CW/2010/KRKT-0021

CW/2010/KRKT-0021
വിഷയം : കേരളത്തിലൂടെ
നിര്‍മ്മിച്ചത്: sanjup

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0021
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0021

[five-star-rating]

Tags:

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഡിയർ അഡ്മിൻ ചേട്ടാ,
    24 മണിക്കൂർ ക്ലൂ മൊറട്ടോറിയം പ്രഖ്യാപിച്ചതു വളരെ നന്നായി. അങ്ങനെയെങ്കിലും ഗൂഗിളും വിക്കിയും ‘മഷിത്തണ്ടു’മൊക്കെ മാളോരൊന്നു ക്ലിക്കുമല്ലോ. പറഞ്ഞതൊക്കെ ‘ക്ഷ’ പിടിച്ചു. ദേ ഇവന്റെ ഫുൾ സപ്പോർട്ടു പിടിച്ചോ.
    ചേട്ടമ്മാരേ ചേച്ചിമാരേ,
    വെറുതെ അഡ്‌മിനെക്കൊണ്ട് ഒന്നും രണ്ടും പറയിക്കല്ലേ. കഴിഞ്ഞ കേസിന്റെ വിചാരണയ്ക്കൊടുവിൽ സഭാവാസികൾ അതിരുവിടുന്നതു സഹിക്കാമ്മേലാഞ്ഞ് അഡ്‌മിനദ്യേം ചുറ്റികയെടുത്തു മേശപ്പുറത്തു രണ്ടു തട്ടു തട്ടി ‘ഓർഡർ, ഓർഡർ…’ വിളിച്ചതു ശ്രദ്ധിച്ചുകൊൾക.
    എല്ലാം പാത്രത്തിലാക്കി മുന്നിൽ തന്നാലും പോരാ, കുഴച്ചുരുട്ടി വായിലു വച്ചുതന്നാലേ വിഴുങ്ങൂ എന്ന സ്റ്റാന്റ് മടയത്തത്തേക്കാൾ ‘മടി’യത്തമാണു. അതിനൊരു സുഖമുണ്ടെങ്കിലും അത്രങ്ങട് വേണോ?
    ക്ലൂ ചോദിക്കാൻ ചാടിപ്പുറപ്പെടും മുൻപ് അതേ കാര്യം നേരത്തേ കൊടുത്തിട്ടുണ്ടോ എന്നു നന്നായി ഒന്നു വായിച്ചു നോക്കുന്നതു ശീലമാക്കണേ.
    പുതിയോർക്കു ചില ടിപ്പ്സ്:-
    ഗൂഗിളിൽ തിരഞ്ഞാൽ എന്തും കിട്ടും.
    English-ൽ ടൈപ്പ് ചെയ്തു കിട്ടിയില്ലെങ്കിൽ ‘മലയാള’ത്തിൽ ടൈപ്പ് ചെയ്ത് ‘ഗൂഗിളി’ൽ തിരയൂ.
    ഇതിനായി ഓൺലൈൻ ‘വരമൊഴി’യോ(http://varamozhi.appspot.com/assets/index.html)
    google transliteration സൈറ്റോ (http://www.google.com/transliterate/indic/Malayalam)
    ‘മഷിത്തണ്ട്’ തന്നെയോ ഉപയോഗിക്കാം. ഇതിൽ നിന്നു ഗൂഗിളിലേക്കു ‘മലയാളം’ copy and paste ചെയ്യാം.

    അർത്ഥവും പര്യായപദവും ‘മഷിത്തണ്ട്’ ഡിക്ഷ്ണറിയിൽ നേരിട്ടു തിരയാം.
    ചില മലയാളപദങ്ങളുടെ english വാക്കുപയോഗിച്ചു മഷിത്തണ്ടിൽ തിരയുന്നത് പര്യായപദങ്ങൾ കിട്ടാൻ എനിക്കു പ്രയോജനപ്പെടാറുണ്ട്.
    ഇതിൽ കിട്ടുന്ന പദങ്ങളിൽ double click ചെയ്താൽ അതതിന്റെ വിശദീകരണമുള്ള പേജിലേക്കെത്താം. ഈ സൗകര്യവും പ്രയോജനപ്പെടുത്താം.
    ഇംഗ്ലീഷ്-മലയാളം ഡിക്ഷ്ണറികൾ switch over ചെയ്യാനും (English mode-ൽ നിന്ന് ‘മലയാളം’ മോഡിലേക്കു പോകാനും) ഇതുപയോഗിക്കാം.
    മലയാള പദങ്ങൾ ഒറ്റവാക്കായി ഗൂഗിളിൽ തെരഞ്ഞു കിട്ടുന്നില്ലെങ്കിൽ പിരിച്ചെഴുതിയും ശ്രമിക്കാം.(ഉദാ:-നാടൻപാട്ട്, നാടൻ പാട്ട് എന്നിങ്ങനെ).
    പദപ്രശ്നത്തിലെ കളങ്ങളിൽ, ശരി എന്നുറപ്പുള്ള വാക്കുകളിലെ ചില അക്ഷരങ്ങൾ ശരിയാകാതെ വന്നാൽ വാക്കിന്റെ മറ്റു രൂപങ്ങൾ, മറ്റു സ്വര ചിഹ്നങ്ങൾ എന്നിവ ശ്രമിക്കാം.
    ചിലപ്പോൾ തെറ്റായ അക്ഷരവും ശ്രമിക്കുന്നതു നന്നായിരിക്കും.(പറയാതെ വയ്യ, നിർഭാഗ്യവശാൽ അപൂർവം ചിലവയിൽ വാക്കുകൾ തെറ്റിച്ചെഴുതിയാലേ കളം ശരിയാകൂ എന്നു കണ്ടിട്ടുണ്ട്. സൃഷ്ടിയുടെ സമയത്ത് അറിയാതെ പറ്റുന്ന അബദ്ധങ്ങൾ മൂലമാണിത്. )
    സാമാന്യബുദ്ധി എവിടെയും ഉപയോഗിക്കുമല്ലോ.
    (ഇതിന്റെ കുറവുകൊണ്ടായിരിക്കാം ഇവനും പലപ്പോഴും മറ്റുള്ളോരുടെ സഹായം വേണ്ടിവന്നിട്ടുണ്ട്, ഗൂഗിളിൽ നിന്ന് ഉത്തരം പൊക്കാൻ)
    കൂടുതൽ ടിപ്പുകൾ കൂടുതൽ ബുദ്ധിയുള്ളവർ വഴിയേ തരും എന്നു പ്രതീക്ഷിക്കുന്നു.
    അപ്പോ എല്ലോരും തയാറല്ലേ? എന്നാൽ തുടങ്ങാം.
    റെഡി,വൺ..ടൂ…ത്രീ…….
    സ്വന്തം
    പോഴൻ

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Congrats Vikas.
    Thanks Sanju for this very easy crossword.
    Only one letter made a confusion to sit.(3rd of 8D). A relief crossword for all.
    I’d call it a ‘straight word’.

    ഇതിനും ക്ലൂ ചോദിച്ച് ആളു വരുമോ?
     സ്വന്തം 
    പോഴൻ

  • admin

    What a Hat-Trick ! Congrats Vikas.
    http://crossword.mashithantu.com/assets/user/view_profile.php?user=vikasvenattu&cwc=KRKT

    You are eligible for 25 bonus points (for Rank1, 5 times). Keep it up

  • sanju

    വികാസ്,വളരെ സന്തോഷം…അഭിനന്ദനങ്ങള്‍…ആശംസകള്‍..
    അന്തിപ്പോഴന്‍ ,നന്ദി..

  • anjana

    nice crossword sanju….
    my hearty congrats to Mr.Vikas,

    I have a doubt in 25D 2nd letter…it is correct..?
    I think that is wrong. “XX” is necessary.
    for the adjustment with 28A it will be treated as correct.

    Pinne Anthipozhanodu…
    ellarum ore pole avanam ennillalo…? clue vendavarum kandekkam….? Namukku sahayikkanulla manasundayal mathi yennu mathram

  • Shanmukhapriya

    വളരെ നല്ല പദപ്രശ്നം സഞ്ജു…അഭിനന്ദനങ്ങള്‍ വികാസ്!!!

  • Jalaja

    congatulations vikas!!!

  • Jalaja

    8D യില്‍ മൂന്നാം കളത്തില്‍ കൂട്ടക്ഷരമാവശ്യമുണ്ടായിരുന്നില്ല. അഥവാ കൂട്ടക്ഷരമെഴുതുകയാണെങ്കില്‍ രണ്ടാം കളത്തില്‍ അനുസ്വാരം എഴുതാതിരുന്നാല്‍ മതി.

  • rajeshvijay

    CONGRATS VIKAS..

  • Vikas

    Thank you all! Thanks to Wiki, Mashithantu, and Google!

  • sanju

    നന്ദി അഞ്ജന,ഷണ്‍മുഘപ്രിയ,ജലജ ചേച്ചി..
    പിന്നെ ജലജേച്ചി പറഞ്ഞ 8D ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമമാണ്.മഞ്ചേരിയ്ക്കടുത്ത ഒരു പ്രദേശം.അന്നു മുതലേ കടകളുടെ മുന്നിലും ബസ്സുകളിലുമൊക്കെ ഈ രീതിയിലേ എഴുതിക്കണ്ടിട്ടുള്ളൂ..

  • mashood

    Dear Snaj, good work എന്നാലും എന്‍റെ ജില്ലയായ കണ്ണൂരിന്‍റെ നീളം കുറക്കണ്‍ടായിരുന്നു…..

  • Jalaja

    സഞ്ജു, 8D മലയാളവ്യാകരണമനുസരിച്ച് ഞാന്‍ എഴുതിയതായിരിക്കണം ശരി.സ്വന്തം നാടിന്റെ പേരായതുകൊണ്ട് സഞ്ജുവിന്റെ അഭിപ്രായവും ശരിയാണ്. ഇത്തരം സംശയം തീര്‍ത്തുതരാറുള്ള മലയാളം ടീച്ചര്‍ നാട്ടില്‍ പോയിരിക്കുകയാണ്.അതുകൊണ്ട് തല്‍ക്കാലം സംശയനിവാരണത്തിനു നിവൃത്തിയില്ല.
    രണ്ട് അക്ഷരത്തെറ്റുകളെക്കുറിച്ച് പരാമര്‍ശം കണ്ടു.
    1D അഞ്ചാമത്തെ അക്ഷരം കൂട്ടക്ഷരം വേണ്ടതായിരുന്നു എന്നൊരു അഭിപ്രായവും കൂടി എനിക്കുണ്ട്.

  • Jaimon

    congrats winners…………. almost finished 8D is pending……

  • Jalaja

    എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍!!!

  • sanju

    Jaimon,

    Chek in Google,villages in malappuram

    This place is near to Manjeri.

  • Sandeep Viswam

    ഉത്തരങ്ങളെപ്പറ്റിയുള്ള കമന്റ്സുകൾ കണ്ടു. ചോദ്യത്തെപ്പറ്റിക്കൂടി ഒരു കമന്റ്… 10-ആമത്തെ ചോദ്യത്തിനു ദേശീയോദ്യാനം എന്നു മതിയായിരുന്നു; ആവശ്യമില്ലാതെ “ദ”യുടെ കൂടെ “ധ” ചേർക്കുന്നതു മലയളത്തിൽ ഒരു പതിവായിരിക്കുന്നതുകൊണ്ടു പറഞ്ഞതാണു. അദ്ധ്യാപകൻ എന്നു പറയുന്നതുപോലെ വിദ്ധ്യാർത്ഥി (വിദ്യ അർത്ഥിക്കുന്നവൻ വിദ്യാർത്ഥി) എന്നു പറയുന്നതും ഒരു ഫാഷൻ ആയെന്നു തോന്നുന്നു. സിനിമാ താരങ്ങളും ടെലിവിഷൻ വാർത്ത വായനക്കാരുമൊക്കെ പറയുന്ന തെറ്റ് സ്ഥിരം കേട്ടാൽ ആ തെറ്റ് തലച്ചോറിൽ രജിസ്റ്റർ ആകും. മഷിത്തൻടിനേയും മാതൃഭൂമിയേയും ഒക്കെ നല്ല മലയാളത്തിന്റെ പര്യായമായി കാണാൻ ആഗ്രഹിക്കുന്നതുകൊന്ടു പറഞ്ഞതാണു. അഡ്മിൻ ദയവായി ശ്രദ്ധിക്കുമല്ലോ.
    മലയാലം ടൈപ്പ് ചെയ്യാൻ പഠിപ്പിച്ച പോഴൻ ചേട്ടനു നന്ദി.

  • Rajesh Krishna

    Vikas,
    Congrats. I’m seriously thinking of not participating in this any more :) . See this guy doesn’t even give a chance. Hats off.

  • pradeep

    i agre with Sandeep. We malayalees kill and rape malayalam without any shame!

  • sanju

    സുഹൃത്തുക്കളെ,
    വിമര്‍ശനങ്ങള്‍,അത് അഡ്മിനെയോ,പദപ്രശ്നം നിര്‍മ്മിക്കുന്നവരെയോ ആരെ ആയാലും,തെറ്റ് ചൂണ്ടിക്കാണിക്കാനും,ശരി ഏതെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കിത്തരാനും മാത്രമായിരിക്കണം.ഇവിടെ ഈ മഷിത്തണ്ട് കുടുംബത്തില്‍ ഉള്ള എല്ലാവരും,കാരണവര്‍ മാരായിക്കോട്ടെ,ഇളം തലമുറക്കാരായി ക്കോട്ടെ,എല്ലാവരും മലയാളത്തെ സ്നേഹിക്കുന്നവര്‍ തന്നെയാണ്.അല്ലാതെ മലയാളത്തെ മനപ്പൂര്‍വ്വം നശിപ്പിക്കുവാനോ,കൊല്ലാനോ ആഗ്രഹമുള്ളവരല്ല.എന്നിട്ടും പലരുടെ ഭാഗത്തു നിന്നും തെറ്റുകള്‍ വരുന്നുണ്ട്.അതിനെ ഒന്നു ചൂണ്ടിക്കാണിക്കുക മാത്രമായിരിക്കണ്ടേ നമ്മുടെ ഉദ്ദേശ്യം.ആരും മലയാളത്തില്‍ എല്ലാം അറിയുന്നവരായുണ്ടായിരിക്കില്ല എന്നു കരുതുന്നു.നമുക്കുള്ള അറിവുകള്‍ ,പദപ്രശ്നം നിര്‍മ്മിക്കുന്നവരുടെയോ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയോ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാത്ത രീതിയില്‍ നമ്മള്‍ പങ്കു വയ്ക്കേണ്ടതുണ്ടിവിടെ.ഒരു പദപ്രശ്നം ഉണ്ടാക്കുന്നതിന്‍റെ പിന്നിലുള്ള ബുദ്ധിമുട്ടുകള്‍ നമുക്കറിയാം.അതിലുമെത്രയോ മടങ്ങ് കഷ്ട്ടപ്പാടുകള്‍ മഷിത്തണ്ടിനെ ഇത്രയും നല്ല നിലയില്‍ മുന്നോട്ടു കൊണ്ടു പോകുന്ന അണിയറപ്രവര്‍ത്തകര്‍ക്കുമുണ്ടാവും.ഇതെല്ലാം മനസ്സിലാക്കി ആരുടേയും മനസ്സിനെ വേദനപ്പിക്കാതെ ഈ കുരുക്ഷേത്ര ഭൂമിയില്‍ നമുക്ക് യുദ്ധം ചെയ്യാം…യുദ്ധ ഭൂമിയില്‍ മുന്‍ നിരയിലുള്ള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍…

  • niminarayan

    congratulations vikas…

  • Sandeep Viswam

    Dear Sanju,
    മലയാളത്തിനെ സ്നേഹിക്കുന്നതുകൊന്ടു മാത്രം കമന്റ് ഇട്ടതാണു. വേദനിപ്പിക്കാൻ വേണ്ടി ഇട്ടതല്ല; വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക…
    ഞാൻ ചൂണ്ടിക്കാണിച്ച തെറ്റ് സ്ഥിരം കേട്ടുമടുത്തതാണു. സിനിമയിലോ ടിവിയിലോ കേൾക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ വഴിയില്ലല്ലോ. മഷിത്തണ്ടിൽ അതിനു അവസരം ഉള്ളതുകൊണ്ടു പറഞ്ഞെന്നേയുള്ളു.

  • Sandeep Viswam

    പദപ്രശ്നം നിര്‍മ്മിക്കുന്നവരുടെയോ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയോ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാൻ ശ്രമിച്ചിട്ടില്ല. കയ്യിലിരിക്കുന്ന കാശുമുടക്കി വാണിജ്യവൽക്കരിക്കാതെ (പരസ്യങ്ങളൊന്നും കണ്ടിട്ടില്ല) മലയാളം ഡിക്ഷ്ണറിയും പദപ്രശ്നവുമൊക്കെ ലോകത്തുള്ള മലയാളികൾക്കെല്ലാമായി നൽകുന്നവരുടെ പ്രവർത്തനം ശ്ലാഘനീയമാണു. അതിന്റെ കൂടുതൽ കൂടുതൽ മെചപ്പെട്ട പ്രവർത്തനത്തിനു വിമർശനങ്ങൾ എപ്പോഴും ഉപകരിക്കും എന്നാണു എന്റെ ഉറച്ച വിശ്വാസം.

  • Joju

    അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി. വിമര്‍ശനങ്ങള്‍ കൊണ്ടു തന്നെയാണ്‌ മഷിത്തണ്ടു ഇവിടെ വരെ എത്തിയതു തന്നെ.

    പദപ്രശ്നം നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടാണ്. അതില്‍ തെറ്റുകള്‍ വന്നാല്‍ അതു പൂര്‍ത്തീകരിക്കാന്‍ അതിലും ബുദ്ധിമുട്ടാണ്‌. തെറ്റുകള്‍ ചൂണ്ടി കാണിക്കുക തന്നെ വേണം. ഒരേയൊരു തവണ. അടുത്ത പദപ്രശ്നത്തിന്റെ കമന്റില്‍ അത് ആവര്‍ത്തിക്കേണ്ടതില്ല.

    മലയാളം ഡിജിറ്റലൈസ് ചെയ്യുകയാണ്‌ മഷിത്തണ്ടിന്റെ ഉദ്ദേശം തന്നെ. അതു കൊണ്ടാണ്‌ നിഘണ്ടുവും പദപ്രശ്നവും ചെയ്തതു തന്നെ. പദങ്ങളിലെ തെറ്റുകള്‍ കണ്ടാല്‍ മഷിത്തണ്ടു നിഘണ്ടുവില്‍ പോയി കൂട്ടി ചേര്‍ക്കാനും തിരുത്താനും അവസരം ഉണ്ട്‌. അവിടെ തിരുത്തലുകള്‍ വരുത്തുക. ഭാവിയില്‍ മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടും.

    പദപ്രശ്ന നിര്‍മ്മാതാക്കള്‍ക്കും കളിക്കുന്നവര്‍ക്കും അതു തീര്‍ച്ചയായും പ്രയോജനപ്പെടും.

    Wish you a Happy Independence Day

    Joju John

  • sanju

    സന്ദീപ്,
    പ്രത്യേകിച്ച് ഒരാളുടെയും കമന്‍റിനെക്കുറിച്ചല്ല ഞാന്‍ അഭിപ്രായം പറഞ്ഞത്,പല സമയത്തും പലരുടെയും അഭിപ്രായങ്ങള്‍,ആരെയൊക്കെയോ പോയിന്‍റ് ഔട്ട് ചെയ്യുന്ന പോലെ തോന്നി.സന്ദീപ് പറഞ്ഞ അഭിപ്രായം ശരി തന്നെയാണെന്ന് എനിക്കും മനസ്സിലായി.തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി…

    സുവര്‍ണ്ണ കാല സ്മരണകളുമായി ഓണം വരവായി…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍……

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഓഹോ എല്ലാരും തീരുമാനിച്ചു കയ്യടിച്ചുപാസ്സാക്കി പിരിഞ്ഞോ? ഒരു ശരിയായ പ്രതിപക്ഷമെന്ന നിലയിൽ 
    പോഴൻ ഇതിനെ ശക്തിയായി അപലപിക്കുന്നു. ഒരു ഹർത്താലിനും ആഹ്വാനം ചെയ്യുന്നു.(അല്ലാതെന്ത് പ്രതിപക്ഷം?)
    വല്ലപ്പോഴും ആരുടേലും മണ്ടേല്‌ കേറീല്ലേല്‌ പിന്നെന്തര്‌ മലയാളി?
    ഏതായാലും അഡ്മിനെയെങ്കിലും ബാക്കി വച്ചതു നന്നായി. ഒരു കോണി കൂടി ചാരി വച്ചിരുന്നേല്‌ ഏറെ നന്നായേനെ.
    സ്വന്തം 
    പോഴൻ

  • kumar

    required help for
    8D last two letters
    21D
    23D

  • Kumar

    still struggling with 8D last two letters

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    8D-തിരുവിതാംങ്കൂർ എന്നു ചിലരെഴുതിയാൽ എന്തുചെയ്യും?
    21ഡി- ഇവിടത്തെ ഗുരുക്കൾ എന്നു വടക്കൻ പാട്ടിൽ കേട്ടിട്ടില്ലേ? വീട്ടുപറമ്പിനു ചുറ്റും കെട്ടുന്നതുമായി സാമ്യം.
    23ഡി- ആദ്യരണ്ടക്ഷരം ചേർന്നാൽ ശരീരത്തുണ്ടാകുന്ന വ്രണമായി. രണ്ടാം ഭാഗം- കുന്നിന്റെ പര്യായം.