Sorry,,, As usual I am late to wish you all a happy trying… Congratulations to Jenish, Jalajechi, and Neema. This c w created by my son. He is at Ayur celebrating holidays. I was busy with watching tv about the Kollam incidents. Condolences to those who lost their lives and praying that those injured may get well soon.
ജലജ
”This c w created by my son.” ഇത് ഒരു പുതിയ അറിവാണല്ലോ.
kpc
വെടിക്കെട്ടുകളും ആന എഴുന്നെള്ളിപ്പുകളും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വെടിക്കെട്ടുകൾ മൂലം ഇന്ന് മാത്രം എത്ര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതു? മരിച്ചവർക്കുള്ള നഷ്ട പരിഹാരവും വീടിനും സ്വത്തിനും എർപീട്ട നാശ നഷ്ടങ്ങളും ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ .കൊല്ലത്ത് ഉണ്ടായ വെടിക്കെട്ടപകടം ഏറെ ഭീതി ഉണർത്തുന്നു. ഒരു നിമിഷ നേരത്തെ കൈപ്പിഴയുടെ വിലയാണ് ഇന്ന് നാം കണ്ടത്. അശാസ്ത്രീയമയ കൈകാര്യ രീതി, ഇതു വിധേനയും ലൈസൻസ് ഇല്ലാതെ സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നത് തടയാൻ ഈ നാട്ടില നിയമങ്ങളില്ലേ? കലക്ടറുടെ അനുമതി ഇല്ലെന്നിരിക്കെ വെടിക്കെട്ട് നടത്താൻ സംഘാടകരെ ധൈര്യപ്പെടുത്തിയത് എന്താണ്? നിയമങ്ങൾ നോക്കുകുത്തിയായ ഈ നാട്ടിൽ ഇതിനു ഒരറുതി വരുത്താൻ ആർക്കു കഴിയും?
ആന സ്വതവേ ഒരു വന്യ ജീവിയാണ്. അതിന്റെ ആജന്മ ശത്രു മനുഷ്യനാണ്. കാറ്റിൽ നിന്നും നാട്ടിലെക്കിറങ്ങുന്ന ആനകളെ തുരത്താൻ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും തീ കത്തിച്ചും മനുഷ്യൻ ശ്രമിക്കുന്നു. ആ ആനകളാണ് പഞ്ചവാദ്യം കേട്ട് തലകുലുക്കി ആസ്വദിക്കുന്നു എന്ന് ആന പ്രേമികൾ പറയുന്നത്? തീവെട്ടിയും ചെണ്ട മേളവും ഒന്ന് ആനകൾ ആസ്വദിക്കുന്നില്ല. അതിനു എത്രയും പെട്ടെന്ന് അവിടുന്ന് ഓടി രക്ഷപെടുവാനുള്ള വെമ്പൽ ആണ് പലപ്പോഴും ആന ഇടയുന്നതിലെക്കെത്തിക്കുന്നത്. അതിനു ചൂട് പറ്റില്ല. ഘോര വനത്തിനുള്ളിൽ വലിയ മരങ്ങളുടെ തണലിൽ നില്ക്കാൻ ആണ് അവറ്റക്കിഷ്ടം നമ്മൾ മനുഷ്യര് ക്രൂരന്മാർ. സമയത്തിന് ആഹാരം കൊടുക്കാതെയും അമിതമായി ജോലി എടുപ്പിച്ചും ഈ മിണ്ടാപ്രാണികളെ കൊല്ലാ കൊല ചെയ്യുകയാണ്. അതിനു ചുക്കാൻ പിടിക്കാൻ കുറെ ആന പ്രേമികളും. ഇവരുടെ ആന പ്രേമം ഈ രീതിയിൽ തുടർന്നാൽ ഇന്നാട്ടിൽ ആനകളെ കാണാൻ മൃഗശാലയിൽ പോകേണ്ടി വരും. ആനകൾ വരുത്തി വയ്ക്കുന്ന നാശ നഷ്ടങ്ങൾ എത്രയോ ഭീകരമാണ്. ആന വിരണ്ടാൽ എത്ര വാഹനങ്ങൾക്കും വസ്തു വകകൾക്കും നഷ്ടങ്ങളുണ്ടാകും? ഇതാരു നൽകും? . ആന വിരണ്ടാൽ ആന പുറതിരിക്കുന്നവരുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
ജലജ
ആനയുടെ തൊട്ടുമുന്നിൽ തന്നെ നിന്ന് പഞ്ചവാദ്യം ആസ്വദിക്കണമെന്നും വെടിക്കെട്ട് ഏറ്റവും അടുത്തുനിന്നുതന്നെ കാണണമെന്നും ശഠിക്കുന്നവരെ പിഷാരടി മറന്നു.
ആന എഴുന്നള്ളിപ്പിന് എന്താണൊരു ഭംഗിയുള്ളത് എന്ന് എനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല. ( അതുപോലെ കുടമാറ്റത്തിനും അമിട്ടൊഴികെയുള്ള വെടിക്കെട്ടിനും). ഇനി ഭംഗിയുണ്ടെങ്കിൽ തന്നെയും ഇത്രയേറെ നേരം ഈ ഭംഗി പ്രദർശിപ്പിച്ചു നടക്കുന്നതെന്തിനാണ്?
bindu
pls help 31A & 35A
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us