പദപ്രശ്നം നിര്‍മ്മിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഇതിനോടകം നിങ്ങള്‍ അപ്രൂവലിന് അയച്ച പദപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ കുറച്ചു കൂടി സമയം തരിക. മഷിത്തണ്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ മറ്റു മലയാളം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. അടുത്തു തന്നെ അത് നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നതാണ്.

നിങ്ങള്‍ നിര്‍മ്മിച്ച പദപ്രശ്നങ്ങള്‍ എന്തു തന്നെയായാലും തെറ്റുകള്‍ പരിഹരിച്ച ശേഷം മഷിത്തണ്ട് പദപ്രശ്നത്തില്‍ പ്രസദ്ധീകരിക്കുന്നതായിരിക്കും. കുരുക്ഷേത്ര മത്സരത്തിനായി ഇനിയും 12 പദപ്രശ്നങ്ങള്‍ കൂടി വേണം. താത്പര്യമുള്ളവര്‍ ജൂലായ് 30നു മുമ്പ് പദപ്രശ്നങ്ങള്‍ പൂര്‍ത്തികരിച്ച് സമര്‍പ്പിക്കാന്‍ താത്പര്യപ്പെടുന്നു.

ശ്രദ്ധിക്കുക…
1. വലിപ്പം കണിശമായും 11×11 നും 15×15 നും ഇടയില്‍ വേണ്ടതാണ്.
2. അപ്രൂവലിന് അയയ്ക്കുന്നതിനു മുമ്പ് എല്ലാ കളങ്ങളും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ക്കു തന്നെ പരിശോധിക്കാവുന്നതാണ്. (click Verify-Crossword button, പലനിറത്തില്‍ കളം കാണുന്നുണ്ടെങ്കില്‍ അവ പരസ്പരം ബന്ധപ്പെട്ടിട്ടില്ല എന്നര്‍ത്ഥം)
3. ഒരു തവണയെങ്കിലും പദപ്രശ്ന മത്സരത്തില്‍ ആദ്യ 5 റാങ്കിനുള്ളില്‍ ഉള്‍പ്പെട്ടവരുടെ പദപ്രശ്നങ്ങള്‍ക്ക് മുന്‍ ഗണന ലഭിക്കും.

  • admin

    പദപ്രശ്നം കളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…ഈ ലേഖനം വായിക്കുക

  • അനീഷ്‌ മേലാന്‍

    ഡിയര്‍ അഡ്മിന്‍ ,
    എന്ത് കൊണ്ടാണ് ഈ മുന്‍ഗണന?അതും ആദ്യ അഞ്ചു റാങ്കിനുള്ളില്‍ വരുന്നവര്‍ക്ക്?

  • admin

    ആവശ്യത്തിലും കൂടുതല്‍ പദപ്രശ്നങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഈ മുന്‍ഗണനയില്‍ അര്‍ത്ഥമുള്ളൂ.

  • Jalaja

    പദപ്രശ്നം നിര്‍മ്മിക്കുമ്പോള്‍ എം എന്ന് എങ്ങനെയാണ് റ്റൈപ്പ് ചെയ്യുന്നത്? എം.ടി,എം.മുകുന്ദന്‍ എന്നൊക്കെ റ്റൈപ്പ് ചെയ്യുമ്പോള്‍ പ്രശ്നമാകുന്നു.

  • admin

    m(underscore)(space) for എം

  • അനീഷ്‌ മേലാന്‍

    പദപ്രശ്നങ്ങളില്‍ ഇനീഷ്യല്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും.പ്രത്യേകിച്ചും ഇംഗ്ലീഷ് വാക്കുകളുടെ

  • Jalaja

    അഡ്മിന്‍ എഴുതിയ പോലെ ശ്രമിച്ചിട്ടും എതുകൊണ്ടോ എനിക്ക് എം എന്നെഴുതാന്‍ കഴിഞ്ഞില്ല.എല്ലായ്പ്പോഴും മ്‌ എന്നാണ് വന്നത്. അതുകൊണ്ട് തല്‍ക്കാലം ആ ഇനീഷ്യല്‍ ഒഴിവാക്കി.

  • admin

    add a space after m_. or else you have to configure the browser for utf-8 scripts