‍ അത് തിരസ്കരിച്ചേനെ.

  • pknnamboothiry

    Dear jalaja Chechi, all small issues, no need to ‘എന്റെ തെറ്റിനു മാപ്പുചോദിക്കുന്നു’. i was replying that in a funny mood. no tension……

    actually, i am enjoying these ‘fights’ :) :)

    i have learned a lesson, when i get angry with others, they will get angry with me, and if i cannot tolerate others getting angry with me, the best thing i can do is not get angry with others. BUT, i know i can tolerate others anger, and also remain cool against others anger, so i feel it is OK for me to get angry. but those who cannot tolerate others anger, don’t get angry at all, little confusing? read again,

  • Mithun

    Any clues for 5A, 33B, 22D ? And the third letter for 7DE????

  • Vikas

    @ജലജച്ചേച്ചീ,

    ശബ്ദതാരാവലിയില്‍ ‘ണം‘ എന്നവസാനിക്കുന്ന വാക്കിനാണ് നിറയ്ക്കല്‍ എന്ന അര്‍ത്ഥം കണ്ടത്. അതല്ലേ ഞാന്‍ തറപ്പിച്ചങ്ങു പറഞ്ഞു കളഞ്ഞത്. ശ്രീകണ്ഠേശ്വരത്തിനാണോ, അദ്ദേഹത്തിന്റെ മകനാണോ, ഡിസി ബുക്‍സിനാണോ തെറ്റുപറ്റിയത്?

  • Jalaja

    5എ ആ സിനിമയുടെ പേരും മയില്‍ തുടങ്ങുന്നു.പുതുമുഖങ്ങള്‍ അഭിനയിച്ചു.
    33 ബി.നല്ല ക്ലൂ നേരത്തെ കൊടുത്തിട്ടുണ്ട്
    22ഡി.പ്രായമായ നടിയാണ്.സീരിയലിലും അഭിനയിക്കാറുണ്ട്.
    7ഡി ഇതിന്റെ നല്ല ഒരു ക്ലൂ എന്റെ ഒരു കമന്റില്‍ ഉണ്ട്

  • Mithun

    Any clue for 33B?

  • vivek

    @ജലജച്ചേച്ചി

    എനിക്ക് നിഘണ്ടു ഇല്ല എന്നത് ഞാന്‍ ഒരു ന്യായികരണമായി പറഞ്ഞതല്ല.
    ഈ ഓണ്‍ലൈന്‍ പദ പ്രശ്നത്തിന്റെ ഉദ് ദേശം അതല്ലല്ലോ. തന്നെയുമല്ല ഇത് കളിക്കുന്ന പകുതി പ്പെര്‍ക്കും dictionary ഇല്ല താനും. “ഓണ്‍ലൈന്‍ മലയാളം” പ്രോത്സാഹിപ്പിക്കാനാണ് ഈ മത്സരം എന്നാണ് ഞാന്‍ വായിച്ചത്. പിന്നെ സാങ്കേതികമായി നോക്കിയാല്‍ ഒരു കുഴപ്പവുമില്ല താനും.
    പിന്നെ പല dictionari കളും പല പുതിയ വാക്കുകളും പ്രയോഗമനുസരിച്ച്ച് കൂട്ടി ചേര്‍ക്കാറുണ്ട്.

    PS : കമന്റുകള്‍ വായിച്ചിട്ട് ഞാന്‍ പോയി താങ്കളുടെ പഴയ പദപ്രശ്നം ഒന്ന് കണ്ടു. അതുമായി തട്ടിച്ചു നോക്കിയാല്‍ ഇത് തങ്കപ്പനല്ല പൊന്നപ്പന്‍ പൊന്നപ്പന്‍. :-)

    നമസ്കാരം. സുല്ല …. ഇനി ഇതില്‍ വഴക്കില്ല. അപ്പുറത്ത് പുതിയത് തുടങ്ങ്ങ്ങി.

  • vivek

    @Mithun
    This place is about 20 KM’s from Adimlai – Munnar route (not main road). There is only 16 km from here to Munnar. Lot of orange trees planted in the tea estates. There is one small dam and waterfall near this place which very beauty. There is 2 to 3 resort near the dam

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ബാറ്റു ചെയ്തതു മറ്റുള്ളവരാണെങ്കിലും ഈ ഗ്രൗണ്ടിൽ സെഞ്ച്വറി പോഴൻ വക…! (ഫസ്റ്റ് സെഞ്ച്വറി?)
    വൗ…ഹോ..യ്….(ഹെല്മറ്റൂരുന്നു…ബാറ്റുയർത്തുന്നൂ….ഹോയ്…)

    എല്ലാ കളിക്കാർക്കും നന്ദി..!

  • Jalaja

    പ്രദീപ്, താങ്കള്‍ മലയാളം ഔപചാരികമായി പഠിച്ചിട്ടില്ല എന്നത് എനിക്ക് അദ്ഭുതമുളവാക്കുന്നു.ഇത്തരം മത്സരാര്‍ഥികള്‍ ഉണ്ടാവാമെന്ന് ഞാനൊരിക്കലും വിചാ‍രിച്ചിട്ടില്ല. അപ്പോള്‍ ഇനി ഇതും മനസ്സില്‍ വയ്ക്കാം.
    ദ്വേഷ്യത്തിന്റെ കാര്യത്തില്‍ എനിക്ക് പ്രദീപിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. ദ്വേഷ്യപ്പെടുന്നയാള്‍ക്കു തന്നെയാണ് ക്ഷയം സംഭവിക്കുന്നത്.അതുകൊണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലത്.
    പദപ്രശ്നം ചെയ്യാന്‍ ഉദ്ദേശിച്ച പോലെ പറ്റിയില്ലെങ്കില്‍ എനിക്ക് ദ്വേഷ്യമൊന്നും വരാറില്ല. കുറച്ചു നേരംകൂടി കാത്താല്‍ പൂരിപ്പിക്കാന്‍ പറ്റുമല്ലോ എന്നെ ഞാന്‍ വിചാരിക്കാറുള്ളൂ.
    എന്റെ പദപ്രശ്നങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരുന്നതും സന്തോഷമുള്ള കാര്യമാണ്.പക്ഷേ യാതൊരു അടിസ്ഥാനവുമില്ലാതെ എന്തെങ്കിലുമൊക്കെ എഴുതുന്നവരെക്കുറിച്ച് നല്ല അഭിപ്രായം തോന്നാറില്ല.പറ്റുമെങ്കില്‍ അവരെ അവഗണിക്കും.അത്ര തന്നെ.

  • vivek

    @ Jalaja
    “പക്ഷേ യാതൊരു അടിസ്ഥാനവുമില്ലാതെ എന്തെങ്കിലുമൊക്കെ എഴുതുന്നവരെക്കുറിച്ച് നല്ല അഭിപ്രായം തോന്നാറില്ല” – ഇത് എന്നെ ഉദ്ദേശിച്ചാണ് … എന്നെ മാത്രം ഉദ്ദേശിച്ചാണ് Others please excuse ;-)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ജലജച്ചേച്ചീ,
     ദേ പിന്നേം വന്നു. അവഗണിച്ചതുകൊണ്ടു കാര്യമില്ല. നമുക്കീ വിവേകിനെയങ്ങു നാടുകടത്തിയാലോ?
     തല്ലിഓടിക്കണോ ഓടിച്ചിട്ടുതല്ലണോ എന്നുമാത്രം ഇനി തീരുമാനിച്ചാമതി. :) :)

  • Jalaja

    @വിവേക്
    ബോധോദയം കൊള്ളാം.

    @ ജയകുമാര്‍
    ആലോചിച്ചു തീരുമാനിക്കാം.

  • Jalaja

    ജോജു,ത്രില്ലിങ് ആയിരിക്കും എന്നു തന്നെ വിചാരിക്കുന്നു.മഷിത്തണ്ട് പടര്‍ന്നും ഉയര്‍ന്നും വളരുന്നതില്‍ വളരെ സന്തോഷം.
    മഷിത്തണ്ടു പേജില്‍ മഷിത്തണ്ടുചെടിയുടെ ഒരു ചിത്രം ആയിക്കൂടേ?

  • Peeyush

    need clue for 14 B,23 D,36 B please help