CW-FUN-0145

CW-FUN-0145
Topic :പുസ്തകവും എഴുത്തുകാരും
By :monusha
Play This Crossword
Top Player’s List

  • kpc

    പദപ്രശനത്തിൽ അടുപ്പിച്ചു രണ്ടു പ്രാവശ്യം ഒന്നാം സ്ഥാനത്തെത്തിയെങ്കിലും അത്ര സന്തോഷം തരുന്നതായിരുന്നില്ല ഇത്തവണ. ചിലഉത്തരങ്ങളിൽ ഇരട്ടിപ്പ് വിഘടിച്ചു എഴുതുക വഴി കുറെ സമയം പോയതൊഴിച്ചാൽ വലിയ മെച്ചമൊന്നുമില്ല. ഏതായാലും, കുറച്ചു പേരെങ്കിലും തീർക്കട്ടെ എന്നിട്ട് എഴുതാം

  • kpc

    തെറ്റുകൾ മനസ്സിലായോ മോനുഷേ? അപ്പു നെടുങ്ങാടി ഒറ്റ നോവലെ എഴുതിയുള്ളൂ അതാകട്ടെ നാലക്ഷരമേയുള്ളൂ. അഞ്ചാമതൊരു കളം ഡെഡ് സെൽ ആക്കിയാൽ മതിയായിരുന്നു. പിന്നെ ഒളപ്പമണ്ണയുടെ നാലക്ഷരം മാത്രമുള്ള കൃതിയെ അഞ്ചക്ഷരമാക്കാനും ശ്രമിച്ചതൊഴിച്ചാൽ മനോഹരം. പിന്നെ എഴുത്തുകാരെ ഉത്തരമായെടുക്കുമ്പോൾ കഴിവതും അവരുടെ മുഴുവൻ പേരുകളും ഇനിഷ്യൽ അടക്കം എടുക്കാൻ ശ്രമിക്കുക.ഉദാഹരണം. കെ ആർ ….. വിട്ടുപോയി. എഴുത്തുകാർ നമുക്കെതിരെ വാളെടുക്കാത്തതു നമ്മുടെ ഭാഗ്യം.ഒന്ന് കൂടി ഒരുകൃതിയുടെ പേരെടുക്കുമ്പോൾ ആദ്യ ഭാഗം രണ്ടാം ഭാഗം എന്നൊന്നില്ല. ഉദാഹരണം. വാഴ്വേ മായം ഒറ്റ വാക്കാണ്. അല്ലാതെ “മായം” എന്നൊരു പേരിൽ അദ്ദേഹം എഴുതിയിട്ടില്ല. അതൊരു കല്ലുകടി തന്നെ ആയി. ഇനി ശ്രദ്ധിക്കുക

    • MONUSHA

      തെറ്റുകള്‍ ചൂണ്ടികാണിച്ചതിന് നന്ദി.
      അക്ഷരങ്ങള്‍ പിരിച്ചെഴുതിയത് തെറ്റാണെന്ന് തോന്നിയില്ല.കല്ലുകടി ഇനി വരാതെ ശ്രദ്ധിക്കാം.

  • kpc

    ഒരു കുഞ്ഞിനെ (ഇവിടെ പദപ്രശ്നം) പ്രസവിക്കുന്നതോടെ അമ്മമാരുടെ ഉത്തരവാദിത്വം കഴിഞ്ഞുവോ? ഇപ്പോഴത്തെ പദപ്രശ്നങ്ങൾ കാണുമ്പൊൾ അങ്ങനെ തോന്നുന്നു. നിർമാതാക്കൾ ഒന്ന് കൂടി തിരികെ വന്നു കമന്റുകൾ കാണണം എന്നപേക്ഷിക്കുന്നു.

    കഴിയുമെങ്കിൽ ഉത്തരം കൊടുക്കാനും ശ്രമിക്കുക. അപ്പോഴേ സംവാദം പൂർത്തിയാവൂ.